സ്വാഗതം
WELCOME

News Update..

Friday, July 19, 2013

ഗാഡ്ഗില്‍ റിപ്പേര്‍ട്ട്; കേരളത്തിന്‍്റെ ആവശ്യം തള്ളി Madhyamam News Feeds

ഗാഡ്ഗില്‍ റിപ്പേര്‍ട്ട്; കേരളത്തിന്‍്റെ ആവശ്യം തള്ളി Madhyamam News Feeds

Link to

ഗാഡ്ഗില്‍ റിപ്പേര്‍ട്ട്; കേരളത്തിന്‍്റെ ആവശ്യം തള്ളി

Posted: 19 Jul 2013 12:15 AM PDT

Image: 

ന്യൂദല്‍ഹി: ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പിച്ച ഹരജി തള്ളണമെന്ന കേരളത്തിന്‍്റെ ആവശ്യം ഹരിത ട്രൈബ്യൂണല്‍ തള്ളി. റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനുള്ള കേരളത്തിന്‍്റെ നീക്കത്തിന് ഇത് തിരിച്ചടിയായി. എന്നാല്‍, ഈ ആവശ്യമുന്നയിച്ച് കേരളം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
കേരളത്തിന്‍്റെ ആവശ്യം നിരസിച്ചതോടെ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ വാദം കേള്‍ക്കും. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതിയും അവിടുത്തെ ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ളെന്ന് ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു.

കേരളത്തിനുവേണ്ടി അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജോജി സ്കറിയയും വാദിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ആരോപണവുമായി വി.ഡി സതീശന്‍ രംഗത്തത്തെി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത് തെറ്റായിപ്പോയെന്നും ഇത് നിയമസഭ എടുത്ത തീരുമാനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ഗവ. കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം

Posted: 18 Jul 2013 11:59 PM PDT

കാസര്‍കോട്: ഗവ. കോളജില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഇരുവിഭാഗത്തിലുംപെട്ട വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പെരിയ പോളിടെക്നിക്കില്‍ ബുധനാഴ്ചയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് അക്രമം. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.
ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ഥി അബൂബക്കര്‍ സിദ്ദീഖ് (18), രണ്ടാംവര്‍ഷ ബി.എയിലെ ഉനൈസ്(19), ഒന്നാംവര്‍ഷ ബി.എ ഇംഗ്ളീഷ് വിദ്യാര്‍ഥി തസ്ലിം (18), ഒന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി റാഷിദ്(18), എസ്.എഫ്.ഐ കോളജ് യൂനിറ്റ് പ്രസിഡന്‍റും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ എളേരിത്തട്ടിലെ വൈശാഖ് രാഘവന്‍ (20), യൂനിറ്റ് സെക്രട്ടറി മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി മുന്നാട്ടെ എം. ശ്രീകാന്ത് (20), മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ബളാന്തോടിലെ ബി. ശ്രീനാഥ് (20), നീലേശ്വരത്തെ കെ. വിജിഷ (20), കൊളത്തൂരിലെ ശരത് ശശി (20), രണ്ടാംവര്‍ഷ കന്നട വിദ്യാര്‍ഥിയും ബാലസംഘം ഏരിയാ ജോ. സെക്രട്ടറിയുമായ മധൂരിലെ കെ. സജിത (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
എസ്.എഫ്.ഐ പ്രവര്‍ത്തകരായ ശിവന്‍, ശ്രീകാന്ത്, രാജേഷ്, വൈശാഖ് എന്നിവരുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. 
പരിക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി അശ്റഫ് എടനീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ശംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഉച്ചഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ശ്രീനാഥിനെ എം.എസ്.എഫുകാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നും ഇതില്‍ പ്രതിഷേധിച്ച് കാമ്പസിനുള്ളില്‍ പ്രകടനം നടത്തിയ പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ  എം.എസ്.എഫുകാര്‍ അക്രമിക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, വൈസ് പ്രസിഡന്‍റ് കെ. രവീന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. 
എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പൊലീസില്‍ പരാതി നല്‍കിയാലും മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് പ്രതികളെ സംരക്ഷിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

യു.പി.യില്‍ മുന്‍ എം.എല്‍.എ അടക്കം നാലു പേര്‍ വെടിയേറ്റ് മരിച്ചു

Posted: 18 Jul 2013 11:58 PM PDT

Image: 

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മുന്‍ ബി.എസ്.പി എം.എല്‍.എ അടക്കം നാലു പേര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ യു.പി.യിലെ അസംഗറില്‍ മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയത്.

സര്‍വേശ് കുമാര്‍ സിങ് ആണ് മരിച്ച മുന്‍ ബി.എസ്.പി എം.എല്‍.എ. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

സമരത്തീയില്‍ ഉരുകാതെ ജസീറ

Posted: 18 Jul 2013 11:53 PM PDT

കണ്ണൂര്‍: ഇഴജന്തുക്കളും പേപ്പട്ടികളും മനോനില തെറ്റിയവരും സാമൂഹിക വിരുദ്ധരും ‘ജീവിക്കാന്‍’ തുടങ്ങുന്ന ഇരുട്ടിന്‍െറ സംരക്ഷണത്തിലാണ് ജസീറയുടെ സമര രാത്രികള്‍. ഈ തീവ്രമായ സമരവഴിയെയാണ് ഭരണകൂടം കാണാതെ പോകുന്നത്.
 പുതിയങ്ങാടിയിലെ കടല്‍ മണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ക്ക് വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ സമരം കിടക്കുന്ന ജസീറക്ക് കൂട്ടിന് പക്ഷേ, നാട്ടുകാര്‍ ആരുമില്ല. പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പകല്‍ നേരങ്ങളില്‍ കൂട്ടിനുണ്ടെങ്കിലും തിമിര്‍ത്തുപെയ്യുന്ന മഴയില്‍, ഒരു നിലവിളിപോലും എങ്ങും അലയടിക്കാത്ത, തെരുവു വിളക്കുകള്‍പോലും കണ്ണുതുറക്കാത്ത  രാത്രികളില്‍ പക്ഷേ, ജസീറക്ക് കൂട്ടിന് ഉള്ളത് രണ്ട്് വയസ്സു തികയാത്ത മുത്തും (മുഹമ്മദ്) മൂത്തമകള്‍ റിസ്വാനയും മാത്രം. 
കലക്ടറേറ്റ് പടിക്കല്‍ മതില്‍കെട്ടിനോട് ചേര്‍ന്ന് ഏതോ ഫ്ളക്സ് ബോര്‍ഡ്വെച്ചുണ്ടാക്കിയ പന്തലില്‍ ഒരു ലുങ്കികൊണ്ട് തെരുവിനെ മറച്ച്  അതിനകത്ത് മുത്തിനെയും മൂത്തമകളെയും കെട്ടിപ്പിടിച്ച് കഴിഞ്ഞുകൂടുകയാണ് ജസീറ. ഇവരുടെ ഇടയിലുള്ള മകള്‍ ശിഫാന വീട്ടിലാണ്. ആരോരും കൂട്ടിനില്ലാതെ ഒരു സ്ത്രീയുടെ സമരം തെരുവില്‍ ഒറ്റപ്പെട്ടുപോകുന്നത് സമര ചരിത്രത്തില്‍ ആദ്യമായിരിക്കും. 
‘സമരത്തിന് പിന്തുണയുമായി എല്ലാവരും വരുന്നുണ്ട്. ഞാന്‍ അവരോട് പറയും എന്‍െറ സമരത്തിന് പിന്തുണമാത്രം നല്‍കാതെ നിങ്ങളും സമരം ചെയ്യൂവെന്ന്. രാത്രിയില്‍ 12 മുതല്‍ മൂന്നു മണിവരെയാണ് ബുദ്ധിമുട്ട്. രാത്രിയില്‍ വാഹനങ്ങളും ആളുകളും കടന്നുപോകുന്നതുകൊണ്ട് അത് പ്രശ്നമില്ല. മാനസിക നില തെറ്റിയ യുവതി ഇതുവഴി കടന്നുപോകുന്നുണ്ട്. അവര്‍ ചിലപ്പോള്‍ ഇതിനകത്തേക്ക് ഒളിഞ്ഞുനോക്കും. ഒന്നും ചെയ്യില്ല. വേറെ പ്രശ്നങ്ങളൊന്നും ഇല്ല. 
കൃത്യമായി നോമ്പെടുക്കുന്നുണ്ട്. ആള്‍ക്കാര്‍ വിഭവങ്ങള്‍ കൊണ്ടുതരും. നോമ്പുതുറക്കുന്നതിനും അത്താഴം കഴിക്കുന്നതിനും വേണ്ട വിഭവങ്ങള്‍ ആള്‍ക്കാര്‍ കൊണ്ടുതരും. പലപ്പോഴും അധികമാകും. തിരിച്ചുകൊടുക്കാറാണ് പതിവ്. കനത്ത മഴയില്‍ ഒറ്റയ്ക്ക് ഇരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍, സമരം ഒത്തുതീര്‍പ്പാകാതെ പിന്നോട്ടില്ല. കലക്ടര്‍ പറയുന്നത് മണലെടുപ്പ് നിരോധിച്ചിട്ടുണ്ട് എന്നാണ്. ഈ നിരോധം നേരത്തേയുള്ളതാണ്. ഇപ്പോള്‍ നിരോധിക്കേണ്ട കാര്യമില്ല. പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നാണ് പറയുന്നത്. അതിന് പൊലീസില്ല എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത് -ജസീറ പറയുന്നു. 

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്

Posted: 18 Jul 2013 11:37 PM PDT

ചേളന്നൂര്‍: നമ്പുകുന്നത്തറ താഴം കൊയോളി ക്ഷേത്രത്തിനു സമീപം വീട് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്. മനോജ് (41), ഷിജു(26), ഗിരീഷ് (39), ഫാരിസ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊയോളി സിദ്ദീഖിന്‍െറ വീടാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ തകര്‍ന്നത്.
വീടിന്‍െറ രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. വീടിനു മുകളില്‍ കോണ്‍ക്രീറ്റ് പണി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ കെട്ടിടത്തോടൊപ്പം താഴേക്ക്  വീഴുകയായിരുന്നു. ജോലിക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടിയാണ് സിദ്ദീഖിന്‍െറ മകന്‍ ഫാരിസ് വീടിനുമുകളില്‍ കയറിയത്. 
വീഴ്ചയുടെ ആഘാതത്തില്‍ ഫാരിസ് വീടിന്‍െറ മുകളില്‍ തന്നെ തെറിച്ചുവീഴുകയും തൊഴിലാളികള്‍ മൂന്ന് പേര്‍ കെട്ടിടത്തോടൊപ്പം താഴേക്ക് വീഴുകയുമായിരുന്നു. 
അദ്ഭുതകരമായാണ് നാലുപേരും രക്ഷപ്പെട്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പരിക്കേറ്റവരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചേളന്നൂര്‍ വില്ലേജ് ഓഫിസര്‍ ശ്രീകുമാര്‍ അപകട സ്ഥലം സന്ദര്‍ശിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീധരന്‍, സെക്രട്ടറി രമ, വാര്‍ഡ് അംഗം പ്രേമലീല എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 

കര്‍ഷകന്‍െറ ആത്മഹത്യ: ബ്ളേഡ് മാഫിയാ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം

Posted: 18 Jul 2013 11:33 PM PDT

സുല്‍ത്താന്‍ ബത്തേരി: ബ്ളേഡ് മാഫിയാ സംഘം വീട്ടില്‍ കയറി സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ഷകനായ ബത്തേരി അമയിപ്പാലം മലങ്കരക്കുന്ന് സ്വദേശി മുണ്ടക്കല്‍ ഷാജി (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ളേഡുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്.
 കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വ്യാഴാഴ്ച ദേശീയപാത ഉപരോധിച്ചു. ബ്ളേഡുകാരനുമായി ബന്ധപ്പെട്ട ബത്തേരി ടൗണിലെ വ്യാപാര സ്ഥാപനത്തിന് സമീപമാണ് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. 
പണം പലിശക്ക് കൊടുക്കുന്ന സംഘത്തിന്‍െറ തലവന്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി റോബര്‍ട്ട് അലക്സാണ്ടറുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് ഷാജിയുടെ ഷര്‍ട്ടിന്‍െറ പോക്കറ്റില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന സാമ്പത്തിക ഇടപാടിന്‍െറ ബാധ്യത തീര്‍ത്തിട്ടും കൊള്ളപ്പലിശക്കാര്‍ ഷാജിയെ വീണ്ടും വേട്ടയാടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷാജിയെ ഭീഷണിപ്പെടുത്തി വാങ്ങിയ 15.6 ലക്ഷം രൂപ കുടുംബത്തിന് തിരിച്ചുനല്‍കാന്‍ നടപടിയെടുക്കുക,  ഭീഷണിപ്പെടുത്തി വാങ്ങിയ രേഖകള്‍,  മുദ്രപത്രം, ചെക്ക് എന്നിവ തിരിച്ചുകൊടുപ്പിക്കുക, വീട്ടില്‍ അതിക്രമിച്ചു കടന്ന് സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിച്ച ഗുണ്ടാത്തലവനും സംഘത്തിനുമെതിരെ കേസ് എടുക്കുക,  കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്ഷന്‍ കമ്മിറ്റി ദേശീയപാത ഉപരോധിച്ചത്. 
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂര്‍, പി.എം. ജോയി, സി.പി.എം ഏരിയാ സെക്രട്ടറി കെ. ശശാങ്കന്‍, ബേബി വര്‍ഗീസ്, പി.കെ. രാമചന്ദ്രന്‍, കെ.കെ. പൗലോസ്, പി. പ്രഭാകരന്‍ നായര്‍, കെ.എ. ഐസക് എന്നിവര്‍ സംസാരിച്ചു. അന്യായമായി ബ്ളേഡുസംഘം തട്ടിയെടുത്ത പണം പിടിച്ചെടുത്ത് ഷാജിയുടെ കുടുംബത്തിന് നല്‍കാന്‍ അടിയന്തര നടപടിവേണമെന്ന് സി.പി.എം നേതാവും ബ്ളോക് പഞ്ചായത്ത് അംഗവുമായ സുരേഷ് താളൂര്‍ ആവശ്യപ്പെട്ടു.  

തര്‍ഹീലില്‍ കൂടുതല്‍ ദിവസങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണമെന്ന ആവശ്യം റമദാന് ശേഷം പരിഗണിച്ചേക്കും

Posted: 18 Jul 2013 11:21 PM PDT

Image: 
റിയാദ്: പ്രത്യേക ദിവസങ്ങള്‍ ഓരോ രാജ്യക്കാരുടെ എക്സിറ്റ് നടപടികള്‍ക്ക് നിശ്ചയിച്ച തര്‍ഹീലില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കുന്ന കാര്യം റമദാന് ശേഷം പരിഗണിച്ചേക്കും. നിലവില്‍ ഞായറാഴ്ച മാത്രമാണ് ഇന്ത്യക്കാരായ നിയമലംഘകരുടെ എക്സിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ പരിഗണിച്ച് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന് ഇന്ത്യന്‍ എംബസി തര്‍ഹീല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ള രാജ്യക്കാര്‍ക്കായി മാറ്റിവെച്ച ദിവസങ്ങളില്‍ അവരുടെ തിരക്കൊഴിയുന്നത് അനുസരിച്ച് ആ ദിവസങ്ങളില്‍ കൂടി ഇന്ത്യക്കാരെ പരിഗണിക്കാമെന്ന ഒരു ഉറപ്പ് നേരത്തെ തന്നെ തര്‍ഹീല്‍ അധികൃതര്‍ നല്‍കിയിരുന്നു. റമദാന് ശേഷം ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പ് അധികൃതരില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് വെളിപ്പെടുത്തി. 
തര്‍ഹീലില്‍ നിയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും അടങ്ങുന്ന കോര്‍ഗ്രൂപ്പിന്‍െറ യോഗം ബുധനാഴ്ച വൈകീട്ട് എംബസി ആസ്ഥാനത്ത് ചേര്‍ന്നു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു. ഇന്ത്യക്കാര്‍ അവര്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ദിവസം കൂട്ടത്തോടെ ഒഴുകിയെത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളാന്‍ തീരുമാനമായി. ഇതനുസരിച്ച് നേരത്തെ ടോക്കണ്‍ വിതരണം ചെയ്തവരെ മാത്രമേ തര്‍ഹീലിലേക്ക് കടത്തിവിടൂ. കഴിഞ്ഞ ഞായറാഴ്ച 2000 ടോക്കണുകളാണ് വിതരണം ചെയ്തത്. ഇതില്‍ പകുതി പേരെ വരുന്ന ഞായറാഴ്ചയും ബാക്കിയുള്ളവരെ അടുത്ത ഞായറാഴ്ചയും പരിഗണിക്കും. ഇതോടൊപ്പം പുതുതായി എത്തുന്നവര്‍ക്ക് ടോക്കണ്‍ വിതരണം തുടരും. എന്നാല്‍ കൂടുതല്‍ ആളുകള്‍ തര്‍ഹീലില്‍ എത്തി തിരക്കുകൂട്ടുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. 
തര്‍ഹീലിലെ പഴയ രീതി അനുസരിച്ച് നേരത്തെ എക്സിറ്റ് ടോക്കണ്‍ നമ്പര്‍ കിട്ടിയവരും എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയവരും തങ്ങളുടെ വിവരങ്ങള്‍ എംബസിക്ക് നല്‍കണം. അതിനുവേണ്ടി തയാറാക്കിയ നിശ്ചിത ഫോറങ്ങള്‍ തര്‍ഹീലില്‍ എത്തുന്ന ദിവസം വളണ്ടിയര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന എംബസി സംഘത്തിന്‍െറ കൈവശമുണ്ടാകും. കോര്‍ഗ്രൂപ്പിന്‍െറ യോഗം എല്ലാ ആഴ്ചയും ചേരാനും തീരുമാനമായി. ഇന്ത്യക്ക് അനുവദിച്ച ഞായറാഴ്ച ദിവസത്തിന്‍െറ മുമ്പോ ശേഷമോ ആയിരിക്കും യോഗങ്ങള്‍. ഡി.സി.എം സിബി ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തര്‍ഹീലിലെ എംബസി സംഘത്തിന് നേതൃത്വം നല്‍കുന്ന എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി അശോക് വാര്യര്‍, ലേബര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അലീം എന്നിവരും തര്‍ഹീലില്‍ നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

വെസ്റ്റ് റിഫ സ്ഫോടനം: പരക്കെ പ്രതിഷേധം

Posted: 18 Jul 2013 11:18 PM PDT

Image: 
മനാമ: റമദാനിലെ തറാവീഹ് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ നിരപരാധികളെ ലക്ഷ്യമിട്ട് ശൈഖ് ഈസാ പള്ളിക്ക് സമീപം ബുധനാഴ്ച രാത്രി കാര്‍ ബോംബ് സ്ഫോടനം നടത്തിയ അക്രമികളെ നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. റമദാന്‍ മാസത്തിന്‍െറ പവിത്രതക്കും ധാര്‍മികതക്കും നിരക്കാത്ത പ്രവര്‍ത്തിയാണ് അക്രമികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ബഹ്റൈനിലെ ജനങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമം നടപ്പാക്കേണ്ട അധികാര സ്ഥാപനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ സാഹചര്യം യോഗം വിലയിരുത്തി. തീവ്രവാദികള്‍ക്ക് രാജ്യം വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 
സാമൂഹിക സുരക്ഷക്ക് തുരങ്കം വെക്കുന്നതും വിഭാഗീയത ആളിക്കത്തിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ നിസ്സാരമായി തള്ളാന്‍ കഴിയില്ല. ഇത്തരം അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ശക്തമായി നേരിടുന്നതിനുള്ള നിയമങ്ങളും  വ്യവസ്ഥകളുമുണ്ട്. അക്രമത്തിന് പ്രേരണ നല്‍കുന്നതും അത് നടപ്പാക്കുന്നതും ഒരു പോലെ കുറ്റകരമാണ്. റമദാനിന്‍െറ പവിത്രതയും ആരാധനാലയങ്ങളുടെ ശ്രേഷ്ഠതയും ലംഘിക്കുന്ന തരത്തിലുള്ള സ്ഫോടനമാണ് കഴിഞ്ഞ ദിവസം നടന്നത്. ആരാധന നടത്തിക്കൊണ്ടിരുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് സ്ഫോടനമെന്ന് കരുതുന്നു. മിമ്പറുകള്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതും ഇത്തരം ആളുകള്‍ക്ക് രാഷ്ട്രീയമായ സുരക്ഷിതത്വം നല്‍കുന്നതും ദുരന്തമാണ് സമ്മാനിക്കുന്നത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് വിഭാഗം സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രധാനമന്ത്രി മുഴുവന്‍ പിന്തുണയൂം അറിയിച്ചു. കുറ്റവാളികളെ പിടികൂടുന്നതിന് അന്വേഷണവും പരിശോധനയും ശക്തമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. 
 
മുഹറഖ് ഗവര്‍ണര്‍ 
മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസാ ബിന്‍ ഹിന്ദി റിഫയിലെ ബോംബ് സ്ഫോടനത്തെ അപലപിച്ചു. പള്ളിയില്‍ ആരാധന നടത്തിക്കൊണ്ടിരിക്കുന്നവരെ പോലും ലക്ഷ്യമാക്കുന്ന രീതിയിലുള്ള ആക്രമണ ശൈലിയാണ് ഇപ്പോള്‍ തീവ്രവാദികള്‍ അവലംബിക്കുന്നത്. 
രാജ്യത്തെ സമാധാനവും പൗരന്മാരുടെ സ്വസ്ഥതയും കെടുത്തുകയാണ് ഇതിലൂടെ അക്രമികള്‍ ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
അസഹിഷ്ണുത നിറഞ്ഞ അക്രമ പ്രവര്‍ത്തനങ്ങള്‍ നിരപരാധികളുടെ ജീവനാണ് ഭീഷണി ഉയര്‍ത്തുന്നത്. എല്ലാ മത തത്വങ്ങള്‍ക്കും വിരുദ്ധമാണത്. രാജ്യ സുരക്ഷക്ക് ഭീഷണിയായ അക്രമികള്‍ക്കെതിരായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 
 
ബ്രിട്ടീഷ് അംബാസഡര്‍
ബ്രിട്ടീഷ് അംബാസഡര്‍ ഇയാന്‍ ലിന്‍ഡ്സേ റിഫ സ്ഫോടനത്തെ അപലപിച്ചു. റമദാന്‍ സമാധാനത്തിന്‍െറയും സൗഹൃദത്തിന്‍െറയും മാസമാണെന്നിരിക്കെ പള്ളിക്ക് സമീപം കാര്‍ പാര്‍ക്കിങ്ങില്‍ നടന്ന സ്ഫോടനം ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു. എല്ലാ മത, രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തെ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ജര്‍മന്‍ അംബാസഡര്‍
ജര്‍മന്‍ അംബാസഡര്‍ സബൈന്‍ ടോഫ്മാന്‍ സ്ഫോടനത്തെ അപലപിച്ചു. റിഫയിലെ സ്ഫോടനം തന്നെ ഞെട്ടിച്ചതായി അവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പരിഷ്കരണ ശ്രമങ്ങള്‍ക്ക് അക്രമ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അക്രമം നിര്‍ത്തി പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ അംബാസഡര്‍ അഭ്യര്‍ഥിച്ചു. 
 
ബി.സി.സി.ഐ
ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്ഫോടനത്തെ ശക്തമായി അപലപിച്ചു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് അക്രമികളുടെ ശ്രമം. ദേശസ്നേഹികളായ ബഹ്റൈനികള്‍ ഇത്തരം ശ്രമങ്ങള്‍ അനുവദിക്കില്ല. ഇത്തരം അക്രമങ്ങള്‍ക്കെതിരെ എല്ലാവരും ഐക്യപ്പെടണമെന്നും ചേംബര്‍ അഭിപ്രായപ്പെട്ടു. അക്രമം തടയാനുള്ള സെക്യൂരിറ്റി ഏജന്‍സികളുടെ എല്ലാ ശ്രമങ്ങള്‍ക്കും ചേംബര്‍ പിന്തുണ പ്രഖ്യാപിച്ചു.    
 
ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ ഖലീഫ
സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് പ്രസിഡന്‍റ് ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫ സ്ഫോടനത്തെ അപലപിച്ചു. റമദാനിലുണ്ടായ അക്രമം ദൈവത്തിന്‍െറ ഭവനത്തോടുള്ള നിന്ദയായി മാത്രമേ കാണാന്‍ കഴിയൂ. 
രാജ്യത്ത് വിഭാഗീയത ഉണ്ടാക്കാനുള്ള നിന്ദ്യമായ ശ്രമമാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന എല്ലാ തത്വങ്ങള്‍ക്കും എതിരാണത്. പണ്ഡിതരും പൗരപ്രമുഖരും ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ദേശീയ ഐക്യത്തിനായി ശ്രമിക്കുകയും വേണമെന്ന് അദ്ദേഹം അിപ്രായപ്പെട്ടു. 
 
ഫോറിന്‍ കറസ്പോണ്ടന്‍റ്സ് ക്ളബ് 
ശൈഖ് ഈസാ പള്ളിക്ക് സമീപമുണ്ടായ ബോംബ് ആക്രമണത്തെ ഫോറിന്‍ കറസ്പോണ്‍ഡന്‍റ്സ് ക്ളബ് അപലപിച്ചു. 
അക്രമം ഒരിക്കലും പ്രശ്നങ്ങളുടെ പരിഹാരത്തിന് വഴിയൊരുക്കില്ലെന്നും മത മൂല്യങ്ങള്‍ക്ക് എതിരാണെന്നും സംഘടന വ്യക്തമാക്കി. റമദാനിന്‍െറ മൂല്യങ്ങളും പള്ളിയുടെ പവിത്രതയുമെല്ലാം കാറ്റില്‍ പറത്തുകയാണ് അക്രമികള്‍ ചെയ്യുന്നത്. 
 

ഷാര്‍ജയില്‍ വ്യാപക പരിശോധന; 59 അനധികൃത താമസക്കാര്‍ പിടിയില്‍

Posted: 18 Jul 2013 11:12 PM PDT

Image: 
Subtitle: 
യാചകരുടെ പ്രതിദിന വരുമാനം 1100 ദിര്‍ഹം
ദുബൈ: റമദാനോടനുബന്ധിച്ച് യാചനക്കിറങ്ങിയവരെയും അനധികൃതമായി തെരുവില്‍ കച്ചവടം നടത്തിയവരെയും ഷാര്‍ജ പൊലീസ് പിടികൂടി. 25 യാചകരടക്കം 59 അനധികൃത താമസക്കാരെയാണ് ഒരാഴ്ചക്കിടെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. യാചകരില്‍ പലരുടെയും പ്രതിദിന വരുമാനം 1100 ദിര്‍ഹമാണ്.
റമദാന്‍ ഒന്ന് മുതലാണ് ഷാര്‍ജയില്‍ വ്യാപകമായി പൊലീസ് പരിശോധന തുടങ്ങിയത്. ആദ്യ ആഴ്ച തന്നെ 25 യാചകര്‍ പിടിയിലായി. അറസ്റ്റിലായവരില്‍ സ്ത്രീകളുമുണ്ട്. 20നും 25 നുമിടയില്‍ പ്രായമുള്ളവരാണിവര്‍. മിക്കവരെയും മാതാപിതാക്കള്‍ തന്നെയാണ് യാചനക്കയച്ചത്. പള്ളികള്‍ക്ക് സമീപം തമ്പടിക്കുന്ന ഇവര്‍ വിശ്വാസികളുടെ അനുകമ്പ പിടിച്ചുപറ്റിയാണ് യാചന നടത്തിയിരുന്നത്. റമദാനില്‍ യാചകരെ രംഗത്തിറക്കാന്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണറിയുന്നത്. 
റോള, അല്‍വഹ്ദ സ്ട്രീറ്റ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ സബ്വേകള്‍ കേന്ദ്രീകരിച്ചും യാചന നടക്കുന്നുണ്ട്. നിരവധി സ്ത്രീകളെ സബ്വേകളില്‍ നിന്നും പൊലീസ് പിടികൂടി. സബ്വേകളില്‍ കച്ചവടം നടത്തിയിരുന്നവരും പിടിയിലായിട്ടുണ്ട്. അറബ് രാജ്യങ്ങള്‍, ഇറാന്‍, പാകിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യാചകരും കച്ചവടക്കാരും. പലരും സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്തവരുമാണ്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായതിന് നാടുകടത്തിയ ശേഷം തിരിച്ചെത്തിയവരുമുണ്ട്. അനധികൃതമായി പടക്കങ്ങള്‍ വിറ്റ രണ്ടുപേരും പിടിയിലായി. ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. യാചകരെ കണ്ടെത്താനുള്ള പരിശോധന റമദാന്‍ അവസാനം വരെ തുടരുമെന്ന് പൊലീസ് അറിയിച്ചു.

അമര്‍നാഥ് തീര്‍ഥാടനം തടസ്സപ്പെട്ടു; കശ്മീരില്‍ കര്‍ഫ്യൂ

Posted: 18 Jul 2013 10:47 PM PDT

Image: 

ശ്രീനഗര്‍: ബി.എസ്.എഫുകാരുടെ ആക്രമണത്തില്‍  നാലു ഗ്രാമീണര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്വര വീണ്ടും അസമാധാനത്തിന്റെ നിഴലില്‍. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പെടുത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമര്‍നാഥ് തീര്‍ഥാടനത്തിനായി എത്തിച്ചേര്‍ന്ന ആയിരത്തോളം പേര്‍ ഇവിടെ കുടുങ്ങി. സി.ആര്‍.പി.എഫ് ക്യാമ്പുകളില്‍ ആണ് പലരുമിപ്പോള്‍. വിവിധ സംഘടനകള്‍ മൂന്നു ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംശയാസ്പദമായ നിലയില്‍ കണ്ട ഒരു യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിനുകാരണമെന്നും പള്ളിയിലെ ഇമാമിന്റെ നേതൃത്വത്തില്‍ ആയിരത്തോളം പ്രദേശവാസികള്‍ ക്യാമ്പ് ആക്രമിക്കാന്‍ എത്തിയപ്പോഴാണ് വെടിവെച്ചതെന്നുമാണ് ബി.എസ്.എഫിന്റെ വിശദീകരണം. എന്നാല്‍, ബുധനാഴ്ച രാത്രി പ്രദേശത്തെ പള്ളിയിലേക്ക് ഷൂസിട്ട് കയറാന്‍ ശ്രമിച്ച ബി.എസ്.എഫുകാരെ ഗ്രാമീണരും പള്ളിയിലെ ഇമാമും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇമാമിനെ ബി.എസ്.എഫുകാര്‍ മര്‍ദിച്ചതായും ഖുര്‍ആന്‍ അശുദ്ധമാക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.

ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP