സ്വാഗതം
WELCOME

News Update..

Monday, March 16, 2015

കോര്‍പറേറ്റ് ചാരവൃത്തി: ജെറ്റ്^ഇത്തിഹാദ് ഇടപാടിന്‍െറ രേഖകളും ചോര്‍ന്നു Madhyamam News Feeds

കോര്‍പറേറ്റ് ചാരവൃത്തി: ജെറ്റ്^ഇത്തിഹാദ് ഇടപാടിന്‍െറ രേഖകളും ചോര്‍ന്നു Madhyamam News Feeds

Link to

കോര്‍പറേറ്റ് ചാരവൃത്തി: ജെറ്റ്^ഇത്തിഹാദ് ഇടപാടിന്‍െറ രേഖകളും ചോര്‍ന്നു

Posted: 15 Mar 2015 11:48 PM PDT

Image: 

ന്യൂഡല്‍ഹി: വിമാനക്കമ്പനികളായ ജെറ്റ് എയര്‍വേസും ഇത്തിഹാദും തമ്മിലുള്ള ഇടപാടിന്‍െറ രേഖകള്‍ ചോര്‍ന്നതായി സി.ബി.ഐ കണ്ടത്തെി. 2,058 കോടിയുടെ ജെറ്റ് -  ഇത്തിഹാദ് ഇടപാടിന് കേന്ദ്രസര്‍ക്കാറിന്‍െറ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്‌.ഐ.പി.ബി) അനുമതി നല്‍കുന്ന രേഖകളാണ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ധനമന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നത്.

ധനകാര്യ,വ്യോമയാന മന്ത്രാലയങ്ങള്‍ എഫ്.ഐ.പി.ബിയുമായും സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുമായും നടത്തിയ ആശയവിനിമയത്തിന്‍െറയും രേഖകള്‍ ചോര്‍ന്നതായി സി.ബി.ഐ കണ്ടത്തെി. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രേഖകള്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും സി.ബി.ഐ സംശയിക്കുന്നു.

വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയതിനും വിദേശവിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഓഹരി വാങ്ങുന്നതിനും അനുമതി നല്‍കിയതിന് പിന്നാലെയാണ് ജെറ്റ് ^ ഇത്താഹാദ് ഇടപാട് നടന്നത്. ഈ ഇടപാട് വോമയാന മേഖലയില്‍ നേരിട്ടുള്ള ആദ്യ വിദേശനിക്ഷേപമായതിനാല്‍ ഇതിന് പിന്നില്‍ നടന്നകാര്യങ്ങളെ കുറിച്ച് മറ്റ് വിമാനക്കമ്പനികള്‍ക്ക് അറിയാനുള്ള താല്‍പര്യമുണ്ടായിരുന്നു.
 

2013ല്‍ അജിത് സിങ് വ്യോമയാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയും ആയിരുന്ന കാലത്താണ് ജെറ്റ്എയര്‍വേസിന്‍െറ 24 ശതമാനം ഓഹരികള്‍ 379 ദശലക്ഷം ഡോളറുകള്‍ക്ക് അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ് വാങ്ങിയത്.

കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുകയോ തള്ളുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടത്തെി.  രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുമെന്നും സിബിഐ വ്യക്തമാക്കി.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്: ആവശ്യം 35 കോടി; കിട്ടിയത് രണ്ട് കോടി

Posted: 15 Mar 2015 11:32 PM PDT

തൃശൂര്‍: നിര്‍ദിഷ്ട പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍െറ ആദ്യഘട്ടത്തിന് ഈ സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടത് 35കോടി. എന്നാല്‍ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് രണ്ട് കോടി. പ്രാരംഭ ഘട്ടത്തിന് തുക ലഭിച്ചില്ളെങ്കില്‍ പാര്‍ക്കിന്‍െറ നിര്‍മാണം ഈ വര്‍ഷവും ഉണ്ടാകില്ല. ഫണ്ട് ലഭ്യമാക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്സ് ഓഫ് സൂ, വനംവകുപ്പ്, എം.എല്‍.എ എന്നിവര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. ബജറ്റ് ചര്‍ച്ചക്കിടെ ഇത് പരിഗണിക്കപ്പെട്ടാല്‍ സബ്ജറ്റ് കമ്മിറ്റി റിവ്യൂ നടത്തി ഫണ്ട് പാസാക്കിയെടുക്കാം. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ അനുവദിച്ച രണ്ട് കോടിക്ക് ധനവകുപ്പ് ഭരണാനുമതി നല്‍കി. അധികതുക ബജറ്റില്‍ വകയിരുത്തുമെന്ന് നേരത്തേ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ല.
രണ്ട് കോടിക്ക് ഭരണാനുമതി ലഭിച്ചതോടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ചുമതലയേല്‍പിച്ച പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഈയാഴ്ച്ചതന്നെ നിര്‍മാണം ആരംഭിക്കും. പാര്‍ക്കിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി നീക്കിവെച്ചിരുന്നു. ജലവിതരണത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍, മൈക്രോ ലെവല്‍ ഡിസൈന്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി. മൂന്നു ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പാര്‍ക്കിന്‍െറ ആദ്യഘട്ടത്തിന് 40 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പൂര്‍ണമായും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 250 കോടി ചെലവ് വരും. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പാര്‍പ്പിക്കാനുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭിക്കും. വെള്ളം വിതരണം, നടപ്പാതകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടത്. പദ്ധതി മൂന്നുഘട്ടങ്ങളും പൂര്‍ത്തിയാക്കിയാല്‍ ഏഷ്യയിലെ പ്രധാന സുവോളജിക്കല്‍ പാര്‍ക്കാകും പുത്തൂരിലേത്.
സുവോളജിക്കല്‍ പാര്‍ക്കിന്‍െറ രൂപകല്‍പന പൂര്‍ത്തിയായി. മൃഗശാല രൂപകല്‍പനയില്‍ പ്രശസ്തനായ ആസ്ട്രേലിയക്കാരന്‍ ജോണ്‍ കോയും എറണാകുളത്തുള്ള ഐഡിയ ഡിസൈനേഴ്സും സംയുക്തമായാണ് രൂപകല്‍പന നടത്തിയത്. ഇനി ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിക്കാം. നീലഗിരിപോലുള്ള സ്ഥലങ്ങളില്‍ വംശനാശം സംഭവിക്കുന്ന മൃഗങ്ങളെ പരിപാലിക്കാനുള്ള പുതിയൊരു പദ്ധതി പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഫണ്ട് ലഭിക്കും. നടപടികള്‍ എല്ലാം പൂര്‍ത്തിയാകുന്ന ഈ സാമ്പത്തിക വര്‍ഷം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 35കോടി വകയിരുത്തണമെന്നാണ് ആവശ്യം. എം.എല്‍.എയുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദം ചെലുത്തി പദ്ധതി പൂര്‍ത്തിയാക്കാനുള്ള തുക ലഭ്യമാക്കണം. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ തൃശൂര്‍ മൃഗശാലയിലെ കുറച്ച് മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റാനാകും.

അഞ്ച് ഇടതു എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍

Posted: 15 Mar 2015 11:18 PM PDT

Image: 

തിരുവനന്തപുരം: ബജറ്റ് അവതരണവേളയില്‍ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ അഞ്ച് ഇടത് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍. വി. ശിവന്‍കുട്ടി (നേമം), ഇ.പി ജയരാജന്‍ (മട്ടന്നൂര്‍), കെ. അജിത്ത് (വൈക്കം), കെ. കുഞ്ഞമ്മദ് (പേരാമ്പ്ര), കെ.ടി ജലീല്‍ (തവനൂര്‍) എന്നിവരെയാണ് ഈ സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ ഡയസിലെ മേശയില്‍ കയറുക, കസേര വലിച്ചെറിയുക, മൈക്ക്, കമ്പ്യൂട്ടര്‍, ഹെഡ് ഫോണ്‍, മറ്റ് സാമഗ്രികള്‍ എന്നിവ തകര്‍ക്കുക എന്നീ കുറ്റങ്ങളാണ് ഇടതു എം.എല്‍.എമാര്‍ക്കെതിരായ നടപടിക്ക് വഴിവെച്ചത്.

അതേസമയം, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ച ടി. ശിവദാസന്‍ നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസന്‍േറഷന്‍, എ.ടി ജോര്‍ജ്, മന്ത്രി ഷിബു ബേബി ജോണ്‍ എന്നീ ഭരണപക്ഷ സമാജികര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍േറത് അടക്കം 13 പരാതികളാണ് സ്പീക്കര്‍ക്ക് ലഭിച്ചിരുന്നത്. കൂടാതെ, നിയമസഭയിലെ സംഭവങ്ങളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും നടപടിയില്ല്ള. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ളെന്ന സഭാ സെക്രട്ടേറിയറ്റ് ശിപാര്‍ശ സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.

നിയമസഭയിലെ അതിക്രമങ്ങള്‍ ചരിത്രത്തിലെ നാണക്കേടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയംഗങ്ങളില്‍ ഒരാള്‍ പോലും ഡയസില്‍ കയറിയിട്ടില്ല. ഭരണപക്ഷ എം.എല്‍.എമാരുടെ സീറ്റിനടുത്തെ ത്തിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ അവരെ ഉപദ്രവിച്ചത്. ഇതെല്ലാം ലോകം മുഴുവന്‍ കണ്ട കാര്യങ്ങളാണ്. ഇല്ലാത്ത കുറ്റങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കെട്ടിച്ചമയ്ക്കാന്‍ പ്രതിപക്ഷം ശ്രമിക്കേണ്ട. സംശയമുണ്ടെങ്കില്‍ വിഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്നു പരിശോധിക്കാം. ജനാധിപത്യ ചരിത്രത്തിന് വലിയ നാണക്കേടാണ് പ്രതിപക്ഷം ഉണ്ടാക്കിയത്. ജനങ്ങളുടെ പ്രതികരണം അറിയാന്‍ സ്വന്തം അണികളോട് പ്രതിപക്ഷം ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ മനസോടെയല്ല പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ പ്രമേയം അവതിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചതോടെ ബഹളം തുടങ്ങിയ പ്രതിപക്ഷം സഭക്കുള്ളില്‍ മുദ്രാവാക്യം വിളിച്ചു.

സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഭരണപക്ഷത്തിനും സ്പീക്കര്‍ക്കുമെതിരെ ആഞ്ഞടിച്ചു. ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ളെന്ന് വി.എസ് പറഞ്ഞു. കോണ്‍ഗ്രസിന്‍െറ ദുശ്ശാസനന്മാര്‍ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി ചെയ്ത കാര്യത്തെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. വനിതാ അംഗങ്ങള്‍ അപമാനിക്കപ്പെട്ടത് മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. സഭക്കുള്ളില്‍ വനിത എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ളെന്നും അദ്ദേഹം ചോദിച്ചു.

വനിതാ അംഗങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെന്നും വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എം.എല്‍.എമാരുടെ പെരുമാറ്റമെന്നും വി.എസ് ആരോപിച്ചു. ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ചികിത്സ നല്‍കണം. അല്ളെങ്കില്‍ വനിതാ അംഗങ്ങള്‍ക്ക് സഭയില്‍ വന്നു പോവാന്‍ കഴിയില്ളെന്നും വി.എസ് ചൂണ്ടിക്കാട്ടി.

കുട്ടീം കോലും കളിക്കുന്നതു പോലെയാണോ ബജറ്റ്. ആംഗ്യം കാണിച്ചാല്‍ ബജറ്റാകുമോ? കെ.എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഈ സ്പീക്കര്‍ സഭക്ക് തന്നെ അപമാനകരമാണെന്നും വി.എസ് വ്യക്തമാക്കി. ജി. കാര്‍ത്തികേയന്‍െറ ദു:ഖാചരണ സമയത്ത് ഭരണപക്ഷം ലഡു വിതരണം നടത്തിയെന്നും വി.എസ് ആരോപിച്ചു. തുടര്‍ന്നു സഭയില്‍ നിന്നു പ്രതിപക്ഷം പുറത്തേക്കു പോയി.

സസ്പെന്‍ഷന്‍ പ്രമേയം പാസായതിനെ തുടര്‍ന്ന് അഞ്ച് ഇടതു എം.എല്‍.എമാരോട് സഭയില്‍ നിന്നു പുറത്തു പോകാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍ദേശിച്ചു. എന്നാല്‍, എം.എല്‍.എമാരെ ബലം പ്രയോഗിച്ച് പുറത്താക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തുടര്‍ന്നു ശ്യൂനവേള റദ്ദാക്കിയ സ്പീക്കര്‍ ബജറ്റ് ചര്‍ച്ചക്കായി ധനമന്ത്രി കെ.എം മാണിയെ ക്ഷണിച്ചു. ബജറ്റില്‍ അരിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പ്രഖ്യാപിച്ച അധിക നികുതി പിന്‍വലിക്കുന്നതായി മാണി സഭയെ അറിയിച്ചു. എന്നാല്‍, സഭാ നടപടികള്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബജറ്റ് ചര്‍ച്ച വെട്ടിച്ചുരുക്കിയ സ്പീക്കര്‍ നിയമസഭ ഇന്നത്തേക്കു പിരിയുന്നതായി അറിയിച്ചു. വോട്ട്ഓണ്‍ അക്കൗണ്ടും ഉപധനാഭ്യര്‍ഥനക്കുള്ള ധനവിനിയോഗ ബില്ലും പാസാക്കാനായി മാര്‍ച്ച് 23ന് സഭ വീണ്ടും ചേരും.

രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ ശാന്തരായിരുന്ന പ്രതിപക്ഷം ചോദ്യത്തോരവേളയോട് പൂര്‍ണമായി സഹകരിച്ചു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫും തൊഴില്‍ മന്ത്രി കെ.പി മോഹനനും സഭയില്‍ മറുപടി നല്‍കി.

ചോദ്യോത്തരവേളക്ക് ശേഷം ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങളെകുറിച്ച് ചട്ടം 15 പ്രകാരം സ്പീക്കര്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമസഭക്കുള്ളില്‍ നടന്ന സംഭവ വികാസങ്ങള്‍ ലോകത്തിന് മുമ്പില്‍ സംസ്ഥാനത്തിന് തലകുനിക്കേണ്ട അവസ്ഥ വന്നുവെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. വലിയ നാണക്കേടാണ് ഉണ്ടായത്. ഇത് തീരാകളങ്കമാണ്. ഡയസില്‍ ചാടി കയറി സാമഗ്രികള്‍ തകര്‍ത്തു തരിപ്പണമാക്കിയത് നമ്മുടെ സംസ്കാരത്തിനേറ്റ വലിയ തിരിച്ചടിയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. ബജറ്റ് ദിനങ്ങളിലെ സംഭവ വികാസങ്ങളില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കക്ഷി നേതാക്കളുമായി പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടത്തുന്നതിന് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു.

സഭയിലെ അനിഷ്ട സംഭവങ്ങളില്‍ ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ളെന്ന് യു.ഡി.എഫ് കക്ഷി നേതാക്കള്‍ സ്പീക്കറെ അറിയിച്ചു. സംഭവം നടന്ന വെള്ളിയാഴ്ച തന്നെ പ്രതിപക്ഷത്തിന് പരാതി നല്‍കാമായിരുന്നു. ഇന്നു രാവിലെയാണ് പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഇതിന് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.

അതേസമയം, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്ത ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് കക്ഷിനേതാക്കള്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ല. ബജറ്റ് അംഗീകരിക്കില്ളെന്നും നിയമസഭ സ്തംഭിപ്പിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. തുടര്‍ന്നു ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല.

നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍െറ അടിയന്ത പ്രമേയം നല്‍കിയിരുന്നു. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കുറ്റക്കാരായ ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് നോട്ടീസ് ആവശ്യപ്പെട്ടിരുന്നു.

അരിയുടെയും വെളിച്ചെണ്ണയുടെയും അധികനികുതി പിന്‍വലിക്കും

Posted: 15 Mar 2015 11:06 PM PDT

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റില്‍ അരിക്കും ഭക്ഷ്യധാന്യപ്പൊടികള്‍ക്കും പ്രഖ്യാപിച്ച അധിക നികുതി പിന്‍വലിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

വെള്ളിയാഴ്ച മാണി അവതരിപ്പിച്ച ബജറ്റില്‍ അരി, അരി ഉല്‍പന്നങ്ങള്‍, ഗോതമ്പ് എന്നിവക്ക് ഒരു ശതമാനവും ആട്ട, മൈദ, സൂചി റവ എന്നിവക്ക് അഞ്ച് ശതമാനവും അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചസാരക്ക് രണ്ട് ശതമാനവും വെളിച്ചെണ്ണക്ക് ഒരു ശതമാനവും അധിക നികുതി ഏര്‍പ്പെടുത്തി. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നികുതി നിര്‍ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയ നോട്ടീസ്

Posted: 15 Mar 2015 11:00 PM PDT

Image: 

തിരുവനന്തപുരം: ബജറ്റ് ദിവസമുണ്ടായ കൈയാങ്കളിക്കും അക്രമണങ്ങള്‍ക്കും ശേഷം കലുഷിതമായ അന്തരീക്ഷത്തില്‍ നിയസഭാ സമ്മേളനം ആരംഭിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എം.എല്‍.എമാരെ കൈയേറ്റം ചെയ്തു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനോതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. ബജറ്റ് ദിവസം സഭയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും.

വടക്കഞ്ചേരിയില്‍ സി.പി.എം–കോണ്‍ഗ്രസ് സംഘര്‍ഷം; പത്ത് പേര്‍ക്ക് പരിക്ക്

Posted: 15 Mar 2015 10:54 PM PDT

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പത്ത് പേര്‍ക്ക് കല്ളേറില്‍ പരിക്കേറ്റു.
സി.പി.എം പ്രവര്‍ത്തകരായ കണ്ണന്‍ (40), ഷാഹുല്‍ ഹമീദ് (34), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കിഴക്കഞ്ചേരി ഇളങ്കാവ് രാജു (25), ഐ.എന്‍.ടി.യു.സി തൊഴിലാളി ഉമ്മര്‍ (45) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലും തൃശൂരിലുമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ദം ജങ്ഷനില്‍ തീപന്തമേറുണ്ടായി. അക്രമത്തെ തുടര്‍ന്ന് കടകള്‍ അടച്ചു.
സി.ഐ എ.സി. സുന്ദരന്‍, എസ്.ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. നിയമസഭയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമത്തിന് തുടക്കമായത്.
മന്ദം ജങ്ഷനില്‍ സി.പി.എമ്മിന്‍െറ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ചുമട്ടുതൊഴിലാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ രണ്ടാഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനിടെയാണ് സംഘട്ടനം.

ബാറ്റിങ്ങില്‍ സംഗ; ബൗളിങ്ങില്‍ സ്റ്റാര്‍ക്

Posted: 15 Mar 2015 10:54 PM PDT

Image: 

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി താരങ്ങള്‍. ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ മുതിര്‍ന്ന താരമായ കുമാര്‍ സംഗക്കാര ടോപ് സ്കോററായി നില്‍ക്കുമ്പോള്‍ ഓസീസിന്‍െറ മിച്ചല്‍ സ്റ്റാര്‍കാണ് വിക്കറ്റ് വേട്ടയില്‍ മുമ്പില്‍.

ഈ ലോകകപ്പിനുശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച കുമാര്‍ സംഗക്കാര ഉജ്ജ്വല ഫോമിലാണ് ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്. ആറ് കളികളില്‍ നിന്ന് 496 റണ്‍സാണ് ഈ വെറ്ററന്‍ താരം അടിച്ചെടുത്തത്. 124 ആണ് സംഗക്കാരയുടെ ശരാശരി. തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടിയ ഈ 37കാരന്‍, ഏകദിനത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി. ലോകകപ്പില്‍ നിന്ന് പുറത്തായ സിംബാബ് വെ ടീമിന്‍െറ ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ ടെയ് ലറാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. ആറ് കളികളില്‍ 72.16 ശരാശരിയില്‍ 433 റണ്‍സാണ് ലോകകപ്പോടെ സിംബാബ് വെ ടീമിനോട് വിടപറഞ്ഞ ടെയ് ലര്‍ നേടിയത്. ഇതില്‍ തുടര്‍ച്ചയായി നേടിയ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും.

വെടിക്കെട്ട് ബാറ്റ്സ്മാനും ദക്ഷിണാഫ്രിക്കന്‍ നായകനുമായ എബി ഡിവിലിയേഴ്സ് 83.40 എന്ന ശരാശരിയില്‍ 417 റണ്‍സ് നേടി. വെസ്റ്റിന്‍ഡീസിനെതിരെ 66 പന്തില്‍ നേടിയ 162 റണ്‍സാണ് എബിയുടെ ടോപ്സ്കോര്‍. എട്ട് സിക്സറും 17 ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ലങ്കയുടെ ദില്‍ഷന്‍ 395ഉം  ബംഗ്ളാദേശിന്‍െറ മഹ്മൂദുല്ല 344 റണ്‍സുമെടുത്ത് നാലും അഞ്ചും സ്ഥാനങ്ങളിലാണ്. കളിച്ച ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് ആദ്യത്തെ അഞ്ചില്‍ ആരും സ്ഥാനം പിടിച്ചില്ല. ഏഴാം സ്ഥാനത്തുള്ള ശിഖര്‍ ധവാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ട് സെഞ്ച്വറികള്‍ അടക്കം 337 റണ്‍സാണ് ധവാന്‍ നേടിയത്.

വെസ്റ്റിന്‍ഡീസിന്‍െറ ക്രിസ് ഗെയ് ലാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ. സിംബാബ് വെക്കെതിരെ നേടിയ 215 റണ്‍സാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ലോകകപ്പിലെ ആദ്യത്തേതും ലോകകപ്പ് ഇതര ഏകദിന മത്സരങ്ങളിലെ അഞ്ചാമത്തേതും ഇരട്ടസെഞ്ച്വറിയാണ് ഗെയ്ല്‍ നേടിയത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഗെയ് ലിന് മികച്ച പ്രകടനം തുടരാനായില്ല. കടുത്ത പുറംവേദനയുമായാണ് ഗെയ് ല്‍ ലോകകപ്പില്‍ കളിക്കുന്നത്. 178 റണ്‍സ് നേടിയ ഓസീസിന്‍െറ ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. എബി ഡിവിലിയേഴ്സ് (162), ദില്‍ഷന്‍ (161), ഹാഷിം അംല (159) എന്നിവരാണ് രണ്ട് മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. 137 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ പത്താം സ്ഥാനത്തുണ്ട്.

ആസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍കാണ് ബൗളിങ്ങില്‍ മുന്നില്‍. തീപാറുന്ന പന്തുകള്‍ എറിയുന്ന സ്റ്റാര്‍ക് ആറ് കളികളില്‍ നിന്ന് 16 വിക്കറ്റുകളാണ് നേടിയത്. ന്യൂസിലാന്‍ഡിന്‍െറ ട്രന്‍ഡ് ബോള്‍ട്ട് ഇന്ത്യയുടെ മുഹമ്മദ് ഷമി സ്കോട് ലന്‍ഡിന്‍െറ ജോഷ് ഡേവി എന്നിവര്‍ 15 വീതം വിക്കറ്റെടുത്ത് രണ്ടാം സ്ഥാനത്തുണ്ട്. 14 വീതം വിക്കറ്റ് നേടി വിന്‍ഡീസിന്‍െര ജെറോം ടെയ് ലറും പാകിസ്താന്‍െറ വഹാബ് റിയാസും തൊട്ടുപിന്നിലുണ്ട്. 12 വിക്കറ്റ് നേടി ഇന്ത്യയുടെ ആര്‍ അശ്വിന്‍ 10ാം സ്ഥാനത്താണ്.

33 റണ്‍സിന് ഏഴ് വിക്കറ്റ് പിഴുത ന്യൂസിലാന്‍ഡിന്‍െറ ടിം സൗത്തിയാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. ഇംഗ്ളണ്ടിനെതിരെയായിരുന്നു സൗത്തിയുടെ അവിസ്മരണീയ നേട്ടം. ലോകകപ്പില്‍ ഒരു മതസരത്തില്‍ ഏഴ് വിക്കറ്റ് നേടുന്ന നാലാമത്തെ താരമാണ് സൗത്തി. ഓസീസിന്‍െറ ഗ്ളെന്‍ മക്ഗ്രാ (7/15), ആന്‍ഡ്രു ബിചല്‍ (7/20), വിന്‍ഡീസിന്‍െറ വിന്‍സ്റ്റണ്‍ വാള്‍ട്ടര്‍ ഡേവിസ് (7/51) എന്നിവരാണ് മുമ്പ് ഏഴ് വിക്കറ്റ് നേടിയവര്‍. ഓസീസിന്‍െറ മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ്, ന്യൂസിലാന്‍ഡിന്‍െറ ട്രെന്‍ഡ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍, പാകിസ്താന്‍െറ സുഹൈല്‍ ഖാന്‍, ഇംഗ്ളണ്ടിന്‍െറ സ്റ്റീവന്‍ ഫിന്‍ എന്നിവരാണ് അഞ്ചും അതിലധികവും വിക്കറ്റ് ഒരു മത്സരത്തില്‍ നേടിയ മറ്റ് കളിക്കാര്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി

Posted: 15 Mar 2015 10:51 PM PDT

കല്‍പകഞ്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരുക്കങ്ങള്‍ എങ്ങും സജീവം.
അണികളില്‍ പ്രവര്‍ത്തനാവേശവും പൊതുജനങ്ങളില്‍ അനുകൂല മനോഭാവവും വളര്‍ത്തിയെടുക്കാന്‍ വികസന ജാഥകളും പാര്‍ട്ടി പ്രവര്‍ത്തക സംഗമങ്ങളും പുരോഗമിക്കുകയാണ്.
ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും വികസന ജാഥകളുമായി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ബൂത്ത് തല കണ്‍വെന്‍ഷനിലാണ്. സി.പി.എം ബ്രാഞ്ച് തല യോഗങ്ങളും സംഘടിപ്പിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂരഹിതരെ സംഘടിപ്പിച്ച് സംഗമങ്ങള്‍ നടത്തി.
എസ്.ഡി.പി.ഐ വാര്‍ഡുതലങ്ങളില്‍ കുറ്റവിചാരണ സഭയുമായാണ് എത്തുന്നത്. ബി.ജെ.പിയാവട്ടെ ആളുകളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിലാണ്. കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികളില്‍ നടപടിക്ക് വിധേയരായവരെയും അസംതൃപ്തിയും മറ്റും മൂലം പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നവരെയും തിരിച്ചുകൊണ്ട് വരുന്നതിനും പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിനും ജില്ലാ തല നേതാക്കള്‍ വീടുകളിലത്തെി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വാര്‍ഡുകളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കല്യാണ വീടുകളിലും മരണ വീടുകളിലും സാന്നിധ്യം അറിയിക്കുകയും സേവന നിരതരാവുകയും ചെയ്യുന്നുണ്ട്.

ദുശ്ശാസനന്മാര്‍ക്കെതിരെ നടപടിയില്ലെന്ന്‌ വി.എസ്

Posted: 15 Mar 2015 10:41 PM PDT

Image: 

തിരുവന്തപുരം: ഇടതു എം.എല്‍.എമാര്‍ക്കെതിരായ ഏകപക്ഷീയ നടപടി അംഗീകരിക്കില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസിന്‍െറ ദുശ്ശാസനന്മാര്‍ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി ചെയ്ത കാര്യത്തെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. വനിതാ അംഗങ്ങള്‍ അപമാനിക്കപ്പെട്ടത് മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. സഭക്കുള്ളില്‍ വനിത എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ളെന്നും അദ്ദേഹം ചോദിച്ചു.

വനിതാ അംഗങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെന്നും വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എം.എല്‍.എമാരുടെ പെരുമാറ്റമെന്നും വി.എസ് ആരോപിച്ചു. ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ചികിത്സ നല്‍കണം. അല്ളെങ്കില്‍ വനിതാ അംഗങ്ങള്‍ക്ക് സഭയില്‍ വന്നു പോവാന്‍ കഴിയില്ളെന്നും വി.എസ് ചൂണ്ടിക്കാട്ടി.

കുട്ടീം കോലും കളിക്കുന്നതു പോലെയാണോ ബജറ്റ്. ആംഗ്യം കാണിച്ചാല്‍ ബജറ്റാകുമോ? കെ.എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഈ സ്പീക്കര്‍ സഭക്ക് തന്നെ അപമാനകരമാണെന്നും വി.എസ് വിമര്‍ശിച്ചു.

പേരാമ്പ്രയില്‍ യു.ഡി.എഫ് പ്രകടനത്തിനു നേരെ എല്‍.ഡി.എഫ് കല്ളേറ്; ഏഴു പേര്‍ക്ക് പരിക്ക്

Posted: 15 Mar 2015 10:26 PM PDT

പേരാമ്പ്ര: യു.ഡി.എഫ് പ്രകടനത്തിനുനേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ളേറില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. കല്ളേറില്‍ സ്വകാര്യ ബസിന്‍െറ ഗ്ളാസ് തകരുകയും മണിക്കൂറോളം ഗതാഗതം മുടങ്ങുകയും ചെയ്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ജെ. തോമസ് (56), പാലേരി കൊയിലോത്ത്കണ്ടി സലാം (40), കല്ലുക്കണ്ടി മജീദ് (42), തയ്യുള്ള പറമ്പില്‍ കുഞ്ഞിമൊയ്തി (46), പി.പി. അബ്ദുറഹ്മാന്‍ (40) കോടേരി കുഞ്ഞനന്തന്‍ നായര്‍ (56), പി.കെ. ബാലന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നാലു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ശേഷിക്കുന്നവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഘര്‍ഷം ഉടലെടുത്തത്. നിയമസഭാ സമരം കഴിഞ്ഞ് തിരിച്ചത്തെിയ കെ. കുഞ്ഞമ്മദ് എം.എല്‍.എക്ക് പേരാമ്പ്ര ബസ്സ്റ്റാന്‍ഡില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു.
നിയമസഭയിലെ എല്‍.ഡി.എഫ് ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കരിദിനത്തിന്‍െറ ഭാഗമായി പേരാമ്പ്രയില്‍ നടത്തിയ പ്രകടനം ബസ്സ്റ്റാന്‍ഡിനു സമീപമത്തെിയപ്പോള്‍ പൊതുയോഗസ്ഥലത്തുണ്ടായിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ളെറിയുകയായിരുന്നു. പ്രകടനത്തിന്‍െറ പുറകിലുണ്ടായിരുന്നവര്‍ക്കാണ് കല്ളേറില്‍ പരിക്കേറ്റത്. തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു.
സംഘര്‍ഷം ഭയന്ന് വ്യാപാരികള്‍ കടകളടച്ചു.
പേരാമ്പ്ര ബസ്സ്റ്റാന്‍ഡിലേക്ക് വരുകയായിരുന്ന 'അയ്യപ്പാസ്' ബസിന്‍െറ ഗ്ളാസാണ് കല്ളേറില്‍ തകര്‍ന്നത്. ചൈതന്യ മെഡിക്കല്‍സിന്‍െറ ഗ്ളാസ് കല്ളേറില്‍ തകര്‍ന്നു. പിന്നീട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് പരിസരത്തേക്ക് പ്രകടനം നടത്തി. പ്രകടനത്തിനിടെ 'പേരാമ്പ്ര ഫെസ്റ്റിന്‍െറ' പോസ്റ്റുകളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. മാര്‍ക്കറ്റില്‍ യു.ഡി.എഫ് പൊതുയോഗം നടത്തുകയും ചെയ്തു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നാദാപുരം ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്‍െറയും പേരാമ്പ്ര സി.ഐ കെ. ഉല്ലാസിന്‍െറയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബൈപാസ് റോഡില്‍ വീണ്ടും അപകടം; ദുരന്തത്തില്‍ വിറങ്ങലിച്ച് നാട്

Posted: 15 Mar 2015 10:22 PM PDT

കല്‍പറ്റ: മാസങ്ങള്‍ക്ക് മുമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത കല്‍പറ്റ ബൈപാസ് റോഡില്‍ വീണ്ടും അപകടം. വന്‍ വളവുകളും ഇറക്കങ്ങളും നിറഞ്ഞ റോഡില്‍ നിരവധി അപകടങ്ങളാണ് ഇതിനകമുണ്ടായത്.
തെരുവു വിളക്കുകളുടെ അഭാവം, സുരക്ഷാ വേലികള്‍ സ്ഥാപിക്കാത്തത് തുടങ്ങിയ കാരണങ്ങളാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് ഇവിടെ പതിവാണ്.
ഏറെ മുറവിളിക്ക് ശേഷമാണ് റോഡിന്‍െറ രണ്ട് അറ്റങ്ങളില്‍ സൂചനാ ബോര്‍ഡുകളെങ്കിലും അധികൃതര്‍ സ്ഥാപിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ മഴ പെയ്തയുടനെയാണ് കാറപകടമുണ്ടായത്. കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതോടെ നാട് വിറങ്ങലിച്ചു.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബൈപാസ് റോഡിലെ ശ്മശാനത്തിന് സമീപമാണ് അപകടമുണ്ടായത്.
12 അടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. സമീപത്തെ വീടുകളിലെ ഫവാസ്, ആഷിഖ്, ദേവന്‍, നാസര്‍ തുടങ്ങിയവരാണ് ആദ്യം ഓടിയത്തെിയത്.
വന്‍ ശബ്ദത്തോടെ കാര്‍ നിലംപതിച്ചത് കേട്ട് സ്ത്രീകളടക്കം നിലവിളിച്ചു. തലകീഴായിനിന്ന കാര്‍ ഏറെ സാഹസപ്പെട്ട് വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുക്കാനായത്. ജീപ്പ്, ഒമ്നി, കാര്‍ തുടങ്ങിയ വാഹനങ്ങളില്‍ പരിക്കേറ്റവരെയും നാട്ടുകാര്‍തന്നെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു.

ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കി ^സ്പീക്കര്‍

Posted: 15 Mar 2015 09:51 PM PDT

Image: 

തിരുവനന്തപുരം: ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങളെകുറിച്ച് നിയമസഭയില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമസഭക്കുള്ളില്‍ നടന്ന സംഭവ വികാസങ്ങള്‍ ലോകത്തിന് മുമ്പില്‍ സംസ്ഥാനത്തിന് തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയെന്ന് സ്പീക്കര്‍ പറഞ്ഞു. വലിയ നാണക്കേടാണ് ഉണ്ടായത്. ഇത് തീരാകളങ്കമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഡയസില്‍ ചാടി കയറി സാമഗ്രികള്‍ തകര്‍ത്തു തരിപ്പണമാക്കിയത് നമ്മുടെ സംസ്കാരത്തിനേറ്റ വലിയ തിരിച്ചടിയാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ മറ്റ് ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. ബജറ്റ് ദിനങ്ങളിലെ സംഭവങ്ങളില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ചട്ടം 15 പ്രകാരം നടത്തിയ പ്രസ്താവനയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.

സെപ് ബ്ളാറ്റര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

Posted: 15 Mar 2015 09:35 PM PDT

Image: 

ദോഹ: അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫ എക്സിക്യൂട്ടീവ് യോഗം നടക്കാനിരിക്കെ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ സന്ദര്‍ശിച്ചു. അല്‍ ബഹര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലോകകപ്പിനായുളള ഖത്തറിന്‍െറ ഒരുക്കങ്ങളെക്കുറിച്ചും മേഖലയിലെ ഫുട്ബാളിന്‍െറ വികസനം സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.
തൊഴില്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങളും ചര്‍ച്ചയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് മത്സരങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ബ്ളാറ്റര്‍ അമീറുമായി ചര്‍ച്ച ചെയ്തു.
സൂറിച്ചില്‍ ഫിഫ എക്സിക്യൂട്ടിവ് യോഗം നടക്കാനിരിക്കെ ലോകകപ്പിനായുളള ഖത്തറിന്‍െറ ഒരുക്കങ്ങളെക്കുറിച്ച് രാജ്യത്തിന്‍െറ ഭരണാധികാരിയില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്താനുളള ശ്രമങ്ങളില്‍ അമീര്‍ കാണിക്കുന്നതാല്‍പര്യത്തെ ബ്ളാറ്റര്‍ പ്രകീര്‍ത്തിച്ചു. മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയത് പോലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ ഏറെ മുമ്പോട്ടു പോയിട്ടുണ്ട്. എല്ലാവര്‍ക്കും ഒരേ പോലെ അനുയോജ്യമായ തൊഴില്‍ സാഹചര്യമൊരുക്കാന്‍ ഇനിയും മുമ്പോട്ടുപോകേണ്ടതുണ്ട്.
അധികൃതരുടെയും കരാറുകാരുടെയും കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ലോകകപ്പ് ആതിഥ്യമരുളുകയെന്ന ഉത്തരവാദിത്തം ഖത്തര്‍ ഗൗരവത്തോടെയാണ് കണ്ടത്.
ലോകകപ്പിനെ സാമൂഹിക മാറ്റത്തിനുളള ഉപാധിയായും ഖത്തര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ബ്ളാറ്റര്‍ അഭിപ്രായപ്പെട്ടു.
 

ഈജിപ്തിന്‍െറ പുതിയ തലസ്ഥാനം യു.എ.ഇ പണിയും

Posted: 15 Mar 2015 09:25 PM PDT

Image: 

ദുബൈ: ഈജിപ്തിന് യൂ.എ.ഇയുടെ സഹായത്താല്‍ പുതിയ തലസ്ഥാന നഗരമൊരുങ്ങുന്നു.  നിലവിലെ തലസ്ഥാനമായ കൈറോവിന് കിഴക്ക് 700 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പണിയുന്ന പുതിയ നഗരിക്ക് ആകെ 15000 കോടി ഈജിപ്ഷ്യന്‍ പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. 70 ലക്ഷം പേര്‍ വസിക്കുന്ന പുതിയ നഗരത്തിന്‍െറ നിര്‍മാണത്തിന് ദുബൈയിലെ ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് പ്രധാന നിക്ഷേപം നടത്തുക. കൈറോയുടെയും സൂയസ് കനാലിന്‍െറയും ഇടയിലാണ് പുതിയ തലസ്ഥാനനഗരി തല ഉയര്‍ത്തുക. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പേരിലായിരിക്കും പുതിയ നഗരം അറിയപ്പെടുക.
ശറമുശൈഖില്‍ ഈജിപ്ത് സാമ്പത്തിക വികസന സമ്മേളനത്തോടനുബന്ധിച്ച നടന്ന ചടങ്ങില്‍ പുതിയ നഗരനിര്‍മാണത്തിന്‍െറ കരാര്‍ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറയും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെയും സാന്നിധ്യത്തിലായിരുന്ന ഒപ്പിടല്‍ ചടങ്ങ് നടന്നത്. ഇമാര്‍ ചെയര്‍മാന്‍  മുഹമ്മദ് അലി അല്‍ അക്ബറും  ഈജിപ്ത് നഗര വികസന, ഭവന മന്ത്രി ഡോ. മുസ്തഫ മദ്ബൂലിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഉന്നത യു.എ.ഇ പ്രതിനിധി സംഘവും ചടങ്ങില്‍ സംബന്ധിച്ചു.
ഈജിപ്തിന്‍െറ പുതിയ ഭരണസിരാ കേന്ദ്രവും ബിസിനസ് ആസ്ഥാനവുമായാണ് പുതിയ നഗരം വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ 135 ചതുരശ്ര കിലോമീറ്ററിലാണ് നിര്‍മാണം നടക്കുക. പദ്ധതിയുടെ രൂപരേഖ ശൈഖ് മുഹമ്മദും അല്‍ സീസിയും പരിശോധിച്ചു.
35 ലേറെ ഈജിപ്ഷ്യന്‍  നിര്‍മാണ കമ്പനികള്‍ പദ്ധതിയില്‍ പങ്കാളികളാകും. മന്ത്രാലയ ഓഫീസുകള്‍ക്കും എംബസികള്‍ക്കും മറ്റും പുറമെ  റിസോര്‍ട്ടുകളും ഷോപ്പിങ് മാളുകളും ജനവാസ കേന്ദ്രങ്ങളും പുതിയ നഗരത്തില്‍ ആദ്യമേ ആസുത്രണം ചെയ്തിട്ടുണ്ട്.
പുതിയ തലസ്ഥാന പദ്ധതി ഈജിപ്തും യു.എ.ഇയും തമ്മിലുള്ള സഹകരണത്തിന്‍െറ ആഴം വ്യക്തമാക്കുന്നതാണ്. ഇക്കാര്യം ഇരു രാഷ്ട്ര നേതാക്കളും ചടങ്ങില്‍ ഊന്നിപ്പറയുകയും ചെയ്തു.
ആഭ്യന്തര സംഘര്‍ഷത്തെതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഈജിപ്തിന്‍െറ സാമ്പത്തിക മേഖലക്ക് ഉണര്‍വ് പകരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ 1200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ഈജിപ്ത് സാമ്പത്തിക വികസന സമ്മേളനം പ്രഖ്യാപിച്ചിരുന്നു.

 

പക്ഷിപ്പനി: വടക്കേ ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതി ഒമാന്‍ നിരോധിച്ചു

Posted: 15 Mar 2015 08:43 PM PDT

Image: 

മസ്കത്ത്: പക്ഷിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. കോഴിമുട്ട അടക്കമുള്ള അനുബന്ധ ഉല്‍പന്നങ്ങളും ഇറക്കുമതി നിരോധത്തിന്‍െറ പരിധിയില്‍വരുമെന്ന് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യത്തില്‍ ചണ്ഡിഗഢില്‍ നിന്നുള്ള കോഴി,കോഴിമുട്ട തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ച് ഒമാന്‍ കൃഷി, മത്സ്യ വിഭവ മന്ത്രി ഫുആദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനി ഉത്തരവിറക്കിയിരുന്നു.  അതേസമയം, പന്നിപ്പനി അഥവാ  എച്ച്1എന്‍1 പടരുന്നത് കണക്കിലെടുത്ത് ഒമാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തിയിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. രോഗമുള്ള പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് നേരിട്ടും അല്ലാതെയും രോഗ ബാധ ഉണ്ടാകാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് ഇറച്ചി,മുട്ട ഇറക്കുമതികള്‍ക്ക് നിരോധമേര്‍പ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടനയിലെ  ഒമാന്‍ പ്രതിനിധി ഡോ.  അബ്ദുല്ല അസ്സഈദി പറഞ്ഞു.
എച്ച്1എന്‍1ന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ളെന്നും ഡോ. അബ്ദുല്ല പറഞ്ഞു. ഇന്ത്യയിലേക്ക് പോകുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  രോഗബാധ അധികമുള്ള മേഖലകളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം.
ശ്വസനത്തിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. അതിനാല്‍ മുഖവും മൂക്കും മറച്ച് ശ്വസനത്തിലൂടെ അണുബാധയുണ്ടാകാനുള്ള സാഹചര്യം പ്രതിരോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡോ. അബ്ദുല്ല പറഞ്ഞു. ഒമാനില്‍ ഫെബ്രുവരിയില്‍ മാത്രം 18 എച്ച്1എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ രോഗികളും ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 1370 പേരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്. 25,000 പേരാണ് രോഗബാധിതരായി ഉള്ളത്. പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന  പൗരന്മാര്‍ക്ക് നേരത്തേ യു.എ.ഇയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലുള്ളവര്‍ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും രോഗം പടരാന്‍ കൂടുതല്‍ സാധ്യതകളുള്ള പൊതുസ്ഥലങ്ങളില്‍ ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും യു.എ.ഇ മുന്നറിയിപ്പ് സന്ദേശത്തില്‍ അറിയിച്ചിരുന്നു. പക്ഷിപ്പനി പ്രശ്നം വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പല വ്യാപാരികളും നേരത്തേ കുറക്കാന്‍ തുടങ്ങിയിരുന്നു.  
ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കോഴി ഉല്‍പങ്ങള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്ന് ചിലരും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കോഴി ഉല്‍പന്നങ്ങളുടെയും മുട്ടയുടെയും ഇറക്കുമതി കുറഞ്ഞത് മുട്ടയുടെ വില വര്‍ധിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കോഴി മുട്ടകളായിരുന്നു ഒമാനില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടിയിരുന്നത്. നിരോധം കൂടി വന്നതോടെ ഇവക്ക് ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
 

വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ കരടുനിയമം: അന്തിമയോഗം ബുധനാഴ്ച

Posted: 15 Mar 2015 08:39 PM PDT

Image: 

കുവത്തെ് സിറ്റി: രാജ്യത്തെ വിദേശികളുടെ ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുറക്കുന്നതിന്‍െറ ഭാഗമായുള്ള തൊഴില്‍ മന്ത്രാലത്തിന്‍െറ കീഴിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ ചര്‍ച്ച അടുത്ത ബുധനാഴ്ച നടക്കുമെന്ന്  തൊഴില്‍-സാമൂഹിക മന്ത്രി ഹിന്ദ് അല്‍സബീഹ് വ്യക്തമാക്കി. പഠന സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമാണെന്നും ഏതാനും മിനുക്കുപണികള്‍ മാത്രമേ ബാക്കിയുള്ളൂ  എന്നും അത് ബുധനാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് ശേഷം റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ വിദേശ തൊഴിലാളികളെ ഒരു രാജ്യത്തുനിന്നും അനുവദിക്കില്ളെന്നും അവര്‍ പറഞ്ഞു. അടുത്തിടെ, തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ രാജ്യത്തെ വിദേശികളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരികയാണെന്ന് കണ്ടത്തെിയിരുന്നു.
വിവിധ തലത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടും ഇതിന് തടയിടാനായിട്ടില്ളെന്ന് വിലയിരുത്തിയ അധികൃതര്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്തെ സ്വദേശി-വിദേശി അന്തരം വര്‍ധിക്കുമെന്നും അതിന് ഇടനല്‍കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് നിര്‍ദേശിച്ചത്. ഇതിന്‍െറ ഭാഗമായാണ് കരടുനിയമം ഒരുങ്ങുന്നത്. 2022 ആവുമ്പോഴേക്കും രാജ്യത്തെ വിദേശികളുടെ എണ്ണം 10 ലക്ഷമായി കുറക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത് 25 ലക്ഷത്തോളമാണ്; സ്വദേശികളാവട്ടെ 12 ലക്ഷത്തില്‍ താഴെ മാത്രവും.
ഏഴു വര്‍ഷം കൊണ്ട് വിദേശികളുടെ എണ്ണം പകുതിയിലധികം കുറക്കുക എത്രമാത്രം പ്രായോഗികമാവുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. എന്നാല്‍, കടുത്ത നടപടികളുമായി അതിന് ശ്രമം നടത്താന്‍ തന്നെയാണ് തീരുമാനം. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടപോലെ വിദേശ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് തൊഴിലിനായി വരുന്നവര്‍ക്ക് വാര്‍ഷിക ക്വോട്ട നിശ്ചയിക്കുകയാണ് വിദേശികളുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന പ്രധാന മാര്‍ഗം. ഓരോ രാജ്യത്തുനിന്നും ഒരു വര്‍ഷം വരാവുന്ന ആളുകള്‍ക്ക് ക്വോട്ട നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരേസമയം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുമായിരിക്കും ഇത് നടപ്പാക്കുക. നിലവില്‍ ഓരോ രാജ്യത്തുനിന്നുമുള്ളവര്‍ ഏതൊക്കെ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടത്തെിയശേഷമേ ക്വോട്ട നിശ്ചയിക്കൂ. ചില തസ്തികകളിലേക്ക് ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും വിദഗ്ധ സേവനം ആവശ്യമായ തസ്തികകളെ ക്വോട്ട സംവിധാനത്തില്‍ നിന്നൊഴിവാക്കുകയും ചെയ്യും. അതേസമയം, നേരത്തേ ആലോചിച്ചിരുന്ന വിദേശികളുടെ കുവൈത്തിലെ താമസത്തിന് കാലപരിധി നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. വിവിധ വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ കാലാവിധി നിശ്ചയിക്കുന്ന ബില്‍ നേരത്തേ പാര്‍ലമെന്‍റില്‍ പാസായിരുന്നു. എന്നാല്‍, ഇത് നടപ്പാക്കിയാല്‍ വിസക്കച്ചവടക്കാര്‍ക്ക് മനുഷ്യക്കടത്തിന് വളംവെച്ചുകൊടുക്കുകയാവും ഫലം എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വേണ്ടെന്നുവെക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

ഇനി ‘പ്ളാസ്റ്റിക് ഊണ്‍’ കഴിക്കാം...

Posted: 15 Mar 2015 07:23 PM PDT

Image: 
Subtitle: 
അരിയില്‍ പ്ളാസ്റ്റിക് മാലിന്യം •മാവേലി സ്റ്റോറിലെ അരിയിലും പ്ളാസ്റ്റിക്

ചെറുപുഴ/പേരാവൂര്‍: കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്ളാസ്റ്റിക് മാലിന്യം കലര്‍ന്ന അരി വ്യാപകമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ജില്ലയില്‍ പലയിടത്തും ഇത്തരം അരി ലഭിച്ചത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കി.
കഴിഞ്ഞ ദിവസം പാനൂരില്‍ ലഭിച്ചതിന് പുറമെ പെരിങ്ങോത്തും പേരാവൂരിലും ഇത്തരം അരി കണ്ടത്തെി. പെരിങ്ങോം ചിലകിലെ റിട്ട. ഹെഡ്മാസ്റ്റര്‍ ജി. ശങ്കരന്‍കുട്ടിയുടെ വീട്ടിലും പെരിങ്ങോത്തെ ഓട്ടോ ഡ്രൈവര്‍ പയ്യങ്കാനത്തെ പൈതലേന്‍ ജയന്‍െറ വീട്ടിലുമാണ് അരി വേവിച്ചപ്പോള്‍ കഞ്ഞിവെള്ളത്തില്‍ പാട പോലെ പ്ളാസ്റ്റിക് കണ്ടത്.

ശങ്കരന്‍കുട്ടി മാസ്റ്റര്‍ അരവഞ്ചാലിലെ മാവേലി സ്റ്റോറില്‍നിന്ന് വാങ്ങിയ വെളുത്ത കുറുവ അരിയിലാണ് പ്ളാസ്റ്റിക് കലര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ കഞ്ഞിവെള്ളം നിരീക്ഷിക്കുകയായിരുന്നു. വെള്ളത്തിനു മുകളിലെ പാട ഉറഞ്ഞത് ഉണക്കിയെടുത്തപ്പോഴാണ് പ്ളാസ്റ്റിക് കണ്ടത്. ഇത് കത്തിച്ചപ്പോള്‍ കട്ടിയേറിയ പ്ളാസ്റ്റിക് ഉരുകുന്നതായി അനുഭവപ്പെട്ടു. പെരിങ്ങോത്തെ ഒരു കടയില്‍നിന്ന് വാങ്ങിയ മട്ട അരി വേവിച്ചപ്പോഴാണ് പൈതലേന്‍ ജയന്‍െറ വീട്ടില്‍ പ്ളാസ്റ്റിക് കണ്ടത്. ഇതും ഉണക്കിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. അരി പരിശോധിക്കുമെന്ന് പെരിങ്ങോം താലൂക്കാശുപത്രി ആരോഗ്യ വിഭാഗം അറിയിച്ചു.

അതേസമയം, മലയോര മേഖലയിലും ഇത്തരം അരി വിപണിയിലുണ്ട്. പേരാവൂര്‍ കാക്കയങ്ങാട് സ്വദേശി വാഴയില്‍ വിജേഷ് കുമാര്‍ വാങ്ങിയ വെള്ള കുറുവ അരിയില്‍ നിന്നാണ് പ്ളാസ്റ്റിക് കണ്ടത്. ഇരിട്ടിയിലെ കടയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് വിജേഷ് 25 കിലോയുടെ ഒരു ചാക്ക് അരി വാങ്ങിയത്. ആദ്യ ദിവസം അരി പാകംചെയ്ത് കഴിക്കുകയും കഞ്ഞിവെള്ളം കുടിക്കുകയും ചെയ്തപ്പോള്‍ വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച പാകം ചെയ്തപ്പോള്‍ കഞ്ഞിവെള്ളത്തിന് മുകളില്‍ പ്ളാസ്റ്റിക് പാട രൂപപ്പെട്ടിരുന്നു. പിന്നീട് ഇത് പുറത്തെടുത്ത് ഉണക്കിയപ്പോള്‍ കട്ടിയുള്ള പ്ളാസ്റ്റിക്കായി മാറുകയായിരുന്നു. പ്ളാസ്റ്റിക് വസ്തുപോലെ കത്തുകയും ചെയ്തു.

പരിഹാരം അകലെ; ബോധവത്കരണം അനിവാര്യം

Posted: 15 Mar 2015 07:12 PM PDT

Image: 

വൃക്കരോഗികള്‍ വര്‍ധിക്കുമ്പോഴും കേരളം നേരിടുന്ന ഗുരുതര ആരോഗ്യ വിപത്തിനെ താഴത്തേട്ടില്‍നിന്നുതന്നെ എങ്ങനെ തടയാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയോ അതിനായി നയം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല. വൃക്കരോഗികളുടെ ശാസ്ത്രീയമായ കണക്കുപോലും ലഭ്യമല്ല. ഡയാലിസിസ് സെന്‍ററുകള്‍ മുഖേന രണ്ടാഴ്ചകൊണ്ട് ഈ കണക്കെടുക്കാവുന്നതേയുള്ളൂ. എന്നാല്‍, ഈ രീതിയിലുള്ള നീക്കം നടത്തിയിട്ടില്ല. മരുന്നുകളുടെ വിലവര്‍ധന രോഗികളുടെ നടുവൊടിക്കുകയാണ്. വൃക്കരോഗികള്‍ക്കായി സര്‍ക്കാറും സമൂഹവും ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. ഇത് ശ്വാശ്വത പരിഹാരമല്ല. കാരുണ്യ ലോട്ടറിയിലൂടെ പണം സമാഹരിച്ച്  രോഗികള്‍ക്ക് തുച്ഛമായ തുക നല്‍കിയാല്‍ തീരുന്നതല്ല സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം. നാട്ടിലെങ്ങും ഡയാലിസിസ് യൂനിറ്റുകളുമല്ല പരിഹാരം. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് പ്രമേഹരോഗികളുടെ എണ്ണവും കൂടും. ഇത് എങ്ങനെ കുറക്കാമെന്നാണ് ആലോചിക്കേണ്ടത്. ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും വന്‍ സാമ്പത്തിക ചെലവുണ്ട്.

‘കേരളത്തിലെ ചികിത്സച്ചെലവിന്‍െറ 90 ശതമാനവും വിനിയോഗിക്കുന്നത് പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനുമാണ്. ജീവിതശൈലീ രോഗമായ പ്രമേഹത്തിനെതിരെ ശക്തമായ ബോധവത്കരണമാണ് വേണ്ടത്. അതാണ് വളരെ പ്രധാനം. കുട്ടികളുടെ അമിതവണ്ണവും അപകടമാണ്. പ്രമേഹത്തിനുള്ള മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ എല്ലായിടത്തും ലഭ്യമാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം വര്‍ധിപ്പിക്കണം. സ്കൂള്‍, കോളജ് തലത്തില്‍ തന്നെ പ്രമേഹത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തണം. കേരളത്തില്‍ ഇത് സാധ്യമാണ്. മാലിന്യത്തിനെതിരെയെന്നപോലെ പ്രമേഹത്തിനെതിരെയും ജനകീയ മുന്നേറ്റത്തോടെയുള്ള ബോധവത്കരണം വേണം. എല്ലാ രോഗങ്ങളും മുന്‍കൂട്ടി കണ്ടത്തൊന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കണം. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനുമുള്ള ചികിത്സയില്‍ മാനദണ്ഡം (protocol) വേണം. പ്രമേഹരോഗികള്‍, ഇവരുടെ ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ കൂട്ടായ്മയുണ്ടാക്കണം. ഇവരുടെ പൊതുവായ പ്രശ്നങ്ങള്‍ ഈ കൂട്ടായ്മ ചര്‍ച്ചചെയ്യണം. പ്രമേഹത്തിന് അശാസ്ത്രീയ ചികിത്സയും വ്യാജ ചികിത്സയും നല്‍കുന്നത് തടയണം -പ്രമുഖ ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. ബി. ഇക്ബാല്‍ പറയുന്നു.

നല്ളൊരു ജീവിതത്തിനുവേണ്ടി വൃക്ക വില്‍ക്കുന്നവരില്‍ പലരും മോശം സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ രോഗം വരുകയും പിന്നീട് കഷ്ടപ്പെടുകയും ചെയ്യുന്നു. ഇവരെ ബോധവത്കരിക്കേണ്ടതുമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പ്രമേഹരോഗികളെയും രക്തസമ്മര്‍ദമുള്ളവരെയും ചികിത്സിക്കാന്‍ പ്രത്യേക പരിശീലനം നല്‍കി വൃക്കരോഗം വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാം. ലളിതവും ചെലവു കുറഞ്ഞതുമായ മൂത്രപരിശോധനയിലൂടെ തന്നെ പ്രമേഹ രോഗികള്‍ക്ക് 10-15 വര്‍ഷത്തിനുശേഷം വൃക്കക്ക് വരാവുന്ന തകരാര്‍ മനസ്സിലാക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് രക്തപരിശോധനയിലൂടെയും വൃക്കക്കുണ്ടാകുന്ന തകരാര്‍ നേരത്തേ കണ്ടത്തൊം. പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ മൂത്രപരിശോധനയും വര്‍ഷത്തിലൊരിക്കല്‍ രക്തപരിശോധനയും നടത്തണം. സാംക്രമികമല്ലാത്ത രോഗങ്ങള്‍ തടയാന്‍ നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചവരുണ്ട്. എന്നാല്‍, പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവരെ ബോധവത്കരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. പ്രമേഹവും രക്തസമ്മര്‍ദവും കുറച്ചുകൊണ്ടുവന്നാല്‍ ഭാവിയില്‍ വൃക്കരോഗികളുടെ എണ്ണം ഗണ്യമായി കുറക്കാനാവും.
സ്വകാര്യ ആശുപത്രികള്‍ വൃക്ക ശസ്ത്രക്രിയക്ക് കൂടുതല്‍ തുക ഈടാക്കുന്നത് തടഞ്ഞില്ളെങ്കില്‍ നിര്‍ധന രോഗികള്‍ ഡയാലിസിസ് തുടരേണ്ടിവരും.

ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യം മാനദണ്ഡമാക്കി സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചാല്‍ ചൂഷണം തടയാനാകും. ഇപ്പോള്‍ സര്‍ക്കാറിന്‍െറ നിയന്ത്രണമില്ലാത്തതിനാല്‍ പാവപ്പെട്ടവരെ പിഴിയുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ മത്സരിക്കുകയാണ്. വൃക്ക ശസ്ത്രക്രിയക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ വില കുറച്ച് ലഭ്യമാക്കാനും സംവിധാനമൊരുക്കണം. പ്രമേഹവും രക്തസമ്മര്‍ദവുമുള്ള രോഗികള്‍ക്ക് തുടര്‍ ചികിത്സ നല്‍കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. വൃക്കരോഗികളുടെ ഭാര്യമാരുടെ കൂട്ടായ്മകളുണ്ടാക്കി സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിക്കുകയും ഇവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയും ചെയ്താല്‍ ഈ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഒരു പരിധിവരെ കുറക്കാനാവും.

ആശ്വാസവുമായി സര്‍ക്കാറും സന്നദ്ധ സേവകരും

വൃക്കരോഗികള്‍ക്ക് സഹായമത്തെിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും ആവിഷ്കരിച്ച പദ്ധതികള്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നു.

•സംസ്ഥാന സര്‍ക്കാറിന്‍െറ കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍നിന്ന് വൃക്കരോഗികള്‍ക്ക് ഡയാലിസിസിനോ വൃക്ക മാറ്റിവെക്കാനോ രണ്ടുലക്ഷം രൂപവരെ  ലഭിക്കും. ഇതിന്‍െറ അപേക്ഷാഫോറം കാരുണ്യ ജില്ലാ ഓഫിസുകളിലും പ്രധാന ആശുപത്രികളിലും തിരുവനന്തപുരത്തെ സംസ്ഥാന ഓഫിസിലും സൗജന്യമായി ലഭിക്കും. കലക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി രേഖകള്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്നവര്‍ക്കാണ് കാരുണ്യ സംസ്ഥാന ഓഫിസ് മുന്‍കൂര്‍ ചികിത്സാ അനുമതിപത്രം നല്‍കുന്നത്. പരാതികളുള്ളവര്‍ക്ക് 0471 2440325 എന്ന നമ്പറില്‍ ബന്ധപ്പെടാം.

•കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ ആരോഗ്യ നിധി (RAN) പദ്ധതിപ്രകാരം മാരക രോഗം ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്ക് ധനസഹായം അനുവദിക്കും. നിര്‍ധനര്‍ക്ക് വൃക്ക മാറ്റിവെക്കാന്‍ രണ്ടര ലക്ഷം മുതല്‍ നാലു ലക്ഷം രൂപവരെ ലഭിക്കും.

•കേന്ദ്രസര്‍ക്കാറിന്‍െറ ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് വൃക്ക മാറ്റിവെക്കാനോ ഡയാലിസിസിനോ ഒരുവര്‍ഷം 30,000 രൂപ മുതല്‍ ഒരു ലക്ഷം വരെ അനുവദിക്കും.

•സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പിന്‍െറ കീഴിലുള്ള സാമൂഹിക സുരക്ഷാമിഷന്‍ ഡയാലിസിസ് രോഗികള്‍ക്ക് മാസം 1100 രൂപ പെന്‍ഷന്‍ നല്‍കുന്നു. ഇവരുടെ ആശ്രിതര്‍ക്ക്  525 രൂപ ലഭിക്കും. വൃക്ക മാറ്റിവെച്ചവര്‍ക്കും അഞ്ചുവര്‍ഷം സാമൂഹിക സുരക്ഷാമിഷന്‍ 1000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഫോണ്‍: 0471 2341200.

•മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍നിന്ന് ഡയാലിസിസിനും വൃക്ക മാറ്റിവെക്കാനും 30,000 രൂപ മുതല്‍ 50,000 രൂപവരെ ലഭിക്കും.

•മാധ്യമം ഹെല്‍ത്ത് കെയര്‍: മാരകരോഗം ബാധിച്ച നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നു. ഫോണ്‍: 0495 2730848.

•കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, തൃശൂര്‍:  60 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഹൃദ്രോഗമില്ലാത്തവര്‍ക്കും സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു. ഡയാലിസിസ് സഹായത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കും. ക്രോസ് ഡൊണേഷന് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഫോണ്‍: (0487) 2322999, 2320302.

•ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഗുരുവായൂര്‍:
രക്തബന്ധമുള്ളവരെ ചെലവു കുറഞ്ഞ രീതിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയ നടത്താനും വൃക്കരോഗികള്‍ക്ക് സര്‍ക്കാറിന്‍െറയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഫോണ്‍: (0487) 2556796.

•കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍
മാരക രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നു. മരണാനന്തര അവയവ ദാനവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ളാസുകള്‍ നടത്തുന്നു. ഫോണ്‍: (0484) 2973955.

(പരമ്പര അവസാനിച്ചു)

ചൈനയില്‍ അന്വേഷണം നേരിടുന്ന സൈനിക മേധാവി മരിച്ചു

Posted: 15 Mar 2015 06:50 PM PDT

Image: 

ബെയ്ജിങ്: ചൈനയില്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സൈനിക മേധാവി ഷു കെയ്ഹൊ അന്തരിച്ചു. 71 കാരനായ കെയ്ഹൊ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്നു. അര്‍ബുദ ബാധിതനായ അദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു.

ഷീ ജിന്‍പിങ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. കെയ്ഹൊക്കെതിരെയുള്ള അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും സൈനിക ജനറല്‍ റാങ്ക്  റദ്ദാക്കുകയും ചെയ്തിരുന്നു.
ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട കെയ്ഹോയെ  സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയില്‍ നിന്നും മാറ്റിയിരുന്നു. മരണത്തെ തുടര്‍ന്ന് കെയ്ഹോക്കെതിരായ ക്രമിനല്‍ കുറ്റാന്വേഷണം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

വിമാനയാത്ര പ്രതിസന്ധി മറികടന്നേ തീരൂ

Posted: 15 Mar 2015 06:50 PM PDT

Image: 

കോഴിക്കോട് വിമാനത്താവളം റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായി അടച്ചിടുന്നതിനെ ചൊല്ലി ഗള്‍ഫ് യാത്രികരിലുയര്‍ന്ന ആശങ്കയും ആവലാതിയും വമ്പിച്ച പ്രതിഷേധമായി ഉയര്‍ന്നിട്ടും കേരളത്തിലെ ഭരണ രാഷ്ട്രീയതലങ്ങളില്‍ അത് കാര്യമായ ചലനമുളവാക്കിയ ലക്ഷണമൊന്നുമില്ല. ഗള്‍ഫ് നാടുകളില്‍ പ്രവാസി സംഘടനകള്‍ ഒറ്റക്കും കൂട്ടായും പ്രതിഷേധമുയര്‍ത്തുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണം നാട്ടിലെ രാഷ്ട്രീയകക്ഷികളും പ്രക്ഷോഭപരിപാടികളുമായി രംഗത്തുണ്ട്. അതേസമയം, മേയ് ഒന്നു മുതല്‍ വലിയ വിമാനങ്ങള്‍ക്ക് പ്രവേശനിരോധം ഏര്‍പ്പെടുത്തിയും ദിനേന എട്ട് മണിക്കൂര്‍ വിമാനത്താവളം പൂര്‍ണമായും അടച്ചിട്ടും അറ്റകുറ്റപ്പണിക്ക് ഒരുക്കങ്ങള്‍ നടന്നുവരുകയാണ്. കരിപ്പൂരിലെ ടേബ്ള്‍ടോപ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ പോക്കുവരവിന് അപായഭീഷണിയുയര്‍ത്തുന്ന റണ്‍വേയുടെ ശോച്യാവസ്ഥ പരിഹരിക്കാതിരിക്കാനാവില്ളെന്നാണ് വിമാനത്താവള അധികൃതരുടെ നിലപാട്. അതുസംബന്ധിച്ച പഠനറിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിശ്ചിതഫണ്ടും ഇതിന് അനുവദിച്ചിട്ടുണ്ട്. അതിവര്‍ഷവും മറ്റുമായി ഇടക്കിടെ തകരാറിലാകുന്ന റണ്‍വേയുടെ നില മെച്ചപ്പെടുത്താതെ സര്‍വിസ് തുടരാനാവില്ളെന്ന അധികൃതരുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കേണ്ടതുതന്നെ. എന്നാല്‍, ഇതുമൂലം യാത്രികര്‍ക്കും ചരക്കുനീക്കത്തിനുമുണ്ടാകുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടതുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയോ വിമാനത്താവള വകുപ്പിന്‍െറ ചുമതല വഹിക്കുന്ന മന്ത്രിയോ ഇക്കാര്യത്തിലുള്ള ആവലാതികള്‍ കേട്ടതായിപോലും ഭാവിച്ചിട്ടില്ല. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ പറ്റാതായിക്കഴിഞ്ഞ റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ ഒരുനിലക്കും വെച്ചുതാമസിപ്പിക്കാന്‍ കഴിയില്ളെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറയുന്നത്. റണ്‍വേയുടെ ഉപരിഭാഗത്തെ ജോലികള്‍ ജൂണില്‍ ആരംഭിച്ചാല്‍ 15 മാസം കൊണ്ടേ അവസാനിപ്പിക്കാനാവൂ. എട്ടുമാസം കഴിഞ്ഞേ വലിയ വിമാനങ്ങള്‍ക്ക് ടേക് ഓഫിനും ലാന്‍ഡിങ്ങിനും അനുമതി നല്‍കാനാവൂ. എന്നാല്‍, ചെറുവിമാനങ്ങള്‍ക്ക് ജോലിക്കിടയിലും പഴയപടി സര്‍വിസ് തുടരാനാകും. എന്നാല്‍, ഈ 15 മാസം ദിനേന ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ റണ്‍വേ പൂര്‍ണമായി അടച്ചിടുമെന്നും ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ എയര്‍ ഇന്ത്യ, സൗദിയ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാവില്ല.

രാജ്യത്തെ ഏറ്റവും തിരക്കുള്ള 10 വിമാനത്താവളങ്ങളിലൊന്നായ കരിപ്പൂരിലെ റണ്‍വേയുടെ മോശം സ്ഥിതിയെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി എക്സി. ഡയറക്ടര്‍ ടി.എസ്. ചന്ദ്രമൗലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിച്ചിരുന്നു. അതത്തേുടര്‍ന്ന് 40 കോടി രൂപ കേന്ദ്രം അനുവദിച്ച് റണ്‍വേ ബലപ്പെടുത്താനുള്ള താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി. അതിവര്‍ഷവും നിര്‍മാണത്തിലെ അഴിമതിയും കാരണം വലിയ വിമാനങ്ങളുടെ ഗതാഗതത്തിന് അപായഭീഷണിയുണ്ടെന്ന് നേരത്തേ വിദഗ്ധ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി നടത്തിയ അറ്റകുറ്റപ്പണികളിലെ അഴിമതി സി.ബി.ഐ അന്വേഷണത്തില്‍ വെളിപ്പെടുകയും കമ്പനിക്കും മറ്റു 10 പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റണ്‍വേയിലുണ്ടായ വിള്ളല്‍ മൂലം ചില പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സെന്‍ട്രല്‍ റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് റണ്‍വേ റീ കാര്‍പറ്റ് ചെയ്യാനുള്ള പണിയാണ് ഇപ്പോള്‍ ആരംഭിക്കാനിരിക്കുന്നത്.
റണ്‍വേയുടെ ബലക്ഷയം തീര്‍ക്കേണ്ടതും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കേണ്ടതും ആവശ്യമാണ്. എന്നാല്‍, അതിനുവേണ്ടി വിമാനത്താവളം ഏതാണ്ട് മുക്കാല്‍ പങ്കും സേവനം നിര്‍ത്തിവെക്കുമ്പോള്‍ ഇത്രടം ഈ താവളത്തെ ആശ്രയിച്ചുകഴിയുന്ന യാത്രക്കാര്‍ക്കും അതുപോലെ പ്രധാനമായ ചരക്കുകടത്തിനും പ്രായോഗികവും ആയാസരഹിതവുമായ ബദല്‍മാര്‍ഗങ്ങള്‍ ആരായേണ്ടത് ഗവണ്‍മെന്‍റിന്‍െറ ബാധ്യതയാണ്. എയര്‍ ഇന്ത്യ, സൗദിയ, എമിറേറ്റ്സ് എന്നിവയുടെ എയര്‍ബസ് 330, ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങള്‍ പൂര്‍ണമായി മുടങ്ങുകയാണ്. എമിറേറ്റ്സ് നിലവില്‍ ചെറുവിമാനങ്ങള്‍ ഓപറേറ്റ് ചെയ്യുന്നില്ല. മറ്റുള്ളവര്‍ ഓപറേറ്റ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വെട്ടിച്ചുരുക്കിയ സമയപട്ടികയില്‍ ഉള്‍പ്പെടുത്തുക സാഹസികമാകും. ഫലത്തില്‍ മലബാറില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കോഴിക്കോടുനിന്നുള്ള യാത്ര മുടങ്ങുകയാണ്. കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മധ്യവേനല്‍ അവധി, ഈദുല്‍ ഫിത്ര്‍, ഓണം, ഹജ്ജ്, ഉംറ തുടങ്ങി യാത്രത്തിരക്കിന്‍െറ ഉച്ചിയിലാണ് ഈ മുടക്കം വരുന്നത്. ഇതിനുപുറമെ വലിയ എയര്‍ക്രാഫ്റ്റുകള്‍ മുടങ്ങുന്നതോടെ നിത്യേന സൗദിയിലേക്കും യു.എ.ഇയിലേക്കും മലബാറില്‍നിന്നുള്ള വെച്ചുതാമസിപ്പിക്കാനാവാത്ത ഭക്ഷ്യസാധനങ്ങളുടെ വമ്പിച്ച കയറ്റുമതിയെയും ഇത് ദോഷകരമായി ബാധിക്കും. യാത്രികരുടെ ദുരിതത്തിനു പുറമെ മേഖലക്ക് സംഭവിക്കുന്ന ഈ സാമ്പത്തികാഘാതവും കനത്തതാണ്. ഇതൊന്നും പക്ഷേ, ഭരണ രാഷ്ട്രീയതലങ്ങളില്‍ ഒരിളക്കവും ഉണ്ടാക്കിയിട്ടില്ല. ഗള്‍ഫ് മലയാളികള്‍ക്കും പുണ്യതീര്‍ഥാടകര്‍ക്കും ഇപ്പോള്‍ വേണ്ടത് ഭരണക്കാരുടെ കിന്നാരം ചൊല്ലലല്ല; യാത്രാദുരിതം തീര്‍ക്കാന്‍ സ്വന്തം വരുതിയിലുള്ള സൗകര്യങ്ങള്‍ അനുവദിച്ചും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി വേണ്ടത് നേടിയെടുത്തും പ്രതിസന്ധി മറികടക്കാനുള്ള പ്രായോഗികനീക്കങ്ങളാണ്.

ജമ്മുവില്‍ മണ്ണിടിച്ചില്‍: മൂന്നു മരണം

Posted: 15 Mar 2015 06:49 PM PDT

Image: 

ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചു. പൂഞ്ച് ജില്ലയിലും പുല്‍വാമ ജില്ലയിലുമാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായത്. പൂഞ്ചിലുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയും മധ്യവയസ്കനുമുള്‍പ്പെടെ രണ്ടുപേരും പുല്‍വാമയില്‍ ഒരാളുമാണ് മരിച്ചത്.
മഴയും മഞ്ഞു വീഴ്ചയും മൂലം ജമ്മുതാഴ്വരയില്‍ മണ്ണിടിച്ചില്‍ ശക്തമാണ്.
 

മോദിയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി പുതിയ പുസ്തകം വിപണിയില്‍

Posted: 15 Mar 2015 11:21 AM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം നരേന്ദ്ര മോദി എന്തായിരിക്കും ചെയ്തിരിക്കുക? വിജയിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും കഠിനമായ ഏകാന്തത അനുഭവിക്കുകയായിരുന്നു അദ്ദേഹം. മുറിയില്‍ തനിച്ചിരുന്ന് ഉച്ചവരെ മോദി ധ്യാനിച്ചു. 12 മണിവരെ ടി.വി  ഓണാക്കിയിരുന്നില്ല. ഒരു ഫോണും എടുത്തതുമില്ല. 12 മണിക്കു ശേഷം ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്‍െറ ഫോണാണ് മോദി ആദ്യമെടുക്കുന്നത്. മൃഗീയ ഭൂരിപക്ഷം നേടും എന്ന് രാജ്നാഥ് സിങ് അറിയിച്ച ശേഷമാണത്രെ മോദി ടി.വി ഓണ്‍ചെയ്തത്. മോദിയെപ്പറ്റി പുറത്തിറങ്ങിയ പുതിയ പുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് ദിനങ്ങളെപ്പറ്റി അറിയപ്പെടാത്ത വിവരങ്ങളുള്ളത്. മുന്‍ ബി.ബി.സി ലേഖകനും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ലാന്‍സ് പ്രൈസ് രചിച്ച ‘മോദി എഫക്റ്റ്: ഇന്‍സൈഡ് നരേന്ദ്ര മോദീസ് കാമ്പയിന്‍ ടു ട്രാന്‍സ്ഫോം ഇന്ത്യ’ എന്ന പുസ്തകം കഴിഞ്ഞ ദിവസം വിപണിയിലത്തെി. ജനങ്ങളുടെ ഏക പ്രതീക്ഷ താന്‍ മാത്രമായിരുന്നെന്നും മോദി പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്.
നരേന്ദ്ര മോദി, പിയുഷ് ഗോയല്‍, പ്രകാശ് ജാവ്ദേക്കര്‍, സ്മൃതി ഇറാനി തുടങ്ങിയ നിരവധി പേരുമായി അഭിമുഖം നടത്തിയാണ് മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെപ്പറ്റിയുള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ വിജയസൂത്രവാക്യങ്ങളും പുസ്തകത്തില്‍ നിരത്തുന്നുണ്ട്. ഹാച്ചറ്റാണ് ഇന്ത്യയില്‍ പുസ്തകത്തിന്‍െറ പ്രസാധകര്‍. ഇതാദ്യമല്ല മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെപ്പറ്റി പുസ്തകം പുറത്തിറങ്ങുന്നത്. നേരത്തേ, രജ്ദീപ് സര്‍ദേശായി രചിച്ച ‘2014: ദ ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകം മോദിയുടെ വിജയരഹസ്യങ്ങളാണ് വായനക്കാരോട് പങ്കുവെച്ചത്.
 

ഹോങ്കോങ് നയം ചൈന ദൃഢപ്പെടുത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല –ലീ കെക്വിയാങ്

Posted: 15 Mar 2015 10:42 AM PDT

Image: 

ബെയ്ജിങ്: ഹോങ്കോങ്ങിനോടുള്ള നയങ്ങള്‍ ചൈന ദൃഢപ്പെടുത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ളെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ്. ഹോങ്കോങ്ങില്‍ വര്‍ധിക്കുന്ന ചൈനാ വിരുദ്ധ ജനാധിപത്യ അനുകൂല പ്രകടനങ്ങള്‍ തള്ളിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഹോങ്കോങ്ങിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ദൃഢപ്പെടുത്തുമെന്നാണ് ചിലര്‍ ആശങ്കപ്പെടുന്നത്. അത്തരം ആശങ്കകളുടെ ആവശ്യമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് പാര്‍ലമെന്‍റിന്‍െറ 10 ദിവസത്തെ സമ്മേളനത്തിന്‍െറ സമാപനത്തിനൊടുവില്‍ നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് ലീ കെക്വിയാങ് നിലപാട് വ്യക്തമാക്കിയത്.
വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നടത്തിയില്ളെങ്കിലും സ്വയംഭരണാവകാശമുള്ള ഹോങ്കോങ്, മക്കാവു ഭരിക്കുന്നതിന് ‘ഒരു രാജ്യം, രണ്ട് സംവിധാനം’ എന്ന തത്ത്വം പാലിക്കുകയെന്നത് സര്‍ക്കാറിന്‍െറ അടിസ്ഥാന നയമാണെന്ന കാര്യത്തിന് അദ്ദേഹം ഊന്നല്‍നല്‍കി.  
‘ഒരു രാജ്യം, രണ്ട് സംവിധാനം’ ഭരണഘടനയില്‍ എഴുതപ്പെട്ടതും ഹേങ്കോങ് സ്പെഷല്‍ അഡ്മിനിസ്ട്രേറ്റിവ് റീജനിലെ അടിസ്ഥാന നിയമവുമാണ്. മേഖലയില്‍ ഏത് സംവിധാനം നടപ്പാക്കണമെന്ന കാര്യം ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ലീ വ്യക്തമാക്കി.
കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ടാണ് ചൈനാ വിരുദ്ധ ജനാധിപത്യ അനുകൂലികള്‍ ഹോങ്കോങ്ങില്‍ പ്രക്ഷോഭം നടത്തുന്നത്. ചൈനീസ് സര്‍ക്കാര്‍ നിയമിച്ച ഹോങ്കോങ്ങിലെ സ്പെഷല്‍ അഡ്മിനിസ്ട്രേറ്റിവ് ചീഫ് എക്സിക്യൂട്ടിവ് ല്യുങ് ചുന്‍ യിങ് രാജിവെക്കുക, പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ മുന്നോട്ടുവെക്കുന്നത്.

ആസ്ട്രേലിയക്കാരന് ഭൂമിക്കടിയില്‍നിന്ന് കിട്ടിയത് കിനാവുകണ്ടതിലേറെ സ്വര്‍ണം

Posted: 15 Mar 2015 10:40 AM PDT

Image: 

മെല്‍ബണ്‍: മിക് ബ്രൗണ്‍ എന്ന ആസ്ട്രേലിയക്കാരന്‍െറ സ്വപ്നംനിറയെ എന്നും സ്വര്‍ണമായിരുന്നു. എന്നാല്‍, ഭൂമിക്കടിയില്‍ കാലം തനിക്കായി കാത്തുവെച്ചിരുന്നത് ഇത്രയേറെ സ്വര്‍ണമാണെന്ന് അയാള്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. വിക്ടോറിയ നഗരത്തിലെ വെഡ്ഡര്‍ബേണില്‍ മുമ്പ് താമസിച്ച സ്ഥലത്തുനിന്ന് ഈ 42 കാരന് ലഭിച്ചത് 2.7 കിലോ ഭാരമുള്ള സ്വര്‍ണക്കട്ടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 1,41,000 ഡോളര്‍ വില. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 84.5 ലക്ഷം രൂപ.
അല്‍പം ശുദ്ധവായു ശ്വസിക്കാനാണ് ഭാര്യയുടെ നിര്‍ദേശപ്രകാരം മിക് ബ്രൗണ്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഒപ്പം സ്വര്‍ണം കണ്ടത്തൊനുള്ള ഉപകരണം കൂടെ കൊണ്ടുപോയി. ഭൂമിക്കുമേല്‍ ഓടിച്ചപ്പോള്‍ നിശ്ചിതസ്ഥലത്ത് എത്തിയപ്പോള്‍ വലിയ ശബ്ദമുണ്ടാക്കി. 15 സെന്‍റീമീറ്റര്‍ കുഴിച്ചപ്പോള്‍തന്നെ സ്വര്‍ണക്കട്ടി കൈയില്‍ തടഞ്ഞു. സ്വര്‍ണനിധികള്‍ ശേഖരിക്കുന്ന സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അന്താരാഷ്ട്ര വിപണിയിലുള്ളതിനേക്കാള്‍ വില നല്‍കുമെന്നാണ് മിക് ബ്രൗണിന്‍െറ വിശ്വാസം. ഭൂമിയില്‍ രണ്ടു ശതമാനം സ്വര്‍ണം മാത്രമാണ് ഭൂമിക്കടിയില്‍നിന്ന് വ്യത്യസ്ത രൂപത്തിലുള്ള സ്വര്‍ണക്കട്ടിയായി ലഭിക്കാറ്. ഏതായാലും മേഖലയില്‍ കൂടുതല്‍ സ്വര്‍ണ പര്യവേക്ഷണം തുടരാന്‍തന്നെയാണ് തീരുമാനമെന്ന് മിക് ബ്രൗണ്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രായമുള്ള പൂച്ചക്ക് 27 വയസ്സ്

Posted: 15 Mar 2015 10:00 AM PDT

Image: 

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രായമുള്ള പൂച്ചയായ യു.എസില്‍നിന്നുള്ള ‘ടിഫാനി-രണ്ടി’ന് 27 വയസ്സ്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ 1988 മാര്‍ച്ച് 13 ജനിച്ച ടിഫാനി, നിലവില്‍ പ്രായംകൂടിയ പൂച്ചയെന്ന നിലയില്‍ ഗിന്നസ് റെക്കോഡ് ഉടമയാണ്. ആറുമാസം പ്രായമുള്ളപ്പോഴാണ് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍നിന്ന് ടിഫാനിയെ, ഉടമ ഷാരോണ്‍ വൂര്‍ഹീസ് വാങ്ങിയത്. രക്തസമ്മര്‍ദം പോലുള്ള ചെറിയ അസുഖങ്ങള്‍ വന്നതൊഴിച്ചാല്‍ കൊച്ചു ടിഫാനി ആരോഗ്യവതിയാണെന്ന് ഉടമ ഷാരോണ്‍ പറയുന്നു. ഷാരോണ്‍ വളര്‍ത്തിയിരുന്ന ടിഫാനി എന്ന പൂച്ച ചത്തശേഷം വാങ്ങിയതിനാലാണ് കറുപ്പും തവിട്ടും നിറമുള്ള കുഞ്ഞന്‍ പൂച്ചക്ക് ടിഫാനി-രണ്ട് എന്നു പേരിട്ടത്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പൂച്ച ടെക്സസില്‍നിന്നുള്ള ക്രീമി പഫ് ആണ്. 38 വര്‍ഷവും മൂന്നു ദിവസവുമാണ് ക്രീമിയുടെ ആയുസ്സ്. മനുഷ്യന്‍െറ 125 വയസ്സിനു തുല്യമാണ് പൂച്ചയുടെ 27 വയസ്സ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP