സ്വാഗതം
WELCOME

News Update..

Thursday, March 12, 2015

മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി; നാണക്കേടിന്‍റെ ഇരിക്കപ്പിണ്ഡമാണ് മാണിയെന്ന് വി.എസ് Madhyamam News Feeds

മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി; നാണക്കേടിന്‍റെ ഇരിക്കപ്പിണ്ഡമാണ് മാണിയെന്ന് വി.എസ് Madhyamam News Feeds

Link to

മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി; നാണക്കേടിന്‍റെ ഇരിക്കപ്പിണ്ഡമാണ് മാണിയെന്ന് വി.എസ്

Posted: 12 Mar 2015 12:32 AM PDT

Image: 

തിരുവനന്തപുരം:  ധനമന്ത്രി കെ.എം.മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാര്‍ക്കെതിരായ പുതിയ ആരോപണങ്ങള്‍ നാഥനില്ലാത്തതാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

മാണിയെ മാറ്റുന്ന പ്രശ്നമില്ല. ഒരു മന്ത്രിയും സംസാരിക്കുന്നതായി ഇന്നലെ പുറത്തുവന്ന ശബ്ദരേഖയില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ സംസാരമാണ് അതിലുള്ളത്. ബാറുകള്‍ പൂട്ടിയതിന്‍്റെ പകയാണിതെന്ന് സംശയിക്കാമെന്നും ബാര്‍ കോഴ ആരോപണങ്ങള്‍ പ്രതിപക്ഷം വ്യക്തതയോടെ എഴുതിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തന്നെ ആരും ഉമ്മാക്കി കാണിക്കേണ്ടെന്ന് കെ.എം. മാണി പറഞ്ഞു. തന്‍്റെ കൈകള്‍ ശുദ്ധമാണ്. 50 വര്‍ഷത്തെ രാഷ്ട്രീയ ശുദ്ധി തനിക്കുണ്ട്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. എ.കെ. ബാലനും പാലോളി മുഹമ്മദ് കുട്ടിയും ശിക്ഷിക്കപ്പെട്ടിട്ടും മന്ത്രിമാരായി തുടര്‍ന്നിട്ടുണ്ട്. താന്‍ രാജിവക്കണമെന്ന് പറയുന്നത് എവിടുത്തെ നീതിയാണെന്നും മാണി ചോദിച്ചു. മാണി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം ബഹളം വച്ചു.

എന്നാല്‍, മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്നമുണ്ടാകും. നാണക്കേടിന്‍റെ ഇരിക്കപ്പിണ്ഡമാണ് ധനമന്ത്രി.  കൊള്ളരുതായ്മകൊണ്ട് മാണിയുടെ മുഖം വികൃതമായി. ഇന്ത്യന്‍ പാര്‍ലമെന്‍ററി ചരിത്രത്തിലെ കളങ്കമാണ് അദ്ദേഹമെന്നും വി.എസ് ആരോപിച്ചു.

 

ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളക്കെതിരെയായ ലുക്കൗട്ട് നോട്ടീസ് ഹൈകോടതി റദ്ദാക്കി

Posted: 11 Mar 2015 11:57 PM PDT

Image: 

ന്യൂഡല്‍ഹി: പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. പ്രിയ പിള്ളയുടെ പാസ്പോര്‍ട്ടിലെ 'ഓഫ് ലോഡ്' മുദ്ര എടുത്തുനീക്കാനും കോടതി നിര്‍ദേശം നല്‍കി.

വികസന നയങ്ങളില്‍ പൗരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ജനാധിപത്യത്തില്‍ എതിരഭിപ്രായം പറയുന്നവരുടെ  വായ്മൂടിക്കെട്ടാന്‍ സര്‍ക്കാരിന് കഴിയില്ളെന്നും ഹൈകോടതി വിമര്‍ശിച്ചു. വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയപിള്ളയുടെ പേരു നീക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ലണ്ടനില്‍ നടന്ന പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പ്രിയ പിള്ളയെ ജനുവരി 11നാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനന പദ്ധതിയെയും  ആദിവാസി വിഭാഗങ്ങളുടെ അവകാശത്തെയും കുറിച്ച് ബ്രിട്ടീഷ് എം.പിമാര്‍ക്ക് ക്ളാസെടുക്കാന്‍ പോകുകയായിരുന്നു അവര്‍.
 

കക്കാട് പുഴയുടെ ആഴം കൂട്ടല്‍: എതിര്‍പ്പ് ശക്തമായി

Posted: 11 Mar 2015 11:46 PM PDT

കണ്ണൂര്‍: മാഹി മുതല്‍ കാസര്‍കോട് വരെ ഉള്‍നാടന്‍ ജലഗതാഗതം നടപ്പാക്കുന്നതിന്‍െറ ഭാഗമായി കക്കാട് പുഴ ആഴം കൂട്ടുന്ന പ്രവൃത്തിക്കെതിരെ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായി. ബുധനാഴ്ച നടന്ന ആഴം കൂട്ടല്‍ പ്രവൃത്തി കാട്ടാമ്പള്ളി കാര്‍ഷിക പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ബോട്ട് സര്‍വീസ് തുടങ്ങുന്നതിന്‍െറ ഭാഗമായാണ് കക്കാട് പുഴയുടെ ആഴം കൂട്ടുന്നത്. ഇതിന്‍െറ ഭാഗമായി പുഴയുടെ മധ്യഭാഗത്തുള്ള ചളി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇത് പുഴയെ തോടിനു തുല്യമാക്കി മാറ്റുമെന്നാണ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആരോപണം. കക്കാട് പുഴയെ തോടാക്കരുത്, ഡ്രഡ്ജിങ് നിര്‍ത്തലാക്കുക, കാട്ടാമ്പള്ളി ഷട്ടര്‍ സ്ഥിരമായി തുറന്നുവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമിതി പ്രക്ഷോഭ രംഗത്താണ്. ഇതിന്‍െറ ഭാഗമായാണ് ഇന്നലെ നടന്ന ആഴം കൂട്ടല്‍ തടഞ്ഞത്. പ്രതിഷേധക്കാര്‍ പുഴയോരത്ത് എത്തിയതോടെ ആഴംകൂട്ടല്‍ പ്രവൃത്തി തൊഴിലാളികള്‍ നിര്‍ത്തിവെച്ചു.
പുഴയുടെ മധ്യഭാഗത്തുള്ള ചളിയും മണ്ണും നീക്കം ചെയ്യുന്നത് സമീപത്തെ നിരവധി പഞ്ചായത്തുകളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആരോപണം. ഇതുകാരണം കിണറുകളില്‍ ഉപ്പുവെള്ളം കയറാന്‍ ഇടയാക്കും. ഇത് പ്രദേശത്ത് കുടിവെള്ളക്ഷാമത്തിന് വഴിവെക്കുമെന്നും സമിതി ആരോപിച്ചു. മാത്രമല്ല, പുഴ തോടിന് സമാനമായി മാറുകയും ചെയ്യും. കക്കാട് അങ്ങാടിയില്‍ നിന്നാണ് കരിങ്കൊടിയുമായി ചളി നീക്കം ചെയ്യുന്ന കക്കാട് പുഴയോരത്തേക്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകന്‍ എ.കെ. മാധവന്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്‍, ഭാസ്കരന്‍ വെള്ളൂര്‍, അഡ്വ. വിനോദ് പയ്യട എന്നിവര്‍ സംസാരിച്ചു. കെ.അബ്ദുല്ല, ടി.പി.അബൂബക്കര്‍, ബി.കെ.ഹാരിസ്, കെ.കമാല്‍, എ.ആര്‍. അബ്ദുല്ല, എം.എ.ജബ്ബാര്‍, കെ.വി.സരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

മാണി ഇന്ന് നിയമസഭയില്‍ തങ്ങും

Posted: 11 Mar 2015 11:44 PM PDT

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ നിയമസഭ വളയല്‍ സമരത്തെ നേരിടാന്‍ യു.ഡി.എഫ് ക്യാമ്പില്‍ ചര്‍ച്ചകള്‍ സജീവമായി. ധനമന്ത്രിയെ ഇന്ന് നിയമസഭക്കകത്ത് താമസിപ്പിച്ച് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനാണ് ഭരണപക്ഷ നീക്കം. ഡെപ്യൂട്ടി സ്പീക്കറുടെ വസതിയിലാണ് മാണി തങ്ങുകയെന്നാണ് സൂചന. പതിവിന് വിപരീതമായി കെ.എം മാണി ഇന്ന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. ബജറ്റ് ദിവസം രാവിലെയാണ് മാണി പതിവായി പള്ളിയില്‍ പോവാറുള്ളത്.

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് പ്രവേശിപ്പിക്കില്ളെന്ന നിലപാടിലാണ് എല്‍.ഡി.എഫിന്‍്റെയും യുവമോര്‍ച്ചയുടെയും നിലപാട്.

നിയമസഭാ ഉപരോധത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹം

Posted: 11 Mar 2015 11:18 PM PDT

Image: 

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം ഇടതുമുന്നണിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച നിയമസഭാ ഉപരോധത്തെ നേരിടാന്‍ തലസ്ഥാന നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം.  സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്്്.വെങ്കിടേഷിന്‍െറ നേതൃത്വത്തില്‍ അഞ്ച് എസ്.പി.മാരും 19 ഡിവൈ.എസ്.പിമാരും 29 സര്‍ക്കിള്‍ ഇന്‍സ്്പെക്ടര്‍മാരും, ഇവരുടെ കീഴില്‍ 127 സബ് ഇന്‍സ്പെക്ടര്‍മാരുമടക്കം 2500 പൊലീസുകാരാണ് ഉപരോധത്തെ നേരിടാനുള്ളത്.

ഉപരോധത്തിന് എത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും തിരക്ക് കണക്കിലെടുത്ത് പ്രധാന ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമസഭാ പരിസരത്തും, സെക്രട്ടേറിയറ്റ്, സ്റ്റാച്യൂ, പാളയം, രക്തസാക്ഷി മണ്ഡപം, പി.എം.ജി, വേള്‍ഡ് വാര്‍ മെമ്മോറിയല്‍, വെള്ളയമ്പലം, പട്ടം, കിഴക്കേകോട്ട, പൂജപ്പുര തുടങ്ങിയ ഭാഗങ്ങളിലെല്ലാം നിയന്ത്രണം ഉണ്ടാകും. നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളെ നിരീക്ഷിക്കും. സമരത്തിന്‍െറ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി.

 

നാടുവാണ് വാനര സംഘം; ഭീതിയൊഴിയാതെ വയനാട്

Posted: 11 Mar 2015 11:12 PM PDT

കല്‍പറ്റ: നാടുംനഗരവുമെന്ന വ്യത്യാസമില്ലാതെ ജില്ലയില്‍ കുരങ്ങുകളുടെ വിളയാട്ടം. കുരങ്ങുപനി ബാധിച്ച് ഒരുമാസത്തിനിടെ ആറുപേര്‍ മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ കുരങ്ങുകളുടെ വ്യാപനത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ആലപ്പുഴയില്‍ പക്ഷിപ്പനിയുടെ സൂചന ലഭിച്ചപ്പോള്‍തന്നെ നിരവധിപേരുടെ ഉപജീവന മാര്‍ഗമായിരുന്ന നൂറുകണക്കിന് താറാവുകളെ രോഗം പിടിപെടുന്നതിനു മുമ്പ് ജീവനോടെ കൊന്നുകളഞ്ഞ അധികൃതര്‍ വയനാട്ടില്‍ കുരങ്ങുപനി വ്യാപകമാകുമ്പോഴും നിസ്സംഗത പാലിക്കുകയാണെന്നാണ് ആക്ഷേപം. ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തും ജില്ലാ കോടതി പരിസരത്തുമൊക്കെ കുരങ്ങുശല്യം വ്യാപകമായിട്ടും ഇതിനു തടയിടുന്നതിനെ കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കുന്നില്ല. കോടതി അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടും വാനരശല്യം വര്‍ധിക്കുന്നതല്ലാതെ തരിമ്പും കുറയുന്നില്ല.
കാട്ടാനകള്‍, കാട്ടുപന്നികള്‍, മാനുകള്‍ തുടങ്ങിയവ നശിപ്പിക്കുന്ന കൃഷിയുടെ പതിന്മടങ്ങ് വരും കുരങ്ങന്മാര്‍ വരുത്തുന്ന കൃഷിനാശം. വര്‍ഷംതോറും പെറ്റുപെരുകുന്ന ഇവ വീടുകളില്‍ കടന്നുകയറി നടത്തുന്ന 'മോഷണം' വേറെയും. മിക്ക ഗ്രാമങ്ങളിലും ഓടുമേഞ്ഞ വീടുകളുടെ ഓട് ഇളക്കി അകത്തുകടന്ന് പാത്രത്തിലുള്ള ഭക്ഷണവും മറ്റുസാധനങ്ങളുമൊക്കെ ഇവ കവര്‍ന്നു കൊണ്ടു പോവുകയാണ്.
കുരങ്ങുപനിയുടെ പശ്ചാത്തലത്തില്‍ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങുന്ന കുരങ്ങുകളെ വെടിവെച്ചുകൊല്ലാന്‍ അധികൃതര്‍ തയാറാവണമെന്ന് കേരള കോണ്‍-എം പുല്‍പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇപ്പോള്‍ പല കര്‍ഷകരും ഉന്നയിക്കുന്നുണ്ട്. തുടക്കത്തില്‍ കല്ളെടുത്തെറിഞ്ഞാല്‍ സ്ഥലം വിട്ടിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ പടക്കം പൊട്ടിച്ചാല്‍പോലും പടി കടക്കില്ളെന്ന 'വാശി'യിലാണ്. കാടുകളിലേതിനേക്കാള്‍ കുരങ്ങുകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ വയനാട്ടില്‍ ജനങ്ങള്‍ മുഴുവന്‍ ആശങ്കയിലാണെന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്മാരക സമിതി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ലക്ഷ്യം കാണുന്നില്ളെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ വയനാട്ടില്‍ കുരങ്ങുപനി പോലുള്ള രോഗങ്ങള്‍ സന്ദര്‍ശകരുടെ എണ്ണത്തിലും കുറവുണ്ടാക്കിയിരിക്കുകയാണ്.
സീസണില്‍ ജില്ലയിലേക്ക് സഞ്ചാരികളുടെ പ്രതീക്ഷിച്ച ഒഴുക്കുണ്ടായില്ല. ടൂറിസം മേഖലയെ ആശ്രയിക്കുന്ന ഒരുപാട് പേരുടെ ജീവിതത്തെയും ഇതുബാധിച്ചു. കുരങ്ങുപനി പടരുന്നത് ഒഴിവാക്കാനും ജില്ലയിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പി.ജി. ചാക്കോ, വൈപ്പന ജിബോയ്, പി. മുരളി, പാറെക്കാട്ടില്‍ ബിജു, ആര്‍. പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ആര്‍. വിദ്യ 'മാധ്യമ'ത്തോട് പറഞ്ഞു.
നിരവധി പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ച ചീയമ്പം 73 കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചെള്ളുകളെ നശിപ്പിക്കുന്ന പൈറെത്രോയിഡ്സ് എന്ന കീടനാശിനി ഇവിടങ്ങളില്‍ തളിച്ചിട്ടുണ്ട്. 96 പേരുടെ സാമ്പ്ള്‍ പരിശോധിച്ചതില്‍ 41 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേര്‍ മരിച്ചു.
രോഗം ഏറക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. രോഗ വ്യാപനം കുറഞ്ഞു. ആരോഗ്യവകുപ്പിന്‍െറ സ്ക്വാഡ് സജീവമായി രംഗത്തുണ്ട്. രോഗം കണ്ടത്തെിയ പുല്‍പള്ളി മേഖലയില്‍ ആളുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ പ്രതിരോധ വാക്സിന്‍ കൊടുത്തു തുടങ്ങും.
ആറു മുതല്‍ 65 വയസ്സുവരെയുള്ള 3456 പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. കാടിനുള്ളില്‍ സ്ഥിരമായി താമസിക്കുന്നവര്‍, കാടിനോടു ചേര്‍ന്നു നില്‍ക്കുന്നവര്‍, വനംവകുപ്പില്‍ ജോലി ചെയ്യുന്നവര്‍, കാലികളെ മേയ്ക്കാനും മറ്റുമായി സ്ഥിരമായി കാട്ടില്‍ പോകുന്നവര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടേഴ്സ്, തുടങ്ങിയവര്‍ക്കാണ് വാക്സിന്‍ നല്‍കുകയെന്ന് ഡോ. വിദ്യ പറഞ്ഞു.
പനി ബാധിച്ചവര്‍, മഞ്ഞപ്പിത്ത ബാധയുള്ളവര്‍, ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, അലര്‍ജി രോഗമുള്ളവര്‍ തുടങ്ങിയവരെ ഒഴിവാക്കിയാകും പ്രതിരോധ വാക്സിന്‍ നല്‍കുക.
ചത്ത കുരങ്ങില്‍നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നതെന്ന് അവര്‍ വ്യക്തമാക്കി. ചത്ത കുരങ്ങില്‍നിന്നുള്ള ചെള്ളാണ് മുഖ്യമായും രോഗം പരത്തുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. ഒരിക്കല്‍ വന്നയാള്‍ക്ക് പിന്നീടും വരാമെന്നും ഡോ. വിദ്യ പറഞ്ഞു.

കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വസതികളിലും ഓഫിസിലും വിജിലന്‍സ് റെയ്ഡ്

Posted: 11 Mar 2015 11:06 PM PDT

കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.ഡി. അജയഘോഷിന്‍െറ ഓഫിസിലും ഒൗദ്യോഗിക വസതിയിലും എറണാകുളത്തെ വസതിയിലും ഒരേസമയം നടത്തിയ വിജിലന്‍സ് റെയ്ഡില്‍ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അജയഘോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തശേഷമാണ് എറണാകുളം വൈറ്റിലയിലെ വീട്ടിലും കോഴിക്കോട്ടെ ഓഫിസിലും ഒൗദ്യോഗിക വസതിയിലും റെയ്ഡ് നടത്തിയത്. എറണാകുളം വൈറ്റിലയിലെ വീട്ടില്‍ രാത്രി വൈകിയും പരിശോധന നടക്കുകയാണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു.
അതേസമയം, റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് കോഴിക്കോട്ടെ ഉന്നത ഉദ്യോഗസ്ഥന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
വന്‍കിട ഫ്ളാറ്റ്-വില്ല നിര്‍മാതാക്കള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് ചട്ടം ലംഘിച്ച് പ്ളാന്‍ പാസാക്കിനല്‍കിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. വൈകീട്ട് അഞ്ചിനുശേഷം രാത്രി വൈകിയും സൂപണ്ടിങ് എന്‍ജിനീയറുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതായും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
നഗരസഭയിലെ പൊതുനിര്‍മാണ പ്രവൃത്തികളുടെ ബില്‍ യഥാസമയം പാസാക്കാതെ പിടിച്ചുവെക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. രണ്ടാഴ്ചത്തോളം ഇദ്ദേഹത്തെ നിരീക്ഷിച്ചശേഷമാണ് ബുധനാഴ്ച മൂന്നിടത്ത് ഒരേസമയം റെയ്ഡ് നടത്തിയത്.
എറണാകുളം വൈറ്റിലയിലെ വസതിയില്‍ ഡിവൈ.എസ്.പി കെ.കെ. രാധാകൃഷ്ണന്‍െറ നേതൃത്വത്തിലും കോഴിക്കോട്ടെ ഒൗദ്യോഗിക വസതിയില്‍ ഡിവൈ.എസ്.പി എം.സി. ദേവസ്യയുടെ നേതൃത്വത്തിലും കോര്‍പറേഷന്‍ ഓഫിസില്‍ സി.ഐ സുരേഷ്കുമാറിന്‍െറ നേതൃത്വത്തിലുമായിരുന്നു റെയ്ഡ്.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട കെട്ടുകണക്കിന് ഫയലുകള്‍ ഒൗദ്യോഗിക വസതിയില്‍ കണ്ടത്തെി.
തിങ്കളാഴ്ച നാട്ടില്‍ പോയി തിരിച്ചത്തെിയ അജയഘോഷിന്‍െറ കൈയില്‍നിന്ന് 5000ത്തില്‍പരം രൂപ കണ്ടെടുത്തെങ്കിലും പണം തിരികെനല്‍കി.
കോഴിക്കോട് ഓഫിസില്‍ മുന്‍ഗണന മറികടന്ന് കെട്ടിടനിര്‍മാണ പ്ളാനുകള്‍ പാസാക്കിയതായി കണ്ടത്തെി. വന്‍കിട കെട്ടിടങ്ങളുടെ പ്ളാന്‍ അതിവേഗത്തില്‍ പാസാക്കിക്കൊടുത്തതിന്‍െറ വിശദാംശങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. അതേസമയം, എറണാകുളത്തെ റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കോഴിക്കോട് വിജിലന്‍സ് എസ്.പി ബി. വിജയനെയും റെയ്ഡ് നടത്തിയ ഡിവൈ.എസ്.പി രാധാകൃഷ്ണനെയും മാധ്യമപ്രവര്‍ത്തകര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല.
റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന് എസ്.പിക്ക് നിര്‍ദേശം ലഭിച്ചതായി വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

യു.എ.ഇക്ക് 342 റണ്‍സ് വിജയലക്ഷ്യം

Posted: 11 Mar 2015 10:30 PM PDT

Image: 

വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിന്‍െറ പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ യു.എ.ഇക്ക് 342 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത്.

സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വീണ സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സിന്‍െറ (99) മികവിലാണ് ആഫ്രിക്കന്‍ സംഘം മികച്ച സ്കോര്‍ കണ്ടത്തെിയത്. ഡി കോക് (26), റിലീ റോസൊ (43), ഡേവിഡ് മില്ലര്‍ (49), ജെ.പി ഡുമിനി (23), ഫര്‍ഹാന്‍ ബെഹാര്ദീന് (64), വെര്‍ണന്‍ ഫിലാന്‍ഡര്‍ (10)എന്നിവരായിരുന്ന മറ്റു സ്കോറര്‍മാര്‍.

ഓപ്പണര്‍ ഹാഷിം ആലയെ തുടക്കത്തില്‍ തന്നെ പ്രോട്ടിസ് സംഘത്തിന് നഷ്ടമായി. 16 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത ആംല നവീദിന്‍െറ പന്തില്‍ അംജദിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അംലയുടെ മടക്കത്തിനു ശേഷം ഡി കോക്കും റോസൊയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ മില്ലറെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്സ് ചേര്‍ത്ത 108 റണ്‍സ് ആഫ്രിക്കന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.

82 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്സ്് 99 റണ്‍സെടുത്തത്. ആറ് ഫോറും നാലു സിക്സുടങ്ങുന്നതായിരുന്നു ഡിവില്ലിയെഴ്സിന്‍െറ ഇന്നിങ്സ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേട്ടം എന്ന റെക്കോര്‍ഡിന് ഡിവില്ലിയേഴ്സ് അര്‍ഹനായി. 20 സിക്സാണ് ഡിവില്ലിയേഴ്സ് ഇതുവരെ പായിച്ചിട്ടുള്ളത്. ഹെയ്ഡന്‍െറ 10 സിക്സ് എന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സ് തകര്‍ത്തത്. യു.ഇ.എക്കായി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടിയ യു.എ.ഇ. ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പേസ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡര്‍, ബെഹാര്‍ഡിന്‍ എന്നിവര്‍ തിരിച്ചെ ത്തി. പകരം ഫാഫ് ഡുപ്ളെസിസ്, കെയ്ല്‍ ആബട്ട് എന്നിവരെ ഒഴിവാക്കി. യു.എ.ഇ ടീമില്‍ കമ്രാന്‍ ഷെഹ്സാദ്, ഫഹദ്, ഹൈദര്‍ എന്നിവര്‍ സ്ഥാനം നേടി. മികച്ച റണ്‍റേറ്റില്‍ ജയം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ഉറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ കളിയിലൂടെ ലക്ഷ്യമിടുന്നത്.

ബാലകൃഷ്ണപിള്ള യു.ഡി.എഫില്‍ നിന്ന് പോയത് നന്നായെന്ന് വീക്ഷണം

Posted: 11 Mar 2015 10:22 PM PDT

Image: 

തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള യു.ഡി.എഫിന് പുറത്തുപോയത് നന്നായെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. 'പിള്ള പോയത് നന്നായി' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പിള്ളക്കും കെ.ബി. ഗണേഷ് കുമര്‍ എം.എല്‍.എക്കുമെതിരെ രൂക്ഷ വിമര്‍ശമുള്ളത്.
പിള്ളയുടെയും മകന്‍റെയും പടിയിറക്കം ഒട്ടും സഹതാപമര്‍ഹിക്കുന്നില്ല. പിള്ളയുടേത് രാഷ്ട്രീയ വ്യഭിചാരമാണ്. കഴിഞ്ഞ കുറേ നാളുകളായി യു. ഡി.എഫിന് ബാധ്യതയായി തീര്‍ന്ന ബാലകൃഷ്ണപിള്ളയെ മേക്കാന്‍ മുന്നണി നേതാക്കള്‍ പാലിച്ച ആത്മസംയമനവും സഹിഷ്ണുതയും ഏറെ വലുതായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഒരു പാപ്പാന്‍്റെ തോട്ടിക്കും കീഴടങ്ങാതെ കൊലക്കലിയുമായി കൊമ്പുകുലുക്കി ചിന്നം വിളിക്കുന്ന ബാലകൃഷ്ണപിള്ള യു.ഡി.എഫിന് സൃഷ്ടിച്ചുകൊണ്ടിരുന്ന അലോസരം ചില്ലറയൊന്നുമല്ലായിരുന്നു. യു.ഡി.എഫിന്‍്റെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ സംഘടനാ ശക്തിക്കതീതമായ മുന്തിയ പരിഗണനയും ആദരവും യു.ഡി.എഫ് നേതൃത്വം ബാലകൃഷ്ണപിള്ളക്ക് നല്‍കിപ്പോന്നു. എന്നിട്ടും ആര്‍ത്തി തീരാത്ത പിള്ള യു.ഡി.എഫിനെതിരെ കുരച്ചു ചാടുകയായിരുന്നു. ഫ്യൂഡല്‍ യുഗം മണ്ണടിഞ്ഞിട്ടും പിള്ളയുടെ മാടമ്പിത്തരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മന്ത്രിസ്ഥാനത്തിന്‍മേല്‍ എക്കാലത്തും അടയിരിക്കാമെന്ന ബാലകൃഷ്ണപിള്ളയുടെ അതിമോഹമാണ് അദ്ദേഹത്തെ നിരന്തരം കലഹത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നത്.
അഴിമതിയുടെ മറുപേരായി ഇത്രയും കാലം പിള്ളക്കെതിരെ പ്രചരണം സംഘടിപ്പിച്ച സി.പി.എം ഇപ്പോള്‍ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലെ വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ പ്രഖ്യാപിച്ചിരിക്കയാണ്. പൂജപ്പുര ജയിലിലെ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മണ്ണിട്ടുമൂടി ഇടത് മുന്നണിയില്‍ ഇടം നേടാന്‍ വെമ്പുന്ന ബാലകൃഷ്ണപിള്ളയെ സി.പി.എം ഉപയോഗിക്കുക മുറ്റമടിക്കാനായിരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

 

എന്‍.ശക്തന്‍ നിയമസഭാ സ്പീക്കര്‍

Posted: 11 Mar 2015 10:03 PM PDT

Image: 

തിരുവനന്തപുരം: എന്‍. ശക്തനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍. ശക്തന് 74 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഐഷ പോറ്റിക്ക് 66 വോട്ടുമാണ് ലഭിച്ചത്.  ഇരിപ്പിടത്തിന്‍്റെ ക്രമത്തില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് അംഗങ്ങള്‍ വോട്ടുചെയ്തത്.

യു.ഡി.എഫ് നോമിനിയായ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയടക്കം 140 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ ഭരണപക്ഷത്തുള്ള 74 അംഗങ്ങളുടെ വോട്ടാണ് എന്‍.ശക്തന് ലഭിച്ചത്.  പ്രതിപക്ഷത്ത് 65 പേരാണുണ്ടായത്. യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ബി. പ്രതിനിധിയായ കെ.ബി ഗണേഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ഐഷാ പോറ്റിക്ക് വോട്ട് ചെയ്തു.

1951 മേയ് അഞ്ചിന് വൈ. നല്ലതമ്പിയുടെയും വൈ. തങ്കമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്താണ് ശക്തന്‍ ജനിച്ചത്. ബിരുദാനന്തര ബിരുദത്തിനുശേഷം എല്‍എല്‍.ബി പൂര്‍ത്തിയാക്കി. 1982ല്‍ ആണ് അദ്ദേഹം ആദ്യമായി നിയമസഭയിലത്തെിയത്. തുടര്‍ന്ന് 2001ലും 2006ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2006 വരെ ഗതാഗതമന്ത്രിയായിരുന്ന ശക്തന്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ സംഘടനാരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.1987^93 കാലയളവില്‍ തിരുവനന്തപുരം ഡി.സി.സി ട്രഷററായും തുടര്‍ന്ന് ഏഴുവര്‍ഷം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാലുവര്‍ഷം ജില്ലാ കൗണ്‍സില്‍ പ്രതിനിധിയും ആയിരുന്നു.
ഭാര്യ: സ്റ്റെല്ല. രണ്ടു മക്കളുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടല്‍: ടിക്കറ്റ് ബുക് ചെയ്തവര്‍ ആശങ്കയില്‍

Posted: 11 Mar 2015 09:28 PM PDT

Image: 

കുവൈത്ത് സിറ്റി: റണ്‍വേ ബലപ്പെടുത്തുന്നതിന്‍െറ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറുമാസമെങ്കിലും ഭാഗികമായി അടച്ചിടുമെന്ന് ഉറപ്പായതോടെ ആ സമയത്ത് വലിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക് ചെയ്തവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ബദല്‍ സംവിധാനമൊരുക്കുന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ തീരുമാനത്തിലത്തൊത്തതിനാല്‍ യാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ ത്രിശങ്കുവിലായിരിക്കുകയാണ്.  പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മേയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് വിമാനത്താവളം ഭാഗികമായി അടച്ചിടുകയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. റണ്‍വേ ബലപ്പെടുത്തല്‍ പ്രവൃത്തി കൂടുതല്‍ സമയമെടുത്തേക്കാമെന്നതിനാല്‍ അടച്ചിടല്‍ സമയം കൂടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, അടച്ചിടല്‍ ഉറപ്പായിട്ടും ആ സമയങ്ങളില്‍ ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ വിമാനക്കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. അടച്ചിടുന്നത് സംബന്ധിച്ച് വിമാനത്താവളം അധികൃതര്‍ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ളെന്നാണ് വിമാനക്കമ്പനികള്‍ പറയുന്നത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈനും ജിദ്ദ ആസ്ഥാനമായുള്ള സൗദിയ എയര്‍ലൈന്‍സുമാണ്. സൗദി സെക്ടറിലേക്ക് എയര്‍ ഇന്ത്യയും ജംബോ സര്‍വിസ് നടത്തുന്നുണ്ട്. ഈ വിമാനങ്ങളൊക്കെ ആറു മാസം കരിപ്പൂര്‍ സര്‍വിസ് നിര്‍ത്തിവെക്കേണ്ടിവരും. കുവൈത്തില്‍നിന്നുള്ള പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന സര്‍വിസാണ് എമിറേറ്റ്സിന്‍േറത്.
ദുബൈ വഴിയുള്ള കണക്ഷന്‍ ഫൈ്ളറ്റുകളാണെങ്കിലും സൗകര്യപ്രദമായ സമയവും സര്‍വിസും വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ സീറ്റ് ലഭ്യതയും കാരണം കുവൈത്തില്‍നിന്ന് ഏറെ പേര്‍ എമിറേറ്റ്സ് വഴി യാത്ര ചെയ്യാറുണ്ട്. സ്കൂള്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍ മേയ് അവസാനത്തിലും ജൂണ്‍ ആദ്യത്തിലും നിരവധി മലയാളി കുടുംബങ്ങളാണ് എമിറേറ്റ്സില്‍ ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നത്. രണ്ടരയും മൂന്നും മാസം കഴിഞ്ഞ് ആഗസ്റ്റ് അവസാനത്തിലും സെപ്റ്റംബര്‍ ആദ്യത്തിലുമായി മടക്കടിക്കറ്റ് അടക്കമാണ് ഭൂരിഭാഗം പേരും ബുക് ചെയ്തിരിക്കുന്നത്. ഇവരെല്ലാം ഇപ്പോള്‍ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ്. എമിറേറ്റ്സ് മേയ് ഒന്നു മുതലുള്ള ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും നേരത്തേ ബുക് ചെയ്തവരുടെ കാര്യത്തില്‍ എന്തുതീരുമാനിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം അന്വേഷിക്കുന്നവരോട് ഇപ്പോള്‍ ഒന്നും പറയാനാവില്ളെന്നാണ് മറുപടി.
ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതിന്‍െറ പ്രയാസം അനുഭവിക്കുന്നു. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക് ചെയ്തവര്‍ ചോദിക്കുമ്പോള്‍ മറുപടി പറയാനാവാതെ വിഷമിക്കുകയാണ് ജീവനക്കാര്‍. തങ്ങളോടും എമിറേറ്റ്സ് അധികൃതര്‍ വ്യക്തമായ മറുപടിയൊന്നും നല്‍കുന്നില്ളെന്ന് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ബദല്‍ സംവിധാനമൊരുക്കല്‍ പ്രയാസകരമാണെന്നതാണ് വസ്തുത. ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കലാണ് ഒരു സാധ്യത. നഷ്ടം വരുമെന്നതിനാല്‍ വിമാനക്കമ്പനികള്‍ ഇതിന് തയാറാവാന്‍ സാധ്യത കുറവാണ്. അടച്ചിടല്‍ കാലത്ത് കരിപ്പൂരിലേക്കുള്ള സര്‍വിസുകള്‍ കൊച്ചിയിലേക്ക് മാറ്റലാണ് മറ്റൊരു സാധ്യത.
എന്നാല്‍, നിലവില്‍ ഏറെ തിരക്കുള്ള വിമാനത്താവളമായ കൊച്ചിയിലേക്ക് ഈ സര്‍വിസുകളെല്ലാം മാറ്റലും സമയക്രമം മാറ്റലും അത്ര എളുപ്പമാവില്ല. അതുകൊണ്ടുതന്നെ കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ എല്ലാ സര്‍വിസുകളും കൊച്ചിയിലേക്ക് മാറ്റല്‍ നടക്കാനിടയില്ല. ഇപ്പോള്‍ തന്നെ ബദല്‍ സംവിധാനം പ്രഖ്യാപിക്കാതെ വിമാനത്താവളം അടക്കുന്നതുവരെ കാത്തിരുന്ന് അപ്പോഴത്തെ സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും വിമാനത്താവളങ്ങളിലേക്ക് വിവിധ സര്‍വിസുകള്‍ മാറ്റാനാണ് വിമാനക്കമ്പനികള്‍ ആലോചിക്കുന്നതെന്നാണ് സൂചന. തിരക്കുള്ള സമയമായതിനാല്‍ ആ സമയത്ത് മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് കിട്ടാന്‍ പ്രയാസമായിരിക്കുമെന്നതിനാല്‍ യാത്രക്കാര്‍ ഏതു വിമാനത്താവളങ്ങള്‍ വഴിയായാലും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

അബൂദബിയില്‍ ആളില്ലാ വിമാനങ്ങളുടെ വില്‍പന നിരോധിച്ചു

Posted: 11 Mar 2015 08:10 PM PDT

Image: 

അബൂദബി: തലസ്ഥാന എമിറേറ്റില്‍ ആളില്ലാ വിമാനങ്ങളുടെ വില്‍പന നിരോധിച്ചു. വ്യോമയാന മേഖലയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നിരോധം നടപ്പാക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക വികസന വിഭാഗത്തിന് കീഴിലുളള അബൂദബി ബിസിനസ് സെന്‍ററാണ് നിരോധം നടപ്പാക്കി ഉത്തരവിട്ടത്. ആളില്ലാ കളി വിമാനങ്ങളുടെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത് വരെ വില്‍പന നിരോധം നിലനില്‍ക്കും.  ആളില്ലാ വിമാനങ്ങളുടെ വ്യാപനവും ശരിയായ രീതിയിലല്ലാത്ത ഉപയോഗവും നിയന്ത്രിക്കുകയെന്ന ലക്ഷ്യവും നിരോധത്തിന് പിന്നിലുണ്ട്.
സാമൂഹിക സുരക്ഷിതത്വത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കടകളിലൂടെ ഇവ വില്‍ക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് അബൂദബി ബിസിനസ് സെന്‍റര്‍ ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ റുമൈതി പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പഠനത്തിനും നിയമങ്ങള്‍ നിര്‍മിക്കാനും 2013ല്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് രാജ്യത്തിന്‍െറ വ്യോമ മേഖല ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ളെന്നും അദ്ദേഹം പറഞ്ഞു.  
പൊതുജനങ്ങള്‍ക്ക് ആളില്ലാ വിമാനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവെക്കണമെന്ന് അബൂദബിയിലെ എല്ലാ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബിസിനസ് സെന്‍ററിലെ കൊമേഴ്സ്യല്‍ പ്രൊട്ടക്ഷന്‍ വിഭാഗം ആക്ടിങ് ഡയറക്ടര്‍ അഹമ്മദ് താരിഷ് അല്‍ ഖുബൈസി പറഞ്ഞു.  അതേസമയം, ഇവയുടെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമം അധികം വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.
ആളില്ലാ വിമാനങ്ങളുടെ ഭാരവും സ്വഭാവവും അടക്കം നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ആളില്ലാ വിമാനങ്ങളുടെ ഉപയോഗത്തിനും പുതിയ നിയമത്തില്‍ നിയന്ത്രണമുണ്ടാകും.
ഇവരും വ്യോമ മേഖല ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
അതേസമയം, ആളില്ലാ വിമാനങ്ങളുടെ ഉപയോഗത്തിന് നിരോധം ഏര്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ അനുമതി വാങ്ങിയ വ്യക്തികള്‍ക്ക് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമുണ്ടാകും.
ജനുവരിയില്‍ ആളില്ലാ വിമാനങ്ങളുടെ വ്യാപക ഉപയോഗത്തെ തുടര്‍ന്ന് ദുബൈ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടിരുന്നു.

പശു ഒരു മതേതര മൃഗമാണ്

Posted: 11 Mar 2015 07:11 PM PDT

Image: 

സംസ്ഥാന മൃഗസംരക്ഷണ നിയമപ്രകാരം 1976ലാണ് മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചത്. 1995ല്‍ ബി.ജെ.പി -ശിവസേന അധികാരത്തില്‍ വന്നപ്പോള്‍, കാളകളെയും വണ്ടിക്കാളകളെയും കൊല്ലാന്‍ പാടില്ല എന്ന് കൂട്ടിച്ചേര്‍ത്ത് ഈ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു. ഇതിനാണ് കഴിഞ്ഞയാഴ്ച പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്. എന്നാല്‍, പത്ര-ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം കാളകളെക്കുറിച്ചല്ല, പശുക്കളെക്കുറിച്ചും ഗോവധം നിരോധിച്ചതിനെക്കുറിച്ചുമാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പോലും ഗോവധം നിരോധിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ട്വിറ്ററില്‍ എഴുതുന്നത് -വാസ്തവത്തില്‍ ഇത് നടന്നത് 1976ലാുെം. കാളകളെ കൊല്ലുന്നത് നിരോധിക്കുന്നത് ഒരുപാട് സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും ഇങ്ങനെ ഒന്ന് നടക്കുമ്പോള്‍ ‘ഗോവധം നിരോധിച്ചു’ എന്നപേരിലാണ് എല്ലാവരും സംസാരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതുകൊണ്ട്, നമ്മുടെ ഭരണഘടനതന്നെ ഗോവധത്തെ നിരോധിക്കാനുള്ള പഴുതുകള്‍ തരുന്നുണ്ടെന്നും, ഇതുപ്രകാരം ഏകദേശമെല്ലാ സംസ്ഥാനങ്ങളിലും (കേരളവും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമൊഴിച്ച്) വളരെ മുമ്പുതന്നെ ഗോവധം നിരോധിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും പലരും കാണുന്നില്ല. കാണുന്നവര്‍തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നില്ല. പകരം, ബി.ജെ.പിയുടെ തീവ്ര ‘ഹിന്ദു’സ്വത്വത്തെ മതേതരത്വത്തിന്‍െറ പേരില്‍ എതിര്‍ക്കുന്ന ഒരു വ്യവഹാരമാണിവിടെ ഉണ്ടായിവരുന്നത്. ഇതിനടിത്തറയായ മൃദു ‘ഹിന്ദു’ രാഷ്ട്രീയങ്ങളെ തിരിച്ചറിയുകപോലും ചെയ്യാതെ. എന്നാല്‍, കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ പശുവെന്ന മൃഗവും അതിനെ കൊല്ലുന്നതിന് എതിരെയുള്ള വികാരവും ഇന്ത്യന്‍ മതേതരത്വത്തിന്‍െറതന്നെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
വേദകാലങ്ങള്‍ മുതല്‍ ബ്രാഹ്മണര്‍ പശുക്കളെ കൊല്ലുകയും തിന്നുകയും ചെയ്തിരുന്നു എന്നാണ് ഡോ. അംബേദ്കര്‍ ‘The Untouchables Who were they and why they became Untouchables?’ എന്ന തന്‍െറ പുസ്തകത്തില്‍ പറയുന്നത്. എല്ലാ മൃഗങ്ങളോടും (മനുഷ്യരോടും) കരുണ കാണിക്കാന്‍ ആഹ്വാനംചെയ്തുകൊണ്ട് ഉയര്‍ന്നുവന്ന ബുദ്ധമതത്തെ ധാര്‍മികമായി വെല്ലാനാണ് ബ്രാഹ്മണര്‍ സസ്യഭുക്കുകളായതെന്നും പശുവിനെ പൂജിക്കാന്‍ തുടങ്ങിയതെന്നുമാണ് അംബേദ്കര്‍ വാദിക്കുന്നത്. പശുവിനെ ഒരു പുണ്യമൃഗമായി ഉയര്‍ത്തിയപ്പോള്‍ അതിനെ തിന്നുന്നത് ഉപേക്ഷിക്കാതിരുന്നവരാണ് തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തപ്പെട്ടത് എന്നും അംബേദ്കര്‍ വാദിക്കുന്നു. ഇവിടെ, ജാതിവ്യവസ്ഥയും പശുവെന്ന മൃഗവും തമ്മിലുള്ള ബന്ധത്തെയാണ് അംബേദ്കര്‍ തുറന്നുകാണിക്കുന്നത്.
ഇതുകൊണ്ടുതന്നെയായിരിക്കണം ബ്രാഹ്മണരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന 19ാം നൂറ്റാണ്ടിലെ ‘ഹിന്ദു’ പരിഷ്കരണ സഭകള്‍ക്ക് പശു ഇത്ര പ്രധാനപ്പെട്ട ഒരു ചിഹ്നമായി മാറിയത്. വാസ്തവത്തില്‍, ഗുജറാത്തിലും പഞ്ചാബിലും പിന്നീട് മഹാരാഷ്ട്രയിലും നിരവധി ഗോസംരക്ഷണസഭകള്‍ തുറന്നുകൊണ്ടാണ് ആര്യസമാജ് പോലുള്ള ‘ഹിന്ദു’ പരിഷ്കരണ പ്രസ്ഥാനങ്ങളും ബാലഗംഗാധര തിലകിനെപ്പോലെയുള്ള നേതാക്കന്മാരും തങ്ങളുടെ പരിഷ്കരണപദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ബുദ്ധമതത്തിനെതിരെയോ കീഴ്ജാതികള്‍ക്കെതിരെയോ അല്ല ഇവര്‍ പ്രവര്‍ത്തിച്ചത്. ഡേവിഡ് ഹാര്‍ഡിമാന്‍, ശബ്നം തേജാനി എന്നിവരുടെ പഠനങ്ങള്‍ കാണിക്കുന്നതുപോലെ, പശുവിനെ കൊല്ലാത്തവരുടെ നാടായ ഭാരതത്തിലേക്ക് പുറമെനിന്ന് കടന്നുവന്ന് പശുക്കളെ കൊല്ലാന്‍ തുടങ്ങിയവരായി മുസ്ലിം സമുദായത്തെ സങ്കല്‍പിച്ചുകൊണ്ട്, മുസ്ലിംകള്‍ക്കെതിരെയാണ് ഇവര്‍ നീങ്ങിയത്. മുഗള്‍ ഭരണകാലത്ത് ഗോവധം നിരോധിച്ചിരുന്നു എന്ന സത്യത്തിനെതിരെയാണ് ഇത്തരം മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ ഇവര്‍ നടത്തിയത്. ഇങ്ങനെയൊരു ദുഷ്പ്രചാരണംമൂലം വടക്കേ ഇന്ത്യയിലും മഹാരാഷ്ട്രയിലും വന്‍തോതിലുള്ള ‘ഹിന്ദു’-മുസ്ലിം കലാപങ്ങളുണ്ടായി. ഇതിലൂടെ പശുവിനെ തിന്നാത്ത ഒരു പുതിയ വിഭാഗത്തെ ‘ഹിന്ദു’ മതത്തിന്‍െറ പേരില്‍ വിഭാവനചെയ്യാനും കീഴ്ജാതികളുടെയും ദലിതരുടെയും ഇടയിലുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ അവരെപ്പോലും ഇതിന്‍െറ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനും ബ്രാഹ്മണരുടെ ‘ഹിന്ദു’ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു.
ജാതിഘടനയുടെ അധികാരത്തില്‍ അടിസ്ഥാനപ്പെടുത്തിയ (മുസ്ലിം വിരുദ്ധമായ) ഇത്തരം കാഴ്ചപ്പാടുകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ഗാന്ധി തന്‍െറ രാഷ്ട്രീയം മെനഞ്ഞത്. വാസ്തവത്തില്‍, ഹിന്ദുമതത്തിന്‍െറ അടിസ്ഥാനതത്ത്വം ഗോസംരക്ഷണമാണെന്നും സ്വരാജ്യം നേടാന്‍വേണ്ടിപോലും ഗോസംരക്ഷണം മാറ്റിവെക്കാന്‍ കഴിയില്ളെന്നും ഗാന്ധി പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ട്. ഭരണഘടന നിര്‍മാണ സഭയുണ്ടാക്കുമ്പോള്‍ ഇങ്ങനെയൊരു നേതാവിന്‍െറ സവര്‍ണരായ അനുയായികള്‍ക്കാണ് അതില്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ വൈകാതെ, ഗോസംരക്ഷണം ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ഭാഗമാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. എന്നാല്‍, ഈസഭയുടെ ചെയര്‍മാനും ഗോവധ നിയന്ത്രണത്തിന്‍െറ രാഷ്ട്രീയത്തെ വ്യക്തിപരമായി മനസ്സിലാക്കുകയും ചെയ്തിരുന്ന അംബേദ്കര്‍ മൗലികാവകാശങ്ങള്‍ മനുഷ്യര്‍ക്കാണ് മൃഗങ്ങള്‍ക്കല്ല എന്ന യുക്തി ഉപയോഗിച്ച് ഈ ആവശ്യത്തെ തള്ളിക്കളഞ്ഞു. പക്ഷേ, ഗോവധത്തെക്കുറിച്ചുള്ള ചര്‍ച്ചയെ തീര്‍ത്തും ഇല്ലാതാക്കാന്‍ അംബേദ്കര്‍ക്ക് കഴിഞ്ഞില്ല. പകരം, അതിനെ സംസ്ഥാന ഡയറക്ടിവ് പ്രിന്‍സിപ്പിളിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. അങ്ങനെയാണ് ഭരണഘടനയുടെ 48ാമത് വകുപ്പുണ്ടാകുന്നത്.
സംസ്ഥാനങ്ങള്‍, കൃഷിയും മൃഗസംരക്ഷണവും ശാസ്ത്രീയവും ആധുനികവുമായി നടത്തണമെന്നാണ് ഈ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍, അതേസമയംതന്നെ ഗോഹത്യ നിരോധിക്കുന്നതിനെക്കുറിച്ചും ഇതിനൊപ്പം പാലും മറ്റും തരുന്ന കന്നുകാലികളെ വധിക്കുന്നതിനെ നിരോധിക്കുന്നതിനെക്കുറിച്ചും ഈ നിയമം പറയുന്നുണ്ട്. എന്നാല്‍, കോഴി, ആട് എന്നിങ്ങനെയുള്ള മൃഗങ്ങളെക്കുറിച്ച് ഈവകുപ്പ് ഒന്നുംതന്നെ പറയുന്നില്ല.
ഈ വകുപ്പിനെയും ഇത് ഭരണഘടനാപരമായ സെക്കുലറിസത്തെ ബാധിക്കുന്ന രീതികളെയും വിശദമായി പഠിച്ച ശ്രദ്ധ ചിഗത്തെരി ഇതിനെ ഒരു ഇരട്ടത്താപ്പായിട്ടാണ് കാണുന്നത്. ‘ഒരേസമയത്ത് ‘ഹിന്ദു’വികാരങ്ങളെ പ്രതിനിധാനം ചെയ്യുകയും അതേസമയംതന്നെ അങ്ങനെ ചെയ്യാതിരിക്കുകയാണെന്ന് ഭാവിക്കുകയും ചെയ്യുന്ന’ ഒരുനിയമമായാണ് ശ്രദ്ധ ചിഗത്തെരി 48ാം വകുപ്പിനെ കാണുന്നത്. ഇങ്ങനെയൊരു പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഭരണഘടന നിര്‍മാണസഭയില്‍ 48ാം വകുപ്പിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്കിടയില്‍ സാഹിറുല്‍ ഹസന്‍ ലാരി എന്ന മുസ്ലിം ലീഗ് നേതാവ് ഇങ്ങനെ പറയുന്നത്:
‘ഭൂരിപക്ഷത്തിന് എന്തു വേണമെങ്കിലും തീരുമാനിക്കാം... എന്നാല്‍, പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് ചിന്തിക്കുമ്പോള്‍തന്നെ മുസ്ലിം പൊതുസമൂഹത്തിന് പശുക്കളെ കൊല്ലാമെന്നുള്ള ഒരു ധാരണയുണ്ടാക്കിക്കൊടുക്കരുത്. ഇതിന്‍െറ അനന്തരഫലം ഞാന്‍  കണ്ടതാണ്. എന്‍െറത്തന്നെ നാട്ടില്‍ ബക്രീദിന്‍െറ സമയത്ത് 144 ഉപയോഗിച്ചുള്ള ഓര്‍ഡറുകള്‍, അറസ്റ്റുകള്‍, പീഡനം, ജയില്‍. അതുകൊണ്ട് ഈ സഭ ഗോവധം നിരോധിക്കണം എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ വ്യക്തവും നിസ്സന്ദേഹവുമായ വാക്കുകളിലത് സ്പഷ്ടമാക്കണം. അല്ലാതെ ഗോവധം സമ്മതിച്ചുതരാന്‍ ഒരു ഉദ്ദേശ്യവുമില്ലാത്തപ്പോള്‍തന്നെ അത് സമ്മതിച്ചുതരുന്ന തരത്തിലുള്ള പുറംപൂച്ച് കാണിക്കുന്നത് ശരിയല്ല’ (24 നവംബര്‍ 1948 ഭരണഘടന നിര്‍മാണസഭയുടെ ചര്‍ച്ചകള്‍).
ലാരി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാതെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ 48ാം വകുപ്പ് പാസാക്കപ്പെട്ടത്. നെഹ്റുവും ഇന്ദിര ഗാന്ധിയും പ്രത്യക്ഷമായി ഗോവധ നിരോധത്തിന് എതിരായിരുന്നിട്ടുപോലും ഈവകുപ്പ് ഉപയോഗിച്ചാണ് മിക്കവാറുമെല്ലാ സംസ്ഥാനങ്ങളും ഗോവധ നിരോധം നടപ്പാക്കുന്നത്. ഇതിനെ ചോദ്യംചെയ്ത ഹനീഫ് ഖുറൈശി V/s സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസില്‍ 1959ല്‍ സുപ്രീം കോടതി വിധിക്കുന്നത് 48ാം വകുപ്പനുസരിച്ച് യു.പിയിലും ബിഹാറിലും മധ്യപ്രദേശിലും നടപ്പാക്കിയ ഗോവധ നിരോധം ശരിയാണെന്നാണ്. ഒരൊറ്റ കേസൊഴിച്ച്, ഇത്തരത്തിലുള്ള എല്ലാ കേസുകളിലും ഇങ്ങനത്തെന്നെയാണ് വിധിയുണ്ടാകുന്നത്. ഇന്ത്യന്‍ സെക്കുലറിസത്തെ രക്ഷിക്കണമെങ്കില്‍ ഭരണഘടനയിലെ 48ാമത്തെ വകുപ്പ് എടുത്തുമാറ്റണമെന്നാണ് ശ്രദ്ധ ചിഗത്തെരി പറയുന്നത്.
എന്നാല്‍, ഇത് 48ാമത്തെ വകുപ്പിന്‍െറ മാത്രം പ്രശ്നമല്ല. എല്ലാ മതങ്ങളെയും സ്വീകരിക്കുമ്പോള്‍ (അല്ളെങ്കില്‍, നിരോധിക്കുമ്പോള്‍) തന്നെ ഒരു പ്രത്യേക മതത്തെ കേന്ദ്ര സ്ഥാനത്തുനിര്‍ത്തുന്ന ആധുനിക മതേതരത്വത്തിന്‍െറ പ്രശ്നമാണിത്. അതാണ് ബിജെ.പിയെപ്പോലെ പ്രത്യക്ഷമായി മതത്തിലൂന്നിയ (ഇത് ജാതിയാണെങ്കില്‍പ്പോലും) ഒരു പാര്‍ട്ടിയുടെ ‘ഹിന്ദു’ അജണ്ട മാത്രം നാം കാണുന്നത്. അതുകൊണ്ട്, ഇതേ അജണ്ടയിലൂന്നിയ നിരവധി മതേതര സര്‍ക്കാറുകള്‍ എത്രയോ കാലംമുമ്പുതന്നെ ഇന്ത്യയിലെ ഏകദേശമെല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിയന്ത്രിച്ചതിനെക്കുറിച്ച് നാം ആകുലപ്പെടുകയില്ല. ഇങ്ങനെയൊരു പ്രകിയയയെ മുന്നോട്ടുകൊണ്ടുപോയിക്കൊണ്ട് ബി.ജെ.പി കാളകളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമ്പോഴാണ് നാം പശുക്കളെക്കുറിച്ച് സംസാരിക്കുന്നത്. വാസ്തവത്തില്‍, കാളകളെക്കുറിച്ച് മാത്രമേ നമുക്കിനി സംസാരിക്കാന്‍ കഴിയുകയുള്ളൂ. കാരണം, പശു പണ്ടേ ഒരു മതേതര മൃഗമായിക്കഴിഞ്ഞിരിക്കുന്നു.
 

സാധാരണക്കാരന്‍െറ പാര്‍ട്ടിയും സാധാരണ പാര്‍ട്ടിയും

Posted: 11 Mar 2015 07:07 PM PDT

Image: 

സാധാരണക്കാരന്‍െറ പാര്‍ട്ടി എന്ന പേര് സ്വയം സ്വീകരിച്ച ആം ആദ്മി പാര്‍ട്ടി നിശ്ചയമായും ഇന്ത്യന്‍ ജനതക്കും ജനാധിപത്യത്തിനു തന്നെയും വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. 2012 നവംബര്‍ 26ന് രൂപവത്കരിക്കപ്പെട്ട പാര്‍ട്ടി 2013 ഡിസംബര്‍ നാലിന് നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, 70ല്‍ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായത് ഈ പ്രതീക്ഷകള്‍ക്ക് ബലമേകി. കോണ്‍ഗ്രസിന്‍െറ  ‘ഉപാധി രഹിതമായ’ പിന്തുണ സ്വീകരിച്ച് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി. എ.എ.പിയുടെ പ്രകടനവും അധികാര ആരോഹണവും രാജ്യമെങ്ങും വന്‍ രാഷ്ട്രീയ ഉണര്‍വാണ് ഉണ്ടാക്കിയത്. ആരുടെയും പ്രേരണയോ പ്രചാരണമോ ഇല്ലാതെ എ.എ.പി ഘടകങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രൂപവത്കരിക്കപ്പെട്ടു കൊണ്ടിരുന്നു. ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്നുവന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീതി വ്യാപകമായി സൃഷ്ടിക്കപ്പെട്ടു. മോദി എതിര്‍ രാഹുല്‍ എന്ന തലത്തില്‍നിന്ന് ദേശീയ തെരഞ്ഞെടുപ്പിനെ മോദി എതിര്‍ കെജ്രിവാള്‍ എന്ന അവസ്ഥയിലേക്കു കൊണ്ടുപോവാന്‍ എ.എ.പിക്കായി. വര്‍ഗപരവും സാമുദായികവുമായ പരമ്പരാഗത വിഭജനങ്ങള്‍ക്കതീതമായി ജനങ്ങളെ വിശാലാര്‍ഥത്തില്‍ ഒന്നിപ്പിക്കുന്ന പുതുകാല ജനസഞ്ചയ രാഷ്ട്രീയത്തിന്‍െറ ഇന്ത്യന്‍ പതിപ്പായി എ.എ.പി സൈദ്ധാന്തികവത്കരിക്കപ്പെട്ടു. നഗരവാസി ചെറുപ്പക്കാരുടെ ഒഴിവുസമയം വിനോദത്തിനപ്പുറം ഗൗരവപ്പെട്ട രാഷ്ട്രീയ യാഥാര്‍ഥ്യമായി അത് അടയാളപ്പെടുത്തപ്പെട്ടു.
ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്‍െറ ഭരണം 49 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. അധികാരത്തോട് തെല്ലും താല്‍പര്യമില്ലാത്തവരാണ് തങ്ങളെന്ന സന്ദേശം ജനങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന്‍െറ രക്തസാക്ഷിത്വത്തിലൂടെ കഴിയുമെന്ന് എ.എ.പി കണക്കുകൂട്ടി. അതേസമയം, പ്രായോഗിക രാഷ്ട്രീയവും ഭരണനിര്‍വഹണവും അറിയാത്ത അരാജകവാദിയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന് പ്രചരിപ്പിക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഈ സന്ദര്‍ഭം ഉപയോഗിച്ചത്. എന്തുതന്നെയായാലും തുടര്‍ന്നുവന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി പ്രതീക്ഷിക്കപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ളെന്നു മാത്രമല്ല, വന്‍ തിരിച്ചടി നേരിടുകയും ചെയ്തു. പഞ്ചാബില്‍നിന്ന് കിട്ടിയ നാല് എം.പിമാര്‍ മാത്രമായിരുന്നു അതിന്‍െറ ആശ്വാസം.
ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എ.എ.പിയെ എഴുതിത്തള്ളിയവരെ അമ്പരപ്പിച്ചുകൊണ്ടാണ് 2015 ഫെബ്രുവരി ഏഴിന് നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ എ.എ.പി പ്രകടനം. 70ല്‍ 67 സീറ്റും തൂത്തുവാരി തെരഞ്ഞെടുപ്പ് ചരിത്രത്തിലെതന്നെ മിന്നുന്ന സംഭവമായി അത്. വീണ്ടും ഇന്ത്യന്‍ ജനാധിപത്യത്തിന് പുതുജീവന്‍ കൈവന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. മോദിയുടെ നേതൃത്വത്തില്‍ അരങ്ങ് വാഴുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് അറുതിയാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, അടുത്ത ഏതാനും ദിവസങ്ങളായി എ.എ.പിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പാര്‍ട്ടിയെക്കുറിച്ച് പൊതുവെ പങ്കുവെക്കപ്പെടുന്ന പ്രതീക്ഷകളെ തകിടംമറിക്കുന്നതാണ്. അരവിന്ദ് കെജ്രിവാളിന്‍െറ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തരിമ്പുമില്ളെന്നുമുള്ള വിമര്‍ശങ്ങള്‍ പുറത്തുവന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് പുറത്താക്കപ്പെട്ടു. പാര്‍ട്ടി ഡല്‍ഹി ഘടകത്തിന്‍െറ നേതാക്കളില്‍ ചിലര്‍ ഭൂഷണും യാദവിനുമെതിരെ ട്വിറ്റര്‍ കാമ്പയിനുകള്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ ഇതാ പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ഘടകത്തിലെ സമുന്നത നേതാവായ അഞ്ജലി ദമാനിയയും പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരിക്കുകയാണ്. ലോക്സഭാ തോല്‍വിയെ തുടര്‍ന്ന്, പിരിച്ചുവിട്ട മന്ത്രിസഭ പുന$സംഘടിപ്പിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന ഗൗരവപ്പെട്ട ആരോപണവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധത എന്ന എ.എ.പിയുടെ മുഖ്യ മുഖംതന്നെ ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്.
പഴയ സംവരണ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രംഗത്തുവന്ന ഡല്‍ഹിയിലെ സവര്‍ണ ചെറുപ്പക്കാരുടെ പിന്മുറക്കാരാണ് അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കമുള്ള എ.എ.പി നേതൃത്വം. അഴിമതിവിരുദ്ധത, മൂല്യാധിഷ്ഠിത രാഷ്ട്രീയം തുടങ്ങിയ കേവലമായ മുദ്രാവാക്യങ്ങള്‍ക്ക് ചുറ്റും രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ ശ്രമിച്ചവരാണവര്‍. അതിനുമപ്പുറം ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം അവര്‍ക്കില്ല. പക്ഷേ, അത്തരമൊരു പാര്‍ട്ടിക്ക് ആശയപരമായ ബലവും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച തിരിച്ചറിവും നല്‍കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചവരാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും. അവര്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും കെജ്രിവാളിന് നേരെ ആരോപണങ്ങള്‍ ഉയരുകയുമൊക്കെ ചെയ്യുമ്പോള്‍ ആ പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച അശുഭചിന്തകളാണ് അത് പങ്കുവെക്കുന്നത്. വന്‍ ഭൂരിപക്ഷം കൈയിലുള്ളതുകൊണ്ട് ഡല്‍ഹി ഭരണത്തില്‍ അവര്‍ ഭീഷണിയൊന്നും കാണുന്നുണ്ടാവുന്നില്ല. അതേസമയം, ആ പാര്‍ട്ടി ഇന്ത്യന്‍ ജനതക്കും രാഷ്ട്രീയത്തിനും നല്‍കിയ പ്രതീക്ഷകള്‍ നഷ്ടപ്പെടാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവങ്ങള്‍തന്നെ ധാരാളമാണ്. ഒരു സാധാരണ പാര്‍ട്ടിയായി എ.എ.പി അധ$പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അതിന്‍െറ നേതാക്കള്‍ തന്നെയാണ്.

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടറില്‍

Posted: 11 Mar 2015 04:35 PM PDT

Image: 

പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടറില്‍.  അലയന്‍സ് അരീനയില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ ഷക്തര്‍ ഡോണെസ്കിനെ മറുപടിയില്ലാത്ത ഏഴുഗോളുകള്‍ക്കു തകര്‍ത്താണു ബയേണ്‍ ക്വാര്‍ട്ടറിലത്തെിയത്. ആദ്യപാദ മത്സരത്തില്‍ ബയേണിനെ ഗോള്‍രഹിത സമനിലയില്‍ ഷക്തര്‍ ഡോണെസ്ക് പിടിച്ചു കെട്ടിയിരുന്നു. എന്നാല്‍ രണ്ടാം പാദത്തിലെ ഉജ്ജ്വല വിജയത്തിന്‍െറ കരുത്തില്‍ ക്വാര്‍ട്ടറിലത്തെുകയായിരുന്നു.

നാലാം മിനിറ്റിലും 51ാം മിനിറ്റിലും തോമസ്മുള്ളര്‍ ഇരട്ട ഗോള്‍ നേടി, ജെറോം ബോട്ടെംഗ്, ഫ്രാങ്ക് റിബറി, ഹോള്‍ഗര്‍ ബാഡ്സ്റ്റ്യൂബര്‍, റോബര്‍ട്ട് ലെവാന്‍ഡോസ്കി, മരിയോ ഗോട്സേ എന്നിവരും ബയേണിനായി വലകുലുക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയിരുന്നു.

ബിര്‍ളയോടൊപ്പം മാറിമറിഞ്ഞത് മന്‍മോഹന്‍െറയും വിധി

Posted: 11 Mar 2015 11:28 AM PDT

Image: 

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുമാരമംഗലം ബിര്‍ളയോടൊപ്പം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കൊപ്പം മാറിമറിഞ്ഞത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ കൂടി വിധി. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലത്തെിയ ശേഷം ബിര്‍ളയെ രക്ഷിക്കാന്‍ സി.ബി.ഐ നടത്തിയ ശ്രമം വിചാരണകോടതി പരാജയപ്പെടുത്തിയതാണ് മന്‍മോഹന്‍െറയും ദുര്‍വിധിയായി മാറിയത്.
കുമാരമംഗലം ബിര്‍ളക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ വിശദാംശങ്ങള്‍ അടക്കം കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണത്തിന്‍െറ തല്‍സ്ഥിതി റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ നേരത്തേ സമര്‍പ്പിച്ചതായിരുന്നു. 2005ല്‍, ബിര്‍ളയുടെ കമ്പനിയായ ഹിന്‍ഡാല്‍കോക്ക്  വഴിവിട്ട രീതിയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ ഗൂഢാലോചന നടത്തിയവരുടെ വിവരങ്ങളും സി.ബി.ഐ ഇതോടൊപ്പം സുപ്രീംകോടതിക്ക് കൈമാറി.

കുമാരമംഗലം ബിര്‍ളക്കും കല്‍ക്കരി മന്ത്രാലയത്തിന്‍െറ മുന്‍ സെക്രട്ടറി പി.സി. പരാഖിനുമെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും തല്‍സ്ഥിതി റിപ്പോര്‍ട്ടിലൂടെ സി.ബി.ഐ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതികളെന്ന നിലയില്‍ ബിര്‍ളയെയും പരാഖിനെയും എഫ്. ഐ.ആറില്‍ പരാമര്‍ശിച്ച കാര്യവും അന്നത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് സാധാരണഗതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത 13 എഫ്.ഐ.ആറുകളിലെ വിശദാംശങ്ങള്‍ക്ക് പുറമെയായിരുന്നു ഈ വിവരങ്ങള്‍. എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ തല്‍സ്ഥിതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചതോടെ ബിര്‍ളക്കെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ണായകമായി. നിലപാട് ബി.ജെ.പി സര്‍ക്കാര്‍ പരസ്യമാക്കിയില്ളെങ്കിലും സി.ബി.ഐ ബിര്‍ളയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. ആ നീക്കം വിചാരണകോടതി പരാജയപ്പെടുത്തിയത് ബിര്‍ളക്കൊപ്പം മന്‍മോഹന് കൂടി വിനയാകുകയായിരുന്നു.

ബിര്‍ളയുടെ ഹിന്‍ഡാല്‍കോക്ക് പുറമെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, എ.എം.ആര്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍, ജെ.എം.ഡി യെവത്മല്‍ എനര്‍ജി, വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ്, ജെ.എ.എസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി പല സ്വകാര്യ കമ്പനികളും സി.ബി.ഐയുടെ എഫ്.ഐ.ആര്‍ പ്രകാരം പ്രതിപ്പട്ടികയിലുണ്ട്.
 

വിരഹഗാനമായ് തമീം ഇനി ഓര്‍മയുടെ തണലിലുറങ്ങും...

Posted: 11 Mar 2015 11:20 AM PDT

Image: 

കോഴിക്കോട്: മരണത്തിന്‍െറ വക്കിലിരുന്ന് തമീം പാടുമ്പോള്‍ കദനത്തിന്‍െറ കൈയടികള്‍ അവന് തുണയായിരുന്നു. വേദനക്ക് മരുന്നായി അവന്‍ പാട്ടിനെ കൂട്ടുപിടിച്ചപ്പോള്‍ ഹൃദയത്തിന്‍െറ നോവുകള്‍ അതിലൊളിപ്പിച്ചു. ‘മനമാകെ പെയ്യുന്നത് മഴത്തുള്ളിയോ... മഞ്ഞുതുള്ളിയോ...’ എന്ന്  പ്രിയപ്പെട്ട പിതാവ് വരികള്‍ കോറിയിട്ടപ്പോള്‍ തമീം കണ്ണുനനയാതെ പാടിത്തീര്‍ത്തു. രോഗം തന്‍െറ കൈപിടിച്ച് മരണത്തിലേക്ക് കൊണ്ടുപോവുന്നത് തിരിച്ചറിഞ്ഞ് ഉപ്പ എഴുതിവെച്ച വരികളാണതെന്ന് അവനറിയാമായിരുന്നു. എന്നിട്ടുമവന്‍ മനമിടറാതെ അതുപാടി. സോഷ്യല്‍ മീഡിയകളില്‍ തമീമിന്‍െറ പാട്ടുകള്‍ കേള്‍ക്കാനും പ്രോത്സാഹിപ്പിക്കാനും ആളുകളനേകമുണ്ടായിരുന്നു.
കുഞ്ഞുനാളിലേ സംഗീതതന്ത്രികള്‍ തേടുകയായിരുന്നു അവന്‍െറ വിരലുകള്‍. ആരും പഠിപ്പിക്കാതെ തമീം കീബോര്‍ഡിന്‍െറ മര്‍മങ്ങളില്‍ സംഗീതത്തെ തൊട്ടറിഞ്ഞു. പിതാവും കൂട്ടുകാരും പാട്ടുമായി വരുമ്പോള്‍ സംഗീതജ്ഞന്‍െറയും ഗായകന്‍െറയും റോളിലേക്ക് അവന്‍ പരിണമിച്ചു. അങ്ങനെ ദീനക്കിടക്കയില്‍ അവന്‍ സോഷ്യല്‍ മീഡിയയിലെ താരമായി.
മാളിക്കടവ് എം.എസ്.എസ് സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു തമീം. പാട്ടിലും പഠിപ്പിലും അവന്‍ തിളങ്ങി. ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കാലിലെ ട്യൂമറായി കാന്‍സര്‍ അവനെ കീഴടക്കിത്തുടങ്ങിയത്. പല തവണ അവന്‍ രോഗത്തിന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെട്ടെന്ന് തോന്നിയിരുന്നെങ്കിലും മരണം അവന്‍െറ പിന്നാലത്തെന്നെയുണ്ടായിരുന്നു. അവസാനമായി പങ്കെടുത്ത സ്കൂള്‍ വാര്‍ഷികത്തില്‍ ‘ആ രാവിന്‍ മാറില്‍ സന്ധ്യമയങ്ങിയത് ഞാനറിഞ്ഞില്ലാ...’ എന്ന പാട്ടായിരുന്നു തമീമിന്‍േറത്. നിലാവുള്ള രാത്രിയില്‍ വേദിയില്‍ ഛായാപടം പോലെയായിരുന്നു അവന്‍െറ നില്‍പ്. അവന്‍െറ നോവാര്‍ന്ന സ്വരത്തിന്‍െറ കണ്ണീര്‍ സഹപാഠികള്‍ സ്നേഹത്തിന്‍െറ പട്ടുറുമാലുകൊണ്ട് തുടച്ചുകൊടുത്തു. പലര്‍ക്കും തോന്നിയിരുന്നു ഇതവന്‍െറ വിരഹഗാനമാണെന്ന്. ‘മാധ്യമം’ റിക്രിയേഷന്‍ ക്ളബ് സംഘടിപ്പിച്ച കുടുംബസംഗമത്തിലും അവന്‍ അവശത മറന്ന് പാടാനത്തെിയിരുന്നു. പാട്ടാണ് തനിക്ക് ഊര്‍ജമാവുന്നതെന്ന് അവന്‍ പറയുമായിരുന്നു. പിതാവ് ഹാരിസും അവന്‍െറ കൂട്ടുകാരും ചേര്‍ന്ന് കിടപ്പുമുറിതന്നെ സ്റ്റുഡിയോ ആക്കി മാറ്റി. അവിടെ പിറന്ന ഗാനങ്ങള്‍ അവന്‍െറ വേദനക്ക് മരുന്നായി.
സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട്ടത്തെിയപ്പോള്‍  അവനും കൂട്ടുകാരും സ്വന്തം നിലയില്‍ സ്വാഗതഗാനം ചിട്ടപ്പെടുത്തി പാടി ശ്രദ്ധേയനായി. പല തവണ തമീം വാര്‍ത്തകളിലിടം നേടി. നടന്‍ ഇബ്രാഹിം കുട്ടി അടുത്തിടെയാണ് അവന്‍െറ കൂട്ടുകാരനായത്. തമീമിനെ കാണാന്‍ പല തവണ അദ്ദേഹം വേങ്ങേരിയിലെ വീട്ടിലത്തെി. മിനിസ്ക്രീനിന് വേണ്ടിയൊരുങ്ങുന്ന തന്‍െറ പുതിയ സീരിയലിന് വേണ്ടി ടൈറ്റില്‍ സോങ് തയാറാക്കാന്‍ അദ്ദേഹം തമീമിനെ ചുമതലപ്പെടുത്തി. അതിന്‍െറ പണിപ്പുരയിലായിരുന്നു അവസാന ദിവസ
ങ്ങളില്‍.
ഹൃദയമിടിപ്പ് അസാധാരണമായതിനെ തുടര്‍ന്ന്  ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് തമീമിനെ ആശുപത്രിയിലാക്കിയത്. ബുധനാഴ്ച രാവിലെ അവന്‍ വിടപറയുകയായിരുന്നു. വേങ്ങേരിയിലെ വീട്ടുമുറ്റത്തെ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഇന്നലെ വൈകുന്നേരം തമീം യാത്രപറയാന്‍ കിടന്നപ്പോള്‍ ഉണ്ണിമാങ്ങകള്‍ നിറഞ്ഞുകവിഞ്ഞ മാഞ്ചില്ലകള്‍ അവന്‍െറ വിരഹഗാനത്തിന് കാതോര്‍ത്തപോലെ...

ചാരത്തില്‍നിന്നൊരു വീട്....

Posted: 11 Mar 2015 11:10 AM PDT

Image: 
Subtitle: 
കത്തിനശിച്ച വീടിനുപകരം മണിക്കൂറുകള്‍ക്കകം മറ്റൊന്ന്; കുടുംബത്തിന്‍െറ കണ്ണീരൊപ്പി നാട്ടുകാര്‍

ചെന്ത്രാപ്പിന്നി (തൃശൂര്‍): ഒരു കുടുംബത്തിന്‍െറ നെഞ്ചുപൊട്ടിയ വേദന നാടിന്‍െറ ഉള്ളുലച്ചപ്പോള്‍ കത്തിച്ചാമ്പലായ വീടിന്‍െറ സ്ഥാനത്ത് മാന്ത്രികവിദ്യപോലെ മണിക്കുറുകള്‍ക്കകം പുതിയ വീട്. കൂട്ടായ്മ കൊണ്ട് നന്മയുടെ നൂറുമേനി വിളയിച്ച എടത്തിരുത്തി പല്ല നിവാസികള്‍; മനുഷ്യന്‍, എത്ര സുന്ദരമായ പദം എന്ന് തെളിയിക്കുകയായിരുന്നു. അന്നന്ന് അധ്വാനിക്കുന്നത് കൊണ്ട് അപ്പം നേടുന്ന ഈ മനുഷ്യര്‍ക്ക് പുതിയൊരു വീടൊരുക്കാന്‍ ഒരു പകല്‍ തികച്ച് വേണ്ടിവന്നില്ല.
ചൂലൂര്‍ മഹല്ല് കമ്മിറ്റിയും പഞ്ചായത്തും ഒപ്പം നിന്നതോടെ ഒരു രാത്രി കൊണ്ട് നിര്‍ധനകുടുംബത്തിന് നഷ്ടപ്പെട്ടതൊക്കെയും അടുത്ത പകല്‍ മായും മുമ്പേ തിരിച്ചുകൊടുക്കാനായി.
മണ്ണെണ്ണ വിളക്കില്‍നിന്ന് തീപടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കൂലിപ്പണിക്കാരനായ പ്രതാപന്‍െറ ഓലപ്പുര കത്തി നശിച്ചത്. വസ്ത്രങ്ങള്‍, കട്ടില്‍, അലമാര, പാത്രങ്ങള്‍, റേഷന്‍കാര്‍ഡ്, ആധാരം തുടങ്ങിയവയൊക്കെയും ചാമ്പലായി. മൂന്നു പെണ്‍മക്കളും ഭാര്യയുമായി ഉടുതുണിക്ക് മറുതുണിയില്ലാതെ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയില്‍ അയാള്‍ നെഞ്ചുതകര്‍ന്ന് നിന്നുപോയി. ഈ വേദന ഏറ്റെടുക്കാന്‍ നാട്ടുകാരത്തെി. കൂട്ടായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന അമ്പതോളം പേര്‍ ബുധനാഴ്ച സ്വന്തം പണിക്ക് അവധി നല്‍കി പുതിയ ഓലപ്പുര കെട്ടിയുയര്‍ത്താന്‍ തീരുമാനിച്ചു.
രാവിലെ തൊഴിലുറപ്പ് തൊഴിലാളികളത്തെി കത്തിയ വീടിന്‍െറ അവശിഷ്ടം വൃത്തിയാക്കി. നാട്ടുകാര്‍ തങ്ങളുടെ വീട്ടിലെ മെടഞ്ഞ ഓലകള്‍ രണ്ടും നാലും കെട്ടായി കൊണ്ടുവന്നു. സ്വന്തം പറമ്പുകളിലെ കവുങ്ങ് മുറിച്ച് വാരികളുണ്ടാക്കി. കത്തിപ്പോയ വസ്ത്രങ്ങള്‍ക്ക് 5,000 രൂപ പഞ്ചായത്തും പണിയായുധങ്ങളും മറ്റും വാങ്ങാന്‍ 10,000 രൂപ ചൂലൂര്‍ മഹല്ല് കമ്മിറ്റിയും നല്‍കി. അലമാര, മേശ, പാത്രങ്ങള്‍, അരി, പലചരക്കുകള്‍ എന്നിവ വാങ്ങാന്‍ 100ഉം 200ഉം ആയി സ്വരൂപിച്ചപ്പോള്‍ അത് 20,000ഓളം രൂപയായി.
പൊരിവെയിലത്ത് വിശ്രമമില്ലാതെ പണിയെടുത്ത് വൈകീട്ട് നാലായപ്പോള്‍ പുതിയ വീടായി. പാല് കാച്ചുന്നതിനുപകരം സന്തോഷം പങ്കിടാന്‍ അവര്‍ പായസം വെച്ചുവിളമ്പി.
പ്രതാപന്‍െറയും കുടുംബത്തിന്‍െറയും വേദനയുടെ കണ്ണുനീര്‍ ആനന്ദക്കണ്ണീരിന് വഴിമാറി. കൃതാര്‍ഥത എന്ന വികാരം എന്തെന്നറിഞ്ഞ്  ഓരോ നാട്ടുകാരനും മടങ്ങി. പഞ്ചായത്തംഗം പി.എസ്. ഷാഫി, ഷമീര്‍ ഇളയടത്ത്, പി.ബി. മൊയ്തു, പി.എം. സത്താര്‍, കെ.കെ. രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

ഇറാഖ് സേന തിക്രീതില്‍: പോരാട്ടം തുടരുന്നു

Posted: 11 Mar 2015 10:46 AM PDT

Image: 

ബഗ്ദാദ്: തന്ത്രപ്രധാനമായ തിക്രീത് ദൗത്യത്തില്‍ ഇറാഖ് സൈന്യത്തിന് ഭാഗിക നേട്ടം. ദിവസങ്ങളായി തുടരുന്ന പോരാട്ടത്തിനൊടുവില്‍ നഗരത്തിന്‍െറ ചില ഭാഗങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) നിന്ന് പിടിച്ചെടുത്തതായി ഇറാഖ് പ്രതിരോധ വിഭാഗം അറിയിച്ചു. ടൈഗ്രീസ് നദിക്കരയിലുള്ള പട്ടണത്തിനു ചുറ്റും നിലയുറപ്പിച്ച സേന അടുത്ത ദിവസം സമ്പൂര്‍ണ ആക്രമണം നടത്താനുള്ള ഒരുക്കങ്ങളിലാണ്.
ഇറാഖ് സൈനികര്‍ക്കു പുറമെ ശിയാ പോപുലര്‍ മൊബിലൈസേഷന്‍ സേനാംഗങ്ങളും നഗരത്തിന്‍െറ പ്രധാന നിരത്തുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തിന്‍െറ പ്രധാന ഭാഗങ്ങളൊക്കെയും സര്‍ക്കാര്‍ സൈന്യത്തിന്‍െറ നിയന്ത്രണത്തിലാണെന്ന് സ്ഥലത്തുള്ള അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

തിക്രീതിലേക്കുള്ള നിരത്തുകളില്‍ പലയിടത്തും സ്ഫോടക വസ്തുക്കള്‍ കുഴിച്ചിട്ടതായി ആശങ്കയുണ്ട്. സൈനികര്‍ക്ക് പ്രവേശിക്കാവുന്ന ഒരു പാലം കഴിഞ്ഞ ദിവസം ഐ.എസ് തകര്‍ത്തിരുന്നു. നഗരത്തിന്‍െറ ഭാഗിക നിയന്ത്രണമേറ്റെടുത്ത ഐ.എസ് കഴിഞ്ഞ ദിവസം 20 വിമത സൈനിക വാഹനങ്ങളും മെഷീന്‍ ഗണ്ണുകളും തകര്‍ത്തിരുന്നു. ഇറാഖിലെ രണ്ടാമത്തെ പ്രധാന നഗരമായ മൂസില്‍ ആക്രമണത്തിന് തയാറെടുക്കുന്ന ഒൗദ്യോഗിക സൈന്യത്തിന് നിര്‍ണായകമാണ് തിക്രീത് വിജയം.

സുന്നി ഭൂരിപക്ഷ മേഖലയില്‍ ശിയാ ആധിപത്യത്തെ കഠിനമായി എതിര്‍ക്കുന്ന നാട്ടുകാര്‍ ഐ.എസിനൊപ്പം ചേരുമെന്ന ആശങ്കയുണ്ട്.
നഗരം വീണാല്‍ ശിയാ സേനാംഗങ്ങള്‍ ഇവിടെ കൂട്ടക്കൊല നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിക്രീതില്‍ പരിധിവിട്ട അക്രമം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കണമെന്ന് രാജ്യത്തെ ശിയാ ആത്മീയ നേതാവ് മുഖ്തദാ സദ്ര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇ^മെയില്‍ വിവാദത്തില്‍ മൗനം വെടിഞ്ഞ് ഹിലരി

Posted: 11 Mar 2015 10:44 AM PDT

Image: 

വാഷിങ്ടണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ച സംഭവത്തില്‍ നാളുകളുടെ വിവാദങ്ങള്‍ക്കൊടുവില്‍ ഹിലരിയുടെ വിശദീകരണം. സൗകര്യം മുന്‍നിര്‍ത്തിയായിരുന്നു സ്വകാര്യ മെയില്‍ ഉപയോഗിച്ചതെന്നും അതീവ രഹസ്യമായ വിവരങ്ങളൊന്നും സ്വകാര്യ മെയില്‍ വഴി അയക്കാത്തതിനാല്‍ നിയമലംഘനം നടത്തിയില്ളെന്നും ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഹിലരി പറഞ്ഞു.  2016ല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഡെമോക്രാറ്റിക് കക്ഷി ഉയര്‍ത്തിക്കാട്ടുന്ന ഹിലരിയെ ഇ-മെയില്‍ വിവാദത്തില്‍ തളക്കാന്‍ ലക്ഷ്യമിടുന്ന റിപ്പബ്ളിക്കന്‍ കക്ഷി പക്ഷേ, പുതിയ മറുപടിയില്‍ തൃപ്തരല്ല.

നെംസോവ് വധം: നിര്‍ബന്ധിത കുറ്റസമ്മതമെന്ന് മനുഷ്യാവകാശ സംഘടന

Posted: 11 Mar 2015 10:42 AM PDT

Image: 

മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംസോവ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചെചന്‍ വംശജന്‍ സൂര്‍ ദദായേവിനെക്കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് റഷ്യന്‍ മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍.  

കുറ്റം സമ്മതിക്കാന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്‍െറ മുറിവുകള്‍ ദദായേവിന്‍െറ ശരീരത്തില്‍ കണ്ടതായി സംഘടനയുടെ വക്താവ് ആന്ദ്രേ ബാബുഷ്കിന്‍ പറഞ്ഞു. തലയില്‍ രണ്ടു ദിവസത്തോളം പ്രത്യേക ബാഗ് കെട്ടിവെച്ച് പീഡിപ്പിച്ചു. സുഹൃത്തിനെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ഒടുവില്‍ കുറ്റസമ്മത നാടകത്തിന് വഴങ്ങിയതെന്നും ജയിലില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരോട് ദദായേവ് പറഞ്ഞു. ദദായേവും കൂട്ടുപ്രതി ഷാഗിദ് ഗുബാഷേവും കഴിയുന്ന ജയിലില്‍ സന്ദര്‍ശനത്തിനത്തെിയ സംഘത്തോടാണ് പീഡനത്തിന്‍െറ നടുക്കുന്ന വിവരങ്ങള്‍ ഇരുവരും പങ്കുവെച്ചത്.

പീഡനവിവരങ്ങള്‍ കോടതിയില്‍ പറയണമെന്നുണ്ടായിരുന്നുവെങ്കിലും സംസാരിക്കാന്‍ അവസരം ലഭിച്ചില്ളെന്നും ദദായേവ് പറയുന്നു.
കോടതി കുറ്റം ചുമത്തിയ ഗുബാഷേവ് സംഭവം ഇപ്പോഴും നിഷേധിക്കുകയാണ്. കൊല നടക്കുമ്പോള്‍ ചെച്നിയയിലായിരുന്നുവെന്നും ദദായേവിനെ ഇന്‍ഗുഷെടിയയില്‍വെച്ച് അറസ്റ്റ് ചെയ്തതറിഞ്ഞ് അവിടെ ചെന്നപ്പോള്‍ തന്നെക്കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ഗുബാഷേവ് പറയുന്നു. കുറ്റവാളിയായിരുന്നുവെങ്കില്‍ ഒരിക്കലും പൊലീസിന്‍െറ അടുത്ത് ചെല്ലുമായിരുന്നില്ളെന്നാണ് അദ്ദേഹത്തിന്‍െറ വാദം. നിരന്തരം തല്ലിയും തലയില്‍ ബാഗുവെച്ചുകെട്ടിയുമാണ് അദ്ദേഹത്തെ മോസ്കോയിലത്തെിച്ചതത്രെ.

ഫെബ്രുവരി 27നാണ് റഷ്യന്‍ ഭരണ ആസ്ഥാനമായ ക്രൈംലിന് 200 മീറ്റര്‍ അകലെ പാലത്തില്‍വെച്ച് നെംസോവ് വെടിയേറ്റു മരിക്കുന്നത്.
പുടിന്‍ വിരുദ്ധ നിലപാടുകളുടെ ബലിയാടാവുകയായിരുന്നുവെന്നാണ് ആരോപണമെങ്കിലും ചെചന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ഷാര്‍ലി എബ്ദോ വിവാദത്തിലെ നെംസോവിന്‍െറ നിലപാടില്‍ അരിശം പൂണ്ടായിരുന്നുവത്രെ സംഭവം. ഈ വാദം പക്ഷേ, പലരും അംഗീകരിക്കുന്നില്ല.

 

ലോകത്തെ ഏറ്റവും ദുര്‍ഘടമായ നടപ്പാത സ്പെയിനില്‍ വീണ്ടും തുറക്കുന്നു

Posted: 11 Mar 2015 10:35 AM PDT

Image: 

മഡ്രിഡ്: ലോകത്തെ ഏറ്റവും അപകടകരവും ദുര്‍ഘടവുമെന്ന് വിശേഷിപ്പിക്കപ്പെട്ട നടപ്പാത സ്പെയിനില്‍ വീണ്ടും തുറക്കുന്നു. 100 മീറ്റര്‍ ഉയരത്തില്‍ തീരെ വീതികുറഞ്ഞ് മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാമിനിറ്റോ ഡെല്‍ റെയ് എന്ന നടപ്പാതയാണ് സാഹസിക സഞ്ചാരികള്‍ക്കായി മാസാവസാനത്തോടെ തുറക്കാന്‍ സ്പെയിനിലെ അന്തലൂസിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചുരുങ്ങിയ ഇടവേളകളില്‍ അഞ്ചുപേര്‍ താഴെവീണ് മരിച്ചതിനെ തുടര്‍ന്ന് 2001ല്‍ അടച്ചിട്ടതായിരുന്നു. 25 ലക്ഷം ഡോളര്‍ ചെലവിട്ട് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് തുറക്കുന്നത്.

‘രാജാവിന്‍െറ പാത’യെന്ന് വിളിക്കപ്പെടുന്ന ദുര്‍ഘട വഴിയില്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസാധ്യമാണ്. സാഹസിക യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളാണ് മുമ്പ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ എത്തുന്നത് ടൂറിസം മേഖലയില്‍ ഉണര്‍വേകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പരിസരത്തെ രണ്ട് ജല വൈദ്യുത നിലയങ്ങളിലേക്ക് വഴിയൊരുക്കി 1905ലാണ് കാമിനിറ്റോ ഡെല്‍ റെയ് തുറക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കിടെ വഴിയില്‍ പലതും പൊട്ടിപ്പൊളിഞ്ഞ് താഴെവീണു. ഇതാണ് സഞ്ചാരികള്‍ക്ക് കെണിയായത്.
 

കുമാര സംഭവം

Posted: 11 Mar 2015 10:06 AM PDT

Image: 

ഹൊബാര്‍ട്ട്: ലോകകപ്പിനപ്പുറം പാഡഴിക്കുമെന്ന് പ്രഖ്യാപിച്ചാണ് മരതക ദ്വീപുകാരന്‍ കുമാര്‍ ചോക്ഷനദ സംഗക്കാര ഓഷ്യാനിയയിലേക്ക് വിമാനം കയറിയത്. ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കാവല്‍നില്‍ക്കാന്‍ ബാറ്റും ഗ്ളൗസുമായി പടക്കിറങ്ങിയ സംഗ കരിയറിന്‍െറ അവസാനം സുവര്‍ണ ലിപികളില്‍ ചേര്‍ത്തതിന്‍െറ പ്രൗഡിയുമായി ഇനി ജന്മനാട്ടില്‍ തിരിച്ചത്തെും. ഏകദിന ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ തുടര്‍ച്ചയായ നാല് സെഞ്ച്വറിയുമായി തന്‍െറ സ്വരം ഇപ്പോഴും മികച്ചതാണെന്നാണ് സംഗക്കാര വിളിച്ചുപറഞ്ഞു. ബംഗ്ളാദേശ്, ഇംഗ്ളണ്ട്, ആസ്ട്രേലിയ, സ്കോട്ട്ലന്‍ഡ് എന്നിവരെ അടിച്ചൊതുക്കി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടത്തിന്‍െറയും നെറുകയിലാണ്. അഞ്ചെണ്ണവുമായി ലോകകപ്പിലെ സെഞ്ച്വറി എണ്ണത്തില്‍ രണ്ടാമതത്തെിയ സംഗ ഇത്തവണ 496 റണ്‍സുമായി ടോപ് സ്കോറര്‍ പട്ടികയില്‍ ഒന്നാമനായി മുന്നേറുകയാണ്.

ഈ റണ്‍കൊയ്ത്തിലൂടെ ലോകകപ്പ് ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമതത്തെിയിരിക്കുകയാണ് സംഗ. ആകെ 1487 റണ്‍സ് സ്വന്തമാക്കിയ താരത്തിന് മുന്നില്‍ റിക്കി പോണ്ടിങ്ങും (1743) സചിന്‍ ടെണ്ടുല്‍കറും(2278) ആണുള്ളത്. ബ്രയന്‍ ലാറയെയും (1225) സനത് ജയസൂര്യയെയും (1165) മറികടന്നായിരുന്നു സംഗക്കാരയുടെ കുതിപ്പ്. 2015ല്‍ എല്ലാ ഫോര്‍മാറ്റിലുമായി 1000 റണ്‍സ് തികക്കുന്ന ആദ്യതാരം എന്ന നേട്ടവും ആ കുതിപ്പിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇതുവരെ 1025 റണ്‍സാണ് സമ്പാദ്യം. വിക്കറ്റിന് മുന്നിലെ പോലെ പിന്നിലും കര്‍മനിരതനായ സംഗ, ആ വിഭാഗത്തിലും ലോകകപ്പ് റെക്കോഡുമായാണ് മടങ്ങുക.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കുവഹിച്ച നേട്ടം സംഗ സ്വന്തമാക്കി. 54 പേര്‍ സംഗയുടെ കൈകളിലൂടെ പവലിയനിലേക്ക് തിരിച്ചുനടന്നപ്പോള്‍ രണ്ടാമതുള്ള ആദം ഗില്‍ക്രിസ്റ്റിന്‍െറ നേട്ടം 52 ആണ്. രണ്ട് സ്കോട്ട്ലന്‍ഡ് ക്യാച്ചുകളിലൂടെയാണ് ഗില്‍ക്രിസ്റ്റിനെ സംഗക്കാര പിന്നിലാക്കിയത്. 15 വര്‍ഷം പൂര്‍ത്തിയാകുന്ന കരിയറില്‍ 14,000 ഏകദിന റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന ബഹുമതികടന്ന് സംഗ മുന്നേറിയതും ഈ ലോകകപ്പിലാണ്.

സൗരവിമാനം അഹ് മദാബാദില്‍; അടുത്ത ലക്ഷ്യം പൈലറ്റില്ലാ സൗരവിമാനം

Posted: 11 Mar 2015 08:02 AM PDT

Image: 

അഹ്മദാബാദ്: സൗരോര്‍ജം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ്2 ഇന്ത്യയിലത്തെി. ലോക  പര്യടനത്തിന്‍െറ ഭാഗമായി മസ്കത്തില്‍നിന്നും കഴിഞ്ഞ ദിവസം രാത്രി 11ഓടെ അഹ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം ഇനി ശനിയാഴ്ച വാരാണസിയിലേക്ക് തിരിക്കും. സാങ്കേതിക ലോകത്തെ പുത്തന്‍ വിസ്മയമായി ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സോളാര്‍ ഇംപള്‍സ് ബുധനാഴ്ച പാര്‍ലമെന്‍റിലും ചര്‍ച്ചയായി.
കഴിഞ്ഞ തിങ്കളാഴ്ച അബൂദബിയില്‍നിന്ന് രണ്ട് യാത്രക്കാരുമായി പര്യടനം ആരംഭിച്ച സൗരവിമാനം ആദ്യമായി കടലിന് കുറുകെ സഞ്ചരിച്ചുവെന്ന റെക്കോഡും ഇതോടെ സ്വന്തമാക്കി. കൂടുതല്‍ സാങ്കേതികത്തികവാര്‍ന്ന സൗരവിമാനങ്ങള്‍ രൂപകല്‍പന ചെയ്യുമെന്ന് സോളാര്‍ ഇംപള്‍സ് പ്രോജക്ടിന്‍െറ സി.ഇ.ഒയും യാത്രക്കാരില്‍ ഒരാളുമായ ആന്ദ്രേ ബോര്‍ഷ്ബെര്‍ഗും പൈലറ്റ് ബെര്‍ട്രന്‍ഡ് പിക്കാര്‍ഡും ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്‍െറ ആദ്യപടിയായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പൈലറ്റില്ലാ സോളാര്‍ വിമാനങ്ങള്‍ നിര്‍മിക്കും. 20,000 മീറ്റര്‍ വരെ ഉയരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനമായിരിക്കും ഇത്. നിലവില്‍ വലിയ ചെലവില്‍ നിര്‍മിക്കപ്പെടുന്ന ഡ്രോണ്‍ വിമാനങ്ങള്‍ക്ക് പകരം വെക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണം എന്നതിനപ്പുറം, പുനരുപയോഗത്തിനുതകുന്ന ഊര്‍ജ സ്രോതസ്സുകളെ പരിചയപ്പെടുത്തുന്ന പ്രചാരണം കൂടി ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നുവെന്നും ഇവര്‍ പറയുന്നു. 120 കോടി ഇന്ത്യന്‍ ജനതയുടെ പിന്തുണ ഇതിന് ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ബോര്‍ഷ്ബെര്‍ഗും പിക്കാര്‍ഡും കൂട്ടിച്ചേര്‍ത്തു.
സോളാര്‍ ഇംപള്‍സ് ഇന്ത്യയിലത്തെിയ വിവരം കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പു മന്ത്രി ഹര്‍ഷവര്‍ധന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. പരിസ്ഥിതി കൂടുതല്‍ ചൂഷണത്തിന് വിധേയമാവുകയും ആഗോള താപന ഭീതിയില്‍ ലോകം അകപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗരോര്‍ജ ഗവേഷണത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ശനിയാഴ്ച വാരാണസിയിലത്തെുന്ന വിമാനം അവിടുന്ന് മ്യാന്മര്‍ വഴി ചൈനയിലേക്കാണ് പോവുക. അഞ്ചുമാസത്തിനുള്ളില്‍ അബൂദബിയില്‍തന്നെ തിരിച്ചത്തെുന്ന തരത്തിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. 17000ലധികം സോളാര്‍ സെല്ലുകളുടെ സഹായത്തോടെയാണ് ഈ വിമാനം 35,000 കിലോമീറ്റര്‍ യാത്രക്കൊരുങ്ങിയിരിക്കുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP