സ്വാഗതം
WELCOME

News Update..

Saturday, August 10, 2013

സര്‍ക്കാറിന് വിനാശകാലേ വിപരീത ബുദ്ധി -പിണറായി Madhyamam News Feeds

സര്‍ക്കാറിന് വിനാശകാലേ വിപരീത ബുദ്ധി -പിണറായി Madhyamam News Feeds

Link to

സര്‍ക്കാറിന് വിനാശകാലേ വിപരീത ബുദ്ധി -പിണറായി

Posted: 10 Aug 2013 12:57 AM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാറിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് സി.പി.എം സംസഥാന സെക്രട്ടറി പിണറായി വിജയന്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ളതിനേക്കാള്‍ പട്ടാളമാണ് തലസ്ഥാനുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭികരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സോളാര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

സമാധാനപരമായി സമരം ചെയ്യുന്നവരെ ആയുധങ്ങള്‍ ഉപയോഗിച്ച് നേരിട്ടാല്‍ മുഖ്യമന്ത്രിക്ക് തുടരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. എ.കെ.ജി സെന്‍ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

സെക്രട്ടേറിയറ്റ് വളയാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരിക്കും സമരം. എവിടെ തടയുന്നോ അവിടെ ഇരിക്കും. വേണ്ടിവന്നാല്‍ അവിടെ കിടന്നും സമരം ചെയ്യും. ഞങ്ങള്‍ കുറേ സമരങ്ങള്‍ ചെയ്തവരാണ്.

പ്രകോപനമുണ്ടാക്കാന്‍ വേണ്ടി പൊലീസ് ഉരുളന്‍ കല്ലുകള്‍ ശേഖരിക്കുന്നുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പൊലീസും അതിനുത്തരവാദികളായിരിക്കും. നിയമം ലംഘിച്ചാല്‍ അതിന്‍്റെ ഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നാടാകെ ഈദാഘോഷം തുടരുന്നു

Posted: 09 Aug 2013 11:17 PM PDT

Image: 

ദുബൈ: ചെറിയ പെരുന്നാളിന്റെ  വലിയ ആഹ്ലാദത്തില്‍ നാടെങ്ങും ആഘോഷപ്പൂത്തിരി കത്തി. കൊടുംചൂടില്‍ ദൈവത്തിനു സമര്‍പ്പിച്ച വ്രതത്തിന്റെ വിശുദ്ധിയില്‍ ആബാലവൃദ്ധം ഈദുല്‍ ഫിത്വര്‍ ദിനത്തെ പൊലിമയോടെ വരവേറ്റു. ബുധനാഴ്ച നോമ്പുതുറയുടെ പിന്നാലെ മാസപ്പിറവി വാര്‍ത്ത എത്തിയതുമുതല്‍ ആരംഭിച്ച ആരവം ഇനിയും നിലച്ചിട്ടില്ല.
അതിരാവിലെ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഈദാംശകള്‍ കൈമാറിയ വിശ്വാസികള്‍ പിന്നീട് വീട്ടകങ്ങളിലേക്ക് പിന്‍വാങ്ങി. കുറച്ചുസമയം  അവധിയുടെ ആലസ്യത്തിലേക്ക് വീണ   തെരുവുകളെല്ലാം ഉച്ചയായതോടെ സജീവമായി. പെരുന്നാള്‍ പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയ നാട്ടിലേക്കും തിരിച്ചുമുള്ള ഫോണ്‍വിളികളും ഇന്റര്‍നെറ്റ് ചാറ്റും 'സ്കൈപ്' സംഭാഷണവും പ്രവഹിക്കുന്നത് തുടരുകയാണ്.യു.എ.ഇയുടെ പലഭാഗത്തുള്ള ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചേരാനുള്ള യാത്രകളായിരുന്നു പിന്നീട്. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരിടത്ത് ഒന്നിച്ചുകൂടി ഉച്ചഭക്ഷണം തയ്യാറാക്കിയും കഴിച്ചും സൗഹൃദം പുതുക്കിയും അവര്‍ മറ്റൊരു പ്രവാസപെരുന്നാള്‍ കൂടി ആഘോഷിച്ചു. ജാതി മതഭേദമില്ലാതെ സാഹോദര്യവും സൗഹൃദവും ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു പ്രവാസി മലയാളികളുടെ ഈദാഘോഷം. രാജ്യത്തിന്റെ പല ഭാഗത്തും പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ഈദ് സംഗമങ്ങളും കലാപരിപാടികളും അരങ്ങേറി. ഈ കുടുംബസംഗമങ്ങളില്‍ അവര്‍ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ പങ്കുവെച്ചു.
വൈകിട്ടോടെ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ജനമൊഴുകി.
വിവിധ പാര്‍ക്കുകളിലും ബീച്ചിലും പ്രവാസികളടക്കം കുടുംബസമേതം നിറഞ്ഞു.  ആകാശത്ത് വര്‍ണം വിതറി ദുബൈ ക്രീക്കില്‍ കരിമരുന്ന്പ്രയോഗം നടന്നു. തെരുവുകളിലും വാഹനങ്ങളിലുമെല്ലാം ജനത്തിരക്കായിരുന്നു.
പൊതു ഗതാഗത സംവിധാനം അധികൃതര്‍ കാര്യക്ഷമമാക്കിയിരുന്നെങ്കിലും  എല്ലാ കണക്കൂകൂട്ടലുകളും തെറ്റിക്കും വിധമായിരുന്നു തിരക്ക്.രാത്രി രണ്ടു മണിവരെ സര്‍വീസ് നടത്തിയ ദുബൈ മെട്രോ ട്രെയിനില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ലായിരുന്നു. ബസുകളും കൂടുതല്‍ സര്‍വീസ് നടത്തിയെങ്കിലും അകത്തുകയറാന്‍  ജനം ക്യൂ നിന്നു. ദുബൈയില്‍ മാത്രം എണ്ണായിരത്തോളം ടാക്സികളും നിറുത്താതെ ഓടി.  അതുകൊണ്ടുതന്നെ രാത്രി വൈകിയും പ്രധാന പാര്‍ക്കുകളിലും തെരുവുകളിലുമെല്ലാം ജനത്തിരക്കായിരുന്നു. മറ്റു എമിറേറ്റുകളില്‍ നിന്നും ദുബൈയിലെ വര്‍ണാഭമായ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ നിരവധിയായിരുന്നു. കച്ചവടകേന്ദ്രങ്ങളിലെല്ലാം ഈദ് ദിനത്തിലും പിറ്റേന്നും പൂരത്തിനുള്ള ആളായിരുന്നു. എന്നാല്‍ ഈ ആഘോഷത്തിനൊന്നും നില്‍ക്കാതെ  ഉറക്കത്തിന്റെ പതിവ് 'ചിട്ട'യില്‍ അഭയം തേടിയവരും ഏറെ.
ഷാര്‍ജയിലെ പ്രധാന ബസ് സ്റ്റേഷനുകളായ അല്‍ ജുബൈല്‍, റോള എന്നിവിടങ്ങളില്‍ നിന്ന് തിരിയാന്‍ ഇടമില്ലായിരുന്നു. വിവിധ എമിറേറ്റുകളിലേക്ക് പോകാന്‍ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ക്ക് മുന്നിലെ വരികള്‍ മീറ്ററുകള്‍ നീണ്ടു. പൊതു വാഹനങ്ങള്‍ക്ക് പുറമേ മറ്റ് വാഹനങ്ങളും ഉള്‍പെടുത്തിയാണ് ബന്ധപെട്ടവര്‍ യാത്ര കേ്ളശം പരിഹരിച്ചത്.
പ്രധാന പട്ടണങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ തലേന്ന് തുടങ്ങിയ തിരക്ക് പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നു. ഭക്ഷണ ശാലകളും തിരക്കില്‍ വീര്‍പ്പുമൂട്ടി. പാര്‍ക്കുകളിലും മറ്റിടങ്ങളിലും സൊറ പറഞ്ഞിരിക്കുന്നവര്‍ പഴയ പെരുന്നാള്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു. പെരുന്നാള്‍ കണക്കിലെടുത്ത് നിരവധി യാചകരാണ് വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്നത്. പോലീസ് വാഹനം കാണുമ്പോള്‍ മാറി നിന്ന് ഇവര്‍ നല്ല 'കലക്ഷനു'മായാണ് തിരിച്ചുപോയത്. ചിലരെല്ലാം പൊലീസ് പിടിയിലാവുകയുംചെയ്തു. നാടകുത്തും മുച്ചീട്ടുകളിയും നിരത്തുകളില്‍ കാണപെട്ടു. റോള ബസ് സ്റ്റേഷന്‍ പരിസരത്ത് നാടകുത്തില്‍ ഏര്‍പെട്ട ബംഗ്ളാദേശ് സ്വദേശികളെ പൊലീസ് പിടികൂടി. ചില ഭാഗങ്ങളില്‍ നാടകുത്തുകാരും പണം നഷ്ടപെട്ടവരും തമ്മില്‍ വാക്കു തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തി.  
റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ,ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ജനം ആഹ്ലാാദപൂര്‍വം ഈദ് ആഘോഷിച്ചു. പള്ളികളിലും ഈദുഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ഇസ്ലാമിക ലോകത്തെ ദുരിതങ്ങളെ ഓര്‍മിപ്പിച്ച് ഖതീബുമാര്‍

Posted: 09 Aug 2013 11:10 PM PDT

Image: 

ദോഹ: ഈദ് ദിന ആഘോഷങ്ങള്‍ക്കിടയില്‍ ഇസ്ലാമിക ലോകത്ത് ദുരിതമുനുഭവിക്കുന്ന ജനങ്ങളെ മറക്കരുതെന്ന് രാജ്യത്ത് പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇമാമുമാര്‍ ആഹ്വാനം ചെയ്തു.
റമദാന്‍ മാസത്തില്‍ നേടിയ പരിശീലനം ഇനിയാണ് പ്രായോഗിക ജിവിതത്തില്‍ കണ്ടുതുടങ്ങേണ്ടതെന്ന് ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ജുമുഅ പ്രഭാഷണം നടത്തിയ ശൈഖ് അബ്ദുല്ല ഇബ്രാഹിം അല്‍ സാദ പറഞ്ഞു. സിറിയയിലും മറ്റു മുസ്ലിം നാടുകളിലും ദുരിതംപേറി ജീവിക്കുന്ന സ്ത്രീകളേയും കുട്ടികളേയും ഈ സമയത്ത് ഓര്‍ക്കണം. പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിച്ച് സാധാരണ ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
ഫലസ്തീന്‍ പ്രശ്നം, ഗസയിലെ തടവുകാര്‍, സിറിയ, മ്യാന്‍മര്‍ എന്നിവിടങ്ങിലെ പീഡിതരായ മുസ്ലിം സഹോദരങ്ങള്‍ എന്നിവരെ ഓര്‍ക്കാതെ പെരുന്നാള്‍ ആഘോഷിക്കാനാവില്ലെന്ന് ഫരീക് കുലൈബിലെ സയ്യിദ ആയിഷ ബിന്‍ത് അബൂബക്കര്‍  മസ്ജിദില്‍ പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്യുദ്ധീന്‍ ഖുറദാഗി പറഞ്ഞു. നോമ്പ് നോറ്റും നമസ്കരിച്ചും ഇസ്ലാമിക ലോകം നടത്തിയ പ്രാര്‍ത്ഥനകള്‍ വഴി പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പീഡിത സമൂഹങ്ങളെ അല്ലാഹു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനതയെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയെന്നത് മുസ്ലിം ലോകത്തിന്റെ ഒന്നാമത്തെ കടമയാണ്. മ്യാന്‍മറിലെ പീഡിത മുസ്ലിം ന്യൂനപക്ഷത്തെയും പെരുന്നാളിന് നാം ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സിറിയന്‍ ജനതയോടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ ഹിലാലിലെ അലി ബിന്‍ അലി ഈദ് ഗാഹില്‍ ഖുതുബ നടത്തിയ ശൈഖ് മുസ്തഫ മുഹമ്മദ് അല്‍ സൈറഫി ഓര്‍മപ്പെടുത്തി. യുവതയാണ് ഇസ്ലാമിന്റെ ശക്തിയെന്നും ഇസ്ലാം യുവാക്കളെ ഏറെ പ്രധാന്യതോടെ കണ്ടിട്ടുണ്ടെന്നും യുവാക്കള്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച കാലത്തൊക്കെ ഇസ്ലാമിന് വിജയമുണ്ടായിട്ടുണ്ടെന്നും ശൈഖ് മുവാഫി മുഹമ്മദ് അസ്ബ് പെരുന്നാള്‍ ഖുതുബയില്‍ പറഞ്ഞു. റമദാനും പെരുന്നാളുമൊക്കെ അനുഗ്രഹങ്ങളാണെന്നും നാം ആസ്വദിക്കുന്ന ധാരാളം അനുഗ്രഹങ്ങള്‍ക്കും നമ്മള്‍ നന്ദി ചെയ്യണമെന്നും അസ്ഗുവ ഈദ് ഗാഹില്‍ ഖുതുബ നടത്തിയ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പുലര്‍ത്തണമെന്നും ശാമിലെയും ഈജിപ്തിലെയും മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഓര്‍ക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഇമാം മുഹമദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ഖത്തര്‍ ഔഖാഫ് മന്ത്രി ഡോ. ഗൈസ് അല്‍ കുവാരി, ഇറാഖ് വൈസ് പ്രസിഡന്റ് താരിക് അല്‍ ഹാഷ്മി, പൗരപ്രമുഖര്‍, സ്വദേശികള്‍, വിദേശികള്‍, അയല്‍നാടുകളില്‍ നിന്നെത്തിയ സന്ദര്‍ശകര്‍ എന്നിങ്ങനെ ആയിരങ്ങള്‍ പങ്കെടുത്തു.

ആത്മ സമര്‍പ്പണത്തിന്റെ നിറവില്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു

Posted: 09 Aug 2013 11:01 PM PDT

Image: 

കുവൈത്ത് സിറ്റി: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം സമ്മാനിച്ച വിശുദ്ധിയുടെ നിറവില്‍ രാജ്യത്തെ മുസ്ലിംകള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. ആത്മസമര്‍പ്പണത്തിന്റെ ചൈതന്യം നിറഞ്ഞ 30 ദിനരാത്രങ്ങളിലുടെ കടന്നുപോയ ശേഷം വ്യാഴാഴ്ച പുലര്‍ന്നതുതന്നെ തക്ബീര്‍ ധ്വനികളുടെ മുഴക്കത്തിലേക്കായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ്ഗാഹുകളിലുമൊക്കെ പെരുന്നാള്‍ നമസ്കാരങ്ങള്‍ അരങ്ങേറി. രാവിലെ 5.30ന് നടന്ന നമസ്കാരത്തിനുശേഷം വിശ്വാസികള്‍ ഈദ് ആശംസകള്‍ കൈമാറുന്ന കാഴ്ചയായിരുന്നു എങ്ങും. നാട്ടിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയായിരുന്നു പെരുന്നാള്‍. റമദാനിലെ ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടര്‍ ജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാന്‍ ഖത്തീബുമാര്‍ വിശ്വാസികളെ ഉണര്‍ത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് പെരുന്നാള്‍ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ പ്രദേശങ്ങളിലായി നിരവധി മലയാളി ഈദ്ഗാഹുകള്‍ സജ്ജീകരിച്ചിരുന്നു. കേരള ഇസ്ലാമിക് ഗ്രൂപ്പും (കെ.ഐ.ജി) ഇന്ത്യന്‍ ഇസ്ലാഹി സെന്ററും (ഐ.ഐ.സി) ചേര്‍ന്ന് ഒരുക്കിയ സംയുക്ത ഈദ്ഗാഹുകളില്‍ നൂറുകണക്കിന് പേര്‍ നമസ്കാരത്തിനെത്തി. ഫര്‍വാനിയ പാര്‍ക്കില്‍ നടന്ന ഈദ്ഗാഹിന് ഔഖാഫിന്റെ അതിഥിയായി കുവൈത്തിലെത്തിയ പ്രമുഖ പണ്ഡിതനും ശാന്തപുരം അല്‍ജാമിഅ പ്രോ വൈസ് ചാന്‍സലറുമായ ഇല്യാസ് മൗലവി നേതൃത്വം നല്‍കി. മഹ്ബൂല ഹാട്രിക് ഫുട്ബാള്‍ കോര്‍ട്ടില്‍ കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂരും സാല്‍മിയ ഗാര്‍ഡനില്‍ വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരിയും ഫഹാഹീല്‍ ഗാര്‍ഡനില്‍ വി.പി ഷൗക്കത്തലിയും റിഗ്ഗായ് ഗാര്‍ഡനില്‍ അനീസ് ഫാറൂഖിയും അബ്ബാസിയയില്‍ എം.ഐ മുഹമ്മദ് അലി സുല്ലമിയും ജഹ്റയില്‍ അബ്ദുന്നാസര്‍ മുട്ടിലും മങ്കഫില്‍ മുഹമ്മദ് അരിപ്രയും സിറ്റിയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളും ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് സ്ഥലങ്ങളില്‍ കേരള ഇസ്ലാഹി സെന്ററും ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. അബ്ബാസിയ ദാറുസ്സിഹ ഗ്രൗണ്ടില്‍ പി.എന്‍ അബ്ദുല്ലത്തീഫ് മദനി, സാല്‍മിയ പ്രൈവറ്റ് എജുക്കേഷന്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശമീര്‍ അലി എകരൂല്‍, ഫഹാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കെ.സി മുഹമ്മദ് നജീബ്, ഫര്‍വാനിയ ഗാര്‍ഡന് സമീപമുള്ള ഗ്രൗണ്ടില്‍ അബ്ദുല്‍ കബീര്‍ സ്വലാഹി, അബൂഹലീഫ ഫാര്‍മസിക്ക് സമീപമുള്ള ഫുട്ബാള്‍ ഗ്രൗണ്ടില്‍ സ്വലാഹുദ്ദീന് സ്വലാഹി, മങ്കഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൗണ്ടില്‍ മുജീബുറഹ്മാന് സ്വലാഹി, ജഹ്റ അല്‍ റാശിദ് ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ അബ്ദുസ്സലാം സ്വലാഹി, ഹവല്ലി ഗവര്‍ണറേറ്റ് പാര്‍ക്കില്‍ ഹാഫിദ് സാലിഹ് സുബൈര്‍, ശര്‍ഖ് പൊലീസ് സ്റ്റേഷന് സമീപത്തെ മലയാളം ഖുത്ബ നടക്കുന്ന പള്ളിക്ക് സമീപമുള്ള ഗ്രൗണ്ടില്‍ സി.പി അബ്ദുല്‍ അസീസ് എന്നിവര്‍ ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി. പെരുന്നാള്‍ നമസ്കാരത്തിനുശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് ആശംസ കൈമാറുന്ന തിരക്കിലായിരുന്നു എല്ലാവരും. നാട്ടിലും വിദേശത്തുതന്നെ മറ്റിടങ്ങളിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആശംസകള്‍ കൈമാറാനും മറന്നില്ല. ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കുകയും രുചിക്കുകയും ചെയ്യുന്നതിന്റെ തിരക്കായിരുന്നു മലയാളി ഫ്ളാറ്റുകളില്‍. വൈകീട്ട് ചിലയിടങ്ങളില്‍ ഈദ് സംഗമങ്ങള്‍ അരങ്ങേറിയപ്പോള്‍ പലരും കൊച്ചുകൊച്ചു അനൗപചാരിക കൂട്ടായ്മകളിലേക്ക് ചേക്കേറി. മറ്റു ചിലര്‍ യാത്രകളിലാണ് സന്തോഷം കണ്ടെത്തിയത്.

മനം നിറച്ച് പെരുന്നാള്‍ സന്തോഷം

Posted: 09 Aug 2013 10:51 PM PDT

Image: 

മസ്കത്ത്: ആത്മ വിമലീകരണത്തിന്റെയും ഹൃദയവിശുദ്ധിയുടെയും ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തിയായി ഒമാനിലെ വിശ്വാസികള്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. 30 ദിനരാത്രങ്ങളില്‍ വ്രതമനുഷ്ഠിച്ചും നിശാപ്രാര്‍ഥന നടത്തിയും സ്വരുപിച്ചെടുത്ത സ്ഫടിക സമാനമായ മനസ്സുമായി അവര്‍  ഈദുഗാഹുകളിലും മസ്ജിദുകളിലും ഒഴുകിയെത്തി.
സുര്യനുദിച്ചുയരുന്നതിന് മുമ്പ് തന്നെ പ്രാര്‍ഥനാലയങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. പുതു വസ്ത്രങ്ങളും അത്തറിന്റെ സുഗന്ധവുമായി മുസല്ലകളിലെത്തിയ വിശ്വാസികള്‍ വിശുദ്ധ മാസം വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ നാഥന് നന്ദി പറഞ്ഞു. ദൈവ പ്രീതിക്കും ഇരു ലോക വിജയത്തിനും സമര്‍പ്പിച്ച ദിനരാത്രങ്ങളിലെ പുണ്യകര്‍മങ്ങള്‍ സ്വീകാര്യമാകണമെന്ന പ്രത്യാശയായിരുന്നു എല്ലാ നാവുകളിലും. ഈദുഗാഹുകളിലും പള്ളികളിലുമെത്തിയവര്‍ ഇമാമിന്റെ ഉത്ബോധങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും കാതോര്‍ത്തു. റമദാന്‍ നല്‍കുന്ന പരിശീലനം വരും മാസങ്ങളില്‍ പാഥേയമാക്കണമെന്ന ഉപദേശമാണ് ഇമാമുമാര്‍ നല്‍കിയത്. നാടും നഗരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പെരുന്നാളിന് ഒരുങ്ങിയിരുന്നു. നഗരങ്ങളില്‍ ദിവസങ്ങളായി റമദാന്‍ ഭക്ഷ്യവിഭവങ്ങളും പുടവകളും വാങ്ങി കൂട്ടാനുള്ള തിരക്കായിരുന്നു. നഗരങ്ങളിലും ഷോപ്പിങ് മാളുകളിലും അനുഭവപ്പെട്ട വീര്‍പ്പുമുട്ടലിന് ഇന്നലെ അയവ് വന്നു. പ്രാര്‍ഥന കഴിഞ്ഞെത്തിയ വിശ്വാസികള്‍ സുഹൃദ് ബന്ധം പുതുക്കാനും നാടുകളിലെ കുടുംബങ്ങളുമായി സംവദിക്കാനും സമയം കണ്ടെത്തി.
 

പിഴച്ച ആശയഗതികള്‍ ശത്രുവിന്റെ യുദ്ധത്തേക്കാള്‍ മാരകം: അബ്ദുല്ല രാജാവ്

Posted: 09 Aug 2013 10:40 PM PDT

Image: 

ജിദ്ദ: നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്ലാംമതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ ഭീകരവാദത്തിന്റെ ഉപകരണങ്ങളായി മാറുകയാണെന്നും പിഴച്ച ചിന്താഗതി ശത്രുവിന്റെ യുദ്ധത്തേക്കാള്‍ മാരകമായ അപകടമാണ് ഇസ്ലാമിനും മുസ്ലിംകള്‍ക്കും വരുത്തിവെക്കുകയെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിന്റെ ഉന്നതമൂല്യങ്ങളെയും മഹിതമായ ആശയങ്ങളെയും തകര്‍ക്കുന്ന വിവേകം നഷ്ടപ്പെട്ട ഇത്തരക്കാര്‍ മതനവോത്ഥാനത്തെ തെറ്റായി വ്യാഖ്യാനിച്ച് പിഴച്ചുപോകുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുകയാണെന്നും ദൈവഭയമില്ലാതെ പിഴച്ച ആശയങ്ങള്‍ പുലര്‍ത്തുന്ന ഇത്തരക്കാര്‍ സ്വന്തം വാക്കും പ്രവൃത്തിയും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച ചിന്തയില്ലാത്തവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈദുല്‍ഫിത്വ്ര്‍ ദിനത്തോടനുബന്ധിച്ച് ലോകമുസ്ലിംകള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് അബ്ദുല്ല രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിംലോകം നേരിടുന്ന ദുസ്ഥിതിയിലുള്ള തന്റെ സങ്കടവും അമര്‍ഷവും രാജാവ് എടുത്തുപറഞ്ഞു. പുണ്യഭൂമിയില്‍ നിന്നുകൊണ്ടാണ് ഞാന്‍ നിങ്ങളെ അഭിമുഖീകരിക്കുന്നത്. ദൈവനിര്‍ദേശങ്ങളുമായി ബന്ധമില്ലാത്ത ആശയഗതികളും അതിന്റെ പേരിലുള്ള സംഘര്‍ഷത്തിന്റെയും പേരില്‍ അറബ് മുസ്ലിംലോകം ഇന്നു പ്രതിസന്ധി നേരിടുകയാണ്. അവസരം മുതലെടുക്കാന്‍ കാത്തിരിക്കുന്ന ശത്രുക്കള്‍ ഇത് നന്നായി ആഘോഷിക്കുകയും ചെയ്യുന്നു. നിരപരാധികളുടെ കൊലക്കും ചാരിത്യ്രഭംഗത്തിനും സമാധാനം കാംക്ഷിക്കുന്ന ജനങ്ങളെ ചകിതരാക്കുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. മതതത്ത്വങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന തീവ്രവാദികള്‍ അവരുടെ രാഷ്ട്രീയ , കക്ഷിമോഹങ്ങളാണ് സാക്ഷാത്കരിക്കുമ്പോള്‍ അതിന്റെ വിപത്ത് നേരിടേണ്ടി വരുന്നത് ഇസ്ലാമാണ്- രാജാവ് ഓര്‍മിപ്പിച്ചു. പിഴച്ച ചിന്ത യുദ്ധത്തേക്കാള്‍ മാരകമാണ്. എന്നാല്‍ ഇത്തരക്കാര്‍ പരാജയമടയുമെന്നതാണ് ദൈവികനീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതെല്ലാം ഞാന്‍ പറയുന്നത് എന്റെയും ഓരോ മുസ്ലിമിന്റെയും മനസ്സിനെ മഥിക്കുന്ന സമുദായത്തിനകത്തെ വഴക്കും ഛിദ്രതയും കണ്ടുകൊണ്ടാണ്. അത് വളര്‍ന്ന് അന്യോന്യമുള്ള രക്തച്ചൊരിച്ചിലിനും സ്വത്തുനശീകരണത്തിനും ഇസ്ലാമിക മൂല്യങ്ങളുടെ വികൃതീകരണത്തിനും ഇടയാക്കുന്നു. സത്യവും നീതിയുമായുള്ള ഇസ്ലാമിന്റെ സഹവര്‍ത്തിത്വത്തെ അത് ഹാനികരമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ ഇസ്ലാമികസമൂഹത്തിന്റെ സംസ്കരണം വ്യക്തിതലത്തില്‍ നിന്നു ഖുര്‍ആനും സുന്നത്തും അവലംബിച്ചുകൊണ്ട് ആരംഭിക്കണമെന്ന് ഞാന്‍ പറയുന്നു. അങ്ങനെ ഇസ്ലാമിനു അപഖ്യാതി വരുത്താന്‍ ശ്രമിക്കുന്ന എല്ലാ വിധ്വംസകശക്തികള്‍ക്കും ശക്തമായ മറുപടി നല്‍കാന്‍ സാധിക്കണം. ഭീകരവാദ ഭീഷണിയെ നേരിടാന്‍ അറബ് മുസ്ലിംസമൂഹങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഭീകരവാദത്തെ ചെറുക്കാനുള്ള അന്താരാഷ്ട്രകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. പുതിയ സംഭവവികാസങ്ങളില്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന വിധത്തില്‍ അനുഭവങ്ങളും വിവരങ്ങളും പങ്കുവെക്കാന്‍ കഴിയണം. 2005 ഫെബ്രുവരിയില്‍ റിയാദിലെ ഭീകരവാദവിരുദ്ധ സമ്മേളനത്തിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട ഈ സ്ഥാപനത്തെ ശക്തിപ്പെടുത്തണം. പത്തു മില്യന്‍ യു.എസ് ഡോളര്‍ സൗദി ഇതിനു വേണ്ടി നീക്കിവെച്ചു. ലോകമൊന്നടങ്കം നേരിടുന്ന ഭീകരവാദ ഭീഷണിയെ ചെറുക്കാനുള്ള സേവനമാണ് ഈ കേന്ദ്രം നല്‍കുന്നത്. മാനവികമൂല്യങളെ മാനിക്കുന്നയാര്‍ക്കും ഈ പ്രവര്‍ത്തനത്തെ അവഗണിക്കാനാവില്ല. വര്‍ണ, വംശ, മതഭേദമെന്യേ മുഴുവന്‍ മനുഷ്യരുടെയും നന്മക്കുവേണ്ടിയാണ് ഇതിന്റെ സേവനം സമര്‍പ്പിച്ചിരിക്കുന്നതെന്ന് രാജാവ് ചൂണ്ടിക്കാട്ടി.
ഭീകരതയെ ചുരുങ്ങിയ കാലം കൊണ്ട് ഇല്ലാതാക്കാനാകുമെന്ന് നാം കരുതേണ്ട. അതിനെതിരായ നമ്മുടെ യുദ്ധം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍ ഏതു പ്രതിസന്ധിയെ അതിജീവിച്ചും ദൈവസഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടുപോകുമെന്ന് അബ്ദുല്ല രാജാവ് വ്യക്തമാക്കി. നൂറു മില്യന്‍ ഡോളര്‍ കൂടി യു.എന്‍ മേല്‍നോട്ടത്തിലുള്ള ഈ ഭീകരവിരുദ്ധ പഠനകേന്ദ്രത്തിന്റെ വികസനത്തിനു വേണ്ടി സമര്‍പ്പിക്കുകയാണെന്ന് രാജാവ് പ്രഖ്യാപിച്ചു.

സ്നോഡന്‍ രാജ്യസ്നേഹിയല്ല -ബറാക് ഒബാമ

Posted: 09 Aug 2013 10:00 PM PDT

Image: 

വാഷിങ്ടണ്‍: അതീവസുരക്ഷിതത്വമുണ്ടായിരുന്ന ഫോണ്‍ കോളുകളും ഇന്‍്റര്‍നെറ്റും ചോര്‍ത്തിയ എഡ്വാര്‍ഡ് സ്നോഡന്‍ രാജ്യസ്നേഹിയല്ളെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്ബറാക്ക് ഒബാമ.
"സ്നോഡന്‍ മൂന്ന് കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.  അദ്ദേഹം ചെയ്തത് ശരിയെന്ന് തോന്നുന്നുവെങ്കില്‍ ഇവിടെ കോടതിയില്‍ ഹാജരാകുകയാണ് വേണ്ടത്"  -ഒബാമ പറഞ്ഞു.

എഡ്വാര്‍ഡ് സ്നാഡനെ ഗാന്ധിയുമായി താരതമ്യം ചെയ്ത് ഒബാമയുടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ നിയമഞ്ജനാനായ ജോണ്‍ ലെവിസ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഗാന്ധി നടപ്പാക്കിയിരുന്നത് പോലെ അഹിംസയിലൂടെ നിസ്സഹകരണം നടത്തിയ വ്യക്തിയാണ് സ്നോഡന്‍ എന്നായിരുന്നു ലെവിസ് പറഞ്ഞിരുന്നത്.

ഉപരോധം നേരിടാന്‍ കേന്ദ്രസേന എത്തി

Posted: 09 Aug 2013 09:54 PM PDT

Image: 

തിരുവനന്തപുരം: ഇടതുമുന്നണി ആഹ്വാനം ചെയ്ത  ഉപരോധ സമരം നേരിടാന്‍ സര്‍ക്കാര്‍ നിയോഗിച്ച കേന്ദ്രസേന കേരളത്തിലേക്ക് എത്തിത്തുടങ്ങി. തിരുവനന്തപുരത്തും കണ്ണൂരുമാണ് ആദ്യസംഘങ്ങള്‍ എത്തിയത്.

മധുരയില്‍ നിന്നുള്ള രണ്ട് കമ്പനി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ സേനയാണ് തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലത്തെിയത് 25 അംഗ ബി.എസ്.എഫ് സേനയാണ്.

കേരളസര്‍ക്കാരിന്‍്റെ ആവശ്യപ്രകാരം 22 കമ്പനി കേന്ദ്രസേനയാണ് എത്തുന്നത്. ഇതില്‍ 10 കമ്പനിയേയും തലസ്ഥാനത്ത് തന്നെ വിന്യസിക്കും. ഇതുകൂടാതെ 5000 പോലീസുകാരെ കേരളത്തിന്‍്റെ പുറത്ത് നിന്ന് കൊണ്ടുവരും. 125 ഡി.വൈ.എസ്.പിമാരാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്.
സമരത്തെ അടിച്ചമര്‍ത്തുന്നതിന് തിരുവനന്തപുരം ജില്ലയില്‍ നിരോധാജ്ഞ പ്രഖ്യാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
 

തെരുവിന്‍െറ വിളക്കിന് ജീവിത വെളിച്ചം പകരാന്‍ ഇനി ഇന്ദു

Posted: 09 Aug 2013 08:59 PM PDT

Image: 

കൊച്ചി: മുരുകന്‍ വധുവിന്‍െറ കൈപിടിച്ച് മഹാനഗരത്തിന്‍െറ മധുരിക്കാത്ത കാഴ്ചപ്പുറങ്ങളിലേക്ക് നടന്നു. തന്‍േറതായി ഒരു പിടി ചോറ് അത് തെരുവിന്‍െറ മക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിവാഹത്തിന് മുമ്പേ മുരുകന്‍ ഇന്ദുവിനോട് പറഞ്ഞിരുന്നു. എറണാകുളം സൗത് മേല്‍പ്പാലത്തിന് കീഴെ എത്തി തെരുവിന്‍െറ അഭയാര്‍ഥികള്‍ക്കായി അവര്‍ ഇരുവരും ഭക്ഷണപ്പൊതികള്‍ നീട്ടി. അവരുടെ അനുഗ്രഹം വാങ്ങി മടങ്ങി. തെരുവില്‍ അലഞ്ഞ് തെരുവില്‍ വളര്‍ന്ന ഓട്ടോ മുരുകന്‍ എന്ന തെരുവോര പ്രവര്‍ത്തകന്‍ എസ്. മുരുകന്‍െറയും പള്ളുരുത്തി സ്വദേശിനി ഇന്ദുവിന്‍െറയും വിവാഹമായിരുന്നു വെള്ളിയാഴ്ച. എറണാകുളം ശിവക്ഷേത്രത്തില്‍ രാവിലെ 10.30നും 11നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഇന്ദുവിന് താലി ചാര്‍ത്തിയ മുരുകന് ജീവിതസഖി മാത്രമല്ല, തെരുവോര പ്രവര്‍ത്തനത്തിനുള്ള കൈത്താങ്ങ് കൂടിയാണ് ഇനി മുതല്‍ ഭാര്യ. എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടന്ന ചെറിയ വിരുന്ന് സല്‍ക്കാരത്തിന് ശേഷമാണ് മുരുകന്‍, ഭാര്യ ഇന്ദു, സാമൂഹിക പ്രവര്‍ത്തകരായ ജെസി, വെങ്കിടേശ് എന്നിവര്‍ക്കൊപ്പം സൗത് മേല്‍പ്പാലത്തിന് താഴെ ഭക്ഷണപ്പൊതികളുമായി എത്തിയത്. തുടര്‍ന്ന് ഇരുവരും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വസതിയിലത്തെി അദ്ദേഹത്തിന്‍െറ അനുഗ്രഹവും വാങ്ങി. 30 വയസ്സുള്ള മുരുകന്‍ ഓര്‍മവെച്ചനാള്‍മുതല്‍ കൊച്ചിയിലെ തെരുവിലാണ് പിച്ചവെച്ചത്. സഹജീവികള്‍ക്ക് സാന്ത്വനമേകി ഓട്ടോ ഓടിച്ച് മുരുകന്‍ വളര്‍ന്നു. തെരുവോരം എന്ന സംഘടനയുണ്ടാക്കി ആയിരങ്ങള്‍ക്ക് തണലേകി. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി മുരുകന്‍െറ നേതൃത്വത്തിലുള്ള തെരുവ് വെളിച്ചം എന്ന സംഘടനക്ക് കാക്കനാട് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. റിട്ടയേര്‍ഡ് ഹൈകോടതി ഉദ്യോഗസ്ഥന്‍ പള്ളുരുത്തി ശ്രീനിവാസില്‍ ടി.ജി. രമേശിന്‍െറയും അധ്യാപിക സിന്ധുവിന്‍െറയും മകളായ ഇന്ദുവിനെ തെരുവോര പ്രവര്‍ത്തനത്തിനിടയില്‍ ഏഴു വര്‍ഷം മുമ്പാണ് മുരുകന്‍ പരിചയപ്പെട്ടത്. ഗാന്ധിനഗര്‍ കണ്‍സ്യൂമര്‍ ഫെഡ് ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഇന്ദു എം.ബി.എ ബിരുദധാരിയാണ്. കടവന്ത്ര ഗാന്ധിനഗര്‍ മുരുക നിവാസില്‍ പി. ഷണ്‍മുഖന്‍െറയും വള്ളിയുടെയും മകനാണ് മുരുകന്‍.
 

മോസ്കോയില്‍ ലോകപൂരം: ലോക അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Posted: 09 Aug 2013 08:47 PM PDT

Image: 
Subtitle: 
ഇര്‍ഫാന്‍െറ നടത്തം നാളെ

മോസ്കോ:  ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് റഷ്യന്‍ തലസ്ഥാനനഗരിയില്‍ വെടിമുഴക്കം. മരുന്നടിയുടെ നിഴലിലും താരപ്പകിട്ടിന് ഒട്ടും കുറവില്ലാതെയാണ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തില്‍ തുടക്കംകുറിക്കുന്നത്. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും ദീര്‍ഘദൂരത്തിലെ ബ്രിട്ടീഷ് വിസ്മയം മോ ഫറയും റെക്കോഡുകളുടെ കൂട്ടുകാരി റഷ്യന്‍ സുന്ദരി യെലേന ഇസിന്‍ബയേവയും അടര്‍ക്കളത്തിലിറങ്ങുന്ന പോരാട്ടത്തില്‍ ആവേശത്തോടെ മലയാളവുമുണ്ട്. ഇന്ത്യ അയച്ചവരില്‍ മൂന്നിലൊന്നും മലയാളികള്‍.  15 അംഗ ടീമില്‍ അഞ്ചു പേരാണ് മലയാളി താരങ്ങള്‍. ട്രിപ്പ്ള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി, 20 കി.മീ. നടത്തത്തില്‍ ഒളിമ്പിക്സില്‍ വിസ്മയം തീര്‍ത്ത മലപ്പുറം കുനിയില്‍ സ്വദേശി കെ.ടി. ഇര്‍ഫാന്‍, 4x400 വനിതാ റിലേ ടീമില്‍ ഇടംനേടിയ ടിന്‍റു ലൂക്ക, അനില്‍ഡ തോമസ്, അനുമറിയം ജോസ് എന്നിവരാണ് ഇന്ത്യന്‍ കുപ്പായത്തില്‍ മോസ്കോയില്‍ മാറ്റ്നോക്കാനിറങ്ങുന്ന മലയാളി താരങ്ങള്‍. അശ്വിനി അകുഞ്ചി, എം.ആര്‍. പൂവമ്മ (റിലേ), വികാസ് ഗൗഡ (ഡിസ്കസ് ത്രോ), ഗുര്‍കീരത് സിങ്, ചന്ദര്‍ സിങ്, ഖുഷ്ബീര്‍ കൗര്‍ (20 കി.മീ. നടത്തം), ബസന്ത് ബഹാദൂര്‍ റാണ, സന്ദീപ് കുമാര്‍ (50 കി.മീ. നടത്തം), സുധാ സിങ് (3000 മീ. സ്റ്റീപ്പ്ള്‍ ചേസ്) എന്നിവരാണ് മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം 6.30നാണ് ഇര്‍ഫാന്‍െറ മത്സരം. രഞ്ജിത് മഹേശ്വരി 16ന് രാവിലെ 10നും ടിന്‍റുവും സംഘവും 17ന് രാത്രി ഒമ്പതിനും അങ്കത്തിനിറങ്ങും.

മിന്നാന്‍ ബോള്‍ട്ടും ഫറയും
100 മീറ്ററിലെ മുന്‍ ലോക ചാമ്പ്യന്‍ ടൈസന്‍ ഗേ, മുന്‍ ലോക റെക്കോഡുകാരന്‍ അസഫ പവല്‍ എന്നിവര്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുകയും, 2011 ദേഗു ലോക ചാമ്പ്യന്‍ഷിപ്പിലെ വേഗക്കാരന്‍ യൊഹാന്‍ ബ്ളെയ്ക് പരിക്കു കാരണം പിന്‍വാങ്ങുകയും ചെയ്ത മീറ്റിന്‍െറ താരപ്പകിട്ട് നിലനിര്‍ത്തുന്നത് ലോക ചാമ്പ്യന്‍ഷിപ് പട്ടം വീണ്ടെടുക്കാനത്തെുന്ന ഉസൈന്‍ ബോള്‍ട്ട് തന്നെ. ദേഗുവില്‍ ഫൗള്‍ സ്റ്റാര്‍ട്ട് കണ്ണീര്‍ സമ്മാനിച്ചതിന് പ്രായശ്ചിത്തം തേടുന്ന ബോള്‍ട്ടിന് ജസ്റ്റിന്‍ ഗാറ്റ്ലിനില്‍നിന്ന് മാത്രമാവും കാര്യമായ വെല്ലുവിളി. 100, 200, 4x100 മീ. റിലേ എന്നിവയിലാണ് ലോക റെക്കോഡുകാരന്‍ മോസ്കോയില്‍ അങ്കത്തിനിറങ്ങുന്നത്. 5000,10000 മീറ്ററുകളില്‍ ഓടുന്ന മോ ഫറയാണ് മറ്റൊരു ശ്രദ്ധേയ താരം. ലണ്ടന്‍ ഡയമണ്ട് ലീഗിലെ സ്വര്‍ണനേട്ടവുമായത്തെുന്ന ഫറ തന്നെ ഇക്കുറിയും ദീര്‍ഘദൂരത്തിലെ ഫേവറിറ്റ്.
പരിക്കേറ്റ ഡേവിഡ് റുഡിഷയും (800 മീ.) കെനനിസ ബെക്കലെ, കാസ്റ്റര്‍ സെമന്യ, ജെസീക്ക എന്നിസ് ഹില്‍ എന്നിവരും മോസ്കോയുടെ നഷ്ടമാണ്.
വനിതകളുടെ 200, 4x100, 4x400 റിലേ എന്നിവയില്‍ ട്രാക്കിലിറങ്ങുന്ന അമേരിക്കയുടെ അലിസണ്‍ ഫെലിക്സ്, 1500 മീറ്ററില്‍ മത്സരിക്കുന്ന കെനിയയുടെ അസ്ബല്‍ കിപ്റോപ്, ലോകചാമ്പ്യന്‍ പട്ടം വീണ്ടെടുത്ത് സ്വന്തം മണ്ണില്‍ വിരമിക്കാനൊരുങ്ങുന്ന റഷ്യയുടെ പോള്‍വാള്‍ട്ട് ഇതിഹാസം യെലേന ഇസിന്‍ബയേവ, 100 മീറ്ററില്‍ അട്ടിമറിക്കൊരുങ്ങുന്ന ബ്രിട്ടന്‍െറ ജെയിംസ് ഡസ്ലോ, പുരുഷ ഹൈജമ്പില്‍ യുക്രെയ്ന്‍െറ ബൊഹ്ദാന്‍ ബണ്ടാരങ്കോ എന്നിവരാവും ഇക്കുറി മോസ്കോയിലെ സൂപ്പര്‍താരങ്ങള്‍.
ലോകത്തെ അതിവേഗക്കാരനെ നിശ്ചയിക്കുന്ന 100 മീറ്റര്‍ ഫൈനല്‍ ഞായറാഴ്ച ഇന്ത്യന്‍സമയം രാത്രി 11.20ന് നടക്കും. ആദ്യ ദിവസമായ ശനിയാഴ്ച പുരുഷ വിഭാഗം 10000മീ, വനിതകളുടെ മാരത്തണ്‍, ഡെക്കാത്ലണ്‍ മത്സരങ്ങളില്‍ സ്വര്‍ണം നിശ്ചയിക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP