സ്വാഗതം
WELCOME

News Update..

Saturday, August 9, 2014

സചിനും രേഖയും രാജ്യസഭയിലെത്തണം -ഉപാധ്യക്ഷന്‍ Madhyamam News Feeds

സചിനും രേഖയും രാജ്യസഭയിലെത്തണം -ഉപാധ്യക്ഷന്‍ Madhyamam News Feeds

Link to

സചിനും രേഖയും രാജ്യസഭയിലെത്തണം -ഉപാധ്യക്ഷന്‍

Posted: 09 Aug 2014 12:56 AM PDT

Image: 

കൊച്ചി: സചിന്‍ ടെന്‍ഡുല്‍ക്കറും നടി രേഖയും രാജ്യസഭയിലെത്തി സഭാനടപടികളില്‍ പങ്കെടുക്കണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. താരങ്ങള്‍ക്ക് നല്‍കിയ ആദരമാണ് എം.പി സ്ഥാനം. ആ ആദരവ് തിരിച്ചും നല്‍കണം. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഇരുവരും സഭയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.

സി.പി.എം നേതാവ് പി. രാജീവാണ് രേഖയും സചിനും തുടര്‍ച്ചയായി ഹാജരാവാത്ത കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സത്യപ്രതിജ്ഞ ചെയ്തശേഷം സചിന്‍ മൂന്നു ദിവസവും രേഖ ഏഴു ദിവസവുമാണ് സഭയില്‍ ഹാജരായതെന്ന് രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇരുവരും സഭാചട്ടം ലംഘിച്ചിട്ടില്ലെന്ന്‌ കുര്യന്‍ നേരത്തെ അറിയിച്ചിരുന്നു. 60 ദിവസത്തില്‍ കൂടുതല്‍ സഭയില്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കുര്യന്‍ വ്യക്തമാക്കിയിരുന്നു.

ബെന്നറ്റ് വിവാദം: വെഞ്ഞാറമൂട് ശശിയെ മാറ്റിയേക്കും

Posted: 08 Aug 2014 11:31 PM PDT

Image: 

തിരുവനന്തപുരം: ലോക്സഭാ സീറ്റില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയ വിഷയത്തില്‍ സി.പി.ഐ അച്ചടക്ക നടപടിയിലേക്ക് കടക്കുന്നു. ആരോപണവിധേയനായ വെഞ്ഞാറമൂട് ശശിയെ തിരുവനന്തപും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയേക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായെന്ന് സൂചന.

അന്തിമ തീരുമാനം സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന്‍െറ ശിപാര്‍ശ പ്രകാരം സംസ്ഥാന കൗണ്‍സില്‍ യോഗം കൈക്കൊള്ളും. കൂടാതെ വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റ് നേതാക്കള്‍ക്കെതിരെയും സംസ്ഥാന കൗണ്‍സിലില്‍ നടപടിയുണ്ടാകും.

പേയ്മെന്‍റ് സീറ്റ് വിവാദത്തിലും സ്ഥാനാര്‍ഥിയില്‍ നിന്ന് കോടികളുടെ ഫണ്ട് വാങ്ങിയ സംഭവത്തിലും വലിയ വിമര്‍ശങ്ങളാണ് സി.പി.ഐക്കുള്ളില്‍ ഉണ്ടായത്. വെഞ്ഞാറമൂട് ശശിയെ കൂടാതെ ദേശീയ നിര്‍വാഹക സമിതിയംഗം സി. ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. രാമചന്ദ്രന്‍ നായര്‍ എന്നിവരെയാണ് ബെനറ്റിന്‍െറ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷന്‍ ‘പ്രതിസ്ഥാനത്ത്’ നിര്‍ത്തുന്നത്. 

അമിത്ഷായുടെ അധ്യക്ഷപദവിക്ക് ദേശീയ കൗണ്‍സിലിന്‍െറ അംഗീകാരം

Posted: 08 Aug 2014 11:23 PM PDT

Image: 

ന്യൂഡല്‍ഹി: അമിത്ഷായെ ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി. നേരത്തെ പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡാണ് അമിത്ഷായെ ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തില്‍ തുടങ്ങിയ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അമിത്ഷാ പതാക ഉയര്‍ത്തി. ബി.ജെ.പിയെ വിജയിപ്പിച്ചത് ഗുജറാത്ത് മാതൃകയാണെന്നും മോദിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പാവപ്പെട്ടവരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്നും ബി.ജെ.പി പ്രസിഡന്‍റ് പറഞ്ഞു.

ഇന്ന് ചേരുന്ന പാര്‍ട്ടി കൗണ്‍സിലിന്‍െറ പ്രധാന അജണ്ടയായിരുന്നു അമിത്ഷായുടെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുക എന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യത്തെ ദേശീയ കൗണ്‍സിലാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ് സിങ്, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എസ്.എം.എസ് അയച്ച് വിളക്കണക്കാം; വൈദ്യുതിയില്ലാതെ വെള്ളം പമ്പ് ചെയ്യാം

Posted: 08 Aug 2014 11:11 PM PDT

കൊല്ലം: വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഫാനോ ലൈറ്റോ ഓഫാക്കാന്‍ മറന്നകാര്യം ഓര്‍ത്തതെങ്കില്‍ വിഷമിക്കേണ്ട. ഒരു എസ്.എം.എസിന്‍െറ കാര്യമേയുള്ളൂ, ഫാന്‍ തനിയേ നില്‍ക്കും, വിളക്കും കെടും. എത്ര കിലോമീറ്റര്‍ ദൂരെയാണെങ്കിലും ശരി. സംവിധാനം പ്രവര്‍ത്തിക്കും,റെയിഞ്ചുണ്ടായാല്‍ മാത്രം മതി. ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ നടന്ന ഇന്‍സ്പെയര്‍ ശാസ്ത്ര മേളയിലാണ് കോവില്‍ത്തോട്ടം ലൂര്‍ദ് മാത എച്ച്.എസ്.എസിലെ പത്താം ക്ളാസുകാരി എം.അതുല്യ ഈ ശാസ്ത്രവിസ്മയം പരിചയപ്പെടുത്തിയത്. ലൈറ്റ് ഇടുന്നതും ഇതുപോലെ എസ്.എം.എസ്. അയച്ചാല്‍ മതിയാകും. 239 വോള്‍ട്ട് വരെയുള്ള എല്ലാ ഉപകരണങ്ങളിലും ഈ മെസേജിങ് സംവിധാനം ഘടിപ്പിക്കാനാകുമെന്ന് അതുല്യ പറയുന്നു. പ്രദര്‍ശനം കാണാനത്തെുന്നവര്‍ക്ക് അവരവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലൈറ്റ് ഇടാനും കെടുത്താനും അവസരം നല്‍കിയാണ് ഈ കൊച്ചു ശാസ്ത്രജ്ഞ തന്‍െറ കണ്ടത്തെല്‍ വിശദീകരിക്കുന്നത്. മൊബൈലിലെ 'ഹാഷ് 1 ഹാഷ്' എന്ന കോഡാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ എസ്.എം.എസ് ചെയ്യേണ്ടത്. 'ഹാഷ് സീറോ ഹാഷ്' എന്ന കോഡ് അയച്ചാല്‍ ഉപകരണത്തിന്‍െറ പ്രവര്‍ത്തനം നിലക്കും. കോഡ് താല്‍ക്കാലികമായി ക്രമീകരിച്ചതാണ്. പാസ്വേഡ് മാറ്റുന്നത് പോലെ ഈ കോഡും ഇഷ്ടാനുസാരം മാറ്റാം. സിം അടക്കം ഉള്‍പ്പെടുന്ന സംവിധാനം ഇലക്ട്രിക് ഉപകരണത്തില്‍ ഘടിപ്പിച്ചാണ് ഈ ക്രമീകരണം പ്രവര്‍ത്തിക്കുന്നത്.
കാഴ്ചയില്‍ വളരെ ചെറിയ സംവിധാനമാണെങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രദര്‍ശനത്തിലെ ശ്രദ്ധാകേന്ദ്രമായി. സ്കൂളിലെ ഫിസിക്സ് അധ്യാപകന്‍ ജിഷ്ണുകൃഷ്ണന്‍െറ സഹായത്തോടെയാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. ട്രെയിന്‍ കടന്നുപോകുമ്പോഴുള്ള കാറ്റിന്‍െറ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സംവിധാനമാണ് പ്രദര്‍ശനത്തിന്‍െറ മറ്റൊരു ശ്രദ്ധേയ ഇനം. ട്രെയിന്‍ പോകുമ്പോള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ സഞ്ചാരവേഗമുള്ള കാറ്റുണ്ടാകും. ഈ കാറ്റിന്‍െറ സഹായത്തില്‍ പ്രത്യേക ചക്രം കറക്കിയാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ടി.കെ.എം എച്ച്.എസ്.എസിലെ എ. അഹദയാണ് ഈ കണ്ടത്തെലിന് പിന്നില്‍. റോഡുകളിലും മറ്റും യാത്രക്കാരോ വാഹനങ്ങളോ പ്രവേശിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന തെരുവ് വിളക്കുകളുമായാണ് കണ്ണനല്ലൂര്‍ എന്‍.കെ.എല്‍.എം എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഇന്‍സ്പെയറിലത്തെിയത്.
റോഡിന്‍െറ പ്രവേശഭാഗത്ത് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കും. വാഹനം ഈ റോഡിലേക്ക് കയറുമ്പോള്‍ സെന്‍സറുകള്‍ തിരിച്ചറിയുകയും ഇവ കൈമാറുന്ന സന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കും. വാഹനം റോഡില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ വിളക്ക് കെടും. ഇത് വഴി ഏറെ വൈദ്യുതി ലാഭിക്കാമെന്ന് മാളവിക പറയുന്നു. ഉപയോഗിച്ച് കഴിഞ്ഞ സൂചി മാലിന്യപ്രശ്നമുണ്ടാതെ വൈദ്യുതിയുടെ സഹായത്താല്‍ നശിപ്പിക്കാവുന്ന സംവിധാനമാണ് വാളത്തുംഗല്‍ ജി.വി.എച്ച്.എസ്.എസില്‍ ആതിര ഇന്‍സ്പെയറില്‍ പരിചയപ്പെടുത്തിയത്. 230 വോള്‍ട്ട് വൈദ്യുതി ആറ് വാള്‍ട്ടാക്കി മാറ്റിയാണ് ക്രമീകരണം പ്രവര്‍ത്തിക്കുന്നത്. സൂചി ചാരം പോലും അവശേഷിപ്പിക്കാതെ പൂര്‍ണമായും കരിച്ചുകളയുകയാണ് ചെയ്യുന്നത്.
പച്ചക്കറിക്കുള്ളിലെയടക്കം കീടനാശിനിയുടെ അംശം പല ഘട്ടങ്ങളിലൂടെ പുറത്ത് കളയാവുന്ന യന്ത്രസംവിധാനവും അവതരിപ്പിച്ചിരുന്നു.
മാലിന്യനിക്ഷേപം മൂലം അഷ്ടമുടി കായലിലെ വിവിധ മത്സ്യയിനങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പ്രദര്‍ശനത്തില്‍ ശ്രദ്ധനേടി. അഷ്ടമുടി കായില്‍ നിന്നുള്ള 20 ഓളം മത്സ്യ ഇനങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 10 മിനിറ്റ് കൊണ്ട് 25 അടി താഴ്ചയില്‍ നിന്ന് വൈദ്യുതി ഇല്ലാതെ വെള്ളം വലിച്ചുകയറ്റാന്‍ കഴിവുള്ള കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മോട്ടോര്‍ പമ്പും പ്രദര്‍ശനത്തില്‍ ശ്രദ്ധേ നേടി. ജില്ലയില വിവിധ സ്കൂളുകളില്‍ നിന്നുള്ള 256 വിദ്യാര്‍ഥികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ നിന്ന് 25 പേരെ സംസ്ഥാനതല ഇന്‍സ്പെയറിലേക്ക് തെരഞ്ഞെടുത്തു.

മൂക്കുന്നിമലയില്‍ വിജിലന്‍സ് റെയ്ഡ്

Posted: 08 Aug 2014 11:06 PM PDT

നേമം: മൂക്കുന്നിമലയില്‍ വിജിലന്‍സ് വിഭാഗത്തിന്‍െറ മിന്നല്‍ റെയ്ഡ്. കനത്ത മഴയിലും തുടര്‍ന്ന റെയ്ഡില്‍ ക്വാറി തൊഴിലാളികളുടെ പ്രതിഷേധം. കനത്ത പൊലീസ് ബന്തവസില്‍ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കൊപ്പം ഉച്ചവരെ റെയ്ഡ് തുടര്‍ന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മടങ്ങി.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വിജിലന്‍സ് എസ്.പി ഷറഫുദ്ദീന്‍െറ നേതൃത്വത്തിലാണ് സംഘം മൂക്കുന്നിമലയിലത്തെിയത്. മൂക്കുന്നിമലയില്‍ അസംഖ്യം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടത്തെിയ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് സമര്‍പ്പിച്ചു. പഞ്ചായത്ത് രേഖകളില്‍ ഒമ്പത് ക്വാറികള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളതെങ്കിലും 75ഓളം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നായിരുന്നു വെള്ളിയാഴ്ചത്തെ റെയ്ഡ്.
വിജിലന്‍സ് സംഘത്തോടൊപ്പം നെയ്യാറ്റിന്‍കര അഡീ. തഹസില്‍ദാര്‍ രാഘദാസ്, ജിയോളജിസ്റ്റ് ഗോപകുമാര്‍, അഡി. ജിയോളജിസ്റ്റ് സിംല, പള്ളിച്ചല്‍ വില്ളേജ് ഓഫിസര്‍ ശിവകുമാര്‍, പഞ്ചായത്ത് സെക്രട്ടറി, റീസര്‍വേ ഉദ്യോഗസ്ഥര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍ സംഘമുണ്ടായിരുന്നു.
ഇടയ്ക്കോടുള്ള സമരസമിതി ഓഫിസിലേക്കാണ് വിജിലന്‍സ് സംഘം ആദ്യമത്തെിയത്. മൂക്കുന്നിമല ആരംഭിക്കുന്നിടത്തെ മെട്രോ അഗ്രിഗേറ്റ്സ്, കണ്ണന്താനം ഗ്രൂപ്പിന്‍െറ സതേണ്‍ ഗ്രാനൈറ്റ്സ്, ശശി, വിജയന്‍, ട്രിനിറ്റി ബാബു, സോമശേഖരന്‍, സൊസൈറ്റി പാറ, സുധാകരന്‍ കോണ്‍ട്രാക്ടറുടെ വി.എസ്.എസ് ബ്ളൂമെറ്റല്‍, കെ.കെ. റോക്സ് എന്നീ ക്വാറികളും വിജയശങ്കര്‍, മനോജ്, സലാം എന്നിവരുടെ ക്രഷര്‍ യൂനിറ്റുകളും വീണ, വീവ, ദീപ, രവീന്ദ്രന്‍, റോബര്‍ട്ടേഴ്സ്, ഇബ്രാഹീം, വിജയരാജ്, പരമേശ്വരന്‍ നായര്‍, സൈമണ്‍, ഗീതാസ് കോര്‍ണര്‍ എന്നിവരുടെ ക്വാറികളും സംഘം സന്ദര്‍ശിച്ചു. പരിശോധന തുടങ്ങി രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മഴ തടസ്സമായെങ്കിലും അധികൃതര്‍ പിന്‍വാങ്ങിയില്ല. ക്വാറികള്‍ക്കൊപ്പം ക്രഷര്‍ യൂനിറ്റുകള്‍, എംസാന്‍ഡ് യൂനിറ്റ്, കൂറ്റണ്‍ റെഡിമിക്സ് യൂനിറ്റ് എന്നിവയും റെയ്ഡ് സംഘം നേരിട്ടുകണ്ടു.
കെ.കെ റോക്സിന്‍െറ എംസാന്‍ഡ് യൂനിറ്റ് കഴുകിവിടുന്ന നിറമാറ്റം സംഭവിച്ച ജലം ക്വാറി കുഴി നിറഞ്ഞ് റോഡിലൂടെ പരിസരങ്ങളിലെമ്പാടും ഒഴുകുന്നത് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നതായി നാട്ടുകാര്‍ വെളിപ്പെടുത്തി. സമീപത്തെ കിണറുകളില്‍ ഇത് ഊറ്റിറങ്ങി കുടിവെള്ളം മലിനപ്പെടുന്നുണ്ടത്രെ. മൂക്കുന്നിമലയിലെ മറുവശത്ത് മലയം ഭാഗത്തെ സതേണ്‍ എയര്‍കമാന്‍ഡിന്‍െറയും ആര്‍മിയുടെ ഫയറിങ് ബഡ്, റഡാര്‍ ബഫര്‍ സോണുകളും അതിക്രമിച്ച് വ്യാപക തോതില്‍ പാറഖനനം നടത്തിയിട്ടുള്ളത് അധികൃതര്‍ വിലയിരുത്തി.
റഡാര്‍ സ്റ്റേഷന്‍െറ 100 മീറ്റര്‍ ബഫര്‍ സോണും കഴിഞ്ഞ് 900 മീറ്റര്‍ അകലം വിട്ടശേഷമേ ക്വാറിയിങ് പാടുള്ളൂ എന്ന് നിയമമുണ്ടായിരിക്കെയാണ് പാറഖനനം അരങ്ങുതകര്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ഒമ്പത് കമ്പനികള്‍ക്കേ അനുമതി നല്‍കിയിട്ടുള്ളൂ എന്ന് രേഖകള്‍ കാണിക്കുമ്പോള്‍ ജിയോളജി വകുപ്പിന്‍െറ രേഖകളില്‍ മൂക്കുന്നിമലയില്‍ സംഘം സന്ദര്‍ശിച്ച 25ല്‍ 20ഓളം ക്വാറികള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. റെയ്ഡിനിടെ ക്വാറി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധവുമായത്തെിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുമായും മൂക്കുന്നിമല സംരക്ഷണ സമരസമിതി പ്രവര്‍ത്തകരുമായും വാക്തര്‍ക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
മലയം ഭാഗത്തെ ക്വാറികള്‍ സന്ദര്‍ശിക്കവേ മഴ ശക്തമായി തുടര്‍ന്നതോടെ റെയ്ഡ് നിര്‍ത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഇതുകാരണം മലയുടെ ചൂഴാറ്റുകോട്ട ഭാഗത്തെ കണ്ണന്താനം ഗ്രൂപ്പിന്‍െറ സതേണ്‍ ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ്, മെട്രോ, ബി.എസ്.പി കമ്പനികളുടെ ക്വാറികള്‍ സന്ദര്‍ശിക്കാനായില്ല. തുടര്‍ന്നും റെയ്ഡ് നടത്തുമെന്നും തീയതി നിശ്ചയിച്ചിട്ടില്ളെന്നും വിജിലന്‍സ് സംഘം അറിയിച്ചു.
റെയ്ഡിന് വിജിലന്‍സ് സൂപ്രണ്ട് ഷറഫുദ്ദീന്‍ നേതൃത്വം നല്‍കി. ഡിവൈ.എസ്.പി അജിത്, സി.ഐമാരായ റാബിയത്ത്, അജിത് ചന്ദ്രന്‍ നായര്‍, ചന്ദ്രബാബു, റജികുമാര്‍, എസ്.ഐ അസീം, റൂറല്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍, നെയ്യാറ്റിന്‍കര സി.ഐ നസീര്‍, നരുവാമൂട് എസ്.ഐ ഷൈന്‍ എന്നിവര്‍ പങ്കെടുത്തു. മൂക്കുന്നിമലയിലെ പാറഖനനം പൂര്‍ണമായി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അഞ്ചുമാസമായി പ്രദേശവാസികള്‍ ഇടയ്ക്കോട് സമരത്തിലാണ്.

സംരക്ഷിക്കാന്‍ ആളില്ല; വയോധിക പൊലീസില്‍ അഭയം തേടി

Posted: 08 Aug 2014 10:58 PM PDT

ഗുരുവായൂര്‍: സംരക്ഷിക്കാന്‍ ആളില്ലാത്തതിനത്തെുടര്‍ന്ന് ഗുരുവായൂരിലത്തെിയ വയോധിക ഒടുവില്‍ പൊലീസില്‍ അഭയം തേടി.
ഇവരെ പൊലീസ് ജീവകാരുണ്യ സംഘടനക്ക് കൈമാറി. കൊട്ടാരക്കര കുടവട്ടൂര്‍ സുശീല ഭവനില്‍ പ്രഭാകരപിള്ളയുടെ ഭാര്യ സരസമ്മയാണ് (74) സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലത്തെിയത്. രണ്ടുമാസമായി ഗുരുവായൂരില്‍ കഴിയുന്ന താന്‍ അവശയാണെന്ന് അവര്‍ എസ്.ഐ എം.ശശിധരനെ അറിയിച്ചു.
രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. ഒരു മകന് ഗുജറാത്തിലാണ് ജോലി. മകള്‍ ഖത്തറിലാണ്.
സംരക്ഷിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ഗുരുവായൂരിലത്തെിയാല്‍ എങ്ങനെയെങ്കിലും കഴിയാമെന്ന് കരുതി വീട് വിട്ടതാണെന്നും പറഞ്ഞു.
എസ്.ഐ ആവശ്യപ്പെട്ടതനുസരിച്ച് ഇമ്മാനുവല്‍ ജീവകാരുണ്യ സമിതിഅവരുടെ പരിചരണം ഏറ്റെടുത്ത് ചെന്നായ്പാറയിലെ ആശ്രമത്തിലേക്ക് കൊണ്ടുപോയി.

ജസ്വന്ത് സിങ്ങിന്റെ നില അതീവ ഗുരുതരം

Posted: 08 Aug 2014 10:54 PM PDT

Image: 

ന്യൂഡല്‍ഹി: രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിന്‍െറ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സൈനിക ആശുപത്രിയിലെ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജസ്വന്ത് കൃത്രിമ സംവിധാനത്തിന്‍െറ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ന്യൂറോസര്‍ജന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജസ്വന്തിനെ നിരീക്ഷിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ജസ്വന്ത് ഇപ്പോള്‍ "കോമ" അവസ്ഥയിലാണെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, രാജ്നാഥ് സിങ് എന്നിവര്‍ വെള്ളിയാഴ്ച ജസ്വന്തിനെ സന്ദര്‍ശിച്ചു.

വ്യാഴാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് 76കാരനായ ജസ്വന്തിന് തലക്കു ഗുരുതര പരിക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ ജസ്വന്ത് സ്വതന്ത്രനായി മത്സരിച്ചിരുന്നു. തുടര്‍ന്ന് അച്ചടക്കലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വാജ്പേയി മന്ത്രിസഭയില്‍ വിദേശ, ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഓണം വരുംമുമ്പ് വില കുതിക്കുന്നു

Posted: 08 Aug 2014 10:51 PM PDT

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില. ഇതോടെ ഇത്തവണത്തെ ഓണസദ്യ കയ്പേറിയതാകും. കണ്‍സ്യൂമര്‍ ഫെഡ്, സപൈ്ളകോ ഒൗട്ട്ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി 30 ശതമാനമായി വെട്ടിക്കുറച്ചതോടെ പൊതുവിപണിയില്‍ വ്യാപാരികള്‍ തീക്കൊള്ള ആരംഭിച്ചു. അരി, വെളിച്ചെണ്ണ ഉള്‍പ്പെടെ മിക്ക സാധനങ്ങള്‍ക്കും വിപണിയില്‍ വില കുത്തനെ കൂട്ടി. കണ്‍സ്യൂമര്‍ ഫെഡിന്‍െറയും സപൈ്ളകോയുടെയും സബ്സിഡി 30 ശതമാനമായി സര്‍ക്കാര്‍ നിജപ്പെടുത്തിയതാണ് അവശ്യസാധനവില കുതിച്ചുയരാന്‍ ഇടയായത്. നാലിനം അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, വന്‍പയര്‍, തുവര, ഉഴുന്ന്, മുളക്, മല്ലി തുടങ്ങി 13 ഇനങ്ങളുടെ സബ്സിഡി കുറച്ചതോടെ സപൈ്ളകോ, കണ്‍സ്യൂമര്‍ ഫെഡ് ഒൗട്ട്ലെറ്റുകളില്‍ ഇവയ്ക്ക് വില വര്‍ധിച്ചു. ജയ അരിക്ക് നിലവില്‍ 21 രൂപയായിരുന്നത് 28 ആയാണ് വര്‍ധിച്ചത്. പച്ചരി 21ല്‍നിന്ന് 22 ആയി വര്‍ധിച്ചു.
പഞ്ചസാര 26-28 ആയും വെളിച്ചെണ്ണ 62- 126, ചെറുപയര്‍ 55-74 ആയും, കടല 45-47, വന്‍പയര്‍ 35- 47, തുമര 45-61, ഉഴുന്ന് 42-68, മുളക് 55-76, മല്ലി 60-91 ആയും വര്‍ധിച്ചു.
ഇതിനനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ പൊതുവിപണിയിലും സാധന വില കുത്തനെ വര്‍ധിച്ചു. കുത്തരിക്ക് പൊതുവിപണിയില്‍ 40 രൂപ വരെയായി ഉയര്‍ന്നു. ഓണം അടുക്കുമ്പോള്‍ വില വീണ്ടും ഉയരാനാണ് സാധ്യത. ഒരുകിലോ വെളിച്ചെണ്ണ 182 രൂപക്കാണ് കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനത്ത് ചില്ലറ വില്‍പന നടന്നത്. പഞ്ചസാരക്ക് 40, മുളക്-90, മല്ലി 110, തുമര-90, ചെറുപയര്‍-90 എന്നിങ്ങനെയാണ് പൊതുമാര്‍ക്കറ്റിലെ വില.
വെളിച്ചെണ്ണ വിലയാണ് ഓരോദിവസം കഴിയുന്തോറും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ വെളിച്ചെണ്ണയും വന്‍തോതില്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് വെളിച്ചെണ്ണ വില 75-80 രൂപയായിരുന്നു. സപൈ്ളകോ കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട്ലെറ്റുകളില്‍ അരിയടക്കം മിക്ക ഇനങ്ങളും ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഒൗട്ട്ലെറ്റുകളില്‍ എത്തുന്ന സാധനങ്ങള്‍ ഇവിടെനിന്ന് കരിഞ്ചന്തയിലേക്ക് കടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്റ്റോക്ക് എത്തി നിമിഷങ്ങള്‍ക്കകം സാധനങ്ങള്‍ തീരുന്നത് സംബന്ധിച്ച് പരാതിയും ഏറിവരികയാണ്. ഒൗട്ട്ലെറ്റുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ പുറത്തേക്ക് കടത്തുന്നതെന്ന് പരാതി ഉയരുന്നുണ്ട്. അരി, ഉഴുന്ന്, മുളക്, മല്ലി, പഞ്ചസാര ഇവയൊക്കെ മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മറ്റും കൊടുത്താല്‍ ജീവനക്കാര്‍ക്ക് കിട്ടുന്നത് വന്‍ പ്രതിഫലമാണ്.
സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരെയാണ് ഏറെ വലച്ചത്. ജില്ലയിലെ പല കുടുംബങ്ങളും റബര്‍ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. റബറിന്‍െറ വിലയിടിവും മഴയുമൊക്കെ കുടുംബങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് താങ്ങാനാകാത്ത വിലക്കയറ്റവും ഇതോടൊപ്പം പച്ചക്കറി വിലയിലും വന്‍ വര്‍ധനയുണ്ട്. മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും കിലോക്ക് 10-15 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായത്. ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിപ്പിക്കാന്‍ സാഹചര്യം ഒരുങ്ങുകയാണ്.

ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ ആസൂത്രിതം -രാഹുല്‍ ഗാന്ധി

Posted: 08 Aug 2014 10:41 PM PDT

Image: 

ന്യൂഡല്‍ഹി: അടുത്തിടെ ഉത്തര്‍പ്രദേശിലുണ്ടായ വര്‍ഗീയ കലാപങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യാനാണ് ഇത്തരം കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാഹുല്‍ ഒരു ഇംഗ്ളീഷ് ദിനപത്രത്തോട് പറഞ്ഞു.

രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ രാഹുലിന്‍െറ നേതൃത്വത്തില്‍ എം.പിമാര്‍ കഴിഞ്ഞദിവസം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

അതേസമയം രാഹുലിന്‍െറ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോണ്‍ഗ്രസിന്‍െറ മതേതരനിലപാട് ജനങ്ങള്‍ തള്ളിഞ്ഞതാണെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. എന്നാല്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് മനസ്സിലായിട്ടില്ലെന്നും നഖ് വി കുറ്റപ്പെടുത്തി.

പ്ളസ്ടു കോഴ: കെ.പി.സി.സി തീരുമാനം സ്വാഗതാര്‍ഹമെന്ന് എം.ഇ.എസ്

Posted: 08 Aug 2014 10:26 PM PDT

Image: 

കോഴിക്കോട്: പ്ളസ്ടു കോഴ വിവാദത്തില്‍ ഇടപെടാനുള്ള കെ.പി.സി.സി തീരുമാനം സ്വാഗതാര്‍ഹമെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. കാലോചിതമായ നിലപാടാണ് വി.എം സുധീരന്‍ സ്വീകരിച്ചിട്ടുള്ളത്. കെ.പി.സി.സി അന്വേഷണസമിതിക്ക് തെളിവുകള്‍ കൈമാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ജനാധിപത്യവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. പരാതിക്കാര്‍ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന നിലപാട് ശരിയല്ല. അനര്‍ഹരെ ഉള്‍പ്പെടുത്തിയ പുതിയ പ്ളസ്ടു ബാച്ച് പട്ടിക റദ്ദാക്കണമെന്നാണ് എം.ഇ.എസ് ഹൈകോടതിയില്‍ ആവശ്യപ്പെട്ടത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP