സ്വാഗതം
WELCOME

News Update..

Thursday, August 28, 2014

എബോള: 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍ Madhyamam News Feeds

എബോള: 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍ Madhyamam News Feeds

Link to

എബോള: 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍

Posted: 28 Aug 2014 12:41 AM PDT

Image: 

ന്യൂഡല്‍ഹി: എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ 821 യാത്രക്കാര്‍ നിരീക്ഷണത്തില്‍. ഇതില്‍ കൂടുതല്‍ പേരും മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എബോള ബാധയെ പ്രതിരോധിക്കുന്നതിനുള്ള ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം യൂണിറ്റിന്‍െറ നിരീക്ഷണത്തില്‍ ആണ് ഇവര്‍. മുംബൈ, ഡല്‍ഹി, കൊച്ചി, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍ എബോള ബാധിത രാജ്യത്തു നിന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 148 യാത്രക്കാര്‍ എത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ, നേരത്തെ ആര്‍.എം.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ക്ക് എബോള ബാധിച്ചിട്ടില്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്തു; ഗസ്സ പുനര്‍നിര്‍മ്മിക്കാന്‍ ഖത്തര്‍

Posted: 28 Aug 2014 12:11 AM PDT

Image: 

ദോഹ: ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും ധാരണയിലത്തെിയതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. ഫലസ്തീന്‍ ജനത അനുഭവിച്ചുവരുന്ന ദുരിതത്തിന് അറുതിവരുത്താന്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന്‍െറ വെളിച്ചത്തില്‍ ഫലസ്തീനില്‍ ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തണം. വെടിനിനിര്‍ത്തല്‍ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു.
കരാറില്‍ സന്തുഷ്ടി പ്രകടിപ്പിച്ച ഖത്തര്‍ ഏഴ് ആഴ്ച നീണ്ടുനിന്ന ഇസ്രായേല്‍ അധിനിവേശത്തില്‍ തകര്‍ന്ന ഗസ്സ എത്രയും വേഗം പുനര്‍നിര്‍മിക്കാനുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു. ചൊവ്വാഴ്ച നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്‍െറയും ത്യാഗത്തിന്‍െറയും ഫലമാണെന്നും ഖത്തര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
2143 ഫലസ്തീനികളുടെയും 70 ഇസ്രായേല്‍ സൈനികരുടെയും മരണത്തിനിടയാക്കിയ ‘ഓപറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്’ എന്ന പേരില്‍ ഇസ്രായേല്‍ ജൂലൈ എട്ടിനാണ് ആക്രമണം ആരംഭിച്ചത്. ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ആവശ്യം ഇസ്രായേല്‍ എട്ട് വര്‍ഷമായി തുടരുന്ന ഗസ്സ ഉപരോധം അവസാനിപ്പിക്കണമെന്നാണ്. ഭാഗികമായെങ്കിലും ഇത് അംഗീകരിക്കപ്പെട്ടത് ഹമാസിന്‍െറയും ഫലസ്തീന്‍െറയും വിജയമായാണ് ഖത്തര്‍ വിലയിരുത്തുന്നത്. ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണ് വിജയം കണ്ടതെങ്കിലും സമാധാന ശ്രമങ്ങള്‍ക്കായി ഏറ്റവുമാദ്യം മുന്നിട്ടിറങ്ങിയതും സമ്മര്‍ദ്ധം ചെലുത്തിയതും ഖത്തറും തുര്‍ക്കിയുമാണ്. ഒടുവില്‍ മധ്യസ്ഥത ഈജിപ്തിന്‍െറ നേതൃത്വത്തില്‍ വേണമെന്ന ഇസ്രായേലിന്‍െറ വാശി സമാധാനം മുന്‍നിര്‍ത്തി ഖത്തറും ഫലസ്തീന്‍ അതോറിറ്റിയും അംഗീകരിക്കുകയായിരുന്നു.
മറ്റ് അറബ് രാജ്യങ്ങള്‍ കാഴ്ചക്കാര്‍ മാത്രമായി നിന്ന സഹാചര്യത്തിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും വിശേദകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും ലോക നേതാക്കളുമായി നിരന്തരബന്ധം പുലര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിയത്. ജൂലൈ 20ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ എന്നിവരെ ദോഹയിലത്തെിച്ച് ചര്‍ച്ച നടത്തിയതായിരുന്നു ആക്രമണം തുടങ്ങിയ ശേഷമുള്ള ആദ്യസമാധാന നീക്കങ്ങള്‍. മഹ്മൂദ് അബ്ബാസും ദോഹയില്‍ കഴിയുന്ന ഹമാസ് രാഷ്ട്രീയ മേധാവി ഖാലിദ് മിശ്അലും തമ്മില്‍ ചര്‍ച്ചക്ക് വേദിയൊരുക്കാനും കഴിഞ്ഞു.
ഖത്തര്‍, തുര്‍ക്കി ഭരണകൂടങ്ങള്‍ നടത്തിയ സംയുക്ത ശ്രമത്തിന്‍െറ ഭാഗമായി ഫ്രാന്‍സില്‍ വെച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി എന്നിവരുമായി കൂടിച്ചേര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി സമ്മര്‍ദ്ധം ചെലുത്താനും കഴിഞ്ഞു. ജൂലൈ 25ന് തുര്‍ക്കി വിദേശകാര്യമന്ത്രി ദാവൂദ് ഒഗ്ലോയും ദോഹയിലത്തെി ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതിനെല്ലാം പുറമെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരിട്ട് സൗദി ഭരണാധികാരിയായ അബ്ദുല്ല രാജാവിനെ സന്ദര്‍ശിച്ച് സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ തേടി. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവര്‍ ദോഹ സന്ദര്‍ശിച്ചതിന്‍െറ പിറകെയായിരുന്നു അമീറിന്‍െറ സൗദി സന്ദര്‍ശനം. ഈജിപ്തിലെ അബ്ദുല്‍ ഫതാഹ് സീസി ഭരണത്തോട് അനുഭാവമുള്ള പ്രമുഖ ഗള്‍ഫ് രാജ്യമായ സൗദിയുടെ പിന്തുണ ലഭ്യമാക്കാനായത് സമാധാനശ്രമങ്ങളില്‍ നാഴികക്കല്ലാവുകയും ചെയ്തു. നേരത്തെ നിലവിലുണ്ടായിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന്‍െറ പേരിലും അറബ് ലോകത്തിന് പുറമെ സമാധാനം കാംക്ഷിക്കുന്നവരില്‍ നിന്നും ഖത്തറിന്‍െറ ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു.
 

പുതിയ മദ്യനയം അബ്കാരി നിയമമായി

Posted: 28 Aug 2014 12:05 AM PDT

Image: 

തിരുവനന്തപുരം: പുതിയ മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്യനയം നിയമമാക്കിയത്. ഇതിനായി ചട്ടങ്ങള്‍ പരിഷ്കരിച്ചു.

അതേസമയം, സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാന്‍ അബ്കാരി ചട്ടം 26 പ്രകാരം എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. സെപ്തംബര്‍ 12നകം ബാറുകള്‍ പൂട്ടണമെന്നാണ് നോട്ടീസ്. പുതിയ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണര്‍ ഒപ്പിട്ട നോട്ടീസാണ് ബാറുകള്‍ക്ക് നല്‍കുന്നത്.

നോട്ടീസ് കാലയളവില്‍ ബാറുകളുടെ മദ്യ സ്റ്റോക് പരിമിതപ്പെടുത്താന്‍ കര്‍ശനനിര്‍ദേശം നല്‍കും. ബാറുകള്‍ പൂട്ടുന്ന മുറക്ക് സ്റ്റോക്കുള്ള മദ്യം ബിവറേജസ് കോര്‍പറേഷന്‍ തിരിച്ചെടുക്കും. പൂട്ടുന്ന ബാറുകളില്‍നിന്ന് ഈടാക്കിയ ലൈസന്‍സ് ഫീസ് പ്രവര്‍ത്തിച്ച ദിവസങ്ങള്‍ക്ക് ആനുപാതികമായ തുക കുറച്ച് മടക്കിനല്‍കും. ഈയിനത്തില്‍ 40 കോടിയോളം നല്‍കേണ്ടിവരുമെന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്.

ബാറുകളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ പുനരധിവാസത്തിനും ബോധവത്കരണത്തിനും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കുമായി മദ്യത്തിന്‍െറ വില്‍പന നികുതിക്ക് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്താനും തൊഴിലാളികളുടെ പുനരധിവാസത്തിന് എക്സൈസ് കമീഷണറുടെ അധ്യക്ഷതയില്‍ ഭരണസമിതി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.
 

ഇന്ത്യന്‍ കള്ളനോട്ടുകളുമായി ദുബൈയില്‍ നാലുപേര്‍ പിടിയില്‍

Posted: 28 Aug 2014 12:03 AM PDT

Image: 

ദുബൈ: 47 ലക്ഷം ഇന്ത്യന്‍ രൂപയുടെ കള്ളനോട്ടുകളുമായി നാല് ദക്ഷിണേഷ്യക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈ ദേര നായിഫിലെ വ്യാപാരിക്ക് നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. കള്ളനോട്ടുകളാണെന്ന് സംശയം തോന്നി വ്യാപാരി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.
സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞാണ് 30 വയസ്സുകാരായ പ്രതികള്‍ വ്യാപാരിയെ സമീപിച്ചത്. കള്ളനോട്ടുകള്‍ ഉപയോഗിച്ച് ചരക്കുകള്‍ വാങ്ങാനായിരുന്നു ഇവരുടെ ആദ്യ പദ്ധതി. എന്നാല്‍ പിന്നീട് തന്ത്രം മാറ്റി. 47 ലക്ഷം ഇന്ത്യന്‍ രൂപക്ക് പകരം 1,40,000 ദിര്‍ഹം തന്നാല്‍ മതിയെന്നായി. നിലവിലെ വിനിമയ നിരക്കനുസരിച്ച് 47 ലക്ഷം ഇന്ത്യന്‍ രൂപക്ക് 2,85,000 ദിര്‍ഹം ലഭിക്കും. കുറഞ്ഞ നിരക്കില്‍ പണം നല്‍കാമെന്ന് പറഞ്ഞ സംഘത്തിന്‍െറ നീക്കത്തില്‍ വ്യാപാരിക്ക് സംശയം തോന്നി. ആദ്യഘട്ടമെന്ന നിലക്ക് സംഘം 1000 രൂപയുടെ നോട്ടുകള്‍ വ്യാപാരിക്ക് കൈമാറിയിരുന്നു. ഇത് കള്ളനോട്ടാണെന്ന സംശയവും വ്യാപാരിക്കുണ്ടായി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.
നോട്ടുകള്‍ പരിശോധിച്ച ദുബൈ പൊലീസിന്‍െറ വിദഗ്ധ സംഘം വ്യാജനാണെന്ന് കണ്ടത്തെി. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം അതീവ വൈദഗ്ധ്യത്തോടെയാണ് നോട്ടുകള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ഇടപാടുമായി മുന്നോട്ടുപോകാന്‍ പൊലീസ് വ്യാപാരിയോട് ആവശ്യപ്പെട്ടു. പ്രത്യേകം അടയാളപ്പെടുത്തിയ 1,40,000 ദിര്‍ഹം വ്യാപാരിക്ക് പൊലീസ് കൈമാറുകയും ചെയ്തു. വ്യാപാരിയുടെ നിര്‍ദേശമനുസരിച്ച് നായിഫില്‍ പണം ഏറ്റുവാങ്ങാനത്തെിയ പ്രതികളെ മറഞ്ഞുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വലയിലാക്കുകയായിരുന്നു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

അലിഗഢില്‍ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കി

Posted: 27 Aug 2014 11:40 PM PDT

Image: 

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കി മാറ്റി. സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് വിഭാഗത്തിലെ 72 പേരാണ് കൂട്ടത്തോടെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. മുന്‍പ് ഹൈന്ദവരായിരുന്ന ഇവര്‍ 1995ലാണ് ക്രിസ്തു മതത്തിലേക്ക് മാറിയത്. അന്ന് പ്രാര്‍ഥനകള്‍ക്കായി ഉപയോഗിച്ചിരുന്ന പള്ളിയില്‍ ചൊവ്വാഴ്ച ശിവന്‍െറ ചിത്രം പതിച്ച് ശുദ്ധികലശം നടത്തിയാണ് ക്ഷേത്രമാക്കി മാറ്റിയത്. അലിഗഢില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അശ് റോയിലാണ് സംഭവം.

എന്നാല്‍, സംഭവത്തെ ന്യായീകരിച്ച് സംഘ നേതാക്കള്‍ രംഗത്തെത്തി. അശ് റോയിലേത് മതപരിവര്‍ത്തനമല്ല, മാതൃ ഭവനത്തിലേക്ക് മടക്കം മാത്രമാണെന്ന് സംഘ പ്രചാരകനും അലിഗഢ് ധരണ്‍ ജാഗരണ്‍ പ്രമുഖുമായ ഖേം ചന്ദ്ര പറഞ്ഞു. തെറ്റുകള്‍ മനസിലാക്കി മടങ്ങിയവരെ ഞങ്ങള്‍ സ്വീകരിച്ചു. അവര്‍ തെറ്റ് തിരുത്തുകയാണ് ചെയ്തതെന്നും ഖേം ചന്ദ്ര വ്യക്തമാക്കി.

അതേസമയം, മതപരിവര്‍ത്തന വാര്‍ത്ത പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചതായി പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെങ്കിലും വേണ്ട പരിഗണന അവിടെ ലഭിച്ചില്ളെന്ന് പ്രദേശവാസിയായ അനില്‍ ഗൗര്‍ പറഞ്ഞു.

മകനെതിരായ ആരോപണം കെട്ടിച്ചമച്ചത് -സദാനന്ദ ഗൗഡ

Posted: 27 Aug 2014 10:56 PM PDT

Image: 

കൊച്ചി: തന്‍െറ മകനെതിരെയുള്ള വിവാഹാരോപണം കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. താന്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട്. ആരായാലും നിയമം നിയമത്തിന്‍െറ വഴിക്ക് പോകും. മന്ത്രിയെന്ന നിലക്ക് തന്‍െറ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗൗഡ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ മകന്‍ കാര്‍ത്തിക് ഗൗഡയുമായി കഴിഞ്ഞ ജൂണ്‍ അഞ്ചിന് വിവാഹം കഴിഞ്ഞെന്ന് ആരോപിച്ച് കന്നഡ നടി മൈത്രിയ ഗൗഡ രംഗത്തുവന്നിരുന്നു. സ്വാതി എന്ന പെണ്‍കുട്ടിയുമായി ബുധനാഴ്ച കാര്‍ത്തികിന്‍െറ വിവാഹം നിശ്ചയിച്ചതോടെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. കാര്‍ത്തികിനോടൊപ്പമുള്ള  ചിത്രവുമായാണ്  മൈത്രിയ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രമാണിതെന്ന് കാര്‍ത്തികിന്‍െറ കുടുംബം പറഞ്ഞിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റൈന്‍ സന്ദര്‍ശിക്കും

Posted: 27 Aug 2014 10:35 PM PDT

Image: 

മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ ഉഭയകക്ഷി, വ്യപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗാമയി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റൈന്‍ സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ വ്യവസായ വാണിജ്യകാര്യ മന്ത്രി ഡോ. ഹസന്‍ അബ്ദുല്ല ഫഖ്റു വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വ്യാപാര പ്രതിനിധി സംഘവും മന്ത്രിയെ അനുഗമിക്കും. രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായാണ് അവരുടെ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് രാജ്യങ്ങളുടെയും ഭരണസാരഥികളുടെ സന്ദര്‍ശനത്തിലൂടെ പരസ്പര ബന്ധം ഊഷ്മളമാക്കാന്‍ സാധിക്കുമെന്ന് മന്ത്രി ഹസന്‍ ഫഖ്റു പറഞ്ഞു. രാജാവിന്‍െറ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായി  ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്‍റ് സ്വീകരിക്കുന്ന ഏത് നീക്കവും പ്രശംസനീയാമാണ്. സംയുക്ത നിക്ഷേപ പദ്ധതികളുടെ സമീപകാല പുരോഗതി സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ത്തതിന് ഇന്ത്യന്‍ അംബാസഡര്‍ മന്ത്രിക്ക് നന്ദി പ്രകാശിപ്പിച്ചു. എക്കണോമിക് ഡവലപ്മെന്‍റ് ബോര്‍ഡ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ബഹ്റൈന്‍ ബിസിനസ് വുമന്‍ സൊസൈറ്റി എന്നിവയുടെ പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ ബഹ്റൈനി വ്യാപാരികള്‍, ബാങ്കര്‍മാര്‍, ബഹ്റൈനിലെ ഇന്ത്യന്‍ വ്യാപാര പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം പുണ്യഭൂമിയില്‍

Posted: 27 Aug 2014 10:20 PM PDT

Image: 

മദീന: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഒൗദ്യോഗിക ഹജ്ജ് സംഘം ബുധനാഴ്ച മദീനയില്‍ വിമാനമിറങ്ങി. രാവിലെ 7.35ന് എയര്‍ ഇന്ത്യയുടെ എ.ഐ 5001 വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഹാജിമാര്‍ നാലര മണിക്കൂറോളം വൈകി ഉച്ചക്ക് പന്ത്രണ്ടിനാണ് മദീനയിലെ അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആദ്യമായി പുണ്യനഗരിയിലത്തെിയ ഇന്ത്യന്‍ ഹാജിമാരെ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, മദീന ഹജ്ജ് മിഷന്‍ ഓഫിസര്‍ ഷുക്കൂര്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തിന്‍െറയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരും സ്വീകരിക്കാനത്തെിയിരുന്നു. ടെര്‍മിനലിന് പുറത്ത് മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍മാര്‍ തീര്‍ഥാടകര്‍ക്ക് വെള്ളവും കാരക്കയും വിതരണം ചെയ്തു. 230 പേരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്.
ഹറമിനടുത്ത ഹോട്ടല്‍ മുഖ്താര്‍ ആലമിയ്യയിലാണ് ഇവരുടെ താമസം. ഹജ്ജ് മിഷന്‍െറ നേതൃത്വത്തില്‍ ഹാജിമാര്‍ക്ക് ചോറും ചപ്പാത്തിയും ചിക്കന്‍ കറിയും തൈരും അടങ്ങിയ ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇതാദ്യമായി മദീനയില്‍ മൂന്നു നേരത്തേ ഭക്ഷണം തീര്‍ഥാടകര്‍ക്ക് ഹജ്ജ് മിഷന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. മത്ബഖ് അല്‍ ബതാവി കാറ്ററിങ് കമ്പനിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
പുലര്‍ച്ചെ മൂന്നിന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍ സംഭവിച്ചതോടെ പകരം വിമാനം ഏര്‍പ്പെടുത്തുകയായിരുന്നു. ബോഡിങ് പാസ് നല്‍കിയ മുഴുവന്‍ പേര്‍ക്കും പകരം ഏര്‍പ്പെടുത്തിയ ജെറ്റ് ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സീറ്റില്ലാത്തതിനാല്‍ മുപ്പത് പേരെ ഒഴിവാക്കിയാണ് വിമാനം മദീനയിലത്തെിയത്.
എന്നാല്‍ ആദ്യ ദിവസത്തെ മറ്റ് വിമാനങ്ങളെല്ലാം സമയക്രമം പാലിച്ചു. ഏഴ് കേന്ദ്രങ്ങളില്‍ നിന്നായി ഒമ്പത് വിമാനങ്ങളില്‍ 2525ഹാജിമാരാണ് ബുധനാഴ്ച എത്തിയത്. കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങളും ശ്രീനഗര്‍, ലഖ്നോ, ശ്രീനഗര്‍, ഗയ, ഗുവാഹത്തി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനവുമാണ് ഇന്നലെ എത്തിയത്.
ഡല്‍ഹി, ലഖ്നോ വിമാനത്താവളങ്ങളില്‍ നിന്ന് സൗദി എയര്‍ലൈന്‍സും മറ്റിടങ്ങളില്‍ നിന്ന് എയര്‍ഇന്ത്യയുമാണ് സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനും വിമാന സര്‍വീസുകള്‍ ശ്രദ്ധിക്കാനുമായി മദീന വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫിസ് അംബാസഡറും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. വ്യാഴാഴ്ച ആറ് എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ നിന്നായി പതിനൊന്ന് വിമാനങ്ങളിലായി 2935 തീര്‍ഥാടകര്‍ മദീനയിലത്തെും.

എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്ത് -മംഗലാപുരം സര്‍വീസ് പുനരാരംഭിക്കുന്നു

Posted: 27 Aug 2014 10:09 PM PDT

Image: 

കുവൈത്ത് സിറ്റി: ഈവര്‍ഷം തുടക്കത്തില്‍ നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കുവൈത്ത്-മംഗലാപുരം സര്‍വീസ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 27ന് തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിലാണ് സര്‍വീസ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തേയുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി കുവൈത്ത്-ബഹ്റൈന്‍-കുവൈത്ത്-മംഗലാപുരം സര്‍വീസാണ് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി ഉണ്ടാവുക. മംഗലാപുരത്തുനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം ബഹ്റൈന്‍ വഴി 11.15നാണ് കുവൈത്തിലത്തെുക. തിരിച്ച് ഉച്ചക്ക് 12.15ന് കുവത്തെില്‍നിന്ന് പുറപ്പെട്ട് രാത്രി 19.25ന് മംഗലാപുരത്തത്തെും. തിരിച്ചുള്ള സര്‍വീസ് കുവൈത്തില്‍നിന്ന് നേരിട്ട് മംഗലാപുരത്തേക്കാണ്.
ലാഭകരമല്ലാത്തതിനാലാണ് കുവൈത്ത്-മംഗലാപുരം സര്‍വീസ് നിര്‍ത്തലാക്കുന്നതെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, വിമാനങ്ങളുടെ ലഭ്യതക്കുറവായിരുന്നു യഥാര്‍ഥ കാരണം.  21 വിമാനങ്ങളുമായി വിവിധ സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ നാല് വിമാനങ്ങള്‍ പാട്ടത്തിനെടുത്തവയായിരുന്നു. ഇവയുടെ പാട്ടക്കാലാവധി ഈവര്‍ഷം തുടക്കത്തോടെ തീര്‍ന്നതായിരുന്നു സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിയതോടെ മാസങ്ങളായി കുവൈത്തില്‍നിന്ന് മംഗലാപുരത്തേക്ക് സര്‍വീസുകളൊന്നുമുണ്ടായിരുന്നില്ല. മറ്റു വിമാനക്കമ്പനികളൊന്നും കുവൈത്ത്-മംഗലാപുരം സെക്ടറില്‍ സര്‍വീസ് നടത്തുന്നില്ല. ഇതേതുടര്‍ന്ന് വടക്കന്‍ കേരളത്തിലെയും കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെയും 1.3 ലക്ഷത്തോളം പ്രവാസികളുടെ യാത്ര ദുരിതമയമായിരുന്നു. തുടര്‍ന്ന് മംഗലാപുരം സൗത്ത് എം.എല്‍.എ ജെ.ആര്‍. ലോബോ, ദക്ഷിണ കന്നഡ എം.പി നളിന്‍ കുമാര്‍ ഖത്തീല്‍, കര്‍ണാടക മന്ത്രി റോഷന്‍ ബെയ്ഗ് തുടങ്ങിയവര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ലോകസഭയിലും വിഷയം ഉന്നയിക്കപ്പെട്ടു.
കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി, കന്നഡ സംഘടനകളും പ്രശ്നം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുയെും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്‍െറയൊക്കെ ഫലമായാണ് സര്‍വീസ് പുന:സ്ഥാപിക്കപ്പെടുന്നത്.
 

യു.എസ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് അമ്മയുടെ അഭ്യര്‍ഥന

Posted: 27 Aug 2014 09:51 PM PDT

Image: 

വാഷിങ്ടണ്‍: ഇറാഖില്‍ ബന്ദിയാക്കപ്പെട്ട മകനെ മോചിപ്പിക്കണമെന്ന് യു.എസ് മാധ്യമപ്രവര്‍ത്തകന്‍െറ അമ്മ ഷേര്‍ളി സുന്നി സായുധ വിഭാഗമായ ഐ.എസിനോട് അപേക്ഷിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഇസ് ലാമിക് സ്റ്റേറ്റ് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്ലോഫിന്‍െറ മോചനത്തിനായുള്ള അഭ്യര്‍ഥന.

സ്വേച്ഛാധിപതികളില്‍ നിന്ന് മുസ് ലിംകള്‍ നേരിടുന്ന യാതനകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സ്റ്റീവന്‍ സോട്ട്ലോഫ് സഞ്ചരിച്ചതെന്നും മകനെ വിട്ടയക്കണമെന്നുമാണ് ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയോട് ഷേര്‍ളി വിഡിയോയിലൂടെ അഭ്യര്‍ഥിച്ചത്. മകനോട് കരുണ കാട്ടണമെന്നും അവനെ ശിക്ഷിക്കരുതെന്നും ഷേര്‍ളി വിഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നു.

രണ്ട് വര്‍ഷമായി സുന്നി വിമതരുടെ പിടിയിലായിരുന്ന മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ തിയോ കര്‍ട്ടിസ് ചൊവ്വാഴ്ച വീട്ടിലെ ത്തിയിരുന്നു. അതേസമയം, സന്നദ്ധ സേവകയായ 26കാരിയെ സുന്നി വിമതര്‍ ബന്ധിയാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജെയിംസ് ഫോളിയെ കൊലപ്പെടുത്തിയതിന്‍െറ വിഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ സുന്നി വിമത കേന്ദ്രങ്ങളില്‍ നടത്തിവന്ന വ്യോമാക്രമണം നിര്‍ത്തിവെക്കാന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP