സ്വാഗതം
WELCOME

News Update..

Sunday, March 29, 2015

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം Madhyamam News Feeds

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം Madhyamam News Feeds

Link to

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം

Posted: 29 Mar 2015 04:32 AM PDT

Image: 

മെല്‍ബണ്‍: കന്നി ലോകകപ്പ് ഫൈനലില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഓസീസിനെതിരെ തുച്ഛമായ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ് സ്കോററായിരുന്ന ഗ്രാന്‍ഡ് എലിയട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. ഏലിയട്ട് 82 പന്തില്‍ 83 റണ്‍സെടുത്തു.

സമ്മര്‍ദ്ദമില്ലാതെ വന്‍ സ്കോര്‍ പടുത്തുയര്‍ത്താനാണ് മക്കല്ലം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ മക്കല്ലത്തിന്‍െറ തന്നെ വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക് തകര്‍ത്തു. ഇന്നിങ്സിന്‍െറ മൂന്നാം പന്തില്‍ മക്കല്ലത്തെ സ്റ്റാര്‍ക് ക്ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് കയറി അടിക്കാനാണ് മക്കല്ലം ശ്രമിച്ചത്. മക്കല്ലത്തിന്‍െറ കൂടെ ഓപണിങ്ങിനിറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായി. 34 പന്തുകളാണ് ഗപ്റ്റില്‍ നേരിട്ടത്. സാധാരത്തേതില്‍ നിന്ന് നേരത്തെ ബൗള്‍ ചെയ്ത മാക്സ് വെലാണ് ഗപ്റ്റിലിനെ പുറത്താക്കിയത്. പിന്നാലെയത്തെിയ കെയ്ന്‍ വില്യംസണ്‍ 33 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്.

അതിനുശേഷം ഒന്നിച്ച ഗ്രാന്‍ഡ് എലിയട്ടും റോസ് ടെയ് ലറും വിക്കറ്റ് പോവാതെ കിവീസിനെ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍െറ നട്ടെല്ലാവുകയായിരുന്നു ഇരുവരുടെയും ബാറ്റിങ്. 72 പന്തില്‍ 40 റണ്‍സെടുത്ത ടെയ് ലര്‍ പുറത്തായതോടെ കിവീസ് തകരുകയായിരുന്നു. ജെയിംസ് ഫോള്‍ക്നറാണ് ടെയ് ലറെ പുറത്താക്കിയത്. പിന്നീടത്തെിയ കോറി ആന്‍ഡേഴ്സണെയും ഫോള്‍ക്നര്‍ പുറത്താക്കി. കിവീസിന്‍െറ പ്രതീക്ഷയായിരുന്ന ഏലിയട്ടിന്‍െറ വിക്കറ്റും ഫോള്‍ക് നറിനായിരുന്നു.  

ഓസീസിനുവേണ്ടി ഫോള്‍ക്നറും മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ടും മാക്സ് വെല്‍ മൂന്നും  വിക്കറ്റ് വീഴ്ത്തി.

 

ആസ്ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം Live

Posted: 29 Mar 2015 03:42 AM PDT

Image: 

മെല്‍ബണ്‍: കന്നി ലോകകപ്പ് ഫൈനലില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഓസീസിനെതിരെ തുച്ഛമായ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ് സ്കോററായിരുന്ന ഗ്രാന്‍ഡ് എലിയട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. ഏലിയട്ട് 82 പന്തില്‍ 83 റണ്‍സെടുത്തു.

സമ്മര്‍ദ്ദമില്ലാതെ വന്‍ സ്കോര്‍ പടുത്തുയര്‍ത്താനാണ് മക്കല്ലം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ മക്കല്ലത്തിന്‍െറ തന്നെ വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക് തകര്‍ത്തു. ഇന്നിങ്സിന്‍െറ മൂന്നാം പന്തില്‍ മക്കല്ലത്തെ സ്റ്റാര്‍ക് ക്ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് കയറി അടിക്കാനാണ് മക്കല്ലം ശ്രമിച്ചത്. മക്കല്ലത്തിന്‍െറ കൂടെ ഓപണിങ്ങിനിറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായി. 34 പന്തുകളാണ് ഗപ്റ്റില്‍ നേരിട്ടത്. സാധാരത്തേതില്‍ നിന്ന് നേരത്തെ ബൗള്‍ ചെയ്ത മാക്സ് വെലാണ് ഗപ്റ്റിലിനെ പുറത്താക്കിയത്. പിന്നാലെയത്തെിയ കെയ്ന്‍ വില്യംസണ്‍ 33 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്.

അതിനുശേഷം ഒന്നിച്ച ഗ്രാന്‍ഡ് എലിയട്ടും റോസ് ടെയ് ലറും വിക്കറ്റ് പോവാതെ കിവീസിനെ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍െറ നട്ടെല്ലാവുകയായിരുന്നു ഇരുവരുടെയും ബാറ്റിങ്. 72 പന്തില്‍ 40 റണ്‍സെടുത്ത ടെയ് ലര്‍ പുറത്തായതോടെ കിവീസ് തകരുകയായിരുന്നു. ജെയിംസ് ഫോള്‍ക്നറാണ് ടെയ് ലറെ പുറത്താക്കിയത്. പിന്നീടത്തെിയ കോറി ആന്‍ഡേഴ്സണെയും ഫോള്‍ക്നര്‍ പുറത്താക്കി. കിവീസിന്‍െറ പ്രതീക്ഷയായിരുന്ന ഏലിയട്ടിന്‍െറ വിക്കറ്റും ഫോള്‍ക് നറിനായിരുന്നു.  

ഓസീസിനുവേണ്ടി ഫോള്‍ക്നറും മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ടും മാക്സ് വെല്‍ മൂന്നും  വിക്കറ്റ് വീഴ്ത്തി.

ദേശീയ കൗണ്‍സില്‍ യോഗം: കെജ്രിവാള്‍ പ്രസംഗിക്കുന്നതിന്‍െറ വിഡിയോ പുറത്തുവിട്ടു

Posted: 29 Mar 2015 12:38 AM PDT

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസംഗത്തിന്‍്റെ 45 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പാര്‍ട്ടി പുറത്തുവിട്ടു. ശനിയാഴ്ച നടന്ന യോഗത്തിലാണ് മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ ദേശീയ കൗണ്‍സിലില്‍നിന്ന് പുറത്താക്കിയത്.

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കെജ്രിവാള്‍ യോഗത്തില്‍ ആരോപിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്‍ വിശ്വാസ വഞ്ചനയാണ് കാണിച്ചത്.  അദ്ദേഹത്തോടൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ളെന്നും  പ്രസംഗത്തില്‍ കെജ് രിവാള്‍ വ്യക്തമാക്കി.

ഇരുനേതാക്കളെയും പുറത്താക്കുന്ന വിഷയത്തില്‍ വോട്ടെടുപ്പ് നടന്നുവെങ്കിലും കെജ്രിവാള്‍ വോട്ടുചെയ്തില്ല. പ്രസംഗംത്തിനുശേഷം വേദിവിട്ട അദ്ദേഹം വൈകീട്ടാണ് മടങ്ങിയത്തെിയത്.

 

ജോര്‍ജ് വിഷയത്തില്‍ അന്തിമ തീരുമാനമായില്ളെന്ന് ചെന്നിത്തല

Posted: 29 Mar 2015 12:20 AM PDT

Image: 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് നേതാക്കളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമാകും നടപടിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിദേശപര്യടനത്തിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

മത്സ്യത്തൊഴിലാളികള്‍ക്ക് മരണാനന്തര സഹായം അഞ്ചുലക്ഷം -മുഖ്യമന്ത്രി

Posted: 28 Mar 2015 11:43 PM PDT

കോട്ടയം: കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിനുള്ള ധനസഹായം അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പാലാക്കരി ഫിഷ് ഫാം ടൂറിസം വികസന പദ്ധതി നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ മരണാനന്തര സഹായമായി മൂന്നുലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നത്. ക്ഷേമനിധി പദ്ധതിക്കായി മത്സ്യഫെഡ് ഇന്‍ഷുറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തുന്നുണ്ട്.
കരയില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ 75,000 രൂപ ഈ ഇനത്തില്‍ ലഭിക്കും. കരയില്‍ വെച്ചുള്ള സാധാരണ മരണത്തിന് 50,000 രൂപയും അംഗ വൈകല്യം സംഭവിച്ചാല്‍ 25,000 രൂപയും ലഭിക്കും. 10ാം ക്ളാസിനുമേല്‍ പഠിക്കുന്ന ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ക്ക് പ്രതിമാസം 100രൂപ വീതവും നല്‍കുന്ന പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 2.35 ലക്ഷം പേര്‍ക്കും ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 77,000 തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴുകോടിയുടെ പ്രീമിയമാണ് ഇതിനു വേണ്ടിവരുക.
3.5 കോടി രൂപ കേന്ദ്ര സര്‍ക്കാറും 3.5 കോടി രൂപ കേരള സര്‍ക്കാറും നല്‍കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്തുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് 9,721 വീട് നിര്‍മിച്ച് നല്‍കിയതില്‍ 79 എണ്ണം കോട്ടയം ജില്ലക്കാണ് നല്‍കിയത്.
13,707 ടോയ്ലെറ്റുകള്‍ നിര്‍മിച്ചതില്‍ 402 എണ്ണം കോട്ടയത്തിനാണ് നല്‍കിയിട്ടുള്ളത്. ഈ രീതിയില്‍ മത്സ്യബന്ധന മേഖലയില്‍ ബഹുമുഖ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി. മുഖ്യാതിഥിയായിരുന്നു. കെ. അജിത് എം.എല്‍.എ പലിശ രഹിത വായ്പാ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒമ്പത് സംഘങ്ങളിലെ 521 വനിതകള്‍ക്കായി 54 ലക്ഷം രൂപ കൈമാറി. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്‍റണി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. വിജയന്‍, വൈക്കം ബ്ളോക് പഞ്ചായത്ത് അംഗം രജനി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. വാസുദേവന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.സി. ക്ളാരന്‍സ്, അമ്പിളി രമേശ് എന്നിവര്‍ ആശംസ നേര്‍ന്നു. മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ സ്വാഗതവും മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ വി.ജി. കിഷോര്‍കുമാര്‍ നന്ദിയും പറഞ്ഞു.
തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 3.50 കോടി ചെലവഴിച്ചാണ് ഫിഷ് ഫാം ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നത്.

ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കണം –വികസന സമിതി

Posted: 28 Mar 2015 11:31 PM PDT

കൊച്ചി: എറണാകുളം ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കണമെന്ന് ജില്ലാവികസന സമിതി യോഗം ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം അടക്കം ജില്ല നേരിടുന്ന വരള്‍ച്ചക്കെടുതികള്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമത്തെിക്കണമെന്നും ഇതിന് ഫണ്ട് അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭാ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി പറഞ്ഞു. നഗരസഭകളുടെ തനത് ഫണ്ട് ഉപയോഗിച്ച് വെള്ളമത്തെിക്കാന്‍ കലക്ടര്‍ അനുമതി നല്‍കണം. അനധികൃത വെള്ളമൂറ്റല്‍ തടയാന്‍ സ്ക്വാഡിനെ നിയമിക്കണം. വിവരം കിട്ടിയാലുടന്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇന്‍ഫോപാര്‍ക്കിന് സമീപം കുടിവെള്ള പൈപ്പും കേബ്ളുകളും സ്ഥാപിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചത് പൂര്‍വ സ്ഥിതിയിലാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
ഓരുജല ഭീഷണി തടയാന്‍ താല്‍ക്കാലിക ബണ്ടുകള്‍ നിര്‍മിക്കുന്നതുമൂലമുള്ള ആവര്‍ത്തനച്ചെലവ് ഒഴിവാക്കാന്‍ സ്ഥിരം സംവിധാനത്തെ കുറിച്ച് ആലോചിക്കണമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. കോണത്തുപുഴയില്‍ പുത്തന്‍കാവിന് സമീപം ബണ്ട് നിര്‍മിക്കാന്‍ വര്‍ഷന്തോറും 15 ലക്ഷം രൂപയാണ് ചെലവിടുന്നത്. സ്ളൂയിസ് കം ബ്രിഡ്ജിലെ കേടായ ഷട്ടറുകള്‍ നന്നാക്കിയാല്‍ ഈ തുക ലാഭിക്കാനാകും. ഇതുസംബന്ധിച്ച എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.
പെരിയാര്‍ വാലി ജലസേചന പദ്ധതിയിലെ കനാലുകളില്‍ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുന്നതിന് പരിഹാരം കാണണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. കൂടുതല്‍ സ്ഥലങ്ങളില്‍ ഷട്ടറുകള്‍ സ്ഥാപിച്ച് മാലിന്യം നീക്കാന്‍ അതത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. കനാല്‍ പുറമ്പോക്കുകളിലെ കൈയേറ്റം ഒഴിവാക്കിയും മാലിന്യം തള്ളുന്ന കടകള്‍ ഒഴിപ്പിച്ചും മാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ കനാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. കലക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബുവിന്‍െറ പ്രതിനിധി ബാബു ആന്‍റണി, മന്ത്രി അനൂപ് ജേക്കബിന്‍െറ പ്രതിനിധി സുനില്‍ ഇടപ്പാലക്കാട്ട്, ജില്ലാപ്ളാനിങ് ഓഫിസര്‍ സാലി ജോസഫ് എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

നൈജീരിയയില്‍ ബോക്കോഹറം 41 പേരെ കൊലപ്പെടുത്തി

Posted: 28 Mar 2015 11:17 PM PDT

Image: 

കാനോ: നൈജീരിയയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബോകോഹറാം തീവ്രവാദികള്‍ 41 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ നിയമസഭാംഗവും ഉള്‍പെടുന്നു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ബുറാത്തായിലാണ് സംഭവം. നിരവധി വീടുകള്‍ക്ക് അക്രമികള്‍ തീവച്ചു. അക്രമത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു.

 അക്രമങ്ങളത്തെുടര്‍ന്ന് ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഞായറാഴ്ചയിലേക്കുകൂടി നീട്ടി. പ്രസിഡന്‍റ് ഗുഡ്ലക്ക് ജോനാഥനും മുഹമ്മാദു ബുഹാരിയും തമ്മിലാണ് പ്രധാന മത്സരം.

നാദാപുരത്ത് ബോംബ് നിര്‍മാണവും ശേഖരണവും സജീവമാകുന്നു

Posted: 28 Mar 2015 11:06 PM PDT

നാദാപുരം: ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും പിടികൂടുന്ന കേസുകളിലെ അന്വേഷണം വഴിമുട്ടുന്നതിനിടെ മേഖലയില്‍ വീണ്ടും ബോംബ് ശേഖരണം സജീവമാകുന്നതായി സൂചന.
കല്ലാച്ചിക്കടുത്ത പയന്തോങ്ങിലെ അത്യോകുന്നില്‍നിന്നും ചെക്യാട് പഞ്ചായത്തിലെ പാലോറച്ചാല്‍ കുന്നില്‍നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ സ്റ്റീല്‍ ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും സൂചന നല്‍കുന്നത് ഈ വഴിക്കാണ്.
രണ്ടിടത്തും ബോംബുകള്‍ നിര്‍മിച്ച് നീക്കം ചെയ്തതായാണ് വിവരം. ബോംബുനിര്‍മാണ സാമഗ്രികള്‍ രണ്ട് സ്ഥലങ്ങളില്‍നിന്ന് വന്‍തോതില്‍ കണ്ടെടുക്കുകയുംചെയ്തു. ബോംബ് നിര്‍മിച്ചതിന്‍െറ തെളിവ് നശിപ്പിക്കുന്നതിന് പ്രദേശത്ത് തീയിട്ടതായും പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി.
ബോംബുകള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുംവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഇവ ഇതിനകം മാറ്റിയതായാണ് സൂചന.
ബോംബുകള്‍ പിടികൂടുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്ന സംഭവങ്ങള്‍ നാദാപുരം സര്‍ക്കിള്‍ പരിധയില്‍ അപൂര്‍വമാണ്. വല്ലപ്പോഴും നടക്കുന്ന റെയ്ഡിലും മറ്റും ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും പിടികൂടുന്നതല്ലാതെ ഇതിന്‍െറ ഉറവിടത്തെ കുറിച്ച അന്വേഷണം എങ്ങുമത്തൊറില്ല. അതുകൊണ്ടുതന്നെ അന്വേഷണഭയമില്ലാതെ ബോംബ് നിര്‍മാണം യഥേഷ്ടം നടക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ചെക്യാട് പഞ്ചായത്തില്‍ രണ്ടു മാസത്തിനിടെ നാലാമത്തെ തവണയാണ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടികൂടുന്നത്.
ഉമ്മത്തൂരില്‍നിന്ന് ഒരു വാളും ബോംബുമാണ് ആദ്യം പിടികൂടിയത്. ഇതിനുശേഷം ചെക്യാട് ബി.എസ്.എഫ് കേന്ദ്രത്തിനടുത്തുനിന്ന് ബോംബുനിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തു.
കുറുവന്തേരി കല്ലുമ്മലില്‍നിന്ന് ബോംബുകള്‍ പിടികൂടി. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം ചെക്യാട് പാലോറച്ചാല്‍കുന്നിലെ പണിക്കര്‍കണ്ടി മേല്‍ഭാഗത്തെ കളരിമുക്കില്‍നിന്ന് ആറ് സ്റ്റീല്‍ ബോംബുകളും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു. എന്നാല്‍, ഒറ്റ സംഭവത്തിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഇത്തരം സംഭവങ്ങളിലൊന്നും അന്വേഷണം യഥാവിധി നടത്തി പ്രതികളെ പിടികൂടാത്തതാണ് സാമൂഹികവിരുദ്ധ സംഘങ്ങള്‍ക്ക് ബോംബ് നിര്‍മാണത്തിന് സഹായകമാകുന്നത്.
2011ല്‍ കൊയമ്പ്രം പാലത്തിനടുത്ത് രണ്ടരക്കിലോ വെടിമരുന്നും ബോംബുനിര്‍മാണ സാമഗ്രികളും പിടികൂടിയതും ഇതിനുമുമ്പ് ഇതേ സ്ഥലത്തുനിന്ന് എട്ട് ബോംബുകള്‍ പിടിച്ചതും സംബന്ധിച്ച അന്വേഷണം എങ്ങുമത്തെിയിട്ടില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും മൂന്നു വര്‍ഷമായിട്ടും ഒരു പ്രതിയെപോലും പിടിക്കാനായിട്ടില്ല. നാദാപുരം പഞ്ചായത്തിലെ നരിക്കാട്ടേരിയില്‍ അഞ്ചുപേര്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ചത്, നരിക്കാട്ടേരി നായര്‍കുന്നിലെ ബോംബുനിര്‍മാണ കേന്ദ്രത്തില്‍ നടന്ന ബോംബ് സ്ഫോടനം എന്നിവയുടെ അന്വേഷണവും വഴിമുട്ടി. തൂണേരിയില്‍ രണ്ടുവര്‍ഷംമുമ്പ് സി.പി.എം ഓഫിസില്‍ നടന്ന സ്ഫോടന സംഭവത്തിലും കേസന്വേഷണം എവിടെയുമത്തെിയില്ല.
നാദാപുരം സി.ഐ ആയിരുന്ന ബിജുരാജിന്‍റ വാഹനത്തിനുനേരെ ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് ബോംബേറ് നടന്ന കേസിലും ക്രൈംബ്രാഞ്ചിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല.

മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും^ പി.സി ജോര്‍ജ്

Posted: 28 Mar 2015 10:09 PM PDT

Image: 

കോട്ടയം: കെ.എം മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.  തന്നെ മറ്റൊരു ഗ്രൂപ്പാക്കി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ മാണി തന്നെയാണ് ശ്രമിക്കുന്നത്.
സ്ഥാനമില്ലാത്ത പി.സി ജോര്‍ജ് സ്ഥാനമുള്ളതിനേക്കാള്‍ നൂറിരട്ടി ശക്തിയുള്ളവനായിരിക്കും. യു.ഡി.എഫിന്‍റെ മാന്യമായ പ്രതികരണത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. പറയാന്‍ തുടങ്ങിയാല്‍ പലതും തുറന്നു പറയേണ്ടിവരും. പ്രതിസന്ധികളില്‍ നിന്നും ഓടിയൊളിക്കുന്നയാളല്ല താനെന്നും പി.സി ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്കെതിരെ ജോസഫ് ഗ്രൂപ്പിനെ രംഗത്തിറക്കാന്‍ പലതും കൊടുക്കേണ്ടിവന്നിരിക്കും. ഇത്രയും ദിവസം ജോസഫ് ഗ്രൂപ്പുക്കാര്‍ മിണ്ടാതിരുന്നതിലും ദുരൂഹതയുണ്ട്. മാന്യന്‍മാരായ പാര്‍ട്ടി എം.എല്‍.എമാര്‍ മാണിക്കെതിരെ പറഞ്ഞു നടന്നതെല്ലാം അറിയാമെന്നും ജോര്‍ജ് പറഞ്ഞു.

യമനില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കുന്നു

Posted: 28 Mar 2015 09:17 PM PDT

Image: 

ദുബൈ: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കുന്നു. ഇതിനായി ശനിയാഴ്ച വൈകിട്ട് സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത 200ഓളം പേര്‍ തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും പോകാന്‍ ആഗ്രഹിക്കുന്നവരോട് രജിസ്റ്റര്‍ ചെയ്യാന്‍ എംബസി ആവശ്യപ്പെട്ടു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ അയച്ച രണ്ട് കപ്പലുകള്‍ നാലുദിവസത്തിനകം യമന്‍ തീരത്തത്തെുമെന്നാണ് സൂചന.  വ്യോമ, കര, സമുദ്ര മാര്‍ഗം ആളുകളെ നാട്ടിലേക്കയക്കാനാണ് ഇന്ത്യന്‍ എംബസി നേരത്തെ പദ്ധതി തയാറാക്കിയിരുന്നത്. മറ്റുമാര്‍ഗങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ കപ്പലില്‍ അയക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
വ്യോമാക്രമണം നടക്കുന്നതിനാല്‍ ഇതിന് സൗദി അധികൃതരുടെ അനുമതി വാങ്ങേണ്ടതുണ്ട്. തിരിച്ചുപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഞായറാഴ്ച ഉച്ചവരെ സമയമുണ്ട്്. പാസ്പോര്‍ട്ട് കോപ്പി സഹിതം പ്രത്യേക ഫോം പൂരിപ്പിച്ചുനല്‍കണം. എംബസി സ്കൂളിലും എംബസി പരിസരത്തും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമില്ലാത്തവരോട് ഇക്കാര്യം എഴുതി നല്‍കാനും അധികൃതര്‍ ആവശ്യപ്പെട്ടു. 1500 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ടുകപ്പലുകളാണ് യമനിലേക്ക് തിരിച്ചിരിക്കുന്നത്. പ്രശ്ന ബാധിതമല്ലാത്ത ഹുദൈദ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കും. സന്‍ആ അടക്കം യമനിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ആളുകളെ ഹുദൈദയിലത്തെിക്കുമെന്നാണ് എംബസി അധികൃതര്‍ അറിയിച്ചതെന്ന് ആലപ്പുഴ സ്വദേശി രൂപേഷ് പറഞ്ഞു.  
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നഴ്സുമാരുടെ പാസ്പോര്‍ട്ടുകള്‍ വിട്ടുകൊടുക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറായിട്ടുണ്ട്. എംബസി അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മാനേജ്മെന്‍റുകള്‍ മുന്‍നിലപാടില്‍ നിന്ന് അയഞ്ഞതെന്ന് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം പത്തനാപുരം സ്വദേശി അഖില്‍ ദാസ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്‍ രണ്ടുമാസത്തെ ശമ്പളം നല്‍കിയാല്‍ മാത്രമേ പാസ്പോര്‍ട്ട് വിട്ടുനല്‍കൂവെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  യമനിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് സന്‍ആ പ്രവാസി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സന്തോഷ് പുതുമനയും തയിസ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രാജന്‍ വിശ്വകര്‍മയും ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. രാത്രിയില്‍ ഇപ്പോഴും വ്യോമാക്രമണം നടക്കുന്നതിനാല്‍ ആരും അധികം പുറത്തിറങ്ങുന്നില്ല. ജോലിക്ക് പോകുന്നവരുടെ എണ്ണവും കുറവാണ്. രൂക്ഷമായ ആക്രമണം നടക്കുന്ന ഏദനില്‍ നിന്ന് 90ഓളം ഇന്ത്യക്കാരെ തയിസിലത്തെിച്ചിട്ടുണ്ട്. വ്യവസായ മേഖലയായ തഇസില്‍ ഏറ്റുമുട്ടല്‍ താരതമ്യേന കുറവാണ്. 160ഓളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. അതേസമയം, യമനിയയുടെ വിമാനത്തില്‍ 80ഓളം ഇന്ത്യക്കാര്‍ ജിബൂട്ടിയിലത്തെിയതായി വിവരമുണ്ട്. ഇവിടെ നിന്ന് ദിവസങ്ങള്‍ക്കകം ഇവര്‍ ഇന്ത്യയിലേക്ക് പറക്കും. 1500 ഡോളറോളം വരുന്ന യാത്രാചെലവ് ഇവര്‍ സ്വന്തം നിലക്കാണ് വഹിക്കുന്നത്.

മൂന്നാമത് യു.എന്‍ സിറിയ സഹായ ഉച്ചകോടിക്ക് കുവൈത്ത് ഒരുങ്ങി

Posted: 28 Mar 2015 09:11 PM PDT

Image: 

കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധിയില്‍ തിളച്ചുമറിയുന്ന സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദ കോഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്ത് ‘ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ’ എന്ന തലക്കെട്ടിലാണ് ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നത്. ബുധനാഴ്ച ബയാന്‍ പാലസിലാണ് ഉച്ചകോടി അരങ്ങേറുക. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍െറ (ഐ.ഐ.സി.ഒ) ആഭിമുഖ്യത്തില്‍ എന്‍.ജി.ഒ ഉച്ചകോടിയും നടക്കും. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹാണ് പ്രധാന ഉച്ചകോടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംസാരിക്കും.
ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈക്കമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക്ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. രണ്ടാം സെഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയയെ സഹായിക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും യു.എന്‍ സെക്രട്ടറി ജനറലും ചേര്‍ന്ന് നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തോടെയാണ് ഉച്ചകോടിക്ക് തിരശ്ശീല വീഴുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്ര പ്രതിനിധികള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുവൈത്തിലത്തെും. സിറിയന്‍ ദുരിതബാധിതരെ സഹായിക്കാന്‍ 840 കോടി ഡോളര്‍ സമാഹരിക്കാനാണ് മൂന്നാമത് ഉച്ചകോടി ലക്ഷ്യമിടുന്നത്. രണ്ടു രീതിയിലാണ് ഒ.സി.എച്ച്.എ സഹായമത്തെിക്കുന്നത്. സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) അല്ളെങ്കില്‍ പ്ളാന്‍ ഫോര്‍ ഇന്‍േറണലി ഡിസ്പ്ളേസ് (ഐ.ഡി.പി) ആണ് ഒന്ന്.
രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്ന ഏകദേശം 33 ലക്ഷം പേരെ സഹായിക്കാനുള്ള ഇതില്‍ ആവശ്യമായത് 290 കോടി ഡോളറാണ്. സിറിയ റീജനല്‍ റെസ്പോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) അല്ളെങ്കില്‍ റീജനല്‍ റെഫ്യൂജി ആന്‍ഡ് റീസയലന്‍സ് പ്ളാന്‍ (ത്രീ ആര്‍.പി) ആണ് രണ്ടാമത്തേത്. ജോര്‍ഡന്‍, ഇറാഖ്, ലബനാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളായ ഏകദേശം 65 ലക്ഷം പേരെ സഹായിക്കാനുള്ള ഈ പദ്ധതിയിലേക്ക് ആവശ്യം 550 കോടി ഡോളറാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്ര നേതാക്കള്‍ നല്‍കുന്ന വാഗ്ദാനം വഴി ഇത്രയും തുക സമാഹരിക്കാനാവുമെന്നാണ് യു.എന്നിന്‍െറ പ്രതീക്ഷ.
കുവൈത്ത് തന്നെ ആതിഥ്യം വഹിച്ച ആദ്യ രണ്ട് ഉച്ചകോടികളിലുമായി 390 കോടി ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. 2013 ജനുവരി 30ന് നടന്ന ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും 2014 ജനുവരി 15ന് രണ്ടാം ഉച്ചകോടിയില്‍ 240 കോടി ഡോളറും. ഇതില്‍ 80 കോടി ഡോളര്‍ കുവൈത്തിന്‍െറ വകയായിരുന്നു.
പ്രഥമ ഉച്ചകോടിയില്‍ 30 കോടി ഡോളറും രണ്ടാമത്തേതില്‍ 50 കോടി ഡോളറുമാണ് കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നത്. മറ്റു പല രാജ്യങ്ങളും വാഗ്ദാനം ചെയ്ത തുകയില്‍ മുഴുവന്‍ നല്‍കിയില്ളെങ്കിലും കുവൈത്ത് വിവിധ ഘട്ടങ്ങളിലായി മുഴുവന്‍ തുകയും യു.എന്നിന് കൈമാറിയിരുന്നു.
 

പ്രവാസികളുടെ സാമൂഹിക സുരക്ഷ: വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് എം.ബി രാജേഷ് എം.പി

Posted: 28 Mar 2015 09:06 PM PDT

Image: 

മനാമ: പ്രവാസികള്‍ തിരിച്ച് നാട്ടിലത്തെുമ്പോള്‍ അവരുടെ സാമൂഹിക സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പരിഗണന ലഭിക്കുന്ന സംവിധാനമുണ്ടാകേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റും പാലക്കാട് എം.പിയുമായ എം.ബി രാജേഷ്  പറഞ്ഞു. ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു രാജേഷ്. ബഹ്റൈന്‍ സന്ദര്‍ശനം പ്രവാസികളുടെ ജീവിതത്തെ അടുത്തറിയാനുള്ള അവസരമായെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലേക്കുള്ള ആദ്യ യാത്രയാണിത്. ലേബര്‍ ക്യാമ്പ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ എന്ന പോലെ ഇവിടെയും ഭൂരിപക്ഷം പ്രവാസികളും സാധാരണക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയാനായി. ഇന്ത്യന്‍ സ്കൂളില്‍ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ട്. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
പ്രവാസിക്ഷേമനിധി രൂപവത്കരിച്ച കേരളം കാണിച്ച മാതൃക കേന്ദ്രം സ്വീകരിക്കണം. ഇക്കാര്യത്തില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറാണ് തീരുമാനമെടുത്തത്. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടതുപക്ഷവും സി.പി.എമ്മും എന്നും സജീവമായി ഇടപെട്ടിട്ടുണ്ട്. നിതാഖാത് വിഷയം അഖിലേന്ത്യാ തലത്തില്‍ വലിയ ചര്‍ച്ചയാക്കിയത് സി.പി.എം ആണ്.
വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അപകടങ്ങള്‍ക്കെതിരെ നിരന്തര പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്. ഇതില്‍ പലകാര്യങ്ങളും മാധ്യമങ്ങള്‍ കാണാതെപോവുകയാണ്. സെന്‍സേഷനല്‍ വിഷയങ്ങളില്‍ ശ്രദ്ധയൂന്നുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവരെ സ്വന്തമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് തടയിടാന്‍ സാധിച്ചിട്ടുണ്ട്. വര്‍ഗീയതക്കെതിരെ പ്രത്യയശാസ്ത്ര-സാംസ്കാരിക-രാഷ്ട്രീയ തലങ്ങളിലാണ് പോരാട്ടം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി ഹാര്‍മണി ഫെസ്റ്റിവല്‍ രാജ്യമാകെ നടത്തി. മാട്ടിറച്ചി നിരോധം ഒരു രാഷ്ട്രീയ പ്രശ്നമായി തിരിച്ചറിയുകയും അതിനെതിരെ ‘ബീഫ് ഫെസ്റ്റ്’ തന്നെ നടത്തുകയും ചെയ്തു. ഒരു പ്രത്യേക വസ്തു കഴിക്കരുത് എന്ന് നിര്‍ബന്ധമായി പറയുന്നത് ഫാഷിസമാണ്. വിശ്വാസപരമായിപ്പോലും സാധുതയില്ലാത്ത മാട്ടിറച്ചി വര്‍ജ്ജനം പോലുള്ള കാര്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഗോവയില്‍ ഇത് നടപ്പാക്കുന്നില്ല എന്നാണ് ബി.ജെ.പി തന്നെ പറയുന്നത്. ഈ കാപട്യം തിരിച്ചറിയപ്പെടണം. ഇടതുപക്ഷത്തിന്‍െറ ഇടപെടലുകളെ ന്യൂനപക്ഷപ്രീണനമായി വ്യാഖ്യാനിച്ച് വീണ്ടും രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ബീഫ് വിഷയത്തില്‍ ഇടതുപക്ഷം നടത്തുന്നത് പ്രീണനമാണെങ്കില്‍ അത് ഭൂരിപക്ഷ പ്രീണനമാണ്. കാരണം, ഇന്ത്യയിലെ ദലിതര്‍ ഉള്‍പ്പെടെ വരുന്ന ഹിന്ദുസമുദായത്തിനകത്ത് തന്നെയുള്ള ഭൂരിപക്ഷം പേരുടെയും ഭക്ഷണമാണ് ബീഫ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ഡി.വൈ.എഫ്.ഐയും ഇടതുപക്ഷവും എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. അത് യുക്തിവാദനിലപാടില്‍ നിന്നും വിഭിന്നമാണ്. വിശ്വാസികള്‍ക്ക് അവരുടെ വ്യക്തിജീവിതത്തില്‍ സ്വന്തം വിശ്വാസം അനുഷ്ഠിക്കാം. അതിനെ രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തരുത് എന്നതാണ് ഞങ്ങളുടെ നിലപാട്.
വര്‍ഗീയ വിരുദ്ധ മുന്നേറ്റത്തില്‍ കൂടുതല്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തും. യോജിക്കാന്‍ താല്‍പര്യമുള്ള എല്ലാ മതനിരപേക്ഷ ഗ്രൂപ്പുകളുമായും ഐക്യപ്പെടും.
ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തരിലും നേതൃത്വത്തിലും ഏതെങ്കിലും തരത്തിലുള്ള ജീര്‍ണതകള്‍ പ്രകടമാണെങ്കില്‍ അത് അവര്‍ ജീവിക്കുന്ന പൊതുസമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ആശയങ്ങളുടെ സ്വാധീനമായി കാണണം. അത് സംഘടനയുടെ ജീര്‍ണതയല്ല. ഇത്തരം പ്രവണതകള്‍ വളരെ കുറഞ്ഞവരാണ് സംഘടനയിലുള്ളത്. എങ്കിലും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
കേരളത്തിനെതിരായി മാറുന്ന എല്ലാ തീരുമാനങ്ങളിലും ഉത്തരേന്ത്യന്‍ ലോബി കളിക്കുന്നു എന്ന് സാമാന്യവല്‍ക്കരിച്ച് പറയുന്നതില്‍ കാര്യമില്ല. ഒട്ടുമിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളും നടപ്പിലാക്കുന്നത് ഒരു ഉത്തരേന്ത്യന്‍ പരിപ്രേക്ഷ്യത്തിലാണ് എന്നതാണ് പ്രശ്നം. വിമാനത്താവള ഹബ്ബ് വിഷയത്തില്‍ കൊച്ചിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കുന്നുണ്ട്. ഇതിനായി ശ്രമങ്ങള്‍ തുടരും.
പല വിഷയങ്ങളിലും നിരവധി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. സമരരൂപങ്ങളില്‍ വൈവിധ്യവുമുണ്ടായിട്ടുണ്ട്. അതുകൊണ്ട്, സമരങ്ങള്‍ക്ക് ആളെ കിട്ടുന്നില്ല എന്ന പരാതിയില്‍ കാര്യമില്ല. വിവിധ ഗ്രൂപ്പുകള്‍ ഒറ്റക്കും കൂട്ടായും വിവിധ ഇടങ്ങളില്‍ സമരം നടത്തുന്നുണ്ട്. സമരങ്ങള്‍ നടത്തേണ്ടത് ഡി.വൈ.എഫ്.ഐ മാത്രമാണ് എന്ന് കരുതുന്നില്ല. സമരമേഖലയില്‍ ഐക്യപ്പെടാവുന്ന പ്രശ്നങ്ങളില്‍ ഐക്യപ്പെടുകയും നേതൃത്വം നല്‍കുകയും ചെയ്യും. ആഗോളവത്കരണ വിരുദ്ധ മുന്നേറ്റങ്ങളിലും  ഐക്യനിരകെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്.
ഇടതുപക്ഷം പ്രവാസികളുടെ വിഷയത്തില്‍ ഇടപെടുന്നത് അവരുടെ വോട്ട് മുന്നില്‍ കണ്ടല്ല. അതുകൊണ്ട്, പ്രവാസിവോട്ട് വരുന്ന സാഹചര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യില്ല. നേരത്തെ സ്വീകരിച്ചു വരുന്ന നയങ്ങള്‍ തുടരും. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയല്ലാതെയുള്ള ഒരു വിമര്‍ശനത്തോടും വിയോജിപ്പില്ല. വിമര്‍ശനത്തിന്‍െറ ആത്യന്തിക ലക്ഷം ഇടതുപക്ഷത്തിന്‍െറ ഉന്‍മൂലനം ആകുമ്പോള്‍ മാത്രമേ പ്രതിരോധത്തിലാകേണ്ടതുള്ളൂ. വിശാല ഇടതുഗ്രൂപ്പുകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളാനുള്ള കരുത്ത് ഇടതുപക്ഷം നേടിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ, ഡി.വൈ.എഫ്.ഐ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈന്‍ ‘പ്രതിഭ’ ഭാരവാഹികളായ സി.വി.നാരായണന്‍, എന്‍.കെ.വീരമണി, പി.ശ്രീജിത്ത്, എം.മഹേഷ്, വിപിന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

ആര്‍ട് ഓഫ് ലിവിങ്ങിന് ഐ.എസ് ഭീഷണി

Posted: 28 Mar 2015 09:00 PM PDT

Image: 

ക്വാലാലംപൂര്‍: ശ്രീ ശ്രീ രവിശങ്കറിന്‍െറ ആര്‍ട് ഓഫ് ലിവിങ് മലേഷ്യന്‍ ഘടകത്തിന് തീവ്രവാദ സംഘടനയായ ഐ.എസിന്‍െറ ഭീഷണി. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍  ശ്രീ ശ്രീ പദ്ധതിയിട്ട പര്യടന പരിപാടിയുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിക്കത്ത് മലേഷ്യയില്‍ താമസിക്കാന്‍ ബുക്കു ചെയ്ത ഹോട്ടല്‍ മാനേജര്‍ക്കും സംഘടനാ പ്രതിനിധിക്കുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം കത്ത് കിട്ടിയ ഉടന്‍ അധികൃതരെ വിവരം അറിയിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയിലും വിവരം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
ആര്‍ട് ഓഫ് ലിവിങ്ങിനു കീഴില്‍ മലേഷ്യയില്‍ യോഗ പരിപാടികള്‍ നടന്നുവരുന്നുണ്ട്.
 

ബദല്‍മോഹങ്ങള്‍ക്ക് തിരിച്ചടി; കെജ്രിവാളിന് വില്ലന്‍പരിവേഷം

Posted: 28 Mar 2015 07:38 PM PDT

Image: 
Subtitle: 
ആപ് ഡല്‍ഹിക്ക് പുറത്ത് സ്വാധീനം നേടാനുള്ള സാധ്യത മങ്ങി

ന്യൂഡല്‍ഹി: കരുത്തരായ പരമ്പരാഗത ദേശീയ പാര്‍ട്ടികളെ ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ കയറ്റാവുന്ന പ്രതിപക്ഷമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയിലെ പൊട്ടിത്തെറി ബദല്‍ രാഷ്ട്രീയപ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചു. അധികാരത്തിലേറി ഒന്നരമാസംകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ജനകീയപ്രതിച്ഛായ വില്ലന്‍ വേഷമായി രൂപാന്തരപ്പെട്ടു. ദേശീയരാഷ്ട്രീയത്തില്‍ കിട്ടിയ വലിയൊരു അവസരം ആം ആദ്മി പാര്‍ട്ടിക്ക് കൈവിട്ടുപോവുകയാണ്.

ചുറുചുറുക്കും സംശുദ്ധിയുമുള്ള ചെറുപ്പക്കാരുടെ ജനകീയഭരണം കൊതിച്ച ഡല്‍ഹിയിലെ വോട്ടര്‍മാരെ ആം ആദ്മി പാര്‍ട്ടി കടുത്ത നിരാശയിലേക്കാണ് തള്ളിയത്. ഡല്‍ഹിക്കു പുറത്തേക്കും പാര്‍ട്ടിയെ വളര്‍ത്തുന്നതിന് ധാര്‍മിക-ബൗദ്ധിക പിന്‍ബലം നല്‍കാന്‍ കഴിവുള്ള രണ്ടു സ്ഥാപകനേതാക്കളാണ് പുറത്തായത്. എളിമ, ആത്മാര്‍ഥത, സൗഹൃദം, ജനകീയത, സുതാര്യത-ഇതെല്ലാമാണ് ഡല്‍ഹിയില്‍ കെജ്രിവാളിനെ രണ്ടാമൂഴത്തിലേക്ക് വഴിനടത്തിയത്. എന്നാല്‍, ഏകാധിപത്യത്തിന്‍െറ വില്ലന്‍വേഷമായി മാറിയ നേതാവില്‍നിന്നോ, ആം ആദ്മി പാര്‍ട്ടിയില്‍നിന്നോ പുതിയ ജനകീയവിപ്ളവങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന ചിന്താഗതിയാണ് ഇന്ന് ഡല്‍ഹി നിവാസികളെ ഭരിക്കുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കെജ്രിവാളിന്‍െറ പാര്‍ട്ടിക്ക് താത്ത്വിക അടിത്തറയും വിശ്വാസ്യതയും നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ടു നേതാക്കളാണ് പടിയിറങ്ങിയത്. ഇതോടെ, ആം ആദ്മി പാര്‍ട്ടി തികച്ചും ഒരാള്‍ക്കൂട്ടവും കെജ്രിവാള്‍ അതിന്‍െറ നേതാവുമായി മാറി. ജനം ഏല്‍പിച്ചുകൊടുത്ത വലിയ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ വിഷമിക്കുന്ന ആം ആദ്മി പാര്‍ട്ടി, മറ്റു പരമ്പരാഗത പാര്‍ട്ടികളിലൊന്നായി പരിണമിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെ ദുഷിപ്പുകള്‍ കണ്ടുമടുത്തവരെ ബദലുകളെയും അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ആപ്പില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നത്. ചതിക്കപ്പെട്ട വികാരമാണ് പാര്‍ട്ടി ഇപ്പോള്‍ ഡല്‍ഹിക്കാര്‍ക്കും ഡല്‍ഹിയില്‍നിന്ന് ആവേശംകൊണ്ടവര്‍ക്കും നല്‍കുന്നത്. ‘പരീക്ഷണശാലക്ക് തീപിടിച്ചു’വെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചതെങ്കില്‍, അവസരം കളഞ്ഞുകുളിക്കരുതെന്നാണ് ആപ്പിന് ബി.ജെ.പി ഉപദേശം. ഡല്‍ഹിയില്‍ പിന്തുണ നല്‍കുകയും കേരളത്തിലെ ആം ആദ്മി പാര്‍ട്ടി തങ്ങളാണെന്ന് പറയുകയും ചെയ്ത സി.പി.എം മൗനത്തിലുമാണ്.

ജനതാപരിവാര്‍: ചര്‍ച്ചകള്‍ വീണ്ടും സജീവം

Posted: 28 Mar 2015 07:35 PM PDT

Image: 
Subtitle: 
ലയനം ഉടനെന്ന് നിതീഷ് കുമാര്‍, നിതീഷിനെ കൂടെ നിര്‍ത്തി ലയനം തകര്‍ക്കാന്‍ ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: പഴയ ജനതാദളിന്‍െറ ഭാഗമായിരുന്ന പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തുടങ്ങിവെച്ച ലയന ചര്‍ച്ച പക്ഷേ, കാര്യമായി മുന്നേറിയില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലത്തെിയതോടെയാണ് മുടങ്ങിക്കിടന്ന ജനതാപരിവാര്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍വെച്ചത്. മുലായംസിങ്, ലാലുപ്രസാദ് യാദവ്, ഓം പ്രകാശ് ചൗതാല എന്നിവരുമായി നിതീഷ് കൂടിക്കാഴ്ച നടത്തി. ജനതാപരിവാര്‍ ലയനത്തിന് ഇനി അധികം സമയമെടുക്കില്ളെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പിക്ക് നല്‍കിയതായി പറയപ്പെടുന്ന ഉപദേശത്തിന്‍െറ പശ്ചാത്തലത്തില്‍കൂടിയാണ് ജനതാപരിവാര്‍ ലയനം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറണമെങ്കില്‍ നിതീഷ് കുമാറുമായുള്ള പിണക്കം അവസാനിപ്പിച്ച് ജെ.ഡി.യു സഖ്യം പുന$സ്ഥാപിക്കണമെന്നാണ് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തിന് മുന്നില്‍വെച്ച നിര്‍ദേശം. നരേന്ദ്ര മോദിയുമായി ഉടക്കി ജെ.ഡി.യു വിട്ട നിതീഷ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലത്തെി മോദിയെ കണ്ടിരുന്നു. ബിഹാറിന്‍െറ വികസനകാര്യത്തിനായുള്ള ഒൗദ്യോഗിക സന്ദര്‍ശനം ആയിരുന്നുവെങ്കിലും കൂടിക്കാഴ്ച ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് തുടക്കം കുറിച്ചതായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജെ.ഡി.യു സഖ്യം പുന$സ്ഥാപിക്കാനുള്ള ആര്‍.എസ്.എസ് ഉപദേശം എന്നതും ശ്രദ്ധേയമാണ്. നിതീഷ് ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോയാല്‍ ജനതാപരിവാര്‍ ലയന ചര്‍ച്ചകള്‍ പാളം തെറ്റും. ലയനം ഉടന്‍ നടക്കുമെന്ന് വ്യക്തമാക്കിയ നിതീഷ്, തിരിച്ചുപോക്കില്ളെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍, നിതീഷും പാര്‍ട്ടിയും ഇനി ബി.ജെ.പിക്കൊപ്പം ഇല്ളെന്ന് ഉറപ്പിച്ചുപറയുന്നുമില്ല. നിതീഷിനെ തിരിച്ചുപിടിക്കാനുള്ള ആര്‍.എസ്.എസ് ഉപദേശം ബി.ജെ.പിക്കെതിരെ ഉയരാവുന്ന മതേതര പാര്‍ട്ടികളുടെ ഐക്യനിര ദുര്‍ബലപ്പെടുത്താന്‍ കൂടിയാണ്.
17 വര്‍ഷം നീണ്ട ബി.ജെ.പി സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ  ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നിതീഷ് കുമാറും ശരദ് യാദവുമാണ് ജനതാപരിവാര്‍ ഏകീകരണമെന്ന ആശയം മുന്നോട്ടുവെച്ചത്.  മുലായമിന്‍െറ സമാജ്വാദി പാര്‍ട്ടി, ലാലുവിന്‍െറ രാഷ്ട്രീയ ജനതാദള്‍, നിതീഷ്കുമാറിന്‍െറ ജനതാദള്‍ യുനൈറ്റഡ്, ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍, ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നിവ ഒറ്റപ്പാര്‍ട്ടിയായി മാറുന്നതിനെക്കുറിച്ചാണ് ചര്‍ച്ച.

ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കുരിശ്^ കെ.എം മാണി

Posted: 28 Mar 2015 07:32 PM PDT

Image: 

കോട്ടയം: ജീവിതത്തില്‍ സന്തോഷമാക്കി മാറ്റാന്‍ പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് കെ.എം മാണി.  കുരിശില്ലാതെ യേശുവില്ല. എല്ലാവരുടെയും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കുരിശ്. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്ന ഓശാന പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകും. നിരാശയില്ലാതെ ജീവിച്ചാല്‍ ദുഃഖം മാറി സന്തോഷം വരുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവനത്തിന്‍െറ ‘ആദിവാസി കട’

Posted: 28 Mar 2015 07:27 PM PDT

Image: 

കല്‍പറ്റ: ജീവിതത്തില്‍ ദുരിതങ്ങള്‍മാത്രം കൂട്ടായ ആദിവാസി ദമ്പതികള്‍ നടത്തുന്ന പോരാട്ടമാണിത്. അതിനെ മുറുക്കാന്‍കച്ചവടമെന്ന് വിളിച്ച് ചെറുതാക്കരുത്. കല്‍പറ്റ നഗരത്തിലാണ് അതിജീവനത്തിന്‍െറ ഈ ആദിവാസി കടയുള്ളത്. റാട്ടക്കൊല്ലി വിനായക പണിയ കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കൂരയില്‍നിന്നാണ് വെള്ളിയും കണക്കിയും ആ തീരുമാനമെടുത്തത്. നൊന്തുപെറ്റ മകന്‍ തിരിഞ്ഞുനോക്കാതെ സ്വന്തം സുഖം തേടി പോയി. മകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. അന്നത്തെ അന്നത്തിന് അന്യരുടെ മുന്നില്‍ കൈനീട്ടാന്‍ ഇതുതന്നെ മതിയായ കാരണമാണ്. ഇല്ലായ്മകളെ പാട്ടിന് വിട്ട് കല്‍പറ്റ നഗരത്തിലേക്ക് രണ്ടുവര്‍ഷം മുമ്പവര്‍ വേച്ചുവേച്ചു നടന്നു. പരസ്പരം താങ്ങായി. കൈയിലുള്ള ചില്ലറ നോട്ടുകള്‍കൊണ്ട് മൊത്ത കച്ചവടക്കാരില്‍നിന്ന് വെറ്റിലയും പുകയിലയും വാങ്ങി. അടുത്തുകണ്ട കടത്തിണ്ണയില്‍ അങ്ങനെയാണ് ജീവിക്കാനുള്ള ആ പോരാട്ടം തുടങ്ങുന്നത്.
 75കാരനായ വെള്ളിക്ക് നടക്കാന്‍ ഊന്നുവടി വേണം. കണ്ണുകള്‍ക്ക് കാഴ്ച നന്നേ കുറവ്. ഭാര്യ കണക്കിയുടെ കരങ്ങളാണ് ശക്തി. അതിരാവിലെ വടിയും കുത്തി കാലൊടിഞ്ഞ കുടയുടെ തണലില്‍ ദമ്പതികള്‍ കൂരയില്‍നിന്നിറങ്ങൂം. പത്തുമണിയോടെ നഗരത്തിലത്തെും. പിണങ്ങോട് ജങ്ഷനിലെ കടത്തിണ്ണയില്‍ ഇവര്‍ക്ക് എപ്പോഴും വ്യാപാരികള്‍ ഒരിടം മാറ്റിവെച്ചിട്ടുണ്ടാവും. കൈയിലുള്ള മരപ്പെട്ടി കമിഴ്ത്തിവെച്ച് അതില്‍ നല്ല ഇളം വെറ്റിലയും അടക്കയും പുകയിലയും നിരത്തി വെക്കും. അഞ്ചു രൂപക്കും പത്തു രൂപക്കുമൊക്കെയാണ് വെറ്റില വില്‍പന. വൈകുന്നേരം മൂന്നുമണിയാകുമ്പോഴേക്ക് കച്ചവടം നിര്‍ത്തും. ദിവസം കഷ്ടിച്ച് നൂറു രൂപയാണ് വരുമാനം. രണ്ടുപേര്‍ക്കായി കൂരയിലെ അടുപ്പുപുകയാന്‍ അതുതന്നെ ധാരാളമെന്ന കണക്കിയുടെ വാക്കുകളില്‍ സംതൃപ്തിയേറെ.
വാര്‍ധക്യത്തിന്‍െറ കഷ്ടത ഇടക്കിടെ വെള്ളിയെ തളര്‍ത്തും. അപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കണക്കി പ്രിയതമനെ കൊണ്ടുപോകും. പിന്നെ ദിവസങ്ങള്‍ കട അവധിയാണ്. വറുതിയുടെ നാളുകള്‍ അവിടെ തുടങ്ങും. ഒരുകാലത്ത് ഏക്കറു കണക്കിന് ഭൂമിയുണ്ടായിരുന്ന സംസ്ഥാനത്തെ ആദിവാസികള്‍ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയകറ്റപ്പെട്ടു. കയറിക്കിടക്കാന്‍ തുണ്ടു ഭൂമി പോലുമില്ലാത്ത ഇവര്‍ നടത്തുന്ന ഏക കച്ചവടം ഇതാകാം. അതിജീവനത്തിന്‍െറ ഈ കടക്ക് പക്ഷേ, കണ്ണീരിന്‍െറ ഉപ്പുരസമാണ് ഏറെ.

യമന്‍െറ ഭാവി

Posted: 28 Mar 2015 07:06 PM PDT

Image: 

യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യത്തിന്‍െറ വ്യോമാക്രമണം പ്രതിയോഗികളായ ഹൂതികളെ മാത്രമല്ല ഞെട്ടിച്ചത്. ലോകംതന്നെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. സദ്ദാമിന്‍െറ കുവൈത്ത് അധിനിവേശത്തിനുശേഷം അറബ് ലോകത്തിന് പുറത്തുനിന്നുകൂടി പിന്തുണയുള്ള ഇത്ര വിപുലമായ ഒരു സൈനികസഖ്യം നിലവില്‍വരുന്നത് ഇതാദ്യമായിരിക്കും. അറബ് ലോകത്തിന് പുറത്തുനിന്ന് തുര്‍ക്കിയും പാകിസ്താനും സഖ്യസേനയുടെ നടപടിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കി. യമനിലെ സംഭവവികാസങ്ങള്‍ ഉടനടി ഗള്‍ഫ് മേഖലയെയാണ് ബാധിക്കുകയെങ്കിലും ഗള്‍ഫിന് പുറത്തുള്ള ഈജിപ്ത്, മൊറോകോ, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളും സഖ്യത്തിന്‍െറ ഭാഗമായി. സൈനികമായിട്ടല്ളെങ്കിലും ബ്രിട്ടനും ഫ്രാന്‍സും യു.എസും നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേവല അറബ് പ്രശ്നത്തിലും കവിഞ്ഞ ഒരു മാനം യമന്‍ പ്രശ്നത്തിനുണ്ടെന്നാണ് സഖ്യത്തിന്‍െറ ഈ വിപുല സ്വഭാവം വിളിച്ചോതുന്നത്. സൗദി നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിനെ അപലപിച്ച രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയാല്‍ ആ മാനം എന്താണെന്ന് മനസ്സിലാകും. ഹൂതികളെ പിന്തുണക്കുന്ന ഇറാനും സിറിയയുമാണ് ആക്രമണത്തെ അപലപിച്ച രാഷ്ട്രങ്ങള്‍. യുദ്ധമുഖം സുന്നി ലോകവും ശിയാ ലോകവുമായി വേര്‍തിരിയുന്ന ചിത്രം ഇവിടെ ശ്രദ്ധേയമാവുകയാണ്. ഗള്‍ഫ് രാജ്യമായിട്ടും ഒമാന്‍ സഖ്യത്തിനുപുറത്ത് നില്‍ക്കുന്നതും ഈ വിഭാഗീയതയെ തന്നെയാണ് മുഴപ്പിച്ചുകാട്ടുന്നത്. ശിയാ രാജ്യമല്ളെങ്കിലും ഒമാന്‍ സുന്നി രാജ്യമല്ല. ഖവാരിജ് വിഭാഗത്തില്‍പെട്ട ഇബാദികളാണ് അവിടെ ഭരിക്കുന്നത്. രാഷ്ട്രീയ ഘടകങ്ങള്‍ക്ക് സംഭവത്തില്‍ പ്രാധാന്യമില്ല എന്ന് ഇതിനര്‍ഥമില്ല. അത് നിക്ഷിപ്ത താല്‍പര്യങ്ങളുടെ രാഷ്ട്രീയമാണ്. അടിസ്ഥാനപരമായി രാജ്യത്തിന്‍െറയോ ജനങ്ങളുടെയോ ഉത്തമ താല്‍പര്യമല്ല. അതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ എന്ന  ഒരു പൊതുവേദി ഉണ്ടായിട്ടും അതിലൂടെ സമാധാനപരമായി ഒരു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കാത്തത്.

ഇപ്പോഴത്തെ പ്രശ്നംതന്നെ നോക്കുക. ഇറാനിലെ ഇസ്നാ അശ്രിയ്യ ശിയാക്കളില്‍നിന്ന് ഭിന്നരാണ് യമനിലെ ഹൂതികള്‍. സുന്നികളുമായി വിശ്വാസപരമായി ഏറ്റവും അടുപ്പംപുലര്‍ത്തുന്ന സൈദി വിഭാഗത്തില്‍പെട്ട ശിയാക്കളാണ് ഹൂതികള്‍. സലഫികള്‍ക്കുപോലും സമ്മതനാണ് ഇവരുടെ കഴിഞ്ഞകാല പണ്ഡിതനായ ഇമാം ശൗകാനി. ഒരു സഹസ്രാബ്ദത്തിലേറെ യമന്‍ ഭരിച്ചിരുന്ന സൈദി ഇമാമി ഭരണകൂടം 1962ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് നാസിറിന്‍െറ പിന്തുണയോടെ ജനകീയ വിപ്ളവത്തില്‍ താഴെ ഇറക്കപ്പെടുമ്പോള്‍ സൗദി അറേബ്യ സൈദി ഇമാമുകളോടൊപ്പമായിരുന്നു. അന്ന് സൗദിയുടെ എതിര്‍പക്ഷത്തുനിന്ന ഈജിപ്ത് ഇന്ന് സൗദിക്കൊപ്പമാണ് എന്നത് മറ്റൊരു വിരോധാഭാസമായി തോന്നാം. അബ്ദുല്ല രാജാവിന്‍െറ ഭരണകാലത്ത് സൗദിതന്നെ ഹൂതികളുമായി രഹസ്യബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ അധികാരസ്ഥാനത്തുനിന്ന് പുറന്തള്ളപ്പെട്ട ബന്ദര്‍ രാജകുമാരന്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തിന്‍െറ സഹകരണത്തോടെ മുതിര്‍ന്ന ഒരു ഹൂതി നേതാവിനെ ലണ്ടന്‍ വഴി റിയാദിലത്തെിച്ചതായി മിഡ്ല്‍ ഈസ്റ്റ് ഐ കോളമിസ്റ്റ് ഡേവിഡ് ഹേര്‍സ്റ്റ് വെളിപ്പെടുത്തുന്നു. യമനില്‍ ബ്രദര്‍ഹുഡ് ചായ്വുള്ള ഇസ്ലാഹ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് തഴയുകയായിരുന്നു ലക്ഷ്യം. റോമില്‍ ഇറാനികളുമായി കൂടിക്കാഴ്ച നടത്താന്‍ അബ്ദുല്ല അലി സാലിഹിന്‍െറ മകന്‍ അഹ്മദിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഇതേ ശക്തികള്‍ തന്നെയായിരുന്നു. യു.എസിന്‍െറ നിരീക്ഷണത്തില്‍പെട്ട ഈ വിവരം അവര്‍ യമന്‍ പ്രസിഡന്‍റ് ഹാദി മന്‍സൂറിന് കൈമാറി. സൗദിയുടെതന്നെ ദീര്‍ഘകാല താല്‍പര്യത്തിന് വിരുദ്ധമായ നീക്കങ്ങളായിരുന്നു ഇത്. തന്‍െറ മുന്‍ഗാമിയുടെ വിദേശനയത്തിന്‍െറ പരാജയങ്ങള്‍ മനസ്സിലാക്കിയ സല്‍മാന്‍ രാജാവ്, അബ്ദുല്ല രാജാവിന്‍െറ ഏറ്റവും അടുത്ത ഉപദേശകന്മാരെയൊക്കെ അധികാരസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയ ശേഷമാണ് ഹൂതികള്‍ക്കെതിരെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യമനില്‍ ഹൂതികള്‍ കരുത്തുനേടിയത് സ്വന്തംനിലക്കോ ഇറാന്‍െറ മാത്രം പിന്തുണകൊണ്ടോ അല്ല എന്നതും ശ്രദ്ധേയമത്രെ. മുന്‍ പ്രസിഡന്‍റ് അബ്ദുല്ല അലി സാലിഹാണ് ഇപ്പോള്‍ അവര്‍ക്ക് പിന്നിലുള്ളത്. യു.എ.ഇയില്‍ അംബാസഡറായിരുന്ന അദ്ദേഹത്തിന്‍െറ മകന്‍ അഹ്മദിന്‍െറ കീഴിലുള്ള റിപ്പബ്ളിക്കന്‍ ഗാര്‍ഡ്സിന്‍െറ പിന്തുണയോടെയാണ് ഹൂതികള്‍ യമന്‍ നഗരങ്ങളൊക്കെ ഒന്നിനു പിറകെ ഒന്നായി കീഴടക്കിയത്. യമന്‍സേനയുടെ 70 ശതമാനവും ഹൂതികള്‍ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ഏദനെ സമീപിക്കരുതെന്ന് റിപ്പബ്ളിക്കന്‍ ഗാര്‍ഡ്സിന്‍െറ തലവന്‍ അഹ്മദിനെ സല്‍മാന്‍ രാജാവിന്‍െറ മകന്‍ താക്കീത് ചെയ്തിരുന്നു. പക്ഷേ, റിപ്പബ്ളിക്കന്‍ ഗാര്‍ഡ്സ് അത് അവഗണിക്കുകയാണുണ്ടായത്. ആ ചുവന്ന സിഗ്നല്‍കൂടി മുറിച്ചുകടന്നപ്പോള്‍ സൈനികമായ ഇടപെടലല്ലാതെ സൗദിക്ക് മുന്നില്‍ പിന്നെ മാര്‍ഗമില്ലാതായി. കാരണം, ഇനിയും കൈയുംകെട്ടി നോക്കിനിന്നാല്‍ സൗദിയുടെ ആഭ്യന്തരസുരക്ഷയായിരിക്കും ഭീഷണിയില്‍ അകപ്പെടുക.

അതിമോഹമാണ് യമനില്‍ ഇടപെടുന്നതിലേക്ക് ഇറാനെ നയിച്ചത്. ഹൂതികള്‍ ഭരണം പിടിച്ചടക്കിയാല്‍ എണ്ണ ഗതാഗതത്തിന്‍െറ പ്രധാന തുറമുഖമായ ബാബുല്‍ മന്‍ദബില്‍ പിടിമുറുക്കാമെന്നായിരുന്നു ഇറാന്‍െറ കണക്കുകൂട്ടല്‍. അതോടെ സൗദിയിലെ ഈസ്റ്റേണ്‍ പ്രവിശ്യയിലെ ശിയാക്കളെയും ബഹ്റൈനിലെ ശിയാക്കളെയും പ്രക്ഷോഭത്തിലേക്ക് തള്ളിയിടാമെന്നും അങ്ങനെ ശിയാ ബെല്‍ട്ട് വിപുലീകരിക്കാമെന്നും അവര്‍ കരുതിക്കാണും.

സ്വന്തം ഭൂപ്രദേശമായ അഹ്വാസിലെയും ഖൂസിസ്താനിലെയും പീഡിതരായ സുന്നി അറബ് ന്യൂനപക്ഷങ്ങള്‍ തെരുവിലിറങ്ങാനുള്ള സാധ്യത മറന്നുകൊണ്ടായിരുന്നു ഇറാന്‍െറ കളി. ഇറാഖിലെ യു.എസ് അധിനിവേശത്തിന്‍െറ ഗുണഭോക്താവായിട്ടും അവിടെ വിഭാഗീയതയുടെ ശീട്ട് കശക്കി സലഫി തീവ്രവാദികളായ ദാഇശിന് വളരാന്‍ വളംവെച്ചതിന്‍െറ ദുരന്തത്തില്‍നിന്ന് ഇറാന്‍ പാഠം പഠിച്ചില്ല. സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തോടെ ഇറാന്‍െറ അതിമോഹത്തിനാണ് ഇപ്പോള്‍ അടിയേറ്റിരിക്കുന്നത്. യമനില്‍ ഇറാന്‍ സൈനികമായ പ്രത്യക്ഷ ഇടപെടലിന് ധൃഷ്ടമാവുകയാണെങ്കില്‍ കരയുദ്ധത്തിലേക്കായിരിക്കും അത് നയിക്കുക. മേഖലയിലാകെ മറ്റൊരു വന്‍ദുരന്തമായിരിക്കും അതിന്‍െറ ഫലം.
യമനിലെ നിയമാനുസൃത പ്രസിഡന്‍റ് ഹാദി മന്‍സൂറിന്‍െറ ആവശ്യപ്രകാരമാണ് സഖ്യസേനയുടെ ഇടപെടല്‍. അറബ് ലീഗിന്‍െറ പിന്തുണയും അതിനുണ്ട്. അതിനാല്‍, ഇടപെടലിന്‍െറ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതിനെ കുറിച്ച് സൗദി അറേബ്യക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, സൈനിക ഇടപെടല്‍ വിജയിച്ചാല്‍തന്നെ യമന്‍ പ്രതിസന്ധിക്ക് അത് അന്തിമ പരിഹാരമാവില്ല. രാഷ്ട്രീയപരിഹാരത്തിന്‍െറ അഭാവത്തിലുള്ള സൈനികനടപടികള്‍ അനിശ്ചിതത്വത്തിലേക്കും ആഭ്യന്തര കുഴപ്പങ്ങളുടെ പുനരാവര്‍ത്തനത്തിലേക്കുമാണ് നയിക്കുക. നിക്ഷിപ്ത താല്‍പര്യങ്ങളില്‍നിന്ന് ഉയര്‍ന്നുനിന്നുകൊണ്ട് യമന്‍െറ ഉത്തമതാല്‍പര്യങ്ങള്‍ ഉറപ്പുവരുത്തുന്ന രാഷ്ട്രീയാനുരഞ്ജനം മാത്രമാണ് യമന്‍ പ്രതിസന്ധിയുടെ ശാശ്വതപരിഹാരം. യമന്‍െറ ജനാധിപത്യസംവിധാനം വീണ്ടെടുക്കുകയും സ്തംഭിച്ചുപോയ രാഷ്ട്രീയപ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നത് അതിന്‍െറ ചുവടുവെപ്പുമായിരിക്കണം.
 

ഇന്ന് ആതിഥേയ അങ്കം

Posted: 28 Mar 2015 11:41 AM PDT

Image: 
Subtitle: 
അഞ്ചാം കിരീടം തേടി ഓസീസ്, കന്നിക്കിരീടം ഉയര്‍ത്താന്‍ ന്യൂസിലന്‍ഡ്, ക്ളാര്‍ക്കിന് അവസാന മത്സരം

മെല്‍ബണ്‍: ടാസ്മന്‍ കടലിന്‍െറ ഇരുതീരങ്ങളും കൂട്ടിമുട്ടുന്ന ദിനമാണിന്ന്. അയല്‍ബന്ധത്തിന്‍െറ ഊഷ്മളതക്ക് മാറിനില്‍ക്കാം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്‍െറ പുല്‍ക്കൊടികളില്‍ പോലും ആവേശംനിറച്ച് ലോകകിരീടത്തിനായി ആസ്ട്രേലിയയും ന്യൂസിലന്‍ഡും കച്ചകെട്ടിയിറങ്ങുമ്പോള്‍ ട്രാന്‍സ്-ടാസ്മന്‍ ക്രിക്കറ്റ് വൈര്യത്തിനും ഇത് ചരിത്രനിമിഷം. തങ്ങളുടെ മണ്ണിലത്തെിയ ലോകകപ്പില്‍, മുമ്പ് നാലുതവണ ലോകം കീഴടക്കിയതിന്‍െറ പ്രൗഢിയോടെ കംഗാരുക്കള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍, ആറുതവണ അവസാന നാലിന്‍െറ പടിവാതില്‍ കടക്കാനാകാതെ ഇടറിവീണ നിര്‍ഭാഗ്യത്തെ ആദ്യകിരീടം കൊണ്ട് മറവിയിലേക്ക് തള്ളാനാണ് കിവീസ് ശ്രമം.

ഇരുകൂട്ടര്‍ക്കും വൈകാരികമാണ് ഈ കലാശപ്പോരാട്ടം. കളമൊഴിയുന്ന നായകന്‍ മൈക്കല്‍ ക്ളാര്‍ക്കിനും വിടപറഞ്ഞ സുഹൃത്ത് ഫില്‍ ഹ്യൂസിനും വേണ്ടി കിരീടമെന്ന വികാരം ഓസീസ് താരങ്ങളെ ഭരിക്കുമ്പോള്‍, തങ്ങളുടെ ലോകോത്തര പൂര്‍വികര്‍ പലതവണ ശ്രമിച്ചിട്ടും നേടാനാകാതെ പോയ നേട്ടമാണ് കിവിപക്ഷികളെ മാടിവിളിക്കുന്നത്. ആസ്ട്രേലിയന്‍ ‘ചേട്ടന്മാര്‍’ ഒന്നിനുപിറകെ ഒന്നായി ലോകതലത്തില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ കറുത്തകുതിരകളായിവന്ന് പാതിവഴിയില്‍ തിരിച്ചുപോകുക മാത്രമായിരുന്നു ബ്ളാക് ക്യാപ്സിന്‍െറ വിധി. 2000ല്‍ നൈറോബിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയത് മാത്രമാണ് അവര്‍ക്ക് ഐ.സി.സി ടൂര്‍ണമെന്‍റില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞനേട്ടം.

റിച്ചാര്‍ഡ് ഹാഡ്ലി, ഗ്ളെന്‍ ടര്‍ണര്‍, മാര്‍ട്ടിന്‍ ക്രോ, ഡെബ്ബി ഹോക്ലി, സ്റ്റീഫെന്‍ ഫ്ളെമിങ് , ക്രിസ് കെയ്ന്‍സ് തുടങ്ങിയ കിവീസ് ക്രിക്കറ്റ് മഹാന്മാര്‍ പരാജയപ്പെട്ടിടത്താണ് ബ്രണ്ടന്‍ മക്കല്ലവും ടീമും പുതുചരിത്രം രചിക്കാന്‍ കൊതിക്കുന്നത്. മരണം മുന്നില്‍ കാണുന്ന തങ്ങളുടെ പ്രിയ മുന്‍നായകന്‍ മാര്‍ട്ടിന്‍ ക്രോക്ക് ലോകകിരീടം നേടിക്കൊണ്ടൊരു സമര്‍പ്പണം നല്‍കാനും അവര്‍ ആഗ്രഹിക്കുന്നുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍െറ 40 വര്‍ഷത്തെ ചരിത്രമാണ് എം.സി.ജിയില്‍ എത്തിനില്‍ക്കുന്നതെന്ന് മാര്‍ട്ടിന്‍ തന്നെ പറഞ്ഞു കഴിഞ്ഞു. കാന്‍സറിന്‍െറ രൂപത്തില്‍ വിധി വേട്ടയാടുമ്പോള്‍, തന്‍െറ ജീവിതത്തില്‍ അവസാനമായി ആസ്വദിക്കുന്ന മത്സരമെന്ന് വിശേഷിപ്പിച്ച് മാര്‍ട്ടിനും മെല്‍ബണ്‍ കാണികളില്‍ ഒരാളായി ഉണ്ടാകും. വേദന കടിച്ചമര്‍ത്തി കണ്ണീര്‍ തുടച്ച് തങ്ങള്‍ക്കായി ‘ചിയര്‍’ ചെയ്യാനത്തെുന്ന മാര്‍ട്ടിനുവേണ്ടി ഈ കിരീടം കിവീസ് സ്വപ്നംകാണുന്നു.  

അതിനുള്ള അവകാശമുണ്ടെന്ന് തങ്ങളുടെ പ്രകടനങ്ങളിലൂടെ ശക്തിയുക്തം വാദിച്ചാണ് മക്കല്ലവും പിള്ളേരും ഫൈനല്‍ പോരിനിറങ്ങുന്നത്. തുടര്‍ച്ചയായ എട്ടുജയങ്ങള്‍. ആസ്ട്രേലിയക്കെതിരായ കുറഞ്ഞ സ്കോറിങ് മത്സരവും ദക്ഷിണാഫ്രിക്കക്കെതിരായ ഉയര്‍ന്ന സ്കോറിങ് സെമി മത്സരവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ സ്വന്തമാക്കി, സമ്മര്‍ദങ്ങളെ അതിജീവിക്കേണ്ടതിന്‍െറ പാഠങ്ങളും അവര്‍ പങ്കുവെച്ചു. മറുവശത്ത് ആസ്ട്രേലിയന്‍ ടീം അല്‍പം ബുദ്ധിമുട്ടിതന്നെയാണ് ഇത്തവണ മുന്നേറിയത്. ന്യൂസിലന്‍ഡില്‍നിന്ന് തോല്‍വി ഏറ്റുവാങ്ങുകയും ബംഗ്ളാദേശിനെതിരായ മത്സരം മഴകൊണ്ടുപോകുകയും ചെയ്തു. ക്വാര്‍ട്ടറില്‍ ഏകപക്ഷീയമെന്ന് ഫലം പറയുമെങ്കിലും, വഹാബ് റിയാസിന്‍െറ നേതൃത്വത്തില്‍ പാകിസ്താന്‍ വിറപ്പിച്ചതിനുശേഷമാണ് കീഴടങ്ങിയത്.

എന്നാല്‍, സെമിയില്‍ തുടര്‍ച്ചയായ ഏഴുജയങ്ങളുടെ ലഹരിയില്‍നിന്ന ഇന്ത്യയെ മുട്ടുകുത്തിച്ച ഓസീസ്, കിവീസിനൊത്ത മികവുമായാണ് ഫൈനലില്‍ എത്തിനില്‍ക്കുന്നത്. അവരുടെ വിജയങ്ങള്‍ ഓസീസ് മണ്ണിലെ വമ്പന്‍ ഗ്രൗണ്ടുകളിലും കിവീസിന്‍െറ ജയങ്ങള്‍ അവരുടെ നാട്ടിലെ താരതമ്യേന ചെറിയ ഗ്രൗണ്ടുകളിലുമായിരുന്നു എന്ന വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുണ്ട്. മെല്‍ബണ്‍ ഗ്രൗണ്ട് കിവീസിന് ബാലികേറാ മലയാകുമെന്ന് ഓസീസുകാര്‍ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ ഫോമില്‍ തങ്ങള്‍ക്ക് അതുവലിയ കാര്യമല്ളെന്നാണ് കിവികള്‍ പറയുന്നത്. ഹോം ഗ്രൗണ്ടിന്‍െറ ആനുകൂല്യം മുതലാക്കാന്‍ ഓസീസ് ലക്ഷ്യമിടുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പാക്കിയാണ് മക്കല്ലവും സംഘവും പടക്കിറങ്ങുന്നത്.

ഡാനിയല്‍ വെട്ടോറി എന്ന വെറ്ററനാണ് ഇരുടീമുകള്‍ക്കും ഇടയിലുള്ള വലിയ വെത്യാസം. ചെറിയൊരു ഇടവേളക്കുശേഷം രാജ്യസേവനത്തിനായി തിരികെയത്തെിയ വെട്ടോറിയുടെ ലെഫ്റ്റ് ആം സ്പിന്‍ കിവീസിന്‍െറ ജയങ്ങളില്‍ വന്‍പങ്കുവഹിച്ചിട്ടുണ്ട്. ട്രെന്‍റ് ബോള്‍ട്ടും ടിം സൗതിയും മുന്‍നിരയുടെ കഥകഴിച്ചതിനുശേഷം മക്കല്ലത്തിന് ആശ്രയിക്കാന്‍ കഴിയുന്ന തുറുപ്പുശീട്ടാണ് വെട്ടോറി. ആസ്ട്രേലിയന്‍ നിരയില്‍ ‘ഗെയിം ചെയ്ഞ്ചറുടെ’ റോളില്‍ സ്റ്റീവന്‍ സ്മിത്താണ്. ഇന്ത്യയെ ഒതുക്കിയ സെഞ്ച്വറി ഇന്നിങ്സിന്‍െറ ബാക്കിപത്രം ഇന്നും സ്മിത്ത് പുറത്തെടുത്താല്‍ ഓസീസ് ഇന്നിങ്സ് കുതിക്കും. ന്യൂസിലന്‍ഡിനുള്ള മറ്റൊരു ആനുകൂല്യം മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ മക്കല്ലമാണ്. മറുവശത്ത് തന്ത്രങ്ങളില്‍ മികവുപുലര്‍ത്തുന്നുണ്ടെങ്കിലും ബാറ്റുകൊണ്ടു അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, മൈക്കല്‍ ക്ളാര്‍ക്കിന് ഇതുവരെ. തങ്ങളുടെ ‘ബിഗ് ഡേയില്‍’ ക്യാപ്റ്റന്‍മാര്‍ മുന്നില്‍നിന്ന് നയിക്കണമെന്ന് തന്നെയാകും ഇരുടീമിന്‍െറയും ആഗ്രഹം.

1975ല്‍ വെസ്റ്റിന്‍ഡീസിനായി കൈ്ളവ് ലോയ്ഡും 1992ല്‍ പാകിസ്താനുവേണ്ടി ഇമ്രാന്‍ ഖാനും 2003ല്‍ ഓസീസിനായി റിക്കി പോണ്ടിങ്ങും ഒടുവില്‍ 2011ല്‍ ഇന്ത്യക്കായി മഹേന്ദ്ര സിങ് ധോണിയും നടത്തിയ മാസ്മരിക പ്രകടനങ്ങള്‍ അവരുടെ ടീമുകളെ കിരീടംചൂടിച്ച ചരിത്രങ്ങള്‍ ഇരുക്യാപ്റ്റന്‍മാര്‍ക്കും പ്രചോദനമാകും. കിവീസ് ബാറ്റിങ് ആക്രമണത്തില്‍ മക്കല്ലത്തിന് കൂട്ടായി ഡബ്ള്‍ സെഞ്ച്വറിവീരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഗ്രാന്‍ഡ് എലിയറ്റും കൊറെ ആന്‍ഡേഴ്സനും റോസ് ടെയ്ലറുമെല്ലാം മികച്ച ഫോമിലാണ്. ബോള്‍ട്ടിന്‍െറയും സൗതിയുടെയും ബൗളിങ് മികവ് മുതല്‍കൂട്ടുമാണ്. ഗുപ്റ്റില്‍ 532 റണ്‍സുമായി ടൂര്‍ണമെന്‍റ് ടോപ് സ്കോറര്‍ പദവിക്കായി മത്സരിക്കുമ്പോള്‍ 21 വിക്കറ്റുകളുമായി മുന്നിലുള്ള ബോള്‍ട്ട് തലകൊയ്യല്‍ മത്സരത്തിലാണ്.  

സ്മിത്തിനെ കൂടാതെ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഗ്ളെന്‍ മാക്സ്വെല്‍ എന്നിവരിലാണ് ക്ളാര്‍ക്കിന്‍െറ പ്രതീക്ഷ. ബൗണ്‍സിങ് വിക്കറ്റാണ് എം.സി.ജിയിലേത്. എന്നാല്‍, ബാറ്റ്സ്മാന്‍മാരോടുള്ള പ്രിയം പിച്ച് വിട്ടുകളിക്കുമെന്ന് തോന്നുന്നില്ല. സ്വിങ് ബൗളിങ്ങിനും അധികം ആനുകൂല്യം പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യ-ഓസീസ് സെമി നിയന്ത്രിച്ച ഇംഗ്ളണ്ടുകാരനായ റിച്ചാര്‍ഡ് കെറ്റില്‍ബറോയും ശ്രീലങ്കക്കാരനായ കുമാര്‍ ധര്‍മസേനയുമാണ് ഫൈനലിലും അമ്പയറിങ് റോളിലത്തെുന്നത്.

മാണി ^ ജോര്‍ജ് പോര് കണ്ടുനില്‍ക്കാന്‍ ജോസഫ് വിഭാഗം

Posted: 28 Mar 2015 11:32 AM PDT

Image: 
Subtitle: 
ആക്ഷേപങ്ങള്‍ തള്ളിക്കളയാനാവില്ളെന്നാണ് ജോസഫ് ഗ്രൂപ്പുകാരുടെ നിലപാട്

കോട്ടയം: യു.ഡി.എഫിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി കെ.എം. മാണി-ജോര്‍ജ് പോര് കനക്കുമ്പോഴും പക്ഷംപിടിക്കാതെ ജോസഫ് വിഭാഗം. പി.സി. ജോര്‍ജിനോട്  യോജിക്കാനാവില്ളെങ്കിലും അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ തള്ളിക്കളയാനാവില്ളെന്നാണ് പഴയ ജോസഫ് ഗ്രൂപ്പുകാരുടെ നിലപാട്.
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പഴയ ജോസഫുകാരായ എം.എല്‍.എമാര്‍ മൗനം പാലിച്ചതിനും ഇതാണത്രേ കാരണം.  പാര്‍ട്ടിയില്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍  രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ ്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്ന് ജോസഫ് വിഭാഗം നേതാക്കളും പറയുന്നു. നല്ല കാലത്ത് ഞങ്ങളെ കൂട്ടാത്തവര്‍ക്കൊപ്പം  പ്രതിസന്ധി സമയത്ത് എന്തിന് നില്‍ക്കണമെന്നാണ്  ’മൗന’ത്തെക്കുറിച്ച് ഒരുനേതാവ് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ്  സമയത്തടക്കം ജോര്‍ജിനെ  ഉപയോഗിച്ച് തങ്ങളെ തല്ലാന്‍  കെ.എം. മാണി ശ്രമിച്ചതായും ഇതിനുള്ള തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങളെന്നും ഇവര്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ്സമയത്ത് പി.ജെ.ജോസഫിനും ഫ്രാന്‍സിസ് ജോര്‍ജിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ജോര്‍ജ് രംഗത്തത്തെിയപ്പോള്‍ നടപടിയാവശ്യം ജോസഫ് വിഭാഗം മുന്നോട്ടുവെച്ചെങ്കിലും മാണി ഇത് അവഗണിച്ചു. ജോര്‍ജിനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ പോലും മാണി തയാറായില്ളെന്നും ഇവര്‍ പറയുന്നു.  പി.സി. ജോര്‍ജിനെ അന്ന് തങ്ങള്‍ക്കെതിരെ മാണി ഉപയോഗിക്കുകയായിരുന്നുവെന്നാണ്  ജോസഫ് വിഭാഗം പറയുന്നത്. യു.ഡി.എഫിനെതിരെ താന്‍ പറഞ്ഞതെല്ലാം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ അറിവോടെയാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞതിനെ ഇതുമായി കൂട്ടിവായിക്കണമെന്നും മുതിര്‍ന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. മാണിക്കെതിരെ ആരോപണം വന്നപ്പോള്‍ മാത്രം നടപടിക്ക് മുതിരുമ്പോള്‍ പിന്തുണക്കാന്‍ തങ്ങളില്ളെന്ന നിലപാടിളാണിവര്‍.
ജോസ് കെ. മാണിയെ നേതൃത്വം ഏല്‍പ്പിക്കാനുള്ള നീക്കത്തിലുള്ള അതൃപ്തിയും ഇവരുടെ ഏതിര്‍പ്പിനുപിന്നിലുണ്ട്. ബാര്‍കോഴ വിവാദം കത്തിനില്‍ക്കുന്നതിനിടെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന ്പി.ജെ. ജോസഫ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് തള്ളിയാണത്രെ മാണിയുടെ നീക്കം.  കുറ്റപത്രം വന്നാല്‍  മൗനം വെടിഞ്ഞ് മന്ത്രി സ്ഥാനത്തിനൊപ്പം ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കണമെന്നാവശ്യവുമായി ജോസഫ് വിഭാഗം രംഗത്തത്തെുമെന്നും വിലയിരുത്തുന്നുണ്ട്. ജോസ് കെ. മാണിയുടെ നിലപാടുകളാണ് ഇപ്പോള്‍ ജോര്‍ജിനെയും പ്രകോപിപ്പിച്ചതെന്നാണ് സൂചനകള്‍. പാര്‍ട്ടിയെ എല്‍.ഡി.എഫിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്ക്  ജോസ് കെ. മാണി  തടയിട്ടത് ജോര്‍ജിന് ഇഷ്ടപ്പെട്ടിരുന്നില്ല.  ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ  പി.സി. ജോര്‍ജിനെ അവഗണിക്കുന്ന സമീപനമാണ് ജോസ് കെ. മാണി സ്വീകരിച്ചത്. സുവര്‍ണജൂബിലിയുടെ ഭാഗമായി ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹവിവാഹവേദിയില്‍ പി.സി. ജോര്‍ജിന്  സ്ഥാനം നല്‍കിയില്ല. പാര്‍ട്ടി ചെയര്‍മാന്‍  മകനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതോടെ ജോര്‍ജ് ജോസ് കെ. മാണിക്കെതിരെ പരസ്യമായി രംഗത്തുവന്നു.  ബാര്‍കോഴ ആരോപണം ഉയര്‍ന്നതോടെ ജോസ് കെ. മാണിയുടെ കാര്‍മികത്വത്തിലായി എല്ലാ ചര്‍ച്ചകളും.  ഇത് ജോര്‍ജിനെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. അതേസമയം, ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ കുറ്റപത്രം വന്നാല്‍ പി.സി.ജോര്‍ജ് രാജിവെക്കുമെന്ന സൂചന  ലഭിച്ചതാണ് നിലപാട് കര്‍ശനമാക്കാന്‍ മാണിഗ്രൂപ്പിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അവര്‍ക്ക് വേര്‍പിരിയാം; പക്ഷേ, 10 കോടി നല്‍കണം

Posted: 28 Mar 2015 11:30 AM PDT

Image: 

ഹൈദരാബാദ്: സയാമീസ് ഇരട്ടകളായ കുട്ടികളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയക്ക് ചെലവ് 10 കോടി രൂപ. ഇരട്ടകളായ വീണയെയും വാണിയെയും വേര്‍പെടുത്താനാണ് ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സംഘം ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്. ഇവര്‍ക്ക് നിരവധി ശസ്ത്രക്രിയകള്‍ നടത്തേണ്ടതിനാല്‍ സഹായിയോടൊപ്പം ഒരുവര്‍ഷം ബ്രിട്ടനില്‍ തങ്ങണമെന്നും ലണ്ടനിലെ ഓര്‍മന്‍ഡ് സ്ട്രീറ്റ് ആശുപത്രിയില്‍നിന്ന് ഹൈദരാബാദിലെ നിലോഫര്‍ ചില്‍ഡ്രണ്‍ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ കത്ത് തെലങ്കാന സര്‍ക്കാറിന് കൈമാറി. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സയാമീസ് ഇരട്ടകളെ പരിശോധിക്കാനും എം.ആര്‍.ഐ, സി.ടി സ്കാന്‍ പരിശോധനകള്‍ പഠിക്കാനും ലണ്ടനില്‍നിന്ന് ഡോ. ഡേവിഡ് ജെയിംസ് ഡുനവെയും ഡോ. നൂറുല്‍ ഉവൈസി ജീലാനിയും ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ശസ്ത്രക്രിയ ലണ്ടനില്‍ മാത്രമേ ചെയ്യാന്‍ കഴിയൂവെന്നും വിജയിക്കാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നും പരിശോധനക്കുശേഷം ഇവര്‍ വിയിരുത്തി.

ഒരാളുടെ തല മറ്റൊരാളുടെ തലയുടെ മുകളിലത്തെ ഭാഗവുമായി കൂടിച്ചേര്‍ന്നുകിടക്കുന്ന അവസ്ഥയിലാണുള്ളത്. ഇവരെ വേര്‍പെടുത്താന്‍ വളരെ സങ്കീര്‍ണമായ അഞ്ചു ശസ്ത്രക്രിയകള്‍ നടത്തേണ്ടിവരും. പണം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയാണെങ്കില്‍ ശസ്ത്രക്രിയയുടെ പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇരട്ടകളെ വേര്‍തിരിക്കുന്ന ലണ്ടനിലെ ഒരു ആശുപത്രിയുടെ തലവനാണ് ഡോ. ഡുനാവെ. രണ്ടു ശസ്ത്രക്രിയകള്‍ ഇവര്‍ ഇതിനകം നടത്തിയിട്ടുണ്ട്. വേര്‍പെടുത്തപ്പെട്ട നാലുപേരും ഇപ്പോള്‍ സാധാരണജീവിതം നയിക്കുന്നു.

സമാധാനം പുലരുംവരെ ആക്രമണം തുടരും ^സൗദി

Posted: 28 Mar 2015 11:27 AM PDT

Image: 

ജിദ്ദ: യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ ബോംബിങ് മൂന്നാം ദിവസവും തുടര്‍ന്നു. രാജ്യത്ത് സമാധാനം പുലരുംവരെ ആക്രമണം തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഹൂതി മിലീഷ്യകളെ ആയുധമണിയിച്ച ബാഹ്യശക്തികളുടെ ഇടപെടലാണ് മേഖലയുടെ ശാന്തികെടുത്തും വിധം സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും യമന്‍ ജനതക്ക് സമാധാനവും സുസ്ഥിരതയും കൈവരുന്നതുവരെ സഖ്യസേന ആക്രമണം തുടരുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ഈജിപ്തിലെ ശറമുശൈ്ശഖില്‍ 21 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യമനില്‍ ആക്രമണം മൂന്നാം ദിനമായ ഇന്നലെയും തുടര്‍ന്നു. വടക്കന്‍ യമനിലെ സഅദയിലും ചെങ്കടല്‍ തീരമായ ഹുദൈദയിലും ഹൂതി കേന്ദ്രങ്ങളില്‍ ശനിയാഴ്ച വൈകിയും കനത്ത ബോംബിങ് ഉണ്ടായി. ഹൂതികളുടെ സൈനികക്യാമ്പുകളും ആയുധപ്പുരകളും ലക്ഷ്യംവെക്കുന്ന സഖ്യസേന അവരുടെ ജനവാസകേന്ദ്രങ്ങളിലും ബോംബ് വര്‍ഷിക്കുന്നതായി പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു. മന്‍സാല, ഖഹ്റ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍നിന്നാണ് ഹൂതികളുടെ ആയുധ, ഇന്ധനശേഖരണം എന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ചത്തെ ആക്രമണം.

മൂന്നു ദിനങ്ങളിലായി സൗദിയുടെ രണ്ടും യു.എ.ഇയുടെയും സുഡാന്‍െറയും ഒന്നും വീതം യുദ്ധവിമാനങ്ങള്‍ ഹൂതികള്‍ തകര്‍ത്തിട്ടെന്ന വാര്‍ത്ത മൂന്നു രാജ്യങ്ങളും നിഷേധിച്ചു. ഉത്തര സന്‍ആയിലെ ബനീസിയാദില്‍ ഒരു സൗദി പൈലറ്റിനെ പിടികൂടിയതായും ഒരു എയര്‍ക്രാഫ്റ്റ് തകര്‍ത്തിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണം ഉടന്‍ നിര്‍ത്തിയില്ളെങ്കില്‍ സൗദിയിലും മറ്റും ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഹൂതി മിലീഷ്യ നേതാവ് അബ്ദുല്‍ മുന്‍ഇം അല്‍ഖുറശി മുന്നറിയിപ്പ് നല്‍കിയതായി ‘ഫാര്‍സ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു.

ള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ 45 സിവിലിയന്മാര്‍ മരിച്ചതായി ഹൂതി വിമത ഗവണ്‍മെന്‍റ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി^സാലിഹ് പക്ഷക്കാരായ 80 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടു. സൗദി തലസ്ഥാനത്തത്തെിയശേഷം ഈജിപ്തിലെ അറബ്ലീഗ് ഉച്ചകോടിക്ക് പുറപ്പെട്ട യമന്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി ഉടനെ ഏദനിലേക്ക് മടങ്ങില്ളെന്ന് വിദേശമന്ത്രി റിയാദ് യാസീന്‍ അറിയിച്ചു.

കോര്‍പറേറ്റുകള്‍ക്കുള്ള വായ്പക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കം

Posted: 28 Mar 2015 11:00 AM PDT

Image: 
Subtitle: 
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബാസല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു

മുംബൈ: ബാങ്കുകള്‍ കോര്‍പറേറ്റ് സ്ഥാപനത്തിന് നല്‍കുന്ന വായ്പകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കം. കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടവ് മുടക്കം ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

ബാങ്കുകളുടെ മുഖ്യ മൂലധനത്തിന്‍െറ 25 ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിനു മാത്രം നല്‍കാനാവാത്തവിധം വായ്പാ പരിധി കുറക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടവരുടെ അഭിപ്രായം ക്ഷണിച്ചു. നിലവില്‍ 55 ശതമാനം വരെയാണ് വായ്പ അനുവദിക്കാവുന്നത്. 2019 ജനുവരി ഒന്നു മുതല്‍ ഇതു കുറക്കാമെന്നാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. ഏപ്രില്‍ 30 വരെയാണ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാവുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 25 ശതമാനമായി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നേരത്തേ ബാസല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ബാങ്കുകളെ അമിതമായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ മൂലധന ആവശ്യത്തിന്‍െറ നിശ്ചിത ശതമാനം കടപ്പത്രവിപണിയില്‍നിന്ന് കണ്ടത്തെണം എന്നത് നിര്‍ബന്ധമാക്കുന്നതും പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

പന്നിപ്പനി മരണം 2,000 കടന്നു

Posted: 28 Mar 2015 10:56 AM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 2,000 കടന്നു. 17 പേര്‍ കൂടി മരിച്ചതോടെ വ്യാഴാഴ്ച മരണസംഖ്യ 2,011ആയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്. 33,462 പേര്‍ക്കാണ് രോഗം കണ്ടത്തെിയത്. രാജ്യത്തെ ഭീതിയിലാഴ്ത്തിയ പകര്‍ച്ചവ്യാധി ഗുജറാത്തിലാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഗുജറാത്തില്‍ ജനുവരി മുതല്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 424 ആണ്. രോഗബാധിതര്‍ 6,468ഉം. രാജസ്ഥാനില്‍ 411 പേരും മഹാരാഷ്ട്രയില്‍ 385 പേരും മധ്യപ്രദേശില്‍ 296 പേരുമാണ് മരിച്ചത്. 75 പേര്‍ മരിച്ച തെലങ്കാനയില്‍ പുതിയതായി എട്ടുപേരില്‍ എച്ച്1 എന്‍1 വൈറസ് കണ്ടത്തെി. 12 പേര്‍ മരിച്ച ഡല്‍ഹിയില്‍ 4,215 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 13 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്.

ക്ലാര്‍ക്ക് പിരിയുമ്പോള്‍

Posted: 28 Mar 2015 10:43 AM PDT

Image: 

‘പ്രിയമുള്ളവരെ, നാളെത്തെ മത്സരം എന്‍െറ അവസാന ഏകദിനമായിരിക്കും.  ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ്  ഞാന്‍ ടീമിനേയും  കോച്ച് ലെമാനേയും സെലക്ടര്‍മാരേയും നാളത്തേത് എന്‍െറ അവസാന ഏകദിനമായിരിക്കുമെന്ന് അറിയിച്ചത്. ഞാന്‍ അങ്ങേയറ്റം സന്തോഷമുള്ളവനും കടപ്പെട്ടവനുമാണ്. നാളത്തേത് എന്‍െറ 245മത് ഏകദിനമാണെന്ന് മനസ്സിലാക്കുന്നു. ഇത്രയും കാലം ആസ്ട്രേലിയക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടെ കളിച്ച ഓരോ കളിക്കാരോടുമുള്ള നന്ദിയും രേഖപ്പെടുത്തുന്നു’ ^തികഞ്ഞ സന്തോഷത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൈക്കിള്‍ ക്ളാര്‍ക്ക് ഇതു പറഞ്ഞപ്പോള്‍ ഞെട്ടിയത് കേട്ടിരുന്നവരായിരുന്നു.

പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. മുഖവുരയോ മുന്നൊരുക്കമോ ഇല്ലാത്ത ഒരു പ്രഖ്യാപനം. പലപ്പോഴും ഓസീസ് ക്രിക്കറ്റ് താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം ഇങ്ങനെയാണ്. അഡ്ലൈഡില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് കളിക്കുമ്പോള്‍ കാലിസിന്‍െറ യോര്‍ക്കര്‍ നേരിടുന്നതിനിടെ മറിഞ്ഞുവീണ റിക്കി പോണ്ടിങ് മനസ്സില്‍ തീരുമാനിച്ചു. ഇനി വിരമിക്കണം. ഉടനെ തന്നെ അദ്ദേഹം ആ പ്രഖ്യാപനവും നടത്തി. വിക്കറ്റിനു പിന്നിലെ ഒരു ക്യാച്ച് ചാടിയെടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഗില്‍ക്രിസ്റ്റിന് മനസ്സിലായി വിരമിക്കണമെന്ന്. തന്‍െറ നൂറാം ടെസ്റ്റിന് നാല്  ടെസ്റ്റ് അകലെവെച്ച് അദ്ദേഹം ആ തീരുമാനം പ്രഖ്യാപിച്ചു. ഓസീസ് ക്രിക്കറ്റിന്‍െറ നേതൃത്വത്തിലേക്ക്  യുവാക്കള്‍ക്ക് വഴിയൊരുക്കാനാണ് തന്‍െറ വിരമിക്കല്ളെന്ന് ക്ളാര്‍ക്കും പറയുന്നു.

ഇന്ത്യക്കെതിരായ സെമിഫൈനല്‍ കഴിഞ്ഞ രാത്രിയാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ഉടനെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അവരുടെ സമ്മതത്തോടെയുള്ള ഒരു തീരുമാനം. ഒരു ജെന്‍റില്‍മാനായ ക്രിക്കറ്റ് താരം, എതിര്‍ ടീമുകളെ ബഹുമാനിക്കുന്ന വ്യക്തിത്വം, ഓസീസ് ക്രിക്കറ്റിന്‍െറ സാംസ്കാരികമായ മാറ്റത്തിന് ഒരു പരിധിവരെ കാരണക്കാരന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ നമുക്ക് ക്ളാര്‍ക്കിന് നല്‍കാം.  കരിയറിലുടനീളം വിവാദങ്ങളില്‍നിന്ന് ഒരു പരിധിവരെ വിട്ടുനില്‍ക്കാന്‍ ക്ളാര്‍ക്കിനായിട്ടുണ്ട്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ ഒരിക്കല്‍ ഒരു പരമ്പരക്കിടയില്‍നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ ഏറക്കുറെ വിവാദരഹിതമായിരുന്നു കരിയര്‍.

ഓസീസിന്‍െറ സാംസ്കാരിക മാറ്റം എന്ന് പറഞ്ഞിടത്ത് കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കണമെന്ന് തോന്നുന്നു. മൈതാനത്ത് കാണിക്കുന്ന ആക്രമണോത്സുകത, എന്നാല്‍ പുറത്ത് അദ്ദേഹം കാണിക്കാറില്ല. ഇന്നലെ ന്യൂസിലന്‍ഡിന്‍െറ സാധ്യതയെപ്പറ്റി ചോദിച്ചപ്പോഴും ഏറെ ഗുണപരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തലേന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും എതിരാളിയോടുള്ള ബഹുമാനം അദ്ദേഹം പ്രകടിപ്പിച്ചു. ഇതാണ് തന്‍െറ മുന്‍ഗാമികളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സ്റ്റീവ്വോയും പോണ്ടിങ്ങുമെല്ലാം വാര്‍ത്താസമ്മേളനങ്ങളിലും ഈ ആക്രമണോത്സുകത കാണിക്കാറുണ്ട്. അവരുടെ എഴുത്തുകളിലും ഇത് പ്രതിഫലിക്കാറുണ്ട്. എന്നാല്‍ ഇവിടെയെല്ലാം ക്ളാര്‍ക്ക് മിതത്വം പാലിച്ചു. ടെസ്റ്റില്‍ ഇനിയും തനിക്ക് കാലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഐ.പി.എല്ലില്‍ അദ്ദേഹം കളിക്കുമെന്ന സൂചനയും  നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP