സ്വാഗതം
WELCOME

News Update..

Monday, October 21, 2013

സെന്‍സെക്സ് റെക്കോഡിലേക്ക്; രൂപയുടെ മൂല്യം താഴേക്ക് Madhyamam News Feeds

സെന്‍സെക്സ് റെക്കോഡിലേക്ക്; രൂപയുടെ മൂല്യം താഴേക്ക് Madhyamam News Feeds

Link to

സെന്‍സെക്സ് റെക്കോഡിലേക്ക്; രൂപയുടെ മൂല്യം താഴേക്ക്

Posted: 21 Oct 2013 01:25 AM PDT

Image: 

മുംബൈ: മുംബൈ ഓഹരിവിപണി വീണ്ടും റെക്കോഡിലേക്ക്. മുംബൈ സൂചിക സെന്‍സെക്സ് 21,000ലേക്ക് അടുക്കുന്ന സൂചനയാണ് വാരാരംഭത്തില്‍ കാണുന്നത്. തിങ്കളാഴ്ച സെന്‍സെക്സ് 20,915.76ലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 20,970.92ലേക്ക് ഉയര്‍ന്നു. മൂലധന വസ്തുക്കള്‍, റിയല്‍ എസ്റ്റേറ്റ്, വാഹനം എന്നി മേഖലകള്‍ നേട്ടത്തിലാണ്. ഐ.ടി, എഫ്.എം.സി.ജി ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 8.95 പോയന്‍റ് ഉയര്‍ന്ന് 6,198.30ലാണ് വ്യാപാരം.
എന്നാല്‍, രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു. 61.53 രൂപയാണ് ഡോളറിന്‍െറ തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറി െന്‍റ ഡിമാന്‍ഡ് വര്‍ധിച്ചതാണ് രൂപക്ക് തിരിച്ചടിയായത്.

കണ്‍സ്യൂമര്‍ഫെഡ് മദ്യ, മരുന്ന് വില്‍പനയിലും കോടികളുടെ ക്രമക്കേട്

Posted: 21 Oct 2013 12:25 AM PDT

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള മദ്യം, മരുന്ന് വില്‍പനകളിലും നടന്നത് കോടികളുടെ ക്രമക്കേടാണെന്ന് വ്യക്തമാകുന്നു. സര്‍ക്കാറിന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥാപനത്തില്‍ ഇന്‍േറണല്‍ ഓഡിറ്റ് വിഭാഗം സ്ഥാപിക്കണമെന്ന സഹകരണ വകുപ്പിന്‍െറ നിര്‍ദേശവും കണ്‍സ്യൂമര്‍ഫെഡില്‍ പാലിക്കപ്പെട്ടില്ല. 
ത്രിവേണി, നീതി സ്റ്റോറുകളില്‍ സ്റ്റോക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്തത് മൂലം കോടികളുടെ സാധനസാമഗ്രികള്‍ പുറത്തേക്ക് കടത്തുകയാണെന്ന ആരോപണവും ശക്തമാണ്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സിവില്‍ സപൈ്ളസ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവയില്‍ ഇന്‍േറണല്‍ ഓഡിറ്റ്, വിജിലന്‍സ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കവെയാണ് കണ്‍സ്യൂമര്‍ഫെഡില്‍ ഇതൊന്നും ഏര്‍പ്പെടുത്താത്തത്. 
ഡയറക്ടര്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കി ചില വ്യക്തികള്‍ മാത്രം ചേര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡിന്‍െറ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. പ്രധാന രേഖകളൊന്നും ഡയറക്ടര്‍ബോര്‍ഡില്‍ വെക്കാറില്ല. കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ നിയോഗിക്കപ്പെട്ട പര്‍ച്ചേസ് കമ്മിറ്റിയില്‍ ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുമില്ല. കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ സംസ്ഥാനത്ത് 46 മദ്യവിപണന ശാലകളാണുള്ളത്. കണ്‍സ്യൂമര്‍ ഫെഡിന്‍െറ വരുമാനത്തിന്‍െറ 48 ശതമാനവും മദ്യവില്‍പനയിലൂടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം മദ്യവില്‍പനയിലൂടെ 740 കോടിയുടെ മദ്യക്കച്ചവടം നടത്തുന്ന സ്ഥാപനത്തിന് 20 ശതമാനം ലാഭമായി കിട്ടേണ്ടതാണ്. ചെലവുകള്‍ എല്ലാം കഴിഞ്ഞ് എട്ട് ശതമാനം അറ്റാദായം ലഭിക്കണം. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡിന്‍െറ കണക്കുകളില്‍ തന്നെ ഇതിലെ വ്യത്യാസം കാണുന്നുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. ചില പ്രത്യേക മദ്യക്കമ്പനികളുടെ ബ്രാന്‍ഡുകള്‍ മാത്രമാണ് കണ്‍സ്യൂമര്‍ഫെഡിലേക്ക് വാങ്ങുന്നതെന്ന ആരോപണവും ശക്തമാണ്. കണ്‍സ്യൂമര്‍ഫെഡിലെ ചില സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കിയ കമ്പനികളുടെ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുത്തതായുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 
കണ്‍സ്യൂമര്‍ഫെഡിന്‍െറ മരുന്നുകള്‍ സൂക്ഷിക്കുന്ന കൊല്ലത്തെ മെഡിക്കല്‍ വെയര്‍ഹൗസില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അടുത്തിടെ നടത്തിയ റെയ്ഡില്‍ വന്‍തട്ടിപ്പാണ് കണ്ടെത്തിയത്. വെയര്‍ഹൗസില്‍ നിന്ന് ഓരോ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും അയച്ച ലക്ഷങ്ങളുടെ മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ മരുന്നുകള്‍ മറിച്ച് വില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. 
അടുത്തിടെ കണ്‍സ്യൂമര്‍ഫെഡില്‍ ഇന്‍സ്പെക്ടര്‍ വിഭാഗം രൂപവത്കരിച്ചുവെങ്കിലും ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ നീതി മെഡിക്കല്‍ സ്റ്റോറുകളിലും മെഡിക്കല്‍ വെയര്‍ഹൗസുകളിലും പരിശോധന നടത്താന്‍  ഈ വിഭാഗത്തിന് അധികാരമില്ലെന്ന വിചിത്ര നിര്‍ദേശവുമുണ്ടായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണങ്ങള്‍ക്കുമായി കോടികളാണ് ചെലവഴിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം കണ്‍സ്യൂമര്‍ഫെഡില്‍നിന്നും ലഭിച്ച രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ചെലവ് കുറയ്ക്കാന്‍ പത്രപരസ്യങ്ങളിലൂടെ ടെന്‍ഡര്‍ വിളിക്കാതെ  ഓഫിസുകളിലെ ബോര്‍ഡുകളില്‍ ഓരോ ജോലിക്കായുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കാറുണ്ടെന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, പത്രപരസ്യങ്ങള്‍ നല്‍കുന്നതിന് ചെലവ് കുറക്കാന്‍ ശ്രമിച്ച കണ്‍സ്യൂമര്‍ഫെഡാകട്ടെ ഫ്ളക്സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചുള്ള പരസ്യത്തിലൂടെ കോടികള്‍ ചെലവഴിച്ചതായി കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. 
 

കഞ്ചിക്കോട് കാവല്‍സംഘം യോഗത്തില്‍ രൂക്ഷവിമര്‍ശം

Posted: 21 Oct 2013 12:14 AM PDT

Subtitle: 
പെപ്സിയുടെ അമിത ജലചൂഷണം
പാലക്കാട്: കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന പെപ്സി കമ്പനിയുടെ അമിത ജലചൂഷണം തടയാന്‍ നടപടി സ്വീകരിക്കാത്ത ഭൂജല വകുപ്പിനെതിരെ ജില്ലാ കലക്ടര്‍ അധ്യക്ഷനായ കഞ്ചിക്കോട് കാവല്‍ സംഘത്തിന്‍െറ യോഗത്തില്‍ രൂക്ഷവിമര്‍ശം. 
2.34 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാനാണ് പെപ്സി കമ്പനിക്ക് അനുമതി. ഇപ്പോള്‍ കുഴല്‍ക്കിണറുകളിലൂടെ അഞ്ച് മുതല്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം എടുക്കുന്നുണ്ട്. 2009ല്‍ നിയമസഭാ പരിസ്ഥിതി സബ്ജക്ട് കമ്മിറ്റി പെപ്സി കമ്പനിയിലെ കുഴല്‍ക്കിണറുകളില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചു. 
2011 മേയ് 23ന് ഹൈകോടതി മൂന്ന്  മാസത്തിനകം  വിദഗ്ധസമിതിയെ നിയമിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് ഉത്തരവിട്ടു. ഇതനുസരിച്ച് കേന്ദ്ര ജലവിഭവ വകുപ്പ് , കേരള ഭൂജലവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പരിശോധന നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തോളമായെങ്കിലും ഭൂജല വകുപ്പും സര്‍ക്കാറും ഹൈകോടതിയില്‍ റിപ്പോര്‍ട്ട്  സമര്‍പ്പിക്കാത്തത് കമ്പനിയെ സഹായിക്കാനാണെന്ന് കേസില്‍ കക്ഷിചേര്‍ന്ന ജനജാഗ്രത സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. 
ഇതേതുടര്‍ന്ന് വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹൈകോടതിയില്‍ കഴിയുംവേഗം സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കഞ്ചിക്കോട് വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുരുക്ക് കമ്പനികള്‍ രാത്രികാലങ്ങളില്‍ പുക പുറത്തേക്ക് തുറന്നുവിടുന്നതിനാല്‍ മേഖല മുഴുവന്‍ മലിനീകരിക്കപ്പെടുന്നതായും ഇവയില്‍നിന്നുള്ള മാലിന്യങ്ങള്‍ കോരയാര്‍ പുഴയില്‍ തള്ളുന്നതുമൂലം മല്‍സ്യം ഉള്‍പ്പെടെ ജലജീവികള്‍ ചത്തുപൊന്തുന്നതായും മണ്ണുകാട് പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു 
മൂന്നു മാസത്തിലൊരിക്കല്‍ കാവല്‍സംഘം യോഗം ചേര്‍ന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നിരിക്കേ ഒരു വര്‍ഷത്തിനു ശേഷമാണ് യോഗം ചേര്‍ന്നത്. ഇവിടത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ അതിരൂക്ഷമാണെന്ന് യോഗത്തില്‍ സംബന്ധിച്ച ജനപ്രതിനിധികള്‍ പരാതിപ്പെട്ടു. 
കാവല്‍സംഘം അംഗം കൂടിയായ ഡോ. പി.എസ്. പണിക്കര്‍ ഇനി മുതല്‍ യഥാസമയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് ഇതുവരെയും സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് തയാറായിട്ടില്ല. 2013 മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് നല്‍കേണ്ടതായിരുന്നു. 
എ.ഡി.എം കെ. ഗണേശന്‍ അധ്യക്ഷത വഹിച്ചു. വ്യവസായകേന്ദ്രം ജന. മാനേജര്‍ കെ.എസ്. കൃഷ്ണകുമാര്‍, ഭൂജല വകുപ്പ് സീനിയര്‍ എന്‍ജിനീയര്‍ സീതാറാം ഭട്ട്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.കെ. അനന്തകൃഷ്ണന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയര്‍ ഡി. ചിത്രകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവകുമാര്‍, വി. മുരളീധരന്‍, എമിലി, അനിത തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. 
 

കാച്ചിനിക്കാട് വോള്‍ട്ടേജ് ക്ഷാമം; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാര്‍

Posted: 21 Oct 2013 12:04 AM PDT

മങ്കട: കാച്ചിനിക്കാട് കരുവള്ളിക്കുളമ്പ് ഭാഗത്ത് കടുത്ത വോള്‍ട്ടേജ് ക്ഷാമമുള്ളതായി പരാതി. ആറുമാസം മുമ്പ് രാത്രികാലങ്ങളില്‍ മാത്രമേ വോള്‍ട്ടേജ് കുറവ് അനുഭവപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. പ്രദേശത്തെ നൂറോളം വീട്ടുകാര്‍ ആറുമാസത്തോളമായി ഇതുമൂലം പ്രയാസപ്പെടുകയാണ്. പലതവണ അധികൃതരെ പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നപരിഹാരത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടും ഫണ്ട് ഉപയോഗപ്പെടുത്താതെപ്രശ്നം രൂക്ഷമാവുകയാണുണ്ടായത്. വോള്‍ട്ടേജ് ക്ഷാമത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. മക്കരപ്പറമ്പ വൈദ്യുതി സെക്ഷന് കീഴിലുള്ള പ്രദേശമാണിത്. താങ്ങാവുന്നതിലധികം ഏരിയയും ഉപഭോക്താക്കളുമുള്ള സെക്ഷനാണ് മക്കരപ്പറമ്പ. ത്രീ ഫേസ് വേണ്ടിടത്ത് മിക്കതും സിംഗ്ള്‍ ഫേസാണ്. ട്രാന്‍സ്ഫോര്‍മറുകള്‍ വേണ്ടത്രയില്ല. സെക്ഷന്‍ വിഭജിച്ച് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കണമെന്ന് പലതവണ ആവശ്യം ഉയര്‍ന്നതാണെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

പോഞ്ഞാശേരി -ചിത്രപ്പുഴ റോഡില്‍ അപകടം പതിവാകുന്നു

Posted: 20 Oct 2013 11:55 PM PDT

Subtitle: 
വേഗപ്പൂട്ടില്ലാതെ ടിപ്പറുകള്‍
പെരുമ്പാവൂര്‍: പോഞ്ഞാശേരി -ചിത്രപ്പുഴ റോഡില്‍ വേഗപ്പൂട്ടില്ലാതെ ചീറിപ്പായുന്ന ടിപ്പറുകള്‍ അപകടം വിതക്കുന്നു. ശനിയാഴ്ച ഊട്ടിമറ്റം ഭാഗത്ത് അമിതവേഗത്തില്‍ വന്ന ടിപ്പര്‍ എതിരെ വന്ന ബൈക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി സ്വകാര്യവ്യക്തിയുടെ വീടിന്‍െറ മതില്‍ തകര്‍ത്തു. റോഡില്‍ വീണ് പരിക്കേറ്റ കൂവപ്പടി സ്വദേശിയായ ബൈക്കുയാത്രക്കാരനെ നാട്ടുകാര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30നായിരുന്നു സംഭവം. 
  പോഞ്ഞാശേരി ഭാഗത്തുനിന്ന് വന്ന ടിപ്പര്‍ എതിരെ വന്ന മറ്റൊരു ടിപ്പറില്‍ തട്ടിയ ശേഷമാണ് ബൈക്കുകാരനെ ഇടിച്ചിട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും ടിപ്പറിന്‍െറ ഡ്രൈവറും ക്ളീനറും ഓടി രക്ഷപ്പെട്ടു. ബൈക് ടിപ്പറിന്‍െറ പിന്‍ചക്രത്തിനടിയില്‍ കുരുങ്ങിക്കിടന്നു. 
ഈ റോഡിലൂടെ നിയന്ത്രണം ഇല്ലാതെയാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വേഗപ്പൂട്ടില്ലാതെ മരണപ്പാച്ചില്‍ നടത്തിയിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് സമാനമായ അപകടം നടന്നിരുന്നു. വെങ്ങോല-കിഴക്കമ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയ തോടിന് കുറുകെയുള്ള മങ്കുഴിപ്പാലം അപകടാവസ്ഥയിലാണ്. 53 വര്‍ഷം പഴക്കമുള്ള പാലത്തിന്‍െറ വീതികുറവും ഉറപ്പില്ലായ്മയും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയിലും ടിപ്പറുകളുടെ അമിതവേഗം തുടരുകയാണ്. ടോറസ്, ടിപ്പര്‍ തുടങ്ങിയ വലിയ വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കാക്കനാട്, തൃപ്പൂണിത്തുറ, കിഴക്കമ്പലം, പുക്കാട്ടുപടി ഭാഗങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ യൂനിറ്റുകളിലേക്കെത്തുന്ന ഭാരവാഹനങ്ങളുടെ സഞ്ചാരവും ഇതിലൂടെയാണ്. റോഡില്‍ സ്ഥാപിച്ചിരുന്ന ഹമ്പുകള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടുത്തകാലത്ത് നീക്കിയിരുന്നു. ഇത് വാഹനങ്ങളുടെ അമിതവേഗത്തിന് കാരണമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. 
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 23,000 രൂപ

Posted: 20 Oct 2013 11:55 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമിലാതെ തുടരുന്നു. പവന് 23,000 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 2,875 രൂപയിലാണ് വ്യാപാരം. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ കയറ്റത്തിനൊടുവില്‍ വെള്ളിയാഴ്ചയാണ് പവന് 23,000 രൂപയില്‍ എത്തിയത്. മൂന്നാഴ്ചക്കിടെ പവന് ആയിരം രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 23,000 രൂപയിലെത്തിയത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന്  5.80 ഡോളര്‍ ഉയര്‍ന്ന് 1,320.40 ഡോളറിലെത്തി.
 

ജില്ലയിലെ പരിസ്ഥിതി ലോല പട്ടിക; കരടുരേഖ ഉടന്‍

Posted: 20 Oct 2013 11:48 PM PDT

പത്തനംതിട്ട: ജില്ലയിലെ വനമേഖലകള്‍  പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കരടുരേഖ ഉടന്‍ പുറത്തിറക്കും. 
ഏഴ് വില്ലേജാണ് പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനമേഖലകളോട് ചേര്‍ന്ന സ്ഥലങ്ങളാണിത്. കോഴഞ്ചേരി താലൂക്കിലെ തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളും റാന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, വടശേരിക്കര, കൊല്ലമുള, പെരുനാട് വില്ലേജുകളുമാണ് ഇതില്‍പ്പെടുന്നത്. 
കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനത്തിന്‍െറ കരടുരേഖ ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ്. കരടുരേഖ പുറത്തിറക്കിയശേഷം വിവിധ മേഖലകളിലെ ആളുകളുടെ അഭിപ്രായങ്ങള്‍ അറിയും. 
ഇതിനുശേഷം വിജ്ഞാപനം ഔദ്യാഗികമായി പുറത്തിറക്കും. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. ഡോ.കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണിത്. 
പരിസ്ഥിതി ലോല പ്രദേശമായി അംഗീകരിക്കപ്പെടുന്നതോടെ ഈ വില്ലേജുകളിലെ പാറഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിക്കും.
 മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും നിരോധമുണ്ടാകും. പുതിയ വ്യവസായ പദ്ധതികള്‍ തുടങ്ങണമെങ്കില്‍ ഗ്രാമസഭകളുടെ അംഗീകാരം വേണം.
കോന്നി, റാന്നി മേഖലകളിലായി നൂറുകണക്കിന് പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിരവധി അനധികൃത പാറമടകളും ഉള്‍പ്പെടുന്നുണ്ട്. 
വനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റുകള്‍ക്കും പാറമടകള്‍ക്കും വനം വകുപ്പിന്‍െറ അനുമതിയും ഇല്ല. ക്രഷര്‍ യൂനിറ്റുകള്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 
പാറമടകള്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥക്കും വന്‍മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന തരം ഉഗ്രസ്ഫോടനങ്ങളാണ് പാറമടകളില്‍ നിന്നുണ്ടാകുന്നത്. സ്ഫോടനങ്ങള്‍ ഭൂഗര്‍ഭജലനിരപ്പ് താഴുന്നതിനും നീര്‍ച്ചോലകള്‍ നശിക്കുന്നതിനും കാരണമായിട്ടുണ്ട്. 
സ്ഫോടനവും പാറച്ചീളുകള്‍ ദൂരേക്ക് തെറിച്ചുവീഴുന്നതും കാരണം സമീപത്തെ വീടുകള്‍ പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാറമടകളുടെ സമീപവാസികള്‍ക്ക് പലതരം രോഗങ്ങള്‍ പിടിപെട്ടും നരകിക്കുകയാണ്. 
കോന്നി മേഖലയിലെയും കലഞ്ഞൂരിലെയും ചില പാറമടകള്‍ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കോന്നി,റാന്നി മേഖലകളില്‍ അടിക്കടി ഭൂചലനം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. സമീപനാളുകളില്‍ തുടര്‍ച്ചയായി ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.  
പാറമടകളിലെ ഉഗ്രസ്ഫോടനങ്ങളാണ് ഭൂചലനത്തിന് കാരണമെന്നാണ് ഭൗമശാസ്ത്ര വിദഗ്ധരുടെ നിഗമനം.
ജില്ലയില്‍ അനധികൃത പാറമടകളുടെ പ്രവര്‍ത്തനം വര്‍ധിച്ചുവരുമ്പോഴും അധികൃതര്‍ ഇതിനെതിരെ നടപടിക്ക് ഒരുങ്ങാറുമില്ല. 
ജില്ലയില്‍ റവന്യൂവകുപ്പിന്‍െറ പല ഉന്നത ഉദ്യോഗസ്ഥരും പാറമട ലോബികളില്‍ നിന്ന് ലക്ഷങ്ങളാണ് പടിയായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. 
പാറമടകള്‍ക്കെതിരെ പലയിടത്തും നാട്ടുകാരുടെ സമരവും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
 

എം.എല്‍.എ അറിയണം; നാട്ടുകാര്‍ ഇനി ആരോടുപരാതി പറയും?

Posted: 20 Oct 2013 11:42 PM PDT

Subtitle: 
ചുങ്കം-വാരിശേരി റോഡ് തകര്‍ന്ന് തരിപ്പണം
കോട്ടയം: കുണ്ടും കുഴിയും നിറഞ്ഞ ചുങ്കം-വാരിശേരി-മെഡിക്കല്‍കോളജ് റോഡിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ പലരും കഠിനമായി പ്രയത്നിക്കേണ്ടിവരും. അതില്‍ പരാജയപ്പെട്ടവരില്‍ പലരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍കയറാതെ വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്. കാര്യങ്ങള്‍ ഒരോദിവസവും വഷളായിട്ടുംഅധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. പരാതിപറഞ്ഞ് മടുത്തവര്‍ തൂമ്പയും കൈക്കോട്ടുമായി റോഡില്‍ നവീകരണം നടത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാറില്ല.കോട്ടയത്തുനിന്ന് മെഡിക്കല്‍കോളജിലേക്ക് എത്താന്‍ എളുപ്പമാര്‍ഗമായ റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്. രോഗികളുമായി പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ട് നട്ടംതിരിയുന്നത് പതിവാണ്. അത്യാസന്ന നിലയിലായ രോഗികളുമായി അമിതവേഗതയില്‍ മെഡിക്കല്‍ കോളജിലേക്ക് പായുന്ന ചെറിയ വാഹനങ്ങള്‍ കുഴിയില്‍വീണ് ടയറുകള്‍ പഞ്ചറാവുന്നത് നിത്യസംഭവമാണ്. കാര്‍ അടക്കമുള്ള  ചെറിയവാഹനങ്ങളുടെ അടിവശം റോഡില്‍ തട്ടാറുണ്ട്. വിവിധ ആരാധനലായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന റോഡില്‍ വാഹനയാത്രികരുടെ എണ്ണവും കൂടുതലാണ്.
  അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ്  പഴയ സെമിനാരിയിലെ വൈദികരും വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങി കുഴിയടച്ച് മാതൃകതീര്‍ത്തിരുന്നു.എന്നാല്‍, വാഹനബാഹുല്യം നിമിത്തം ഏതാനും ദിവസങ്ങള്‍ക്കകം റോഡ് വീണ്ടും പഴയപടിയായി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നും കോട്ടയം ജില്ലകളുടെ വിവിധഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍കോളജിലേക്ക് എത്തുന്നവര്‍ ആശ്രയിക്കുന്ന റോഡാണിത്. എം.സി റോഡിലെ തിരക്ക് പൂര്‍ണമായും ഒഴിഞ്ഞുള്ള റോഡ് പ്രദേശത്തുകാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടെ സര്‍വീസുകളും ആരംഭിച്ചതോടെ വിവിധസ്ഥാപനങ്ങളും ഇവിടേക്ക് ചേക്കേറി. ഗതാഗതസൗകര്യം ഏറെ മെച്ചപ്പെട്ട വഴിയിലെ യാത്ര ഇപ്പോള്‍ ദുഷ്കരമാണ്.  മെഡിക്കല്‍ കോളജില്‍നിന്ന് വാരിശേരി ജങ്ഷന്‍ വരെ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി കുഴി അടച്ചിരുന്നു.ചുങ്കം മുതല്‍ ആരംഭിക്കുന്ന തകര്‍ച്ച മിക്കയിടത്തേക്കും വ്യാപിച്ചതോടെ അപകടവും വര്‍ധിച്ചു.ഇരുചക്രവാഹനയാത്രക്കാര്‍പോലും ജീവന്‍പണയംവെച്ചാണ് സഞ്ചരിക്കുന്നത്.സ്വകാര്യബസിടിച്ച് ബൈക്കിന് പിന്നിലിരുന്ന് യാത്രചെയ്ത വിദ്യാര്‍ഥി അടുത്തിടെയാണ് മരിച്ചത്. 
റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍നിന്ന് വീണ് കണ്‍ട്രോള്‍റൂമിലെ പൊലീസുകാരന്‍ മരിച്ചത്  ചുങ്കം ഭാഗത്താണ്. ഇതുപോലെ നിരവധികുഴികള്‍ ഇപ്പോഴും റോഡില്‍ അവശേഷിക്കുന്നുണ്ട്. മഴ വര്‍ധിക്കുന്നതനുസരിച്ച് റോഡിലെ കുഴികളുടെ എണ്ണവും കൂടി. പരാതി വ്യാപകമായതോടെ, മഴമാറിയിട്ട്കുഴിമൂടാമെന്നപതിവ് വിശദീകരണവുമായി അധികൃതര്‍ വന്നു. മൂന്നുമാസം നീണ്ട മഴ മാറി വെയില്‍വന്നിട്ടും കുഴികളില്‍ ഒരുമെറ്റല്‍പോലും ഇടാന്‍ചുങ്കം-വാരിശേരി റോഡിലേക്ക് ആരും എത്തിയില്ല. ഇതിനിടെ,നഗരത്തിലെ പ്രധാനറോഡുകള്‍ ആധുനികനിലവാരത്തില്‍ ടാറിങ് നടത്താനും ഗതാഗതക്കുരുക്കിന് കാരണമായ ശീമാട്ടിറൗണ്ടാന പൊളിച്ച് നവീകരിക്കാനും  പൊതുമരാമത്ത് അധികൃതര്‍ സമയം കണ്ടെത്തി.   കുഴികളൊഴിവാക്കി പാഞ്ഞുവരുന്ന ആംബുലന്‍സുകളില്‍നിന്ന് രക്ഷനേടാന്‍ സ്കൂള്‍കുട്ടികള്‍  അടക്കമുള്ളവര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.  റോഡില്‍ ചില ഭാഗങ്ങള്‍ക്ക് ഇപ്പോഴും വീതികൂട്ടാത്തതും ചില വളവുകള്‍ നിവര്‍ത്താത്തതും യാത്ര ദുരിതപൂര്‍ണമാക്കുന്നു.  കുടമാളൂരിന് സമീപത്തെ ഇടുങ്ങിയ പാലവും യാത്രക്കാരെ വലക്കുന്നുണ്ട്. വാഹനങ്ങള്‍ പാഞ്ഞെത്തുമ്പോള്‍ പാലത്തിലൂടെ സഞ്ചരിക്കുന്ന കാല്‍നടക്കാര്‍ ഓടിമാറേണ്ട ഗതികേടിലാണ്. റോഡിന്‍െറ പുനരുദ്ധാരണത്തിന് കേന്ദ്രഫണ്ടില്‍നിന്ന് തുക അനുവദിച്ചുവെന്ന് സമ്മതിക്കുമ്പോഴും അതിന്‍െറ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകരുടെ പരാതി.
 

മെട്രോ റെയില്‍: എട്ട് സ്റ്റേഷനുകളുടെ സ്ഥലവിലയില്‍ ധാരണ

Posted: 20 Oct 2013 11:38 PM PDT

Subtitle: 
രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം കൈമാറുമെന്ന് കലക്ടര്‍
കൊച്ചി: മെട്രോ റെയില്‍ സ്റ്റേഷനുകള്‍ക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. ശനിയാഴ്ച 11സ്റ്റേഷനുകളുടെ സ്ഥലവില നിശ്ചയിക്കാന്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസ് സമിതിയില്‍ എട്ട് സ്റ്റേഷനുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. 
രണ്ടു സ്റ്റേഷനുകളുടെ സ്ഥലവിലയില്‍ തീരുമാനമെടുക്കുന്നതിന് രണ്ടാമതൊരു യോഗം കൂടി വിളിക്കും. 
ധാരണയാകാത്ത സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂമിയേറ്റെടുക്കല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാനും തീരുമാനിച്ചു.  
പുളിഞ്ചോട് കിഴക്ക്, പടിഞ്ഞാറ്, മാധവ ഫാര്‍മസി, മഹാരാജാസ്, കടവന്ത്ര ജി.സി.ഡി.എ, ഇടപ്പള്ളി കിഴക്ക്, പടിഞ്ഞാറ്, ചങ്ങമ്പുഴ കിഴക്ക് എന്നീ സ്റ്റേഷനുകള്‍ക്കുള്ള സ്ഥലവിലയിലാണ് ധാരണയായത്. 
പത്തടിപ്പാലം കിഴക്ക്, പടിഞ്ഞാറ് സ്റ്റേഷനുകള്‍ക്കുള്ള ഡി.എല്‍.പി.സിയും ശനിയാഴ്ച ചേര്‍ന്നു. സ്ഥലവിലയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അടുത്ത യോഗത്തോടെ അന്തിമ തീരുമാനമാകുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. എളങ്കുളം സ്റ്റേഷനുള്ള സ്ഥലമെടുപ്പിലാണ് ഇനിയും ധാരണയാകാനുള്ളത്. ഇവിടെ ഭൂമിയേറ്റെടുക്കല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇടപ്പള്ളി കിഴക്ക്, പടിഞ്ഞാറ് സ്റ്റേഷനുകളുടെ സ്ഥലമെടുപ്പിനുള്ള ഡി.എല്‍.പി.സി ആദ്യഘട്ട യോഗവും ഞായറാഴ്ച പൂര്‍ത്തിയാക്കി. അടുത്തഘട്ട ചര്‍ച്ചയോടെ ഇവയുടെ കാര്യത്തിലും തീരുമാനമാകും. രണ്ടാഴ്ചക്കകം സ്റ്റേഷനുള്ള സ്ഥലം പൂര്‍ണമായും ഏറ്റെടുത്ത് ഡി.എം.ആര്‍.സിക്ക് കൈമാറും. നിര്‍മാണം സംബന്ധിച്ച അവലോകനവും നടന്നു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ള, കെ.എം.ആര്‍.എല്‍ ജനറല്‍ മാനേജര്‍ ചന്ദ്രബാബു, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കണം-സുപ്രീംകോടതി

Posted: 20 Oct 2013 11:31 PM PDT

Image: 

ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. ചികിത്സക്ക് ജാമ്യം തേടി മഅ്ദനി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. കണ്ണ് ശസ്ത്രക്രിയക്കായി മഅ്ദനിയെ ബാംഗ്ളൂരിലെ അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യ സൂഫിയക്ക് മഅ്ദനിയോടൊപ്പം ആശുപത്രിയില്‍ നില്‍ക്കാം. മഅ്ദനിയുടെ ജാമ്യാപേക്ഷ നവംബര്‍ 19ന് കോടതി പരിഗണിക്കും. എന്നാല്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ മറുപടി സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഹരജി പരിഗണിച്ചപ്പോള്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നായിരുന്നു കര്‍ണാടകയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഹരജിയില്‍ കേരള സര്‍ക്കാറിനെ കൂടി കക്ഷി ചേര്‍ക്കാന്‍ മഅ്ദനിക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രത്യകേ അപേക്ഷ നല്‍കിയെങ്കിലും ഹരജിയില്‍ ഉന്നയിക്കാത്ത ആവശ്യമായതിനാല്‍ പിന്നീട് പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. എന്നാല്‍, കക്ഷി ചേര്‍ക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി ഇന്ന് നിര്‍ദേശിച്ചു.

രോഗങ്ങളുടെ പിടിയിലമര്‍ന്ന് കടുത്ത യാതന അനുഭവിക്കുന്ന ഒരു കാലില്ലാത്ത മഅ്ദനിക്ക് ഇപ്പോള്‍ കാഴ്ച കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. മഅ്ദനി നേരത്തേ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ 2012ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വ്യക്തമായ ലംഘനമാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP