സ്വാഗതം
WELCOME

News Update..

Tuesday, July 30, 2013

മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ Madhyamam News Feeds

മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ Madhyamam News Feeds

Link to

മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ

Posted: 30 Jul 2013 12:28 AM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സീറോമലബാര്‍ സഭ. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സിയായി  മാറിയിരിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.‘ ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍’ എന്ന തലക്കെട്ടില്‍വന്ന ലേഖനത്തില്‍ ആണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്.
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി നിരപരാധിയാണ്. എന്നാല്‍ ഇത് ഒരു വിശ്വാസം മാത്രമാണ്. ഓഫീസിലുള്ളവര്‍ തെറ്റ് ചെയ്താല്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദി. ഭരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും തേലക്കാട്ട് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
പോപ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ കാരണം അദ്ദേഹത്തിന്‍്റെ സ്വകാര്യ വസതിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. മാര്‍പാപ്പയുടെ സ്വകാര്യ വസതിയിലെ വേലക്കാരനായ ബട്ലര്‍ വത്തിക്കാന്‍്റെ രഹസ്യരേഖകള്‍ ചിലര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു എന്നായിരുന്നു ആരോപണം.
സോളാര്‍തട്ടിപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍വിവാദം സൃഷ്ടിച്ചിരിക്കെ  സഭ ആദ്യമായാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

പാക് ജയിലില്‍ താലിബാന്‍ ആക്രമണം: 250 ഓളം തടവുകാരെ രക്ഷപ്പെടുത്തി

Posted: 30 Jul 2013 12:16 AM PDT

Image: 

ഇസ്ലമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ച് 250 ഓളം തടവുകാരെ രക്ഷപ്പെടുത്തി. പാകിസ്താനിലെ  ദേരാ ഇസ്മയില്‍ ഖാന്‍ നഗരത്തിലെ ജയിലിലാണ് താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പോലീസ് വേഷത്തിലത്തെിയ തീവ്രവാദികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം സുരഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പില്‍ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
ബോംബുകളും ഗ്രനേഡ് പ്രോപ്പല്‍ഡ് റോക്കറ്റുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ജയിലിന്‍്റെ മതില്‍ തകര്‍ന്നു. അതിലൂടെയാണ് തടവുകാര്‍ രക്ഷപ്പെട്ടത്.

243 തടവുകാരാണ് രക്ഷപ്പെട്ടത്. നിരോധിത സംഘടനകളിലെ പ്രവര്‍ത്തകരും പിടിയിലായ താലിബാന്‍ തീവ്രവാദികളുമാണ് രക്ഷപ്പെട്ടത്. അതില്‍ 30 ഓളം പേര്‍ കൊടുംതീവ്രവാദികളാണെന്ന് പൊലീസ് കമ്മീഷണര്‍ മുഷ്താഖ് ജാദും അറിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച 14 തടവുകാരെ വീണ്ടും അറസ്റ്റുചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

മന്ത്രിസഭ പുന:സംഘടന: ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് -മുഖ്യമന്ത്രി

Posted: 29 Jul 2013 11:07 PM PDT

Image: 

തിരുവനന്തപുരം:  മന്ത്രിസഭാ പുന:സംഘടനാകാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുന:സംഘടനയെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചിക്കണം.ഘടകകക്ഷികളുമായി തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം ചില യു.ഡി.എഫ് നേതാക്കളുമായി ദല്‍ഹിയില്‍ വെച്ചും ചര്‍ച്ച നടത്തേണ്ടിവരുമെന്നും അദ്ദേഹം  പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചത്തെിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എല്ലാം രമ്യമായി  പരിഹരിക്കാനാകും. ദല്‍ഹി യാത്ര സഫലമാണെന്നും കേരളത്തില്‍ ഇന്നലെയും ശുഭവാര്‍ത്ത തന്നെയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.പിമാരുടെ മീറ്റിങ്ങിലും കാബിനറ്റ് മീറ്റിങ്ങിലും പങ്കെടുത്ത ശേം തുടര്‍ചര്‍ച്ചകള്‍ക്കായി ദല്‍ഹിയിലേക്ക് ഉടന്‍ തിരിച്ചുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ കേസ്: കോടതിയും ജനങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു -എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted: 29 Jul 2013 11:02 PM PDT

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ കോടതിയും ജനങ്ങളെ ഉത്കണ്ഠാകുലരാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്‍െറ ആറാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജഡ്ജിമാരെ വ്യക്തിപരമായിപ്പോലും വിമര്‍ശിക്കാന്‍ പാടില്ലെങ്കിലും  ജുഡീഷ്യറിയെ സംബന്ധിച്ച് ഗുരുതര പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആശങ്കയും ഉത്കണ്ഠയും സ്വാഭാവികമാണ്. അശുഭകരമായാല്‍  പ്രതികരിക്കാന്‍ മടിക്കില്ല.
സോളാര്‍ കേസില്‍ സരിത എസ്. നായര്‍ പറഞ്ഞ കാര്യങ്ങള്‍ ചില മന്ത്രിമാരെ മാത്രമല്ല മജിസ്ട്രേറ്റിനെയും ഞെട്ടിച്ചെന്നാണ് സംസാരം. അതുകൊണ്ടാണ് സൂപ്രണ്ടായ വനിതക്ക് മുന്നില്‍ വീണ്ടും പരാതി പറയിപ്പിക്കാന്‍ നിര്‍ദേശിച്ചത്. കേള്‍ക്കാന്‍ ആഗ്രഹിക്കാതിരുന്ന ചിലരുടെ പേരുകള്‍ സരിതയില്‍ നിന്ന് മജിസ്ട്രേറ്റ് കേട്ടിരിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല, കേന്ദ്രമന്ത്രിമാരും ലിസ്റ്റിലുണ്ട്.  ഓരോ ദിവസവും പുതിയ വെളിപ്പെടു ത്തലുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനങ്ങളെ അടക്കി ഭരിക്കാന്‍ ആയുധം കൊണ്ട് കഴിയില്ലെന്നും അവസാന വിധി ജനങ്ങളുടേതാണെന്നും മുഖ്യമന്ത്രി ഓര്‍ക്കണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എന്‍.ആര്‍. ബാലന്‍, കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, പി. ബാലചന്ദ്രന്‍, യു.പി. ജോസഫ്,സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍,  പി. കെ. സെയ്താലിക്കുട്ടി, കെ.പി. സുധീര്‍ബാബു, ലാസര്‍ പേരകം, ഇ.പി. സുരേഷ്, ടി.എസ്. മുരളീധരന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എ.കെ. സതീരത്നം, സി. ഗംഗാധരന്‍, അഡ്വ. പി. മുഹമ്മദ് ബഷീര്‍, സി.പി. റോയ്, പ്രഫ. കെ.ബി. ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടൈറ്റാനിയം അഴിമതി: നഷ്ടത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാര്‍ -വിജിലന്‍സ്

Posted: 29 Jul 2013 11:01 PM PDT

തിരുവനന്തപുരം:  ടൈറ്റാനിയം അഴിമതിക്കേസില്‍ 80 കോടിയിലധികം നഷ്ടത്തിന് ഉത്തരവാദി എല്‍.ഡി.എഫ് സര്‍ക്കാറെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മാലിന്യ നിര്‍മാര്‍ജന പദ്ധതി പകുതി വഴിയില്‍ ഉപേക്ഷിച്ചതാണ് നഷ്ടത്തിന് വഴിവെച്ചത്. പദ്ധതി ഉപേക്ഷിച്ചതിന് പിന്നില്‍ പൊതു താല്‍പര്യമോ അഴിമതി ആരോപണങ്ങളോയില്ലായെന്നും മുന്‍ സര്‍ക്കാറിന്‍െറ രാഷ്ട്രീയ താല്‍പര്യമായിരുന്നെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ കമ്പനിക്കുണ്ടായ നഷ്ടം മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റിനായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ നികത്താനാകുമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു. ടൈറ്റാനിയം കമ്പനിയില്‍ ഉപയോഗരഹിതമായി കിടക്കുന്ന  യന്ത്രങ്ങള്‍ ലേലം ചെയ്യുന്നതിന് 2011 മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചു.
പദ്ധതി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഉപയോഗിച്ച സള്‍ഫ്യൂറിക് ആസിഡ് വീണ്ടും ഉപയോഗിക്കാനാകുന്നതിലൂടെ കമ്പനിക്ക് വലിയ നേട്ടമാകുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്പനിക്കുളള നഷ്ടത്തിന് ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ കുറ്റപ്പെടുത്താനാകില്ലെന്നും പരാതി തള്ളണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കാത്തതിനെ ജഡ്ജി ജോണ്‍.കെ.ഇല്ലികാടന്‍ വിമര്‍ശിച്ചു. പരാതിക്കാരുടെ വാദം പരിഗണിക്കുന്നതിന് ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കും.

ലോകകപ്പ് ക്രിക്കറ്റ് മത്സരക്രമം പ്രഖ്യാപിച്ചു: ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

Posted: 29 Jul 2013 10:53 PM PDT

Image: 

മെല്‍ബണ്‍: 2015 ലോകകപ്പ് ക്രിക്കറ്റിന്‍്റെ മത്സരക്രമവും ഗ്രൂപ്പുകളും വേദിയും പ്രഖ്യാപിച്ചു. 2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ നടക്കുന്ന .സി.സി ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന്  ആസ്ത്രേലിയയും ന്യൂസിലന്‍ഡുമാണ് ആതിഥേയത്വം വഹിക്കുക. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. 

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചാണ് ലോകകപ്പ് ഉദ്ഘാടനമത്സരത്തിന് വേദിയാവുക. രണ്ടു രാജ്യങ്ങളിലെ 14 വേദികളിലായാണ് 49 മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ഇംഗ്ളണ്ട്, ആസ്ത്രേലിയ, ശ്രീലങ്ക, ബംഗ്ളാദേശ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് പൂള്‍ എയില്‍ മത്സരിക്കുന്നത്. ഫെബ്രുവരി 14ന് ആതിഥേയരായ ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലാണ് ആദ്യമത്സരം.

2011 ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യയും പാകിസ്താനും അടങ്ങുന്ന പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാവേ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്താനെതിരെയാണ്. മാര്‍ച്ച് 29 ന് ആസ്ത്രേലിയയിലെ മെല്‍ബണിലായിരിക്കും ഫൈനല്‍ മത്സരം നടക്കുക.

 

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തിന് ഒരുക്കങ്ങള്‍ സജ്ജം

Posted: 29 Jul 2013 10:44 PM PDT

മഞ്ചേരി: 33 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ഉയരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശത്തിനും അധ്യയനത്തിനും ഒരുക്കങ്ങള്‍ സജ്ജമായെന്ന് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലെ അഡൈ്വസറി ബോര്‍ഡ്.സെപ്റ്റംബര്‍ ആദ്യത്തില്‍ ക്ളാസ് തുടങ്ങാനും ആഗസ്റ്റ്  മൂന്നിന് പ്രവേശത്തിന്‍െറ ആദ്യ അലോട്ടിന്‍െറ നടപടികള്‍ പൂര്‍ത്തിയാക്കാനും ഒരുക്കങ്ങളായതായി യോഗശേഷം ജില്ലാ കലക്ടര്‍ കെ. ബിജു, സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ള, പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, എ.ഡി.എം പി. മുരളീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നിലവില്‍ ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ളോക്കില്‍ മൂന്ന്, നാല് നിലകളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍. കാന്‍റീന്‍ തുറക്കുന്നതുവരെ കാറ്ററിങ് സംഘത്തെ ഏര്‍പ്പെടുത്തും.
മെഡിക്കല്‍ കോളജിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ലക്ഷം ലിറ്റര്‍ വെള്ളം ഒരു ദിവസം വേണ്ടിവരും. പത്ത് വര്‍ഷം കഴിയുന്നതോടെ ഇത് 60 ലക്ഷം ലിറ്ററായി ഉയരും. 
ശുദ്ധജലമെത്തിക്കുന്നതിന് കുറ്റമറ്റ രീതിയില്‍ ജല അതോറിറ്റി പദ്ധതി തയാറാക്കിയിട്ടുണ്ട്. ജല അതോറിറ്റി, പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊതുമരാമത്ത് റോഡ്സ് വിഭാഗം, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് കലക്ടറുടെ അധ്യക്ഷതയില്‍ അഡൈ്വസറി ബോര്‍ഡ് യോഗം. പത്ത് സീനിയര്‍ പ്രഫസര്‍മാരെയും 17 അസോസിയേറ്റ് പ്രഫസര്‍മാരെയും നിയമിച്ചതായി സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ള പറഞ്ഞു. 108 തസ്തികകളാണ് മൊത്തം. ക്ളാസ് തുടങ്ങുംമുമ്പ് മുഴുവന്‍ അക്കാദമിക് ഫാക്കല്‍റ്റികളും തയാറാവും. ആഗസ്റ്റ് മൂന്നിന് പ്രവേശ നടപടികള്‍ തുടങ്ങും.
വെബ്സൈറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവക്ക് തിങ്കളാഴ്ചയിലെ യോഗത്തില്‍ തീരുമാനമായി. അധ്യയനം തുടങ്ങുന്നതിന് മുമ്പേ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കാനും തീരുമാനിച്ചു. 23 ഏക്കര്‍ ഭൂമി ഇപ്പോള്‍ മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവും. ഇതില്‍ 7.52 ഏക്കര്‍ അക്വയര്‍ ചെയ്തത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതാണ്. അതിന്‍െറ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
 

ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കേസ്

Posted: 29 Jul 2013 10:37 PM PDT

പത്തനംതിട്ട: പന്ന്യാലി യു.പി സ്കൂളിലെ തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ പൊരിവെയിലത്ത് തെരുവില്‍ സമരം ചെയ്യിപ്പിച്ച് പീഡിപ്പിച്ച വനിതാ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. റോഡ് ഉപരോധിച്ച് മാര്‍ഗതടസ്സം സൃഷ്ടിച്ചതിന് പുറമെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസെടുത്തത്. കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ തന്നെ പീഡിപ്പിച്ചതായി കേസില്‍ പറയുന്നു. പന്ന്യാലി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.ജി. അനിത, അഡ്വ. വിജയമ്മ, ശാമുവല്‍ പോള്‍, ലിജോ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 20 പേരുമാണ് കേസിലെ പ്രതികള്‍. എസ്.ഐ മനുരാജാണ് കേസെടുത്തത്. 
ഇതിനിടെ രക്ഷാകര്‍ത്താക്കളുടെ നിര്‍ബന്ധ ബുദ്ധിക്കുവേണ്ടി കൊച്ചുകുട്ടികളെ തെരുവിലിറക്കി മണിക്കൂറുകള്‍ പീഡിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. സമരത്തോട് അധികൃതര്‍ കാട്ടിയ അനാസ്ഥയില്‍ വ്യാപക പ്രതിഷേധം. പന്ന്യാലി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന  കേന്ദ്രീയ വിദ്യാലയത്തിന് ഒരുമുറികൂടി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് പി.ടി.എ കുട്ടികളെ തെരുവിലിറക്കിയത്. പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ രാവിലെ പത്തോടെ ആരംഭിച്ച സമരം വൈകുന്നേരം അഞ്ചോടെയാണ് അവസാനിച്ചത്. 
രക്ഷാകര്‍ത്താക്കള്‍ കാട്ടിയത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് സ്ഥലത്ത് തടിച്ചുകൂടിയവരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടി. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയും കുട്ടികളെ ഇത്തരം സമരത്തിന് പ്രേരിപ്പിച്ചത് കുറ്റകരമാണെന്ന് പറഞ്ഞു. സ്കൂളിലെ പി.ടി.എ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.ജി. അനിത സമരത്തിന് നേതൃത്വം നല്‍കിയതും വിമര്‍ശത്തിനിടയാക്കി. നഗരത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരുപകല്‍ മുഴുവന്‍ നഗരത്തെ നിശ്ചലമാക്കി സമരം അരങ്ങേറിയത്. സമരം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കുട്ടികള്‍ തളര്‍ന്നു. കുപ്പിവെള്ളവും ബിസ്കറ്റും നല്‍കി വീണ്ടും മുദ്രാവാക്യം വിളിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രേരിപ്പിക്കുകയായിരുന്നു. ഉച്ചയാകും മുമ്പുതന്നെ പലരും തളര്‍ന്ന് വീണ് തുടങ്ങി. കുട്ടികളെ ഇങ്ങനെ ഇരുത്തി സമരം നടത്തുന്നതിലെ അനൗചിത്യം പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. സുധാകരന്‍ പിള്ള രക്ഷാകര്‍ത്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പടിവാശി ഉപേക്ഷിച്ചില്ല. 
കലക്ടറോ എം.എല്‍.എയോ  എം.പിയോ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കുട്ടികളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും നിലപാട്. പിഞ്ചുകുട്ടികളെ അറസ്റ്റുചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു. 
സ്കൂളില്‍ എട്ടാം ക്ളാസുവരെ ഉണ്ടെങ്കിലും ചെറിയ ക്ളാസുകളിലെ കുട്ടികളെ മാത്രമാണ് സമരത്തിന് അണിനിരത്തിയത്. പി.ടി.എ ഭാരവാഹികളുമായി എം.എല്‍.എ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ രഹസ്യ ചര്‍ച്ച നടത്തിയാണ് സമരം ഒത്തുതീര്‍ത്തത്. ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശം അനുവദിച്ചിരുന്നില്ല. 

ഇന്നറിയാം പാക് പ്രസിഡന്‍്റിനെ

Posted: 29 Jul 2013 10:31 PM PDT

Image: 

ഇസ്ലാമാബാദ്: രാജ്യത്തെ 12 ാമത്തെ പ്രസിഡന്‍്റിനെ പാകിസ്താന്‍ ഇന്ന് തെരഞ്ഞെടുക്കും.  ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ മംനൂന്‍ ഹുസൈന്‍, ഇംറാന്‍ ഖാന്‍െറ  തഹ്രീകെ ഇന്‍സാഫ് പ്രതിനിധി വജീഹുദ്ദീന്‍ അഹ്മദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. പ്രസിഡന്‍്റ് പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആസിഫ് അലി സര്‍ദാരിയുടെ പിന്‍ഗാമിയായി മംനൂന്‍ അനായാസ ജയം നേടുമെന്നാണ് സൂചന. നാല് പ്രവിശ്യ അസംബ്ളികളില്‍ നടക്കുന്ന രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.

പ്രധാന പ്രതിപക്ഷമായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേരത്തെ സ്ഥാനാര്‍ഥിയായി റസാ റബ്ബാനിയെ നിര്‍ത്തിയിരുന്നുവെങ്കിലും അവസാന നിമിഷം ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു. ആഗസ്റ്റ് ആറിന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് നേരത്തെയാക്കിയത്. 1,000 ഓളം പേര്‍ക്കാണ് വോട്ടിങിന് അവകാശം. മൂന്നു മണിയോടെ വോട്ടിങ് പൂര്‍ത്തിയാകും. തുറമുഖ നഗരമായ കറാച്ചിയിലെ പ്രമുഖ ബിസിനസുകാരനായ മംനൂന്‍ നവാസ് ശരീഫിന്‍െറ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. 73 കാരനായ ഹുസൈന്‍ ഇന്ത്യയിലെ ആഗ്രയിലാണ് ജനിച്ചതെങ്കിലും ‘47ല്‍ വിഭജനത്തോടെ പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. 1999 മുതല്‍ സിന്ധ് ഗവര്‍ണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

പൊലീസ് മന്ത്രിമാര്‍ക്ക് പിന്നാലെ; കള്ളന്മാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നു

Posted: 29 Jul 2013 10:28 PM PDT

കോട്ടയം: മന്ത്രിമാര്‍ക്ക് പിന്നാലെ പൊലീസ് മണ്ഡലങ്ങള്‍ ചുറ്റുമ്പോള്‍ നാട്ടില്‍ കള്ളന്മാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എസ്കോര്‍ട്ട് ഒരുക്കാന്‍ പൊലീസ് നാടുചുറ്റുമ്പോഴാണ് സാമൂഹികവിരുദ്ധര്‍ വീണ്ടും സജീവമായത്. 
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി നിരത്തിലിറങ്ങിയതോടെയാണ് മന്ത്രിമാര്‍ പൊലീസ് എക്സ്കോര്‍ട്ടില്‍ യാത്ര ചെയ്ത് തുടങ്ങിയത്. 
നേരത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസ് വലയങ്ങളില്ലാതെയാണ് മണ്ഡലത്തില്‍ കറങ്ങിയിരുന്നത്. സോളാര്‍ കത്തിത്തുടങ്ങിയതോടെ ഇരുവരുടെയും യാത്ര പൊലീസ് ബന്തവസിലായി. ശനി, ഞായര്‍ ദിവസങ്ങളിലാണ് പൊലീസിന് പിടിപ്പത് പണി. ഈ ദിവസങ്ങളില്‍ മണ്ഡലങ്ങളിലെ ഊടുവഴികളില്‍ക്കൂടിപ്പോലും കരിങ്കൊടിക്കാരുടെ കണ്ണുവെട്ടിച്ച് മന്ത്രിമാരെയും കൊണ്ട് പൊലീസ് പായണം. നഗരത്തിലെ സ്റ്റേഷനിലെ എസ്.ഐക്ക് സോളാര്‍ വിഷയം കത്തിത്തുടങ്ങിയതില്‍പ്പിന്നെ അവധി ഇല്ലാത്ത ജോലിയാണ്. മറ്റ് പൊലീസുകാരും സോളാറില്‍ തട്ടി മന്ത്രിമാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള ഓട്ടത്തിലാണ്. 
നേരത്തെ പുതുപ്പള്ളിക്കവലയില്‍ പൊലീസുകാരെ മഷിയിട്ടുനോക്കിയാല്‍ കാണില്ലായിരുന്നു. സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസ് എത്തുന്നതും മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു. ഇപ്പോള്‍ അമ്പതോളം പൊലീസുകാരാണ് പുതുപ്പള്ളി കവലയില്‍ കാവല്‍. ചീഫ് വിപ്പ് പി.സി. ജോര്‍ജും വന്‍ പൊലീസ് കാവലിലാണ് ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുന്നത്. ദൈനംദിന ജോലികള്‍ക്കുപോലും സ്റ്റേഷനുകളില്‍ മതിയായ പൊലീസുകാരില്ലാത്തപ്പോഴാണ് എക്സ്കോര്‍ട്ട് കൂടി ലോക്കല്‍ പൊലീസ് ചെയ്യേണ്ടിവരുന്നത്. എന്നാല്‍, ഇതിന് കൂടുതല്‍ പൊലീസുകാരെ നിയമിച്ചിട്ടുമില്ല. 
ഇതിനിടെ നഗരത്തിലടക്കം പൊലീസിന്‍െറ മുക്കിന്‍തുമ്പില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. പോക്കറ്റടി ഉള്‍പ്പെടെ സംഭവങ്ങളും കഞ്ചാവ് കച്ചവടവും നാഗമ്പടം സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പതിവായി. നേരത്തെ ഈ ഭാഗത്ത് 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമായിരുന്നു. ഇപ്പോള്‍ പകല്‍, രാത്രി ഭേദമെന്യേ ഇവിടെയെത്തുന്നവര്‍ക്ക് സാമൂഹികവിരുദ്ധ ശല്യം നേരിടേണ്ടി വരുന്നു. മേല്‍പ്പാലം ജില്ലാ ആയുര്‍വേദാശുപത്രി, പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരങ്ങളാണ് സാമൂഹികവിരുദ്ധരുടെ താവളം. ഇതിനുപുറമേയാണു കഞ്ചാവ് വ്യാപാരം. ജില്ലാ ആയുര്‍വേദാശുപത്രിയും നാഗമ്പടം മേല്‍പ്പാലവും കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വ്യാപാരമാണ് നടക്കുന്നത്. 
അടുത്തിടെ നഗരത്തില്‍ പിടിയിലായ അഞ്ചു കഞ്ചാവു കടത്തുകാരും കഞ്ചാവ് വിതരണം ചെയ്തിരുന്നത് നാഗമ്പടം കേന്ദ്രീകരിച്ചായിരുന്നു. നിരന്തര ഇടപെടലുകളിലൂടെ കഞ്ചാവ് ലോബിയെ അമര്‍ച്ച ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നു. മന്ത്രിമാരുടെ പിന്നാലെ പൊലീസ് പായാന്‍ തുടങ്ങിയത് കഞ്ചാവ് കച്ചവടക്കാര്‍ക്കും സുവര്‍ണാവസരമായി. അക്രമമായാലും അപകടമായാലും യാത്രക്കാരോ സ്റ്റാന്‍ഡിലെ വ്യാപാരികളോ ഇടപെട്ട ശേഷമായിരിക്കും പൊലീസ് അറിയുന്നത്. സ്റ്റാന്‍ഡിന് മുന്നിലുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ സേവനം ലഭ്യമല്ലാത്തതാണ് സാമൂഹിക വിരുദ്ധര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. 
സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍  നാഗമ്പടം സ്റ്റാന്‍ഡിലേക്ക് എത്താന്‍ മടിക്കുകയാണ്. ബസിലും സ്റ്റാന്‍ഡിലും പരസ്യമദ്യപാനം പതിവാണ്. മദ്യപിച്ചശേഷം ബസോടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണവും വര്‍ധിച്ചു. ഇത് പരിശോധിക്കുന്നതിന് പൊലീസിനെ ഒരിടത്തും കാണാനില്ല. 
സ്റ്റാന്‍ഡില്‍ കിഴക്കന്‍ മേഖലയിലേക്കുള്ള ബസുകള്‍ ഇറങ്ങുന്ന പ്രദേശം കേന്ദ്രീകരിച്ചും പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചുമാണു പരസ്യമദ്യപാനം. ഉച്ചക്ക് ശേഷമുള്ള ഇടവേളകളിലും രാത്രിയിലുമാണ് ബസുകളില്‍ മദ്യപാനം. രണ്ടു സര്‍വീസുകള്‍ തമ്മിലെ ഇടവേളകളില്‍ സ്റ്റേഡിയത്തിന് സമീപമുള്ള വര്‍ക്ഷോപ്പുകളില്‍ പണിക്കെത്തിക്കുന്ന ചില ബസുകളിലും പരസ്യമദ്യപാനം പതിവാണ്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP