സ്വാഗതം
WELCOME

News Update..

Thursday, March 5, 2015

'ഇന്ത്യയുടെ പുത്രി' എല്ലാവരും കാണണം ^പെണ്‍കുട്ടിയുടെ പിതാവ് Madhyamam News Feeds

'ഇന്ത്യയുടെ പുത്രി' എല്ലാവരും കാണണം ^പെണ്‍കുട്ടിയുടെ പിതാവ് Madhyamam News Feeds

Link to

'ഇന്ത്യയുടെ പുത്രി' എല്ലാവരും കാണണം ^പെണ്‍കുട്ടിയുടെ പിതാവ്

Posted: 05 Mar 2015 12:30 AM PST

Image: 

ന്യൂഡല്‍ഹി: 2012 ഡല്‍ഹി കൂട്ടബലാത്സംഗത്തെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററി  എല്ലാവരും കാണണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. 'സമൂഹത്തിന്‍െറ മാനസികാവസ്ഥയിലേക്കുള്ള കണ്ണാടിയാണ് ഡോക്യുമെന്‍ററി. അതിനാല്‍ എല്ലാവരും ഇത് കാണണം. ഒരു മനുഷ്യന്‍ ജയിലില്‍ ഇങ്ങനെ സംസാരിക്കുകയൊണെങ്കില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചുനോക്കു' -അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്‍റില്‍ സംസാരിക്കുന്നതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. എന്തുകൊണ്ടാണ് കുറ്റവാളികള്‍ ഇപ്പോഴും ജീവിക്കുന്നത്. എന്തുകൊണ്ടാണ് വധശിക്ഷക്ക് വിധിച്ച കുറ്റവാളികളെ തൂക്കിക്കൊല്ലാത്തത്. പെണ്‍കുട്ടികള്‍ എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും പറയാന്‍ അവര്‍ ആരാണ്. പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പി െല്ലങ്കില്‍ ബേട്ടി പഠാഓ, ബേട്ടി ബചാഓ (പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ) പദ്ധതി എങ്ങനെയാണ് നടപ്പാക്കാന്‍ കഴിയുക -പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ലെസ് ലി ഉദ് വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി, വിവാദമായതോടെ രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് ഡല്‍ഹി ഹൈകോടതിയും കേന്ദ്രസര്‍ക്കാറും വിലക്കുകയായിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്‍റി വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് ബി.ബി.സി സംപ്രേഷണം ചെയ്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍, പൊലീസ്, അഭിഭാഷകര്‍, മുഖ്യപ്രതി എന്നിവരുമായുള്ള അഭിമുഖവും ഡോക്യുമെന്‍ററിയിലുണ്ട്.

വ്യക്തികളല്ല, എ.എ.പിയെന്ന ആശയമാണ് പ്രധാനം: യോഗേന്ദ്ര യാദവ്

Posted: 05 Mar 2015 12:29 AM PST

Image: 

ന്യൂദല്‍ഹി: എ.എ.പിയുടെ സുതാര്യത നഷ്ടപ്പെട്ടിട്ടില്ളെന്നും ബുധനാഴ്ച നടന്ന പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഒരു വിലപേശലും നടന്നിട്ടില്ളെന്നും യോഗേന്ദ്ര യാദവ്. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനേയും പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയത് വലിയ വിഷയമാക്കേണ്ടതില്ല. ആം ആദ്മി പാര്‍ട്ടിയെന്ന ആശയമാണ് വ്യക്തികളേക്കാള്‍ പ്രധാനം. മറ്റു പാര്‍ട്ടികളും എ.എ.പിയുമായി ഒരു വ്യത്യാസവുമില്ളെന്ന് കരുതരുത്. ഈ പാര്‍ട്ടിയെ എഴുതി തള്ളാമെന്നും വിചാരിക്കേണ്ട. ഞാനും പ്രശാന്ത് ഭൂഷണും എ.എ.പിയുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരാണെന്ന പ്രസ്താവനകള്‍ അതിരുകടന്ന ആത്മ വിശ്വാസമാണെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.

താങ്കള്‍ തന്നെയാണോ ഇപ്പോഴും എ.എ.പി വക്താവ് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. അതേസമയം, ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ കുറിച്ച് കൂടുതലെന്തങ്കിലും പറയാന്‍ യോഗേന്ദ്ര യാദവ് തയ്യാറായില്ല.  അതിനിടെ, പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനേയും രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയ നടപടിയോട് വിയോജിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മായങ്ക് ഗാന്ധി രംഗത്ത് വന്നു. ഭൂരിപക്ഷം അംഗങ്ങളുടേയും വികാരത്തിന് എതിരാണ് ഈ നടപടിയെന്നും അദ്ദേഹം  ബ്ളോഗില്‍ എഴുതിയിട്ടുണ്ട്.

കലയുടെ യുവാവേശത്തിന് ഇന്ന് തുടക്കം

Posted: 05 Mar 2015 12:26 AM PST

കോട്ടയം: യുവതയുടെ കലാ ആഘോഷത്തിന് വ്യാഴാഴ്ച അക്ഷരനഗരിയില്‍ തുടക്കം. പരീക്ഷച്ചൂടിനിടയിലും ഇനി അഞ്ച് ദിനരാത്രങ്ങള്‍ നഗരത്തില്‍ യുവത്വം തിമിര്‍ത്താടും.
മത്സരങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് നിയമങ്ങള്‍ അഴിച്ചുപണിത ശേഷമുള്ള എം.ജി സര്‍വകലാശാല കലോത്സവത്തിന്‍െറ ആദ്യ എഡിഷനെന്ന പ്രത്യേകയും ഇത്തവണയുണ്ട്. നഗരത്തിലെ വിവിധ കോളജുകളിലെ എട്ടു വേദികളിലായാണ് 'ധ്വനി 2015' അരങ്ങേറുന്നത്.
സര്‍വകലാശാലക്ക് കീഴിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ 300ഓളം കോളജുകളില്‍നിന്നുള്ള പതിനായിരത്തോളം കലാപ്രതിഭകള്‍ 58 ഇനങ്ങളിലായി മത്സരിക്കും.
വ്യാഴാഴ്ച വൈകുന്നേരം വര്‍ണാഭമായ ഘോഷയാത്രയും നടക്കും. ഇതിന് ശേഷം വൈകുന്നേരം 4.30ന് ചലച്ചിത്രതാരം നമിത പ്രമോദ് കലയുടെ വര്‍ണോത്സവത്തിന് തിരികൊളുത്തും.
മത്സരങ്ങള്‍ അനന്തമായി വൈകുന്നത് കണക്കിലെടുത്ത് ഇത്തവണ കലോത്സവ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഭേദഗതി. മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളും ഗ്രൂപ്പുകളും മത്സരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പുലര്‍ച്ചെവരെ നീളുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെവരികയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കലോത്സവ നടത്തിപ്പില്‍ ഭേദഗതി വരുത്തിയത്. പുതിയ തീരുമാനപ്രകാരം ഡബിള്‍ എന്‍ട്രി സിസ്റ്റം നിര്‍ത്തലാക്കി. ഒരു കോളജില്‍നിന്ന് ഒരിനത്തിന് ഒരാള്‍ക്കെ പങ്കെടുക്കാനാകൂ. ടീം ഇനത്തിന് ഒരു ടീമിനെ അനുമതിയുള്ളൂ. കൂടാതെ, 11 ഗ്രൂപ് ഐറ്റങ്ങളില്‍ ആറിനങ്ങളില്‍ മാത്രമെ ഒരു കോളജിന് പങ്കെടുക്കാന്‍ സാധിക്കൂ. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത ഇനങ്ങളില്‍ മാത്രമെ പങ്കെടുക്കാനാകൂ. കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ പുതിയ ഇനങ്ങളും ഇത്തവണ ഉള്‍പ്പെടുത്തി.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയുടെ പേരിലുള്ള തിരുനക്കര മൈതാനമാണ് പ്രധാന വേദി. ഇവിടെയാണ് ഉദ്ഘാടന-സമാപന ചടങ്ങുകള്‍. സി.എം.എസ് കോളജ്, ബസേലിയസ് കോളജ്, ബി.സി.എം കോളജ് എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍. കലോത്സവത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പൊലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലയിലെ വിവിധ കലാലയങ്ങളില്‍നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കും. നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ കൊഴുപ്പേകും. ഘോഷയാത്ര തിരുനക്കര മൈതാനിയില്‍ സമാപിച്ചശേഷം 4.30നാണ് ഉദ്ഘാടന ചടങ്ങ്. തുടര്‍ന്ന് പ്രധാന വേദിയില്‍ രാത്രി ഏഴിന് തിരുവാതിരക്കളിയോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. രണ്ടാം വേദിയായ സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളില്‍ മൈമും മൂന്നാം വേദിയായ ബസേലിയസ് കോളജില്‍ ഭരതനാട്യവും (ആണ്‍) രാത്രി നടക്കും. മാര്‍ച്ച് ഒമ്പതിന് കലോത്സവത്തിന് തിരശ്ശീല വീഴും. വൈകുന്നേരം നാലിന് സമാപന ചടങ്ങുകളില്‍ ചലച്ചിത്ര ദമ്പതികളായ ആഷിക് അബുവും റീമാ കല്ലിങ്കലും പങ്കെടുക്കും.
പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ട് സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവമാകും 'ധ്വനി 2015' എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഒരുക്കം പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു. യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി വിനീത ബാലന്‍, ജനറല്‍ കണ്‍വീനര്‍ ടി.എസ്. ശരത്, കണ്‍വീനര്‍ ജയ്ക് സി. തോമസ്, കെ.എ. അഖില്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്ക് ഡി.ടി.പി.സി ഏറ്റെടുത്തു

Posted: 05 Mar 2015 12:18 AM PST

മലപ്പുറം: നഗരസഭക്ക് കീഴിലെ കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തു. ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍ പ്ളാനിലുള്‍പ്പെടുത്തി പാര്‍ക്ക് നവീകരിച്ച് ആറുമാസത്തിനകം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. നിലവിലെ ഉപകരണങ്ങളുടെ വില നിര്‍ണയിച്ച് 15 ദിവസത്തിനകം ലേലം ചെയ്യും. ലേലത്തുക നഗരസഭക്ക് ലഭിക്കും. വിനോദ നികുതിയിനത്തില്‍ നഗരസഭക്ക് നല്‍കേണ്ട വിഹിതം സംബന്ധിച്ച് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കും. ഇന്ത്യയില്‍ തന്നെ തദ്ദേശസ്ഥാപനത്തിന് കീഴിലെ ആദ്യ അമ്യൂസ്മെന്‍റ് പാര്‍ക്കാണ് കോട്ടക്കുന്നിലേത്. രണ്ട് വര്‍ഷമായി ഇത് അടഞ്ഞുകിടക്കുകയായിരുന്നു. നിലവിലെ ഉപകരണങ്ങളുടെ ലേല നടപടികള്‍ പൂര്‍ത്തിയായാല്‍ നവീകരണം തുടങ്ങും.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാര്‍ക്ക് നവീകരണം നടത്തുന്നത്. ആധുനിക വാട്ടര്‍ റൈഡുകള്‍, അമ്യൂസ്മെന്‍റ് റൈഡുകള്‍, സെവന്‍ ഡി തിയറ്റര്‍, വിഡിയോ ഗെയിം കോര്‍ണര്‍, സൈക്ളിങ്, മിറര്‍ മേസ് തുടങ്ങിയവ പാര്‍ക്കിലുണ്ടാവും.
ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, നഗരസഭാ കൗണ്‍സിലര്‍മാരായ വീക്ഷണം മുഹമ്മദ്, പരി അബ്ദുല്‍ മജീദ്, സി.എച്ച്. ജമീല, ഡി.ടി.പി.സി എക്സി. കമ്മിറ്റി അംഗം എം.കെ. മുഹ്സിന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ളെന്ന് തെളിഞ്ഞല്ളോയെന്ന് ഷൈന്‍ ടോം ചാക്കോ

Posted: 04 Mar 2015 11:47 PM PST

Image: 

കൊച്ചി: താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ളെന്ന് തെളിഞ്ഞല്ളോയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. രാസപരിശോധന ഫലത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കൊച്ചിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. റിമാന്‍ഡിലായിരുന്ന ഷൈന്‍ ടോമിനെ എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികരിച്ചത്.

താന്‍ സുഹൃത്തുക്കളെ കാണാനും സിനിമാ ചര്‍ച്ചകള്‍ക്കുമാണ് സഹസംവിധായിക കൂടിയായ ബ്ളസിയുടെ ഫ്ളാറ്റില്‍ പോയത്. അവിടെ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ആരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. കോടതിയില്‍ പൂര്‍ണവിശ്വാസമാണെന്നും ഷൈന്‍ പറഞ്ഞു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

റെയ്ഡിനിടയില്‍ തന്‍്റെ പോക്കറ്റില്‍ പൊലീസ് കൊക്കെയ്ന്‍ തിരുകി വയ്ക്കുകയായിരുന്നെന്ന് പ്രതിയായ രേഷ്മ രംഗസ്വാമി പറഞ്ഞിരുന്നു.

ദക്ഷിണ കൊറിയയില്‍ യു.എസ് സ്ഥാനപതിക്ക് നേരെ ആക്രമണം

Posted: 04 Mar 2015 11:23 PM PST

Image: 

സിയോള്‍: ദക്ഷിണ കൊറിയയിലെ യു.എസ് അംബാസഡറായ മാര്‍ക് ലിപെര്‍ട്ടിനുനേരെ  നേരെ ആക്രമണം. സിയോളിലെ പൊതുപരിപാടിയില്‍ വെച്ചാണ് യുദ്ധവിരുദ്ധ മുദ്രാവാക്യം വിളിച്ച് കത്തികൊണ്ട് ആക്രമണമുണ്ടായത്. സിയോളിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ലിപര്‍ട്ടിന്‍െറ സ്ഥിതി സാധാരണനിലയിലാണെന്ന് കൊറിയയിലെ യു.എസ് എംബസി അറിയിച്ചു.

സംഭവത്തില്‍ കിം കി^ജോങ് എന്ന 55കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിപര്‍ട്ടിന്‍െറ മുഖത്തും കൈയിലും ഇയാള്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. 2010ല്‍ സോളില്‍ വെച്ച് ജാപ്പനീസ് അംബാസഡര്‍ക്കുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ പിടിയിലായിരുന്നു. കിം എന്തിനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി യൂന്‍ മ്യൂങ്^സൂന്‍ അറിയിച്ചു.

ഉത്തരകൊറിയയുമായി സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഒരു സംഘടനയുടെ നേതാവാണ് കിം. യു.എസ്^ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെയാണ് ഇയാള്‍ മുദ്രാവാക്യം മുഴക്കിയത്. സൈനികാഭ്യാസത്തിനെതിരെ സിയോളില്‍ കഴിഞ്ഞദിവസങ്ങളില്‍ യു.എസ് വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. ഉത്തരകൊറിയയിലേക്ക് അധിനിവേശം നടത്താന്‍ യു.എസിന് ദക്ഷിണകൊറിയ അവസരം ഒരുക്കിക്കൊടുക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. എന്നാല്‍ എല്ലാ വര്‍ഷവും നടക്കുന്ന അഭ്യാസമാണ് ഇപ്പോള്‍ ഇതെന്നാണ് യു.എസും ദക്ഷിണകൊറിയയും അറിയിച്ചിരിക്കുന്നത്. അഭ്യാസത്തിന് പ്രതികരണമെന്നോണം ഉത്തരകൊറിയ ഇന്നലെ ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് 42കാരനായ ലീപര്‍ട്ട് ദക്ഷിണകൊറിയന്‍ അംബാസഡറായി സ്ഥാനമേറ്റത്.

മഹാരാഷ്ട്രയില്‍ മുസ്ലിം സംവരണം റദ്ദാക്കി

Posted: 04 Mar 2015 11:07 PM PST

Image: 

മുംബൈ: മഹാരാഷട്രയില്‍ വിദ്യാഭ്യാസ മേഖലയിലെ മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം അധികസംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മറാത്തികള്‍ക്ക് മാത്രമായി സംവരണം കൊണ്ടുവരാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് തീരുമാനമെന്നാണ് സൂചന. കോണ്‍ഗ്രസിന്‍്റെയും എന്‍.സി.പിയുടെയും നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഓര്‍ഡിനന്‍സ് വഴി സംവരണം ഏല്‍പെടുത്തിയത്. മുസ്ലിംകള്‍ക്ക് അഞ്ച് ശതമാനവും, മറാത്തികള്‍ക്ക് 16 ശതമാനവും അധികസംവരണം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് അധികസംവരണം കോടതി തടഞ്ഞത്. മുസ്ലിംകള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍അധികസംവരണം നല്‍കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറാത്താ സംവരണം ബി.ജെ.പി^ശിവസേന സര്‍ക്കാര്‍ബില്ലിലൂടെ നിയമസഭയില്‍ പാസാക്കി. സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ലമെന്‍റല്‍വിഷയം ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം സര്‍ക്കാര്‍ നയത്തിന് എതിരാണെന്ന് അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു.

 

വാറ്റ്: അനാവശ്യ കടപരിശോധന കൈക്കൂലിക്കെന്ന് വ്യാപാരികള്‍

Posted: 04 Mar 2015 11:01 PM PST

കല്‍പറ്റ: വാറ്റ് നിയമത്തില്‍ കടപരിശോധന ഇല്ളെന്നിരിക്കെ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ ചെറുകിട സ്ഥാപനങ്ങളില്‍ കയറി പരിശോധന നടത്തുന്നത് നീതീകരിക്കാനാവില്ളെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം അന്യായ പരിശോധനകള്‍ കൈക്കൂലി വാങ്ങാന്‍ വേണ്ടിയാണ്. പനമരത്ത് അന്യായ പരിശോധനക്കെതിരെ പ്രതികരിച്ചതിന് വ്യാപാരികള്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് പൊലീസ്.
ഇത് സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഫെബ്രുവരി 28ന് രാവിലെ 11ന് പനമരത്ത് മുഗള്‍ ജ്വല്ലറിയില്‍ ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു. പരിശോധന കഴിഞ്ഞ് പുറത്തുപോകുന്നതു വരെ പൊലീസ് സംഘം പുറത്തുണ്ടായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ ഉച്ചക്ക് 12ന് പുറത്തുപോകുകയും ചെയ്തു. ഈ സമയത്തൊക്കെ വ്യാപാരികള്‍ പുറത്തുനിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിട്ടില്ല. എന്നാല്‍, നിരപരാധികള്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം 51 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് പനമരത്തെ കടകളിലത്തെി ഉടമകളില്ളെങ്കില്‍ കടകള്‍ തുറക്കേണ്ട എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ഇത് അനുവദിക്കില്ളെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാറും ഉന്നത ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രതിഷേധമായി ബുധനാഴ്ച ജില്ലയില്‍ കടകള്‍ അടച്ചിടുമെന്നും അവര്‍ പറഞ്ഞു.
കല്‍പറ്റ വാറ്റ് ഡെ. കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വ്യാപാരി പീഡനം തുടരുന്നപക്ഷം കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ ജന. സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ ഒ.വി. വര്‍ഗീസ്, ജില്ലാ സെക്രട്ടറി അഷ്റഫ് വേങ്ങാട്, കല്‍പറ്റ യൂനിറ്റ് വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞബ്ദുല്ല ഹാജി, യൂനിറ്റ് ജന. സെക്രട്ടറി ഇ. ഹൈദ്രു, യൂത്ത് വിങ് ജില്ലാ ട്രഷറര്‍ എന്‍.വി. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൂണേരി വീട് തീവെപ്പ്, കൊള്ള: രണ്ട് സി.പി.എമ്മുകാര്‍കൂടി അറസ്റ്റില്‍

Posted: 04 Mar 2015 10:50 PM PST

നാദാപുരം: തൂണേരി വീട് തീവെപ്പ്, കൊള്ള കേസുകളില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കോടഞ്ചേരിതാഴെ വടക്കയില്‍ ബിജിത് (27), ചെക്യാട് പുളിയാവ് കിഴക്കയില്‍ വിജേഷ് (32) എന്നിവരെയാണ് നാദാപുരം എസ്.ഐ കെ.ടി. ശ്രീനിവാസന്‍ അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മതസ്പര്‍ധയുണ്ടാക്കിയതിന് 153എ വകുപ്പുകൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, തീവെച്ചു നശിപ്പിച്ച വീടുകളില്‍നിന്ന് കവര്‍ച്ചചെയ്ത മുതലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി നേരത്തേ അറസ്റ്റിലായ 20 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇവരെ ചോദ്യംചെയ്യുന്നതോടെ, കൊള്ളമുതലുകളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. വീടാക്രമണത്തിന്‍െറ വിഡിയോ ദൃശ്യങ്ങളും മറ്റും പരിശോധിച്ചതില്‍നിന്ന് ലഭിച്ച കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലാാണ് റിമാന്‍ഡില്‍ കഴിയുന്ന 20 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ നേരത്തേ 10 പവന്‍ സ്വര്‍ണാഭരണങ്ങളുമായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ കൊള്ളിയന്‍റവിട രാജീവന്‍, രണ്ടര പവന്‍ സ്വര്‍ണ ബ്രേസ്ലറ്റ് കവര്‍ച്ചചെയ്ത ചാമപറമ്പത്ത് ലിനീഷ് എന്നിവരും ഇതിലുള്‍പ്പെടും.
വീട് തീവെപ്പും കൊള്ളയും നടന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കവര്‍ച്ചമുതലുകള്‍ വീണ്ടെടുക്കാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വന്‍ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഇതിനുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ പ്രത്യേക ടീമിനെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീവെച്ചു നശിപ്പിക്കപ്പെട്ട വീടുകളില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കസ്റ്റഡിയിലെടുത്ത പ്രതികളെ വിവിധ സ്ക്വാഡുകളാണ് ചോദ്യംചെയ്യുന്നത്. അതിനിടെ, കൊള്ളമുതലുകള്‍ വീണ്ടെടുക്കുന്നതില്‍ പൊലീസിനു മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത് രാഷ്ട്രീയസമ്മര്‍ദമാണെന്ന് ആക്ഷേപമുയര്‍ന്നു.
വീടാക്രമണ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടി കവര്‍ച്ചകേസില്‍കൂടി ഉള്‍പ്പെട്ടവര്‍ക്കുവേണ്ടി അണിയറയിലാണ് സമ്മര്‍ദവുമായി രംഗത്തുള്ളതത്രെ.

ഡി.ജി.പിയെ പൂര്‍ണ വിശ്വാസം^ചെന്നിത്തല

Posted: 04 Mar 2015 10:36 PM PST

Image: 

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡി.ജി.പി ബാലസുബ്രഹ്മണ്യത്തെ പൂര്‍ണ വിശ്വാസമാണെന്നും ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡി.ജി.പി ഇതുവരെ ഒരു ആരോപണവും കേട്ടിട്ടില്ലാത്ത ആളാണ്. അദ്ദേഹത്തോട് തൃശൂരില്‍ പോകണമെന്നു പറഞ്ഞത് താനാണ്. കേസില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. അന്വേഷണം ശരിയായ രീതിയില്‍ത്തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രതിക്ക് ഒരു ആനുകൂല്യവും ലഭിക്കില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രതിയെ രക്ഷിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. ചീഫ് വിപ്പ് തെളിവു കൈമാറിയാല്‍ പരിശോധിക്കും. കേസില്‍ അനധികൃതമായി ഇടപെട്ടിട്ടില്ളെന്നു ഡി.ജി.പി വിശദീകരിച്ചിട്ടുണ്ട്. ചന്ദ്രബോസിന്‍്റെ വസ്ത്രം നഷ്ടപ്പെട്ടതു പൊലീസിന്‍്റെ പക്കല്‍ നിന്നല്ല. കാപ്പ ചുമത്തുന്നകാര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ കാപ്പ ചുമത്താനാകൂ. നിസാമിനു കോടതി ജാമ്യം നല്‍കിയാല്‍ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കും. ഡി.ജി.പി ഈ കേസില്‍ ഇടപെട്ടതിനു തെളിവു തന്നാല്‍ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം ഇടപെട്ടെന്നാണ്് പി.സി. ജോര്‍ജിന്‍െറ ആരോപണം. നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടെന്നും ഇതിന്‍െറ തെളിവ് തന്‍െറ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം

Posted: 04 Mar 2015 10:30 PM PST

Image: 

നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് രണ്ടാം ജയം. സ്കോട് ലന്‍ഡിനെ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്കോട് ലന്‍ഡ് നേടിയ 318 റണ്‍സ് 48.1 ഓവറില്‍ 11 പന്ത് ബാക്കിയിരിക്കെ ബംഗ്ലാ കടുവകള്‍ മറികടക്കുകയായിരുന്നു. ആദ്യമായാണ് 250 റണ്‍സിന് മുകളിലുള്ള സ്കോര്‍ ബംഗ്ലാദേശ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ജയത്തോടെ ബംഗ്ലാദേശിന്‍െറ പോയിന്‍റ് സമ്പാദ്യം അഞ്ചായി.  

100 പന്തില്‍ 95 റണ്‍സെടുത്ത തമീം ഇഖ്ബാലാണ് ബംഗ്ളാ നിരയിലെ ടോപ്സ്കോറര്‍. ഒരു സിക്സറും ഒമ്പത് ഫോറുമടങ്ങുന്നതാണ് തമീമിന്‍െറ ഇന്നിങ്സ്. തമീമിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്ത സൗമ്യ സര്‍ക്കാര്‍ രണ്ട് റണ്‍സെടുത്തു പുറത്തായി. മഹ്മൂദുല്ല 62 റണ്‍സും മുഷ്ഫിഖുറഹ്മാന്‍ 60ഉം റണ്‍സെടുത്തു. 52 റണ്‍സെടുത്ത ഷാകിബുല്‍ ഹസനും 42 റണ്‍സെടുത്ത ശബിര്‍ റഹ്മാനും പുറത്താകാതെ നിന്നു. സ്കോട് ലന്‍ഡിനുവേണ്ടി ഡേവി രണ്ടു വിക്കറ്റും വാര്‍ഡ് ലോ, ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 318 റണ്‍സ് എടുത്തത്. സ്കോട് ലന്‍ഡിനുവേണ്ടി ഓപണര്‍ കെ.ജെ കോട് സര്‍ 134 പന്തില്‍ 156 റണ്‍സെടുത്തു. മോമന്‍സെന്‍ 39ഉം മാത്യു മകാന്‍ 35ഉം റണ്‍സ് നേടി. ബംഗ്ളാദേശിനുവേണ്ടി തസ്കിന്‍ അഹ്മദ് മൂന്ന് വിക്കറ്റ് നേടി. നാസിര്‍ ഹുസൈന്‍ രണ്ടും ശബിര്‍ റഹ്മാന്‍, ഷാകിബുല്‍ ഹസന്‍, മഷ്റഫെ മുര്‍തസ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ബംഗ്ളാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇരുടീമുകളും മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ബംഗ്ളാദേശിന് മൂന്ന് പോയിന്‍റ് ലഭിച്ചപ്പോള്‍ സ്കോട് ലന്‍ഡിന് ഒരു കളിയിലും ജയിക്കാനായിട്ടില്ല.

ഇത്, നഷ്ടശബ്ദങ്ങള്‍ തിരികെ ലഭിക്കുന്നിടം

Posted: 04 Mar 2015 08:08 PM PST

Image: 
Subtitle: 
വടകര റോട്ടറി ബധിര വിദ്യാലയം എയ്ഡഡായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും അധ്യാപികമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല

വടകര: ഇവിടെനിന്ന് നഷ്ടശബ്ദങ്ങള്‍ തിരികെ ലഭിക്കും. ഇത് വെറും വാക്കല്ല. അനുഭവമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ശബ്ദലോകം അന്യമായ കുരുന്നുകള്‍ക്ക് നഷ്ടശബ്ദം തിരിച്ചുനല്‍കുകയാണീ വിദ്യാലയം.
വടകര സിദ്ധസമാജത്തിന് സമീപം പ്രവര്‍ത്തിക്കുന്ന വടകര റോട്ടറി ബധിര വിദ്യാലയമാണ് ശബ്ദമില്ലാത്തവര്‍ക്കായി നിശ്ശബ്ദസേവനം നടത്തുന്നത്.
കേള്‍ക്കാനോ, സംസാരിക്കാനോ കഴിയാതെ ഇവിടെയത്തെിയവരില്‍ ഭൂരിഭാഗവും പടിയിറങ്ങിയത് ശബ്ദങ്ങളുടെ ലോകത്തെ അറിഞ്ഞും അനുഭവിച്ചും കൊണ്ടാണ്. ഇതിന്‍െറ ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയില്ളെന്ന് സാക്ഷ്യപ്പെടുത്തുന്നത് രക്ഷിതാക്കളാണ്.
 22ാം വാര്‍ഷികത്തിന്‍െറ നിറവിലാണ് ഈ വിദ്യാലയം. സേവനപ്രവര്‍ത്തനമെന്ന രീതിയിലാണ് വടകര റോട്ടറി ഇത്തരമൊരു സ്കൂള്‍ തുടങ്ങിയത്. രണ്ട് പതിറ്റാണ്ട് റോട്ടറി നേരിട്ട് നടത്തിയ സ്കൂള്‍ സര്‍ക്കാര്‍ എയ്ഡഡായി ഉയര്‍ത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.
എന്നാല്‍, അധ്യാപികമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ചില സാങ്കേതികത്വത്തില്‍ കുരുങ്ങിക്കിടക്കുകയാണിപ്പോഴും. ഇവിടെ, കുട്ടികളെ കേള്‍ക്കാനും സംസാരിക്കാനും പര്യാപ്തമാക്കുന്നത് സ്പീച് തെറപ്പി വഴിയാണ്. ഇതിനായി നൂതന ഇലക്ട്രോണിക്സ് ഉപകരണങ്ങളാണിവിടെ ഉപയോഗിച്ചുവരുന്നത്. എല്ലാവര്‍ക്കും ശ്രവണസഹായി, സ്പീച് ട്രെയിനര്‍, ഗ്രൂപ് ഹിയറിങ് എയ്ഡ് തുടങ്ങിയ സംവിധാനത്തിലാണ് പരിശീലനം. ശബ്ദം കേള്‍പ്പിച്ച് അതേപോലെ പറയാന്‍ പരിശീലിപ്പിക്കുന്നതാണ് രീതി. ചുണ്ടിന്‍െറയും നാവിന്‍െറയും ചെറുചലനങ്ങള്‍ പോലും മനസ്സിലാക്കിയാണ് പഠനം. എല്‍.കെ.ജി മുതല്‍ ഏഴാം ക്ളാസ്വരെ 50 കുട്ടികളാണ് ഇപ്പോള്‍ ഉള്ളത്. ഏഴാം ക്ളാസ് കഴിഞ്ഞിറങ്ങിയ നിരവധി കുട്ടികള്‍ സാധാരണ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. കോളജ് വിദ്യാഭ്യാസം വരെ പൂര്‍ത്തിയാക്കിയവരുണ്ട്. ഇതിനുപുറമെ, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് കഴിഞ്ഞവര്‍, സയന്‍സ് ഗ്രൂപ്പെടുത്തവര്‍, വിവിധ ജോലിയിലുള്ളവര്‍, വീട്ടമ്മമാര്‍, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ എന്നിങ്ങനെ നീളുന്ന വലിയ നിര തന്നെയാണ് ഈ വിദ്യാലയത്തിന്‍െറ സമ്പത്തായിട്ടുള്ളത്. മൂന്നര വയസ്സ് മുതല്‍ കുട്ടികളെ പ്രവേശിപ്പിക്കും. സ്പീച് തൊറപ്പി നിരന്തരം നല്‍കിയാല്‍ നാലാം ക്ളാസ് എത്തുമ്പോഴേക്കും സംസാരിച്ചുതുടങ്ങുമെന്ന് അധ്യാപികമാര്‍ പറയുന്നു. വീട്ടില്‍നിന്ന് എങ്ങനെ പരിശീലനം നല്‍കണമെന്ന് രക്ഷിതാക്കളെ ക്ളാസിലിരുത്തി കാണിച്ചുകൊടുക്കും. പഠനത്തില്‍ മാത്രമല്ല, പാഠ്യേതര രംഗങ്ങളിലും ഇവിടത്തെ വിദ്യാര്‍ഥികള്‍ മിടുക്കരാണ്. ജില്ലാ, സംസ്ഥാന തല സ്കൂള്‍ കലാമേളയില്‍ നിരവധി തവണ ജേതാക്കളായിട്ടുണ്ട്. തുടക്കത്തില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ബധിരവിദ്യാലയം ഉണ്ടായിരുന്നില്ല. ഒരു പക്ഷേ, ഈ വിദ്യാലയം ഇല്ലായിരുന്നെങ്കില്‍ പലകുരുന്നുകളും ജീവിതത്തിന്‍െറ അടഞ്ഞ ഇടങ്ങളില്‍ ഒറ്റപ്പെട്ടുപോകുമായിരുന്നു. ഭൂരിഭാഗം സ്ഥലത്തും ആംഗ്യഭാഷ പരിശീലിപ്പിക്കുമ്പോള്‍ സംസാരശേഷിക്ക് പ്രാധാന്യം കൊടുത്തതാണിവിടുത്തെ പ്രത്യേകത.
നിലവില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍നിന്നും കുട്ടികളെ സ്കൂളിലത്തെിക്കാന്‍ റോട്ടറി തന്നെ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരിക്കയാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ തീര്‍ത്തും സൗജന്യമായി പഠിപ്പിച്ചുകൊണ്ടാണ് തുടക്കം. സര്‍ക്കാര്‍ സാധാരണ കുട്ടികളോടൊപ്പം ഇത്തരം പ്രയാസങ്ങള്‍ നേരിടുന്നവരെയും പഠിപ്പിക്കണമെന്നാണ് പറയുന്നതെങ്കിലും തന്‍െറ അനുഭവത്തില്‍ സാധാരണ സ്കൂളുകളില്‍ ഇത്തരം പ്രയാസങ്ങളുള്ള കുട്ടികള്‍ ഒറ്റപ്പെട്ടുപോവുകയാണെന്നും വലിയ മാറ്റമാണ് ഇവിടെനിന്നും കാണുന്നതെന്ന് പി.ടി.എ പ്രസിഡന്‍റ് പി.കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
റോട്ടറി ഭാരവാഹികളായിരുന്ന ഡോ. കെ.എം. അബ്ദുല്ല, ഡോ. എ.കെ. രാജന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു വിദ്യാലയം വടകരയില്‍ തുടങ്ങിയതെന്ന് റോട്ടറി കമ്യൂണിറ്റി സര്‍വിസ് ചെയര്‍മാന്‍ പി.പി. രാജന്‍ പറഞ്ഞു. ഏത് കുടുംബത്തിലായാലും ഇത്തരം കുട്ടികള്‍ ഒരു വേദനയാണ്. എന്നാല്‍, കൃത്യമായി പരിചരണം ലഭിച്ചാല്‍ ഏറെ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന കൂരാച്ചുണ്ട് സ്വദേശി അജ്മലിപ്പോള്‍ ലോറി ഡ്രൈവറാണ്. കഴിഞ്ഞദിവസം നേരില്‍കണ്ടപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
അങ്ങനെ നിരവധി പേരുണ്ട്. സര്‍ക്കാര്‍ എയ്ഡഡായി ഉയര്‍ത്തിയത് ഏറെ ആശ്വാസകരമാണ്. എന്നാല്‍, ഏറെ ആത്മാര്‍ഥതയോടെ ജോലിചെയ്യുന്ന അധ്യാപികമാരുടെ ശമ്പളം ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതാണെന്നും രാജന്‍ പറഞ്ഞു.
 

ജി.സി.സി രാജ്യങ്ങളില്‍ ഒരേ ദിവസം കായികദിനം

Posted: 04 Mar 2015 07:42 PM PST

Image: 

ദോഹ: ജി.സി.സി രാജ്യങ്ങളില്‍ ഒരേ ദിവസം കായിക ദിനമാഘോഷിക്കാന്‍ അംഗരാജ്യങ്ങള്‍ ധാരണയിലത്തെിയതായി ഖത്തര്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് സഉൂദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അറിയിച്ചു. ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ നിര്‍ദേശത്തിന്് ജി.സി.സി നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. ഫെബ്രുവരിയിലെ രണ്ടാം ശനിയാഴ്ചയാണ് ജി.സി.സി കായികദിനമായി ആചരിക്കാനുദ്ദേശിക്കുന്നത്. ശനിയാഴ്ചകള്‍ ജി.സി.സി രാജ്യങ്ങളില്‍ ഒഴിവുദിനമായതിനാല്‍ പരമാവധി ആളുകളുടെ പങ്കാളിത്തം ആഘോഷ പരിപാടികളിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഖത്തറില്‍ ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. നാല് വര്‍ഷമായി തുടരുന്ന കായിക ദിനത്തിന് മികച്ച പ്രതികരണവും പങ്കാളിത്തവുമാണ് ജനങ്ങളില്‍ നിന്നുണ്ടാവുന്നത്. ഇതിന്‍െറ പശ്ചാത്തലത്തിലാണ് ജി.സി.സി തലത്തില്‍ കായിക ദിനമെന്ന നിര്‍ദേശം ഖത്തര്‍ മുമ്പോട്ട് വെച്ചത്. ആരോഗ്യകരമായ ജീവിതത്തിന്‍െറ ആവശ്യകതയും പ്രാധാന്യവും ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ ദിനാചരണത്തിലൂടെ കഴിയുമെന്ന് സഉൂദ് പറഞ്ഞു. മേഖലയിലെ സ്കൂളുകളിലെല്ലാം കായിക പഠനം നിര്‍ബന്ധമാണ്. എല്ലാ സ്കൂളുകളും ദിവസം ഒരു മണിക്കൂര്‍ കായികാഭ്യാസങ്ങള്‍ക്കായി നീക്കി വെക്കണമെന്ന് യു.എ.ഇ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യ ജി.സി.സി യൂത്ത് ഗെയിംസിനും കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സഊദ് അറിയിച്ചു. കായിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബഹ്റൈന്‍ കേന്ദ്രമായി കായിക കോടതിയും ആരംഭിക്കുന്നുണ്ട്. കായിക മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങളിലും കായിക താരങ്ങള്‍ ഇടപെട്ട പ്രശ്നങ്ങളിലും കോടതി വിധി പറയും. ആറു മാസത്തിനകം ജൂറിയെ നിയമിക്കും. സ്പോര്‍ട്സ് നിയമങ്ങളും ഉടന്‍ നിര്‍മിക്കും -അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ 13 കായിക സംരംഭങ്ങളുടെ അമരത്തുളളത് ജി.സി.സി രാജ്യങ്ങളാണ്. ജി.സി.സിയുടെ കീഴില്‍ 28 ഓര്‍ഗനൈസിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയടുത്താണ് ഖത്തറിന്‍െറ ജുമാന്‍ അല്‍ ഹമദ് എന്ന ദഹ്ലാന്‍ ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍െറ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
 

ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി ഇടപെട്ടു ^പി.സി ജോര്‍ജ്

Posted: 04 Mar 2015 07:39 PM PST

Image: 

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം ഇടപെട്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടു. ഇതിന്‍െറ തെളിവ് തന്‍െറ കയ്യിലുണ്ട്. മുഴുവന്‍ തെളിവുകളും നാളെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിസാമിന്‍്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കാനും ഡി.ജി.പി ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഭാര്യ കേസില്‍ പ്രതിയാകാത്തത്. നിസാമുമായി ഡി.ജി.പിക്ക് അടുത്തബന്ധമാണുള്ളത്. അതുകൊണ്ടാണ് ഇപ്പോഴും 'കാപ്പ' ചുമത്താത്തത്. എന്നാല്‍ ജേക്കബ് ജോബിനെ കേസില്‍ ബലിയാടാക്കുകയായിരുന്നു. ജേക്കബ് ജോബിനെ മാറ്റുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. നിശാന്തിനിയെ അവിടെ സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചതും അക്കാരണത്താലാണ്. ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എന്നാല്‍ താന്‍ ജേക്കബ് ജോബിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ താന്‍ അത് അനുകൂലിക്കും.   രാഷ്ട്രീയക്കാരും പൊലീസുകാരും നിസാമിന്‍്റെ പണം കൈപ്പറ്റിയിട്ടുണ്ട്. ഡി.ജി.പി കൊള്ളക്കാര്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തെളിവുകളായ സി.ഡികള്‍ പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

മധുരമെന്‍ മലയാളം: അജ്മാനിലും രജിസ്ട്രേഷന്‍ തുടങ്ങി

Posted: 04 Mar 2015 07:26 PM PST

Image: 

അജ്മാന്‍: ഗള്‍ഫ് മാധ്യമം കേരള സാംസ്കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി  സഹകരിച്ച്, പ്രവാസി വിദ്യാര്‍ഥികള്‍ക്കായി  ഒരുക്കുന്ന ഭാഷാ പഠന പദ്ധതിയായ ‘മധുരമെന്‍ മലയാളം’ പരിപാടിയുടെ രജിസ്ട്രേഷന് അജ്മാനിലും തുടക്കമായി.
അജ്മാന്‍ അല്‍ അമീര്‍ സ്കൂളിലാണ് അജ്മാന്‍ എമിറേറ്റിലെ രജിസ്ട്രേഷന്‍െറ ഒൗപചാരിക ഉദ്ഘാടനം നടന്നത്. വിദ്യാര്‍ഥികള്‍ നേരിട്ട് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി. വൈസ് പ്രിന്‍സിപ്പല്‍ അബുസാലിഹ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സ്കൂള്‍ ചെയര്‍മാന്‍ എ.കെ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ച പരിപാടിയില്‍  പ്രിന്‍സിപ്പല്‍ എസ്.ജെ. ജേക്കബ് മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അക്കാദമിക് കോ ഓഡിനേറ്റര്‍  സൈഫുദ്ധീന്‍ ഹംസ സ്വാഗതവും  മാനേജിങ് ഡയറക്ടര്‍ സാഖര്‍ അബുല്‍ സലാം നന്ദിയും പറഞ്ഞു.
ഗള്‍ഫിലും പുറത്തുമുള്ള വിവിധ രാജ്യങ്ങളില്‍ മധുരമെന്‍ മലയാളം പരീക്ഷക്കുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും രജിസ്ട്രേഷന്‍ നടക്കുന്നത്. വീടുകളിലിരുന്നും വളരെ ലളിതമായ ഓണ്‍ലൈന്‍ നടപടിക്രമം പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ നടത്തുന്നുണ്ട്. അഞ്ചാം ക്ളാസ് മുതല്‍ ഏഴാം ക്ളാസ് വരെയുള്ളവര്‍ക്കായി പ്രാഥമികതല (ജൂനിയര്‍)ത്തിലും എട്ടു മുതല്‍ 10ാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപരിതല (സീനിയര്‍)ത്തിലുമാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. ഇതിനുള്ള പാഠ്യപദ്ധതി വിവിധ അധ്യായങ്ങളായി ഒന്നിടവിട്ട  ദിവസങ്ങളില്‍ മാധ്യമം ഓണ്‍ലൈനിലും ഗള്‍ഫ് മാധ്യമത്തിലും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. പരീക്ഷാ പരിശീലനവും തുടര്‍ വായനാ നിര്‍ദേശങ്ങളും മധുരമെന്‍ മലയാളം വെബ് പേജില്‍ നിന്ന് ലഭിക്കും. മാതൃകാ ചോദ്യങ്ങളും തുടര്‍ന്ന് നല്‍കും. ഇത്് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 10ന് ഓണ്‍ലൈനായി നടത്തും. വിദഗ്ധ സമിതി നടത്തുന്ന മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കെല്ലാം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഓണ്‍ലൈന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ അടുത്ത ഘട്ടമായ എഴുത്തുപരീക്ഷക്ക് അര്‍ഹരാകും. തുടര്‍ന്ന് ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ആദ്യ 15 സ്ഥാനക്കാരെ കണ്ടത്തെും. ഇവര്‍ക്ക് യു.എ.ഇയില്‍ നടക്കുന്ന ‘മധുരമെന്‍ മലയാളം’ മെഗാ ഇവന്‍റായ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കും. ഗ്രാന്‍ഡ് ഫിനാലെയിലാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.madhyamam.com/madhuramenmalayalam വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വിവാദ അഭിമുഖം ബി.ബി.സി സംപ്രേഷണം ചെയ്തു

Posted: 04 Mar 2015 07:12 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിങ്ങുമായി നടത്തിയ അഭിമുഖം ബി.ബി.സി സംപ്രേഷണം ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം ബ്രിട്ടണില്‍ പ്രക്ഷേപണം ചെയ്തത്. ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. അഭിമുഖത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.

ബി.ബി.സി ചാനലിനായുള്ള ഡോക്യുമെന്‍ററിക്കായാണ് ബ്രിട്ടീഷ് ചലച്ചിത്രകാരി ലെസ് ലി യുഡ് വിന്‍ പ്രതി മുകേഷ് സിങ്ങുമായി അഭിമുഖം നടത്തിയത്. വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിശദീകരണം തേടിയിരുന്നു. അഭിമുഖത്തിന് അനുമതി നല്‍കിയപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

ഡോക്യുമെന്‍ററിക്കെതിരെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിന്‍െറ ഉത്തരവാദി കൊല്ലപ്പെട്ട പെണ്‍കുട്ടിയാണെന്നും അവള്‍ നിശ്ശബ്ദമായി സഹകരിക്കുകയായിരുന്നു വേണ്ടതെന്നുമാണ് പ്രതി അഭിമുഖത്തില്‍  പറഞ്ഞത്.

അതേസമയം പ്രതിയുടെ നിലപാട് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയാത്തതാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പ്രയത്നിക്കണമെന്ന കാര്യം ബാന്‍ കി മൂണ്‍ എടുത്തുപറഞ്ഞെന്നും അദ്ദേഹത്തിന്റെ വക്താവ്‌ സ്റ്റെഫാനി ദുജാരിക് പറഞ്ഞു.

 

ഇന്ത്യന്‍ സ്കൂള്‍ പ്രവേശം: അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ ശ്രമിക്കുമെന്ന് ചെയര്‍മാന്‍

Posted: 04 Mar 2015 07:09 PM PST

Image: 

മസ്കത്ത്: മസ്കത്ത് കാപിറ്റല്‍ ഏരിയയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് പറഞ്ഞു.
എന്നാല്‍, അത് അപേക്ഷിച്ച സ്കൂളില്‍തന്നെ ആകണമെന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധമായ നിലപാടുകള്‍ നേരത്തേതന്നെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പ്രവേശം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ബോര്‍ഡ് എടുക്കുന്നുണ്ട്.
അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതും ഗതാഗത പ്രശ്നം കാരണം ദാര്‍സൈത്ത് മേഖലയിലെ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറക്കണമെന്ന് നിര്‍ദേശമുള്ളതും അഡ്മിഷനെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 മസ്കത്ത് മുനിസിപ്പാലിറ്റിയുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്ന രീതിയില്‍ നിര്‍ദേശങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
ദാര്‍സൈത്തിലെ ഗതാഗതത്തിരക്ക് കുറക്കാന്‍ കുറെ നിര്‍ദേശങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതരുടെ മുമ്പില്‍ നേരത്തേതന്നെ ബോര്‍ഡ് അധികൃതര്‍  വെച്ചിരുന്നു. ബസ് സര്‍വീസ് ഏര്‍പെടുത്തുകയെന്നതടക്കമുള്ളവ സ്കൂള്‍ തന്നെ മുന്നോട്ടുവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെയും ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെയും  കുട്ടികളുടെ എണ്ണം കുറക്കണമെന്ന നയമാണ് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിനുള്ളത്. അത് ഗതാഗത പ്രശ്നം കൊണ്ട് മാത്രമല്ളെന്നും കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. മൊബല, സീബ് സ്കൂളുകളെ മികച്ച  സ്കൂളുകളാക്കി മാറ്റുമെന്നതടക്കമുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ദാര്‍സൈത്ത് ഗതാഗത പ്രശ്നം നേരത്തേതന്നെ ഉണ്ടായിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ സമ്മര്‍ദങ്ങള്‍ വന്നിട്ടുണ്ട്. അല്‍ അന്‍സാബിലേക്ക് സ്കൂള്‍ മാറ്റണമെന്ന ആവശ്യം നേരത്തേതന്നെ ഉയര്‍ന്നുവന്നിരുന്നതാണ്. ചില പത്രങ്ങളില്‍ കഴിഞ്ഞ ദിവസം വന്ന അഡ്മിഷന്‍ കണക്കുകള്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ നേരത്തേതന്നെ പ്രസിദ്ധീകരിച്ചവയാണ്. അത് പ്രഥമിക കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ഥ കണക്കുകളല്ളെന്നും അദ്ദേഹം പറഞ്ഞു. പ്രസിദ്ധീകരിക്കുന്ന സമയത്തുള്ള സ്ഥിതിഗതിയല്ല ഇപ്പോഴുള്ളത്. കുട്ടികള്‍ ടി. സി വാങ്ങി പോകുന്നതോടെ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാവും. രക്ഷിതാക്കള്‍ പരിഭ്രാന്തരാവേണ്ട സ്ഥിതിയില്ളെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്വകാര്യ സ്കൂളുകളില്‍ ട്യൂഷന്‍ ഫീസ് മാത്രമേ വാങ്ങാവൂ –വിദ്യാഭ്യാസ മന്ത്രാലയം

Posted: 04 Mar 2015 06:56 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളടക്കമുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ ട്യൂഷന്‍ ഫീസ് ഒഴികെ ഒരുതരത്തിലുള്ള ഫീസും നിര്‍ബന്ധിച്ച് വാങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. ട്യൂഷന്‍ ഫീസ് മാത്രമാണ് വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധിച്ച് ഈടാക്കാവുന്ന ഫീസ് എന്നും വേറെ ഏതുതരം ഫീസ് ഏര്‍പ്പെടുത്തുകയാണെങ്കിലും അവ അടക്കല്‍ ഐച്ഛികം (ഒപ്ഷനല്‍) മാത്രമാണെന്നുമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അധികൃതര്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സ്കൂളുകളടക്കം രാജ്യത്തെ മിക്ക സ്വകാര്യ സ്കൂളുകളും ട്യൂഷന്‍ ഫീസ് കൂടാതെ വിവിധതരം ഫീസുകള്‍ ഈടാക്കുന്നുണ്ട്. യൂനിഫോം, ബുക്, ട്രാന്‍സ്പോര്‍ട്ട് എന്നിവ സ്കൂള്‍ നല്‍കുന്നുണ്ടെങ്കില്‍ അതിന് ഫീസ് ഈടാക്കാം. എന്നാല്‍, ഇവക്കായി സ്കൂളില്‍നിന്നുള്ള സംവിധാനം തന്നെ ഉപയോഗപ്പെടുത്തണമെന്ന് മാനേജ്മെന്‍റുകള്‍ക്ക് ശഠിക്കാനാവില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഉപയോഗിക്കാതെ സ്വന്തംനിലക്ക് വരുന്നതുപോലെ സ്കൂള്‍ നിഷ്കര്‍ഷിക്കുന്ന യൂനിഫോമും ബുക്കുകളും വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ പുറത്തുനിന്നുവാങ്ങാമെന്നര്‍ഥം. സ്മാര്‍ട്ട് റൂം, അഡ്മിഷന്‍ ഫയല്‍ ഓപണിങ്, കാര്‍ണിവല്‍ തുടങ്ങി വിവിധ പേരുകളില്‍ പല സ്കൂളുകളും വിദ്യാര്‍ഥികളില്‍നിന്ന് പണംപറ്റുന്നുണ്ട്. എന്നാല്‍, ഇവയൊന്നും നല്‍കല്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമില്ളെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് പണം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പരാതി ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ക്ളാസ് റൂമിന്‍െറ പേരില്‍ ഒരു ഇന്ത്യന്‍ സ്കൂളില്‍ വര്‍ഷംതോറും 15 ദീനാറാണ് ഈടാക്കുന്നത്. ക്ളാസ് അധ്യാപകര്‍ വഴി പിരിക്കുന്ന ഈ തുകക്ക് രശീതും നല്‍കാറില്ളെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഈ പണം അടച്ചില്ളെങ്കില്‍ വാര്‍ഷികപ്പരീക്ഷ എഴുതാന്‍ സമ്മതിക്കില്ളെന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ക്ക്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 50ഓളം രക്ഷിതാക്കള്‍ ഈ പണം അടച്ചിട്ടില്ല. ഇതുപോലെ, പല സ്കൂളുകളിലും പല പേരുകളില്‍ രക്ഷിതാക്കളില്‍നിന്ന് പണം ഈടാക്കുന്നുണ്ട്. കാര്‍ണിവലിനായി ഒരു വിദ്യാര്‍ഥി 10 ദീനാറിന്‍െറ കൂപ്പണ്‍ വില്‍ക്കണം എന്നുതുടങ്ങി കാര്യമായ ചെലവൊന്നുമില്ലാത്ത അഡ്മിഷന് ഫയല്‍ ഓപണ്‍ ചെയ്യാന്‍ പ്രത്യേക ഫീസ് ഈടാക്കുക വരെ ചെയ്യുന്നു. ഇതൊന്നും നിര്‍ബന്ധമായി അടക്കേണ്ടതല്ളെന്ന് അറിയാത്ത രക്ഷിതാക്കളും ഇനി അറിഞ്ഞാല്‍ തന്നെ പ്രതികരിക്കാന്‍ മടിക്കുന്നവരും ഇവ അടക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.  
 

സൗദി ജയിലുകളില്‍ 1516 ഇന്ത്യന്‍ തടവുകാര്‍ -പ്രവാസികാര്യമന്ത്രാലയം

Posted: 04 Mar 2015 06:48 PM PST

Image: 

റിയാദ്: സൗദി അറേബ്യയിലെ വിവിധ ജയിലുകളിലായി ആകെ 1516 ഇന്ത്യന്‍ തടവുകാര്‍. ഇന്ത്യന്‍ വിദേശകാര്യ, പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ് എം.പി അച്യുതന്‍ എം.പിക്ക് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. റിയാദിലെ ഇന്ത്യന്‍ എംബസിയുടെ അധികാര പരിധിയിലുള്ള ജയിലുകളില്‍ 922ഉം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ അധികാര പരിധിയില്‍ 594 തടവുകാരുമാണുള്ളത്.
ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി എന്ന സാമൂഹിക സംഘടനയുടെ ആവശ്യപ്രകാരം സൗദി ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് അച്യുതന്‍ എം.പി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് മന്ത്രി സുഷമ സ്വരാജിന് നല്‍കിയ കത്തിനാണ് റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവ മുഖേനെ വിവരങ്ങള്‍ ശേഖരിച്ച് മന്ത്രി മറുപടി നല്‍കിയത്. സൗദിയിലെ ഏറ്റവും വലിയ വിദേശിസമൂഹമായിട്ടും മറ്റ് പലതിലുമെന്ന പോലെ സൗദിയില്‍ വിവിധ കേസുകളില്‍ അകപ്പെടുകയും തടവിലാകുകയും ചെയ്യുന്ന ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് അപ്പപ്പോര്‍ വിവരം ലഭിക്കുന്നതിനുള്ള സംവിധാനമുണ്ടോ എന്ന് അന്വേഷിച്ചും കൃത്യമായ വിവരങ്ങള്‍ യഥാസമയം അറിയാന്‍ കഴിഞ്ഞാല്‍ നിയമസഹായം നല്‍കി പലരെയും കുറ്റങ്ങളില്‍ നിന്നൊഴിവാക്കി ജയില്‍ മോചനം സാധ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ തെളിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ന്യൂഏജ് ഭാരവാഹികള്‍ സി.പി.ഐയുടെ രാജ്യസഭ അംഗമായ അച്യുതന് കഴിഞ്ഞ നവംബറില്‍ കത്തയച്ചത്. കുറ്റവാളികളെയും തടവുകാരെയും പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ സൗദി അറേബ്യയും ഇന്ത്യയും 2010ലെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ സൗദി സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ചതാണെന്നും അതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ തുടരുന്നുണ്ടെന്നും മന്ത്രി സുഷമ സ്വരാജ് കത്തില്‍ ചൂണ്ടിക്കാട്ടി. കരാറിന്‍െറ അടിസ്ഥാനത്തില്‍ സൗദി അധികാരികളില്‍നിന്ന് കേസുകളില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആവശ്യമായ വിവരങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ മിഷന് ലഭിക്കുന്നുണ്ടെന്നും കൂടാതെ വിവിധ ജയിലുകളും നാടുകടത്തല്‍ കേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനുകളും സന്ദര്‍ശിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ യഥാസമയങ്ങളില്‍ ശേഖരിക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനോടൊപ്പം തടവുകാരുടെ ക്ഷേമകാര്യങ്ങളും കേസ്, മോചന വിഷയങ്ങളും അന്വേഷിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും സൗദി വിദേശകാര്യമന്ത്രാലയവുമായി ഇന്ത്യന്‍ എംബസി നിരന്തര സമ്പര്‍ക്കത്തിലാണെന്നും മന്ത്രിയുടെ കത്തില്‍ വിവരിക്കുന്നു. കൂടാതെ ഇന്ത്യക്കാര്‍ ഏതെങ്കിലും കേസില്‍ അറസ്റ്റിലായാല്‍ ഉടന്‍ എംബസിയെ സൗദി അധികൃതര്‍ ഫോണ്‍വഴി വിവരം അറിയിക്കുന്ന സംവിധാനവും നിലവിലുണ്ടെന്നും പിഴവ് കൂടാതെ ഈ നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും ഈ വര്‍ഷം ജനുവരി 14ന് തയാറാക്കിയ കത്തില്‍ മന്ത്രി അറിയിക്കുന്നു.
 

അഫ്സല്‍ ഗുരുവിന്‍െറ ശരീരം

Posted: 04 Mar 2015 06:21 PM PST

Image: 

2013 ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരു എന്ന കശ്മീരി യുവാവ് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷവും വലിയ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. 2001 ഡിസംബര്‍ 13ന് നടന്ന പ്രമാദമായ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതിയാണ് അഫ്സല്‍ ഗുരു. നേരത്തേ കശ്മീര്‍ വിഘടനവാദ പ്രസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന, എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ആ യുവാവ്, പിന്നീട് കീഴടങ്ങി ഇന്ത്യന്‍ സൈന്യത്തിന്‍െറ വിവരദാതാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ആ കാലത്താണ് പാര്‍ലമെന്‍റ് ആക്രമണം നടക്കുന്നതും അതില്‍ അയാള്‍ പ്രതിയാക്കപ്പെടുന്നതും. പാര്‍ലമെന്‍റ് ആക്രമണംതന്നെ അടിമുടി ദുരൂഹത നിറഞ്ഞ സംഭവമാണ്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിശദാംശങ്ങളും മേല്‍വിലാസങ്ങളും വെളിപ്പെടുത്താന്‍പോലും അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സന്നദ്ധമായിട്ടില്ല എന്നതില്‍നിന്നുതന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ തിടംവെക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍, സൈന്യം, പൊലീസ് തുടങ്ങിയവ ഉള്‍പ്പെട്ട ഒരു അധോ ഭരണകൂടം (Deep State) നമ്മുടെ ജനാധിപത്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനെക്കുറിച്ച സംശയങ്ങള്‍ ശക്തിപ്പെടുത്തിയ സംഭവംകൂടിയാണ് പാര്‍ലമെന്‍റ് ആക്രമണം.

പാര്‍ലമെന്‍റ് ആക്രമണം നടക്കുന്ന സമയത്ത്, കശ്മീരിലെ ഭീകരവിരുദ്ധ സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥന്‍ ഏല്‍പിച്ച ദൗത്യങ്ങളുമായി ഡല്‍ഹിയില്‍ എത്തിയ ആളാണ് അഫ്സല്‍ ഗുരു. പക്ഷേ, അയാള്‍ പിന്നീട് പാര്‍ലമെന്‍റ് ആക്രമണ കേസില്‍ പ്രതിയാക്കപ്പെടുന്നതാണ് ജനങ്ങള്‍ കാണുന്നത്. ഒടുവില്‍ അഫ്സല്‍ ഗുരുവിന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ‘രാജ്യത്തിന്‍െറ കൂട്ട മന$സാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ അഫ്സല്‍ തൂക്കിലേറ്റപ്പെടണമെന്ന് കോടതി പറയുകകൂടി ചെയ്തതോടെ അത് നമ്മുടെ നീതിന്യായ ചരിത്രത്തിലെ അത്യന്തം വേദനാജനകമായ ഏടായി രേഖപ്പെടുത്തപ്പെട്ടു. അഫ്സലിന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടുവെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും അഭിഭാഷകരും പലവട്ടം പറഞ്ഞെങ്കിലും കൂട്ടമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള തിടുക്കത്തില്‍ ആരും അത് കേട്ടതേയില്ല. ഒടുവില്‍, അയാള്‍ തിഹാര്‍ ജയില്‍ വളപ്പില്‍ തൂക്കിലേറ്റപ്പെട്ടു.

തൂക്കിലേറ്റപ്പെടുമ്പോഴും അഫ്സലിന് സ്വാഭാവികമായും മാനുഷികവുമായും നീതി നിഷേധിക്കപ്പെട്ടു. തൂക്കിലേറ്റുന്ന വിവരം കുടുംബത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. കുടുംബത്തെ അവസാനമായി കാണാനോ അവരുമായി സംസാരിക്കാനോ ഉള്ള അവസരം ഭരണകൂടം അഫ്സലിന് നല്‍കിയതുമില്ല. എന്നുമാത്രമല്ല, തൂക്കിലേറ്റപ്പെട്ട തന്‍െറ ഭര്‍ത്താവിന്‍െറ മൃതദേഹം വിട്ടുതരണമെന്ന ഭാര്യ തബസ്സുമിന്‍െറ ആവശ്യംപോലും ഭരണകൂടം നിഷ്കരുണം നിരസിച്ചു. തിഹാര്‍ ജയില്‍ വളപ്പില്‍ എവിടെയോ മൃതദേഹം സര്‍ക്കാര്‍ മറമാടി.
അഫ്സല്‍ ഗുരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്നും വോട്ട് സമാഹരിക്കാനുള്ള  ഉപകരണമായിരുന്നു. അഫ്സലിനെ ഉടന്‍ തൂക്കിക്കൊല്ലുക എന്നതായിരുന്നു ബി.ജെ.പിയുടെ പ്രധാനപ്പെട്ടൊരു പ്രചാരണായുധം. അഫ്സലിന്‍െറ വധശിക്ഷ നീട്ടിക്കൊണ്ടുപോവുക വഴി യു.പി.എ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് കീഴടങ്ങുകയാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു. അഫ്സല്‍ എന്ന പ്രതീകത്തെ മുന്‍നിര്‍ത്തി ഹിന്ദു വോട്ടുകള്‍ സമാഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, മുന്നറിയിപ്പില്ലാതെ അഫ്സലിനെ തൂക്കിലേറ്റിക്കൊണ്ടാണ് യു.പി.എ ഭരണകൂടം ഈ പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചത്.

ഇപ്പോള്‍ അഫ്സല്‍ വീണ്ടും വിവാദങ്ങളുടെ മുന്‍നിരയിലേക്ക് വന്നതും രാഷ്ട്രീയ കാരണങ്ങളാല്‍തന്നെ. ഒരിക്കലും ഒത്തുപോവാത്ത രാഷ്ട്രീയ നയങ്ങളുള്ള ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കശ്മീരില്‍ മന്ത്രിസഭ രൂപവത്കരിച്ചതാണ് പശ്ചാത്തലം. ബി.ജെ.പിയോടൊപ്പം ചേരുക വഴി പി.ഡി.പി കശ്മീരി താല്‍പര്യങ്ങളെ വിറ്റുതുലച്ചു എന്ന വിമര്‍ശം കശ്മീര്‍ താഴ്വരയില്‍ ഉയരുന്നതിനിടെയാണ്, ഞങ്ങള്‍ അങ്ങനെയൊന്നുമല്ല എന്ന സന്ദേശം നല്‍കാന്‍ വേണ്ടി പി.ഡി.പി വീണ്ടും അഫ്സലിനെ ഉപയോഗിക്കുന്നത്. അഫ്സലിന്‍െറ ഭൗതിക അവശിഷ്ടങ്ങള്‍ തിരിച്ചുനല്‍കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടിരിക്കുകയാണ്. അഫ്സലിന്‍െറ ശരീര അവശിഷ്ടങ്ങള്‍ ലഭിക്കാനും അത് ആചാരപ്രകാരം മറമാടാനും അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നതു ശരിതന്നെ. പക്ഷേ, അതും രാഷ്ട്രീയ ഉപകരണമാക്കപ്പെടുന്നത് മനസ്സിലാക്കപ്പെടുകയും വേണം. ‘ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട’ ഒരാള്‍ക്കുവേണ്ടി വാദിക്കുന്നവരുമായി അധികാരം പങ്കിടുന്നതിലെ നിഗളിപ്പ് ബി.ജെ.പിയും അനുഭവിക്കുന്നുണ്ട്. കോണ്‍ഗ്രസോ മറ്റേതെങ്കിലും മതേതര കക്ഷിയോ ആണ് ഇങ്ങനെയൊരു സഖ്യം കൊണ്ടുനടക്കുന്നതെങ്കില്‍ രാജ്യസ്നേഹം പറഞ്ഞ് അവര്‍ നാടാകെ കുഴപ്പം സൃഷ്ടിക്കുമായിരുന്നു. പക്ഷേ, ‘ഭീകരര്‍ക്ക്’ വേണ്ടി വാദിക്കുന്നവരുമായി ഭരണംപങ്കിടുന്നതിനെ ഈ സര്‍വാംഗ രാജ്യസ്നേഹ പാര്‍ട്ടി എങ്ങനെ വ്യാഖ്യാനിക്കുമെന്നതും കൗതുകകരമായ കാര്യമാണ്.
മനുഷ്യാവകാശവും സുതാര്യമായ നീതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് അഫ്സല്‍ ഗുരു സംഭവം. എന്നാല്‍, അത്തരം ചോദ്യങ്ങളെ വസ്തുനിഷ്ഠമായി അഭിമുഖീകരിക്കാനും തീര്‍ച്ചയുള്ള തീര്‍പ്പുകളിലത്തൊനും നമുക്ക് കഴിയുന്നില്ല. എല്ലാറ്റിനെയും സങ്കുചിതമായ അധികാര രാഷ്ട്രീയത്തിന്‍െറ കണ്ണിലൂടെ മാത്രം കാണുന്ന വഷളത്തം തന്നെയാണ് പുതിയ വിവാദത്തിന്‍െറയും കാതല്‍. അതിനുമപ്പുറം ഭരണഘടനാധിഷ്ഠിതമായ നീതിനിര്‍വഹണം എന്ന ആശയത്തിലേക്ക് ഈ ചര്‍ച്ചകളെ മുന്നോട്ട് കൊണ്ടുപോവാന്‍ നമുക്ക് കഴിയുമോ?

ഉല്‍ക്കാ ശകലങ്ങള്‍: പ്രതീക്ഷയോടെ ശാസ്ത്രലോകം

Posted: 04 Mar 2015 10:58 AM PST

Image: 

കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ തീഗോളത്തിന്‍െറ ഭാഗമെന്ന് കരുതപ്പെടുന്ന ഉല്‍ക്കാ ശകലങ്ങളെക്കുറിച്ച് ജിയോളജി വകുപ്പില്‍ പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഗവേഷക വിദ്യാര്‍ഥികള്‍ പ്രതീക്ഷയില്‍. ആകാശത്ത് ദൃശ്യമായ തീഗോളം ഉല്‍ക്കാ വര്‍ഷംതന്നെയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍നിന്ന് ഉല്‍ക്കയുടേതെന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ കണ്ടത്തെിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍നിന്ന് കണ്ടത്തെിയ 600 ഗ്രാം തൂക്കമുള്ള വസ്തു മാത്രമാണ് ഉല്‍ക്കയുടെ ഭാഗമെന്നാണ് കരുതപ്പെടുന്നത്. ഈ വസ്തു ഏറ്റെടുത്ത റവന്യൂ അധികൃതര്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. ജി.എസ്.ഐയുടെ ഹൈദരാബാദ് ലാബില്‍ പരിശോധനക്ക് അയച്ച വസ്തു ബോളിഡ് ഉല്‍ക്കയുടെ ഭാഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉല്‍ക്കാ ശകലമാണിതെന്ന് ശരിവെക്കുന്ന നിരവധി തെളിവുകളാണ് പ്രാഥമിക നിഗമനത്തില്‍ കണ്ടത്തെിയത്.

പ്രാഥമിക പരിശോധനയില്‍ ഇരുമ്പയിരിന്‍െറയും നിക്കലിന്‍െറയും സാന്നിധ്യം കണ്ടത്തെിയിട്ടുണ്ട്. കൈപ്പത്തിയോളം മാത്രം വലിപ്പമുള്ള വസ്തുവിന്‍െറ ഭാരം ഇത്രയും വലിപ്പമുള്ള മറ്റു വസ്തുക്കളെക്കാള്‍ കൂടുതലാണ്. ഉല്‍ക്കാ ശകലങ്ങളില്‍ കാണപ്പെടുന്ന സുഷിരങ്ങള്‍, പ്രതലത്തിന്‍െറയും വക്കുകള്‍ പൊട്ടിയുള്ള പൊടിയുടെ തിളക്കം, കല്ലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുമ്പിന്‍െറ സാന്നിധ്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഉല്‍ക്കാശകലം തന്നെയാണിതെന്ന നിഗമനത്തിന് സാധ്യത വര്‍ധിപ്പിക്കുകയാണ്. ജിയോളജി വകുപ്പിന്‍െറ പരിശോധനയില്‍ ഉല്‍ക്കാ ഭാഗമെന്ന് തെളിഞ്ഞാല്‍ കൊച്ചി ശാസ്ത്ര -സാങ്കേതിക സര്‍വകലാശാല, കേരള ശാസ്ത്ര -സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ദുരന്ത നിവാരണ അതോറ്റിറ്റി, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നീ സ്ഥാപനങ്ങള്‍ക്ക് പഠനങ്ങള്‍ക്കായി ഉല്‍ക്കയുടെ ഭാഗം നല്‍കണമെന്ന് റവന്യൂ വകുപ്പ് ജി.എസ്.ഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ സംഭവിച്ച ഈ അത്യപൂര്‍വ ഉല്‍ക്കാ വര്‍ഷം പുതിയ പഠനങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് ശാസ്ത്ര വിദ്യാര്‍ഥികള്‍ കരുതുന്നത്.  കുസാറ്റിലേത് ഉള്‍പ്പെടെ ഗവേഷക വിഭാഗങ്ങള്‍ ഈ വിഷയത്തില്‍ പഠനമാരംഭിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനത്തില്‍തന്നെ ലോഹസാന്നിധ്യമുള്ള കുറുപ്പംപടിയിലെ വസ്തു പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ഏതെങ്കിലും വിവരങ്ങളിലേക്ക് വെളിച്ചം പകരുമെന്ന പ്രതീക്ഷ ശാസ്ത്രലോകത്തിനാകെയുമുണ്ട്.   
 

എതിര്‍പ്പ് പറഞ്ഞവരുടെ നാവരിഞ്ഞു; പരമ്പരാഗത പാര്‍ട്ടികള്‍ക്ക് പിന്നാലെ ആദര്‍ശ പാര്‍ട്ടിയും

Posted: 04 Mar 2015 10:57 AM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മിന്നുന്ന വിജയം സാധ്യമാക്കിയ ആം ആദ്മിയെ കണ്ടുപഠിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും മുഖ്യധാരാ പാര്‍ട്ടികളെ ഉപദേശിച്ചത്. എന്നാല്‍, നാടിന്‍െറ നല്ലനാളെ സ്വപ്നം കണ്ട് സ്വയംസമര്‍പ്പിച്ച പ്രവര്‍ത്തകരെയും വോട്ട് ചെയ്ത് വിജയിപ്പിച്ചവരെയും മണ്ടന്മാരാക്കി സ്ഥാനമുറപ്പിക്കാന്‍ പരസ്പരം വെട്ടുന്ന മറ്റു പാര്‍ട്ടികളുടെ ശീലങ്ങള്‍ കണ്ടും കേട്ടും പഠിക്കുന്ന തിരക്കിലായിരുന്നു ആം ആദ്മി നേതാക്കളും.
സംശുദ്ധ രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം എന്നിവയാണ് ആപ്പിന്‍െറ മുഖ്യനയങ്ങളായി തുടക്കം മുതല്‍ പ്രഖ്യാപിച്ചു പോന്നത്. സംഭാവന പട്ടിക പരസ്യപ്പെടുത്തിയും ജനങ്ങളിലേക്കും പ്രവര്‍ത്തകരിലേക്കും ഇറങ്ങിച്ചെന്നും നയങ്ങള്‍ പാലിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പൊതുവേദികളില്‍ സ്വയം വിനയം ഭാവിച്ചും ഇതരനേതാക്കളെ പുകഴ്ത്തിയും പുണര്‍ന്നും അണിനിരന്നിരുന്ന ആപ്പിന്‍െറ മുഖ്യനേതാക്കള്‍ കുതികാല്‍വെട്ടില്‍ പലരെയും കടത്തിവെട്ടുന്നവരാണെന്നു പുറത്തറിഞ്ഞതോടെയാണ് പാര്‍ട്ടിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമായത്. നയതീരുമാനങ്ങളില്‍ അഖിലേന്ത്യാ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഏകാധിപത്യം പുലര്‍ത്തുന്നതിലും പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാവുന്നതിലും സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ഏറെക്കാലം മുമ്പേ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലത്തെിയെങ്കിലും നേതാക്കള്‍ പരസ്പരം പൊറുത്തും ക്ഷമിച്ചും ഡല്‍ഹി വിജയത്തിനായി ഒന്നിച്ച് അണിനിരന്നു. പ്രഖ്യാപിക്കുന്ന മൂല്യങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ ശാഠ്യംപിടിച്ച പ്രശാന്ത് ഭൂഷണ്‍ പക്ഷേ, പാര്‍ട്ടി വിരുദ്ധര്‍ എന്നറിയപ്പെടുന്നവര്‍ക്കും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിപ്പോന്നു എന്നാണ് ആക്ഷേപം. യോഗേന്ദ്രയാദവ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നും കെജ്രിവാളിന്‍െറ അധ്യക്ഷ കസേര കൈക്കലാക്കാന്‍ ശ്രമിച്ചൂവെന്നും വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിയുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ നിര്‍ദേശങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചിരുന്നതെങ്കിലും തനിക്കു ചുറ്റും ഉപഗ്രഹങ്ങളെപ്പോലെ കറങ്ങുന്ന രണ്ടാംനിര നേതാക്കളിലാണ് കെജ്രിവാള്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്.
ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയാറാക്കിയ അഴിമതിവിരുദ്ധ സമരവീഥിയിലൂടെ കെജ്രിവാള്‍ നടത്തിയ ഉജ്ജ്വല പ്രകടനം തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ചക്ക് നിദാനം. എന്നാല്‍, കെജ്രിവാള്‍ തന്നെയാണ് പാര്‍ട്ടി എന്ന് വെളിപ്പെടുത്തുകയാണ് എതിര്‍പ്പുയര്‍ത്തിയ നേതാക്കളുടെ നാവരിയുക വഴി ബുധനാഴ്ച ദേശീയ നിര്‍വാഹക സമിതി ചെയ്തത്.

 

നഷ്ടമായത് പള്ളിക്കും പാര്‍ട്ടിക്കും ഇടയിലെ പാലം

Posted: 04 Mar 2015 10:31 AM PST

Image: 

സഭയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബന്ധിപ്പിക്കുന്ന പാലമായിരുന്നു നൈനാന്‍ കോശി. എന്നാല്‍, സി.ജെ. തോമസും എം.പി. പോളും ജോസഫ് മുണ്ടശ്ശേരിയും സ്വീകരിച്ച പാതയായിരുന്നില്ല അദ്ദേഹത്തിന്‍േറത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും വിശ്വാസികളും തമ്മിലുള്ള കലഹവും സംഘര്‍ഷവും അവസാനിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. പ്രൊട്ടസ്റ്റന്‍റ് സഭാ കൗണ്‍സിലിന്‍െറ ആസ്ഥാനമായ ജനീവയില്‍ അന്തര്‍ദേശീയ കാര്യങ്ങള്‍ക്കുള്ള വകുപ്പിന്‍െറ നേതൃസ്ഥാനത്ത് ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയത്തെിയത്. ഇവിടത്തെ സവിശേഷ സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തില്‍ പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള സഹകരണത്തിന്‍െറ സാധ്യതകള്‍ ആരാഞ്ഞ അദ്ദേഹം തന്‍െറ പുസ്തകത്തിന് നല്‍കിയ പേരുപോലും ‘പള്ളിയും പാര്‍ട്ടിയും’ എന്നായിരുന്നു. രണ്ട് ദര്‍ശനങ്ങളെയും ലളിതവത്കരിക്കാതെയും വ്യത്യസ്തതകളെ മൂടിവെക്കാതെയും ഇതില്‍ അവതരിപ്പിക്കുകയും ചെയ്തു. 1960കളുടെ ഒടുവിലും 70കളിലും ലാറ്റിനമേരിക്കയില്‍ കത്തോലിക്ക സഭയില്‍ ഉയര്‍ന്നുവന്ന വിമോചന ദൈവശാസ്ത്രചിന്താധാരയാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ പാവ സര്‍ക്കാറുകളുടെ അടിച്ചമര്‍ത്തലിനെതിരെ ഉയര്‍ന്നുവന്ന പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയത് ഇവരുടെ പോരാളികളായിരുന്നു. കൊളംബിയ, അര്‍ജന്‍റീന, മെക്സികോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇത്തരം അനുഭവത്തില്‍നിന്നാണ് നൈനാന്‍ കോശി കേരളീയ സമൂഹത്തില്‍ സഭയും പാര്‍ട്ടിയും തമ്മിലുള്ള സമാന്തര രേഖകള്‍ അന്വേഷിച്ചത്.
 സുവിശേഷത്തിന്‍െറ ദരിദ്രരോടുള്ള പക്ഷപാതം, പ്രവാചകരുടെ നീതിക്കുവേണ്ടിയുള്ള ആഹ്വാനം, ദരിദ്രപക്ഷത്തുനിന്നുള്ള സാമൂഹിക വിമര്‍ശം എന്നിവയെല്ലാം മാര്‍ക്സിയന്‍ ചിന്തകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാര്‍ക്സിന്‍െറ മതവിമര്‍ശം പലരീതിയിലും ബൈബ്ളിലെ പഴയനിയമ പ്രവാചകരുടെ വിമര്‍ശത്തെ അനുസ്മരിപ്പിക്കുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്തീയ വിശ്വാസിയായി നിന്ന് മാര്‍ക്സിസത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു. മാര്‍ക്സിസ്റ്റ് ആശയങ്ങളുടെ രൂപവത്കരണത്തില്‍ ക്രിസ്തുമതം സ്വാധീനംചെലുത്തിയിട്ടുണ്ടെന്നും മാര്‍ക്സിസം ക്രിസ്തുമതത്തില്‍നിന്ന് പലതും കടമെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മാര്‍ക്സിസവും ക്രിസ്തീയ ദര്‍ശനങ്ങളുമായി സാമ്യമുണ്ടെന്നും വ്യക്തമാക്കി.
 മാര്‍ക്സും എംഗല്‍സും മാത്രമല്ല സഭയോടും മതത്തോടും തീവ്രമായി  പ്രതികരിച്ചത്. വരേണ്യ സമ്പന്നവര്‍ഗത്തിന്‍െറ കൂടെനില്‍ക്കുന്ന ദൈവത്തെയാണ് മാര്‍ക്സിസം നിഷേധിക്കുന്നത്. ഇതൊരു വ്യാജ ദൈവമാണ്. ക്രിസ്തീയവിശ്വാസത്തിന് ഒരു പുതിയമാനം സൃഷ്ടിക്കുന്നതില്‍ മാര്‍ക്സിസത്തിന് നല്ല പങ്കുണ്ടെന്നും നൈനാന്‍ കോശി ചൂണ്ടിക്കാണിച്ചു. മതത്തിലെ നന്മയുടെ പക്ഷത്തായിരുന്നു അദ്ദേഹം. മാര്‍ക്സിസം മുന്നോട്ടുവെക്കുന്നത് ഈ നന്മയുടെ വഴികളാണെന്നും നിര്‍ഭയനായി പ്രസംഗിച്ചു.  

 

സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് മിസോ വെല്ലുവിളി

Posted: 04 Mar 2015 10:28 AM PST

Image: 

ജലന്ധര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ് ‘ബി’ പോരാട്ടത്തില്‍ കേരളത്തിന് വ്യാഴാഴ്ച നിലവിലെ ജേതാക്കളായ മിസോറമിന്‍െറ കടുത്ത വെല്ലുവിളി. ആദ്യ മത്സരത്തില്‍ ഗോവയെ തോല്‍പിച്ച കരുത്തുമായി മലയാളിക്കൂട്ടവും ഡല്‍ഹിയെ കീഴടക്കിയ മിസോറമും ഏറ്റുമുട്ടുമ്പോള്‍ അങ്കത്തിന് ചൂടേറും. ഉച്ചക്കുശേഷം മൂന്നിന് ജലന്ധറിലെ ഗുരു ഗോബിന്ദ് സിങ് സ്റ്റേഡിയത്തിലാണ് മത്സരം.

കനത്തമഴ കാരണം കേരളത്തിന്‍െറ ആദ്യ മത്സരം ഹോഷിയാര്‍പൂരിലെ ജെ.സി.ടി മില്‍സ് സ്റ്റേഡിയത്തിലായിരുന്നു നടന്നത്. രണ്ടുദിവസമായി ജലന്ധറില്‍ മഴയില്ലാത്തതിനാല്‍ ഗുരു ഗോബിന്ദ് സിങ് സ്റ്റേഡിയം കളിക്ക് സജ്ജമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മിസോറം ഒത്തിണക്കത്തോടെ കളിക്കുന്ന ടീമാണ്. കുറിയ പാസുകളുമായി നീക്കങ്ങള്‍ നെയ്യുന്ന വടക്കു കിഴക്കന്‍ ടീമിനെതിരെ മുഴുവന്‍ ശക്തിയും പുറത്തെടുക്കേണ്ടിവരും. കിട്ടിയ ചാന്‍സ് മുതലെടുക്കാന്‍ മിടുക്കരുമാണവര്‍. ലാല്‍ ബിക്ലുവ, ലാല്‍റിന്‍പുവ, സീക്കോ എന്നിവരാണ് മിസോ ടീമിലെ അപകടകാരികള്‍. കഴിഞ്ഞ മത്സരത്തിലെ ഗോള്‍ സ്കോററായ സി. നസ്റുദ്ദീനും കാലിക്കറ്റ് സര്‍വകലാശാല ക്യാപ്റ്റന്‍ വി.പി. സുഹൈറുമാണ് കേരളത്തിന്‍െറ മുന്നേറ്റത്തിന് കരുത്തുപകരുന്നത്.

കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെയാകും കോച്ച് പി.കെ. രാജീവ് കളത്തിലിറക്കുക. ക്യാപ്റ്റന്‍ വി.വി. സുര്‍ജിത്തും എന്‍. ജോണ്‍സണുമടക്കമുള്ള താരങ്ങള്‍ പ്രതിരോധനിരയില്‍ കോട്ടകെട്ടും. മധ്യനിരയില്‍ ജിജോ ജോസഫും ഉസ്മാന്‍ ആശിഖുമാണ് പ്രതീക്ഷകള്‍.
മിസോറമിനെതിരെ ജയിച്ച് സെമിഫൈനല്‍ പ്രതീക്ഷകള്‍ വര്‍ണാഭമാക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് പി.കെ. രാജീവ് പറഞ്ഞു. ഇന്നലെ നടന്ന ഗ്രൂപ് ‘ബി’ മത്സരത്തില്‍ റെയില്‍വേസിനെ ഗോവ 3-1ന് കീഴടക്കി. ലുധിയാനയില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ പഞ്ചാബും സര്‍വീസസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
 

ഇസ്രായേലിന്‍െറ ആണവ വഞ്ചന

Posted: 04 Mar 2015 10:19 AM PST

Image: 

യുനൈറ്റഡ് നേഷന്‍സ്: ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ നെതന്യാഹു നടത്തിയ പ്രഭാഷണം ഇറാന്‍ ആണവ വിഷയത്തില്‍ ഇസ്രായേല്‍ തുടരുന്ന വ്യാജ പ്രചാരവേലയുടെ പുതിയ ഉയരങ്ങളാണ് തുറന്നുകാട്ടുന്നത്. ഇങ്ങനെയൊക്കെ ആയിട്ടും, ആണവായുധ നിര്‍മാണത്തിന് ഏറെ അരികെയാണ് ഇറാനെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് തെളിയുകയാണ്.

ഇറാന്‍ ഭീഷണി നിരന്തരം ഉയര്‍ത്തിക്കാട്ടിയുള്ള വാചാടോപം നെതന്യാഹുവിന്‍െറ എക്കാലത്തെയും ആയുധമാണ്. 1997ല്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നത് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളുടെ വന്‍ ശേഖരം നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു.
അമേരിക്ക പോലും ഇതിന്‍െറ പരിധിയില്‍ വരുമെന്നും തട്ടിവിട്ടു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിനരികെയാണെന്ന വാദം പക്ഷേ, അതിനും മുമ്പ് 1992ല്‍തന്നെ നെതന്യാഹു പറഞ്ഞുതുടങ്ങിയതാണ്. പാര്‍ലമെന്‍റ് അംഗമായിരിക്കെ നടത്തിയ പ്രസംഗത്തില്‍ മൂന്ന്-അഞ്ച് വര്‍ഷത്തിനിടെ ആണവായുധമൊരുങ്ങുമെന്നായിരുന്നു ഭീഷണി.  2012ല്‍ യു.എന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഒരു വര്‍ഷത്തിനകം ഇറാന്‍ ആണവായുധം നിര്‍മിക്കുമെന്ന് ‘മുന്നറിയിപ്പ്’ നല്‍കി. ഇങ്ങനെയുള്ള വാദങ്ങള്‍ വഴി സ്വന്തം രഹസ്യാന്വേഷണ ഏജന്‍സിതന്നെയാണ് പരിഹാസ്യമാകുന്നതെന്ന സത്യം നെതന്യാഹു മറന്നു. ഇറാന്‍ ആണവായുധങ്ങള്‍ക്കായി ശ്രമം നടത്തുന്നില്ളെന്ന് മൊസാദ്തന്നെ അടുത്തിടെ കണ്ടത്തെിയിരുന്നുവെന്നത് ചേര്‍ത്തുവായിക്കണം.

അന്താരാഷ്ട്ര ആണവോര്‍ജ സമിതി നിരന്തരമായി പരിശോധനകള്‍ തുടര്‍ന്നിട്ടും ഇതുവരെയും തെളിവുകളൊന്നും കണ്ടത്തെിയിട്ടില്ല. ഫുകുഷിമ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ജപ്പാന്‍ മാത്രമാണ് അടുത്ത കാലത്ത് സമാനമായ പരിശോധനകള്‍ക്കു വിധേയമായത്.
എന്നിട്ടും കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു ആരോപിച്ചത് ആണവോര്‍ജ സമിതിക്ക് ഇറാന്‍െറ സൈനിക ആണവ ശേഷിയെക്കുറിച്ച് അറിയുമെന്നാണ്. തന്‍െറ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി നടത്തുന്ന ശുദ്ധ ആരോപണം.
ഇറാനെതിരെ ആക്രമണം നടത്താനുള്ള കാരണം നഷ്ടപ്പെടുമോ എന്നതാണ് ഇതിനു പിന്നിലെന്നാണ് സൂചന.

കടപ്പാട്: ന്യൂയോര്‍ക് ടൈംസ് (യു.എന്നിലെ ഇറാന്‍ സ്ഥാനപതിയാണ് ലേഖകന്‍)
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP