സ്വാഗതം
WELCOME

News Update..

Monday, September 3, 2012

സര്‍വംകുഴിയായി ദേശീയപാത Madhyamam News Feeds

സര്‍വംകുഴിയായി ദേശീയപാത Madhyamam News Feeds

Link to

സര്‍വംകുഴിയായി ദേശീയപാത

Posted: 03 Sep 2012 12:10 AM PDT

ആലപ്പുഴ: ഓണനാളുകളില്‍ മാത്രം ജില്ലയിലെ റോഡുകളില്‍ പൊലിഞ്ഞത് ഏഴ് ജീവന്‍. അതില്‍ അഞ്ചും ദേശീയപാത 47ല്‍. അപകടങ്ങളിലെ പ്രധാന വില്ലനാകട്ടെ പൊട്ടിത്തകര്‍ന്ന റോഡും.
ജീവനില്‍ കൊതിയുണ്ടെങ്കില്‍ ആലപ്പുഴ ജില്ലയിലെ ദേശീയ പാത 47ലൂടെ നിങ്ങള്‍ യാത്ര ചെയ്യരുത്. പാതാളം തോല്‍ക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ താണ്ടി യാത്രക്കാരനും വാഹനവും വീടെത്തിയാല്‍ മഹാഭാഗ്യം എന്നേ കരുതാനാവൂ. അത്രമേല്‍ ഭീകരമാണ് ചേര്‍ത്തല മുതല്‍ കായംകുളംവരെയുള്ള റോഡിന്‍െറ ഗതി.

read more

ഓഷ്യന്‍ പ്രിന്‍സസ് ബോട്ട്: കേന്ദ്ര ഇന്‍റലിജന്‍സ് അന്വേഷണം ഊര്‍ജിതം

Posted: 03 Sep 2012 12:08 AM PDT

കൊച്ചി : കൊച്ചി കായലില്‍ ഓച്ചന്തുരുത്തില്‍ നിന്ന് വെള്ളിയാഴ്ച ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓഷ്യന്‍ പ്രിന്‍സസ് എന്ന ബോട്ടിനെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഊര്‍ജിതമാക്കി. മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്ന ബോട്ടാണിതെന്ന സൂചനകളെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയിട്ടുള്ളത്.
കര്‍ണാടകയില്‍ നിന്ന് കേരളതീരം വഴി പുറപ്പെട്ട ബോട്ടില്‍ തമിഴ് ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് ഉണ്ടായിരുന്നതെന്നും സൂചനകളുണ്ട്. മനുഷ്യക്കടത്തിന് ഉപയോഗിച്ചെങ്കിലും ഇടക്കുവെച്ച് ബോട്ട് ഉപേക്ഷിച്ചതാണെന്ന സൂചനകളാണ് ലഭിച്ചത്.

read more

തൃപ്രയാര്‍ ജലോത്സവം: ഹനുമാനും ശ്രീമുരുകനും ജേതാക്കള്‍

Posted: 03 Sep 2012 12:01 AM PDT

അന്തിക്കാട്: ആവേശകരമായ തൃപ്രയാര്‍ ജലോത്സവത്തില്‍ ഇരുട്ടുകുത്തി ചുരുളന്‍ വള്ളങ്ങളുടെ മല്‍സരത്തില്‍ എ ഗ്രേഡ് വിഭാഗത്തില്‍ പാടൂര്‍ യുവജന കലാസമിതി ബോട്ട്ക്ളബിന്‍െറ വിനയന്‍ ക്യാപ്റ്റനായ ഹനുമാന്‍ വള്ളവും ബി ഗ്രേഡ് വിഭാഗത്തില്‍ താന്ന്യം യുവശക്തി ബോട്ട്ക്ളബിന്‍െറ ശിവദാസന്‍ ക്യാപ്റ്റനായ ശ്രീമുരുകന്‍ വള്ളവും ജേതാവായി.

read more

ദുരിതജീവിതങ്ങള്‍ കണ്ടറിഞ്ഞ് കലക്ടര്‍

Posted: 02 Sep 2012 11:24 PM PDT

കാസര്‍കോട്: റെയ്ഹാനയുടെയും ഫാത്തിമത്ത് ഫര്‍സാനയുടെയും ബബിതയുടെയും നൊമ്പരകാഴ്ചകള്‍ കണ്ട ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ, ഒപ്പമുള്ള ഗ്രാമപഞ്ചായത്ത് ഭാരവാഹികളില്‍നിന്നും നാട്ടുകാരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 154ഓളം പേര്‍ മനോവൈകല്യം അനുഭവിക്കുന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ദയനീയ ജീവിതങ്ങളെക്കുറിച്ച് അറിയാന്‍ എത്തിയതായിരുന്നു കലക്ടര്‍.

read more

കെ.എസ്.ആര്‍.ടി.സി മലപ്പുറം ടെര്‍മിനല്‍ രൂപരേഖ; അന്തിമ തീരുമാനം ആറിന്

Posted: 02 Sep 2012 11:16 PM PDT

മലപ്പുറം: കെ.എസ്.ആര്‍.ടി.സി മലപ്പുറം ടെര്‍മിനലിന്‍െറ പുതിയ രൂപരേഖ സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന് സമര്‍പ്പിക്കും. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രൂപരേഖ സംബന്ധിച്ച് അന്തിമ ചര്‍ച്ച നടത്തും. നേരത്തെ 11 നിലകളുള്ള കെട്ടിടത്തിനാണ് രൂപരേഖ തയാറാക്കിയിരുന്നത്. ടെണ്ടര്‍ വരെയെത്തിയ പദ്ധതി മന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയാണ് ആറ് നിലകളുള്ള ടെര്‍മിനലിന് പുതിയ രൂപരേഖ തയാറാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ചീഫ് എന്‍ജിനീയര്‍ ആര്‍.

read more

ടാങ്കര്‍ ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും സര്‍ക്കാര്‍ ജോലിയും

Posted: 02 Sep 2012 10:49 PM PDT

Image: 

തിരുവനന്തപുരം: കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനം. 40 ശതമാനത്തിലധികം പൊള്ളലേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാനും സര്‍ക്കാര്‍ ജോലി ആവശ്യമില്ലാത്തവര്‍ക്ക് പ്രതിമാസം 5000 രൂപ കുടംബപെന്‍ഷന്‍ അനുവദിക്കാനും ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

read more

കല്‍ക്കരി വിവാദം; പാര്‍ലമെന്റ് ബഹളമയം

Posted: 02 Sep 2012 10:48 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ പാര്‍ലമെന്റ് വീണ്ടും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരുസഭകളൂം 12 മണി വരെ നിര്‍ത്തി വെച്ചിരുന്നു.
അഴിമതി പ്രശ്നത്തില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് ഉപാധികള്‍ക്ക് വിധേയമായി അവസാനിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി സുചന നല്‍കിയിരുന്നു.

read more

കുടുംബശ്രീ: പുസ്തക യാത്ര 14ന് വയനാട്ടിലെത്തും

Posted: 02 Sep 2012 10:45 PM PDT

കല്‍പറ്റ: 14ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ അനുഭവ സമാഹരണ പുസ്തക രചന പൂര്‍ത്തിയായി. സി.ഡി.എസ് തലത്തില്‍ വനിതകള്‍ മാത്രമടങ്ങിയ 15 അംഗ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപവത്കരിച്ചാണ് രചനകള്‍ പൂര്‍ത്തിയാക്കിയത്. 26 പുസ്തകങ്ങള്‍ നാല് കേന്ദ്രങ്ങളിലെ പുസ്തക യാത്രാ സ്വീകരണത്തില്‍ സംസ്ഥാന പ്രതിനിധികള്‍ക്ക് കൈമാറും.
സെപ്റ്റംബര്‍ 14നാണ് പുസ്തക യാത്രയും കലാ ജാഥയും ജില്ലയിലെത്തുന്നത്. മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണം.

read more

കായിക വികസന പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും വേഗത്തില്‍

Posted: 02 Sep 2012 10:26 PM PDT

കോഴിക്കോട്: ജില്ലയിലെ കായിക വികസന പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തില്‍. ദേശീയ ഗെയിംസിന്‍െറ പ്രധാന വേദികളിലൊന്നാണ് കോഴിക്കോട്.
എന്നാല്‍, അതിനാവശ്യമായ പ്രവര്‍ത്തികളെല്ലാം ഒച്ചിന്‍െറ വേഗത്തിലാണ് നടക്കുന്നത്.
പദ്ധതികളിലെ കാലതാമസം മൂലം പലതിന്‍െറയും നിര്‍മാണ ചെലവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കോഴിക്കോട് സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന് പിന്നീട് ഒരു നടപടിയുമുണ്ടായിട്ടില്ല.

read more

മറഡോണ ദുബൈയുടെ സ്പോര്‍ട്സ് അംബാസഡര്‍

Posted: 02 Sep 2012 09:41 PM PDT

Image: 

ദുബൈ: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ ഇനി ദുബൈയുടെ ‘ഹോണററി സ്പോര്‍ട്സ് അംബാസഡര്‍’. ദുബൈ അല്‍ വാസല്‍ ക്ളബിന്‍െറ കോച്ച് പദവി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മറഡോണയെ തേടി പുതിയ പദവി എത്തിയത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP