സ്വാഗതം
WELCOME

News Update..

Sunday, March 1, 2015

ക്വാറിസമരം അടിയന്തരമായി ഒത്തുതീര്‍ക്കണം –ജില്ലാ വികസനസമിതി Madhyamam News Feeds

ക്വാറിസമരം അടിയന്തരമായി ഒത്തുതീര്‍ക്കണം –ജില്ലാ വികസനസമിതി Madhyamam News Feeds

Link to

ക്വാറിസമരം അടിയന്തരമായി ഒത്തുതീര്‍ക്കണം –ജില്ലാ വികസനസമിതി

Posted: 01 Mar 2015 12:46 AM PST

കൊല്ലം: ജില്ലയിലെ നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ ക്വാറി സമരം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ പിന്‍താങ്ങി. സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന നാളുകളില്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത് വികസന പദ്ധതികള്‍ക്ക് തിരിച്ചടിയാണ്. തൊഴിലില്ലാതെ ജനം അരക്ഷിതാവസ്ഥയിലേക്ക് പോകുകയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലയില്‍ അര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാനുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ആവശ്യപ്പെട്ടു.
നിലവില്‍ 3000 കണക്ഷനുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് ജില്ലാ ഭരണകൂടം അടിയന്തര പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി കമീഷന്‍ ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഷിബു ബേബിജോണിന്‍െറ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. വെള്ളയിട്ടമ്പലം -രാമന്‍കുളങ്ങര ഭാഗത്തെ ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതമൂലം റോഡിലുണ്ടായ കുഴികള്‍ അടക്കാന്‍ നടപടിയെടുക്കണമെന്ന് പി.കെ. ഗുരുദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അപകട സാധ്യതയുള്ളതിനാല്‍ കൊല്ലം താലൂക്ക് ഓഫിസ് ജങ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഏതെല്ലാം ജോലികള്‍ ഉള്‍പ്പെടുത്താമെന്നതിനെക്കുറിച്ച് വ്യക്തത വേണമെന്ന് ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. പൊങ്ങന്‍പാറ ടൂറിസം പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ചവറ, പന്മന പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ പദ്ധതി രൂപവത്കരണത്തില്‍ നടത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് വ്യക്തത വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എല്‍. ഷൈലജ ആവശ്യപ്പെട്ടു.
കൊല്ലം-ചെങ്ങന്നൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി വേണാട് സര്‍വിസുകള്‍ ആരംഭിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം വി. ചന്ദ്രസേനന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1230 കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കും; ശുചീകരണത്തിന് 2484 ജീവനക്കാര്‍

Posted: 01 Mar 2015 12:37 AM PST

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വാട്ടര്‍ അതോറിറ്റി 1230 കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍ ചന്ദ്രിക അറിയിച്ചു. ഇത് നാലിന് പൂര്‍ത്തിയാകും.
പൊങ്കാലക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. പൊങ്കാലക്കത്തെുന്നവരുടെ ആവശ്യത്തിന് 15 ഷവറുകളും സ്ഥാപിക്കും. അന്നേദിവസം വെള്ളമത്തെിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ഏഴ് ടാങ്കറുകളും നഗരസഭയുടെ 20 ടാങ്കറുകളും ഉപയോഗിക്കും. ആവശ്യമെങ്കില്‍ റവന്യൂ വകുപ്പിന്‍െറയും നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ്, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നുള്ള ടാങ്കറുകളും എത്തിക്കും.
പൊങ്കാല കഴിഞ്ഞ് നഗരം ശുചിയാക്കാന്‍ 2484 ജീവനക്കാരെ ദിവസവേതനത്തിന് നിയമിച്ചു. പൊങ്കാല കഴിഞ്ഞുള്ള മാലിന്യനീക്കത്തിന് 55 ലോറികള്‍ അനുവദിച്ചിട്ടുണ്ട്. പൊങ്കാലദിവസം എത്തുന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 110 അംഗ ആരോഗ്യവകുപ്പ് സ്ക്വാഡിനും രൂപംനല്‍കിയിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ നാല് സബ്സ്റ്റേഷനുകള്‍ ആറ്റുകാലില്‍ വൈദ്യുതി നല്‍കാന്‍ പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.
തിരുമല, കരമന, വിഴിഞ്ഞം, പവര്‍ഹൗസ് എന്നിവിടങ്ങളില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ആറ്റുകാലിലേക്ക് വൈദ്യുതി എത്തിക്കാന്‍ 500 കെ.വിയുടെ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ആറ്റുകാലിലും 50 കെ.വിയുടെ ഒരെണ്ണം മണക്കാടും സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാലില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പൊങ്കാലദിവസം ഫയര്‍ഫോഴ്സിന്‍െറ അഞ്ച് ടാങ്കറുകള്‍ നിരത്തിലിറങ്ങും.
50 ഫയര്‍എന്‍ജിനുകളുടെ സേവനവും അന്നേദിവസം ഫയര്‍ഫോഴ്സ് ജനങ്ങള്‍ക്ക് നല്‍കും. പൊലീസ് കണ്‍ട്രോള്‍ റൂം ഇപ്പോള്‍ ആറ്റുകാലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
600 പൊലീസുകാരുടെ സേവനം ഇപ്പോള്‍ ആറ്റുകാലില്‍ ലഭ്യമാണ്. പൊങ്കാല ദിവസം അത് 3200 കൂടിയാക്കും.
ഷാഡോ പൊലീസിന്‍െറ സേവനവും പൊങ്കാലദിവസം ഉണ്ടാകും. മൂവിക്യാം ചിത്രീകരണം, ക്ഷേത്ര പരിസരത്ത് സി.സി.ടി.വി എന്നിവയും ഉണ്ടാകും. റൂട്ട് പോകാതെ ആറ്റുകാലിലേക്ക് അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യബസുകാരെ നിയന്ത്രിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ആരോഗ്യവകുപ്പിന്‍െറ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. പ്ളസ്റ്റിക് ഉപയോഗിക്കുന്ന സന്നദ്ധസംഘടനകളെ ഉള്‍പ്പെടെയുള്ളവക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. കലക്ടര്‍ ബിജുപ്രഭാകര്‍, കൗണ്‍സിലര്‍മാരായ പത്മകുമാര്‍, എസ്. പുഷ്പലത, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഹുല്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരും ^എ.കെ. ആന്‍റണി

Posted: 28 Feb 2015 11:06 PM PST

Image: 

തിരുവനന്തപുരം: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. രാഹുലിന്‍െറ അവധി താല്‍കാലികം മാത്രമാണ്. അദ്ദേഹത്തിന്‍െറ സാന്നിധ്യം പലര്‍ക്കും പേടിയാണ്. അത്തരക്കാരാണ് വിവാദമുണ്ടാക്കുന്നതെന്നും ആന്‍റണി പറഞ്ഞു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരും. ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് മോദി സര്‍ക്കാരിനില്ളെന്നും ആന്‍റണി വ്യക്തമാക്കി.

സ്ഥാനാര്‍ഥി പട്ടികയില്‍ നോമിനികളെ കുത്തിനിറച്ചാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ഥികളെ കണ്ടെ ത്താന്‍ കഴിയണം. തെരഞ്ഞെടുപ്പില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

സംഘടന സുസജ്ജമായാലും നേതൃത്വം പലവഴിക്ക് പോകുന്നതാണെങ്കില്‍ യാതൊരു കാര്യവുമില്ളെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

മാസ്റ്റര്‍ പ്ളാന്‍ റദ്ദാക്കണമെന്ന് ലീഗ്; പറ്റില്ളെന്ന് കോണ്‍ഗ്രസ്

Posted: 28 Feb 2015 11:05 PM PST

കണ്ണൂര്‍: നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച് കോണ്‍ഗ്രസ്-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം. ഇന്നലെ നടന്ന നഗരസഭാ യോഗത്തിലാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞത്. മാസ്റ്റര്‍ പ്ളാന്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാണിച്ച് ലീഗ് കൗണ്‍സിലര്‍ അല്‍ത്താഫ് മാങ്ങാടന്‍ പ്രമേയവതരിപ്പിക്കുകയായിരുന്നു. വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ടി.ഒ. മോഹനന്‍ ഇതു ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റത്തിന് നഗരസഭാ കൗണ്‍സില്‍ വേദിയായത്.
വൈസ് ചെയര്‍മാനെ അനുകൂലിച്ചു കോണ്‍ഗ്രസിലെ പി. ഇന്ദിര, ടി.സി. താഹ എന്നിവരും പ്രമേയത്തെ പിന്തുണച്ചു മുസ്ലിംലീഗിലെ സി. സമീര്‍, മുസ്ളിഹ് മഠത്തില്‍, എം. ഷഫീഖ് തുടങ്ങിയ അംഗങ്ങളും രംഗത്തത്തെി. കണ്ണൂര്‍ കോര്‍പറേഷനായി പ്രഖ്യാപിച്ചിരിക്കേ നിലവിലെ മാസ്റ്റര്‍പ്ളാന്‍ മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം.നിലവിലെ മാസ്റ്റര്‍ പ്ളാന്‍ പ്രകാരം റോഡുകള്‍ക്കു വീതി കൂട്ടുമ്പോള്‍ പലയിടത്തും വീടുകള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്നും ലീഗ് കൗണ്‍സിലര്‍മാര്‍ വാദിച്ചു. എന്നാല്‍, മാസ്റ്റര്‍പ്ളാന്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ നഗരസഭക്ക് അധികാരമില്ളെന്ന് ടി.ഒ. മോഹനന്‍ ചൂണ്ടിക്കാട്ടി. പ്രശ്നമുള്ള കാര്യങ്ങളില്‍ മാറ്റം വേണമെന്നു നിര്‍ദേശിക്കാം, മറിച്ച് റദ്ദു ചെയ്യണമെന്നു പറയാനാവില്ളെന്നും പ്രതിപക്ഷ നേതാവ് യു. പുഷ്പരാജും പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാസ്റ്റര്‍പ്ളാനിലെ അപാകത ഒഴിവാക്കി പരിഷ്കരിക്കണമെന്നു ചൂണ്ടിക്കാട്ടി പ്രമേയത്തില്‍ മാറ്റംവരുത്തി സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നു നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ് അറിയിച്ചു.
കണ്ണൂര്‍ സിറ്റിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിനു വീണ്ടും ലൈസന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്നാണു കമ്പനിയുടെ ലൈസന്‍സ് റദ്ദു ചെയ്തതെന്നും അതിനാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.നഗരത്തില്‍ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
താണ വാര്‍ഡില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സാംസ്കാരിക കേന്ദ്രം കെട്ടിടത്തില്‍ ആര്‍.എസ.്എസ് ശാഖ പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് ആരോപിച്ചു. നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോപണം ഗൗരവമുള്ളതാണെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ. നൗഷാദ്, മീറാ വത്സന്‍, സി. സീനത്ത് അംഗങ്ങളായ ഏറാമ്പള്ളി രവീന്ദ്രന്‍, ഇ.കെ. മുഹമ്മദ് ശമീം, കെ.പി. സിന്ധു, ടി. നജ്മുന്നിസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ആലപ്പുഴ ബൈപാസ്: ഒരേസമയം നാലിടത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും

Posted: 28 Feb 2015 10:36 PM PST

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരേസമയം നാലിടത്ത് പണിനടത്താന്‍ പദ്ധതി. നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി കരാറുകാര്‍ നടത്തുന്ന സര്‍വേ 10 ദിവസത്തിനകം പൂര്‍ത്തിയാകും. ഒരു മാസത്തിനകം അന്തിമരൂപരേഖയും തയാറാകും. കൊമ്മാടിയും കളര്‍കോടും പ്രധാന കവലകളാക്കി വികസിപ്പിക്കും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എന്‍. പത്മകുമാര്‍, പൊതുമരാമത്ത് വകുപ്പ് (നാഷനല്‍ ഹൈവേ) സൂപ്രണ്ടിങ് എന്‍ജിനീയര്‍ റോസമ്മ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ഈ മാസം 11ന് ഒപ്പിട്ട നിര്‍മാണകരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തൊഴിലാളി സംഘടനാപ്രതിനിധികളും ബന്ധപ്പെട്ട മറ്റുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. നിര്‍മാണം തുടങ്ങുംമുമ്പ് തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
സുരക്ഷ കണക്കിലെടുത്ത് എലിവേറ്റഡ് ഹൈവേയില്‍ ഫുട്പാത്ത് ഒഴിവാക്കിയിട്ടുണ്ട്. പ്രദേശത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. എന്ന്, ഏതു മേഖലയില്‍, എന്തു പ്രവൃത്തിയാണ് ചെയ്യാന്‍ പോകുന്നതെന്ന് മുന്‍കൂറായി അറിയിപ്പുനല്‍കും. ഇതിന് നഗരസഭാംഗങ്ങള്‍ മുന്‍കൈയെടുക്കണം.
ദേശീയപാത 66ന്‍െറ (പഴയ എന്‍.എച്ച് 47) പടിഞ്ഞാറുഭാഗത്തു കൂടി, കൊമ്മാടി മുതല്‍ കളര്‍കോട് വരെയാണ് 6.8 കി.മീ. നീളമുള്ള ബൈപാസ് നിര്‍മിക്കുക. രണ്ടു വശത്തും ചെറുവാഹനങ്ങള്‍ക്ക് 1.50 മീറ്റര്‍ പേവ്ഡ് ഷോള്‍ഡറോടുകൂടിയ രണ്ടുവരി പാതയായിരിക്കും ഇത്. 3.6 കി.മീ. റോഡ് 10 മീറ്റര്‍ വീതിയിലാണ്. 2.6 കി.മീ. സര്‍വിസ് റോഡ്, 4.25 കി.മീ. സ്ളിപ് റോഡ്, 14 കലുങ്കുകള്‍, രണ്ട് പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ബീച്ചിലെ ഭാഗം ഉയരം കൂടിയ തൂണുകളിലെ എലിവേറ്റഡ് ഹൈവേയായിരിക്കും. മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള രണ്ടു റെയില്‍വേ മേല്‍പാലങ്ങളെ ബന്ധിപ്പിച്ച് 3200 മീറ്റര്‍ നീളത്തിലാണ് ഇത് നിര്‍മിക്കുക. എലിവേറ്റഡ് ഹൈവേ ബീച്ചിന്‍െറ ഭംഗി കൂട്ടും. ഈ ഭാഗത്തെ സര്‍വിസ് റോഡുകളും സ്ളിപ് റോഡുകളും ബീച്ചിലേക്ക് സഞ്ചാരം സുഗമമാക്കും. പാതയില്‍ തണല്‍ കിട്ടത്തക്കവിധത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. നിലവില്‍ ബീച്ചില്‍ എത്തിച്ചേരുന്ന എല്ലാ റോഡും സര്‍വിസ്/സ്ളിപ് റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പട്ടണത്തില്‍നിന്ന് ബീച്ചിലേക്ക് പോകാന്‍ പ്രയാസമുണ്ടാകില്ല. സ്ഥലവാസികള്‍ക്ക് നിലവിലെ എല്ലാ സൗകര്യവും തുടര്‍ന്നും ലഭിക്കും. ആറാട്ടുവഴി- മാളികമുക്ക് റോഡ്, ആലപ്പുഴ-അര്‍ത്തുങ്കല്‍ തീരദേശറോഡ്, കുതിരപ്പന്തി -തീരദേശറോഡ് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മിച്ചുകഴിഞ്ഞു.
348.43 കോടി രൂപയാണ് പദ്ധതിച്ചെലവ്. ബി.ഒ.ടി. ഒഴിവാക്കി ഇ.പി.സി. (എന്‍ജിനീയറിങ്, പ്രൊക്യൂര്‍മെന്‍റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയിലാണ് കരാര്‍. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തുല്യമായി ചെലവുവഹിക്കും. 30 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറെങ്കിലും 20 മാസത്തിനകം പൂര്‍ത്തിയാകത്തക്ക വിധത്തിലാണ് പ്രവര്‍ത്തനം നടത്തുക. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാതലത്തിലും പ്രാദേശികതലത്തിലും കമ്മിറ്റികള്‍ രൂപവത്കരിക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും തൊഴിലാളി സംഘടനകളുടെയും മറ്റും പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും സമിതികള്‍. പ്രാദേശികപ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട മേഖലയിലെ സമിതി മുന്‍കൈയെടുക്കും.
യോഗത്തില്‍ ജി. സുധാകരന്‍ എം.എല്‍.എ, കലക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, പൊതുമരാമത്ത് വകുപ്പ് (നാഷനല്‍ ഹൈവേ) സൂപ്രണ്ടിങ് എന്‍ജിനീയര്‍ റോസമ്മ, ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമങ്ങള്‍ വസ്തുതകള്‍ തമസ്കരിക്കുന്ന പ്രവണത വ്യാപകം –അജിത് സാഹി

Posted: 28 Feb 2015 10:33 PM PST

കോട്ടക്കല്‍: ഭരണകൂടവും പൊലീസും നല്‍കുന്ന പ്രസ്താവനകള്‍ മാത്രമായി വാര്‍ത്തകള്‍ പരിമിതപ്പെടുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അജിത് സാഹി പറഞ്ഞു. എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനഭാഗമായി എടരിക്കോട്ട് നടന്ന മാധ്യമസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനത്തില്‍ കോര്‍പറേറ്റ്വത്കരണം വര്‍ധിച്ചതോടെ വസ്തുതകള്‍ തമസ്കരിക്കുന്ന പ്രവണത വ്യാപിക്കുകയാണ്.
മാധ്യമങ്ങള്‍ക്കുമേല്‍ പൊതുസമൂഹം സമ്മര്‍ദശക്തിയാകണം. വ്യാജ വാര്‍ത്തകള്‍ക്കെതിരായ മുന്നേറ്റം ജനങ്ങള്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, ഉദ്യോഗസ്ഥ, പൊലീസ് വൃത്തങ്ങളുടെ പ്രസ്താവനകള്‍ മാത്രം വാര്‍ത്തയാകുമ്പോള്‍ അതിനെ പരസ്യങ്ങളായി മാത്രമേ കാണാനാകൂ. ഭീകരത, ഏറ്റുമുട്ടല്‍, കൊലപാതകങ്ങള്‍ എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ ഉദാഹരണം. ഛത്തിസ്ഗഢിലെ മാവോവാദിവേട്ടയെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. യഥാര്‍ഥ മാവോവാദികളെ തൊടാന്‍ പൊലീസിനോ സൈന്യത്തിനോ കഴിയില്ല. കശ്മീര്‍ താഴ്വരയില്‍ സംഭവിക്കുന്നതും സമാനമാണ്. മാധ്യമങ്ങള്‍ ജനങ്ങളുടേതാണ്. ഒരിക്കലും അത് ഭരണകൂടങ്ങളുടേതാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കുന്ന ജനതയാണ് വേണ്ടതെന്നും എന്തും വിഴുങ്ങുന്ന ഉപഭോക്തൃസമൂഹമായി വായനക്കാര്‍ മാറരുതെന്നും എഴുത്തുകാരന്‍ കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളെ തിരുത്താന്‍ ജനങ്ങള്‍ തയാറായാല്‍ തമസ്കരിക്കപ്പെടുന്ന പ്രവണത ഇല്ലാതാകുമെന്ന് മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ റോള്‍ അവര്‍ വഹിക്കുന്നുണ്ടോയെന്ന പരിശോധന വേണമെന്ന് മലയാള മനോരമ കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജെ. ജോഷ്വ പറഞ്ഞു.
നിഷ്പക്ഷ പത്രപ്രവര്‍ത്തനമല്ല, ശരിപക്ഷ പത്രപ്രവര്‍ത്തനമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ എ.ജെ. ഫിലിപ്പ് പറഞ്ഞു. എസ്. ഷറഫുദ്ദീന്‍, സി. മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു. കലാം മാവൂര്‍ സ്വാഗതവും ജി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ജയിംസ് മാത്യു എം.എല്‍.എയെ കോടിയേരി സന്ദര്‍ശിച്ചു

Posted: 28 Feb 2015 10:32 PM PST

Image: 

കണ്ണൂര്‍: പ്രധാന അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലായ ജയിംസ് മാത്യു എം.എല്‍.എയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലെ ത്തിയാണ് ജയിംസ് മാത്യുവിനെ കോടിയേരി സന്ദര്‍ശിച്ചത്.

2014 ഡിസംബര്‍ 15ന് തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ജയിംസ് മാത്യു എം.എല്‍.എ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 24ന് ഹാജരാവാന്‍ ശ്രീകണ്ഠാപുരം പൊലീസ് എം.എല്‍.എക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ചുഴലി സ്വദേശി ഷാജി റിമാന്‍ഡിലാണ്.

 

പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത്

Posted: 28 Feb 2015 10:31 PM PST

മലപ്പുറം: 2014-15 വര്‍ഷത്തെ വികസന ഫണ്ട് നിര്‍വഹണ പുരോഗതിയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ സംസ്ഥാനതലത്തില്‍ ഒന്നാമതത്തെി. വികസന ഫണ്ടിന്‍െറ ഫെബ്രുവരി 28ന് രാവിലെ വരെയുള്ള കണക്കുപ്രകാരം 47.69 ശതമാനമാണ് ജില്ലയിലെ മൊത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ പുരോഗതി.
47.78 ശതമാനവുമായി നഗരസഭകളില്‍ ജില്ല ഒന്നാം സ്ഥാനത്തും ഗ്രാമപഞ്ചായത്തുകളില്‍ മൂന്നാം സ്ഥാനത്തും (47.8 ശതമാനം) നില്‍ക്കുന്നു. സംസ്ഥാന തലത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലാ പഞ്ചായത്തില്‍ 43.07ഉം ബ്ളോക്ക് പഞ്ചായത്തുകളില്‍ 54.76ഉം ശതമാനമാണ് നിര്‍വഹണ പുരോഗതി. ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി പുരോഗതി 60 ശതമാനത്തിന് മുകളിലാണ്. 26 പഞ്ചായത്തുകള്‍ 40 ശതമാനത്തില്‍ താഴെയാണ്.
44.41 ശതമാനമാണ് സംസ്ഥാന ശരാശരി. സംസ്ഥാനത്തെ 60 നഗരസഭകളില്‍ 61.89 ശതമാനവുമായി മലപ്പുറമാണ് മുന്നില്‍. ജില്ലയിലെ അഞ്ച് നഗരസഭകള്‍ ആദ്യ എട്ടില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. കോട്ടക്കല്‍ (57.98) മൂന്നും മഞ്ചേരി (51.49) ആറും പെരിന്തല്‍മണ്ണ (49.06) ഏഴും നിലമ്പൂര്‍ (47.61) എട്ടും സ്ഥാനത്താണ്. തിരൂര്‍ (44.81) 13ാം സ്ഥാനത്തും പൊന്നാനി (36.64) 29ാം സ്ഥാനത്തുമാണ്.
എല്ലാ നഗരസഭകളും സംസ്ഥാന ശരാശരിയെയും കടത്തിവെട്ടി. 35.14 ആണ് സംസ്ഥാന ശരാശരി. ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ പുലാമന്തോളാണ് (74.25 ശതമാനം) ഒന്നാമത്. അങ്ങാടിപ്പുറം (71.10) മൂന്നും വെട്ടത്തൂര്‍ (70.70) അഞ്ചും സ്ഥാനത്തുണ്ട്.
ജില്ലാ പഞ്ചായത്തിന്‍െറയും ബ്ളോക്ക് പഞ്ചായത്തിന്‍െറയും പദ്ധതി നിര്‍വഹണത്തില്‍ ജില്ലക്ക് നാലാം സ്ഥാനമാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം എന്നിവയാണ് മുന്നില്‍. ബ്ളോക്കില്‍ പത്തനംതിട്ട, തിരുവനന്തപുരം, കാസര്‍കോട് എന്നിവയുമാണ് ആദ്യസ്ഥാനത്തുള്ളത്. ജില്ലാതലത്തില്‍ വേങ്ങരയാണ് ഒന്നാമത്. സംസ്ഥാനതലത്തില്‍ വേങ്ങര 14ാമതാണ്. ജില്ലയില്‍ തിരൂര്‍ ആണ് ഏറ്റവും പിറകില്‍. പ്ളാന്‍ഫണ്ട് ജനറല്‍, പട്ടികജാതി വികസന ഫണ്ട്, 13ാം ധനകാര്യ കമീഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് വികസന ഫണ്ട് നിര്‍വഹണ പുരോഗതി വിലയിരുത്തുക.
നിലവില്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏഴ് ഗഡുക്കള്‍ മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സമയം 10 ഗഡുക്കള്‍ നല്‍കിയിരുന്നെന്ന് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറഞ്ഞു. ഡിസംബറോടെ 60 ശതമാനവും ജനുവരി- ഫെബ്രുവരിയോടെ 80 ശതമാനവും ഫണ്ട് വിനിയോഗിച്ചിരിക്കണമെന്നും ഫെബ്രുവരി 28നകം സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, സമരം മൂലം നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന പ്ളാന്‍ ഫണ്ട് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, 2015-16 വര്‍ഷത്തേക്കുള്ള പുതിയ പദ്ധതികളുടെ ഫണ്ട് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞപ്രാവശ്യം വകയിരുത്തിയ അതേ തുകവെച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കാനായിരുന്നു ആദ്യം സര്‍ക്കാറിന്‍െറ നിര്‍ദേശം.
10 ശതമാനം കൂടി വര്‍ധിപ്പിക്കാമെന്ന് പിന്നീട് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഇത് ഉത്തരവായി ഇറങ്ങാത്തതാണ് തദ്ദേശസ്ഥാപനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയത്. എന്നാല്‍, ഇതു വകവെക്കാതെ മഞ്ചേരി നഗരസഭയും അങ്ങാടിപ്പുറം, പുലാമന്തോള്‍, ആനക്കയം, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തുകളും ജില്ലയില്‍ പുതിയ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തൃശൂര്‍, എറണാകുളം ജില്ലകളാണ് പുതിയ പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ മുന്നില്‍. മലപ്പുറം മൂന്നാമതാണ്.

പദ്ധതിപ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍ –മന്ത്രി മുനീര്‍

Posted: 28 Feb 2015 10:27 PM PST

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കും. ആറുമാസത്തിനകം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനാവുംവിധം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടാത്ത പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടിവെള്ള പദ്ധതി മേല്‍നോട്ട സമിതി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുടുംബശ്രീ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നുമാസത്തിലൊരിക്കല്‍ ബന്ധപ്പെട്ട എം.എല്‍.എയെ ഉള്‍പ്പെടുത്തി ജനകീയസമിതി വിളിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ചില നിയോജകമണ്ഡലങ്ങളില്‍ ഇത്തരം യോഗം വിളിച്ചുചേര്‍ക്കുന്നില്ളെന്ന് എം.എല്‍.എമാര്‍ പരാതിപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ചെറുകിട നാമമാത്ര ക്വാറി ഉടമകള്‍ മൂന്നാഴ്ചയായി നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.കെ. രാഘവന്‍ എം.പിയുടെ പ്രതിനിധി എ. അരവിന്ദന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ സമരം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. സാമൂഹിക വനവത്കരണ പരിപാടിയില്‍ ഈ വര്‍ഷം മാവ്, പ്ളാവ്, പേര, സീതപ്പഴം, നെല്ലി എന്നിവയുടെ തൈകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മിക്കാന്‍ നിര്‍ദേശിച്ച കുടിവെള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ. നാണു, കെ.കെ. ലതിക, പി.ടി.എ. റഹീം, സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, കെ. ദാസന്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി സി.വി. അജിത്ത്, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ആര്‍.ഡി.ഒ ഹിമാന്‍ഷുകുമാര്‍ റായ്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അമന്‍ദീപ് കൗര്‍, എ.ഡി.എം കെ. രാധാകൃഷ്ണന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. രമേശ്കുമാര്‍, ഫിനാന്‍സ് ഓഫിസര്‍ ജെസി ഹെലന്‍ ഹമീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജമ്മു കശ്മീരില്‍ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ അധികാരമേറ്റു

Posted: 28 Feb 2015 10:26 PM PST

Image: 

ന്യൂഡല്‍ഹി: രണ്ടു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പി.ഡി.പി ^ബിജെ.പി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായ പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദിനും 25 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ എന്‍.എന്‍ വോറയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സോറാവാര്‍ സിങ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 അംഗങ്ങള്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയിലെ നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി. ഹസീബ് ദ്രബു, അബ്ദുറഹ്മാന്‍ ഭട്ട്, നിര്‍മല്‍ സിങ്, അബ്ദുല്‍ ഹക്ക് ഖാന്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റൊരു പ്രമുഖന്‍.

മോദിയെ കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരില്‍ അധികാര പങ്കാളിത്തം ലഭിക്കുന്നത്.

2002 മുതല്‍ 2005വരെ മുഖ്യമന്ത്രിയായിരുന്ന 79കാരനായ മുഫ്തി മുഹമ്മദ് സഈദ് ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മീരില്‍ അധികാരത്തിലെത്തുന്നത്. ഡിസംബര്‍ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണ് ലഭിച്ചത്.

തിരിമാനെക്കും സങ്കക്കാരക്കും സെഞ്ച്വറി; ശ്രീലങ്കക്ക് ഉജ്ജ്വല ജയം

Posted: 28 Feb 2015 10:01 PM PST

Image: 

വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഒമ്പത് വിക്കറ്റിന്‍െറ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഉയര്‍ത്തിയ 310 റണ്‍സ് വിജലക്ഷ്യം ലങ്ക 47.2 ഓവറില്‍ മറികടന്നു. ശ്രീലങ്കക്കായി ഓപണര്‍ തിരിമാനെയും മുതിര്‍ന്ന താരം കുമാര്‍ സങ്കക്കാരയും സെഞ്ച്വറി നേടി. പൂളിള്‍ ലങ്ക മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ മൂന്ന് കളികളില്‍ തോറ്റ ഇംഗ്ളണ്ടിന്‍െറ രണ്ടാം റൗണ്ട് പ്രവേശം അനിശ്ചിതത്വത്തിലായി. സ്കോര്‍: ഇംഗ്ളണ്ട് 50 ഓവറില്‍ ആറിന് 309. ശ്രീലങ്ക: 47.2 ഓവറില്‍ ഒരു വിക്കറ്റിന് 312 റണ്‍സ്.

ഭേദപ്പെട്ട ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്ക കളിയുടെ ഒരു ഘട്ടത്തില്‍ പോലും പരുങ്ങിയില്ല. തിരിമാനെക്കൊപ്പം ഓപണിങ്ങിനിറങ്ങിയ ദില്‍ഷന്‍ 44 റണ്‍സെടുത്ത് പുറത്തായി. മുഈന്‍ അലിക്കാണ് വിക്കറ്റ്. മൂന്നാമതിറങ്ങിയ സങ്കക്കാര തിരിമാനെക്കൊപ്പം ലങ്കയെ ജയത്തിലെ ത്തിക്കുകയായിരുന്നു. തിരിമാനെ 143 പന്തില്‍ 139 റണ്‍സെടുത്തു. 13 ഫോറും രണ്ട് സിക്സറുമടക്കമാണ് ഇന്നിങ്സ്. ശ്രീലങ്കക്കായി ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി തിരിമാനെ.

86 പന്തിലാണ് സങ്കക്കാരയുടെ 117 റണ്‍സ് നേട്ടം. ലോകകപ്പില്‍ സങ്കയുടെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. 70 പന്തിലാണ് സങ്കക്കാര സെഞ്ച്വറി നേടിയത്. രണ്ട് സിക്സറും 11 ഫോറും സങ്കക്കാര നേടി.

നേരത്തെ ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ളീഷ് നിരയില്‍ തിളങ്ങിയത്. റൂട്ട് 108 പന്തില്‍ 121 റണ്‍സെടുത്തു. 14 ഫോറും രണ്ട് സിക്സറും ഉള്‍പ്പടെയാണ് റൂട്ടിന്‍െറ സെഞ്ച്വറി നേട്ടം. ഓപണര്‍ ഇയന്‍ ബെല്‍ 49 റണ്‍സെടുത്തു പുറത്തായി. മുഈന്‍ അലി (15), ബാലന്‍സ് (6), ക്യാപ്റ്റന്‍ മോര്‍ഗന്‍ (27), ടെയ് ലര്‍ (25), ജെ.സി ബട് ലര്‍ (39), ക്രിസ് വോക്സ് (9) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ലങ്കക്കുവേണ്ടി ബൗള്‍ ചെയ്ത ആറു പേരും ഓരോ വിക്കറ്റ് വീതം നേടി.

ബിഹാറില്‍ പുതിയ പാര്‍ട്ടിയുമായി റാം മാഞ്ചി

Posted: 28 Feb 2015 09:59 PM PST

Image: 

പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മുന്‍ ജെ.ഡി.യു നേതാവ് ജിതന്‍ റാം മാഞ്ചി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക. ഏപ്രില്‍ 17നോ 18നോ ഗാന്ധി മൈതാനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ആം ആദ്മിയെക്കാള്‍ എച്ച്.എ.എം വലിയ പാര്‍ട്ടിയാകുമെന്നു റാം മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന ജനസംഖ്യയില്‍ 22 ശതമാനം പേര്‍ ദലിതരാണ്. ബിഹാറിലെ ദലിത് മുഖമായ റാം മാഞ്ചി ജാതി രാഷ്ട്രീയത്തിലൂടെ ശക്തനാകാനുള്ള നീക്കത്തിലാണ്. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം മാഞ്ചി രാജിവെച്ചത്.

ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന സാഹചര്യത്തില്‍ മാഞ്ചി രാജിവെക്കുകയായിരുന്നു.

സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി തൊഴില്‍, ഇഖാമ പരിശോധന കര്‍ശനമാക്കും

Posted: 28 Feb 2015 09:26 PM PST

Image: 

റിയാദ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും നിയമാനുസൃതമല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടത്തൊന്‍ സൗദിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുക. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കര്‍ശന പരിശോധനയിലൂടെ നിയമവിരുദ്ധരെ രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് റോഡ് സുരക്ഷ മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ഖഹ്താനി പറഞ്ഞു. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തടിച്ചുകൂടുന്ന അനധികൃതരെ കണ്ടത്തെുന്നതാണ് ആദ്യഘട്ട പരിശോധന. ദിവസക്കൂലിക്കാരായി രാജ്യത്ത് കഴിയുന്ന ഭൂരിപക്ഷവും നിയമാനുസൃതമോ ഇഖാമ, സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ പാലിച്ചോ അല്ല ജോലി ചെയ്യുന്നതെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ട്രാക്ടിങ്, നിര്‍മാണ മേഖലയിലാണ് ഇത്തരക്കാര്‍ കൂടുതലും ജോലി ചെയ്യുന്നത്.
മുഖ്യനിരത്തുകളിലും ഹൈവേകളിലും ആദ്യ ഘട്ട പരിശോധന നടക്കും. കമ്പനികള്‍, കടകള്‍, കച്ചവടസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട പരിശോധന നടക്കുക. തൊഴില്‍ മന്ത്രാലയത്തിന്‍െറ നിബന്ധനയനുസരിച്ചുള്ള ഇഖാമ, സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഈ പരിശോധനയില്‍ ഉറപ്പുവരുത്തും. വീടുകളും താമസസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധന മൂന്നാം ഘട്ടത്തില്‍ നടക്കും. നിയമവിരുദ്ധര്‍ ഒളിച്ചുകഴിയുന്ന നഗരത്തിന് പുറത്തുള്ള വിദൂരപ്രദേശങ്ങളിലെ താമസസ്ഥലങ്ങള്‍, ഇസ്തിറാഹകള്‍ എന്നിവയും ഈ ഘട്ടത്തില്‍ പരിശോധിക്കും. സുരക്ഷ വിഭാഗത്തിന് ലഭിക്കുന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പരിശോധന കാര്യക്ഷമമാക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നിയമാനുസൃതമായി മാറാന്‍ വീണ്ടും ഒരു ഇളവുകാലം അനുവദിക്കാന്‍ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഉദ്ദേശിക്കുന്നില്ളെന്നും കര്‍ശനമായ പരിശോധനയിലൂടെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുമെന്നും സുരക്ഷാ വിഭാഗത്തിലെ സഅദ് അല്‍ഖര്‍നി കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കേടായി; യാത്രക്കാര്‍ അബൂദബിയില്‍ കുടുങ്ങി

Posted: 28 Feb 2015 09:04 PM PST

Image: 

മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കേടായതിനെ തുടര്‍ന്ന് മസ്കത്തിലേക്കുള്ള 60ലധികം യാത്രക്കാര്‍ അബൂദബി വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരത്തുനിന്ന് അബൂദബി വഴി മസ്കത്തിലേക്കുള്ള ഐ.എക്സ് 817 വിമാനമാണ് കേടായത്. ഇതത്തേുടര്‍ന്ന് മലയാളികളടക്കം 60ലധികം യാത്രക്കാരാണ് ദുരിതത്തിലായത്. ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ബഹളംവെച്ചതിനെ തുടര്‍ന്ന് രാത്രിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയാറായത്.
മംഗളൂരുവില്‍നിന്ന് ഇന്ത്യന്‍ സമയം രാവിലെ 10ന് പുറപ്പെട്ട വിമാനം അബൂദബിയില്‍ 12.50ഓടെയാണ് ഇറങ്ങിയത്. അബൂദബിയില്‍നിന്ന് മംഗളൂരുവിനുള്ള യാത്രക്കാരെയും കയറ്റിയാണ് വിമാനം മസ്കത്തിലത്തൊറ്. അബൂദബിയില്‍നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം തകരാറിലാണെന്ന കാര്യം പറഞ്ഞതെന്ന് വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായ കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന്‍െറ ബന്ധു സാദിഖ് പറഞ്ഞു. നാലുമണിക്കൂര്‍ കൊണ്ട് തകരാര്‍ പരിഹരിക്കുമെന്ന് പറഞ്ഞ് മംഗളൂരുവില്‍നിന്നുള്ള യാത്രക്കാരെ വൈകീട്ട് വരെ വിമാനത്തിന് ഉള്ളില്‍ ഇരുത്തി. അഞ്ചുമണിയോടെ സ്പെയര്‍ പാര്‍ട്സ് ഇന്ത്യയില്‍നിന്ന് എത്തണമെന്നും തകരാര്‍ പരിഹരിച്ച് ഞായറാഴ്ച പുലര്‍ച്ചെ മാത്രമേ മസ്കത്തിലേക്ക് പുറപ്പെടാന്‍ കഴിയൂ എന്നും പറയുകയായിരുന്നു. താമസ സൗകര്യവും ഭക്ഷണവും ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ റൂം എടുത്ത് നല്‍കാനാകില്ളെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. തുടര്‍ന്ന് എയര്‍പോര്‍ട്ടിന് ഉള്ളിലേക്ക് മാറ്റിയ യാത്രക്കാര്‍ക്ക് രാത്രിയോടെ മാത്രമാണ് ഭക്ഷണം വിതരണം ചെയ്തത്. വിസാ കാലാവധി ഞായറാഴ്ച കഴിയുന്നതിനാല്‍ തന്‍െറ ബന്ധുവിന് അധിക തുക മുടക്കി ബ്രിട്ടീഷ് എയര്‍വേസില്‍ ടിക്കറ്റ് ശരിപ്പെടുത്തിയതായും സാദിഖ് പറഞ്ഞു. വിമാനം കേടാണെന്ന വിവരം അറിഞ്ഞ് അബൂദബിയില്‍നിന്ന് മംഗളൂരുവിനുള്ള യാത്രക്കാര്‍ റൂമുകളിലേക്ക് തിരികെ പോയി.
മസ്കത്തില്‍നിന്ന് 80ഓളം പേരാണ് മംഗളൂരുവിന് പോകാന്‍ ഉണ്ടായിരുന്നത്. ഇവരോട് സര്‍വീസ് റദ്ദാക്കിയതായാണ് ആദ്യം പറഞ്ഞത്.
ഭൂരിപക്ഷം പേരും ഇതോടെ റൂമുകളിലേക്ക് തിരികെ പോയി. തുടര്‍ന്ന് രാത്രിയോടെ യാത്രക്കാരെ ടെലിഫോണില്‍ വിളിച്ച് പുലര്‍ച്ചെ അഞ്ചരയോടെ വിമാനത്താവളത്തില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

എയര്‍ഇന്ത്യ എക്്സ്പ്രസ് വിമാനം കേടായി; യാത്രക്കാര്‍ അബൂദബിയില്‍ കുടുങ്ങി

Posted: 28 Feb 2015 08:55 PM PST

Image: 

അബൂദബി: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കേടായതിനെ തുടര്‍ന്ന് മസ്കത്തിലേക്കുള്ള അറുപതിലധികം യാത്രക്കാര്‍ അബൂദബി വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരത്ത് നിന്ന് അബൂദബി വഴി മസ്കത്തിലേക്കുള്ള ഐ.എക്സ് 817 വിമാനമാണ് കേടായത്. ഇതേ തുടര്‍ന്ന് മലയാളികളടക്കം അറുപതിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ബഹളം വെച്ചതിനെ തുടര്‍ന്ന് രാത്രിയാണ് ഭക്ഷണം നല്‍കാന്‍ തയാറായത്.
മംഗലാപുരത്ത് നിന്ന് ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിക്ക് പുറപ്പെട്ട വിമാനം അബൂദബിയില്‍ 12.50ഓടെയാണ് ഇറങ്ങിയത്. അബൂദബിയില്‍ നിന്ന് മംഗലാപുരത്തിനുള്ള യാത്രക്കാരെയും കയറ്റിയാണ് വിമാനം മസ്കത്തിലത്തൊറ്.
അബൂദബിയില്‍ നിന്ന് പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം തകരാറിലാണെന്ന കാര്യം പറഞ്ഞതെന്ന് വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായ കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന്‍െറ ബന്ധു സാദിഖ് പറഞ്ഞു. നാലുമണിക്കൂര്‍ കൊണ്ട് തകരാര്‍ പരിഹരിക്കുമെന്ന് പറഞ്ഞ് മംഗലാപുരത്ത് നിന്നുള്ള യാത്രക്കാരെ വൈകുന്നേരം വരെ വിമാനത്തിന് ഉള്ളില്‍ ഇരുത്തി. അഞ്ചുമണിയോടെ സ്പെയര്‍ പാര്‍ട്സ് ഇന്ത്യയില്‍ നിന്ന് എത്തണമെന്നും തകരാര്‍ പരിഹരിച്ച് ഞായറാഴ്ച പുലര്‍ച്ചെ മാത്രമേ  മസ്കത്തിലേക്ക് പുറപ്പെടാന്‍ കഴിയൂ എന്നും പറയുകയായിരുന്നു. താമസ സൗകര്യവും ഭക്ഷണവും ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ റൂം എടുത്ത് നല്‍കാനാകില്ളെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. തുടര്‍ന്ന് എയര്‍പോര്‍ട്ടിന് ഉള്ളിലേക്ക് മാറ്റിയ യാത്രക്കാര്‍ക്ക് രാത്രിയോടെ മാത്രമാണ് ഭക്ഷണം വിതരണം ചെയ്തത്.
വിസ കാലാവധി ഞായറാഴ്ച കഴിയുന്നതിനാല്‍ തന്‍െറ ബന്ധുവിന് അധിക തുക മുടക്കി ബ്രിട്ടീഷ് എയര്‍വേസില്‍ ടിക്കറ്റ് ശരിപ്പെടുത്തിയതായും സാദിഖ് പറഞ്ഞു. വിമാനം കേടാണെന്ന വിവരം അറിഞ്ഞ് അബൂദബിയില്‍ നിന്ന് മംഗലാപുരത്തിനുള്ള യാത്രക്കാര്‍ റൂമുകളിലേക്ക് തിരികെ പോയി.
മസ്കത്തില്‍ നിന്ന് 80ഓളം പേരാണ് മംഗലാപുരത്തിന് പോകാന്‍ ഉണ്ടായിരുന്നത്. ഇവരോട് സര്‍വീസ് റദ്ദാക്കിയതായാണ് ആദ്യം പറഞ്ഞത്.
ഭൂരിപക്ഷം പേരും ഇതോടെ റൂമുകളിലേക്ക് തിരികെ പോയി. തുടര്‍ന്ന് രാത്രിയോടെ യാത്രക്കാരെ ടെലിഫോണില്‍ വിളിച്ച് പുലര്‍ച്ചെ അഞ്ചരയോടെ വിമാനത്താവളത്തില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഉദ്യാനോത്സവത്തിലേക്ക് വന്‍ ജനപ്രവാഹം

Posted: 28 Feb 2015 08:33 PM PST

Image: 
Subtitle: 
ജലധാര മുതല്‍ ഓറഞ്ചുമരം വരെ

മനാമ: ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ഒമ്പതാമത് ഉദ്യാനോത്സവത്തിലേക്ക് വന്‍ ജനപ്രവാഹം. വെള്ളി, ശനി ദിവസങ്ങള്‍ അവധിയായതിനാല്‍ കാലത്തുമുതല്‍ പുഷ്പഫല പ്രദര്‍ശനം കാണാന്‍ ആളുകളത്തെി. പലരും കുടുംബമായാണ് വന്നത്. ഒരു വള്ളിപോലും കുഴിച്ചിടാനുള്ള മണ്ണില്ളെങ്കിലും പച്ചപ്പും പൂക്കളും കണ്ട് നിര്‍വൃതിയടയാനെന്നോണം, നാടിന്‍െറ ഓര്‍മ്മകളുമായി പ്രവാസികളും പ്രദര്‍ശനത്തിനത്തെി. ഫെബ്രുവരി 27ന് തുടങ്ങിയ പ്രദര്‍ശനം ഇന്ന് തീരും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ രാജപത്നിയും സുപ്രീം കൗണ്‍സില്‍ ഓഫ് വിമന്‍ അധ്യക്ഷയുമായ ശബീക ബിന്ദ് ഇബ്രാഹിം ആല്‍ഖലീഫയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്.
ബഹ്റൈനു പുറമെ, ജപ്പാന്‍, ചൈന, ആസ്ട്രേലിയ, ഫ്രാന്‍സ്, സ്ലോവോക്യ, സുഡാന്‍, ലെബനാന്‍, ഫലസ്തീന്‍, ഇറാഖ്, തുനീഷ്യ, സിയറ ലിയോണ്‍, ഉഗാണ്ട, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. നൂറോളം സ്റ്റാളുകളില്‍ പുഷ്പഫല വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പുറമെ, ഫര്‍ണിച്ചറുകളുടെയും, ലാന്‍റ്സ്കേപ്പിംങ് രംഗത്തുള്ളവരുടെയും സ്റ്റാളുകളുണ്ട്. ഈന്തപ്പന മുതല്‍ വാഴ വരെയാണ് സ്റ്റാളുകളിലുള്ളത്. കായ്ച്ചു നില്‍ക്കുന്ന ഓറഞ്ച് ചെടികളും ആഫ്രിക്കന്‍ നാടുകളില്‍ നിന്നുള്ള വാഴപ്പഴങ്ങളും കപ്പ വിഭവങ്ങളും യെമനില്‍ നിന്നുള്ള കാപ്പിക്കുരുവും മറ്റും കാണികളെ ആകര്‍ഷിക്കും. സെന്‍ററിനുള്ളില്‍ ഉദ്യാന സമാനമായ സ്റ്റാളുകള്‍ ഒരുക്കിയവരുമുണ്ട്. ഉദ്യാനത്തിലും വീടിന്‍െറ പുറത്തും മറ്റും ഉപയോഗിക്കാവുന്ന മനോഹരമായ ഇരിപ്പിടങ്ങള്‍, മൃഗങ്ങളുടെ ശില്‍പങ്ങള്‍, മുളയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍, വ്യത്യസ്തമായ ജലധാരകള്‍ എന്നിവയും സ്റ്റാളുകളെ ആകര്‍ഷമാക്കുന്നു. പൂവിട്ടു നില്‍ക്കുന്ന മാവും, വന്‍ മരങ്ങളെ ചെറുചട്ടിയിലാക്കിയ ബോണ്‍സായ് വൃക്ഷങ്ങളും ആരെയും പിടിച്ചു നിര്‍ത്തും.
 പ്രദര്‍ശനം കാണാനത്തെിയവരെല്ലാം എന്തെങ്കിലുമൊരു ചെടി സ്വന്തമാക്കാതെ പോകുന്നില്ല. അലങ്കാര ചെടികളും പുഷ്പിക്കുന്ന ചെടികളും നടീല്‍ വസ്തുക്കളുമടങ്ങിയ വലിയ ബാഗുമായി പുറത്തിറങ്ങുന്നവരെയും കാണാമായിരുന്നു. 7,050 സ്ക്വയര്‍ മീറ്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉദ്യാനകൃഷി പരിപാലനത്തിനായി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും യന്ത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബഹ്റൈനില്‍ നടക്കുന്ന ഏറ്റവും പ്രധാന പ്രദര്‍ശനങ്ങളിലൊന്നാണ് ഇത്.
കാര്‍ഷിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ കാത്തിരിക്കുന്ന ഉത്സവകാലമായി ഇത് മാറിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷങ്ങളും നടക്കുന്നുണ്ട്.

സൈനികാഭ്യാസം: അമേരിക്കക്ക് ഉത്തരകൊറിയയുടെ യുദ്ധഭീഷണി

Posted: 28 Feb 2015 07:14 PM PST

Image: 

പോങ് യാങ്: ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് വാര്‍ഷിക സൈനികാഭ്യാസത്തിന് തയാറെടുക്കുന്ന അമേരിക്കക്ക് ഉത്തര കൊറിയയുടെ യുദ്ധഭീഷണി. അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കുമെതിരെ വിശുദ്ധ യുദ്ധത്തിന് തയാറാകാന്‍ ഉത്തര കൊറിയന്‍ ഭരണമേധാവി കിം ജോങ് ഉന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു.

രാജ്യത്തിന്‍െറ ശത്രുക്കളെ പിച്ചിച്ചീന്തണമെന്നും ഉന്‍ പറഞ്ഞു. തലസ്ഥാനമായ പോങ് യാങ്ങില്‍ നിര്‍മാണം പൂര്‍ത്തിയായ ലിബറേഷന്‍ വാര്‍ മ്യൂസിയത്തിലെ ഹാളിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഉത്തര കൊറിയന്‍ സേനയുടെ സുപ്രീം കമാന്‍ഡര്‍.

എട്ടാഴ്ച നീളുന്ന കര, നാവിക, വ്യോമ സേനകളുടെ അഭ്യാസത്തിന് നാളെ തുടക്കമാകും. സൈനികാഭ്യാസത്തില്‍ രണ്ട് ലക്ഷം ദക്ഷിണ കൊറിയന്‍ സൈനികരും 3700 അമേരിക്കന്‍ സൈനികരും പങ്കെടുക്കും. ഇരു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ കഴിഞ്ഞ ദിവസം നാവികാഭ്യാസം നടത്തിയിരുന്നു.

ജമ്മു കശ്മീരില്‍ പി.ഡി.പി^ബിജെ.പി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted: 28 Feb 2015 06:47 PM PST

Image: 

ന്യൂഡല്‍ഹി: രണ്ടു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പി.ഡി.പി ^ബിജെ.പി സഖ്യ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദിന്‍െറ നേതൃത്വത്തില്‍ 25 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക. ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയില്‍ 12 അംഗങ്ങളാവും ബി.ജെ.പിക്കുണ്ടാവുക. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരില്‍ അധികാരപങ്കാളിത്തം ലഭിക്കുന്നത്.

അതേസമയം, ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന പ്രത്യേക സൈനികാധികാര നിയമം, പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ള്‍ 370 തുടങ്ങിയവ സംബന്ധിച്ച് എന്തു ധാരണയിലാണ് എത്തിയതെന്ന് വ്യക്തമല്ല. ഡല്‍ഹിയും ശ്രീനഗറുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഹുര്‍റിയത്തിന്‍െറ പങ്ക് സംബന്ധിച്ച് പി.ഡി.പിയുടെ ആവശ്യത്തിന് ബി.ജെ.പി വഴങ്ങിയെന്നാണ് സൂചന.

2002 മുതല്‍ 2005വരെ മുഖ്യമന്ത്രിയായിരുന്ന 79കാരനായ മുഫ്തി മുഹമ്മദ് സഈദ് ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മീരില്‍ അധികാരത്തിലെത്തുന്നത്. ഡിസംബര്‍ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം എം.എല്‍.എമാരാണ് ലഭിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരെ മാത്രമാണ് ലഭിച്ചത്.
 

തളരാത്ത ആവേശം; എം.ജെ. ജേക്കബിനിത് ജീവിതനിയോഗം

Posted: 28 Feb 2015 06:24 PM PST

Image: 

കോഴിക്കോട്: പ്രായം 71ലത്തെിയിട്ടും മുന്‍ എം.എല്‍. എ  എം.ജെ. ജേക്കബിന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കോട്ടമൊന്നുമില്ല. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയ ഓട്ടവും ചാട്ടവുമൊക്കെ ജീവിതനിയോഗം പോലെ ഇപ്പോഴും കൂടെയുണ്ട്. പ്രായം തളര്‍ത്താത്ത ജീവിതരഹസ്യവും ഇതൊക്കെയാണെന്നാണ് മുന്‍ പിറവം എം.എല്‍.എ കൂടിയായ ഇദ്ദേഹത്തിന്‍െറ പക്ഷം.

കോഴിക്കോട് ദേവഗിരി സ്റ്റേഡിയത്തില്‍ തുടങ്ങിയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനാണ് ഇദ്ദേഹമത്തെിയത്. 70 വയസ്സിനു മുകളിലുള്ളവരുടെ ലോങ് ജംപിലും 400 മീറ്റര്‍ ഓട്ടത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. ഞായറാഴ്ച നടക്കുന്ന ട്രിപ്ള്‍ ജംപിലും 4x100, 4x400 റിലേയിലും പങ്കെടുക്കുന്നുണ്ട്. കാലിനേറ്റ പരിക്കാണ് ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. തികഞ്ഞ പ്രതീക്ഷയോടെയാണ് പിറവത്തുനിന്ന് വണ്ടികയറിയത്. ആഗസ്റ്റില്‍ പാരിസില്‍ നടക്കുന്ന ലോക വെറ്ററന്‍സ് മീറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ ആത്മവിശ്വാസമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

2006 മുതല്‍ 2011വരെ പിറവം നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് എം.ജെ. ജേക്കബ് നിയമസഭയിലത്തെിയത്. സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭാ സാമാജികനായപ്പോഴും കായികപ്രേമം കൈവിട്ടില്ല. നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ 50 വയസ്സ് കഴിഞ്ഞ എം.എല്‍.എമാര്‍ക്കായി നടന്ന അത്ലറ്റിക്സില്‍ ചാമ്പ്യനായി. 50നു താഴെ പുരുഷ വിഭാഗത്തില്‍ കെ.സി. വേണുഗോപാലും വനിത വിഭാഗത്തില്‍ ഇ.എസ്. ബിജി മോളുമായിരുന്നു അന്ന് ചാമ്പ്യന്മാര്‍. കൂത്താട്ടുകുളം സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് കായികപ്രേമം. ആലുവ യു.സി കോളജില്‍ പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല ഇന്‍റര്‍ കൊളീജിയറ്റ് മീറ്റില്‍ ചാമ്പ്യന്‍പട്ടം.

കായിക വഴിയിലെ ആ ജൈത്ര യാത്രയാണിപ്പോഴും തുടരുന്നത്. കഴിഞ്ഞവര്‍ഷം ജപ്പാനില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ ലോങ് ജംപില്‍ മൂന്നാം സ്ഥാനം നേടി. 4x100, 4x400 റിലേയില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയതും ഇദ്ദേഹത്തിന്‍െറ ടീമാണ്. ഏഷ്യന്‍ മീറ്റില്‍നിന്നാണ് ലോകമീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിരാവിലെ എഴുന്നേറ്റുള്ള നടത്തമാണ് ഇപ്പോഴും പ്രധാന പരിശീലനം. ഭാര്യയും രണ്ട് മക്കളും നല്‍കുന്ന പൂര്‍ണ പിന്തുണയും ഒപ്പമുണ്ട്.

പന്ന്യന് പണി മുടിമുറിക്കലും ഫുട്ബാള്‍ കമന്‍ററിയുമെന്ന് വിമര്‍ശം

Posted: 28 Feb 2015 06:12 PM PST

Image: 

കോട്ടയം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍െറ  പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള  ചര്‍ച്ചകളില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷവിമര്‍ശം.  വി.എസിനെ മാതൃസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നു. വി.എസിനെ സി.പി.എം ഒതുക്കി നിശ്ശബ്ദമാക്കുമ്പോള്‍ സി.പി.ഐ യഥോചിതം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് വടക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടത്. തിരുവനന്തപുരം ലോക്സഭാ സീറ്റ് പേയ്മെന്‍റ് സീറ്റാക്കി മാറ്റിയതും നേതൃത്വം സി.പി.എമ്മിന്‍െറ വാലായി പ്രവര്‍ത്തിക്കുന്നതും പ്രതിനിധികളുടെ രൂക്ഷമായ കുറ്റപ്പെടുത്തലിന് കാരണമായി. തിരുവനന്തപുരം സീറ്റ് എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങി ഒരാള്‍ക്ക് നല്‍കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു.

ഇതില്‍ സി.പി.ഐ പാരമ്പര്യവും കമ്യൂണിസ്റ്റ് നയങ്ങളും അട്ടിമറിച്ചു. കമ്യൂണിറ്റ് സ്ഥാനാര്‍ഥിത്വത്തിന് യോജിക്കാത്തയാളെ സ്ഥാനാര്‍ഥിയാക്കിയത് വലിയ പാളിച്ചയാണ്. അത് സ്വയം കണ്ടത്തെി തിരുത്തുന്നതിന് താമസം ഉണ്ടായി. എന്നാല്‍, തെറ്റുകള്‍ ചെയ്തവരെ കണ്ടത്തെി നടപടി എടുത്തുവെന്നായിരുന്നു നേതൃത്വത്തിന്‍െറ വിശദീകരണം. പാര്‍ട്ടി ജില്ലാഘടകത്തിന്‍െറ വീഴ്ചയാണതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സി. ദിവാകരന്‍െറ അഭിപ്രായം തെറ്റുകള്‍ ചെയ്തതിലുള്ള കുറ്റബോധംകൊണ്ടാണ്. സീറ്റ് വിവാദത്തെക്കുറിച്ച് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കാതിരുന്നതും സംശയങ്ങള്‍ക്ക് ഇടയാക്കിയെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പ്രതിനിധികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, പലതും മൂടിവെച്ചതുപോലെയായി റിപ്പോര്‍ട്ട്. അഡ്ജസ്റ്റ്മെന്‍റ് സമരം എന്താണെന്ന് വിശദീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സി.പി.എമ്മിന്‍െറ വാലായി മാറുന്നുവെന്ന കുറ്റപ്പെടുത്തലുണ്ടായത്. പാര്‍ട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം നിലനിര്‍ത്തിപ്പോകുന്നതിന് വീഴ്ചയുണ്ടായി. മുന്നണിയില്‍ നിന്ന് രണ്ട് കക്ഷികള്‍ വിട്ടുപോയപ്പോള്‍ അതേക്കുറിച്ച് സമ്മേളനത്തിലല്ല പറയേണ്ടതെന്നും സി.പി.എമ്മിന്‍െറ പ്രമാണിത്തത്തിനെതിരെ ഉടന്‍ പ്രതികരിക്കണമായിരുന്നെന്നും പ്രതിനിധികള്‍ പറഞ്ഞു. എന്തുകൊണ്ട് ആ സമയത്ത് സി.പി.ഐ നേതൃത്വം ഇടപെട്ടില്ല.

ജനതാദളിലെ ഒരുവിഭാഗവും ആര്‍.എസ്.പിയും വിട്ടുപോയപ്പോള്‍ പരാജയമുണ്ടായെന്ന് കുമ്പസാരിച്ചിട്ട് കാര്യമില്ല. ശരിയായ സമയത്ത് സി.പി.ഐ നേതൃത്വം ഇടപെടാത്തതുകൊണ്ടാണ് വിലപിക്കേണ്ടിവരുന്നത്. എന്നാല്‍, ഇത്തരം വിമര്‍ശം രണ്ട് പാര്‍ട്ടികളും രണ്ടുവഴിക്ക് പോകുന്നതിനുവേണ്ടിയല്ളെന്ന് നേതൃത്വം വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് ഇരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് നേതാവിന് യോജിക്കാത്ത കാര്യങ്ങളില്‍ ഇടപെട്ടുവെന്നായിരുന്നു മറ്റൊരു വിമര്‍ശം. മുടിമുറിക്കലും ഫുട്ബാള്‍ കമന്‍ററി പറയലുമൊക്കെയായി നടക്കുന്നത് സെക്രട്ടറിക്ക് യോജിച്ചതല്ല. ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്ന് പറയുമ്പോള്‍ മുന്നണി ശക്തിപ്പെടുത്താന്‍ സി.പി.ഐ എന്തുചെയ്തെന്ന് തെക്കന്‍ ജില്ലകളില്‍നിന്നുള്ള ചില പ്രതിനിധികള്‍ ചോദിച്ചു.

മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടത്ര ജാഗ്രത നേതൃത്വത്തിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. പലപ്പോഴും പ്രതിനിധികളുടെ ഒച്ചപ്പാടില്‍വരെ ചര്‍ച്ചകള്‍ എത്തി. ആ ശബ്ദം പുറമേക്കുവരെ എത്തി. ജനാധിപത്യപരമായ വിമര്‍ശ ^സ്വയംവിമര്‍ശ രീതികള്‍ ഉള്ളതുകൊണ്ടാണ് ഇത്തരം ശബ്ദായമാനമായ വിമര്‍ശങ്ങള്‍ നടക്കുന്നതെന്നായിരുന്നു നേതാവ് ബിനോയ് വിശ്വത്തിന്‍െറ വിശദീകരണം.

അഗ്നിഗോളം ഉല്‍ക്കയാകാമെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ്

Posted: 28 Feb 2015 06:06 PM PST

Image: 
Subtitle: 
ചൈനയുടെ കൃത്രിമ ഉപഗ്രഹമാകാമെന്ന വാദം ശരിയല്ല

തിരുവനന്തപുരം: കേരളത്തിന്‍െറ വിവിധപ്രദേശങ്ങളില്‍ കഴിഞ്ഞരാത്രി ദൃശ്യമായ അഗ്നിഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുകടന്ന് കത്തിയമര്‍ന്ന ഉല്‍ക്കയാകാനാണ് സാധ്യതയെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്.  ഇത് സാധാരണ അന്തരീക്ഷത്തില്‍ കാണുന്ന പ്രതിഭാസമാണെങ്കിലും, ഇത്തവണയുണ്ടായപ്പോള്‍ പ്രകാശതീവ്രത കൂടിയിരുന്നു. അന്തരീക്ഷ ഘര്‍ഷണത്താല്‍ തീയും ഇരമ്പലും ഉണ്ടായി. അതാണ് പരിഭ്രാന്തിപരത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

തെക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന 195 തീഗോളങ്ങള്‍ ഇക്കഴിഞ്ഞ 23ന് ആകാശത്ത് കണ്ടതായി അമേരിക്കന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ദീര്‍ഘസമയം ആകാശത്ത് പ്രത്യക്ഷപ്പെടുന്നതും, ദീര്‍ഘദൂരം സഞ്ചരിക്കുന്നതുമായ ഉല്‍ക്കകള്‍ ആയിരുന്നു അത്. കേരളത്തില്‍ വെള്ളിയാഴ്ച രാത്രി കണ്ടതും അത്തരത്തിലൊന്നാകാനാണ് കൂടുതല്‍ സാധ്യത. ചൈനയുടെ ഒരു കൃത്രിമ ഉപഗ്രഹം തകര്‍ന്നുവീഴുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും അതുമായി ഈ അഗ്നിഗോളത്തിന് ബന്ധമില്ല.  ഭൂഖണ്ഡത്തിനടുത്താണ് അത് പതിക്കുക.  ഫെബ്രുവരി 24ന് അത് വീണിട്ടുണ്ടാകും. നാസയുടെ ഓര്‍ബിറ്റല്‍ ഡെബ്രിസ് പ്രോഗ്രാം ഓഫിസ് ഭൂമിയുടെ ആകാശത്തിലേക്ക് കടക്കുന്ന ഇത്തരം അവശിഷ്ടങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മുറിപ്പ് പരിശോധിച്ചിട്ട് പ്രത്യേക സൂചനകളൊന്നും ലഭിച്ചിരുന്നില്ളെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.  

അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ആസ്ട്രോയിഡുകള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഉപഗ്രഹാവശിഷ്ടങ്ങള്‍ എന്നിവ ഭൂമിയില്‍ പതിച്ചാല്‍ അത് അപകടങ്ങള്‍ ഉണ്ടാക്കാം. വീഴുന്ന വസ്തുവിന്‍െറ വലിപ്പമനുസരിച്ച് അപകടത്തിന്‍െറ കാഠിന്യവുംകൂടും. ഉല്‍പതനം കൊണ്ട് ഭൂമികുലുക്കം ഉണ്ടാകില്ല. എന്നാല്‍ പതിക്കുന്ന വസ്തു വളരെ വലുപ്പമുള്ളതാണെങ്കില്‍ അതിന്‍െറ വീഴ്ചകൊണ്ട് പ്രകമ്പനങ്ങള്‍ ഉണ്ടാകാം.  കഴിഞ്ഞദിവസം നേരിയതോതിലുള്ള കമ്പനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതൊന്നും പ്രകമ്പനം രേഖപ്പെടുത്തുന്ന ഉപകരണങ്ങളില്‍ പ്രകടമായി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും അസ്ഥാനത്താണ്.

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അവ വീഴുമ്പോള്‍ ഘര്‍ഷണംമൂലം കത്തിച്ചാമ്പലാവുകയാണ് പതിവ്. ഇത്തരം അപകടകാരികളായ അവശിഷ്ടങ്ങള്‍  ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.  ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളും അപായസൂചന നല്‍കുന്നുണ്ട്. ഭൂമിയില്‍ പതിക്കുന്ന അവശിഷ്ടങ്ങള്‍ എന്തുതന്നെയായാലും അതില്‍ സ്പര്‍ശിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അത്യപൂര്‍വമായി കാണുന്ന വസ്തുക്കളെപ്പറ്റിയുള്ള വിവരം റവന്യൂ, പൊലീസ് അധികാരികളെ അറിയിക്കാന്‍ ശ്രദ്ധിക്കണം.

ഉല്‍ക്കാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവയാണ്.  ഉപഗ്രഹാവശിഷ്ടങ്ങളും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഉല്‍പതനം പേലെയുള്ള പ്രതിഭാസങ്ങള്‍ ചിലകാലങ്ങളില്‍ വര്‍ധിച്ചിരിക്കും. ചില വാല്‍നക്ഷത്രങ്ങളുടെ ആഗമനത്തോടെയും അതുണ്ടാകാറുണ്ട്. ഭാരമേറിയ വസ്തുക്കള്‍ ഭൂമിയോട് അടുത്തുവരുന്നത് സദാ നിരീക്ഷിക്കുന്നതുകൊണ്ട് വേണ്ട മുന്‍കരുതലുകളെടുക്കാന്‍ കഴിയുമെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.

ഓര്‍മകളുടെ കോര്‍ട്ടില്‍ ഫുള്‍ബെഞ്ചായി ഒരു ഒത്തുചേരല്‍

Posted: 28 Feb 2015 06:03 PM PST

Image: 
Subtitle: 
എറണാകുളം ലോകോളജില്‍ ഒരു ബാച്ചില്‍ നിന്നിറങ്ങിയ അഞ്ച് ഹൈകോടതി ജഡ്ജിമാര്‍ ഒത്തുചേര്‍ന്നു

കൊച്ചി: ചോദ്യങ്ങള്‍ പെരുമഴയായി പെയ്തിറങ്ങിയപ്പോള്‍ ജസ്റ്റിസ് പി.വി. ആഷ റൂളിങ് പുറപ്പെടുവിച്ചു -‘ ലോകോളജില്‍ സീനിയേഴ്സ് ജൂനിയേഴ്സിനെ റാഗ് ചെയ്യാറാണ് പതിവ്. ചേട്ടന്മാരെ ചേച്ചിമാരേ എന്ന് വിളിച്ച് ഞങ്ങളെ റാഗ് ചെയ്യാനുള്ള മോഹം നടക്കില്ല’. സഹ ന്യായാധിപയുടെ നിര്‍ദേശത്തെ ഒപ്പം ഇരുന്ന അഞ്ചംഗ ഫുള്‍ബെഞ്ചും ശരിവെച്ചപ്പോള്‍ എറണാകുളം ലോകോളജിലെ അസംബ്ളിഹാളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കമായി.

1979^82 ബാച്ചില്‍ നിന്ന് നിയമബിരുദമെടുത്ത് ഹൈകോടതി ജഡ്ജിമാരായി മാറിയ അഞ്ചുപേരും അവരുടെ സഹപാഠികൂടിയായ പ്രിന്‍സിപ്പലും ഒരേബെഞ്ചില്‍ ഓര്‍മക്കൂട്ടുകളുമായത്തെിയപ്പോള്‍ പുതുതലമുറ നിയമവിദ്യാര്‍ഥികള്‍ക്ക് പുസ്തകത്തില്‍ കിട്ടാത്ത അനുഭവക്കൂട്ടായി.
 ലോകോളജ് യൂനിയന്‍ സംഘടിപ്പിച്ച ‘ഫ്രം ക്ളാസ്മേറ്റ്സ് ടു ബെഞ്ച്മേറ്റ്സ്’ പരിപാടിയിലാണ് ജസ്റ്റിസുമാരായ വി.കെ. മോഹനന്‍, പി.ആര്‍. രാമചന്ദ്ര മേനോന്‍, സി.കെ അബ്ദുല്‍ റഹീം, എ.എം. ഷഫീഖ്, പി. വി. ആഷ എന്നിവരും കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലൗലി പൗലോസും മൂന്ന് പതിറ്റാണ്ടിനിപ്പുറം പഴയകലാലയത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് ഒന്നിച്ചത്.

കര്‍ക്കശക്കാരിയായ പ്രിന്‍സിപ്പല്‍ കൂട്ടുകാരുടെ കൈപിടിച്ച് പഴയ നിയമവിദ്യാര്‍ഥിനിയായി മുന്നിലത്തെിയപ്പോള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ഥികളും മോശമാക്കിയില്ല. പഠനകാലത്ത് പ്രിന്‍സിപ്പല്‍ എങ്ങനെയെന്നറിയാനായിരുന്നു അവരുടെ താല്‍പര്യം. പഠിക്കാന്‍ മിടുക്കിയായ ലൗലി ഞങ്ങളുടെ ബാച്ചിലെ വലിയ പഠിപ്പിസ്റ്റായിരുന്നുവെന്ന് ജസ്റ്റിസ് അബ്ദുല്‍ റഹീമിന്‍െറ ഗുഡ് സര്‍ട്ടിഫിക്കറ്റിനെ കൈയടിയോടെ വിദ്യാര്‍ഥികളും സഹഅധ്യാപകരും ഏറ്റെടുത്തു. പ്രിന്‍സിപ്പല്‍ പ്രണയ കെണിയില്‍ വീണിരുന്നോയെന്നായി അടുത്ത ചോദ്യം. എന്നാല്‍, ഇഴകീറി ചികയുന്ന നിയമം പോലെ കരുതലോടെയായിരുന്നു ഓരോരുത്തരുടെയും ഉത്തരം. പഠിക്കുന്ന കാലത്ത് ഞാന്‍ പ്രണയത്തില്‍ വീണില്ളെന്നായി ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍െറ മുന്‍കൂര്‍ ജാമ്യം. ‘സുന്ദരനായ ഒരാള്‍ പ്രണയത്തില്‍ വീണില്ളെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും’ ^തൊട്ടടുത്തിരുന്ന പ്രിന്‍സിപ്പലിന്‍െറ ഇടപെടലിലൂടെ ജഡ്ജിയുടെ വാദം പൊളിഞ്ഞു.

മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മകളുടെ രസച്ചരട് ഓരോരുത്തരായി പൊട്ടിച്ചെടുത്തപ്പോള്‍ ലോകോളജിലെ രാഷ്ട്രീയവും കാമ്പസും കുസൃതികളുമെല്ലാം പെയ്തിറങ്ങി. സഹപാഠികള്‍ കൂടിയായ ആന്‍േറാ ആന്‍റണി എം.പി, മുന്‍ എം.എല്‍.എ  എം.എം. മോനായി തുടങ്ങിയവരുടെ ലോകോളജ് കഥകള്‍ ജസ്റ്റിസുമാരുടെ ഓര്‍മകളിലൂടെ സദസ്സ് ശ്രദ്ധയോടെ കേട്ടുനിന്നു. വിധിന്യായത്തില്‍ രാഷ്ട്രീയ ^സാമൂഹിക ^നിക്ഷിപ്ത താല്‍പര്യങ്ങള്‍ കലരുമോയെന്ന ചോദ്യത്തിനുമുണ്ടായിരുന്നു പരിചയസമ്പത്തില്‍ മിനുക്കിയെടുത്ത ഉത്തരങ്ങള്‍. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിധിയെ സ്വാധീനിക്കില്ല. എന്നാല്‍, നിയമവിധേയമെങ്കില്‍ സാമൂഹിക താല്‍പര്യം വിധിയെ സ്വാധീനിക്കുമെന്നായി മറുപടി.
പുതുതലമുറ അഭിഭാഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എന്ത് ഉപദേശം നല്‍കുമെന്ന ചോദ്യത്തിനുള്ള മറുപടിയില്‍ അഞ്ചുപേരും ഫുള്‍ബെഞ്ചായി - ‘കേസിനെക്കുറിച്ച് ഗൃഹപാഠവും വാദങ്ങളുടെ കുറിപ്പുമില്ലാതെയാണ് പലരും കോടതിയിലത്തെുന്നത്. ഇത് പ്രഫഷനെ ദോഷകരമായി ബാധിക്കും. കേസുകളെ ഗൗരവത്തോടെ കാണുന്നില്ളെന്ന് ജഡ്ജിമാര്‍ക്ക് തോന്നിയാല്‍ അതും അഭിഭാഷകനെന്ന ജോലിയെ ബാധിക്കും’.

ഇതേ ബാച്ചിലെ ഏതാനും സഹപാഠികളും രക്ഷാകര്‍ത്താക്കളും അപൂര്‍വമായ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു. പരിപാടിയില്‍ ഡോ. ലൗലി പൗലോസ് അധ്യക്ഷത വഹിച്ചു. അസോ. പ്രഫസര്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍ സ്വാഗതവും യൂനിയന്‍ ചെയര്‍മാന്‍ ഇബ്രാഹീം അബ്ദുല്‍ സമദ് നന്ദിയും പറഞ്ഞു. ദേശീയ ഗെയിംസ് ബാഡ്മിന്‍റണ്‍ മെഡല്‍ ജേതാവ് ഫര്‍ഹ മത്തേര്‍ ഉള്‍പ്പെടെ വിവിധ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

ബജറ്റ് 2015: ആം ആദ്മി ഇപ്പോഴും പടിക്കുപുറത്ത്

Posted: 28 Feb 2015 05:51 PM PST

Image: 

ഗോളടിക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കിയ ഫോര്‍വേഡിന്‍െറ അവസ്ഥയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഒരു ഡ്രീം ബജറ്റ് അവതരിപ്പിക്കാനുള്ള അവസരമാണ് വെറുമൊരു സാദാ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം കളഞ്ഞത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. അനുകൂലമായ സാമ്പത്തിക സാഹചര്യമായിരുന്നു ഇതിനു കാരണം. ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞതാണ് ഏറ്റവും മികച്ച സാഹചര്യമൊരുക്കിയത്. ഇത് ഇറക്കുമതിഭാരത്തിന്‍െറ സമ്മര്‍ദം കാര്യമായി കുറച്ചിരുന്നു. എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വിദേശ നാണ്യശേഖരം ശക്തമായ നിലയിലത്തെിയിട്ടുമുണ്ട്. ക്രൂഡ് ഓയില്‍ വിലകുറഞ്ഞ അനുകൂല സാഹചര്യം മുതലെടുത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ചുകൊണ്ട് 25,000 കോടി രൂപയുടെ അധികവരുമാനം ബജറ്റിനു മുമ്പുതന്നെ സര്‍ക്കാര്‍ നേടിയെടുത്തു. വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 7.4 ശതമാനം എന്ന വളര്‍ച്ച നിരക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ രേഖപ്പെടുത്തുന്നു. ദേശീയ തെരഞ്ഞെടുപ്പ് ഏറെ അകലെയാണുതാനും. ഈ അനുകൂല സാഹചര്യത്തില്‍ കുറേയേറെ റിസ്ക്കെടുക്കാവുന്ന ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്.

എന്നാല്‍, തനിയാവര്‍ത്തനംപോലെ ചിലകണക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടു മാറ്റിയിട്ട് ഒരു ദിശാബോധവും നല്‍കാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാറിന് കോര്‍പറേറ്റ് മേഖലയോടാണ് പ്രതിപത്തിയെന്ന വിമര്‍ശങ്ങള്‍ക്ക് അടിവരയിടുന്നതാണ് ബജറ്റിലെ പല നിര്‍ദേശങ്ങളും. കോര്‍പറേറ്റ് ആദായ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചു. ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയരാമെങ്കിലും കോര്‍പറേറ്റ് മേഖല സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട് അതിനെ നമുക്ക് അവഗണിക്കാം. എന്നിരുന്നാലും വ്യക്തിഗത ആദായ നികുതിയുടെ കാര്യത്തില്‍ ജെയ്റ്റ്ലി സ്വീകരിച്ചത് നിഷേധാത്മകമായ നിലപാടാണ്. 2.5 ലക്ഷം രൂപയെന്ന ആദായ നികുതിയുടെ പരിധി ഇരട്ടിയാക്കേണ്ട കാലം പണ്ടേ കഴിഞ്ഞിരിക്കുന്നു. എന്നാല്‍, കോര്‍പറേറ്റ് മേഖലക്ക് നികുതിയിളവ് നല്‍കിയതു കൊണ്ടുള്ള നഷ്ടം ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനുവേണ്ടി ശമ്പളക്കാരെയും സാധാരണ മധ്യവര്‍ഗത്തെയും സഹായിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുന്നില്ല. ഇതോടൊപ്പം സ്വത്തു നികുതി ഒഴിവാക്കുന്നതിനും ബജറ്റ് നിര്‍ദേശിക്കുന്നു. ഏതാണ്ട് 1000 കോടിയുടെ വരുമാനം മാത്രമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത് എന്നതാണ് ഇതിനുപോദ്ബലകമായി ജെയ്റ്റ്ലി ഉന്നയിക്കുന്ന വാദമുഖം. പക്ഷേ, ഈ രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാറിന്‍െറ കോര്‍പറേറ്റ് ആഭിമുഖ്യം വ്യക്തമാക്കിത്തരുന്നുണ്ട്.

കോര്‍പറേറ്റ് വിധേയത്വമാണ് യു.പി.എ ഒന്നും രണ്ടും സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ആ സ്ഥാനത്ത് ആം ആദ്മിയെ ഉയര്‍ത്തിക്കാണിച്ചാണ് മോദി സര്‍ക്കാറും കടന്നുവരുന്നത്. എന്നാല്‍, ആം ആദ്മി ഈ ബജറ്റിലും ഏറക്കുറെ പുറത്താണ്. ചില സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടും അതിനുള്ള ചില നീക്കിയിരിപ്പ് ഉയര്‍ത്തിക്കൊണ്ടും ബജറ്റിനെ ജനകീയമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, 2020ലെയോ 2030ലെയോ ഒരു ഇന്ത്യയെ ഇതു ലക്ഷ്യംവെക്കുന്നില്ല. ചൈനയെക്കാള്‍ മുന്നിലാകും ഇന്ത്യ എന്ന കാഴ്ചപ്പാടിനെയും ബജറ്റ് സാധൂകരിക്കുന്നില്ല. ഒന്നാലോചിച്ചാല്‍, ജെയ്റ്റ്ലിയുടെ ബജറ്റ് ചിദംബരം അവതരിപ്പിച്ചതുപോലെതന്നെ തോന്നുന്നുള്ളൂ. ധനികരില്‍നിന്ന് കൂടുതല്‍ നികുതി പിരിക്കുക എന്ന ആശയം മുന്‍നിര്‍ത്തി ഒരു കോടി രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് രണ്ടു ശതമാനം അധിക നികുതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കം സ്വാഗതാര്‍ഹമായ ഒന്നാണ്. എന്നാല്‍, വലിയ തോതിലുള്ള വിഭവ സമാഹരണത്തിന് നൂതനമായ ഒരന്വേഷണവും ബജറ്റ് നടത്തുന്നില്ല. ഒരുപക്ഷേ, ജെയ്റ്റ്ലിക്ക് ഈ ബജറ്റിലായിരുന്നു അത് സുഗമമായി ചെയ്യാന്‍ കഴിയുക. പക്ഷേ, അതിന്‍െറ സൂചനകള്‍പോലും ഉണ്ടായില്ല.

70 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ ജനത ആശ്രയിക്കുന്ന കാര്‍ഷിക മേഖലയെ വീണ്ടും ബജറ്റ് അവഗണിക്കുന്നു. നാലു ശതമാനം വളര്‍ച്ച നിരക്ക് ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 1.1 ശതമാനം മാത്രമാണ് ഈ രംഗത്തുണ്ടായത്. വലിയ മുരടിപ്പിന്‍െറ അവസ്ഥയിലാണ് ഏതാണ്ട് ഒരു ദശകക്കാലമായി കാര്‍ഷിക മേഖല. പക്ഷേ, കാര്യമായ മൂലധന നിക്ഷേപത്തിന് സര്‍ക്കാറുകള്‍ തയാറാവുന്നില്ല. ജെയ്റ്റ്ലിയും ഇതില്‍നിന്ന് വിഭിന്നനല്ല.
അടിസ്ഥാന സൗകര്യ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു, അല്ളെങ്കില്‍ കാര്യമായി നിക്ഷേപിക്കുന്നതിന് സാധ്യതയില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ടാക്സ് ഫ്രീ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇത്തരത്തില്‍ അടിസ്ഥാനപരമായ പല മേഖലകളില്‍നിന്നും പിന്‍വാങ്ങിയേക്കും എന്ന സൂചന ബജറ്റ് നല്‍കുന്നു. സമ്പാദ്യനിരക്ക് ഉയര്‍ത്തുന്നതിനുള്ള ആശ്വാസകരമായ ചില നടപടികള്‍ ഇതില്‍ കാണാം. ആദായ നികുതി ഇളവുകള്‍ നേടുന്നതിനുള്ള മെഡിക്കല്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മേഖലയിലെ ഇളവുകള്‍ ഇത്തരത്തിലുള്ളതാണ്. സമ്പാദ്യ നിരക്കുകള്‍ കുറഞ്ഞുപോവുന്നു എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഒരു ന്യൂനതയാണ്.

രാജ്യത്തിന്‍െറ കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് മെച്ചപ്പെട്ട സാഹചര്യത്തില്‍ സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറക്കും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കും തെറ്റി. സ്വര്‍ണ കള്ളക്കടത്ത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഈയൊരു നിര്‍ദേശം ബജറ്റില്‍ പലരും പ്രതീക്ഷിച്ചിരുന്നു. കറന്‍സി മാനേജ്മെന്‍റ് രംഗത്ത് റിസര്‍വ് ബാങ്കിനെ മറികടന്നുകൊണ്ട് ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കാണാം. ഇതിനായി, മോണിറ്ററി പോളിസി രൂപവത്കരിക്കുന്നതിന് പ്രത്യേക സമിതിയെ രൂപവത്കരിക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ട്. ആശങ്കാജനകമായ നീക്കമാണിത്. റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ പല അധികാരങ്ങളും കവര്‍ന്നെടുക്കാനുള്ള ദുരുദ്ദേശ്യംകൂടി ഇതിന്‍െറ പിന്നില്‍ സംശയിക്കാവുന്നതാണ്. പലിശ നിരക്കുകള്‍ താഴ്ത്തി കോര്‍പറേറ്റ് മേഖലയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവാതിരുന്നത് പലപ്പോഴും രാഷ്ട്രീയ മേലാളന്മാര്‍ക്ക് സുഖിച്ചിരുന്നില്ല. അതുകൊണ്ടാവാം ഇത്തരത്തില്‍ ഒന്ന് ബജറ്റില്‍ കടന്നുകൂടിയത്. പെട്ടെന്ന് റിസര്‍വ് ബാങ്കിനെ മറികടക്കാന്‍ ആയില്ളെങ്കിലും സാവധാനത്തിലാണെങ്കിലും വായ്പാനയം ഉള്‍പ്പെടെയുള്ള മോണിറ്ററി നയങ്ങളും ഗവണ്‍മെന്‍റിന്‍െറ കൈയില്‍ കൊണ്ടുവരാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിത്.

നികുതി ഘടനയില്‍ ഒരു വലിയ പരിഷ്കാരം ബജറ്റ് മുന്നോട്ടു വെക്കുന്നുണ്ട്. ചരക്ക് സേവന നികുതി (ജി.എസ്.ടി) 2016 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കും എന്ന പ്രത്യേകതയാണ് അതില്‍ പ്രധാനം. ഇത്തരം പ്രഖ്യാപനങ്ങള്‍ മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഏതായാലും 2016ല്‍ ഇത് നടപ്പാവും എന്നുതന്നെ പ്രതീക്ഷിക്കാം. നികുതി നടപടി ക്രമങ്ങള്‍ സുതാര്യവും ലളിതവും ആക്കുന്നതിന് ഒറ്റനികുതിയെന്ന ചട്ടക്കൂടിലേക്ക് രാജ്യം വരേണ്ടതുണ്ട്. അത് ഈ പ്രഖ്യാപനം നടപ്പായാല്‍ ശ്രദ്ധേയമായ വഴിത്തിരിവായിരിക്കും. സബ്സിഡികളെ സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം ചില കേന്ദ്രങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുകള്‍  മുന്നില്‍ക്കണ്ട് താല്‍ക്കാലികമായാണെങ്കിലും പിന്മാറിയതായി കണക്കാക്കാം.

കേരളത്തിന്‍െറ കാര്യത്തിലേക്ക് വരുമ്പോള്‍ കാര്യമായ ഒന്നും ലഭിച്ചില്ളെന്ന അഭിപ്രായത്തിലും കഴമ്പുണ്ട്. കേരളം റബര്‍ ഇറക്കുമതി തീരുവ കുറക്കുമെന്ന കാര്യത്തില്‍ അനുകൂലമായ നിര്‍ദേശം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. സംസ്ഥാനത്തിന്‍െറ മലയോര മേഖലയുടെ നട്ടെല്ലായ റബര്‍ കൃഷി അന്യമാവുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്‍െറ റവന്യൂ വരുമാനത്തിലും കോട്ടം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ട് തീരുവ ഉയര്‍ത്തി മാനസിക മുന്‍തൂക്കം റബര്‍ മേഖലക്ക് നല്‍കും എന്ന പ്രതീക്ഷയും അസ്ഥാനത്തായി.

യു.പി.എ സര്‍ക്കാര്‍ കുളമാക്കിയ ധനകാര്യമാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനുള്ള ചില നീക്കങ്ങളും ബജറ്റിലുണ്ട്. ധനക്കമ്മി 2018ഓടെ മൂന്നു ശതമാനമാക്കാന്‍ ലക്ഷ്യമിടുന്നു. ഇത് നടപ്പാകുമോയെന്ന കാര്യം കണ്ടുതന്നെ അറിയേണ്ടതാണ്. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്‍റ് കൂടുതല്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കും എന്ന് ജെയ്റ്റ്ലി കരുതുന്നു. ആ വഴിക്കുള്ള ഏത് നീക്കവും സ്വാഗതാര്‍ഹമാണെങ്കിലും വിദേശ നിക്ഷേപത്തെ ഫിനാന്‍സ് മൂലധന വിപണി എന്നിവക്കപ്പുറത്തേക്ക് മാനുഫാക്ച്വറിങ്, അടിസ്ഥന സൗകര്യ മേഖല എന്നിവയിലേക്കത്തെിക്കുന്നതിനുള്ള നീക്കങ്ങളും കാര്യമായില്ല. വിദേശ നിക്ഷേപത്തിന്‍െറ കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കാതലായ വ്യത്യാസവും അതാണ്. എന്നാല്‍, വഞ്ചി തിരുനക്കര തന്നെ എന്ന് പറഞ്ഞതുപോലെ സമ്പത്ത് ഉല്‍പാദിപ്പിക്കുന്ന മേഖലകളിലേക്ക് വിദേശ നിക്ഷേപത്തെ എത്തിക്കുന്നതിന് ബജറ്റ് ശ്രമിക്കുന്നില്ല.

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള വകയിരുത്തലും സ്കില്‍ ഡെവലപ്മെന്‍റിനുള്ള പദ്ധതികളും നല്ല നിര്‍ദേശങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ട അടിയന്തര സാഹചര്യമാണ് മുന്നിലുള്ളത്. 2030 ആകുമ്പോഴേക്ക് ജനസംഖ്യയുടെ 50 ശതമാനം യുവാക്കളായിരിക്കും. അതുകൊണ്ട്, തൊഴിലവസരങ്ങള്‍ തുറന്നെടുക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പരിപാടികളുടെ പ്രാധാന്യവും അതാണ്. എന്നാല്‍, ആ വഴിക്ക് കാര്യമായ നിക്ഷേപം നടത്തുന്നതിന് ബജറ്റ് തുനിയുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഏതായാലും ഏത് ധനമന്ത്രിയേയും പോലെയുള്ള, വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന പതിവ് അഭ്യാസത്തിനപ്പുറത്തേക്ക് അരുണ്‍ ജെയ്റ്റ്ലിയും പോകുന്നില്ല. കോര്‍പറേറ്റ് ദാസ്യവേല ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ശീലക്കേടായി പോയി എന്നും ഈ ബജറ്റ് അടിവരയിടുന്നുണ്ട്. ഭാവിയിലെ ഇന്ത്യയെപ്പറ്റി ഒരു കാഴ്ചപ്പാടില്ലാത്ത കാര്യമായ വികസനോന്മുഖ നിലപാടുകള്‍ മുന്നോട്ടു വെക്കാത്ത  വെറും രേഖമാത്രമായി ജെയ്റ്റ്ലിയുടെ ആദ്യ സമ്പൂര്‍ണ ബജറ്റ്  മാറിയിരിക്കുന്നു.
(മുതിര്‍ന്ന സാമ്പത്തിക കാര്യമാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

വാഗ്ദാനം സാധാരണക്കാര്‍ക്ക്, സഹായം കോര്‍പറേറ്റുകള്‍ക്ക്

Posted: 28 Feb 2015 11:31 AM PST

Image: 
Subtitle: 
ഇളവുകള്‍ കാത്തിരുന്നവര്‍ക്ക് നിരാശ; പിന്നാലെ ഇന്ധന വിലവര്‍ധനയുടെ ഇരുട്ടടി

ന്യൂഡല്‍ഹി: സാധാരണക്കാരനേക്കാള്‍ കോര്‍പറേറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മോദിസര്‍ക്കാര്‍ വീണ്ടും തെളിയിച്ചു. അടുത്ത നാലു വര്‍ഷത്തേക്ക് മാറ്റംവരുത്തില്ളെന്ന ഉറപ്പോടെ കോര്‍പറേറ്റ് നികുതി അഞ്ചു ശതമാനം കുറച്ച് 25 ശതമാനമാക്കി. അതിസമ്പന്നരുടെ സ്വത്തുനികുതി വേണ്ടെന്നുവെച്ചു. ശ്രമിച്ചാല്‍ 4.44 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയൊഴിവ് നേടാന്‍ വകുപ്പുണ്ടെന്നാണ് ഇടത്തരക്കാര്‍ക്കും ഉദ്യോഗസ്ഥ സമൂഹത്തിനുമുള്ള വാക്ക്. ഇതിനെല്ലാമിടയില്‍ സാധാരണക്കാര്‍ക്ക് ബജറ്റില്‍നിന്ന് ആശ്വാസം കണ്ടെടുക്കാന്‍ പറ്റിയില്ല.
പ്രധാനമായും അസംസ്കൃത എണ്ണയുടെ വിലയിടിവു വഴി സര്‍ക്കാര്‍ ആശ്വാസത്തിന്‍െറ നെടുവീര്‍പ്പിടുമ്പോള്‍, അതേ ആശ്വാസം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പകര്‍ന്നുകിട്ടിയില്ല. പകരം, ബജറ്റിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വില ഗണ്യമായി കൂട്ടുകയാണ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ സമ്പൂര്‍ണ ബജറ്റിനുവേണ്ടി കാത്തിരുന്നവരുടെ വികാരം ഇതോടെ അമര്‍ഷത്തിന് വഴിമാറി.
പല കാരണങ്ങളാല്‍ ഇന്ത്യന്‍ സമ്പദ്രംഗം മെച്ചപ്പെടുകയാണെന്ന് സമര്‍ഥിച്ചാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ശനിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. അടുത്ത വര്‍ഷം എട്ടര ശതമാനം വരെ വളര്‍ച്ചനിരക്ക് നേടാവുന്ന സ്ഥിതിയായിട്ടുണ്ട്. നാണ്യപ്പെരുപ്പം 5.1 ശതമാനത്തിലേക്ക് കുറയുന്നു. നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുണ്ട്. ഇങ്ങനെ ശുഭപ്രതീക്ഷകളുടെ പട്ടിക നിരത്തിയപ്പോള്‍ തന്നെയാണ്, സമാശ്വാസം സാധാരണക്കാരിലേക്ക് പകര്‍ന്നുകിട്ടാത്തത്.
ബജറ്റ് ലക്ഷ്യങ്ങള്‍ക്കാകട്ടെ, വ്യക്തമായ കര്‍മപദ്ധതികളുമില്ല. ആദായനികുതിയിളവ് പരിധി ഉയര്‍ത്തുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചവരാണ് ഉദ്യോഗസ്ഥവൃന്ദം. കേരളത്തിലെ റബര്‍ കര്‍ഷകരടക്കം, ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലകിട്ടാന്‍ വഴിതേടുന്നവരോട് കൂടുതല്‍ വായ്പാവസരം നല്‍കുമെന്നാണ് വാഗ്ദാനം.
പുതിയ അഭിലാഷങ്ങള്‍ നട്ടുവളര്‍ത്തിയ യുവസമൂഹത്തിന് നൈപുണ്യവികസനത്തെക്കുറിച്ച വായ്ത്താരിയല്ലാതെ ഒന്നും കിട്ടിയില്ല. പാചകവാതക സിലിണ്ടറുകളുടെ എണ്ണം ചുരുക്കിയ കാലം മുതല്‍ കേട്ടുതുടങ്ങിയ ആധാര്‍-ബാങ്ക് അക്കൗണ്ട്-സബ്സിഡി നൂലാമാല കൂടുതല്‍ ശക്തമാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സ്ത്രീകളെയും നിരാശരാക്കുന്നു.
സാമ്പത്തിക സര്‍വേയിലെ ശിപാര്‍ശപ്രകാരം വന്‍കിട സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നീങ്ങുമെന്ന ആശങ്ക വഴിമാറിയതാണ് ബജറ്റിലെ ഇടക്കാലാശ്വാസം. വിവിധ രംഗങ്ങളില്‍ പരിഷ്കാരങ്ങള്‍ക്ക് താല്‍പര്യപ്പെടുമ്പോഴും, അതിനെതിരായ ജനവികാരവും പാര്‍ലമെന്‍റിലെ സാഹചര്യങ്ങളുമാണ് മെല്ളെപ്പോക്കിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി തിരുത്തേണ്ടി വരുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തപ്പോള്‍ പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് അപകടമാണെന്നും സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.
അതേസമയം, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍, കോര്‍പറേറ്റ്-നിക്ഷേപക സഹായം തുടങ്ങിയവ മുന്നോട്ടു തന്നെ.  ചില തൊട്ടുതലോടലുകളുമായി ഓരോ സംസ്ഥാനത്തെയും പരിഗണിച്ചെന്നു വരുത്തിയപ്പോള്‍ തന്നെ, പല പ്രഖ്യാപനങ്ങളിലും രാഷ്ട്രീയ ലക്ഷ്യം നിറഞ്ഞുനില്‍ക്കുന്നു. ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബിഹാറിനും ഇടതിനെ വെട്ടി ബി.ജെ.പി രണ്ടാം കക്ഷിയാകാന്‍ ശ്രമിക്കുന്ന പശ്ചിമ ബംഗാളിനും പ്രത്യേക പരിഗണനയുണ്ട്.
പ്രധാനമന്ത്രിയുടെ സംസ്ഥാനത്തിനും മണ്ഡലത്തിനുമുണ്ട് പ്രത്യേക പാരിതോഷികങ്ങള്‍. ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും പഴയ പടക്കുതിരകളായ വാജ്പേയിക്കും ദീനദയാല്‍ ഉപാധ്യായക്കും ബജറ്റ് വഴി പെരുമ നല്‍കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

ഹമാസ് ഭീകരസംഘടനയെന്ന് ഈജിപ്ത് കോടതി

Posted: 28 Feb 2015 11:25 AM PST

Image: 

കൈറോ: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി ഈജിപ്ഷ്യന്‍ കോടതി പ്രഖ്യാപിച്ചു. ഹമാസിന്‍െറ സായുധവിഭാഗം ഖസ്സാം ബ്രിഗേഡിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് പുതിയ പ്രഖ്യാപനം.

മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം, ഈജിപ്തിലെ സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായം നല്‍കുന്നുവെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. സിനായ് മേഖലയില്‍ ആക്രമണം നടത്തുന്ന സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായമത്തെിക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP