സ്വാഗതം
WELCOME

News Update..

Tuesday, September 4, 2012

കല്‍ക്കരി അഴിമതി: അഞ്ച് കമ്പനികള്‍ക്കെതിരെ സി.ബി.ഐ കേസ് Madhyamam News Feeds

കല്‍ക്കരി അഴിമതി: അഞ്ച് കമ്പനികള്‍ക്കെതിരെ സി.ബി.ഐ കേസ് Madhyamam News Feeds

Link to

കല്‍ക്കരി അഴിമതി: അഞ്ച് കമ്പനികള്‍ക്കെതിരെ സി.ബി.ഐ കേസ്

Posted: 04 Sep 2012 01:12 AM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ് ഭാരത് സ്റ്റീല്‍, എ.എം.ആര്‍ അയണ്‍ ആന്റ് സ്റ്റീല്‍ ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ക്കെതിരെയാണ് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തെറ്റിദ്ധരിപ്പിച്ച് കല്‍ക്കരിപ്പാടം കൈക്കലാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

read more

പട്ടിക ജാതി -വര്‍ഗ വിഭാഗത്തിന് സ്ഥാനക്കയറ്റത്തില്‍ സംവരണം

Posted: 04 Sep 2012 12:53 AM PDT

Image: 

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിലും പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. വോട്ടിനിടുന്നതിന് മുമ്പായി ബില്‍ തിരനോട്ടം നടത്താനായി പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്.

read more

കൊല്ലം ജോനകപ്പുറത്ത് ചുഴലിക്കാറ്റ് ; 15 വീടുകള്‍ തകര്‍ന്നു

Posted: 04 Sep 2012 12:13 AM PDT

Image: 

കൊല്ലം: കൊല്ലം തീരത്ത് ജോനകപ്പുറത്ത് ഇന്ന് രാവിലെ വീശിയടിച്ച ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. അരകിലോമീറ്റര്‍ പ്രദേശത്ത് മാത്രം അനുഭവപ്പെട്ട കാറ്റില്‍ 15 വീടുകള്‍ക്ക് നാശമുണ്ടായി. നാല് വീടുകള്‍ പൂര്‍ണ്ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടിനുള്ളില്‍ കുട്ടികളടക്കം താമസക്കാരുണ്ടായിരുന്നുവെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

read more

ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

Posted: 04 Sep 2012 12:11 AM PDT

തിരുവനന്തപുരം: രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ജനറല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒക്ടോബര്‍ ആദ്യവാരം പുതിയ ബ്ളോക്കിലേക്ക് മാറ്റാനും മരുന്നുകള്‍ നവീന സാങ്കേതിക മികവോടെ സൂക്ഷിക്കാന്‍ പുതിയ രണ്ടുനില കെട്ടിടം നിര്‍മിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി വി.എസ്്.ശിവകുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.

read more

ഇരവിപുരത്തും ആലപ്പാട്ടും കടലാക്രമണം രൂക്ഷം

Posted: 04 Sep 2012 12:04 AM PDT

കൊല്ലം: ഇരവിപുരത്തും ആലപ്പാട്ടും കടലാക്രമണം രൂക്ഷം. ഇരവിപുരത്ത് ലക്ഷ്മിപുരം തോപ്പ്, കൊച്ചുതോപ്പ് എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം. തീരത്ത് താമസിക്കുന്ന 40 കുടുംബങ്ങളില്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ച 24 കുടുംബങ്ങളെ താന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.

read more

തമിഴ്നാട്ടിലേക്ക് പോവരുതെന്ന് പൗരന്‍മാരോട് ശ്രീലങ്ക

Posted: 04 Sep 2012 12:00 AM PDT

Image: 

കൊളംബോ: തമിഴ്നാട്ടിലേക്ക് പോവുന്നത് അപകടമാണെന്ന് ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. തഞ്ചാവൂരിലെ ചര്‍ച്ച ് സന്ദര്‍ശിക്കാനെത്തിയ ശ്രീലങ്കന്‍ പൗരന്‍മാരെ ജനക്കൂട്ടം ആക്രമിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത് . ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ സുരക്ഷ മുന്‍നിര്‍ത്തി തമിഴ്നാട് സന്ദര്‍ശിക്കരുതെന്നാണ് നിര്‍ദേശം.

read more

ഡോക്ടര്‍മാരില്ലാത്ത ആതുരാലയങ്ങള്‍

Posted: 03 Sep 2012 11:56 PM PDT

അടിമാലി: ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് എ.ഡി.എസിന്‍െറ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മൂന്നുമാസം മുമ്പ് മാറിപ്പോയ ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടറെ നിയമിക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പ്രതിദിനം 200 നും 400 നും ഇടയില്‍ രോഗികള്‍ എത്തുന്ന ഇവിടെ കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ പോകേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.

read more

ചാത്തങ്കരി സ്പിരിറ്റ് കേസ് അട്ടിമറിക്കാന്‍ നീക്കം

Posted: 03 Sep 2012 11:42 PM PDT

തിരുവല്ല: ചാത്തങ്കരി സ്പിരിറ്റ് കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം. തിരുവല്ല ചാത്തങ്കരിയില്‍ ആഗസ്റ്റ് 23 ന് 4725 ലിറ്റര്‍ സ്പിരിറ്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്. ലോറിയിലുണ്ടായിരുന്ന ക്ളീനറും ഡ്രൈവറും മറ്റ് മൂന്നുപേരും ഓടി രക്ഷപ്പെട്ടു.

read more

സീതാലക്ഷ്മി ജീവിക്കുന്നു; മൂന്നുപേരില്‍

Posted: 03 Sep 2012 11:31 PM PDT

Image: 

കോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മക്കളുടെ വിശാല മനസ്കതയില്‍ ജീവിതം തിരിച്ചുകിട്ടിയത് മൂന്നുപേര്‍ക്ക്. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ഫോര്‍ട്ട് സൗത് സ്ട്രീറ്റില്‍ സീതാലക്ഷ്മിയുടെ (64) അവയവങ്ങളാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ‘അനില്‍ അജംഹൗസി’ല്‍ കെ.വി. രാജന്‍ (56), കൊയിലാണ്ടി മുചുകുന്ന് സ്വദേശി പാലോളി വീട്ടില്‍ ജിനേന്ദ്രന്‍ (46) എന്നിവര്‍ക്കും കൊച്ചിയിലെ ഒരു ഡോക്ടര്‍ക്കും ജീവിതം തിരിച്ചുനല്‍കിയത്.

read more

കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ നഷ്ടത്തിലേക്ക്

Posted: 03 Sep 2012 11:18 PM PDT

കോട്ടയം: കെ.എസ്.ആര്‍.ടി. സി കോട്ടയം ഡിപ്പോ നഷ്ടത്തിലേക്ക്. ദിവസം ശരാശരി മൂന്നുലക്ഷത്തോളം രൂപയുടെ കുറവാണ് കലക്ഷനില്‍ ഉണ്ടാകുന്നത്. സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതും വരുമാനം കുറവുള്ള ഇടറോഡ് സര്‍വീസുകളുമാണ് ഡിപ്പോയെ നഷ്ടത്തിലേക്ക് നയിക്കുന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP