സ്വാഗതം
WELCOME

News Update..

Saturday, September 22, 2012

രണ്ടര ലക്ഷം പേര്‍ പങ്കാളികളായ പുസ്തകരചന ലിംക റെക്കോഡിലേക്ക് Madhyamam News Feeds

രണ്ടര ലക്ഷം പേര്‍ പങ്കാളികളായ പുസ്തകരചന ലിംക റെക്കോഡിലേക്ക് Madhyamam News Feeds

Link to

രണ്ടര ലക്ഷം പേര്‍ പങ്കാളികളായ പുസ്തകരചന ലിംക റെക്കോഡിലേക്ക്

Posted: 22 Sep 2012 12:23 AM PDT

കൊച്ചി: കുടുംബശ്രീ സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി രണ്ടര ലക്ഷത്തോളം പേര്‍ പങ്കാളികളായ പുസ്തകരചന ലിംക റെക്കോഡില്‍ സ്ഥാനം പിടിക്കാന്‍ ഒരുങ്ങുന്നു. അയല്‍ക്കൂട്ടങ്ങളുടെയും സി.ഡി.എസുകളുടെയും പങ്കാളിത്തത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ ചേര്‍ന്ന് രചിച്ച 1702 പുസ്തകങ്ങളാണ് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി പ്രകാശനം ചെയ്യുന്നത്. ഇത്തരത്തിലൊരു ഉദ്യമം ലോകത്ത് ആദ്യമാണെന്നാണ് വിലയിരുത്തുന്നത്.

read more

ഇന്ത്യന്‍ ഓയിലില്‍ 400 ഒഴിവുകള്‍

Posted: 22 Sep 2012 12:18 AM PDT

Image: 

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഐ.ഒ.സി.എല്‍) 400 ഒഴിവുകളുണ്ട്. 250 ഗ്രാജ്വേറ്റ് എഞ്ചിനിയര്‍മാരുടെയും 150 അസിസ്റ്റന്റ് ഓഫീസര്‍മാരുടെയും ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി വിഭാഗങ്ങളിലാണ് ഓഫീസര്‍ തസ്തികയില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുള്ളത്.

read more

വില കയറുന്നു; കാത്തിരിക്കുന്നത് കനത്ത ആഘാതം

Posted: 21 Sep 2012 11:53 PM PDT

തൃശൂര്‍: ഡീസല്‍ വില വര്‍ധന വിപണിയെ ബാധിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അരി വില ഉയര്‍ന്നും പലചരക്ക് സാധന വില മാറ്റമില്ലാതെയും വിപണി മുന്നേറുന്നു. ഓണത്തിന്‍െറ നാളുകളില്‍ ഉയര്‍ന്ന പച്ചക്കറി വില ഇപ്പോള്‍ കുറഞ്ഞു. നേന്ത്രക്കായക്കും മറ്റു പഴങ്ങള്‍ക്കും ഇതുതന്നെ അവസ്ഥ.പക്ഷേ വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ ബഹിഷ്കൃതരാവുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. ഡീസല്‍വില വര്‍ധനയുടെ പ്രത്യാഘാതത്തിന് കാതോര്‍ക്കുകയാണ് തുറന്ന വിപണി.

read more

നികുതി വെട്ടിച്ച് കടത്തിയ കോഴിയും റബറും പിടികൂടി

Posted: 21 Sep 2012 11:47 PM PDT

കൊല്ലങ്കോട്: നികുതി വെട്ടിച്ച് ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കോഴിയും തമിഴ്നാട്ടിലേക്ക് കടത്തിയ റബറും പൊലീസ് പിടികൂടി. ഊടുവഴിയിലൂടെ മിനിലോറിയില്‍ കടത്തിയ കോഴിയാണ് പല്ലശ്ശേന ഒഴുവുപാറക്കടുത്ത കനാല്‍റോഡില്‍ എസ്.ഐ ബിനുവും സംഘവും പിടികൂടിയത്. ലോറി വില്‍പന നികുതി സ്ക്വാഡിന് കൈമാറി. നികുതിയും പിഴയും ഉള്‍പ്പെടെ 33,075 രൂപ ഈടാക്കിയതായി കൊല്ലങ്കോട് പൊലീസ് പറഞ്ഞു.

read more

നിക്ഷേപകരില്‍നിന്ന് കോടികള്‍ പിരിച്ച് ചിട്ടിക്കമ്പനി പാര്‍ട്ണര്‍ മുങ്ങിയെന്ന്

Posted: 21 Sep 2012 11:40 PM PDT

വളാഞ്ചേരി: നിക്ഷേപകരില്‍നിന്ന് കോടികള്‍ പിരിച്ച് ചിട്ടിക്കമ്പനി ഉടമയും സെക്രട്ടറിയും മുങ്ങിയതായി പരാതി. വളാഞ്ചേരിയില്‍ പെരിന്തല്‍മണ്ണ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് വികസന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാര്‍ട്ണര്‍ ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി കല്ലയില്‍ മോഹന്‍ദാസ്, സെക്രട്ടറി വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി അനിത എന്നിവരാണ് മുങ്ങിയത്.

read more

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റ്: കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ അപാകതകളേറെ

Posted: 21 Sep 2012 11:31 PM PDT

ചെറുവത്തൂര്‍: കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ശാരീരിക വൈകല്യമുള്ളവരുടെ ലിസ്റ്റില്‍ അപാകതകള്‍ ഏറെയെന്ന് ആക്ഷേപമുയര്‍ന്നു. 40 ശതമാനം വൈകല്യമുള്ളവര്‍ ലിസ്റ്റില്‍ കടന്നുകൂടിയപ്പോള്‍ 90 ശതമാനം വൈകല്യമുള്ളവര്‍ പുറത്തായി.
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കൂട്ടുപിടിച്ച് ലിസ്റ്റില്‍ കടന്നുകൂടിയ അനര്‍ഹരായ നിരവധി പേരുണ്ട്. പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന കുട്ടികളടക്കമുള്ള നിരവധി പേരെ പുറന്തള്ളിയാണ് 61 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

read more

തുറമുഖത്ത് മണ്ണ് നിറയുന്നു; മത്സ്യബന്ധനം പ്രതിസന്ധിയില്‍

Posted: 21 Sep 2012 11:27 PM PDT

കണ്ണൂര്‍: മണ്ണടിഞ്ഞതു കാരണം മത്സ്യബന്ധനം പ്രതിസന്ധിയിലായ ആയിക്കര തുറമുഖം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി ശ്രീജ എന്നിവര്‍ ആയിക്കരയിലെത്തിയത്. കടലില്‍ നിന്ന് തുറമുഖത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് മണ്ണടിഞ്ഞത് തൊഴിലാളികള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

read more

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഷര്‍ട്ട് ഊരി ഗോ ബാക്ക് വിളി

Posted: 21 Sep 2012 11:24 PM PDT

Image: 

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ പൊതുപരിപാടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധം. ദല്‍ഹി വിജ്ഞ്യാന്‍ ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിലാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗിക്കാനെത്തവെ സദസ്സിലിരുന്ന ഒരാള്‍ മേശക്ക് മുകളില്‍ കയറിനിന്ന് ഷര്‍ട്ടൂരി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രധാനമന്ത്രി തിരിച്ചു പോകണമെന്നും സാമ്പത്തിക പരിഷ്ക്കരണ നയങ്ങള്‍ പിന്‍വലിക്കണമെന്നുമായിരുന്നു മുദ്രാവാക്യം. പ്രതിഷേധം കാര്യമാക്കാതെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു.

read more

അവധിദിനത്തില്‍ ആര്‍.ടി ഓഫിസില്‍ ‘ശുദ്ധികലശം’

Posted: 21 Sep 2012 11:23 PM PDT

കോഴിക്കോട്: കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ പൊതു അവധിദിനത്തിലും ജോലിചെയ്ത് കോഴിക്കോട് ആര്‍.ടി ഓഫിസ് ജീവനക്കാര്‍ മാതൃകയായി. കഴിഞ്ഞയാഴ്ച ചുമതലയേറ്റ ആര്‍.ടി.ഒ രാജീവ് പുത്തലത്തിന്‍െറ പ്രത്യേക താല്‍പര്യപ്രകാരം ഓഫിസിലെ 95 ശതമാനം ജീവനക്കാരും വെള്ളിയാഴ്ച ജോലിക്കെത്തി.

read more

അറവുശാല നശിക്കുന്നു; പാഴായത് അറുപത് ലക്ഷം

Posted: 21 Sep 2012 11:20 PM PDT

സുല്‍ത്താന്‍ ബത്തേരി: ടൗണിനടുത്ത് സത്രംകുന്നില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട അറവുശാല കാടുമൂടി നശിക്കുന്നു.
വനാതിര്‍ത്തിയോട് ചേര്‍ന്ന് 1996ലാണ് അറവുശാല നിര്‍മിക്കാന്‍ സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് രണ്ടരയേക്കര്‍ സ്ഥലം പൊന്നും വിലക്കെടുത്തത്. വനാതിര്‍ത്തിയിലൂടെ സമാന്തര റോഡും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുനല്‍കിയാണ് സ്ഥലമെടുപ്പ് നടത്തിയത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP