സ്വാഗതം
WELCOME

Saturday, August 17, 2013

കുരുതി അവസാനിക്കാതെ ഈജിപ്ത് Madhyamam News Feeds

കുരുതി അവസാനിക്കാതെ ഈജിപ്ത് Madhyamam News Feeds

Link to

കുരുതി അവസാനിക്കാതെ ഈജിപ്ത്

Posted: 17 Aug 2013 12:43 AM PDT

Image: 
Subtitle: 
കൈറോ മസ്ജിദില്‍ കുടുങ്ങി നൂറുകണക്കിന് പേര്‍

കൈറോ: ആഴ്ചകളായി സൈന്യത്തിന്‍െറ തേര്‍വാഴ്ചക്ക് സാക്ഷ്യം വഹിക്കുന്ന ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ ഫത്തഹ് മസ്ജിദില്‍ നൂറുകണക്കിന് മുര്‍സി അനുകൂലികള്‍ കുടുങ്ങി. സൈന്യത്തിന്‍െറ അധീനതയിലുള്ള സ്ഥലത്ത്  700 ലധികം പേരാണ് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ് കണക്കിന് പേര്‍ അതിക്രമവും അറസ്റ്റും ഭയന്നാണ് മസ്ജിദില്‍ അഭയം പ്രാപിച്ചത്. ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്.  ഇറങ്ങിയാല്‍ എന്തു സംഭവിക്കും. സൈന്യം തോക്കു ചൂണ്ടി നില്‍ക്കുകയാണ് -കണ്ണുകളില്‍ ഭയം നിറച്ച് ഒരു സ്ത്രീ പറഞ്ഞു. സൈന്യത്തിന്റെആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പള്ളിക്കകത്ത് കിടത്തിയിരിക്കുയാണ്. പരിക്കേറ്റവര്‍ക്ക് ചികില്‍സയും നടക്കുന്നതിനാല്‍ ആശുപത്രിയുടെയും മോര്‍ച്ചറിയുടെയും അന്തരീക്ഷമാണ് ഫതഹ് പള്ളിക്കകത്ത് നിലനില്‍ക്കുന്നത്.

സൈന്യത്തിന്‍െറ നടപടി ഏത് നിമിഷവും ഉണ്ടാകാനിടയുള്ളതിനാല്‍ മസ്ജിദിലെ അഭയാര്‍ഥികളായവരെ രക്ഷപ്പെടുത്തുന്നതിന് മുസ്ലിം ബ്രദര്‍ഹുഡിന്‍െറ നേതൃത്വത്തില്‍ മസ്ജിദ് ഉപരോധിക്കുന്നുണ്ട്. രക്തരൂഷിത ദിനമായ വെള്ളിയാഴ്ചയുടെ തുടര്‍ച്ചയായി ശനിയാഴ്ചയും റംസീസ് സ്ക്വയര്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭങ്ങള്‍ തുടരുന്നത്.

കഴിഞ്ഞ ബുധനാഴ്ച സൈന്യം നടത്തിയ കൂട്ടുക്കുരുതിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുര്‍സി അനുകലികള്‍ രാജ്യത്തെങ്ങും രോഷദിനം ആചരിച്ച് കൂറ്റന്‍ റാലികള്‍ നടത്തിയിരുന്നു. റംസീസ് സ്ക്വയറില്‍ വെള്ളിയാഴ്ച നടന്ന റാലിക്ക് നേരെയുണ്ടായ സൈനിക വെടിവെപ്പില്‍ 95 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പരിക്കേല്‍ക്കുകയും ചെയ്തു.  
ബുധനാഴ്ച വരെ നടന്ന കൂട്ടക്കുരുതിയില്‍ 525 പേരുടെ മരണമാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. എന്നാല്‍,  2,600 പേര്‍ രക്തസാക്ഷിത്വം വരിച്ചതായി ബ്രദര്‍ഹുഡ് അവകാശപ്പെടുന്നു.
 

ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നു -വി.എസ്

Posted: 17 Aug 2013 12:30 AM PDT

Image: 

ന്യൂദല്‍ഹി: സോളാര്‍ കേസില്‍  മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതിലെ  ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമരം പെട്ടന്ന് പിന്‍വലിച്ചത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായി വി.എസ് കേന്ദ്രനേതാക്കളെ അറിയിച്ചു.
പിബി കമ്മിഷന്‍ കേരളത്തിലത്തെി സംഘടനാവിഷയങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും വി. എസ് ആവശ്യപ്പെട്ടു. കേന്ദ്രകമ്മറ്റി യോഗത്തിന് മുന്നോടിയായാണ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
 

ഈജിപ്തിലെ രക്തച്ചൊരിച്ചില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കും: ഖത്തര്‍

Posted: 17 Aug 2013 12:15 AM PDT

Image: 

ദോഹ: പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി തടവിലിട്ട മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളെയും മോചിപ്പിക്കാതെ നിലവിലെ ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പലരും കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ തടവിലാക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെടാതെ ഇത് സാധ്യമല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യ അല്‍ജസീറ അറബിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഈജിപ്തില്‍ നടക്കുന്ന കാര്യങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഖത്തര്‍ ഇവയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഒരിക്കലും ഈജിപ്തില്‍ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവിടെ നടക്കുന്ന രക്തചൊരിച്ചില്‍ കണ്ടിട്ട് വെറും കാണികളായി ഇരിക്കാന്‍ ഖത്തറിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷക്ക് ദിവസംതോറും മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റാണ് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ടത്.
അതിനെതിരായി സമാധാനപരമായി സമരം നടത്തുന്നവരെ ബലം പ്രയോഗിച്ചും രക്തംചിന്തിയും അടിച്ചമര്‍ത്തുകയാണ് പട്ടാളം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രദര്‍ഹുഡിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നത് പ്രശ്നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരമുണ്ടാക്കാന്‍ വഴിയൊരുക്കും. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കാണുമ്പോള്‍ പ്രശ്നപരിഹാരം സാധ്യമാവരുതെന്ന് കരുതുന്ന ചിലഘടകങ്ങള്‍ ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് അറബ് രാജ്യങ്ങള്‍ പ്രതികരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് അടിച്ചമര്‍ത്തപ്പെടുന്ന ജനതയെ പിന്തുണക്കുന്നത് ഖത്തറിന്‍െറ നയമാണെന്ന് ഡോ. അതിയ്യ പ്രതികരിച്ചു.
 

പ്രവാസി മലയാളിയുടെ മട്ടുപാവ് കൃഷിക്ക് കേരള സര്‍ക്കാറിന്റെകര്‍ഷക പുരസ്ക്കാരം

Posted: 17 Aug 2013 12:07 AM PDT

Image: 

ഷാര്‍ജ: മട്ടുപാവിനെ വിളനിലമാക്കിയ പ്രവാസി മലയാളി ഈ വര്‍ഷത്തെ കേരള സര്‍ക്കാറിന്റെകാര്‍ഷിക പുരസ്ക്കാരത്തിനര്‍ഹനായി. തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സ്വദേശിയും ഷാര്‍ജ ജല- വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥനുമായ സുധീഷ്കുമാറാണ് അവാര്‍ഡിനര്‍ഹനായത്. വെള്ളിയാഴ്ച്ച കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനനില്‍ നിന്ന് സുധീഷ്കുമാര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
താമസിക്കുന്ന കെട്ടിടത്തിന്റെമട്ടുപ്പാവില്‍ ലോകത്തിലെ ഏറ്റവും വലിയ വെണ്ടക്ക  കൃഷി ചെയ്ത് സുധീഷ് ലിംക ബൂക്കില്‍ സ്ഥാനം പിടിച്ചിരുന്നു. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും ചെറിയ ചെടിയില്‍ കായ്ച്ച വെണ്ടക്കയും ലിംക ബൂക്കില്‍ പ്രവേശനം നേടിയ വിവരം വെള്ളിയാഴ്ച വൈകിട്ട് സുധീഷിന് ലഭിച്ചു.  ഓഫീസിന് പുറകു വശത്തും ഇയാള്‍ വിവിധ കൃഷികള്‍ നടത്തുന്നുണ്ട്. പ്രവാസത്തിന്റെഇത്തിരി കോണില്‍ ഒത്തിരി വലിയ സ്വപ്നങ്ങള്‍ വിളയിച്ച സുധീഷിനെ കുറിച്ച് ഇവിടെയെത്തിയ കൃഷി മന്ത്രി പി. മോഹനന്‍ അറിയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറകെയാണ് പുരസ്കാകര മധുരം സുധീഷിനെ തേടിയെത്തിയത്.  വെണ്ടക്കക്ക് പുറമേ തക്കാളി, വേപ്പില, മുളക്, വഴുതന, കരിമ്പ് എന്നിവയും സുധീഷ് മട്ടുപാവില്‍ കൃഷി ചെയ്യന്നുണ്ട്. വേറിട്ടൊരു സുധീഷിന്റെവെണ്ടക്ക കൃഷി ഇതിനകം തന്നെ പലരേയും മട്ടുപ്പാവ് കര്‍ഷകരാക്കി മാറ്റിയിട്ടുണ്ട്. മണ്ണും മനുഷ്യനും വിത്തും കൈകോട്ടും കാളയും പോത്തും ഒരുമിച്ച് അധ്വാനിച്ച് കൊയ്ത് കൂട്ടുന്ന അന്നത്തിന്റെസ്വാദ് മറ്റ് എവിടേയും കിട്ടില്ലെന്ന മലയാളത്തിന്റെമഹത്തായ പാഠമാണ് മരൂഭൂമിയിലെ ഇത്തിരി പോന്ന സ്ഥലത്ത് കാര്‍ഷിക വൃത്തി ചെയ്യന്‍ തനിക്ക് പ്രചോദനമായതെന്ന് സുധീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാട്ടില്‍ മെലിഞ്ഞ് കൊണ്ടിരിക്കുന്ന വിളനിലങ്ങള്‍ കാണുമ്പോള്‍ സഹിക്കാനാവില്ലെന്ന് ഈ കാര്‍ഷന്‍ പറയുന്നു. ഭക്ഷണം പാഷാണമായത് ഇത്തരം ഹീന പ്രവൃത്തികള്‍ മൂലമാണെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം. ഭാര്യ രാഖിയും മക്കളായ ശ്രയസും ശ്രദ്ധയും സുധീഷിന്റെകൃഷിക്ക് കൂട്ടുണ്ട്. നാട്ടില്‍ നിന്ന് വരുന്ന രക്ഷിതാക്കളോടും സുഹൃത്തുക്കളോടും വിത്ത് കൊണ്ട് വരാനാണ് ഇയാള്‍ ആവശ്യപെടുക. ആട്ടിന്‍കാട്ടവും വെള്ളവുമാണ് ചെടികളുടെ ഭക്ഷണം.
 

ഈജിപ്തില്‍ സൗദി ഭീകരതയുടെ വിരുദ്ധപക്ഷത്ത്-അബ്ദുല്ല രാജാവ്

Posted: 16 Aug 2013 11:55 PM PDT

Image: 

ജിദ്ദ: ഈജിപ്തിലെ പ്രശ്നങ്ങളില്‍ ഭീകരതക്കും കലാപത്തിനും വഴിപിഴച്ച പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ് സൗദി അറേബ്യയും ജനതയുമെന്ന് ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചു. ഈജിപ്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നവര്‍ കലാപത്തിനും കുഴപ്പത്തിനും തിരികൊളുത്തുകയാണെന്നും തങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചെന്നു പറയുന്ന ഭീകരതയെ പിന്തുണക്കുകയാണെന്നും ഇത്തരക്കാര്‍ അവസരം നഷ്ടപ്പെടുത്താതെ വിവേകം വീണ്ടെടുക്കണമെന്നും രാജാവ് ഓര്‍മിപ്പിച്ചു. ഈജിപ്തിലെ ഭരണമാറ്റത്തിനും രക്തരൂഷിത പ്രതിസന്ധിക്കും ശേഷം ആദ്യമായാണ് സൗദി ഭരണാധികാരി നയം വ്യക്തമാക്കുന്നത്.
ഈജിപ്തില്‍ മുമ്പും ഇപ്പോഴും ഭീകരതക്കും കലാപത്തിനുമെതിരാണ് സൗദി. അവിടത്തെ പ്രതിസന്ധി വേദനയോടെയാണ് നാം നോക്കിക്കാണുന്നത്. ഈജിപ്തിന്‍െറ ഭദ്രതയിലും ആ രാജ്യത്തിന്‍െറയും ജനതയുടെയും സമാധാനത്തിലും കെറുവുള്ള ശത്രുവിനെ സന്തോഷിപ്പിക്കുകയും അതേസമയം, ഈജിപ്തിന്‍െറ അഖണ്ഡതക്കും ഐക്യത്തിനും ആഗ്രഹിക്കുന്നവരെ വേദനിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് അവിടെ നടക്കുന്നത്. അന്നാടിന്‍െറ ഐക്യവും കെട്ടുറപ്പും തകര്‍ക്കാനുള്ള അസൂയാലുക്കളുടെ വിഫലശ്രമത്തിന് അറിഞ്ഞോ അറിയാതെയോ ശത്രുക്കള്‍ക്ക് വശംവദരായോ വിധേയരായിക്കൊണ്ടിരിക്കുകയാണ് ചിലര്‍. അറബ് ഇസ്ലാമിക ചരിത്രത്തില്‍ നേതൃപദവിയുള്ള ഒരു രാഷ്ട്രത്തെ ശിഥിലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ അറബ് മുസ്ലിംലോകത്തെ പണ്ഡിതശ്രേഷ്ഠരും ചിന്തകരും ബുദ്ധിജീവികളും എഴുത്തുകാരും പ്രമുഖരുമെല്ലാം ഒരു മെയ്യും മനസ്സുമായി നിലകൊള്ളണമെന്ന് രാജാവ് ആവശ്യപ്പെട്ടു. യാഥാര്‍ഥ്യത്തിനു നേരെ മൗനം ഭജിക്കുന്നത് പൈശാചികമാണെന്നു മനസ്സിലാക്കി ആരും നിശ്ശബ്ദരും നിസ്സംഗരുമായി നോക്കിനില്‍ക്കരുതെന്ന് സൗദി ഭരണാധികാരി അഭ്യര്‍ഥിച്ചു.
സാധാരണക്കാരെ വഴിതെറ്റിക്കുന്നവര്‍ക്കെതിരെ ഇഛാശക്തിയോടെ നിയമാനുസൃതവഴികള്‍ തേടുന്നതിനെതിരായ നീക്കങ്ങളെ കരുതിയിരിക്കണം. ഇസ്ലാമിക, അറബ് പൈതൃകവും മഹത്തായ ചരിത്രപാരമ്പര്യവുമുള്ള ഈജിപ്തിനെ എങ്ങനെയെങ്കിലും മാറ്റിക്കളയാം എന്നു കരുതേണ്ട. സമാധാനത്തിലേക്ക് നടന്നുകയറാന്‍ അതിനു കരുത്തുണ്ടെന്ന് ഈജിപ്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നവരെല്ലാം ഇഛാഭംഗത്തോടെ തിരിച്ചറിയേണ്ടി വരുമെന്ന് രാജാവ് ഓര്‍മിപ്പിച്ചു.  
 

ഡോ.അബ്ദുറഹ്മാന്‍ അല്‍ സുമൈത്ത്: വിടവാങ്ങിയത് ഇതിഹാസ പുരുഷന്‍

Posted: 16 Aug 2013 11:34 PM PDT

Image: 

കുവൈത്ത് സിറ്റി: ഇരുണ്ട ഭൂഖണ്ഡത്തിലെ ദാരിദ്ര്യവും അജ്ഞതയും അണയാത്ത നെരിപ്പോടായി നെഞ്ചില്‍ സൂക്ഷിച്ച് ഘോര വനാന്തരങ്ങളിലൂടെ പാമ്പിന്‍െറയും തേളിന്‍െറയും ദംശനങ്ങള്‍ ഏറ്റുവാങ്ങി കാപ്പിരിയുടെ അടുപ്പില്‍ തീയും ഹൃദയത്തില്‍ വെളിച്ചവും പകര്‍ന്നു നല്‍കിയ ഇതിഹാസ പുരുഷനാണ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുമൈത്ത്.  
30 വര്‍ഷത്തോളം ആഫ്രിക്കക്കാരിലൊരാളായി ജീവിച്ച, കുവൈത്തിലെ പ്രമുഖമായ അല്‍ സുമൈത്ത് കുടുംബത്തിലെ അംഗം കനഡയിലെ മക്ഗില്‍ സര്‍വകലാശാലയില്‍ നിന്ന് ഇന്‍േറണല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ദേശ പര്യടനത്തിന് ഇറങ്ങിത്തിരിച്ചത്.
ഇസ്ലാമിക സേവനത്തിന് 1996ല്‍ ലഭിച്ച ഭീമമായ കിങ് ഫൈസല്‍ അവാര്‍ഡ് തുക ആഫ്രിക്കന്‍ മക്കളുടെ ഉന്നതവിദ്യാഭ്യാസ പദ്ധതിയാക്കി  പരിവര്‍ത്തിപ്പിച്ച  ഈ പരിത്യാഗി ഒരുകോടി ആഫ്രിക്കക്കാര്‍ക്ക് ഇസ്ലാമിന്‍െറ വെളിച്ചം പകര്‍ന്നുനല്‍കിയതായാണ് കണക്ക്. ആഫ്രിക്കയിലെ പാവങ്ങളുടെ തേരാളിയായി വാഴുന്ന സുമൈത്തില്‍ അസൂയ പൂണ്ടവരുടെ വധശ്രമത്തില്‍നിന്ന് പലതവണ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. മൊസാംബിക്കിലെ വനാന്തരത്തില്‍ പെരുമ്പാമ്പ് കൂട്ടം വളഞ്ഞപ്പോഴും അല്ലാഹു മാത്രമാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. വെള്ളവും വെളിച്ചവുമില്ലാതെ കൊതുകിന്‍െറയും അട്ടയുടെയും കടിയേറ്റ് ആഫ്രിക്കന്‍ മക്കളുടെ പുരോഗതി ജീവിത സപര്യയാക്കിയ സുമൈത്ത് വര്‍ഷത്തിലൊരിക്കല്‍ കുവൈത്തിലെത്തുമായിരുന്നു. കുടുംബത്തെ കണ്ടുമുട്ടാനും അത്യാവശ്യ ചികിത്സക്കും. പ്രമേഹവും രക്തസമ്മര്‍ദവും പുറംവേദനയും ചുമന്നു നടന്നപ്പോഴും നേരത്തെ ചുമലിലേറ്റിയ  ആഫ്രിക്കന്‍ മക്കളെ താഴെയിറക്കാന്‍ അദ്ദേഹം തയാറായില്ല.
വൈദ്യശാസ്ത്ര സംബന്ധിയായ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും തന്‍െറ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ കവ്സര്‍ മാഗസിനിലുമായി ഒട്ടേറെ ലേഖനങ്ങള്‍ക്ക് പുറമേ ‘ആഫ്രിക്കയുടെ വിളിക്ക് ഉത്തരം’, ‘ആഫ്രിക്കക്കായി ഒരു തുള്ളി കണ്ണുനീര്‍’, ‘എന്‍െറ ആഫ്രിക്കന്‍ യാത്ര-  പൊന്നുമോനൊരു കത്ത്’, ‘മഡഗാസ്കറിലെ അറബികളും മുസ്ലിംകളും’ തുടങ്ങിയ  ഗ്രന്ഥങ്ങളും അദ്ദേഹത്തിന്‍േറതായുണ്ട്. ജീവ കാരുണ്യ സംരംഭങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്തും രൂക്ഷ വിമര്‍ശമുയര്‍ത്തിയും ഇടതു ലിബറല്‍ ചിന്താഗതിക്കാര്‍ തൊടുത്തുവിട്ട അമ്പുകള്‍ ആഫ്രിക്കന്‍ സൊസൈറ്റി എന്ന യാഥാര്‍ഥ്യത്തില്‍ തട്ടി മുനയൊടിഞ്ഞതും ദീനാനുകമ്പയുടെ നൂതന വാതായനങ്ങള്‍ തുറക്കപ്പെട്ടതും ആരും തുറന്നു സമ്മതിക്കും.
ഡോ. സുമൈത്തിലെ ജീവകാരുണ്യ തൃഷ്ണ ഉത്തേജിപ്പിച്ചതില്‍ മുന്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്വബാഹിന് അനല്‍പമായ പങ്കുണ്ടായിരുന്നു. ശൈഖ് ജാബിറിന്‍െറ ദേശാന്തര നിശ്ശബ്ദ ദീനാനുകമ്പയുടെ കഥ അദ്ദേഹത്തിന്‍െറ മരണശേഷം ലോകത്തെ അറിയിച്ചത് ഡോ.സുമൈത്ത് ആയിരുന്നു. ശൈഖ് ജാബിര്‍ ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് നല്‍കി അദ്ദേഹത്തെ ആദരിച്ചു. പിന്നീടങ്ങോട്ട് ഒട്ടേറെ രാജ്യാന്തര അംഗീകാരങ്ങള്‍. പതിനാറോളം അന്താരാഷ്ട്ര സാമൂഹ്യ സേവന സംരംഭങ്ങളിലെ സ്ഥാപക അംഗം. അതല്ലെങ്കില്‍ നേതൃസ്ഥാനം അദ്ദേഹത്തെ തേടിയെത്തി.
ദൈവ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം എന്ന അദ്ദേഹത്തിന്‍െറ മോഹം പൂവണിഞ്ഞില്ല. രണ്ടുതവണ ജയില്‍ വാസം. എഴുപതില്‍ ബഗ്ദാദിലെ പഠന  കാലഘട്ടത്തില്‍. തൂക്കുകയറില്‍ നിന്നാണ് അന്നദ്ദേഹം രക്ഷപ്പെട്ടത്. പിന്നീട് 1990ല്‍ ഇറാഖ് അധിനിവേശ കാലത്ത് കുവൈത്തില്‍ വെച്ച് സദ്ദാമിന്‍െറ രഹസ്യ പൊലീസ് പിടികൂടി അദ്ദേഹത്തെ ബഗ്ദാദില്‍ എത്തിച്ചു. ഏറെക്കാലം അദ്ദേഹത്തെക്കുറിച്ച് പുറംലോകത്തിന് വിവരമൊന്നും ഉണ്ടായിരുന്നില്ല.  മുഖത്തുനിന്നും കൈകാലുകളില്‍നിന്നും മാംസം പറിച്ചെടുക്കപ്പെട്ട ശേഷം പിന്നീട് കുവൈത്തില്‍ എത്തിയ അദ്ദേഹം പറഞ്ഞു- ‘എനിക്ക് ഉറപ്പുണ്ട്. അല്ലാഹു ഉദ്ദേശിച്ച നിമിഷത്തില്‍ മാത്രമേ എന്‍െറ മരണം യാഥാര്‍ഥ്യമാകൂ’.  
ഒരു കൈയില്‍ റൊട്ടിയും മറു കൈയില്‍ റാന്തല്‍ വിളക്കും ചുണ്ടില്‍ അറിവിന്‍െറ മന്ത്രവും ഹൃദയത്തില്‍ വിശ്വാസശോഭയുമായി വനാന്തരങ്ങള്‍ താണ്ടിയ ആ താഗി വര്യന്‍ ഇനി ഓര്‍മ മാത്രം. പക്ഷെ  മനുഷ്യായുസ്സില്‍ മനുഷ്യസാധ്യമായ സമയപരിധിക്കുള്ളില്‍ അന്ധകാരാവൃത പുരാവൃത്ത  ഇസ്ലാമില്‍ നിന്നും ഐതിഹ്യ നൂലാമാലകളില്‍ നിന്നും ജനലക്ഷങ്ങളെ യഥാര്‍ഥ വിശ്വാസത്തിന്‍െറ പാതയിലേക്കും അറിവിന്‍െറ ലോകത്തേക്കും  കൈപിടിച്ചുയര്‍ത്തുകയായിരുന്നു ഈ മഹാനുഭാവന്‍. ലാളിത്യത്തിന്‍െറയും നിഷ്കളങ്കതയുടെയും ആ മുഖം. ലളിത വസ്ത്രധാരിയായി പഴയൊരു ചെറിയ കാറില്‍ വന്ന് എല്ലാവരോടും കുശലം പറഞ്ഞ് കൈതന്ന അപൂര്‍വം ഓര്‍മകള്‍. സുമൈത്തിന് തുല്യം സുമൈത്ത് മാത്രം.

പ്രവാസി സമൂഹത്തിന്‍െറ സുരക്ഷക്ക് മുന്തിയ പരിഗണന: ബഹ്റൈന്‍ പ്രധാനമന്ത്രി

Posted: 16 Aug 2013 11:28 PM PDT

Image: 
Subtitle: 
ഇന്ത്യക്കാരന് പരിക്കേറ്റതില്‍ ഖേദം പ്രകടിപ്പിച്ചു

മനാമ: പ്രവാസി സമൂഹത്തിന്‍െറ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പൗരന് അക്രമികളുടെ പെട്രോള്‍ ബോംബേറില്‍ പരിക്കേല്‍ക്കാനിടയായ സാഹചര്യത്തില്‍ അംബാസഡര്‍ മോഹന്‍കുമാറിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയുമായി ബഹ്റൈന് ചരിത്രപരമായ ബന്ധമാണുള്ളതെന്ന് അനുസ്മരിച്ചു. രാജ്യത്തിന്‍െറ വികസനത്തിന് ഇന്ത്യന്‍ സമൂഹം ചെയ്യുന്ന സേവനം മഹത്തരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ക്ക് ബഹ്റൈനിലെ ജനതയുടെ പിന്തുണയില്ലെന്നും രാജ്യത്തിന്‍െറ മൂല്യങ്ങള്‍ക്കും സഹിഷ്ണുതക്കും എതിരാണതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരന്മാര്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. അക്രമ സംഭവങ്ങള്‍ക്കിരയായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാ സഹായവും ചെയ്യാന്‍ പ്രധാനമന്ത്രി സാമൂഹികക്ഷേമ മന്ത്രാലയത്തിനും തൊഴില്‍ മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ അംബാസഡര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി കൂടതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിയട്ടേയെന്ന് ആശംസിച്ചു.
ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി കാണിക്കുന്ന സ്നേഹത്തിലും അനുകമ്പയിലും അംബാസഡര്‍ നന്ദി പ്രകാശിപ്പിച്ചു. 

ദേശസ്നേഹം തുളുമ്പി സ്വാതന്ത്ര്യദിനാഘോഷം

Posted: 16 Aug 2013 11:20 PM PDT

Image: 

മസ്കത്ത്: പിറന്ന നാടിന് സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ 67ാം വാര്‍ഷികം പ്രവാസികള്‍ സമുചിതമായി ആഘോഷിച്ചു. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും കൂട്ടായ്മകളും ആഘോഷത്തില്‍ പങ്കുകൊണ്ടു.
ഇന്ത്യന്‍ എംബസി വളപ്പില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ഒമാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ജെ.എസ്. മുകുള്‍ പതാക ഉയര്‍ത്തി. ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ചരിത്രപരമായുള്ള ഇന്ത്യ-ഒമാന്‍ ബന്ധം നയതന്ത്ര പങ്കാളിത്തമായി വളര്‍ന്നതായി ജെ.എസ്്. മുകുള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണക്ക് അദ്ദേഹം ഒമാനും അതിന്‍െറ ജനങ്ങള്‍ക്കും നന്ദി പറഞ്ഞു.
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗാനാലാപത്തിന് നേതൃത്വം നല്‍കി. മറ്റു ദേശഭക്തി ഗാനങ്ങളും ആലപിച്ചു.  ദാര്‍സൈത് ഇന്ത്യന്‍ സ്കൂളില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഡോ. ഹംസ പറമ്പില്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ശ്രീദേവി പി. തശ്നത്ത്, വൈസ് പ്രിന്‍സിപ്പല്‍ ലീന ഫ്രാന്‍സിസ് എന്നിവര്‍ സംബന്ധിച്ചു.
സൂര്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്‍റ് ആക്ടിങ് പ്രസിഡന്‍റ് ലെജി മാത്യും പതാക ഉയര്‍ത്തി. മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ മാത്യു കുര്യന്‍, ഡോ. പുനീത്, പ്രിന്‍സിപ്പല്‍ രാകേശ് ശര്‍മ, ഇന്ത്യന്‍ എംബസി കേണ്‍സുലര്‍ പ്രതിനിധികളായ ഷാജഹാന്‍, മധു നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശസ്നേഹം വളര്‍ത്തുന്നതില്‍ സ്വാതന്ത്യദിന സ്മരണകള്‍ അതുല്യ പങ്ക് വഹിക്കുന്നുണ്ടെന്ന്  ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷ സംഗമം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബൂട്ടി തലശ്ശേരിയുടെ ഭാര്യ സുലൈഖ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി വൈസ് പ്രസിഡന്‍റ് എസ്.പി. നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെട്രട്ടറി എന്‍.ഒ. ഉമ്മന്‍, ഭാരവാഹികളായ മാത്യു തോമസ്, മാന്നാര്‍ അയ്യൂബ്, ശിഹാബുദ്ദീന്‍ ഓടയം, ജോര്‍ജ് കോര, കുര്യാക്കോസ് മാളിയേക്കല്‍, നിയാസ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ഇ.ഐ. സാമുവേല്‍, ജിജോ കടന്തോട്ട്, ജോളി മേലത്തേ്, ഷൈജു കണ്ടങ്കേരി, അനീഷ് കടവില്‍, സതീഷ് പട്ടുവം. വി.സി. രവി എന്നിവര്‍ നേതൃത്വം നല്‍കി.
മലയാളം ഒമാന്‍ ചാപ്റ്റര്‍ ഗോബ്രയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ചര്‍ച്ചകളും ചോദ്യോത്തര മത്സരവും നടത്തി. ചര്‍ക്കയുടെ പ്രദര്‍ശനവും  പ്രവര്‍ത്തന വിശദീകരണവും നടന്നു. മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജോയന്‍റ് സെക്രട്ടറി രതീഷ് പട്ടിയത്ത്, കോഓഡിനേറ്റര്‍ സുധീര്‍ രാജന്‍, സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

സിന്ധുരക്ഷക് അപകടം; അന്വേഷണത്തില്‍ സഹകരിക്കും -റഷ്യ

Posted: 16 Aug 2013 11:04 PM PDT

Image: 

മോസ്കോ:  അന്തര്‍വാഹിനി കപ്പലായ ഐ.എന്‍.എസ് സിന്ധു രക്ഷക് തീപിടിച്ച് മുങ്ങിയ സംഭവത്തിന്‍്റെ  അന്വേഷണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിക്കുമെന്ന് റഷ്യ. തങ്ങളുടെ നാവിക എഞ്ചിനീയര്‍മാരുടെ സഹായം ലഭ്യമാക്കുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി ദിമിത്രി റൊഗോസിന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഭാഗഭാക്കാവുന്നതിന് കൂടുതല്‍ സാങ്കേതിക വിദഗ്ധരെ ഇന്ത്യയിലേക്ക് അയക്കാന്‍ റഷ്യയുടെ യുണൈറ്റഡ് ഷിപ് ബില്‍ഡിഗ് കോര്‍പറേഷന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, സ്ഫോടനത്തിലേക്ക് നയിക്കാന്‍ തക്ക വിധത്തില്‍ സാങ്കേതിക പ്രശ്നങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നതായി കരുതുന്നില്ളെന്നും റൊഗോസിന്‍ പറഞ്ഞു.
പതിനാറു  വര്‍ഷം പഴക്കമുള്ള റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനിക്കപ്പല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ തീരത്ത് സ്ഫോടനത്തെ തുടര്‍ന്ന് തീപിടിച്ച് മുങ്ങിയത്.  2010ല്‍ ചെറിയ അപകടം ഉണ്ടായതിനെ തുടര്‍ന്ന് റഷ്യയില്‍ എത്തിച്ച് അറ്റകുറ്റ പണികള്‍ നടത്തിയ കപ്പല്‍ നാലു മാസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയിലേക്ക് മടക്കിയത്.  
മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ടു ജീവനക്കാരും മരിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. എന്നാല്‍, ഡി.എന്‍.എ ടെസ്റ്റ് കഴിഞ്ഞതിനുശേഷമെ ഇവ തിരിച്ചറിയാനാവൂ.

സ്വര്‍ണ വില കുതിക്കുന്നു: പവന് 23,040 രൂപ

Posted: 16 Aug 2013 10:30 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍  കുതിപ്പ് തുടരുന്നു.  പവന് 400 രൂപ ഉയര്‍ന്ന് 23,040 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 2,880 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ഉണ്ടാകുന്നത്.
വെള്ളിയാഴ്ച പവന് 440 രൂപ വര്‍ധിച്ച്  22,640 രൂപയായിരുന്നു. ഗ്രാമിന് 55 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് 2,830 രൂപയിലത്തെിയിരുന്നു.

ഈ മാസം ആദ്യം 21,200 രൂപയായിരുന്നു സ്വര്‍ണ വില. ഒരാഴ്ച കൊണ്ട് 1,720 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഒൗണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1377.20 ഡോളറായി. രൂപയുടെ മൂല്യം ഇടിഞ്ഞതും കേന്ദ്ര സര്‍ക്കാറിന്‍െറയും റിസര്‍വ്ബാങ്കിന്‍െറയും പുതിയ സാമ്പത്തിക നയങ്ങളും സ്വര്‍ണവില വര്‍ധനക്ക് കാരണമായി. ഓഹരി വിപണിയിലെ തകര്‍ച്ചയത്തെുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതും സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ലഭ്യതക്കുറവും വില വര്‍ധനക്ക് മറ്റൊരുകാരണമാണെന്ന് വ്യാപാര വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാഹ സീസണ്‍ ആരംഭിച്ചതോടെ വില്‍പനയിലുണ്ടായ നേരിയ വര്‍ധനയും വില കയറാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP