സ്വാഗതം
WELCOME

News Update..

Sunday, August 10, 2014

ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്ന് പന്ന്യന്‍ Madhyamam News Feeds

ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്ന് പന്ന്യന്‍ Madhyamam News Feeds

Link to

ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്ന് പന്ന്യന്‍

Posted: 10 Aug 2014 12:27 AM PDT

Image: 

തിരുവനന്തപുരം: വെഞ്ഞാറമൂട് ശശിയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പറയാനുളളത് ഇന്നലെ പറഞ്ഞുകഴിഞ്ഞു. നടപടികളെക്കുറിച്ച് കൂടുതല്‍ പറയുന്നത് ഉചിതമല്ളെന്നും അദ്ദേഹം  പറഞ്ഞു.
 

ഇറാനില്‍ വിമാനം തകര്‍ന്ന് 40 പേര്‍ മരിച്ചു

Posted: 09 Aug 2014 11:41 PM PDT

Image: 

തെ്ഹറാന്‍: തലസ്ഥാനമായ തെഹ്റാനിനു സമീപം ഇറാനിന്റെ യാത്രാ ജെറ്റ് വിമാനം തകര്‍ന്ന് വീണ് 40 യാത്രക്കാര്‍ മരിച്ചതായി ‘ഇര്‍ന’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ 9.15ഓടെയാണ് അപകടം. മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ആണ് വിമാനം തകര്‍ന്നത്. യാത്രക്കാരില്‍ ഏഴു പേര്‍ കുട്ടികള്‍ ആയിരുന്നു.

വിമാനത്തിന്റെ എഞ്ചിന് സംഭവിച്ച തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കിഴക്കന്‍ നഗരമായ തബാസിലേക്ക് തിരിച്ചതായിരുന്നു വിമാനം. ഇറാനില്‍ അടുത്തിടെയായി വിമാനാപകടങ്ങള്‍ അധികരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിമാനങ്ങളുടെ പഴക്കവും മോശം പരിരക്ഷണവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി 200റോളം അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2000ലേറെ ജീവനുകളാണ് ഇതിലൂടെ പൊലിഞ്ഞത്.

പന്ന്യന്‍ രവീന്ദ്രന്‍ പാവ സെക്രട്ടറി-വെഞ്ഞാറമൂട് ശശി

Posted: 09 Aug 2014 11:24 PM PDT

Image: 

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പാവ സെക്രട്ടറിയാണെന്ന് പുറത്താക്കപ്പെട്ട തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. മറ്റുള്ളവരുടെ വാക്കു കേട്ട് തീരുമാനമെടുക്കുന്ന ആളാണ് പന്ന്യന്‍, ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവത്തില്‍ ഉത്തരാവദിത്തം പന്ന്യനാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പന്ന്യന്‍ തങ്ങള്‍ക്കെതിരായ നടപടിയിലൂടെ ഉദ്ദേശിച്ചത്.

അതേ സമയം വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയതായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയെ മാറ്റേണ്ട ആവശ്യമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതത്തെ മറികടന്ന് വിജയികളായവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി

Posted: 09 Aug 2014 11:23 PM PDT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ മറികടന്ന് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എന്‍വിസാജ് വിദ്യാധനം സ്കോളര്‍ഷിപ് വിതരണം ചെയ്തു. പ്രവേശപരീക്ഷയില്‍ രണ്ടാംറാങ്കോടെ ചെന്നൈ ഐ.ഐ.ടിയില്‍ പ്രവേശം നേടിയ മടിക്കൈ എരിക്കുളത്തെ കെ.പി. മണി, ബി.എസ്സി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ ശ്രുതി, ഇശ്വര ബി. നായ്ക്, പ്ളസ്ടു വിദ്യാര്‍ഥികളായ ഷാഹിന, രാധിക, പത്താംക്ളാസ് വിദ്യാര്‍ഥിയായ ദിലീപ് എന്നിവരാണ് ഇത്തവണത്തെ സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായത്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ മനുഷ്യനും പ്രകൃതിക്കും ജീവജാലങ്ങള്‍ക്കുമേറ്റ വിഷമാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനും സഹജീവികള്‍ക്ക് സാന്ത്വനമേകുന്നതിനുമായി രൂപംകൊണ്ട എന്‍വിസാജിന്‍െറ അവാര്‍ഡ്ദാന ചടങ്ങില്‍ ദുരിതബാധിതരും കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും പങ്കാളികളായി. കഥാകൃത്ത് വി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ലീലാകുമാരിയമ്മ അധ്യക്ഷത വഹിച്ചു. എ.എസ്. മുഹമ്മദ്കുഞ്ഞി, മോഹനന്‍ പുലിക്കോടന്‍ എന്നിവര്‍ സ്കോളര്‍ഷിപ് ജേതാക്കളെ പരിചയപ്പെടുത്തി. എന്‍വിസാജിന്‍െറ ദുബൈയിലെ ചീഫ് അഡൈ്വസറും സാംസ്കാരിക പ്രവര്‍ത്തകനുമായ യഹ്യ തളങ്കരയാണ് വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തത്. എം.എ. റഹ്മാന്‍ അനുമോദന പ്രസംഗം നടത്തി. എം.കെ. ലീലാകുമാരി അമ്മ ദുരിതബാധിതരായ അഞ്ച് സഹജീവികള്‍ക്ക് പെരിയ നവോദയ സ്കൂളിലെ അലുംനി എട്ടാം ബാച്ച് നല്‍കിയ ആശ്വാസധനം വിതരണം ചെയ്തു. ചടങ്ങില്‍ ജൈവകര്‍ഷകര്‍ക്കുള്ള ധനസഹായവും ഒൗഷധോദ്യാനത്തിനുള്ള സഹായധനവും വിതരണം ചെയ്തു. ചിത്രകാരി പി.സി. ഇന്ദുവിന് സത്താര്‍ കുന്നില്‍ സ്നേഹോപഹാരം നല്‍കി.
എം.ബി. അനിതാഭായ്, എ.വി. അനുരാജ്, ഗീത ജി. തോപ്പില്‍, എന്‍.പി. മുത്തുടീച്ചര്‍, കെ.വി. ധനുഷ്, കെ.ജി. ശില്‍പ, എസ്.കെ. അഖിലേഷ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഗവ. ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയും സ്കോളര്‍ഷിപ് ജേതാവുമായ ദിലീപ് എന്‍ഡോസള്‍ഫാന്‍ വിതച്ച നാശത്തിന്‍െറ കഥ വിവരിച്ച മിമിക്രി അവതരണം നടത്തി. പി. മഹിമ നന്ദി പറഞ്ഞു.

സ്മാര്‍ട്ട് വില്ളേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മിക്കും -മന്ത്രി

Posted: 09 Aug 2014 11:18 PM PDT

ആലക്കോട്: പുതുതായി രൂപവത്കരിച്ച ഉദയഗിരി വില്ളേജ് ഓഫിസിന് സ്മാര്‍ട്ട് വില്ളേജ് പദ്ധതിയില്‍പെടുത്തി കെട്ടിടം നിര്‍മിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.
കാര്‍ത്തികപുരത്ത് ഉദയഗിരി വില്ളേജ് ഓഫിസ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 1634 വില്ളേജുകള്‍ക്കു പുറമെയാണ് 30 വില്ളേജുകള്‍കൂടി അനുവദിച്ചത്. ഇതില്‍ 28ാമത്തെ വില്ളേജാണ് ഉദയഗിരിയില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷത്തേക്ക് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമെന്നും 15 സെന്‍റ് ഭൂമിയെങ്കിലും പഞ്ചായത്ത് ലഭ്യമാക്കുകയാണെങ്കില്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2015ഓടെ കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമായി മാറുമെന്നും വാഗ്ദാനം ചെയ്ത പദ്ധതികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യമന്ത്രിയുടെ വിവിധ ധനസഹായങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നിലവില്‍ സ്വകാര്യ വ്യക്തി നല്‍കിയ കെട്ടിടത്തിലാണ് ഓഫിസ് സജ്ജമാക്കിയിരിക്കുന്നത്.
ചടങ്ങില്‍ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോയിച്ചന്‍ പള്ളിയാലില്‍, പി.ടി. മാത്യു, ജോസ് വട്ടമല, ജില്ലാ പഞ്ചായത്തംഗങ്ങളായ സത്യഭാമ, സജി കുറ്റ്യാനിമറ്റം, ത്രിതല പഞ്ചായത്തംഗങ്ങളായ ഷിന ജോസ്, അജിത പൂവത്ത്, ഷൈനി അള്ളുംപുറം, ബാബു പുലിക്കിരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോമസ് വക്കത്താനം, കെ.എസ്. ചന്ദ്രശേഖരന്‍, വിശ്വംഭരന്‍ മുണ്ടയാനി, കെ.ടി. സുരേഷ് കുമാര്‍, മുഹമ്മദ്കുഞ്ഞി മുയ്യാര്‍, ജോസഫ് പാലാക്കാവുങ്കല്‍, വി.എം. മധു, തോമസ്കുട്ടി പൈകട, സിദ്ധാര്‍ഥന്‍ കിളിര്‍ക്കുന്നേല്‍, എം.എ. ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ സ്വാഗതവും എ.ഡി.എം ഒ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

നെന്മാറ താലൂക്ക് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ നോക്കുകുത്തി

Posted: 09 Aug 2014 11:12 PM PDT

നെന്മാറ: നവീകരണത്തിന്‍െറ ഭാഗമായി ലക്ഷങ്ങള്‍ ചെലവിട്ട് നെന്മാറ ഗവ. താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ഓപറേഷന്‍ തിയറ്റര്‍ നോക്കുകുത്തിയായി. നാല് വര്‍ഷംമുമ്പ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഓപറേഷന്‍ തിയറ്റര്‍ പൂട്ടിക്കിടക്കുകയാണ്. ഇതുമൂലം രോഗികള്‍ വലയുന്നു.
2008ല്‍ അന്നത്തെ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു ആശുപത്രി നവീകരണത്തിന് തുടക്കം കുറിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്‍െറ (എന്‍.ആര്‍.എച്ച്.എം) ഭാഗമായി രണ്ട് കോടിയോളം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണത്തിന് തുടക്കമിട്ടത്. 15 ലക്ഷത്തോളം രൂപ പുതിയ ഓപറേഷന്‍ തിയറ്റര്‍ നിര്‍മാണത്തിനും അനുബന്ധ സാമഗ്രികള്‍ വാങ്ങാനുമായി ചെലവിട്ടു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തിയറ്റര്‍ യാഥാര്‍ഥ്യമായെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവത്തില്‍ തല്‍ക്കാലം പ്രവര്‍ത്തിപ്പിച്ചില്ല. പിന്നീട്, ഡോക്ടര്‍മാര്‍ ചുമതലയേറ്റിട്ടും തിയറ്റര്‍ തുറക്കാന്‍ നടപടി ഉണ്ടായില്ല.
ഓപറേഷന്‍ തിയറ്ററിനകത്തെ ഓപറേഷന്‍ ടേബിളും സാമഗ്രികളുമെല്ലാം തുരുമ്പുപിടിച്ച് ഉപയോഗശൂന്യമായി. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രസവ ശസ്ത്രക്രിയ അടക്കമുള്ള ശസ്ത്രക്രിയകളും മികച്ച സ്ത്രീരോഗ വിദഗ്ധരുടെ സേവനവും ലഭ്യമായിരുന്ന ഗവ. ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സക്കത്തെുന്നവര്‍ക്ക് യാതൊരു സേവനവും കിട്ടാത്ത അവസ്ഥയാണിപ്പോള്‍.
നെന്മാറയിലെയും സമീപത്തെ ഏഴ് പഞ്ചായത്തുകളിലെയും രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും ഇവിടെയുള്ള നൂറുകണക്കിന് രോഗികള്‍ പാലക്കാടും തൃശൂരുമുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനക്ഷമമായാല്‍ വലിയ പണച്ചെലവില്ലാതെ മേഖലയിലെ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിയും. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിലെ അവലോകന യോഗത്തില്‍ ഓപറേഷന്‍ തിയറ്റര്‍ തുറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടി ഇനിയും ആയിട്ടില്ല.

പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗില്‍ ഗ്രൂപ്പ് പോര് കനക്കുന്നു

Posted: 09 Aug 2014 11:09 PM PDT

പെരിന്തല്‍മണ്ണ: മണ്ഡലം മുസ്ലിം ലീഗില്‍ ഗ്രൂപ്പ് പോര് കനക്കുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം മണ്ഡലം, മുനിസിപ്പല്‍ ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങളെയും ജില്ലാ പ്രസിഡന്‍റ് സാദിഖലി തങ്ങളെയും പാണക്കാട്ടത്തെി പരാതി അറിയിച്ചു.
ഇതേ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ മലപ്പുറത്ത് മണ്ഡലം കമ്മിറ്റി യോഗം ചേരാന്‍ തീരുമാനമായി.
ഏതാനും മാസങ്ങളായി രണ്ട് ചേരികളായാണ് പെരിന്തല്‍മണ്ണയില്‍, പ്രത്യേകിച്ചും നഗരസഭയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയെ പിന്തുണക്കുന്നവരും ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദിനെ പിന്തുണക്കുന്നവരുമാണ് ഇരുചേരികളായി പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്ന നേതാവ് നാലകത്ത് സൂപ്പി ഇരുവിഭാഗത്തോടും തുല്യ അകലം പാലിക്കുകയുമാണ്.
കഴിഞ്ഞ ആഴ്ച യൂത്ത് ലീഗ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ സംഘടിപ്പിച്ച ജില്ലാതല ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് ജില്ലാ ജനറല്‍ സെക്രട്ടറി ആയിരുന്നു. മുനിസിപ്പല്‍, മണ്ഡലം കമ്മിറ്റികളെ ഈ പരിപാടി അറിയിച്ചില്ളെന്നതാണ് പ്രധാന പരാതി. രണ്ടാനച്ഛന്‍െറ മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചതും മണ്ഡലം, മുനിസിപ്പല്‍ നേതൃത്വത്തെ അറിയിച്ചില്ലത്രെ.
അതേസമയം, മുനസിപ്പല്‍, മണ്ഡലം കമ്മിറ്റികള്‍ പല വിഷയങ്ങളിലും ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നതാണ് പ്രശ്നങ്ങളുടെ കാരണമെന്നാണ് മറുവിഭാഗത്തിന്‍െറ ആക്ഷേപം.
മുമ്പ് ശക്തമായിരുന്ന ഹമീദ്-സൂപ്പി ഗ്രൂപ്പ് സമവാക്യങ്ങളില്‍ വലിയ മാറ്റം ഉണ്ടായെങ്കിലും മേഖലയില്‍ ചേരിപ്പോരിന് ഒട്ടും കുറവ് വന്നിട്ടില്ല.
പെരിന്തല്‍മണ്ണ സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ തര്‍ക്കങ്ങളുടെ തുടക്കം. വെട്ടത്തൂരിലും ആലിപ്പറമ്പിലും സമാന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏറെക്കുറെ പരിഹരിച്ചു. മുനിസിപ്പല്‍ ലീഗ് കമ്മിറ്റി യോഗം പോലും എല്ലാ ഭാരവാഹികളെയും അറിയിക്കാതെ ചേരുന്നതായും തീരുമാനങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതായും ജില്ലാ സെക്രട്ടറിയെ പിന്തുണക്കുന്നവര്‍ ആരോപിക്കുന്നു.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത്, മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പച്ചീരി നാസര്‍ എന്നിവരാണ് ഇവരിലെ പ്രമുഖര്‍.
മാനത്തുമംഗലം മേഖല കമ്മിറ്റിയുടെ പേരില്‍ സമാന്തരമായി ഇവര്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു.
മുനിസിപ്പല്‍ ലീഗ് കമ്മിറ്റിയുടെ ഒരു പരിപാടികളിലും ഇവരെ പങ്കെടുപ്പിക്കാറില്ല. തിരിച്ചും അങ്ങനെ തന്നെ. അങ്ങാടിപ്പുറം മേല്‍പ്പാലം വിഷയത്തില്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെതായി വന്ന പ്രസ്താവനയാണ് ഗ്രൂപ്പ് പോരിന്‍െറ ഒടുവിലത്തെ ഉദാഹരണം.
ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് പ്രവൃത്തി അടിയന്തരമായി തുടങ്ങിയില്ളെങ്കില്‍ ലീഗ് തന്നെ ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പിനെതിരെ സമരം നടത്തുമെന്നായിരുന്നു പ്രസ്താവന.
ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി തുടങ്ങാത്ത നടപടിയെ കുറ്റപ്പെടുത്തിയതിലൂടെ മന്ത്രി അലിയുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാത്ത മങ്കട മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയെയും മങ്കട എം.എല്‍.എ ടി.എ. അഹമ്മദ് കബീറിനെയും പരോക്ഷമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു മുനിസിപ്പല്‍ കമ്മിറ്റി.

മുരുക്കുംപാടം ശുദ്ധജല സംഭരണി നിര്‍മാണം വീണ്ടും സ്തംഭിച്ചു

Posted: 09 Aug 2014 11:03 PM PDT

വൈപ്പിന്‍: നിര്‍മാണത്തില്‍ പങ്കാളിത്തം വേണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയന്‍െറ രംഗപ്രവേശം മുരുക്കുംപാടം ശുദ്ധജല സംഭരണി നിര്‍മാണം വീണ്ടും സ്തംഭിച്ചു.
നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയ പദ്ധതിയുടെ നിര്‍മാണ ജോലിയില്‍ പങ്കാളിത്തം ലഭിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് യൂനിയന്‍ വാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ്
പണി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായതെന്നു
കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഐ.എന്‍.ടി.യു.സി , സി.ഐ.ടി.യു തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്.
പൈലിങ് ജോലികള്‍ കഴിഞ്ഞ് ക്യാപ് അടിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരുകയായിരുന്നു. ഒട്ടേറെ തടസ്സങ്ങള്‍ അതിജീവിച്ചാണ് ടാങ്ക് നിര്‍മാണം പുരോഗമിക്കുന്നത്.
വിവിധ കാരണങ്ങളാല്‍ നിര്‍മാണം ഇടക്കിടെ തടസ്സപ്പെടുന്നതുമൂലം യഥാസമയം ടാങ്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതത്തേുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് അടുത്ത നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഈയിടെയാണ് നിര്‍മാണം പുനരാരംഭിച്ചത്. നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം ഉള്‍പ്പെടെ സമരങ്ങളും നടന്നിരുന്നു.
ഒരു പ്രദേശത്തിന്‍െറ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമായി നിര്‍മിക്കുന്ന ശുദ്ധജല ടാങ്ക് ജോലിയുടെ പേരില്‍ തടസ്സപ്പെടുത്തുന്നത് പുന$പരിശോധിക്കണമെന്ന്
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ബിയാട്രീസ് ജോസഫ് , അംഗം സേവ്യര്‍ തുണ്ടിപ്പറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കലക്ടര്‍ അടിയന്തരമായി ഇടപെട്ട് ടാങ്ക് നിര്‍മാണം പുനരാരംഭിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വൈപ്പിന്‍കരയുടെ തെക്കന്‍ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനായി സ്ഥാപിക്കുന്ന നാല് സംഭരണികളിലൊന്നാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ മുരുക്കുംപാടം സംഭരണി.
മാലിപ്പുറം, ഞാറക്കല്‍, എടവനക്കാട് എന്നിവിടങ്ങളിലാണ് മറ്റുള്ളവ.
മാലിപ്പുറം സംഭരണി മാത്രമേ പൂര്‍ത്തികരിച്ചിട്ടൂള്ളൂ. എടവനക്കാട് സംഭരണിയുടെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.

ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കതാറയില്‍ ആയിരങ്ങള്‍

Posted: 09 Aug 2014 11:01 PM PDT

Image: 

ദോഹ: കതാറ കള്‍ച്ചറല്‍ വില്ളേജിലെ ആംഫി തിയറ്ററില്‍ വെള്ളിയാഴ്ച ഒത്തുചേര്‍ന്ന ആയിരങ്ങള്‍ ഗസ്സക്ക് പിന്തുണ പ്രഖ്യാപിച്ചു. കതാറയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കലാപരിപാടി ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ നടത്തുന്ന നരമേധത്തിനെതിരായ ഖത്തറിന്‍െറ ശക്തമായ പ്രതിഷേധം കൂടിയായി മാറി. രണ്ട് മണിക്കൂര്‍ നീണ്ട പരിപാടി വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ആരംഭിച്ചത്.
കാവ്യസന്ധ്യ, ഫോട്ടോ പ്രദര്‍ശനം, ഗാനമേള, ലളിതകല പ്രദര്‍ശനം, കലാകാരന്‍മാരുടെ മറ്റ് വിവിധ പരിപാടികള്‍ എന്നിവയിലെല്ലാം ഗസ്സയോടും അവിടെ ദുരിതമനുഭവിക്കുന്ന ജനതയോടുമുള്ള ഐക്യദാര്‍ഢ്യം പ്രതിഫലിച്ചു. ഖത്തര്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ഖത്തര്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി, വിഷ്വല്‍ ആര്‍ട്ട് സെന്‍റര്‍, ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ടെലിവിഷന്‍, അല്‍ റയാന്‍ ടെലിവിഷന്‍, ക്യു മീഡിയ എന്നിവയുടെ സഹകരണത്തോടെയാണ് കത്താറയില്‍ വിപുലമായ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
ഫലസ്തീനില്‍ നിന്നുള്ള ഗായകര്‍, കവികള്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്വന്തം നാടിനെക്കുറിച്ച് ഹൃദയത്തിന്‍െറ ഭാഷയില്‍ സംസാരിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ആംഫി തിയറ്ററില്‍ തിങ്ങിനിറഞ്ഞ സദസ്സ് വികാരപരമായാണ് കലാപരിപാടികളോടും സംഭാഷണങ്ങളോടും പ്രതികരിച്ചത്.
ഏകദേശം മൂവായിരത്തിലധികം ആളുകള്‍ കത്താറ ഫെസ്റ്റിവലിനത്തെിയിരുന്നതായി ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി റിസോഴ്സ് മൊബലൈസേഷന്‍ ഹെഡ് അഹമ്മദ് അല്‍ ഖുലൈഫി വ്യക്തമാക്കി. ഖത്തര്‍ ടിവി, അല്‍ റയ്യാന്‍ ടിവി, ക്യു.മീഡിയ എന്നിവ മുഖേന ഒരാഴ്ച നീണ്ടുനിന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയായ കാമ്പയിനുകളുടെയും ഫലമായാണ് ഇത്രയധികം പേര്‍ ഫെസ്റ്റിവലില്‍ ഒത്തുചേര്‍ന്നത്. പ്രശസ്ത ഖത്തരി കവികളായ ഖലീല്‍ ഇബ്രാഹിം അല്‍ ശബ്രമി, അഹമ്മദ് ബിന്‍ ഗയ്ദ, അലി മഈദ് അല്‍ ഗയാസ്സിം, അലി സദ്ദാര്‍ അല്‍ ഖുലൈഫി, സൗദി അറേബ്യന്‍ കവി അലി ബിന്‍ ഹംരി, ഫലസ്തീനില്‍ നിന്നുള്ള കവികളായ നൗഷ് അല്‍ നാസര്‍, മുഫ്ലഹ് തബൂനി, അബ്ദുല്‍ നാസര്‍ മുഹമ്മദ് തായ എന്നിവര്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. തങ്ങളുടെ കവിതാശകലങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.
ഖത്തരി ഗായകന്‍ ഫഹദ് അല്‍ കുബൈസി, ഫലസ്തീനിയന്‍ ഗായികമാരായ സൗന മൗസ, ദലാല്‍ അബു അംന, മൊമിന്‍ അല്‍ ഫറ എന്നിവരും വേദിയില്‍ സംഗീതപരിപാടി ആവിഷ്കരിച്ചു. കവികളും ഗായകരും ഫലസ്തീനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പലപ്പോഴും വിതുമ്പലടക്കാന്‍ പാടുപെട്ടു. ഖത്തറിന്‍െറയും ഫലസ്തീന്‍െറയും ദേശീയപതാകകള്‍ വീശിയാണ് കുട്ടികളടക്കം പരിപാടിയില്‍ പങ്കെടുക്കാനത്തെിയത്. ഓരോത്തരും പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ കാണികള്‍ പതാകകള്‍ വീശി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഫലസ്തീന്‍ കുടുംബങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും ആസ്പദമാക്കിയാണ് സന സംഗീതപരിപാടി അവതരിപ്പിച്ചത്. 35 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന 55-കാരനായ ഫലസ്തീനിയന്‍ കവി യാറുബ് റയ്യാന്‍ തന്‍്റെ കവിതയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ചൊല്ലിയത് സദസ് വേദനയോടെയാണ് ശ്രവിച്ചത്. ഇസ്രായേല്‍ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണങ്ങളില്‍ തന്‍െറ ഏഴ് ബന്ധുക്കള്‍ക്ക് പരിക്കേറ്റതായി റയ്യാന്‍ പറഞ്ഞു. ഖത്തര്‍ ഫലസ്തീന്‍ ജനതയെ സഹായിക്കുന്നുണ്ട്. ചരിത്രത്തിലെന്നും ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. ഖത്തര്‍ മാത്രമാണ് എന്നും ഞങ്ങളോടൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ഒരാള്‍ക്ക് എബോള വൈറസ് ബാധയേറ്റെന്ന് സംശയം

Posted: 09 Aug 2014 11:00 PM PDT

Image: 

ചെന്നൈ:  എബോള വൈറസ് ബാധയേറ്റെന്ന് സംശയിക്കുന്നയാളെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഗുനിയയില്‍ നിന്നും എത്തിയ തേനി സ്വദേശിക്കാണ് വൈറസ് ബാധയേറ്റതായി സംശയമുയര്‍ന്നത്.

ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്തില്‍ വെച്ച് അസ്വസ്ഥത പ്രകടമായപ്പോള്‍ ഇയാള്‍ തന്നെയാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.  രോഗബാധ സ്ഥിരീകരിക്കുന്നതിന് നാലു ദിവസമെങ്കിലുമെടുക്കും.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എബോള ബാധയേറ്റ രാ്യങ്ങളില്‍ 45,0000 ഇന്ത്യക്കാര്‍ കഴിയുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് വൈറസ് ഇന്ത്യയിലത്തൊതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. എബോള വൈറസ് ഭീതിയെ തുടര്‍ന്ന് യു.എന്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ത പ്രഖ്യാപിച്ചിരുന്നു.

ഇതുവരെയായി 932 പേരുടെ ജീവന്‍ എടുക്കുകയും നൂറുകണക്കിന് പേരെ അസുഖ ബാധിതരാക്കുകയും ചെയ്ത ഈ രോഗാണു,1976ല്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ ആണ് ആദ്യമായി കണ്ടത്തെിയത്. ഇതിനിടെ 34 തവണ എബോള രോഗം പൊട്ടിപ്പുറപ്പെട്ടു. 1976ല്‍ ആണ് ഏറ്റവും കൂടുതല്‍ മരണം നടന്നത്. 280 പേരുടെ ജീവന്‍ ആ വര്‍ഷം എബോള കവര്‍ന്നെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP