സ്വാഗതം
WELCOME

News Update..

Sunday, October 6, 2013

ചൊവ്വാ പര്യവേക്ഷണം: നാസയുടെ സഹായം ഉറപ്പാക്കിയെന്ന് ഐ.എസ്.ആര്‍.ഒ Madhyamam News Feeds

ചൊവ്വാ പര്യവേക്ഷണം: നാസയുടെ സഹായം ഉറപ്പാക്കിയെന്ന് ഐ.എസ്.ആര്‍.ഒ Madhyamam News Feeds

Link to

ചൊവ്വാ പര്യവേക്ഷണം: നാസയുടെ സഹായം ഉറപ്പാക്കിയെന്ന് ഐ.എസ്.ആര്‍.ഒ

Posted: 05 Oct 2013 11:49 PM PDT

Image: 

ബംഗളൂരു: സാമ്പത്തിക അടിയന്തരാവാസ്ഥയുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന് എല്ലാ സഹായവും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഉറപ്പുനല്‍കിയതായി ഐ.എസ്.ആര്‍.ഒ. ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. പര്യവേക്ഷണ വാഹനത്തിന്റെ നിയന്ത്രണവും വാര്‍ത്താവിനിമയവും നാസയുടെ കീഴിലുള്ള  ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയാണ് (ജെ.പി.എല്‍) ഏകോപിപ്പിക്കുന്നത്.
ഒക്ടോബര്‍ 28ന് വൈകുന്നേരം 4.30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ മാര്‍സ് ഓര്‍ബിറ്റര്‍ (എം.ഒ.എം) എന്ന ബഹിരാകാശപേടകം വിക്ഷേപിക്കുന്നത്. 1,350 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പേടകത്തെ വഹിക്കുന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കളിലെ (പി.എസ്.എല്‍.വി) ഇന്ധനം നിറക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10നകം പൂര്‍ത്തിയാകും.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

Posted: 05 Oct 2013 11:49 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്ന കണക്കൂട്ടലിലാണ് ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കോറിഡോര്‍ ലഭ്യമായതും ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനത്തെ ഡാമുകള്‍ നിറഞ്ഞെഴുകുമ്പോഴാണ് കേരള ജനതയെ വീണ്ടും ഇരുട്ടിലേക്ക് തള്ളി വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നത്.
ഒഡീഷ്യയിലെ താല്‍ച്ചാര്‍ നിലയത്തിലുണ്ടായ തകരാറും തെലങ്കാന സമരത്തെ തുടര്‍ന്ന് ആന്ധ്രയിലെ വൈദ്യുതി നിലയങ്ങളിലുണ്ടായ പ്രശ്നങ്ങളുമാണ് ദക്ഷിണേന്ത്യയിലാകെ വൈദ്യുതി ക്ഷാമത്തിന് ക ാരണമായത്.

ഇടക്കാട് ഭൂസംരക്ഷണസമരം പുതിയ കനല്‍വഴികളിലേക്ക്

Posted: 05 Oct 2013 11:49 PM PDT

Subtitle: 
സമരപ്രഖ്യാപനസമ്മേളനം ഇന്ന്

ശാസ്താംകോട്ട: തലമുറകളായി 32 നിര്‍ധനകുടുംബങ്ങള്‍ കൈവശംവെച്ചിരിക്കുന്ന ഭൂമി സര്‍ക്കാറിന്‍െറ ‘സീറോ ലാന്‍ഡ്ലസ്’ പദ്ധതിയില്‍പെടുത്തി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരായ സമരം വഴിത്തിരിവിലേക്ക്. പോരുവഴി ഇടക്കാട് കോളനി നിവാസികളാണ് ഭൂമിക്കുവേണ്ടി സമരം നടത്തിവരുന്നത്. ഞായറാഴ്ച ഇടക്കാട് ദേവഗിരിയില്‍ ചേരുന്ന സമരപ്രഖ്യാപനസമ്മേളനം അരിപ്പ ഭൂസമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനംചെയ്യും. 1952ല്‍ കേന്ദ്രസര്‍ക്കാര്‍ 20 കുടുംബങ്ങളെ തെരഞ്ഞെടുത്ത് ദേവഗിരി കുന്നുംപുറത്ത് ഒരേക്കര്‍ വീതം ഭൂമിയും വീടും നല്‍കിയിരുന്നു.
ബാക്കിയുള്ള ഭൂമിയില്‍ ദലിത് കുടുംബങ്ങള്‍ കൂരകെട്ടിയും കൃഷിചെയ്തും ജീവിച്ചുവരികയാണ്. തലമുറകളായി പണിയെടുത്തുജീവിക്കുന്ന ഈ മണ്ണിന് പട്ടയം ലഭിക്കാന്‍വേണ്ടി 1964 മുതല്‍ സര്‍ക്കാറിന്‍െറയും നീതിപീഠങ്ങളുടെയും കാരുണ്യംതേടുകയാണ്  ഈ ജനത.1971ലും 1997ലും 2007ലുമായി ഇരുപതോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെങ്കിലും ശേഷിക്കുന്ന 32 കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്.
പട്ടയത്തിനായുള്ള അപേക്ഷകളിന്മേല്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ഇവര്‍ കാത്തിരിക്കുമ്പോഴാണ് ജൂണ്‍ 24ന് പോരുവഴി വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ കോളനി ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ എത്തിയത്. തുടര്‍ന്ന് തങ്ങളുടെ കിടപ്പാടവും പിറന്ന മണ്ണും ‘സീറോ ലാന്‍ഡ്ലസ്’ പദ്ധതിയിലൂടെ  തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇടക്കാട് പട്ടികജാതി കോളനി ഭൂസംരക്ഷണസമിതി രൂപവത്കരിക്കുകയായിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സമരഭൂമി സന്ദര്‍ശിച്ച് പിന്തുണയും അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടറി സന്തോഷ് ഇടക്കാടിന്‍െറ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളും അധികൃതരുടെ ശ്രദ്ധയിലെത്തി. തുടര്‍ന്ന് 10 സെന്‍റില്‍ താഴെ ഭൂമിയുള്ള നാല് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയുകയും ചെയ്തു.
മുഴുവന്‍ അന്തേവാസികള്‍ക്കും കൈവശഭൂമിയില്‍ നിയമാനുസൃതപട്ടയം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരപ്രഖ്യാപനസമ്മേളനം  സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭൂസംരക്ഷണസമിതി കണ്‍വീനര്‍ എ. ചിത്രഗുപ്തന്‍ അറിയിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂദായിക സംഘടനാനേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി നാടന്‍പാട്ടുകളുടെ അവതരണവും നടക്കും.
 

തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി; ജനം വലഞ്ഞു

Posted: 05 Oct 2013 11:40 PM PDT

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. കിഴക്കേകോട്ട പാര്‍ത്ഥാസ് ജങ്ഷനിലാണ് വെള്ളയമ്പലത്ത് നിന്ന് വെള്ളമെത്തിക്കുന്ന 500 എം.എമ്മിന്‍െറ പ്രധാന പൈപ്പുകളിലൊന്ന് പൊട്ടിയത്. ഇതോടെ ആറ്റുകാല്‍, മണക്കാട്, കമലേശ്വരം, വലിയതുറ, ബീമാപള്ളി, പൂന്തുറ തുടങ്ങിയ ഭാഗങ്ങളില്‍ പൂര്‍ണമായും ഈഞ്ചയ്ക്കല്‍, കോട്ടയ്ക്കകം തുടങ്ങിയ പ്രദേശങ്ങളില്‍ ഭാഗികമായും ജലവിതരണം മുടങ്ങി.
ശനിയാഴ്ച വെളുപ്പിന് മൂന്നു മണിയോടെയാണ് 30 വര്‍ഷം പഴക്കമുള്ള പൈപ്പ് പൊട്ടിയത്. കാലപ്പഴക്കമാണ് കാരണമെന്നാണ് വിലയിരുത്തല്‍. ഒരു പൈപ്പിലൂടെ ജലവിതരണം നടക്കുന്നതിനാല്‍ ഈഞ്ചക്കല്‍, കോട്ടയ്ക്കകം ഭാഗങ്ങളില്‍ ഭാഗിക ജലവിതരണമുണ്ടാകും.  ജനസാന്ദ്രതയേറിയ കിഴക്കേകോട്ട ഭാഗത്ത് ജലവിതരണം മുടങ്ങിയത് ജനത്തെ വലച്ചു. ഈ ഭാഗത്തെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളെയും ഹോട്ടലുകളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രശ്നം ബാധിച്ചു. പല ഹോട്ടലുകളും വൈകുന്നേരത്തോടെ അടച്ചു. ഒരു ദിവസത്തെ അറ്റകുറ്റപ്പണി കൊണ്ട് മാത്രമേ കുടിവെള്ളവിതരണം പുന$സ്ഥാപിക്കാനാകൂ. പൊട്ടിയഭാഗം നന്നാക്കുകയോ അത്രയും പൈപ്പ് മാറ്റിയിടുകയോ വേണം. മണ്ണെടുത്ത് മാറ്റിയ ശേഷമേ ഇത് സാധിക്കൂ.  ഇതിന് കൂടുതല്‍ സമയം വേണമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. അറ്റകുറ്റപ്പണി അര്‍ധരാത്രിയോടെ പൂര്‍ത്തിയായി ഞായറാഴ്ച രാവിലെ ജലവിതരണം പുന$സ്ഥാപിക്കാമെന്നാണ് പ്രതീക്ഷ.  അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ പ്രദേശത്ത്  ഗതാഗതം തടസ്സപ്പെട്ടു.
 

പാചകവാതകം: ഡെലിവറിക്കാരുടെ ചൂഷണം തുടരും

Posted: 05 Oct 2013 11:30 PM PDT

തൃപ്രയാര്‍: പാചകവാതക സബ്സിഡി തുക ബാങ്കുവഴിയായാലും ഡെലിവറി ഏജ ന്‍റുമാര്‍ നടത്തുന്ന ചൂഷണം തുടരുമെന്ന് ഉപഭോക്താക്കള്‍ക്ക് ആശങ്ക.
സിലിണ്ടര്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറിക്കാര്‍ ഈടാക്കുന്ന അമിത തുകയില്‍ ഇളവൊന്നുമുണ്ടാകില്ല. പാചകവാതക ഏജ ന്‍സി ഓഫിസ്, ഗോഡൗണ്‍ എന്നിവയുടെ ഏതെങ്കിലും ഒന്നിന്‍െറ പരിധിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യമായി സിലിണ്ടര്‍ എത്തിക്കണമെന്നാണ് ചട്ടം. അതുകഴിഞ്ഞാല്‍ കിലോമീറ്റര്‍ വ്യത്യാസത്തില്‍ പരമാവധി 20- 25 രൂപ വരെ ഈടാക്കും. ദൂരമനുസരിച്ച് 50ഓ അതിലധികമോ ആകും. അംഗീകൃത ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്തിയാണ് ബില്ല് തയാറാക്കുന്നത്.
ബില്‍ തുക കൊണ്ട് ഡെലിവറിക്കാര്‍ തൃപ്തരാവില്ല. മിനിമം 25 രൂപയാണ് ഉപഭോക്താവ് അധികം കൊടുക്കുന്നത്. ഇതു നല്‍കില്ലെന്ന് പറഞ്ഞാല്‍ ഉപഭോക്താവിന് നേരെചൊവ്വേ സിലിണ്ടര്‍ ലഭിക്കുകയുമില്ല. എന്നാല്‍, ഏജന്‍സികള്‍ അര്‍ഹമായ വേതനം നല്‍കുന്നില്ലെന്നാണ് ഡെലിവറിക്കാരുടെ പരാതി. വാഹന വാടകയും ചെലവും ഡെലിവറിക്കാരാണ് വഹിക്കുന്നത്. അതിനാല്‍ ഏജന്‍സിയുടെ മൗനാനുവാദത്തോടെയാണ് ഡെലിവറിക്കാര്‍ കൂടുതല്‍ തുക വാങ്ങുന്നത്. ഇക്കാര്യം ശ്രദ്ധിക്കേണ്ടത് തൊഴില്‍ വകുപ്പാണ്. കലക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ ഇട പെടാനും ഏജന്‍സിക്ക് പിഴയടപ്പിക്കാനും കഴിയും.
പാചകവാതക വിതരണ തൊഴിലാളിയു ടെ സേവന വേതന വ്യവസ്ഥയുമായി ബന്ധ പ്പെട്ട് വ്യക്തമായ നിയമമുണ്ട്. ഇതനുസരിച്ച് ഡെലിവറിക്കാരന് അടിസ്ഥാന ശമ്പളം 3,150 രൂപയാണ്. പുറമെ ക്ഷാമബത്തയും. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക് 10 ശതമാനം വരെ സര്‍വീസ് വെയ്റ്റേജ് നല്‍കണം. 3,150 രൂപ അടിസ്ഥാന ശമ്പള മുള്ള ഡെലിവറിക്കാരന് 6,000 രൂപയിലേറെ ശമ്പളം നല്‍കണം. എന്നാല്‍, പല ഏജന്‍സികളും നല്‍കുന്നത് 1,500- 2,000 രൂപ മാത്രമാണ്. ബാക്കി ഉപഭോക്താക്കളില്‍ നിന്ന് പിഴിയാന്‍ അനുമതി നല്‍കും. ഡെലിവറിക്കാരന്‍ സ്വന്തമായി വാഹനം സംഘടിപ്പിച്ച് ഗോഡൗണില്‍ നിന്ന് സിലിണ്ടര്‍ ഉപഭോക്താവിനെത്തിച്ച് കാലിസിലിണ്ടര്‍ തിരികെ ഗോഡൗണിലെ ത്തിക്കണം. ഇതാണ് ഉപഭോക്താവിന്‍െറ തലയില്‍ കെട്ടിവെക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡെലിവറിക്കാ രന്‍ ദിവസം 50 സിലിണ്ടര്‍ എത്തിച്ചാല്‍ മതി. എന്നാല്‍, ഓരോ ദിവസവും 100ലധികം സിലിണ്ടറുകളാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്.
ഓരോ ഡെലിവറിക്കാരനും ഉപഭോക്താവില്‍ നിന്ന് മിനിമം 25 രൂപ ടിപ്പായി ലഭിച്ചാല്‍ ഒരുദിവസത്തെ വരവ് 2,500 രൂപ. ടിപ്പ് കൂടുന്തോറും തുകയുടെ വലിപ്പം 5,000 രൂപയോളമാകും. ഇത്രയും വരുമാനമുള്ളതിനാലാണ് ഡെലിവറിക്കാര്‍ ശമ്പള വര്‍ധനക്ക് രംഗത്തുവരാത്തത്. അതേസമയം, ചൂഷണം  അസംഘടിത ഉപഭോക്താക്കളുടെ ചുമലിലുമാകുന്നു.
 

ആപ്പിള്‍ട്രീസ്ചിറ്റ്സ് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

Posted: 05 Oct 2013 11:19 PM PDT

പത്തനംതിട്ട: ആപ്പിള്‍ ട്രീസ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍െറ ജില്ലയിലെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. അടിയന്തര റെയ്ഡ് നടത്താന്‍ കേരള രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലും പത്തനംതിട്ട ജില്ലാ രജിസ്ട്രാറും നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് സഹായത്തോടെ രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ റെയ്ഡ് നടത്തിയത്.
പരിശോധനയിലും അന്വേഷണത്തിലും ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്‍െറ ആറ് ബ്രാഞ്ചുകളില്‍ കോഴഞ്ചേരി ബ്രാഞ്ച് ഒഴിച്ച് ബാക്കി അഞ്ച് ബ്രാഞ്ചുകളും ആഴ്ചകള്‍ മുമ്പേ അടച്ചിട്ടുള്ളതായി കണ്ടെത്തി. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം, റാന്നി ബ്രാഞ്ചുകളാണ് അടച്ചിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
കോഴഞ്ചേരി : ആപ്പിള്‍ ട്രീ ചിറ്റ്സിന്‍െറ കോഴഞ്ചേരി ശാഖയില്‍ റെയ്ഡ്. രേഖകള്‍ മുഴുവന്‍ പിടിച്ചെടുത്തു. ചിട്ടി ഫണ്ടിന്‍െറ മറവില്‍ വന്‍ തട്ടിപ്പെന്ന് പരാതി.  കെ.ജെ. ജയിംസ് ചെയര്‍മാനായുള്ള ചിട്ടി സ്ഥാപനത്തില്‍ കോട്ടയം പൊലീസ് ചീഫിന് ലഭിച്ച അയ്യായിരത്തിലധികം പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് വന്‍ അഴിമതിയുടെ ചുരുളുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
കോഴഞ്ചേരി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ചിറ്റ്സ് അഹമ്മദ് കബീറിന്‍െറ നേതൃത്വത്തില്‍ പൊലീസിന്‍െറ സഹായത്തോടെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ റെക്കോര്‍ഡുകളും ഫയലുകളും രസീതുകളും ഉള്‍പ്പെടെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.  101 ബ്രാഞ്ചുകളുള്ള ആപ്പിള്‍ ട്രീ ചിട്ടിഫണ്ടിന് പത്തനംതിട്ടയില്‍ ആറ് ശാഖകളാണുള്ളത്. കോഴഞ്ചേരി , പത്തനംതിട്ട, തിരുവല്ല , പന്തളം  , അടൂര്‍, റാന്നി എന്നിവിടങ്ങളിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഐജി രഘുനാഥന്‍െറ നിര്‍ദേശപ്രകാരം ആപ്പിള്‍ ട്രീ ചിട്ടിഫണ്ടിന്‍െറ സംസ്ഥാനത്തെ  101 ശാഖകളിലും റെയ്ഡ് നടത്താന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് കോഴഞ്ചേരിയിലും റെയ്ഡ് നടന്നത്. പത്തനംതിട്ട ജില്ലയിലെ മറ്റ് അഞ്ച്  ശാഖകളും ഒരാഴ്ച മുമ്പേ പ്രവര്‍ത്തനമില്ലാതെ പൂട്ടിയതായാണ് അറിഞ്ഞത്.  
പത്തനംതിട്ടയില്‍ തുറന്നു പ്രവര്‍ത്തിച്ച ഏക ബ്രാഞ്ചാണ് കോഴഞ്ചേരിയില്‍ ഉണ്ടായിരുന്നത്.
ഇപ്പോള്‍ കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ റീജനല്‍ ഓഫിസുകള്‍ക്ക് പുറമേ ദുബൈയില്‍ അടക്കം റീജനല്‍ ഓഫിസുകളും 101 ബ്രാഞ്ചുകളുമാണ് ഈ ചിട്ടിഫണ്ടിനുള്ളത്. 2016ല്‍ ആറായിരം ശാഖകളുള്ള ധനകാര്യസ്ഥാപനമായി ചിട്ടിഫണ്ടിനെ മാറ്റുമെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം. ഈ വളര്‍ച്ചയാകട്ടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കിയതാണ്. ഇതിന്‍െറ പിന്നില്‍ കേരള ഭരണത്തലവന്‍മാരുടെ ഇടപെടല്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
25,000 രൂപയുടെ ചിട്ടി നടത്താനാണ് രജിസ്ട്രാര്‍ അനുവാദം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരുകോടിയും അതിലധികവും രൂപയുടെ ചിട്ടികളാണ് ഈ സ്ഥാപനം നടത്തിവന്നിരുന്നത്. നാല് തവണകളടച്ചാല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കും എന്നുവരെയുള്ള മോഹന വാഗ്ദാനം നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്.
  നാല് തവണകളടച്ച് എത്തുമ്പോള്‍  പണം നല്‍കാതെ ഭരണസ്വാധീനവും പൊലീസിനെയും ഉപയോഗിച്ച് ബന്ധപ്പെട്ടവരെ മടക്കി അയക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പാമ്പാടിയില്‍ ആരംഭിച്ച സ്ഥാപനത്തിന്‍െറ ഹെഡ് ഓഫിസ് കോട്ടയം ബേക്കര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്നതിനിടെ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ ആപ്പിള്‍ട്രീ ചിറ്റ്സിനെതിരെ നിരവധി പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഹെഡ് ഓഫിസ് തന്നെ കഞ്ഞിക്കുഴിയിലേക്ക് മാറ്റുകയാണ് ചെയ്തത്.
സോളാര്‍ വിവാദം കത്തിയുയര്‍ന്നപ്പോള്‍ സംശയത്തിന്‍െറ നിഴലിലായ ഈ ചിട്ടി സ്ഥാപനം കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കും നിശ്ചിത സമയത്ത് പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവര്‍ക്കും പണം തിരിച്ചുനല്‍കാതായതിനെ തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടതോടെ ആപ്പിള്‍ട്രീക്കെതിരെയുള്ള എല്ലാ അന്വേഷണങ്ങളും നിലച്ചു.
  ഇതിനിടെ കോടതി ഇടപെടലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്. കോഴഞ്ചേരി കോളജ് റോഡിലുള്ള ശാഖയില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ നിയമം ലംഘിച്ചുള്ള ഇടപാടുകളുടെയും മറ്റും രേഖകള്‍ അധികൃതര്‍ പിടികൂടിയതായാണ് അറിയുന്നത്.  
തിരുവല്ല: കുരിശുകവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആപ്പിള്‍ ട്രീ ചിട്ടിക്കമ്പനിയുടെ ഓഫിസില്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ശനിയാഴ്ച രാവിലെ 11 ഓടെ രജിസ്ട്രേഷന്‍ ഐ.ജിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. രജിസ്ട്രേഷനില്ലാതെ  ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് സൂചന.  
തിരുവല്ലയിലെ ഓഫിസ്  ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. 20 മുതല്‍ 24 മാസം വരെയുള്ള ചിട്ടികള്‍ക്കാണ് പണം സ്വീകരിച്ചത്. ദിവസം 500 രൂപയാണ് അടക്കേണ്ടത്. മാസം 15,000 രൂപ വീതം അഞ്ച് മാസം അടക്കുന്നവര്‍ക്ക് ചിട്ടിപിടിക്കാമെന്നാണ് വ്യവസ്ഥ. ഒമ്പത് മാസം തുടര്‍ച്ചയായി അടച്ചിട്ടും പണം നല്‍കാന്‍ കമ്പനി തയാറായില്ല. കോട്ടയത്തെ കോണ്‍ഗ്രസ് നേതാവിന്‍േറതാണ് ചിട്ടിക്കമ്പനി.
   കഴിഞ്ഞ ദിവസം പണം കിട്ടുമെന്ന് കരുതി വന്നവരുടെ മുന്നില്‍  സ്ഥാപനം അടഞ്ഞുകിടക്കുന്നതാണ് കണ്ടത്.  രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് സംഭവിച്ചതാണെന്നും എസ്.പിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷം തുറന്നു പ്രവര്‍ത്തിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി മടങ്ങിയതിന് ശേഷവും മാനേജര്‍ പറയുന്നത് ഇതേ മറുപടിയാണ്. ശാഖാ മാനേജറുമായുള്ള വ്യക്തിബന്ധം മൂലമാണ് പലരും പണം നിക്ഷേപിച്ചത്. പണം തിരികെ കിട്ടിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നിക്ഷേപകര്‍ പറഞ്ഞു.
 

മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നഴ്സുമാരെ ഒഴിവാക്കി; രോഗികള്‍ക്ക് ദുരിതം

Posted: 05 Oct 2013 11:13 PM PDT

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സുമാരെ ഒരുമിച്ച് ഒഴിവാക്കിയത് രോഗികളെ വലക്കുന്നു.
 പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഇത്രയധികംപേരെ ഒരുമിച്ച് ഒഴിവാക്കിയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. താല്‍ക്കാലിക വിഭാഗത്തിലെ 18ഉം നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലെ 14ഉം നഴ്സുമാരെയാണ് ഒഴിവാക്കിയത്.
 കഴിഞ്ഞ മേയ്, ജൂണില്‍ പകര്‍ച്ചപ്പനി വ്യാപകമായതോടെ രോഗികളുടെ എണ്ണം ഗണ്യമായി കൂടിയിരുന്നു. ഈസമയത്ത് ആശുപത്രി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് നഴ്സുമാരുടെ കുറവിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ബന്ധപ്പെട്ടശേഷമാണ് താല്‍ക്കാലികമായി നഴ്സുമാരെ നിയമിച്ചത്.
 പനിബാധിതരുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് ഈ നഴ്സുമാരെ ഡയാലിസിസ്, ഹൃദയശസ്ത്രക്രിയ വിഭാഗങ്ങളിലേക്ക് മാറ്റിയിരുന്നു.
 എന്‍.ആര്‍.എച്ച്.എമ്മിലെ നഴ്സുമാരെ ഫണ്ട് ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഒഴിവാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 231 സ്ഥിരം നഴ്സുമാരും ആശുപത്രിവികസന സമിതി നിയമിച്ച 73 പേരുമാണുള്ളത്.
 100ല്‍ അധികം രോഗികളുള്ള ജനറല്‍ വാര്‍ഡുകളിലെ രോഗികള്‍ക്ക് യഥാസമയം കുത്തിവെപ്പ് നടത്താനോ മരുന്നുകള്‍ നല്‍കാനോ കഴിയാതെ വരുന്നത് നിത്യസംഭവമാണ്.
 തീവ്രപരിചരണ വിഭാഗത്തില്‍ ഒരുരോഗിക്ക് ഒരു നഴ്സുവേണമെന്നാണ് വ്യവസ്ഥ.
ഈ മാസം 11ന് നടക്കുന്ന ആശുപത്രിവികസന സമിതി നഴ്സുമാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തശേഷം നഴ്സുമാരെ താല്‍ക്കാലികമായി നിയമിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു.
 

അന്യസംസ്ഥാന തൊഴിലാളികളില്‍ മന്ത്; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതം

Posted: 05 Oct 2013 11:09 PM PDT

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികളില്‍ മന്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കി. അതേസമയം, പരിശോധനയില്‍ തദ്ദേശവാസികളില്‍ മന്ത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു.
 മന്ത് പരത്തുന്ന ക്യൂലക്സ്, മാന്‍സോണിയ തുടങ്ങിയ കൊതുകുകളുടെ സാന്ദ്രത ഇടുക്കി ജില്ലയില്‍ കുറവായതിനാല്‍ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് ജില്ലയില്‍ രോഗത്തെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ 2011 ജൂണ്‍ മുതല്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ മന്ത് നിര്‍ണയ രക്തപരിശോധന നടത്തുന്നുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2011 ല്‍ 852 പേരുടെ രക്തം പരിശോധിച്ചതില്‍ 21 അന്യദേശ തൊഴിലാളികളില്‍ പോസിറ്റീവായി കണ്ടു.
 ബിഹാര്‍, അസം, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. 2012 ല്‍ 2663 പേരുടെ രക്തം പരിശോധിച്ചതില്‍ 49 അന്യസംസ്ഥാന തൊഴിലാളികളില്‍ പോസിറ്റീവായി കണ്ടു. ബിഹാര്‍, അസം, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. 2013ല്‍ സെപ്റ്റംബര്‍ 30 വരെ 2391 പേരുടെ രക്തം പരിശോധിച്ചു. ഇതില്‍ ബിഹാര്‍ 15, ഒഡിഷ 16, ഉത്തര്‍പ്രദേശ് ഒന്ന്, ഝാര്‍ഖണ്ഡ് 16, ബംഗാള്‍ എട്ട് എന്നിങ്ങനെ 56 പേരില്‍ മന്ത് കണ്ടെത്തി. അന്യദേശ തൊഴിലാളികളില്‍ പോസീറ്റീവായി കണ്ട മുഴുവന്‍ ആളുകള്‍ക്കും സമ്പൂര്‍ണ ചികിത്സ നല്‍കാന്‍ കഴിഞ്ഞു. ഇത്രയും ആളുകളെ ആദ്യം തന്നെ കണ്ടെത്തി ചികിത്സിച്ചത് മൂലം ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഇല്ലാതാക്കാന്‍ സാധിച്ചു.

വേഗപ്പൂട്ട്: 18 ബസുകള്‍ക്ക് ‘താക്കീത്’

Posted: 05 Oct 2013 10:46 PM PDT

കാക്കനാട്: വേഗപ്പൂട്ട് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ 18 ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ രവീന്ദ്രന്‍ പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ 60 ബസുകളാണ് ഇന്നലെ പരിശോധനക്ക് വിധേയമാക്കിയത്. വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയ ബസുകളുടെ ഉടമകളോട് ഉടന്‍ വേഗപ്പൂട്ട് സ്ഥാപിച്ച് ആര്‍.ടി ഓഫിസില്‍ വാഹനം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആര്‍.ടി.ഒ പറഞ്ഞു. ഇന്നലെ മാത്രം 12 ബസുകളില്‍ വേഗപ്പൂട്ട് സ്ഥാപിച്ച് സീല്‍ ചെയ്ത് കൊടുത്തതായി ആര്‍.ടി.ഒ ബി.ജി. ആന്‍റണി പറഞ്ഞു. വേഗപ്പൂട്ട് ഘടിപ്പിക്കുന്ന സ്ഥാപനം ചെയ്യുന്ന രണ്ട് സീല്‍ കൂടാതെയാണ് ആര്‍.ടി. ഓഫിസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍െറ മൂന്നാമത്തെ സീല്‍ പതിക്കുന്നത്. ഇതിന് ശേഷമേ ബസുകള്‍ നിരത്തിലോടാന്‍ അനുവദിക്കുകയുള്ളു.
കഴിഞ്ഞ ദിവസം 66 ബസുകളില്‍ വേഗപ്പൂട്ട് സ്ഥാപിച്ച് സീല്‍ ചെയ്തിരുന്നു. ഇന്ന് കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങളുടെ വേഗപ്പൂട്ട് പരിശോധിച്ച് സീല്‍ ചെയ്യാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്ന് ആര്‍.ടി.ഒ ബി.ജി.എ ആന്‍റണിയും എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒയും പറഞ്ഞു.
 

ആന്ധ്രാ വിഭജനം രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍-ജഗന്‍മോഹന്‍ റെഡ്ഡി

Posted: 05 Oct 2013 10:45 PM PDT

Image: 

ഹൈദരാബാദ്: രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആന്ധ്രയെ വിഭജിക്കുന്നതെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും കടപ്പ എം.പിയുമായ ജഗന്‍മോഹന്‍ റെഡ്ഡി. വോട്ട് ലക്ഷ്യമാക്കിയാണ് സോണിയയുടെ നീക്കം. ഏകാധിപത്യപരമായ തീരുമാനമാണിത്. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ തെറ്റായ തീരുമാനതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ജഗന്‍മോഹന്‍ ആവശ്യപ്പെട്ടു.
തെലങ്കാന വിഷയത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വിവാദമായതിനെ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമഭേദഗതി ഓര്‍ഡിന്‍സ് പിന്‍വലിച്ച പോലെ ആന്ധ്രാവിഭജനവും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യം.  
വിഭജനത്തിനെതിരെ തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP