സ്വാഗതം
WELCOME

News Update..

Thursday, August 21, 2014

പഞ്ചായത്തു പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; തമിഴ്നാട്ടില്‍ 17 കാരന്റെ കൈവെട്ടി Madhyamam News Feeds

പഞ്ചായത്തു പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; തമിഴ്നാട്ടില്‍ 17 കാരന്റെ കൈവെട്ടി Madhyamam News Feeds

Link to

പഞ്ചായത്തു പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; തമിഴ്നാട്ടില്‍ 17 കാരന്റെ കൈവെട്ടി

Posted: 21 Aug 2014 01:15 AM PDT

Image: 

മധുര: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് തമിഴ്നാട്ടില്‍ 17 കാരന്റെ കൈ അരിഞ്ഞു. വിരുതുനഗര്‍ ജില്ലയില്‍ ആണ് ഈ നികൃഷ്ട സംഭവം. നരിക്കുടി പഞ്ചായത്തിലെ രാജദുരൈ എന്നയാളുടെ മകനായ കാര്‍ത്തികിന്റെ കൈ ആണ് വെട്ടിയത്.

പഞ്ചായത്തു പ്രസിഡന്‍റായ ദേവിയുടെ ഭര്‍ത്താവ്  കൃഷ്ണനും സംഘവും കടന്നുവരവെ പ്ളാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്ന കാര്‍ത്തിക് എഴുന്നേറ്റ് നിന്നില്ലെന്നും ഇതെ തുടര്‍ന്ന് കൃഷ്ണന്‍ പ്രശ്നമുണ്ടാക്കിയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, മകന്‍ ആക്രമിക്കപ്പെടുമെന്ന് ഭയന്ന കാര്‍ത്തികന്റെ അമ്മ കുറച്ചുനാള്‍ ഗ്രാമത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശിച്ചു.

കാര്‍ത്തിക് ജോലി ചെയ്യുന്ന ശിവഗംഗയിലേക്ക് പോവും വഴി കൃഷ്ണനും സഹോദരങ്ങളായ കണ്ണനും കുമാറും ആക്രമിക്കുകയായിരുന്നു. വഴിയിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ഇടതു കൈ ഛേദിച്ചതായി പൊലീസ് പറഞ്ഞു. കൈ ഇല്ലാത്ത നിലയില്‍ അബോധാവസ്ഥയില്‍ കിടന്ന കാര്‍ത്തികിനെ ഗ്രാമവാസികള്‍ കണ്ടെത്തി ഉടന്‍ മധുരയിലെ രാജാജി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മണിക്കൂറിനകം എത്തിക്കുകയാണെങ്കില്‍  കൈ തുന്നിപ്പിടിപ്പിക്കാമെന്ന് ഡോകട്ര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രി ഏറെ വൈകും വരെ നടത്തിയ തിരച്ചിലിനൊടുവില്‍ അക്രമികള്‍ ദൂരേക്ക് വലിച്ചെറിഞ്ഞ കൈ കണ്ടെത്തിയെങ്കിലും സമയം വൈകിപ്പോയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അക്രമികള്‍ക്കെതിരെ മുക്കുളം പൊലീസ് കേസ് എടുത്തു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി നല്‍കും -മുഖ്യമന്ത്രി

Posted: 21 Aug 2014 12:43 AM PDT

Image: 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് പുറമേ കെ.എസ്.ആര്‍.ടി.സിക്ക് 300 കോടി രൂപയുടെ വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമായില്ല.

സിവില്‍ സപൈ്ളസ് കോര്‍പറേഷന് 50 കോടി രൂപ നല്‍കും. ബി.പി.എല്ലുകാര്‍ക്ക് ഓണക്കിറ്റില്‍ മാറ്റമുണ്ടാകില്ല. വൈദ്യുതി സബ്സിഡിയില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ തന്നെ രാജി സന്നദ്ധത അറിയിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആഫ്രിക്കന്‍ വംശജനെതിരെ 'നീഗ്രോ' പരാമര്‍ശം; ഗോവ സര്‍ക്കാര്‍ വിവാദത്തില്‍

Posted: 21 Aug 2014 12:39 AM PDT

Image: 

ന്യൂഡല്‍ഹി: വംശീയ പരാമര്‍ശത്തെത്തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. ഗോവയിലെ കലാന്‍ഗൂട ബീച്ചില്‍ കഴിഞ്ഞ മെയ് എട്ടിന് അറസ്റ്റിലായ ആഫ്രിക്കന്‍ വംശജനെപ്പറ്റിയുള്ള റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശമുള്ളത്. 'അജ്ഞാതനായ ആഫ്രിക്കന്‍ നീഗ്രോ'  എന്നാണ് സര്‍ക്കാര്‍ രേഖകളിലുള്ള പരാമര്‍ശം. മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ എഴുതി നല്‍കിയ മറുപടിയുടെ കൂടെയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്.

സാംസ്കാരിക അധഃപതനമാണ് സര്‍ക്കാറിന്‍െറ പരാമര്‍ശത്തിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എങ്ങനെ നന്നായി പെരുമാറണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചുകൊടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

2013 നവംബറില്‍ രണ്ട് നിയമസഭാംഗങ്ങള്‍ നൈജീരിയന്‍ പൗരന്‍മാരെ 'വന്യമൃഗങ്ങളെ'ന്നും 'അര്‍ബുദ'മെന്നും പരാമര്‍ശിച്ചത്  വിവാദമായിരുന്നു.
 

പണമില്ലാതെ പുലികള്‍; സംഘങ്ങള്‍ കുറഞ്ഞേക്കും

Posted: 21 Aug 2014 12:04 AM PDT

തൃശൂര്‍: പുലിക്കളിയില്‍ പങ്കെടുക്കുന്ന ദേശങ്ങള്‍ക്കുള്ള കോര്‍പറേഷന്‍ വിഹിതം വര്‍ധിപ്പിച്ചു. ഈവര്‍ഷം 80,000 രൂപ വീതം നല്‍കുമെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 65,000 രൂപയാണ് നല്‍കിയിരുന്നത്. പുലിക്കളി നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം അടുത്ത വര്‍ഷം ഇത് ഒരുലക്ഷം രൂപയാക്കുന്നത് പരിഗണിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
കോര്‍പറേഷന്‍ വിഹിതം ഉയര്‍ത്തിയപ്പോള്‍ ടൂറിസം വകുപ്പിന്‍െറ വിഹിതത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. 2012ല്‍ ടൂറിസം വകുപ്പ് പ്രഖ്യാപിച്ച നാലുലക്ഷം കഴിഞ്ഞ വര്‍ഷമാണ് നല്‍കിയത്. ഇതാകട്ടെ പുലിക്കളി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നിരാഹാരമുള്‍പ്പെടെ സംഘടിപ്പിച്ചപ്പോഴാണ് തുകയത്തെിയത്. കഴിഞ്ഞ വര്‍ഷത്തെ വിഹിതം പോലും പ്രഖ്യാപിക്കാതെയാണ് വിനോദസഞ്ചാര വകുപ്പ് തൃശൂരിന്‍െറ തനത് കലാരൂപത്തെ അവഗണിച്ചത്.
എങ്കിലും സമ്മാനവിതരണ വേദിയിലും പിന്നീടും തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവര്‍ തുക അനുവദിക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രഖ്യാപിച്ചു.
നാളുകള്‍ക്ക് മുമ്പ് എം.എല്‍.എയുടെ വസതിയിലേക്ക് പുലിക്കളി ഏകോപനസമിതി പ്രതിഷേധ മാര്‍ച്ച് ആലോചിച്ചെങ്കിലും ഇടപെടാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മേയര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും പുലിക്കളി സംഘങ്ങളുടെ എണ്ണം കുറഞ്ഞു.
ഇത്തവണ ആറ് ടീമുകളാണ് മത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്തതെന്ന് പുലിക്കളി ഏകോപന സമിതി സെക്രട്ടറി അഡ്വ. ബേബി പി. ആന്‍റണി പറഞ്ഞു. വിയ്യൂര്‍ ദേശം, നവധാര കലാവേദി പൂങ്കുന്നം, കോട്ടപ്പുറം, നായ്ക്കനാല്‍, ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ചെമ്പൂക്കാവ്, സ്റ്റാര്‍ സ്പോര്‍ട്സ് ക്ളബ് എന്നിവരാണ് ടീമുകള്‍. പുലിക്കളി സംഘങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ നല്‍കി.
നാലുമണിക്ക് ടീം റൗണ്ടില്‍ എത്തണം. എട്ടരക്കകം കളി അവസാനിപ്പിക്കണം. ഒരു ടീമില്‍ 35 മുതല്‍ 51 പുലികള്‍ ആകാം. ഒരു ടീമിന് 25 മുതല്‍ 45 എണ്ണംവരെ ചെണ്ട ഉപയോഗിക്കാം. ടീമുകള്‍ക്ക് രണ്ട് ഘോഷയാത്ര വീതം നടത്താം.
ഘോഷയാത്രക്കുള്ള രണ്ട് ലോറികള്‍ക്കുപുറമേ പുലികളെ എത്തിക്കാന്‍ ഒരു ലോറി കൂടി ഉപയോഗിക്കാം. ലൈറ്റ്, സൗണ്ട് സജ്ജീകരണങ്ങള്‍ക്കായി ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. ഒന്നാമതത്തെുന്ന ടീമിന് 30,000 രണ്ടാം സ്ഥാനത്തിന് 20,000, മൂന്നാമത് 15,000 രൂപയും ട്രോഫികളുമാണ് പുരസ്കാരം. മികച്ച നിശ്ചലദൃശ്യത്തിന് 25,000, 20,000, 15,000 എന്നിങ്ങനെയാകും സമ്മാനത്തുക. കൂടാതെ അച്ചടക്കത്തിന് ടീമിന് 10,000 രൂപയും ട്രോഫിയും നല്‍കും. സിറ്റി പൊലീസ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

ബാര്‍പ്രശ്നം: തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കംമൂലം- കെ.പി.എ മജീദ്

Posted: 21 Aug 2014 12:01 AM PDT

Image: 

കോഴിക്കോട്: പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാറിനെ വിലക്ക് വാങ്ങാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മദ്യലോബി. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നും ഇതാണ് ലീഗിന്‍െറ നിലപാടെന്നും മജീദ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ പ്രശ്നത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന് ശക്തമായ പിന്തുണയാണ് ലീഗ് നല്‍കുന്നത്. ബാര്‍ പ്രശ്നമടക്കം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല; വെണ്ണക്കരയില്‍ കാലിക്കുടങ്ങള്‍ മാത്രം

Posted: 20 Aug 2014 11:59 PM PDT

പാലക്കാട്: വെണ്ണക്കരയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരമില്ല. രൂക്ഷമായ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ തെരുവിലിറങ്ങിയിട്ടും അധികൃതര്‍ മൗനത്തില്‍.
ഒരാഴ്ചയായി തിരുനെല്ലായ് പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തലാക്കിയതോടെയാണ് വെണ്ണക്കര, മിലാഹുദീന്‍ നഗര്‍, ചൈത്ര നഗര്‍, വടുകത്തറ, ഒതുങ്ങോട്, കൈരളി ഗാര്‍ഡന്‍സ്, ഒന്ന്, രണ്ട്, മൂന്ന് തെരുവുകള്‍ എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാതായത്.
മൂത്താന്‍തറ ശുദ്ധജല ടാങ്കില്‍ നിന്ന് മോത്തിമഹല്‍ ലൈന്‍ ജങ്ഷന്‍ വരെ പൈപ്പിട്ട് വെണ്ണക്കരയിലേക്ക് കുടിവെള്ളമത്തെിക്കാന്‍ ജില്ലാ കലക്ടറുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തുവെങ്കിലും നഗരസഭയില്‍ രണ്ട് വാര്‍ഡുകളിലൂടെ പൈപ്പ് ലൈനിടാന്‍ റോഡ് പൊളിക്കേണ്ടിവരുമെന്നതിനാല്‍ അനുമതി നല്‍കാന്‍ നഗരസഭ തയാറായില്ല. എന്നാല്‍ പൊളിക്കുന്ന റോഡിന്‍െറ പുനരുദ്ധാരണത്തിനായി ഷാഫി പറമ്പില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
പക്ഷേ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഇതിന് എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം സ്ഥംഭിച്ചത്.
അതേസമയം ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ വെണ്ണക്കരയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയും.
എന്നാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം നീണ്ടുപോവുന്നതിനാല്‍ താല്‍ക്കാലികമായി മൂത്താന്തറയിലുള്ള രണ്ട് ടാങ്കുകളില്‍ നിന്ന് പട്ടാണി തെരുവ് കുടിവെള്ള വിതരണ പൈപ്പ് ലൈനിലേക്ക് കണക്ഷന്‍ നല്‍കി വെണ്ണക്കര ഭാഗത്തേക്ക് കൂടുതല്‍ വെള്ളം എത്തിക്കാനുള്ള പദ്ധതി ജല അതോറിറ്റി തയാറാക്കിയെങ്കിലും ഒരു വിഭാഗം ഇതിനെതിരെയും നിലകൊണ്ടു.
ഇതോടെയാണ് വെണ്ണക്കരക്കാര്‍ക്ക് കുടിവെള്ളം കിട്ടാതായത്.
രണ്ട് വാര്‍ഡുകളില്‍ നിന്നുള്ള എതിര്‍പ്പിന്‍െറ പേരില്‍ നഗരസഭ പദ്ധതിക്ക് അനുമതി നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
തിരുനെല്ലായിപ്പുഴയില്‍ നിന്ന് പമ്പ് ചെയ്ത് വെണ്ണക്കര ഭാഗത്തേക്ക് കുടിവെള്ളം നല്‍കുന്നത് നിര്‍ത്തിവെക്കുക കൂടി ചെയ്തതോടെ നാട്ടുകാര്‍ റോഡ് ഉപരോധ സമരമടക്കം നടത്തി പ്രക്ഷോഭ രംഗത്ത് സജീവമായിരിക്കുകയാണ്.
ഇതിനായി വെണ്ണക്കര ജനകീയ സമിതി രൂപവത്കരിച്ചു.

ബോളിവുഡ് സിനിമകള്‍ക്ക് വിലക്ക്; മണിപ്പൂരികള്‍ക്ക് ‘മേരികോം’ കാണാനാവില്ല

Posted: 20 Aug 2014 11:53 PM PDT

Image: 

മുംബൈ: പ്രമുഖ ബോക്സിംങ് താരം മേരി കോമിന്റെ ജീവിതം ഇതിവൃത്തമാക്കിയെടുത്ത ചിത്രം കാണാനാവാതെ സ്വന്തം നാട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു മൂലമാണ് അടുത്ത മാസം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മോരി കോമിന്റെ കുടംബാംഗങ്ങളും സുഹൃത്തുക്കളും അടക്കമുള്ള മണിപ്പൂരികള്‍ക്ക് അന്യമാവുന്നത്.

തീവ്രവാദ ഗ്രൂപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് 2000 മുതല്‍ മണിപ്പൂരില്‍ ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. എങ്കിലും മേരികോം പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.  പ്രദര്‍ശനത്തിനുള്ള തടസ്സം നീക്കിക്കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിന്ദി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്ന പക്ഷം ചിത്രം മണിപ്പൂരി ഭാഷയില്‍ എടുക്കുന്നതിനെ കുറിച്ചും നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം രാജ്യത്ത് പ്രദര്‍ശനത്തിനെത്തും.

അഞ്ചു തവണ ലോക ബോക്സിംങ് ചാമ്പ്യന്‍ പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ  മോരി കോമിനെ തിരശ്ശീലയില്‍ പ്രതിനിധീകരിക്കുന്നത് പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്.

പൊരിവെയിലില്‍ ജില്ലാ ആസ്ഥാനത്ത് സമര പരമ്പര

Posted: 20 Aug 2014 11:33 PM PDT

മലപ്പുറം: മഴമാറി വെയിലിന് കനംവെച്ച ബുധനാഴ്ച ജില്ലാ ആസ്ഥാനത്ത് സമര പരമ്പര. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ കലക്ടറേറ്റിന് മുന്നിലും ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നിലുമായി സമരങ്ങള്‍ അരങ്ങേറിയപ്പോള്‍ ഉച്ച തിരിയുവോളം കലക്ടറേറ്റിന് മുന്‍വശത്തെ ഗേറ്റ് കൊട്ടിയടച്ച് പൊലീസ് കാവലും നിന്നു. അതിനിടെ സിവില്‍സ്റ്റേഷന്‍ വളപ്പില്‍നിന്ന് എഫ്.എസ്.സി.ടി.ഒയുടെ നേതൃത്വത്തിലും മുദ്രാവാക്യമുയര്‍ന്നു. അവസാനം നടന്ന സമരമാകട്ടെ മന്ത്രിയുടെ കോലം കത്തിക്കലിലും പ്രവര്‍ത്തകരുടെ അറസ്റ്റിലും കലാശിക്കുകയും ചെയ്തു

ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ രാജിസന്നദ്ധത അറിയിച്ചു

Posted: 20 Aug 2014 11:31 PM PDT

Image: 

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പകവാടി മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചു. കേരളത്തിലെ കര്‍ഷകരെ തഴയുന്നുവെന്നും ഓണച്ചന്തകള്‍ക്കായി മുന്നൊരുക്കം നടക്കുന്നില്ലെന്നും ആരോപിച്ചാണ് ചെയര്‍മാന്‍ രാജിക്ക് തയാറായിരിക്കുന്നത്. കേരളത്തിലെ കര്‍ഷകരെ തഴഞ്ഞ് ഹോര്‍ട്ടികോര്‍പ് തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യുകയാണെന്ന് നേരത്തെ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ എം.ഡിക്ക് ഗൂഢലക്ഷ്യമുണ്ടെന്നും ലാല്‍ കല്‍പകവാടി ആരോപിച്ചു. ഓണവിപണിയില്‍ സജീവമായി ഇടപെടേണ്ട ഹോര്‍ട്ടികോര്‍പിലെ പുതിയ പ്രതിസന്ധി വിപണിയെ ബാധിച്ചേക്കും.

പന്തളത്ത് വീണ്ടും മോഷണം

Posted: 20 Aug 2014 11:27 PM PDT

പന്തളം: സബ് ട്രഷറി ജീവനക്കാരന്‍െറ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പന്തളം മുടിയൂര്‍ക്കോണം, തുണ്ടില്‍ തെക്കേതില്‍ ടി.ജെ. ലാലുവിന്‍െറ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മോഷണം നടന്നത്.
അടുക്കളവാതില്‍ കുത്തിത്തുറന്ന മോഷ്ടാക്കള്‍ ലാലുവിന്‍െറയും ഭാര്യയുടെയും കിടപ്പുമുറിയില്‍ കയറി അലമാരയില്‍ സൂക്ഷിച്ച നാല് വളയും നാല് മോതിരവുമുള്‍പ്പെടെ ഏഴ് പവനോളമാണ് മോഷ്ടിച്ചത്.
തൊട്ടടുത്ത മകളുടെ മുറിയില്‍ മോഷ്ടാക്കള്‍ കയറിയെങ്കിലും ശബ്ദം കേട്ട് ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ടു. ഡോഗ് സ്വകാഡ് മോഷണസ്ഥലവും പരിസരവും പരിശോധിച്ചു. പന്തളം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പന്തളം പഞ്ചായത്ത് ഓഫിസിന് പിറകിലെ ഷെഡില്‍ കിടന്ന പഞ്ചായത്തിന്‍െറ മാലിന്യശേഖര ടിപ്പര്‍ ലോറിയുടെ ബാറ്ററി മോഷണം പോയിരുന്നു. ഇതിനുമുമ്പ് പകല്‍ ബൈക്കിലത്തെി മാലപൊട്ടിച്ച നിരവധി സംഭവങ്ങളും കടക്കാട് ഭാഗത്ത് പുരുഷന്മാരില്ലാത്ത വീടുകളിലത്തെി ക്ഷേമ, ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞ് പണം തട്ടിയ സംഭവങ്ങളുമുണ്ടായി.
കഴിഞ്ഞ ആഴ്ചയിലാണ് പട്ടാപ്പകല്‍ കുന്നുക്കുഴി ജങ്ഷന് സമീപം ബൈക്കിലത്തെിയ സംഘം നിലത്തെഴുത്താശാട്ടിയുടെ മാല പൊട്ടിച്ചതും അക്രമിച്ചതും. കുളനട ഞെട്ടൂരില്‍ ബൈക്കില്‍ വീട്ടിലത്തെി വഴിചോദിക്കാനെന്ന വ്യാജേന മുറ്റത്ത് നിന്ന വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചിരുന്നു. സ്കൂട്ടറില്‍ സഞ്ചരിക്കുകായിരുന്ന തുമ്പമണ്‍ സ്വദേശികളായ അമ്മയെയും മകളെയും ബൈക്കില്‍ ഒപ്പമത്തെി ആക്രമിച്ച് മാലപൊട്ടിച്ച സംഭവമുണ്ടായി.
പുലര്‍ച്ചയോടെയുള്ള പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP