സ്വാഗതം
WELCOME

News Update..

Tuesday, September 11, 2012

ബ്രഹ്മപുരത്തെ സ്ഥലം എമര്‍ജിങ് കേരളയില്‍; നഗരസഭാ കൗണ്‍സിലില്‍ ബഹളം Madhyamam News Feeds

ബ്രഹ്മപുരത്തെ സ്ഥലം എമര്‍ജിങ് കേരളയില്‍; നഗരസഭാ കൗണ്‍സിലില്‍ ബഹളം Madhyamam News Feeds

Link to

ബ്രഹ്മപുരത്തെ സ്ഥലം എമര്‍ജിങ് കേരളയില്‍; നഗരസഭാ കൗണ്‍സിലില്‍ ബഹളം

Posted: 11 Sep 2012 12:26 AM PDT

കൊച്ചി: മാലിന്യപ്ളാന്‍റിനായുള്ള ബ്രഹ്മപുരത്തെ സ്ഥലം വ്യവസായ ആവശ്യത്തിനു കൂടി വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള പദ്ധതി എമര്‍ജിങ് കേരളയില്‍ വന്നതിനെച്ചൊല്ലി നഗരസഭാ കൗണ്‍സിലില്‍ ബഹളം. നഗരസഭയുടെ താല്‍പ്പര്യം സംരക്ഷിച്ചു മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കൂ എന്ന് മേയര്‍ ടോണി ചമ്മണി വ്യക്തമാക്കിയെങ്കിലും പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് കൗണ്‍സില്‍ ബഹിഷ്കരിച്ചു.

read more

അനുഭൂതികളുടെ അമ്പിളിപ്പിറ

Posted: 11 Sep 2012 12:16 AM PDT

Image: 

‘നീ പോയി അവരുടെ ക്രൂരഹൃദയങ്ങള്‍ക്കിടയില്‍ നില്‍ക്കുക, അവര്‍ നിന്നെ സ്നേഹിക്കട്ടെ, അപ്രകാരം പരസ്പരവും.’

read more

പത്രപരസ്യം നല്‍കി തട്ടിപ്പിന് ശ്രമം

Posted: 10 Sep 2012 11:34 PM PDT

കയ്പമംഗലം: പ്രശസ്ത സിനിമാതാരങ്ങളുടെ ചിത്രം നല്‍കി ‘താരത്തെ തിരിച്ചറിയുക’ എന്ന മത്സരം നടത്തി തട്ടിപ്പുശ്രമം. പ്രമുഖ പത്രത്തിലാണ് മത്സരത്തിന്‍െറ പരസ്യം വന്നത്. മേയ് 22നാണ് പരസ്യം പ്രസിദ്ധീകരിച്ചത്. പരസ്യത്തോടൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ച് ഫോട്ടോയില്‍ കാണുന്ന താരം ആരെന്ന്പറയുന്നതാണ് മത്സരം. താരത്തിന്‍െറ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പൂര്‍ണമായി നല്‍കിയാണ് മത്സരം എന്നതാണ് തമാശ.

read more

കോവളം കൊട്ടാരം: മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധം

Posted: 10 Sep 2012 11:24 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കോവളം ഹാല്‍സിയന്‍ കൊട്ടാരവും ഭൂമിയും പാട്ടത്തിന് നല്‍കാനുള്ള തീരുമാനം എല്‍.ഡി.എഫ് സര്‍ക്കാരിന്റോണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോവളം കൊട്ടാരം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

features: 
Facebook

read more

മാധ്യമനിയന്ത്രണത്തിന് മാര്‍ഗരേഖ കൊണ്ടുവരാനാവില്ല: സുപ്രീം കോടതി

Posted: 10 Sep 2012 10:56 PM PDT

Image: 

ന്യൂദല്‍ഹി: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക മാര്‍ഗരേഖ കൊണ്ടുവരാനാവില്ലെന്ന് സുപ്രീം കോടതി. വാര്‍ത്തകളില്‍ പരാതിയുള്ളവര്‍ക്ക് ഹൈകോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാവുന്നതാണ്. വാര്‍ത്ത നല്‍കരുതെന്ന് കക്ഷികള്‍ക്ക് ഹരജി നല്‍കാം. തികച്ചും ആവശ്യമെന്ന് ബോധ്യപ്പെട്ടാല്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് തടയാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ചെറിയ കാലയളവിലേക്ക് മാത്രമേ ഇത്തരം നടപടികള്‍ ഏര്‍പ്പെടുത്താന്‍ പാടുള്ളുവെന്നും സുപ്രീം കോടതി പറഞ്ഞു.

read more

അധ്യാപകരെ വിലയിരുത്താന്‍ അധ്യാപക വിദ്യാര്‍ഥികള്‍; എസ്.എസ്.എ സര്‍വേ വിവാദമാവുന്നു

Posted: 10 Sep 2012 10:48 PM PDT

കൊപ്പം: സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സര്‍വേ വിവാദമാകുന്നു. സര്‍വേക്ക് തയാറാക്കി നല്‍കിയ ചോദ്യാവലിയാണ് അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് വഴിവെച്ചത്. ഇതേ തുടര്‍ന്ന് സര്‍വേ ട്രൈ ഔ് നടത്താനുള്ള തീരുമാനത്തില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്‍മാറി.

read more

യു.എസ് ഓപണ്‍: ചരിത്ര നേട്ടവുമായി മറെ

Posted: 10 Sep 2012 10:37 PM PDT

Image: 

ന്യൂയോര്‍ക്ക്: നീണ്ട 76 വര്‍ഷത്തിന് ശേഷം ഗ്രാന്‍്റ് സ്ളാം കിരീടത്തില്‍ മുത്തമിടുന്ന ബ്രിട്ടീഷ് താരമെന്ന ബഹുമതിയുമായി ആന്‍ഡി മറെ യു.എസ് ഓപണ്‍ സ്വന്തമാക്കി. നിലവിലെ ചാമ്പ്യനും രണ്ടാമ സീഡുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്യോവിച്ചിനെ പരാജയപ്പെടുത്തിയാണ് മറെ തന്റെആദ്യ യു.എസ് ഓപണ്‍ നേടിയത്. 1936ന് ശേഷം ആദ്യമായാണ് ബ്രിട്ടീഷ് താരം ഗ്രാന്‍്റ് സ്ളാം കിരീടം കരസ്ഥമാക്കുന്നത്.

read more

15 ഗവ. ഹയര്‍സെക്കന്‍ഡറികളില്‍ 16 അധിക ബാച്ചുകള്‍ കൂടി

Posted: 10 Sep 2012 10:19 PM PDT

മലപ്പുറം: ജില്ലയില്‍ പ്ളസ്വണ്‍ പ്രവേശം ലഭിക്കാത്ത 894 വിദ്യാര്‍ഥികള്‍ക്കായി 15 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 16 അധിക ബാച്ചുകള്‍ കൂടി അനുവദിച്ച് ഉത്തരവായി. ഈ ബാച്ചുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ അലോട്ട്മെന്‍റ് പട്ടിക ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് പട്ടിക പ്രകാരം സ്കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും.

read more

ഹൈബി ഈഡനെതിരെ അറസ്റ്റ് വാറന്‍്റ

Posted: 10 Sep 2012 10:17 PM PDT

Image: 

തിരുവനന്തപുരം: ഹൈബി ഈഡന്‍ എം.എല്‍.എക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്‍്റ് പുറപ്പെടുവിച്ചു. കെ.എസ്.യു പ്രസിഡന്‍്റായിരിക്കെ തിരുവനന്തപുരം അട്ടകുളങ്ങര സബ്ജയിലിന് മുന്നില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസില്‍ ഇതുവരെ ഹാജരാകാതിരുന്നതിനാണ് വാറന്‍്റ് പുറപ്പെടുവിച്ചത്.

നിയന്ത്രണംവിട്ട കാറിടിച്ച് വിദ്യാര്‍ഥികളടക്കം ഏഴു പേര്‍ക്ക് പരിക്ക്

Posted: 10 Sep 2012 10:11 PM PDT

ചാലിയം: കാറിടിച്ച് ആറ് വിദ്യാര്‍ഥികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ചാലിയം കടുക്ക ബസാര്‍ ജങ്ഷനു സമീപം തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
ഗവ. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിയുടെ മാതാവിനുമാണ് പരിക്ക്. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP