സ്വാഗതം
WELCOME

News Update..

Sunday, March 8, 2015

ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുത്; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ ഉപവാസം Madhyamam News Feeds

ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുത്; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ ഉപവാസം Madhyamam News Feeds

Link to

ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുത്; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ ഉപവാസം

Posted: 07 Mar 2015 10:56 PM PST

നേമം: ഈ സാമ്പത്തികവര്‍ഷം മൂക്കുന്നിമലയിലെ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ മൂക്കുന്നിമല സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നിലവില്‍ ക്വാറികള്‍ക്ക് കലക്ടര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ക്വാറികള്‍ക്ക് വിവിധ ലൈസന്‍സുകളുമില്ല. പുതിയ ലൈസന്‍സുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജനരോഷംഭയന്ന് തയാറായിട്ടില്ല. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് 2015-16 വര്‍ഷത്തേക്ക് ലൈസന്‍സുകള്‍ നല്‍കരുതെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉപവാസം നടത്തിയത്. ഷാജര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. ഗോപിപിള്ള, ഡോ. മോഹന്‍കുമാര്‍, സുരേന്ദ്രകുമാര്‍, രാധാഭായി, ലതപ്രീത്, സുഗത, രേണുക, അനുജ, മുരുകന്‍ കാട്ടാക്കട, ഗീത ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് മൂന്നിന് പ്രകൃതി സംരക്ഷണസേന പ്രവര്‍ത്തകര്‍ ഗീത ജോണിന്‍െറ നേതൃത്വത്തില്‍ മൂക്കുന്നിമല സന്ദര്‍ശിക്കും.

മീഡിയേഷന്‍ സെന്‍റര്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

Posted: 07 Mar 2015 10:48 PM PST

തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി വളപ്പില്‍ പുതുതായി നിര്‍മിച്ച മധ്യസ്ഥ അനുരഞ്ജന കേന്ദ്രം (ആള്‍ട്ടര്‍നേറ്റിവ് ഡിസ്പ്യൂട്ട് റസല്യൂഷന്‍ സെന്‍റര്‍ -എ.ഡി.ആര്‍ സെന്‍റര്‍) തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് കേന്ദ്രത്തിന്‍െറ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്ന് ചടങ്ങ് ഒഴിവാക്കുകയായിരുന്നു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് സി.കെ. അബ്ദുറഹീം എന്നിവര്‍ 3.25ഓടെ സ്ഥലത്തത്തെി.
കേന്ദ്രത്തിന് തയാറായ കെട്ടിടം സന്ദര്‍ശിച്ച് സംഘം മടങ്ങി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. എം. ഷറഫുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, വിവിധ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മൂന്ന് മണിയോടെ ധര്‍മടം പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം പി.ടി. സനല്‍കുമാര്‍ ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തത്തെി. ചടങ്ങിന് തയാറാക്കിയ വേദിക്ക് മുന്നില്‍ ചടങ്ങ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടിയുമായി പ്രതിഷേധം. തലശ്ശേരിയുടെ ചാര്‍ജുള്ള ഡിവൈ.എസ്.പി ടി.പി. പ്രേമരാജന്‍, സി.ഐ വി.കെ. വിശ്വംഭരന്‍ എന്നിവര്‍ ചേര്‍ന്ന് അനുനയിപ്പിച്ച് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു.
ചടങ്ങ് മാറ്റിവെച്ചത് സംഘാടകര്‍ ഒൗദ്യോഗികമായി അറിയിക്കാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. അതേസമയം, കെട്ടിടവും കോടതി പരിസരവും അലങ്കരിക്കാനും വേദി തയാറാക്കാനും ചെലവായ തുക, ചടങ്ങ് ഒഴിവാക്കിയതിനാല്‍ എങ്ങനെ ലഭിക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍. 2014 മാര്‍ച്ച് 15ന് ഹൈകോടതി ജഡ്ജി സി.കെ. അബ്ദുറഹീം തറക്കല്ലിട്ട ശേഷം ഒരു വര്‍ഷം കൊണ്ടാണ് രണ്ട് നില കെട്ടിടം എല്ലാ സൗകര്യങ്ങളോടെയും തയാറായത്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും പുതുതായി ഫയല്‍ ചെയ്യുന്ന പ്രീ ലിറ്റിഗേഷന്‍ കേസുകളും കടുത്ത നിയമനടപടികളില്‍നിന്ന് മോചിപ്പിച്ച് മധ്യസ്ഥ അനുരഞ്ജനത്തിലൂടെ ഒത്തുതീര്‍പ്പാക്കുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. തലശ്ശേരി എ.ഡി.ആര്‍ സെന്‍റര്‍ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ കാലങ്ങളില്‍ കാഴ്ചവെച്ചത്.
സ്വന്തമായി കെട്ടിടം കൂടി തയാറായതോടെ വളരെ വേഗത്തില്‍ ഒട്ടേറെ കേസുകള്‍ തീര്‍പ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. എ.ഡി.ആര്‍ സെന്‍ററിന് പുറമെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ മീഡിയേഷന്‍ സെന്‍റര്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫിസുകളും ഇവിടെ പ്രവര്‍ത്തിക്കും. ഒരേ സമയം അദാലത്തുകളും കൂടുതല്‍ കേസുകളില്‍ മീഡിയേഷനും നടത്താനുള്ള സൗകര്യമാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്.

മലമുറി ഇടിച്ചുനിരത്തുന്നു

Posted: 07 Mar 2015 10:46 PM PST

പെരുമ്പാവൂര്‍: എം.സി റോഡിലെ മലമുറിയില്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ വന്‍ തോതില്‍ മലയിടിച്ചു നിരത്തലും പാറ ഖനനവും. ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് ആക്ഷേപം. ചെമ്മനം പെട്രോള്‍ പമ്പിന് പിന്നിലെ മലയാണ് സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടി വ്യാപകമായ മണ്ണെടുപ്പും പാറപൊട്ടിക്കലും നടത്തുന്നത്.
മലയിടിച്ചു തുടങ്ങിയതോടെ പ്രദേശത്തെ കിണറുകള്‍ മിക്കതും വറ്റി. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. ഇതിനിടെയാണ് കഴിഞ്ഞദിവസം സ്വകാര്യവ്യക്തി മൂന്ന് ജാക്ക് ഹാമറുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ പാറ ഖനനം ആരംഭിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് പാറ പൊട്ടിക്കാനുള്ള ഉത്തരവ് കൈവശപ്പെടുത്തി. മലയിടിച്ചുനിരത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ളെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പഞ്ചായത്ത് സ്ഥലം ഉടമക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് ഭൂവുടമ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍നിന്ന് ഇതിനെതിരെ അനുകൂല വിധി നേടി വീണ്ടും പാറപൊട്ടിക്കല്‍ തുടരുകയാണ്.
സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളും രാഷ്ട്രീയ നേതാക്കളും മൗനം പാലിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ പലരും കോഴ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. മലയിടിച്ച് നിരത്തിയതോടെ 66 കെ.വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റ് അപകടാവസ്ഥയിലാണ്. പോസ്റ്റ് ഏതുനിമിഷവും നിലംപതിക്കാന്‍ സാധ്യതയുണ്ടെന്ന വൈദ്യുതി ബോര്‍ഡിന്‍െറ മുന്നറിയിപ്പും ബന്ധപ്പെട്ട അധികാരികള്‍ ചെവിക്കൊണ്ടിട്ടില്ല. മാത്രമല്ല മുല്ലപ്പെരിയാര്‍ ദുരന്ത നിവാരണത്തിന്‍െറ ഭാഗമായി മേഖലയിലെ ജനങ്ങള്‍ക്ക് ജലപ്രളയമുണ്ടായാല്‍ കയറി നില്‍ക്കാന്‍ ജില്ലാഭരണകൂടം കണ്ടത്തെിയ ഉയര്‍ന്ന പ്രദേശമാണ് മലമുറി. ഈ മലനിരകളാണ് ഭൂമാഫിയ ഇടിച്ചുനിരത്തുന്നത്.
മലയിടിച്ചിലിനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സ്ഥലം എം.എല്‍.എക്കും കൈമാറി. പൗരസമിതി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

മീങ്കര–ചുള്ളിയാര്‍ ഡാമില്‍ കൈയേറ്റം; അധികൃതര്‍ മൗനത്തില്‍

Posted: 07 Mar 2015 10:43 PM PST

മുതലമട: മീങ്കര-ചുള്ളിയാര്‍ ഡാമിലെ കൈയേറ്റം തുടരുന്നു. തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന മീങ്കര ഡാമില്‍ കഴിഞ്ഞ നാലുമാസത്തിനിടെ 22 ഏക്കറിലധികം സ്ഥലം കൈയേറി തെങ്ങ്, മാവ് എന്നിവ നട്ടുപിടിപ്പിച്ചു. ചുള്ളിയാര്‍ ഡാമില്‍ നരിപ്പാറചള്ളക്ക് പിന്നിലും ചപ്പക്കാട് അതിര്‍ത്തിയോട് ചേര്‍ന്നുമുള്ള പ്രദേശം മണ്ണിട്ടുനികത്തിയാണ് ഡാമിലെ ഇരുപതേക്കറിലധികം സ്ഥലം കൈയേറിയിട്ടുള്ളത്.
സ്വകാര്യ തോട്ടങ്ങള്‍ക്കകത്തുകൂടി മണ്ണുമായി ടിപ്പറുകള്‍ പോകുന്നത് നാട്ടുകാര്‍ക്ക് സംശയം ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചുള്ളിയാര്‍ ഡാംപ്രദേശത്ത് കൈയേറ്റം നടക്കുന്നതായി കണ്ടത്തെിയത്.
ഇറിഗേഷന്‍, റവന്യൂ വകുപ്പുകളുടെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയാണ് ഭൂമി കൈയേറുന്നത്. കൈയേറ്റം സംബന്ധിച്ച് നടപടിക്ക് ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ കൂട്ടാക്കിയിട്ടില്ല. താലൂക്ക് വികസന സമിതികളിലും താലൂക്ക് ഓഫിസുകളില്‍ നടക്കുന്ന കലക്ടറുടെ പൊതുജന സമ്പര്‍ക്കപരിപാടികളിലും ചുള്ളിയാര്‍-മീങ്കര ഡാമുകളിലെ കൈയേറ്റത്തിനെതിരെ പരാതി എത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതര്‍ ഗൗരവമായി കാണുന്നില്ല. ഡാമുകള്‍ അളന്ന് തിട്ടപ്പെടുത്തി വലിയ കോണ്‍ക്രീറ്റ് ജണ്ട സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. സര്‍വേ വകുപ്പിലെ ജീവനക്കാരുടെ കുറവും അന്തര്‍സംസ്ഥാന സര്‍വേ ഏറ്റെടുക്കാന്‍ സര്‍വേ വകുപ്പ് തയാറല്ലാത്തതുമാണ് ഡാം സര്‍വേ നീണ്ടുപോകാന്‍ കാരണം.

വനംവകുപ്പ് സര്‍വേ: ഒമ്പത് കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമാകും

Posted: 07 Mar 2015 10:39 PM PST

പൂക്കോട്ടുംപാടം: മലയോര മേഖലയില്‍ ആശങ്ക പരത്തി വനം വകുപ്പ് സര്‍വേ. അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട, വേങ്ങാപരത, സൊസൈറ്റിപടി ഭാഗങ്ങളിലെ ഒമ്പത് കര്‍ഷകരുടെ ഭുമിയാണ് നഷ്ടമാകുക. കരുളായി വന മേഖയുമായി അതിര്‍ത്തി പങ്കിടുന്ന ചെരങ്ങാതോടിന് മറുവശത്തുള്ള എടയാടതൊടി വിശ്വന്‍, കുറ്റിപ്പിലാക്കല്‍ കെ.ജെ. ദേവസ്യ, കുറ്റിപ്പിലാക്കല്‍ ബിജു, ജോസ് കുറ്റിപ്പിലാക്കല്‍, തോട്ടുങ്ങല്‍ മൊയ്തീന്‍, ചേക്കുത്ത് കുഞ്ഞാവ, കിഴക്കെക്കര രാജന്‍, ഖദീജ അമ്പുക്കാടന്‍, പന്നിക്കോടന്‍ കുഞ്ഞുമുഹമ്മദ് എന്നിവരുടെ കൈവശമുള്ള ഭൂമിയിലെ മരങ്ങള്‍ മുറിച്ച് നീക്കാന്‍ അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അര ഏക്കര്‍ മുതല്‍ 10 സെന്‍റ് വരെ ഭൂമിയാണ് സര്‍വേ പ്രകാരം വനത്തിലുള്‍പ്പെട്ടിരിക്കുന്നത്.
മൂന്ന് തലമുറയായി കൈവശമുള്ള നികുതി അടക്കുന്ന കൃഷി ഭൂമിയിലാണ് വനംവകുപ്പ് അവകാശമുന്നയിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.
റബര്‍, കവുങ്ങ് തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷിയിടത്തിലുള്ളത്. റവന്യൂ ഭൂമിയില്‍ സര്‍വേ നടത്തി അതിര്‍ത്തി നിശ്ചയിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും കര്‍ഷകര്‍ പറയുന്നു. ഭൂമി നഷ്ടമാകുമെന്ന ഭീതിയില്‍ കര്‍ഷകരില്‍ ചിലര്‍ മരങ്ങള്‍ മുറിച്ച് നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മുന്നാം തവണ റീപ്ളാന്‍റ് ചെയ്ത തോട്ടങ്ങളും സര്‍വേയില്‍ വന ഭൂമിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചുള്ളിയോട് ഉണ്ണിക്കുളം ഭാഗത്തെ വന്‍കിട തോട്ടമുടമകള്‍ ചെരങ്ങാ തോട് ഗതി തിരിച്ചു വിട്ട് വനം ഭൂമി കൈയേറിയതായി ആരോപണമുണ്ടായിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ തയാറാകാത്ത വനംവകുപ്പ് ചെറുകിട കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ഇത്തരം പ്രദേശങ്ങളില്‍ സര്‍വേ നടത്താന്‍ വനംവകുപ്പ് തയാറായിട്ടില്ളെന്നും പരാതിയുണ്ട്. വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടിയ കര്‍ഷകര്‍ക്ക് വനംവകുപ്പ് നല്‍കുന്ന ഇരുട്ടടിയാണ് സര്‍വേയെന്നും കര്‍ഷകര്‍ പറയുന്നു.

യുവാവിനെ തല്ലിക്കൊന്ന സംഭവം: 12 പേര്‍ കൂടി അറസ്റ്റില്‍

Posted: 07 Mar 2015 10:32 PM PST

Image: 

കൊഹിമ: നാഗാലാന്‍ഡില്‍ ബലാത്സംഗ കേസ് പ്രതിയായ യുവാവിനെ പൊതുജനം ജയിലില്‍ നിന്നും വലിച്ചിറക്കി കൊന്നു കെട്ടിത്തൂക്കിയ സംഭവത്തില്‍ 12 പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ആറു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്.
സംഘര്‍ഷമുണ്ടായ ദിമാപൂരില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നു മൂന്നു മണിയോടെ അവസാനിക്കും. അടുത്ത 48 മണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍, ഇന്‍ര്‍നെറ്റ്, എസ്.എം.എസ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
ദിമാപൂരില്‍ ഫെബ്രുവരി 24ന് സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സയിദ് ശരീഫുദ്ദീന്‍ ഖാനെയാണ് നാട്ടുകാര്‍ അടിച്ചുകൊന്നത്. റിമാന്‍ഡിലായിരുന്ന ഇയാളെ ജയിലിനുള്ളില്‍ നിന്ന് വലിച്ചിറക്കി നഗ്നനാക്കി മര്‍ദിച്ചും കല്ളെറിഞ്ഞും ദിമാപൂര്‍ ടൗണിലൂടെ വലിച്ചിഴച്ചുമായിരുന്നു കൊലപാതകം. മൃതദേഹം ക്ളോക് ടവറില്‍ കെട്ടിത്തൂക്കുകയും ചെയ്തിരുന്നു.

പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു; മലിന ഐസ് ഉപയോഗം വ്യാപകം

Posted: 07 Mar 2015 10:28 PM PST

കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധി പടരുമ്പോഴും ശുചിത്വമുള്ള ഭക്ഷണവും വെള്ളവും ലഭിക്കാന്‍ നടപടികളില്ല. ഇതുകാരണം, കടുത്ത വേനല്‍ അനുഭവപ്പെടുന്ന ഈ വര്‍ഷവും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. കുടിവെള്ള മലിനീകരണവും എലികളുടെയും മറ്റു ജന്തുക്കളുടെയും വ്യാപനവുമാണ് ഇതില്‍ പ്രധാനം.
കടുത്ത ചൂടിനെ ചൂഷണം ചെയ്ത് കടകളിലും തെരുവോരങ്ങളിലും ശീതളപാനീയ വില്‍പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നതില്‍ ഏറെയും മലിനജലമാണ്. വെള്ളം ലഭിക്കുന്ന ഇടത്തെക്കുറിച്ചോ സൂക്ഷിക്കുന്നത് എങ്ങനെയെന്നോ അറിയാന്‍ ഒരു സംവിധാനവുമില്ല. ഇത് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ പടരാനിടയാക്കും. ആരോഗ്യവകുപ്പോ തദ്ദേശ സ്ഥാപനങ്ങളോ ശക്തമായ നടപടികള്‍ എടുക്കാത്തതാണ് രോഗവ്യാപനത്തിന് കാരണം. വെയില്‍ ചൂടേറിയതിനൊപ്പം നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായ കരിമ്പ് ജ്യൂസ് വില്‍പന കേന്ദ്രങ്ങള്‍ അലസമായ ശുചിത്വ സമീപനത്തിന്‍െറ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്ന് ലോറികളില്‍ എത്തുന്ന കരിമ്പാണ് ശീതളപാനീയമായി വിറ്റഴിക്കപ്പെടുന്നത്. ലൈസന്‍സോ ആരോഗ്യ സുരക്ഷാ നടപടികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകളിലാണ് ജ്യൂസ് തയാറാക്കുന്നത്. തണുപ്പിനായി മലിനജലത്തില്‍ നിര്‍മിക്കുന്ന മീന്‍ ഐസുകളാണ് പാനീയങ്ങളില്‍ ഉപയോഗിക്കുന്നത്. ഭൂഗര്‍ഭജലം കിട്ടാതായതോടെ പുഴവെള്ളത്തിലാണ് ഐസുകള്‍ നിര്‍മിക്കുന്നത്.
ഇവ ശുചിത്വമില്ലാത്ത മീന്‍ പെട്ടികളില്‍ എത്തിച്ച് കടകളില്‍ മലിനമായ സ്ഥലങ്ങളില്‍ ഇറക്കുന്നു. മിക്കയിടങ്ങളിലും കേടുവന്ന ഫ്രിഡ്ജുകളുടെ ഭാഗമാണ് ഫ്രീസറായി ഉപയോഗിക്കുന്നത്. ഇത് അണുബാധക്കിടയാക്കും. മലിനമായ ഇടങ്ങളില്‍ സൂക്ഷിച്ച കരിമ്പ് വൃത്തിയാക്കാതെയാണ് പാനീയത്തിന് ഉപയോഗിക്കുന്നത്.
ശീതളപാനീയ കടകളില്‍ ജ്യൂസിനും മറ്റും ഉപയോഗിച്ച് വലിച്ചെറിയുന്ന നാരങ്ങത്തോടാണ് ജ്യൂസില്‍ രസചേരുവയായി ഉപയോഗിക്കുന്നത്. മലിന ഐസുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നിരവധി ഐസ്നിര്‍മാണ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടറും ജില്ലാ ആരോഗ്യവിഭാഗവും ഇടപെട്ട് പൂട്ടിച്ചിരുന്നു. എന്നാല്‍, കര്‍ശന നിലപാട് അയഞ്ഞതോടെ ഇത്തരം സ്ഥാപനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും രംഗത്തത്തെിയിരിക്കുകയാണ്.
ശുദ്ധജലത്തില്‍ നിര്‍മിക്കുന്ന ഐസും മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ളെന്നതും ഫാക്ടറികളില്‍ നിരന്തര പരിശോധനയില്ലാത്തതും ഇത്തരം കമ്പനികള്‍ക്ക് ഗുണമാവുകയാണ്.

കിവീസിന്‍െറ ജൈത്രയാത്ര ക്വാര്‍ട്ടറിലേക്ക്

Posted: 07 Mar 2015 09:47 PM PST

Image: 

നാപിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് 187 റണ്‍സിന്‍െറ ഉജ്വല വിജയം. കിവീസ് താരങ്ങളുടെ പേസ്, സ്പിന്‍ ബൗളിങ്ങിന് മുമ്പില്‍ പതറിയ അഫ്ഗാന്‍ ടീം 47.4 ഓവറില്‍ 186 റണ്‍സിന് പുറത്തായി. പൂള്‍ എ വിഭാഗത്തില്‍ അഞ്ച് മത്സരങ്ങളിലും വിജയിച്ച കിവീസ് ക്വാര്‍ട്ടറില്‍ കടന്നു.

കളി ഇരുപതാം ഓവറിലെ ത്തിയപ്പോള്‍ 59 റണ്‍സിന് അഫ്ഗാന്‍െറ ആറു വിക്കറ്റുകളാണ് നഷ്ടമായത്. 56 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത നജീബുള്ള സാന്ദ്രാനാണ് ടോപ്പ് സ്കോറര്‍. സമീയുള്ള ഷെന്‍വാരി 110 പന്തില്‍ നിന്നു 54 റണ്‍സെടുത്തു. ഇരുവരുടെയും 88 റണ്‍സ് കൂട്ടുക്കെട്ടാണ് തകര്‍ന്നടിയേണ്ട അഫ്ഗാന്‍ ടീമിനെ 47 ഓവറിലും 186 റണ്‍സിലും എത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനെ തുടക്കം മുതല്‍ നിയന്ത്രിച്ചിരുന്നത് കിവീസ് ബൗളിങ് ആയിരുന്നു. ഡാനിയേല്‍ വെട്ടോറി നാലും ട്രന്‍റ് ബൗള്‍ട്ട് മൂന്നും ആന്‍ഡേഴ്സന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവര്‍ ബൗള്‍ ചെയ്ത വെട്ടോറി 18 റണ്‍സാണ് വിട്ടുകൊടുത്തത്.

മറുപടി ബാറ്റിങ്ങില്‍ കിവീസ് 36.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 186 റണ്‍സ് മറികടന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അര്‍ധ സെഞ്ചുറി നേടി. നായകന്‍ ബ്രണ്ടന്‍ മക്കല്ലം 42 റണ്‍സും വില്യംസണ്‍ 33 റണ്‍സും എടുത്തു.  
 

അന്താരാഷ്ട്ര വനിതാദിനം: മഹിളകള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം

Posted: 07 Mar 2015 09:27 PM PST

Image: 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് മോദി വനിതകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.
 പുതിയ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയുടെയും സ്ത്രീകളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് അദ്ദേഹം കുറിച്ചു. അസാമാന്യമായ ധൈര്യവും പകരം വെക്കാനാവാത്ത നേട്ടങ്ങളും കൈവരിച്ച  വനിതകളെ താന്‍ അഭിവാദ്യം ചെയ്യന്നതായും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

കാര്‍ത്തികേയന്‍െറ വിയോഗത്തില്‍ വ്യാപക അനുശോചനം

Posted: 07 Mar 2015 09:04 PM PST

Image: 

അബൂദബി/ദുബൈ:  സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍െറ നിര്യാണത്തില്‍ പ്രവാസലോകത്തും വ്യാപക അനുശോചനം. വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യന്‍ മീഡിയ അബൂദബി അനുശോചന യോഗം ചേര്‍ന്നു. ഒന്നര വര്‍ഷം മുമ്പ് ഇന്ത്യന്‍ മീഡിയ അബൂദബി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കാര്‍ത്തികേയന്‍ അവസാനമായി ഗള്‍ഫില്‍ എത്തിയത്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കേരളത്തെ പഠിപ്പിച്ച സൗമ്യനായ വ്യക്തിത്വമായിരുന്നു ജി. കാര്‍ത്തികേയനെന്ന് പ്രമുഖ വ്യവസായിയും അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ. യൂസുഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മന്ത്രി, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഷുക്കൂറലി കല്ലിങ്ങല്‍, ഒ.ഐ.സി.സി അബൂദബി പ്രസിഡന്‍റ് പള്ളിക്കല്‍ ശുജാഹി, ജനറല്‍ സെക്രട്ടറി ടി.എ. നാസര്‍, ഒ.ഐ.സി.സി പ്രസിഡന്‍റ് മനോജ് പുഷ്കര്‍, അബൂദബി സംസ്ഥാന കെ.എം.സി.സി പ്രസിഡന്‍റ് എം.കെ. മൊയ്തീന്‍, ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
അബൂദബി മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോം നടത്തിയ  ജി. കാര്‍ത്തികേയന്‍ അനുസ്മരണം മനോജ് പുഷ്കര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണന്‍, അനൂപ് നമ്പ്യാര്‍, അനീഷ് ഭാസി, സാബു അഗസ്റ്റിന്‍, സന്തോഷ്, കെ.എം. നാസര്‍, റിനു തുടങ്ങിയവര്‍ സംസാരിച്ചു.
അബൂദബി മലയാളി സമാജത്തിന്‍െറയും ഒ.ഐ.സി.സിയുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാത്രി എട്ടിന് മുസഫയിലെ സമാജം അങ്കണത്തില്‍ കാര്‍ത്തികേയന്‍ അനുസ്മരണ യോഗം ചേരും.
കറ  കളഞ്ഞ രാഷ്ട്രീയത്തിനുടമയായ കാര്‍ത്തികേയന്‍െറ വേര്‍പാട് രാഷ്ട്രീയ കേരളത്തിനെന്നപോലെ  സാംസ്കാരിക മേഖലക്കും തീരാ  നഷ്ടമാണെന്ന് കോഴിക്കോട് ജില്ല പ്രവാസി (യു.എ.ഇ ) യോഗം അഭിപ്രായപ്പെട്ടു . പ്രസിഡന്‍റ്് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. മോഹന്‍.എസ്. വെങ്കിട്ട് ,അഡ്വ മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
സ്പീക്കറുടെ നിര്യാണത്തില്‍ ചിരന്തന സാംസ്കാരിക വേദി അനുശോചിച്ചൂ.  ആദര്‍ശ രാഷ്ട്രീയത്തിന്‍െറ വക്താവും കോണ്‍ഗ്രസിലെ സാംസ്കാരിക സാഹിത്യപ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു അദ്ദേഹമെന്ന് പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി,ജന.സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.                                                                                     പ്രതികൂല സാഹചര്യയത്തിലും മൂല്യങ്ങള്‍ കൈവിടാത്ത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് ഷര്‍ജ ഒ.ഐ.സി.സി പ്രസിഡന്‍റ് ജാബിര്‍ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി അംഗവും ദുബൈ സംസ്കൃതി ചെയര്‍മാനുമായ അഡ്വ. ടി.കെ. ഹാഷികും അനുശോചനമറിയിച്ചു. കാര്‍ത്തികേയന്‍െറ നിര്യാണത്തില്‍ പ്രവാസി ഇന്ത്യ കേന്ദ്രസമിതിയും അനുശോചനം രേഖപ്പെടുത്തി.
റാസല്‍ഖൈമ: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. റെജി, ജന.സെക്രട്ടറി ഗോപകുമാര്‍, ഇന്ത്യന്‍ റിലീഫ് കമിറ്റി പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീന്‍, കേരള സമാജം ഭാരവാഹികളായ നാസര്‍ അല്‍ദാന, നാസര്‍ അല്‍ മഹ, റാക് ഗള്‍ഫ്മാധ്യമം വിചാരവേദി ഭാരവാഹികളായ കെ. അസൈനാര്‍, കെ.എം അറഫാത്ത്, റാക് ചേതന ഭാരവാഹികളായ മോഹനന്‍ പിള്ള, റസാഖ്, റാക് നോളജ് തിയറ്റര്‍ ഭാരവാഹികളായ ജോര്‍ജ് സാമുവല്‍, ആര്‍. സജ്ജാദ് ഫൈസല്‍, യുവകലാസാഹിതിയുടെ മോഹനന്‍ പങ്കത്ത് എന്നിവര്‍ അനുശോചിച്ചു.  
റാസല്‍ഖൈമയിലെ കോണ്‍ഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജി. കാര്‍ത്തികേയന്‍ അനുസ്മരണം ഞായറാഴ്ച വൈകിട്ട് എട്ടിന് കേരള സമാജത്തില്‍ നടക്കും.  
ഫുജൈറ: ഫുജൈറയിലെ പ്രവാസി കോണ്‍ഗ്രസ് നേതാവ് കെ.സി. അബൂബക്കര്‍ അനുശോചിച്ചു.
കാര്‍ത്തികേയന്‍െറ വിയോഗത്തില്‍ കേരളീയം യു.എ.ഇ അനുശോചിച്ചു.

ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവിനെ വിട്ടയച്ചു: ജമ്മുവില്‍ ബി.ജെ.പിയുടെ പ്രതിഷേധം

Posted: 07 Mar 2015 08:42 PM PST

Image: 

ശ്രീനഗര്‍: 2010 ല്‍ 112 പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് മസാറത് ആലമിനെ ജയിലില്‍നിന്ന് മോചിപ്പിച്ചു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍്റെ തീരുമാനത്തിന്‍്റെ ഭാഗമായാണ് ആലമിനെ മോചിപ്പിച്ചത്. ആലമിനെ വിട്ടയക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.
മസാറത് ആലമിനെ വിട്ടയച്ചതിനെതിരെ ഭരണകക്ഷിയായ ബി.ജെ.പി രംഗത്തുവന്നു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിഘടനവാദി സംഘടനയുടെ നേതാവിനെ  ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി. ദേശത്തിന്‍്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരക്കാരെ മോചിപ്പിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് ബി.ജെ.പി നേതാവ് യുദ്ധവീര്‍ സത്തേി പറഞ്ഞു. മസാറത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കം മുഖ്യമന്ത്രി ഭാഗത്തു നിന്നുണ്ടായില്ളെങ്കില്‍ പാര്‍ട്ടിയുടെ യുവജനസംഘടന തുടര്‍ച്ചയായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ ഭാഗമായാണ് നടപടിയെന്ന് ഡി.ജി.പി കെ. രാജേന്ദ്ര വ്യക്തമാക്കിയിരുന്നു. 42കാരനായ മസാറത് പൊതു സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റിലായത്. എങ്കിലും, ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ആലമിനെ വിട്ടയച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികളും രംഗത്തത്തെിയിട്ടുണ്ട്.
 

ധാര്‍മ്മിക നവീകരണം നടക്കേണ്ട കാലമാണിതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Posted: 07 Mar 2015 08:20 PM PST

Image: 

മനാമ: കേരളീയ സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനില്‍ക്കാനായി പരിശ്രമിക്കേണ്ട സമയമാണിതെന്ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പല അധാര്‍മ്മിക പ്രവണതകളും നടമാടുന്ന കാലമാണിത്. അഴിമതി, ചൂഷണം, അക്രമണം, അരാജകത്വം, മദ്യപാനം തുടങ്ങിയവ സമൂഹത്തില്‍ ഒരു വലിയ വിഷയമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് സമൂഹത്തെ ധാര്‍മ്മികമായി നവീകരിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈന്‍ സീറോ മലബാര്‍ സൊസൈറ്റി (സിംസ്) ഏര്‍പ്പെടുത്തിയ  ‘വര്‍ക്ക് ഓഫ് മേഴ്സി അവാര്‍ഡ്’ രാജ കുടുംബാംഗവും  സാമൂഹിക പ്രവര്‍ത്തകനുമായ ലെഫ്.ജന.(റിട്ട.) ശൈഖ് ദുഐജ് ഖലീഫ ബിന്‍ ദുഐജ് അല്‍ ഖലീഫക്ക് സമ്മാനിക്കാനും സഭാകാര്യങ്ങള്‍ അവലോകനം ചെയ്യാനുമായാണ് അദ്ദേഹം ബഹ്റൈനിലത്തെിയത്. ബഹ്റൈനിലേക്കുള്ള പിതാവിന്‍െറ രണ്ടാമത് യാത്രയാണിത്.
ധാര്‍മ്മികമായ പ്രതിസന്ധികള്‍ക്കെതിരെ സഭ ധാരാളം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനീതിക്കും അക്രമത്തിനുമെതിരെ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ധ്യാനങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയവയെല്ലാം ഇതിന്‍െറ ഭാഗമാണ്. ദുഷ്പ്രവണതകള്‍ സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിച്ചതല്ല. സഭാ വിശ്വാസികളും ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെട്ടതായി കാണാം. അതുകൊണ്ട് പൊതുസമൂഹത്തിനെയാകെ നവീകരിക്കുന്ന നിലപാടുകളാണ് സ്വീകരിക്കേണ്ടത്.
ചര്‍ച്ചുകള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്്. എന്നാല്‍ സര്‍ക്കാറും പ്രധാനമന്ത്രി തന്നെയും ഇതിനെതിരെ നിലപാടെടുത്തു എന്നത് നല്ല കാര്യമാണ്. വി.എച്ച്.പി, ആര്‍.എസ്.എസ് തുടങ്ങിയ സംഘടകളുടെ പിന്തുണയുള്ള വ്യക്തിയാണല്ളോ നരേന്ദ്രമോദി. അതുകൊണ്ട് അവരെ പിണക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നിണ്ടാകില്ല. എങ്കിലും എല്ലാവര്‍ക്കും മതസ്വാതന്ത്രമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത് നല്ല കാര്യമാണ്. രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ ചില രീതികളുണ്ട്. ഇത്തരം പ്രതികരണങ്ങളെ അങ്ങിനെ കണ്ടാല്‍ മതി.
ഇന്ത്യയില്‍ മത-ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായ ഒരു നീക്കം നടക്കുന്നു എന്ന് കരുതാനാകില്ല. ഇന്ത്യയില്‍ ഒരാള്‍ക്കും ന്യൂനപക്ഷങ്ങളെ അവഗണിക്കാനാകില്ല. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. അത് ഇന്ത്യന്‍ പൊതുസമൂഹത്തിന്‍െറ വികാരമാണ്. അത് ഉള്‍ക്കൊണ്ടാണ് ഭരണഘടന നിലവില്‍ വന്നത്.
ഓരോ പൗരനും താന്‍ ആഗ്രഹിക്കുന്ന മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. ഈ നിലപാടിനെ ക്രൈസ്തവ സഭ പിന്തുണക്കുന്നു. മതപരിവര്‍ത്തനത്തെ മാനസാന്തരപ്പെടല്‍ എന്ന നിലക്കാണ് സഭ കാണുന്നത്. അത് ഒരാള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്. ആ തെരഞ്ഞെടുപ്പ്  ഒരു പൗരന്‍െറ അവകാശമാണ്. മതപരിവര്‍ത്തനത്തെ രാഷ്ട്രീയമായി കാണേണ്ടതുണ്ടോ എന്നതറിയില്ല. ക്രൈസ്തവ സഭക്ക് പ്രേഷിതപ്രവര്‍ത്തനം എന്നത് യേശുക്രിസ്തുവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. യേശുക്രിസ്തുവിന്‍െറ സന്ദേശം ലോകത്ത് എത്തിക്കുക എന്ന ദൗത്യത്തിന്‍െറ ഭാഗമാണത്. യഥാര്‍ഥത്തില്‍ മനുഷ്യാവകാശം എന്ന ആശയം തന്നെ ഉയര്‍ന്നു വന്നത് ക്രിസ്തീയ വിശ്വാസത്തില്‍ നിന്നുമാണ്. അതുകൊണ്ട് അതിന് കേവല മതപ്രചാരണം എന്നതില്‍ കവിഞ്ഞ അര്‍ഥങ്ങളുണ്ട്. ചിലര്‍ക്ക് അതിനോട് വിയോജിപ്പികളുണ്ടാകാം. എല്ലാവരും വിമോചനത്തിനായി തെരഞ്ഞെടുക്കുന്നത് ക്രിസ്തുമതം തന്നെ ആകണമെന്നില്ല. ഉദാഹരണത്തിന് ജാതീയമായ വിഷയങ്ങളെ അതിജീവിക്കാന്‍ അംബേദ്കര്‍ കണ്ട മാര്‍ഗം ബുദ്ധമതം സ്വീകരിക്കുക എന്നതായിരുന്നല്ളോ. താന്‍ വളര്‍ന്ന ചുറ്റുപാടുമായി ചേര്‍ന്ന് പോകുന്ന മതം എന്ന നിലക്കാകാം അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തത്.
ഓരോരോ പ്രദേശത്തും അതത് സ്ഥലങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ക്രൈസ്തവ സഭ പ്രവര്‍ത്തിക്കുന്നത്. അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെപ്പോലുള്ളവര്‍ വലിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ കൂടിയാകുന്നത്. ഇപ്പോള്‍ അത്തരം മൂല്യങ്ങള്‍ ചോരുകയും സഭയുടെ സ്കൂളുകളിലെ അഡ്മിഷനുപോലും കോഴ വാങ്ങുന്നു എന്ന ആരോപണം പൂര്‍ണമായും ശരിയല്ല. നിലവില്‍ നമ്മുടെ നാട്ടില്‍ മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തെക്കുറിച്ചാണ് എല്ലാവരും സ്വപ്നം കാണുന്നത്. കൂലിവേല ചെയ്യുന്നവര്‍ പോലും മക്കളെ മികച്ച സ്ഥാപനങ്ങളില്‍ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. ഈ ആവശ്യം പരിഗണിച്ചാണ് വലിയ സൗകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കേണ്ടി വന്നത്. എന്നാല്‍ സഭ എന്നും നിലനില്‍ക്കുന്നത് പാവപ്പെട്ടവന്‍െറ കൂടെയാണ്. വടക്കെ ഇന്ത്യയില്‍ റാണി മറിയ എന്ന ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടതു തന്നെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്‍െറ പേരിലാണ്.
അധ്യാപന നിയമനത്തിലും മറ്റും കോഴ വാങ്ങുന്ന രീതി ആര് സ്വീകരിച്ചാലും അംഗീകരിക്കാനാകില്ല. ഇത്തരം കാര്യങ്ങളില്‍ മാറ്റം വരേണ്ടതാണ്.
സഭ അടിസ്ഥാനപരമായി ഒരു ക്രൈസ്തവ സമൂഹ കൂട്ടായ്മയാണ്. അതിന്‍െറ രാഷ്ട്രീയ പരിഗണനകള്‍ രണ്ടാമത്തെ കാര്യമാണ്. ക്രൈസ്തവ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പല സാമൂഹിക താല്‍പര്യങ്ങളുമുണ്ട്. ഇത് പൊതുഅന്തര്‍ധാരക്ക് വിരുദ്ധമാകരുത് എന്നേയുള്ളൂ. പുതിയ കാലത്ത് ആഗോളവല്‍ക്കരണം സൃഷ്ടിച്ച ദുരന്തങ്ങളെ സഭ വളരെ ദു$ഖത്തോടെയാണ് കാണുന്നത്. എന്നാല്‍ ഓരോ വ്യവസ്ഥിതിക്കും അതിന്‍േറതായ ചില പ്രശ്നങ്ങളുണ്ട് എന്ന കാര്യം കാണാതിരുന്നു കൂടാ. ഫ്യൂഡല്‍ കാലഘട്ടത്തിന് ശേഷം വന്ന ജനാധിപത്യക്രമത്തില്‍ ഒട്ടു മിക്ക രാജ്യങ്ങളും ചെറുതുരുത്തുകളായി നില്‍ക്കുകയാണുണ്ടായത്. അതുകൊണ്ട് അവര്‍ക്ക് വികസിക്കാനായില്ല. ഈ പരിമിധി മറികടക്കാനാണ് യൂറോപ്യന്‍ യൂനിയന്‍ തന്നെ രൂപവത്കരിച്ചത്. സഭക്ക് പ്രത്യകിച്ച് ഒരു വ്യവസ്ഥയോടും പ്രതിപത്തിയില്ല. എല്ലാ വ്യവസ്ഥയിലും തിരുത്തല്‍ ശക്തിയായി നില്‍ക്കാനാണ് സഭ ശ്രമിക്കുക. പ്രപഞ്ചോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് ഈയിടെ മാര്‍പ്പാപ്പ സ്വീകരിച്ച നിലപാടിനെതിരെ നെറ്റിചുളിക്കേണ്ട കാര്യമില്ല. പ്രപഞ്ചസൃഷ്ടിയെ അശാസ്ത്രീയമായി കാണേണ്ട എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. പ്രപഞ്ചനിര്‍മ്മിതിയെ ഒരു കഥപോലെ അവതരിപ്പിക്കുകയാണ് ബൈബിള്‍ ചെയ്തത്. മഹാസ്ഫോടന സിദ്ധാന്തമമോ, പരിണാമമോ ഒന്നും ദൈവവിശ്വാസത്തിന് എതിരല്ല. യൂറോപ്പില്‍ എല്ലാ ചിന്തകളെയും സമീപനങ്ങളെയും ഉള്‍ക്കൊള്ളാനാണ് സഭ ശ്രമിക്കുന്നത്. അവിടെ കുടുംബവ്യവസ്ഥ തകരുകയും ലൈംഗിക ദുസ്വാതന്ത്രം അനുഭവിക്കുന്ന തലമുറയുണ്ടാവുകയും ചെയ്തു. അവരെ എങ്ങനെ ഉള്‍ക്കൊള്ളാം എന്നാണ് സഭ ആലോചിക്കുന്നത്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതി വേറെയാണ്. അതുകൊണ്ട് ആ നിലപാട് ഇവിടെ സ്വീകരിക്കേണ്ട കാര്യമില്ല എന്നാണ് കരുതുന്നത്. ആദര്‍ശപരമായി ഏറ്റവും അനുയോജ്യമായ കുടുംബവ്യവസ്ഥ ഭാരതത്തിന്‍േറതാണ്. അതാണ് സഭ യൂറോപ്പില്‍ പോലും അവതരിപ്പിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തില്‍ എല്ലാ തരം മനുഷ്യര്‍ക്കും ഇടമുണ്ട്. നിങ്ങള്‍ ആരെയും വിധിക്കരുത് എന്ന വചനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് പാപികളെന്നോ നല്ലവരെന്നോ ഉള്ള വേര്‍തിരിവില്ലാതെ സഭ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിലെ പൈതൃക നഗരമായ ഹത്ര ഐ.എസ് തീവ്രവാദികള്‍ തകര്‍ത്തു

Posted: 07 Mar 2015 07:55 PM PST

Image: 

ബഗ്ദാദ്: ഇറാഖിലെ പൈതൃക നഗരമായ ഹത്ര ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാഖ് വിനോദസഞ്ചാര- പുരാവസ്തു മന്ത്രാലയം അവരുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രവാദികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പുരാതന നഗരം തകര്‍ത്തതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഹദര്‍ എന്നാണ് മൂസിലിന് സമീപം സ്ഥിതി ചെയ്യുന്ന ഹത്ര നഗരം അറിയപ്പെടുന്നത്. റോമന്‍ ആക്രമണത്തെ അതിജീവിച്ച് ശേഷം ബി.സി രണ്ടോ മൂന്നോ നൂറ്റാണ്ടിലാണ് പുരാതന ഹത്ര നഗരം പണിതുയര്‍ത്തിയത്. 

വ്യാഴാഴ്ച 3,000 വര്‍ഷം പഴക്കമുള്ള അസീറിയല്‍ പട്ടണമായ നിംറൂദ് ഐ.എസ് തീവ്രവാദികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂസിലിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നിനവയില്‍ നിന്നുള്ള ഏഴാം നൂറ്റാണ്ടിലെ കല്‍പ്രതിമകള്‍ ഐ.എസ് തകര്‍ത്തിരുന്നു.

ജനജീവിതം ദുസ്സഹമാക്കി ഒമാനില്‍ പൊടിക്കാറ്റ് ശക്തം

Posted: 07 Mar 2015 07:17 PM PST

Image: 

മസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശിയടിച്ചത് ജനജീവിതം ദുസ്സഹമാക്കി. പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി കുറഞ്ഞത് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
രാവിലെ മുതല്‍ ഉച്ചവരെ വിമാനത്താവളം അടച്ചിട്ടു. ഇതിനത്തെുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. കാഴ്ചാപരിധി 200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ആയിക്കുറഞ്ഞിരുന്നു. വൈകീട്ടോടെ വിമാന സര്‍വിസുകള്‍ സാധാരണ നിലയിലായി.
വടക്കുപടിഞ്ഞാറന്‍ കാറ്റുകള്‍ വീശുന്നതാണ് പൊടിക്കാറ്റുണ്ടാവാന്‍ കാരണമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് 48 മണിക്കൂര്‍ തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
അന്തരീക്ഷ താപനിലയില്‍ ചെറിയ കുറവുണ്ടാകാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മസ്കത്ത്, ബുറൈമി, റുസ്താഖ്, ഇബ്ര, മദ, കര്‍ന്‍ അല്‍ആലം, യാലൂനി, തുംറൈത്ത്, കസബ്, സൊഹാര്‍, സൈക്, സുമൈല്‍, ബഹ്ല, കല്‍ഹാത്ത്, മസീറ, മര്‍മുല്‍, ഖൈറൂന്‍ ഹൈരിത്തി, ദിബ്ബ, ഇബ്രി, നിസ്വ, ആദം, സലാല, സുവൈഖ്, മുദൈബി, ഹൈമ, മഹൂത്ത്, റാസല്‍ ഹദ്ദ്, അല്‍ അമിറാത്ത്, ദുകം, ബിദിയ, സാദ, യങ്കല്‍, ബോഷര്‍, റൂവി, ഖുറിയാത്ത്, ബിദ് ബിദ്, മുഖൈഷിന്‍, ഷിനാസ്, സഹം, ഫഹൂദ്, ത്വാഖ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് വീശി. ഒമാനില്‍ പരക്കെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
തെക്കന്‍ ശര്‍ഖിയ്യ, അല്‍ വുസ്ത, ദോഫാര്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ മരുഭൂമിയിലെ റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പൊടിക്കാറ്റുള്ളപ്പോള്‍ അത്യാവശ്യഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുത്. വാഹനങ്ങള്‍ തമ്മില്‍ ദൂരം പാലിക്കണമെന്നും കാഴ്ചാപരിധി തീരെ കുറവാണെങ്കില്‍ വാഹനം നിര്‍ത്തിയിടണമെന്നും മുന്നറിയിപ്പിലുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൊടിക്കാറ്റ് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആസ്ത്മ, അലര്‍ജി എന്നിവയുള്ള രോഗികള്‍ക്ക് പൊടിക്കാറ്റ് ഏറെ പ്രയാസമുണ്ടാക്കും.
 ഇത്തരക്കാര്‍ പുറത്തിറങ്ങരുതെന്നും മുഖത്ത് ആവരണങ്ങള്‍ ധരിക്കണമെന്നും അറിയിപ്പിലുണ്ട്. പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ പടരാനും പൊടിക്കാറ്റ് കാരണമാകും. അന്തരീക്ഷത്തിലൂടെ നിരവധി രോഗാണുക്കള്‍ പൊടിക്കാറ്റ് വഴി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ശൈഖ് ഹസീന ബോംബ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted: 07 Mar 2015 06:56 PM PST

Image: 

ധാക്ക: ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ബോംബ് സ്ഫോടനത്തില്‍നിന്ന് രക്ഷപ്പെട്ടു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി അധികം വൈകാതെ തിരക്കേറിയ വാണിജ്യ മേഖലയില്‍ നിരവധി നാടന്‍ ബോംബുകള്‍ പൊട്ടി. ധാക്കയിലെ കാര്‍വാന്‍ ബസാറിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു.

തലസ്ഥാനത്തിന്‍െറ സുഹര്‍വാടി ഉദ്യാനത്തില്‍ ഭരണകക്ഷിയായ അവാമി ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ശൈഖ് ഹസീന. 1971ല്‍ പിതാവും ബംഗ്ളാദേശിന്‍െറ രാഷ്ട്രപിതാവുമായ ശൈഖ് മുജീബുര്‍റഹ്മാന്‍ നടത്തിയ ചരിത്ര പ്രസംഗത്തിന്‍െറ വാര്‍ഷികമായിരുന്നു ശനിയാഴ്ച. ജനുവരി അഞ്ചുമുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു.

സൗദിയില്‍ ഇന്നു മുതല്‍ വ്യാപക തൊഴില്‍പരിശോധന

Posted: 07 Mar 2015 06:37 PM PST

Image: 
Subtitle: 
നിയമലംഘനത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും ശിക്ഷയും വിധിക്കും

റിയാദ്: സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന തൊഴില്‍ പരിശോധന ഞായറാഴ്ചയോടെ വ്യാപകമാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. താമസരേഖ (ഇഖാമ) നിയമത്തിന് വിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ തുടച്ചുനീക്കാന്‍ രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് രാജ്യത്തിന്‍െറ എല്ലാ മേഖലകളിലേക്കും പരിശോധന വ്യാപകമാക്കുന്നത്.

ഇതിന്‍െറ ഭാഗമായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘നിയമാനുസൃതരാവുക’ (കുന്‍ നിളാമി) കാമ്പയിനും സജീവമാകും. വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമാനുസൃതമായി മാറാനുള്ള ഇളവുകാലം ഇനിയും അനുവദിക്കാന്‍ ഉദ്ദേശ്യമില്ളെന്നും നിയമലംഘനത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും ശിക്ഷയും വിധിക്കുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കുന്ന ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി.
കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ 208 സ്ഥാപനങ്ങള്‍ അടപ്പിച്ചതായും 2660 നിയമലംഘകര്‍ പിടിയിലായതായും നഗരസഭ വൃത്തങ്ങള്‍ പറഞ്ഞു.

പിഴ ചുമത്തിയതിന് പുറമെ 2705 മുന്നറിയിപ്പുകളും നഗരസഭ സ്ഥാപനങ്ങള്‍ക്ക് നല്‍കി. മദീനയില്‍ ഞായറാഴ്ച മുതല്‍ വ്യാപകവും കര്‍ശനവുമായ പരിശോധന നടക്കുമെന്ന് ജവാസാത്ത് ഉത്തരവാദിത്തം വഹിക്കുന്ന ബ്രിഗേഡിയര്‍ സുഊദ് അസ്സഈദ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍, ഇഖാമ നിയമലംഘകര്‍, തൊഴില്‍ നിയമലംഘകര്‍ എന്നിവരെ കണ്ടത്തെി പിടികൂടാനുള്ള പരിശോധനയാണ് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി നടക്കുക.

ഊരിന്‍െറ പെണ്‍കാവലാള്‍

Posted: 07 Mar 2015 06:09 PM PST

Image: 

അതിരപ്പിള്ളി: പ്രകൃതിക്കും മനുഷ്യനും വേണ്ടി പൊരുതിയ പെണ്ണാള്‍ ഊരിന്‍െറ കാവലാളായി. പ്രാചീന ആദിവാസി ഗോത്രമായ കാടര്‍ സമുദായത്തിന്‍െറ അന്ത്യം കുറിക്കുമായിരുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ നിയമയുദ്ധം നടത്തി വിജയിച്ച വാഴച്ചാല്‍ കാടര്‍ ഊരിലെ വി.കെ. ഗീത ആ ഊരിന്‍െറ മൂപ്പത്തിയായി തെരഞ്ഞെടുക്കപ്പെട്ടു- കര്‍മയോഗം പോലെ.  പ്രകൃതി പോലെ വന്യമായ വിശ്വാസാനുഷ്ഠാനങ്ങള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഷോളയാര്‍ വനമേഖലിയിലെ ഈ ഗോത്രത്തിന്‍െറ അധിപതിയായി ആദ്യമായാണ് ഒരു പെണ്ണ് തെരഞ്ഞെടുക്കപ്പെടുന്നത്.
വാഴച്ചാല്‍ കാടര്‍ കോളനിയുടെ 400 മീറ്റര്‍ മുകളിലായാണ് അതിരപ്പള്ളി പദ്ധതി വിഭാവനം ചെയ്തത്.

പദ്ധതി വന്നാല്‍ ഈ  കോളനി മാത്രമല്ല സമീപത്തെ പൊകലപ്പാറ കോളനിയും മുങ്ങിപ്പോകും. ഒരു ഗോത്രവിഭാഗത്തിന്‍െറ അടിവേരറക്കപ്പെടുന്നതിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ ഒരന്ത$ഛോദനയിലെന്നപോലെ ഗീത നിശ്ചയിക്കുകയായിരുന്നു. ഒരു ചതിക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്ന ആ പൊരുതല്‍. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ടി.ബി.ജി.ആര്‍.ഐ) വാപ്കോസ് ലിമിറ്റഡും ചേര്‍ന്ന് നടത്തിയ അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തില്‍ വാഴച്ചാലില്‍ ഒരു ആദിവാസി ഗോത്രം ജീവിക്കുന്നതായോ എല്‍.പി സ്കൂളും അങ്കണവാടിയും പ്രവര്‍ത്തിക്കുന്നതായോ  പറഞ്ഞിരുന്നില്ല. ജൈവവൈവിധ്യം തമസ്കരിച്ച ആ പഠനത്തിനെതിരെയാണ് കേസുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ഗീതയും ഹൈകോടതിയെ സമീപിച്ചത്.

ഗീതയുടെ പരാതിയില്‍ ആദിവാസികളുടെ നിലനില്‍പാണ് ചൂണ്ടിക്കാണിച്ചിരുന്നത്. കേസ് കൊടുത്തതോടെ ഗീതക്ക് വന്‍ എതിര്‍പ്പ് നേരിടേണ്ടിവന്നു. കെ.എസ്.ഇ.ബി യൂനിയന്‍കാരും മറ്റും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആദിവാസികള്‍ക്കായി മരിക്കാന്‍ തയാറാണെന്ന നിലപാടില്‍ ഗീത ഉറച്ചുനിന്നു. പിന്നീട് അതിരപ്പിള്ളി പദ്ധതി ഹൈകോടതി സ്റ്റേ ചെയ്തു. ആ പോരാട്ടം ഗീതയെ ഊരിന്‍െറ ജൈവഭാഗമാക്കി മാറ്റി. അതിന്‍െറ പ്രതികരണമായി  ഊരുകൂട്ടവും പഞ്ചായത്തും ഊരിന്‍െറ കാവല്‍സ്ഥാനം ഗീതയെ വിശ്വസിച്ച് ഏല്‍പിക്കുകയായിരുന്നു.  

ഷോളയാര്‍ മേഖലയിലെ 13 ആദിവാസി ഗോത്രങ്ങളിലും ഊരുമൂപ്പന്മാരുടെ വാഴ്ചയാണ്. മറ്റിടങ്ങളിലും സമാന അവസ്ഥയാണ്. ആദ്യമായാണ് ഒരു ഊരുമൂപ്പത്തി. അങ്കണവാടി അധ്യാപികയായ ഈ 29കാരിയുടെ മനസ്സിലൊരിടത്തും മൂപ്പത്തി എന്നൊരു മോഹമുണ്ടായിരുന്നില്ല.
ഗീതയുടെ ഇപ്പോഴത്തെ പോരാട്ടം ആദിവാസികോളനികളെ വിഴുങ്ങുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെയാണ്. സ്ത്രീകളും യുവാക്കളും വയോധികരും തുടങ്ങി സ്കൂള്‍ കുട്ടികള്‍ വരെ മദ്യാസക്തിയുടെ പിടിയിലാണ്. മദ്യപിച്ച് വരുന്നവര്‍ ആരായാലും താന്‍ വീട്ടില്‍ കയറ്റില്ളെന്ന് ഗീത പറയുന്നു. സ്ത്രീകളെയും മറ്റും അണിനിരത്തി മദ്യത്തിനെതിരെ സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ഗീത.

എന്നും ഊരുമൂപ്പത്തിയായി കഴിയാനും ഗീത ആഗ്രഹിക്കുന്നില്ല. യോഗ്യതയുള്ളവര്‍ വന്നാല്‍ ഏതുനിമിഷവും ഒഴിയും. അവിവാഹിതയാണ്. അച്ഛന്‍ കരിയാര്‍കുട്ടി സ്വദേശി കരിമ്പയന്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. ആദിവാസി ചെറുക്കന്മാരെല്ലാം മദ്യത്തിന് കീഴടങ്ങിയതുകൊണ്ട് കല്യാണമേ വേണ്ടെന്നാണ് ഗീതയുടെ തീരുമാനം. വീട്ടില്‍ അമ്മ ഗിരിജയും ഭര്‍ത്താവ് മരിച്ച ചേച്ചിയും അവരുടെ മകളുമുണ്ട്. അമ്മയുടെ ഇളയച്ഛനും അനുജത്തിയുമുണ്ട്, ജ്യേഷ്ഠന്‍െറ മകനുണ്ട്. ഇവരുടെയൊക്കെ ജീവിതം ഗീതയുടെ ചുമലിലാണ്. വിവാഹം കഴിച്ചാല്‍ ഇവരെയൊക്കെ ആരു നോക്കും എന്നാണ് ഈ യുവതിയുടെ ചിന്ത.

സ്വയം തിരുത്തേണ്ട സ്ത്രീനിലപാടുകള്‍

Posted: 07 Mar 2015 06:00 PM PST

Image: 
Subtitle: 
ഇന്ന് ലോക വനിതാദിനം

‘തങ്കത്താലിയും തങ്കക്കൊലുസും പളപളാമിന്നുന്ന കുപ്പായവും ചുവന്നു നില്‍ക്കുന്ന മൈലാഞ്ചിയും രാജകുമാരനെപ്പോലെ പുതുമണവാളന്‍ അണയുന്നതുമാണ് ജീവിതത്തിന്‍െറ ലക്ഷ്യമെന്ന് പെണ്‍മനസ്സുകളെ പറഞ്ഞുപഠിപ്പിച്ച് തലമുറകളായി ആ ഒരു സ്വപ്നംമാത്രം സമൂഹത്തിന്‍െറ തലച്ചോറിലേക്ക് കുത്തിവെച്ച് വിലയില്ലാതാക്കി കളഞ്ഞുവല്ളോ പെണ്ണിന്‍െറ മറ്റുചിന്തകള്‍ക്കെല്ലാം’ സുഹൃത്ത് ശബ്ന സുമയ്യയുടെ ഫേസ്ബുക് പോസ്റ്റിലെ ഈവരികളില്‍ കണ്ട സ്ത്രീ ശാക്തീകരണത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്കുള്ള എത്തിനോട്ടമാണ്  വനിതാദിന ചിന്തയായി സമര്‍പ്പിക്കാന്‍ തോന്നിയത്.

സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയുകയും ചിന്തകള്‍കൊണ്ട് അതിനെ സമ്പന്നമാക്കുകയും കര്‍മങ്ങളാല്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സ്ത്രീപുരുഷ ഭേദമന്യേ ഏവരും അംഗീകരിക്കപ്പെടുക. അതിന്‍െറ അനിവാര്യതയായ കൃത്യമായ ജീവിതവീക്ഷണവും ലക്ഷ്യവും സ്ത്രീകളുടെ ചിന്താമണ്ഡലത്തിന് അന്യവും അപ്രാപ്യവുമാകുമ്പോഴാണ് ശാക്തീകരണത്തിന്‍െറ മാര്‍ഗത്തില്‍ വിഘ്നങ്ങളുണ്ടാകുന്നത്. തത്ഫലമായി മറ്റുള്ളവരാല്‍ തരംതാഴ്ത്തപ്പെടുന്നതിനേക്കാള്‍ അപകടകരമായ അപചയം അവള്‍ക്ക് സംഭവിക്കുന്നു. സ്വയം തരംതാഴുക എന്ന അപചയം. അതുകൊണ്ടാണ് വനിതാദിനങ്ങള്‍ അനവധി കഴിഞ്ഞിട്ടും സ്ത്രീയുടെ വിലാപകാവ്യത്തിന് അറുതി വരാത്തത്.   എല്ലാ അര്‍ഥത്തിലും കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും മുഖ്യധാരയിലേക്ക് എത്തിപ്പെടാനുള്ള എന്ത് ശ്രമമാണ് സ്ത്രീയുടെയും അവളുടെ സംരക്ഷകരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ചിന്തിക്കുന്നത് കരണീയമാണ്.

വിദ്യാഭ്യാസ-തൊഴില്‍രംഗങ്ങളില്‍ പുരുഷനെ മറികടക്കുന്നുണ്ടവള്‍ എന്ന് നമുക്കാശ്വസിക്കാം. തെങ്ങിന്‍െറ ഉയരവും ആകാശത്തിന്‍െറ അനന്തതയും കീഴടക്കാന്‍ പ്രാപ്തിയുള്ള ചിലരെങ്കിലും പെണ്‍വര്‍ഗത്തിലുണ്ടെന്ന് അഭിമാനിക്കാം. എന്നാല്‍, ഇവയൊന്നും സ്ത്രീയുടെ പൊതുവായ വളര്‍ച്ചയുടെ പ്രതിഫലനമായി കാണാന്‍കഴിയില്ല. തികച്ചും വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമാണ് അവയില്‍ പലതും. ചിന്തയിലും വീക്ഷണത്തിലും വ്യക്തിത്വവികാസത്തിലും പുരുഷനോടൊപ്പമത്തൊന്‍ എത്രശതമാനം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ജീവിതത്തിന്‍െറ ആത്യന്തിക ലക്ഷ്യം വിവാഹവും ധര്‍മം പുരുഷന് വഴിപ്പെടലുമാണെന്ന സങ്കല്‍പങ്ങള്‍കൊണ്ട് മസ്തിഷ്ക പ്രക്ഷാളനം നടത്തിയിട്ടാണ് പെണ്‍കുട്ടികളെ  വളര്‍ത്തുന്നത്.

കഴിവോ, അഭിരുചിയോ പരിഗണിക്കാതെയാണ് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും തീരുമാനിക്കപ്പെടുന്നത് എന്നതുതന്നെ ചെറുപ്പം മുതല്‍ അവളഭ്യസിക്കുന്നത് മേല്‍പറഞ്ഞ വിധേയത്വത്തിന്‍െറ പാഠങ്ങളാണ് എന്നതിന്‍െറ  തെളിവാണ്. ലക്ഷങ്ങള്‍ മുടക്കി പ്രഫഷനല്‍ കോഴ്സുകള്‍ അടക്കമുള്ള ഉപരിപഠന മേഖലകളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നവരില്‍ പലരും വിവാഹമാര്‍ക്കറ്റുകളില്‍ നല്ളൊരു ഉരുപ്പടിയായി യോഗ്യത നേടുന്നതോടെ, കോഴ്സും സീറ്റും പാതിവഴിയിലുപേക്ഷിച്ച് സ്ഥാപനത്തിനും സമൂഹത്തിനും വമ്പിച്ച നഷ്ടം വരുത്തി പടിയിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവരിലുമുണ്ട് നികുതിപണത്തിന്‍െറ ആനുകൂല്യത്തോടെ നേടിയ അറിവിനെ പ്രയോജനപ്പെടുത്താനുള്ള സാമൂഹിക പ്രതിബദ്ധത കാണിക്കാത്തവര്‍.

കുട്ടികളുടെ ടാലന്‍റും താല്‍പര്യവും സാഹചര്യവും പരിഗണിക്കാതെ വിദ്യാഭ്യാസ സാധ്യതകള്‍ ആരായുന്ന രക്ഷിതാക്കള്‍ ഉന്നംവെക്കുന്നത്  വിവാഹ മാര്‍ക്കറ്റ് തന്നെ. പെണ്‍കുട്ടികളുടെ സര്‍ഗാത്മക അഭിരുചികളെവരെ തല്ലിക്കൊന്നിട്ടാണ് ഈ വിദ്യാഭ്യാസ പ്രഹസനം എന്നോര്‍ക്കുക. ജീവിതത്തിന്‍െറ ആത്യന്തിക ലക്ഷ്യം വിവാഹം മാത്രമാകുമ്പോള്‍ ലോകം അലങ്കാര-ആര്‍ഭാടങ്ങളുടേത് മാത്രമായി പരിണമിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. അവളുടെ ശ്രമവും ശ്രദ്ധയും ആടയാഭരണങ്ങളുടെ പകിട്ട് നോക്കലും മാറ്റുകൂട്ടലും മാത്രമാകുന്നതില്‍ തെറ്റുപറയാനാകില്ല. വ്യക്തിത്വവികാസത്തിന്‍െറ വിശാല തലങ്ങളിലേക്ക് രംഗപ്രവേശം ചെയ്യാന്‍ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ സാധിക്കാത്തവിധം നീര്‍ക്കുമിള കണക്കെ നൈമിഷികതയില്‍ ബന്ധനസ്ഥയാക്കപ്പെടുന്നു.

സല്‍ഗുണ സവിഷേഷതകളാല്‍ സമ്പന്നമായ ഒരുയുഗത്തിന്‍െറ പിറവിക്ക് താരാട്ടുപാടേണ്ട മാതൃഹൃദയം അപക്വമായ ചിന്തകളാല്‍ സങ്കുചിതമാകുന്നതും അതുകൊണ്ടാണ്. സൗന്ദര്യസങ്കല്‍പ പൂര്‍ത്തീകരണത്തിനായി സമയവും അധ്വാനവും മാറ്റിവെക്കുന്ന അവള്‍ ഒരു തലമുറയുടെതന്നെ സാംസ്കാരിക വളര്‍ച്ചയെ പിറകോട്ട് വലിക്കുന്നു. എത്രഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ അപരാധമാണ് ഇത്തരം സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓര്‍ക്കുക! സ്ത്രീ ഒരു വ്യക്തിയല്ല; ഒരു പ്രസ്ഥാനമാണ്. സ്വയംചലിക്കുകയും മറ്റുള്ളവരെ ചലിപ്പിക്കുകയും ചെയ്യേണ്ട പ്രസ്ഥാനം. ആ ചാലക ശക്തിക്ക് സംഭവിക്കുന്ന നിസ്സംഗതയും നിസ്സഹായതയും വരും തലമുറയിലേക്ക് പ്രസരിക്കുന്നു.

ആസൂത്രണ വൈഭവത്തോടെ നിര്‍വഹിക്കേണ്ട ഭാര്യാപദവിയും മാതൃത്വവുമൊക്കെ സ്വാഭാവിക സംഭവങ്ങള്‍ മാത്രമായി ഗണിക്കുന്നതിനാല്‍ അവളുടെ കര്‍മ ധര്‍മങ്ങള്‍ക്ക് ശരീര ശാസ്ത്രപരം എന്നതിലപ്പുറം വലിയ പ്രാധാന്യമൊന്നും സമൂഹം നല്‍കുന്നില്ല. സാമൂഹിക ശില്‍പിയെന്ന ഉത്തരവാദിത്ത പൂര്‍ണമായ റോളിനുവേണ്ടി പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക, തലങ്ങളെ പാകപ്പെടുത്തി പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രത്തോളം നടക്കുന്നുണ്ട് കുടുംബാന്തരീക്ഷത്തില്‍? വിവാഹം, തൊഴില്‍ എന്നീ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമായി നല്‍കുന്ന വിദ്യാഭ്യാസം യാന്ത്രികവും ഉപരിപ്ളവപരവും മാത്രമായിരിക്കും . വിദ്യാര്‍ഥിയുടെ മാനസിക വൈകാരികതലങ്ങളെ അത് സ്പര്‍ശിക്കുകയില്ല. അതുകൊണ്ടാണ് ഹൈടെക് യുഗത്തില്‍ ജനിച്ചുവളരുന്ന പുതിയ കാലത്തിലെ മക്കളെ വളര്‍ത്താനാവശ്യമായ പരിജ്ഞാനമോ യുക്തിബോധമോ ഇല്ലാതെ മാതാക്കള്‍ മക്കള്‍ക്കുമുമ്പില്‍ നിസ്സഹായതയുടെ ആള്‍ രൂപങ്ങളായി മാറുന്നത്, പ്രശ്നങ്ങളെ കണ്ണുനീര്‍കൊണ്ട് കഴുകിത്തുടച്ചും പ്രതിബന്ധങ്ങളെ പരിദേവനങ്ങള്‍ കൊണ്ട് മൂടിവെച്ചും അശാസ്ത്രീയമായ കുടുംബ സംവിധാനം നടത്തി പരാജിതരാകുന്ന മാതാക്കളാണ് ഒരു പരിധിവരെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ക്ഷതമേല്‍പ്പിക്കുന്നത്.

അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടത്തൊന്‍ അഭ്യസ്ത വിദ്യരായ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസമാണ് ശാക്തീകരണത്തിന്‍െറ വഴിമുടക്കുന്ന മറ്റൊരുഘടകം. വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നതിലുപരി മനസ്സുകളും ചിന്തകളും തമ്മിലുള്ള ഇഴുകിച്ചേരലാണ് ദാമ്പത്യമെന്ന് മനസ്സിലാക്കാത്ത അപക്വമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വിവാഹ വ്യവഹാരത്തെ വികലമാക്കുന്നു നമ്മള്‍.

ആത്മവിശ്വാസം
ആധുനിക സ്ത്രീ വിദ്യാഭ്യാസം അവളുടെ ആത്മവിശ്വാസത്തിന് എത്രകണ്ട് പ്രചോദനം നല്‍കുന്നു എന്നത് പ്രസക്തമായ ഒരന്വേഷണത്തിന് വഴി തുറക്കുന്നു. ജന്മംകൊണ്ടുതന്നെ അപകര്‍ഷബോധം അനുഭവിക്കുന്നവരാണ് മിക്ക സ്ത്രീകളും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വീടകങ്ങളില്‍ നിന്ന് അനുഭവിക്കുന്ന അപകര്‍ഷതയുടെ ബാലപാഠങ്ങള്‍ അവളിലെ പ്രതികരണ ശേഷിയെ തല്ലിക്കെടുത്തുന്നു. താന്‍ ഒരു പടി താഴെയാണെന്ന ധാരണ അവളുടെ ഉള്ളില്‍ രൂപപ്പെട്ടുതുടങ്ങിയാല്‍ പിന്നെ അഭിപ്രായം പറയാനും നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും അനീതിയെ ചോദ്യം ചെയ്യാനുമുള്ള ആത്മവിശ്വാസത്തിന് മങ്ങലേല്‍ക്കുന്നു. വീട്ടിനുള്ളില്‍ ഉറക്കെ സംസാരിക്കുന്നത് കണ്ണുരുട്ടി ഒതുക്കാന്‍ ശ്രമിക്കുന്ന നമ്മളാണ് പീഡിതയായ പെണ്‍കുട്ടിയോട് ‘എന്തുകൊണ്ട് നീ ഉറക്കെ കരഞ്ഞില്ല? ബഹളംവെച്ച് നീ ആളെ കൂട്ടിയില്ല?’ എന്ന് ചോദിക്കുന്നത്. ശബ്ദമുയര്‍ത്തി ശീലിച്ചിട്ടില്ലാത്ത അവള്‍ക്കെങ്ങനെ ഉറക്കെ കരയാന്‍ കഴിയും? അപകര്‍ഷത അവസാനിപ്പിച്ച് ആത്മവിശ്വാസവും ധൈര്യവും ആര്‍ജിക്കേണ്ടത് വീടകങ്ങളില്‍നിന്നുതന്നെ. അതിഥിയെ (വിശേഷിപ്പിച്ചും കുടുംബക്കാരല്ലാത്തവരെ) പരിചയപ്പെടാനും സംസാരിക്കാനും ഭാര്യയേയും പെണ്‍മക്കളേയും -അവര്‍ വിദ്യാസമ്പന്നര്‍ ആണെങ്കില്‍പോലും -അവസരം കൊടുക്കണം.

ശരീരഭാഷയും ശബ്ദവുംവരെ പെണ്‍കുട്ടികളുടെ കരുത്ത് നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണെന്ന് ചുരുക്കം. വിദ്യാഭ്യാസരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച അവളുടെ വ്യക്തിത്വ വികാസത്തില്‍ കാതലായ ചിലമാറ്റങ്ങള്‍ വരുത്തിയെങ്കിലും സ്വയം ശാക്തീകരണത്തിന്‍െറ വഴിയില്‍ ഇപ്പോഴും അവള്‍ പിന്നിലാണ്. അബല എന്ന വിളിപ്പേര് കാലങ്ങളായി അവള്‍ പേറുന്നത് അതുകൊണ്ടാണ്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ തുല്യതകൊണ്ടോ വേഷവിധാനത്തിലെ സമഭാവനകൊണ്ടോ സ്ത്രീ ശക്തയാകുന്നില്ല.

വിദ്യാഭ്യാസം , സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം എന്നിങ്ങനെ തരംതിരിച്ച് ശാക്തീകരണത്തെ ഭംഗിയാക്കേണ്ടതില്ല. ശരീരത്തിന്‍െറ ഓരോ അണുവിലും മനസ്സിന്‍െറ  ഓരോതാളങ്ങളിലും ശക്തിതെളിയിക്കുന്ന ബഹുമുഖ ശാക്തീകരണമാണ് ലക്ഷ്യം വെക്കേണ്ടത്. തലമുറകളുടെ അമ്മ; കുടുംബത്തിന്‍െറ നായിക; സമൂഹത്തിന്‍െറ ശില്‍പി, ഇങ്ങനെ എല്ലാ അര്‍ഥത്തിലും സ്ത്രീ ബഹുമുഖ പ്രതിഭയാണെന്ന സ്വാഭിമാനത്തിന്‍െറ ശക്തിയാണവള്‍ നേടേണ്ടത്. അതിനാവശ്യം സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത പുരുഷന്‍െറ അകമഴിഞ്ഞ പിന്തുണയാണ്. സമസൃഷ്ടി  സ്നേഹത്തോടെ സ്ത്രീയെ പരിഗണിക്കാന്‍ അവനുകഴിയണം. ആലസ്യത്തിന്‍െറയും നിസ്സംഗതയുടെയും പുറംതോട് പൊട്ടിച്ച് പുറത്തുകടക്കാനുള്ള ആവേശമായി അവനെപ്പോഴും കൂടെയുണ്ടാകണം. എങ്കില്‍ സുരക്ഷയുടെ കാര്യത്തില്‍ അവള്‍ സ്വയം പര്യാപ്തയാവും. ശാക്തീകരണത്തിന്‍െറ വിഷയത്തില്‍ അവള്‍ സംതൃപ്തയാവും. അതോടെ സമൂഹത്തിന്‍െറ കാഴ്ചപ്പാടും മനോഭാവവും മാറ്റത്തിന്‍െറ രുചിയറിയാന്‍ തുടങ്ങും. സ്വയംമാറുക എന്നതാണ് മറ്റൊന്നിനെ മാറ്റുന്നതിനേക്കാള്‍ പ്രായോഗികവും. മാറട്ടെ സ്ത്രീയുടെ ചിന്തകള്‍! സമൂഹ ചിന്താഗതിയും.

സംസ്കാരം ഇന്ന്; ഒരാഴ്ച ഒൗദ്യോഗിക ദു:ഖാചരണം

Posted: 07 Mar 2015 05:50 PM PST

Image: 

തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ മൃതദേഹം ഞായറാഴ്ച വൈകീട്ട് 6.30ന് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ ഒമ്പതിന് നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിലും തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് മാറ്റി.

12 വരെ അവിടെ പൊതുദര്‍ശനത്തിന് വെച്ചശേഷം കാര്‍ത്തികേയന്‍െറ കര്‍മഭൂമിയായ ആര്യനാട്ടേക്ക് കൊണ്ടുപോകും. ആര്യനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരിക്കും പൊതുദര്‍ശനത്തിന് വെക്കുക. വൈകീട്ട് നാലോടെ ശാസ്തമംഗലത്തെ കാര്‍ത്തികേയന്‍െറ സ്വകാര്യവസതിയില്‍ മൃതദേഹം കൊണ്ടുവരും. അവിടെവെച്ച് ബന്ധുക്കളുടെ അന്ത്യോപചാരചടങ്ങുകള്‍ നടക്കും. ആറോടെ തൈക്കാട് ശാന്തികവാടത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ 6.30ന് സംസ്കരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കാര്‍ത്തികേയനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച ദു$ഖാചരണം പ്രഖ്യാപിച്ചുണ്ട്. സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ഞായറാഴ്ച വൈകീട്ടുവരെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

മരണവിവരം അറിഞ്ഞയുടന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ടിന്‍െറ പരിധിയില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് ശനിയാഴ്ച ഉച്ചക്കുശേഷം അവധി നല്‍കിയിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന നിയമസഭാ നടപടികള്‍ എങ്ങനെ കൊണ്ടു പോകണമെന്ന കാര്യം വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ത്തികേയന്‍െറ വേര്‍പാടില്‍ അനുശോചിച്ച് കെ.പി.സി.സി ഒരാഴ്ചത്തെ ദു:ഖാചരണം നടത്തുമെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു. പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.

യുവാവിനെ തല്ലിക്കൊന്ന സംഭവം: യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ ആരോപണം

Posted: 07 Mar 2015 09:48 AM PST

Image: 
Subtitle: 
പൊലീസിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട യുവാവിന്‍െറ സഹോദരന്‍

കൊഹിമ: നാഗാലാന്‍ഡില്‍ ബലാത്സംഗ കുറ്റം ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു. പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ളെന്ന് റിപ്പോര്‍ട്ട്.

വിശദാംശങ്ങള്‍ ലഭ്യമാകാതെ കൊല്ലപ്പെട്ടയാള്‍ അനധികൃത ബംഗ്ളാദേശ് കുടിയേറ്റക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതും ചോദ്യം ചെയ്യപ്പെടുകയാണ്. പരാതി നല്‍കിയ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ളെന്നാണ് വൈദ്യപരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് കൊല്ലപ്പെട്ട യുവാവിന്‍െറ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ പറയുന്നു. കൊല്ലപ്പെട്ട സഹോദരന്‍ സയിദ് ശരീഫുദ്ദീന്‍ ഖാന്‍ നാഗാ ഗ്രൂപ്പുകളുടെ ബലിയാടാവുകയായിരുന്നെന്നും പൊലീസിനും സംഭവവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഞങ്ങളുടെ കുടുംബത്തില്‍ നിരവധി പേര്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നിട്ടും ബംഗ്ളാദേശിയാണെന്ന് ആരോപിച്ച് എങ്ങനെയാണ് അവര്‍ക്ക് സഹോദരനെ കൊല്ലാനായതെന്നും ജമാലുദ്ദീന്‍ ഖാന്‍ ചോദിക്കുന്നു.

ആപ് വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മായങ്ക് ഗാന്ധി

Posted: 07 Mar 2015 09:39 AM PST

Image: 

ന്യൂഡല്‍ഹി: ദേശീയ എക്സിക്യൂട്ടിവ് യോഗ തീരുമാനങ്ങളില്‍ എതിരഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ തന്നെ കെജ്രിവാള്‍ വിരുദ്ധനും പാര്‍ട്ടി വിമതനുമായി ചിത്രീകരിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മായങ്ക് ഗാന്ധി. യോഗത്തിന്‍െറ മിനുട്സ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും വ്യക്തികള്‍ പാര്‍ട്ടിക്ക് അതീതരാവരുതെന്ന തന്‍െറ നിലപാട് ആവര്‍ത്തിച്ചും ശനിയാഴ്ച എഴുതിയ ബ്ളോഗിലാണ് മായങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക സന്ദേശ ഗ്രൂപ്പില്‍നിന്ന് തന്നെ നീക്കം ചെയ്തതായും മഹാരാഷ്ട്രയിലെ അസംതൃപ്ത പ്രവര്‍ത്തകര്‍ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സംഘടിതമായ എതിര്‍ കാമ്പയിന്‍ ആരംഭിച്ചതായും ആരോപിച്ച അദ്ദേഹം, ആശിഷ് ഖത്തോനെ പേരെടുത്ത് കുറ്റപ്പെടുത്തുന്നു.

വളന്‍റിയര്‍മാരുടെ പിന്തുണ തേടിക്കൊണ്ട് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന തത്ത്വങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും വിയോജിപ്പല്ല പ്രവര്‍ത്തകരുടെയും പിന്തുണക്കുന്നവരുടെയും വികാരങ്ങളാണ് ബ്ളോഗിലൂടെ പുറത്തുവരുന്നതെന്നും മായങ്ക് പറയുന്നു.  

എം.എച്ച് 370: കാത്തിരിപ്പിന് ഒരു വര്‍ഷം

Posted: 07 Mar 2015 09:16 AM PST

Image: 
Subtitle: 
മേയിനു ശേഷം പുതിയ തിരച്ചില്‍ മേഖലകള്‍ ആലോചിക്കും: മലേഷ്യ

ക്വാലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍നിന്ന് 239 പേരുമായി ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ വിമാനത്തിനായുള്ള ലോകത്തിന്‍െറ കാത്തിരിപ്പിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഉപഗ്രഹ വിവരങ്ങളും ഒൗദ്യോഗിക രേഖകളും യാത്രക്കാരുടെ ബന്ധുക്കളില്‍നിന്നുള്ള സൂചനകളും പിന്തുടര്‍ന്ന് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ലോകം മുഴുക്കെ പങ്കാളിയായ തിരച്ചില്‍ ഇപ്പോഴും തുടരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ ആസ്ട്രേലിയന്‍ തീരത്തുനിന്ന് 1,800 കിലോമീറ്റര്‍ പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 60,000 കിലോമീറ്റര്‍ ചുറ്റളവില്‍ തിരിച്ചില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും അഞ്ചു കിലോമീറ്ററിലേറെ ആഴമുള്ള ഭാഗത്തുനിന്ന് വിമാനം കണ്ടെടുക്കാനാകുമോ എന്ന പ്രതീക്ഷ ഇന്ന് ലോകത്തിനില്ല. വിമാനം കാണാതായ സംഭവം അപകടമെന്ന് ജനുവരിയില്‍ മലേഷ്യ പ്രഖ്യാപിച്ചതോടെ നഷ്ടപരിഹാര വിതരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നതാണ് ഏക ആശ്വാസം.

വിമാനം പോയ വഴി
2014 മാര്‍ച്ച എട്ടിന് ശനിയാഴ്ച പുലര്‍ച്ചെ 12.41ന് പറന്നുപൊങ്ങിയ വിമാനം ഒരു മണിക്കൂര്‍ കഴിഞ്ഞ് റഡാറില്‍നിന്ന് അപ്രത്യക്ഷമാവുന്നു. പുലര്‍ച്ചെ 1.07ന് വിമാനത്തിലെ കമ്പ്യൂട്ടറില്‍നിന്ന് അവസാന സന്ദേശം. 12 മിനിറ്റ് കഴിഞ്ഞ് ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി സഹ പൈലറ്റിന്‍െറ അവസാന ആശയകൈമാറ്റം. 2.22ന് മലാക്ക കടലില്‍ ഫുക്കെറ്റിനോടു ചേര്‍ന്ന് വിമാനം മലേഷ്യന്‍ സൈനിക റഡാറില്‍ തെളിഞ്ഞ ശേഷം വിവരങ്ങളൊന്നുമില്ല. തുടര്‍ന്ന് ബ്രിട്ടീഷ് ഉപഗ്രഹം ഇന്‍മാര്‍സാറ്റ് പിടിച്ചെടുത്ത സന്ദേശങ്ങള്‍ വ്യാഖ്യാനിച്ചാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ തെക്കു പടിഞ്ഞാറ് പതിച്ചതായി ഉറപ്പിച്ചത്. വിമാനം എന്തുകൊണ്ട് നേരെ എതിര്‍ദിശയിലേക്ക് പറന്നുവെന്നോ അപകട സന്ദേശം നല്‍കാതിരുന്നുവെന്നോ അറിയില്ല. വൈമാനികര്‍ ബോധപൂര്‍വം ദുരന്തത്തിന് കാരണക്കാരായോ എന്നും വ്യക്തമല്ല.

തിരച്ചില്‍
വിമാനം ബെയ്ജിങ്ങിലേക്കു പുറപ്പെട്ടതായതിനാല്‍ വഴിയില്‍ പതിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആദ്യം ദക്ഷിണ ചൈനാ കടലിലായിരുന്നു തെരച്ചില്‍. വിമാനം മലാക്ക കടലിനു മുകളില്‍ കണ്ടെന്ന റഡാര്‍ വിവരത്തെ തുടര്‍ന്ന് മലാക്ക കടലിലും ദിവസങ്ങളോളം കപ്പലുകള്‍ തിരഞ്ഞു. ഒടുവില്‍ ഉപഗ്രഹ വിവരം പുറത്തുവന്നതോടെ വടക്ക് കസാഖിസ്താന്‍ മുതല്‍ തെക്ക് ഇന്ത്യന്‍ മഹാസമുദ്രം വരെ 30 ലക്ഷം കിലോമീറ്ററിലായി അന്വേഷണം. ഒടുവില്‍ ജൂണ്‍ 26നാണ് നിലവിലെ ഭാഗത്തുമാത്രമായി ഒതുക്കിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടത്തെിയെന്ന് പലവട്ടം അവകാശവാദങ്ങളുണ്ടായെങ്കിലും ഒന്നും വിമാനത്തിന്‍െറതായിരുന്നില്ല. അഞ്ചു കിലോമീറ്ററിലേറെ ആഴമുള്ള ഇവിടെ നാലു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നിരീക്ഷണം നടത്താന്‍ പ്രത്യേക ഉപകരണത്തിന്‍െറ സഹായം തേടിയിട്ടും ഫലമുണ്ടായിട്ടില്ല.

ദുരന്തത്തിനിരയായവര്‍
153 യാത്രക്കാര്‍ ചൈനക്കാരായിരുന്നു. 38 പേര്‍ മലേഷ്യയില്‍നിന്നും. ഇന്ത്യ, ഇറാന്‍, യു.എസ്, കനഡ, ഇന്തോനേഷ്യ, ആസ്ട്രേലിയ, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, യുക്രെയ്ന്‍, റഷ്യ, തായ്വാന്‍, നെതര്‍ലന്‍ഡ്്സ് രാജ്യക്കാരുമുണ്ടായിരുന്നു. ചൈനക്കാരായ 19 പ്രമുഖ ചിത്രകാരന്മാര്‍ കാണാതായവരില്‍പെടും.

വിമാനം എവിടെ?
വിമാനത്തിന് എന്തുപറ്റിയെന്നതിനെ കുറിച്ച് വാദങ്ങള്‍ പലതുണ്ടെങ്കിലും വര്‍ഷം മുഴുവന്‍ തിരഞ്ഞിട്ടും യാത്രക്കാര്‍ ഉപയോഗിച്ചിരിക്കാവുന്ന ഓക്സിജന്‍ മാസ്ക് പോലും ലഭിച്ചില്ളെന്നതാണ് ഞെട്ടിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്നെയുണ്ടെന്നാണ് ഒൗദ്യോഗിക ഭാഷ്യമെങ്കില്‍ ഡീഗോ ഗാര്‍ഷ്യയെന്ന രഹസ്യ ദ്വീപില്‍ ഒളിപ്പിച്ചുവെച്ചതാണെന്നുവരെ കഥകളുമുണ്ട്. വിമാനം കണ്ടത്തെണമെന്ന നിര്‍ബന്ധവും തിരച്ചില്‍ സംഘം പാതി ഉപേക്ഷിച്ച മട്ടാണ്. നിലവിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ തിരച്ചില്‍ മേയില്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാം അവസാനിപ്പിക്കുമെന്ന് ആസ്ട്രേലിയ ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു.

എന്നാല്‍, ഇതുകഴിഞ്ഞും കണ്ടത്തൊനായില്ളെങ്കില്‍ വിമാനം പതിച്ചിരിക്കാന്‍ സാധ്യതയുള്ള മറ്റ് ഇടങ്ങളെ കുറിച്ചു കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് മലേഷ്യന്‍ അധികൃതര്‍ പറയുന്നു. 750 കോടി ഇതുവരെ മുടക്കിയവര്‍ക്ക് ഇനി എത്ര തുക ഇതിനായി മുടക്കാനാവുമെന്നാണ് പ്രശ്നം. യുക്രെയ്നില്‍ മിസൈലേറ്റ് ഒരു മലേഷ്യന്‍ വിമാനം കൂടി ദുരന്തത്തിനിരയാവുകയും 290 പേര്‍ കൊല്ലപ്പെടുകയും ചെയ്ത നടുക്കം കൂടി കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു.

കാപിറ്റോള്‍ ഹില്‍ ആക്രമണം: ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍

Posted: 07 Mar 2015 09:15 AM PST

Image: 

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണ ആസ്ഥാനമായ കാപിറ്റോളില്‍ ജനുവരിയില്‍ നടന്ന ആക്രമണ ശ്രമത്തിനിടെ ഒബാമയെയും ലക്ഷ്യമിട്ടിരുന്നതായി പ്രതിയുടെ കുറ്റസമ്മതം. എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നില്ളെങ്കില്‍ യു.എസ് പ്രസിഡന്‍റിനെ വെടിവെച്ചു കൊലപ്പെടുത്തുമായിരുന്നുവെന്ന് പ്രതി ക്രിസ്റ്റഫര്‍ കോര്‍ണല്‍ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ‘ഞാന്‍ മറ്റെന്തു ചെയ്യാനാണ്? എന്‍െറ തോക്കെടുത്ത് ഒബാമയുടെ തലക്കുനേരെ വെടിയുതിര്‍ക്കും. തുടര്‍ന്ന്, സെനറ്റിലെയും പ്രതിനിധി സഭയിലെയും അംഗങ്ങളെയും വെടിവെച്ചുകൊല്ലും’ -കോര്‍ണല്‍ അവകാശപ്പെട്ടു.

പൈപ് ബോംബ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും റൈഫിള്‍ സ്വന്തമാക്കുകയും കൃത്യം നടത്താനായി വാഷിങ്ടണിലേക്ക് സഞ്ചരിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് കോര്‍ണലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇറാഖിലും സിറിയയിലും ഭീതി വിതച്ച് മുന്നേറുന്ന ഐ.എസ് അംഗമാണെന്നും സമ്മതിച്ചിട്ടുണ്ട്.
 

നൈജീരിയയില്‍ സ്ഫോടന പരമ്പര: നിരവധി മരണം

Posted: 07 Mar 2015 09:12 AM PST

Image: 

അബുജ: നൈജീരിയയില്‍ തന്ത്രപ്രധാനമായ മൈദുഗുരി പട്ടണത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 50 ലേറെ മരണം. തിരക്കു പിടിച്ച രണ്ട് മാര്‍ക്കറ്റുകളിലും ഒരു ബസ്സ്റ്റാന്‍ഡിലുമാണ് ഇന്നലെ ആക്രമണമുണ്ടായത്. നേരത്തെ ബോകോ ഹറാം തീവ്രവാദികളുടെ താവളമായിരുന്ന മൈദുഗുരി അടുത്തിടെ നൈജീരിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. ആധിപത്യം വീണ്ടെടുക്കാനായി തീവ്രവാദി സംഘടന തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് സംശയമുണ്ട്. ബോകോ ഹറാം ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല.

നഗരത്തിലെ ബഗാ മത്സ്യ മാര്‍ക്കറ്റിലാണ് ആദ്യ ആക്രമണമുണ്ടായത്. റിക്ഷയിലത്തെിയ സ്ത്രീ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുടന്‍ പരിസരത്തെ മറ്റൊരു മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടു. ഇവിടെയും സ്ത്രീ ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. പരിസരത്തുടനീളം മൃതദേഹാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാനായിട്ടില്ല. നഗരത്തിലെ ബസ് സ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ അപകടത്തില്‍പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മാര്‍ച്ച് 28ന് പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്.

രാഷ്ട്രീയ എതിരാളികള്‍ക്കുപോലും പ്രിയപ്പെട്ടവന്‍

Posted: 07 Mar 2015 09:09 AM PST

Image: 

പരന്ന വായനാശീലമുള്ള കോണ്‍ഗ്രസ് നേതാവ്. വിനയശീലനെങ്കിലും ആരോടും കൂസലില്ല. മുഖത്തുനോക്കി അഭിപ്രായം പറയുന്ന ഉറച്ച കോണ്‍ഗ്രസുകാരന്‍. സൗഹൃദവലയത്തിന്‍െറ അടിമയല്ലാത്ത രാഷ്ട്രീയക്കാരന്‍. ത്യാഗശീലന്‍. സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി സമുദായത്തിനു പിന്നാലെ പോകാത്ത മതേതരന്‍.

എല്ലാത്തിനുമുപരി ഒരു സംസ്കൃത മനസ്സിനുടമ. ഇതൊക്കെയായിരുന്നു കാര്‍ത്തികേയന്‍.  രാഷ്ട്രീയത്തിലെ എതിരാളികളും അദ്ദേഹത്തെ സ്നേഹിച്ചത് അതിനാലാണ്. എതിര്‍മുന്നണിയിലും എതിര്‍ഗ്രൂപ്പിലുമുള്ള നേതാക്കള്‍ക്ക് കാര്‍ത്തികേയന്‍  എതിരാളിയായിരിക്കുമ്പോള്‍തന്നെ വ്യക്തിപരമായി സുഹൃത്തായിരുന്നു.

ഒരിക്കലും ആന്‍റണി ഗ്രൂപ്പുകാരനാകാത്ത കാര്‍ത്തികേയനെ എ.കെ. ആന്‍റണിക്ക് മറ്റാരെക്കാളും ഇഷ്ടമായിരുന്നു. പല എതിരാളികളും ജി.കെ എന്ന ദ്വയാക്ഷരിയെ നല്ല സുഹൃത്തായി കണ്ടിരുന്നത് അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തിന്‍െറ പ്രത്യേകതകൊണ്ടാണ്.

’70കളുടെ ആദ്യം തിരുവനന്തപുരം ജില്ലാ കെ.എസ്.യു പ്രസിഡന്‍റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ട കാര്‍ത്തികേയന്‍ മറ്റു പല താല്‍പര്യങ്ങളുംകൊണ്ട് ആ പദവിയില്‍ എത്താതെപോയി. തുടര്‍ച്ചയായ അവഗണനയില്‍ മനംനൊന്ത് പാര്‍ട്ടിയിലും വിദ്യാര്‍ഥിസംഘടനയിലും കഴിഞ്ഞുകൂടുമ്പോഴും ഒരു നേതാവിനു മുന്നിലും പരാതിയുമായി നടന്നില്ല. 1972ല്‍ ഗ്രൂപ്പിസത്തില്‍ തഴയപ്പെട്ടപ്പോള്‍ നേതാക്കളുടെ കാലുപിടിക്കാനല്ല, രാഷ്ട്രീയമുപേക്ഷിച്ച് സഹോദരനോടൊപ്പം നേവിയില്‍ ചേരാന്‍ ശ്രമംനടത്തുകയാണ് കാര്‍ത്തികേയന്‍ ചെയ്തത്. ഇക്കാര്യംസൂചിപ്പിച്ച് അന്ന് ഉറ്റ സുഹൃത്തായിരുന്ന ഇപ്പോഴത്തെ ഐ.എന്‍.ടി.യു.സി നേതാവ് അഡ്വ. വി. പ്രതാപചന്ദ്രന് കാര്‍ത്തികേയന്‍ എഴുതിയ കത്ത് ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.   

1978ല്‍  കോണ്‍ഗ്രസ് പിളരുമ്പോള്‍  അന്ന് തന്നോടൊപ്പം നിന്നിരുന്ന കാര്‍ത്തികേയനെ കരുണാകരന്‍ കെ.എസ്.യു പ്രസിഡന്‍റാക്കിയത് അദ്ദേഹത്തിന്‍െറ നേതൃപാടവം കണ്ടറിഞ്ഞതിനാലാണ്. രമേശ് ചെന്നിത്തല, ജോര്‍ജ് ഈഡന്‍, പന്തളം സുധാകരന്‍ എന്നിവരോടൊപ്പം കെ.എസ്.യു-ഐ വിഭാഗത്തെ അജയ്യശക്തിയാക്കിയ കാര്‍ത്തികേയന് കരുണാകരന്‍ കൊടുത്ത അംഗീകാരമാണ്, 1982ലെ നിയമസഭാ അംഗത്വം. നിയമസഭയില്‍ പ്രതിപക്ഷത്തെ എന്നപോലെ സ്വന്തം മുന്നണിയെയും സ്വന്തം പാര്‍ട്ടിയെയും എന്തിന്, ഗ്രൂപ്പിനെ തന്നെയും നഖശിഖാന്തം വിമര്‍ശിച്ച കാര്‍ത്തികേയന്‍ ശ്രദ്ധേയനായി. എം.പി. ഗംഗാധരന്‍െറ പൈപ്പ് കുംഭകോണത്തിനെതിരെ രംഗത്തിറങ്ങിയ കാര്‍ത്തികേയന്‍ അന്ന് സ്വന്തം നേതാവായ കരുണാകരനുപോലും തലവേദന ഉണ്ടാക്കി. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്യിച്ച കേസില്‍ ഗംഗാധരന്‍െറ രാജി കരുണാകരന് ആവശ്യപ്പെടേണ്ടിവന്നത്, കാര്‍ത്തികേയന്‍െറ ഇടപെടല്‍ മൂലമാണ്.  1985ന്‍െറ അവസാനം ഏകകക്ഷിഭരണമെന്ന മുദ്രാവാക്യം യൂത്ത് കോണ്‍ഗ്രസിന്‍െറ വഴിത്തിരിവായി. പിന്നീട് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ചര്‍ച്ച ഏകകക്ഷി ഭരണത്തെ ചുറ്റിപ്പറ്റിയായി. മുന്നണിനേതൃത്വങ്ങള്‍ അതു തള്ളിയശേഷവും ഏകകക്ഷിഭരണമെന്ന ആശയത്തിന്‍െറ അലയൊലികള്‍ അടങ്ങിയില്ല.
1991ല്‍ കരുണാകരന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി. കരുണാകരന്‍െറ ശൈലി ആകെ മാറിയത് അക്കാലത്താണ്. സ്വന്തം നേതാവിന്‍െറ  ഏകാധിപത്യ പ്രവണതക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ കാര്‍ത്തികേയന്‍െറ നേതൃത്വത്തില്‍ തിരുത്തല്‍വാദം ഉരുത്തിരിഞ്ഞു.
കരുണാകരന്‍െറ ഗ്രൂപ്പില്‍ തുടര്‍ന്നുകൊണ്ടുതന്നെ തിരുത്തല്‍വാദ വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തി. എം.ഐ. ഷാനവാസ്, രമേശ് ചെന്നിത്തല, പന്തളം സുധാകരന്‍, ബി. വിജയകുമാര്‍ എന്നിവര്‍ അണിനിരന്നതോടെ തിരുത്തല്‍ വാദികള്‍ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കപ്പെട്ടു തുടങ്ങി. അപ്പോഴും കരുണാകരനെന്ന നേതാവിനെ തള്ളിപ്പറയാനോ ഇകഴ്ത്താനോ കാര്‍ത്തികേയന്‍ തയാറായിരുന്നില്ല. ശൈലി തിരുത്തണമെന്നാവശ്യപ്പെട്ടുള്ള നീക്കം പിന്നീട് ചാരക്കേസില്‍ കരുണാകരന്‍െറ രാജിയില്‍ ചെന്നത്തെി. എങ്കിലും പിന്നീട് ആ ഗ്രൂപ്പിന്‍െറ നേട്ടങ്ങള്‍ കൊയ്യാന്‍ കാര്‍ത്തികേയന്‍ നിന്നില്ല. മറ്റു പലര്‍ക്കുമാണ് നേട്ടമുണ്ടായത്.

മന്ത്രിപദവിയില്‍ രണ്ടുവട്ടം എത്തിയെങ്കിലും ആരോപണങ്ങള്‍ ഒന്നുമുണ്ടായില്ല. ലാവലിന്‍ കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമായിരുന്നു കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിപദത്തിലിരുന്ന കാലം. എന്നിട്ടും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കാന്‍ പ്രതിപക്ഷത്തെ ഒരു നേതാവും തുനിഞ്ഞില്ല. നിയമസഭയില്‍ സ്പീക്കറായി എത്തിയപ്പോള്‍ കാര്‍ത്തികേയന്‍ ആദ്യം ശ്രമിച്ചത് ലൈബ്രറിയെ മെച്ചപ്പെടുത്താനാണ്.
ഇന്ത്യയിലെതന്നെ മികച്ച നിയമസഭാ ലൈബ്രറിയായി മാറ്റുക എന്നതായിരുന്നു ഈ വായനാപ്രേമിയുടെ പ്രധാന ലക്ഷ്യം. രോഗം മൂര്‍ച്ഛിക്കവേ സ്പീക്കര്‍ പദവിയുടെ സൗകര്യം ചികിത്സക്ക് ഉപയോഗിക്കാനല്ല ആഗ്രഹിച്ചത്.  സ്ഥാനം രാജിവെക്കാനും അവസാനകാലം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനുമാണ് അദ്ദേഹം തുനിഞ്ഞത്. പലരും ഈ രാജിനീക്കത്തെ മന്ത്രിസ്ഥാനമോഹമായാണ് കണ്ടത്. രാജിക്കത്ത് പാര്‍ട്ടി അംഗീകരിക്കാതിരുന്നത് കാര്‍ത്തികേയന്‍െറ വ്യക്തിത്വത്തിനുള്ള മറ്റൊരംഗീകാരമായിരുന്നു. ഒരു ഘട്ടത്തിലും  സമുദായരാഷ്ട്രീയത്തിന്‍െറ തുണതേടാത്ത നേതാവായിരുന്നു അദ്ദേഹം. സാമുദായിക സംഘടനകളെ കൈയത്തൊദൂരത്തു നിര്‍ത്താന്‍ ശ്രദ്ധിച്ച കാര്‍ത്തികേയന്‍ രോഗാതുരനാകുന്നതിനു മുമ്പുവരെ നിയോജക മണ്ഡലത്തില്‍ നിത്യസാന്നിധ്യമായിരുന്നു. കരുണാകരപക്ഷത്ത് മുന്നണിപ്പോരാളിയായിരിക്കുമ്പോഴും കാര്‍ത്തികേയനെ എ.കെ. ആന്‍റണി ഇഷ്ടപ്പെട്ടത് ഈ വ്യക്തിവിശേഷങ്ങളാലാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ മന്ത്രിസഭയിലേക്ക് കാര്‍ത്തികേയനെയാണ് ആദ്യപേരായി ആന്‍റണി നിര്‍ദേശിച്ചത്. എന്നാല്‍, പാര്‍ട്ടിയുടെ സാമുദായിക സമവാക്യങ്ങള്‍ കാര്‍ത്തികേയനെ തഴയുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP