സ്വാഗതം
WELCOME

News Update..

Monday, July 29, 2013

കരിമഠത്ത് വന്‍ അഗ്നിബാധ Madhyamam News Feeds

കരിമഠത്ത് വന്‍ അഗ്നിബാധ Madhyamam News Feeds

Link to

കരിമഠത്ത് വന്‍ അഗ്നിബാധ

Posted: 28 Jul 2013 11:17 PM PDT

തിരുവനന്തപുരം: കരിമഠം കോളനിയില്‍ വന്‍ തീപിടിത്തം. ഒഴിവായത് വന്‍ അപകടം. അട്ടക്കുളങ്ങ കരിമഠം കോളനിയല്‍ ഞായറാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് വീടുകള്‍ കത്തിനശിച്ചു. നാല് വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നു. നബീസത്ത്,  ഹുഹര്‍ബാന്‍, ഷാജഹാന്‍ബീവി എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്. ഇതില്‍ നബീസത്തിന്‍െറ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായി നഷ്ടമായി. ആള്‍ത്താമസം ഇല്ലാതിരുന്ന സമീപത്തെ നാല് വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നു. ഓലകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകളാണ് തീപിടിത്തമുണ്ടായ ഭാഗത്തെ വീടുകള്‍ക്കുള്ളത്. 
സമീപത്ത്കൂടി പോകുന്ന വൈദ്യുതിലൈന്‍ കൂട്ടിമുട്ടിയുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായകാറ്റില്‍ തീപ്പൊരികള്‍ പടര്‍ന്നതാണ് തീ ആളിക്കത്താന്‍ ഇടയാക്കിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും സമയയോചിതമായി ഇടപെട്ടതിനാല്‍ മണിക്കൂറുകള്‍ക്കകം തീയണച്ചു. 
ഈ ഭാഗത്ത് കോളനിവാസികള്‍ക്കായി ഫ്ളാറ്റ് നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചതിനാല്‍ വീടുകള്‍ പൊളിച്ചുമാറ്റുന്നതിനായി ഭൂരിഭാഗം കുടുംബങ്ങളും താമസം മാറിയതും അപകട തീവ്രത കുറയാന്‍ കാരണമായി. പൂര്‍ണമായും കത്തിനശിച്ച വീട്ടില്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. ചെങ്കല്‍ചൂള, ചാക്ക, വിഴിഞ്ഞം ഫയര്‍സ്റ്റേഷനുകളില്‍നിന്നായി ഏഴ് യൂനിറ്റുകളാണ് തീയണക്കാന്‍ എത്തിയത്. 
എ.സി.ഒ നൗഷാദ്, സ്റ്റേഷന്‍ ഓഫിസര്‍ റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തീയണക്കാനുള്ള ശ്രമത്തിനിടെ കരിമഠം സ്വദേശി സെയ്ദാലിക്ക് വീണ് പരിക്കേറ്റു. അഞ്ച്ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. മേയര്‍ അഡ്വ.കെ.ചന്ദ്രിക, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, കൗണ്‍സിലര്‍ പി.എസ്.നായര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തമുണ്ടായ വീടുകളിലെ കുടുംബങ്ങളെ സമീപത്തെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഫോര്‍ട്ട് പൊലീസ് അന്വേഷിക്കും.

കൂടങ്കുളത്തുനിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട്

Posted: 28 Jul 2013 11:11 PM PDT

Image: 

ചെന്നൈ: കൂടങ്കുളത്തുനിന്നും കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് തമിഴ്നാടിന്‍്റെ അറിയിപ്പ്. ആണവ പദ്ധതികള്‍ക്ക് നേരെ കേരളം ഉയര്‍ത്തുന്ന എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിന്‍്റെ നീക്കം.  കൂടങ്കുളം റിയാക്ടറിന്‍്റെ രണ്ടാംഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് നിലപാട് ശക്തമാക്കിയത്.
തുടക്കത്തില്‍ വൈദ്യുതി ആവശ്യമില്ളെന്നറിയിച്ച ആന്ധ്രക്കും വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. 266 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് കൂടങ്കുളത്തുനിന്നും ലഭിക്കേണ്ടത്. 925 ആണ് തമിഴ്നാടിന്‍്റെ വിഹിതം. പുതുച്ചേരിക്ക് 67 മെഗാവാട്ടും നല്‍കണം. എന്നാല്‍, മുഴുവന്‍ വൈദ്യുതിയും തങ്ങള്‍ക്കുവേണമെന്നാണ് തമിഴ്നാടിന്‍്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തിന് നേരത്തെ നിരവധി തവണ കത്തെഴുതിയിട്ടുണ്ട്.
 

ഓട്ടോസ്റ്റാന്‍ഡ്: ഡ്രൈവര്‍മാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

Posted: 28 Jul 2013 11:01 PM PDT

മുളങ്കുന്നത്തുകാവ്: അത്താണിയില്‍ ഓട്ടോ­സ്റ്റാന്‍ഡിനെ ചൊല്ലി ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. സംസ്ഥാന പാതയിലെ ഓട്ടോസ്റ്റാന്‍ഡ് വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന്  അടച്ച റെയില്‍വേ ഗേറ്റ് റോഡിലേക്ക്  മാറ്റിയപ്പോള്‍ അവിടുത്തെ വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ ഓട്ടോ സ്റ്റാന്‍ഡിനായി അത്താണിയില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. 
മുണ്ടത്തിക്കോട് പഞ്ചായത്തിന്‍െറ അനുമതിയോടെയാണ് ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയതെന്ന് തൊഴിലാളികള്‍ അവകാശപ്പെട്ടു. കച്ചവടത്തിന് തടസ്സമാകുന്ന രീതിയില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് തടയുമെന്ന് പറഞ്ഞ് വ്യാപാരികള്‍ രംഗത്തെത്തി. ഇത് വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലുമെത്തി. വടക്കാഞ്ചേരി സി.ഐ സുരേഷിന്‍െറ നേതൃത്വത്തില്‍ പൊലീസെത്തി സംഘര്‍ഷം ഒഴിവാക്കി. ബുധനാഴ്ച ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ ധാരണയായി. 
 

ഗ്രാമങ്ങളില്‍ വീണ്ടും അനധികൃത ‘ബ്ളേഡ്’ സംഘങ്ങള്‍

Posted: 28 Jul 2013 10:56 PM PDT

കല്ലടിക്കോട്: അനധികൃത പണമിടപാട് സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ വിലസുന്നു. മഴക്കെടുതിയും തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യവും ചൂഷണം ചെയ്ത് അമിത പലിശക്ക് പണം കടംകൊടുക്കുന്ന വ്യക്തികളും സംഘങ്ങളുമാണ് മലയോര ഗ്രാമങ്ങളിലും അടുത്തപ്രദേശങ്ങളിലും സജീവമായത്. 50 ശതമാനവും അതിലധികവും തുക പലിശ ഈടാക്കി കൂടുതല്‍ തുക വായ്പ നല്‍കുന്ന രീതിയാണ് ഇത്തരം സംഘങ്ങള്‍ സ്വീകരിക്കുന്നത്. 
പ്രത്യേക ഈടോ ജാമ്യമോ ആവശ്യപ്പെടുന്നില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ആവശ്യമുള്ളവര്‍ ഇവരുടെ ‘വലയില്‍’ വീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ നിര്‍ബന്ധിച്ച് മുദ്രപത്രത്തില്‍ ഒപ്പുവെപ്പിച്ച് വായ്പ നല്‍കിയ തുകയുടെ നാലിരട്ടി ഇരകളില്‍നിന്ന് തട്ടാന്‍ ഇവര്‍ക്ക് ഗുണ്ടാസംഘങ്ങളുമുണ്ട്. അനധികൃത പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതറിഞ്ഞ് പലരും പ്രവര്‍ത്തന കേന്ദ്രങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇവരെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ ആരും ധൈര്യപ്പടാറില്ല.

സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിച്ചു

Posted: 28 Jul 2013 10:54 PM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനു മുമ്പാകെ സരിത നായര്‍ മൊഴിയായി നല്‍കിയ പരാതി രേഖയാക്കി കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി സമര്‍പ്പിച്ചത്.

തിങ്കളാഴ്ച രാവിലെ അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് മുദ്രവെച്ച കവറില്‍ പരാതി കോടതിയില്‍ എത്തിക്കുകയായിരുന്നു. സരിതയുടെ പരാതി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറിയതായാണ് വിവരം.

അതേസമയം, സരിത രഹസ്യമായി നല്‍കിയ പരാതിയിലെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇരുപതാം തിയതിയാണ് അടച്ചിട്ട മുറിയില്‍ മജിസ്ട്രേറ്റിനു മുന്നില്‍ സരിത പരാതി മൊഴിയായി നല്‍കിയത്. പരാതി രേഖാമൂലം എഴുതി നല്‍കാന്‍ മജിസ്ട്രേറ്റ് സരിതയോട് നിര്‍ദേശിച്ചു. എന്നാല്‍, കോതമംഗലം കോടതിയില്‍ ഹാജരാക്കി പൊലീസ് സരിതയെ കസ്റ്റഡിയില്‍ വാങ്ങിയതിനാല്‍ മൊഴി രേഖപ്പെടുത്തല്‍ നടന്നില്ല. തുടര്‍ന്ന് ഹൈകോടതി ഇടപെട്ട് സരിതയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കോടതി ഉത്തരവ് അട്ടകുളങ്ങര ജയിലില്‍ എത്തിച്ചതിനെ തുടര്‍ന്ന് സരിത സ്വന്തം കൈപ്പടയില്‍ പരാതി എഴുതി ഒപ്പിട്ട് നല്‍കുകയായിരുന്നു.

സ്ഥലം ലഭ്യമാക്കാന്‍ ശ്രമമില്ല; മലപ്പുറത്തിന് ഐ.ഇ.ടി നഷ്ടപ്പെട്ടേക്കും

Posted: 28 Jul 2013 10:46 PM PDT

മലപ്പുറം: സ്ഥലം ലഭ്യമാക്കാത്തതിനാല്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി (ഐ.ഇ.ടി) മലപ്പുറം ജില്ലക്ക് നഷ്ടമാവുന്നു. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശപ്രകാരം ന്യൂനപക്ഷ പിന്നാക്ക പ്രദേശമെന്ന നിലയില്‍ മലപ്പുറത്തിന് അനുവദിച്ചതാണിത്. 
ഐ.ഇ.ടി സ്ഥാപിക്കാന്‍ നൂറേക്കര്‍ സ്ഥമാണ് വേണ്ടത്. സ്ഥലം എടുത്തുനല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ആസൂത്രണ ബോര്‍ഡ്  രാജ്യത്തെ ഉന്നത സാങ്കേതിക സ്ഥാപനങ്ങളില്‍ രണ്ടാമതായാണ് ഐ.ഇ.ടികളെ പരിഗണിക്കുന്നത്. മാനവവിഭവശേഷി വകുപ്പിന്‍െറ 2011ലെ ശിപാര്‍ശയാണിത്. ഇ. അഹമ്മദ് വകുപ്പിന്‍െറ ചുമതല വഹിച്ചപ്പോഴാണ് ഐ.ഇ.ടിക്കുള്ള ശിപാര്‍ശ അംഗീകരിച്ചത്. എന്നാല്‍, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം ഉണ്ടായിട്ടില്ല. 
ജില്ലയില്‍ കൃഷിവകുപ്പിന് കീഴിലെ മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തോട് ചേര്‍ന്ന് 200 ഏക്കറോളം സ്ഥലം ഉപയോഗിക്കാതെ കിടപ്പുണ്ട്. നേരത്തെ അലീഗഢ് മലപ്പുറം കേന്ദ്രത്തിന് ഈ ഭൂമി ജില്ലാ ഭരണകൂടം ശിപാര്‍ശ  ചെയ്തിരുന്നു. ടൗണുകളുടെ സാമീപ്യവും യാത്രാസൗകര്യവും പരിഗണിച്ചാണ് അലീഗഢിന് പെരിന്തല്‍മണ്ണ ചേലാമല പിന്നീട് പരിഗണിച്ചത്. ഏറനാട് താലൂക്കില്‍ പെരകമണ്ണ വില്ലേജില്‍ റവന്യുവകുപ്പ് കൈവശവും 180 ഏക്കറോളം ഭൂമിയുണ്ട്. റവന്യു ഉടമസ്ഥതയില്‍ ജില്ലയില്‍ കൂടുതല്‍ ഭൂമിയുള്ളതും പെരകമണ്ണ വില്ലേജിലാണ്. ഉന്നത വിദ്യഭ്യാസ സ്ഥാപനത്തിന് ഇവയെല്ലാം അനുയോജ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുന്നുമില്ല. 
2013 മാര്‍ച്ചില്‍ ഇഫ്ളു കാമ്പസിന്‍െറ ഭൂമികൈമാറ്റ ചടങ്ങിലും മന്ത്രി ഇ. അഹമ്മദ് ഐ.ഇ.ടിക്ക് ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേദിയിലിരിക്കെയാണ് ഭൂമി ലഭ്യമാക്കാന്‍ നടപടി വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു ചുവടുപോലും മുന്നോട്ടുപോയില്ല. വിദ്യാഭ്യാസപരമായി പിന്നാക്കമായ ജില്ലക്ക് കേന്ദ്രം അനുവദിച്ച് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന് വഴിയൊരുക്കാന്‍ മുസ്ലിംലീഗിന്‍െറ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. 
 

ഇറ്റലിയില്‍ ടൂറിസ്റ്റ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 37 മരണം

Posted: 28 Jul 2013 10:45 PM PDT

Image: 

റോം: ദക്ഷിണ ഇറ്റലിയിലെ അവെല്ലിനോ നഗരത്തിനു സമീപം ടൂറിസ്റ്റ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തദ്ദേശീയരായ തീര്‍ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് 100 അടിയോളം ബസ് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ഇറ്റലിയെയും തെക്കന്‍ ഇറ്റലിയെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയിലാണ് അപകടം. അപകടത്തത്തെുടര്‍ന്ന് ഈ ഹൈവേ അടച്ചിരിക്കുകയാണ്.

കലക്ടറേറ്റില്‍ നിന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ കടത്തി

Posted: 28 Jul 2013 10:40 PM PDT

പത്തനംതിട്ട: കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാവിന്‍െറ നേതൃത്വ ത്തില്‍ കടത്തി. ഞായറാഴ്ച രഹസ്യമായാണ് സാധനങ്ങള്‍ കടത്തിയത്. രാവിലെ 10മുതല്‍ ആരംഭിച്ച കടത്ത് വൈകുന്നേരം 5.30 ഓടെയാണ് തീര്‍ന്നത്. കടത്തിയവയില്‍ കമ്പ്യൂട്ടറുകള്‍, സ്കാനറുകള്‍, പ്രിന്‍ററുകള്‍ എന്നിവയുണ്ടായിരുന്നെന്ന് അറിയുന്നു. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ മാറിയതിനുശേഷം പുതിയ ആള്‍ ഇതുവരെ എത്തിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് സാധനങ്ങള്‍ കടത്തിയത്. ആക്രി സാധനങ്ങളും മറ്റുള്ളവയും യൂനിയന്‍ നേതാവ് സ്വന്തം നിലയില്‍ കരാറുകാരനെ കണ്ട് കച്ചവടം ഉറപ്പിച്ച് വില്‍പന നടത്തുകയായിരുന്നുവത്രേ. ഇതുവഴി നേതാവിന് വന്‍ തുകയാണ് കമീഷന്‍ കിട്ടിയത്. 
കാലാവധി കഴിഞ്ഞവയും കേടായവയും വില്‍ക്കാന്‍ അനുമതിയുണ്ട്. 5000 രൂപയില്‍ കൂടുതല്‍ വിലയുളള സാധനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കണമെന്നാണ് വ്യവസ്ഥ. ഇതൊന്നും പാലിക്കാതെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ടെന്‍ഡര്‍ നടപടിക്ക് മുമ്പ് ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ വില്‍ക്കാനുള്ള സാധനങ്ങള്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും പാലിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്‍.ജി.ഒ അസോസിയേഷന്‍ നേതാവിനും  പ്രവര്‍ത്തകനായ പ്യൂണിനും പങ്കുണ്ടെന്ന് കലക്ടറേറ്റിലെ ജീവനക്കാര്‍ പറയുന്നു. സംഭവം കലക്ടര്‍ അറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
വലിയ രണ്ട് ലോറികളിലും പിക് അപ് വാഹനത്തിലുമാണ് സാധനങ്ങള്‍ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എല്ലാ സാധനവും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു നീക്കം എന്നാല്‍, സാധനങ്ങള്‍ പ്രതീക്ഷിച്ചതിലും അധികമുണ്ടായിരുന്നതിനാല്‍ മൂന്ന് വാഹനങ്ങളില്‍ കടത്തുകയായിരുന്നു. 
വിവരമറിഞ്ഞ് വൈകിട്ട് നാലോടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും  ശ്രമം ഉപേക്ഷിച്ച്  പിക് അപ് വാനില്‍ സംഘം സ്ഥലംവിട്ടു.
 മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം വാഹനവുമായി വീണ്ടുംതിരിച്ചെത്തി  സാധനങ്ങള്‍ കയറ്റി. 
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ചുമതലയുള്ള യമുനയോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും  അറിയില്ലെന്നും ചുമതലയേല്‍ക്കാന്‍ പോകുന്നതേയുള്ളൂ എന്നുമായിരുന്നു മറുപടി.
 

രാധാകൃഷ്ണന്‍ വധം; ഭാര്യയും അറസ്റ്റില്‍

Posted: 28 Jul 2013 10:29 PM PDT

നെടുങ്കണ്ടം: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അറസ്റ്റില്‍. അന്യാര്‍തൊളു പള്ളിമേട് തെന്നുക്കാല പുത്തന്‍വീട്ടില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സിന്ധുവിനെ (40) പൊലീസ് അറസ്റ്റ് ചെയ്തത്.
 അയല്‍വാസിയും രാധാകൃഷ്ണന്‍െറ സുഹൃത്തുമായ കൊച്ചുപറമ്പില്‍ സുരേഷും കാമുകി സിന്ധുവും മറ്റുചിലരും ചേര്‍ന്ന് രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശനിയാഴ്ച അറസ്റ്റ് ചെയ്ത് സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തില്‍ സിന്ധുവിന്‍െറ പങ്കാളിത്തം വ്യക്തമായത്. 
സംഭവത്തില്‍ സിന്ധുവിന്‍െറ സഹോദരന്‍ പരേതനായ അനിലിനും പങ്കുള്ളതായി സൂചനയുണ്ട്. അനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. കാമുകനോടൊപ്പം ജീവിക്കാനും രാധാകൃഷ്ണന്‍െറ സ്വത്ത് കൈവശപ്പെടുത്താനുമാണ് ആസൂത്രിത കൊലപാതകത്തില്‍ പങ്കാളിയായതെന്ന് സിന്ധു പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. 2009 മേയ് 25ന് രാധാകൃഷ്ണനെ ഓട്ടോയില്‍ കയറ്റി കുട്ടിക്കാനത്തിനടുത്ത് വളഞ്ചാങ്കാനത്തെ കാട്ടില്‍ കൊണ്ടുപോയി കഴുത്തിന് തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
 കൊലക്കുശേഷം വെള്ളച്ചാട്ടത്തിലെ കയത്തില്‍ മുക്കിത്താഴ്ത്തി. 
തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ സുരേഷും സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു. രണ്ടാം തവണ എത്തിയപ്പോള്‍ ജഡം പൊങ്ങിയ നിലയില്‍ കാണപ്പെടുകയും തുടര്‍ന്ന് ജഡത്തിന്‍െറ വയറുകീറി കുടലും മറ്റും വലിച്ച് പുറത്തിട്ടശേഷം കല്ലുകെട്ടി താഴ്ത്തിയതായും സുരേഷ് പൊലീസിനോട് പറഞ്ഞു. എന്നാല്‍, സുരേഷ് പൊലീസിനോട് പരസ്പര വിരുദ്ധമായി പലതും പറയുന്നത് പൊലീസിനെ കുഴപ്പിക്കുകയാണ്. ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന്പറഞ്ഞ് സിന്ധു കമ്പംമേട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പലരെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും തുമ്പുണ്ടായില്ല. വളഞ്ചാങ്കാനത്തേക്ക് പണം ഇരട്ടിപ്പിക്കാനെന്ന വ്യാജേന രാധാകൃഷ്ണനെ കൂട്ടികൊണ്ടുപോയ ചില ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് സൂപ്രണ്ടിന് കിട്ടിയ രഹസ്യ ഫോണ്‍ സന്ദേശമാണ് നാലു വര്‍ഷത്തിനുശേഷം കേസിന് തുമ്പുണ്ടാകാനും പ്രതികളില്‍ ചിലരെ പിടികൂടാനും ഇടയായത്. 
എസ്.പി. മുഹമ്മദ് ഷെയ്ഖ് അന്‍വറുദ്ദീന്‍െറ നിര്‍ദേശപ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി എം.ടി.  രമേശ്, നെടുങ്കണ്ടം സി.ഐ എം.വി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. 
മറ്റുചില പ്രതികളെപ്പറ്റിയും കൊലപാതകത്തിന്‍െറ കൂടുതല്‍ വിവരങ്ങളും ശേഖരിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒന്നും രണ്ടും പ്രതികളെ ഞായറാഴ്ച തൊടുപുഴ കോടതിയില്‍ ഹാജരാക്കി. 
 

വെള്ളാപ്പള്ളി തന്നെ ഇങ്ങോട്ടുവിളിച്ചു -ഫെനി ബാലകൃഷ്ണന്‍

Posted: 28 Jul 2013 10:28 PM PDT

Image: 

പത്തനംതിട്ട: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ തന്നെ വിളിച്ചിരുന്നതായും താന്‍ അങ്ങോട്ട് വിളിച്ചതാണെന്ന അദ്ദേഹത്തിന്‍്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. അടൂര്‍ പ്രകാശിനെ സരിതയുടെ മൊഴിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കെ.സി വേണുഗോപാലിനെ ഉള്‍പ്പെടുത്തണമെന്ന രീതിയിലും സംസാരിച്ചു. വലിയകുളങ്ങര എസ്.എന്‍.ഡി.പി സെക്രട്ടറി തന്‍്റെ വീട്ടില്‍വന്നു മൊബൈല്‍ നമ്പര്‍ വാങ്ങിക്കൊണ്ടുപോയി. ഇദ്ദേഹത്തിനും ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. തുഷാര്‍ വെള്ളാപ്പള്ളിയും സരിതയുമായും ഉള്ള ബന്ധം അന്വേഷിക്കണമെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP