സ്വാഗതം
WELCOME

News Update..

Monday, March 2, 2015

നഗരത്തിന്‍െറ മെട്രോ പദവിയില്‍ നിഴല്‍വീഴ്ത്തരുത് –വി.എസ് Madhyamam News Feeds

നഗരത്തിന്‍െറ മെട്രോ പദവിയില്‍ നിഴല്‍വീഴ്ത്തരുത് –വി.എസ് Madhyamam News Feeds

Link to

നഗരത്തിന്‍െറ മെട്രോ പദവിയില്‍ നിഴല്‍വീഴ്ത്തരുത് –വി.എസ്

Posted: 02 Mar 2015 12:39 AM PST

തിരുവനന്തപുരം: നഗരത്തിന് ലഭിക്കേണ്ട മെട്രോ പദവിയില്‍ നിഴല്‍ വീഴ്ത്തരുതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വെള്ളയമ്പലം ജവഹര്‍ ബാലഭവനില്‍ ഫെഡറേഷന്‍ ഓഫ് റെസിഡന്‍റ്സ് അസോസിയേഷന്‍സിന്‍െറ (ഫ്രാറ്റ് ) 21ാം വാര്‍ഷിക സമ്മേളനവും 'തിരുവനന്തപുരം ഒരു മെട്രോ നഗരം' സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കോര്‍പറേഷനില്‍നിന്ന് കുറെ വാര്‍ഡുകള്‍ വെട്ടിമാറ്റി പുതിയ മുനിസിപ്പാലിറ്റി രൂപവത്കരിക്കുകയാണ്. ഇതിന്‍െറ ഫലമായി കുടിവെള്ളം, റെയില്‍വേ, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നഗരസഭക്ക് ലഭിക്കേണ്ട കേന്ദ്രസഹായം കുറയും. അതേസമയം, കൊച്ചി സമീപ മുനിസിപ്പാലിറ്റികള്‍കൂടി ചേര്‍ത്ത് വികസിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്‍െറയാകെ വികസനക്കുതിപ്പിന് ചിറകുനല്‍കാന്‍ കഴിയുന്ന പദ്ധതിയാണ് വിഴിഞ്ഞം. എന്നാല്‍, വിഴിഞ്ഞത്തിന്‍െറ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ തയാറാകാത്തതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയില്ലായ്മയും പിടിപ്പുകേടും വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രാറ്റ് പ്രസിഡന്‍റ് ടി.കെ. ഭാസ്കര പണിക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ചന്ദ്രിക, മുന്‍ മന്ത്രി എം. വിജയകുമാര്‍, പി.കെ. വേണുഗോപാല്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കരമന ജയന്‍, എം.വി. സുഗതന്‍, എം.എസ്. വേണുഗോപാല്‍, ശ്യാംമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും പ്രതിനിധി സമ്മേളനവും നടത്തി.
ഭാരവാഹികള്‍: ടി.കെ. ഭാസ്കരപണിക്കര്‍ (പ്രസി.), എം.എസ്. വേണുഗോപാല്‍ (ജന. സെക്ര.), സി. ശ്യാംമോഹന്‍ (ട്രഷ.).

അഗ്നിശമനസേനയില്ല; ഹെക്ടര്‍ കണക്കിന് വനമേഖല കത്തിയമരുന്നു

Posted: 02 Mar 2015 12:37 AM PST

പത്തനാപുരം: വനമേഖലയില്‍ ഇത്തവണ ഫയര്‍ വാച്ചര്‍മാരെ നിയമിച്ചിട്ടില്ലാത്തതിനാല്‍ ഹെക്ടര്‍ കണക്കിന് വനമേഖല കത്തിയമരുന്നു. കാട്ടുതീ പ്രതിരോധിക്കാനായി വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വാച്ചര്‍മാരെ നിയമിക്കുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ ഫണ്ടില്ളെന്ന കാരണത്താല്‍ കാട്ടുതീ പ്രതിരോധിക്കാന്‍ യാതൊരു പ്രവര്‍ത്തനങ്ങളും മേഖലയില്‍ നടപ്പാക്കിയിട്ടില്ല. വനസംരക്ഷണസമിതിയുടെ മേല്‍ നോട്ടത്തിലായിരുന്നു പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വേനലിന് മുന്നോടിയായി ജനവാസമേഖലയിലും പ്രധാനപാതകളിലും ഫയര്‍ലൈന്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലയിടത്തും കാട്ടുതീ പടര്‍ന്ന്പിടിക്കുകയാണ്. കഴിഞ്ഞദിവസം ചണ്ണയ്ക്കാമണ്‍ മുതല്‍ കോട്ടക്കയം വരെ 100 ഹെക്ടറിലധികം സ്ഥലം കത്തിയമര്‍ന്നു.
അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ വശങ്ങളിലെ വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. റിസര്‍വ് വനവും പ്ളാന്‍േറഷനും അടക്കം കത്തി. പത്തനാപുരം റേഞ്ചിലെ അമ്പനാര്‍ സെക്ഷന്‍ പരിധിയിലാണ് ഇത്തവണ കൂടുതല്‍ നാശമുണ്ടായത്.
തേക്ക്, മാഞ്ചിയം മിക്സര്‍പ്ളാന്‍റ് തുടങ്ങിയ ലക്ഷക്കണക്കിനു രൂപയുടെ വൃക്ഷങ്ങളും നശിച്ചു. ചണ്ണയ്ക്കാമണ്‍, ചെറുകടവ്, ഓലപ്പാറ, കോട്ടക്കയം, പാറക്കുന്ന്, കൊച്ചുപച്ച, വലിയക്കാവ്, അമ്പലംകുന്ന്, മൈക്കാമൈന്‍,കൊച്ചുപ്പാറ, വഞ്ചിത്തടം, കിണറ്റുകുഴി എന്നീ പ്രദേശങ്ങളിലും വ്യാപകമായി തീ പടര്‍ന്നിട്ടുണ്ട്. വനാതിര്‍ത്തിയിലെ ജനവാസമേഖലയിലും കാട്ടുതീ ഏറെ നാശനഷ്ടം വരുത്തി.

പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപനം നീളുന്നു

Posted: 02 Mar 2015 12:32 AM PST

പയ്യന്നൂര്‍: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിട്ടും പയ്യന്നൂരിന്‍െറ താലൂക്ക് സ്വപ്നം നീളുകയാണ്. മറ്റ് പല അപ്രധാന കേന്ദ്രങ്ങളിലും താലൂക്ക് യാഥാര്‍ഥ്യമായിട്ടും പയ്യന്നൂരിന്‍െറ കാത്തിരിപ്പ് നീളുകയാണ്. ഈ വരുന്ന ബജറ്റിലെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
സര്‍ക്കാര്‍ നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 11 താലൂക്കുകളില്‍ പയ്യന്നൂരിനെ അവഗണിക്കുകയായിരുന്നു. അഞ്ചര പതിറ്റാണ്ടിലധികമായുള്ള പ്രദേശത്തുകാരുടെ കാത്തിരിപ്പാണ് സര്‍ക്കാര്‍ അവഗണിച്ചത്. പയ്യന്നൂരിനെ അവഗണിച്ചതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് പ്രഖ്യാപനമുണ്ടാകുമെന്ന വാഗ്ദാനം നല്‍കിയത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരെ കണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. പയ്യന്നൂരില്‍ പൊതുപരിപാടിക്കത്തെിയപ്പോഴും ഇരിട്ടി താലൂക്ക് ഉദ്ഘാടനവേളയിലും പയ്യന്നൂരിന്‍െറ ആവശ്യം ന്യായമാണെന്നും താലൂക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1957ലെ ഇ.എം.എസ് സര്‍ക്കാറിന്‍െറ കാലത്താണ് പയ്യന്നൂരിന് താലൂക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ വന്നത്. സര്‍ക്കാര്‍ പ്രശ്നം പഠിക്കാന്‍ വെള്ളോടി കമീഷനെ നിയോഗിച്ചു. തുടന്ന് കമീഷന്‍ പയ്യന്നൂരിന്‍െറ ആവശ്യം ന്യായമെന്ന് വിധിയെഴുതി. എന്നാല്‍, തീരുമാനമെടുക്കുന്നതിന് മുമ്പ് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ടു.
പതിറ്റാണ്ടുകള്‍ക്കുശേഷം നായനാര്‍ സര്‍ക്കാറിന്‍െറ അവസാനകാലത്ത് താലൂക്ക് പ്രഖ്യാപനമുണ്ടായി. മാറിമാറി വന്ന സര്‍ക്കാറുകള്‍ ആവശ്യം അവഗണിച്ചു. ഇതിനിടയിലാണ് ബജറ്റില്‍ മറ്റ് താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോഴും പയ്യന്നൂര്‍ വീണ്ടും അവഗണിക്കപ്പെട്ടത്. പയ്യന്നൂര്‍ താലൂക്കിന്‍െറ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. താലൂക്ക് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ഹര്‍ത്താലാചരിച്ചു. തുടര്‍ന്ന് മനുഷ്യചങ്ങലയും തീര്‍ത്തു. ഇതൊന്നും ഭരണാധികാരികളുടെ തീരുമാനം മാറ്റാന്‍ കാരണമായില്ല. കണ്ണൂര്‍ താലൂക്കും തളിപ്പറമ്പ് താലൂക്കും വിഭജിച്ചാണ് പയ്യന്നൂര്‍ താലൂക്ക് രൂപവത്കരിക്കാന്‍ നിര്‍ദേശമുണ്ടായത്. നിലവിലുള്ള സര്‍ക്കാര്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയിലും നാലാമതായി പയ്യന്നൂര്‍ താലൂക്ക് ഉള്‍പ്പെടുത്തിയിരുന്നു. തളിപ്പറമ്പ് താലൂക്കിലെ പുളിങ്ങോം, രാജഗിരി, ജോസ്ഗിരി തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലത്തൊന്‍ 60 കിലോമീറ്ററിലധികം സഞ്ചരിക്കണം. കണ്ണൂര്‍ താലൂക്കില്‍പെട്ടവര്‍ക്കും ഈ ദുരിതമുണ്ട്. പാണപ്പുഴ, കടന്നപ്പള്ളി വില്ളേജുകളില്‍നിന്നുള്ളവര്‍ 50 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് കണ്ണൂരിലത്തെുന്നത്. 20 കിലോമീറ്ററില്‍ താഴെയുള്ള തളിപ്പറമ്പ് താലൂക്ക് കടന്നാണ് ഇവര്‍ കണ്ണൂരിലത്തെുന്നത്. അവഗണനക്കെതിരെ പ്രക്ഷോഭം നടത്തിവരുന്ന ആക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പഞ്ചായത്തുകളില്‍ പച്ചക്കറി വില്‍പനകേന്ദ്രങ്ങള്‍ സ്ഥാപിക്കും –മന്ത്രി

Posted: 02 Mar 2015 12:32 AM PST

പേരാവൂര്‍: പച്ചക്കറി വിപണനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചായത്തുകളില്‍ വില്‍പന ഒൗട്ട്ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍.
പേരാവൂരില്‍ ബ്ളോക് പച്ചക്കറി ഫെഡറേറ്റഡ് സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഒന്നരലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പച്ചക്കറി കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് ഒഴിവാക്കി കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ ഫെഡറേറ്റഡ് സമിതികള്‍ സഹായകമാകും. സ്കൂള്‍ കുട്ടികള്‍, വനിതാ കൂട്ടായ്മകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മുഖേന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.
രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം 600 കോടിയുടെ ജൈവകൃഷി പദ്ധതിയാണ് കേന്ദ്രസര്‍ക്കാറിന്് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 252 കോടി കേന്ദ്രം അനുവദിച്ചു. ഫെഡറേറ്റഡ് സമിതിയിലൂടെ കൂടുതല്‍ പച്ചക്കറി സംഭരണം സാധ്യമാവുകയാണെങ്കില്‍ ഹോര്‍ട്ടികോര്‍പ് വഴി വിപണനം നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി സംഭരണ വിതരണകേന്ദ്രം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ. രാജന്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ളോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള പത്ത് പച്ചക്കറി ക്ളസ്റ്ററുകള്‍ ചേര്‍ന്നാണ് ഫെഡറേറ്റഡ് സമിതി രൂപവത്കരിച്ചിട്ടുള്ളത്. ഒരു ക്ളസ്റ്ററില്‍ 15 അംഗങ്ങളാണുള്ളത്. അംഗങ്ങളായ കര്‍ഷകര്‍ വിളവെടുക്കുന്ന പച്ചക്കറികള്‍ സംഭരണ വിതരണ കേന്ദ്രം വഴി സംഭരിച്ച് ലേലത്തിലൂടെ വില്‍പന നടത്തും.
ഇതിലൂടെ കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പു വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഓരോ അംഗവും എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ക്കനുസരിച്ചുള്ള ലാഭവിഹിതം അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
ആഴ്ചയില്‍ രണ്ട് ദിവസമാണ് സമിതിയിലൂടെ പച്ചക്കറികള്‍ വിപണനം ചെയ്യുന്നത്. കൃഷിവകുപ്പിന്‍െറ പച്ചക്കറി വികസന പദ്ധതി പ്രകാരം 10 ലക്ഷം രൂപ ധനസഹായത്തോടെയാണ് ഫെഡറേറ്റഡ് സമിതി രൂപവത്കരിച്ചത്. ഇപ്പോള്‍ ബ്ളോക് പഞ്ചായത്തിന്‍െറ കെട്ടിടത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്.
സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനായി ബ്ളോക് പഞ്ചായത്ത് 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സ്ഥലം അനുവദിക്കുന്ന മുറക്ക് കെട്ടിട നിര്‍മാണം ആരംഭിക്കും.
മാലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പച്ചക്കറി കര്‍ഷകന്‍ കോത്തായി ജനാര്‍ദനനാണ് സമിതി പ്രസിഡന്‍റ്.

ബിനാലെ അവസാനഘട്ടത്തിലേക്ക്; മാര്‍ച്ച് 28ന് അവസാനിക്കും

Posted: 02 Mar 2015 12:30 AM PST

കൊച്ചി: മുസ്രിസ് ബിനാലെ അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് നാലാഴ്ച മാത്രം. ഡിസംബര്‍ 12ന് തുടങ്ങിയ ബിനാലെ മാര്‍ച്ച് 28നാണ് സമാപിക്കുന്നത്. കലാപ്രദര്‍ശനത്തിനൊപ്പം വിവിധ അവതരണ കലകളും ചലിച്ചിത്രങ്ങളും ഡോക്യുമെന്‍ററികളും സെമിനാറുകളും ചര്‍ച്ചകളുമൊക്കെ ബിനാലെയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലും കൊച്ചിയുടെ പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്ന ബിനാലെ സാംസ്കാരിക സംവാദങ്ങള്‍ക്ക് കൂടി വഴിയൊരുക്കിയാണ് അവസാനഘട്ടത്തിലേക്കടുക്കുന്നത്.
കലാരംഗത്തുള്ളവര്‍ മുതല്‍ സാധാരണക്കാരുടെ വരെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ. ചരിത്രകാരന്മാരും എഴുത്തുകാരും കലാ അധ്യാപകരും വിദ്യാര്‍ഥികളും എല്ലാം ഇവിടെ ഒത്തുചേരുന്നു.
ചലച്ചിത്രരംഗത്തുനിന്നുള്ള പ്രമുഖരും ക്യുറേറ്റര്‍മാരും ഗാലറി ഉടമകളും നയതന്ത്രരംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകളാണ് കഴിഞ്ഞ 80 ദിവസംകൊണ്ട് ബിനാലെ കാണാനത്തെിയത്.
ബിനാലെയിലെ കലാസൃഷ്ടികളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം ചരിത്രപരതയും കൂടിക്കലര്‍ന്നിരിക്കുന്നതായി ഞായറാഴ്ച ബിനാലെ കാണാനത്തെിയ കേരള ഹിസ്റ്ററി അസോസിയേഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ സെക്രട്ടറി ഡോ. എന്‍. അശോക്കുമാര്‍, എഴുത്തുകാരനും അസോസിയേഷന്‍ അംഗവുമായ കെ. എല്‍. മോഹനവര്‍മ, ടി. എ. അഹമ്മദ് കബീര്‍ എം.എല്‍.എ, മുന്‍ എം.പി ഡോ. ചാള്‍സ് ഡയസ് തുടങ്ങിയവരാണ് അസോസിയേഷനെ പ്രതിനിധാനംചെയ്ത് ഞായറാഴ്ച ബിനാലെ കാണാനത്തെിയത്.

തിക് രീത് ഐ.എസില്‍ നിന്ന് മോചിപ്പിക്കാന്‍ ഇറാഖ് സൈനിക നടപടി തുടങ്ങി

Posted: 02 Mar 2015 12:03 AM PST

Image: 

ബഗ്ദാദ്: സദ്ദാം ഹുസൈന്‍െറ ജന്മ നഗരമായ തിക്രീത് ഐ.എസില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈനിക നടപടി തുടങ്ങി. ഇറാഖ് സൈന്യവും ശിയ സായുധ സംഘങ്ങളും സുന്നി ഗോത്ര പോരളികളും സംയുക്തമായാണ് ആക്രമണം തുടങ്ങിയതെന്ന് ഇറാഖ് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തിക്രീത് നഗരത്തിന് പുറത്തുള്ള ചിലസ്ഥലങ്ങളില്‍ നിന്ന് ഐ.എസ് തീവ്രവാദികളെ തുരത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബഗ്ദാദില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുള്ള തിക്രീത് കഴിഞ്ഞ ജൂണിലാണ് ഐ.എസ് പിടിച്ചടക്കിയത്.

ഐ.എസിനെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സുന്നി ഗോത്ര പോരാളികളെ കണ്ടിരുന്നു. സൈനിക നടപടിക്ക് മണിക്കൂറുകള്‍ മുമ്പായിരുന്നു കൂടിക്കാഴ്ച. ഐ.എസിനെതിരായ ആക്രമണത്തില്‍ സഹായിച്ചാല്‍ മാപ്പ് നല്‍കാമെന്നും അദ്ദേഹം സുന്നി ഗോത്ര വിഭാഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
തിക്രിത് ഉള്‍പ്പെടുന്ന സലാഹുദ്ദീന്‍ പ്രവിശ്യയിലെ ചില ഭാഗങ്ങളില്‍  ഞായറാഴ്ച ഇറാഖ് സൈന്യം ആക്രമണം നടത്തിയിരുന്നു. സൈനിക നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രധാനമന്ത്രി അൈദര്‍ അല്‍ അബാദി സലാഹുദ്ദീന്‍ പ്രവിശ്യയിലെ സമ്മാറ നഗരത്തില്‍ എത്തിയിരുന്നു. തീവ്രവാദികളുടെ പിടിയില്‍ നിന്ന് പ്രവിശ്യയെ മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താന് നന്ദി പറഞ്ഞ മുഫ്തിയുടെ പ്രസ്താവന തള്ളി കേന്ദ്രം

Posted: 01 Mar 2015 11:22 PM PST

Image: 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ അനുവദിച്ച പാകിസ്താന് നന്ദി പറയുന്നുവെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ പ്രസ്താവന തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബി.ജെ.പി സര്‍ക്കാറിനോ പാര്‍ട്ടിക്കോ കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ളെന്ന് രാജ്നാഥ് സിങ് ലോക്സഭയില്‍ വ്യക്തമാക്കി.

മുഫ്തിയുടെ പ്രസ്താവനയില്‍ കശ്മീരിലെ സഖ്യകക്ഷിയായ ബി.ജെ.പിക്ക് ഉത്തരവാദിത്വമുണ്ടെന്നും വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയോട് കൂടിയാലോചിച്ച ശേഷമാണ് തന്‍റെ വിശദീകരണമെന്ന് രാജ്നാഥ് സിങ് സഭയെ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബഹളമുണ്ടാക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ കഴിഞ്ഞതില്‍ പാകിസ്താനും കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുര്‍റിയത്തിനും നന്ദി രേഖപ്പെടുത്തിയ മുഫ്തി മുഹമ്മദ് സഈദിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഞായറാഴ്ചയാണ് മുഫ്തിയുടെ നേതൃത്വത്തില്‍ പി.ഡി.പി ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. ജമ്മു കശ്മീരില്‍ വോട്ടെടുപ്പിന് ഉതകുന്ന അന്തരീക്ഷം നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സൈന്യത്തിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദിയറിയിച്ചിരുന്നു.
 

വികസനത്തിന്‍െറ ചൂളംവിളി ചേനമലയിലേക്കും

Posted: 01 Mar 2015 11:10 PM PST

വള്ളിക്കുന്ന്: അന്തിയുറങ്ങാന്‍ കൂരയും വീട്ടിലത്തൊന്‍ റോഡും കുടിവെള്ളവും വെളിച്ചവും സ്വപ്നംകണ്ട് നടന്ന ചേനമലയിലേക്ക് പരപ്പനങ്ങാടി മജിസ്ട്രേറ്റിന്‍െറ വരവോടെ വികസനമത്തെുന്നു. ഞായറാഴ്ച നടന്ന മെഗാ അദാലത്തില്‍ ചിറകുമുളച്ചത് വര്‍ഷങ്ങളായുള്ള ചേനമല നിവാസികളുടെ നിരവധി സ്വപ്നങ്ങള്‍ക്കാണ്.
ചേനമല നിവാസികളുടെ ദുരിതങ്ങള്‍ 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റും തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പി.ടി. പ്രകാശന്‍, ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍പ്പെട്ട ചേനമലയില്‍ സന്ദര്‍ശനം നടത്തിയത്. അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം ഞായറാഴ്ച ചേലൂപ്പാടം എ.എം.എം.എ.എം.യു.പി സ്കൂളില്‍ മെഗാ അദാലത്ത് സംഘടിപ്പിച്ചു. 20 പരാതികളാണ് ചേനമല നിവാസികളുടെതായി പരിഗണിച്ചത്. ഇതില്‍ 12 പരാതികള്‍ക്ക് പരിഹാരമായി.
സ്വന്തമായി റോഡെന്ന നിവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സ്ഥലമുടമകള്‍ സമ്മതിക്കുകയും ചെയ്തു.
ചേലൂപ്പാടം മുതല്‍ ചേനമലയിലൂടെ ഹെല്‍ത്ത് സെന്‍റര്‍ വരയൊണ് എട്ടുമുതല്‍ 10 മീറ്റര്‍വരെ വീതിയില്‍ റോഡ് നിര്‍മിക്കുക, റോഡ് നിര്‍മാണത്തിന് സ്ഥലമുടമകളെ കൂടി ഉള്‍പ്പെടുത്തി മജിസ്ട്രേറ്റിനെ രക്ഷാധികാരിയാക്കി കമ്മിറ്റിയും രൂപവത്കരിച്ചു. നേരത്തേ നാട്ടുകാര്‍ വെള്ളമെടുത്തിരുന്നത് ചേനമലയിലെ നീരുറവയില്‍നിന്നായിരുന്നു. ഒരുമാസം മുമ്പ് ഉടമ കമ്പിവേലി കെട്ടി അടക്കുകയും ചെയ്തു. ഇത് തുറന്നുകൊടുക്കാമെന്ന് അദാലത്തില്‍ ഉടമ സമ്മതിച്ചു. മാത്രമല്ല, ഇവിടെയുള്ള മണ്‍കുഴി കിണറാക്കുന്നതിന് സ്ഥലം സൗജന്യമായി വിട്ടുനല്‍കുകയും ചെയ്യും.
കിണര്‍ നിര്‍മിക്കാനുള്ള ചെലവ് വഹിക്കാമെന്ന് പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധി കുടിവെള്ള പദ്ധതിയിലുള്‍പ്പെടുത്തി ഇവിടേക്ക് വെള്ളം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഉയര്‍ന്ന പ്രദേശമായതിനാല്‍ ബൂസ്റ്റര്‍ സംവിധാനം ഉപയോഗിച്ച് ചേനമലയുള്‍പ്പെടെയുള്ള കുന്നില്‍പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുമെന്ന് ജലനിധി നിര്‍വഹണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെരുവുവിളക്കുകളും സോളാര്‍ ലൈറ്റുകളും നിര്‍മിക്കാനും നടപടിയായി. ഇതിനുപുറമെ ചേനമലയിലെ പട്ടികജാതി കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ക്കുമായി അഭിഭാഷകരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
സ്വകാര്യവ്യക്തി മണ്ണെടുത്തതിനാല്‍ ജീവന് ഭീഷണി നേരിടുന്ന കുടുംബത്തിന് സംരക്ഷണത്തിനായി വഴിയില്‍ ബാരിക്കേഡും നിര്‍മിക്കും. പുതിയ ഐ.എ.വൈ ഭവനപദ്ധതിയില്‍ മൂന്നുലക്ഷം രൂപ ഇവരുടെ ഭവനനിര്‍മാണത്തിനായി അനുവദിക്കുന്നുണ്ട്.
മെഗാ അദാലത്ത് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷാഹിന അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ മജിസ്ട്രേറ്റ് പി.ടി. പ്രകാശന്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.പി. ദേവദാസ്, വാര്‍ഡംഗങ്ങളായ സി. ഹസന്‍, എം.പി. ഫാത്തിമ ബീവി, പി. നൗഷാദ് അലി, അങ്ങിതൊടിയില്‍ രവീന്ദ്രന്‍, കെ. ദാമോദരന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കെ.പി. സെയ്തലവി എന്നിവര്‍ സംസാരിച്ചു.
മജിസ്ട്രേറ്റിന് പുറമെ അഭിഭാഷകരായ സെയ്തലവി, സി.കെ. സിദ്ദീഖ്, കെ.ഇ. കിഷോര്‍, അബൂബക്കര്‍ സിദ്ദീഖ്, മുസ്തഫ, കെ. അരവിന്ദന്‍, കുഞ്ഞഹമ്മദ്, സുല്‍ഫിക്കര്‍, ആരിഫ്, മോഹന്‍ദാസ്, അനീഷ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി ജീവനക്കാരായ ഹൈറുന്നീസ, പുഷ്പലത, രത്നകുമാരി, ലീഗല്‍ സര്‍വീസസ് കമ്മിറ്റി അംഗം കാദര്‍ ഹാജി പി. പാലത്തിങ്ങല്‍, വിവരാവകാശ കൂട്ടായ്മ ഭാരവാഹികളായ കെ.വി. ഷാജി, പി. സോമന്‍, വിനോദ്, കെ.വി. പോള്‍, കെ. വേലായുധന്‍, തഹസില്‍ദാര്‍ സെയ്തലവി, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. ശശികുമാര്‍, പട്ടികജാതി ഓഫിസര്‍ സി.പി. സുരേഷ്, ജലനിധി നിര്‍വാഹക സമിതി കെ. മുസ്തഫ, തേഞ്ഞിപ്പലം എസ്.ഐ പി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

ജൂനിയര്‍ സൂപ്രണ്ട് തസ്തിക എരഞ്ഞിപ്പാലത്തേക്ക് മാറ്റി

Posted: 01 Mar 2015 11:04 PM PST

ഫറോക്ക്: ആരോപണ വിധേയനായ വ്യക്തിയെ ശിക്ഷിക്കാന്‍ ഇ.എസ്.ഐ കോര്‍പറേഷന് പുതിയ ഫോര്‍മുല. ഇയാള്‍ ജോലിചെയ്യുന്ന തസ്തികയോടെ അതാവശ്യമില്ലാത്ത സ്ഥാപനത്തിലേക്ക് മാറ്റി സൗകര്യവും ആനുകൂല്യങ്ങളും കൂടുതല്‍ നല്‍കിയാണ് കോര്‍പറേഷന്‍ 'ശിക്ഷ' നടപ്പാക്കിയത്.
ആശ്ചര്യകരമായ നടപടിയില്‍ മലബാറിലെ ഏറ്റവും വലിയ റഫറല്‍ ഇ.എസ്.ഐ ആശുപത്രിക്ക് നഷ്ടപ്പെട്ടത് ജൂനിയര്‍ സൂപ്രണ്ട് തസ്തിക. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് ഫറോക്ക് ആശുപത്രിയിലെ ജൂനിയര്‍ സൂപ്രണ്ട് കെ.കെ. അബ്ദുല്‍ ഹഖിനെ എരഞ്ഞിപ്പാലം ഇ.എസ്.ഐ ഡിസ്പെന്‍സറിയിലേക്ക് തസ്തികയോടെ മാറ്റിയത്. പകരം എരഞ്ഞിപ്പാലത്തെ ഹെഡ് ക്ളര്‍ക്ക് എം. വിജയനെ അതേ തസ്തികയില്‍ ഫറോക്കിലേക്കും മാറ്റിയിട്ടുണ്ട്.
വിവിധ പ്രശ്നങ്ങളുടെ പേരില്‍ അബ്ദുല്‍ ഹഖിനെതിരെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ റീജനല്‍ ഡയറക്ടര്‍ ഇദ്ദേഹത്തെ ഫറോക്കില്‍നിന്ന് മാറ്റണമെന്ന് 2014 ഏപ്രില്‍ മാസം ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, ഈ ഉത്തരവ് പാലിക്കപ്പെട്ടിരുന്നില്ല. അതിനുശേഷമാണ് ഇദ്ദേഹത്തെ തസ്തികയോടെ എരഞ്ഞിപ്പാലത്തേക്ക് മാറ്റിക്കൊണ്ട് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് സൗകര്യപ്പെടുന്ന സ്ഥലത്തേക്ക് ഉയര്‍ന്ന വീട്ടുവാടക അലവന്‍സ്, സി.സി.എ എന്നിവയോടെയാണ് മാറ്റം. ഇതില്‍ ബലിയാടായതാകട്ടെ എരഞ്ഞിപ്പാലത്തെ ഹെഡ് ക്ളര്‍ക്കും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു ഉത്തരവ് തനിക്കിറക്കേണ്ടിവന്നതെന്ന് ഡയറക്ടര്‍ ഡോ. എം. ബീനത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
ആറ് ക്ളര്‍ക്കുമാര്‍ ജോലിചെയ്യുന്നിടത്താണ് ജൂനിയര്‍ സൂപ്രണ്ട് തസ്തികയുണ്ടാവുക.
എരഞ്ഞിപ്പാലം ഡിസ്പെന്‍സറിയില്‍ മൂന്നു ക്ളര്‍ക്ക് തസ്തികയാണുള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ 18 ഡിസ്പെന്‍സറികളുടെ റഫറല്‍ കേന്ദ്രമാണ് ഫറോക്ക് ആശുപത്രി. ഇവിടത്തെ തസ്തികയാണ് 'പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍' നല്‍കപ്പെടേണ്ട വ്യക്തിക്കുവേണ്ടി മാറ്റിയിരിക്കുന്നത്.
ഫറോക്കില്‍ ഒഴിവ് വരുമ്പോള്‍ ഇങ്ങോട്ടുവരാന്‍ കാത്തിരിക്കുന്ന ജില്ലക്കപ്പുറം ജോലിചെയ്യുന്നവര്‍ക്കുകൂടി തസ്തികമാറ്റം തിരിച്ചടിയായി.
സംഭവത്തില്‍ ഇ.എസ്.ഐ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഉത്തരവില്‍ ഉറച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരപരിപാടികളിലേക്ക് നീങ്ങാനും തയാറെടുക്കുകയാണ് ജീവനക്കാര്‍.

ജില്ലയിലെ ആദ്യ ഫിഷ് മാര്‍ട്ട് ഇന്ന് തുറക്കും

Posted: 01 Mar 2015 11:04 PM PST

കോഴിക്കോട്: മത്സ്യഫെഡിന്‍െറ ജില്ലയിലെ ആദ്യ ഫിഷ്മാര്‍ട്ട് ഇന്ന് തുറക്കും. ഇനി മായംകലരാത്ത ചീത്തയാകാത്ത മീനിനായി അരയിടത്തുപാലത്തെ ഫിഷ് മാര്‍ട്ടിനെ ആശ്രയിക്കാം. നല്ല മത്സ്യം ന്യായവിലക്ക് നല്‍കുകയെന്നതാണ് ഫിഷ് മാര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മത്സ്യഫെഡ് ജില്ലാ മാനേജര്‍ ടി.വി. രമേശന്‍ പറഞ്ഞു.
നിലവില്‍ വൃത്തിഹീനമായാണ് മത്സ്യവില്‍പന നടക്കുന്നത്. ആരോഗ്യകരമായ രീതിയില്‍ മത്സ്യത്തിന്‍െറ ചില്ലറ വില്‍പനയാണ് ഫിഷ്മാര്‍ട്ടിലൂടെ ഉദ്ദേശിക്കുന്നത്.
മത്സ്യത്തൊഴിലാളികളില്‍നിന്ന് മത്സ്യം വാങ്ങി നേരിട്ട് വിപണനം നടത്തുകയാണ്. ഇടനിലക്കാരില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും നല്ലലാഭം ലഭിക്കും.
എയര്‍കണ്ടീഷന്‍ഡ് കടയാണ് ഫിഷ്മാര്‍ട്ട്. മത്സ്യംകേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരണിയുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമാണ് ഫിഷ്മാര്‍ട്ടില്‍ ജോലിനല്‍കുക.
ഫിഷ് മാര്‍ട്ട് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഫറോക്ക് പേട്ടയില്‍ ഫിഷ്മാര്‍ട്ട് പണി പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ഉദ്ഘാടനം നടക്കും.
അതിനുശേഷം തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനു സമീപത്ത് പുതിയത് തുടങ്ങും. ഒരു കോടിരൂപ ചെലവില്‍ ജില്ലയില്‍ 10 ഫിഷ്മാര്‍ട്ടുകള്‍ ആദ്യഘട്ടം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, സ്ഥലം ലഭ്യമാകാത്തതിനാല്‍ തല്‍ക്കാലം മൂന്ന് സ്ഥലത്തേ തുടങ്ങുന്നുള്ളൂ. സ്ഥല ലഭ്യതക്കനുസരിച്ച് മറ്റു ഭാഗങ്ങളില്‍ തുടങ്ങും. അഞ്ചെണ്ണമായി കഴിഞ്ഞാല്‍ ഹാര്‍ബറില്‍ ജില്ലാതല ബേസ്സ്റ്റേഷന്‍ നിര്‍മിച്ച് അവിടെ നിന്നുതന്നെ മത്സ്യങ്ങള്‍ വേര്‍തിരിച്ച് നല്ലതുമാത്രം ഫിഷ്മാര്‍ട്ടിലേക്കത്തെിക്കുന്ന രീതി രണ്ടാംഘട്ടമായി തുടങ്ങും. സംസ്ഥാന സര്‍ക്കാറും മത്സ്യഫെഡും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഫിഷ്മാര്‍ട്ട് തുടങ്ങുന്നത്. നിലവില്‍ കോട്ടയത്ത് ഈ പദ്ധതിയുണ്ട്.

ലോകകപ്പില്‍ ഇന്ന് വിശ്രമദിനം; ഇന്ത്യയുടെ അടുത്ത മത്സരം വിന്‍ഡീസിനോട്

Posted: 01 Mar 2015 10:26 PM PST

Image: 

സിഡ്നി: ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിലെ മത്സരങ്ങള്‍ക്ക് ഇന്ന് വിശ്രമദിനം. മത്സരങ്ങളില്ലെങ്കിലും മിക്ക ടീമുകളും പരിശീലനത്തിലാണ്. ഒരു മത്സരം മാത്രമുള്ള നാളെ, ദക്ഷിണാഫ്രിക്ക അയര്‍ലന്‍ഡിനെ നേരിടും. ടൂര്‍ണമെന്‍റിലെ ആദ്യ വിശ്രമദിനമാണ് തിങ്കളാഴ്ച. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ അടുത്ത മത്സരം ശനിയാഴ്ച വിന്‍ഡീസിനോടാണ്. അയര്‍ലന്‍ഡ്, സിംബാബ് വെ ടീമുകളാണ് പൂള്‍ ഘട്ടത്തില്‍ ഇന്ത്യയുടെ ഇനിയുള്ള എതിരാളികള്‍. ഇന്ന് ഇന്ത്യക്ക് പരിശീലനമില്ല. പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഷമി അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂള്‍ മത്സരങ്ങളില്‍ ഇതുവരെ അയര്‍ലന്‍ഡ് ഒഴികെ എല്ലാ ടീമുകളും മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ട് മത്സരമാണ് അയര്‍ലന്‍ഡ് കളിച്ചത്. പൂള്‍ എ യില്‍ ന്യൂസിലാന്‍ഡും ശ്രീലങ്കയും ഇംഗ്ളണ്ടും നാല് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി. ഈ പൂളില്‍ എട്ട് പോയിന്‍റുമായി ന്യൂസിലാന്‍ഡാണ് മുന്നില്‍. ആറു പോയിന്‍റുമായി ലങ്ക രണ്ടാം സ്ഥാനത്താണ്. ടൂര്‍ണമെന്‍റില്‍ ഉജ്ജ്വലമായ പോരാട്ടമാണ് സഹ ആതിഥ്യം വഹിക്കുന്ന ന്യൂസിലാന്‍ഡ് കാഴ്ചവെക്കുന്നത്.

ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ലങ്ക പിന്നീടുള്ള മത്സരങ്ങളില്‍ തിരിച്ചുവരികയായിരുന്നു. മൂന്ന് കളികളില്‍ മൂന്ന് പോയിന്‍റുള്ള ബംഗ്ളാദേശും ആസ്ട്രേലിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ബംഗ്ളാദേശുമായുള്ള മത്സരം മഴകാരണം ഉപേക്ഷിച്ചതും ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരം പരാജയപ്പെട്ടതും ഓസീസിന് തിരിച്ചടിയായി. ഗ്രൂപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റുമായി അഫ്ഗാനിസ്താന് പിന്നില്‍ ആറാം സ്ഥാനത്തുള്ള ഇംഗ്ളണ്ടിന്‍െറ നിലയാണ് ഏറ്റവും പരുങ്ങലില്‍. ലോകകപ്പിന് മുമ്പുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇംഗ്ളണ്ട് നടത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട സ്കോട് ലന്‍ഡാണ് പൂള്‍ എയിലെ അവസാന സ്ഥാനക്കാര്‍.

പൂള്‍ ബി യില്‍ ഇന്ത്യയാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഇന്ത്യക്ക് ആറ് പോയിന്‍റാണുള്ളത്. ഗ്രൂപ്പില്‍ വിന്‍ഡീസും സിംബാബ് വെയും മാത്രമാണ് നാല് മത്സരങ്ങള്‍ കളിച്ചത്. അയര്‍ലന്‍ഡ് ഒഴികെ ടീമുകളെല്ലാം മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ച് നാല് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. ഇന്ത്യയോടുള്ള മത്സരമാണ് ദ.ആഫ്രിക്ക തോറ്റത്.

രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുള്ള അയര്‍ലന്‍ഡിനാണ് മൂന്നാം സ്ഥാനം. പൂള്‍ എയില്‍ ഇംഗ്ളണ്ടിന്‍െറ അവസ്ഥയിലാണ് പൂള്‍ ബിയില്‍ പാകിസ്താന്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച പാകിസ്താന്‍ ആറാം സ്ഥാനത്താണ്. ഇന്നലെ സിംബാബ് വെയോടായിരുന്നു പാകിസ്താന്‍െറ ആശ്വാസജയം. ഈ പൂളില്‍ വിന്‍ഡീസ് നാലാമതും സിംബാബ് വെ അഞ്ചാമതുമാണ്. യു.എ.ഇയാണ് അവസാന സ്ഥാനത്ത്.

നാലു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ ചുമതലയില്‍ നിന്നും നീക്കുന്നു

Posted: 01 Mar 2015 10:18 PM PST

Image: 

ന്യൂഡല്‍ഹി: പാര്‍ട്ടി ചുമതലകള്‍ മാറ്റി നല്‍കി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്  ഒരുങ്ങുന്നു. ഏപ്രിലില്‍ നടക്കുന്ന എ.ഐ.സി.സി സമ്മേളനത്തിനു മുന്നോടിയായി നാലു സംസ്ഥാനങ്ങളിലെ  പാര്‍ട്ടി ചുമതലയുള്ള നേതാക്കളെ മാറ്റാണ്  പാര്‍ട്ടി നീക്കം. ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ചുമതലയുള്ളവരെ നീക്കി മറ്റു നേതാക്കളെ പരിഗണിക്കാനാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് മേധാവി അര്‍ജുന്‍ മോദ്വാദിയ പദവി രാജിവെച്ചതായി ട്വീറ്റ് ചെയ്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ മുതിര്‍ന്ന നേതാവുമായ ഭാരത് സിങ് സോളാങ്കിയെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബില്‍ നിന്നും പ്രതാപ് സിങ് ബജ്വയെ നീക്കി അമൃസറില്‍ നിന്നും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ തോല്‍പിച്ച ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിനെ പാര്‍ട്ടി ചുമതലയേല്‍പ്പിക്കുമെന്നും സൂചനയുണ്ട്. മധ്യപ്രദേശില്‍ പാര്‍ട്ടി ചുമതലകള്‍ വീതിച്ചു നല്‍കാനാണ് തീരുമാനം.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും മാറി നില്‍ക്കുന്ന അജയ് മാക്കന്‍ പാര്‍ട്ടിയെ പുനരുജീവിപ്പിക്കാന്‍ ഡല്‍ഹിയില്‍ തന്നെ സജീവമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

ഡാല്‍മിയ ബി.സി.സി.ഐ പ്രസിഡന്‍റ്; ടി.സി മാത്യു വൈസ് പ്രസിഡന്‍റ്

Posted: 01 Mar 2015 10:16 PM PST

Image: 

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) പ്രസിഡന്‍റായി ജഗ്മോഹന്‍ ഡാല്‍മിയയെ തെരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി മാത്യുവിനെ ബി.സി.സി.ഐ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. സെക്രട്ടറിയായി അനുരാഗ് താക്കൂറും ട്രഷററായി അനിരുധ് ചൗധരിയും തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

നിലവിലെ പ്രസിഡന്‍റ് ബി. ശ്രീനിവാസന്‍െറ പിന്‍ഗാമിയായാണ് ജഗ് മോഹന്‍ ഡാല്‍മിയ ബി.സി.സി. ഐ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതിരുന്നതിനാല്‍ എതിരില്ലായെയായിരുന്നു തെരഞ്ഞെടുപ്പ്.  പത്ത് വര്‍ഷത്തിന് ശേഷമാണ് ഡാല്‍മിയ ബി.സി.സി.ഐയുടെ തലപ്പത്ത് എത്തുന്നത്. ഐ.പി.എല്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബി.ശ്രീനിവാസന്‍  പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജഗ്മോഹന്‍ ഡാല്‍മിയ പ്രസിഡന്‍റായത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍്റും ബി.സി.സി.ഐ മുന്‍ അധ്യക്ഷനുമായ  ഡാല്‍മിയക്കു കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടെ പിന്തുണയുണ്ടായിരുന്നു. മേഖല തിരിച്ചാണ് ഓരോ തവണയും ബി.സി.സി.ഐ പ്രസിഡന്‍റിനെ നിശ്ചയിക്കുന്നത്.  ഇത്തവണ കിഴക്കന്‍ മേഖലയുടെ പ്രതിനിധിക്കാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം.

ശ്രീനിവാസന്‍ ക്യാമ്പിലെ അംഗമായ ടി.സി മാത്യു പശ്ചിമമേഖലയുടെ പ്രതിനിധിയായാണ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി രവി സാവന്തിനെ പതിനാലിനെതിരെ പതിനാറ് വോട്ടുകള്‍ക്ക് ടി.സി മാത്യു പരാജയപ്പെടുത്തി. എതിര്‍ സ്ഥാനാര്‍ഥി രവി സാവന്തിനെ പതിനാലിനെതിരെ പതിനാറ് വോട്ടുകള്‍ക്ക് ടി.സി മാത്യു പരാജയപ്പെടുത്തി.

 

സി.പി.എം സംസ്ഥാന സമിതി തുടങ്ങി; വി.എസ് പങ്കെടുക്കുന്നില്ല

Posted: 01 Mar 2015 10:11 PM PST

Image: 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ നിന്നു മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസിനെ സി.പി.എം നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ള നേതാവാണെന്ന തനിക്കെതിരായ പരാമര്‍ശമാണ് വിട്ടുനില്‍ക്കലിന് വഴിവെച്ചത്. 1964ലെ പാര്‍ട്ടി രൂപീകരണം മുതല്‍ സംസ്ഥാന സമിതിയംഗമായിരുന്ന വി.എസ് ആദ്യമായാണ് യോഗത്തില്‍ പങ്കെടുക്കാത്തിരിക്കുന്നത്. കേന്ദ്രകമ്മിയംഗമെന്ന നിലയില്‍ സംസ്ഥാന സമിതി യോഗത്തില്‍ വി.എസിന് പങ്കെടുക്കാന്‍ സാധിക്കും. എന്നാല്‍, സംസ്ഥാന സമിതി പാസാക്കിയ പ്രമേയത്തില്‍ മാറ്റംവരുത്താത്ത സാഹചര്യത്തില്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാനായിരുന്നു വി.എസിന്‍െറ തീരുമാനം.

മാര്‍ച്ച് 20, 21 തീയതികളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസിനെതിരായ പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഈ യോഗങ്ങളിലെ തീരുമാനങ്ങള്‍ തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.എസ്.

ആലപ്പുഴ സംസ്ഥാന സമ്മേളനം പുതിയതായി തെരഞ്ഞെടുത്ത 87 അംഗ സംസ്ഥാന സമിതിയംഗങ്ങളുടെ ആദ്യ യോഗമാണ് എ.കെ.ജി സെന്‍ററില്‍ ചേരുന്നത്. 15 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാന സമിതിയില്‍ നിന്നു വി.എസിനെ ഒഴിവാക്കിയിരുന്നു. 88 അംഗ സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട അടവുനയരേഖയും കരടു രാഷ്ട്രീയ പ്രമേയവും ചര്‍ച്ച ചെയ്യുകയാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ സമകാലിക രാഷ്ട്രീയ സംഭവങ്ങളും എല്‍.ഡി.എഫ് യോഗത്തിലും നിയമസഭാ സമ്മേളനത്തിലും സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.
 

വീട് സ്വപ്നങ്ങള്‍ക്ക് റെയില്‍വേയുടെ രണ്ടാമത്തെ പ്രഹരം

Posted: 01 Mar 2015 09:53 PM PST

Image: 

വീട് നിര്‍മിക്കുന്നവരോട് റെയില്‍വേക്ക് പണ്ടേ കണ്ണുകടിയാണ്. ഇത് കൃത്യമായി അറിയണമെങ്കില്‍ റെയില്‍വേ ലൈനിന് സമീപത്ത് സ്ഥലമുള്ളവരോട് ചോദിച്ചുനോക്കിയാല്‍ മതി. റെയില്‍വേ ലൈന്‍ പരിസരത്തുകൂടിയെങ്ങാന്‍ കടന്നുപോകുന്നുണ്ടെങ്കില്‍, വീട് നിര്‍മാണത്തിനോ അറ്റകുറ്റപ്പണിക്കോ അനുമതി കിട്ടണമെങ്കില്‍ പെടാപ്പാട് പെടണം.
ഇതിപ്പോള്‍ റെയില്‍വേ ട്രാക്കിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്കുപോലും വീട് നിര്‍മാണത്തിന്‍െറ കാര്യത്തില്‍ റെയില്‍വേയില്‍നിന്ന് കനത്ത പ്രഹരമാണ് കിട്ടിയിരിക്കുന്നത്. അതും ഒമ്പതു മാസത്തിനിടെ രണ്ടാംതവണ. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റാണ് വീട് നിര്‍മിക്കാന്‍ പദ്ധതിയിട്ടവര്‍ക്ക് പാരയായത്. പതിവുപോലെ ഏറ്റവും വലിയ അടികിട്ടിയത് കേരളീയര്‍ക്കും. സിമന്‍റ്, കമ്പി, കല്‍ക്കരി എന്നിവയുടെ ചരക്ക് കടത്തുകൂലി അടുത്തടുത്തായി രണ്ടുപ്രാവശ്യമാണ് വര്‍ധിപ്പിച്ചത്.
രണ്ടുതവണയായി സിമന്‍റിന്‍െറ ചരക്ക് കടത്തുകൂലി വര്‍ധിപ്പിച്ചതുകാരണം മാത്രം 50 കിലോ പാക്കറ്റിന്മേല്‍ 50 രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 30 രൂപയുടെ വര്‍ധനയുണ്ട്. പുതിയ ബജറ്റ് നിലവില്‍ വരുന്നതോടെ ബാക്കി 20 രൂപ കൂടി വര്‍ധിക്കും. 2014 ജൂണില്‍ റെയില്‍വേ ചരക്ക് കടത്തുകൂലിയില്‍ 6.5 ശതമാനത്തിന്‍െറ വര്‍ധന വരുത്തിയിരുന്നു. ഇതോടെ സിമന്‍റ് നിര്‍മാണ കമ്പനികള്‍ പാക്കറ്റിന് ഈ പേരുപറഞ്ഞ് 30 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ 2.7 ശതമാനമാണ് സിമന്‍റിന്‍െറ ചരക്ക് കടത്തുകൂലി വര്‍ധിപ്പിച്ചത്. ഇതുവഴി 50 കിലോ പാക്കറ്റില്‍ 15 രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനുപുറമെയാണ് കല്‍ക്കരിയുടെ കടത്തുകൂലി വര്‍ധന. ഇതുവഴി സിമന്‍റ് പാക്കറ്റിന്മേല്‍ മറ്റൊരു അഞ്ചുരൂപയുടെ വര്‍ധന പ്രതീക്ഷിക്കാം.
ഫലത്തില്‍, അടുത്ത ഏപ്രില്‍ മുതല്‍ പാക്കറ്റിന് 20 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് സിമന്‍റ് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന സിമന്‍റിന്‍െറ 60 ശതമാനവും ഉപഭോക്താക്കളിലത്തെുന്നത് റെയില്‍വേ വഴിയാണ്. കഴിഞ്ഞ രണ്ടരവര്‍ഷംകൊണ്ട് സിമന്‍റിന്‍െറ ചരക്ക് കടത്തുകൂലി 40 ശതമാനത്തോളം വര്‍ധിച്ചെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. സിമന്‍റ് വില വര്‍ധനയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. രണ്ടര വര്‍ഷം മുമ്പ് 50 കിലോ പാക്കറ്റിന് 290 രൂപയായിരുന്നു ശരാശരി വിലയെങ്കില്‍ ഇന്ന് അത് 430 രൂപയിലത്തെി.

കല്‍ക്കരിയും പാരയാകും
കണ്ടിട്ടുപോലുമില്ലാത്ത കല്‍ക്കരിയുടെ ചരക്ക് കടത്തുകൂലി വര്‍ധിപ്പിച്ചത് തങ്ങളെ ബാധിക്കില്ല എന്ന് ആശ്വസിക്കാന്‍ വരട്ടെ. സിമന്‍റ് നിര്‍മാണത്തിന്‍െറ അടിസ്ഥാന അവശ്യവസ്തുക്കളില്‍ ഒന്ന് കല്‍ക്കരിയാണ്.
കല്‍ക്കരി വിലയുടെ 50 ശതമാനം കടത്തുകൂലി, നികുതി എന്നിവകൂടി ഉള്‍പ്പെട്ടതാണ്. രാജ്യത്ത് ഖനനംചെയ്തെടുക്കുന്ന കല്‍ക്കരിയുടെ 68 ശതമാനവും ഖനനസ്ഥലത്തുനിന്ന് ഉപഭോക്താക്കളിലത്തെുന്നത് റെയില്‍വേ വഴിയാണ്. കഴിഞ്ഞ ജൂണില്‍ റെയില്‍വേ കല്‍ക്കരി കടത്തുകൂലിയില്‍ ആറര ശതമാനം വര്‍ധന നടപ്പാക്കിയിരുന്നു. ഈ ബജറ്റില്‍ വീണ്ടും 6.3 ശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞ ജൂണിലെ വര്‍ധന കാരണം കല്‍ക്കരി ടണ്ണിന് 45 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. പുതിയ ചരക്ക് കടത്തുകൂലി വര്‍ധന കാരണം വീണ്ടും 45 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതും സിമന്‍റ് വിലയില്‍ പ്രതിഫലിക്കും.

കമ്പി വിലയും വര്‍ധിക്കും
സ്റ്റീല്‍ കടത്തുകൂലിയില്‍ റെയില്‍വേ ബജറ്റില്‍ 0.8 ശതമാനത്തിന്‍െറ വര്‍ധന. ഇതുപ്രകാരം ടണ്ണിന് 12 രൂപയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വീട് വാര്‍ക്കാനിരിക്കുന്നവര്‍ക്ക്് മറ്റൊരടിയാണ് ഇത്.

തിരിച്ചടി കേരളത്തിന്
എല്ലാ ബജറ്റിലുമെന്നപോലെ, ചരക്ക് കടത്തുകൂലിയുടെ കാര്യത്തിലും ഏറ്റവുമധികം ഭാരം വഹിക്കേണ്ടിവരുക കേരളമാണ്. രാജ്യത്തെ ബില്‍ഡര്‍മാരുടെ സംഘടനകളുടെ കണക്കനുസരിച്ച് തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ, രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ഭവന നിര്‍മാണം നടക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ 80 ലക്ഷത്തിലധികം പാര്‍പ്പിടങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ നല്ളൊരു ശതമാനവും ആളില്ലാതെ അടഞ്ഞുകിടക്കുകയാണ്. എന്നിട്ടും ഏറ്റവുമധികം ഭവന നിര്‍മാണം നടക്കുന്നതും കേരളത്തിലാണ്. അതുകൊണ്ടാണ് സിമന്‍റിന്‍െറയും കമ്പിയുടെയും വിലവര്‍ധന ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നതും.
വീട് നിര്‍മാണച്ചെലവിന്‍െറ 40 ശതമാനവും സിമന്‍റ്, കമ്പി തുടങ്ങിയ സാധനങ്ങളുടെ വിലയാണ്. നിര്‍മാണ വസ്തുക്കളില്‍ 50 ശതമാനവും കൊണ്ടുവരുന്നത് ട്രെയിന്‍ മാര്‍ഗവും. അതിനാല്‍ ചരക്ക് കടത്തുകൂലിയിലുണ്ടാകുന്ന ഏത് ചലനവും വീട് നിര്‍മാണത്തിന്‍െറ ബജറ്റിനെ തകിടംമറിക്കുകയും ചെയ്യും. അതാണ് 10 മാസത്തിനിടെ രണ്ട്തവണയായി റെയില്‍വേ ചെയ്തതും.

മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയില്‍ മാത്രമെന്ന് യോഗി ആദിത്യനാഥ്

Posted: 01 Mar 2015 09:18 PM PST

Image: 

ഹബ്ബാലി: ലോകത്ത് മുസ്ലിംകള്‍ ഏറ്റവും സുരക്ഷിതരായി ജീവിക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്ന് ബി.ജെ.പി എംപി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ ഉദാരചിത്തരും പുരോഗമനവാദികളുമായതു കൊണ്ടാണ് മുസ്ലിംകള്‍ ഏറ്റവും സുരക്ഷിതരായി ഇവിടെ കഴിയുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. ഹബ്ബാലിയില്‍ നടന്ന വിരാട് ഹിന്ദു സംവേശ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍്റെ മദര്‍ തെരേസ പരാമര്‍ശത്തെ അദ്ദേഹം ശരിവെച്ചു. പാവങ്ങളെ സേവിക്കുന്നു എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുന്നത് ശരിയല്ളെന്ന് ആദിത്യനാഥ് വ്യക്തമാക്കി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ബംഗളൂരുവില്‍ പ്രവേശം നിഷേധിച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

നാടകത്തിന്‍െറ സുവര്‍ണ്ണ കാലം ഓര്‍മിപ്പിച്ച് പ്രവാസി നാടക മത്സരം

Posted: 01 Mar 2015 08:55 PM PST

Image: 

ദോഹ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച രണ്ടാമത് പ്രവാസി അമേച്വര്‍ നാടക മത്സരം ദോഹയിലെ നാടകപ്രേമികള്‍ക്ക് വിരുന്നായി. കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ‘തോടിനപ്പുറം പറമ്പിനപ്പുറം’, ഖത്തര്‍ സംസ്കൃതിയുടെ ‘ഒറ്റപ്പെട്ടവന്‍’, ഡ്രീം ഹണ്ട് അവതരിപ്പിച്ച ‘അവിരാമം’, ക്യു മലയാളത്തിന്‍െറ ‘സബര്‍മതിയുടെ യാത്രകള്‍’ എന്നീ നാടകങ്ങളാണ് രണ്ട് ദിവസങ്ങളിലായി അരങ്ങേറിയത്. ഐ.സി.സി അശോക ഹാളില്‍ രണ്ട് ദിവസങ്ങളിലും നിറഞ്ഞ സദസിന് മുമ്പിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. ഓരോ നാടകവും കാണാന്‍ അഞ്ഞൂറോളം കാണികളാണത്തെിയത്. നാടകങ്ങളിലെ ഓരോ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ആവേശത്തോടെയും കയ്യടിയോടെയുമാണ് കാണികള്‍ സ്വീകരിച്ചതെന്ന് പ്രശസ്ത നാടക പ്രവര്‍ത്തകനും നടനുമായ കെ.കെ. സുധാകരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ‘തോടിനപ്പുറം പറമ്പിനപ്പുറം’ ആയിരുന്നു ഉദ്ഘാടന നാടകം. ഒരു ഗ്രാമത്തിലെ നിഷ്ക്കളങ്കരായ കുറെ മനുഷ്യരുടെ ജീവിതാവസ്ഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ആധുനിക നാടക സങ്കേതത്തിലൂടെയുള്ള രംഗഭാഷ പ്രേക്ഷകരെ നാടകത്തോടൊപ്പം കൊണ്ടുപോകാനുതകുന്നതായിരുന്നു നാടകം. മനുഷ്യ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നന്മയുടെയും സ്നേഹത്തിന്‍െറയും സന്ദേശം നല്‍കാന്‍ നാടകത്തിന് കഴിഞ്ഞതായാണ് നാടക പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. റഫീഖ് അഹമ്മദിന്‍െറ കവിതയും, ആര്‍. ഉണ്ണിയുടെ ഇതേ പേരിലുള്ള ചെറുകഥയെയും അവലംബിച്ചുള്ള സ്വതന്ത്ര നാടകാവിഷ്കാരമായിരുന്നു സംസ്കൃതി ഖത്തറിന്‍െറ ‘ഒറ്റപ്പെട്ടവന്‍’. സംവിധായകന്‍െറ സര്‍ഗ്ഗശക്തി കൊണ്ട് നാടകത്തിന് അരങ്ങിന്‍െറ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് ആവിഷ്കരിക്കാന്‍ കഴിഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഏതാനും മനുഷ്യരുടെ രോദനങ്ങള്‍ ആധുനിക നാടക സങ്കേതങ്ങളിലൂടെ പ്രേക്ഷകരില്‍ എത്തിക്കാനും ഒറ്റപ്പെട്ടവന് കഴിഞ്ഞു.
വൈകാരികമായ ഒട്ടനവധി നല്ല മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചപ്പോള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ സമകാലീന സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളുടെ ആവിഷ്ക്കാരം സദസിനെ ചിരിപ്പിക്കുകയും ചെയ്തു. ജാഫര്‍ കുറ്റിപ്പുറമാണ് നാടകത്തിന്‍െറ സംവിധായകന്‍.
കുടുംബ പാശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ വൈകാരികത അനാവരണം ചെയ്യുന്നതായിരുന്നു ശനിയാഴ്ച അരങ്ങേറിയ ഡ്രീം ഹണ്ട് ദോഹയുടെ ‘അവിരാമം’. ഹൃദ്യമായ ഗാനവും നൃത്തവും നല്ല കുറെ മുഹൂര്‍ത്തങ്ങളും വെളിച്ച വിതാനത്തില്‍ തീര്‍ത്ത ബിംബങ്ങളും കൊണ്ട് സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതായിരുന്നു നാടകം. ഫാറൂഖും, മോബിന്‍ ജേകബും ചേര്‍ന്ന് രചിച്ച നാടകത്തിന്‍െറ സംവിധാനം നിര്‍വഹിച്ചത് ഫാറൂഖ് ആണ്.
ക്യു മലയാളം കലാകാരന്‍മാര്‍ അവതരിപ്പിച്ച ‘സബര്‍മതിയുടെ യാത്രകള്‍’ ആയിരുന്നു സമാപന നാടകം. 2002-ലെ ഗുജറാത്ത് കലാപത്തിന്‍െറ കറുത്ത അധ്യായങ്ങളാണ് നാടകം അനാവരണം ചെയ്തത്. സബര്‍മതി എക്സ്പ്രസിലെ തീപിടത്തവും തുടര്‍ന്നുണ്ടായ കലാപവും അരങ്ങിലത്തെി. ഭരണകൂടവും കലാപകാരികളും കൈകോര്‍ത്ത് നടത്തിയ നരഹത്യ ഉദ്വേഗജനകമായ രംഗങ്ങളിലൂടെ അവതരിപ്പിച്ചു. മഹാത്മാ ഗാന്ധിയും നാഥുറാം വിനായക് ഗോഡ്സെയും ഇന്ത്യ വിഭജനത്തെ തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളും നാടകത്തിലുണ്ടായിരുന്നു. 40-ഓളം കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തത്തോടെ അവതരിപ്പിച്ച നാടകത്തിന്‍െറ സംവിധാനം പ്രശോഭ് പ്രകാശും രചന എം. ഫൈസലുമാണ് നിര്‍വഹിച്ചത്.
ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. നാടക പ്രവര്‍ത്തകനും നടനുമായ കെ.കെ. സുധാകരന്‍ സമാപന അവലോകനം നടത്തി. മുഹമ്മദലി കൊയിലാണ്ടി നന്ദിയും പറഞ്ഞു. സംഗീത നാടക അകാദമി നിയോഗിച്ച, നാട്ടില്‍നിന്നത്തെിയ മൂന്ന് വിധികര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് നാടകങ്ങള്‍ അരങ്ങേറിയത്.
ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലായി 10 നാടകങ്ങളാണ് അമേച്വര്‍ നാടക മത്സരത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. മറ്റെവിടെയും കളിക്കാത്തതും പ്രസിദ്ധീകരിക്കാത്തതുമായ മൗലികമായ നാടകങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്. നാടകമെന്ന മഹത്തായ രംഗകലയെ ജനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ കേരള സംഗീത നാടക അകാദമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് സംഘാടക സമിതി അഭിപ്രായപ്പെട്ടു. ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ജഗദീപ്, പി. ഷംസുദ്ധീന്‍, എ.വി.എം. ഉണ്ണി, അന്‍വര്‍ ബാബു, സുധീര്‍, ആഷിഖ് മാഹി തുടങ്ങിയവരാണ് സംഘാടക സമിതി അംഗങ്ങള്‍.
 

മധുരമെന്‍ മലയാളം: രജിസ്ട്രേഷന് തിരക്കേറി

Posted: 01 Mar 2015 08:41 PM PST

Image: 

ദുബൈ: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗള്‍ഫ് മാധ്യമം നടപ്പാക്കുന്ന ‘മധുരമെന്‍ മലയാളം’ പദ്ധതിക്ക് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് രജിസ്ട്രേഷന്‍ പ്രധാനമായും നടക്കുന്നത്.
എല്ലായിടത്തും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനായി പ്രിന്‍സിപ്പല്‍മാരും മലയാള അധ്യാപകരും മുന്‍ കൈയെടുക്കുന്നു. വീടുകളിലിരുന്നും വളരെ ലളിതമായ ഓണ്‍ലൈന്‍ നടപടിക്രമം പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, ചൈന, യമന്‍, സ്വിറ്റ്സര്‍ലന്‍റ്, കാനഡ തുടങ്ങിയ 25 ഓളം രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍  ഇതിനകം ‘മധുരമെന്‍ മലയാളം’ പരീക്ഷക്ക് പേര്‍ ചേര്‍ത്തിട്ടുണ്ട്.
കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോര്‍ത്ത് പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ പത്രമായ ഗള്‍ഫ് മാധ്യമം നടപ്പാക്കുന്ന ഭാഷാ പരിപോഷണ പദ്ധതിയിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും മാതൃഭാഷാ പ്രേമികളായ മലയാളി കുടുംബങ്ങള്‍ കുട്ടികളെ ചേര്‍ക്കും. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നും ഗള്‍ഫ് മാധ്യമത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.  ഏപ്രില്‍ എട്ടുവരെ രജിസ്ട്രേഷന് സമയമുണ്ട്.
അഞ്ചാം ക്ളാസ് മുതല്‍ ഏഴാം ക്ളാസ് വരെയുള്ളവര്‍ക്കായി പ്രാഥമികതല (ജൂനിയര്‍)ത്തിലും എട്ടു മുതല്‍ 10ാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപരിതല (സീനിയര്‍)ത്തിലുമാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. ഇതിനുള്ള പാഠ്യപദ്ധതി വിവിധ അധ്യായങ്ങളായി ഒന്നിടവിട്ട  ദിവസങ്ങളില്‍ മാധ്യമം ഓണ്‍ലൈനിലും ഗള്‍ഫ് മാധ്യമത്തിലും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
പരീക്ഷാ പരിശീലനവും തുടര്‍ വായനാ നിര്‍ദേശങ്ങളും മധുരമെന്‍ മലയാളം വെബ് പേജില്‍ നിന്ന് ലഭിക്കും. മാതൃകാ ചോദ്യങ്ങളും തുടര്‍ന്ന് നല്‍കും. ഇത്് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.
ഇതിനെ അടിസ്ഥാനമാക്കി ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 10ന് ഓണ്‍ലൈനായി നടത്തും. വിദഗ്ധ സമിതി നടത്തുന്ന മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കെല്ലാം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഓണ്‍ലൈന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ അടുത്ത ഘട്ടമായ എഴുത്തുപരീക്ഷക്ക് അര്‍ഹരാകും. തുടര്‍ന്ന് ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ആദ്യ 15 സ്ഥാനക്കാരെ കണ്ടത്തെും. ഇവര്‍ക്ക് യു.എ.ഇയില്‍ നടക്കുന്ന ‘മധുരമെന്‍ മലയാളം’ മെഗാ ഇവന്‍റായ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം.
പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കും. ഗ്രാന്‍ഡ് ഫിനാലെയിലാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.madhyamam.com/madhuramenmalayalam വെബ്സൈറ്റ് സന്ദര്‍ശിക്കുക.

നെമറ്റ്സോവിന് വെടിയേല്‍ക്കുന്ന സി.സി ടിവി ദൃശ്യം പുറത്ത്

Posted: 01 Mar 2015 08:36 PM PST

Image: 

മോസ്കോ: റഷ്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബോറിസ് നെമറ്റ്സോവിനെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങള്‍ റഷ്യന്‍ ദേശീയ ചാനല്‍ പുറത്തുവിട്ടു.  അക്രമികള്‍ സഞ്ചരിച്ച കാര്‍  നെമറ്റ്സോവ്  നടന്നിരുന്ന പാലത്തിലൂടെ അലക്ഷ്യമായി ഓടിച്ചു കൊണ്ടുവരുന്നതും പിന്നീട്  അദ്ദേഹത്തെ പിന്തുടര്‍ന്ന് വെടിവെക്കുന്നതിന്‍റെ ദൃശ്യവും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാറിന്‍റെ വേഗതകുറച്ച് നെമ്റ്റ്സോവിനെ വെടിവെച്ചിട്ട് അതിവേഗത്തില്‍ പാലത്തിലൂടെ പായുന്ന കാറിന്‍റെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. 11.31ന് കൃത്യം നടന്നതായാണ് ദൃശ്യത്തില്‍ കാണിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയായ ക്രെംലിനില്‍ നിന്ന് 200 മീറ്ററോളം അകലെ മോസ്കോ നദിക്ക് കുറുകെയുള്ള ബോള്‍ഷോയ് മോസ്കോറെട്സ്കി പാലത്തില്‍ വെച്ചാണ് നെമ്റ്റ്സോവിന് വെടിയേറ്റത്. കാമുകിയോടൊപ്പം പാലത്തിലൂടെ നടന്നുപോവുകയായിരുന്ന അദ്ദേഹത്തിനെതിരെ അജ്ഞാത സംഘം നാലുതവണ പിറകില്‍നിന്ന് വെടിവെക്കുകയായിരുന്നു. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

യുക്രെയ്നിലെ റഷ്യന്‍ ഇടപെടലിനെതിരെ ഞായറാഴ്ച മോസ്കോയില്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള തയാറെടുപ്പിനിടയിലാണ് ബോറിസ് നെമറ്റ്സോവ് (55) വെടിയേറ്റു മരിച്ചത്. ബോറിസ് യെത്സിന്‍ പ്രസിഡന്‍റായിരിക്കെ, 1997^98 വര്‍ഷങ്ങളിലാണ് നെമറ്റ്സോവ് ഉപ പ്രധാനമന്ത്രിയായിരുന്നത്. 1991^ 97 കാലയളവില്‍ നിഷ്നി നോവ്ഗൊറോദ് മേഖല ഗവര്‍ണറായിരുന്നു. ഈ കാലയളവില്‍ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ശ്രദ്ധേയനായതോടെയാണ് പിന്നീട് ഉപ പ്രധാനമന്ത്രി പദത്തിലത്തെുന്നത്.

അബ്ദുല്‍ഫത്താഹ് സീസി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted: 01 Mar 2015 07:50 PM PST

Image: 

റിയാദ്: ഹൃസ്വ സന്ദര്‍ശനത്തിന് സൗദി തലസ്ഥാനത്തത്തെിയ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ഫത്താഹ് സീസി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. രാജാവിന്‍െറ റിയാദിലെ കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ല, ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, സാംസ്കാരിക, മാധ്യമ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി തുടങ്ങിയവരും സംബന്ധിച്ചു. ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, രഹസ്യന്വേഷണവിഭാഗം മേധാവി ഖാലിദ് ഫൗസി, സൗദിയിലെ ഈജിപ്ത് അംബാസഡര്‍ അഫീഫീ അബ്ദുല്‍ വഹാബ്, ഈജിപത് പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വക്താവ് അംബാസഡര്‍ അലാ യൂസുഫ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഈജ്പ്തും സൗദിയും തമ്മില്‍ വിവിധ രംഗത്തുള്ള സഹകരണം ശക്തമാക്കാനുള്ള കാര്യങ്ങളും ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ തന്ത്രപ്രധാന സ്ഥാനവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സീസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സല്‍മാന്‍ രാജാവ് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസും സംഘവും ചേര്‍ന്നാണ് ഈജിപ്ത് പ്രസിഡന്‍റിനെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തത്.

‘വിസാമല്‍ ബഹ്റൈന്‍’ അവാര്‍ഡ് നേടിയ എം.എ. യൂസുഫലിക്ക് സ്വീകരണമൊരുക്കുന്നു

Posted: 01 Mar 2015 07:27 PM PST

Image: 

മനാമ: ബഹ്റൈന്‍ 43ാമത് ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയില്‍ നിന്നും ‘വിസാമല്‍ ബഹ്റൈന്‍’ പുരസ്കാരം ലഭിച്ച പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ സ്വീകരണമൊരുക്കുന്നു. ഈ മാസം 6ന് വൈകീട്ട് സമാജം മുന്‍കയ്യെടുത്ത് നടത്തുന്ന പരിപാടിയില്‍ 30ാളം സംഘടനകള്‍ പങ്കുചേരുംമെന്ന്  പ്രസിഡന്‍റ് ജി.കെ. നായര്‍, ജനറല്‍ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ സമാജത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഒരു ഏഷ്യക്കാരന്‍ ആദ്യമായാണ് ഈ അവാര്‍ഡ് ബഹ്റൈന്‍ രാജാവില്‍ നിന്നും ഏറ്റുവാങ്ങുന്നതെന്നത് മലയാളികള്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് സമാജം ഭരണസമിതി വ്യക്തമാക്കി.സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ 15ഓളം വരുന്ന കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഗാനമേള ചടങ്ങിന് മാറ്റ് കൂട്ടും. ബഹ്റൈനിലെ എല്ലാ മലയാളികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
അജേഷ്, സതീന്ദ്രന്‍, സോമനാഥ പിള്ള, ഷാജഹാന്‍, പ്രകാശ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിലവിലുള്ള കമ്മിറ്റി നേതൃത്വം നല്‍കുന്ന അവസാനത്തെ പ്രധാന പരിപാടിയാകും ഇത്.കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് പല പ്രധാന പ്രവര്‍ത്തനങ്ങളും നടത്താനായെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമാജം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ചികിത്സതേടുന്നവരെയും മറ്റും നിര്‍ലോഭമായി സഹായിച്ചിട്ടുണ്ടെന്നും അത്തരം ആവശ്യക്കാരുടെ മുന്നില്‍ സമാജത്തിന്‍െറ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയില്‍ വീണ്ടും 'തീഗോളം'

Posted: 01 Mar 2015 06:38 PM PST

Image: 

കോഴിക്കോട്: ജില്ലയില്‍ വീണ്ടും 'തീഗോളം' കണ്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് വെള്ളിപറമ്പിലാണ് 'തീഗോളം' കണ്ടത്. രാവിലെ പെയ്ത കനത്ത മഴക്കൊപ്പമാണ് 'തീഗോളം' ദൃശ്യമായതെന്ന് നാട്ടുകാര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആദ്യമായി ആകാശത്തു നിന്ന് 'തീഗോളം' പതിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലായിരുന്നു ഈ അപൂര്‍വ പ്രതിഭാസം. 'തീഗോളം' പതിച്ചത് ജനങ്ങളില്‍ പരിഭ്രാന്തിക്ക് വഴിവെച്ചിരുന്നു.

അതേസമയം, ആകാശത്തുണ്ടായ പ്രതിഭാസം ഉല്‍ക്കയോ ചിത്രഗ്രഹങ്ങളുടെ കഷണങ്ങളോ ആകാമെന്ന് കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം വ്യക്തമാക്കിയിരുന്നു.

ദുരിതപര്‍വത്തിനൊടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ മസ്കത്തിലത്തെി

Posted: 01 Mar 2015 06:36 PM PST

Image: 

മസ്കത്ത്: ഏറെ ദുരിതത്തിനൊടുവില്‍ മംഗലാപുരത്തുനിന്ന് അബൂദബി വഴിയുള്ള ഐ.എക്സ് 817 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാര്‍ മസ്കത്തില്‍ എത്തി. അബൂദബി വിമാനത്താവളത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഒരു ദിവസത്തോളമാണ് പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 130ഓളം  യാത്രക്കാര്‍  നരകയാതന അനുഭവിച്ചത്.
യാത്രക്കാരില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു.  ശനിയാഴ്ച ഉച്ചക്ക് 2.40ന് എത്തേണ്ട വിമാനം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
എയര്‍ഇന്ത്യ എക്സ്പ്രസിനെ കഴിഞ്ഞ ഒരു ദിവസം കൊണ്ട് അങ്ങേയറ്റം വെറുത്തുപോയതായി വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് ഷിറിയ സ്വദേശി റഫീഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് അബൂദബിയില്‍ വിമാനം ലാന്‍ഡ് ചെയ്തത്. പുറപ്പെടാന്‍ വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചെറിയ തകരാറുണ്ടെന്നും രണ്ടു മണിക്കൂറിന് ശേഷം പോകുമെന്നുമായിരുന്നു വിമാനജീവനക്കാരുടെ ആദ്യ മറുപടി. പിന്നീട് രണ്ടു തവണ കൂടി സമയം നീട്ടി. വൈകുന്നേരം അഞ്ചുമണിയോടെ രണ്ട് എയര്‍ഇന്ത്യ ജീവനക്കാര്‍ എത്തി ഇന്ത്യയില്‍ നിന്ന് സ്പെയര്‍ പാര്‍ട്സ് എത്തിച്ച് തകരാര്‍ പരിഹരിച്ച ശേഷം ഞായറാഴ്ച പുലര്‍ച്ചയേ വിമാനം പുറപ്പെടൂവെന്നും അതിനാല്‍ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. താമസ സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് കഴിയില്ളെന്നായിരുന്നു പരുഷമായ ഇവരുടെ മറുപടി. വിമാനത്തില്‍ നിന്നിറങ്ങി ടെര്‍മിനലില്‍ എത്തിയതോടെ ഇവര്‍ അപ്രത്യക്ഷരായി. ഞായറാഴ്ച പരീക്ഷയുള്ള വിദ്യാര്‍ഥികളും വിസ കാലാവധി തീരുന്നവരും ഉണ്ടായിരുന്നെന്ന് റഫീഖ് പറഞ്ഞു.
രാത്രി തണുപ്പേറിയതോടെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ കരച്ചിലായി. പലരുടെയും കൈയില്‍ പുതപ്പ് പോലുമുണ്ടായിരുന്നില്ല. ലഗേജുകള്‍ ചിലര്‍ക്ക് തിരികെ കിട്ടിയില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയെങ്കിലും അത് വളരെ കുറഞ്ഞ അളവിലായിരുന്നു ഉണ്ടായിരുന്നത്.
മിക്കവാറും പേരുടെ കൈയില്‍ ആവശ്യത്തിന് പണവും ഉണ്ടായിരുന്നില്ല. വിശന്നുകരഞ്ഞ കുട്ടികള്‍ക്ക് കൈയില്‍ പൈസയുണ്ടായിരുന്ന യാത്രക്കാരാണ് ഭക്ഷണം വാങ്ങിനല്‍കിയത്.  രാവിലെ വിമാനം പുറപ്പെടുമെന്നായിരുന്നു ശനിയാഴ്ച രാത്രി പറഞ്ഞിരുന്നത്. ഈ  പ്രതീക്ഷയില്‍ കസേരയില്‍ ഇരുന്നുറങ്ങിയും മറ്റും നേരം വെളുപ്പിച്ചെങ്കിലും വിമാനം പുറപ്പെടാന്‍ ഒരു സാധ്യതയും കണ്ടില്ല. കാര്യം അന്വേഷിക്കാന്‍ എയര്‍ഇന്ത്യ ജീവനക്കാരെ അന്വേഷിച്ചെങ്കിലും അവരാരും കണ്‍വെട്ടത്തുതന്നെ വന്നില്ല. ഒടുവില്‍, 11.30ഓടെയാണ് വിമാനം പുറപ്പെടുന്ന കാര്യം എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചത്. ഞായറാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ഭക്ഷണമോ വെള്ളമോ തന്നില്ല.
ഞായറാഴ്ച പലരും ബാത്ത്റൂമിലെ വെള്ളം കുടിച്ചാണ് ദാഹം അകറ്റിയത്. ഒടുവില്‍ 12 മണിയായപ്പോഴാണ് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ കയറിയപ്പോള്‍ ജ്യൂസും ചോക്ളറ്റും തന്നു. ദുബൈയില്‍ ജോലി ചെയ്തിരുന്ന റഫീഖിന് മസ്കത്തില്‍ ജോലി കിട്ടിയുള്ള കന്നിയാത്രയാണ് ‘മറക്കാനാവാത്ത’ അനുഭവമായത്.  16,000 രൂപ മുടക്കി ടിക്കറ്റ് എടുത്തിട്ടും നിരുത്തരവാദപരമായ സമീപനമാണ് എയര്‍ഇന്ത്യയില്‍ നിന്നുണ്ടായത്.
മസ്കത്തില്‍ നിന്ന് തിരിച്ച് മംഗലാപുരത്തിനുള്ള വിമാനം വൈകുന്നേരം വൈകിയാണ് പുറപ്പെട്ടത്.
ഇതില്‍ പുറപ്പെടാന്‍ ടിക്കറ്റ് എടുത്തവരോട് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് രാത്രി വിളിച്ച് ഉച്ചയോടെ വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്ന് അറിയിച്ചിരുന്നു.

‘ജിഹാദി ജോണ്‍’ മുഹമ്മദ് ഇംവാസിയുടെ ബന്ധുക്കള്‍ നിരീക്ഷണത്തില്‍

Posted: 01 Mar 2015 06:28 PM PST

Image: 

കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന കുവൈത്ത് വംശജനായ ബ്രിട്ടീഷ് പൗരന്‍ ‘ജിഹാദി ജോണ്‍’ മുഹമ്മദ് ഇംവാസിയുടെ (26) പിതാവടക്കമുള്ള ബന്ധുക്കള്‍ കുവൈത്ത് അധികൃതരുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ഇംവാസിയുടെ പിതാവ് ജാസിം അബ്ദുല്‍ കരീം ഇപ്പോള്‍ കുവൈത്തിലുണ്ട്. ഇയാളെ കുവൈത്ത് അധികൃതര്‍ ഉടന്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
ഇംവാസിയുടെ മാതാപിതാക്കള്‍ ഇറാഖ് വംശജരാണ്. 80കളില്‍ കുവൈത്തിലത്തെിയ ഇവര്‍ രാജ്യത്തെ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും സദ്ദാം ഹുസൈന്‍ സൈന്യത്തിന്‍െറ അധിനിവേശകാലത്ത് അവരുമായി സഹകരിച്ചിരുന്നുവെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ നിരസിക്കപ്പെട്ടു. ഈഘട്ടത്തിലാണ് ജാസിം അബ്ദുല്‍ കരീം ബ്രിട്ടീഷ് പൗരത്വം കരസ്ഥമാക്കുന്നത്. കുവൈത്തില്‍ ജനിച്ച ഇംവാസി 90കളുടെ തുടക്കത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് പഠിച്ചതും വളര്‍ന്നതുമൊക്കെ ലണ്ടനില്‍. നിരവധി തവണ കുവൈത്ത് സന്ദര്‍ശിച്ചിട്ടുള്ള ഇംവാസി അവസാനമായി എത്തിയത് 2010 ജനുവരി 18നാണ്. ഏപ്രില്‍ 26ന് മടങ്ങിയ ഇംവാസിക്ക് പിന്നീട് കുവൈത്തില്‍ കാലുകുത്താനായിട്ടില്ല. തീവ്രവാദ സ്വഭാവമുള്ള ചില കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ കുവൈത്തില്‍ പ്രവേശാനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ഇതത്തേുടര്‍ന്ന് കുവൈത്തി യുവതിയുമായി നിശ്ചയിക്കപ്പെട്ടിരുന്ന ഇംവാസിയുടെ വിവാഹവും നടന്നില്ല. കുവൈത്ത് യാത്ര നിഷേധിക്കപ്പെട്ടതിന്‍െറ തൊട്ടടുത്ത ആഴ്ച ഇംവാസി തുര്‍ക്കിയിലേക്ക് പോയി. അവിടത്തെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്.
എന്നാല്‍, ഇംവാസി സിറിയയിലേക്ക് കടന്നെന്നും അവിടെ ഐ.എസിന്‍െറ സായുധവിഭാഗത്തില്‍ ഉയര്‍ന്ന റാങ്കില്‍പ്രവര്‍ത്തിക്കുന്നുവെന്ന വിവരവുമാണ് പിന്നീട് ലഭിച്ചത്. ഐ.എസ് അടുത്തിടെ പുറത്തുവിട്ട ബന്ധികളെ വധിക്കുന്ന വിഡിയോ ദൃശ്യങ്ങളിലുള്ള കൊലയാളിയെ ‘ജിഹാദി ജോണ്‍’ എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇത് ഇംവാസിയാണെന്നാണ് ഇവ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ബ്രിട്ടീഷ് അധികൃതരോ മറ്റ് ഏജന്‍സികളോ ഒന്നും ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ളെങ്കിലും വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ തലയറുത്ത് കൊന്നത് ഇംവാസിയാണെന്നാണ് കരുതുന്നത്. കണ്ണും ചെവിയും മാത്രം പുറത്തുകാണിച്ച് കറുത്ത മുഖം മൂടി ധരിച്ച, ബ്രിട്ടീഷ് ഉച്ചാരണമുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന ആ യുവാവ് ആരെന്ന ചോദ്യം അന്നുമുതലേ മാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീടുള്ള തലയറുക്കല്‍ വിഡിയോകളിലും പ്രത്യക്ഷപ്പെട്ട ഇയാളെ കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണമാണ് ഇപ്പോള്‍ ഇംവാസിയിലത്തെിനില്‍ക്കുന്നത്.
 

സി.പി.ഐ സെക്രട്ടറി തെരഞ്ഞെടുപ്പ്: വാശിയില്‍ വിരുദ്ധചേരികള്‍, കേന്ദ്രനിലപാട് നിര്‍ണായകം

Posted: 01 Mar 2015 06:19 PM PST

Image: 

കോട്ടയം: ദേശീയതലത്തില്‍ സി.പി.ഐക്ക് മേല്‍വിലാസമുള്ള കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ യോജിപ്പിലൂടെ തെരഞ്ഞെടുക്കണമെന്ന് കേന്ദ്രനേതൃത്വത്തിന്‍െറ കര്‍ശന നിര്‍ദേശം. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരവും അതിനായി ചേരിതിരിവും സൃഷ്ടിക്കുന്ന അന്തരീക്ഷം അനുവദിച്ചുകൂടെന്നും കേന്ദ്രനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ.ഇ. ഇസ്മായിലും കാനം രാജേന്ദ്രനും സെക്രട്ടറി സ്ഥാനത്തേക്കത്തൊന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ചരടുവലികള്‍ നടക്കുന്നുവെന്നുമുള്ള പ്രചാരണത്തിന്‍െറ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം അസ്വസ്ഥത പ്രകടിപ്പിച്ച് നിര്‍ദേശം നല്‍കിയത്. ഒരു ടേം മാത്രം സെക്രട്ടറി സ്ഥാനത്തിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ വിടവാങ്ങിയതോടെയാണ് കസേര പിടിക്കാന്‍ അണിയറനീക്കം സജീവമായത്.

സി.കെ. ചന്ദ്രപ്പന്‍െറ നിര്യാണത്തത്തെുടര്‍ന്നാണ് പന്ന്യന്‍ സെക്രട്ടറിയായത്. ചന്ദ്രപ്പന്‍െറ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് സമവായമുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്  രണ്ടുചേരിയിലും പെടാതിരുന്ന പന്ന്യനെ കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരം സെക്രട്ടറി യാക്കിയത്. താന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് ഇല്ളെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയതോടെയാണ്  സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി സി.പി.ഐയില്‍ ഗ്രൂപ്പുകള്‍ തലപൊക്കിയത്. പന്ന്യനുശേഷം കസേരയില്‍ കണ്ണുനട്ട് ഇരു വിഭാഗത്തിന്‍െറയും നീക്കം പരസ്യമായപ്പോഴാണ് കേന്ദ്രനേതാക്കള്‍ ഇടപെട്ടത്.

പന്ന്യന്‍െറ നേതൃത്വത്തില്‍ കൈക്കൊണ്ട അച്ചടക്കനടപടികള്‍ക്ക് ഇരയായവരും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും പന്ന്യന്‍െറ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ചേരിക്കൊപ്പമുണ്ട്. കേരളത്തെ ഇത്തരത്തില്‍ അവഗണിച്ച് കോലാഹലമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മാറ്റാന്‍ പറ്റില്ളെന്നാണ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, ഗുരുദാസ്ദാസ് ഗുപ്ത, ഡി. രാജ എന്നിവരുടെ നിലപാട്. ഞായറാഴ്ച രാവിലെ രൂപവത്കരിക്കുന്ന പുതിയ സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളുടെ ഭൂരിപക്ഷ അഭിപ്രായവും കേന്ദ്രനേതാക്കളുടെ നിലപാടിനൊപ്പം സെക്രട്ടറി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. സംസ്ഥാന കൗണ്‍സിലില്‍ 20 ശതമാനം പേര്‍ പുതിയ അംഗങ്ങളായിരിക്കും. അവര്‍ ആര്‍ക്കൊപ്പമാണെന്നത് പ്രധാനമാണ്.

കാനത്തിന് മേല്‍ക്കൈയുണ്ടെന്ന സംസാരം പൊതുവേ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അത് നിലനില്‍ക്കണമെന്നില്ല. പകുതിയോളം ജില്ലകളില്‍ കെ.ഇ. ഇസ്മായിലിന് ഭേദപ്പെട്ട സ്വാധീനവുമുണ്ട്. പാര്‍ട്ടി സെന്‍റര്‍ നിര്‍ദേശിച്ചവരെ മാറ്റി മൂന്ന് ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ എത്തിയതിലും ഇസ്മായിലിന്‍െറ സ്വാധീനമുണ്ടായിരുന്നു. സി.പി.ഐക്ക് കൂടുതല്‍ ശക്തിയുള്ള കൊല്ലം ജില്ലയിലും അനുകൂല ഘടകം ഇസ്മായിലിനൊപ്പമുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും കാനം രാജേന്ദ്രന് ലഭിക്കുന്ന പിന്തുണയും നേതൃത്വം കുറച്ചുകാണുന്നില്ല. ഇത്തരത്തില്‍ സമശക്തി കേന്ദ്രങ്ങളുടെ ഏറ്റുമുട്ടലിന് വേദിയാകാന്‍ സംസ്ഥാന സമ്മേളനം അനുവദിക്കില്ളെന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP