സ്വാഗതം
WELCOME

News Update..

Friday, August 8, 2014

ഫലസ്തീനികളുടെ ദുരിതം ചൂണ്ടിക്കാട്ടി 10 ട്വീറ്റുകള്‍ Madhyamam News Feeds

ഫലസ്തീനികളുടെ ദുരിതം ചൂണ്ടിക്കാട്ടി 10 ട്വീറ്റുകള്‍ Madhyamam News Feeds

Link to

ഫലസ്തീനികളുടെ ദുരിതം ചൂണ്ടിക്കാട്ടി 10 ട്വീറ്റുകള്‍

Posted: 08 Aug 2014 12:23 AM PDT

Image: 

വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഉപരോധങ്ങളും ഏകപക്ഷീയ ആക്രമണങ്ങളും കൊണ്ട് ഇസ്രായേല്‍ ഫലസ്തീനികളുടെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഇതില്‍ ഗസ്സ തുരുത്തിലെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയവും പരിതാപകരവുമാണ്. സ്ത്രീകളും കുട്ടികളും അടക്കം സാധാരണ സിവിലിയന്മാരെയാണ് ഇസ്രായേല്‍ കര, വ്യോമ സേനകള്‍ കൊന്നു തള്ളുന്നത്. ലോകത്തിലെ അപ്രഖ്യാപിത തുറന്ന ജയിലായ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ വലയുന്നത് 18 ലക്ഷം ജനങ്ങളാണ്. ഇത്തവണത്തെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 1300 സിവിലിയന്‍ അടക്കം 1867 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 400റോളം പേര്‍ കുട്ടികളാണ്.

ഇസ്രായേല്‍ ആക്രമണത്തിനെതിരെ ലോകത്ത് വിവിധ നഗരങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. അതേസമയം, ഗസ്സയെ പിന്തുണക്കുന്നവര്‍ക്കായി പ്രമുഖ മാധ്യമപ്രവര്‍ത്തകയും യു.എന്‍ ഇക്കണോമിക്സ് ആന്‍റ്‌ സോഷ്യല്‍ കൗണ്‍സിലിന്‍െറ കീഴിലെ ഇന്‍റര്‍നാഷണല്‍ മുസ് ലിം വുമണ്‍സ് യൂനിയന്‍ പ്രസിഡന്‍റുമായ യുവോണ്‍ റിഡ് ലി ഒരു വെബ് സൈറ്റ് ആരംഭിച്ചു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന്‍െറ നേര്‍ സാക്ഷ്യം ലോകത്തെ അറിയിക്കുകയാണ് റിഡ് ലിയുടെ ലക്ഷ്യം.

ഗസ്സയിലെ യാഥാര്‍ഥ്യങ്ങളെ വരച്ചു കാണിക്കുന്ന പത്തോളം ട്വിറ്റര്‍ പോസ്റ്റുകള്‍ യുവാന്‍ റിഡ് ലി സൈറ്റില്‍ ഷെയര്‍ ചെയ്യുന്നു. രാഷ്ട്രീയ, മാധ്യമ, കലാ രംഗങ്ങളിലെ പ്രമുഖരുടെ ട്വീറ്റുകളാണുള്ളത്. ഇവ ചേര്‍ക്കുന്നു:-

1. ഡേവിഡ് വാര്‍ഡ് -ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ബ്രാഡ്ഫോര്‍ഡ് ഈസ്റ്റില്‍ നിന്നുള്ള ലിബറല്‍ ഡെമോക്രാറ്റിക് അംഗം: ‘‘ഒരു വലിയ ചോദ്യമുണ്ട്; ഞാന്‍ ജീവിക്കുന്നത് ഗസ്സയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രായേലിലേക്ക് ഞാനുമൊരു റോക്കറ്റ് അയക്കില്ളേ ? തീര്‍ച്ചയായും അയക്കും എന്നുതന്നെയാണ് എന്റെ ഉത്തരം’’ എന്നാണ് ഡേവിഡ് വാര്‍ഡ് ട്വീറ്റ് ചെയ്തത്. ഇസ്രായേലിന്‍െറ അധിനിവേശത്തിനും ആക്രമണത്തിനും എതിരെ ഗസ്സയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് പ്രതിരോധിക്കാതിരിക്കാന്‍ സാധിക്കില്ല എന്നാണ് ഡേവിഡ് വാര്‍ഡ് ഈ ട്വീറ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

2. ജോണ്‍ സ്നോ -ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകനും ചാനല്‍ 4 ന്യൂസിന്‍െറ അവതാരകനും: ‘‘വര്‍ഷങ്ങളായി അവശ്യങ്ങള്‍ നിഷേധിച്ച് ഒരു ജനതയുടെ സ്വാതന്ത്യത്തെ ഞെരിച്ചമര്‍ത്തുന്നു, ഇത് ചെയ്യുന്നവര്‍ക്ക് തിരിച്ചടി അനിവാര്യമാണ്, അത് ഒന്നല്ളെങ്കില്‍ മറ്റൊന്നിലൂടെ ലഭിക്കും.’’

3. ഭൂമിയിലെ മറ്റ് ഏത് രാജ്യത്തേക്കാളും ഗസ്സയില്‍ എന്താണ് സംഭവിക്കുന്നതെന്ന ചര്‍ച്ച ലോകത്ത് ചൂടുപിടിച്ചിരിക്കുന്നു" -ജോണ്‍ സ്നോ ട്വിറ്ററില്‍ കുറിച്ചു.

4. മെഹ്ദി ഹസന്‍ -ഹഫിന്‍റണ്‍ പോസ്റ്റ് (യു.കെ) പൊളിറ്റില്‍ ഡയറക്ടറും എഡ് മിലിബാന്‍റ് കോ- ബയോഗ്രാഫറും അല്‍ജസീറ ടിവിയിലെ അവതാരകനുമാണ്: ‘‘ഗസ്സയില്‍ അധിനിവേശം നടത്തിയിട്ടില്ളെന്ന ഇസ്രായേല്‍ വക്താവിന്‍െറ വാദത്തിന് മാധ്യമങ്ങള്‍ അവസരം നല്‍കരുത്. ഗസ്സയുടെ ആകാശവും അതിര്‍ത്തികളും തീരപ്രദേശവും ഇസ്രായേലിന്‍െറ നിയന്ത്രണത്തിലാണ്’’ എന്ന് മെഹദി ഹസന്‍ ചൂണ്ടിക്കാട്ടുന്നു.

5. ക്രിസ് ഗന്നസ് -(യുനൈറ്റഡ് നേഷന്‍ റിലീഫ് ആന്‍റ്‌ വര്‍ക്സ് ഏജന്‍സി (UNRWA)യുടെ വക്താവ്) : ‘‘അഞ്ച് വര്‍ഷം മുന്‍പുള്ള ഗസ്സയെ സങ്കല്‍പിക്കുക, ബോംബുകളും ഷെല്ലുകളും കൊണ്ടുള്ള ഭയപ്പെടുത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷവും ആക്രമണത്തെ ഗസ്സക്കാര്‍ തരണം ചെയ്തില്ളേ ?’’- ക്രിസ് ചോദിക്കുന്നു.

6. ഫെരാരി ഷെപ്പേര്‍ഡ് -(കലാകാരനും  അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും സാംസ്കാരിക വിമര്‍ശകനും): ‘‘ ഗസ്സയിലെ 80% ഫലസ്തീനികളും അഭയാര്‍ഥികളാണ്, മണ്ണിന്‍െറ അവകാശികളെ ബലം പ്രയോഗിച്ച് പുറത്താക്കാനാണ് ഇസ്രായേല്‍ ശ്രമം, ബോംബില്‍ നിന്ന് രക്ഷപ്പെടാനുള്ള അഭയകേന്ദ്രം പോലും ഗസ്സയിലില്ല’’- എന്നാണ് ഫെരാരിയുടെ ട്വീറ്റ്.

7. അബ്ബി മാര്‍ട്ടിന്‍ -(യുഎസിലെ ചാനല്‍ ഏഷ്യ ടുഡെ ടിവിയിലെ അവതാരകന്‍):  അറുനൂറോളം പേരെ കൊല്ലാനും ബോംബ് ഉപയോഗിച്ചാണ് ഇരകളെ കൊന്നതെന്നും പറയാനും മറ്റ് ഏതെങ്കിലും രാജ്യത്തിന് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? മാര്‍ട്ടില്‍ അല്‍ഭുതം കൂറുന്നു.

8. ജെര്‍മി ബോവന്‍ -(ബി.സി.സി പശ്ചിമേഷ്യന്‍ എഡിറ്റര്‍): ‘‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഓരോ മണിക്കൂറിലും ഓരോ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതായി UNOCHA ചൂണ്ടിക്കാട്ടുന്നു. ജുഗുപ്സാജനകവും നിഷ്ഠൂരവുമായ സ്ഥിതിവിശേഷമാണ് ഗസ്സയിലേത്’’ ജെര്‍മി ബോവന്‍ പ്രതികരിക്കുന്നു.

9. ജമൈമ ഖാന്‍ -(ഇംഗ്ളീഷ് മാധ്യമപ്രവര്‍ത്തകയും ന്യൂ സ്റ്റേറ്റ്സ്മാന്‍െറ അസോസിയേറ്റ് എഡിറ്ററും പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍െറ മുന്‍ ഭാര്യയുമാണ്): ‘‘ഗസ്സ ഒരു തുറന്ന ജയിലാണ്, ഗസ്സയുടെ അതിര്‍ത്തിയും ജലവും വിഭവങ്ങളും വ്യോമപരിധിയും ഊര്‍ജവും അനധികൃതമായി ഇസ്രായേല്‍ നിയന്ത്രിക്കുന്നു’’ എന്നാണ് ജമൈമ ചൂണ്ടിക്കാട്ടുന്നത്.

10. തമര്‍ അല്‍ ഖൊബാഷി -(വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ (പശ്ചിമേഷ്യ) കറസ്പോണ്ടന്‍റ്). ‘‘ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മനുഷ്യനാശത്തിന്‍െറയും വിയോഗത്തിന്‍െറ ഇടമായി മാറി, എന്നാല്‍, മനുഷ്യത്വത്തിന്‍െറയും ചുറുചുറുക്കിന്‍െറയും ഇടം കൂടിയാണിത്’’- എന്നാണ് ഖൊബാഷി ട്വീറ്റ് ചെയ്തത്.

സൈറ്റ് ലിങ്ക്

കണ്‍സ്യൂമര്‍ഫെഡ് അരിവില മൂന്നു രൂപ കുറച്ചു

Posted: 07 Aug 2014 11:49 PM PDT

Image: 

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളിലെ അരിവില കിലോയ്ക്ക് മൂന്നു രൂപ കുറച്ചു. നിലവില്‍ കിലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്ന അരി കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓണച്ചന്തകളില്‍ 25 രൂപക്ക് ലഭിക്കും. മറ്റ് സബ്സിഡി സാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വില കുറക്കാന്‍ വില കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്.

ജയ അരി-28 രൂപ, കുറുവ അരി-28 രൂപ, മട്ട അരി-27 രൂപ എന്നിങ്ങനെയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലെ വില. നിലവില്‍ കിലോയ്ക്ക് 21 രൂപ വില  ഉള്ളപ്പോഴാണ് അരിവില കിലോയ്ക്ക് ആറ്, ഏഴ് രൂപ കണ്‍സ്യൂമര്‍ഫെഡ് ഉയര്‍ത്തിയത്. അതേസമയം, യഥാക്രമം 36, 36, 40 രൂപയാണ് അരിയുടെ വിപണിവില.

വെള്ളക്കെട്ടുകള്‍ ജനജീവിതം സ്തംഭിപ്പിക്കുന്നു

Posted: 07 Aug 2014 11:48 PM PDT

അരൂര്‍: മഴയുടെ കാഠിന്യം കുറഞ്ഞെങ്കിലും വെള്ളക്കെട്ട് അവസാനിക്കുന്നില്ല. അരൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകുന്ന മാര്‍ഗങ്ങള്‍ അടഞ്ഞതാണ് കാരണം. ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്നു കിടക്കുന്നത് കാല്‍നടയാത്ര പോലും അസാധ്യമാക്കിയിരിക്കുകയാണ്. കോളനികളിലാണ് ദുരിതജീവിതം ഏറെയും . മുട്ടറ്റം വെള്ളത്തില്‍ നീന്തിയാണ് കോളനി നിവാസികള്‍ നടക്കുന്നത്. കോളനികളില്‍ മണ്ണ് ഇടാനുള്ള ആവശ്യം പഞ്ചായത്തുകള്‍ ചെവിക്കൊണ്ടില്ളെന്നാണ് പരാതി.
തുടര്‍ച്ചയായ മഴ മത്സ്യത്തൊഴിലാളികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മഴ കാരണം മത്സ്യബന്ധനത്തിന് ഇറങ്ങാന്‍പോലും കഴിയുന്നില്ല. പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വില്‍പനക്കാരെയും കഷ്ടത്തിലാക്കിയിരിക്കുകയാണ്. കാനകള്‍ നിറഞ്ഞു കിടക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നുണ്ട്. ഒഴുക്കില്ലാത്ത കാനകളില്‍നിന്ന് മാലിന്യം ഒഴുകി വീടിന്‍െറ മുറ്റങ്ങളില്‍ എത്തുന്നുണ്ടെന്നാണ് ബൈപാസ് ജങ്ഷന് സമീപമുള്ള വീട്ടുകാരുടെ പരാതി.
തുടര്‍ച്ചയായ മഴ നെഹ്റു ട്രോഫി ജലോത്സവത്തിന് മത്സരിക്കാന്‍ പരിശീലനം നടത്തുന്നവര്‍ക്കും തടസ്സമാകുന്നുണ്ട്. അടിക്കടി വൈദ്യുതി തടസ്സമുണ്ടാകുന്നത് ഇലക്ട്രിസിറ്റി ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നതോടൊപ്പം ചെറുകിട വ്യവസായികളെയും കഷ്ടത്തിലാക്കുകയാണ്. വെള്ളകെട്ട് രൂക്ഷമായ സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ പലതും ദിവസങ്ങളായി അടച്ചിരിക്കുകയാണ്.
എഴുപുന്ന ശ്രീനാരായണപുരം റോഡ് തകര്‍ന്നു. ചെറിയ കുളങ്ങളായി രൂപപ്പെട്ട റോഡില്‍ ഗതാഗതം അസാധ്യമായിരിക്കുകയാണ്. ശ്രീനാരായണപുരം പാലം നിര്‍മിച്ചശേഷം നിര്‍മിച്ച അപ്രോച്ച് റോഡാണ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. പാടം നികത്തിയാണ് റോഡ് നിര്‍മിച്ചത്. വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധം റോഡ് ബലപ്പെടുത്താത്തതാണ് തകര്‍ച്ചക്ക് കാരണം. പാലം പൂര്‍ത്തിയായതോടെ വാഹനഗതാഗതം ഏറെ വര്‍ധിച്ചു.
എന്നാല്‍, റോഡിന്‍െറ അറ്റകുറ്റപ്പണി സമയത്ത് നടത്താന്‍ പൊതുമരാമത്തും പഞ്ചായത്തും തയാറായിട്ടില്ല. നിര്‍മിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പുതന്നെ റോഡ് തകര്‍ന്നു. പുനര്‍ നിര്‍മിക്കാനുള്ള നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്. ഇരുവശവും വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം റോഡ് താഴേക്ക് ഇടിയുകയാണ്. പാലം നിര്‍മിച്ചത് വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ
ഫലമായാണ്.
റോഡ് നിറയെ കുഴികളായതോടെ നാട്ടുകാര്‍ റോഡ് ഉപേക്ഷിച്ചിരിക്കുകയാണ്. ഇരു ചക്രവാഹനയാത്രക്കാര്‍ മാത്രമാണ് ഇപ്പോള്‍ റോഡിനെ ആശ്രയിക്കുന്നത്. മഴ കഴിയുന്നതോടെ കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത വിധത്തില്‍ റോഡ് തകരുമെന്ന് നാട്ടുകാര്‍ പറയുന്നു. കിലോമീറ്ററുകള്‍ ചുറ്റിവളയാതെ ദേശീയപാതയിലത്തൊനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. കുഴികളെങ്കിലും അടക്കുകയാണെങ്കില്‍ ഏറെ സഹായകമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍-കാനാപറമ്പ് റോഡില്‍നിന്ന് ആലുംതറയിലേക്കുള്ള റോഡ് വെള്ളത്തിലായി. നിത്യേന നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണിത്. കരോട്ട്, പൊന്‍പുറം കിഴക്കന്‍ പ്രദേശത്തുള്ളവര്‍ ഈ റോഡിലൂടെയാണ് തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും കാനാപറമ്പിലേക്കും പോകുന്നത്.
കഴിഞ്ഞ മൂന്നുദിവസമായുള്ള ശക്തമായ മഴയിലാണ് റോഡ് വെള്ളത്തിലായത്. ഇതോടെ ഈ വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ പലതോടുകളും നികത്തിയതാണ് റോഡ് വെള്ളത്തിലാകാന്‍ കാരണം.
വെള്ളം ഒഴുകി പോയിരുന്ന തോട് റോഡിന് വേണ്ടി നികത്തിയും വലുപ്പമുള്ള കുഴല്‍ സ്ഥാപിക്കാത്തതും വെള്ളക്കെട്ടിന് കാരണമാണ്. റോഡിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഗസ്സയിലേക്ക് സഹായത്തിന്‍െറ ലക്ഷം കൈകളുമായി ഖത്തര്‍

Posted: 07 Aug 2014 11:41 PM PDT

Image: 

ദോഹ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ സഹായത്തിന്‍െറ കൈത്താങ്ങുകളുമായി ഖത്തറും രാജ്യത്തെ ചാരിറ്റി സ്ഥാപനനങ്ങളും രംഗത്ത്. ദശലക്ഷക്കണക്കിന് റിയാലിന്‍െറ സഹായമാണ് ഖത്തറില്‍ നിന്ന് ഗസ്സയിലേക്ക് ഒഴുകുന്നത്. ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ഗസ്സയിലേക്ക് ഖത്തറില്‍ നിന്നുള്ള സഹായവും ആരംഭിച്ചിരുന്നു.
ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമത്തെിക്കാന്‍ ഖത്തര്‍ റെഡ് ക്രസന്‍റാണ് മുന്‍പന്തിയിലുള്ളത്. അടിയന്തര വൈദ്യസഹായം, ഭക്ഷണം, വെളളം തുടങ്ങിയവ എത്തിച്ചാണ് ഖത്തര്‍ റെഡ് ക്രസന്‍റ് ഗസ്സയിലെ ജനങ്ങളുടെ കണ്ണീരൊപ്പുന്നത്. ഇതിനായി 20 ലക്ഷം റിയാലാണ് ഖത്തര്‍ റെഡ് ക്രസന്‍റ് ചെലവിടുന്നത്. ഗസ്സയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും കൂടുതല്‍ സഹായമത്തെിക്കാനുമായി ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍റ് റെഡ് ക്രസന്‍റ് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ യോഗത്തില്‍ ഖത്തര്‍ റെഡ് ക്രസന്‍റ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ ഗാനിം അല്‍ അലി അല്‍മാദിദിന്‍െറ നേതൃത്വത്തിലുളള ഉന്നതതല സംഘം പങ്കെടുത്തു. ഗസ്സയിലെ ആശുപത്രികളില്‍ അവശ്യമരുന്ന് വിതരണം നടത്തുന്നതിലാണ് ഖത്തര്‍ റെഡ് ക്രസന്‍റ് പ്രധാനമായി ശ്രദ്ധ പതിപ്പിക്കുന്നത്. ഏറ്റവും ആവശ്യമുള്ള ഏഴ് തരം മരുന്നുകളാണ് ഖത്തര്‍ റെഡ് ക്രസന്‍റ് എത്തിക്കുന്നത്.
ഗസ്സ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ജല സ്രോതസ്സുകള്‍ സംരക്ഷിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും കുടിവെളളം പമ്പ് ചെയ്യാനാവശ്യമായ വെദ്യുതി ലഭ്യമാക്കാനും ഖത്തര്‍ റെഡ് ക്രസന്‍റ് ശ്രമിക്കുന്നുണ്ട്. 250,000 ല്‍ പരം വരുന്ന അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ സ്കൂളുകള്‍ അഭയകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഫലസ്തീനിലെ റെഡ് ക്രസന്‍റുമായി ചേര്‍ന്ന് യുദ്ധ ദുരിതങ്ങള്‍ അനുഭവിച്ചവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ പദ്ധതികളും ഖത്തര്‍ റെഡ് ക്രസന്‍റ് ആവിഷ്കരിക്കുന്നുണ്ട്. ഇതിനായി ഖത്തരി ഫഖൂറ കാമ്പയിന്‍െറ ഭാഗമായി ലഭിച്ച 150,000 ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്.
ഗസ്സയില്‍ ഖത്തര്‍ റെഡ് ക്രസന്‍റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ താല്‍പര്യമുളളവര്‍ക്ക് www.qrcs.org.qa വെബ്സൈറ്റ് വഴിയോ ഉരീദു മൊബൈലില്‍ നിന്നും G എന്ന് 92766ലേക്ക് മെസേജ് ചെയ്തോ സാമ്പത്തിക സഹായം നല്‍കാം.
ശൈഖ് ഈദ് ബിന്‍ മുഹമ്മദ് ആല്‍ഥാനി ചാരിറ്റബിള്‍ അസോസിയേഷന്‍ (ഈദ് ചാരിറ്റി)  30 ദശലക്ഷം ഖത്തര്‍ റിയാലിന്‍െറ സഹായം ഗസ്സക്കായി പ്രഖ്യാപിച്ചു.
ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയായി 11.5 ദശലക്ഷം ഖത്തര്‍ റിയാലിന്‍െറ സഹായങ്ങള്‍ എത്തിച്ചതായും ഈദ് ചാരിറ്റി അറിയിച്ചു. ഭക്ഷണം, പാര്‍പ്പിടം, വൈദ്യ സഹായം എന്നിവയിലാണ് ചാരിറ്റി ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിന് പുറമെയാണ് 30 ദശലക്ഷത്തിന്‍െറ സഹായ വാഗ്ദാനം. ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുകയെന്ന ഖത്തറിന്‍െ ഒൗദ്യോഗിക നയങ്ങളുടെ ഭാഗമായാണ് സഹായങ്ങളെന്ന് ചാരിറ്റി ജനറല്‍ മാനേജര്‍ അലി ബിന്‍ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. 2007 മുതല്‍ ഫലസ്തീന്‍ ജനതക്കായി 236 ദശലക്ഷം ഖത്തര്‍ റിയാലിന്‍െറ സഹായം ഈദ് ചാരിറ്റി നല്‍കിയിട്ടുണ്ട്.
ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് (റാഫ്) ഗസ്സയിലെ 3,000 കുടുംബങ്ങളിലെ കുട്ടികള്‍ക്കായി പാല്‍ വിതരണം ചെയ്യും.
ഗസ്സയിലെ ദാറുല്‍ ഖുറാന്‍ ആന്‍ഡ് സുന്നയുമായി സഹാരിച്ച് 65,000 ഖത്തര്‍ റിയാല്‍ വിലമതിക്കുന്ന സഹായങ്ങള്‍ വിതരണം ചെയ്യുമെന്നും റാഫ് അറിയിച്ചു. യുദ്ധത്തിന്‍െറ ദുരിതങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വീടുകള്‍ക്കും പള്ളികള്‍ക്കുമാണ് സഹായ വിതരണം.
ഗസ്സയില്‍ ഫലസ്തീനികള്‍ക്ക് ആശ്വാസമാകാന്‍ ഖത്തറിലുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും എല്ലാവരും സഹായിക്കണമെന്നും റാഫ് ഡയറക്ടര്‍ ജനറല്‍ അയെദ് ബിന്‍ ദബ്സാന്‍ അല്‍ ഖാതനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ ഗവണ്‍മെന്‍റുമാണ് ഗസ്സയില്‍ ഏറ്റവുമധികം സഹായമത്തെിക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്‍റ് 65 ടണ്ണിന്‍െറ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ഗസ്സയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജോര്‍ദാനിലെ ഖത്തര്‍ അംബാസിഡര്‍ സായിദ് ബിന്‍ സഈദ് അല്‍ ഖയാറൈന്‍ പറഞ്ഞു.
അമ്മാനിലത്തെിച്ച അവശ്യ സാധനങ്ങള്‍ ജോര്‍ദാന്‍ അധികൃതരുടെ സഹായത്തോടെ ഗസ്സയിലെ ദുരിത ബാധിതര്‍ക്ക് എത്തിക്കുമെന്ന് ജോര്‍ദാനിലെ ഖത്തര്‍ സ്ഥാനപതി സായിദ് ബിന്‍ സഈദ് അല്‍ ഖയാറൈന്‍ അറിയിച്ചു.
 

യു.എ.ഇയില്‍ നിരോധിച്ചത് 374 മരുന്നുകള്‍; ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി

Posted: 07 Aug 2014 10:49 PM PDT

Image: 

അബൂദബി: യു.എ.ഇയിലിലേക്ക് മരുന്നുകളുമായി യാത്ര ചെയ്യുന്ന പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. യു.എ.ഇയില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. നിലവില്‍ 374 മരുന്നുകള്‍ കൊണ്ടുവരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയില്‍ നിയമവിധേയമായ നിരവധി മരുന്നുകള്‍ യു.എ.ഇയില്‍ നിരോധിച്ചിട്ടുണ്ട്. യു.എ.ഇയില്‍ നിയമവിധേയമായ മരുന്നുകളാണ് കൊണ്ടുവരുന്നതെന്ന് ഉറപ്പാക്കണം. യു.എ.ഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള ഒമ്പത് ഇന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇന്ത്യയില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ട്രമഡോള്‍ യു.എ.ഇയില്‍ നിരോധിച്ചതാണ്.
യു.എ.ഇയില്‍ നിരോധിത മരുന്നുകളുടെ പട്ടിക കൃത്യമായ ഇടവേളകളില്‍ പുതുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദുബൈ കസ്റ്റംസിന്‍െറ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷമേ മരുന്നു കൊണ്ടുവരാന്‍ പാടുള്ളൂവെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  മരുന്നുകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇടക്കിടെ പ്രവാസികളെ ഉണര്‍ത്താറുണ്ടെങ്കിലും ചിലര്‍ നിയമം ലംഘിക്കുകയും ജയിലിലാകുകയും ചെയ്തിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.  വ്യക്തിപരമായ ഉപയോഗത്തിനായി മൂന്ന് മാസത്തേക്കുള്ള മരുന്നുകള്‍ കൊണ്ടുവരാന്‍ മാത്രമാണ് യു.എ.ഇ നിയമം അംഗീകരിച്ചിട്ടുള്ളത്. ചികില്‍സിക്കുന്ന ഡോക്ടറുടെ കുറിപ്പും മറ്റ് രേഖകളും ഉണ്ടെങ്കിലേ മരുന്നുകള്‍ കൊണ്ടുവരാന്‍ പാടുള്ളൂ. മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള ഇന്ത്യന്‍ എംബസിയുടെ ഒമ്പത് ഇന മാര്‍ഗനിര്‍ദേശങ്ങള്‍  http://www.indembassyuae.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇന്ത്യന്‍ എംബസി വെബ്സൈറ്റിലെ ലിങ്കില്‍ ദുബൈ കസ്റ്റംസിന്‍െറയും ആരോഗ്യ മന്ത്രാലയത്തിന്‍െറയും വെബ്സൈറ്റ് ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. ഈ ലിങ്കുകളില്‍ നിരോധിത മരുന്നുകളുടെ പേരുകളുടെ സീരിയല്‍ നമ്പര്‍, വ്യാപാര നാമം, ജനറിക് നാമം എന്നിവ ലഭിക്കും. നിരോധിത മരുന്നുകള്‍ സംബന്ധിച്ചും മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അബൂദബിയിലെ ആരോഗ്യ മന്ത്രാലയത്തിന്‍െറ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. ഫാക്സ് നമ്പര്‍:   +971 2 6313 742.

മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകള്‍
http://www.indembassyuae.org
http://www.indembassyuae.org
www.uaeinteract.com/travel/drug.asp
www.dubai.ae

എബോള: രാജ്യത്ത് കനത്ത ജാഗ്രത

Posted: 07 Aug 2014 10:24 PM PDT

Image: 

മനാമ: സൗദിയില്‍ എബോള വൈറസ് ബാധിച്ച് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ബഹ്റൈനില്‍ വൈറസ് എത്താതിരിക്കാന്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു.  എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തിലൂടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കി.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ എബോള വൈറസ് ബാധിത രാജ്യങ്ങളിലേക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. ഗാന, ലൈബീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് വിസ നിരോധം പ്രാബല്യത്തില്‍ വന്നത്.
എയര്‍പോര്‍ട്ടിലൂടെയും കോസ്വേയിലൂടെയും ബഹ്റൈനിലേക്ക് വരുന്ന എല്ലാ സന്ദര്‍കരെയും സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറമുഖത്തും ജാഗ്രതാ നിര്‍ദേശം നല്‍കി.
എബോള വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദിര്‍ശിച്ച് എത്തുന്നവരെ ആരോഗ്യ പരിശോധന നടത്തിയ ശേഷം മാത്രമേ ബഹ്റൈനിലേക്ക് പ്രവേശം അനുവദിക്കൂ. ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേക ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് പബ്ളിക് ഹെല്‍ത് ഡയറക്ടര്‍ ഡോ. മറിയം അല്‍ഹിജ്രി പറഞ്ഞു.
ഇപ്പോള്‍ ബഹ്റൈനിലുള്ള പ്രസ്തുത രാജ്യങ്ങളിലെ പൗരന്മാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനകം അവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവരെയും പരിശോധനക്കു വിധേയമാക്കും. ഇതുവരെ എബോള വൈറസ് സംബന്ധിച്ച കേസുകളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി.
വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള മാംസ്യ ഉല്‍പന്നങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃഷി വകുപ്പും മുനിസിപ്പാലിറ്റി മന്ത്രാലയവും നടപടികള്‍ സ്വീകരിക്കും. വ്യാപാരികളും ഇതുസംബന്ധിച്ച് ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ നിന്ന് പക്ഷികളെയും മൃഗങ്ങളെയും ഇറക്കുമതി ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈറസ് ബാധ ചെറുക്കുന്നതിന് എല്ലാ ജി.സി.സി രാജ്യങ്ങളിലെ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടുന്നെും അവര്‍ വിശദീകരിച്ചു.

ആശുപത്രികളില്‍ പ്രതിരോധ സംവിധാനം
മനാമ: എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി സാദിഖ് ബിന്‍ അബ്ദുല്‍ കരീം ശിഹാബി അറിയിച്ചു. അതിര്‍ത്തികളില്‍ കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തുകയും വിവിധ ആശുപത്രികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍ 1603 പേര്‍ക്ക് എബോള വൈറസ് ബാധിക്കുകയും 887 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതേവരെയായി എബോള, കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
 

ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ പരാതികള്‍ക്ക് ഇനി പ്രതിദിന ഓപണ്‍ ഹൗസ്

Posted: 07 Aug 2014 10:07 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. കോണ്‍സുലര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് കേട്ട് നടപടികള്‍ സ്വീകരിക്കാന്‍ പ്രതിദിന ഓപണ്‍ ഹൗസ് തുടങ്ങുന്നതാണ് സുപ്രധാന നടപടി. എല്ലാ ബുധനാഴ്ചകളിലും ഇന്ത്യന്‍ അംബാസഡര്‍ സംബന്ധിക്കുന്ന ഓപണ്‍ ഹൗസിന് പുറമെയാണിത്.
ദിനേന രാവിലെ പത്ത് മണി മുതല്‍ 11 വരെയും ഉച്ചക്ക് 2.30 മുതല്‍ 3.30 വരെയും ആണ് ഓപണ്‍ ഹൗസുകള്‍ നടക്കുക. വിസ, പാസ്പോര്‍ട്ട് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും മറ്റും കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ നേരിട്ട് ബോധിപ്പിക്കാനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങുന്നത്. ഓപണ്‍  ഹൗസില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താം. ബുധനാഴ്ചകളില്‍ ഉച്ചക്ക് മൂന്ന് മണി മുതല്‍ നാല് മണി വരെ അംബാസഡര്‍ സംബന്ധിക്കുന്ന ഓപണ്‍ ഹൗസില്‍ ഇന്ത്യക്കാരായ ആര്‍ക്കും മുന്‍കൂര്‍ അനുമതിയില്ലാതെ പങ്കെടുക്കാവുന്നതാണെന്നും എംബസി അറിയിച്ചു.
ഇതുകൂടാതെ എംബസിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ പത്ത് മണി മുതല്‍ 12 വരെ എംബസിയിലെ താഴെ പറയുന്ന ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതിയില്ലാതെ ബന്ധപ്പെടാം.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ വിഷയങ്ങള്‍, അറ്റസ്റ്റേഷന്‍, കുടുംബ തര്‍ക്കം: ജെ.എസ്. ഡാംഗി, സെക്കന്‍റ് സെക്രട്ടറി-കോണ്‍സുലര്‍, മൊബൈല്‍: 97229947. കമ്പനികളുമായി ബന്ധപ്പെട്ടതല്ലാത്ത വ്യക്തിഗത തൊഴില്‍ തര്‍ക്കം: അശോക് കുമാര്‍, അറ്റാഷെ-ലേബര്‍ 1, മൊബൈല്‍: 97229946. കമ്പനികളുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം: സുനില കൃഷ്ണന്‍, അറ്റാഷെ-ലേബര്‍ 2, മൊബൈല്‍: 97264247. വിസ പ്രശ്നങ്ങള്‍: അരവിന്ദ് ശ്രീവാസ്തവ, അസിസ്റ്റന്‍റ്-വിസ, മൊബൈല്‍: 65127918. ജയില്‍, തടവുകേന്ദ്രങ്ങള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കാര്യങ്ങള്‍: ബി.കെ. സിന്‍ഹ, അസിസ്റ്റന്‍റ്-കമ്യൂണിറ്റി വെല്‍ഫെയര്‍, മൊബൈല്‍: 97164067. മരണ കേസുകള്‍: ദീപക് സേഥ്, ലോക്കല്‍ ക്ളാര്‍ക്ക്, മൊബൈല്‍: 66565703, ഷകീല്‍ അഹമ്മദ്, ലോക്കല്‍ ക്ളാര്‍ക്ക്, മൊബൈല്‍: 99793382).
എംബസിയില്‍ ഓരോ വിഭാഗത്തിലും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ എംബസി വെബ്സൈറ്റില്‍ (http://indembkwt.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിയന്തരാവശ്യങ്ങള്‍ക്ക് 22530600 എന്ന നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാവും. എംബസി സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു.
 

സ്വര്‍ണവില പവന് 240 രൂപ കൂടി

Posted: 07 Aug 2014 10:01 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവില കൂടി. പവന് 240 രൂപ വര്‍ധിച്ച് 21,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി  2,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച 21,360 രൂപയായിരുന്നു പവന്‍ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 10.51 ഡോളര്‍ കൂടി 1,321.48 ഡോളറിലെത്തി.

സോണിയക്കും രാഹുലിനും നട്‌വര്‍ സിങ്ങിന്റെ പ്രശംസ

Posted: 07 Aug 2014 09:36 PM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും കടന്നാക്രമിച്ച നട് വര്‍ സിങ്, വിവാദ ആത്മകഥ "വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്"ന്‍െറ പ്രകാശന ചടങ്ങില്‍ ഇരുവരെയും പ്രശംസ കൊണ്ട് മൂടി. സോണിയയും രാഹുലും ഇല്ലായിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 44 സീറ്റ് നാലായി കുറഞ്ഞേനെയെന്ന് നട് വര്‍ പറഞ്ഞു. തന്‍െറ പുസ്തകം സോണിയയെ കേന്ദ്രീകരിച്ചല്ളെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും നട് വര്‍ സിങ്ങ് വ്യക്തമാക്കി.

ആത്മകഥ എഴുതുന്നതിന്‍െറ തുടക്കത്തില്‍ തന്നെ പിന്തിരിപ്പക്കാന്‍ ശ്രമങ്ങളുണ്ടായി. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ തന്നെ കണ്ടിരുന്നു. പത്ത് ശതമാനം കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തില്ളെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് തന്‍െറ ആത്മകഥയുടെ വില്‍പന കുത്തനെ വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് കോട്ടം സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമില്ളെന്ന് പ്രകാശനവേളയില്‍ വിമര്‍ശനം ഉയര്‍ന്നു. നിയമ വിദഗ്ധനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയാണ് ആത്മകഥയുടെ പ്രകാശനം നിര്‍വഹിച്ചത്.
 

തെന്നിവീണ ജസ്വന്ത് സിങ്ങിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

Posted: 07 Aug 2014 09:35 PM PDT

Image: 

ന്യൂഡല്‍ഹി: വീട്ടില്‍ തെന്നി വീണതിനെ തുടര്‍ന്ന് മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍മി ആര്‍.ആര്‍ ആശുപത്രിയിലെ ഐ.സി.യുവിലാണ് ജസ്വന്തിനെ പ്രവേശിപ്പിച്ചത്. തലക്കുള്ളിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ 76കാരനായ ജസ്വന്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതരനില തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു  അപകടം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തുടര്‍ന്ന് ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വാജ്പേയി മന്ത്രിസഭയില്‍ വിദേശ, ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP