ചന്ദ്രബോസ് വധം: നിസാമിന് ജാമ്യമില്ല Madhyamam News Feeds | ![]() |
- ചന്ദ്രബോസ് വധം: നിസാമിന് ജാമ്യമില്ല
- ജോയ്സും ബല്‍ബീണിയും തിളങ്ങി; അയര്‍ലന്‍ഡ് 331
- അനധികൃത കുളം നിര്‍മാണം തഹസില്‍ദാര്‍ തടഞ്ഞു
- ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവെക്കും^ ശ്രീലങ്കന്‍ പ്രധാനമന്ത്രി
- പാകിസ്താന് 222 റണ്‍സിന് പുറത്ത്
- ജി. കാര്‍ത്തികേയന്‍ അന്തരിച്ചു
- അഭിമുഖത്തിനായി മുകേഷ് സിങ്ങിന് 40,000 രൂപ പ്രതിഫലം നല്‍കി?
- തടവുകാരുടെ കൈമാറ്റം: ഇന്ത്യ–കുവൈത്ത് കരാറിന് പാര്‍ലമെന്‍റ് അംഗീകാരം
- വര്‍ണങ്ങളില്‍ മുങ്ങി ഹോളി ആഘോഷം
- ഖുംറ ചലചിത്ര മേളക്ക് തിരിതെളിഞ്ഞു
- ഡി.ജി.പിയെ പൂര്‍ണമായി വിശ്വസിക്കുന്നു^ ഉമ്മന്‍ചാണ്ടി
- നിര്‍ഭയ ഡോക്യുമെന്‍ററി: പ്രതിഭാഗം അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്‍റെ നോട്ടീസ്
- ഇന്ത്യയുടെ സ്ത്രീവിരുദ്ധ മുഖം
- ‘ഇത് മിനിസ്റ്ററുടെ താല്‍പര്യമല്ല; നമ്മുടെ സ്വാമിയുടേത്’
- ആദ്യയാത്രയില്‍ മനംനിറഞ്ഞ് ആദിവാസി കുട്ടികള്‍
- ബലാല്‍സംഗക്കേസിലെ പ്രതിയെ അടിച്ചുകൊന്ന സംഭവം: പൊലീസ് വെടിവെപ്പില്‍ ഒരു മരണം
- ഗെയിലാട്ടമല്ലിത് വൈഡാട്ടം
- വിമാനത്താവളം പൂട്ടല്‍: കമ്പനികള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നു
- ഇസ്രായേലുമായുള്ള സുരക്ഷാ സഹകരണം ഫലസ്തീന്‍ അവസാനിപ്പിച്ചു
- അസീറിയന്‍ ചരിത്ര നഗരം ഐ.എസ് തകര്‍ത്തു
- ചൊവ്വയിലെ ‘നഷ്ട’ സമുദ്രത്തിന് പുതിയ തെളിവ്
- വീണ്ടും ബോകോ ഹറാം നരവേട്ട; 64 മരണം
- ഈജിപ്ത് റഷ്യയുമായി സൈനിക സഹകരണ കരാര്‍ ഒപ്പുവെച്ചു
- കൃഷ്ണമൂര്‍ത്തി^ജേക്കബ് ജോബ് സംഭാഷണം പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കി
- രക്ഷകനായി ധോണി; ഇന്ത്യക്ക് നാല് വിക്കറ്റ് ജയം
ചന്ദ്രബോസ് വധം: നിസാമിന് ജാമ്യമില്ല Posted: 06 Mar 2015 11:55 PM PST Image: ![]() തൃശൂര്‍: സുരക്ഷാ ജീവനക്കാരന്‍ചന്ദ്രബോസിനെ വാഹനമിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജാമ്യമില്ല. നിസാമിന്‍്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഡി.ജി.പി അടക്കമുള്ളവര്‍ നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
|
ജോയ്സും ബല്‍ബീണിയും തിളങ്ങി; അയര്‍ലന്‍ഡ് 331 Posted: 06 Mar 2015 11:10 PM PST Image: ![]() ഹൊബാര്‍ട്ട്: ലോകകപ്പ് ക്രിക്കറ്റില്‍ സിംബാബ് വെക്കെതിരായ മത്സരത്തില്‍ അയര്‍ലന്‍ഡിന് മികച്ച സ്കോര്‍. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സാണ് ഐറിഷ് സംഘം സ്കോര്‍ ചെയ്തത്. എഡ് ജോയ്സും (112) മികവിലും ആന്‍ഡ്രൂ ബല്‍ബീണി (97)യുമാണ് അയര്‍ലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. വില്യം പോര്‍ട്സ് ഫീല്‍ഡ് (29), പോള്‍ സ്റ്റില്‍റിങ് (10), കെവിന്‍ ഒബ്രിയാന്‍ (24), ഗാരി വില്‍സണ്‍ (25) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. നീല്‍ ഒബ്രിയാന്‍ (2), ഡോക്ക്റെല്‍ (5), കുസാക്ക് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 103 പന്തില്‍ 9 ബൗണ്ടറിയും 3 സിക്സുമടങ്ങുന്നതായിരുന്നു ജോയ്സിന്‍െറ ഇന്നിങ്ങ്സ്. 79 പന്തില്‍ നിന്നായിരുന്നു ബല്‍ബീണി 97 റണ്‍സെടുത്തത്. 7 ബൗണ്ടറിയും 4 സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്ങ്സ്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ ബല്‍ബീണി റണ്‍ ഒൗട്ടാവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ജോയ്സും ബല്‍ബീണിയും ചേര്‍ന്ന് 138 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പോര്‍ട്ട്ഫീല്‍ഡിനൊപ്പം ചേര്‍ന്ന് ജോയ്സ് 63 റണ്‍സും കൂട്ടിച്ചേര്‍ത്തു. നേരത്തേ ടോസ് നേടിയ സിംബാബ് വെ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. |
അനധികൃത കുളം നിര്‍മാണം തഹസില്‍ദാര്‍ തടഞ്ഞു Posted: 06 Mar 2015 11:09 PM PST വേങ്ങര: ഗ്രാമപഞ്ചായത്തിലെ കുറ്റൂര്‍പാടത്ത് സ്വകാര്യവ്യക്തികള്‍ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലത്ത് കുളം നിര്‍മിക്കാനൊരുങ്ങിയത് റവന്യൂ അധികൃതര്‍ തടഞ്ഞു. കുറ്റൂര്‍പാടത്ത് കൂരിയാട് കൊളപ്പുറം ദേശീയപാതക്ക് കിഴക്കുവശത്താണ് 40 സെന്‍റ് സ്ഥലത്ത് കുളം നിര്‍മിക്കാനൊരുങ്ങിയത്. ഈ സ്ഥലം കഴിഞ്ഞവര്‍ഷം പഞ്ചായത്തിന് വിട്ടുനല്‍കിയിട്ടുണ്ടത്രെ. കൃഷിക്ക് ജലസേചന ആവശ്യങ്ങള്‍ക്കും മറ്റ് സമയങ്ങളില്‍ നീന്തല്‍കുളമായും ഉപയോഗിക്കാനാണ് കുളം കുഴിക്കാന്‍ ഒരുങ്ങിയതെന്ന് പറയപ്പെടുന്നു. |
Posted: 06 Mar 2015 10:15 PM PST Image: ![]() ചെന്നൈ: ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവെക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ആരെങ്കിലും എന്‍െറ വീട്ടിലേക്ക് അതിക്രമിച്ച് കടന്നാല്‍ ഞാന്‍ വെടിവെക്കും. നിങ്ങളെന്തിന് ഞങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നു. നിങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മത്സ്യബന്ധനം നടത്തുക. അപ്പോള്‍ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിക്രമസിംഗെ പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12ന് ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ശ്രീലങ്കക്ക് ചൈനയുമായും ഇന്ത്യയുമായുമുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച വിക്രമസിംഗെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം രണ്ടായിത്തന്നെ കാണാനാണ് ശ്രീലങ്ക താല്‍പര്യപ്പെടുന്നതെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശ്രീലങ്കക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
പാകിസ്താന്‍ 222 റണ്‍സിന് പുറത്ത് Posted: 06 Mar 2015 09:55 PM PST Image: ![]() ഓക്ലാന്‍ഡ്: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന്‍ 222 റണ്‍സിന് പുറത്ത്. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 46.4 ഓവറില്‍ ഡെയില്‍ സ്റ്റെയിനും സംഘവും പാക് ബാറ്റിംഗ് നിരയെ തളച്ചിട്ടു. മിസ്ബാഹുല്‍ ഹഖ് (56), സര്‍ഫ്രാസ് അഹ്മദ് (49) എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഡെയില്‍ സ്റ്റെയിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മോണി മോര്‍ക്കലും അബോട്ടും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61റണ്‍സെടുത്തിട്ടുണ്ട്. ഡി കോക്കിന്‍െറ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഓപണര്‍ അഹ്മദ് ഷെഹ്സാദിനെ (18) തുടക്കത്തിലേ പാകിസ്താന് നഷ്ടമായിരുന്നു. തുടര്‍ന്ന് യൂനുസ്ഖാനും സര്‍ഫ്രാസ് അഹ്മദും ചേര്‍ന്ന് പതിയെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സെടുത്തു. റണ്‍ഒൗട്ടായി സര്‍ഫ്രാസ് മടങ്ങിയതോടെ പാക് സ്കോര്‍ പതിയെ താഴ്ന്നു. തുടര്‍ന്നത്തെിയ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖിനെ കൂട്ടുപിടിച്ച് യൂനുസ് ഖാന്‍ പതിയെ സ്കോര്‍ കണ്ടത്തൊന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ 37 റണ്‍സില്‍ നില്‍ക്കെ യൂനുസ് വീണു. ഷാഹിദ് അഫ്രീദി 22 റണ്‍സെടുത്തു, 37ാം ഓവറിനിടെ ഈഡന്‍ പാര്‍ക്കില്‍ മഴയത്തെിയതിനെ മത്സരം കുറച്ചു സമയത്തേക്ക് തടസ്സപ്പെട്ടു. പിന്നീടത്തെിയ ഷൊഹൈബ് മഖ്സൂദ് (8), ഉമര്‍ അക്മല്‍ (13) മുഹമ്മദ് ഇര്‍ഫാന്‍ (1), റഹാത്ത് അലി(1), സൊഹൈല്‍ ഖാന്‍ (3), വഹാബ് റിയാസ് (0) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. |
ജി. കാര്‍ത്തികേയന്‍ അന്തരിച്ചു Posted: 06 Mar 2015 09:15 PM PST Image: ![]() ബംഗളൂരു: സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ 10.30 ഓടെ ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ളോബല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മന്ത്രിമാരും പ്രമുഖ നേതാക്കളും ബംഗളൂരുവിലെ ആശുപത്രിയിലത്തെിയിരുന്നു. സ്പീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാറിന്‍റെ ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. കോണ്‍ഗ്രസ് (ഐ) യിലെ പ്രമുഖ നേതാവായിരുന്ന ജി കാര്‍ത്തികേയന്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 1995ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001 ല്‍ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തു. വര്‍ക്കലയായിരുന്നു സ്വദേശം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്. |
അഭിമുഖത്തിനായി മുകേഷ് സിങ്ങിന് 40,000 രൂപ പ്രതിഫലം നല്‍കി? Posted: 06 Mar 2015 09:10 PM PST Image: ![]() ന്യൂഡല്‍ഹി: നിര്‍ഭയ ഡോക്യുമെന്‍ററിക്കായി അഭിമുഖം ചിത്രീകരിക്കാന്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി മുകേഷ് സിങ്ങിന് നിര്‍മാതാക്കള്‍ 40,000 രൂപ നല്‍കിയതായി റിപ്പോര്‍ട്ട്. നവഭാരത് ടൈംസാണ് വാര്‍ത്ത പുറത്തു വിട്ടത്. സംവിധായിക ലെസ്ലി ഉദ് വിന്‍ മുകേഷിന്‍െറ അഭിമുഖം ലഭിക്കുന്നതിനായി ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. ഖുല്ലാര്‍ എന്ന ഒരു വ്യക്തിയാണ് ഇക്കാര്യത്തില്‍ ഉദ് വിനെ സഹായിച്ചത്. അഭിമുഖത്തിനായി ഉദ് വിന്‍ നടത്തിയ നീക്കങ്ങള്‍ തുടക്കത്തില്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് തിഹാര്‍ ജയിലില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അഭിമുഖത്തിനായി അനുമതി ലഭിച്ചു. ഏറെക്കാലം നീണ്ട ശ്രമത്തിനൊടുവിലാണ് അഭിമുഖത്തിനായി മുകേഷ് സമ്മതിച്ചത്. പ്രതിഫലമായി ഇയാള്‍ ആദ്യം രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ തുക 40,000 രൂപയായി നിശ്ചയിക്കുകയായിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ ഇക്കാര്യത്തെക്കുറിച്ച് തീഹാര്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം മുകേഷിന്‍െറ ജയില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല. തുക ഇയാളുടെ കുടുംബത്തിന് നല്‍കിയെന്നാണ് വിവരം.
|
തടവുകാരുടെ കൈമാറ്റം: ഇന്ത്യ–കുവൈത്ത് കരാറിന് പാര്‍ലമെന്‍റ് അംഗീകാരം Posted: 06 Mar 2015 09:05 PM PST Image: ![]() സിറ്റി: തടവുകാരെ കൈമാറുന്നതിന് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച കരാറിന് കുവൈത്ത് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ 2013ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാറിനാണ് കുവൈത്ത് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് ഇതിന് നേരത്തേ അംഗീകാരം നല്‍കിയിരുന്നു. ഒരു മാസത്തിനകം കരാര്‍ നടപ്പില്‍വരുമെന്നാണ് സൂചന. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കാണ് കരാറിന്‍െറ ആനുകുല്യം ലഭിക്കുക. |
വര്‍ണങ്ങളില്‍ മുങ്ങി ഹോളി ആഘോഷം Posted: 06 Mar 2015 08:24 PM PST Image: ![]() ദുബൈ/അബൂദബി: സൗഹൃദത്തിന്‍െറയും കൂട്ടായ്മയുടെയും സന്ദേശം പകര്‍ന്ന് യു.എ.ഇയിലെ വടക്കേ ഇന്ത്യന്‍ സമൂഹം ഹോളി ആഘോഷിച്ചു. |
ഖുംറ ചലചിത്ര മേളക്ക് തിരിതെളിഞ്ഞു Posted: 06 Mar 2015 08:16 PM PST Image: ![]() ദോഹ: പ്രഥമ ഖുംറ ചലചിത്ര മേളക്ക് കതാറയില്‍ തുടക്കമായി. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മേളയില്‍ നൂറിലേറെ ചലചിത്ര പ്രതിഭകള്‍ സംഗമിക്കുന്ന മേളയിലേക്ക് പ്രതിനിധികളെ ഡി.എഫ്.ഐ സി.ഇ.ഒ ഫാത്തിമ അല്‍റുമൈഹി സ്വാഗതം ചെയ്തു. ക്രിയാത്മകമായ പങ്കാളിത്തത്തിന്‍െറ പുതിയ തുടക്കമാണ് ഖുംറയെന്ന് അവര്‍ പറഞ്ഞു. ആശയങ്ങളുടെയും വിജ്ഞാനത്തിന്‍െറയും പ്രചോദനത്തിന്‍െറയും പരസ്പര കൈമാറ്റമാണ് ഇവിടെ നടക്കുന്നത്. ലോക സിനിമയിലെ പ്രമുഖരുടെ ചിത്രങ്ങളോടൊപ്പം നവാഗത സൃഷ്ടികളും ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവരസരമൊരുക്കുന്ന മേള കൂടിയാണ് ഇതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. |
ഡി.ജി.പിയെ പൂര്‍ണമായി വിശ്വസിക്കുന്നു^ ഉമ്മന്‍ചാണ്ടി Posted: 06 Mar 2015 08:10 PM PST Image: ![]() കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ഇടപെട്ടെന്ന വെളിപ്പെടുത്തല്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി. ജോര്‍ജ് ഹാജരാക്കിയ സി.ഡിയില്‍ ഡി.ജി.പിക്കെതിരെ നേരിട്ട് തെളിവില്ല. പി.സി ജോര്‍ജിന്‍റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ഡി.ജി.പിക്കെതിരെ അന്വേഷണമുണ്ടാകില്ളെന്നും അദ്ദേഹം പറഞ്ഞു. |
നിര്‍ഭയ ഡോക്യുമെന്‍ററി: പ്രതിഭാഗം അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്‍റെ നോട്ടീസ് Posted: 06 Mar 2015 07:44 PM PST Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗം ആസ്പദമാക്കി ബി.സി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്‍ററിയില്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഭാഗം അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. വിവാദ പരാമര്‍ശങ്ങളില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടേത് മഹത്തായ സംസ്കാരമാണ്. എന്നാല്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവുമില്ളെന്നാണ് എം.എല്‍ ശര്‍മ്മ ഡോക്യുമെന്‍ററിക്ക് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. എ.കെ സിങ്ങും സമാനമായ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു. |
Posted: 06 Mar 2015 06:22 PM PST Image: ![]() പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മാതാവുമായ ലെസ്ലി ഉദ്വിന്‍ 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന പൈശാചിക കൂട്ടബലാത്സംഗത്തില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയുടെ ദുരന്തത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ബി.ബി.സി ഡോക്യുമെന്‍ററി ചിത്രം വിലക്കിനെ മറികടന്ന് പ്രദര്‍ശിപ്പിച്ച ചാനലിനെതിരെ കേസിനൊരുങ്ങുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. സ്വയം മാനഭംഗശ്രമത്തിനിരയായ ദുരനുഭവമുള്ള ലെസ്ലി രണ്ടു വര്‍ഷക്കാലം ഇന്ത്യയില്‍ താമസിച്ച് ‘ഇന്ത്യയുടെ പുത്രി’ എന്ന ഡോക്യുമെന്‍ററി തയാറാക്കാന്‍ ഇരയുടെ മാതാപിതാക്കള്‍, പ്രതികളിലൊരാളായ മുകേഷ് സിങ്, പ്രതികളുടെ അഭിഭാഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, പ്രമുഖ നിയമജ്ഞനായ ഗോപാല്‍ സുബ്രഹ്മണ്യം, വനിതാവകാശ പ്രവര്‍ത്തക കവിത കൃഷ്ണന്‍ തുടങ്ങി ഒരുപാട് പേരുമായി സംവദിച്ചിട്ടുണ്ട്. അവരുടെയെല്ലാം ഭാഷ്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മൂന്നു വര്‍ഷംകൊണ്ട് അവധാനപൂര്‍വം തയാറാക്കിയ ഈ പടം ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് സംപ്രേഷണം ചെയ്യാനാണ് ബി.ബി.സി ഉദ്ദേശിച്ചിരുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമായതിനെ തുടര്‍ന്ന് മുന്‍കൂട്ടി പുറത്തുവിടുകയായിരുന്നു. യു.പി.എയുടെ ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍െറ മന്ത്രാലയം നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് തിഹാര്‍ ജയിലില്‍ കേസിലെ പ്രതി മുകേഷ് സിങ്ങിനെ കണ്ടതും അഭിമുഖം സംഘടിപ്പിച്ചതും. കൂട്ട ബലാത്സംഗത്തിന്‍െറ ഉത്തരവാദിത്തം ഇരയുടെ മേല്‍ തന്നെ ചുമത്തിയ മുകേഷ് ആണുങ്ങള്‍ ബലാത്സംഗം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ സംയമനം പാലിക്കണമെന്നും കുലീന യുവതികള്‍ രാത്രി ഒമ്പതിനുശേഷം പുറത്തിറങ്ങി നടക്കില്ളെന്നും മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്കോ പാര്‍ലറിലും ബാറുകളിലും പെണ്‍കുട്ടികള്‍ കറങ്ങി നടക്കരുതെന്നുമൊക്കെ തട്ടിവിട്ടത് സഹിക്കാവുന്നതിലപ്പുറമുള്ള വിടുവായത്തമാണെന്നതില്‍ സംശയമില്ല. ഇതിന്‍െറ പേരിലാണ് പടം ശക്തമായ പ്രതിഷേധം ഇന്ത്യന്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ക്ഷണിച്ചുവരുത്തിയിരിക്കുന്നതും. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ബി.ബി.സി സിനിമ സംപ്രേഷണം ചെയ്തതിനെതിരാണ്. അതേയവസരത്തില്‍, ക്രൂരപീഡനത്തിനിരയായി ജീവന്‍ വെടിയേണ്ടിവന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചിത്രത്തെ എതിര്‍ക്കുന്നില്ളെന്നത് ശ്രദ്ധേയമാണ്. കുറ്റവാളികളുടെ ദുഷ്ടമനസ്സ് അനാവരണം ചെയ്യപ്പെടേണ്ടതു തന്നെയാണെന്നാണ് അവരുടെ അഭിപ്രായം. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിലൊന്നാണിതെന്നാണ് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്‍െറ പ്രതികരണം. ‘ഇന്ത്യയുടെ പുത്രി’ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നും അതിലെന്താണെന്ന് തിരിച്ചറിയണമെന്നുമാണ് വനിതാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണനും അഭിപ്രായപ്പെടുന്നത്. ഫിലിം നിരോധിക്കണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ട സി.പി.എം മെംബര്‍ പി.കെ. ശ്രീമതി തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്ങുമായി മുഖാമുഖം നടത്താന്‍ ബ്രിട്ടീഷ് വനിതയെ അനുവദിച്ച മുന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തെയും യു.പി.എ സര്‍ക്കാറിനെയുമാണ് പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിച്ചിരിക്കുന്നത്. വാസ്തവത്തില്‍ എന്തിലും ഏതിലും രാഷ്ട്രീയം കാണാന്‍ ശ്രമിക്കുകയും സാമൂഹിക പ്രശ്നങ്ങളെ രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നതല്ളേ ചോദ്യംചെയ്യപ്പെടേണ്ടത്? ഓരോ ഇരുപത് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന ഇന്ത്യ മഹാരാജ്യത്ത്, ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് സ്ത്രീപീഡനത്തിന് വധശിക്ഷവരെ വിധിക്കാവുന്നവിധം നിയമം കര്‍ശനമാക്കിയിട്ടും അത്തരം പൈശാചിക കൃത്യങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. എങ്ങനെ കുറയും? പാര്‍ലമെന്‍റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവരില്‍പോലും നല്ളൊരു പങ്കും ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീപീഡന കേസുകളിലെ പ്രതികളാണ്. നിയമങ്ങള്‍ കര്‍ശനമാക്കുകയും ശിക്ഷ പരമാവധി കഠിനമാക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ പങ്കുവഹിക്കുന്നവര്‍ പോലും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും അവിഹിത മാര്‍ഗങ്ങളിലൂടെ അന്വേഷണം പ്രഹസനമാക്കുകയും തുമ്പില്ലാതാക്കുകയും ചെയ്യുകയാണ്. ഇപ്പോള്‍ തന്നെ തൃശൂരില്‍ സെക്യൂരിറ്റിക്കാരനെ മൃഗീയമായി മര്‍ദിച്ചുകൊന്ന വ്യവസായ പ്രമുഖനെ എവ്വിധവും രക്ഷിക്കാന്‍ പ്രമുഖ കക്ഷികളുടെ നേതാക്കളും ഉന്നത പൊലീസ് അധികാരികളും ചരടുവലിക്കുന്നതിന്‍െറ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്‍െറ ക്രിമിനല്‍ മുഖവും സ്ത്രീവിരുദ്ധ മനോഭാവവും അനാവരണം ചെയ്യാനുള്ള മാധ്യമശ്രമങ്ങളെയല്ല നിയമത്തിന്‍െറ ചാട്ടവാര്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തേണ്ടത്. തടസ്സപ്പെടുത്താന്‍ ശ്രമിച്ചാലും ഈ ഡിജിറ്റല്‍ യുഗത്തില്‍ അത് ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള പരിഹാസ്യശ്രമമായി കലാശിക്കുകയേ ഉള്ളൂ. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിച്ചിട്ട് കാര്യമില്ല. തികച്ചും പ്രാകൃതമായ ഇന്ത്യന്‍ പുരുഷമനസ്സിലേക്ക് ടോര്‍ച്ചടിക്കുന്ന ‘ഇന്ത്യയുടെ പുത്രി’ക്കെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ സ്ത്രീകള്‍ക്കെതിരായ നീതിനിഷേധത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കട്ടെ. പാര്‍ലമെന്‍റിനകത്തും പുറത്തുമുള്ള ക്രിമിനലുകളെ കാരാഗൃഹത്തിലടയ്ക്കാന്‍ വഴിതേടട്ടെ. |
‘ഇത് മിനിസ്റ്ററുടെ താല്‍പര്യമല്ല; നമ്മുടെ സ്വാമിയുടേത്’ Posted: 06 Mar 2015 10:40 AM PST Image: ![]() മുന്‍ തൃശൂര്‍ കമീഷണര്‍ ജേക്കബ് ജോബും മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍: |
ആദ്യയാത്രയില്‍ മനംനിറഞ്ഞ് ആദിവാസി കുട്ടികള്‍ Posted: 06 Mar 2015 10:20 AM PST Image: ![]() കോഴിക്കോട്: ഒഴിഞ്ഞ പാത്രവുമായി മന്ത്രികലോകത്തേക്കുള്ള വാതില്‍ തുറന്ന് ഒരു മാന്ത്രികന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഓം ഹ്രീം ഭൂം ഹുഡിനോ. എല്ലാവരും മന്ത്രം ചൊല്ലി പാത്രത്തിനുനേരെ കൈയുയര്‍ത്തി. അതാ പാത്രം നിറയെ മിഠായികള്‍. കൗതുകവും കൊതിയുംമൂലം അവര്‍ ആ മന്ത്രം മന$പാഠമാക്കി. ഇനി ഒഴിഞ്ഞ പാത്രം കിട്ടിയാല്‍ മിഠായി നിറക്കാന്‍. നക്ഷത്രക്കണ്ണുകളില്‍ കൗതുകംനിറച്ച് കോഴിക്കോട് കാണാനത്തെിയ ആദിവാസി, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് ഇവര്‍. മേഖലാ ശാസ്ത്രകേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ടു നടക്കവേ ഈ കുട്ടികളെ അദ്ഭുതപ്പെടുത്താന്‍ എത്തിയത് മാന്ത്രികനായ പ്രദീപ് ഹുഡിനോ. വിരിഞ്ഞ കണ്ണുകളില്‍ നിറഞ്ഞ അദ്ഭുതത്തോടെ അവരോരുത്തരും ആദ്യമായി കാണുന്ന മാന്ത്രികവിദ്യ ആസ്വദിച്ചു. ഇരുമ്പുവടി വീശല്‍ കൊണ്ട് പൂക്കളായി മാറിയത് കണ്ട് പരസ്പരം നോക്കി ഞെട്ടിത്തരിച്ചിരുന്ന വിദ്യാര്‍ഥികള്‍ നീണ്ട കയര്‍ മുറിച്ച ശേഷം ഒരേ നീളത്തിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ജില്ലാ കലക്ടറെ കണ്ട് ആര്‍ത്തു ചിരിച്ചു. മരവള്ളിയില്‍ മാത്രം ഊഞ്ഞാലാടി പരിചയിച്ചവര്‍ സ്വപ്നത്തിലെന്നപോലെ ഇരുമ്പുചങ്ങലയില്‍ കൊരുത്ത ഊഞ്ഞാലില്‍ ആസ്വദിച്ചിരുന്നാടി. നിലമ്പൂരിലെ വനപ്രദേശങ്ങളായ നെടുങ്കയം, മുണ്ടക്കടവ് ഭാഗത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ നാലാം ക്ളാസുവരെയുള്ള വിദ്യാര്‍ഥികളാണിവര്‍. പലരും ഉത്സാഹത്തോടെയും ചിലര്‍ സങ്കോചത്തോടെയും ശാസ്ത്രകേന്ദ്രത്തിന്‍െറ മുറ്റത്ത് ഓടിക്കളിച്ചു. അരുണ്‍ കുമാറും വിജയും സന്ദീപും വിവേകും അനന്തുവും അരുണിമയും താരയും നന്ദിനിയുമെല്ലാം ആദ്യമായി ഊരിനു പുറത്തിറങ്ങിയതിന്‍െറ സന്തോഷത്തിലാണ്. ആദ്യ ബസ് യാത്ര പക്ഷേ പലര്‍ക്കും ഇഷ്ടമായിട്ടില്ല. ദൂരയാത്രയില്‍ നിരന്തരം ഛര്‍ദിച്ചതാണ് ബസ് യാത്ര വെറുക്കാനിടയാക്കിയതെന്ന് അരുണിമ പറഞ്ഞു. ചാനലുകാര്‍ കാമറയുമായത്തെിയപ്പോള്‍ ഭയം കൊണ്ടവള്‍ പിറകോട്ടുവലിഞ്ഞു. പിന്നീട് നാണംകൊണ്ട് മുഖം പൊത്തി. പൊലീസുകാരനാകണമെന്ന് ആഗ്രഹിച്ച അരുണ്‍കുമാര്‍ ധൈര്യത്തോടുകൂടി ചാനലുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അധ്യാപകരായ ടി.കെ. വിജയന്‍, പി. രാധാകൃഷ്ണന്‍, അഞ്ചു രക്ഷിതാക്കള്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രതീഷ് എന്നിവര്‍ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രകേന്ദ്രം സന്ദര്‍ശിക്കാനത്തെിയ ഈ ആദിവാസികുട്ടികളെ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും എത്തി. ശാസ്ത്രകേന്ദ്രത്തിലെ കാഴ്ചകള്‍ ആസ്വദിച്ച ശേഷം കടപ്പുറത്ത് സൂര്യാസ്തമയവും ആകാശവാണിയും കണ്ട് സന്തോഷത്തോടെ മടങ്ങി. |
ബലാല്‍സംഗക്കേസിലെ പ്രതിയെ അടിച്ചുകൊന്ന സംഭവം: പൊലീസ് വെടിവെപ്പില്‍ ഒരു മരണം Posted: 06 Mar 2015 10:07 AM PST Image: ![]() Subtitle: ദിമാപൂരില്‍ കര്‍ഫ്യൂ, കേന്ദ്രം റിപ്പോര്‍ട്ട് തേടി ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ യുവാവിനെ ജനക്കൂട്ടം ജയിലില്‍നിന്ന് വലിച്ചിറക്കി കൊന്നു കെട്ടിത്തൂക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാഗാലാന്‍ഡ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. വ്യാഴാഴ്ചയാണ് നാഗാലാന്‍ഡിന്‍െറ വാണിജ്യ തലസ്ഥാനമായ ദിമാപൂരില്‍ ആളുകള്‍ സെന്‍ട്രല്‍ ജയിലില്‍ ഇരച്ചുകയറി അക്രമം നടത്തിയത്. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ച പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ചയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടികളെടുത്തതായി അറിയിച്ചു. നാഗാ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്നാരോപിക്കപ്പെടുന്ന സയ്യിദ് ഫരീദ് ഖാന്‍ (35) എന്ന യുവാവിനെ കഴിഞ്ഞമാസം അവസാനം പൊലീസ് പിടികൂടിയിരുന്നു. പഴയ ഇരുമ്പു സാധനങ്ങളുടെ കച്ചവടം നടത്തിയിരുന്ന ഇയാള്‍ ബംഗ്ളാദേശി നിന്നുള്ള കുടിയേറ്റക്കാരനാണെന്ന് വ്യക്തമായതോടെ മണ്ണിന്‍െറ മക്കള്‍ വാദമുയര്‍ത്തുന്ന നാഗാ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കുറേ പേര്‍ ബുധനാഴ്ച ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലത്തെി പ്രതിയെ തങ്ങള്‍ക്കു കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളുടെ വ്യാപാര ലൈസന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് നഗരസഭാ കാര്യാലയത്തില്‍ പ്രകടനവുമായി എത്തിയ ആയിരക്കണക്കിനു പേര്‍ പിന്നീട് ജയിലിലേക്ക് ഇരച്ചുകയറി. പരസ്യ വിചാരണ നടത്താനെന്ന പേരില്‍ പിടികൂടി ഏഴു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചും മര്‍ദിച്ചും കൊണ്ടു പോകുന്നതിനിടെ പ്രതി കൊല്ലപ്പെട്ടു. തുടര്‍ന്ന്, മൃതദേഹം നഗരമധ്യത്തിലെ ക്ളോക് ടവറില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇവര്‍ പിന്നീട് വാഹനങ്ങളും മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തീവെച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഇനിതോ സെമ എന്ന യുവാവാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണ്. അക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍. സെല്യാങ് അറിയിച്ചു. സംഭവത്തെ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അപലപിച്ചു. അക്രമം ഹീനവും മനുഷ്യത്വരഹിതവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബലാത്സംഗക്കേസ് പ്രതിക്ക് ശിക്ഷ നല്‍കേണ്ടത് നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലൂടെ ആയിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ ഓള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സംഭവത്തെ അപലപിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നാഗാലാന്‍ഡിലെ അസം ജനതയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അസമിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നു. ഓള്‍ അസം മൈനോറിറ്റീസ് സ്റ്റുഡന്‍റ്സ് യൂനിയന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറയും സഹമന്ത്രി കിരണ്‍ റിജിജുവിന്‍െറയും കോലം കത്തിച്ചു. അതിനിടെ, അക്രമം ഭയന്ന് പ്രദേശത്തെ മുസ്ലിംകള്‍ വ്യാപകമായി പലായനംചെയ്യുകയാണ്. എന്നാല്‍, വൈകാതെ സാധാരണനില പുന:സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ദിമാപൂര്‍ മുസ്ലിം കൗണ്‍സില്‍ അധ്യക്ഷന്‍ എ. റഹ്മാന്‍ അറിയിച്ചു. പ്രശ്നങ്ങള്‍ വര്‍ഗീയമായി വഴിമാറാതിരിക്കാന്‍ സമാധാന കമ്മിറ്റികള്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
Posted: 06 Mar 2015 10:06 AM PST Image: ![]() പെര്‍ത്തിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടുമ്പോള്‍ എന്‍െറ അടുത്തിരുന്ന ട്രിനിഡാഡ് സ്വദേശി മൈക്കല്‍ അസ്വസ്ഥനായിരുന്നു. ക്രിസ് ഗെയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പറത്തുന്നത് കാണാനാണ് കൂട്ടുകാരോടൊപ്പം വെസ്റ്റിന്‍ഡീസില്‍നിന്ന് അദ്ദേഹം വന്നത്. രണ്ടുതവണ ക്രിസ് ഗെയിലിന്‍െറ ക്യാച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ഇത് ഗെയിലിന്‍െറ ദിവസമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ ഗെയില്‍ പുറത്തായതോടെ മൈക്കലിന്‍െറ പ്രതീക്ഷയെല്ലാം തകര്‍ന്നു. |
വിമാനത്താവളം പൂട്ടല്‍: കമ്പനികള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നു Posted: 06 Mar 2015 10:04 AM PST Image: ![]() Subtitle: സൗദി എയര്‍ലൈന്‍സ് ചാര്‍ജ് 34,000 രൂപയില്‍ നിന്ന് 38,800 ആയാണ് വര്‍ധിപ്പിച്ചത് കോഴിക്കോട്: മേയ് ഒന്ന് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നു. ഏറ്റവും തിരക്കുള്ള മേയ്-ഒക്ടോബര്‍ മാസങ്ങളില്‍ 100 മുതല്‍ 200 ശതമാനംവരെ വര്‍ധനയുണ്ടാവുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇതിന്‍െറ തുടക്കമായി സൗദി എയര്‍ലൈന്‍സ് ഉംറക്കുള്ള ചാര്‍ജ് വര്‍ധിപ്പിച്ചു. 34,000 രൂപ ആയിരുന്നത് 38,800 ആയാണ് വര്‍ധിപ്പിച്ചത്. ഈ പാത പിന്തുടര്‍ന്ന് ഖത്തര്‍ എയര്‍വേസും ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. 25,000 മുതല്‍ 35,000 വരെയാണ് ഖത്തറിലേക്കുള്ള ഇപ്പോഴത്തെ ചാര്‍ജ്. ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് സൂചന. ഇതിന് പുറമെ, വലിയ വിമാനങ്ങള്‍ കോഴിക്കോട്ടുനിന്ന് ഇല്ലാതാവുന്നതോടെ യാത്രക്കാര്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും. ഇതും ചാര്‍ജ് വര്‍ധനക്ക് വഴിയൊരുക്കും. വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന അനിശ്ചിതത്വത്തിലാണ് വിമാനക്കമ്പനികള്‍. എമിറേറ്റ്സ്, സൗദിയ, എയര്‍ഇന്ത്യ എന്നീ കമ്പനികള്‍ ഫെബ്രുവരി ആദ്യ വാരം മുതല്‍ ബുക്കിങ് നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ പ്രതിമാസം വന്‍ നഷ്ടമാണ് ഇവര്‍ നേരിടുന്നത്. യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ പറ്റാതാവുന്നതോടെ വിമാനക്കമ്പനികളുടെ വിശ്വസ്തതയെയും ബാധിക്കും. മറ്റു വിമാനത്താവളങ്ങളില്‍ സ്ളോട്ട് നേടാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാലാണ് ശ്രമങ്ങള്‍ നീണ്ടുപോകുന്നത്. കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് സ്ളോട്ട് നേടുമ്പോള്‍ രണ്ടിടത്തും ഇതിന് അവസരം ഒരേസമയം ലഭിക്കണമെന്നതാണ് പ്രതിസന്ധി. ഇത് കാരണം, തിരിച്ചുള്ള ടിക്കറ്റ് നേരത്തേ ബുക് ചെയ്ത യാത്രക്കാരെ എന്ത് ചെയ്യും എന്ന അനിശ്ചിതത്വത്തിലാണ് കമ്പനികള്‍. മറ്റു വിമാനത്താവളങ്ങളില്‍ സ്ളോട്ട് നേടിക്കഴിഞ്ഞാല്‍ കോഴിക്കോട്ടേക്ക് തിരിച്ചുവരുക പ്രയാസമാവുമെന്നും കമ്പനികള്‍ പറയുന്നു. 2016 ജൂണോടെ കോഴിക്കോട് വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ പഴയ രീതിയിലാവും എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, 2016 മേയില്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുമെന്നതിനാല്‍ വലിയ വിമാനങ്ങള്‍ അവിടേക്ക് ചേക്കേറാനാണ് സാധ്യത. പുതിയ വിമാനത്താവളം, കൂടുതല്‍ വിശാലമായ റണ്‍വേ, വടക്കന്‍ ജില്ലയിലുള്ളവര്‍ക്കുള്ള സൗകര്യം എന്നിവയെല്ലാം കണ്ണൂരിന് അനുകൂലമാകും. അതീവ അപകട സാധ്യതയുള്ള വിമാനത്താവളമായാണ് കോഴിക്കോടിനെ പൊതുവെ പരിചയപ്പെടുത്തുന്നത്. ഇതും വിദേശ കമ്പനികളെ കോഴിക്കോടിനെ കൈവെടിയാന്‍ പ്രേരിപ്പിക്കും. നിലവില്‍ എയര്‍ അറേബ്യ, എമിറേറ്റ്സ്, സൗദിയ, ഇത്തിഹാദ്, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ് തുടങ്ങിയവയാണ് കോഴിക്കോട്ടുനിന്ന് സര്‍വിസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍. ഇവയില്‍ ചിലതിന് ചെറിയ വിമാനങ്ങള്‍ ഉണ്ടെങ്കിലും വലിയ വിമാനങ്ങളും കൂടുതല്‍ സൗകര്യങ്ങളുമുള്ള വിമാനത്താവള സാധ്യതകള്‍ പരിഗണിച്ച് ഇവയും കോഴിക്കോടിനെ ഉപേക്ഷിച്ചേക്കും. വലിയ കാലയളവ് അടച്ചിടുന്നത് കോഴിക്കോട് വിമാനത്താവളത്തിന് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായും വിമാനക്കമ്പനികള്‍ പറയുന്നു. |
ഇസ്രായേലുമായുള്ള സുരക്ഷാ സഹകരണം ഫലസ്തീന്‍ അവസാനിപ്പിച്ചു Posted: 06 Mar 2015 09:44 AM PST Image: ![]() റാമല്ല: ഇസ്രായേലുമായുള്ള സുരക്ഷാ സഹകരണം ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) അവസാനിപ്പിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന പി.എല്‍.ഒ കേന്ദ്ര സമിതി യോഗത്തിലാണ് തീരുമാനം. ഫലസ്തീന്‍െറ സാമ്പത്തിക സ്രോതസ്സുകള്‍ റദ്ദാക്കിയതിനു മറുപടിയെന്നോണമാണ് പി.എല്‍.ഒയുടെ നടപടി. ഇനിമുതല്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം തുടങ്ങിയ അധിനിവിഷ്ട പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷാ ചുമതല അതത് രാജ്യത്തിന്‍െറ സൈന്യത്തിനായിരിക്കും. ഫലസ്തീനിലെ കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം വോട്ടിനിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ഫലസ്തീന്‍ അതോറിറ്റി യു.എന്‍ രക്ഷാസമിതിയെ സമീപിച്ചതോടെയാണ് ഇസ്രായേല്‍ ചെറിയ ഇടവേളക്കുശേഷം പ്രതികാര നടപടികള്‍ ആരംഭിച്ചത്. വോട്ടിങ്ങിനെ എതിര്‍ത്ത ഇസ്രായേല്‍ ഫലസ്തീന്‍ അതോറിറ്റിക്കുള്ള വിവിധ ഫണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്, 1993ലെ ഓസ്ലോ കരാറിന്‍െറ ഭാഗമായി തുടങ്ങിയ സുരക്ഷാ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ അതോറിറ്റി തീരുമാനിച്ചത്. കരാറനുസരിച്ച് രഹസ്യാന്വേഷണ വിവരങ്ങള്‍ ഇസ്രായേല്‍ സൈന്യവുമായി ഫലസ്തീന്‍ അതോറിറ്റി പങ്കുവെക്കണമെന്നാണ്. ഗസ്സയില്‍ ഹമാസിനെതിരായ ആക്രമണങ്ങള്‍ക്ക് കരാറിലെ ഈ വകുപ്പ് ഇസ്രായേലിന് ഏറെ സഹായകമായിരുന്നു. അരനൂറ്റാണ്ടിനിടെ ഇസ്രായേല്‍ ചെലവഴിച്ചത് 8000 കോടി ഡോളര്‍ ഇവിടെ 288 കുടിയേറ്റ കോളനികളും സ്ഥാപിച്ചു. ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലകളില്‍ നടത്തുന്ന കൃഷിയിലും വ്യവസായത്തിലൂടെയും പ്രതിവര്‍ഷം കോടികള്‍ സമ്പാദിക്കുന്നുമുണ്ട്. വെസ്റ്റ് ബാങ്കിലെ പ്രധാന ജലസ്രോതസ്സുകളെല്ലാം നിലവില്‍ ഇസ്രായേലിന്‍െറ നിയന്ത്രണത്തിലാണ്. ഇത് ഫലസ്തീന്‍െറ കാര്‍ഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം ഫലസ്തീന്‍െറ ആഭ്യന്തര വരുമാനത്തില്‍ ഇടിവ് സംഭവിക്കുന്നതിനും കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകബാങ്കിന്‍െറ കണക്കനുസരിച്ച് പ്രതിവര്‍ഷം ഫലസ്തീന്‍െറ ആഭ്യന്തര വരുമാനത്തില്‍ 340 കോടി ഡോളറിന്‍െറ ഇടിവാണുണ്ടാകുന്നത്. |
അസീറിയന്‍ ചരിത്ര നഗരം ഐ.എസ് തകര്‍ത്തു Posted: 06 Mar 2015 09:35 AM PST Image: ![]() Subtitle: മൂസിലിനടുത്ത നംറൂദ് നഗരമാണ് കയേറ്റംചെയ്യപ്പെട്ടത് ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്)തീവ്രവാദികള്‍ ഇറാഖിലെ പുരാതന അസീറിയന്‍ നഗരമായ നംറൂദ് തകര്‍ത്തുതരിപ്പണമാക്കി ചരിത്ര ശേഷിപ്പുകളായ ശില്‍പങ്ങള്‍ കൊള്ളയടിച്ചു. ലോകത്ത് അവശേഷിക്കുന്ന ഏറ്റവും വിലപ്പെട്ട പുരാതന, സാംസ്കാരിക ശേഖരങ്ങളാണ് വ്യാഴാഴ്ച ഐ.എസിന്‍െറ ആക്രമണത്തിനിരയായ ത്. ടൈഗ്രീസ് നദിയുടെ തീരത്ത് 3000 വര്‍ഷം മുമ്പ് വളര്‍ന്നുവന്ന സാമ്രാജ്യത്തിന്‍െറ ശേഷിപ്പുകളാണിവ.
|
ചൊവ്വയിലെ ‘നഷ്ട’ സമുദ്രത്തിന് പുതിയ തെളിവ് Posted: 06 Mar 2015 09:29 AM PST Image: ![]() ന്യൂയോര്‍ക്: ചുവന്നഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയില്‍ ഒരു കാലത്ത് സമുദ്രമുണ്ടായിരുന്നുവെന്നതിന് പുതിയ തെളിവുമായി നാസ. സയന്‍സ് ജേണലില്‍ എഴുതിയ പ്രബന്ധത്തിലാണ് നാസയിലെ ഒരു സംഘം ഗവേഷകര്‍ തങ്ങള്‍ ഈ വിഷയത്തില്‍ ശേഖരിച്ച തെളിവുകള്‍ പങ്കുവെക്കുന്നത്. |
വീണ്ടും ബോകോ ഹറാം നരവേട്ട; 64 മരണം Posted: 06 Mar 2015 09:17 AM PST Image: ![]() അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റില്‍ വീണ്ടും ബോകോ ഹറാമിന്‍െറ നരവേട്ട. ഇവിടത്തെ ജാബാ എന്ന ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 64 പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷമാണ് സംഭവം നടന്നതെങ്കിലും പുറംലോകം അറിയുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ്. പ്രഭാത പ്രാര്‍ഥനക്കായി പുറപ്പെടാനൊരുങ്ങിയവരാണ് ആക്രമണത്തിനിരയായതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ മെയ്ദുഗുരിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ജാബാ. ബോണോ സ്റ്റേറ്റില്‍നിന്ന് നേരത്തേ, സ്ത്രീകളടക്കം നിരവിധ ആളുകളെ ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. |
ഈജിപ്ത് റഷ്യയുമായി സൈനിക സഹകരണ കരാര്‍ ഒപ്പുവെച്ചു Posted: 06 Mar 2015 09:16 AM PST Image: ![]() കൈറോ: റഷ്യയുമായി ഈജിപ്ത് സൈനിക സഹകരണ കരാര്‍ ഒപ്പുവെച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ഷേകയ്ഗുവും ഈജിപ്ത് വിദേശകാര്യ മന്ത്രി സിദീഖി സുബ്ഹിയും തമ്മിലാണ് സുപ്രധാന കരാര്‍ ഒപ്പുവെച്ചത്. സൈനിക സഹകരണത്തിന് ഇരു രാഷ്ട്രങ്ങളും കഴിഞ്ഞ വര്‍ഷം തന്നെ ധാരണയായിരുന്നു. |
കൃഷ്ണമൂര്‍ത്തി^ജേക്കബ് ജോബ് സംഭാഷണം പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കി Posted: 06 Mar 2015 08:16 AM PST Image: ![]() തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാം കസ്റ്റഡിയിലായതിന് പിന്നാലെ മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തി മുന്‍ തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബുമായി നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജാണ് സംഭാഷണം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് തെളിവുകള്‍ കൈമാറിയതിന് ശേഷമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. 'സ്വാമി'യുടെ താത്പര്യ പ്രകാരമാണ് താന്‍ വിളിക്കുന്നതെന്ന് ജേക്കബ് ജോബിനോട് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്. വൈദീശ്വരന്‍ കേസ് മുതല്‍ തന്നോടുള്ള വിരോധം ഇപ്പോഴും തുടരുന്നുണ്ടെന്ന് ജേക്കബ് ജോബ് കൃഷ്ണമൂര്‍ത്തിയോട് പറയുന്നതും സി.ഡിയില്‍ വ്യക്തമാണ്. 40 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് സംഭാഷണം. തന്‍െറ കൈയില്‍ നിന്നും ചേരാമംഗലം സ്റ്റേഷനിലെ എല്ലാ പൊലീസുകാരും പണം കൈപ്പറ്റി എന്ന് നിസാം പറഞ്ഞതായി ജേക്കബ് ജോബ് മുന്‍ ഡി.ജി.പിയോട് പറയുന്നുണ്ട്. ജേക്കബ് ജോബ് കൈക്കൂലി വാങ്ങുന്നവനാണെന്ന് ആഭ്യന്തര മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. സി.ബി.ഐ ഡയറക്ടറാകാന്‍ ഡി.ജി.പി ബി.ജെ.പി നേതാക്കളെ കണ്ടതായി പത്രസമ്മേളനത്തില്‍ പി.സി ജോര്‍ജ് ആരോപിച്ചു. 2011ല്‍ നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കെ.എസ് ബാലസുബ്രഹ്മണ്യത്തെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ക്രിമിനലുകള്‍ കയറിയിറങ്ങുന്നതായും ജോര്‍ജ് ആരോപിച്ചു. കേസില്‍ നിസാം ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് തന്‍െറ ആവശ്യം. മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഇക്കാര്യത്തില്‍ പങ്കുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. |
രക്ഷകനായി ധോണി; ഇന്ത്യക്ക് നാല് വിക്കറ്റ് ജയം Posted: 06 Mar 2015 06:25 AM PST Image: ![]() പെര്‍ത്ത്: ബൗളര്‍മാരുടെ വര്‍ണാഭപ്രകടനം വാക്ക ഗ്രൗണ്ടിലേക്ക് തിരികെയത്തെിയ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ നാലു വിക്കറ്റിന് ഒതുക്കി ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറി ടീം ഇന്ത്യയുടെ ഹോളി ആഘോഷം. പന്ത് കളംവാണ, ക്യാപ്റ്റന്‍മാരുടെ ചെറുത്തുനില്‍പ് കണ്ട കുറഞ്ഞ സ്കോറിങ് പൂള്‍ ബി മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 183 റണ്‍സ് ലക്ഷ്യം ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 65 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ശതകങ്ങളും അര്‍ധശതകങ്ങളുമായി മിന്നിയ മുന്‍നിരതാരങ്ങള്‍ കാര്യമായ സംഭാവന നല്‍കിയില്ളെങ്കിലും ടീമിന് ദോഷമുണ്ടാകാതെ കാത്ത ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മധ്യനിരയില്‍ പിടിച്ചുനിന്ന് ജയം കൊണ്ടുവരുകയായിരുന്നു. നേരത്തേ മുഹമ്മദ് ഷമിയുടെ ലൈനിലും ലെങ്തിനും മുന്നില്‍ വിന്‍ഡീസിന്‍െറ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള ബാറ്റിങ് നിര മുട്ടുമടക്കിയതോടെ 44.2 ഓവറില്‍ 182 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാവരും കൂടാരം കയറി. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ (57) നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വിന്‍ഡീസ് സ്കോര്‍ 180 കടന്നത്. എട്ടു ഓവറില്‍ 35 റണ്‍സ് വിട്ടുനല്‍കി മൂന്നു വിന്‍ഡീസ് തലകള്‍ കൊയ്ത ഷമിയാണ് കളിയിലെ താരം. സ്കോര്‍: വെസ്റ്റിന്‍ഡീസ് 44.2 ഓവറില്‍ 182ന് പുറത്ത്, ഇന്ത്യ 39.1 ഓവറില്‍ ആറിന് 185. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment