സ്വാഗതം
WELCOME

News Update..

Friday, July 12, 2013

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ചെന്നിത്തല Madhyamam News Feeds

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ചെന്നിത്തല Madhyamam News Feeds

Link to

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ചെന്നിത്തല

Posted: 12 Jul 2013 12:27 AM PDT

Image: 

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ രമേശ് ചെന്നിത്തല. പ്രശ്നത്തില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതായി തെളിയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആസൂത്രിതമായി, തെളിവുകളുടെ പിന്‍ബലമില്ലാതെ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണിതെന്ന് വ്യക്തമാണ്. അതിന്‍്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഒഴിയണമെന്ന് പറയുന്നത് ബാലിശമാണ്. ഒരു തട്ടിപ്പുകാരി മന്ത്രിമാരുടേയും മറ്റും നമ്പറുകള്‍ കണ്ടത്തെി വിളിച്ചതിന്‍്റെ പേരില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിയില്ല. യു.ഡി.എഫ് മുഖ്യമന്ത്രിയോടൊപ്പം നില്‍ക്കുമെന്നും ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കളികളാണ് പ്രതിപക്ഷത്തിന്‍്റേത്. മുഖ്യമന്ത്രിക്ക് ചുറ്റും നില്‍ക്കുന്നവര്‍ കുഴപ്പമുണ്ടാക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ പ്രതിപക്ഷ നേനതാവിന്‍്റെ കൂടെ നില്‍ക്കുന്നവര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെതിരെ പോളിറ്റ് ബ്യൂറോ നടപടിയെടുത്തിട്ടുമുണ്ട്. കുറ്റം ചെയ്തതിന്‍്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെങ്കില്‍ അതേനിയമം പ്രതിപക്ഷ നേതാവിനേയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എമ്മിലെ തമ്മിലടിയും ടി.പി വധക്കേസിലെ വിവാദങ്ങളും മറക്കാനുള്ള നടപടിയാണിത്. ജനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കാതെ യു.ഡി.എഫ് സര്‍ക്കാറിനെതിരെ പുകമറ സൃഷ്ടിച്ച് നിയമസഭ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം,ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ലീഗ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ അറസ്റ്റ് അവസാനിപ്പിക്കണമെന്ന് യു.എസ്

Posted: 12 Jul 2013 12:05 AM PDT

Image: 

കൈറോ: സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം തുടരുന്ന ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാക്കളുടെ അറസ്റ്റ് അവസാനിപ്പിക്കണമെന്ന് പുതിയ ഭരണകൂടത്തോട് യു.എസ് ആവശ്യപ്പെട്ടു. ഇത്തരം നടപടികളിലൂടെ സ്വന്തത്തെ തന്നെയാണ് എതിര്‍ക്കുന്നതെന്നും അംഗീകരിക്കപ്പെടണമെങ്കില്‍ ഇതില്‍ നിന്ന് പിന്‍മാറണമെന്നും ഭരണസാരഥികളോട് വൈറ്റ് ഹൗസ് വക്താവ് ജെ കാര്‍നെ പറഞ്ഞു. സൈനിക നടപടിക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.  

പശ്ചിമേഷ്യയിലെ ജനാധിപത്യവത്കരണത്തിനുള്ള സഹായമെന്ന പേരില്‍ ഈജിപ്തിലെ മുര്‍സി വിരുദ്ധ പ്രക്ഷോഭകര്‍ക്ക് അമേരിക്കന്‍ ഭരണകൂടം സാമ്പത്തികസഹായം നല്‍കിയതിന്‍്റെ രേഖകള്‍ അല്‍ജസീറ പുറത്ത് വിട്ടതിന് പിന്നാലെയാണ് യു.എസ് പ്രസ്താവന. മുര്‍സിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമാണ് അമേരിക്ക ധനസഹായം കൈമാറിയത്. റിപ്പോര്‍ട്ടുകളുടെ സ്ഥിരീകരണാര്‍ഥം അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍്റെ നിരവധി രേഖകളും അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്. ഈജിപ്തില്‍ ആരെയും സഹായിക്കാതെ നിഷ്പക്ഷത തുടരുകയാണെന്ന ഒബാമ ഭരണകൂടത്തിന്‍്റെ അവകാശവാദത്തിന്‍്റെ പൊള്ളത്തരമാണ് ഇതോടെ പുറത്തായത്.

അതിനിടെ, ഈജിപ്തില്‍ മുര്‍സി അനുകൂലികളുടേയും പ്രതികൂലിക്കുന്നവരുടേയും റാലികള്‍ വ്യാപകമാണ്. റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന്  പ്രാര്‍ഥനക്ക് ശേഷം കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ഇരുപക്ഷവും ആഹ്വാനം ചെയ്തിട്ടുണ്ട്. തഹ്രീര്‍ ചത്വരത്തില്‍ വിപുലമായി ഇഫ്താര്‍ സംഘടിപ്പിക്കാനും ഭരണപക്ഷ അനുകൂലികള്‍ തീരുമാനിച്ചിട്ടുണ്ട്.

മുര്‍സി അധികാരത്തില്‍ തിരിച്ചത്തെുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഈജിപ്തിലെ മുഖ്യ ഇസ്ലാമിസ്റ്റ് കക്ഷികളായ ബ്രദര്‍ഹുഡ്, അന്നൂര്‍ എന്നിവയില്‍നിന്ന് ആരെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നില്ളെന്ന് പ്രധാനമന്ത്രി ഹാസിം ബബ് ലാവി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 

മുന്‍കരുതലില്ല; മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു

Posted: 11 Jul 2013 11:17 PM PDT

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് തുടങ്ങിയതോടെ പെരിയാറിന്‍െറ തീരത്ത് താമസിക്കുന്ന ജനങ്ങളില്‍ ആശങ്ക ശക്തമായി. പെരിയാര്‍ വനമേഖല ഉള്‍പ്പെടുന്ന വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 124 അടിയായി ഉയര്‍ന്നു. മഴ കുറഞ്ഞപ്പോള്‍ 123 അടി വരെ താഴ്ന്ന ജലനിരപ്പാണ് വ്യാഴാഴ്ച 124 അടിയായത്.
അണക്കെട്ടില്‍ 3420 ദശലക്ഷം ഘനയടി ജലമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1824 ഘനയടി ജലം ഒഴുകിയെത്തുന്നുണ്ട്. അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 1375 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് തുറന്ന് വിട്ടിട്ടുള്ളത്. വൃഷ്ടി പ്രദേശമായ പെരിയാറില്‍ 27 ഉം തേക്കടിയില്‍ 20.2 ഉം മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. അണക്കെട്ടിന്‍െറ സമീപ പ്രദേശമായ വള്ളക്കടവിലെ ജനങ്ങളാണ് ജലനിരപ്പ് അതിവേഗം ഉയരുന്നതില്‍ ഏറെ ആശങ്കപ്പെടുന്നത്. അണക്കെട്ടിന്‍െറ അനുവദനീയമായ സംഭരണ ശേഷി 136 കടക്കുന്നതോടെ ജലം തുറന്നുവിടുന്നത് ജനവാസ കേന്ദ്രമായ വള്ളക്കടവിലൂടെയാണ്. ജലനിരപ്പ് ഉയരുന്നതോടെ തുറന്നുവിടുന്ന ജലം കയറി കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടാകുന്നത് പതിവാണ്.
അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുമ്പോഴും മുന്‍കരുതല്‍ നടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പീരുമേട് താലൂക്കില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി അധികൃതര്‍ അറിയിക്കുമ്പോഴും ഇതൊന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഓരോ ദിവസത്തെയും വിവങ്ങള്‍ ശേഖരിക്കാന്‍ ചുമതലയുള്ള മൈനര്‍ ഇറിഗേഷന്‍ അധികൃതരും അണക്കെട്ടിനെ മറന്ന മട്ടാണ്.
അണക്കെട്ടിലെ കാര്യങ്ങള്‍ക്കായി തേക്കടി ബോട്ട്ലാന്‍ഡിങ്ങിന് സമീപത്തുള്ള മൈനര്‍ ഇറിഗേഷന്‍ ഓഫിസ് തുറന്നിട്ട് മാസങ്ങളായി. അണക്കെട്ടിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ നല്‍കിയ ബോട്ട് തടാക തീരത്തും ജീപ്പ് വര്‍ക്ക്ഷോപ്പിലും കിടന്ന് നശിക്കാന്‍ തുടങ്ങിയിട്ടും കാലമേറെയായി. ഇതോടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാറിന്‍െറ താല്‍പര്യമില്ലായ്മയാണ് വ്യക്തമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
 

സഞ്ജീവ് ഭട്ടിന്റെ പിരിച്ചുവിടലിന് കേന്ദ്രത്തിന്റെ അനുമതി

Posted: 11 Jul 2013 11:15 PM PDT

Image: 

അഹ്മദാബാദ്: ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍  സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.  ഭട്ട് തന്റെ ഔദ്യാഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന ശിപാര്‍ശ ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പിച്ചിരുന്നു. ഇത് സ്വീകരിച്ച മന്ത്രാലയം ഭട്ടിനെതിരെ തുടര്‍ നടപടികള്‍ക്ക്  നിര്‍ദേശം നല്‍കി. സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ഭട്ട് വിശദീകരം നല്‍കേണ്ടിവരും. അതേസമയം, ഈ നീക്കത്തിനെതിരെ ഭട്ട് സുപ്രീംകോടതിയെയോ ട്രൈബ്യൂണലിനെയോ സമീപിച്ചേക്കുമെന്നാണ് സൂചന.
ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കി ശ്രദ്ധേയനായ ഓഫീസര്‍ ആണ് ഭട്ട്.  കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മോഡി രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന ഭട്ടിന്റെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
1988 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ ആയ ഭട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി സസ്പെന്‍ഷനിലാണ്. 2002ലെ  കലാപവേളയില്‍ മോഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സന്നിഹിതനായിരുന്നുവെന്ന് കള്ള സാത്യവാങ്മൂലം നല്‍കാന്‍ ഭട്ട് തന്നെ നിര്‍ബന്ധിച്ചു എന്ന് കാണിച്ച് ഒരു കോണ്‍സ്റ്റബിള്‍ നല്‍കിയ എഫ്.ഐ.ആറിനെ തുടര്‍ന്ന് ഭട്ടിനെ അറസ്റ്റു ചെയ്തിരുന്നു.

പി.ഐ.പി കനാലിന് കുറുകെ പുതിയ പാലത്തിന് അനുമതി

Posted: 11 Jul 2013 11:15 PM PDT

റാന്നി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചെറുകോല്‍ കനാല്‍പടിയിലെ പാലത്തിന് ശാപമോക്ഷം. പി.ഐ.പി കനാലിനു കുറുകെയുള്ള വീതികുറഞ്ഞ പാലത്തോട് ചേര്‍ന്ന് പുതിയ പാലം നിര്‍മിക്കുന്നതിന് രാജു എബ്രഹാം എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചു. ചെറുകോല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലൂടെ കടന്നുപോകുന്ന ചാക്കപ്പാലം-കടമ്മനിട്ട റോഡില്‍ പി.ഐ.പി കനാലിനു കുറുകെ നിലവിലെ പാലത്തിന് വീതി കുറവായതുമൂലം ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ   ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതുമൂലം വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും അഞ്ച് കിലോമീറ്ററിലധികം ചുറ്റിക്കറങ്ങിയാണ് ഇപ്പോള്‍ വയലത്തല, പള്ളിയത്ത്പടി, ശ്രീരാമവിലാസം കോളനി തുടങ്ങിയ പ്രദേശങ്ങളിലേക്കെത്തിയിരുന്നത്.
 വലിയ വാഹനങ്ങള്‍ക്കു കൂടി പോകാന്‍ കഴിയുന്ന തരത്തിലുള്ള പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്റ്റിമേറ്റ് എടുക്കാനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. പി.ഡബ്ള്യു.ഡിയുടെ റാന്നി അസി.എന്‍ജിനീയര്‍ മാത്യു നേരിട്ടെത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. കനാലില്‍ നിന്ന് 2.85 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുംവിധമാണ് ഡിസൈന്‍ തയാറാക്കിയിട്ടുള്ളത്. അഞ്ച് മീറ്ററാണ് പാലത്തിന്‍െറ വീതി. നിലവിലെ പാലത്തോട് ചേര്‍ന്ന് നിര്‍മിക്കുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോഴേക്കും എട്ട് മീറ്ററിലേറെ വീതി പാലത്തിനുണ്ടാകും. 1300 മീറ്ററോളം നീളത്തില്‍ അപ്രോച്ച് റോഡും ഇതോടൊപ്പം നിര്‍മിക്കും.
 പാലത്തിന് വീതി വര്‍ധിക്കുന്നതോടെ ഇതുവഴി ബസ് സര്‍വീസും ആരംഭിക്കാന്‍ കഴിയും. പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
 സാങ്കേതിക അനുമതി കൂടി ലഭ്യമായാല്‍ ഉടന്‍  പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും. മഴ സീസണ്‍ കഴിയുമ്പോഴേക്കും നിര്‍മാണം ആരംഭിക്കാന്‍ കഴിയുംവിധം നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സര്‍വത്ര കുരുക്ക്; നട്ടംതിരിഞ്ഞ് ജനം

Posted: 11 Jul 2013 11:09 PM PDT

കോട്ടയം: വ്യാഴാഴ്ച കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ യാത്രചെയ്ത പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത് മണിക്കൂറൂകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞശേഷം. ഗതാഗതം നിയന്ത്രിക്കേണ്ട പൊലീസുകാര്‍പോലും വാഹനത്തിരക്ക് കണ്ട് അന്തംവിട്ടു. ഹര്‍ത്താല്‍ അവധികഴിഞ്ഞ് നഗരം ഉണര്‍ന്നപ്പോള്‍ തുടങ്ങിയ കുരുക്ക് രാത്രിവരെ തുടര്‍ന്നു. 
ഇരുചക്രവാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പെട്ട് നട്ടംതിരിഞ്ഞപ്പോള്‍ എം.സി റോഡിലൂടെ മെഡിക്കല്‍കോളജ് ലക്ഷ്യമാക്കി കുതിച്ച നിരവധി ആംബുലന്‍സുകളും വഴിയില്‍പെട്ടു. 20 മിനിറ്റ് യാത്ര വേണ്ട ഏറ്റുമാനൂര്‍-കോട്ടയം റൂട്ടിലെ വാഹനങ്ങള്‍ നഗരത്തിലെത്താന്‍ ഒന്നരമണിക്കൂറിലേറെ വേണ്ടിവന്നു. ചുങ്കം വഴി പോകുന്ന ചില സ്വകാര്യബസുകള്‍ തിരക്ക് വര്‍ധിച്ചതോടെ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി സര്‍വീസ് അവസാനിപ്പിച്ചു.
പിന്നാലെയുള്ള പരക്കംപാച്ചിലില്‍ മുന്നോട്ടെടുത്ത സ്വകാര്യബസ് ഗാന്ധിസ്ക്വയറില്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു. നാട്ടകം മുതല്‍ മണിപ്പുഴപാലം വരെ ഭാഗത്തെ ഗട്ടറും വെള്ളക്കെട്ടും മറികടക്കാന്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകള്‍ വേണ്ടിവന്നു. കെ.കെ റോഡിലും ശാസ്ത്രിറോഡിലും സമാന സ്ഥിതിയായിരുന്നു. 
പ്രധാനറോഡിലെ ഗതാതക്കുരുക്കില്‍നിന്ന് മോചനംതേടി ഇടവഴികള്‍ ആശ്രയിച്ചവരും നട്ടംതിരിഞ്ഞു. ഇടുങ്ങിയ വഴിയോരത്തെ അനധികൃത പാര്‍ക്കിങ്ങാണ് വില്ലനായത്. കോട്ടയം-കുമരകം റോഡില്‍ ചാലുകുന്നിലെ തിരക്ക് ഒഴിവാക്കാന്‍ സി.എം.എസ്കോളജിന് മുന്നിലൂടെ കടന്നുപോയ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നന്നായി ബുദ്ധിമുട്ടി. തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയിലൂടെ കടന്നെത്തിയ സ്വകാര്യവാഹനങ്ങളും ഓട്ടോകളും നട്ടംതിരിഞ്ഞു. എം.സി റോഡില്‍ നാട്ടകം മുതല്‍ സംക്രാന്തി വരെ ഭാഗത്തായിരുന്നു ഏറെ തിരക്ക്. 
ആധുനികനിലവാരത്തില്‍ അടുത്തിടെ നിര്‍മിച്ച റോഡുകളുടെ തകര്‍ച്ചയാണ് പ്രധാനകാരണം. പൊതുമരാമത്ത് അധികൃതര്‍ തിരക്കിട്ട് പൂര്‍ത്തിയാക്കിയ റോഡുകള്‍ മഴ കനത്തതോടെ പൊട്ടിപ്പൊളിഞ്ഞ് പൂര്‍ണമായും തകര്‍ന്നു.
  ബേക്കര്‍ ജങ്ഷനില്‍ പൂര്‍ത്തിയാക്കിയ പുതിയറോഡിലും കുണ്ടും കുഴിയും നിറഞ്ഞിട്ടുണ്ട്. മഴക്കൊപ്പം കുഴികളുടെ എണ്ണം വര്‍ധിച്ചതോടെ വാഹനങ്ങള്‍ക്ക് ഗട്ടറില്‍വീഴാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 
എം.സി റോഡില്‍ വെള്ളക്കെട്ടിന് പുറമേയാണ് വ്യാപക കുഴികള്‍. കോട്ടയം ലോഗോസ് ജങ്ഷന്‍, നാഗമ്പടം, ചെമ്പരത്തിമൂട്, ചൂട്ടുവേലി, സംക്രാന്തി എന്നിവിടങ്ങളിലെ വന്‍കുഴികളാണ് ഗതാഗതതടസ്സത്തിന് പ്രധാനകാരണം. മെറ്റലുകള്‍ ഇളകിതെറിച്ച് പലയിടത്തും രൂപപ്പെട്ട കുഴികള്‍ ചാലുകളായി മാറിയിട്ടുണ്ട്. 
ചൂട്ടുവേലി കവലക്ക് സമീപത്തെ ചെറുതും വലുതുമായ കുഴികളില്‍ വാഹനങ്ങള്‍ വീഴുന്നത് പതിവാണ്. പരിചയമില്ലാത്തവര്‍ വേഗത കുറക്കുമ്പോള്‍ പിന്നില്‍നിന്ന് വാഹനം ഇടിക്കുന്നതും നിത്യസംഭവമായി. അടുത്തിടെ നവീകരിച്ച ലോഗോസ് ജങ്ഷനിലെ വളവിലും റോഡ് പൊട്ടിപ്പൊളിഞ്ഞു. കോടിമത പച്ചക്കറി മാര്‍ക്കറ്റിലൂടെ എം.ജി റോഡിലേക്ക് എത്തുന്ന വഴി പൂര്‍ണമായും തകര്‍ന്നതും ഗതാഗതപ്രശ്നത്തിന് വഴിയൊരുക്കുന്നു. വഴിപാടുപോലെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുകയും ചെയ്ത ആധുനിക റോഡുകള്‍ മഴയില്‍ മരണമണി മുഴക്കിയിട്ടും തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

നാല് വര്‍ഷമായിട്ടും ഹരിജനങ്ങള്‍ക്കുള്ള ഫ്ളാറ്റ് നിര്‍മാണം പൂര്‍ത്തിയായില്ല

Posted: 11 Jul 2013 10:57 PM PDT

ചേര്‍പ്പ്: ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് എട്ടുമനയില്‍ ഹരിജനങ്ങള്‍ക്കായി പണിത ഫ്ളാറ്റിന്‍െറ നിര്‍മാണം നാലുവര്‍ഷമെത്തിയിട്ടും പൂര്‍ത്തിയായിട്ടില്ല. 
എട്ടുമനയില്‍ ആര്‍.ഡി.ഒ റോഡിന് സമീപം മുന്‍ എല്‍.ഡി.എഫ് ഭരണ സമിതിയാണ് ഹരിജനങ്ങള്‍ക്ക് നല്‍കാന്‍ ഫ്ളാറ്റ് നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയത്. സ്വ ന്തം സ്ഥലവും വീടും ഇല്ലാത്ത ഹരിജന്‍ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ പണിത് കൊടുക്കാനായിരുന്നു പഞ്ചായത്ത് തീരുമാനം. രണ്ട് ഫ്ളാറ്റുകളിലായി 16 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. താഴെയും മുകളിലുമായി എട്ട് കുടുംബങ്ങള്‍ വീതം താമസിക്കുന്ന രണ്ട് ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. പഞ്ചായത്ത് 2009ല്‍ സ്ഥലം വാങ്ങി നിര്‍മാണം ആരംഭിച്ച് 2010ല്‍ രണ്ട് ഫ്ളാറ്റുകളുടെയും വാര്‍പ്പ് പണി കഴിഞ്ഞെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നിന്‍െറ പണി മാത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ. 2010 ജൂണില്‍ അന്നത്തെ തദ്ദേശസ്വയം ഭരണ മന്ത്രി എസ്. ശര്‍മ ഫ്ളാറ്റ്  ഉദ്ഘാടനം ചെയ്ത് എട്ട് കുടുംബങ്ങള്‍ക്ക് കൈമാറി.
എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണസമിതി കുറെക്കാലം രണ്ടാമത്തെ ഫ്ളാറ്റിന്‍െറ പൂര്‍ത്തീകരണത്തില്‍ ശ്രദ്ധചെലുത്തിയില്ല. പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നിട്ട് മൂന്ന് വര്‍ഷമാകാറായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി ഹരിജനങ്ങള്‍ക്ക് നല്‍കാനായില്ല. രണ്ട് ഫ്ളാറ്റുകളിലേക്കുമായി അര്‍ഹതപ്പെട്ട 16 കുടുംബങ്ങളെ എല്‍.ഡി.എഫ് ഭരണസമിതി  തിരഞ്ഞെടുത്തിരുന്നു. ഇവര്‍ ഭരണമൊഴിയുമ്പോള്‍ തേപ്പ്, നിലം നന്നാക്കല്‍, കക്കൂസ് ടാങ്ക് നിര്‍മാണം എന്നിവ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഫ്ളാറ്റ് ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയുള്ള ഹരിജനങ്ങളുടെ കാത്തിരിപ്പ് ഇനിയും ബാക്കി. 
 

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടായി; ആറ് വീടുകള്‍ തകര്‍ന്നു

Posted: 11 Jul 2013 10:55 PM PDT

കരുനാഗപ്പള്ളി: കനത്ത മഴയില്‍ താലൂക്കില്‍ ആറ് വീടുകള്‍ തകര്‍ന്നു. കരുനാഗപ്പള്ളിയുടെ പടിഞ്ഞാറന്‍തീരവും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി നാശം സംഭവിച്ചിട്ടുണ്ട്. 
മഴ തുടര്‍ന്നാല്‍ വെള്ളം കയറിയ വീട്ടുകാരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റേണ്ട സ്ഥിതിയാണ്. പാവുമ്പാ, തഴവ, ആദിനാട്, തേവലക്കര എന്നീ പ്രദേശങ്ങളിലെ വീടുകളാണ് തകര്‍ന്നത്. 
പാവുമ്പാ തെക്ക് മഞ്ജു ഭവനില്‍ പാര്‍വതിയമ്മയുടെ വീട്, പാവുമ്പാ വടക്ക് പെരിങ്ങാട്ട് വടക്കതില്‍ രത്നാകരന്‍െറ തൊഴുത്ത് എന്നിവ പൂര്‍ണമായും തകര്‍ന്നു. പാവുമ്പാ തെക്ക് തെക്കടത്ത് ഭാര്‍ഗവിയമ്മാള്‍, പാവുമ്പാ തെക്ക് കല്ലുവിള തെക്കതില്‍ വീട്ടില്‍ നിതാതമ്പി, ആദിനാട് വടക്ക് അലോഷ് ഭവനം ബാബുക്കുട്ടന്‍, തഴവാ അമ്പലമുക്കിനുസമീപം പുളിമൂട്ടില്‍ തെക്കതില്‍ ഗോമതിയുടെ വീട്, തേവലക്കര പാലയ്ക്കല്‍ ആനന്ദഭവനം അംബിക എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ഇവിടങ്ങളില്‍ റവന്യൂ അധികൃതര്‍ എത്തി നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ ദേശീയപാതയിലെയും ഇടറോഡുകളുടെയും വശങ്ങളില്‍ നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീഴുമെന്ന് ഭീഷണിയുണ്ട്. 
 

തോരാതെ മഴ, ദുരിതത്തില്‍ മുങ്ങി തീരദേശം

Posted: 11 Jul 2013 10:51 PM PDT

പൂന്തുറ: മഴ കനത്തതോടെ തീരദേശം പട്ടിണിയുടെയും ദുരിതങ്ങളുടെയും പിടിയിലമരുന്നു.പൊഴിയൂര്‍ മുതല്‍ വര്‍ക്കലവരെയുള്ള തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയുടെയും ദുരിതങ്ങളുടെയും പിടിയിലാകുന്നത്.
ഇതോടൊപ്പം കടല്‍ക്ഷോഭം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയാണ് ഈ മേഖലയെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ കുറേദിവസങ്ങളായി കടല്‍ക്ഷോഭംമൂലം പല വീടുകളിലും വെള്ളം കയറി. ഭീതിവര്‍ധിപ്പിച്ചുകൊണ്ട് പൂന്തുറ, വലിയതുറ, ബീമാപള്ളി, ചേരിയാമുട്ടം തുടങ്ങിയ മേഖലകളില്‍ തീരത്തോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് റോഡിന്‍െറ അടിവശം കടലെടുത്തു. 
പലഭാഗത്തും കടല്‍ക്ഷോഭംമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല. വിഴിഞ്ഞത്തുനിന്ന് കടലില്‍ പോയാല്‍ത്തന്നെ ശക്തമായ കാറ്റും കോളും മൂലം മത്സ്യത്തൊഴിലാളികള്‍ തിരികെ വരാറാണ് പതിവ്. 
കടലാക്രമണംമൂലം തീരത്തുനിന്ന് കമ്പവല വലിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. പ്രകൃതിക്ഷോഭത്തിനൊപ്പം ദാരിദ്ര്യത്തിന്‍െറയും പിടിയിലാണ് പല മത്സ്യബന്ധനഗ്രാമങ്ങളും. പകര്‍ച്ചവ്യാധികളുള്‍പ്പെടെ ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. 
മഴകനത്തിട്ടും തീരദേശത്ത് കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. കിണറുകളില്‍ ഉപ്പുരസമുള്ളതിനാല്‍ വാട്ടര്‍അതോറിറ്റിയുടെ പൊതുടാപ്പുകളെയും സ്വകാര്യടാങ്കര്‍ ലോറികളെയുമാണ് ആശ്രയിക്കേണ്ടിവരുന്നത്. 
തീരദേശത്തുകൂടി പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലധികവും കാലപ്പഴക്കംകൊണ്ട് ദ്വാരങ്ങള്‍ വീണതിനാല്‍ ഇതിലൂടെ മലിനജലം കലരാന്‍ സാധ്യതയുണ്ട്.ഇക്കാരണത്താല്‍ പലരും സ്വകാര്യ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്.
മഴക്കുമുമ്പ ഓടകള്‍ വൃത്തിയാക്കാന്‍ നഗരസഭ ഫണ്ടനുവദിച്ചെങ്കിലും ഒന്നുപോലും നന്നാക്കിയിട്ടില്ല. ഇതുമൂലം വെള്ളം റോഡില്‍കെട്ടിനിന്ന്  കൊതുക് പെരുകുന്ന അവസ്ഥയാണ്. ചിലഭാഗങ്ങളില്‍ ഓടയില്ലാത്തതിനാല്‍ ദിവസങ്ങളോളം വെള്ളം കെട്ടിനില്‍ക്കുന്നു. മഴകനക്കുന്നതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കൂടി ഒഴുകിയിറങ്ങിയതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ പോകുന്നവര്‍ക്ക് ചൊറിച്ചിലും ത്വഗ്രോഗങ്ങളും കാണുന്നുണ്ട്.
ദിവസങ്ങളായി ദുരിതങ്ങളുടെ പിടിയില്‍കഴിയുന്ന തങ്ങളെ തിരിഞ്ഞുനോക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു.
 

നിയന്ത്രണമില്ലാതെ വാഹന പാര്‍ക്കിങ് നഗരം ഗതാഗതക്കുരുക്കില്‍

Posted: 11 Jul 2013 10:48 PM PDT

കാസര്‍കോട്: വാഹന പാര്‍ക്കിങിന് നിയന്ത്രണമില്ലാതായതോടെ നഗരം ഗതാഗതക്കുരുക്കില്‍ അമരുന്നു. നഗരത്തിലെ പ്രധാന റോഡുകളൊക്കെയും സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ്. കാറുകളും ഇരുചക്ര വാഹനങ്ങളും റോഡില്‍ നിര്‍ത്തിയിടുന്നത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പലയിടത്തും ‘നോ പാര്‍ക്കിങ്’ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് വാഹന ഉടമകള്‍ ഗൗനിക്കാറില്ല.
എം.ജി റോഡ്, കെ.പി.ആര്‍. റാവു റോഡ്, ബസ്സ്റ്റാന്‍ഡ് ക്രോസ് റോഡ്, ഐ.സി ഭണ്ഡാരി റോഡ് എന്നിവിടങ്ങളിലൊക്കെയും ഗതാഗത തടസ്സം സൃഷ്ടിക്കുന്നവിധം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവുകാഴ്ചയാണ്.
എം.ജി റോഡില്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരം മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെ വാഹനങ്ങളുടെ നീണ്ട നിര കാണാം.
മിനി ബസിന്‍െറ വലുപ്പമുള്ള കാറുകള്‍ നിയന്ത്രണ രേഖ മറികടന്ന് റോഡില്‍ നിര്‍ത്തിയിടുന്നത് ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പ്രയാസമുണ്ടാക്കുന്നു. റോഡരികിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ലോറികള്‍ റോഡില്‍ നിര്‍ത്തി ചരക്ക് കയറ്റിറക്ക് നടത്തുന്നതും ഗതാഗത തടസ്സം രൂക്ഷമാക്കുകയാണ്.
നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിന് ഒന്നോ രണ്ടോ പൊലീസുകാരെ നിയോഗിക്കാറുണ്ടെങ്കിലും വാഹന ഉടമകളും ഡ്രൈവര്‍മാരും പൊലീസിന്‍െറ നിര്‍ദേശം ഗൗനിക്കാറില്ല. നടപ്പാതകള്‍ മുഴുവന്‍ വഴിവാണിഭക്കാര്‍ കൈയടക്കിയതോടെ കാല്‍നടയാത്രക്കാരും റോഡിലിറങ്ങേണ്ടിവരുന്നു. റമദാന്‍ ദിനങ്ങളില്‍ നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകാനാണ് സാധ്യത.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP