സ്വാഗതം
WELCOME

News Update..

Friday, August 22, 2014

സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും -പി.കെ അബ്ദുറബ്ബ് Madhyamam News Feeds

സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും -പി.കെ അബ്ദുറബ്ബ് Madhyamam News Feeds

Link to

സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും -പി.കെ അബ്ദുറബ്ബ്

Posted: 22 Aug 2014 01:19 AM PDT

Image: 

മലപ്പുറം: അടുത്ത വര്‍ഷം മുതല്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. എസ്.എസ്.എ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വിഭാഗം എന്‍ജിനിയര്‍മാര്‍ സ്കൂളുകളില്‍ പരിശോധന നടത്തും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കില്ളെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തും. 1000 സ്കൂളുകള്‍ അടുത്ത വര്‍ഷം ആദായകരമാക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു.  
 

കൊല്ലത്തും വേണം സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് നിരോധം

Posted: 22 Aug 2014 12:20 AM PDT

കൊല്ലം: 'സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് നിരോധവും ട്രാഫിക് ചട്ടം പാലിക്കാത്ത ഓട്ടോകള്‍ക്ക് നിയന്ത്രണവും വേണം'. കൊല്ലം നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ യാത്രക്കാരും വ്യാപാരികളും ഉള്‍പ്പടെയുള്ളവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നതാണിത്. കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് നിരോധിച്ചപോലെ റോഡിന്‍െറ വീതികുറവും അടിപ്പാത നിര്‍മാണവും കണക്കിലെടുത്ത് കൊല്ലത്തും നിരോധം വേണമെന്നാണ് ഇവര്‍ പറയുന്നത്. പല അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നത് നിയന്ത്രണമില്ലാതെ പായുന്ന ഓട്ടോറിക്ഷകളാണെന്നും ഇവര്‍ തെളിവ് സഹിതം പറയുന്നു. ബൈക്ക് യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാണ് ഓട്ടോകള്‍. കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ യാത്രചെയ്ത യുവതിയുടെ മരണത്തിനിടയാക്കിയത് സ്വകാര്യ ബസിന്‍െറ അമിത വേഗമായിരുന്നു.
വ്യാഴാഴ്ച രാവിലെ കൊല്ലം നഗരത്തിലൂടെ സഞ്ചരിച്ചപ്പോഴത്തെ വിവിധ കാഴ്ചകള്‍.
രാവിലെ 10.05: താലൂക്ക് കച്ചേരി-ഹൈസ്കൂള്‍ ജങ്ഷന്‍ റോഡ്
ചിന്നക്കടയില്‍നിന്ന് താലൂക്ക് കച്ചേരി ജങ്ഷനിലത്തെിയാല്‍ അല്‍പം ആശ്വാസം കിട്ടും. ചുവപ്പ് വിളക്ക് തെളിഞ്ഞാല്‍ 70 സെക്കന്‍ഡ് വിശ്രമിക്കാം. ഇരുചക്രവാഹനമായതിനാല്‍ അല്‍പം ശ്രദ്ധ പാളിയാല്‍ നിലത്ത് വീണതുതന്നെ. ഇടതും വലതും വരുന്ന വാഹനങ്ങള്‍ മുന്നിലേക്കത്തൊന്‍ കുത്തിക്കയറ്റുന്നതാണ് പ്രശ്നം.
ഓട്ടോയായതിനാല്‍ ഒരു പ്രശ്നവുമില്ലാതെ അവര്‍ മുന്നിലത്തെിയിരിക്കും. സീബ്രാലൈനിന് മുകളിലേക്കാണ് പല വാഹനങ്ങളും കയറ്റി നിര്‍ത്തിയിരിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നവരാകട്ടെ എങ്ങനെയെന്നറിയാതെ തലങ്ങും വിലങ്ങും ഓടണം. പച്ച വിളക്ക് തെളിഞ്ഞതോടെ വാഹനങ്ങള്‍ മുന്നോട്ട് കുതിച്ചു. വേഗത്തിലാണ് മുന്നോട്ടെടുത്തതെങ്കിലും മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ കുരുക്കായി. മറ്റൊന്നുംകൊണ്ടല്ല, കുപ്പിക്കഴുത്തുപോലുള്ള ഇരുമ്പുപാലത്തിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്നു. ഇരുചക്രവാഹനങ്ങള്‍ നിയമംപാലിച്ച് മുന്നോട്ടുപോയാല്‍ ഉറപ്പാണ് ഏതെങ്കിലും വാഹനത്തിന്‍െറ അടിയിലാകും. ഇരുമ്പുപാലം കടന്നുകിട്ടിയാല്‍ അവര്‍ ലോകത്തെ ഏത് ഡ്രൈവിങ് ലൈസന്‍സും നേടാന്‍ പ്രാപ്തരാകുമെന്ന് കളിയാക്കി പറയുന്നത് ഇതുകൊണ്ടാകും.
10.25: ഹൈസ്കൂള്‍ ജങ്ഷന്‍
ഇവിടെയും ട്രാഫിക് സിഗ്നലുണ്ട്. വലത്തോട്ട് അഞ്ചാലുംമൂട് ഭാഗത്തേക്കും ഇടത്തോട്ട് മെയ്ന്‍ റോഡില്‍ കയറാനുമുള്ള റോഡാണ്. നേരെയാണ് ദേശീയപാത. ഇടത്തോട്ട് തിരിയാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. ദേശീയപാതയിലേക്ക് നേരെ പോകേണ്ട വാഹനങ്ങള്‍ ഇടത്തോട്ട് കയറ്റി നിര്‍ത്തിയിരിക്കുകയാണ്. ട്രാഫിക് നിയന്ത്രണത്തിന് പൊലീസ് ഉണ്ടെങ്കിലും ഇത്തരം നിയമലംഘകരെ പിടികൂടാനാകുന്നില്ല. പച്ച വിളക്ക് തെളിഞ്ഞാല്‍ സ്വകാര്യബസുകള്‍ ഇടത്തും വലത്തുമില്ലാതെ പായുന്നത് സ്ഥിരം കാഴ്ച. തൊട്ടുമുന്നില്‍ ബസ്സ്റ്റോപ് ഉണ്ടെങ്കിലും റോഡില്‍നിന്ന് ഒതുക്കിനിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. യാത്രക്കാര്‍ കയറുന്നതിനുമുമ്പ് ബസ് മുന്നോട്ടെടുക്കുന്ന വിനോദവും ഇവിടുണ്ട്. പത്തനംതിട്ട ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് കിട്ടണമെങ്കില്‍ യാത്രക്കാര്‍ റോഡിന് നടുവിലിറങ്ങി കൈകാണിക്കണം.
10.35: കലക്ടറേറ്റ് ജങ്ഷന്‍
റോഡിന് നടുവില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ പ്രധാന കാഴ്ച. രാവിലെ കോടതിയിലേക്കും മറ്റും വരുന്ന വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. കലക്ടറേറ്റ് മുതല്‍ അഞ്ചുകല്ലുംമൂട് ഭാഗത്തേക്കുള്ള റോഡിന് വീതി കുറവാണ്. ലൈറ്റിട്ട് ഹോണ്‍ മുഴക്കിയാണ് ഇതിലൂടെ ബസുകള്‍ പോകുന്നത്. വെസ്റ്റ് സി.ഐ ഓഫിസിന് മുന്നിലുള്ള കൊടുംവളവില്‍ ഓവര്‍ടേക്കിങ്ങും സാധാരണമാണ്. ഇതിന് സമീപം രാമേശ്വരം ക്ഷേത്രത്തിന് മുന്നിലാണ് ബുധനാഴ്ച രാവിലെ സ്കൂട്ടര്‍യാത്രികയായ നീനു സ്വകാര്യ ബസ് കയറി മരിച്ചത്.
11.30: ചിന്നക്കട ട്രാഫിക് ഐലന്‍ഡ്-കുമാര്‍ തിയറ്റര്‍ റോഡ്
കൂടുതല്‍ ട്രാഫിക് ലംഘനങ്ങള്‍ നടക്കുന്നത് ഇവിടെയാണ്. കാല്‍നടക്കാര്‍ക്ക് ഒരു സുരക്ഷയും ഇല്ലാത്തിടം.
റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുകള്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടിയിലൂടെ നോക്കണം. ആശ്രാമം റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ സിഗ്നല്‍ ലൈറ്റ് ചുവപ്പാണെങ്കിലും യഥേഷ്ടം മുന്നോട്ടുപോകുന്നു.
ട്രാഫിക് പൊലീസിന്‍െറ മുന്നിലാണ് ഈ ലംഘനം. ഓട്ടോകളുടെ മരണപ്പാച്ചിലും ഇവിടെ കൂടുതലാണ്. ചിന്നക്കട അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണമുള്ളതിനാല്‍ കുമാര്‍ തിയറ്റര്‍ റോഡിലേക്ക് ബസുകള്‍ വിരളമായേ വരാറുള്ളൂ.
അടിപ്പാതക്ക് സമാന്തരമായ റോഡില്‍ ഇരുമ്പുതൂണുകള്‍ ഇട്ട് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ വീതി വളരെ കുറവാണ്. മെയ്ന്‍ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടത്തോട്ട് തിരിയാന്‍ അനുവാദമില്ലാത്തതിനാല്‍ പഴയ ട്രാഫിക് ഐലന്‍ഡിന് സമീപമത്തെി തിരിയുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഗതാഗതം നിയന്ത്രിക്കാന്‍ താല്‍പര്യമില്ലാത്തതുപോലെയാണ് ട്രാഫിക് പൊലീസുകാരുടെ നില്‍പ്. ചിന്നക്കടയിലെ റെയില്‍വേ ഗേറ്റ് അടച്ചാല്‍ വാഹനങ്ങള്‍ തിരിച്ചുവിടുകയാണ് പതിവ്.
ഗേറ്റ് അടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടാകുന്ന ഹോംഗാര്‍ഡുകള്‍ അടക്കം മുങ്ങുകയാണ് പതിവ്. വാഹനങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍വ ചുമതലയും ട്രാഫിക് വാര്‍ഡന്മാരുടെ തലയിലാകും. ബീച്ച് റോഡിലേക്കുള്ള യാത്രയും ദുഷ്കരമാണ്.

കുടപ്പനക്കുന്നില്‍ സി.എന്‍.ജി പ്ളാന്‍റ് മാലിന്യത്തില്‍ നിന്ന് ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന പദ്ധതി ആറുമാസത്തിനകം

Posted: 22 Aug 2014 12:15 AM PDT

തിരുവനന്തപുരം: നഗരമാലിന്യം സംസ്കരിക്കുന്നതിന് കുടപ്പനക്കുന്നില്‍ സമ്മര്‍ദിത പ്രകൃതിവാതക (സി.എന്‍.ജി) പ്ളാന്‍റ് സ്ഥാപിക്കാന്‍ നടപടി പൂര്‍ത്തിയായതായി നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
25 ടണ്‍ ശേഷിയുള്ള പ്ളാന്‍റ് ആറുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയിലും കോഴിക്കോട്ടും സി.എന്‍.ജി പ്ളാന്‍റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. തലസ്ഥാനത്ത് മറ്റ് മൂന്ന് കേന്ദ്രങ്ങളില്‍കൂടി ഇത്തരം പ്ളാന്‍റ് സ്ഥാപിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. തിരുവനന്തപുരത്ത് പാപ്പനംകോട്ടില്‍ പി.പി.പി അടിസ്ഥാനത്തില്‍ പ്ളാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിനുള്ള സ്ഥലം കണ്ടത്തൊന്‍ മന്ത്രി വി.എസ്. ശിവകുമാറിനെയും വി. ശിവന്‍കുട്ടി എം.എല്‍.എയെയും ചുമതലപ്പെടുത്തി.
കൊച്ചിയില്‍ ഒക്ടോബര്‍ രണ്ടിന് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങും. സ്ഥലം ലഭ്യമായാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലും പ്ളാന്‍റ് സ്ഥാപിക്കും. പ്രധാന വെല്ലുവിളിയായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി രാഷ്ട്രീയകക്ഷികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ട് സംസ്ഥാനത്തെ നഗരസഭകളില്‍ പ്ളാസ്റ്റിക് ശേഖരണ ദിനമായി ആചരിക്കുമെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു.
മാലിന്യത്തില്‍ നിന്ന് ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന പദ്ധതി ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ആറുമാസത്തിനകം തിരുവനന്തപുരത്ത് പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.
നഗരകാര്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പ്ളാസ്റ്റിക് ശേഖരണ പരിപാടി ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് ശേഖരണം.
ഇതിനായി ഓരോ വാര്‍ഡിനും 3000 രൂപ വീതം ലഭ്യമാക്കാന്‍ നടപടിയുണ്ടാവും. ശേഖരിച്ച പ്ളാസ്റ്റിക്കുകള്‍ മുനിസിപ്പിലിറ്റി ഒരുക്കുന്ന സൗകര്യപ്പെട്ട സ്ഥലത്തേക്ക് മാറ്റും. ഇവിടെനിന്ന് ക്ളീന്‍ കേരള കമ്പനി കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍ ശേഖരിക്കും.
60 മുനിസിപ്പാലിറ്റികളിലും അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനിലും ഒരേദിവസം പ്ളാസ്റ്റിക് ശേഖരണം നടപ്പാക്കും. സംസ്ഥാനത്തെ ഇ- മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയും ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 10 ദിവസത്തിനകം ഇതിന്‍െറ രൂപരേഖ തയാറാവും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ഇ- മാലിന്യം ശേഖരിക്കും.
സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. മോഹന്‍കുമാര്‍, മേയര്‍ കെ. ചന്ദ്രിക, നഗരകാര്യ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ വാസുകി, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

മുന്‍ കെ.എസ്.യു ഭാരവാഹി പണം ആവശ്യപ്പെട്ടതായി ആക്ഷേപം

Posted: 22 Aug 2014 12:12 AM PDT

ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്ളസ് വണ്ണിന് പ്രവേശം നല്‍കിയതിന്‍്റെ പേരില്‍ മുന്‍ കെ.എസ്.യു ഭാരവാഹി പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം.
ചാവക്കാടുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവിന്‍്റെ പേര് പറഞ്ഞാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത്. 25000 രൂപയാണ് സയന്‍സ് ഗ്രൂപ്പിന് പ്രവേശം നേടിയവരില്‍ നിന്ന് ആവശ്യപ്പെടുന്നത്. വില പേശിയവരോട് 15000 രൂപ നല്‍കിയാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് പ്രവേശം നേടിയവരില്‍ നിന്ന് പണം ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. മുന്‍ കെ.എസ്.യു നേതാവ് വീട്ടിലത്തെി പണം ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ കോണ്‍ഗ്രസ് ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. മണ്ഡലം കമ്മിറ്റി ശുപാര്‍ശ നല്‍കിയ പട്ടിക കൈക്കലാക്കി പ്രവേശം നേടിയവരുടെ വീടുകളില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയായിരുന്നു. അഡ്മിഷന്‍ ശരിയാക്കിയത് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും അയാള്‍ക്ക് വേണ്ടിയാണ് പണം എന്നുമാണ് പ്രചരിപ്പിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷവും ഇയാള്‍ ഇത്തരത്തില്‍ പണപ്പിരിവ് നടത്തിയതായി സൂചന ലഭിച്ചിരുന്നതിനാല്‍ ദേവസ്വം ഭരണ സമിതി ഇയാളുടെ ശുപാര്‍ശകള്‍ പരിഗണിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നല്‍കിയ പട്ടിക സംഘടിപ്പിച്ച് പണപ്പിരിവിനിറങ്ങിയത്. പാര്‍ട്ടിയുടെ പേരില്‍ കെ.എസ്.യു നേതാവ് പിരിവിനിറങ്ങിയത് കോണ്‍ഗ്രസിലും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

രണ്ടുമാസം മുമ്പ് തകരാറിലായ മോട്ടോര്‍ നന്നാക്കിയില്ല; ആനക്കയത്ത് ജലവിതരണം മുടങ്ങി

Posted: 22 Aug 2014 12:08 AM PDT

മഞ്ചേരി: രണ്ടുമാസം മുമ്പ് തകരാറിലായ മോട്ടോര്‍ നന്നാക്കാന്‍ അധികൃതര്‍ തയാറാവാതിരുന്നതിനാല്‍ ആനക്കയത്ത് ശുദ്ധജല വിതരണം മുടങ്ങി. ആനക്കയം, പന്തലൂര്‍, ചിറ്റത്തുപാറ, പുളിക്കല്‍, കടമ്പോട് പ്രദേശങ്ങളിലാണ് വെള്ളമത്തൊത്തത്. രണ്ടു മോട്ടോറുകളാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. രണ്ടും പ്രവര്‍ത്തന സജ്ജമാണെങ്കിലേ ജലവിതരണം കാര്യക്ഷമമായി നടക്കൂ. ഇതില്‍ ഒരു മോട്ടോര്‍ തകരാറിലായിട്ടും നന്നാക്കാന്‍ ശ്രമിക്കാതെ സ്റ്റെപ്പിനിയായി ഉപയോഗിച്ചിരുന്നതുകൊണ്ട് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. ഇതും നാലുദിവസം മുമ്പ് തകരാറിലായതോടെ ജലവിതരണം പൂര്‍ണമായി നിലച്ചു.
ആനക്കയം പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. മഞ്ചേരിയിലെ ജല അതോറിറ്റി അസി. എന്‍ജിനീയറുടെയും ആനക്കയത്തെ പമ്പിങ് ഓപറേറ്റര്‍മാരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. മഴക്കാലമായതിനാല്‍ വെള്ളം എങ്ങനെയെങ്കിലും ശേഖരിക്കുമെന്നും പമ്പിങ് മുടങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാവില്ളെന്നും ധരിച്ചാണ് മോട്ടോര്‍ നന്നാക്കാതിരുന്നത്.
ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ജല അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അന്വേഷിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. ആനക്കയത്ത് നിലവിലുള്ള ഏഴ് പമ്പിങ് ഓപറേറ്റര്‍മാര്‍ക്ക് ജോലി സമയം നിശ്ചയിച്ച് നല്‍കണമെന്നും ഈ സമയത്ത് ഡ്യൂട്ടിയില്‍ തന്നെയെന്ന് ജല അതോറിറ്റി ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി ജല അതോറിറ്റി ഓഫിസിലേക്ക് 15ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. 23ന് ജലവിതരണം പുന$സ്ഥാപിക്കാമെന്ന് അസി. എന്‍ജിനീയര്‍ എഴുതി നല്‍കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. സമരം യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം വൈസ്പ്രസിഡന്‍റ് പി.ആര്‍. രോഹില്‍നാഥ് ഉദ്ഘാടനം ചെയ്തു. ഹാഷിദ് ആനക്കയം, മന്‍സൂര്‍ പന്തലൂര്‍, പി.ടി. റിയാസലി, അക്ബര്‍ മിനായി, ഷബീര്‍ കുരിക്കള്‍, അനസ് അത്തിമണ്ണില്‍, ബാപ്പു, രാമദാസ്, വിബിന്‍, അബ്ദുല്ല, ഷബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

ചേരിമുക്ക്, പുലിയള്ളുങ്കല്‍ ഭാഗത്ത് ഉരുള്‍പൊട്ടി

Posted: 22 Aug 2014 12:04 AM PDT

കോന്നി: വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പ്രമാടം പഞ്ചായത്തിലെ ചേരിമുക്ക്, പുലിയള്ളുങ്കല്‍ ഭാഗത്ത് ഉരുള്‍പൊട്ടി. 25 ഓളം റബര്‍ മരങ്ങള്‍ കടപുഴകി. പുലിയള്ളുങ്കല്‍ വാഴൂര്‍ ജോസ്, ഇടയാടി റോയി, കടമ്പാട്ട് ചെറിയാന്‍ എന്നിവരുടെ വസ്തുവിലെ റബര്‍ മരങ്ങളാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. വൈകുന്നേരമുണ്ടായ ശക്തമായ മഴയത്തെുടര്‍ന്ന് കോന്നയിലെ മിക്ക റോഡുകളും വെള്ളത്തിലായത് ഗതാഗതത്തെയും ബാധിച്ചു. മഴയോടൊപ്പം ഇടിമിന്നലും കാറ്റും കാരണം വൈദ്യുതിബന്ധവും പല ഭാഗത്തും നിലച്ചിരിക്കുകയാണ്. മഴയത്തെുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി വലിയപള്ളിക്ക് മുന്‍വശത്തും മാരൂര്‍ പാലത്തിന് സമീപവും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത സംവിധാനം താറുമാറാക്കി. കോന്നിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും പ്രതീക്ഷിച്ചിരുന്നെങ്കിലും പുലിയള്ളുങ്കല്‍ ഭാഗത്ത് നേരിയ ഉരുള്‍പൊട്ടല്‍ മാത്രമാണ് ഉണ്ടായെന്ന ആശ്വാസത്തിലാണ് ജനം. കഴിഞ്ഞ വര്‍ഷം വകയാര്‍, മുതുപേഴുങ്കലില്‍ ഇതിന് സമാനമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. രണ്ട് സംഭവങ്ങളിലും റബര്‍ മരങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതല്ലാതെ ആളപായമുണ്ടായില്ല.
കോന്നിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രാത്രി മഴ ശക്തമായി തുടരുകയാണ്. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

ഇല്ലിക്കല്‍ സംഘര്‍ഷം: കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ്്

Posted: 22 Aug 2014 12:00 AM PDT

കോട്ടയം: ഇല്ലിക്കല്‍ കവലയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ നാല് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് റിമാന്‍ഡ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരായ കിളിരൂര്‍ സ്വദേശി തങ്കച്ചന്‍ (40), പാറമ്പുഴ സ്വദേശി ഹരീഷ്കുമാര്‍ (19), കുടമാളൂര്‍ സ്വദേശികളായ അരുണേഷ് കുമാര്‍ (22), അശോകന്‍ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷം നിയന്ത്രിക്കാനത്തെിയ പൊലീസിനെ ആക്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്. ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം ചെങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഇല്ലിക്കല്‍ കവലയില്‍ സി.പി.എം മാര്‍ച്ച് നടത്തും.
വ്യാഴാഴ്ച സി.പി.എം നേതാക്കള്‍ക്കൊപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പാര്‍ട്ടി ഓഫിസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കം. ആര്‍.എസ്.എസിന്‍െറ രക്ഷാബന്ധന്‍െറ ഭാഗമായി കെട്ടിയ രാഖി പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആര്‍.എസ്.എസ് കെട്ടിയ രാഖി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിരുവാര്‍പ്പില്‍ പ്രകടനവും നടത്തി. രാഖി പൊട്ടിച്ചത് ഡി.വൈ.എഫ്.ഐ ആണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നടത്തിയ മാര്‍ച്ചിനെതിരെ ഡി.വൈ.എഫ്.ഐയും പ്രതിഷേധം സംഘടിപ്പിച്ചു. ഇതേതുടര്‍ന്ന് ഇരുകൂട്ടരും പൊലീസിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രശ്നം മുന്നില്‍ക്കണ്ട് സ്ഥലത്ത് പൊലീസിനെയും വിന്യസിച്ചിരുന്നു. കാഞ്ഞിരം കവലയില്‍നിന്ന് ആരംഭിച്ച ബി.ജെ.പിയുടെ പ്രകടനം ഇല്ലിക്കല്‍ കവലയില്‍ എത്തിയപ്പോള്‍ സി.പി.എം ചെങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു.
എന്നാല്‍, പാര്‍ട്ടി ഓഫിസില്‍നിന്ന് ഡോഡാക്കുപ്പിയും കല്ളേറും ഉണ്ടായെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് 200 ഓളംപേരടങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം ഓഫിസിലേക്ക് തള്ളിക്കയറുകയും മേശയും നേതാക്കളുടെ ചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. പൊലീസ് ബലംപ്രയോഗിച്ച് ബി.ജെ.പി പ്രവര്‍ത്തകരെ ഓഫിസില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന്, ആക്രമണം നടത്തി പുറത്തിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടി. സ്ഥിതി വഷളായതോടെ പൊലീസ് ലാത്തിവിശുകയായിരുന്നു.
പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചത്തെിയതോടെ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന സ്ഥിതിയുണ്ടായി. പ്രദേശത്തെ സംഘര്‍ഷത്തത്തെുടര്‍ന്ന് സി.പി.എമ്മിന്‍െറയും ആര്‍.എസ്.എസിന്‍െറയും കൊടിമരങ്ങളും തകര്‍ക്കപ്പെട്ടു. ജില്ലാ പൊലീസ് മേധാവി എം.പി.ദിനേശ്, ഡിവൈ.എസ്.പി കെ.അജിത്, വെസ്റ്റ് സി.ഐ സഖറിയ മാത്യു, ഈസ്റ്റ് സി.ഐ വി. റോയി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. നിരപരാധികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സംഘ് പരിവാറിന്‍െറനേതൃയോഗം കോട്ടയത്ത് ചേര്‍ന്ന് സി.പി.എമ്മിനെതിരെ വരുംദിവസങ്ങളില്‍ ബോധവത്കരണവും പ്രതിഷേധപരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

മാങ്കുളം പുഴ നിറഞ്ഞൊഴുകുന്നു; കാഴ്ചക്കാരായി കെ.എസ്.ഇ.ബി

Posted: 21 Aug 2014 11:54 PM PDT

മാങ്കുളം: സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന പഞ്ചായത്തുകളിലൊന്നായ മാങ്കുളത്തിന്‍െറ മഴ സമൃദ്ധി വൈദ്യുതിയാക്കാനുള്ള ബോര്‍ഡിന്‍െറ നടപടി ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും എങ്ങുമത്തെിയില്ല. 2001 മാര്‍ച്ചില്‍ മാങ്കുളം സ്കൂളില്‍ നടന്ന യോഗത്തിലാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെക്കുറിച്ചും പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ചും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ഭൂമി ഏറ്റെടുക്കാന്‍ ആറുമാസവും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷവും വേണ്ടിവരുമെന്ന് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ യോഗത്തിന് ശേഷം ബോര്‍ഡിന്‍െറ കണക്കനുസരിച്ച് 300 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാങ്കുളം പുഴയിലൂടെ ഒഴുകിയിരിക്കണം. നാട്ടുകാര്‍ ഒന്നടങ്കം പദ്ധതിക്ക് അനുകൂലമായിരുന്നു. എന്നാല്‍, പദ്ധതി എന്ന് യാഥാര്‍ഥ്യമാകുമെന്ന ചോദ്യത്തിന് മാത്രം അധികൃതര്‍ക്ക് ഉത്തരമില്ല. തങ്ങള്‍ നിര്‍ദേശിക്കുന്ന വിലയ്ക്ക് ഭൂമി വിട്ടുകൊടുക്കാന്‍ പദ്ധതി പ്രദേശത്തുള്ളവര്‍ തയാറാകുന്നില്ളെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്ന കാരണം. പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിച്ച കാലത്തെ വിലക്ക് ഭൂമി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ളെന്ന് നാട്ടുകാരും പറയുന്നു. ഭൂമി ഏറ്റെടുക്കാന്‍ പുതിയ നിയമം ബാധകമല്ളെന്നാണ് കെ.എസ്.ഇ.ബിയിലെ പദ്ധതിതല ഉദ്യോഗസ്ഥരുടെ മറുപടി.
പദ്ധതി ബാധിതര്‍ ചേര്‍ന്ന് രൂപവത്കരിച്ച പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി 2012 നവംബറില്‍ മന്ത്രിക്കും ബോര്‍ഡിനും നല്‍കിയ നിവേദനത്തില്‍ ചര്‍ച്ചയിലൂടെ പുതിയ നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് ഉണ്ടാക്കിയാല്‍ ആറുമാസംകൊണ്ട് ഭൂമിഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാം എന്നായിരുന്നു. എന്നാല്‍, ചര്‍ച്ചക്ക് പോലും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.

വ്യക്തിഹത്യക്ക് യുവാവ് അറസ്റ്റില്‍

Posted: 21 Aug 2014 11:50 PM PDT

കുമ്പള: യുവതി അവിഹിത ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയകളില്‍ ചിത്ര സഹിതം വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംബ്രാണയിലെ ഷാഹുല്‍ഹമീദിന്‍െറ പരാതിയില്‍ ചെര്‍ളട്ക്ക അഫ്ക്കാര്‍ മന്‍സിലിലെ അബ്ദുറഹ്മാന്‍െറ മകന്‍ മുഹമ്മദ് റഫീഖിനെയാണ് കുമ്പള സി.ഐ കെ.പി. സുരേഷ് ബാബു ഐ.ടി ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്തത്.
ഒരു യുവതിയുടെ അവിഹിത ഗര്‍ഭവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ യഥാര്‍ഥ പ്രതിയുടെ ഫോട്ടോക്ക് പകരം തന്‍െറ ഫോട്ടോ ചേര്‍ത്തുവെച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് ഷാഹുല്‍ഹമീദ് നല്‍കിയ പരാതിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിസ്സാര പ്രശ്നങ്ങളെപോലും തെറ്റായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ നിരീക്ഷണത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

മഅ്ദനിയുടെ ജാമ്യകാലാവധി ഒരുമാസം കൂടി നീട്ടി

Posted: 21 Aug 2014 11:49 PM PDT

Image: 

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യകാലാവധി സുപ്രീംകോടതി ഒരുമാസം കൂടി നീട്ടി. മഅ്ദനി ജാമ്യം ദുരുപയോഗം ചെയ്തെന്ന കര്‍ണാടക സര്‍ക്കാറിന്‍െറ വാദം കോടതി തള്ളി. പി.ഡി.പി പ്രവര്‍ത്തകര്‍ ബ്ളാംഗൂരില്‍ പൊതുയോഗം നടത്തി സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് എ.കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടി നല്‍കിയത്. ഒരു മാസത്തിനകം മഅ്്ദനിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചികിത്സയുടെ പേരില്‍ മഅ്ദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദിവസവും 10 വി.ഐ.പികളെങ്കിലും മഅ്ദനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ജാമ്യം തുടര്‍ന്നാല്‍ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. മഅ്ദനിയുടെ ജാമ്യഹരജി സുപ്രീംകോടതി  പരിഗണിക്കാനിരിക്കെയാണ് മഅ്ദനിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും രംഗത്തുവന്നത്.

കേസ് വീണ്ടും ഇന്ന് പരിഗണിക്കുമ്പോള്‍ ചികിത്സ പൂര്‍ത്തിയായിട്ടില്ളെന്ന കാര്യം വിശദീകരിച്ച് ജാമ്യം നീട്ടണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞിരുന്നു. പ്രമേഹം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട നേത്ര ശസ്ത്രക്രിയക്ക് വിധേയനാകാനും മഅ്ദനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP