സ്വാഗതം
WELCOME

News Update..

Monday, March 23, 2015

സ്ത്രീധന നിരോധന നിയമം: സര്‍ക്കാറിനെതിരെ മനേകാ ഗാന്ധി Madhyamam News Feeds

സ്ത്രീധന നിരോധന നിയമം: സര്‍ക്കാറിനെതിരെ മനേകാ ഗാന്ധി Madhyamam News Feeds

Link to

സ്ത്രീധന നിരോധന നിയമം: സര്‍ക്കാറിനെതിരെ മനേകാ ഗാന്ധി

Posted: 23 Mar 2015 01:17 AM PDT

Image: 

ന്യൂഡല്‍ഹി: സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. നിലവിലെ നിയമം സ്ത്രീ സൗഹൃദമാണെന്നും അതില്‍ മാറ്റം വരുത്താന്‍ പാടില്ളെന്നും അവര്‍ പറഞ്ഞു. സ്ത്രീധന കേസുകളില്‍ പത്തു ശതമാനവും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നത്.

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഒരേയൊരു നിയമം ഇതു മാത്രമാണെന്നാണ് താന്‍ കരുതുന്നതെന്നും അത് അതേപടി നിലനില്‍ക്കണമെന്നും മനേക പറഞ്ഞു. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ശിപാര്‍ശ തന്‍റെ മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
രാജ്യത്ത് സ്ത്രീകള്‍ക്കെതിരില്‍ ഉള്ള അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് കണക്കുകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇത്തരത്തിലുള്ള മരണം 2001ല്‍ 6,851ആയിരുന്നത്  2012 ആയപ്പോഴേക്ക് 8,233 ആയി ഉയര്‍ന്നു. ഇതനുസരിച്ച് മണിക്കൂറില്‍ ഒന്ന് എന്ന തരത്തില്‍ ഇന്ത്യയില്‍ സ്ത്രീധന പീഡന മരണങ്ങള്‍ നടക്കുന്നു. ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 3,222 നിന്ന് 9,038ലേക്കുള്ള വര്‍ധിച്ചുവെന്നും ഇത് കാണിക്കുന്നത് പീഡനത്തോത് 180 ശതമാനംകണ്ട് അധികരിച്ചു എന്നും ക്രൈം റെക്കോര്‍ഡ് ബ്യൂറോ പറയുന്നു.

ഐ.എ.എസ് ഓഫീസറുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടു

Posted: 23 Mar 2015 12:39 AM PDT

Image: 

ബംഗളൂരു: ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. രവിയുടെ കുടുംബത്തിന്‍െറയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്.

രവിയുടെ കുടുംബത്തിന്‍െറ വികാരം മാനിച്ചാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ഇപ്പോള്‍ നടക്കുന്ന സി.ഐ.ഡി അന്വേഷണം നീതിയുക്തമാണെന്ന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി, ജെ.ഡി.എസ് എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സിദ്ധരാമയ്യക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.

മാര്‍ച്ച് 16നാണ് ഡി.കെ രവിയെ സ്വന്തം അപാര്‍ട്ട്മെന്‍റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്തതിന്‍െറ സൂചനകള്‍ പരിസരത്തുനിന്നും ലഭിച്ചിരുന്നില്ല.

രവിയുടെ മരണം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അന്വേഷണം വഴിതെറ്റിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. വാണിജ്യ നികുതി വകുപ്പിലെ ജോയിന്‍റ് കമ്മീഷണറായിരുന്ന രവി, കോലാര്‍, ബംഗളൂരു പ്രദേശങ്ങളിലെ ഭൂമി, മണല്‍ മാഫിയകളില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു .

‘ഗോള്‍ഡന്‍ റൂട്ടി’ല്‍ തമിഴ്നാടിന്‍െറ പൊളിഞ്ഞ ബസുകള്‍

Posted: 22 Mar 2015 11:56 PM PDT

പാറശ്ശാല: കന്യാകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ ഏറെയും അപകടകരമായ നിലയില്‍. സീറ്റ് ഒടിഞ്ഞും മേല്‍ഭാഗം തകര്‍ന്നും ഓടുന്ന ബസുകളില്‍ ഭയത്തോടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ 'ഗോള്‍ഡന്‍ റൂട്ട്' എന്നാണ് നാഗര്‍കോവില്‍-തിരുവനന്തപുരം മേഖല അറിയപ്പെടുന്നത്. പെര്‍മിറ്റിന് വിരുദ്ധമായി തമിഴ്നാടിന്‍െറ നിരവധി സര്‍വിസുകള്‍ ഈ റൂട്ടില്‍ ഓടുന്നതായും ആക്ഷേപമുണ്ട്. കൊല്ലങ്കോട്, തേങ്ങാപ്പട്ടണം എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകള്‍ പലപ്പോഴും നാഗര്‍കോവിലില്‍നിന്നാണ് പുറപ്പെടുക. ഇതിന് സമാനമായി തമിഴ്നാട്ടിലേക്ക് ബസുകള്‍ അയക്കാനോ സര്‍വീസ് ലംഘനം കണ്ടത്തൊനോ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ശ്രമിക്കുന്നില്ളെന്ന ആക്ഷേപവും നിലവിലുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തിലെ ബസ് ചാര്‍ജ് നാല് തവണ വര്‍ധിച്ചപ്പോള്‍ കുറഞ്ഞനിരക്ക് മാത്രമുണ്ടായിരുന്ന തമിഴ്നാടിന് തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകള്‍ ചാകരയായിരുന്നു. ഇപ്പോഴും അവര്‍ നെയ്യാറ്റിന്‍കര,തമ്പാനൂര്‍ ഭാഗത്തേക്ക് യാത്രക്കാരെ വിളിച്ചുകയറ്റുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന മണ്ടയ്ക്കാട് കൊട സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ബസുകള്‍ തമിഴ്നാട് കോര്‍പറേഷന്‍ നിരത്തിയിരുനു. ഇപ്പോള്‍ തമിഴ്നാട് സര്‍വീസുകള്‍ക്കും യാത്രാനിരക്ക് വര്‍ധിപ്പിച്ചെങ്കിലും അനുസൃതമായ യാത്രാസൗകര്യം ഒരുക്കുന്നില്ളെന്നാണ് ആക്ഷേപം. പഴക്കം ചെന്ന ബസുകളില്‍ യാത്രക്കാരന് കാല്‍നിവര്‍ത്താനുള്ള സൗകര്യം പോലുമില്ല. ഉറപ്പില്ലാത്ത സീറ്റുകള്‍ പിന്നാക്കം ചാഞ്ഞവയാണ്. നില്‍ക്കുന്നവര്‍ക്ക് പിടിക്കാന്‍ മുകളിലെ തകര്‍ന്ന കമ്പിയാണ് ഏക ആശ്രയം. ബസിന്‍െറ മുകള്‍ഭാഗം ആകെ തകര്‍ന്ന നിലയിലാണ്. മഴ പെയ്താല്‍ വെള്ളം മുഴുവനും ദ്രവിച്ച കമ്പികള്‍ക്കിടയിലൂടെ യാത്രക്കാരന്‍െറ പുറത്തേക്കൊഴുകും. ജനലുകളിലെ കണ്ണാടിയാണെങ്കില്‍ കാലപ്പഴക്കത്താല്‍ ഉയര്‍ത്താനും താഴ്ത്താനും കഴിയാത്ത സ്ഥിതിയിലാണ്. തമിഴ്നാടിന്‍െറ വ്യാജ സര്‍വിസുകളെ കണ്ടത്തൊനോ പകരം സംവിധാനം ഏര്‍പ്പെടുത്താനോ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ളെന്നും യാത്രക്കാര്‍ പറയുന്നു.

ജമീലാ പ്രകാശം ഡി.ജി.പിക്ക് പരാതി നല്‍കി

Posted: 22 Mar 2015 11:30 PM PDT

Image: 

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന സംഭവത്തില്‍ ജമീലാ പ്രകാശം എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എക്കെതിരെയാണ് പരാതി നല്‍കിയത്. സഭയിലെ സംഘര്‍ഷത്തിനിടെ തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടത്തെിയാണ് ജമീല പരാതി നല്‍കിയത്. നിയമോപദേശം തേടിയതിനുശേഷം നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി അറിയിച്ചതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തല ചായ്ക്കാന്‍ ഇടം തേടി അനാര്‍ക്കലി; നോവുന്ന കാഴ്ചയായി ഷാഹില്‍

Posted: 22 Mar 2015 11:29 PM PDT

Image: 

മഞ്ചേശ്വരം: വാടക വീട്ടില്‍നിന്ന് പുറത്താക്കിയതോടെ ശാരീരിക വൈകല്യമുള്ള മകനെയും കൊണ്ട് തലചായ്ക്കാന്‍ ഒരിടം തേടി വീട്ടമ്മ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തുന്ന കുത്തിയിരിപ്പ് സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. ഉപ്പള ബപ്പായ്തൊട്ടിയിലെ അനാര്‍ക്കലി (48) എന്ന വീട്ടമ്മയാണ് കഴിഞ്ഞ അഞ്ചുദിവസമായി പഞ്ചായത്തിന് മുന്നില്‍ ഒറ്റപ്പെട്ട പ്രതിഷേധം നടത്തുന്നത്.
കര്‍ണാടക സ്വദേശിനിയായ അനാര്‍ക്കലി 25 വര്‍ഷം മുമ്പാണ് ബപ്പായ്തൊട്ടിയിലേക്ക് വിവാഹം കഴിഞ്ഞ് വന്നത്. വൈകല്യങ്ങളുമായി ആണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. പിന്നീട് ബന്ധുക്കളും മറ്റും ചേര്‍ന്ന് ഒരു വാടക വീട്ടില്‍ താമസിപ്പിച്ചു. എന്നാല്‍, സഹോദരിയുടെ മരണശേഷം വാടക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ ഇവരെ ഇറക്കിവിടുകയായിരുന്നു.
ഇതോടെ ഒന്ന് നിവര്‍ന്ന് നില്‍ക്കാനോ സംസാരിക്കാനോ സാധിക്കാത്ത മകന്‍ ഷാഹിലി (15)നെ താങ്ങിയെടുത്ത് പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യവകുപ്പധികൃതര്‍ക്കും പിന്നാലെ നിവേദനവുമായി നടന്നെങ്കിലും തിരിഞ്ഞുനോക്കാത്തതിനാലാണ് മംഗല്‍പാടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധസൂചകമായി താമസം ആരംഭിച്ചത്.
തനിക്ക് തലചായ്ക്കാന്‍ ഒരു കട്ടിലെങ്കിലും നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, അര്‍ഹതപ്പെട്ട റേഷന്‍ കാര്‍ഡോ കുട്ടിക്ക് വികലാംഗ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ളെന്ന് അനാര്‍ക്കലി പറഞ്ഞു.
രാവിലെ മുതല്‍ വൈകീട്ട് വരെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുട്ടിയേയും കൊണ്ട് ഇരിക്കുന്ന ഇവര്‍ ഉദാരമതികള്‍ നല്‍കുന്ന ഭക്ഷണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. രാത്രികാലങ്ങളില്‍ മംഗല്‍പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് തങ്ങുന്നത്.

കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് അടച്ചു; കാത്തിരിപ്പിന് ഇടമില്ലാതെ യാത്രക്കാര്‍

Posted: 22 Mar 2015 11:25 PM PDT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പ്രവേശ കവാടം കോണ്‍ക്രീറ്റ് ചെയ്യല്‍ പദ്ധതിയുടെ ഭാഗമായി പൊളിക്കല്‍ നടപടി തുടങ്ങി.
ഇതോടെ കനത്ത വെയിലില്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാനിടമില്ലാതെ വലയുന്നു. ഇനി 20 ദിവസം കടവരാന്തകളിലും മറ്റും കയറിപ്പറ്റേണ്ട ഗതികേടാണ്. നാലുമാസം മുമ്പാണ് പ്രവേശ വഴി കരിങ്കല്‍ചീളുകള്‍ നിരത്തി സ്റ്റാന്‍ഡിലെ കുഴികള്‍ അടച്ചത്.
അന്തര്‍ജില്ലയടക്കം നൂറുകണക്കിന് ബസുകളാണ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ വന്നുപോകുന്നത്. പ്രവേശ കവാടം പൊളിച്ചതോടെ ഏതാനും ബസുകള്‍ മുന്‍ഭാഗത്ത് കൂടിയുള്ള പുറത്തേക്ക് പോകുന്ന വഴിയിലൂടെയാണ് കടന്നുപോകുന്നതും വരുന്നതും. ലിമിറ്റഡ്, ടി.ടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുന്‍ഭാഗത്താണ് യാത്രക്കാരെ ഇറക്കുന്നത്.
ഇക്കാരണത്താല്‍ വിദൂര ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ തണലില്ലാതെ കടവരാന്തയിലും മറ്റും കൊടുംവെയിലേറ്റാണ് ബസിനുവേണ്ടി കാത്തിരിക്കുന്നത്.
ഒരു തണല്‍മരമെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ കൊടുംവേനല്‍ചൂടില്‍ ജനങ്ങള്‍ വലയുമായിരുന്നില്ളെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
13 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കോണ്‍ക്രീറ്റ് പദ്ധതി പൂര്‍ത്തിയാക്കണമെങ്കില്‍ ഏപ്രില്‍ 11 വരെ കാത്തിരിക്കണം.

ഹാഡ പദ്ധതി: മാനദണ്ഡം പാലിക്കാതെ ലക്ഷങ്ങള്‍ വെട്ടിക്കുന്നു

Posted: 22 Mar 2015 10:50 PM PDT

വണ്ടൂര്‍: പല പഞ്ചായത്തുകളിലെയും ഹാഡ പദ്ധതികള്‍ മാനദണ്ഡം കാറ്റില്‍ പറത്തിയെന്ന് വിവരാവകാശ രേഖ. പ്രകൃതിദുരന്തങ്ങളുണ്ടായ പഞ്ചായത്തുകള്‍ക്കാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഒരു ദുരന്തം പോലുമില്ലാത്ത പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. 30 ലക്ഷം രൂപ വരെ ചെലവിലാണ് പദ്ധതിയുടെ ഭാഗമായി തടയണ നിര്‍മാണം നടത്തുന്നത്. വേനല്‍ ആരംഭത്തില്‍തന്നെ നീരൊഴുക്ക് നിലച്ച് വരണ്ട തോടുകളിലാണ് പല പ്രവൃത്തികളും. പ്രകൃതിദുരന്തത്തിന്‍െറ പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ ഫണ്ട് വെട്ടിപ്പ് ആക്ഷേപം വ്യാപകമാണ്.
ഭരണകക്ഷികളുടെ താല്‍പര്യങ്ങളനുസരിച്ച് ആവശ്യമില്ലാത്ത പ്രദേശങ്ങളിലടക്കം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
25 ശതമാനം പ്രദേശങ്ങളെങ്കിലും 600 മീറ്റര്‍ കോണ്ടൂര്‍ (ചെരിഞ്ഞ് തട്ടുകളായ) ഉള്ള പഞ്ചായത്തുകളും 800 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളും പ്രകൃതിദുരന്തങ്ങള്‍ക്ക് വിധേയമായ പഞ്ചായത്തുകളിലാണ് ഹാഡ പദ്ധതിക്ക് അര്‍ഹതയെന്ന് വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.
എന്നാല്‍, പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളൊന്നും ഇത്തരത്തിലുള്ളതല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അധികൃതരും തയാറാവുന്നില്ല.
പ്രകൃതിദുരന്തത്തിന്‍െറ പേരിലാണ് പോരൂര്‍ പഞ്ചായത്തിലേക്ക് പദ്ധതി അനുവദിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം പോരൂരിലെ ഒരു പൊതുപ്രവര്‍ത്തകന് ലഭിച്ച മറുപടിയില്‍ പറയുന്നു. എന്നാല്‍, ഇത്തരമൊരു ദുരന്തം പഞ്ചായത്തിന്‍െറ ചരിത്രത്തില്‍തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല.
പദ്ധതികള്‍ക്ക് 500 മീറ്റര്‍ ദൂരപരിധി പാലിക്കണമെന്ന നിര്‍ദേശവും പലയിടങ്ങളിലും ലംഘിക്കപ്പെടുന്നു.
പോരൂര്‍ കാക്കത്തോടില്‍ 150 മീറ്റര്‍ പരിധിയിലാണ് രണ്ട് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പൗരസമിതി രൂപവത്കരിച്ച് രംഗത്തത്തെിയിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ നടക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

വെള്ള ധരിക്കണമെന്ന് പൊലീസ്, കാക്കി മതിയെന്ന് വാഹന വകുപ്പ്

Posted: 22 Mar 2015 10:38 PM PDT

കൊച്ചി: ഓട്ടോ -ടാക്സി ഡ്രൈവര്‍മാര്‍ യൂനിഫോം കാക്കി അണിഞ്ഞാലും വെള്ളയണിഞ്ഞാലും അധികാരികള്‍ പിടികൂടി പിഴ ചുമത്തും. ഏത് യൂനിഫോം ധരിക്കണമെന്ന ധര്‍മസങ്കടത്തിലാണ് ഡ്രൈവര്‍മാര്‍. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവില്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ കാക്കി ധരിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വഴിയില്‍ പിടികൂടുന്ന പൊലീസ് പിഴചുമത്തും.
പൊലീസ് പറയുന്നത് ശരിയാണെന്ന് വിശ്വാസിച്ച് വെള്ള യൂനിഫോം ധരിച്ച് സര്‍വീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പിടികൂടി ശിക്ഷിക്കും. കാക്കി ധരിച്ചാലും വെള്ള ധരിച്ചാലും പൊലീസും മോട്ടോര്‍ വാഹന വകുപ്പധികൃതരും മാറിമാറി ശിക്ഷിക്കുന്നതായാണ് ഡ്രൈവര്‍മാരുടെ പരാതി. ഓട്ടോ ടാക്സി ടൂറിസ്റ്റ് ഓട്ടോ കാബിനാണെന്നും ഡ്രൈവര്‍ വെള്ള യൂനിഫോം ധരിക്കണമെന്നുമാണ് പൊലീസിന്‍െറ വാദം. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവില്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ കാക്കി യൂനിഫോം ധരിച്ചാല്‍ മതിയെന്നുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നീ പൊലീസിനെ നിയമം പഠിക്കാന്‍ വളര്‍ന്നോ എന്നാകും ചോദ്യം. പലപ്പോഴും പിഴ നല്‍കി സ്ഥലം വിടുകയാണ് ഓട്ടോ ഡ്രൈവര്‍മാര്‍. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും മയമില്ലാതെയാണ് പെരുമാറുന്നത്്. കഴിഞ്ഞദിവസം സൗത് ജങ്ഷനില്‍ ആലപ്പുഴക്ക് ഓട്ടംപോയ ഓട്ടോ ടാക്സി ഡ്രൈവറെ പൊലീസ് പിടികൂടി 100 രൂപ പിഴചുമത്തി. ഡ്രൈവര്‍ കാക്കി ധരിച്ചതിന്‍െറ പേരിലായിരുന്നു നടപടി.
ഈ ഡ്രൈവറെ തന്നെ മറ്റൊരവസരത്തില്‍ മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പിടികൂടി പിഴ ചുമത്തിയ അനുഭവവുമുണ്ടായി. അവരും 100 രൂപ ശിക്ഷിച്ചു. ഏതെങ്കിലും ഒരു യൂനിഫോം സ്ഥിരമായി ധരിച്ചുകൊണ്ട് ഓടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം.

കലാപ രാഷ്ട്രീയത്തിന് മുന്നറിയിപ്പായി ‘മാനവികം’ സംഗമം

Posted: 22 Mar 2015 10:33 PM PDT

നാദാപുരം: മനുഷ്യരെ അറുകൊല ചെയ്യുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്യുന്ന കലാപരാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പായി പുറമേരിയില്‍ നടന്ന 'മാനവികം' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 'സ്നേഹം പങ്കുവെക്കാം, അതിരുകള്‍ മായ്ച്ചുകളയാം' എന്ന തലക്കെട്ടില്‍ കെ.ആര്‍ ഹൈസ്കൂള്‍ മൈതാനിയില്‍ നടന്ന സ്നേഹ സംഗമത്തില്‍ ഭിന്നതകളുടെ വേലിക്കെട്ടുകള്‍ ഇല്ലാതാക്കി വന്‍ ജനാവലി പങ്കാളികളായി. തൂണേരി കൊലപാതകത്തിന്‍െറയും വീടാക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സിനിമാ നടന്‍ മാമുക്കോയ സംഗമം ഉദ്ഘാടനം ചെയ്തു. കൊല്ലാനും കലഹിക്കാനും മാത്രമാണെങ്കില്‍ നമുക്കെന്തിനാണ് രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങളെ നല്ലരീതിയിലേക്ക് കൊണ്ടുപോകാനാണ് മതം. മനുഷ്യനെ നന്മയിലേക്ക് ചുവടുവെപ്പിക്കുന്ന സംസ്കാരമാണത്. മതത്തിന്‍െറ അനുയായികള്‍ ഇത് പഠിക്കാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്.
കലയുള്ളിടത്ത് കലഹമുണ്ടാകില്ല. കലാകാരന് കലാപകാരിയാവാന്‍ കഴിയില്ല. നമ്മുടെ ഉള്ളിന്‍െറ ഉള്ളിലുള്ള വര്‍ഗീയതയുടെ കറുത്തപൊട്ട് മായ്ക്കാനായെങ്കിലേ സംഘര്‍ഷങ്ങള്‍ക്ക് അറുതിയാവൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം. കൊല്ലുന്നവന് പിന്‍ബലം കൊടുക്കുന്നതിനാലാണ് കൊലപാതങ്ങളും കലാപവും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനവികം വൈസ് ചെയര്‍മാന്‍ എരോത്ത് ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. അക്ബര്‍ കക്കട്ടില്‍, വി.എസ്. അനില്‍ കുമാര്‍, പി.എന്‍. ദാസ്, വീരാന്‍കുട്ടി, രമേശ് കാവില്‍, വടകര ഡി.ഇ.ഒ ഇ.കെ. സുരേഷ് കുമാര്‍, ഡോ. അജോയ് കുമാര്‍, ജഅ്ഫര്‍ വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ അഡ്വ. എം. സിജു സ്വാഗതവും സി.കെ. ഷിജുകുമാര്‍ നന്ദി പറഞ്ഞു.
ഷഹബാസ് അമന്‍െറ ഗാനമേളയും അരങ്ങേറി.

വനിതാ എം.എല്‍.എമാരോട് കാണിച്ചത് തെമ്മാടിത്തം; നേരിടുമെന്ന് വി.എസ്

Posted: 22 Mar 2015 09:42 PM PDT

Image: 

തിരുവനന്തപുരം: ബജറ്റ് അവതിപ്പിച്ച ദിവസം വനിതാ എം.എല്‍.എമാര്‍ക്കെതിരെ ഭരണപക്ഷ എം.എല്‍.മാര്‍ കാണിച്ചത് തെമ്മാടിത്തമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇത് മറ്റു വഴിയില്‍ നേരിടുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു. നിയസഭക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ എം.എല്‍.എമാര്‍ക്കെതിരെ ആക്രമണം നടത്തിയ യു.ഡി.എഫ് എം.എല്‍.എമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് തോന്നിയില്ല. ഏകപക്ഷീയമായി നടപടി എടുത്തശേഷം ഭരണപക്ഷത്തിന്‍െറ കാര്യം വരുമ്പോള്‍ ഒരുമിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാം എന്നു പറയുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.  

സ്പീക്കര്‍ ഭരണപക്ഷത്തിന്‍െറ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ് ആരോപിച്ചു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രതിപക്ഷത്തിന് നേട്ടമാണ്. അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരുടെ സസ്പെന്‍ഷന്‍ ഇതോടെ അവസാനിച്ചുവെന്നും വി. എസ് പറഞ്ഞു. ലഡു നല്‍കിക്കൊണ്ട്  പാസാക്കിയെന്ന് അവകാശപ്പെടുന്ന ബജറ്റ് റദ്ദാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

 

അമീറിന്‍െറ ഏഷ്യന്‍ സന്ദര്‍ശനം ഇന്നുമുതല്‍

Posted: 22 Mar 2015 09:35 PM PDT

Image: 

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഏഷ്യന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. പാകിസ്ഥാനും ശ്രീലങ്കയും സന്ദര്‍ശിച്ച ശേഷമാണ് അമീര്‍ ഇന്ത്യയിലത്തെുക. 2013ല്‍ അമീര്‍ സ്ഥാനമേറ്റെടുത്തശേഷം ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആദ്യമായാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. നാളെ വൈകുന്നേരത്തോടെ ഇന്ത്യയിലത്തെുന്ന അമീര്‍ 25-ന് ഭരണാധികാരികളുമായി ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി അമീര്‍ ചര്‍ച്ച നടത്തും. രാഷ്ട്രപതി അദ്ദേഹത്തിന് ഒൗദ്യോഗികവിരുന്നൊരുക്കും. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കസ്റ്റഡിയിലുള്ള 39 ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് ഖത്തറിന്‍െറ സഹായം ഇന്ത്യ അഭ്യര്‍ഥിക്കും. ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിന്‍െറ ഭാഗമായി ഖത്തറില്‍ നിന്ന് കമ്പനികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുണ്ടാവും. ഖത്തറില്‍ 2022-ല്‍ നടക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപമിറക്കാനുളള സാധ്യതയും ഇന്ത്യ പരിശോധിക്കും. ഖത്തറില്‍ ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്.ഇന്ത്യക്കാവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്‍െറ 86 ശതമാനവും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജ്യത്തെ വ്യവസായ പ്രമുഖരും അമീറിനെ അനുഗമിക്കുന്നുണ്ട്.
ഇന്ന് പാകിസ്ഥാനിലത്തെുന്ന അമീര്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായും പ്രസിഡന്‍റുമായും ഉന്നത പാക് ഭരണാധികാരികളുമായും ചര്‍ച്ച നടത്തും. നവാസ് ശരീഫിന്‍െറ ക്ഷണം സ്വീകരിച്ചാണ് അമീര്‍ പാകിസ്ഥാനിലത്തെുന്നത്.  ഊര്‍ജം, നിക്ഷേപം, വാണിജ്യം, പ്രതിരോധം, മനുഷ്യവിഭവശേഷി എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. നേരത്തെ 2010-ല്‍ കിരീടാവകാശിയായിരിക്കെ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ ശ്രീലങ്കയിലത്തെുന്ന അമീര്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയുമായി കൂടിക്കാഴ്ച നടത്തും. യുവജന വികസനപരിപാടികള്‍, കായികവികസനം, ആശയവിനിമയവും വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഖത്തറും ശ്രീലങ്കയും തമ്മില്‍ ധാരണപത്രം ഒപ്പുവെക്കും.
പിതാവ് അമീറും അമീറിന്‍െറ പിതാവുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി 1999, 2005, 2012 വര്‍ഷങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.  
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2008 നവംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
 

ഇസ്ലാമിക സാമ്പത്തിക കര്‍മശാസ്ത്ര സമ്മേളനത്തിന് ദുബൈയില്‍ തുടക്കം

Posted: 22 Mar 2015 08:52 PM PDT

Image: 

ദുബൈ: ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ പ്രസക്തിയും സാധ്യതകളും വിശകലനം ചെയ്യുന്ന ഇസ്ലാമിക സാമ്പത്തിക കര്‍മശാസ്ത്ര സമ്മേളനത്തിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി.
മൂന്നുദിവസം നീളുന്ന സമ്മേളനം മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് ദുബൈ ഇസ്ലാമിക കാര്യ-ജീവകാരുണ്യ വകുപ്പാണ്.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ ലോക തലസ്ഥാനമാകാനുറച്ച് പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുന്ന ദുബൈക്ക് ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സഹായകമാകും. ഇസ്ലാമിക് ഫിനാന്‍സ്, ഹലാല്‍ ഭക്ഷണം, ഫാമിലി ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
മുസ്ലിം വ്യക്തിനിയമത്തിന് അനുസൃതമായി വിവിധ വിഷയങ്ങളില്‍ ആധുനിക വീക്ഷണങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്താന്‍ സാധിക്കുമെന്ന് സമ്മേളനത്തിന്‍െറ ഉദ്ഘാടന സെഷനില്‍ സംസാരിച്ച ദുബൈ ഇസ്ലാമിക കാര്യ- ജീവകാരുണ്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈബാനി പറഞ്ഞു. ആഗോള ഇസ്ലാമിക സമ്പദ്വ്യവസ്ഥക്ക് കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കാന്‍ സമ്മേളനത്തിന് സാധിക്കും.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതരുടെ സാന്നിധ്യം സമ്മേളനത്തിന് കരുത്ത് പകരും. സമ്മേളനത്തിന്‍െറ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരമാവധി ശ്രമിക്കും. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ ലോക തലസ്ഥാനമെന്ന പദവി കൈവരിക്കാനാവശ്യമായ ശ്രമങ്ങള്‍ക്ക് ഇത് അടിസ്ഥാനശിലയാകും. തുടര്‍ന്നും ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക സമ്പദ്വ്യവസ്ഥക്ക് ഇസ്ലാമിനോളം പഴക്കമുണ്ടെന്ന് ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ പറഞ്ഞു.
 എന്നാല്‍ ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ നിയമങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സമ്മേളനമെന്ന് അദ്ദേഹം വിശദീകരിച്ചു.
ദുബൈ ഇസ്ലാമിക് ഇകണോമി ഡെവലപ്മെന്‍റ് സെന്‍റര്‍ സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അല്‍ അവാറും ചടങ്ങില്‍ സംസാരിച്ചു. ആദ്യ ദിവസം പ്രഫ. ഡോ. മുഹമ്മദ് അബ്ദുല്‍ റഹിം സുല്‍ത്താന്‍, ഡോ. മുല്‍താഖ് ജാസിര്‍, ഡോ. ശൗകി ദുനിയ, ഡോ. ഹായില്‍ അബ്ദുല്‍ മൗല, ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ ശാമി, ഡോ. ജാസിം അലി സാലിം അല്‍ ശംസി, ഡോ. അബ്ദുസമീഅ അല്‍ അനീസ്, ഡോ. അബ്ദുല്‍ കരീം അഹ്മദ് കുന്ദുസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

തെറ്റായ പ്രവൃത്തികള്‍ക്ക് പ്രതിപക്ഷം പ്രതിരോധം സൃഷ്ടിക്കുന്നു ^മുഖ്യമന്ത്രി

Posted: 22 Mar 2015 08:45 PM PDT

Image: 

തിരുവനന്തപുരം: നിയമസഭയില്‍ തങ്ങള്‍ നടത്തിയ തെറ്റായ പ്രവൃത്തികള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് വനിതാ എം.എല്‍.എമാരെ അപമാനിച്ചു എന്ന് പ്രതിപക്ഷം ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷം എന്താണ് സഭയില്‍ ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷം പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ്. നിയമസഭയിലെ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് കാണണം എന്ന ആവശ്യത്തോട് പ്രതിപക്ഷം യോജിച്ചില്ല. ബജറ്റ് പോലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. ഭരണകക്ഷിയെ പൂര്‍ണമായും പ്രതിസന്ധിയിലാക്കുകയാണ്. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും നിയമസഭാ സമ്മേളനം നടത്തിക്കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലായി. സമ്മേളനം മുന്നോട്ടുകൊണ്ടുപോവാന്‍ പ്രതിപക്ഷത്തിന് ആഗ്രഹമില്ല. അവരുടെ പാര്‍ട്ടിയിലെ പ്രശ്നമാണോ ഇതിന് കാരണം എന്ന് അറിയില്ല. ഫോട്ടോയുമായി വന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ വീഡിയോ കാണിക്കുന്നില്ല. അത് കണ്ടാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആധുനിക സിങ്കപ്പൂരിന്‍െറ ശില്‍പി ലീ ക്വാന്‍ യൂ അന്തരിച്ചു

Posted: 22 Mar 2015 08:20 PM PDT

Image: 

സിങ്കപ്പൂര്‍: ആധുനിക സിംഗപ്പൂരിന്‍െറ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായി ലീ ക്വാന്‍ യൂ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലച്ചെ  സിങ്കപ്പൂര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ന്യൂമോണിയ ബാധിതനായ ലീ ഫെബ്രുവരി മുതല്‍ ആശുപത്രിയിലായിരുന്നു. സിങ്കപ്പൂരിന്‍െറ നിലവിലെ പ്രധാനമന്ത്രിയും യൂവിന്‍െറ മകനുമായ ലീ ഹിസിയന്‍ ലുങ്കിന്‍െറ ഓഫിസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഒരാഴ്ചത്തെ ദുഃഖാചരണത്തിനു ശേഷം 29ന് സംസ്കാരം നടക്കും.

ചെറു തുറമുഖ നഗരമായിരുന്ന സിങ്കപ്പൂരിനെ ആധുനികവല്‍ക്കരിക്കുകയും സാമ്പത്തിക കേന്ദ്രമാക്കുകയും ചെയ്യുന്നതില്‍ ലീ നിര്‍ണായക പങ്ക് വഹിച്ചു. സിങ്കപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ലീ കുവാന്‍ 1959 ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 31 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയാണ് അദ്ദേഹം രൂപം നല്‍കിയ പാര്‍ട്ടി. 2011 വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

അതേസമയം ലീയുടെ  ഏകാധിപത്യ പ്രവണതയുള്ള ഭരണരീതിയും ഏറെ വിമര്‍ശങ്ങള്‍ക്ക് കാരണമായി. ലീയുടെ നിര്യാണത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും അനുശോചനം രേഖപ്പെടുത്തി.

പ്രവാസി ജഅലാന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: കുട്ടന്‍ ഇലവന്‍ ജേതാക്കള്‍

Posted: 22 Mar 2015 08:20 PM PDT

Image: 

ജഅലാന്‍ ബൂഅലി: പ്രവാസി ജഅലാന്‍ കപ്പ് ഫ്ളഡ്ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബൂഅലിയിലെ കുട്ടന്‍ ഇലവന്‍ ജേതാക്കളായി. ആവേശകരമായ കലാശക്കളിയില്‍ പ്രവാസി ഇബ്രയെ എട്ടു വിക്കറ്റിനാണ് കുട്ടന്‍ ഇലവന്‍ തോല്‍പിച്ചത്. ഫൈനലിലടക്കം ടൂര്‍ണമെന്‍റിലുടനീളം ആള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച കുട്ടന്‍ ഇലവനിലെ റോണി ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസും ആയി തെരഞ്ഞെടുക്കപ്പെട്ടു.
 സെമിഫൈനലില്‍ പ്രവാസി ഇബ്ര തശ്വീന്‍ ഇലവനെയും കുട്ടന്‍ ഇലവന്‍ ബിസ്മില്ലാ ഇലവനെയുമാണ് തോല്‍പിച്ചത്. ഒരാഴ്ചയായി രാത്രിയും പകലുമായി നടന്നുവന്ന ടൂര്‍ണമെന്‍റില്‍ 16 ടീമുകളാണ് പങ്കെടുത്തത്. പ്രവാസി ഇബ്രയിലെ അബ്ദുല്ലയാണ് മികച്ച ബാറ്റ്സ്മാന്‍. മികച്ച ബൗളറായി ബിസ്മില്ലാ ഇലവനിലെ ശമ്മാസിനെ തെരഞ്ഞെടുത്തു. മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള അല്‍സരായി കപ്പ് പ്രവാസി ഇബ്രയിലെ വിക്കറ്റ് കീപ്പര്‍ നൗഷാദിനു ലഭിച്ചു. ബൂഅലിയിലെ അല്‍ വഹ്ദ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ക്കുള്ള പ്രവാസി ജഅലാന്‍ കപ്പും 250 റിയാല്‍ കാഷ് അവാര്‍ഡും ക്ളബ് പ്രസിഡന്‍റ് സാലിം അലി സാലിം അല്‍സനീദി കുട്ടന്‍ ഇലവന്‍ ക്യാപ്റ്റന്‍ ഫര്‍ഹാന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും  കാഷ് അവാര്‍ഡും ക്ളബ് അംഗം അലി ഹുമൈദ് അല്‍ആലോവി പ്രവാസി ഇബ്ര ക്യാപ്റ്റന്‍ നൗഷാദിന് സമ്മാനിച്ചു.
ഫൈനല്‍ മത്സരത്തിനുമുമ്പ്  സൂര്‍, ബൂഅലി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. ബൂഅലി സ്കൂള്‍ എട്ട് ഓവറില്‍ 55 റണ്‍സ് നേടിയപ്പോള്‍ സൂര്‍ സ്കൂള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സൂര്‍ സ്കൂളിലെ രാജേഷ് ആണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്‍റില്‍ മികച്ച അമ്പയറിങ് കാഴ്ചവെച്ച സലിം മഞ്ചേരിക്കും കണ്ണനും ദൃക്സാക്ഷി വിവരണം നല്‍കിയ കാരി സുല്‍ഫിക്കറിനും പ്രത്യേക ഉപഹാരം നല്‍കി.
 പ്രവാസി ജഅലാന്‍ ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ ബിനോയ്, ഇന്ത്യന്‍ എംബസി ഹോണററി കൗണ്‍സിലര്‍ ഫക്രുദ്ദീന്‍, പ്രവാസി ജഅലാന്‍ പ്രസിഡന്‍റ് അനില്‍കുമാര്‍, സെക്രട്ടറി സിറാജ് ദവാരി, വൈസ്പ്രസിഡന്‍റുമാരായ നൗഷാദ് ചമ്മയില്‍, പ്രശാന്ത് പുതിയാണ്ടി, വില്‍സണ്‍ മാത്യു, ഹബീബ് ഹസന്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബെന്നി, തുളസി, തൗഫീഖ്, ദാസ്, രതീഷ്, മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്പാനിഷ് ലീഗ്: റയലിനെതിരെ ബാഴ്സക്ക് ജയം

Posted: 22 Mar 2015 08:13 PM PDT

Image: 

മഡ്രിഡ്: സ്പാനിഷ് ലീഗിലെ എല്‍ ക്ളാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണക്ക് ജയം. റയല്‍ മഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ലൂയി സുവാരസാണ് ബാഴ്സക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ജയത്തോടെ 68 പോയന്‍റുമായി ബാഴ്സലോണ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് പോയന്‍റ് പിന്നിലുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്.

തുടക്കം മുതല്‍ മികച്ച മുന്നേറ്റമാണ് ബാഴ്സയും റയലും കാഴ്ചവെച്ചത്. 19 ാം മിനുറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഫ്രീ കിക്കില്‍ നിന്നും ജെര്‍മി മാത്യു ബാഴ്സക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍  31 ാം മിനുറ്റില്‍  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 56 ാം മിനിറ്റില്‍ ഡാനി ആല്‍വേസ് നല്‍കി പാസ് ഗോളാക്കി ലൂയി സുവാരസ് ബാഴ്സയുടെ ലീഡുയര്‍ത്തി. ഒരു ലക്ഷത്തോളം വരുന്ന സ്വന്തം കാണികളുടെ മുന്നിലായിരുന്നു ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയം.

നടപടി ചോദിച്ചുവാങ്ങാന്‍ പി.സി. ജോര്‍ജ്; തള്ളാനാകാതെ മാണി

Posted: 22 Mar 2015 07:39 PM PDT

Image: 
Subtitle: 
നേതൃത്വത്തെ പ്രകോപിപ്പിച്ച് പുറത്തേക്കുള്ള വഴി തേടുന്നതിന്‍െറ ഭാഗമായാണ് പി.സി. ജോര്‍ജ് നിലപാട് കടുപ്പിച്ചതെന്നാണ് സൂചന

കോട്ടയം: ചെയര്‍മാന്‍ കെ.എം. മാണിയെയും പാര്‍ട്ടിയെയും വെല്ലുവിളിച്ച്  പി.സി. ജോര്‍ജ് തുറന്ന പോരിനിറങ്ങുമ്പോഴും തള്ളാനാകാതെ കേരള കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തെ പ്രകോപിപ്പിച്ച് പുറത്തേക്കുള്ള വഴി തേടുന്നതിന്‍െറ ഭാഗമായാണ് പി.സി. ജോര്‍ജ് നിലപാട് കടുപ്പിച്ചതെന്നാണ് സൂചന.  പാര്‍ട്ടിയില്‍ വിമതവേഷം കെട്ടുന്ന ജോര്‍ജ് ഇനിയും കാത്തിരിക്കാനാകില്ളെന്ന സൂചനയാണ് ഒപ്പമുള്ളവര്‍ക്ക് നല്‍കുന്നത്.
ഇതിന്‍െറ ഭാഗമായാണ് കെ.എം. മാണിക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്നാണ ്വിവരം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ എം.എല്‍.എ സ്ഥാനം സംരക്ഷിക്കുന്നതിനൊപ്പം രക്തസാക്ഷി പരിവേഷവും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ജോര്‍ജ് ക്യാമ്പ്.   കുറെ നാളായി കോണ്‍ഗ്രസുമായി  മാനസികമായി അകന്ന  പി.സി. ജോര്‍ജ് സ്വന്തം മണ്ഡലത്തിലെ  ലീഗ് നേതൃത്വവുമായും അകല്‍ച്ചയിലാണ്.
ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ ഇടതുബന്ധം പൊടിതട്ടിയെടുക്കാനാണ് ജോര്‍ജ്  ആഗ്രഹിക്കുന്നത്. ഇതിനായി കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാനും നീക്കമുണ്ട്. ജോര്‍ജ് അടുത്തിടെ രൂപവത്കരിച്ച അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയില്‍ അംഗങ്ങളായ വി.എസ്.ഡി.പി, ഡി.എച്ച്.ആര്‍.എം തുടങ്ങിയ സംഘടനകളെ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയുമായി ഒത്തുപോകാണ് നീക്കം.
എന്നാല്‍,  നടപടിയെടുക്കാന്‍ കഴിയാത്ത നിലയിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം. പുറത്താക്കി വീരപരിവേഷം നല്‍കേണ്ടെന്നാണ് ഇവരുടെ നിലപാട്. അഴിമതിക്കെതിരെ പ്രതികരിച്ചതിനുളള ശിക്ഷയായി പുറത്താക്കലിനെ വ്യാഖ്യാനിക്കുമെന്നും  കൂടുതല്‍  ശക്തമായ ആക്രമണം പുറത്തുപോയാല്‍ ഉണ്ടാകുമെന്ന തിരിച്ചറിവും ഇവരെ പിന്തിരിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ഒരുവിഭാഗത്തെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് നേതൃത്വം മണിയടിക്കാരുടെ കൈയിലാണെന്നും ചര്‍ച്ചയില്ളെന്നുമുള്ള വിമര്‍ശം ജോര്‍ജ് ഉയര്‍ത്തിയതെന്നാണ് സൂചന.
രണ്ടാം നിര നേതാക്കളെ ഒപ്പം നിര്‍ത്താന്‍  ജോസ് കെ. മാണിയുടെ അപ്രമാദിത്വം അദ്ദേഹം ചര്‍ച്ചയാക്കിയിരുന്നു.  ഇതിനിടെ, പി.ജെ. ജോസഫിനെ സന്ദര്‍ശിച്ച് ജോര്‍ജ് ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക്  ഇതിനോട് താല്‍പര്യമില്ലത്രേ.  ശനിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മാണിക്കെതിരായ ആരോപണങ്ങള്‍ അജണ്ടയാകാതിരിക്കാന്‍ ഒൗദ്യോഗിക പക്ഷം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നു. നിയമസഭാ  സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കേ മാണിയുടെ രാജി  ആവശ്യം ഉയര്‍ത്തിയ ചീഫ് വിപ്പിന്‍െറ നടപടിയില്‍  മുഖ്യമന്ത്രിയും  അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇഖാമ പുതുക്കുന്നത് നിര്‍ത്തലാക്കിയാല്‍ പ്രതിസന്ധിയിലാകുന്നത് നിരവധിപേര്‍

Posted: 22 Mar 2015 07:30 PM PDT

Image: 

ബുറൈദ: ഇഖാമയുടെ കാലവധി കഴിഞ്ഞാല്‍ പുതുക്കുകയില്ളെന്നും അത്തരക്കാരെ നാടുകടത്തുമെന്നുള്ള സൗദി അധികൃതരുടെ പ്രഖ്യാപനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. നിതാഖാത്ത് പരിഷ്കാരങ്ങളൂടെ അടുത്ത ഘട്ടമെന്ന നിലയില്‍ രണ്ടാഴ്ച മുമ്പ് തുടക്കം കുറിച്ച കര്‍ശന പരിശോധനയുടെ പ്രഖ്യാപനവേളയിലാണ് തൊഴില്‍ മന്ത്രാലയം ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കുകയില്ളെന്നും അത്തരക്കാരെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചത്.
ഇത്തരമൊരു നിയമം പ്രാബല്യത്തിലായാല്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികളെ ഇത് ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കഴിഞ്ഞ ആഴ്ചയിലെ അവസാനത്തെ പ്രവൃത്തിദിനം വരെയും വിവിധ തൊഴില്‍കാര്യ ഓഫീസുകളില്‍  നിലവില്‍ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡുകളും ജവാസാത്തുകളില്‍ ഇഖാമകളും പിഴ സഹിതം പുതുക്കിയിട്ടുണ്ട്. മേലില്‍ പുതുക്കുകയില്ളെന്ന സാഹചര്യം ജമാദുല്‍ ആഖിര്‍ തുടങ്ങുന്ന പുതിയ ഹിജ്റ മാസത്തോടെ നടപ്പിലാകുമോ എന്ന ഉല്‍ക്കണ്ഠയിലാണ് പലരും.
വിവിധ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും കര്‍ശനമായി തുടരുന്ന പരിശോധനക്കിടെ  ഇഖാമ കൈവശമില്ലാത്തവരെ പിടികൂടി കൊണ്ടുപോകുന്നുണ്ടെങ്കിലും ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ എത്തിച്ച് നടത്തുന്ന പരിശോധനയില്‍ കാലാവധി തീരാത്ത ഇഖാമയുടെ ഉടമയാണെന്ന് ബോധ്യപ്പെട്ടാല്‍ വിട്ടയക്കുന്നുണ്ട്. കാലാവധി കഴിഞ്ഞവയില്‍ ബന്ധപ്പെട്ട രേഖകളുമായി സ്പോണ്‍സറോ കമ്പനി അധികൃതരോ സമീപിച്ച് കാര്യം ബോധ്യപ്പെടുത്തി പലരുടെയും മോചനം സാധ്യമാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇഖാമയുടെ കാലാവധി കഴിയാനുള്ള സാഹചര്യം നിരവധിയാണെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലുടമ സ്ഥലത്തില്ലാത്തത്, അദ്ദേഹം നിയമപരമായി ഏതെങ്കിലും കുരുക്കില്‍ പെട്ടുപോകുന്നത്, സ്ഥാപനം നിതാഖാത് വ്യവസ്ഥപ്രകാരം പച്ചവിഭാഗത്തില്‍നിന്ന് താഴേക്ക് പോകുന്നത്, തൊഴിലാളിയുടെ പേരില്‍ എതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നതിനാല്‍ ‘മത്ലൂബ്’ ഗണത്തില്‍ പെടുന്നത്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ജവാസാത്ത് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ കാലതാമസമുണ്ടാകുന്നത് ഇവയെല്ലാം ഇഖാമയുടെ കാലാവധി തിരുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ്. കൂടാതെ എംബസിയില്‍ പുതുക്കാന്‍ ഏല്‍പിക്കുന്ന പാസ്പോര്‍ട്ടുകളില്‍ വെരിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ സംശയം തോന്നുന്നവ അധികൃതര്‍ പിടിച്ചുവെക്കുന്ന സംഭവവും നിരവധിയാണ്.  മുമ്പ് ഇത്തരത്തില്‍ സംശയമുള്ള കേസുകളില്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക പാസ്പോര്‍ട്ട് നല്‍കിയിരുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു.
പിന്നിട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഈ ആനുകുല്യം നിര്‍ത്തലാക്കുകയായിരുന്നു. ഇത്തരത്തില്‍ പുതുക്കാന്‍ ഏല്‍പിച്ച പാസ്പോര്‍ട്ട് നിരവധി മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചുലഭിക്കാത്ത ഒട്ടുവളരെ ഇന്ത്യക്കാരുണ്ട് രാജ്യത്ത്. ഇഖാമ പുതുക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്നിരിക്കെ ഇഖാമയുടെ കാലാവധി തീര്‍ന്നവരും വൈകാതെ കാലാവധി കഴിയുന്നവരും തികഞ്ഞ ആശങ്കയിലാണ്. നിമിഷനേരം കൊണ്ട് ആശയവിനിമയങ്ങളും രേഖാകൈമാറ്റങ്ങളും സാധ്യമായ ആധുനിക കാലത്താണ്  ഇന്ത്യന്‍ സര്‍ക്കാരിന്‍െറ വിചിത്രവും മനുഷ്യത്വരഹിതൃവുമായ ഈ വൈകിക്കല്‍ നയമെന്ന് പരക്കെ അഭിപ്രായമുണ്ട്.
എതായാലും കാലാവധി തീരുന്ന ഇഖാമ ഒരു കാരണവശാലും പുതുക്കുകയില്ളെന്ന നിയമം നടപ്പിലായാല്‍ മലയാളികടക്കമുള്ള നിരവധി വിദേശികള്‍ക്ക് പലപ്പോഴും തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാവുക
 

കണ്ടവരുണ്ടോ?

Posted: 22 Mar 2015 07:06 PM PDT

Image: 

ഒളിവും തിരോധാനവും ഇന്ത്യക്കും നമ്മുടെ രാഷ്ട്രീയത്തിനും പുതുമയുള്ള കാര്യമല്ല. ഒളിച്ചുപോയ സിദ്ധാര്‍ഥനില്‍നിന്നാണ് ബുദ്ധന്‍െറ പിറവി. സ്വാതന്ത്ര്യസമരത്തിന്‍െറ ഒത്തനടുവില്‍നിന്ന്, പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധം കാണാതെപോയ നേതാവാണ് സുഭാഷ് ചന്ദ്രബോസ്. പൊലീസിനെ വെട്ടിച്ച് ദീര്‍ഘകാലം ഒളിവുജീവിതം നയിച്ച ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ നമുക്കുണ്ട്. രാഷ്ട്രീയത്തില്‍നിന്ന് സന്ന്യാസത്തിന്‍െറ ഹിമാലയ സാനുക്കളിലേക്കു പോവുകയും തരംപോലെ തിരിച്ചത്തെി മന്ത്രിയാവുകയും ചെയ്യുന്ന ബഹുവിധ വേഷക്കാരിയാണ് ഉമാഭാരതി. ജനത്തിന് മുഖംകൊടുക്കാതെ മുങ്ങിക്കളയുന്ന കൂട്ടര്‍ അന്യത്ര. ഐതിഹ്യങ്ങളിലേക്കും പുരാണങ്ങളിലേക്കും കടന്നുചെന്നാല്‍, കല്യാണസൗഗന്ധികം തേടി ഭീമന്‍ പോയിട്ടുണ്ട്. പുലിപ്പാലു തേടിപ്പോയി അയ്യപ്പന്‍ സാഹസികനായി. മരുത്വാമല പിഴുതെടുക്കാനും സീതയെ കണ്ടത്തൊനുമൊക്ക ഹനുമാന്‍ പോയി. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് രാഹുല്‍ ഗാന്ധി. വര്‍ത്തമാനകാലത്തിനൊത്ത വിധം പാര്‍ട്ടിയെ കണ്ടെടുക്കാനാണ് യുവനേതാവ് മുങ്ങിയിരിക്കുന്നത്. പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കാന്‍ നേതാവ് മുങ്ങുന്ന സംഭവം ലോകത്തുതന്നെ ആദ്യമാണ്. പൊങ്ങുന്ന ലക്ഷണമാകട്ടെ, കാണുന്നതുമില്ല.
രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന ദുരവസ്ഥയുമായി കോണ്‍ഗ്രസുകാര്‍ ഒരുമാസം പിന്നിടുകയാണ്. ഒളിച്ചുപോയ യുവനേതാവിനെക്കുറിച്ച കോണ്‍ഗ്രസുകാരുടെ സംഭ്രമം ഇപ്പോള്‍ അമര്‍ഷത്തിനു വഴിമാറിയിരിക്കുന്നു. ‘കണ്ടവരുണ്ടോ?’ എന്ന ഉദ്വേഗം അവസാനിച്ചു. ‘കാണേണ്ടവരുണ്ടോ?’ എന്നാണ് ഇപ്പോഴത്തെ ചോദ്യം. രാഹുല്‍ഗാന്ധി വീണ്ടും അവതരിക്കണമെന്നാണോ, സോണിയ ഗാന്ധി തന്നെ നയിക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്ന് ഒരുവിധപ്പെട്ട കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ ആ സ്ഥിതി കൂടുതല്‍ വ്യക്തമാവും. ‘മകനേ മടങ്ങിവരൂ, അമ്മ തീരെ അവശയാണ്’ എന്ന് ഒളിച്ചുപോയ മകന്‍െറ മനസ്സിളക്കാന്‍ പത്രപ്പരസ്യം കൊടുത്ത് കൂടുതല്‍ കാത്തുനില്‍ക്കാതെ, സോണിയ ഗാന്ധി പാര്‍ട്ടിയെ നയിക്കാന്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നു. ഊര്‍ജസ്വലനായി തിരിച്ചുവരുകയോ വരാതിരിക്കുകയോ ചെയ്യുന്നത് രാഹുലിന്‍െറ സ്വന്തം കാര്യം മാത്രമായി കാണാന്‍ കോണ്‍ഗ്രസുകാര്‍ ശീലിക്കുകയാണ്. പ്രതീക്ഷയര്‍പ്പിച്ച യുവനേതാവിനെക്കാള്‍ വിശ്വാസവും ആദരവും പ്രിയവും അവര്‍ക്ക് സോണിയയോടാണ്. കാണികളെ സംഭ്രമിപ്പിച്ചു മുങ്ങിയ യുവരാജന്‍െറ മടങ്ങിവരവിന് ഇനി കൈയടിയാണോ കൂക്കിവിളിയാണോ കിട്ടുകയെന്ന് വ്യക്തമല്ല.
നെഹ്റു കുടുംബത്തിന്‍െറ പുതുതലമുറ നേതാവിനെ സജീവമായി കളത്തിലിറക്കിയിട്ടും അതിദയനീയമായി കോണ്‍ഗ്രസ് തോറ്റതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലോകം കണ്ടത്. 10 കൊല്ലത്തെ ഭരണം സൃഷ്ടിച്ച ദുരന്തമായിക്കൂടി ആ തോല്‍വിയെ കാണാമെന്ന ഇളവ് അവകാശപ്പെടാന്‍ രാഹുലിന് അന്നേരം അവസരമുണ്ടായിരുന്നു. എന്നാല്‍, പിന്നെയും ഒമ്പതുമാസത്തിനുശേഷം പാര്‍ട്ടിക്ക് നവോന്മേഷമുണ്ടാക്കാനെന്ന പേരില്‍ ആര്‍ക്കും പിടികൊടുക്കാതെ മുങ്ങിയ നേതാവ്, ജനങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കുമിടയില്‍ ബാക്കിനിന്ന വിശ്വാസ്യതയുടെ അംശംകൂടി ചോര്‍ത്തിക്കളയുകയാണ് ചെയ്തത്. ഇനി രാഹുല്‍ എന്തിനു തിരിച്ചുവരണം? കോണ്‍ഗ്രസിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാന്‍, ജനകീയ പ്രശ്നങ്ങളില്‍ പൊതുജനങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍, തിരിച്ചത്തെുന്ന രാഹുല്‍ എല്ലായ്പോഴും ഉണ്ടാവുമെന്ന് എന്താണ് ഉറപ്പ്? രണ്ടാമത്തെ ചോദ്യമാണ് ആദ്യത്തെ ചോദ്യത്തിനുള്ള സാധൂകരണം നല്‍കുന്നത്. പ്രതിസന്ധിഘട്ടത്തില്‍ പോരാടാനും പരിക്കേല്‍ക്കാനും തയാറുള്ളവനെയാണ്, ഒളിച്ചോടുന്നവനെയല്ല ജനം നേതാവായി കാണുന്നത്. രാഹുല്‍ അല്ളെങ്കില്‍ പിന്നെയാര് എന്ന ചോദ്യം കോണ്‍ഗ്രസുകാര്‍ക്കു മുന്നിലുണ്ടാകാം. പക്ഷേ, ജനത്തിനു മുന്നില്‍ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസിനെ നയിക്കാന്‍ നെഹ്റു കുടുംബത്തില്‍ നിന്നൊരാള്‍ വേണമെന്ന സ്ഥിതിക്ക് മാറ്റംവന്നിട്ടില്ല. എന്നാല്‍, നെഹ്റു കുടുംബത്തില്‍നിന്നൊരു നേതാവില്ലാതെ രാജ്യം മുന്നോട്ടുപോവില്ളെന്ന ചിന്താഗതിയില്‍നിന്ന് ജനങ്ങള്‍ വളരെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിയെ ‘കണ്ടെടുത്ത്’ തിരിച്ചത്തെുന്ന രാഹുലിന്‍െറ വാക്കുകളില്‍ ജനം വിശ്വാസ്യത കണ്ടത്തെിയെന്നുവരില്ല.
ഒരു പാര്‍ട്ടി പൂര്‍ണമായും ‘തിരുവായ്ക്ക് എതിര്‍വായില്ലാതെ’ സ്വന്തം കല്‍പനകള്‍ക്കായി കാത്തുനില്‍ക്കുന്ന പരമസുഖത്തിനിടയില്‍പോലും ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയാത്ത രാഹുല്‍ ഈ പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമാണ്. പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പോരായ്മകളും പ്രയാസങ്ങളും മനസ്സിലാക്കി ഇടപെടല്‍ നടത്തുന്നതാണ് ജനകീയതയെന്ന രാഷ്ട്രീയ ബാലപാഠത്തില്‍നിന്ന് വ്യത്യസ്തമായ തിരിഞ്ഞുനടപ്പാണ് രാഹുല്‍ നടത്തിയത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നേതാവ് പ്രവര്‍ത്തകരില്‍നിന്നും ജനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്നതിന് ഒരുവേള, അക്കാദമികമായ ചില ഗുണങ്ങള്‍ ഉണ്ടാകാം. പക്ഷേ, ബി.ജെ.പിയുടെ മുന്നേറ്റത്തിനിടയില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇനി എന്തുചെയ്യുന്നുവെന്ന് ജനം ഉറ്റുനോക്കിയ സന്ദര്‍ഭത്തിലെല്ലാം രാഹുല്‍ മുങ്ങിനടക്കുകയാണ് ചെയ്തത്. പാര്‍ട്ടിയെ സജീവമാക്കാന്‍ അദ്ദേഹം കൂടിയാലോചനകളിലാണ് എന്നാണ് ആദ്യമാദ്യം കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചത്. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍, പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുന്ന കാര്യം മാറിനിന്നു ചിന്തിക്കുകയാണെന്ന് പറഞ്ഞു. ഈ ആലോചനകളുടെ ഗുണഫലങ്ങളൊന്നും കഴിഞ്ഞ 10 മാസമായി കോണ്‍ഗ്രസില്‍ കാണാനില്ല. പകരം, രാഹുലുമായി അമ്മ സോണിയ ഗാന്ധിക്കും മുതിര്‍ന്ന ഒരുസംഘം നേതാക്കള്‍ക്കും ഉണ്ടെന്നുപറയുന്ന അന്തപ്പുര വര്‍ത്തമാനങ്ങളാണ് പുറത്തുചാടിയത്. അതിനൊടുവില്‍, മകന്‍െറ തിരിച്ചുവരവ് വൈകുന്നതില്‍ അതൃപ്തി പുകയുന്ന കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും വേണ്ടി സോണിയ സജീവമാകുന്നതാണ് കണ്ടത്.
കോണ്‍ഗ്രസിനെ സജീവമാക്കാന്‍ ഗവേഷണമല്ല, പ്രവര്‍ത്തനമാണ് വേണ്ടതെന്ന് സോണിയ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ തെളിയിച്ചു. കല്‍ക്കരിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതിയോ നിഷ്കളങ്കനോ എന്തുമാകട്ടെ. 10 വര്‍ഷം പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഒരാളെ അഴിമതിക്കേസില്‍ പ്രതിചേര്‍ത്തപ്പോള്‍, അദ്ദേഹത്തിന്‍െറ വീട്ടിലേക്ക് സോണിയയും സംഘവും മാര്‍ച്ച് നടത്തി. അതുകൊണ്ടെന്തു കാര്യമെന്ന ചിന്തക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. എന്നാല്‍, നരസിംഹറാവു നേരിട്ട ഒറ്റപ്പെടലില്‍നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസ് കൈവിടുകയല്ല ചെയ്തതെന്ന തോന്നല്‍ (മന്‍മോഹന്‍ സിങ്ങിനെക്കാള്‍) ജനങ്ങളില്‍ കുത്തിവെക്കാന്‍ ആ മാര്‍ച്ചിന് കഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍, അതിനുപിന്നാലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്തി സോണിയ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് എന്നിവ പ്രതിപക്ഷചേരിയില്‍ ഉണ്ടാക്കിയ ഉണര്‍വ് ചെറുതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷം വീര്യം വീണ്ടെടുക്കുന്നുവെന്ന് തോന്നിപ്പിച്ച പ്രധാന സംഭവങ്ങളിലൊന്നായി മാര്‍ച്ച് മാറി. രാഹുലിന്‍െറ അഭാവം സൃഷ്ടിച്ച മൗനം വിട്ട് പാര്‍ലമെന്‍റില്‍ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സജീവമായി ഇടപെടുന്നതും ബജറ്റ് സമ്മേളനത്തിന്‍െറ അവസാന ആഴ്ചകളില്‍ കണ്ടു. വിവാദ ഓര്‍ഡിനന്‍സുകള്‍ ഇറക്കിയ ബി.ജെ.പി സര്‍ക്കാര്‍, അതിനു പകരമുള്ള ബില്ലുകള്‍ അനായാസം പാസാക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചു. കര്‍ഷക റാലികളുമായി പാര്‍ലമെന്‍റിനു പുറത്തും സോണിയ സജീവമായി.
ഇതിനെല്ലാമിടയിലാണ്, രാഹുല്‍ ഇനി വരാതിരിക്കുന്നതല്ളേ ഭേദമെന്ന് കോണ്‍ഗ്രസുകാര്‍ സ്വകാര്യമായി പരസ്പരം ചോദിച്ചുതുടങ്ങിയത്. അതുപക്ഷേ വിഷമിപ്പിക്കുന്നത്, മകനെ അമരക്കാരനാക്കി പിന്‍വാങ്ങാന്‍ കൊതിച്ചുനില്‍ക്കുന്ന സോണിയയത്തെന്നെ. കോണ്‍ഗ്രസില്‍ നിരാശ പടരാതിരിക്കാനുള്ള മുട്ടുശാന്തിക്കപ്പുറം, പാര്‍ട്ടി മൊത്തമായി രാഹുല്‍ ഏറ്റെടുക്കുന്ന ദിവസത്തിനുവേണ്ടി കാത്തിരിക്കുന്ന അമ്മയാണ് അവര്‍. എ.ഐ.സി.സി സമ്മേളനവും പുന$സംഘടനയും നടക്കണം.
വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. യുവനിരയെ നേതൃതലത്തിലേക്ക് കൂടുതലായി കൊണ്ടുവരണം. താഴത്തെട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കണം -ഇങ്ങനെ നീളുന്ന ഒരുകൂട്ടം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് നേതൃത്വം മുന്നോട്ടുനീക്കേണ്ടത്. ഇനിയും കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കാന്‍ വയ്യ. പക്ഷേ, പൂര്‍ണാധികാരം ഏറ്റെടുക്കേണ്ട രാഹുലിന്‍െറ അഭാവത്തില്‍ ഒന്നും മുന്നോട്ടുനീക്കാനും കഴിയുന്നില്ല. അതുകൊണ്ട്, രാഹുലിനോടുള്ള അമര്‍ഷം പ്രകടമാവുന്നതിനിടയില്‍, നെഹ്റു കുടുംബത്തിന്‍െറ സാന്നിധ്യം ബോധ്യപ്പെടുത്താന്‍ സ്വയം ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനിടയില്‍, സോണിയ നിശ്ശബ്ദം നിലവിളിക്കുന്നു -‘മകനേ, മടങ്ങിവരൂ.’ സിദ്ധാര്‍ഥനെ നഷ്ടപ്പെട്ട അമ്മക്ക് ബുദ്ധനെയാണോ തിരിച്ചുകിട്ടുകയെന്നത് പക്ഷേ, കാത്തിരുന്നുകാണേണ്ട കാര്യം.

പ്രധാനമന്ത്രി പ്രക്ഷേപിക്കുന്നത് കുത്തകകളുടെ ‘മന്‍ കീ ബാത്’

Posted: 22 Mar 2015 06:52 PM PDT

Image: 

നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ലോക്സഭ പാസാക്കി രാജ്യസഭയുടെ അംഗീകാരത്തിനു കാത്തിരിക്കെ പ്രതിപക്ഷം ഏകോപിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. നിയമത്തിന്‍െറ ആഘാതം ബാധിക്കുന്ന സാധാരണക്കാര്‍ക്ക് ചെവികൊടുക്കാത്ത ജനാധിപത്യവിരുദ്ധ വകുപ്പുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശങ്ങളെ നുണയെന്നുപറഞ്ഞ് തള്ളിക്കളയുകയാണ് പ്രധാനമന്ത്രി. ഞായറാഴ്ച ആകാശവാണി പ്രക്ഷേപണംചെയ്ത മാസാന്ത ‘മന്‍ കീ ബാത്’ പരിപാടിയില്‍ പ്രതിപക്ഷ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി പക്ഷേ, മറുപടിയെന്നോണം വിശദീകരിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്‍െറയും സര്‍ക്കാറിന്‍െറയും നിലപാടില്ലായ്മയോ അല്ളെങ്കില്‍, വന്‍കിടക്കാരായ കുത്തകകള്‍ക്കു വഴങ്ങുമ്പോഴുള്ള നില്‍ക്കക്കള്ളിയില്ലായ്മയോ ആണ് വ്യക്തമാക്കുന്നത്. 2013ല്‍ മന്‍മോഹന്‍ സിങ്ങിന്‍െറ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ‘പോരായ്മകള്‍’ തീര്‍ത്താണ് ‘മതിയായ നഷ്ടപരിഹാര അവകാശവും ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ  സുതാര്യതയും ഉറപ്പ് വരുത്തിയാണ് ഭേദഗതി ബില്‍-2015’ കൊണ്ടുവന്നതെന്ന് മോദി സര്‍ക്കാര്‍ വാദിക്കുമ്പോള്‍ വരുത്തിയ തിരുത്തുകളത്രയും കര്‍ഷകവിരുദ്ധവും ജനാധിപത്യതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനാവില്ല. മേയില്‍ പാര്‍ലമെന്‍റിന്‍െറ നടപ്പുസമ്മേളനം തീരും മുമ്പ് ബില്‍ പാസാകാതിരുന്നാല്‍ ഡിസംബറില്‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച അടിയന്തര ഉത്തരവ് ദുര്‍ബലമാകും. അതിനാല്‍, തിരക്കിട്ട് ഇത് പാസാക്കിയെടുക്കാനുള്ള നീക്കമാണ് ഗവണ്‍മെന്‍റ് നടത്തുന്നത്. ഇല്ളെങ്കില്‍, പാര്‍ലമെന്‍റ് ഒന്നിച്ചോ രാജ്യസഭയോ പ്രൊറോഗ് ചെയ്ത് ബില്‍ മരവിക്കാതിരിക്കാനുള്ള ശ്രമംവരെ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയൊരു നിവര്‍ത്തികേടില്‍ നിന്ന് സംസാരിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമൊക്കെ ഏതുവിധ നിര്‍ദേശവും നിയമഭേദഗതി സംബന്ധിച്ച് സ്വീകാര്യമാണെന്നു പറയുന്നു. ഒപ്പംതന്നെ ബില്ലിലെ എല്ലാ വകുപ്പുകളും സുഭദ്രമാണെന്നു വാദിക്കുന്നു. അതേ ശ്വാസത്തില്‍തന്നെ സംസ്ഥാനങ്ങള്‍ക്ക് യഥോചിതം പഴയ നിയമവും പരിഗണിക്കാമെന്ന് സമാധാനിപ്പിക്കുന്നു. ഇതെല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തിലെ പ്രശ്നങ്ങള്‍ ഗവണ്‍മെന്‍റിനു ബോധ്യമാകായ്കയല്ല, ആര്‍ക്കോ വേണ്ടി വസ്തുതകള്‍ മറച്ചുവെക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്.
പൗരന്മാരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക്, ആവലാതികള്‍ക്ക് ചെവികൊടുക്കുക ജനാധിപത്യക്രമത്തിലെ പ്രാഥമികമര്യാദയാണ്. അത് ദീക്ഷിക്കുന്നില്ല എന്നതുതന്നെയാണ് പുതിയ നിയമത്തിന്‍െറ ഏറ്റവും വലിയ പിഴവും. നിലവിലെ നിയമത്തില്‍ ഭൂവുടമയുടെ അഭിപ്രായം ആരായാനും പൊതുതാല്‍പര്യത്തിനു വിഘ്നമാവാതെ വ്യക്തിയുടെ ന്യായമായ സ്വകാര്യതാല്‍പര്യങ്ങളെ പരിഗണിക്കാനും ഉതകുന്ന വകുപ്പുകളുണ്ട്. ഇതെല്ലാം അറുത്തുമാറ്റിയാണ് മോദി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പഴയ നിയമത്തില്‍ വ്യവസായ ഇടനാഴികള്‍, പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതികള്‍, ഗ്രാമീണ അടിസ്ഥാനവികസനപദ്ധതികള്‍ എന്നിവയില്‍ പദ്ധതിബാധിതപ്രദേശങ്ങളിലെ 80 ശതമാനം പേരുടെ അനുമതി നേടണമെന്ന മര്യാദ ദീക്ഷിച്ചിരുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ ഇപ്പറഞ്ഞയിനങ്ങള്‍ക്കൊന്നും ആരോടും ചോദിക്കുകയോ പറയുകയോ വേണ്ട. ഭൂമി ഏറ്റെടുക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കായി തെളിവെടുപ്പുകള്‍ സംഘടിപ്പിച്ചും മറ്റും സാമൂഹികപ്രത്യാഘാത പഠനം നടത്തണമെന്ന  മുന്‍നിയമത്തിലെ നിര്‍ബന്ധ ഉപാധി പുതിയ ബില്‍ നിരാകരിക്കുന്നു. പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തോളം ഭൂമി ഒന്നും ചെയ്യാതെ തരിശിട്ടാല്‍ അത് തിരിച്ചുപിടിക്കാന്‍ കര്‍ഷകര്‍ക്ക് പഴയ നിയമം നല്‍കിയിരുന്ന സ്വാതന്ത്ര്യത്തിന്‍െറ ചിറകരിഞ്ഞ് നിര്‍ദിഷ്ട പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി തെറ്റിയാല്‍ മാത്രമേ ആ ഭൂമിക്കുമേല്‍ അവകാശവാദം ഉന്നയിക്കാനാവൂ എന്നു പുതിയ ഭേദഗതി പറയുന്നു. ദേശസുരക്ഷ, പ്രതിരോധം, വ്യവസായ ഇടനാഴികള്‍, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവക്കായി ബഹുവിളവെടുപ്പ് നടക്കുന്ന കൃഷിഭൂമിപോലും ഏറ്റെടുക്കാവുന്നതേയുള്ളൂ. നിലവിലെ നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥരെ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാന്‍ വകുപ്പുണ്ട്. എന്നാല്‍, പുതിയ നിയമത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ കൈവെക്കാന്‍ ഗവണ്‍മെന്‍റിന്‍െറ അനുമതി നിര്‍ബന്ധമാണ്.
ഗവണ്‍മെന്‍റിന്‍െറ ഉത്തരവാദിത്തവും കര്‍ഷകരുടെ താല്‍പര്യവും പരിഗണിച്ചൊരു ബില്‍ എങ്ങനെയെന്നോര്‍ത്ത് രണ്ടു നാള്‍ താന്‍ ഉറങ്ങിയില്ളെന്ന് അത് അവതരിപ്പിച്ച ഗ്രാമീണവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിങ് പറയുന്നു. എന്നാല്‍, ഇങ്ങനെയൊക്കെ ഉറക്കമിളച്ച് കൊണ്ടുവന്ന ബില്‍ ജനം അധിവസിക്കുന്ന ഭൂമിയുടെമേല്‍ സര്‍ക്കാറിന് സ്വേച്ഛാധികാരം നല്‍കാനാണെന്ന് തിരിച്ചറിയാന്‍ ഏറെ തലപുകക്കുകയൊന്നും വേണ്ട. കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് അവര്‍ക്ക് നഷ്ടപരിഹാരം എന്ന പേരില്‍ ഒരു തുക വലിച്ചെറിഞ്ഞുകൊടുത്ത് തീര്‍ക്കാവുന്നതേയുള്ളൂ കിടപ്പാടവും അന്നത്തിനുള്ള മണ്ണും കൈയിലെടുത്തുള്ള ഇക്കളിയെന്നാണ് കേന്ദ്രം ധരിച്ചിരിക്കുന്നത്. അതിന് ഉറക്കമിളച്ച് തത്രപ്പെടുന്നതാകട്ടെ, രാജ്യത്തെ കണ്ണായതെന്തും വെട്ടിപ്പിടിക്കാന്‍ കാത്തിരിക്കുന്ന കുത്തകകള്‍ക്കുവേണ്ടിയും. അതെ, സാധാരണക്കാരന്‍െറ ഹൃദയവിലാപമല്ല, കുത്തകകളുടെ മനോധര്‍മങ്ങളാണിപ്പോള്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രി പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.

കൂട്ട കോപ്പിയടി: ഒറ്റദിവസം കൊണ്ട് 15 ലക്ഷം രൂപ പിഴ ഈടാക്കി

Posted: 22 Mar 2015 04:30 PM PDT

Image: 

പട്ന: ബിഹാറില്‍ 10ാം ക്ളാസ് പരീക്ഷയില്‍ കൂട്ട കോപ്പിയടി പുറത്തുവന്ന സംഭവത്തില്‍ ഒറ്റദിവസം കൊണ്ട് 15 ലക്ഷം രൂപ പിഴ ഈടാക്കി. എല്ലാ കുറ്റവാളികള്‍ക്കും പിഴ ഈടാക്കുന്നതോടെ തുക 25 ലക്ഷമായി വര്‍ധിക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ബിഹാര്‍ പരീക്ഷ ബോര്‍ഡ് നിയമമനുസരിച്ചാണ് പിഴ ചുമത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 712 പേര്‍ അറസ്റ്റിലായതായി അഡീഷനല്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗുപ്തേശ്വര്‍ പാണ്ഡെ അറിയിച്ചു. ഇവരില്‍ പകുതി പേര്‍ പിഴയൊടുക്കി കേസില്‍നിന്ന് രക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവരില്‍ കൂടുതലും രക്ഷിതാക്കളോ അവരുടെ ബന്ധുക്കളോ ആണ്. കുറച്ചുപേര്‍ വിദ്യാര്‍ഥികളുമാണ്. പിഴ നല്‍കാന്‍ കഴിയാത്തവരെ ജയിലിലടച്ചിരിക്കുകയാണ്. പിഴ അടക്കുന്ന മുറക്ക് അവരെ മോചിപ്പിക്കുമെന്നും പാണ്ഡെ അറിയിച്ചു. ബിഹാറില്‍ 10ാം ക്ളാസ് പരീക്ഷ നടക്കുന്ന ബഹുനില കെട്ടിടത്തിന്‍െറ ജനലിലൂടെ ഉത്തരമെഴുതിയ കടലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി കോപ്പിയടിക്കാന്‍ സഹായിക്കുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ചിത്രം മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.

ഹാഷിംപുര കൂട്ടക്കൊല: വിധിയില്‍ ഇരകള്‍ക്ക് നിരാശ

Posted: 22 Mar 2015 12:33 PM PDT

Image: 

മീറത്ത്: 28 വര്‍ഷങ്ങള്‍ക്കു ശേഷം ഹാഷിംപുര കൂട്ടക്കൊലക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിയില്‍ ഇരകള്‍ക്ക് നിരാശയും പ്രതിഷേധവും. സംശയത്തിന്‍െറ ആനുകൂല്യം നല്‍കി 16 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടത്. നിര്‍ഭാഗ്യകരമെന്നും നീതി നിഷേധിച്ചുവെന്നുമാണ് ഇരകളുടെ ബന്ധുക്കളും ദൃക്സാക്ഷികളും പ്രതികരിച്ചത്. ഹെല്‍മറ്റ് ധരിച്ചതിനാലാണ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ തനിക്ക് കോടതിയില്‍ തിരിച്ചറിയാനാവാതിരുന്നതെന്നും എല്ലാ തെളിവുകളും അവര്‍ക്കെതിരായിരുന്നെന്നും സംഭവത്തിന്‍െറ ദൃക്സാക്ഷിയായ ബാബുദ്ദീന്‍ പറയുന്നു.1987 മേയ് 22ന് മീറത്ത് നഗരത്തിലുണ്ടായ ഹിന്ദു-മുസ്ലിം കലാപത്തിനിടെയാണ് കൂട്ടക്കൊല അരങ്ങേറിയത്.
ഹാഷിംപുരയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 42 മുസ്ലിം യുവാക്കളെ ട്രക്കില്‍ നഗരപ്രാന്തത്തിലത്തെിച്ച് വെടിവെച്ചുകൊല്ലുകയും മൃതദേഹങ്ങള്‍ കനാലില്‍ എറിയുകയുമായിരുന്നു.
1996ലാണ് സംഭവത്തില്‍ ആദ്യമായി കേസ് എടുക്കുന്നത്. 2002ല്‍ കേസ് ഡല്‍ഹി കോടതിക്ക് കൈമാറി. വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാനാവാത്തതിനെ തുടര്‍ന്നാണ് വിട്ടയക്കുന്നതെന്ന് ഡല്‍ഹി കോടതി വിധിയില്‍ പറയുന്നു.പ്രതികളെ കുറ്റമുക്തരാക്കിയെങ്കിലും ഉത്തര്‍പ്രദേശില്‍ കലാപവേളയില്‍ 42 മുസ്ലിംകളെ കൂട്ടക്കൊല ചെയ്തുവെന്ന കാര്യത്തില്‍ സംശയമില്ളെന്ന് കോടതി വ്യക്തമാക്കിയെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതേതുടര്‍ന്ന് ഇരകളുടെ പുനരധിവാസത്തിനായി കേസ് ഡല്‍ഹി ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 19 പൊലീസ് ഉദ്യോഗസ്ഥരില്‍ മൂന്നുപേര്‍ വിചാരണക്കിടെ മരിച്ചു. ഏറെക്കാലമായി അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായെന്ന് കേസില്‍ വിട്ടയക്കപ്പെട്ട പൊലീസുകാര്‍ പ്രതികരിച്ചു.

സിനിമയിലെ ബാലതാരത്തിന് ഇനി ഭൂമിയില്‍ വീടുവെക്കാം

Posted: 22 Mar 2015 12:27 PM PDT

Image: 
Subtitle: 
മികച്ച ബാലതാരം മണിക്ക് സ്ഥലം നല്‍കാനുള്ള നടപടികള്‍ പുരോഗതിയില്‍

സുല്‍ത്താന്‍ ബത്തേരി: ആരു മറന്നാലും മണിയെന്ന ഈ ആദിവാസി പ്രതിഭയെ സിനിമാ ആസ്വാദകര്‍ മറക്കില്ല. മോഹന്‍ലാല്‍ നായകനായ ‘ഫോട്ടോഗ്രാഫര്‍’ സിനിമയിലെ ചാമി എന്ന ബാലകഥാപാത്രത്തെ വിസ്മയകരമായി അവതരിപ്പിച്ച് 2006ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടി ചെതലയം താത്തൂര്‍ കോളനിയിലെ മണി എന്ന ആദിവാസി പയ്യന്‍. എന്നാല്‍, സ്വന്തമായി ഇത്തിരി മണ്ണും അതിലൊരു കൊച്ചുകൂരയും എന്ന സ്വപ്നം ഇതുവരെയും മണിക്ക് യാഥാര്‍ഥ്യമായിരുന്നില്ല. പ്രാരബ്ധങ്ങളിലും ദാരിദ്ര്യത്തിലുംപെട്ട് പഠനവും തുടരാനായില്ല. സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ജീവിതത്തിന്‍െറ പങ്കപ്പാടുകളില്‍ പകച്ച മണിക്ക് ഒടുവില്‍ നല്ലകാലം വരുന്നു. ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതി പ്രകാരം മണിക്ക് വീടുവെക്കാന്‍ സ്ഥലം കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. 2006ലെ മികച്ച ബാലനടന്‍ ഇന്ന് 20 വയസ്സുള്ള യുവാവാണ്്. കൂലിപ്പണിയാണ് തൊഴില്‍. വിവാഹം കഴിച്ചു. ഭാര്യ സിന്ധു. ഒരു മകളുണ്ട്. അന്‍ഷ. സിന്ധു ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. ‘പുല്‍ച്ചാടി’യെപോലെ സിനിമയില്‍ തുള്ളിച്ചാടി നടന്ന മണിക്ക് കൂടൊരുക്കാന്‍ ചെതലയത്തെ സാമൂഹിക പ്രവര്‍ത്തകനായ തോട്ടക്കര കുഞ്ഞുമുഹമ്മദായിരുന്നു കൂട്ട്. കുഞ്ഞുമുഹമ്മദ് മണിയെയും കൂട്ടി വീടിനായി മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി. പക്ഷേ, സ്വന്തമായി ഒരു പിടി മണ്ണില്ലാത്ത മണിക്ക് എങ്ങനെ വീടു കിട്ടാന്‍? ഭാര്യ സിന്ധുവിന്‍െറ പൂവഞ്ചി കോളനിയിലെ കുടിലിലെ കൊച്ചു മുറിയിലാണ് ഇപ്പോള്‍ മണിയും കുടുംബവും താമസിക്കുന്നത്. പിന്നീട് പദ്ധതി പ്രകാരം പേപ്പറുകള്‍ ശരിയാക്കിയതും അപേക്ഷ കൊടുപ്പിച്ചതുമെല്ലാം മണിയുടെ ‘കുഞ്ഞമ്മദ് കാക്ക’ തന്നെ. അപേക്ഷയില്‍ നടപടി വൈകിയപ്പോള്‍ മുഖ്യമന്ത്രിയെയും എം.എല്‍എയെയും കണ്ടു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ വിഷയം മന്ത്രി പി.കെ. ജയലക്ഷ്മിയിലൂടെ ശ്രദ്ധയില്‍പ്പെടുത്തി. അനുയോജ്യമായ സ്ഥലം കണ്ടത്തെി പ്രപ്പോസല്‍ നല്‍കാന്‍ മന്ത്രി കലക്ടറോട് നിര്‍ദേശിച്ചു. ചെതലയം വനാതിര്‍ത്തിയോട് ചേര്‍ന്ന് വളാഞ്ചേരിക്കുന്നില്‍ മലപ്പുറം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 38 സെന്‍റ് സ്ഥലം കുഞ്ഞുമുഹമ്മദ് തന്നെയാണ് കണ്ടത്തെിയത്. മണിക്കും പെരുത്തിഷ്ടം. സ്ഥലം പരിശോധിച്ച ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജംഷീദ് അനുകൂല റിപ്പോര്‍ട്ട് ഉടന്‍ തന്നെ ടി.ഡി.ഒക്ക് നല്‍കി. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. മാസങ്ങള്‍ പത്ത് പിന്നിട്ടു. എട്ട് ഓഫിസുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന സമിതി സ്ഥലം പരിശോധിക്കണം. വീണ്ടും എം.എല്‍.എ ഇടപെട്ടതോടെ പരിശോധനയും അനുകൂല റിപ്പോര്‍ട്ടും എന്ന കടമ്പയും കടന്നു. ഇനി ജില്ലാ കലക്ടറാണ് വിലനിര്‍ണയം നടത്തേണ്ടത്. മാര്‍ച്ച് 31നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ളെങ്കില്‍ ഫണ്ട് ലാപ്സാവും. മണിയുടെ സ്വപ്നങ്ങള്‍ വീണുടയും. മാര്‍ച്ച് 31നുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്ഥലം മണിക്ക് കൈമാറുകതന്നെ ചെയ്യുമെന്ന് എം.എല്‍.എ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത മണിയുടെ ദുരവസ്ഥ ആദ്യമായി പുറം ലോകത്തത്തെിച്ചത് ‘മാധ്യമ’മായിരുന്നു.
 

ചൊവ്വയെ ചുറ്റി മംഗള്‍യാന്‍ ആറാം മാസത്തിലേക്ക്

Posted: 22 Mar 2015 12:23 PM PDT

Image: 

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ ചൊവ്വക്ക് ചുറ്റും ചൊവ്വാഴ്ച ആറുമാസം പൂര്‍ത്തിയാക്കും. പേടകം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം ബാക്കിയുള്ളതിനാല്‍ ആറുമാസം കൂടി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇന്ധനം ബാക്കിയുള്ളതിനാല്‍ മംഗള്‍യാന്‍ ഇനിയും ചൊവ്വക്കുചുറ്റും തുടരുമെന്നും  ചൊവ്വയുടെ അന്തരീക്ഷ പഠനം, കാലാവസ്ഥ എന്നിവയില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായിക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കിരണ്‍കുമാര്‍ പറഞ്ഞു. മംഗള്‍യാന്‍ അയച്ച ചിത്രങ്ങളും മറ്റും ഐ.എസ്.ആര്‍.ഒ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 സെപ്റ്റംബര്‍ 24 നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലത്തെിച്ച് ഐ.എസ്.ആര്‍.ഒ രാജ്യത്തിന്‍െറ അഭിമാനം ഉയര്‍ത്തിയത്. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 450 കോടിയായിരുന്നു നിര്‍മാണ ചെലവ്. 10 മാസത്തെ യാത്രയില്‍ 200 മില്യന്‍ കി.മീറ്റര്‍ താണ്ടിയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. പദ്ധതി വിജയത്തോടെ എഷ്യയിലെ ആദ്യത്തെയും ലോകത്തെ നാലാമത്തേയും രാജ്യമായി ഇന്ത്യ.
 

ഗംഗ ശുദ്ധിയാക്കാം; തൃശൂര്‍ സഹോദരന്മാരുടെ സംഗീത ആല്‍ബം ഒരുങ്ങുന്നു

Posted: 22 Mar 2015 12:12 PM PDT

Image: 

ന്യൂഡല്‍ഹി: ഗംഗാ നദി ശുദ്ധീകരണം ജനകീയമാക്കാന്‍ മലയാളികളുടെ സംഗീത ആല്‍ബം ഒരുങ്ങുന്നു. തൃശൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന കര്‍ണാടിക് സംഗീതജ്ഞരാണ് നമാമി ഗംഗ എന്ന സംഗീത ചിത്രം തയാറാക്കുന്നത്. കേന്ദ്ര ജലവിഭവ, ഗംഗ ശുചീകരണ മന്ത്രാലയത്തിന്‍െറ ആവശ്യപ്രകാരമാണ് ആല്‍ബം ഒരുക്കുന്നത്.

 പ്രശസ്ത മൃദംഗ വിദ്വാന്‍ തൃശൂര്‍ ആര്‍. മോഹനന്‍െറ മക്കളായ ശ്രീകൃഷ്ണ മോഹന്‍, രാംകുമാര്‍ മോഹന്‍ എന്നിവരാണ് തൃശൂര്‍ സഹോദരന്മാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരായ ഇവര്‍ ലോകത്തെ വിവിധയിടങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആല്‍ബം ഒരുക്കുന്നതിനായി ജലവിഭവ മന്ത്രാലയം ഇവര്‍ക്ക് അടുത്താഴ്ച കത്തയക്കും. ശേഷം അധികൃതരുമായി കൂടിക്കാഴ്ച നടത്തും.

ആല്‍ബത്തിനായി തയാറാക്കിയിരുന്ന സംഗീതത്തിന്‍െറ പ്രധാനഭാഗം ഡിസംബറില്‍ പുറത്തിറക്കിയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ ഹിറ്റാണ് ഓണ്‍ലൈനില്‍ ഇതിനു ലഭിച്ചത്. എന്നാല്‍, സംഗീത ഭാഗം സര്‍ക്കാര്‍ പിന്‍വലിച്ചു.   എന്‍.ഡി.എ സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ ഗംഗാ ശുദ്ധീകരണത്തിന് രാജ്യത്തെ മുക്കിലുംമൂലയിലുമുള്ള ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നേടാനാണ് ആല്‍ബം തയാറാക്കുന്നത്. വിഡിയോ ചിത്രത്തിന്‍െറ നിര്‍മാണം മേയില്‍ പൂര്‍ത്തിയാകും. വയലിനിസ്റ്റായ കാര്‍ത്തിക് അയ്യര്‍, ഗിറ്റാറിസ്റ്റ് ആലാപ് രാജു, ജോഷ്വാ മാര്‍ക് രാജു, മദ്ദള വിദ്വാന്‍ ജിയോരാജ് സ്റ്റാന്‍ലി ജോര്‍ജ്, ഐ.ടി വിദഗ്ധന്‍ പ്രശാന്ത് എന്നിവരാണ് ആല്‍ബം തയാറാക്കുന്ന സംഘത്തിലുള്ള മറ്റംഗങ്ങള്‍. ഗംഗാ നദി ശുദ്ധിയാക്കാന്‍ 200 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP