സ്വാഗതം
WELCOME

News Update..

Thursday, July 25, 2013

കവിയൂര്‍ കേസ്: സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി Madhyamam News Feeds

കവിയൂര്‍ കേസ്: സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി Madhyamam News Feeds

Link to

കവിയൂര്‍ കേസ്: സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി

Posted: 25 Jul 2013 12:20 AM PDT

Image: 

 കൊച്ചി: കവിയൂര്‍ കേസില്‍ സി.ബി.ഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷവിമര്‍ശം. തുടരന്വേഷണ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശം. മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലും അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെ എത്തിച്ചേര്‍ന്നെന്ന് കോടതി ആരാഞ്ഞു. സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി താക്കീത് നല്‍കി.

അനഘയുടെ മരണത്തിന് തൊട്ടു മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ വീട്ടിലേക്ക് ആരും വന്നിട്ടില്ളെന്ന് സി.ബി.ഐ എങ്ങനെ തീര്‍ച്ചപ്പെടുത്തും. ഈ ദിവസങ്ങളില്‍ പൊലീസ് കാവലുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. മതിയായ തെളിവുകളില്ലാതെയാണ് കോടതി നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്. ശാസ്ത്രീയമായ തെളിവുകളില്ലാതെയാണ് പല നിഗനമങ്ങളും. അച്ഛനാണ് പീഡിപ്പിച്ചതെങ്കില്‍ അനഘയുടെ ആത്മഹത്യാ കുറിപ്പില്‍ ഇത് എന്തുകൊണ്ട് ഇടംപിടിച്ചില്ല എന്നും കോടതി ചോദിച്ചു. ആഗസ്റ്റ് 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ജഡ്ജി ആര്‍. രവി നിര്‍ദ്ദേശിച്ചു.
 

മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 31ലേക്ക് മാറ്റി

Posted: 24 Jul 2013 11:39 PM PDT

Image: 

ബംഗളൂരു: ബംഗളൂരു സ്ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി 31ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കെതിരെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും ബംഗളൂരു സ്ഫോടന പരമ്പരയിലെ ഒമ്പത് കേസുള്‍പെടെ 57 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ പാക്, ബംഗ്ളാദേശ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മതപുരോഹിതനാണെങ്കിലും മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നു.  രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനാഹ്വാനം നല്‍കുന്നുവെന്നും പ്രോസിക്യുഷന്‍ ആരോപിച്ചു.

സാധാരണ ആളുകള്‍ക്കുണ്ടാവുന്ന അസുഖങ്ങളേ മഅ്ദനിക്കുള്ളുവെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കേണ്ട കാര്യമില്ളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജയിലില്‍ ചികിത്സാ സൗകര്യമുണ്ട്. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താം. ഹരജിക്കൊപ്പം സമര്‍പ്പിച്ച രോഗ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ല. സൗഖ്യ ആശുപത്രിയുമായുള്ള ബന്ധത്തിന്‍്റെ പുറത്തുണ്ടാക്കിയ റിപ്പോര്‍ട്ടാണത്. സ്വകാര്യ ആശുപത്രി ചെലവ് സര്‍ക്കാറിന് ബാധ്യതയാണെന്നും സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും  ചാര്‍ജ് ഷീറ്റില്‍ പറയാത്ത കാര്യങ്ങളാണ് ആരോപിച്ചതെന്നും മഅ്ദനിയുടെ  അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. വിദഗ്ദ ചികിത്സക്ക് സമയം അനുവദിക്കണമെന്നാവശ്യവുമായാണ് മഅ്ദനി ജാമ്യാപേക്ഷ നല്‍കിയത്.

മഴ, കാറ്റ്: വ്യാപകനാശം

Posted: 24 Jul 2013 11:28 PM PDT

തൃശൂര്‍: കനത്ത മഴയും ശക്തമായ കാറ്റും ജില്ലയില്‍ വ്യാപക നാശമുണ്ടാക്കി. തോരാത്ത മഴക്കൊപ്പം വീശിയ കാറ്റ് നിരവധി വീടുകള്‍ തകര്‍ത്തു. വന്‍തോതില്‍ കൃഷി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി. 2,38,005 രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. വാടാനപ്പള്ളിയില്‍ 10 വര്‍ഷത്തിനിടെയുണ്ടായ കനത്ത കടല്‍ക്ഷോഭമായിരുന്നു. റോഡും മറ്റും തകര്‍ന്നടിഞ്ഞു. 
മാടക്കത്തറ വില്ളേജില്‍ കച്ചിതോട്, വാരിക്കുളം, നാഴികക്കുന്ന്, വിരുതാണി എന്നിവിടങ്ങളില്‍ ഉച്ചക്ക് 1.30ഓടെ കനത്ത ചുഴലിക്കാറ്റ് ഉണ്ടായി. മേഖലയില്‍ 20 വീടുകള്‍ നശിച്ചു. വ്യാപകമായ കൃഷിനാശവുമു ണ്ടായി. നിരവധി മരങ്ങളും കടപുഴകി.
കൊടുങ്ങല്ലൂര്‍ മത്തേലയില്‍ തേവാലില്‍ വാമനന്‍െറ വീട് ശക്തമായ മഴയിലും കാറ്റിലും തകര്‍ന്നു.60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എടത്തിരുത്തി വില്ളേജി ല്‍ കോലോത്ത് നാരായണന്‍െറ വീട് ഭാഗികമായി തകര്‍ന്നു. 30,000 രൂപ നഷ്ടമുണ്ടാ യി. മത്തേലയില്‍ കുണ്ടുകുളം മുരുകന്‍െറ വീട് ഭാഗികമായി തകര്‍ന്നു. 7,080 നഷ്ടം. ലോകമലേശ്വരം വില്ളേജില്‍ മോഹനന്‍െറ വീട് ഭാഗികമായി തകര്‍ന്നു 7,250 രൂപയുടെ നഷ്ടം. 
പുല്ലൂറ്റ് വില്ളേജില്‍ വീരാന്‍െറ വീട് തകര്‍ന്ന് 960 രൂപയുടെയും പള്ളിപ്പുറം വില്ളേജില്‍ ത്രേസ്യയുടെ വീട് തകര്‍ന്ന് 4,700 രൂപയുടെയും ലോകമലേശ്വരം വില്ളേജില്‍ പൗളി ജോര്‍ജിന്‍െറ വീട് തകര്‍ന്ന് 7,700 രൂപയുടെയും ലോകമലേശ്വരം മുകുന്ദന്‍െറ വീട് ഭാഗികമായി തകര്‍ന്ന് 6,490 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. 
പുല്ലൂറ്റ് വില്ളേജില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുല്ലൂറ്റ് പുഷ്പാവതിയുടെ വീട് തകര്‍ന്ന് 8,690 രൂപ നഷ്ടമു ണ്ടായി. രാജന്‍െറ വീട്  തകര്‍ന്നു. രാംദാസിന്‍െറ വീട് ഭാഗികമായി തകര്‍ന്ന് 5,100 രൂപയുടെയും നാരായണന്‍ കുട്ടിയുടെ വീട് തകര്‍ന്ന് 4,400 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. അഴീക്കോട് വില്ളേജില്‍ അഷ്റഫിന്‍െറ വീട് തകര്‍ന്ന് 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
മുകുന്ദപുരം കിഴക്കുമുറി തിരുമുടിക്കുന്ന് പോട്ടകത്ത് ചീക്കുവിന്‍െറ മകന്‍ ആന്‍റണിയുടെ വീട് ഭാഗികമായി തകര്‍ന്ന് 15,000 നഷ്ടമുണ്ടായി. മുരിങ്ങൂര്‍ തെക്കുമുറി വില്ളേജില്‍ കോലൂര്‍ ചക്കാലക്കല്‍ ജോയിയുടെ മകന്‍ മനോജിന്‍െറ ടെറസ് വീട് ഭാഗികമായി തകര്‍ന്ന് 9,500 രൂപയുടെ നഷ്ടമുണ്ടായി. കിഴക്കമുറി വില്ളേജില്‍ പാലുണ്ടാമുറി പൊന്നാത്തുംപറമ്പില്‍ കണ്ണന്‍കുട്ടിയുടെ മകന്‍ ജയരാജന്‍െറ ടെറസ് വീട് ഭാഗികമായി തകര്‍ന്നു 6,000 രൂപയുടെ നഷ്ടം. 
മേലൂര്‍ വില്ളേജില്‍ പുഷ്പഗിരി പനമ്പിള്ളി ഉണ്ണിയുടെ ഭാര്യ കൗസല്യയുടെ വീട് ഭാഗികമായി തകര്‍ന്ന് 5,000 രൂപയുടെ നഷ്ടമുണ്ടായി. 
തലപ്പിള്ളി പുതുരുത്തിയില്‍ കരുവാന്‍വീട്ടില്‍ കുമാരന്‍െറ മകളുടെ മാധവിയുടെ വീട് തകര്‍ന്ന് 2,500 രൂപയുടെയും മറ്റത്തൂര്‍ മാറ്റംകുന്ന് ചവറക്കാരന്‍ രാമന്‍െറ ഭാര്യ കല്യാണിയുടെ അടുക്കള തകര്‍ന്ന് 10,200 രൂപയുടെയും മറ്റത്തൂര്‍ മരോട്ടിപ്പാടം സുധീറിന്‍െറ ഭാര്യ സബിതയുടെ ശൗചാലയം തകര്‍ന്ന് 10,575 രൂപയുടെയും മറ്റത്തൂര്‍ ചെമ്പൂച്ചിറ പുതുശേരി ചന്ദ്രന്‍െറ വീട് ഭാഗികമായി തകര്‍ന്ന് 19,150 രൂപയുടെയും നഷ്ടമുണ്ടായി.
പുതുക്കാട് വടക്കേ തൊറവില്‍ വീടിന്‍െറ പിന്‍ഭാഗം തകര്‍ന്നു. തൊറവ് പട്ടത്ത് ഉണ്ണികൃഷ്ണന്‍െറ വീടിന്‍െറ ചുമരും തറയുമാണ്് തകര്‍ന്നത്. ആളപായമില്ല.
 

നഗരസഭാ യോഗത്തില്‍ ചിനക്കത്തൂരിനെ ചൊല്ലി വീണ്ടും ബഹളം

Posted: 24 Jul 2013 11:19 PM PDT

ഒറ്റപ്പാലം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചിനക്കത്തൂര്‍ ഫെസ്റ്റ്  വീണ്ടും വില്ലനായി.  ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍െറ ഒച്ചപ്പാടും ബഹളവും നടക്കുന്നതിനിടെ അജണ്ടകള്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്സന്‍ പി. പാറുക്കുട്ടി ചേംബര്‍ വിട്ടു. ചിനക്കത്തൂര്‍ ഫെസ്റ്റ് സംഘടിപ്പിച്ചതിന്‍െറ വരവ് ചെലവ് കണക്കുകള്‍ ഐകകണ്ഠ്യേന മേയ് 30ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മിനുറ്റ്സില്‍ രേഖപ്പെടുത്തിയത് തിരുത്തണമെന്ന് ആവശ്യമുയര്‍ന്നു. ബി.ജെ.പി കൗണ്‍സിലര്‍ പ്രിയ മഠത്തില്‍ തൊടിയാണ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചയുടന്‍ ആവശ്യമായി രംഗത്തത്തെിയത്. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യം ഏറ്റുപിടിച്ചു. മിനുട്സിലെ തിരുത്തലിന് ശേഷം യോഗനടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന ലീഗിലെ പി.എം.എ. ജലീലിന്‍െറ നിലപാടിനെ പ്രതിപക്ഷം പിന്തുണക്കുകയായിരുന്നു.
ഫെസ്റ്റ് സംഘടിപ്പിച്ചതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ടതിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. അതേസമയം, വിജിലന്‍സ് അന്വേഷണത്തെ ഭയക്കുന്നില്ളെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നും ഇതിന്‍െറ പേരില്‍ യോഗനടപടികള്‍ തടസ്സപ്പെടുത്തരുതെന്നും വൈസ് ചെയര്‍മാന്‍ എസ്. ശെല്‍വന്‍ പറഞ്ഞു.
മിനുട്സിലെ രേഖ തിരുത്താതെ യോഗം തുടരാന്‍ അനുവദിക്കില്ളെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നു. ഇതിനിടയിലാണ് ബഹളം വകവെക്കാതെ അജണ്ടകള്‍ വായിച്ച് 15ഉം അംഗീകരിച്ചതായി ചെയര്‍പേഴ്സന്‍ പ്രഖ്യാപിച്ചത്. അജണ്ടകള്‍ അംഗീകരിച്ചിട്ടില്ളെന്ന് പ്രതിപക്ഷവും വാദിച്ചു. സി.പി.എം പിന്തുണയില്‍ വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ സാരഥ്യം വഹിക്കുന്ന നഗരസഭാ ഭരണം സംഘടിപ്പിച്ച ഫെസ്റ്റ് അഴിമതിക്കെതിരെ സി.പി.എം വിമതരും കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും ഒറ്റക്കെട്ടാകുന്ന കാഴ്ചയാണ് ബുധനാഴ്ച കണ്ടത്. ഒരു അജണ്ട മാത്രമേ യോഗത്തില്‍ വായിച്ചിട്ടുള്ളൂവെന്നും അതിന്‍െറ രേഖ തങ്ങളുടെ പക്കലുണ്ടെന്നും പ്രതിപക്ഷം ആവര്‍ത്തിക്കെ തന്നെ 15 അജണ്ടകള്‍ പൂര്‍ണമായും വായിച്ചതായി ചെയര്‍പേഴ്സന്‍ സമര്‍ഥിക്കുന്നു.
 

ജുഡീഷ്യറിയെയും സ്വാധീനിക്കാന്‍ ശ്രമം -പി.കെ. ശ്രീമതി

Posted: 24 Jul 2013 11:09 PM PDT

മലപ്പുറം: സോളാര്‍ വിഷയത്തില്‍ പൊലീസിനെ വരുതിയില്‍ നിര്‍ത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ജുഡീഷ്യറിയെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എല്‍.ഡി.എഫിന്‍െറ അനിശ്ചിതകാല രാപകല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസഫലി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ ജസ്റ്റിസ് സതീഷ് ചന്ദ്രനെ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും ശ്രീമതി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസ, സി.പി.ഐ ദേശീയ എക്സി. അംഗം കാനം രാജേന്ദ്രന്‍, സി.എച്ച്. ആഷിഖ്, സി.പി. കാര്‍ത്തികേയന്‍, ഇ.എം. സഫറുല്ല, പി.കെ. അബ്ദുല്ല നവാസ്, കെ. ബാബുരാജ്, വി.പി. അനില്‍ എന്നിവര്‍ സംസാരിച്ചു. 

സരിതയുടെ മൊഴി വന്നാല്‍ ചില മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല -എ.കെ. ബാലന്‍

Posted: 24 Jul 2013 10:31 PM PDT

കോട്ടയം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി പുറത്തുവന്നാല്‍ ചില മന്ത്രിമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലന്‍. മൊഴി പുറത്തുവരാതിരിക്കാനാണ് അവരുടെ പൊലീസ് കസ്റ്റഡി നീട്ടിക്കൊണ്ടുപോകുന്നത്. കസ്റ്റഡിയില്‍ അവര്‍ അനുഭവിക്കുന്ന പീഡനം വലുതാണെന്നും അദ്ദേഹം ആരോപിച്ചു. 
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് നടത്തുന്ന ‘രാപകല്‍ സമരം’ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 2500 വീടുകളില്‍ സൗരോര്‍ജം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരും അനെര്‍ട്ടും അംഗീകരിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് ഒരു കേന്ദ്രമന്ത്രിയാണ്. 2500 സ്ക്വയര്‍ ഫീറ്റിന് മേല്‍ വലുപ്പമുള്ള എല്ലാ വീടുകളിലും സൗരോര്‍ജ പദ്ധതി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ മറവില്‍ സബ്സിഡി തട്ടിയെടുക്കല്‍ മാത്രം ലക്ഷ്യമിട്ടാണ് ‘ടീം സോളാര്‍’ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അനെര്‍ട്ടിന്‍െറയോ കേന്ദ്രത്തിന്‍െറയോ അംഗീകാരമില്ലാത്ത ടീം സോളാര്‍ കമ്പനിയെ എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തെന്നതിന് മറുപടി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് റിപ്പോര്‍ട്ട് തേടാതെ പി.ആര്‍.ഡി ഡയറക്ടറായി എ. ഫിറോസിനെ നിയമിച്ചതില്‍ മുഖ്യമന്ത്രിക്കും മന്ത്രി കെ.സി. ജോസഫിനും പങ്കുണ്ട്. 18 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിയുടെ കുടുംബ ആല്‍ബം പോലെ പി.ആര്‍.ഡി ഇറക്കിയ പുസ്തകം ഇതിന്‍െറ പ്രത്യുപകാരമാണ്. ഈ ആനുകൂല്യം സംസ്ഥാനത്തെ കൊള്ളയടിക്കാനാണ് ഫിറോസ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, വി.ആര്‍. ഭാസ്കരന്‍, ആര്‍. സുശീലന്‍, മാണി സി. കാപ്പന്‍, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരം ആഗസ്റ്റ് ഒന്നുവരെ നീളും. ഓരോ ദിവസവും ഓരോ നിയോജകമണ്ഡലത്തില്‍നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കാറ്റില്‍ കനത്ത നാശം

Posted: 24 Jul 2013 10:28 PM PDT

തൊടുപുഴ: മൂന്ന് പഞ്ചായത്തില്‍ ബുധനാഴ്ച രാവിലെയുണ്ടായ കനത്ത കാറ്റില്‍ വന്‍ നാശം. അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം എന്നീ പഞ്ചായത്തുകളില്‍ രാവിലെ 10 മിനിറ്റോളം വീശിയ കാറ്റാണ് മേഖലയില്‍ വന്‍നാശം വിതച്ചത്.  
കൃഷിയും വീടുകളും നശിച്ചിട്ടുണ്ട്. നഷ്ടം തിട്ടപ്പെടുത്തി വരുന്നതായി തൊടുപുഴ തഹസില്‍ദാര്‍ ജോയി കുര്യാക്കോസ് പറഞ്ഞു. കുടയത്തൂരില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിലേക്ക് മരം വീണു.  സയന്‍സ് ബ്ളോക് പൂര്‍ണമായും തകര്‍ന്നു. 
ഒമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുടയത്തൂര്‍ പഞ്ചായത്തില്‍ കോളപ്രയില്‍ മരംവീണ് ഒട്ടേറെ വീടുകള്‍ തകര്‍ന്നു. കോളപ്ര കല്ലമാക്കല്‍ ഗോപാലന്‍െറ വീട്ടുമുറ്റത്തെ മാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു. 
മണിയനാട്ട് ദേവസ്യ, പുത്തന്‍പുരക്കല്‍ സുരേഷ്, ജയപ്രകാശ് വളയംതോട്ടത്തില്‍, അമ്മിണി ഓലിക്കാപാറയില്‍, സുമതി വരിക്കാമാക്കേല്‍ ,ഖദീജ ഷാജഹാന്‍ അന്തീനാട്, ഗോപാലപിള്ള എടാട്ട്, വിനു ചന്ദ്രന്‍ എടക്കപ്പുഴ, രാജി എടക്കപ്പുഴ, ലക്ഷ്മിക്കുട്ടിയമ്മ മണിമലവീട് എന്നിവരുടെ വീടുകളും മരംവീണ് ഭാഗികമായി തകര്‍ന്നു. 
കുടയത്തൂര്‍ വില്ളേജില്‍ മാത്രം ഇതുവരെ രണ്ടരലക്ഷം രൂപയുടെ നാശം ഉണ്ടായതായി വില്ളേജ് ഓഫിസര്‍ റേച്ചല്‍ ജോണ്‍ പറഞ്ഞു. കുടയത്തൂര്‍ ഗവ.ന്യൂ എല്‍.പി സ്കൂളിന് സമീപത്തെ തേക്കുമരം വീണ് സ്കൂള്‍ മതിലിന് നാശം സംഭവിച്ചിട്ടുണ്ട്. 
കാഞ്ഞാര്‍ പറമ്പിള്ളില്‍ ജോയിയുടെ വീടിന് മുകളിലേക്ക് തേക്കുമരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു.കോളപ്ര ചെളിക്കണ്ടത്തില്‍ രാജുവിന്‍െറ 500 കുലച്ച വാഴകള്‍ കാറ്റില്‍ പൂര്‍ണമായി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. വെള്ളിയാമറ്റം വില്ളേജില്‍ മരം വീണ് രണ്ടുവീട് ഭാഗികമായി തകര്‍ന്നു. 
ആനക്കയം റൂട്ടില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. കോളപ്ര ലക്ഷംവീട് കോളനിയിലും മരംവീണ് നാശം ഉണ്ടായി. കുടയത്തൂര്‍ അന്തിനാട്ട് ഇസ്മായില്‍, പുളിമൂട്ടില്‍ സുബൈര്‍ എന്നിവരുടെ വീടുകളും മരംവീണ് ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്നാണ് കാറ്റ് പ്രദേശത്ത് താണ്ഡവമാടിയത്. 
പാതയോരത്ത് നിന്ന വന്‍മരങ്ങള്‍ പലതും പിഴുതെറിയപ്പെട്ട നിലയിലായിരുന്നു. വില്ളേജ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ച് നാശം വിലയിരുത്തി. നാശമുണ്ടായ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാഞ്ഞാര്‍ യൂനിറ്റ് പ്രസിഡന്‍റ് മുഹമ്മദ് വെള്ളാട്ട്, ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയംഗം മുനീര്‍ മൗലവി, ജംഇയ്യതുല്‍ ഉലമ ഭാരവാഹി അബ്ദുല്‍ ഗഫൂര്‍ മൗലവി എന്നിവര്‍ ആവശ്യപ്പെട്ടു.

ദല്‍ഹി ബലാല്‍സംഗക്കേസ്: പതിനെട്ടുകാരന്റെ ശിക്ഷ ഇന്ന്

Posted: 24 Jul 2013 10:21 PM PDT

Image: 

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ശിക്ഷ വിധിക്കുക. പീഡനം നടക്കുന്ന സമയത്ത് പ്രതിക്ക് പതിനേഴ് വയസ്സായിരുന്നു. പ്രതി കുറ്റക്കാരനണെന്ന് കഴിഞ്ഞ ആഴ്ച ജുവനൈല്‍ കോടതി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16ന് അഞ്ചു പേര്‍ ചേര്‍ന്ന് നടത്തിയ ക്രൂര പീഡനത്തെതുടര്‍ന്ന് 23കാരിയായ പെണ്‍കുട്ടി മരണമടഞ്ഞിരുന്നു. കൊല, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരില്‍ ചുമത്തിയിരിക്കുന്നത്.

മൂന്നു വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയിലെ തടവായിരിക്കും പ്രതിയെ കാത്തിരിക്കുന്നതെന്നാണ് സൂചന. ഇപ്പോഴത്തെ കസ്റ്റഡി കാലയളവുള്‍പ്പെടെയായിരിക്കും ഇത്.

ടീം സോളാര്‍ അവാര്‍ഡ് മേയര്‍ക്ക് കൗണ്‍സിലില്‍ വിമര്‍ശം

Posted: 24 Jul 2013 10:17 PM PDT

കൊച്ചി: ടീം സോളാര്‍ ഏര്‍പ്പെടുത്തിയ 25,000  രൂപയുടെ അവാര്‍ഡ് വാങ്ങിയതിന് മേയര്‍ ടോണി ചമ്മണിക്ക് കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിമര്‍ശം. ഇതിന്‍െറ പേരില്‍ നഗരസഭയുടെ ഏതെങ്കിലും ഫണ്ടോ  പൊതുസ്വത്തോ ടീം സോളാറിന് ഗുണകരമാകുന്ന രീതിയില്‍ വിനിയോഗിച്ചില്ളെന്ന് മേയര്‍ മറുപടി നല്‍കി.  തുക നിയമവിധേയമായ വഴിയിലൂടെ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലില്‍ പറഞ്ഞതില്‍നിന്ന്  വ്യത്യസ്തമായാണ് മേയര്‍ പെരുമാറുന്നതെന്ന് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.  നഗരസഭയുടെ ഒന്നാം ബജറ്റില്‍ പ്രഖ്യാപിച്ച ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കിട്ടിയ അവാര്‍ഡെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എങ്കില്‍ ആ അവാര്‍ഡ് കൗണ്‍സിലിന്  അവകാശപ്പെട്ടതാണെന്നും മേയര്‍  സ്വന്തം പേരില്‍ കൊണ്ടുപോയത് എന്തിനാണെന്നും അദ്ദേഹം ആരാഞ്ഞു. ടോണി ബ്രദേഴ്സ് ആന്‍ഡ് കമ്പനി എന്ന പേരില്‍ സ്വകാര്യ ഊര്‍ജസംരംഭങ്ങള്‍ നടത്തിയതിനാണോ അവാര്‍ഡ് വാങ്ങിയതെന്ന്  വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.  അവാര്‍ഡ് ലഭിച്ച വിവരം കൗണ്‍സിലില്‍ അറിയിച്ചില്ളെന്നും നഗരത്തില്‍ തട്ടിപ്പ് നടത്താന്‍ ടീം സോളാറിന് വളംവെച്ചു കൊടുക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 2011ല്‍ കൃഷിമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മമ്മൂട്ടി, തേവര കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത്, മുന്‍ വല്ലാര്‍പാടം ടെര്‍മിനല്‍ സി.ഇ.ഒ കൃഷ്ണദാസ്,  പരിസ്ഥിതി  പ്രവര്‍ത്തകന്‍ പ്രഫ. സീതാരാമന്‍ തുടങ്ങിയ മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പമാണ് മേയറായ തനിക്കും അവാര്‍ഡ് തന്നതെന്ന്  ടോണി ചമ്മണി വ്യക്തമാക്കി. ഈ പുരസ്കാര ലബ്ധിയും 2012 നവംബറില്‍ നഗരത്തില്‍ നടന്ന ഉറവിട മാലിന്യ സംസ്കരണ ഉല്‍പന്ന മേളയായ ‘ഉണര്‍വു’മായി  പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഒരു ബന്ധവുമില്ല. ലക്ഷ്മി നായര്‍ എന്ന് പരിചയപ്പെടുത്തി വന്ന അവര്‍ അവാര്‍ഡുദാന ചടങ്ങിനിടെ ബിജു രാധാകൃഷ്ണനെ കമ്പനിയുടെ എം.ഡി ആര്‍.പി. നായര്‍ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. ഭാവിയില്‍ തട്ടിപ്പ് നടത്തുമോയെന്ന് തിരക്കിയല്ല ജനപ്രതിനിധികള്‍  പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്. നഗരത്തിലെ   തെരുവു വിളക്കുകള്‍ മുഴുവന്‍ സൗരോര്‍ജത്തിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ രൂപരേഖയുമായി ലക്ഷ്മി നായര്‍ കൊച്ചി നഗരസഭയില്‍  മേയറുടെ ചേംബറിലത്തെി. എന്നാല്‍,  നഗരവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് ടീം സോളാര്‍ തന്ന കാറ്റലോഗ് പരിശോധിക്കാന്‍ നല്‍കി. ടീം സോളാറിന്‍െറ വാക്കുകളില്‍ പന്തികേട് തോന്നിയതു കൊണ്ട് അവര്‍ മുന്നോട്ടുവെച്ച പദ്ധതി അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 
പുരസ്കാരം വാങ്ങിയ വിവരം കൗണ്‍സിലിനെ അറിയിച്ചില്ളെന്നത് ശരിയാണെന്നും അതിന്‍െറ ആവശ്യമില്ളെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മേയറുടെ മറുപടി തൃപ്തികരമല്ളെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. അനില്‍കുമാര്‍ തുടര്‍ന്ന് കുറ്റപ്പെടുത്തി. ബജറ്റിലെ പ്രഖ്യാപനത്തിന് പുരസ്കാരം കിട്ടുന്ന ചരിത്രത്തിലെ  ആദ്യ മേയര്‍  കൊച്ചിയിലാണെന്ന് കൗണ്‍സിലര്‍ മഹേഷ് കുമാര്‍ പരിഹസിച്ചു.
അവാര്‍ഡ് വാര്‍ത്തകള്‍ നഗരസഭക്ക് ക്ഷീണം വരുത്തിയെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് കുറ്റപ്പെടുത്തി. പണം വാങ്ങാന്‍ പാടില്ലായിരുന്നു. തെറ്റ് സംഭവിച്ച നിലക്ക് തുക കോര്‍പറേഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമായിരുന്നു.  തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാവേലിക്കരയില്‍ അവിശ്വാസം പരാജയപ്പെട്ടു

Posted: 24 Jul 2013 10:08 PM PDT

മാവേലിക്കര:നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരനെതിരായി ബുധനാഴ്ച നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പ്പരാജയപ്പെട്ടു. 28 കൗണ്‍സിലര്‍മാരില്‍ ഇടതുപക്ഷത്തിന്‍െറ 12ഉം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി ജയിച്ച ബി. ഗുരുലാലുമാണ് അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ബി.ജെ.പി കൗണ്‍സിലര്‍മാരായ വിജയമ്മ ഉണ്ണികൃഷ്ണനും എസ്. ദിവ്യയും വോട്ടിങ്ങില്‍ പങ്കെടുത്തില്ളെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തു. യു.ഡി.എഫ് ചര്‍ച്ചയിലോ വോട്ടിങ്ങിലോ പങ്കെടുത്തില്ല. 
കൊല്ലം കോര്‍പറേഷന്‍ അഡീഷനല്‍ സെക്രട്ടറി വി.ആര്‍. രാജുവായിരുന്നു വരണാധികാരി. എല്‍.ഡി.എഫ് നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ലീലാ അഭിലാഷ് പ്രമേയം അവതരിപ്പിച്ചു. തോമസ് മാത്യു പിന്താങ്ങി. നഗരസഭാ ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധയില്ലായ്മ, നഗരസഭ വാഹന ദുരുപയോഗം, കടമുറി വാടക അഴിമതി എന്നിവയായിരുന്നു പ്രമേയത്തിലെ ആരോപണങ്ങള്‍.
ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ വിപ്പ് കൊടുത്തതാണെങ്കിലും നഗരസഭാ ചെയര്‍മാന്‍െറ അഭ്യര്‍ഥന പ്രകാരമുള്ള ആര്‍.എസ്.എസ് ഇടപെടലാണ് വോട്ടിങ്ങില്‍നിന്ന് പിന്തിരിയാന്‍ കാരണമായതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. പ്രമേയം പരാജയപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP