സ്വാഗതം
WELCOME

News Update..

Wednesday, September 12, 2012

എമര്‍ജിങ് കേരളക്ക് തുടക്കമായി Madhyamam News Feeds

എമര്‍ജിങ് കേരളക്ക് തുടക്കമായി Madhyamam News Feeds

Link to

എമര്‍ജിങ് കേരളക്ക് തുടക്കമായി

Posted: 12 Sep 2012 12:23 AM PDT

Image: 

കൊച്ചി: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലും വികസന സ്വപ്നങ്ങളുമായി സംസ്ഥാന സര്‍ക്കാറിന്റെ എമര്‍ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമായി. മൂന്നുദിവസത്തെ സംഗമം മരട് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി സ്വാഗതവും ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ നന്ദിയും പറഞ്ഞു.

read more

കവര്‍ന്ന പൊതുമുതല്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ശ്രമം വേണം: അമീര്‍

Posted: 11 Sep 2012 11:46 PM PDT

Image: 

ദോഹ: വിവിധ രാജ്യങ്ങളില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട പൊതുമുതലുകള്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. കവര്‍ച്ചാമുതലുകള്‍ തിരിച്ചുപിടിക്കുന്നതുസംബന്ധിച്ച് നിയമവാഴ്ച, അഴിമതിവിരുദ്ധ കേന്ദ്രം (ആര്‍.എല്‍.എ.സി) സംഘടിപ്പിച്ച ത്രിദിന അറബ് ഫോറം സെന്‍റ് റീഗിസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീര്‍.

read more

ലിബിയയില്‍ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Posted: 11 Sep 2012 11:16 PM PDT

Image: 

ട്രിപളി: ലിബിയയിലെ പ്രമുഖ നഗരമായ ബെന്‍ഗാസിയില്‍ യു.എസ് കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ ഒരു സംഘമാണ് ആക്രമണം നടത്തിയത്. മറ്റൊരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ലിബിയന്‍ പ്രതിരോധസഹമന്ത്രി അറിയിച്ചു.

read more

എമര്‍ജിങ് കേരള: സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കരുത് -സംവാദ സദസ്സ്

Posted: 11 Sep 2012 11:00 PM PDT

Image: 

മനാമ: എമര്‍ജിങ് കേരള പദ്ധതിയെക്കുറിച്ച് പ്രവാസികളുടെ ആശയും ആശങ്കയും പങ്കുവെച്ച് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച സംവാദ സദസ്സ് ശ്രദ്ധേയമായി. സമൂഹത്തിന്‍െറ നാനാതുറകളിലുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടി വാദങ്ങളും പ്രദിവാദങ്ങളുംകൊണ്ട് സജീവമായി. നിയന്ത്രണവും കാഴ്ചപ്പാടുമില്ലാതെ ഭൂമി വിറ്റുതുലക്കുന്ന പദ്ധതികള്‍ കേരളത്തെ നശിപ്പിക്കുമെന്ന് സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു.

read more

റിയാദ് വിമാനത്താവള വികസനത്തിന് സമഗ്ര പദ്ധതി

Posted: 11 Sep 2012 10:58 PM PDT

Image: 

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള വികസനപദ്ധതിയുടെ രൂപരേഖ പൂര്‍ത്തിയായി വരുന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യാഗിക വക്താവ് ഖാലിദ് അല്‍ഖൈബരി വെളിപ്പെടുത്തി.

read more

പാകിസ്താനിലെ ഫാക്ടറികളില്‍ തീപിടിത്തം; മരണം നൂറ് കവിഞ്ഞു

Posted: 11 Sep 2012 10:47 PM PDT

Image: 

ലാഹോര്‍: പാകിസ്താനിലെ ലാഹോറിലും കറാച്ചിയിലെയും ഫാക്ടറികളിലുണ്ടായ തീപിടിത്തങ്ങളില്‍ മരണം നൂറ് കവിഞ്ഞു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ലാഹോര്‍ പട്ടണത്തില്‍ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ വെന്തുമരിച്ചു. ഫാക്ടറി ഉടമ റജബ് അലിയും പത്തു വയസ്സുകാരനായ മകനും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. ദുരന്തസമയത്ത് 40ഓളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നു. 15 പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

read more

സ്വര്‍ണവില വീണ്ടും കുടി; പവന് 23,880

Posted: 11 Sep 2012 09:58 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. 23,880 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2985 രൂപയായി.
ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
പോയവാരം നാലുതവണയാണ് സ്വര്‍ണം റെക്കോഡ് പുതുക്കിയത്. ദിവസങ്ങളായി മുന്നേറ്റം തുടരുന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂപ കുറഞ്ഞ് 23,440 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരട്ടിയോളം ഉയര്‍ന്ന് പുതിയ ഉയരത്തിലെത്തി.

read more

ടെറസ് വീടുകള്‍ പറിച്ചുനടുന്ന സാങ്കേതികവിദ്യയുമായി മാംചന്ദ് കമ്പനി

Posted: 11 Sep 2012 09:18 PM PDT

Image: 

കുറ്റിക്കാട്ടൂര്‍: കാലാന്തരങ്ങളില്‍ താഴ്ചയിലാവുന്ന ടെറസ് കെട്ടിടങ്ങള്‍ പോറലേല്‍ക്കാതെ അപ്പാടെ പൊക്കി ഉയര്‍ത്തുന്ന രീതി സങ്കല്‍പിക്കാന്‍ പ്രയാസമെങ്കിലും ഇപ്പോള്‍ സാധ്യമാണെന്ന് വിദഗ്ധ സംഘം. അതിസങ്കീര്‍ണമായ യന്ത്ര ജോലികളൊന്നും ഇല്ലെന്നറിയുമ്പോഴാണ് ആകാംക്ഷ വര്‍ധിക്കുന്നത്. ഹരിയാനയിലെ മാംചന്ദ് ആന്‍ഡ് സണ്‍സ് കമ്പനിയാണ് വീടുകള്‍ പുഷ്പംപോലെ പൊക്കിയെടുത്ത് വെക്കുന്നതും ദിശമാറ്റി സ്ഥാപിക്കുന്നതും ചെരിഞ്ഞ വീടുകള്‍ നേരെയാക്കി നിര്‍ത്തുന്നതും.

read more

പച്ച പിടിക്കുന്ന പ്രതീക്ഷകള്‍

Posted: 11 Sep 2012 09:15 PM PDT

Image: 

നിഗൂഢമാണ് ക്രിക്കറ്റില്‍ പാകിസ്താന്‍. നേട്ടങ്ങളുടെ കൊടുമുടിയില്‍നിന്ന് പരാജയങ്ങളുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുക പെട്ടെന്നായിരിക്കും. വിജയവഴിയില്‍ തിരിച്ചെത്താനും അവര്‍ അധികകാലമെടുക്കാറില്ല. എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന പാക് ടീമിന് അകാലത്തില്‍ പല കരുത്തരെയും നഷ്ടമായപ്പോള്‍ താമസിയാതെ തന്നെ യോജിച്ച പകരക്കാരെ കണ്ടെത്താനായി.

read more

‘ജാമി’ന് അപേക്ഷിക്കാം; ഒക്ടോബര്‍ 30 വരെ

Posted: 11 Sep 2012 09:05 PM PDT

Image: 

രാജ്യത്ത് എന്‍ജിനീയറിങ് പഠനരംഗത്തെ ഉന്നത സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ (ഐ.ഐ.ടി) പ്രവേശത്തിനുള്ള ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റിന് (ജാം -2013) അപേക്ഷ ക്ഷണിച്ചു. മുഴുവന്‍ സമയ എം.എസ്സി., ജോയന്‍റ് എം.എസ്സി., പിഎച്ച്.ഡി., എം.എസ്സി. പിഎച്ച്.ഡി ഇരട്ട ഡിഗ്രി പ്രോഗ്രാമുകള്‍, മറ്റു ബിരുദാനന്തര കോഴ്സുകള്‍ എന്നിവയിലേക്കുള്ള പ്രവേശത്തിന് ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ടെസ്റ്റ് 2013 ഫെബ്രുവരി 10നാണ്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP