സ്വാഗതം
WELCOME

News Update..

Wednesday, October 16, 2013

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്കെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി Madhyamam News Feeds

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്കെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി Madhyamam News Feeds

Link to

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്കെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി

Posted: 16 Oct 2013 12:49 AM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരി ഇടപാട് കേസില്‍ പ്രധാനമന്ത്രിക്കെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് രംഗത്ത്. ആദിത്യ ബിര്‍ളാ ഗ്രൂപ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ലക്കും പരേഖിനുമെതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ കേസെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് പരേഖ് രംഗത്തത്തെിയത്. ബിര്‍ലാ ഗ്രൂപിലെ അലൂമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ തലബിരയില്‍ രണ്ട് ഖനികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധ നിയമം എന്നിവ പ്രകാരമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കേസിലെ മൂന്നാം ഗൂഢാലോചക്കാരന്‍ അന്ന് വകുപ്പിന്‍െറ ചുമതലക്കാരനായിരുന്ന പ്രധാനമന്ത്രിയാണെന്നാണ് പരേഖിന്‍െറ ആരോപണം.
ഖനി അനുവദിക്കുന്ന കാര്യത്തില്‍ അദ്ദേഹമായിരുന്നു അന്തിമ തീരുമാനമെടുത്തത്. ഒഡിഷയില്‍ കല്‍ക്കരിപ്പാടത്തിനായി ഹിന്‍ഡാല്‍കോയും സംസ്ഥാന സര്‍ക്കാരിന്‍െറ നേതൃത്വത്തിലുള്ള ഒരു കമ്പനിയുമായിരുന്നു അപേക്ഷ നല്‍കിയിരുന്നതെന്നും തന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യം സര്‍ക്കാര്‍ കമ്പനിക്കായിരുന്നു മുന്‍ഗണന നല്‍കിയതെന്നും പരേഖ് വ്യക്തമാക്കി. എന്നാല്‍ പിന്നീടുനടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ബിര്‍ലയുടെ അപേക്ഷ പരിഗണിച്ചത്. അന്തിമ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി ഇതിന് പൂര്‍ണ പിന്തുണ നല്‍കി -പരേഖ് കൂട്ടിച്ചേര്‍ത്തു.
 

ഏത് അണ്ടനും അടകോടനും കെ.പി.സി.സി എക്സിക്യൂട്ടീവ് ആകാം -പി.സി ജോര്‍ജ്

Posted: 16 Oct 2013 12:14 AM PDT

Image: 

തിരുവനന്തപുരം: ഏത് അണ്ടനും അടകോടനും വരെ കിട്ടുന്ന സ്ഥാനമാണ് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗത്വമെന്ന്  ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പഴയ പ്രതാപമൊന്നും ഇപ്പോള്‍ കെ.പി.സി.സി എക്സിക്യൂട്ടീവിനില്ല. വഴിയെ നടന്നവനെല്ലാം ബോര്‍ഡ്, കോര്‍പറേഷനുകളുടെ ചെയര്‍മാന്‍മാരായി. 27 വര്‍ഷമായി യാതൊരു അധികാരസ്ഥാനവും ഇല്ലാതെ നടക്കുന്നയാളാണ് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിസ്ഥാനത്ത് വരേണ്ട എസ്.വരദരാജന്‍ നായരെ അതില്‍നിന്ന് മാറ്റി ധനകാര്യമന്ത്രിയാക്കിയതിന് പിന്നിലെ സത്യം വെളിപ്പെടുത്താന്‍ വൈകിയ വേളയിലെങ്കിലും എ.കെ. ആന്‍റണി തയാറാകണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. വരദരാജന്‍ നായര്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച എസ്. വരദരാജന്‍ നായര്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.വി യുടെ പേര് ആന്‍റണി നിര്‍ദേശിച്ചില്ലായിരുന്നുവെങ്കില്‍ വരദരാജന്‍ നായര്‍ മുഖ്യമന്ത്രിയാകുമായിരുന്നു. മുഖ്യമന്ത്രി കസേരയില്‍ വരേണ്ട അദ്ദേഹത്തെ അതില്‍ നിന്ന് മാറ്റുകയായിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ ഭാര്യയൊഴികെ മക്കള്‍ ഉള്‍പ്പെടെ ഒരാളെപ്പോലും ഒൗദ്യോഗിക വസതിയില്‍ കയറാന്‍ വരദരാജന്‍ നായര്‍ അനുവദിച്ചിരുന്നില്ല. ഇന്ന് മന്ത്രിമാരുടെ ബന്ധുക്കള്‍ മാത്രമല്ല ബന്ധുവിന്‍െറ ബന്ധുക്കളും ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളില്‍ കയറി പെരളിയാണ്. ഭരണപക്ഷക്കാരന്‍ എന്ത് വൃത്തികേട് കാട്ടിയാലും മിണ്ടാതിരുന്നില്ളെങ്കില്‍ യു.ഡി.എഫ് ആകില്ളെന്നും ഭരണപക്ഷം ചെയ്യുന്നത് നല്ല കാര്യമാണെങ്കിലും തെറിപറഞ്ഞില്ളെങ്കില്‍ എല്‍.ഡി.എഫ് ആകില്ളെന്നുമുള്ള രാഷ്ട്രീയം മാറണം. ഒരാള്‍ നല്ലത് ചെയ്താല്‍ നല്ലതെന്നും തെറ്റ് ചെയ്താല്‍ തെറ്റെന്നും പറയാന്‍ സാധിക്കണം. പിണറായി വിജയന്‍ നല്ല വൈദ്യുതി മന്ത്രിയായിരുന്നതിനാലാണ് അദ്ദേഹത്തെ പുകഴ്ത്തിയത്. പിണറായി നല്ലവനാണെന്ന് പറഞ്ഞിട്ടില്ല. ലാവലിന്‍ കേസില്‍ പിണറായി കുറ്റക്കാരനാണ്. വി.എസ്. അച്യുതാനന്ദന്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ബഹുമാന്യനായ കമ്യൂണിസ്റ്റുകാരനാണ്. അക്കാര്യം പറയുന്നതില്‍ ഒരു തെറ്റും ഉണ്ടെന്ന് തോന്നുന്നില്ല. അതേ വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ഡാറ്റാബാങ്ക് കച്ചവടത്തിനെതിരെ ഞാന്‍ കേസും നടത്തുന്നുണ്ട്. എന്‍െറ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും മാഫിയാസംഘങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. യുദ്ധം നടത്തി മാത്രമേ ഇതില്‍നിന്ന് പാര്‍ട്ടികളെ രക്ഷിച്ചെടുക്കാന്‍ സാധിക്കൂ.
പാര്‍ട്ടി വിട്ടുപോയി മടങ്ങിവന്നവര്‍ക്ക് ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്മാരകം നിര്‍മിച്ചിട്ടും വരദരാജന്‍ നായരുടെ സ്മാരകം മാത്രം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്‍െറ മകന് കെ.പി.സി.സി എക്സിക്യൂട്ടീവില്‍ വരെ എത്താനായി.
എക്കാലവും കെ. കരുണാകരനെതിരെ മാത്രം നിലപാടെടുത്തിട്ടുള്ളതിനാലായിരിക്കാം വരദരാജന്‍ നായരുടെ പേരില്‍ ട്രസ്റ്റുണ്ടാക്കാന്‍ ചെന്നിത്തലക്ക് വൈമനസ്യമെന്ന് സംശയിക്കുന്നുവെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ചെയര്‍മാന്‍ തെന്നല ബാലകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, ഡി.സി.സി പ്രസിഡന്‍റ് കെ. മോഹന്‍ കുമാര്‍, അഡ്വ. ജി. സുബോധന്‍, അഡ്വ. പ്രതാപചന്ദ്രന്‍ നായര്‍, സത്യദാസ് എന്നിവര്‍ സംസാരിച്ചു.

ഒഡിഷയില്‍ തകര്‍ന്നത് അഞ്ചുലക്ഷം വീടുകള്‍

Posted: 15 Oct 2013 11:25 PM PDT

Image: 
Subtitle: 
പ്രേതനഗരമായി ഗഞ്ചാം

ഭുവനേശ്വര്‍: ദിവസങ്ങള്‍ക്കുമുമ്പ് ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഗഞ്ചാം മനുഷ്യദുരന്തത്തിന്‍െറ വക്കില്‍. ജില്ലയില്‍ മാത്രം 3,000 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായി ഭരണകൂടം വ്യക്തമാക്കി. ഒഡിഷയില്‍ മൊത്തം അഞ്ചുലക്ഷത്തോളം വീടുകള്‍ തകര്‍ന്നതില്‍ 2.4 ലക്ഷവും ഗഞ്ചാമിലാണ്.
മത്സ്യബന്ധനം ഉപജീവനമായ ആയിരക്കണക്കിന് കുടുംബങ്ങളുടെ വള്ളവും വലയും തകര്‍ന്നതും കര്‍ഷകരുടെ വിളകള്‍ വന്‍തോതില്‍ നശിച്ചതും ദുരിതം  ഇരട്ടിയാക്കി. മിക്ക ഭാഗങ്ങളിലും ദിവസങ്ങളായി നിലച്ച വൈദ്യുതി പുന$സ്ഥാപിക്കാന്‍ രണ്ടാഴ്ചയെടുക്കുമെന്നാണ് സൂചന.
ദുരിതാശ്വാസ ക്യാമ്പുകളില്‍  സന്ദര്‍ശനത്തിനത്തെിയ മുഖ്യമന്ത്രി നവീന്‍ പട്നായിക് കെടുതിക്കിരയായ കുടുംബങ്ങള്‍ക്ക് 500 രൂപ വീതം താല്‍ക്കാലിക സഹായധനം പ്രഖ്യാപിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. വലയും വള്ളവും നശിച്ച മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കെടുതിക്കിരയായ മേഖലകളില്‍ വിതരണത്തിനായി 4,000 ട്രക്ക് ലോഡ് അരി, 1,800 ലോഡ് ധാന്യങ്ങള്‍ എന്നിവ എത്തിച്ചിട്ടുണ്ട്. വയറിളക്കം, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവ പകരുന്നത് തടയാനും കുടിവെള്ളം കീടനാശിനിമുക്തമാക്കാനും 10 മൊബൈല്‍ ആരോഗ്യയൂനിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒഡിഷയില്‍ 12 ജില്ലകളിലായി മൊത്തം 14,514 ഗ്രാമങ്ങള്‍ കെടുതിക്കിരയായതായി ഗഞ്ചാം ജില്ലാ കലക്ടര്‍ കൃഷന്‍കുമാര്‍ പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ നെല്‍പാടങ്ങള്‍ പൂര്‍ണമായി വെള്ളത്തിലാണ്. മഴയുടെ തീവ്രത കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മിക്ക സ്ലങ്ങളിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.  മയൂര്‍ബഞ്ച്, ജജ്പൂര്‍, ഭദ്രക്, ബാലസോര്‍ ജില്ലകളില്‍ 10 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. ബാലസോറില്‍ മാത്രം ഏഴുലക്ഷം പേര്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നവരാണ്.
അതിനിടെ, ഫൈലിന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 26 ആയി. ബിഹാറില്‍ ആറു മരണവും ആന്ധ്രയില്‍ ഒന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാറിലെ വൈശാലി, മധേപുര ജില്ലകളില്‍ വീടുകള്‍ തകര്‍ന്നാണ് നാലുപേര്‍ മരിച്ചത്.

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി രേഖകള്‍ പുറത്ത്

Posted: 15 Oct 2013 11:16 PM PDT

Image: 

തിരുവനന്തപുരം:  കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ പുറത്ത്. കോടികളുടെ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന കണ്‍സ്യൂമര്‍ ഫെഡിനെതിരെ കൊട്ടാരക്കര സ്വദേശിയായ അഡ്വ. ഹൃദേഷ് ചന്ദ്രനാണ് വിവരാവകാശ രേഖകളുമായി രംഗത്തുവന്നത്.
ചൊവ്വാഴ്ച ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയായിട്ടും കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടറെ തുടരാന്‍ അനുവദിച്ചുകൊണ്ട് അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് അഡ്വ. ഹൃദേഷ് ചന്ദ്രന്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കണ്‍സ്യൂമര്‍ ഫെഡിലെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ സര്‍ക്കാന്‍ നയപ്രകാരമല്ല നടന്നത്. ഓപണ്‍ ടെന്‍ഡര്‍ നടത്താതെ കോടിക്കണക്കിന് രൂപ എം.ഡിയും ഉദ്യോഗസ്ഥരും സ്വന്തമാക്കിയതായും കണ്‍സ്യൂമര്‍ ഫെഡിലെ ഉദ്യോഗസ്ഥര്‍ക്ക് സമാന്തര സ്ഥാപനങ്ങളും ആഡംബര ഭവനങ്ങളും ഉള്ളതായും അദ്ദേഹം ആരോപിച്ചു.
കിലോഗ്രാമിന് 24.80 രൂപ വിലയുള്ള ആന്ധ്ര അരി 28.50 രൂപക്കും 29.50 രൂപക്കും വാങ്ങിയത് വിവരാവകാശ രേഖകളില്‍ വ്യക്തമാണ്. ആന്ധ്രയില്‍നിന്ന് 62 രൂപക്ക് ലഭിക്കുമായിരുന്ന ചെറുപയര്‍ 72 രൂപക്ക് വാങ്ങിയതിനും തെളിവുകളുണ്ട്. സംസ്ഥാനത്ത് 78മുതല്‍ 80 രൂപ വരെ വെളിച്ചെണ്ണക്ക് വിലയുള്ളപ്പോള്‍ 85 രൂപക്ക് വെളിച്ചെണ്ണ വാങ്ങിയത് സംബന്ധിച്ച വിവരവും കണ്‍സ്യൂമര്‍ ഫെഡ് കൈമാറിയ വിവരാവകാശ രേഖകളില്‍ വ്യക്തമാണ്. പച്ചക്കറി വാങ്ങിയതിലും അത് വില കൂട്ടി വില്‍പന നടത്തിയതിലും ക്രമക്കേട് നടന്നു. കൂടാതെ അറ്റകുറ്റപ്പണി,ആഡംബര വാര്‍ത്താ സമ്മേളനങ്ങള്‍, ഉദ്ഘാടന മാമാങ്കങ്ങള്‍ എന്നിവക്കായി ലക്ഷങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് ധൂര്‍ത്തടിച്ചതായും വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകളില്‍ വ്യക്തമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന നിയമനങ്ങളിലും നീതി മെഡിക്കല്‍ സ്റ്റോര്‍ വെയര്‍ഹൗസുകളിലെ മരുന്ന് വില്‍പനയിലും വന്‍ക്രമക്കേടാണ് നടക്കുന്നത്.
അതേസമയം, കണ്‍സ്യൂമര്‍ ഫെഡിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്നും ഇതിനെതിരെ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അഡ്വ.ഹൃദേഷ് ചന്ദ്രന്‍ പറഞ്ഞു.  
 

ട്രെയിനുകള്‍ക്ക് ഇനി ഷൊര്‍ണൂരില്‍ കാത്തുനില്‍പ് വേണ്ട

Posted: 15 Oct 2013 11:12 PM PDT

Image: 

ഷൊര്‍ണൂര്‍: മലബാര്‍ ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകള്‍ക്ക് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ ഇനി ‘ഒൗട്ടറില്‍’ കിടക്കേണ്ടിവരില്ല. ഷൊര്‍ണൂര്‍മംഗലാപുരം റെയില്‍പാത ഇരട്ടിപ്പിച്ചതും സ്റ്റേഷനിലെ പ്ളാറ്റ്ഫോമുകളുടെ എണ്ണം കൂടിയതുമാണ് പലപ്പോഴും ട്രെയിനുകള്‍ക്ക് മണിക്കൂറോളം ഒൗട്ടറില്‍ കിടക്കേണ്ട ദുരവസ്ഥ ഒഴിവാക്കിയത്. ഗുഡ്സ് ട്രെയിനുകള്‍ക്ക് കടന്നുപോകാനും നിര്‍ത്തിയിടാനും മൂന്ന് ട്രാക്കുകള്‍ മാറ്റിയിട്ടിട്ടുണ്ടെന്നത് ഈ സൗകര്യത്തിന് ഏറെ തിളക്കമേകും.
മംഗലാപുരം പാത ഇരട്ടിപ്പിക്കാത്തതിനാല്‍ ഷൊര്‍ണൂരിന്‍െറ അടുത്ത സ്റ്റേഷനായ കാരക്കാട്ട് ദീര്‍ഘദൂര ട്രെയിനുകളടക്കം മണിക്കൂറോളം പിടിച്ചിടേണ്ടിവന്നിരുന്നു. കേവലം മൂന്ന് മിനിറ്റ് യാത്രാദൈര്‍ഘ്യമുള്ള ഷൊര്‍ണൂരിന്‍െറ പടിവാതില്‍ക്കല്‍ ട്രെയിനിന്‍െറ കാത്തുകിടപ്പ് അരോചകമായിരുന്നു. രാത്രി കോഴിക്കോട് ഭാഗത്തുനിന്ന് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിനില്‍ വരുന്നവര്‍ ഈ ബുദ്ധിമുട്ട് വലുതായി അനുഭവിച്ചിരുന്നു. ഷൊര്‍ണൂരിലിറങ്ങി  മറ്റു ട്രെയിനുകളില്‍ യാത്ര തുടരേണ്ടവരും ഉള്‍നാടുകളിലേക്കും മറ്റും ബസ് ആശ്രയിക്കേണ്ടവരും ഇതിനാല്‍ വട്ടം കറങ്ങുകയായിരുന്നു ഇതുവരെ. ഒൗട്ടറിലെ സിഗ്നല്‍ ലഭിക്കാതെ, പ്ളാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതും പതിവായിരുന്നു. യാത്രാവണ്ടികള്‍ കടന്നുപോകേണ്ട പ്ളാറ്റ്ഫോമുകളില്‍ ഗുഡ്സ് ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരുന്നതും പ്രശ്നം കൂടുതല്‍ വഷളാക്കുന്നതിന് കാരണമായിരുന്നു. സ്റ്റേഷനിലെ ഏഴാം പ്ളാറ്റ്ഫോമിന്‍െറ പണി പൂര്‍ത്തിയാവുന്നതോടെ 27 കോച്ചുകളുള്ള ട്രെയിനുകളടക്കം ഇവിടെ സ്വീകരിക്കാനാകും.
ഷൊര്‍ണൂര്‍നിലമ്പൂര്‍, ഷൊര്‍ണൂര്‍കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പ്രധാനമായും വന്നുപോകുന്ന ഒന്നാം പ്ളാറ്റ്ഫോമിന്‍െറ നവീകരണം പുരോഗമിക്കുന്നതും ഏറെ ഗുണകരമാവും. രണ്ടും മൂന്നും പ്ളാറ്റ്ഫോമുകളും കൂടുതല്‍ ബോഗികളുള്ള ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാക്കിയാല്‍ അത് ഏറെ തിളക്കമാര്‍ന്ന ഗുണഫലമാകും ലഭ്യമാക്കുക. ഷൊര്‍ണൂര്‍മംഗലാപുരം റെയില്‍പാത ഇരട്ടിപ്പിക്കുന്നതും ഷൊര്‍ണൂര്‍ സ്റ്റേഷന്‍െറ നവീകരണ പ്രവര്‍ത്തനങ്ങളും ഒന്നിച്ചല്ളെങ്കിലും മംഗലാപുരം റെയില്‍പാത ഇരട്ടിപ്പിച്ചത് ഷൊര്‍ണൂര്‍ സ്റ്റേഷന്‍െറ വികസന പ്രവൃത്തികളെ ഊര്‍ജസ്വലമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ ഇത് റെയില്‍വേ മന്ത്രാലയത്തിനും പ്രചോദനമാകും.
കാരക്കാട് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള സ്റ്റേഷനാണ്. ഇതിനാല്‍ പട്ടാമ്പി സ്റ്റേഷന്‍ വിടുന്ന ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ പിടിച്ചിടേണ്ട ദുരവസ്ഥയുമുണ്ടായിരുന്നു.
പട്ടാമ്പിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ കുറ്റിപ്പുറം വിട്ടാല്‍ ഷൊര്‍ണൂരില്‍ ഈ സമയം മുതലും ചില ട്രെയിനുകള്‍ പിടിച്ചിടാറുണ്ട്. ഈ പ്രശ്നവും പാത ഇരട്ടിപ്പിച്ചതോടെ ഇല്ലാതായി.
ആധുനികമായ റൂട്ട്റിലേ ഇന്‍റര്‍ലോക്കിങ് സംവിധാനത്തിന്‍െറ ഏറ്റവും നൂതനമായ ട്രാഫിക് സിഗ്നല്‍ സംവിധാനവും ഏര്‍പ്പെടുത്തിയതിനാല്‍ ഇതിന്‍െറ ഗുണഫലവും ലഭ്യമാകും. ട്രെയിനുകളുടെ യാത്രാസമയം ഇതുമൂലം ഗണ്യമായി കുറയും. ഈ സൗകര്യമാണ് കൂടുതല്‍ ട്രെയിനനുവദിക്കുന്നതിന് സഹായകമാവുക. പുതുക്കിയ ട്രെയിന്‍ സമയ വിവരപ്പട്ടിക  തയാറാക്കുന്നതിനും ഇത് ചൂണ്ടുപലകയാവും. കൂടുതല്‍ ട്രാക്കുകള്‍ സജ്ജമായതിനാല്‍ സ്റ്റേഷനിലത്തെി ഷണ്ടിങ് നടത്തി യാത്ര തുടരേണ്ട ട്രെയിനുകള്‍ക്കും ഇതിന്‍െറ പ്രയോജനം ലഭിക്കും.
മംഗലാപുരം പാത വൈദ്യുതീകരിക്കാത്തതിനാല്‍ ഷൊര്‍ണൂരില്‍നിന്ന് വൈദ്യുതി എന്‍ജിന്‍ മാറ്റി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് പാലക്കാട്, എറണാകുളം ഭാഗത്തുനിന്നത്തെുന്ന ട്രെയിനുകള്‍ യാത്ര തുടരുന്നത്. നീളംകൂടിയ ചരക്കു ട്രെയിനുകള്‍ പ്ളാറ്റ്ഫോമുകളില്‍ നിര്‍ത്തിയിടുന്നതിനാല്‍ സിഗ്നല്‍ നല്‍കാനാകാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇതിനും പരിഹാരമായി.
പാത ഇരട്ടിപ്പിക്കുന്നതിന്‍െറ ഭാഗമായി ഷൊര്‍ണൂര്‍നിലമ്പൂര്‍ ട്രാക്കിലെ അറ്റകുറ്റപ്പണികളും റെയില്‍വേ നടത്തി. പാതയിലുടനീളം ട്രാക്കുകളില്‍ മെറ്റല്‍ കുഷ്യനിങ് ഏതാണ്ട് പൂര്‍ണമായി നടത്താനായി. നിലമ്പൂര്‍ സ്റ്റേഷനിലെ യാര്‍ഡ് നവീകരണവും ഇതോടൊപ്പം നടന്നുവരുന്നു. ഇത് ഈ റൂട്ടിലെയും ട്രെയിനുകളുടെ വേഗതയും സുരക്ഷയും വര്‍ധിപ്പിക്കും.
 

ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍

Posted: 15 Oct 2013 11:04 PM PDT

Image: 

കോഴിക്കോട്: ജീവിതം ദൈവത്തിനുള്ള ബലിയായി സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പരസ്പരസ്നേഹത്തിന്‍െറ സന്ദേശം പകര്‍ന്ന് വിവിധയിടങ്ങളില്‍ നടന്ന ഈദ്ഗാഹുകളിലും പ്രാര്‍ത്ഥനകളിലും ആയിരങ്ങള്‍ ഒത്തുചേര്‍ന്നു.
തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ ഇമാം ജമാലുദ്ദീന്‍ മങ്കട പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കൊച്ചി കലൂരിലെയും സമീപത്തെയും ഈദ്ഗാഹുകള്‍ മഴകാരണം പള്ളികളിലേക്ക് മാറ്റി. കോഴിക്കോട് കടപ്പുറത്ത് നടന്ന സംയുക്ത ഈദ്ഗാഹിന് ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കി. ഗള്‍ഫില്‍ ചൊവ്വാഴ്ചയായിരുന്നു പെരുന്നാള്‍.

ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കും -കോടിയേരി

Posted: 15 Oct 2013 10:52 PM PDT

Image: 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ഉപരോധിക്കുമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും ഉപരോധിക്കും. ജനങ്ങളെയല്ല എല്‍.ഡി.എഫ് ഉപരോധിക്കുന്നത്. ജനങ്ങള്‍ തങ്ങളുടെ ശത്രുക്കളല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്തുമെന്ന എല്‍.ഡി.എഫ് തീരുമാനത്തില്‍ മാറ്റമില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കൂട്ടമായി എടുത്ത തീരുമാനത്തില്‍ സി.പി.ഐ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.  ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഫേസ്ബുക് പോസ്റ്റിന്‍െറ പേരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഷോകോസ്; ‘ഇഫ്ളു’ കാമ്പസില്‍ പുതിയ വിവാദം

Posted: 15 Oct 2013 10:38 PM PDT

Image: 

ന്യൂദല്‍ഹി: ഫേസ്ബുക് പോസ്റ്റിന്‍െറ പേരില്‍ ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റി (ഇഫ്ളു) മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം. സര്‍വകലാശാല അധികൃതരുടെ സംവരണ വിരുദ്ധ സമീപനം ചോദ്യം ചെയ്ത എം.എ വിദ്യാര്‍ഥി മലപ്പുറം സ്വദേശി താഹിര്‍ ജമാല്‍, പി.എച്ച്ഡി ചെയ്യുന്ന ഹാഫിസ് എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന സ്റ്റുഡന്‍റ് ജനറല്‍ ബോഡി യോഗത്തില്‍ ഡെപ്യൂട്ടി സ്റ്റുഡന്‍റ് വെല്‍ഫെയര്‍ ഡീന്‍ താരീഖ് ശൈഖ് നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് പ്രശ്നം.
 മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പട്ടികജാതി,  ഒ.ബി.സി, വിദേശ വിദ്യാര്‍ഥികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക്  നിശ്ചിത സ്ഥാനങ്ങള്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍, പുതുക്കിയ ഭരണഘടന പ്രകാരം അതുണ്ടാകില്ളെന്ന് സര്‍വകലാശാല ജനറല്‍ ബോഡിയില്‍ അറിയിച്ചു. ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇത് ചോദ്യം  ചെയ്തു. അതിനു നല്‍കിയ മറുപടിയിലാണ് താരിഖ് ശൈഖ് സംവരണ വിരുദ്ധ പ്രസ്താവന നടത്തിയത്. സംവരണത്തിന്‍െറ ആവശ്യമില്ളെന്നും വിദ്യാര്‍ഥികള്‍ക്ക് കഴിവുണ്ടെങ്കില്‍ ജയിച്ചുവരുമെന്നുമായിരുന്നു പരാമര്‍ശം.
ഇത് സംവരണതത്ത്വത്തെ  ചോദ്യംചെയ്യുന്നതാണെന്നും കഴിവില്ലാത്തതു കൊണ്ടല്ല, മറിച്ച് അവസരം ലഭിക്കാത്തതിനാലാണ് സംവരണ വിഭാഗങ്ങള്‍ പിന്തള്ളപ്പെടുന്നതെന്നും താഹിര്‍ ജമാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹാഫിസ് അതില്‍ കമന്‍റ് ചെയ്തു.
 ഡെപ്യൂട്ടി സ്റ്റുഡന്‍ഡ് ഡീന്‍ താരീഖ് ശൈഖിന്‍െറ പേര് പരാമര്‍ശിക്കുന്ന പോസ്റ്റ് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഡെപ്യൂട്ടി പ്രോക്ടര്‍ സുജാത മുക്റി വെള്ളിയാഴ്ച താഹിര്‍ ജമാലിനും ഹാഫിസിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് നോട്ടീസിലുള്ളത്.  ഫേസ്ബുക് പോസ്റ്റിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മുമ്പ് നടപടിയുണ്ടായിട്ടില്ല.
ഇഫ്ളു മലപ്പുറം കാമ്പസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി ഇടപെട്ടിരുന്നുവെന്നും ഇപ്പോഴത്തെ നടപടിയുമായി അതിന് ബന്ധമുണ്ടോയെന്ന് അറിയില്ളെന്നും താഹിര്‍ ജമാല്‍ പറഞ്ഞു.

കുട്ടികള്‍ പറയുന്നു; മേല്‍വിലാസമില്ലാത്തവരുടെ ജീവിതം

Posted: 15 Oct 2013 10:17 PM PDT

Image: 

കല്‍പറ്റ: ഒരിടത്തും മേല്‍വിലാസം ചേര്‍ക്കപ്പെടാത്ത നാടോടികളുടെ നോവുകഥയിലൂടെ രാജ്യത്തിന്‍െറ പൊള്ളുന്ന യാഥാര്‍ഥ്യത്തിലേക്ക് കുട്ടികളുടെ യാത്ര. ദേശങ്ങള്‍ പലതുതാണ്ടി വഴിവക്കിലും തെരുവുകളിലും കാലംകഴിക്കുന്ന നാടോടികളുടെ നൊമ്പരം പറയുന്ന ‘നാടോടി’ എന്ന ടെലിഫിലിമില്‍ പ്രധാന കഥാപാത്രങ്ങളും കുട്ടികള്‍തന്നെ. ഇല്ലായ്മയുടെ ഇട്ടാവട്ടത്തെ കുട്ടികളുടെ ദൈന്യതകൂടി 20 മിനിറ്റ് ചിത്രത്തില്‍ വെളിപ്പെടുന്നു.
ഒരുമ കലാവേദിയുടെ ബാനറില്‍ സി. അബ്ദുല്‍ നാസറാണ് ചിത്രത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചത്.
എങ്ങുനിന്നോ വന്ന നാടോടി കുടുംബത്തിന്‍െറ, ആകാശം കാണുന്ന പ്ളാസ്റ്റിക് കൂരയില്‍നിന്നാണ് കാമറ ചലിക്കാന്‍ തുടങ്ങുന്നത്. അതിജീവനത്തിന്‍െറ കരുത്തുമായി കണ്ണനെന്ന  മെലിഞ്ഞ പയ്യന്‍ മണ്ണെണ്ണവിളക്കിന്‍െറ അരണ്ട വെളിച്ചത്തിരുന്ന് പഠിക്കുന്നു. വാതം തളര്‍ത്തിയ കാലുകളും ചുമച്ചുവാടിയ ശരീരവും മാത്രം സ്വന്തമായുള്ള അമ്മയാണ് ഏക കൂട്ട്. മരുപ്പച്ചകളില്ലാത്ത കണ്ണന്‍െറ ജീവിതത്തിന് ആകെയുള്ള ആശ്വാസം ആട്ടിന്‍കുട്ടിയും പള്ളിക്കൂടത്തിലെ മൂന്ന് കുഞ്ഞുകൂട്ടുകാരുമാണ്. അവരാണ് അവനെ എല്ലാദിനവും പള്ളിക്കൂടത്തിലേക്ക് വഴിനടത്തുന്നത്.
ഒരുനാള്‍ പതിവുപോലെ കൂട്ടുകാരത്തെിയപ്പോള്‍ കൂരയില്‍ അവനില്ല. കുന്നിന്‍ചരിവ് താണ്ടി കൂട്ടുകാര്‍ എത്തുമ്പോള്‍ ആട്ടിന്‍കുട്ടിയോടൊത്ത് സങ്കടമുഖത്തോടെ അവനിരിക്കുന്നു. ഇനി സ്കൂളിലേക്കില്ളെന്ന് അവന്‍ തറപ്പിച്ചുപറഞ്ഞു.
ഒരുനേരത്തെ കഞ്ഞിവെക്കാന്‍ റേഷന്‍കടയില്‍ എത്തുന്ന കണ്ണനെ കടക്കാരന്‍ ആട്ടിയോടിക്കുന്നു. നിലത്തുകളഞ്ഞുപോയ അരിമണികള്‍ പെറുക്കിയെടുത്താണ് അവന്‍ അമ്മയുടെ വിശപ്പ് മാറ്റുന്നത്. വയറുനിറക്കാന്‍പോലും വകയില്ലാത്തയാള്‍ക്ക് പള്ളിക്കൂടമെന്നത് അന്യമാണെന്ന് ആ ബാലന്‍ പറയാതെ പറയുന്നു. തുണിസഞ്ചി ഉണ്ടാക്കി വിറ്റ് കണ്ണനെ സഹായിക്കണമെന്ന് കൂട്ടുകാര്‍ ഉറച്ച തീരുമാനമെടുക്കുന്നു. ആഹ്ളാദത്തോടെ ആ കുരുന്നുകള്‍ കൂരയില്‍ എത്തുമ്പോഴേക്കും കണ്ണനും അമ്മയും അവിടംവിട്ടിരുന്നു. ഊരും പേരുമില്ലാത്ത എവിടെന്നോ വന്ന തനിക്ക് പള്ളിക്കൂടം പറ്റിയ ഇടമല്ളെന്നും പോവുകയാണെന്നും കൂട്ടുകാരോട് വിടപറയുന്ന അവന്‍െറ കത്ത് മാത്രം ബാക്കിയാവുന്നു.
ആ ബാലന്‍െറ നൊമ്പരത്തില്‍ നെടുവീര്‍പ്പിടുക മാത്രം ചെയ്യുന്ന മുതിര്‍ന്നവരുമുണ്ട് ചിത്രത്തില്‍.
വാകേരി സ്കൂളിലെ അരുണ്‍ജിത്, മീനങ്ങാടി സ്കൂളിലെ എം. നന്ദു, കെ. അഹ്സന, തലശ്ശേരി സ്വദേശികളായ നുഹ്മാന്‍, മുഹമ്മദ് മിര്‍സ മനാഫ് എന്നീ കുട്ടികളാണ് അഭിനയിച്ചത്.   
സമീര്‍ കൈതേരിയുടേതാണ് സ്ക്രിപ്റ്റ്. കാമറ ചലിപ്പിച്ചത് സന്തോഷ് ജീവയാണ്. എഡിറ്റിങ് വിജി അബ്രഹാം.

മുകുള്‍ വാസ്നിക് ഇന്നെത്തും; വീണ്ടും ചര്‍ച്ച

Posted: 15 Oct 2013 10:06 PM PDT

Image: 

തിരുവനന്തപുരം: ഐക്യാഹ്വാനം നല്‍കി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി മടങ്ങിയശേഷവും കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ബുധനാഴ്ച കേരളത്തിലത്തെും. ഇന്ന് രാത്രി തിരുവനന്തപുരത്തത്തെുന്ന അദ്ദേഹം വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിച്ചശേഷം 18ന് കൊച്ചിയില്‍ നിന്ന് മടങ്ങിപ്പോകും.
കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിക്കൊപ്പം മുകുള്‍ വാസ്നിക് ഒക്ടോബര്‍ 11 ന് വരുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം യാത്ര മാറ്റിവെച്ചു. വ്യാഴാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന സോഷ്യല്‍ മീഡിയ സെമിനാറില്‍ പങ്കെടുക്കുന്ന വാസ്നിക് തിരുവനന്തപുരം, കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉച്ചശേഷം സംഘടിപ്പിച്ചിട്ടുള്ള പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ സംബന്ധിക്കും. വൈകുന്നേരം ഏഴിന് കെ.പി.സി.സി ആസ്ഥാനത്ത് പാര്‍ട്ടി-സര്‍ക്കാര്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ പത്തനംതിട്ടയിലും ഉച്ചക്കുശേഷം ആലപ്പുഴയിലും നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനിലും പങ്കെടുത്തശേഷം കൊച്ചിയില്‍നിന്ന് അദ്ദേഹം ദല്‍ഹിക്ക് മടങ്ങും.
 മുകുള്‍ വാസ്നിക് എത്തുമെന്ന് പ്രതീക്ഷിച്ച് പാര്‍ട്ടി എം.പിമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും യോഗങ്ങള്‍ കഴിഞ്ഞയാഴ്ച വിളിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവെച്ചതോടെ യോഗങ്ങളും ഒഴിവാക്കി. ഇത്തവണ എം.പി മാരുടെയോ പാര്‍ട്ടി ഭാരവാഹികളുടെയോ യോഗം വിളിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കുന്ന കോഓഡിനേഷന്‍ കമ്മിറ്റിയില്‍ മുകുള്‍ വാസ്നികിന്‍െറ സാന്നിധ്യം തുറന്ന ചര്‍ച്ചക്ക് വഴിയൊരുക്കും. സര്‍ക്കാറുമായി പാര്‍ട്ടി നേതൃത്വം പഴയപടി സഹകരിക്കുന്നില്ളെന്നും സര്‍ക്കാറിനെ അടിക്കാനാവശ്യമായ ആയുധങ്ങള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നിരന്തരം പ്രതിപക്ഷത്തിന് നല്‍കുകയാണെന്നുമുള്ള ആക്ഷേപം മുഖ്യമന്ത്രിയെ പിന്തുണക്കുന്ന എ വിഭാഗത്തിനുണ്ട്. മാത്രമല്ല,  അച്ചടക്കത്തിന്‍െറ അതിരുകള്‍ ലംഘിച്ച് സര്‍ക്കാറിനെതിരെ ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളിലും അവര്‍ക്ക് വിയോജിപ്പുണ്ട്. എന്നാല്‍, പാര്‍ട്ടിയുമായി കൂടിയാലോചിക്കാനോ കെ.പി.സി.സി പ്രസിഡന്‍റിനെ വിശ്വാസത്തിലെടുക്കാനോ മുഖ്യമന്ത്രി തയാറാകുന്നില്ളെന്ന പരാതിയാണ് ഐ വിഭാഗത്തിനുള്ളത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ഡാറ്റ  സെന്‍റര്‍ ഇടപാടിലും ആഭ്യന്തരവകുപ്പ് സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാണെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. സംസ്ഥാനത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇരുഗ്രൂപ്പുകളും നിലപാടുകള്‍ തുറന്നുപറയാന്‍ തയാറാകുമെന്നാണ് സൂചന. കെ.ബി. ഗണേഷ് കുമാറിന്‍െറ മന്ത്രിസഭാ പുന$പ്രവേശം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകാം.
സംസ്ഥാന സന്ദര്‍ശനസമയത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മുന്നണിയിലെ ഘടകകക്ഷി നേതാക്കളും സോണിയ ഗാന്ധിക്ക് മുമ്പാകെ  ചില പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെട്ട പാര്‍ട്ടി അധ്യക്ഷ, നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയശേഷമാണ് മടങ്ങിയത്.
പക്ഷേ, സോണിയ മടങ്ങിയശേഷം പോര് കൂടുതല്‍ രൂക്ഷമായെന്നതാണ് യാഥാര്‍ഥ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പോര് തുടര്‍ന്നുകൊണ്ടുപോകാന്‍ കേന്ദ്ര നേതൃത്വം അനുവദിക്കില്ല.
മുകുള്‍ വാസ്നികിന്‍െറ സന്ദര്‍ശന സമയത്ത് ഇതിനാവശ്യമായ തുടര്‍ചര്‍ച്ചകളും ഉണ്ടാകും. ഇതിനായി പാര്‍ട്ടിയിലെ പ്രമുഖനേതാക്കളുമായി അദ്ദേഹം ഒറ്റക്കൊറ്റക്ക്  കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP