സ്വാഗതം
WELCOME

News Update..

Monday, August 11, 2014

വിദേശ എംബസികളിലെ രഹസ്യാന്വേഷ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജര്‍മനി Madhyamam News Feeds

വിദേശ എംബസികളിലെ രഹസ്യാന്വേഷ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജര്‍മനി Madhyamam News Feeds

Link to

വിദേശ എംബസികളിലെ രഹസ്യാന്വേഷ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജര്‍മനി

Posted: 11 Aug 2014 12:45 AM PDT

Image: 

ബെര്‍ലിന്‍: രാജ്യത്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്നവരുടെ പേരു വിവരങ്ങള്‍ കൈമാറണമെന്ന് വിദേശ എംബസികളോട് ജര്‍മനി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.  ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച എല്ലാ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അയച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍സുലേറ്റുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും അടക്കം ജോലി ചെയ്യുന്ന ഏജന്‍റുമാരുടെ പേരു വിവരങ്ങള്‍ നല്‍കണമെന്നും ‘ഡേര്‍ സ്പീഗന്‍’ വാര്‍ത്താ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് യു.എസ് ചാരപ്രവര്‍ത്തനം നടത്തുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ജര്‍മനിയുടെ പെട്ടെന്നുള്ള ഈ നീക്കം. യു.എസിനു വേണ്ടി ചാരവൃത്തി നടത്തിയതായി സംശയിക്കുന്ന രണ്ടു പേര്‍ക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ ജര്‍മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് യു.എസ് ഇന്‍റലിജന്‍സ് സര്‍വീസിലെ മുതിര്‍ന്നതാളെ ജര്‍മനി പുറത്താക്കുകയും ചെയ്തു.

അമേരിക്കയുടെ ചാരവൃത്തിയെകുറിച്ച് യു.എസിന്‍റെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ മുന്‍ജീവനക്കാര്‍ എഡ്വാര്‍ഡ് സ്നോഡന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വെളിപ്പെടുത്തമായി ഈ പുറത്താക്കലിന് ബന്ധമുള്ളതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ചാരവൃത്തിയുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ യു.എസ് പുലര്‍ത്തുന്ന നിസഹകരണ സമീപനത്തിലെ കടുത്ത നിരാശയാണ് പുതിയ നീക്കത്തിനു പിന്നിലെന്നും പറയുന്നു.

സി.പി.ഐ അച്ചടക്ക നടപടി: യു.ഡി.എഫിന്‍െറ ആരോപണം ശരിയെന്ന് തെളിഞ്ഞു -ചെന്നിത്തല

Posted: 11 Aug 2014 12:40 AM PDT

Image: 

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ പേയ്മെന്‍്റ് സീറ്റ് ഉണ്ടെന്ന യു.ഡി.എഫിന്‍െറ  ആരോപണം  അച്ചടക്ക നടപടിയിലൂടെ സി.പി.ഐ ശരിവെക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സി.പി.ഐയില്‍ നടക്കുന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട നേതാവാണ് കെ.എം. മാണി. ബി.ജെ.പി ഓരോ കാലത്തും കേരളത്തില്‍ ഓരോ സ്വപ്നം കാണുകയാണ്. അതില്‍ ഒന്നാണ് അക്കൗണ്ട് തുറക്കുമെന്നത്. ബി.ജെ.പിയുടെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ പ്രസക്തിയില്ളെന്നും രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് ബൂത്ത് തെരഞ്ഞെടുപ്പ് എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്‍്റെ തെളിവാണ്. വലിയ പ്രശ്നങ്ങളില്ലാതെയാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി

Posted: 11 Aug 2014 12:27 AM PDT

Image: 

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യകാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം ജാമ്യത്തെകുറിച്ച് നിലപാട് വ്യക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.  ജാമ്യകാലാവധി നീട്ടിക്കിട്ടാന്‍ ഇന്ന് മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.

്ഒരുമാസത്തെ ചികിത്സകൊണ്ട് ആരോഗ്യ സ്ഥിതി വീണ്ടെടുക്കാനായിട്ടില്ളെന്ന് മഅ്ദനി ചികിത്സയില്‍ കഴിയുന്ന സൗഖ്യ ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് കഴിഞ്ഞദിവസം മഅ്ദനി വ്യക്തമാക്കിയിരുന്നു. ചികിത്സക്ക് ഒരു മാസം പോരെന്നും പ്രമേഹം, കാഴ്ചക്കുറവ്, കാലിലെ സ്പര്‍ശനശേഷി നഷ്ടപ്പെടല്‍, പുറംവേദന, മൂത്ര തടസ്സം എന്നിവ ഇതുവരെയുള്ള ചികിത്സകൊണ്ട് നിയന്ത്രിക്കാനായിട്ടിലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിക്ക് ജൂലൈ11നാണ് സുപ്രീംകോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂലൈ 14നാണ് മഅ്ദനി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
 

പ്രിയമുള്ള ഗായകന്‍ മറഞ്ഞിട്ട് പത്താണ്ട്

Posted: 11 Aug 2014 12:22 AM PDT

Image: 

കെ.പി ബ്രഹ്മാനന്ദന്‍ എന്ന ഗായകന്‍ വിടപറഞ്ഞിട്ട് പത്തു വര്‍ഷമാകുന്നു. ഒരു പക്ഷേ മറ്റൊരു പ്രമുഖ ചരമദിനം പോലെ ഇത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ടാകില്ല. കാരണം ബ്രഹ്മാനന്ദന്‍ മുഖ്യധാരയില്‍ നിന്ന് പിന്‍വാങ്ങിയിട്ട് അതിലേറെ വര്‍ഷമായി. എന്നാല്‍ ഇന്നും ബ്രഹ്മാനന്ദന്‍െറ പാട്ടുകള്‍ മനസിലാരാധിക്കുന്ന ഒട്ടേറെപ്പേര്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ഒരിക്കല്‍ മറ്റൊരാളോടൊപ്പം കോഴിക്കോട്ടെ ഒരു ബാറില്‍ കുട്ടിനുപോകേണ്ടിവന്നപ്പോള്‍ ബ്രഹ്മാനന്ദന്‍െറ മകന്‍ രാകേഷ്ബഹ്മാനന്ദന് നാട്ടിലെ ഒരു പാട്ടുകാരനെ പരിചയപ്പെടാന്‍ കഴിഞ്ഞു. ബ്രഹ്മാനന്ദന്‍ പാടിയ ഏതാണ്ടെല്ലാ ഹിറ്റു ഗാനങ്ങളും അയാള്‍ പാടിയത് രാകേഷിന് അല്‍ഭുതമുളവാക്കി. ഇങ്ങനെ നിരവധി ആരാധകരെ രാകേഷ് പിന്നീട് പരിചയപ്പെട്ടിട്ടുണ്ട്.
സിനിമ എല്ലാക്കാലത്തും പല കോക്കസിന്‍െറയും പിടിപാടുള്ളവരുടെയും കൈകളിലാണ്. അത്തരം കളികളില്‍ വീണുപോയ നടന്‍മാരും പാട്ടുകാരും സംഗീതസംവിധായകരും ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരുണ്ട്. അതിന്‍െറ ഇര തന്നെയായിരുന്നു ബ്രഹ്മാനന്ദനും. എന്നാല്‍ ഇടക്കാലത്ത് മറ്റ് ചെറുകിട ഗായകരെക്കാളുപരി ബ്രഹ്മാനന്ദന് അവസരങ്ങള്‍ ലഭിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
യേശുദാസ് അദ്ദേഹത്തിന്‍െറ ഏറ്റവും നല്ല കാലത്ത് അറിഞ്ഞോ അറിയാതെയോ മറ്റുള്ള ഗായകര്‍ക്ക് ഭീഷണിയായി എന്നത് ഒരു വാസ്തവമാണ്. അദ്ദേഹം കത്തിനിന്ന കാലത്ത് മലയാളതില്‍ മാത്രമല്ല ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അല്‍ഭുതത്തോടെയായിരുന്നു സ്വീകരിക്കകപ്പെട്ടത്. അദ്ദേഹത്തിന് ഒരു രണ്ടാമന്‍െറ ഭീഷണിപോലും അന്നുണ്ടായിരുന്നില്ല. യേശുദാസിന്‍േറതല്ലാത്ത പാട്ട് അന്ന് ഇന്‍ഡസട്രി എന്നല്ല, പ്രൊഡ്യൂസര്‍മാര്‍ എന്നല്ല, ജനങ്ങള്‍ പോലും സ്വീകരിക്കുകയേ ഇല്ലായിരുന്നു. അക്കാലത്ത് ബ്രഹ്മാനന്ദനെ അംഗീകരിക്കാനും അവസരം നല്‍കാനും സന്‍മനസ് കാണിച്ചത് രാഘവന്‍ മാസ്റ്ററായിരുന്നു. ആകാശവാണിയില്‍ രാഘവന്‍ മാസ്റ്ററുടെ ലളിതഗാനം പാടിയ ചെറുപ്പക്കാരന്‍്റെ പാട്ടും ശബ്ദവും അദ്ദേഹത്തിന് വല്ലാതെ ബോധിച്ചതോടെ അദ്ദേഹം അടുത്ത ചിത്രം കിട്ടിയപ്പോള്‍ അപ്രതീക്ഷിതമായി അറിയിക്കുകയായിരുന്നു. ജി.വിവേകാനന്ദന്‍െറ നോവലിനെ ആസ്പദമാക്കിയെടുത്ത ‘കള്ളിച്ചെലമ്മ’ എന്ന ചിത്രത്തിനുവേണ്ടി പാടാന്‍ ബ്രഹ്മാനന്ദനെ രാഘവന്‍ മാഷ് ബന്ധപ്പെട്ടത് വിവേകാനന്ദന്‍ വഴിയാണ്. തികച്ചും അപ്രതീക്ഷിതമായ ആ ക്ഷണം ബ്രഹ്മാനന്ദന്‍െറ ജീവിതത്തിലെ വഴിത്തിരിവായി. ജയചന്ദ്രന്‍െറ ‘കരിമുകില്‍ കാട്ടിലെ’ എന്ന ഹിറ്റു ഗാനത്തിനൊപ്പം ബ്രഹ്മാനന്ദന്‍െറ ‘മാനത്തെകായലിന്‍’ മലയാളികള്‍ എക്കാലവും ഓര്‍മിക്കുന്ന പാട്ടായി. തുടര്‍ന്ന് ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തിയും ബാബുരാജും അര്‍ജുനന്‍മാഷുമൊക്കെ നല്ല ഗാനങ്ങള്‍ നല്‍കി. പ്രിയമുള്ളവളേ.., നീലനിശീഥിനീ, താരകരൂപിണീ, ചന്ദ്രികാ ചര്‍ച്ചിതമാം, ദേവഗായകനെ ദൈവം ചതിച്ചു, ക്ഷേത്രമേതെന്നറിയാത്ത തീര്‍ഥയാത്ര, താമരപ്പൂ നാണിച്ചു തുങ്ങി നിരവധി സംഗീതസംവിധായകരുടേതായി 120 ലേറെ ഗാനങ്ങള്‍ ബ്രഹ്മാനന്ദന്‍ പാടിയിട്ടുണ്ട്. കൂടാതെ അതിലേറെ നാടകഗാനങ്ങളും.
മറ്റുള്ളവരുടെ പാട്ടുകള്‍ അധികം പാടിയതോടെ ദേവരാജന്‍ മാഷുമായി ചെറിയ അകല്‍ച ഉണ്ടായിരുന്നു.
അക്കാലത്ത് ഗാനമേളകളിലും ബ്രഹ്മാനന്ദന്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ പാടുന്ന കാലത്തുതന്നെ ക്ളാസിക്കല്‍ സംഗീതത്തിലെ അറിവ് മെച്ചപ്പെടുത്തി. ഒരിക്കല്‍  ്രബഹ്മാനന്ദന്‍െറ കച്ചേരി കേട്ട യേശുദാസ് ‘ഇനി എനിക്ക് ശേഷം ഇവനാണ്’ എന്ന് രവീന്ദ്രനോട് സ്വകാര്യമായി പറഞ്ഞിരുന്നു.
ഒരിക്കല്‍ ബോംബെ ഷണ്‍മുഖാനന്ദഹാളില്‍ ഗാനമേളയില്‍ ബ്രഹ്മാനന്ദനെയും അയിരൂര്‍ സദാശിവനെയും പങ്കെടുപ്പിക്കാതിരിക്കാനായി പ്രൊഡ്യൂസമാര്‍ ശ്രമിച്ചു. സിനിമയിലെ ഗ്രുപ്പ് കളിയുടെ ഭാഗമായിട്ടായിരുന്നു അത്.  അവരുടെ താല്‍പര്യത്തിനു വഴങ്ങാതെ ഇവര്‍ ഗാനമേളയില്‍ പങ്കെടുത്തത് രണ്ടുപേര്‍ക്കും സിനിമയില്‍ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് അവസരങ്ങള്‍ കിട്ടാതായതോടെ മദ്രാസ് വാസം ഉപേക്ഷിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു.പിന്നീട് വല്ലപ്പോഴും കിട്ടുന ഗാനമേളകളായിരുന്നു ആശ്വാസം. ഒപ്പം മദ്യപാനവും തുടങ്ങി. ഇടക്ക് ക്ഷേത്രങ്ങളില്‍ ഭാഗവതപാരായണത്തിനും അദ്ദേഹം പോയിരുന്നു. നാട്ടില്‍ വെറും സാധാരണക്കാരനായിക്കഴിഞ്ഞ ബ്രഹ്മാനന്ദനെ സിനിമാലോകവും മാധ്യമലോകവും തരിഞ്ഞു നോക്കിയില്ല. അതീവ ദുഖത്തിലായിരുന്നു അദ്ദേഹം അന്ത്യനാളുകളിലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്.
 

കാലവര്‍ഷത്തില്‍ ഒറ്റപ്പെട്ട് ഇടവാണി ഊരുവാസികള്‍

Posted: 11 Aug 2014 12:16 AM PDT

അഗളി: കാലവര്‍ഷത്തില്‍ പുഴയില്‍ വെള്ളം പൊങ്ങിയതോടെ ഒറ്റപ്പെട്ട പുതൂര്‍ ഇടവാണി ഊരില്‍ ഗര്‍ഭിണികള്‍ ദുരിതത്തില്‍. പ്രാക്തന ഗോത്രവര്‍ഗമായ കുറുംബ വിഭാഗത്തിലുള്ള കുടുംബങ്ങളാണ് വനത്തില്‍ ഒറ്റപ്പെട്ടത്. ഗര്‍ഭിണികളായ വള്ളി, ശോഭ എന്നിവര്‍ക്ക് വൈദ്യസഹായം പോലും ലഭിക്കുന്നില്ല. പുതൂര്‍ ഗ്രാമപഞ്ചായത്തിലെ അരളിക്കോണം വരെ മാത്രമാണ് വാഹനയോഗ്യമായ പാതയുള്ളത്.
വരഗാര്‍ പുഴയും ചോലകളും കടന്ന് രണ്ടു മണിക്കൂര്‍ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്താല്‍ മാത്രമേ ഊരിലത്തൊന്‍ കഴിയൂ. കാലവര്‍ഷം ശക്തമായതോടെ വരഗാര്‍ പുഴയില്‍ കുത്തൊഴുക്ക് ശക്തമാണ്. ഇത് മുറിച്ചുകടക്കുക അസാധ്യമാണ്. പുതൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ഇവിടെ എത്തിപ്പെടുക പ്രയാസമാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെക്കുറിച്ച് ഒരന്വേഷണവും നടത്തിയിട്ടില്ളെന്ന് ആക്ഷേപമുണ്ട്.
ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന ഫോളിക് ആസിഡ്, കാത്സ്യം ഗുളിക എന്നിവ ഇവര്‍ക്ക് ലഭ്യമായിട്ടില്ല. പോഷകാഹാര ലഭ്യതക്ക് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ലഭ്യമായിട്ടില്ളെന്ന് ഊരുവാസികള്‍ പറയുന്നു. ഇവര്‍ തീര്‍ത്ത മുളകൊണ്ടുള്ള പാലത്തില്‍നിന്ന് വീണ് മുരുകന്‍ എന്നയാള്‍ക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം.
അപകടകരമായ ഈ പാലം കടന്നുവേണം ഗര്‍ഭിണികളെ ആശുപത്രിയിലത്തെിക്കാന്‍. മൊബൈല്‍ ഫോണിന് റെയ്ഞ്ച് ഇല്ലാത്ത ഇവിടെ സന്ദേശം കൈമാറാന്‍ ഒരു നിര്‍വാഹവുമില്ളെന്ന് ആദിവാസികള്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ ദിവസങ്ങള്‍ക്കകം കണ്ണടച്ചു.
റേഷന്‍കടയില്‍നിന്ന് ലഭിക്കുന്ന മൂന്നര ലിറ്റര്‍ മണ്ണെണ്ണ ഒരാഴ്ചത്തേക്ക് പോലും തികയാത്ത അവസ്ഥയാണ്.
ഈ ഘോര വനത്തില്‍ ഇരുട്ടില്‍ ഇനിയെന്തുചെയ്യുമെന്നറിയാതിരിക്കുകയാണ് ഊരുവാസികള്‍.

കൊളീജിയത്തിനെതിരായ പ്രചരണം ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ശ്രമം -ആര്‍.എം ലോധ

Posted: 10 Aug 2014 11:52 PM PDT

Image: 

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ കൊളീജിയം സംവിധാനം തകര്‍ന്നിട്ടില്ളെന്നും ഇങ്ങനെയുള്ള പ്രചരണം ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ചീഫ് ജസ്റ്റിസ്  ആര്‍.എംലോധ.

നിയമസംവിധാനത്തില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കരുതെന്ന് കൊളീജിയം സംവിധാനത്തെ ചോദ്യം ചെയ്തുള്ള ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് ലോധ പറഞ്ഞു.

ഈ വിഷയത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്ജ് മാര്‍കണ്ഡേയ കട്ജു നടത്തിയ പ്രസ്താവനയില്‍ രോഷം പ്രകടിപ്പിച്ച ലോധ, കൊളീജിയം നിയമിച്ച ജഡ്ജുമാരുടെ പ്രഥമ ബാച്ചിലെ ഒരാളാണ് താനെന്നും അങ്ങനെയുള്ള കൊളീജിയം തകര്‍ന്നിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള എല്ലാ തകര്‍ന്നിട്ടുണ്ടാവണമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള കൊളീജിയത്തിന്‍റെ പരിശുദ്ധിയെ കുറിച്ച് ജുഡീഷ്യല്‍ അംഗങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. സമൂഹത്തില്‍ നിന്നുള്ളവരാണ് ഈ കൊളീജിയത്തിലേക്ക് വരുന്നത്. ഒരു സമൂഹവും വ്യക്തിയും പൂര്‍ണരല്ല. അത് ഇവിടെയും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരനായ ഒരു ജഡ്ജ് തന്‍റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് അലഹബാദ് ഹൈകോടതിയില്‍ സ്ഥാനക്കയറ്റത്തിന് ശ്രമിച്ചുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയക്ക് താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിനുത്തരവിട്ടെന്നും എന്നാല്‍, അന്വേഷണ റിപോര്‍ട്ടില്‍ ഇക്കാര്യം തെളിഞ്ഞിട്ടും ജഡ്ജിക്കെതിരെ നടപടിയെടുത്തില്ളെന്നും കട്ജു കഴിഞ്ഞ ദിവസം തന്‍റെ ബ്ളോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.

ആരോപണ വിധേയനായ ജഡ്ജിയെ പിന്നീട് ഏതെങ്കിലും ഹൈകോടതിയുടെയോ സുപ്രീംകോടതിയുടെയോ ചീഫ് ജസ്റ്റിസ് ആയി കപാഡിയ നിയമിക്കുകയുണ്ടായില്ളെന്നും കട്ജു എഴുതി.
 

1404 ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted: 10 Aug 2014 11:39 PM PDT

കോട്ടയം: കെ.പി.സി.സി നിര്‍ദേശപ്രകാരം ഞായറാഴ്ച തുടങ്ങിയ കോണ്‍ഗ്രസ് പുന$സംഘടന പ്രക്രിയ ജില്ലയിലും തുടങ്ങി. ആറിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി ഉടലെടുത്തു. ജില്ലയിലെ ആകെ 1410 ബുത്തൂകളില്‍ 1404 ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
തര്‍ക്കത്തത്തെുടര്‍ന്ന് കല്ലറ, കടുത്തുരുത്തി, ഇളങ്കാവ്, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ഒൗദ്യോഗികവിഭാഗം അറിയിച്ചു. മീനടം, കടപ്ളാമറ്റം, രാമപുരം, ഏറ്റുമാനൂര്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ളെന്ന് ഐ ഗ്രൂപ് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ 36 മണ്ഡലങ്ങളും 650 ബൂത്തുകളും നേടിയെടുത്തതായി ഐ ഗ്രൂപ് അവകാശപ്പെട്ടു. ബൂത്തുതല തെരഞ്ഞെടുപ്പ് സമവായത്തില്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും മിക്കയിടത്തും ഗ്രൂപ്പുതിരിഞ്ഞുള്ള മത്സരമാണ് നടന്നത്. കുമാരനല്ലൂരിലെ രണ്ടിടത്തെ തെരഞ്ഞെടുപ്പ് നേരത്തേ മാറ്റിവെച്ചിരുന്നു.
ഏറെനാള്‍ക്ക് ശേഷം ജനാധിപത്യ മാര്‍ഗത്തിലൂടെ കോണ്‍ഗ്രസ് പുന$സംഘടന പ്രക്രിയക്ക് തുടക്കമായത് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി. മുഖ്യമന്ത്രിയടക്കം ജില്ലയിലെ മുഴുവന്‍ നേതാക്കളും സ്വന്തം ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കത്തെി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ബൂത്തിലൊഴികെ ഞായറാഴ്ച വൈകുന്നേരം നാലിനാണ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമായത്. വൈകുന്നേരം ഒൗദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ ബൂത്തില്‍ രാവിലെ പത്തിനായിരുന്നു യോഗം. ഓരോ ബൂത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തര്‍ക്കമുള്ളതും മാറ്റിവെച്ചതുമായ ബൂത്തുകളിലെ പ്രശ്നങ്ങള്‍ വേഗം പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി അറിയിച്ചു. ഒരു പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റ്, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, എട്ട് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 15 അംഗങ്ങളെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. എല്ലാ ബൂത്തുകളിലും വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പഞ്ചായത്തിലെ 111ാം നമ്പര്‍ ബൂത്ത്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം മുന്‍സിപ്പാലിറ്റിയിലെ 81ാം നമ്പര്‍ ബൂത്ത്, മന്ത്രി കെ. സി. ജോസഫ്, വിജയപുരം പഞ്ചായത്തിലെ 40ാം നമ്പര്‍ ബൂത്ത്, ഡി.സി.സി. പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി വിജയപുരം പഞ്ചായത്തിലെ 37ാം നമ്പര്‍ ബൂത്ത്, മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ് രാമപുരം പഞ്ചായത്ത് 16ാം ബൂത്ത്, ജോസഫ് വാഴക്കന്‍ എം.എല്‍.എ രാമപുരം പഞ്ചായത്ത് 17ാം ബൂത്ത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് കോട്ടയം നഗരസഭ 13ാം ബൂത്ത് എന്നിവിടങ്ങളില്‍ സംബന്ധിച്ചു. അര്‍ഹതയുള്ളവരെ ഭാരവാഹികളാക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുമായി സഹകരിച്ച ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി അഭിനന്ദിച്ചു.
ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി തിരഞ്ഞെടുപ്പ് ഒരിടത്ത് ഒഴികെ സമാധാനപരം. കുറിച്ചി മണ്ഡലത്തിലെ ഒമ്പതാം നമ്പര്‍ ഇളങ്കാവ് ബൂത്തില്‍ ബഹളത്തത്തെുടര്‍ന്ന് മാറ്റിവെച്ചു. ബാക്കി 141 ബൂത്തുതല കമ്മിറ്റികളിലും ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇളങ്കാവ് ബൂത്തില്‍ വോട്ടിങ്ങിനത്തെിയ പതിനഞ്ചോളം പേര്‍ക്ക് സംഘടനയുമായി ബന്ധമില്ളെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തത്തെിയതാണ് പ്രശ്നമായത്. ഇതുചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കോളമത്തെി.
പൊലീസ് സ്ഥലത്തത്തെി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്നത്തില്‍ നേരിട്ട് ഇടപെടാതെ നിന്നു.
തുടര്‍ന്ന് ബൂത്ത് നിരീക്ഷകന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മേല്‍ഘടകങ്ങളെ പ്രശ്നത്തിന്‍െറ ഗൗരവം ധരിപ്പിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, ടൗണ്‍ വെസ്റ്റ് മണ്ഡലങ്ങളില്‍ 22 വീതവും വാഴപ്പള്ളിയില്‍ 23 ഉം ടൗണ്‍ ഈസ്റ്റില്‍ 16 ഉം പായിപ്പാട്ട് 15 ഉം ബൂത്തുകളിലായിരുന്നു തെരഞ്ഞെടുപ്പ്.
പൊന്‍കുന്നം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയ എലിക്കുളത്തെ 18 ബൂത്ത് കമ്മിറ്റികളില്‍ 17 ഇടത്തും ഭാരവാഹികളായി. പനമറ്റം 164ാം നമ്പര്‍ ബൂത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ല.
ഡി.സി.സിയുടെ തീരുമാനപ്രകാരം തൊട്ടടുത്ത ദിവസം ഇവിടെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നിരീക്ഷകന്‍ അഡ്വ. പി. സതീഷ്ചന്ദ്രന്‍ നായര്‍ പറഞ്ഞു.
ഇവിടെ നിരീക്ഷകന് പങ്കെടുക്കാന്‍ അവസരം നല്‍കാതെ ഭാരവാഹികളുടെ യോഗം വിളിച്ച മണ്ഡലം പ്രസിഡന്‍റ് കെ.പി. കരുണാകരന്‍ നായരെ കെ.പി.സി.സി മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഈ യോഗത്തില്‍ ഭാരവാഹികളെ നിശ്ചയിച്ചുവെന്നാണ് ആരോപണം. നിരീക്ഷകനും ഭാരവാഹികളും എത്തിയപ്പോള്‍ യോഗം കഴിഞ്ഞ് എല്ലാവരും മടങ്ങി.
തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് കെ.പി. തോമസിന്‍െറ അധ്യക്ഷതയില്‍ നിരീക്ഷകന്‍െറ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ ഞായറാഴ്ച നിശ്ചയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 17 ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിങ്ങോടെ തെരഞ്ഞെടുപ്പ് നടത്തിയത് പ്രത്യേകതയായി.

സീബ്രാലൈനുകള്‍ മാഞ്ഞു; കാല്‍നടക്കാര്‍ക്ക് ദുരിതം

Posted: 10 Aug 2014 11:29 PM PDT

തൊടുപുഴ: റോഡ് മുറിച്ചുകടക്കാന്‍ നല്ലനേരം നോക്കേണ്ട ഗതികേടിലാണ് തൊടുപുഴ നഗരത്തിലൂടെ സഞ്ചരിക്കുന്ന കാല്‍നടക്കാര്‍. മിനിറ്റുകളോളം കാത്തുനിന്ന് ഡ്രൈവര്‍മാരുടെ ദയ ഇരന്നുവാങ്ങി വേണം റോഡിന് മറുകര ചാടാന്‍. അതല്ളെങ്കില്‍ രണ്ടും കല്‍പിച്ച് കണ്ണടച്ച് റോഡ് ക്രോസ് ചെയ്യണം. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞുതുടങ്ങിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
പ്രധാന ജങ്ഷനുകളിലെല്ലാം സീബ്രാലൈനുകള്‍ വരച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും ഇപ്പോള്‍ കാണാനില്ല. എല്ലാം മാഞ്ഞുതുടങ്ങി. ട്രാഫിക് വാര്‍ഡന്മാരെ ചില ജങ്ഷനുകളില്‍ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഇവരുടെ സഹായം ലഭിക്കാറുമില്ല. തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷന്‍, ഗാന്ധി സ്ക്വയര്‍, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, പ്രസ് ക്ളബ് എന്നിവിടങ്ങളില്‍ സീബ്രാലൈനുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നേര്‍ത്ത വരപോലും കാണാനില്ല. നഗരമധ്യങ്ങളിലാണ് സീബ്രാലൈനുകള്‍ മാഞ്ഞത്. ഏറെ ഗതാഗതക്കുരുക്കുള്ള സമയങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ മിനിറ്റുകളോളം വാഹന യാത്രക്കാരുടെ ദയാദാക്ഷിണ്യത്തിന് കാത്തുനില്‍ക്കുകയാണ് ചെയ്യുന്നത്.
വര്‍ഷങ്ങളായി നഗരത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം കൂടിയിട്ടില്ല. അനധികൃത പാര്‍ക്കിങ്ങും നിയമം ലംഘിച്ചുള്ള ടാക്സികളും പെരുകിവരികയാണ്. നൂറുകണക്കിന് അനധികൃത ടാക്സികളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് അധികൃതരും പറയുന്നു. റോഡിന്‍െറ ഇരുവശങ്ങളിലും നിയമം പാലിക്കാതെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാല്‍നടക്കാര്‍ സഞ്ചരിക്കുന്ന ഫുട്പാത്തില്‍ പോലും വാഹനങ്ങള്‍ കയറ്റിയിടുന്നത് നിത്യസംഭവമാണ്. ഇടക്ക് പൊലീസ് എത്തി പിഴ ഈടാക്കുമെങ്കിലും ഫലം കണ്ടിട്ടില്ല. ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ പോലും രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ പിഴുതുമാറ്റുന്ന സാഹചര്യമാണ്.

കലക്ടറേറ്റ് ജങ്ഷനില്‍ വാഹനത്തിരക്ക്; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

Posted: 10 Aug 2014 11:05 PM PDT

കാസര്‍കോട്: വിദ്യാനഗര്‍ കലക്ടറേറ്റ് ജങ്ഷനിലെ വാഹനത്തിരക്ക് കാരണം ദേശീയപാതയില്‍ ഗതാഗതകുരുക്ക് പതിവായി. ട്രാഫിക് ഐലന്‍േറാ ഡിവൈഡറോ ഇല്ലാത്ത ജങ്ഷനില്‍ അപകടസാധ്യതയും വര്‍ധിച്ചു.
സിവില്‍ സ്റ്റേഷനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന വിദ്യാനഗറില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയുമാണ് വാഹനത്തിരക്ക്. ഇത് അണങ്കൂര്‍ മുതല്‍ ചെങ്കള വരെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കിനിടയാക്കുന്നു.
കലക്ടറേറ്റ് ജങ്ഷനില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും പ്രയാസപ്പെട്ടാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ ഹോം ഗാര്‍ഡുകളെയും പൊലീസിനെയും നിയോഗിക്കാറുണ്ടെങ്കിലും ഇവര്‍ക്ക് വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരുന്നു. റോഡ് മുറിച്ചുകടക്കുമ്പോള്‍ പലപ്പോഴും അപകടങ്ങളുണ്ടാകുന്നു. ചെറുവാഹനങ്ങളും ബൈക്കുകളും ഗതാഗതക്കുരുക്കിലകപ്പെട്ട വാഹനങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി മറികടക്കാന്‍ ശ്രമിക്കുന്നത് ദുരിതം വര്‍ധിപ്പിക്കുന്നു.
കലക്ടറേറ്റ് ജങ്ഷനില്‍ ട്രാഫിക്സര്‍ക്കിള്‍ സ്ഥാപിക്കണമെന്നും അണങ്കൂര്‍ മുതല്‍ ചെര്‍ക്കള വരെ ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മിക്കണമെന്നും ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരോ ജില്ലാ താലൂക്ക് വികസനസമിതികളോ ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ല.

രോഗികള്‍ അറുനൂറ് ഡോക്ടര്‍മാര്‍ രണ്ട്

Posted: 10 Aug 2014 10:59 PM PDT

കേളകം: പേരാവൂര്‍ താലൂക്ക് ആശുപത്രിയിലത്തെുന്ന നൂറ് കണക്കിന് രോഗികള്‍ ദിവസവും ചികിത്സ ലഭിക്കാതെ മടങ്ങുന്നു. ഒമ്പത് ഡോക്ടര്‍മാരുള്ള താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രണ്ട് ഡോക്ടര്‍മാര്‍ മാത്രമായിരുന്നു രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത്.
ഒരു ഡോക്ടര്‍ ആരോഗ്യ വകുപ്പിന്‍െറ ട്രൈബല്‍ മൊബൈല്‍ വാഹനത്തില്‍ പോയതും മറ്റുള്ളവര്‍ അവധിയായതും പ്രശ്നത്തിന് കാരണമായി. പകരം സംവിധാനം ഒരുക്കിയുമില്ല. ആദിവാസിമേഖലയായ പേരാവൂരില്‍ ദിനേന നൂറ് കണക്കിനാളുകളാണ് താലൂക്ക് ആശുപത്രിയിലത്തെുന്നത്.
ബ്ളോക് പരിധിയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടാം ശനിയാഴ്ചയായതിനാല്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അവധിയായിരുന്നു.
അതിനാല്‍ രോഗികള്‍ ചികിത്സതേടി പേരാവൂര്‍ താലൂക്ക് ആശുപത്രിയിലത്തെുകയായിരുന്നു. എന്നാല്‍, തിരക്ക് മൂലം ഇവര്‍ക്ക് ടോക്കണ്‍ ലഭിച്ചില്ല. ഇതുമൂലം ചികിത്സ ലഭിക്കാതെ മടങ്ങിയത് ആദിവാസികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് രോഗികളാണ്. ഒരു ഡോക്ടര്‍ക്ക് പരമാവധി പരിശോധിച്ച് ചികിത്സ നിര്‍ണയിക്കാനാവുന്നത് നൂറ് പേര്‍ക്കാണ് . അധികം വരുന്നവര്‍ക്ക് ചികിത്സ നല്‍കാനാവില്ല. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കണമെന്നും അത്യാഹിത വിഭാഗം ഒരുക്കണമെന്നുമുള്ള ആവശ്യത്തിന് കാലപ്പഴക്കമുണ്ടെങ്കിലും നടപടികള്‍ ചുവപ്പ് നാടയിലാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP