സ്വാഗതം
WELCOME

News Update..

Wednesday, March 18, 2015

തകര്‍ന്നടിഞ്ഞ് ലങ്ക; 133 റണ്‍സിന് പുറത്ത് live Madhyamam News Feeds

തകര്‍ന്നടിഞ്ഞ് ലങ്ക; 133 റണ്‍സിന് പുറത്ത് live Madhyamam News Feeds

Link to

തകര്‍ന്നടിഞ്ഞ് ലങ്ക; 133 റണ്‍സിന് പുറത്ത് live

Posted: 18 Mar 2015 12:19 AM PDT

Image: 

സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ സ്പിന്നര്‍ രങ്കണാ ഹെരാത്തില്ലാതെയാണു ലങ്കന്‍ സിംഹങ്ങള്‍ കളത്തിലിറങ്ങുന്നത്. ഹെരാത്തിനു പകരമായി പുതുമുഖം തരിന്ദു കൗശല്‍ ടീമില്‍ ഇടംപിടിച്ചു.

 

‘മഴയത്തെും മുമ്പേ’ ശുചീകരണ പരിപാടിക്ക് തുടക്കം

Posted: 17 Mar 2015 11:59 PM PDT

തിരുവല്ല: ആരോഗ്യവകുപ്പും തിരുവല്ല നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 'മഴയത്തെും മുമ്പേ' ശുചീകരണ പരിപാടിക്ക് തിരുവല്ലയില്‍ തുടക്കമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പി.എസ്. മോഹനന്‍, ഫിലിപ് ജോര്‍ജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധാകുമാരി, ഹെല്‍ത്ത് ഇന്‍സ്പെട്കര്‍മാരായ ബെന്നി സി. ചീരഞ്ചിറ, അജി എസ്. കുമാര്‍, എസ്. ശ്രീകുമാര്‍, സന്തോഷ് കുമാര്‍, പി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ ഫോഗിങ്, സ്പ്രേയിങ് എന്നിവക്കും തുടക്കമായി. ഞായറാഴ്ചകളില്‍ വീടുകളില്‍ ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിങ്കളാഴ്ചകളില്‍ സ്കൂളുകളിലും സ്ഥാപനങ്ങളിലും ചൊവ്വാഴ്ച ദിവസങ്ങളില്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലാബുകളിലും ബുധനാഴ്ചകളില്‍ പൊതുമേഖല സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും വ്യാഴാഴ്ച ദിവസങ്ങളില്‍ അങ്കണവാടികളിലും ബാലവാടികളിലും ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ കര്‍മസമിതി യോഗം തീരുമാനിച്ചു. 21 ന് എത്തുന്ന ആരോഗ്യ സന്ദേശയാത്രയെ വരവേല്‍ക്കും. വെന്‍റ് പൈപ്പുകളില്‍ കൊതുകുവല കെട്ടിയും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്കരിച്ചും ജലം മലിനപ്പെടുത്താതെ സൂക്ഷിച്ചും കൊതുകു-ജന്തു-ജലജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. തോമസ് അല്‍ഫോണ്‍സും ഡോ.ആര്‍. മായയും അഭ്യര്‍ഥിച്ചു.

ജില്ലാ പഞ്ചായത്ത് ബജറ്റ് : കൃഷിക്ക് ഊന്നല്‍; ദുര്‍ബലര്‍ക്ക് കൈത്താങ്ങ്

Posted: 17 Mar 2015 11:56 PM PDT

കോട്ടയം: അടിസ്ഥാന സൗകര്യവികസനത്തിലും കൃഷിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. കൃഷിഫാമുകളുടെ നവീകരണത്തിനും പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കുടുംബകൃഷിയും പ്രഖ്യാപിക്കുന്ന ഭരണസമിതിയുടെ അവസാന ബജറ്റില്‍ ആരോഗ്യ മേഖലക്കും ഉയര്‍ന്ന പരിഗണനയുണ്ട്. 485 കോടി വരവും 460 കോടി ചെലവും 25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ ്പ്രസിഡന്‍റ് അഡ്വ. ബിജു പുന്നത്താനം അവതരിപ്പിച്ചത്.
സമ്പൂര്‍ണ ശുദ്ധജല ജില്ലയാക്കുന്നതിനും ആരോഗ്യം, ഹരിത റോഡ്, ഷീ ടാക്സി, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ ആരോഗ്യം എന്നിവക്കും ഊന്നല്‍ നല്‍കുന്നു. ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റ് നിര്‍മിക്കുന്നതിനായി ഒരുകോടി വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഒരു കോടിയും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് നാല് കോടിയും ബജറ്റില്‍ നീക്കിവെക്കുന്നു. ഇതില്‍ ഒരു കോടി രൂപ ജില്ലയിലെ മൂന്ന് കൃഷി ഫാമുകളുടെ ആധുനികവത്കരണത്തിനും 60 ലക്ഷം രൂപ വീടുകളില്‍ പച്ചക്കറി കൃഷിക്കുള്ള കുടുംബകൃഷി പദ്ധതിക്കും ചെലവഴിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ ആരംഭിച്ച ഷീ ടാക്സി കോട്ടയത്തേക്ക് വ്യാപിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ജില്ലയില്‍ എത്തുന്ന വിദേശികള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ ്പദ്ധതി. ആദ്യഘട്ടത്തില്‍ ഇതിനായി 10 ലക്ഷം വകയിരുത്തി. ജില്ലാപഞ്ചായത്തിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പിനും രൂപം നല്‍കും. ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതി നിര്‍വഹണം, പുരോഗതി, വിട്ടുകിട്ടിയ സ്ഥാപനങ്ങളെക്കുറിച്ചുളള വിവരങ്ങള്‍, ഗ്രീവന്‍സ് റിഡ്രസല്‍ സംവിധാനം, ജില്ലാ പഞ്ചായത്തിന്‍െറ വിഹിതം ഉപയോഗിച്ച് നിര്‍മിക്കുന്ന ആസ്തികളുടെ ഡിജിറ്റല്‍ ഡോക്യുമെന്‍േറഷന്‍ എന്നിവ ഇതിലൂടെ ലഭ്യമാകും.
മൊബൈല്‍ മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും പാലിന്‍െറ ഉല്‍പാദനവും ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിനും 40 ലക്ഷം രൂപ വകയിരുത്തി. ജില്ലാ ആശുപത്രി മോര്‍ച്ചറി സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന് 15 ലക്ഷവും പാലിയേറ്റിവ് കെയറിന് അഞ്ചു ലക്ഷവും രൂപ നീക്കി വെച്ചു. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടിയും മാലിന്യ സംസ്കരണ പദ്ധതിക്ക് 1.25 കോടിയും വിദ്യാഭ്യാസ മേഖലക്ക് 2.25 കോടിയും വകയിരുത്തി.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അനിത ഷാജി, ഉഷ വിജയന്‍, ജോസ് പുത്തന്‍കാല, സുധ കുര്യന്‍, അംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യു, എന്‍.ജെ. പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഫില്‍സണ്‍ മാത്യൂസ്, മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിജിറ്റല്‍ സേവന മികവില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്

Posted: 17 Mar 2015 11:51 PM PDT

കാസര്‍കോട്: സാങ്കേതിക വിദ്യയിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കി മാതൃക കാട്ടുകയാണ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലത്തെുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കകം പദ്ധതി വിവരങ്ങള്‍, ഭരണസമിതി തീരുമാനങ്ങള്‍ തുടങ്ങിയവ കൈമാറുന്ന ടച്ച് സ്ക്രീന്‍, പഞ്ചായത്ത് യോഗ നടപടികള്‍ നേരിട്ട് വീക്ഷിക്കാനുള്ള സൗകര്യം, വൈഫൈ, വെര്‍ച്വല്‍ ടോക്കണ്‍ സിസ്റ്റം, പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും എ.ടി.എം വഴി ശമ്പളം തുടങ്ങിയവയിലൂടെ പഞ്ചായത്ത് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍.
പഞ്ചായത്ത് ഓഫിസില്‍ സ്ഥാപിച്ചിരിക്കുന്ന ടച്ച് സ്ക്രീന്‍ വഴി പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതി വിവരങ്ങള്‍, ഭരണസമിതി തീരുമാനങ്ങള്‍, യോഗ അജണ്ട, ടെന്‍ഡര്‍ വിവരങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാണ്. ടച്ച് സ്ക്രീനിന്‍െറ ബട്ടണുകള്‍ മലയാളത്തിലാണ്.
അപേക്ഷ തീര്‍പ്പാക്കിയാല്‍ ഫയല്‍ നമ്പര്‍ ലൗഡ് സ്പീക്കര്‍ വഴി വിളിച്ചറിയിക്കുന്ന വെര്‍ച്വല്‍ ടോക്കണ്‍ സിസ്റ്റമാണ് പഞ്ചായത്തിന്‍െറ ഡിജിറ്റല്‍ മികവിനുള്ള മറ്റൊരു തെളിവ്. ടച്ച് സ്ക്രീന്‍ സോഫ്റ്റ്വെയര്‍, വെര്‍ച്വല്‍ ടോക്കണ്‍ സിസ്റ്റം സോഫ്റ്റ്വെയര്‍ എന്നിവ വികസിപ്പിച്ചെടുത്തത് പഞ്ചായത്ത് ജീവനക്കാരനായ എസ്.എന്‍. പ്രമോദാണ്.
2013 മുതല്‍ കടലാസ് രഹിത പഞ്ചായത്തുകൂടിയാണിത്. ജനങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ മെച്ചപ്പെട്ട സേവനം നല്‍കുക, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നിവക്കുള്ള അംഗീകാരമായാണ് ഉത്തരമലബാറിലെ ആദ്യത്തെ ഐ.എസ്.ഒ 9001: 2008 സര്‍ട്ടിഫിക്കേഷന്‍ നേടിയ പഞ്ചായത്ത് എന്ന ഖ്യാതിയും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിനെ തേടിയത്തെിയത്. മാര്‍ച്ച് അഞ്ചിന് വാര്‍ഷിക ഓഡിറ്റിങ്ങിലൂടെ ഒരുവര്‍ഷത്തേക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുകയും ചെയ്തു.
വൈഫൈ സംവിധാനത്തിലൂടെയാണ് പഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് ഓഫിസിനകത്ത് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി വഴി മോണിറ്ററിങ് നടത്തുന്നതിനും പരാതികളും മറ്റും ഒഴിവാക്കുന്നതിനും സാധിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എ.ടി.എം വഴി ആക്കിയിരുന്നുവെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം എ.ടി.എം വഴി നല്‍കുന്ന സംവിധാനം ജില്ലയില്‍ ആദ്യത്തേതാണ്.
പഞ്ചായത്ത് ഓഫിസില്‍ സാങ്കേതിക പ്രശ്നം ഉണ്ടാകുമ്പോള്‍ പരിഹരിക്കുന്നതിനുവേണ്ടി ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ ക്വാളിറ്റി സര്‍ക്കിളും രൂപവത്കരിച്ചിട്ടുണ്ട്.

അഅ്സം ഖാന്‍െറ പേരില്‍ ഫേസ്ബുക് പോസ്റ്റ്; പ്ലസ്‌വണ്‍ വിദ്യാര്‍ഥി ജയിലില്‍

Posted: 17 Mar 2015 11:41 PM PDT

Image: 

ലക്നോ: ഉത്തര്‍പ്രദേശ് നഗര വികസന മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഅ്സം ഖാന്‍െറ പേരില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചു. മതസ്പര്‍ധ വളര്‍ത്തുന്നതും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമാണ് പോസ്റ്റെന്ന് പൊലീസ് പറഞ്ഞു. അഅ്സംഖാന്‍െറ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ഫസാഹത്ത് അലി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബറേലിയിലെ പ്രമുഖ  സ്കൂളിലെ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയതത്.

തിങ്കളാഴ്ച്ച വൈകിട്ടോടെ വീട്ടില്‍ നിന്ന് പൊലീസ് വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ  14 ദിവസത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടു.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 66-A(ഐ.ടി ആക്ട്), 153-A(മതസ്പര്‍ധ വളര്‍ത്തുന്നത് തടയല്‍), 504(സമാധാന അന്തരീക്ഷം തകര്‍ക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശം) എന്നീ വകുപ്പുകള്‍ ചുമത്തി വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ യു.പി പൊലീസ് ജയിലിലടച്ചതെന്ന് ആരോപണമുണ്ട്.

അഅ്സം ഖാന്‍െറ പേരില്‍ വിദ്യാര്‍ഥി ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് അസത്യവും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്ന് ഫസാഹത്ത് അലി പറഞ്ഞു. അതേസമയം പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് വിദ്യാര്‍ഥി ചെയ്തതെന്ന് വീട്ടുകാര്‍ അറിയിച്ചു. യഥാര്‍ഥ അര്‍ഥം മനസിലാക്കാതെയാണ് ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞതായി രാംപൂര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

 

കുസാറ്റ് യുവജനോത്സവം സമാപിച്ചു; തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് ജേതാക്കള്‍

Posted: 17 Mar 2015 11:24 PM PDT

കളമശ്ശേരി: കൊച്ചി സര്‍വകലാശാലാ യുവജനോത്സവം 'സര്‍ഗം-2015'ല്‍ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് ജേതാക്കളായി. അഞ്ചുദിവസമായി നടന്ന മത്സരങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിനെ ഏറെ പിന്നിലാക്കിയാണ് മോഡല്‍ എന്‍ജിനീയറിങ് കോളജ് കിരീടം ചൂടുന്നത്. രാത്രി വൈകി അവസാനിച്ച മത്സരത്തില്‍ 283 പോയന്‍റുമായാണ് കോളജ് മുന്നേറിയത്.
തൊട്ടുപിന്നില്‍ കുസാറ്റ് മെയിന്‍ കാമ്പസ് 167 പോയന്‍റും സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് 154 പോയന്‍റിലും നില്‍ക്കുകയാണ്. നാടക മത്സരത്തില്‍ മികച്ച നടനായി കുസാറ്റ് മെയിന്‍ കാമ്പസിലെ അരുണിനെയും മികച്ച നടിയായി മോഡല്‍ എന്‍ജിനീയറിങ് കോളജിലെ നീതു വി. നാരായണനെയും തെര
ഞ്ഞെടുത്തു.
അവസാനദിവസം നടന്ന പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് കോളജിലെ കാവ്യ മനോഹരന്‍ ടീം ഒന്നാംസ്ഥാനത്തും മോഡല്‍ എന്‍ജിനീയറിങ് കോളജിലെ വി. ലീമ ടീം രണ്ടാംസ്ഥാനത്തും പി.കെ. തബ്സി മൂന്നാമതും എത്തി.

മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ നിയമനം: റാങ്ക് ലിസ്റ്റ് അട്ടിമറിക്കാന്‍ സമ്മര്‍ദം

Posted: 17 Mar 2015 11:07 PM PDT

മഞ്ചേരി: മെഡിക്കല്‍ കോളജാശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന ദന്തവിഭാഗം ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് താല്‍ക്കാലിക ഒഴിവിലേക്ക് പി.ജി യോഗ്യതയുള്ളവരെ തഴഞ്ഞ് നിയമനം നടത്താന്‍ സമ്മര്‍ദം. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ ഡി.എം.ഒ ആണ് നിയമനം നടത്തേണ്ടത്. അധികയോഗ്യതയുണ്ടെങ്കില്‍ അത് പരിഗണിക്കേണ്ടതിന് പകരം ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി ചിലരെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്.
അപേക്ഷിച്ച എല്ലാവര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എഴുത്തുപരീക്ഷ നടത്തിയിട്ടുണ്ട്. ഇതുപ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് നിയമനം നടത്തുന്നത്. ബി.ഡി.എസ് ആണ് കുറഞ്ഞ യോഗ്യത. എന്നാല്‍, എം.ഡി.എസ് യോഗ്യതയുമായി ചിലര്‍ അപേക്ഷിച്ചതോടെ അവരെ തഴയാനാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റിടുന്നതെന്നാണ് ആക്ഷേപം. ആറുപേരാണ് അപേക്ഷിച്ചിട്ടുള്ളത്. അധികയോഗ്യതയുള്ളവരെ തഴഞ്ഞ് നിയമനം നടത്തുകയാണെങ്കില്‍ പരീക്ഷാ പേപ്പറുകളും ചോദ്യാവലിയും വിവരാവകാശ നിയമപ്രകാരം വാങ്ങി പരിശോധന നടത്താനിരിക്കുകയാണ് അപേക്ഷകരില്‍ ചിലര്‍. രണ്ട് ദിവസത്തിനകം ലിസ്റ്റിടുമെന്നാണ് സൂചന.

ഇസ്രായേലില്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍

Posted: 17 Mar 2015 11:04 PM PDT

Image: 

തെല്‍ അവീവ്: ഇസ്രായേല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ലികുഡ് പാര്‍ട്ടിക്ക് ജയം. ലികുഡ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ബിന്യമിന്‍ നെതന്യാഹു വീണ്ടും ഇസ്രായേലിന്‍െറ പ്രധാനമന്ത്രിയാകും. 99 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലികുഡ് പാര്‍ട്ടിക്ക് 29 സീറ്റാണ് പാര്‍ലമെന്‍റില്‍ (നെസറ്റ്) ലഭിച്ചതെന്ന് ഇസ്രായേല്‍ വാര്‍ത്താ പത്രമായ യെദിയോത് അഹ്റോനോത് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള സയണിസ്റ്റ് യൂണിയന് 24 സീറ്റുകളാണ് ലഭിച്ചത്. താന്‍ വിജയിച്ചതായി കഴിഞ്ഞദിവസം തന്നെ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഞങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി വന്‍ ജയം കുറിച്ചിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ശക്തമായ ഒരു സര്‍ക്കാറിന് ലികുഡ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നെതന്യാഹു വ്യക്തമാക്കി.

രാജ്യസുരക്ഷയാണ് നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. ഇറാന്‍െറ ആണവഭീഷണിയില്‍ നിന്നും ഇസ്രായേലിനെ സംരക്ഷിക്കാന്‍ കഴിയുന്ന ഏകനേതാവാണ് താന്‍. കിഴക്കന്‍ ജറൂസലേമില്‍ തലസ്ഥാനം സ്ഥാപിക്കാന്‍ ഫലസ്തീനെ അനുവദിക്കി െല്ലന്നും നെതന്യാഹു പ്രചാരണത്തില്‍ പ്രഖ്യാപിച്ചിരുന്നു.

120 സീറ്റുകളാണ് ഇസ്രായേല്‍ പാര്‍ലമെന്‍റായ നെസറ്റിലുള്ളത്. 3.5 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചാലേ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ അംഗത്വം ലഭിക്കുകയുള്ളൂ. കേവല ഭൂരിപക്ഷത്തിന് 60 സീറ്റ് വേണമെന്നിരിക്കെ, ഇരു കക്ഷികള്‍ക്കും ചെറു പാര്‍ട്ടികളുടെ പിന്തുണ ആവശ്യമായി വരും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ജ്യൂയിഷ് ഹോം, കുലാനു തുടങ്ങിയവരുടെ പിന്തുണ ആര്‍ക്കെന്നത് ഏറെ നിര്‍ണായകമാകും.

2013ല്‍ അധികാരമേറ്റ നെതന്യാഹു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ശേഷിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സഖ്യകക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു ഇത്. ലിക്കുഡ് പാര്‍ട്ടി മുന്‍കൈ എടുത്ത് തയാറാക്കിയ ജൂതരാഷ്ട്ര ബില്ലും 2014ലെ ചില ബജറ്റ് നിര്‍ദേശങ്ങളുമായിരുന്നു ഈ ഭിന്നതക്ക് കാരണം.

കടപ്പുറം കൊട്ടിയടച്ച് പ്രദര്‍ശന നഗരി നിര്‍മിക്കുന്നു

Posted: 17 Mar 2015 10:56 PM PDT

കോഴിക്കോട്: പ്രഭാതസവാരിക്കും ഉല്ലാസത്തിനുമായി ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന കോഴിക്കോട് കടപ്പുറം കൊട്ടിയടച്ച് പടുകൂറ്റന്‍ പ്രദര്‍ശന നഗരി നിര്‍മിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഒത്താശയോടെയാണ് 'തീരദേശ രക്ഷാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി'എന്ന സംഘടനയുടെ പേരില്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലായി കടപ്പുറം കൊട്ടിയടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ അന്തര്‍ദേശീയ അക്വ-പെറ്റ്ഷോ നടത്തുമെന്ന കവാടവും പ്രദര്‍ശന നഗരിക്ക് മുമ്പാകെ സ്ഥാപിച്ചിട്ടുണ്ട്. മധ്യവേനലവധിയിലെ ജനത്തിരക്ക് കണക്കിലെടുത്ത് വന്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
ജില്ലയില്‍ ഒരുവിധ വിനോദസഞ്ചാര പരിപാടികളും നടത്താതെ, സ്വകാര്യവ്യക്തികള്‍ക്ക് പണമുണ്ടാക്കാന്‍ ഒത്താശചെയ്യുക മാത്രമാണ് കുറച്ചുകാലമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ പദ്ധതികള്‍.
കോര്‍പറേഷന്‍ ഓഫിസിന് മുന്നിലായി ഇരിപ്പിടങ്ങളും മറ്റും ഒരുക്കി നവീകരിച്ച കടലോരത്തോട് ചേര്‍ന്നാണ് 150 അടിയിലധികം നീളത്തില്‍ കൂറ്റന്‍ സ്റ്റാള്‍ നിര്‍മിക്കുന്നത്. ലോഡ് കണക്കിന് ഇരുമ്പ് തൂണുകളും ഗര്‍ഡറുകളും പട്ടികകളും പലക ബോര്‍ഡുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ബീച്ച് ഭാഗത്തേക്ക് ഇറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്. കടപ്പുറം കൈയേറിയതിനെ പലരും ചോദ്യം ചെയ്തെങ്കിലും ഡി.ടി.പി.സിയുടെ പേര് പറഞ്ഞ് അവരെ വിരട്ടുന്നതായും പറയുന്നു.
തുറമുഖ വകുപ്പിന്‍െറ ഉടമസ്ഥതയില്‍ ഉള്ളതാണ് സ്റ്റാള്‍ നിര്‍മിക്കുന്ന സ്ഥലം. പ്രതിദിനം 2500 രൂപ വാടക നല്‍കിയാണ് ഒരു മാസത്തേക്ക് കരാര്‍ ഉറപ്പിച്ചതെന്ന് തീരദേശ രക്ഷാസോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ റാഫി പുതിയകടവ് പറഞ്ഞു. നിരവധി നിയന്ത്രണങ്ങളുള്ള കടപ്പുറം മേഖല ദീര്‍ഘനാളത്തേക്ക് പ്രദര്‍ശനം നടത്താന്‍ വിട്ടുനല്‍കാറില്ല.
ജനത്തെ ബുദ്ധിമുട്ടിച്ച് കടപ്പുറം വിട്ടുനല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുള്ളതായി അറിയുന്നു. പ്രദര്‍ശനത്തില്‍ എന്തെങ്കിലും ലാഭം കിട്ടിയാല്‍ ചെറിയൊരു വിഹിതം നല്‍കാമെന്നാണ് ഡി.ടി.പി.സിയുമായുള്ള കരാര്‍. അടുത്തകാലത്ത് ഡി.ടി.പി.സിയുടെ പേര് ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തിയ പ്രദര്‍ശനങ്ങളെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്.

കയ്പമംഗലം അപകടം: നാലുപേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്

Posted: 17 Mar 2015 10:30 PM PDT

Image: 

കയ്പമംഗലം (തൃശൂര്‍): കയ്പമംഗലത്ത് വാനും ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം നാലായി. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ ദേശീയപാത 17ല്‍ കയ്പമംഗലം പന്ത്രണ്ടില്‍ കാളമറി വടക്കുംഭാഗത്താണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂര്‍ മത്തേല മുടവന്‍കാട്ടില്‍ മുഹമ്മദ് ഷാന്‍ (22), വയനാട് സ്വദേശി വിനീഷ്, പെരുമ്പാവൂര്‍ പൂവപ്പടി കളപ്പുരക്കല്‍ വീട്ടില്‍ മോഹന്‍െറ മകന്‍ സുജിത് (28), വയനാട് വരാളിയില്‍ വീട്ടില്‍ ഷൈനറ്റ് തോമസ് (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട്, ജൂബിലി മിഷന്‍, എലൈറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വയനാട് പുല്‍പ്പള്ളി സ്വദേശി സനീഷാണ് തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂന്നുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലാണ്. മതിലകം പള്ളത്ത് പടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റാഫിന്‍്റെ മകന്‍ റമീഷ് റാഫ്(22), കൊടുങ്ങല്ലൂര്‍ ഏറിയാട് തോപ്പില്‍ വീട്ടില്‍ സൂഫി സെയ്ദ് മുഹമ്മദ് (22) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേരും വെന്‍്റിലേറ്ററിലാണ്. അഴീക്കോട് തിരികപീടികയില്‍ വീട്ടില്‍ നിധിന്‍ഷാ (20) ആണ് എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിധിന്‍ഷായും വെന്‍റിലേറ്ററിലാണ്.
വയനാട്ടില്‍ നിന്നുള്ള ടാറ്റാ സുമോയില്‍ ആകെ ഒമ്പതുപേരാണുണ്ടായിരുന്നത്. ഇവര്‍ ഗുരുവായൂര്‍ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 45 ജി 7117 ടാറ്റ സുമോ ഗ്രാന്‍റ് വാനില്‍ എതിര്‍ ദിശയില്‍ നി്ന്നും വന്ന കെ.എല്‍ 02 എ.സി 7622 ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.

നാട്ടുകാരും ആക്ട്സ്  പ്രവര്‍ത്തകരും മതിലകം പോലീസും ഏറെ നേരം പാടുപെട്ട് വാന്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളും അപകടത്തില്‍ പരിക്കേറ്റവരെയും പുറത്തെടുത്തത്. മഹുമ്മദ് ഷാന്‍റെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും വിനീഷിന്‍റെ മൃതദേഹം മോഡേണ്‍ ആശുപത്രിയിലും സുജിത് മോഹന്‍റെ മൃതദേഹം  തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും ഷൈനറ്റ് തോമസിന്‍റെ മൃതദേഹം എലൈറ്റ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്നയുടന്‍ ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയി.  മതിലകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി നടപടികള്‍ സ്വീകരിച്ചു.

അറബ് സാമൂഹിക മാധ്യമ ഉച്ചകോടിക്ക് ഉജ്വല തുടക്കം

Posted: 17 Mar 2015 09:46 PM PDT

Image: 

ദുബൈ: അറബ് ലോകത്തെ നവ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും സാന്നിധ്യവും വിശകലനം ചെയ്യുന്ന പ്രഥമ അറബ് സോഷ്യല്‍ മീഡിയ ഉച്ചകോടിക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പ്രൗഡോജ്വല തുടക്കം. രണ്ടു ദിവസത്തെ ഉച്ചകോടിയില്‍  അറബ് ലോകത്തെ പ്രമുഖരായ 1500 ഓളം സാമൂഹിക മാധ്യമ നിരീക്ഷകരും ബ്ളോഗര്‍മാരും ഈ മേഖലയിലെ ലോക പ്രശസ്തരും സംബന്ധിക്കുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉച്ചകോടിയുടെ ആദ്യ ദിവസം നിറ സാന്നിധ്യമായിരുന്നു. അറബ് ലോകത്ത് മികച്ച രീതിയില്‍ നവ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.
അറബ് സമൂഹത്തിന്‍െറ കുതിപ്പിന് യുവജനങ്ങളുടെ ശേഷിയും നൈപുണ്യവും ഉപയോഗപ്പെടുത്താനാകുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളെ പുതിയ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള വേദിയാണ് ഉച്ചകോടിയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍െറ രചനാത്മകമായ മാറ്റത്തിന് ചാലകശക്തിയാക്കി നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. വെറും ഹോബിയോ സമയം പോക്കാനുമുള്ള മാര്‍ഗമോ എന്നതില്‍ നിന്ന് നവ മാധ്യമങ്ങളെ വിദഗ്ധരെയും സ്വാധീനമുള്ളവരെയും ഫണ്ട് ദാതാക്കളെയും ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനമേഖലയാക്കണം.നവ മാധ്യമങ്ങള്‍ മാറ്റത്തിന്‍െറ യാത്ര തുടങ്ങിയിട്ടേയുള്ളൂ. വരും വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ലോകം വളരെ വേഗത്തില്‍ കുതിക്കുകയാണ്. സാങ്കേതിക വിദ്യകള്‍ നാടകീയമായി പിറന്നുകൊണ്ടിരിക്കുന്നു. മെല്ളെ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങള്‍  സാങ്കേതിക വിദ്യയൂടെ പിന്തുണയോടെ നടത്തിയ കുതിപ്പും ആര്‍ജിച്ച കരുത്തും നാം കാണുന്നു. ലോകത്തെ ഒരു ഗ്രാമമാക്കാന്‍ ഇവക്കായി. സാമൂഹിക മാധ്യമങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളും ചട്ടക്കൂടുകളും ഉണ്ടാക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. വ്യക്തിഗത ഉപകരണം കൊണ്ട് സമൂഹത്തിലെ എല്ലാവരിലേക്കും അനായാസം എത്താനുള്ള ശേഷിയാണ് നവ മാധ്യമങ്ങളുടെ പ്രധാന സവിശേഷത. അറബ് സമൂഹങ്ങളെ ക്രിയാത്മക പാതയില്‍ നയിക്കാനും വഴിതെറ്റാതിരിക്കാനും യുവസമൂഹത്തെയും ഭാവി തലമുറയെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു. അറബ് ലോകത്ത് സാമൂഹിക മാധ്യമങ്ങളിലുടെ സ്വാധീനം ചെലുത്തിയവര്‍ക്കുള്ള പുരസ്കാരം നേടിയവര്‍ അറബ് രാഷ്ട്രങ്ങളുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 18 വ്യക്തികള്‍ക്കും 19 സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്കാരം സമ്മാനിച്ചത്.  22 രാജ്യങ്ങളില്‍ നിന്ന് പുരസ്കാരത്തിന് നാമനിര്‍ദേശം ലഭിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഉച്ചകോടി ബുധനാഴ്ച സമാപിക്കും.

376 ദശലക്ഷം റിയാലിന്‍െറ റോഡ് നിര്‍മാണ കരാര്‍ ഒപ്പിട്ടു

Posted: 17 Mar 2015 08:50 PM PDT

Image: 

മസ്കത്ത്: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഊര്‍ജമേകാന്‍ 376 ദശലക്ഷം റിയാലിന്‍െറ റോഡ് നിര്‍മാണ കരാറുകള്‍ ഒപ്പിട്ടു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 25 റോഡുകളാണ് നിര്‍മിക്കുകയെന്ന് കരാര്‍ ഒപ്പിട്ട ശേഷം ഗതാഗത മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സലീം അല്‍ഫുതൈസി അറിയിച്ചു. വിവിധ കമ്പനികള്‍ക്കായാണ് കരാറുകള്‍ ലഭിച്ചിരിക്കുന്നത്.
വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാമുഖ്യം വ്യക്തമാക്കുന്നതാണ് റോഡ് നിര്‍മാണ പദ്ധതികള്‍ക്കുള്ള കരാറെന്ന് മന്ത്രി പറഞ്ഞു. ചെറുതും ഇടത്തരവുമായ റോഡുകള്‍ക്കൊപ്പം മലിനജലം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളും നിര്‍മിക്കും. രാജ്യത്തിന്‍െറ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കണക്കിലെടുത്ത് വികസന പദ്ധതികള്‍ സമയത്തിന് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനൊപ്പം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കുകയാണ് മന്ത്രാലയവും കരാറുകാരും ലക്ഷ്യമിടുന്നത്. തങ്ങളുടേതല്ലാത്ത കുഴപ്പങ്ങള്‍ കരാറുകാര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. നിര്‍മാണ ജോലികള്‍ക്കുള്ള അനുമതി എത്രയുംവേഗം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജനറല്‍ ബജറ്റില്‍ ഫണ്ടിന്‍െറ അപര്യാപ്തതയുണ്ടെങ്കില്‍ അത് മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. കഴിഞ്ഞ വര്‍ഷം മാത്രം 500 കി.മീറ്റര്‍ റോഡാണ് നിര്‍മിച്ചത്.
പദ്ധതിക്കുവേണ്ട വന്‍ തുകയെ കുറിച്ച ചോദ്യത്തിന്, നിര്‍മിക്കുന്ന ഓരോ കി.മീറ്റര്‍ റോഡും ആഭ്യന്തര വളര്‍ച്ചയെ ഗുണപ്രദമാക്കുമെന്ന് മന്ത്രി പറഞ്ഞു. 280 കി.മീറ്റര്‍ ഒറ്റ, ഇരട്ട ലൈന്‍ റോഡുകളാണ് നിര്‍മിക്കുകയെന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് അല്‍നുഐമി അറിയിച്ചു. ഇതില്‍, 40 കി.മീറ്റര്‍ പര്‍വതങ്ങളിലൂടെയുള്ള റോഡുകളാകും. നിലവിലുള്ള റോഡ് ശൃംഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അണ്ടര്‍സെക്രട്ടറി അറിയിച്ചു.
നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി, ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്, യുക്സെല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഖാലിദ് ബിന്‍ അഹ്മദ് ആന്‍ഡ് സണ്‍സ് കമ്പനി, ഒമാന്‍ ഗള്‍ഫ് കമ്പനി തുടങ്ങിയവക്കാണ് കരാറുകള്‍ ലഭിച്ചിട്ടുള്ളത്.
 

യു.എന്‍ സിറിയ സഹായ ഉച്ചകോടി : 78 രാഷ്ട്രങ്ങളും 40 സംഘടനകളും പങ്കെടുക്കും

Posted: 17 Mar 2015 08:42 PM PDT

Image: 

കുവൈത്ത് സിറ്റി: മാര്‍ച്ച് 31ന് കുവൈത്ത് ആതിഥ്യംവഹിക്കുന്ന മൂന്നാമത് യു.എന്‍ സിറിയ സഹായ ഉച്ചകോടിയില്‍ (ഇന്‍റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) 78 രാഷ്ട്രങ്ങളുടെയും 40 സംഘടനകളുടെയും പ്രതിനിധികള്‍ സംബന്ധിക്കും. പങ്കെടുക്കുന്ന രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിനുശേഷം വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അംബാസഡര്‍ ദാരി അല്‍അര്‍ജാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ സംസാരിക്കും. ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈകമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
 രണ്ടാം സെഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയയെ സഹായിക്കാനുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും യു.എന്‍ സെക്രട്ടറി ജനറലും ചേര്‍ന്ന് നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തോടെയാണ് ഉച്ചകോടിക്ക് തിരശീല വീഴുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്ര പ്രതിനിധികള്‍ മാര്‍ച്ച് 29, 30 തീയതികളിലായി കുവൈത്തിലത്തെും. ഇവര്‍ക്ക് വിസ അനുവദിക്കാന്‍ അതത് രാഷ്ട്രങ്ങളിലുള്ള കുവൈത്ത് എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യ  മന്ത്രാലയം അറിയിച്ചു. സിറിയന്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് 840 കോടി ഡോളര്‍ സമാഹരിക്കാനാണ് മൂന്നാമത് ഉച്ചകോടി ലക്ഷ്യമിടുന്നത്. കുവൈത്ത് തന്നെ ആതിഥ്യമൊരുക്കിയ ആദ്യ രണ്ട് ഉച്ചകോടികളിലായി 390 കോടി ഡോളര്‍ സഹായമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍, 80 കോടി ഡോളര്‍ കുവൈത്തിന്‍െറ വകയായിരുന്നു.
 

തെരുവുനായകള്‍ സംസ്ഥാന ഖജനാവ് ചോര്‍ത്തുന്നു; പ്രതിവര്‍ഷം 50 കോടി ചെലവ്

Posted: 17 Mar 2015 07:14 PM PDT

Image: 

കൊച്ചി: വഴിയോരങ്ങള്‍ കൈയടക്കിയ തെരുവുനായകള്‍ സംസ്ഥാന ഖജനാവ് വന്‍തോതില്‍ ചോര്‍ത്തുന്നു. പ്രതിവര്‍ഷം 50 കോടി രൂപയിലേറെയാണ് തെരുവുനായകള്‍മൂലം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവഴിക്കേണ്ടിവരുന്നത്. തെരുവുനായകളുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍, മൃഗങ്ങളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കാണ് ഈ തുക ചെലവഴിക്കേണ്ടിവരുന്നത്.

എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞവര്‍ഷം പതിനായിരത്തിലേറെപേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ രണ്ടര മാസത്തിനകം 1354 പേര്‍ നായയുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പും പറയുന്നു. ജനുവരിയില്‍ 548 പേരും ഫെബ്രുവരിയില്‍ 513 പേരും മാര്‍ച്ച് 15വരെ 293 പേരുമാണ് നായയുടെ കടിയേറ്റ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം ഇതിലുമധികം വരും. നായയുടെ കടിയേറ്റ് ആശുപത്രിയിലത്തെുന്നയാള്‍ക്ക് ആന്‍റി റാബീസ് വാക്സിനാണ് നല്‍കുന്നത്. സ്വകാര്യവിപണിയില്‍ ഇതിന്‍െറ ഒരുപാക്കേജിന് മൂവായിരം രൂപവരെയാണ് ചെലവ്. മാരകമായി കടിയേല്‍ക്കുകയോ കടിച്ച നായക്ക് പേബാധയുണ്ടെന്ന് സംശയമുയരുകയോ ചെയ്താല്‍ ഇമ്മ്യുണോ ഗ്ളോബുലിന്‍ ചികിത്സയാണ് നല്‍കുന്നത്. ഇതിന്‍െറ ഒരു ഡോസിന് 1780 രൂപ മുതലാണ് തുടങ്ങുന്നത്. കടിയുടെ മാരക സ്വഭാവത്തിനനുസരിച്ച് ചെലവ് വര്‍ധിക്കും. ഓരോ ജില്ലയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിവര്‍ഷം മൂന്നുമുതല്‍ അഞ്ചുകോടിയുടെ മരുന്നുവരെ തെരുവ് നായയുടെ കടിയേറ്റ് എത്തുന്നവരുടെ ചികിത്സക്ക് ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇതിന് പുറമേയാണ് തെരുവുനായകളുടെ വന്ധ്യംകരണത്തിന് ചെലവഴിക്കേണ്ടിവരുന്ന തുക. നായകളെ കൊല്ലരുതെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. പകരം തെരുവുനായകളെ പിടിച്ച് വന്ധ്യംകരിച്ച് വിടാനാണ് (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍-എ.ബി.സി) അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്‍െറ ചുമതലയും. പിടികൂടി വന്ധ്യംകരിക്കണമെങ്കില്‍ മൊബൈല്‍ യൂനിറ്റ് ആവശ്യമാണെന്നാണ് കോര്‍പറേഷനുകളുടെ വാദം. ലാബോറട്ടറി, മൊബൈല്‍ ലാപ്രോസ്കോപിക് യൂനിറ്റ്, വാക്സിനേഷന്‍ എന്നിവയടങ്ങിയ മൊബൈല്‍ യൂനിറ്റിന് 25 ലക്ഷം രൂപവരെ ചെലവ് വരും. നായയെ മൊബൈല്‍ യൂനിറ്റില്‍ എത്തിക്കുന്നതിന് നായപിടിത്തക്കാരെയും നിയോഗിക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 600 രൂപവരെ ചെലവ് വരുന്നുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിശദീകരിക്കുന്നത്. പഞ്ചായത്ത് ഫണ്ടില്‍നിന്ന് തുക കണ്ടത്തൊനാകില്ളെന്നും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയില്ളെങ്കില്‍ പദ്ധതി നടക്കില്ളെന്നുമാണ് അവരുടെ വാദം.

പ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു. ലൈസന്‍സില്ലാതെ നായ വളര്‍ത്തുന്നത് കുറ്റകരമാക്കണമെന്നും വര്‍ഷന്തോറും ലൈസന്‍സ് പുതുക്കണമെന്ന് നിബന്ധന വെക്കണമെന്നും കമീഷന്‍ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമാക്കുക, തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം നടപ്പാവുകയാണെങ്കില്‍ സംസ്ഥാന ഖജനാവിന്മേലുള്ള ഭാരം ഇനിയും വര്‍ധിക്കും.

മരണത്തെ ‘മായ്ച്ചുകളയുന്ന’ വിധം

Posted: 17 Mar 2015 07:06 PM PDT

Image: 

ഭൂമിയില്‍ ജനിച്ചുവീണാല്‍ പിന്നെ ഒരിക്കല്‍ മരിക്കണമെന്നാണ് പ്രകൃതിനിയമം. എപ്പോഴായിരിക്കും ഒരാള്‍ക്ക് മരണം സംഭവിക്കുക? ഒരാളുടെ ആയുസ്സിനെ നിര്‍ണയിക്കുന്ന ജൈവികമായ ഘടകങ്ങള്‍ എന്തൊക്കെയാണ്? ഈ ഘടകങ്ങളെ തിരിച്ചറിയുന്ന നിമിഷത്തെക്കുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ. ജീവിതത്തിന്‍െറയും മരണത്തിന്‍െറയും ഇടയിലുള്ള അതിപ്രധാനവും ഏറെ നിര്‍ണായകവുമായ ഒരു അതിര്‍വരമ്പിനേയാകും അപ്പോള്‍ നാം കണ്ടത്തെിയിട്ടുണ്ടാവുക. മരണത്തെ കീഴ്പ്പെടുത്താനുള്ള സൂത്രവാക്യം മനുഷ്യന്‍ കൈപ്പിടിയിലൊതുക്കുന്ന നിമിഷംകൂടിയാകുമത്. ഈ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണോ നമ്മുടെ ഗവേഷകലോകം?

നമുക്ക് ഫിലാഡല്‍ഫിയയിലെ സാക് കോണ്‍റാഡിന്‍െറ അനുഭവം കേള്‍ക്കാം. 2012 ജൂണ്‍ മൂന്ന് ഞായറാഴ്ചയാണ് സംഭവം. വാരാന്ത്യത്തിലെ പതിവ് മോട്ടോര്‍സൈക്കിള്‍ സവാരിക്കിടെ, 36കാരനായ കോണ്‍റാഡിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വേദനസഹിക്കാനാവാതെ അയാള്‍ വണ്ടി നിര്‍ത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ ശരീരം തളരുന്നതുപോലെ തോന്നി. പിന്നെ ബോധംമറഞ്ഞു. പതിയെപ്പതിയെ അയാള്‍ മരണത്തിലേക്ക് നടന്നുനീങ്ങി.

ലോകത്ത് വര്‍ഷത്തില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നെന്നാണ് കണക്ക്. അതില്‍ 85 ശതമാനംപേരും മരണത്തിന് കീഴടങ്ങുന്നു. കോണ്‍റാഡ് ആ പട്ടികയിലെ ഒരംഗം മാത്രമാകേണ്ടിയിരുന്നയാളാണ്. പക്ഷേ, അവിടെ മറ്റുചില അദ്ഭുതങ്ങള്‍ സംഭവിച്ചു. കോണ്‍റാഡിന്‍െറ ഭാര്യ ഡോക്ടറാണ്. അവര്‍, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഒരു പ്രത്യേക ഗവേഷണത്തെക്കുറിച്ച് ആയിടെ വായിച്ചിരുന്നു. നേരത്തേ, സൂചിപ്പിച്ച മരണത്തിന്‍െറ രഹസ്യങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു അവിടെ ഡോ. ബെഞ്ചമിന്‍ അബേലയുടെ നേതൃത്വത്തില്‍ നടന്നിരുന്നത്. ‘പുനരുജ്ജീവനശാസ്ത്രം’ (Resuscitation Science) എന്ന് നമുക്കതിനെ സാമാന്യമായി വിളിക്കാം. ഇപ്പോള്‍ അവിടെ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്മെന്‍റിന് കീഴില്‍ സെന്‍റര്‍ ഫോര്‍ റെസ്യൂസിറ്റേഷന്‍ സയന്‍സ് എന്നൊരു കേന്ദ്രംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍റാഡിന്‍െറ ‘ഭൗതികശരീരം’ അദ്ദേഹത്തിന്‍െറ ഭാര്യ ഡോ. ബെഞ്ചമിനെ ഏല്‍പിച്ചു. കോണ്‍റാഡിനെ പരിശോധിച്ച ഡോക്ടര്‍, അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അണുബാധയുടേയും മറ്റും ഫലമായുണ്ടാകുന്ന കോശ ജ്വലനത്തെ പ്രതിരോധിക്കുന്നതിനും ജൈവകോശങ്ങളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ നിരക്ക് കുറഞ്ഞുപോകുന്നത് തടയുന്നതിനുമായി കോണ്‍റാഡിനെ 24 മണിക്കൂര്‍ ‘കൂളിങ് ട്രീറ്റ്മെന്‍റിന്’ വിധേയനാക്കി. തുടര്‍ന്ന്, ഹൃദയത്തിലേക്ക് കൃത്രിമ കുഴല്‍ ഇറക്കി അശുദ്ധരക്തം ഒഴിവാക്കി. തുടര്‍ന്ന്, രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തു. അങ്ങനെ, മൂന്നു ദിവസം ഹൃദയാഘാതം സംഭവിച്ച രോഗിക്ക് നല്‍കുന്ന പരിചരണങ്ങള്‍ നല്‍കി കോണ്‍റാഡിനെ നിരീക്ഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോണ്‍റാഡിന് ബോധം തിരിച്ചുകിട്ടി! ആദ്യഘട്ടത്തില്‍ പല സംഭവങ്ങളും കോണ്‍റാഡിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ അതും ശരിയായി. അങ്ങനെ ഒരിക്കല്‍ മരിച്ചുവെന്ന് വിധിയെഴുതിയ കോണ്‍റാഡ് ജീവിതത്തിലേക്ക് പൂര്‍ണമായും തിരിച്ചുവന്നു.

കോണ്‍റാഡിന്‍െറ അനുഭവം പെന്‍സില്‍വാനിയയിലെ റെസ്യൂസിറ്റേഷന്‍ സയന്‍സ് സെന്‍ററില്‍ പിന്നെയും ആവര്‍ത്തിച്ചു. യഥാര്‍ഥത്തില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുകയറുകയായിരുന്നില്ല, കാലങ്ങളായുള്ള മരണത്തിന്‍െറ നിര്‍വചനത്തെ പൊളിച്ചെഴുതുകയായിരുന്നു. മരണം സംബന്ധിച്ച ശാസ്ത്രീയ ധാരണകളെയും ഈ ഗവേഷണശാലയും അതിലെ ശാസ്ത്രജ്ഞരും തിരുത്തി. അപ്പോഴും അവര്‍ പറയുന്നു, മരണത്തെ കീഴ്പ്പെടുത്തുകയാണ് തങ്ങളുടെ അന്തിമലക്ഷ്യം. ‘നിങ്ങള്‍ മരിച്ചുവെന്ന് പറയുമ്പോഴും യഥാര്‍ഥത്തില്‍ നിങ്ങളുടെ മരണം പൂര്‍ണമായും സംഭവിച്ചിട്ടുണ്ടാവില്ല. നിങ്ങളുടെ മസ്തിഷ്കം പൂര്‍ണമായും അതിന് കീഴടങ്ങി എന്നു പറയാനാകില്ല. കാരണം, മരണം ഒരുഘട്ടത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള സ്വിച്ച് അല്ല. അത് ഒരുതരം വഴുതിപ്പോകലാണ്. തിരിച്ചുവരാനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ആ ‘വഴുതല്‍’ സംഭവിക്കുന്നത്’-ഇവിടത്തെ പ്രധാന ഗവേഷകനായ സാം പാര്‍നിയ പറയുന്നു.

പുനരുജ്ജീവനശാസ്ത്രത്തെ പോപുലര്‍ സയന്‍സിന്‍െറ ഭാഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശാസ്ത്രകാരന്‍കൂടിയാണ് സാം പാര്‍നിയ. ഈ വിഷയത്തില്‍ അദ്ദേഹം രചിച്ച മൂന്നു ഗ്രന്ഥങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. വാട്ട് ഹാപ്പെന്‍സ് വെന്‍ വി ഡൈ (2006), എറേസിങ് ഡത്തെ്, ദ സയന്‍സ് ദാറ്റ് ഈസ് റീ റൈറ്റിങ് ബൗണ്ടറീസ് ബിറ്റ്വീന്‍ ലൈഫ് ആന്‍ഡ് ഡത്തെ് (2013), ദി ലിസാറസ് ഇഫക്ട് (2013) എന്നിവയാണ് ആ ഗ്രന്ഥങ്ങള്‍. ഇതില്‍ എറേസിങ് ഡത്തെ് ജനപ്രിയ ശാസ്ത്രഗ്രന്ഥങ്ങളിലെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. ഈ പുസ്തകത്തെ നിരൂപണംചെയ്ത് പ്രശസ്ത ശാസ്ത്രമെഴുത്തുകാരന്‍ ടിം ആദംസ് സാം പാര്‍നിയയെ ‘നിങ്ങളെ മരണത്തില്‍നിന്ന് കരകയറ്റിയേക്കാവുന്ന ആള്‍’ എന്നാണ് വിശേഷിപ്പിച്ചത്. സാം പാര്‍നിയയുടെ ചില തിയറികള്‍ ആരെയും അതിശയിപ്പിക്കും. സമയം പോലെതന്നെ മരണത്തിനും മടക്കമില്ളെന്ന ധാരണ തെറ്റാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അതുപോലെ, നമ്മുടെ മന$സ്ഥിതി ചെയ്യുന്നത് തലച്ചോറിലല്ളെന്നും അതുകൊണ്ടുതന്നെ മരണശേഷം മനസ്സ് ഇവിടെയൊക്കെതന്നെ ഉണ്ടാകാമെന്നും ചല പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വാദിക്കുന്നുണ്ട്.

നാലു പതിറ്റാണ്ടുമുമ്പ് മരണത്തെ കുറിച്ചുണ്ടായിരുന്ന ധാരണകളല്ല ശാസ്ത്രലോകത്ത് ഇന്ന് നിലനില്‍ക്കുന്നത്. മുമ്പ്, ഒരാളുടെ ഹൃദയം നിലക്കുന്നതോടെ മരണം സംഭവിച്ചുവെന്ന് വിധിയെഴുതിയിരുന്നു നമ്മുടെ ഡോക്ടര്‍മാര്‍. എന്നാല്‍, കൃത്രിമശ്വാസംനല്‍കി പിന്നെയും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നായി. ഒരാള്‍ മരിച്ചുകഴിഞ്ഞാലും അയാളുടെ മസ്തിഷ്കകോശങ്ങള്‍ മരിച്ചിരിക്കണമെന്നില്ല. മസ്തിഷ്കകോശങ്ങള്‍ക്ക് മരണം സംഭവിക്കണമെങ്കില്‍ പിന്നെയും ദിവസങ്ങള്‍തന്നെ വേണ്ടിവന്നേക്കാം. സാം പാര്‍നിയയുടെ അഭിപ്രായത്തില്‍ ഒരാള്‍ പൂര്‍ണമായും മരണത്തിന് കീഴ്പ്പെടണമെങ്കില്‍, അയാളുടെ ഓരോ കോശത്തിനും മരണം സംഭവിക്കണം. അഥവാ, ഹൃദയം നിലച്ചാലും പിന്നെയും അയാള്‍ ‘ജീവിച്ചിരിക്കുക’ തന്നെയാണ്. ഇങ്ങനെ 17 ദിവസംവരെ ‘ജീവിച്ച’ സംഭവങ്ങളുണ്ടത്രെ. ജപ്പാനിലെ ഒരു സ്ത്രീയുടെ അനുഭവം നോക്കുക. ഈ സ്ത്രീ ഒരു കൊടും കാട്ടിനുള്ളില്‍ പോയി അമിതമായ അളവില്‍ മരുന്നുകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിറ്റേദിവസം അവരെ ‘മരിച്ച’നിലയില്‍ കണ്ടത്തെി. എന്നാല്‍, പാര്‍നിയയും സംഘവും പുനരുജ്ജീവനശാസ്ത്രത്തിന്‍െറ ചില വഴികള്‍ പ്രയോഗിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവരെ കാട്ടിനുള്ളില്‍നിന്ന് കണ്ടെടുക്കുമ്പോഴും തലച്ചോറിലെ കോശങ്ങള്‍ ജീവനോടെയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഒരിക്കല്‍ മരണത്തിന് കീഴടങ്ങിയതായി കരുതപ്പെട്ട ആ സ്ത്രീ പിന്നീട് വിവാഹിതയാവുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവത്രെ.
10 വര്‍ഷംമുമ്പ് ആരംഭിച്ച പുനരുജ്ജീവനശാസ്ത്രത്തിന്‍െറ പരീക്ഷണങ്ങള്‍ ഇപ്പോഴും ശൈശവദശയിലാണെന്ന് പറയേണ്ടിവരും. കൃത്യമായ മാനദണ്ഡങ്ങളും വ്യവസ്ഥകളൊന്നും കൂടാതെയാണ് ഇപ്പോള്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നത്. ‘മരണം’ സംഭവിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ചികിത്സയില്‍ ആദ്യം നടത്തുക. ഇതിനായി പലരും പലതരം പ്രയോഗങ്ങളാണ് നടത്തുക. ചിലര്‍ കൃത്രിമശ്വാസം നല്‍കുന്നതിനുള്ള സി.പി.ആര്‍ (കാര്‍ഡിയോ പള്‍മിനറി റെസ്യൂസിറ്റേഷന്‍) സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിനുതന്നെ കൃത്യമായ മാനദണ്ഡങ്ങളില്ല. പലരും പല ക്രമത്തിലാണ് ഇത് പരീക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിയുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അനുക്ഷണം തിരിച്ചറിയാനും പ്രത്യേകം മാര്‍ഗങ്ങളില്ല. സാം പാര്‍നിയോ ഇതിന് പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ഇങ്ങനെ സി.പി.ആര്‍ വഴിയോ മറ്റോ ഹൃദയമിടിപ്പ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ, ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പിയുടെ സഹായത്തോടെ രോഗിയുടെ മസ്തിഷ്കത്തിന്‍െറ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സംവിധാനമാണത്. ഇതിലൂടെ രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്ന് പരിശോധിക്കാന്‍ കഴിയും. മാത്രമല്ല, ഏത് നിമിഷത്തിലാണ് രോഗിക്ക് വീണ്ടും ‘ജീവന്‍’ വെക്കുന്നതെന്ന് അറിയാനും ഇതിലൂടെ സാധിച്ചേക്കും. ആ നിമിഷമാണ് ‘ പുനരുജ്ജീവന ശാസ്ത്രകാരന്മാര്‍’ ഉറ്റു നോക്കുന്നതും. എറേസിങ് ഡത്തെില്‍ അദ്ദേഹം സൂചിപ്പിച്ചതുപോലെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലമാണത്. അതിനെ തിരിച്ചറിയുക എന്നതാണല്ളൊ ഈ ഗവേഷണമേഖലയുടെ ലക്ഷ്യംതന്നെ.

(അമേരിക്കയിലെ പ്രശസ്ത ശാസ്ത്രലേഖികയാണ് റേയ്ച്ചല്‍ ന്യൂവര്‍. സയന്‍റിഫിക് അമേരിക്കന്‍, സ്മിത്സോണിയന്‍ തുടങ്ങിയ ശാസ്ത്ര മാസികകളില്‍ എഴുതുന്നു.)

നാലുവര്‍ഷം പിന്നിടുന്ന മനുഷ്യക്കശാപ്പ്

Posted: 17 Mar 2015 06:55 PM PDT

Image: 

മധ്യപൗരസ്ത്യദേശത്ത് അറബ് വസന്തം എന്ന് വിളിക്കപ്പെട്ട, ജനാധിപത്യത്തിനായുള്ള ജനകീയ പ്രക്ഷോഭജ്വാല പടര്‍ന്നുകയറിയപ്പോള്‍ അസദ് കുടുംബം സ്വകാര്യസ്വത്താക്കിവെച്ചിരുന്ന സിറിയയിലും അതിന്‍െറ അനുരണനങ്ങള്‍ പ്രകടമാവുകയുണ്ടായി. ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബാനറില്‍ അനുസ്യൂതം തുടര്‍ന്ന ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ 2011 മാര്‍ച്ചില്‍തന്നെ പ്രതിപക്ഷം ആരംഭിച്ചിരുന്ന പ്രക്ഷോഭത്തിന് അറബ് വസന്തം ശക്തിപകര്‍ന്നു എന്നു പറയുന്നതാണ് ശരി. പക്ഷേ, പ്രസിഡന്‍റ് പദത്തില്‍നിന്ന് രാജിവെച്ച് ജനാധിപത്യപരമായി സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്‍െറ വഴിയൊരുക്കാന്‍ സന്നദ്ധനാവാതെ ഏകാധിപതികളുടെ സാമ്പ്രദായികരീതി അനുസരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള സകല ദുശ്ശക്തികളുടെയും പിന്തുണയോടെ ജനകീയപ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തുനിഞ്ഞിറങ്ങുകയായിരുന്നു ബശ്ശാര്‍ അല്‍അസദ്. റഷ്യയുടെയും ഇറാന്‍െറയും പരസ്യപിന്തുണയും സൈനികസഹായവും അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. രാസായുധങ്ങള്‍വരെ പ്രയോഗിക്കപ്പെട്ട സിറിയയിലെ മനുഷ്യക്കശാപ്പ് നാലു വര്‍ഷം പിന്നിട്ടിരിക്കെ മിതമായ കണക്കനുസരിച്ച് രണ്ടുലക്ഷം പേരുടെ ജീവനെടുത്തുകഴിഞ്ഞു. 40 ലക്ഷത്തോളം സിറിയന്‍ നിവാസികള്‍ സര്‍വസ്വം നഷ്ടപ്പെട്ട് തുര്‍ക്കി, ജോര്‍ഡന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ് എന്നീ അയല്‍നാടുകളിലും യൂറോപ്പിലുമായി അഭയം തേടിയിരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര അഭയാര്‍ഥി പുനരധിവാസസമിതിയുടെയും തുര്‍ക്കി സര്‍ക്കാറിന്‍െറയും കണക്കുകള്‍. 17 ലക്ഷം അഭയാര്‍ഥികളെ ഏറ്റെടുക്കേണ്ടിവന്ന തുര്‍ക്കി പരമാവധി  ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുകവഴി ഐക്യരാഷ്ട്രസഭാ സമിതിയുടെ പ്രശംസ നേടിയെടുത്തിട്ടുമുണ്ട്. പക്ഷേ, പരിമിത വിഭവങ്ങളുള്ള ഒരു രാജ്യത്തിന് താങ്ങാനാവുന്നതല്ല ഈ ഭാരം എന്നതോടൊപ്പം ആഭ്യന്തരയുദ്ധം ഭയാനകമായി തുടരുന്ന സിറിയയില്‍നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയുമാണ്. സ്ത്രീകളും കുട്ടികളുമാണ് ഈ ഹതഭാഗ്യരില്‍ ബഹുഭൂരിപക്ഷവും.

അനന്തമായ ഈ ദുരന്തമധ്യേയാണ് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുമായി സമാധാന പുന$സ്ഥാപന ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്ന് തുര്‍ക്കിയോട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, അസദുമായി എന്ത് ചര്‍ച്ചയാണിനി നടത്താനുള്ളതെന്ന് കെറിയോട് ചോദിച്ച തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലുവിന്‍െറ നിലപാട് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമുള്ളതല്ല. രണ്ടുലക്ഷം പേരെ കൊന്നൊടുക്കുകയും രാസായുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്തുകഴിഞ്ഞ ഒരു ഭരണകൂടത്തോടാണോ ചര്‍ച്ചക്ക് പോകേണ്ടതെന്നും ഇതുവരെ നടന്ന ചര്‍ച്ചകള്‍കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്നും കാവുസോഗ്ലു ചോദിക്കുന്നു. ആഭ്യന്തര യുദ്ധത്തില്‍നിന്ന് സിറിയയെ രക്ഷിക്കാനും നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ രക്തച്ചൊരിച്ചിലൊന്നിന്‍െറ കവാടം അടയ്ക്കാനും അമേരിക്കക്കോ യൂറോപ്യന്‍ യൂനിയനോ ഐക്യരാഷ്ട്രസഭക്കോ അറബ് ലീഗിനോ ഒ.ഐ.സിക്കോ ഒന്നും സാധിച്ചില്ളെന്നതാണ് തിക്ത യാഥാര്‍ഥ്യം. ഒന്നുകില്‍ തന്‍െറ തേര്‍വാഴ്ച അംഗീകരിക്കുന്ന ഒരു സിറിയ, അല്ളെങ്കില്‍ സമ്പൂര്‍ണനാശം എന്ന ബശ്ശാര്‍ അല്‍അസദിന്‍െറ ദുശ്ശാഠ്യത്തിന് മുന്നില്‍ അവര്‍ പതറി. ഭിന്നകാരണങ്ങളാല്‍ റഷ്യയും ഇറാനും ഒരളവോളം ചൈനയും അസദിന് കൂട്ടാവുകയും ചെയ്തു. അതേയവസരത്തില്‍ സമാധാനപരമായാരംഭിച്ച ജനകീയപ്രക്ഷോഭത്തെ വഴിതെറ്റിക്കുന്നതിലും സായുധകലാപമായി അതിനെ മാറ്റുന്നതിലും സാമ്രാജ്യത്വം വിജയിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ മേഖലക്കാകെ വന്‍ ഭീഷണിയായി രംഗത്തുവന്ന ഐ.എസിന്‍െറ പ്രഭവകേന്ദ്രം പോലും സിറിയ ആണെന്നാണ് ലഭിക്കുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഭീകരചെയ്തികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതോടെ ബശ്ശാര്‍ അല്‍അസദാണ് ഏറെ സന്തോഷിക്കുന്നത്. സ്വന്തം ജനതയിലൊരു വിഭാഗത്തിനെതിരെ അയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയയുദ്ധം ഇപ്പോള്‍ പ്രശ്നമേ അല്ലാതായിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഐ.എസിന്‍െറ ഭീകരതയെക്കാള്‍ ഒട്ടും തീവ്രതയോ ക്രൂരതയോ കുറഞ്ഞതല്ല അസദിന്‍െറ നരമേധവും. ഐ.എസിനെതിരായ യോജിച്ച ഓപറേഷന്‍െറ ഭാഗമാവാന്‍ തുര്‍ക്കി തുടക്കത്തില്‍ വിസമ്മതിച്ചതുപോലും അവര്‍ക്ക് പിന്നില്‍ അസദുണ്ടെന്ന ന്യായമായ ആശങ്ക നിമിത്തമായിരുന്നു.

മനുഷ്യജീവന് തുല്യവിലയും നിലയുമാണെങ്കില്‍ ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഐ.എസ്, ബോകോ ഹറാം, അല്‍ഖാഇദ തുടങ്ങിയ ഭീകരസംഘടനകളോടെന്നപോലെ കൂട്ടക്കശാപ്പ് ദിനചര്യയാക്കിയ സ്വേച്ഛാധിപതികള്‍ക്കു നേരെയും ദൃഢമായ സമീപനം സ്വീകരിക്കാനും നിരപരാധികളെ രക്ഷിക്കാനും യു.എന്നിനും യു.എസിനും യൂറോപ്യന്‍ യൂനിയനും അറബ് രാജ്യങ്ങള്‍ക്കുമെല്ലാം ബാധ്യതയുണ്ട്. എങ്കിലേ നാം പരിഷ്കൃത മനുഷ്യരാണെന്ന് അവകാശപ്പെടുന്നതില്‍ എന്തെങ്കിലും ശരിയുണ്ടാവൂ.

ലോകകപ്പ്: ആദ്യ ക്വാര്‍ട്ടറില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ

Posted: 17 Mar 2015 12:21 PM PDT

Image: 

• നോക്കൗട്ടില്‍ ഇടറിവീഴുന്നവരെന്ന ചരിത്രം തിരുത്താന്‍ ഡിവില്ലിയേഴ്സും സംഘവും•ലങ്കക്ക് ബൗളിങ് ആവലാതി
സിഡ്നി: വമ്പന്‍ പ്രതീക്ഷയുമായത്തെി, മിന്നും പോരാട്ടങ്ങളിലൂടെ മുന്നേറുന്ന ദക്ഷിണാഫ്രിക്ക നോക്കൗട്ട് പേരാട്ടങ്ങളില്‍ ഇടറിവീഴുന്നതാണ് പതിവ്. ലോകക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ശേഷം 1992ലെ ലോകകപ്പ് മുതലുള്ള സൂക്കേടാണിത്. അന്ന് മഴ ശല്യപ്പെടുത്തിയ സെമി ഫൈനലില്‍ ഡെക്വര്‍ത്ത്-ലൂയിസ് നിയമമാണ് കെപ്ളര്‍ വെസല്‍സിന്‍െറ നേതൃത്വത്തിലുള്ള ടീമിന് ഇംഗ്ളണ്ടിനെതിരെ വിനയയാത്. അവസാന പന്തില്‍ 21 റണ്‍സ് എന്ന് ലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ 19 റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി. 1999ലെ സെമിയില്‍ ആസ്ട്രേലിയക്കെതിരെ ‘ടൈ’ ആയ മത്സരത്തിനൊടുവില്‍ നെറ്റ് റണ്‍റേറ്റാണ് പണിപറ്റിച്ചത്. 2011ലെ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വിയായിരുന്നു ഫലം.
കിട്ടാക്കനിയായ ലോകകപ്പിനായി ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ നേരിടുമ്പോള്‍ ചരിത്രമോര്‍ത്ത് വിഷമിച്ചിരിക്കരുതെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്സ് പറയുന്നത് വെറുതെയല്ല. ‘നിരുദ്ധകണ്ഠരാ’കുന്ന പതിവ് ആവര്‍ത്തിക്കില്ളെന്നാണ് ഡിവില്ലിയേഴ്സിന്‍െറ ഉറപ്പ്. എന്തായാലും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആഫ്രിക്ക-ഏഷ്യാ പോരാട്ടം കനക്കുമെന്നുറപ്പ്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മുതലാണ് ‘ഹൈവോള്‍ട്ടേജ്’ പോര്.
നിര്‍ണായക മത്സരങ്ങളില്‍ ജയിച്ചുകയറുന്ന ലങ്ക കഴിഞ്ഞ രണ്ടുതവണത്തെയും റണ്ണേഴ്സ് അപ്പ് എന്ന ഖ്യാതിയുമായാണ് എത്തുന്നത്. 1996ലെ ഏകദിന ലോകകപ്പ് നേടിയ സിംഹളപ്പട നിലവിലെ ട്വന്‍റി20 ജേതാക്കള്‍ കൂടിയാണ്. ബാറ്റിങ്ങില്‍ കരുത്തരുടെ നിരയുമായത്തെുന്ന ഇരു ടീമുകളുടെയും കൊമ്പുകോര്‍ക്കലില്‍ തീപാറുമെന്നുറപ്പ്.
ബാറ്റിങ് വീരന്മാര്‍
ഈ ലോകകപ്പിലെയും നിലവില്‍ ഏകദിനക്രിക്കറ്റിലെയും മിടുക്കരായ ബാറ്റ്സ്മാന്മാര്‍ നിറഞ്ഞതാണ് ലങ്കയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര. വിരമിക്കലിന്‍െറ വക്കിലും ഇന്ദ്രജാലം കാട്ടുന്ന കുമാര്‍ സംഗക്കാരയും മറ്റ് സീനിയര്‍ താരങ്ങളായ തിലകരത്നെ ദില്‍ഷനും മഹേല ജയവര്‍ധനെയും യുവതാരം ലാഹിരു തിരിമന്നെയുമാണ് ലങ്കന്‍പടയിലെ ബാറ്റിങ് വമ്പുകാര്‍.
ലോകകപ്പില്‍ തുടര്‍ച്ചയായ നാല് സെഞ്ച്വറിയെന്ന അപൂര്‍വനേട്ടം കുറിച്ച സംഗക്കാരയെയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കാര്യമായി ഭയക്കുന്നത്. സംഗകാര സെഞ്ച്വറി നേടിയാല്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ ആറ് ലോകകപ്പ് സെഞ്ച്വറി  എന്ന റെക്കോഡിനൊപ്പമത്തെും. ദില്‍ഷനും മഹേലയും തിരിമന്നെയും പൂള്‍ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയവരാണ്. ഡെയ്ല്‍ സ്റ്റെയ്നും മോണി മോര്‍ക്കലുമടങ്ങിയ എതിര്‍ബൗളര്‍മാരെ എങ്ങനെ നേരിടണമെന്ന് ഈ മിടുക്കരെ ആരും പഠിപ്പിക്കേണ്ടതില്ല. സ്റ്റെയിനിന് നേരിടാന്‍ തന്ത്രങ്ങളൊരുക്കിയതായി ക്യാപ്ററന്‍ എയ്ഞ്ചലോ മാത്യൂസ് വ്യക്തമാക്കി കഴിഞ്ഞു.
ജയവര്‍ധനെ പ്രാഥമികറൗണ്ടിലെ എല്ലാ കളികളിലും ഫോമിലായിരുന്നില്ളെങ്കിലും അപകടകാരിയാണ്. കഴിഞ്ഞ തവണ സെമി ഫൈനലിലും ഫൈനലിലും അദ്ദേഹം കുറിച്ച സെഞ്ച്വറികള്‍ നിര്‍ണായകഘട്ടത്തില്‍ ഫോമിലാവുന്ന ജയവര്‍ധനെ സ്റ്റൈലിന് ഉദാഹരണമാണ്. വിരമിക്കാനൊരുങ്ങുന്ന സംഗക്കും മഹേലക്കും വേണ്ടി ഈ ലോകകപ്പ് അവിസ്മരണീയമാക്കുമെന്നാണ് എയ്ഞ്ചലോ മാത്യൂസ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഒരു ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാകാന്‍ സംഗക്കാരക്ക് നാല് റണ്‍സ് കൂടി മതി. വാലറ്റവും ബാറ്റിങ്ങില്‍ മിടുക്ക് കാട്ടുന്നുണ്ട്.
ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ തുരുപ്പുചീട്ട്. അതിവേഗ 150 റണ്‍സടക്കം 417 റണ്‍സാണ് എ.ബി. അടിച്ചുകൂട്ടിയത്. ഹാഷിം ആംലയും ഫാഫ് ഡുപ്ളസിയും ജെ.പി ഡുമിനിയും റൂസോവും ഡേവിഡ് മില്ലറും ചേരുമ്പോള്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റണ്‍മഴ പെയ്തേക്കും. പുറംവേദന കാരണം യു.എ.ഇക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഡുപ്ളസി ഇന്ന് തിരിച്ചത്തെിയേക്കും.
ബൗളിങ് വേവലാതികള്‍
ബാറ്റിങ്ങില്‍ കരുത്തരാണെങ്കിലും പന്തേറുകാര്‍ അത്ര അപകടകാരികളാകുന്നില്ളെന്നത് ലങ്കയെയും ദക്ഷിണാഫ്രിക്കയെയും വേവലാതിപ്പെടുത്തുന്നു. പരിക്കേറ്റ് രണ്ട് കളികളില്‍ പുറത്തിരുന്ന സ്പിന്നര്‍ രംഗന ഹെറാത്ത് ഇന്ന് കളിക്കുമോയെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ളെന്നാണ് ലങ്കന്‍ നായകന്‍ വെളിപ്പെടുത്തിയത്. നുവാന്‍ കുലശേഖരയാകട്ടെ ഫോമിലുമല്ല. പിന്നെ ആശ്രയിക്കാവുന്നത് ലസിത് മലിംഗയെ തന്നെയാണ്. 11 വിക്കറ്റുകള്‍ വീഴ്ത്തിയ മലിംഗ ഒറ്റക്ക് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്സ്മാന്മാരെ നേരിടേണ്ട സ്ഥിതിയാണ്. മറുഭാഗത്ത്, ഡെയ്ല്‍ സ്റ്റെയ്നും കൂട്ടര്‍ക്കും കടലാസിലെ മികവ് കളത്തില്‍ പുറത്തെടുക്കാനായിട്ടില്ല.
സിഡ്നിയില്‍ മഴക്ക് സാധ്യതയുണ്ടെങ്കിലും മത്സരത്തെ തടസ്സപ്പെടുത്താനിടയില്ളെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയില്‍ കളി മുടങ്ങിയാല്‍ പ്രാഥമികറൗണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ടീം സെമിയിലേക്ക് മുന്നേറും. ഇരു ടീമുകളും നാല് കളികള്‍ വീതം ജയിച്ച ടീമാണ്. എങ്കിലും പൂള്‍ ബിയില്‍ രണ്ടാം സ്ഥാനക്കാരെന്ന മികവില്‍ ദക്ഷിണാഫ്രിക്ക സെമിയിലത്തെും. ടൈ ആയാലും ഇതേ നിയമം ബാധകമാണ്. സെമിയിലും ഈ നിയമം തുടരും. സൂപ്പര്‍ ഓവര്‍ ഫൈനലില്‍ മാത്രമാകും.
ടി.വി അമ്പയറും ഫീല്‍ഡ് അമ്പയര്‍മാരും തമ്മിലുള്ള ആശയ വിനിമയം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ടി.വിയില്‍ സംപ്രേഷണം ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.

ഇന്ധന സെസ് നിര്‍ദേശം വെച്ചത് മരാമത്ത് വകുപ്പ്; തുക ലഭിക്കുന്നത് മാണിയുടെ വകുപ്പിന്

Posted: 17 Mar 2015 12:10 PM PDT

Image: 

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം സെസ് ഏര്‍പ്പെടുത്തി റോഡ് നിര്‍മാണത്തിന് പണം കണ്ടത്തെണമെന്ന മരാമത്ത് വകുപ്പിന്‍െറ നിര്‍ദേശം ബജറ്റില്‍ മന്ത്രി കെ.എം. മാണി ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനായി മാറ്റിയെന്ന് ആക്ഷേപം.
മരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും ഇക്കാര്യം ഉയര്‍ന്നതായാണ് വിവരം. ബ്രാന്‍ഡഡ് അരിക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പൊതുവിതരണ സംവിധാനത്തിലൂടെ ഉള്ളതിനൊഴികെ എല്ലാ അരിക്കും ബാധകമാക്കിയതിനെക്കുറിച്ചും ആക്ഷേപം വന്നിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ ഇത് പിന്‍വലിക്കേണ്ടിവരുകയായിരുന്നു. റോഡ് വികസനത്തിന് ബജറ്റ് വിഹിതം മതിയാകാതെ വരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളിലൂടെ കൂടുതല്‍ വരുമാനം കണ്ടത്തൊന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം വന്നത്. മുഖ്യമന്ത്രി നിര്‍ദേശം അംഗീകരിക്കുകയും മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
റോഡുകളുടെ നിലവാരം ഉയര്‍ത്താന്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം സെസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താനായി ധനവകുപ്പിന് കൈമാറി. വര്‍ഷം 375 കോടി രൂപ ഇതിലൂടെ കണ്ടത്തൊനായിരുന്നു ലക്ഷ്യം. എന്നാല്‍, ഭവനനിര്‍മാണ വകുപ്പിന്‍െറ പദ്ധതികള്‍ക്കായി പെട്രോള്‍-ഡീസല്‍ സെസ് ഏര്‍പ്പെടുത്താനാണ് ബജറ്റില്‍ നിര്‍ദേശം വന്നത്. ഇത് മാണി തന്നെ ഭരിക്കുന്ന വകുപ്പാണ്.

 

ഐ.എസ് വിരുദ്ധ പോരാട്ടം: ഇറാഖിന്‍െറ തിക്രീത് ദൗത്യം പാളി

Posted: 17 Mar 2015 12:09 PM PDT

Image: 
Subtitle: 
സൈനിക നീക്കം നിര്‍ത്തിവെച്ചു •യു.എസ് സഹായം തേടിയേക്കും

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) ശക്തികേന്ദ്രങ്ങളിലൊന്നായ തിക്രീത് നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിന്‍െറ നീക്കത്തിന് കനത്ത തിരിച്ചടി. മേഖലയിലെ ശിയാ സൈന്യത്തിന്‍െറ കൂടെ സഹായത്തോടെ കഴിഞ്ഞയാഴ്ച ആരംഭിച്ച ദൗത്യം പരാജയമായിരുന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഇറാഖി, ശിയാ സൈനികര്‍ രണ്ടു ദിവസത്തിനിടെ തിക്രീത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരത്തില്‍  ഐ.എസ് ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രി മുഹമ്മദ് അല്‍ ഗബാന്‍ അറിയിച്ചു.
26,000ത്തോളം സൈനികരുമായി സദ്ദാം ഹുസൈന്‍െറ ജന്മനഗരം കൂടിയായ തീക്രീത്തിലത്തെിയ ഇറാഖി സൈന്യം മേഖലയുടെ മുക്കാല്‍ ഭാഗവും തിരിച്ചുപിടിച്ചുവെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് നജഫില്‍നിന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിക്രീത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഇറാഖി സൈന്യം പിടിച്ചടക്കി എന്നവകാശപ്പെടുന്ന അല്‍ ആലം പട്ടണം ഇപ്പോഴും ഐ.എസിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണ്. ഇറാഖിലെ ഏറ്റവും പ്രധാന ശിയാ മേഖലകളിലൊന്നായ നജഫിലേക്ക് ദിനംപ്രതി 60 സൈനികരുടെ മൃതദേഹങ്ങളെങ്കിലും തിക്രീത്തില്‍നിന്ന് എത്തുന്നതായി ഇവിടത്തെ സെമിത്തേരി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ഇറാഖി സൈന്യത്തിനുണ്ടായ ആള്‍ നാശത്തിന്‍െറ കൃത്യമായ കണക്കുകള്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
അതിനിടെ, തിക്രീതില്‍ തങ്ങള്‍ വിജയം വരിക്കുമെന്ന് ഇറാഖ് സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിക്രീത് വീണ്ടെടുക്കല്‍ സമയത്തിന്‍െറ മാത്രം പ്രശ്നമാണെന്ന് സലാഹുദ്ദീന്‍ ഗവര്‍ണറേറ്റിലെ സുരക്ഷാ തലവന്‍ ജാസിം അല്‍ ജബാറ പറഞ്ഞു. വേണ്ടിവന്നാല്‍, സൈനിക നീക്കത്തിന് അമേരിക്കന്‍ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ കൊബാനിയില്‍ ചെയ്തതുപോലെ, യു.എസ് സൈന്യത്തിന്‍െറ വ്യോമാക്രമണത്തിന്‍െറ അകമ്പടിയോടെയുള്ള സൈനിക നീക്കമായിരിക്കും അടുത്ത ഘട്ടത്തില്‍ തിക്രീത്തിലുണ്ടാവുകയെന്നും അദ്ദേഹം സുചിപ്പിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച ഒൗദ്യോഗിക തീരുമാനം ഇറാഖി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
വടക്കന്‍ ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൂസില്‍ തിരിച്ചുപിടിക്കുന്നതിന്‍െറ മുന്നോടിയായാണ് ഇറാഖി സൈന്യം തിക്രീത്തിലേക്ക് കുതിച്ചത്. അടുത്ത മാസം അമേരിക്കന്‍ സൈന്യത്തിന്‍െറ കൂടി സഹായത്തോടെയാകും ഈ ദൗത്യം.

 

മോദിക്ക് പരസ്യവിമര്‍ശം കുടുംബത്തില്‍നിന്ന്

Posted: 17 Mar 2015 12:01 PM PDT

Image: 
Subtitle: 
റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി: ഇച്ഛാശക്തിയില്ലാത്ത മോദി സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓള്‍ ഇന്ത്യാ ഫെയര്‍ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനുമായ പ്രഹ്ളാദ് മോദി കുറ്റപ്പെടുത്തി. പൊതുവിതരണ സമ്പ്രദായം അവതാളത്തിലായാല്‍ ജനം സര്‍ക്കാറിനെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഫെഡറേഷന്‍ സംഘടിപ്പിച്ച  പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഹോദരന്‍ സഹോദരനെതിരെ നടത്തുന്ന വിപ്ളവമല്ല എന്‍േറത്. എന്നെ സംബന്ധിച്ച് സഹോദരന്‍ ആരാധിക്കപ്പെടേണ്ടതാണ്. ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. ഞാനിവിടെ വന്നത് എന്‍െറ സഹോദരനു മുന്നില്‍ ശബ്ദമുയര്‍ത്താനാണ്. ഞങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍, ഡല്‍ഹിയില്‍ നേരിട്ടത് ഉത്തര്‍പ്രദേശിലും ബിഹാറിലും ബി.ജെ.പി നേരിടും. ഞാന്‍ ബി.ജെ.പി അംഗമാണ്. പക്ഷേ, എന്‍െറ പ്രതിഷേധം ദേശീയ പാര്‍ട്ടികളുടെ തെറ്റായ നയത്തിനെതിരെയാണ്’-പ്രഹ്ളാദ് പറഞ്ഞു. ന്യായവില കടക്കാരുടെ കാര്യത്തില്‍ ബി.ജെ.പിക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യം നഷ്ടമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ 67 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക, റേഷന്‍ കടകളെ ആധുനികവത്കരിച്ച് ഡിപ്പാര്‍ട്മെന്‍റ് സ്റ്റോറുകളാക്കുക, റേഷന്‍ വസ്തുക്കളുടെ ഗതാഗത-കയറ്റിറക്കുകൂലി പുതുക്കി നിശ്ചയിച്ച് അനുവദിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് വിശ്വംഭര്‍ സാഹു ഉദ്ഘാടനം ചെയ്തു. കേരളത്തില്‍നിന്ന് കേരള റീടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സി. സുരേന്ദ്രന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഭുല്ലമീന്‍, വൈസ് പ്രസിഡന്‍റ് ജെ. ശശിധരന്‍, സെക്രട്ടറി ജയശീലന്‍ കൊല്ലംകാവില്‍, പാല്‍ക്കുളങ്ങര ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 300 പ്രതിനിധികള്‍ പങ്കെടുത്തു.
 

അമേരിക്ക^ക്യൂബ ചര്‍ച്ച പുനരാരംഭിച്ചു

Posted: 17 Mar 2015 11:56 AM PDT

Image: 
Subtitle: 
വെനിസ്വേലക്ക് ആശങ്ക

ഹവാന: അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്ര ചര്‍ച്ച പുനരാരംഭിച്ചു. നീണ്ടകാല ശത്രുതക്കുശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും മൂന്നാം വട്ട ചര്‍ച്ച ശനിയാഴ്ച ആരംഭിച്ചത്. അതേസമയം, ക്യൂബയുടെ പുതിയ നീക്കത്തില്‍ വെനിസ്വേലയില്‍ ആശങ്ക ശക്തമായി.
ക്യൂബന്‍ നയതന്ത്രജ്ഞ ജൊസിഫിനയും ലാറ്റിനമേരിക്കക്കായുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റോബെര്‍ട്ട ജേക്കബ്സണുമായിട്ടാണ് അടഞ്ഞ വാതില്‍പ്പുറ ചര്‍ച്ച. ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുകയാണ് ചര്‍ച്ചയില്‍ പ്രമുഖ സ്ഥാനം. ജേക്കബ്സണ്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ എത്തിയപ്പോള്‍ ആയിരങ്ങളാണ് പ്രതിഷേധവുമായി വന്നത്. ‘ബൊളിവാറിയന്‍ ജനതയെയും സര്‍ക്കാറിനെയും പിന്തുണക്കുക’ എന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. അമേരിക്കയും വെനിസ്വേലയുമായുള്ള ബന്ധം എറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍. ഫെബ്രുവരിയില്‍ തനിക്കെതിരെ അമേരിക്ക അട്ടിമറിക്കു ശ്രമിച്ചെന്ന് വെനിസ്വേല പ്രസിഡന്‍റ് നികളസ് മദൂറോ ആരോപിച്ചിരുന്നു. ക്യൂബയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന രാജ്യമാണ് വെനിസ്വേല. ക്യൂബയുമായി അമേരിക്ക നല്ല ബന്ധം സ്ഥാപിക്കുന്നതോടെ തങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമോയെന്നാണ് വെനിസ്വേലയുടെ ആശങ്ക.
അട്ടിമറിശ്രമത്തിനുശേഷം, പ്രതിപക്ഷ സമരത്തെ അടിച്ചമര്‍ത്തിയതിന്‍െറ പേരില്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ വെനിസ്വേലക്കുമേല്‍ അടിച്ചേല്‍പിച്ചിരുന്നു. ഇതിന് മറുപടിയായി വെനിസ്വേല തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ വാഷിങ്ടണില്‍നിന്ന് പിന്‍വലിച്ചു.

വയനാടിന് ഇനി വനിത എസ്.പി

Posted: 17 Mar 2015 11:17 AM PDT

Image: 
Subtitle: 
ജനങ്ങളുടെ പിന്തുണയോടെ മാതൃകാപരമായി പ്രവര്‍ത്തിക്കുമെന്ന് അജിതാ ബീഗം

കല്‍പറ്റ: ‘ഇതുവരെ ഞാന്‍ വയനാട് കണ്ടിട്ടില്ല. പ്രകൃതിമനോഹരമായ സ്ഥലമാണെന്ന് എല്ലാവരും പറഞ്ഞു. പ്രതീക്ഷയോടെയാണ് അവിടേക്കത്തെുന്നത്’ -വയനാട് ജില്ലാ പൊലീസ് മേധാവിയായി ചുരംകയറിയത്തെുന്ന എസ്. അജിതാ ബീഗം ‘മാധ്യമ’ത്തോടു പറഞ്ഞു.
ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്ന ഒഴിവിലാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ അജിതാ ബീഗം വയനാട്ടിലത്തെുന്നത്.
 മാവോവാദി ആക്രമണവും മറ്റും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ജില്ലയുടെ ക്രമസമാധാന ചുമതല വഹിക്കാനത്തെുന്ന ഈ 31കാരി ജനങ്ങളുടെ പിന്തുണയോടെ പുതിയ ചുമതലയില്‍ തിളങ്ങാനാവുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. ‘തിരുവനന്തപുരത്ത് ഒരു വര്‍ഷം സംതൃപ്തിദായകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അവിടെ ജനങ്ങളുമായി അടുത്തിടപഴകിയാണ് പ്രവര്‍ത്തിച്ചത്. ഏതെങ്കിലും ജില്ലയിലേക്ക് സ്ഥലംമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വയനാട്ടില്‍ ഒഴിവുവന്നപ്പോള്‍ എന്നെ പരിഗണിക്കുകയായിരുന്നു. സമാധാനപ്രിയരും സാധാരണക്കാരുമായ ജനങ്ങളാണ് അതിര്‍ത്തി ജില്ലയായ വയനാട്ടിലെന്ന് എനിക്കറിയാം.
നാട്ടുകാരുടെ പിന്തുണയോടെ ക്രമസമാധാനപാലനം മാതൃകാപരമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷ.’ തിരുവനന്തപുരത്ത് പുതിയ ഡി.സി.പി ചുമതലയേറ്റെടുക്കുന്ന മുറക്ക് വയനാട്ടിലത്തെുമെന്നും അവര്‍ പറഞ്ഞു.   2008ലാണ് അജിതാ ബീഗം സിവില്‍ സര്‍വിസ് പരീക്ഷ പാസായി ഐ.പി.എസുകാരിയാവുന്നത്. ജമ്മുവിലായിരുന്നു പരിശീലനം.
തുടര്‍ന്ന് ജമ്മുവിലെ റീസി ജില്ലയില്‍ എ.എസ്.പിയായി ഒൗദ്യോഗിക ജീവിതം തുടങ്ങി. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായാണ് കേരളത്തിലത്തെുന്നത്. 2013ല്‍ മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസ് അന്വേഷിച്ചത് അജിതാ ബീഗമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്.പിയുടെ കസേരയില്‍ അല്‍പകാലം. 2014 ഫെബ്രുവരി അവസാനത്തിലാണ് തിരുവനന്തപുരം ഡെപ്യൂട്ടി കമീഷണറായി ചുമതലയേല്‍ക്കുന്നത്.
കോയമ്പത്തൂര്‍ നഗരപരിധിയിലാണ് വീട്. സുല്‍ത്താന്‍-സബൂറ ദമ്പതികളുടെ മകളാണ്. കേരള കേഡറിലുള്ള ഐ.പി.എസ് ഓഫിസര്‍ സതീഷ് ബിനോയാണ് ഭര്‍ത്താവ്. പൊലീസ് ക്വാര്‍ട്ടേഴ്സ് എ.ഐ.ജിയായ സതീഷും 2008 ഐ.പി.എസ് ബാച്ചുകാരനാണ്. മകന്‍ അര്‍ഹാന് രണ്ടര വയസ്സ്.
 

ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് ബദീഇന് വധശിക്ഷ

Posted: 17 Mar 2015 11:02 AM PDT

Image: 
Subtitle: 
21 ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കും തൂക്കുകയര്‍

കൈറോ: അക്രമത്തിനും കൊലക്കും പ്രേരണ നല്‍കിയെന്ന് ആരോപിച്ചുള്ള വ്യത്യസ്ത കേസുകളില്‍ മുസ്ലിം ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബദീഇനും മറ്റ്  21 അംഗങ്ങള്‍ക്കും കൈറോ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഭരണകൂടത്തെ നിഷേധിക്കാനും അക്രമവും കലാപവും വ്യാപിപ്പിക്കാനും അനുയായികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് മുഹമ്മദ് ബദീഅ് 13 ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കൊപ്പം ‘ഓപറേഷന്‍ റൂം’ സ്ഥാപിച്ചതിന്‍െറ പേരിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകള്‍, ചര്‍ച്ചുകള്‍, സ്വകാര്യവ്യക്തികളുടെ വസ്തുവകകള്‍ എന്നിവക്കെതിരെ ആക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റവും ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്.  മഹ്മൂദ് ഖോസ്ലാന്‍, സാദ് അല്‍ ഹുസൈനി, സാലഹ് സൊള്‍ട്ടാന്‍, ഫാത്തി ശിഹാബ് തുടങ്ങിയ പ്രമുഖ ബ്രദര്‍ഹുഡ് നേതാക്കളും ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
വധശിക്ഷാവിധി പുന$പരിശോധനക്കായി കോടതി ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിക്ക് അയച്ചിട്ടുണ്ട്. ഈജിപ്തിലെ നിയമം അനുസരിച്ച് ഗ്രാന്‍ഡ് മുഫ്തി എല്ലാ വധശിക്ഷാവിധികളും പുന$പരിശോധിക്കേണ്ടതുണ്ട്. മുഫ്തിയുടെ തീരുമാനത്തിനുശേഷമാണ് കോടതി അന്തിമവിധി പ്രഖ്യാപിക്കുക. 2013 ആഗസ്റ്റ് 20നാണ് നസര്‍ സിറ്റി അപ്പാര്‍ട്മെന്‍റില്‍നിന്നും ബദീഅ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവിധ കേസുകളില്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തപ്പെടുകയും ചെയ്തു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട  പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളുടെ പേരില്‍ അദ്ദേഹം നിരവധി വിചാരണകള്‍ നേരിടുകയാണ്. മറ്റു കേസുകളില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് ജീവപര്യന്തമാക്കി കുറക്കപ്പെടുകയായിരുന്നു. അതിനിടെ, രണ്ടു വ്യത്യസ്ത കേസുകളില്‍ എട്ടു മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് മന്‍സൂറ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP