സ്വാഗതം
WELCOME

News Update..

Monday, October 14, 2013

പലിശ മുടങ്ങി; ബ്ളേഡ് മാഫിയ വീട് ഇടിച്ചുനിരത്തി Madhyamam News Feeds

പലിശ മുടങ്ങി; ബ്ളേഡ് മാഫിയ വീട് ഇടിച്ചുനിരത്തി Madhyamam News Feeds

Link to

പലിശ മുടങ്ങി; ബ്ളേഡ് മാഫിയ വീട് ഇടിച്ചുനിരത്തി

Posted: 14 Oct 2013 12:22 AM PDT

തിരുവനന്തപുരം: പലിശ മുടങ്ങിയതിന് ബ്ളേഡ് മാഫിയ സംഘം വീട് ഇടിച്ചുനിരത്തി. പേയാട് ബി.പി നഗറില്‍ രമാദേവിയുടെ വീടാണ്  ബ്ളേഡ് സംഘം തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവമറിയിച്ചിട്ടും പൊലീസ്  തിരിഞ്ഞുനോക്കിയില്ളെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് എ.ഡി.ജി.പി ഹേമചന്ദ്രന്‍െറ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തത്തെി തെളിവെടുത്തു. വീട്ടമ്മയായ രമാദേവിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വീടാക്രമിച്ചതിനും പലിശക്ക് പണമിടപാട് നടത്തിയതിനും വെവ്വേറെ കേസെടുത്തിട്ടുണ്ട്. പലിശ ഇടപാടുകാരന്‍ ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
ബ്ളേഡ് സംഘം ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘമാണ് വീടാക്രമിച്ച് നശിപ്പിച്ചത്.  2003ല്‍ രമാദേവിയും സുഹൃത്തായ സ്ത്രീയും ചേര്‍ന്ന് ഭൂമി പണയപ്പെടുത്തി ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. ബാങ്ക് വസ്തു ജപ്തി ചെയ്യുന്ന ഘട്ടത്തില്‍ സഹായവുമായി എത്തിയതാണ് ബ്ളേഡ് സംഘം. പകരമായി തല്‍ക്കാലത്തേക്ക് ഭൂമി പ്രമാണം ചെയ്തുകൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൂന്ന് മാസമായി രമാദേവി പണം നല്‍കിയിരുന്നില്ല. ഇതില്‍ പ്രകോപിതരായാണ് ബ്ളേഡ് സംഘം വീട് തകര്‍ത്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം  വീട്ടിലെ വസ്തുക്കളെല്ലാം വാരിയെറിഞ്ഞു. മേല്‍ക്കൂരയും തകര്‍ത്താണ് മടങ്ങിയത്.  ഭൂമി തങ്ങളുടെ പേരിലാണെന്ന അവകാശവാദവുമായാണ് പലിശക്കാരന്‍ ഇരുപതോളം ആളുകളുമായത്തെി വീട് പൊളിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, നാട്ടുകാരത്തെി തടഞ്ഞതിനത്തെുടര്‍ന്ന് അക്രമികള്‍ പിന്‍വാങ്ങി.  26 ലക്ഷം രൂപ പലിശക്ക് വാങ്ങിയ വീട്ടുകാര്‍ മാസം 1,80,000 ത്തിലധികം രൂപയാണ് പലിശയായി നല്‍കിയിരുന്നത്. വീടാക്രമിക്കാന്‍ തുടങ്ങിയതുമുതല്‍ മണിക്കൂറുകളോളം വിളിച്ചിട്ടും വിളപ്പില്‍ശാല പൊലീസ് തിരിഞ്ഞുനോക്കിയില്ളെന്ന് വീട്ടമ്മ രമാദേവി പറഞ്ഞു. സംഭവം അറിയിച്ചിട്ടും മാറിനിന്ന വിളപ്പില്‍ശാല പൊലീസിന്‍െറ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ റൂറല്‍ എസ്.പിക്ക് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു.
 

നഗരത്തില്‍ ഓട്ടോകള്‍ ഗതികിട്ടാതെ അലയുന്നു

Posted: 14 Oct 2013 12:09 AM PDT

Subtitle: 
സ്റ്റാന്‍ഡുകള്‍ എടുത്തുകളയുന്നു
തൃശൂര്‍: നഗരത്തില്‍ യാത്രക്കാരുടെ വര്‍ദ്ധനക്കനുസരിച്ച് പെരുകുന്ന ഓട്ടോറിക്ഷകളെ അധികൃതര്‍  നഗരത്തിന് പുറത്തേക്ക് ആട്ടിയോടിക്കുന്നു. നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. ഒരിടത്ത് ഒരു മിനിറ്റിലപ്പുറം പാര്‍ക്ക് ചെയ്താല്‍ പൊലീസിന്‍െറ വക പിഴ. ഒരു ഡസനോളം ഓട്ടോ സ്റ്റാന്‍ഡുകളാണ് നഗരത്തില്‍ നിന്ന്  അപ്രത്യക്ഷമായത. ഓട്ടോക്കാര്‍ ചോദിക്കുന്നു ഞങ്ങളെവിടെ പാര്‍ക്ക് ചെയ്യും...?
4200ഓട്ടോകള്‍ക്കാണ് നഗരത്തില്‍  പെര്‍മിറ്റ് ഉള്ളത്. ഇവക്ക് പാര്‍ക്ക് ചെയ്യാന്‍ നഗരത്തില്‍ ആകെയുള്ളത് പത്തില്‍ താഴെ സ്റ്റാന്‍ഡുകള്‍ മാത്രം. ഒമ്പത്് സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്ന സ്വരാജ് റൗണ്ടില്‍ഇപ്പോള്‍ ആകെ  ഉള്ളത് മൂന്ന് സ്റ്റാന്‍ഡുകള്‍ മാത്രം.
 1976ല്‍ മുനിസിപ്പാലിറ്റി  അനുവദിച്ച സ്റ്റാന്‍ഡുകളാണ് ട്രാഫിക് പരിഷ്കാരത്തിന്‍െറ പേരില്‍ ഇല്ലാതാക്കിയതെന്ന് മോട്ടോര്‍ വാഹന തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.വി.ഹരിദാസ് ചൂണ്ടിക്കാട്ടി. അപ്രത്യക്ഷമായ സ്റ്റാന്‍ഡുകളില്‍ അവസാനത്തേത് ദിവാന്‍ജിമൂലയിലേതാണ്. 
പരിഷ്കരണത്തിന്‍െറ ഭാഗമായി സ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.  സിറ്റി പൊലീസ് കമീഷണര്‍ക്കും മേയര്‍ക്കും നിരവധി തവണ സംഘടനകള്‍ പരാതി കൊടുത്തുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അനുവദിച്ചു കിട്ടാന്‍ സമരങ്ങള്‍ക്ക് തയാറെടുക്കുകയാണിവര്‍. നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള റോഡ് സേഫ്ടി കമ്മിറ്റിയോഗം ചേര്‍ന്നിട്ട് നാലുവര്‍ഷമായി.
 

കോര്‍പറേഷനിലെ മേയര്‍ പദവി കോണ്‍ഗ്രസിന് തലവേദനയാവുന്നു

Posted: 14 Oct 2013 12:04 AM PDT

തൃശൂര്‍: മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ പദവി മാറ്റം   ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാവുന്നു. ധാരണ അനുസരിച്ച് മൂന്നുവര്‍ഷമാണ് ഐ ഗ്രൂപ്പിന് മേയര്‍ സ്ഥാനം. അവശേഷിക്കുന്ന കാലം എ പക്ഷത്തിനാണ്. നേരത്തെ രണ്ടര വര്‍ഷം എന്നത് പിന്നീട് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം എന്നാക്കുകയായിരുന്നു. 
ഇതനുസരിച്ച് വരുന്ന നവംബര്‍ ഒന്നോടെ ഐ.പി.പോളിന്‍െറ കാലാവധി തീരേണ്ടതാണ്. തുടര്‍ന്ന് എ ഗ്രൂപ്പിലെ രാജന്‍ പല്ലന് അധികാരം കൈമാറണമെന്നാണ് ധാരണ. എന്നാല്‍,  ഇതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ളെന്ന് ഐ.പി. പോള്‍ പറഞ്ഞു. 
മേയര്‍ പദം വിട്ടുകൊടുക്കേണ്ടെന്നാണ് ഐ പക്ഷത്തിന്‍െറ ഉള്ളിലിരിപ്പത്രേ. തങ്ങള്‍ക്ക് എ ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഉണ്ടെന്നാണ് അവര്‍ അതിന് പറയുന്ന ന്യയം. ഈ അവകാശവാദം ഉയര്‍ത്തി കാലാവധി നീട്ടണമെന്നാണ് ഐ ഗ്രൂപ്പിന്‍െറ ആവശ്യം. ഈ ആവശ്യവുമായി  ഒരിക്കല്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ്ചെന്നിത്തലയെ ഐ നേതാക്കള്‍ കണ്ടിരുന്നു. അന്ന്  ഒരു കാരണവശാലും ധാരണ ലംഘിക്കാനാവില്ളെന്ന് പറഞ്ഞ്  ചെന്നിത്തല അവരെ തിരിച്ചയച്ചത്രേ. മാത്രമല്ല കാലവധിക്കകം സ്ഥാനം വിട്ടുകൊടുക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
ഇതറിഞ്ഞതോടെയാണ് ഡി.സി.സി പ്രസിഡന്‍റ് ധാരണ നടപ്പാക്കുന്നതിനുള്ള നടപടി തുടങ്ങിയത്. അതിന്‍െറ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ രാജി ആവശ്യപ്പെട്ടിരുന്നു. 
പൊതുമരാമത്ത് വകുപ്പ് കമ്മിറ്റി ചെയര്‍പേഴ്സണും സോഷ്യലിസ്റ്റ് ജനത അംഗവുമായ എം.എല്‍. റോസിയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുസ്ലിംലീഗ് അംഗവുമായ ഡോ. എം.ഉസ്മാനും ഒഴികെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്കത്ത് മേയര്‍ക്ക്  എഴുതി നല്‍കിയതായാണ് അറിയുന്നത്.   ഇവരാരും കോര്‍പറേഷന്‍ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചിട്ടുമില്ല.  
റോസിയും ഡോ. ഉസ്മാനും രണ്ട് ദിവസത്തിനകം രാജിക്കത്ത്   നല്‍കിയേക്കും. 
എന്നാല്‍, മേയര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ രാജിക്കത്തുകള്‍ ഇതുവരെ ഡി.സി.സി പ്രസിഡന്‍റിന് കൈമാറിയിട്ടില്ല. മന്ത്രി സി.എന്‍. ബാലകൃഷ്ണനും ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹിമാന്‍കുട്ടിയും ഗ്രൂപ്പുനേതാക്കളും പങ്കെടുത്ത യോഗത്തിലാണ് രാജിതീരുമാനം എടുത്തത്. 
തിമിരശസ്ത്രക്രിയക്ക് ശേഷം സി.എന്‍. ബാലകൃഷ്ണന്‍ തിങ്കളാഴ്ച തൃശൂരില്‍ എത്തുന്നുണ്ട്.  രമേശ്ചെന്നിത്തല യൂത്ത്കോണ്‍ഗ്രസ് പരിപാടിക്ക് തൃശൂരില്‍ എത്തുന്നുണ്ട്. സി.എന്നും ഒ. അബ്ദുറഹിമാന്‍കുട്ടിയും ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യം ചെന്നിത്തലയുമായി ആലോചിച്ച് തീരുമാനിക്കും.
 

ഗണേഷ് വീണ്ടും മന്ത്രിയായേക്കും; കോണ്‍ഗ്രസില്‍ എതിര്‍പ്പ്

Posted: 14 Oct 2013 12:04 AM PDT

Image: 

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ ഉടന്‍ മന്ത്രിസഭയിലേക്ക് വരുമെന്ന് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായം തേടിയിരുന്നു. ഗണേഷിനെ   വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. ഗണേഷിന്‍്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല പറഞ്ഞു.  ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാറിന്‍്റെ പ്രതിഛായ കൂടുതല്‍ വഷളാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
നേരത്തെ ഗണേഷിനെ മന്ത്രിയാക്കുന്നതിനെതിരെ പി.സി ജോര്‍ജ് രംഗത്തുവന്നിരുന്നു.  ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിരഭിപ്രായമില്ല.
നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണെന്ന് കാട്ടി  ഗണേഷ് പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളക്ക് കത്തുനല്‍കിയിരുന്നു.

 

ഇഷ്ടികക്കളങ്ങളില്‍ ബാലവേല

Posted: 13 Oct 2013 11:56 PM PDT

Subtitle: 
അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് അവതാളത്തില്‍
കൊല്ലങ്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് അവതാളത്തിലായതോടെ ഈ മേഖലയില്‍ ബാലവേല ഉള്‍പ്പെടെ ചൂഷണങ്ങള്‍ വ്യാപകമായി. ചിറ്റൂര്‍, പാലക്കാട് താലൂക്കുകളിലാണ് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നത്. 
ഇരുമ്പുരുക്ക് ഫാക്ടറി മുതല്‍ ഇഷ്ടിക നിര്‍മാണ യൂനിറ്റില്‍ വരെ അന്യസംസഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ചിറ്റൂര്‍ താലൂക്കിലെ ഇഷ്ടികക്കളങ്ങളില്‍ പണിയെടുക്കുന്ന ഇവരുടെ കണക്ക് തൊഴില്‍വകുപ്പും പൊലീസും എടുക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും നടപടി കടലാസില്‍ ഒതുങ്ങി. 
കൊല്ലങ്കോട് മേഖലയില്‍ മൂന്ന് വര്‍ഷത്തിനിടെ നാല് അന്യസംസ്ഥാന തൊഴിലാളികളാണ് ഇഷ്ടികക്കളങ്ങളിലും ഈര്‍ച്ചമില്ലുകളിലുമായി അപകടങ്ങളില്‍ മരിച്ചത്. 
ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക്  ധിറുതിയില്‍ അയച്ചെങ്കിലും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഉടമകള്‍ തയാറാകാത്തതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍, തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇവര്‍ നിശബ്ദരാകുകയായിരുന്നു.  
ചിറ്റൂരില്‍ മാത്രം ഇരുനൂറിലധികം അന്യസംസ്ഥാന കുട്ടികളാണ് രക്ഷിതാക്കളോടൊപ്പം വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്നത്. ഇവരില്‍ പലരും ബാലവേലക്ക് നിര്‍ബന്ധിതരാവുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസാവകാശ സംരക്ഷണ നിയമമനുസരിച്ച് വിദ്യാഭ്യാസം നല്‍കാന്‍ ജില്ലാ ഭരണകൂടം തയാറാവണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
 

കാഞ്ഞിരക്കുന്ന് നിവാസികള്‍ക്ക് കൈവശരേഖ കൈമാറി

Posted: 13 Oct 2013 11:53 PM PDT

പെരിന്തല്‍മണ്ണ: നിരന്തര മുറവിളികള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ നഗരസഭയിലെ കാഞ്ഞിരക്കുന്ന് കോളനി നിവാസികള്‍ക്ക് കൈവശ രേഖ കൈമാറി. ജൂബിലി റോഡ് കെ.എം.എം.യു.പി സ്കൂളില്‍ നടന്ന സമര്‍പ്പണ ചടങ്ങ് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. 
വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 1999ല്‍ ജൂബിലി റോഡ് വികസനത്തിന്‍െറ ഭാഗമായി നഗരസഭയുടെ ചേരി നിര്‍മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിച്ച 30 കുടുംബങ്ങള്‍ക്കാണ് 14 വര്‍ഷത്തിന് ശേഷം കൈവശ രേഖ നല്‍കിയത്. ജൂബിലി റോഡരികില്‍ ചേരികളില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന കുടുംബങ്ങളെ നഗരസഭ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മിച്ച് പുനരധിവസിപ്പിക്കുകയായിരുന്നു. സാങ്കേതിക കുരുക്കുകളില്‍ പെട്ട് കൈവശ രേഖ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീളുകയായിരുന്നു. മന്ത്രി അലിയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൈവശ രേഖ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുന്നത്. 
ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. നഗരസഭ നടപ്പാക്കുന്ന കോളനി നവീകരണ പദ്ധതി പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി ടി.എസ്. സൈഫുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
വള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി, സലീം കുരുവമ്പലം, എം.കെ. ശ്രീധരന്‍, കെ.ടി. പ്രേമലത, കെ.ടി. സൈദ്, വി. ബാബുരാജ്, എ.പി. സുശീല, ടി.കെ. അബ്ദുല്‍ ഹമീദ്, പച്ചീരി ഫാറൂഖ്, വി. മോഹന്‍, ആലിക്കല്‍ ദേവദാസ്, പത്തത്ത് ജാഫര്‍, വി. സുകുമാരന്‍, പത്തത്ത് സല്‍മ, എം. മുഹമ്മദ് ഹനീഫ എന്നിവര്‍ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം നന്ദിയും പറഞ്ഞു.

പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കവാടത്തിലെ സ്ളാബ് വീണ്ടും തകര്‍ന്നു

Posted: 13 Oct 2013 11:13 PM PDT

പന്തളം: പ്രൈവറ്റ്  ബസ്സ്റ്റാന്‍ഡിലെ പുറത്തേക്കുള്ള കവാടത്തിലെ സ്ളാബ് വീണ്ടും തകര്‍ന്നതു നന്നാക്കാന്‍ നടപടികളായില്ല. ഇത് നാലാം തവണയാണ് ഇവിടെയുള്ള സ്ളാബ് തകരുന്നത്. 
സ്ളാബു തകര്‍ന്നതിനെ തുടര്‍ന്ന് ബസുകള്‍  ഇടുങ്ങിയ കവാടത്തിലൂടെ പുറത്തേക്കിറക്കാന്‍ അതീവശ്രദ്ധയും വേണം. കഴിഞ്ഞ ദിവസം തകര്‍ന്ന സ്ളാബിലൂടെ കയറിയ ടയര്‍ ഓടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്  ഏറെ പണിപ്പെട്ടാണ് ബസ് നീക്കിമാറ്റുവാനായത്.
ബസുകളുടെ ഭാരം താങ്ങാന്‍ കഴിയുന്ന തരത്തില്‍ നിര്‍മിച്ച സ്ളാബുകളല്ല ഒരോ തവണയും പകരം ഇവിടെയുള്ള ഓടയുടെ പുറത്ത്കൊണ്ടിടുന്നത്. കഴിഞ്ഞ തവണ ഇതേ സ്ഥാനത്തുള്ള സ്ളാബ് പൊട്ടിതകര്‍ന്ന് ഓടയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ബസുകള്‍ക്ക് പുറത്തേക്ക് പോവുന്നത് ബുദ്ധിമുട്ടായപ്പോള്‍ തൊഴിലാളികള്‍ താല്‍ക്കാലികമായി മറ്റൊരു സ്ളാബ്  പകരം കൊണ്ടിടുകയായിരുന്നു.ബസുകളുടെ മുന്‍ പിന്‍ ടയറുകള്‍  പതിയുന്നിടത്തെ സ്ളാബാണ് തുടര്‍ച്ചായായി ഒടിയുന്നത്. 
പ്രതിദിനം 116 ബസ് സര്‍വീസുകളാണ് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് നടത്തുന്നത്. കൂടാതെ പുറമെ എത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഈ കവാടത്തിലൂടെ വേണം പുറത്തിറങ്ങാന്‍. 
പൊതുമരാമത്ത് വിഭാഗം മാവേലിക്കര ഡിവിഷനാണ് പന്തളം ജങ്ഷനു പടിഞ്ഞാറു ഭാഗത്തേക്കുള്ള മാവേലിക്കര- പന്തളം റോഡിന്‍െറ ചുമതല. കുറെ  നാളുകള്‍ക്കു മുമ്പ് സ്ളാബുകള്‍ ഉയര്‍ത്തി ഓടകളിലെ ഒഴുക്കിനു തടസ്സമായ മാലിന്യം നീക്കം ചെയ്തുവെങ്കിലും മിക്കയിടത്തും തിരികെ ഇട്ട സ്ളാബുകള്‍ ബലക്ഷയമായ അവസ്ഥയിലാണ്.  എക്സ്കവേറ്റര്‍ ഉപയോഗിച്ച് സ്ളാബുകള്‍ ഉയര്‍ത്തിയതും തിരികെ ഇട്ടതുംമൂലമാണ് മിക്കവയും പൊട്ടുന്നതിനും ഒടിയുന്നതിനും കാരണമായത്.
 

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: സര്‍ക്കാര്‍ നടപടിക്കെതിരെ കെ. മുരളീധരന്‍

Posted: 13 Oct 2013 11:11 PM PDT

Image: 

കോഴിക്കോട്: ഐ.ജി. ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ രൂക്ഷ വിമര്‍ശനം. തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ല. ചെറിയ ശിക്ഷയായി സ്ഥാനക്കയറ്റം നല്‍കുന്ന രീതി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തച്ചങ്കരിക്കെതിരെ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി കെ. ബാലസുബ്രഹ്മണ്യം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സമാന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ പൊലീസ് തലപ്പത്ത് ഇരിക്കുന്നത് ഭൂഷണമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ക്ഷേത്രമുറ്റങ്ങളില്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും

Posted: 13 Oct 2013 11:06 PM PDT

കോട്ടയം: ആദ്യാക്ഷര പുണ്യം തേടിയത്തെുന്ന കുരുന്നുകള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. പുതുചൈതന്യം നുകര്‍ന്ന് പൂജക്ക് സമര്‍പ്പിച്ച പണിയുപകരണങ്ങളും പുസ്തകങ്ങളും ഇന്ന് വിജയദശമിയുടെ ശുഭമുഹൂര്‍ത്തത്തില്‍ തിരികെയെടുക്കും. വിജയദശമി ദിനത്തില്‍ പ്രത്യേക പൂജക്ക് ശേഷമാണ് എഴുത്തിനിരുത്തല്‍ ചടങ്ങ്.
ദക്ഷിണ മൂകാംബി പനച്ചിക്കാട് ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ നാലിന് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാകും. പള്ളിയുണര്‍ത്തല്‍, അഭിഷേകം, ഗണപതി ഹോമം, ഉഷ പൂജ തുടങ്ങിയവയാണ് വിശേഷാല്‍ ചടങ്ങുകള്‍. കലാമണ്ഡലത്തില്‍ സഹസ്രനാമജപവും സംഗീതാരാധനയും നടക്കും. ഇവിടെ വിദ്യാരംഭം കുറിക്കാനും കലാപ്രകടനങ്ങള്‍ക്ക് അരങ്ങേറ്റം നടത്താനും ആയിരങ്ങളാണ് എത്തിച്ചേരുക. ഒക്ടോബര്‍ അഞ്ചിന് തുടങ്ങിയ നവരാത്രി മഹോത്സവത്തിനാണ് വിജയദശമിയോടെ തിരശ്ശീല വീഴുക. മഹാനവമി ദിനമായ ഞായറാഴ്ച ആയിരക്കണക്കിന് ഭക്തര്‍ പുണ്യംതേടി ക്ഷേത്രത്തിലത്തെി.
ജവഹര്‍ ബാലഭവനില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് സംഗീതസദസ്സും 9.30ന് വിദ്യാരംഭവും നടക്കും. പരിപ്പ് ശ്രീപുരം സരസ്വതി ക്ഷേത്രത്തില്‍ രാവിലെ 6.30ന് സരസ്വതി പൂജ. ഏഴരക്കാണ് വിദ്യാരംഭം. അയ്മനം സരസ്വതി നൃത്തകലാ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ അയ്മനം നരസിംഹസ്വാമി ക്ഷേത്ര മൈതാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാര്‍ഷികാഘോഷം നടക്കും. മേല്‍ശാന്തി പ്രേംശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. ആറിന് നവരാത്രി ആരാധനയും നൃത്തസന്ധ്യയും അരങ്ങേറും.ഈര തുരുത്തി പഞ്ചശ്രീ കലാപീഠത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈരയില്‍ പുകലമഠത്തില്‍ രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിദ്യാരംഭം നടക്കും. 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ തുരുത്തി ശ്രീനാരായണ ഗുരുമന്ദിരത്തിലും ചടങ്ങുകള്‍ ഉണ്ടാകും. ആര്‍പ്പൂക്കര ആദര്‍ശം ക്ളബിന്‍െറ വിജയദശമി ആഘോഷം 8.30ന് പൂജയെടുപ്പോടെ ആരംഭിക്കും. അയര്‍ക്കുന്നം നീറിക്കാട് കൊട്ടാരം ക്ഷേത്രത്തില്‍ രാവിലെ അഞ്ചിന് ഗണപതി ഹോമം, പൂജയെടുപ്പ് തുടര്‍ന്ന് വിദ്യാരംഭം.കോട്ടയം ഡി.സി ബുക്സ് അങ്കണത്തില്‍ അക്ഷര, സംഗീത, നൃത്ത വിദ്യാരംഭം നടക്കും. പ്രഫ. എസ്. ശിവദാസ്, വയലാര്‍ ശരത്ചന്ദ്രവര്‍മ, ബെന്യാമിന്‍, ശരത്, ഭവാനി ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ എട്ടുമുതലാണ് ചടങ്ങുകള്‍.

അനധികൃത ഹോം സ്റ്റേകള്‍ വര്‍ധിക്കുന്നു; പിന്നില്‍ ഭൂമാഫിയയെന്ന് സംശയം

Posted: 13 Oct 2013 10:58 PM PDT

അടിമാലി: അധികൃതരുടെ അംഗീകാരമില്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായി ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നു.മൂന്നാറിന്‍െറ സമീപപ്രദേശങ്ങളായ പള്ളിവാസല്‍,ചിത്തിരപുരം,ബൈസണ്‍വാലി,മറയൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലാണ് അനധികൃത ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോംസ്റ്റേകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം വിദേശികളോ  അന്യസംസ്ഥാനക്കാരോ എത്തിയാല്‍ കൃത്യമായ വിവരങ്ങള്‍ പൊലീസില്‍ അറിയിക്കണം. എന്നാല്‍ ഇവയൊന്നും പാലിക്കാതെയാണ് പരിചയമില്ലാത്തവര്‍ക്ക് താമസികാന്‍ അവസരം ഒരുക്കുന്നത്.കഴിഞ്ഞ ദിവസം കള്ളനോട്ടുമായി മലേഷ്യന്‍ പൗരനെയടക്കം ചിലരെ പൊലീസ് പിടികൂടിയിരുന്നു. ഇത്തരം സംഘങ്ങള്‍ കൂടുതലും താമസിക്കുന്നത് ഇത്തരം അനധികൃത ഹോംസ്റ്റേകളിലാണ്.
അന്യജില്ലക്കാരായ ചിലര്‍ മേഖലയിലെ മുന്‍ തലമുറക്കാരുടെ പേരുകളില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയ ശേഷം, ഒരുവിഭാഗം പഞ്ചായത്ത്-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഹോംസ്റ്റേകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ഇതിന് പൊലീസ് ആവശ്യമായ സഹായവും ചെയ്യുന്നു. ആയുര്‍വേദ മസാജിങ്, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ ഇതോടൊപ്പം അനാശാസ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2007 മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍െറ ഭാഗമായി മൂന്നാറിലത്തെിയ ഐ.ജി ഋഷിരാജ് സിങ് അനധികൃതമായി ഹോംസ്റ്റേകളില്‍ താമസിക്കുന്ന വിദേശികളെ കണ്ടത്തെിയിരുന്നു.
തുടര്‍ന്ന് ഇത്തരം താമസക്കാര്‍ക്കെതിരെ നടപടിക്ക് ഐ.ജി നിര്‍ദേശം നല്‍കുകയും ചെയ്തതോടെ അനധികൃത ഹോംസ്റ്റേകള്‍ മേഖലയില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ മാറുകയും കൈയേറ്റം ഉള്‍പ്പെടെ വര്‍ധിക്കുകയും ചെയ്തതോടെ മേഖലയിലെ പഴയകാല വീടുകള്‍ ഹോംസ്റ്റേകളായി രൂപംമാറുകയായിരുന്നു.ചന്ദന,കഞ്ചാവ്,ചാരായ,വാഹനമോഷണ റാക്കറ്റുകളും ഇത്തരം അനധികൃത സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP