സ്വാഗതം
WELCOME

News Update..

Saturday, October 5, 2013

ടെന്നിസ് റാങ്കിങ്: നദാല്‍ വീണ്ടും ഒന്നാമത് Madhyamam News Feeds

ടെന്നിസ് റാങ്കിങ്: നദാല്‍ വീണ്ടും ഒന്നാമത് Madhyamam News Feeds

Link to

ടെന്നിസ് റാങ്കിങ്: നദാല്‍ വീണ്ടും ഒന്നാമത്

Posted: 04 Oct 2013 11:57 PM PDT

Image: 

ബീജിങ്: ചൈനീസ് ഓപണണ്‍ ഫൈനലില്‍ എത്തിയതോടെ റാഫേല്‍ നദാല്‍ ടെന്നിസ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി.സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിനെ പിന്തള്ളിയാണ് നദാല്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്.
2011 ജൂലൈയ്ക്കു ശേഷം ആദ്യമായാണ് സ്പാിഷ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.
ചൈനീസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍്റില്‍ നൊവാക് ദ്യോകോവിച്ചും സെമി ഫൈനലില്‍ കടന്നു.
 

യു.എ.ഇയില്‍ വാഹനങ്ങള്‍ക്ക് മലയാളികളുടെ വേഗപ്പൂട്ട്

Posted: 04 Oct 2013 11:42 PM PDT

Image: 

ദുബൈ: കേരളത്തില്‍ ബസുകളുടെ അമിതവേഗത്തിന് പൂട്ടിടാന്‍ അധികാരികള്‍ വിയര്‍ക്കുമ്പോള്‍ ഗള്‍ഫിലെ രാജവീഥികളില്‍ മലയാളി യുവാക്കളുടെ പരിശ്രമത്തില്‍ രൂപംകൊണ്ട വേഗപ്പൂട്ട് അപകടങ്ങള്‍ക്കുമുമ്പില്‍ വാതിലടക്കുന്നു. 18 വര്‍ഷമായി ദുബൈയില്‍ ഇലക്്ട്രോണിക്സ് എന്‍ജിനീയറായി  ജോലിചെയ്യുന്ന തൃശൂര്‍ മാള സ്വദേശി കളത്തിപ്പറമ്പില്‍ ബഷീര്‍ മുഹിയുദ്ദീനും കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ നോബി ഈരാളിയുമാണ് ഒരു തരത്തിലും കൃത്രിമം നടത്താനാവാത്ത ഡിജിറ്റല്‍ വേഗപ്പൂട്ടിറക്കി അമിതവേഗത്തിന് അതിര് നിര്‍ണയിച്ചത്.
ദുബൈ റോഡുകളില്‍ അപകടങ്ങള്‍ക്ക് വേഗം കൂടുന്നത് കണ്ടപ്പോള്‍ ബഷീറിന്‍െറ മനസ്സിലാണ് അതിനൊരു തട വേണമെന്ന ആശയം ആദ്യം മൊട്ടിട്ടത്. വാഹന ഉപകരണ നിര്‍മാണരംഗത്ത് ലോക പ്രശസ്തരായ ആസ്്ത്രേലിയന്‍ കമ്പനി എന്‍.എസ്.വി ട്രേഡിങില്‍ പ്രൊഡക്ട് ഡവലപ്മെന്‍റ് എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് ബഷീര്‍. അതിനുമുമ്പ് ഏഴു വര്‍ഷത്തോളം ലോക പ്രശസ്തമായ ജനറല്‍ മോട്ടോഴ്സിന്‍െറ മിഡിലീസ്റ്റ്് ഇലക്ട്രോണിക്് വിഭാഗം മേധാവിയായിരുന്നു ഈ 37-കാരന്‍.
2006ല്‍ ദുബൈ സര്‍ക്കാരിന്‍െറ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ വേഗപ്പൂട്ട് ആശയവുമായി സമീപിച്ചു. അവര്‍ അന്ന് അത് കാര്യമാക്കിയില്ലെങ്കിലും  ഇപ്പോള്‍ സ്കൂള്‍ ബസുള്‍പ്പെടെ ചിലതരം വാഹനങ്ങള്‍ക്ക് വേഗപൂട്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ് യു.എ.ഇ സര്‍ക്കാര്‍. തുടക്കത്തില്‍ വാഹനത്തിന്‍െറ പരമാവധി വേഗം സെറ്റ് ചെയ്യാന്‍ അനലോഗ് രീതിയായിരുന്നു അവലംബിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ 10 ടാക്സികളില്‍ ഘടിപ്പിച്ചെങ്കിലും പ്രായോഗികമല്ലെന്ന് മനസ്സിലായി. അതോടെയാണ് ഡിജിറ്റല്‍ രീതിയിലേക്ക് മാറുന്നത്. അങ്ങനെയാണ്  നോബി ഈരാളിയുടെ കടന്നുവരവ്. ഇരുവരും ചേര്‍ന്നായി പിന്നീടുള്ള ഗവേഷണം. 2008ല്‍ അങ്ങിനെ കൊച്ചിയില്‍ നോബിയുടെ സ്ഥാപനത്തില്‍ നിന്ന് ക്രേസോള്‍ എന്നപേരില്‍ ഡിജിറ്റല്‍ വേഗപ്പൂട്ട് യാഥാര്‍ഥ്യമായി. ഇപ്പോള്‍ ദുബൈയിലെ 600 ഓളം ടാക്സികളിലും 3000ത്തിലേറെ വാനുകളിലൂം നൂറുകണക്കിന് സ്കൂള്‍ ബസുകളിലും ബഷീറും നോബിയും പുറത്തിറക്കുന്ന വേഗപ്പൂട്ടാണ് ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നത്.
14നും 24നുമിടയില്‍ സീറ്റുള്ള വാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും ഇപ്പോള്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണ്. യഥാക്രമം 100 കി.മീ, 80 കി.മീ ആണ് ഇവയുടെ വേഗപരിധി. എല്ലാതരം വാണിജ്യ വാഹനങ്ങള്‍ക്കും വേഗപരിധി നിശ്ചയിക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ.
ഗള്‍ഫിലും ഇന്ത്യയിലുമെല്ലാം നിരവധി കമ്പനികള്‍ വേഗപ്പൂട്ടിറക്കുന്നുണ്ടെങ്കിലും ഇവരുടെ വേഗപ്പൂട്ടിന് മാത്രമുള്ള പ്രത്യേകതകളേറെയാണ്. ഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊരു കൃത്രിമവും നടത്താന്‍ സാധിക്കില്ലെന്നതാണ് പ്രധാനം. ഓണ്‍ലൈനായി മാത്രമേ പ്രോഗ്രാം ചെയ്യാന്‍ പറ്റൂ. പൂട്ട് ഘടിപ്പിച്ച തീയതിയും സീരിയല്‍ നമ്പറും വാഹനത്തിന്‍െറ ചേസ് നമ്പറും ഘടിപ്പിച്ച ആളിന്‍െറ വിവരങ്ങളുമെല്ലാം ഇവരുടെ കമ്പ്യൂട്ടറിലുണ്ടാകും. പിന്നീട് എന്തുമാറ്റം വരുത്തിയാലും സര്‍വര്‍ വഴി ഇവര്‍ക്കറിയാം പറ്റും. ഇലക്ട്രോണിക് സീലായതിനാല്‍ ഒരിക്കല്‍ മറ്റാരെങ്കിലും തുറന്നാല്‍ പിന്നെ പൂട്ട് പ്രവര്‍ത്തിക്കില്ല. കേരളത്തില്‍ അധികാരികള്‍ക്കു മുമ്പാകെ പരിശോധനക്ക് ഹാജരാക്കുമ്പോള്‍ മാത്രം വേഗപൂട്ട് ഘടിപ്പിക്കുകയും പിന്നീട് അഴിച്ചുവെക്കുകയോ മറ്റുവാഹനങ്ങള്‍ക്ക് വാടകക്ക് നല്‍കുകയോ ചെയ്യുന്ന രീതിയാണ് ഈ നിയമം ഫലപ്രദമാകാതിരിക്കാന്‍ കാരണമെന്ന് ഇരുവരും പറയുന്നു. എന്നാല്‍ ഇവരുടെ വേഗപ്പൂട്ടില്‍ ഈവക തട്ടിപ്പൊന്നും നടക്കില്ല. ഒരു യന്ത്രം മറ്റൊരു വാഹനത്തിലേക്ക് മാറ്റി സ്ഥാപിക്കാനാവില്ല.  വേഗപ്പൂട്ട് അഴിച്ചുവെക്കാനും പറ്റില്ല. നിശ്ചിത ദിവസത്തില്‍ കൂടുതല്‍ അഴിച്ചുവെച്ചാല്‍ പിന്നെ പൂട്ട് പ്രവര്‍ത്തിക്കില്ല. ഇന്ത്യയിലും യു.എ.ഇയിലും കൂടാതെ അമേരിക്ക, ബ്രിട്ടന്‍,സിംഗപ്പൂര്‍,ആസ്ട്രേലിയ, കെനിയ എന്നിവിടങ്ങളിലും ഈ വേഗപ്പൂട്ട് എത്തിക്കഴിഞ്ഞു.
യു.എ.ഇയിലെ കര്‍ശന നിയമങ്ങളും ഫലപ്രദമായ നടപ്പാക്കലും വേഗപ്പൂട്ടിന്‍െറ വിജയത്തിന് പ്രധാനകാരണമാണ്. വൈദ്യുതി മീറ്റര്‍ പോലെ സീല്‍ ചെയ്തുകഴിഞ്ഞാല്‍ മറ്റൊരാള്‍ക്കും അത് പൊട്ടിക്കാനോ കൃത്രിമം നടത്താനോ സാധ്യമല്ല. അങ്ങിനെ ചെയ്താല്‍  കടുത്ത ശിക്ഷ നേരിടേണ്ടിവരും. ഇപ്പോള്‍ നാട്ടില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങിന്‍െറ നേതൃത്വത്തില്‍ വേഗപ്പൂട്ട് സീല്‍ ചെയ്യിക്കുന്നത് ശരിയായ ചുവടുവെപ്പാണെങ്കിലും ഇനിയും ചെയ്യാനുണ്ടെന്നാണ് ഇവരുടെ പക്ഷം.   ഉപകരണം അതിന്‍െറ യഥാര്‍ഥ ഡീലര്‍ക്കല്ലാതെ മറ്റാര്‍ക്കും അഴിക്കാനോ റിപ്പയര്‍ ചെയ്യാനോ പാടില്ലെന്ന നിയമവും കര്‍ശനമാക്കണം. ഓരോ വാഹനത്തിലും ഘടിപ്പിച്ച വേഗപ്പൂട്ടിന്‍െറ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്‍െറ കമ്പ്യൂട്ടറില്‍ കയറ്റുകയും  വാഹന പരിശോധന ശക്തമാക്കുകയും ചെയ്താല്‍ അമിതവേഗവും അതുവഴിയുള്ള അപകടവും തടയാനാകുമെന്ന് നോബിയും ബഷീറും പറയുന്നു.
 

ഹാജിമാരുടെ ഗതാഗതം കുറ്റമറ്റതാക്കാന്‍ വിപുല സംവിധാനം

Posted: 04 Oct 2013 11:27 PM PDT

Image: 

ജിദ്ദ: ഹജ്ജ് വേളയില്‍ തീര്‍ഥാടകരുടെ പുണ്യനഗരിയിലെ യാത്രക്ക് സര്‍വീസ് നടത്തുന്ന ബസുകളെയും ഡ്രൈവര്‍മാരെയും ട്രാഫിക് സുരക്ഷയും നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി ജബ്ബാറ അസ്സുറൈസിരി. ഗതാഗതവകുപ്പിന്‍െറ ഒരു സംഘം ഹജ്ജ്മന്ത്രാലയം, പൊതുസുരക്ഷ ഡയറക്ടറേറ്റ്, ഹജ്ജ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, മക്ക മുനിസിപ്പാലിറ്റി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദി അറേബ്യന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി (സാപ്റ്റ്കോ)യുടെയും മറ്റു സര്‍വീസ് അനുമതി ലഭിച്ച സ്വകാര്യകമ്പനി ബസുകളുടെയും പുണ്യനഗരികളിലെ പ്രവര്‍ത്തനം ഗതാഗതവകുപ്പിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹറമില്‍ നിന്നു ആറു കിലോമീറ്റര്‍ ദൂരെയുള്ള അസീസിയ്യയില്‍ നിന്നു തീര്‍ഥാടകരെ എല്ലാ നിര്‍ബന്ധ നമസ്കാരത്തിനും മസ്ജിദുല്‍ ഹറാമില്‍ എത്തിക്കുന്നതിന് ബസ് സൗകര്യം ഉപയോഗപ്പെടുത്തും.
തീര്‍ഥാടകരുടെ ഗതാഗതകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വിവിധ വകുപ്പുകളുടെ തലവന്മാര്‍ അറിയിച്ചു. മക്കയില്‍ തീര്‍ഥാടകരുടെ യാത്രക്ക് എത്തുന്ന ബസുകള്‍ക്ക് മുന്‍കുട്ടി അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഹജ്ജ് ട്രാഫിക് കാര്യ ഉപമേധാവി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍മുഖ്ബില്‍ പറഞ്ഞു. വാഹനത്തിന്‍െറ നമ്പര്‍പ്ളേറ്റുകള്‍ കാമറയില്‍ പകര്‍ത്തി ഹജ്ജ് സര്‍വീസ് നടത്തുന്നതിനു അനുമതി ലഭിച്ചതാണോ എന്നും മുമ്പ് ട്രാഫിക് കേസുകളില്‍ റോഡ് സുരക്ഷാ വകുപ്പ് അന്വേഷിക്കുന്ന വാഹനമാണോ എന്നും പരിശോധിക്കും. ചെക്ക് പോസ്റ്റുകളില്‍ ഓരോ ട്രാക്കിലും നില്‍ക്കുന്ന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെ ചെറിയ സ്ക്രീനില്‍ വാഹനത്തിന്‍െറ നമ്പര്‍പ്ളേറ്റ് കാമറ വഴി പതിയുന്നതോടെ വാഹനത്തിന് ഹജ്ജ് സര്‍വീസിനുള്ള അനുമതി ലഭിച്ചിട്ടുണ്ടോയെന്ന വിവരം വ്യക്തമാകും. അനുമതിയില്ലാത്തതാണെങ്കില്‍ സ്ക്രീനില്‍ ചുവന്ന നിറം  തെളിയുന്നതോടെ വാഹനം തടഞ്ഞുവെക്കുമെന്നും ഹജ്ജ് ട്രാഫിക് ഉപമേധാവി പറഞ്ഞു. ഹറമിനടുത്തേക്ക് തീര്‍ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ക്കേ പ്രവേശം നല്‍കൂ.
നമസ്കാരത്തിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ഇതിനായി നിരവധി താത്കാലിക ചെക്ക്പോസ്റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ നിയമലംഘനം നടത്തിയ 1200 വാഹനങ്ങള്‍ പിടികൂടി. ഈ വാഹനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. തിരക്കേറിയ സമയങ്ങളില്‍ മക്കക്കുള്ളിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നത് തടയുന്നതിന് 12 ചെക്ക്പോയിന്‍റുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹജ്ജ് ട്രാഫിക് ഉപമേധാവി പറഞ്ഞു. തീര്‍ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ഹജ്ജിന് അനുവദിക്കില്ലെന്ന് വാഹനസിന്‍ഡിക്കേറ്റിന്‍െറ സെക്രട്ടറി ജനറല്‍ മര്‍വാന്‍ റശാദ് സുബൈദി വ്യക്തമാക്കി. ഹാജിമാരുടെ സേവനത്തിന് എത്തിയ ഡ്രൈവര്‍മാര്‍ അതില്‍ മുഴുകണം. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ശക്തമായി വിലക്കിയിട്ടുണ്ടെന്നും നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ കുറ്റക്കാരെ 48 മണിക്കൂറിനകം നാടുകടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

കുവൈത്ത് സ്പീക്കര്‍ തുര്‍ക്കി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

Posted: 04 Oct 2013 10:46 PM PDT

Image: 

കുവൈത്ത് സിറ്റി: തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന കുവൈത്ത് പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലുമായി കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന 129ാമത് ഇന്‍റര്‍ പാര്‍ലമെന്‍ററി യൂനിയന്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളായിരുന്ന പ്രധാന ചര്‍ച്ചാവിഷയമെന്ന് സ്പീക്കര്‍ പിന്നീട് വ്യക്തമാക്കി. അറബ്, മുസ്ലിം രാജ്യങ്ങള്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളുടെ കാര്യത്തില്‍ ഏകദേശ രൂപമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്താണ് സമ്മേളനത്തില്‍ അറബ് രാഷ്ട്രങ്ങളെ നയിക്കുന്നത്.
അബ്ദുല്ല ഗുല്ലിനെ കൂടാതെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, സ്പീക്കര്‍ സെമില്‍ സീസെക് എന്നിവരുമായും അല്‍ ഗാനിം കൂടിക്കാഴ്ച നടത്തിയിരുന്നു. തുര്‍ക്കി രാഷ്ട്രനേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ ഏറെ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന് തുര്‍ക്കി നേതൃത്വവുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അവരുടെ ഇടപെടലില്‍ അത് വ്യക്തമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. കുവൈത്ത് ഭരണകൂടത്തെയും ജനങ്ങളെയും തുര്‍ക്കി നേതൃത്വവും സമൂഹവും ഏറെ ആദരവോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ പ്രധാനമന്ത്രി ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ മറ്റു വിഷയങ്ങളും ചര്‍ച്ചാവിഷയമായി. തുര്‍ക്കിയും കുവൈത്തും തമ്മിലുള്ള നയതന്ത്ര, വാണിജ്യ, വ്യാപാര ബന്ധങ്ങളെ കുറിച്ചും സാംസ്കാരിക കൈമാറ്റങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. രണ്ടു രാജ്യങ്ങളിലെയും പാര്‍ലമെന്‍റുകള്‍ തമ്മില്‍ കൂടുതല്‍ ബന്ധം സൃഷ്ടിക്കാനും ഇരുസഭകളിലെയും അംഗങ്ങള്‍ ഇടക്കിടെ പരസ്പരം സന്ദര്‍ശനം നടത്തുന്നതിനും അല്‍ ഗാനിമും സെമില്‍ സീസെകും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി.
അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ സന്ദര്‍ശനത്തിന് ആറ് മാസത്തിന് ശേഷമാണ് സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തുര്‍ക്കിയിലെത്തുന്നത്. അമീറിന്‍െറ സന്ദര്‍ശന സമയത്തെ കാര്യങ്ങള്‍ വിലയിരുത്തിയ രപതിനിധി സംഘം അന്ന് ഒപ്പുവെച്ച കരാറുകളുടെ പുരോഗതി പഠിക്കുകയും ചെയ്തു.  
 

സൊഹാര്‍-മസ്കത്ത് എണ്ണ പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകുന്നു

Posted: 04 Oct 2013 10:42 PM PDT

Image: 

സൊഹാര്‍: രാജ്യത്തെ പെട്രോളിയം മേഖലയിലെ സ്വപ്ന പദ്ധതിയായ സൊഹാര്‍-മസ്കത് എണ്ണ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാകുന്നു. 280 കിലോമീറ്റര്‍  ദൈര്‍ഘ്യമുള്ള ഈ പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ ദുബൈ-മസ്കത്ത് റോഡിലെ യാത്രാക്ളേശത്തിനും  പരിഹാരമാകും.
രാജ്യത്തെ വര്‍ധിച്ചുവരുന്ന പെ¤്രടാള്‍ ഉപഭോഗം കണക്കിലെടുത്താണ് പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് ഉടന്‍ ടെന്‍ഡര്‍  വിളിക്കാന്‍ ധാരണയായത്. ഏതാനും ആഴ്ചകള്‍ക്കകം ടെന്‍ഡര്‍ ക്ഷണിക്കും.  2014 ഏപ്രിലോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെ¤്രടാളിയം ഇന്‍ഡസ്ട്രീസ് (ഓര്‍പിക്) ആണ് പദ്ധതി നടപ്പാക്കുന്നത്. മിന മഹല്‍ മുതല്‍ മസ്കത്ത് വിമാനത്താവളം വരെയുള്ള ആദ്യ ഘട്ട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്ന് കമ്പനി സി.ഇ.ഒ മുസാദ് അല്‍ മഹ്റൂഖി വ്യക്തമാക്കി. സൊഹാര്‍ മുതല്‍ മസ്കത്ത് അല്‍ ജിഫ്നൈന്‍ ടെര്‍മിനല്‍ വരെയുള്ളതാണ് ഇതിന്‍െറ രണ്ടാം ഘട്ടം.
ഇരട്ട ലൈന്‍ മാത്രമുള്ള ദുബൈ-മസ്കത്ത് റോഡില്‍ അപകടം നിത്യ സംഭവമാണ്.പെ¤്രടാളിയം ഉല്‍പന്നങ്ങള്‍ വഹിച്ചു കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഉള്‍പ്പെട്ടതാണ് ഈ പാതയിലുണ്ടായ മിക്ക അപകടങ്ങളും. എണ്ണ പൈപ്പ് ലൈന്‍ വരുന്നതോടെ എണ്ണ ടാങ്കറുകള്‍ റോഡില്‍നിന്ന് ഒഴിവാകുകയും അപകടങ്ങള്‍ കുറയുകയും ചെയ്യും.
എണ്ണ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാവുന്നതോടെ ഒമാന്‍െറ ഉള്‍പ്രദേശങ്ങളിലേക്കുള്ള പെ¤്രടാള്‍ വിതരണം സുഗമമാകും. ആഭ്യന്തര മാര്‍ക്കറ്റിലെ എണ്ണ വില വര്‍ധന പിടിച്ചുനിര്‍ത്താനും ഉള്‍പ്രദേശങ്ങളിലെ പെട്രോളിയം ക്ഷാമം പരിഹരിക്കാനുും പദ്ധതി സഹായകരമാകും. പെട്രോളിയം മേഖലയില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളുടെ തൊഴിലവസരവും ഇതോടെ വര്‍ധിക്കും.
 

യു.എസ് പ്രതിസന്ധി: ഒബാമ ഏഷ്യന്‍ പര്യടനം റദ്ദാക്കി

Posted: 04 Oct 2013 10:40 PM PDT

Image: 

വാഷിംങ്ടണ്‍: അമേരിക്കയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒബാമ നടത്താനിരുന്ന ഏഷ്യന്‍ പര്യടനം റദ്ദാക്കി. ഇതോടെ ഇന്തോനേഷ്യയില്‍ ഇന്നാരംഭിക്കുന്ന അപെക് (ഏഷ്യാ-പസഫിക് സാമ്പത്തിക -സഹകരണ) ഉച്ചകോടിയില്‍ ഒബാമക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഇന്തോനേഷ്യന്‍ പ്രസിഡണ്ട് സുസിലോ ബംബാഗ് യുദോയോനോവിനെ യാത്ര റദ്ദാക്കിയ കാര്യം ഒബാമ വിളിച്ചറിയിച്ചു.
സാമ്പത്തിക അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വിദേശ യാത്രകള്‍ക്കുള്ള പരിമിതിയാണ് പര്യടനം റദ്ദാക്കിയതിന് വൈറ്റ്ഹൗസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍, പുതിയ ബജറ്റിന്‍മേല്‍ ഏകാഭിപ്രായം രൂപീകരിക്കാന്‍ യു.എസ് ഭരണകൂടത്തിന് ഇതുവരെ ആയിട്ടില്ല. ഇതോടെ യു.എസ് പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടന്നു.

എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തത്തെിയ ആയിരക്കണക്കിന് വിദേശ വിനോദ സഞ്ചാരികള്‍ നിരാശരായി.

പ്രതിരോധം, വ്യോമയാനം തുടങ്ങിയ ചുരുക്കം ചില ഒഫീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വൈകാനാണ് സാധ്യത.
 

കരുതല്‍ ധനത്തിന്‍്റെ ബലത്തിലാണ് യു.എസ് എംബസികള്‍  പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക അടിയന്തിരാവസ്ഥ നീളുകയാണെങ്കില്‍ എംബസികളുടെ പ്രവര്‍ത്തനം താളം തെറ്റും.

യു.എസിന്‍്റെ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുന്ന ബില്ലില്‍ ജനപ്രതിനിധി സഭ തീരുമാനമെടുക്കേണ്ടതുണ്ട്. ഇത് വൈകിയാല്‍ പ്രതിസന്ധി ആഗോളതലത്തിലേക്ക് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂരില്‍ പൊലീസ് സംഘര്‍ഷം; തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു

Posted: 04 Oct 2013 10:19 PM PDT

Image: 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിന്‍്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. പഴയ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് റിട്ടേണിങ് ഒഫീസര്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. ഭരണ-പ്രതിപക്ഷ വിഭാഗവും പ്രതിപക്ഷ അനുകൂല വിഭാഗവും തമ്മിലാണ് രാവിലെ വോട്ടെടുപ്പിനിടെ സംഘര്‍ഷം നടന്നത്. 4600 വോട്ടര്‍മാരാണ് ഉള്ളത്.
ഇതില്‍ പഴയ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയവരെ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പുതിയ തിരിച്ചറിയല്‍ കാര്‍ഡ് യു.ഡി.എഫ് അനുകൂലികള്‍ക്കിടയില്‍ മാത്രമാണ് വിതരണം ചെയ്തതെന്ന് പ്രതിപക്ഷ അനുകൂലികള്‍ ആരോപിച്ചു. പഴയ തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും കണ്ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം തടഞ്ഞു എന്നാണ് ആക്ഷേപം.
സംഘര്‍ഷത്തെ തുടര്‍ന്ന് എസ്.പി രാഹുല്‍ ആര്‍.നായര്‍,ഐ.ജി സുരേഷ് രാജ് പുരോഹിത്,ജെയിംസ് മാത്യു എം.എല്‍.എ,കെ.കെ നാരായണന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു.

തെലങ്കാനക്കെതിരെ പ്രതിഷേധം: ജഗന്‍ മോഹന്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്

Posted: 04 Oct 2013 09:59 PM PDT

Image: 

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് വൈ. എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്. ഇന്നു 10.30 മുതല്‍ നിരാഹാരസമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അനീതിക്കെതിരെയുള്ള പ്രതിഷേധത്തില്‍  രാജ്യം മുഴുവന്‍ അണിചേരണമെന്ന് അപേക്ഷിക്കുന്നതായി ജഗന്‍മോഹന്‍ പറഞ്ഞു. വിവാദമായതിനെ തുടര്‍ന്ന് ജനപ്രാതിനിധ്യ  നിയമഭേദഗതി ഓര്‍ഡിന്‍സ്  പിന്‍വലിച്ച പോലെ ആന്ധ്രാവിഭജനവും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജഗന്‍മോഹന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന രൂപീകരണത്തിനെതിരെ റായല്‍ സീമയിലും സീമാന്ധ്രയിലും പ്രതിഷേധം വ്യാപകമാക്കാനാണ് ജഗന്‍്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18 ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന വന്‍ പ്രതിഷേധ റാലി വരെ നിരാഹാരസമരം തുടരാനാണ് സാധ്യത.

തെലങ്കാന  രൂപീകരണത്തില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ ദിവസം സീമാന്ധ്രയിലെ 13 ജില്ലകളിലും പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിരുന്നു.
റായല്‍സീമയില്‍ നിന്നും സീമാന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും രാജിവെച്ചിരുന്നു.

റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിച്ചു

Posted: 04 Oct 2013 08:53 PM PDT

Image: 

ന്യൂദല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. എ.സി, സ്ളീപര്‍ ക്ളാസുകളില്‍ രണ്ടു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ചരക്കു കൂലി 1.7 ശതമാനം വര്‍ധിപ്പിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. റെയില്‍വേക്ക് 1200 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ധനവില വര്‍ധനക്ക് അനുസൃതമായി റെയില്‍വേ നിരക്കും കൂട്ടണമെന്ന് കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇത് ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കേണ്ടതായിരുന്നു. ഓരോ ആറുമാസത്തിലും യാത്രാ-ചരക്ക് കൂലി അവലോകനം ചെയ്യേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പരിഷ്കരിച്ച ശേഷം യാത്രാനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
ഏറ്റവുമൊടുവില്‍ നിരക്ക് വര്‍ധിപ്പിച്ചതിനുശേഷം ഡീസല്‍ വിലയില്‍ 7.3 ശതമാനം വരെ വര്‍ധനയുണ്ടായി. കറന്‍റ് ചാര്‍ജ് 15 ശതമാനവും കൂടി.
മൂന്നു ശതമാനം വരെയുള്ള വര്‍ധനതയിലൂടെ അടുത്ത ആറു മാസം കൊണ്ട് 1250 കോടിയുടെ അധികവരുമാനമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്.
 

ജമ്മുകശ്മീരില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം: നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 04 Oct 2013 08:48 PM PDT

Image: 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഖേരന്‍ സെക്ടറില്‍ വീണ്ടും നുഴഞ്ഞുയറ്റ ശ്രമം. ശനിയാഴ്ച വൈകിട്ട് ഖേരന്‍ മേഖലയില്‍  സൈന്യം നടത്തിയ വെടിവെപ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തു. ആറ് എ.കെ 47 റൈഫിള്‍സ്, നാല് പിസ്റ്റള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തുത്തത്. രണ്ടാഴ്ചക്കുള്ളില്‍ 40 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ട മേഖലയിലാണ് വീണ്ടും നുഴഞ്ഞുകയറ്റം നടന്നത്.

വെള്ളിയാഴ്ച ഗുജ്ജാര്‍ദുര്‍ ഏരിയയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് മൂന്നോളം ഇത്തരം ശ്രമങ്ങള്‍ സേന വിഫലമാക്കിയിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP