സ്വാഗതം
WELCOME

News Update..

Wednesday, August 28, 2013

വാഹനാപകട മരണം കുറക്കാന്‍ കര്‍ശന നടപടി Madhyamam News Feeds

വാഹനാപകട മരണം കുറക്കാന്‍ കര്‍ശന നടപടി Madhyamam News Feeds

Link to

വാഹനാപകട മരണം കുറക്കാന്‍ കര്‍ശന നടപടി

Posted: 28 Aug 2013 12:22 AM PDT

മലപ്പുറം: റോഡപകടങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞുവീഴുന്നത് കുറക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്. കഴിഞ്ഞ വര്‍ഷം 4250 പേരാണ് സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത്.  
2013 ഡിസംബര്‍ വരെ ഒരു കാരണവശാലും വര്‍ധിക്കാന്‍ ഇടവരരുത് എന്ന് ലക്ഷ്യംവെച്ചുള്ള കര്‍ശന നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുകയെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. വകുപ്പിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച് നടത്തിയ അദാലത്തിലാണ് വാനാപകട മരണം കുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. മരണം 4000ത്തിന് മുകളിലാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം.
വാഹനങ്ങളുടെ അമിതവേഗം കര്‍ശനമായി തടയും. സ്പീഡ് ഗവേണര്‍ ഒഴിവാക്കാന്‍ ഹെവി വാഹനങ്ങളെ ഒരുകാരണവശാലും അനുവദിക്കില്ല. സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ ജില്ലയില്‍ സംവിധാനം കുറവാണെന്നും  അതിനാല്‍ അത് ഒഴിവാക്കണമെന്നും ചില ലോറി, ബസ് ഉടമകള്‍ അദാലത്തില്‍ ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍, ഇത് അംഗീകരിക്കാനാവില്ളെന്നും സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ എവിടെയാണോ സംവിധാനമുള്ളത് അവിടെ കൊണ്ടുപോയി ഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു.  ബസ് കണ്ടക്ടര്‍മാര്‍ യൂനിഫോമും നെയിം ബാഡ്ജും ധരിക്കുന്നത് വീഴ്ചവരുത്തിയാല്‍ കേസെടുക്കും. 80 ഡസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന മുഴുവന്‍ ഹോണുകളും അഴിച്ചുമാറ്റുന്നതിനൊപ്പം പിഴ ഈടാക്കും. വീഡിയോ സ്ഥാപിച്ചുള്ള ബസ് സര്‍വീസ് അനുവദിക്കില്ല. ഇതിനകം സംസ്ഥാനത്ത് 5000 ബസുകളില്‍നിന്ന് വീഡിയോ എടുത്തുമാറ്റി. അദാലത്തില്‍ 160ഓളം പേര്‍ പരാതിയുമായത്തെി. ബസുടമകള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ വാഹന ഉടമകള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍,  സംഘടനകള്‍ എന്നിവര്‍ അദാലത്തിനത്തെി. പരാതിക്കാര്‍ ഏറുന്നതുപോലത്തെന്നെ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണവും ജില്ലയില്‍ കൂടുതലാണെന്ന് കമീഷണര്‍ പറഞ്ഞു. 
 

മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സ ഉപകരണങ്ങള്‍ തകരാറില്‍

Posted: 28 Aug 2013 12:02 AM PDT

ഗാന്ധിനഗര്‍: കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് ആവശ്യമായ മിക്ക ഉപകരണങ്ങളും തകരാറില്‍. വിവിധ ഉപകരണങ്ങളായ ലീനിയര്‍ ആക്സിലറേറ്റര്‍, റേഡിയോ തെറാപ്പി സിമുലേറ്റര്‍, സിയാം എന്നിവ തകരാറിലായിട്ട് വര്‍ഷങ്ങളായി. അതിന്‍െറ പേരില്‍ രോഗികള്‍ ദുരിതം അനുഭവിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രിന്‍റ് ഒൗട്ട് എടുക്കുന്നതിന് മഷിയില്ലാതെ വന്നത്. 
പ്രിന്‍റ് ഒൗട്ട് എടുത്ത ശേഷമാണ് രോഗ സ്ഥിതി മനസ്സിലാക്കി റേഡിയേഷന്‍ ചെയ്യുന്നത്. എന്നാല്‍ 4500 രൂപ മാത്രം വിലവരുന്ന ഈ മഷി വാങ്ങാന്‍ കഴിയാത്തതിനാല്‍ ദിവസേന നൂറുകണക്കിന് രോഗികളാണ് റേഡിയേഷന്‍ എടുക്കാന്‍ കഴിയാതെ നിരാശരായി മടങ്ങുന്നത്. ഉപകരണങ്ങള്‍ തകരാറിലായ വിവരം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം പുതിയ വകുപ്പ് മേധാവി ചുമതലയേറ്റതോടെയാണ് കാന്‍സര്‍ വിഭാഗത്തിന്‍െറ കെടുകാര്യസ്ഥത പുറത്തായത്. രോഗം വന്ന ഭാഗം കൃത്യമായി കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റേഡിയോ തെറാപ്പി സിമുലേറ്റര്‍. 
25 ലക്ഷം രൂപ വരുന്ന ഈ ഉപകരണം കേടായതിനാല്‍ രോഗം നിര്‍ണയിക്കുന്നതിന് വിവിധ സ്കാനിങ്ങുകള്‍ നിര്‍ദേശിക്കുകയാണ്. ചികിത്സയില്‍ കഴിയുകയാണെങ്കില്‍ സൗജന്യ ചികിത്സാ പദ്ധതിയായ ആര്‍.എസ്.ബി.വൈ ആനുകൂല്യം ലഭ്യമാകും.
 എന്നാല്‍, ഒ.പി വിഭാഗത്തില്‍ മാത്രം വന്നുപോകുന്ന രോഗികള്‍ക്ക് സ്കാനിങ്ങിന് സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും. 2004ല്‍ സ്ഥാപിച്ച ഈ ഉപകരണത്തിന്‍െറ തകരാര്‍ പരിഹരിക്കേണ്ടത് സ്ഥാപിച്ച കമ്പനി അധികൃതരാണ്. എന്നാല്‍, കമ്പനി അധികൃതരുമായി ഉണ്ടാക്കിയ കരാറിന്‍െറ കാലാവധി കഴിഞ്ഞതിനാലാണ് തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തത്.
രോഗം വന്ന ഭാഗം മാത്രം റേഡിയേഷന്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക ഉപകരണമാണ് ലീനിയന്‍ ആക്സിലേറ്റര്‍. ഏഴ് കോടി ചെലവില്‍ വിദേശത്തുനിന്ന് വാങ്ങി സ്ഥാപിച്ച  ഉപകരണവും ഭാഗികമായേ പ്രവര്‍ത്തിക്കുന്നുള്ളൂ.  കേടുപാട് കൂടാതെ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക വിജ്ഞാനമുള്ള റേഡിയോഗ്രാഫര്‍മാരെ ആവശ്യത്തിന് നിയമിക്കാനും കഴിഞ്ഞിട്ടില്ല. 
ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം കാട് പിടിച്ച് കിടക്കുന്നതിനാല്‍ മാറ്റി സ്ഥാപിക്കാന്‍ വകുപ്പ് മേധാവി ഡോ. തങ്കമ്മ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് സൂപ്രണ്ട് മുഖേന അപേക്ഷ നല്‍കിയെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങി. സന്ധ്യ കഴിഞ്ഞാല്‍ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. കൂടാതെ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സിയാം പ്രവര്‍ത്തനരഹിതമാണ്. 
കാന്‍സര്‍ വിഭാഗത്തില്‍ ഇത്ര ഗുരുതര പ്രതിസന്ധികള്‍ ഉണ്ടായിട്ടും അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ആരോപണമുണ്ട്.

‘അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ തടസ്സം ഏകോപനമില്ലായ്മയും രാഷ്ട്രീയ ഇടപെടലും’

Posted: 27 Aug 2013 11:40 PM PDT

അടിമാലി: വകുപ്പുകളുടെ ഏകോപനമില്ലായ്മയും അമിത രാഷ്ട്രീയ ഇടപെടലുമാണ് ദേവിയാര്‍ പുഴയരികിലെ അനധികൃത കൈയേറ്റം വേഗത്തില്‍ ഒഴിപ്പിക്കുന്നതിന് തടസ്സമെന്ന് അടിമാലി പഞ്ചായത്ത് സെക്രട്ടറി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 
അടിമാലി ഗ്രാമപഞ്ചായത്ത് സ്പെഷല്‍ ഗ്രേഡ് സെക്രട്ടറി-10000/13 നമ്പറായി നല്‍കിയ റിപ്പോര്‍ട്ടിലാണ് കൈയേറ്റത്തിന് രാഷ്ട്രീയക്കാരും വിവിധ സംഘടനകളും നല്‍കുന്ന പിന്തുണ സംബന്ധിച്ചും വിശദീകരിച്ചിരിക്കുന്നത്. 
കൊച്ചി -മധുര ദേശീയ പാതയുടെയും ദേവിയാര്‍ പുഴയുടെയും പുറമ്പോക്ക് ഭാഗങ്ങള്‍ കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 
പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അനധികൃതമായി നിര്‍മിച്ചവ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയേറി നിര്‍മിച്ച കെട്ടിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ന്യായം നിരത്തി രാഷ്ട്രീയക്കാരും സംഘടനകളും പിന്തുണ നല്‍കുന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.കൈയേറ്റം ഒഴിപ്പിക്കുന്നതിന് ദേശീയപാത, പൊതുമരാമത്ത്, റവന്യൂ, വൈദ്യുതി ബോര്‍ഡ്, പൊലീസ് എന്നീ വകുപ്പുകളുടെ ഏകോപനം ലഭ്യമാക്കണമെന്നും സെക്രട്ടറി കലക്ടറോട്് ആവശ്യപ്പെട്ടിട്ടുണ്ട്. 
റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ബന്ധപ്പെട്ട ഈ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 
ഇതേ തുടര്‍ന്ന് കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പഞ്ചായത്തിന്‍െറ തോട് പുറമ്പോക്കും ദേശീയപാത പുറമ്പോക്കും പുഴയോരവും കൈയേറി നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, കൈയേറ്റം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവരില്‍നിന്ന് നടപടിയുണ്ടായില്ല.  കൂടാതെ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് അനുമതിയോ ഉടമസ്ഥത സാക്ഷ്യപത്രമോ ഇല്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കിയതായും സെക്രട്ടറി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. റവന്യൂ, ദേശീയപാത, പൊതുമരാമത്ത് വകപ്പുകളില്‍നിന്ന് ഏകോപിച്ചുള്ള നടപടി ഉണ്ടായിട്ടില്ളെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ പടിക്കപ്പ് റോഡിന്‍െറ വശങ്ങളിലും ദേവിയാര്‍ പുഴയുടെ അരുകിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
 

സലിംരാജ്: സര്‍ക്കാറിന്റെ അനുകൂല നിലപാടില്‍ സുധീരന് അതൃപ്തി

Posted: 27 Aug 2013 11:30 PM PDT

Image: 

തിരുവനന്തപുരം: ഭൂമി തട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനു വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന് വി.എം. സുധീരന്‍. ഇതുസംബന്ധിച്ച അതൃപ്തി സര്‍ക്കാറിനെ അറിയിച്ചതായി വി.എം. സുധീരന്‍ പറഞ്ഞു. സര്‍ക്കാറുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശരിയായാണ് നടക്കുന്നതെന്ന് അഭിപ്രായമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കൂടുതല്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, ഇപ്പോഴത്തെ മോശം അന്തരീക്ഷം കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതുസംബന്ധിച്ചെല്ലാം പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഫോറങ്ങളില്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ ആടുഗ്രാമം പദ്ധതിക്ക് തുടക്കം

Posted: 27 Aug 2013 11:24 PM PDT

ഇടപ്പള്ളി: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആടുഗ്രാമം പദ്ധതിയിലൂടെ 100 പേര്‍ക്ക് ആടിനെ വളര്‍ത്തുന്നതിനുള്ള ധനസഹായം നല്‍കാന്‍ തീരുമാനമായി.  അഞ്ചു പേരടങ്ങുന്ന യൂനിറ്റിന് ഒരു മുട്ടനാടിനെയടക്കം അഞ്ച് ആടിനെ നല്‍കും. ഇങ്ങനെ 100 പേര്‍ ഉള്‍ക്കൊള്ളുന്ന 20 യൂനിറ്റുകള്‍ക്കാണ് ആടിനെ നല്‍കുന്നത്. 50,000 രൂപ സബ്സിഡി നിരക്കിലും ഒരു ലക്ഷം രൂപ വായ്പയായുമാണ് നല്‍കുന്നത്. കുടുംബശ്രീയിലൂടെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.  പദ്ധതിയുടെ വിജയം മനസ്സിലാക്കി അടുത്തവര്‍ഷം കൂടുതല്‍ തുക പഞ്ചായത്തിന്‍െറ പദ്ധതി ഫണ്ടില്‍ വകയിരുത്തുന്നതിന് നിര്‍ദേശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഓരോ വാര്‍ഡുകളില്‍ നിന്ന് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. അര്‍ഹരായവരെ തെരഞ്ഞെടുത്ത് സഹായം നല്‍കും. സന്നദ്ധരായ പട്ടികജാതി ഗ്രൂപ്പുകളെയും തെരഞ്ഞെടുക്കുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
 

എസ്.പി എം.എല്‍.എ ഗോവയിലെ നൃത്തശാലയില്‍ അറസ്റ്റില്‍

Posted: 27 Aug 2013 11:20 PM PDT

Image: 

പനാജി: സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മഹേന്ദ്ര സിങിനെ പനാജിയിലെ ഡാന്‍സ്ബാറില്‍ വെച്ച് ഗോവ പൊലീസ് അറസ്റ്റു ചെയ്തു. യു.പിയിലെ സിതാപൂര്‍ മണ്ഡലത്തില്‍ നിന്നും നാലു തവണ എം.എല്‍.എ ആയ സിങ്ങിനുമേല്‍ വ്യഭിചാര വിരുദ്ധ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
പഞ്ചാബ്,ദല്‍ഹി,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറു പെണ്‍കുട്ടികളെ ഡാന്‍സ് ബാറില്‍നിന്നും രക്ഷപ്പെടുത്തി. പനാജി നഗരത്തിന്‍്റെ ഹൃദയഭാഗത്താണ് ഈ ഡാന്‍സ് ബാര്‍. എം.എല്‍.എക്കു പുറമെ ഉത്തര്‍പ്രദേശില്‍നിന്നുള്ള അജയ് പ്രകാശ് സിങ്,ധര്‍മേന്ദ്ര പ്രസാദ്, നേപ്പാളില്‍നിന്നുള്ള രണ്ടു പേര്‍, ഡാന്‍സ്ബാര്‍ നടത്തുന്ന പ്രദേശവാസികള്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.
മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ഭഗവത് സിങ്ങിന്‍്റെ മരുമകന്‍ ആണ് മഹേന്ദ്ര സിങ്. പാര്‍ട്ടി നേതാവ് മുലായം സിങ്ങുമായി അടുത്ത ബന്ധമാണ് എം.എല്‍.എക്കുള്ളത്. ലക്നോ,ഗാസിയാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റുമായും സിങ്ങിന് ബന്ധമുണ്ട്.

കൊറിയന്‍ പ്രധാനമന്ത്രി അമീറുമായി കൂടിക്കാഴ്ച നടത്തി

Posted: 27 Aug 2013 10:33 PM PDT

Image: 
ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്ന കൊറിയന്‍ പ്രധാനമന്ത്രി ച്യൂഗ് ഹോങ്ങ് വോണുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമീരി ദിവാന്‍ ഓഫീസില്‍ നടന്നകൂടിക്കാഴ്ചയില്‍ പുതുതായി ചുമതലേറ്റ അമീറിനുളള കൊറിയന്‍ പ്രസിഡന്‍റിന്‍െറ ആശംസകള്‍ പ്രധാനമന്ത്രി അമീറിനെ അറിയിച്ചു. 
കൊറയിന്‍ പ്രസിഡന്‍റിനും ജനതക്കും എല്ലാവിധ ആശംസകളും നേര്‍ന്ന അമീര്‍ പ്രധാനമന്ത്രി ച്യൂഗ് ഹോങ്ങ് വോണുമായി ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്ത കുറിച്ച് ചര്‍ച്ച നടത്തി. സാമ്പത്തിക രംഗത്തും മറ്റും ഖത്തറും കൊറിയയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുളള വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും കൊറിയന്‍ പ്രധാന മന്ത്രിയെ അനുഗമിക്കുന്ന സംഘവും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. 
തിങ്കളാഴ്ച രാത്രി ഖത്തറിലെത്തിയ കൊറിയന്‍ പ്രധാനമന്ത്രിയെ ഖത്തര്‍ ഊര്‍ജ, വ്യവസായ വകുപ്പ് മന്ത്രി ഡോ: മുഹമ്മദ് സലാഹ് അല്‍സാദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൊറിയയിലെ ഖത്തര്‍ അംബാസഡര്‍ അലി ഹമാദ് മുബാറക് അല്‍ മറ്റി ഖത്തറിലെ കൊറിയന്‍ അംബാസഡര്‍ എന്നിവരും വിമാനത്താവളത്തിലുണ്ടായിരുന്നു.

93ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

Posted: 27 Aug 2013 10:30 PM PDT

Image: 

കണ്ണൂര്‍: 1993ലെ മുംബൈ സ്ഫോടനക്കേസിലെ 24ാം പ്രതി മനോജ് കുമാര്‍ എന്ന ഭവൈര്‍ലാല്‍ ഗുപ്ത (47) കണ്ണൂരില്‍ പിടിയിലായി. കണ്ണൂര്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കാട് അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മുഹമ്മദലി എന്ന മുന്നാ ഭായ് എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. മുംബൈ ഗ്രേറ്റര്‍ കോടതിയില്‍ 1/93 എന്ന വാറണ്ട് ഇയാളുടെ പേരിലുണ്ട്. സി.ബി.ഐ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഇന്‍സ്പെക്ടര്‍ കെ.എസ്. പ്രസാദ് ആണ് കേസന്വേഷിക്കുന്നത്.

ഇയാള്‍ പലതവണ കണ്ണൂരില്‍ വന്നു പോകുന്നതായി നേരത്തെ സി.ബി.ഐക്ക് വിവരം ലഭിച്ചിരുന്നു. മനോജ് കുമാറിനെ പിടികൂടിയ വിവരം പൊലീസ് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്.

സുല്‍ത്താന്‍ ഖാബൂസിന്‍െറ ഇറാന്‍ സന്ദര്‍ശനത്തിന് സമാപനം

Posted: 27 Aug 2013 10:24 PM PDT

Image: 
മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ത്രിദിന ഇറാന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച സമാപനം. ഇറാന്‍െറ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്‍റ് ഹസന്‍ റൂഹാനി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുല്‍ത്താന്‍ മടങ്ങിയത്. 
സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വ്യാപാര-സാമ്പത്തിക മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന ഉടമ്പടികള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇറാനില്‍നിന്ന് ഒമാനിലേക്ക് പ്രകൃതിവാതകം  ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുണ്ട്. പ്രതിരോധ മേഖലയിലും സഹകരണം സംബന്ധിച്ച് ചര്‍ച്ച നടന്നു. തെക്കുവടക്കന്‍ വാണിജ്യ ഇടനാഴിയുടെ വികസനത്തിന് ഇരു രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചു. 
സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍, മേഖലയിലെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച ആശങ്കയാണ് ഖാംനഇ പങ്കുവെച്ചത്. പുറമെ നിന്നുള്ളവരുടെ ഇടപെടലാണ് മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതെന്നും സിയോണിസ്റ്റ് ഭരണകൂടം മേഖലക്ക് സ്ഥിരമായ ഭീഷണിയാണെന്നും ഖാംനഇ പറഞ്ഞിരുന്നു. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ പെരുപ്പിച്ച് കാണിക്കുന്നതും വിഭാഗീയ സംഘര്‍ഷങ്ങളുമാണ് മേഖല നേരിടുന്ന അപകടകരമായ സ്ഥിതവിശേഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്ദര്‍ശനത്തില്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നൊമാനി, വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല,  സുല്‍ത്താന്‍െറ സാംസ്കാരിക ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ റവാസ്, എണ്ണ-വാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി, കയറ്റുമതി വികസന-നിക്ഷേപ പ്രോത്സാഹന അതോറിറ്റി ചെയര്‍മാന്‍ ഡോ. സാലിം ബിന്‍ നാസര്‍ അല്‍ ഇസ്മയ്ലി, ഇറാനിലെ ഒമാന്‍ അംബാസഡര്‍ ബിന്‍ അബ്ദുല്ല അറൈമി തുടങ്ങിയവര്‍ സുല്‍ത്താനെ അനുഗമിച്ചിരുന്നു.
സുല്‍ത്താന്‍െറ സന്ദര്‍ശനത്തിന് ഇറാന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്. സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്താനും ഉപകരിക്കുമെന്ന് അവ വിലയിരുത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറാനിയന്‍ ടെലിവിഷന്‍ ചാനല്‍-2 മസ്കത്തിനെ കുറിച്ച് ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തു. 
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സുല്‍ത്താനെ യാത്രയയക്കാന്‍ മെഹ്റാബാദ് വിമാനത്താവളത്തില്‍ ഇറാന്‍െറ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഒമാനിലെ ഇറാന്‍ അംബാസഡര്‍, ഇറാനിലെ ഒമാന്‍ അംബാസഡര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
 റോയല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സുല്‍ത്താനെ മന്ത്രിസഭാ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്, സുല്‍ത്താന്‍െറ പ്രതിനിധി അസാദ് ബിന്‍ താരീഖ് അല്‍ സൈദ്, സാംസ്കാരിക-പൈതൃക മന്ത്രി സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സൈദ്, പ്രതിരോധ മന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് ബിന്‍ അഹ്മദ് അല്‍ കിന്ദി, ഔാഫ്-മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സല്‍മി, മസ്കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, പൊലീസ്-കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി,  ആഭ്യന്തര സുരക്ഷാ സര്‍വീസ് തലവന്‍ ലഫ്. ജനറല്‍ സൈദ് ബിന്‍ അലി അല്‍ ഹിലാലി, സുല്‍ത്താന്‍െറ സായുധ സേനാ ചീഫ് ലഫ്. ജനറല്‍ അഹ്മദ് ബിന്‍ ഹാരിത് ബിന്‍ നാസിര്‍ അല്‍ നബ്ഹാനി, റോയല്‍ എയര്‍ ഫോസഴ്സ് കമാന്‍ഡര്‍ മതാര്‍ ബിന്‍ അലി അല്‍ ഒബൈദാനി തുടങ്ങിയവര്‍ സ്വീകരിച്ചു. 
 

ഇളവുകാലത്തിനു ശേഷം കടുത്ത പരിശോധന

Posted: 27 Aug 2013 10:19 PM PDT

Image: 
റിയാദ്: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വിദേശി തൊഴിലാളികള്‍ക്ക് നിയമാനുസൃത വഴി തേടാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലത്തിന്‍െറ രണ്ടാം ഘട്ടം അവസാനിക്കുന്നതോടെ സൗദിയില്‍ തൊഴില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുന്നതോടെ പരിശോധന ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാസ്പോര്‍ട്ട് വിഭാഗം ഔദ്യാഗിക വക്താവ് കേണല്‍ അഹ്മദ് അല്ലിഹീദാന്‍ പറഞ്ഞു. രാജ്യത്തെ വിദേശികളും അവരെ ജോലിക്ക് നിര്‍ത്തുന്ന സ്ഥാപനങ്ങളും ഇളവുകാലത്തില്‍ അവശേഷിക്കുന്ന രണ്ട് മാസം പരമാവധി ഉപയോപ്പെടുത്തണമെന്നും വക്താവ് അഭ്യര്‍ഥിച്ചു. പരിശോധനയുടെ ഭാഗമായി നിയമം ലംഘിക്കുന്ന വിദേശികള്‍, നിയമവിരുദ്ധമായി വിദേശികളെ തൊഴിലെടുപ്പിക്കുന്ന സ്വദേശികള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
രാജ്യത്ത് നിലവിലുള്ള അനാരോഗ്യ പ്രവണതകള്‍ പുതിയ ഹിജ്റ വര്‍ഷത്തോടെ ഇല്ലാതാകുമെന്ന് കേണല്‍ അഹ്മദ് പറഞ്ഞു. ട്രാഫിക് സിഗ്നലുകളില്‍ വില്‍പന നടത്തുന്നവര്‍, യാചകര്‍, വീടുകള്‍ക്കു മുമ്പിലും തെരുവിലും വാഹനം കഴുകുന്നവര്‍, അലഞ്ഞുതിരിയുന്ന ജോലിക്കാര്‍ പോലുള്ള ദൃശ്യങ്ങള്‍ പുതുവര്‍ഷത്തില്‍ അപ്രത്യക്ഷമാകുമെന്ന് ജവാസാത്ത് വക്താവ് വിശദീകരിച്ചു.
ഇളവുകാലത്തെ നടപടിക്രമങ്ങള്‍ക്കായി അധികൃതരെ സമീപിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വര്‍ധന കണക്കിലെടുത്ത് ജവാസാത്ത് ജീവനക്കാര്‍ രാവിലെയും വൈകീട്ടും രണ്ട് സമയങ്ങളിലായി കഠിനാധ്വാനം ചെയ്യുകയാണെന്നു വക്താവ് കൂട്ടിച്ചേര്‍ത്തു. നിയമാനുസൃതമായി മാറാന്‍ ആഗ്രഹിക്കുന്ന വിദേശികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളിലെ ജവാസാത്ത് ഓഫീസുകളില്‍ അനുഭവപ്പെടുന്ന തിരക്ക് സ്വാഭാവികമാണെന്നും കേണല്‍ അഹ്മദ് പറഞ്ഞു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP