സ്വാഗതം
WELCOME

News Update..

Tuesday, August 13, 2013

ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍ Madhyamam News Feeds

ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍ Madhyamam News Feeds

Link to

ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍

Posted: 13 Aug 2013 12:23 AM PDT

പാലക്കാട്: കേരള മൃഗസംരക്ഷണ  വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടങ്ങി. 40 വര്‍ഷത്തിലേറെയായി നടപ്പിലാക്കിവരുന്ന ഊര്‍ജിത കന്നുകാലി  വികസന പദ്ധതിയുടെ ജയപരാജയങ്ങള്‍ അവലോകനം നടത്താതെയും പഠന വിധേയമാക്കാതെയും കര്‍ഷകക്ഷേമപരമായ ഈ പദ്ധതി അട്ടിമറിക്കാനുള്ള വകുപ്പ് മന്ത്രിയുടെ ഏകപക്ഷീയ ഉത്തരവിനെതിരെയാണ് നിസ്സഹകരണ സമരം. 
ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ ലൈവ് സ്റ്റോക്ക്  ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഹെഡ് ക്വാര്‍ട്ടര്‍ എച്ച്.ആര്‍.എ, കോമ്പന്‍സേറ്ററി അലവന്‍സ് മുതലായ ഇനങ്ങളില്‍ സാമ്പത്തിക നഷ്ടമുണ്ടാവും. 
ഐ.സി.ഡി.പി കേന്ദ്രത്തിലെ സ്വതന്ത്ര ചുമതലയും ജോലിയിലെ സാങ്കേതിക സ്വഭാവവും ഒറ്റയടിക്ക് നഷ്ടപ്പെടും. ഉത്തരവ് കാരണം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഈ മാസത്തെ ശമ്പളം പോലും മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ്  ഇപ്പോള്‍ നിലനില്‍ക്കുന്നത്. 
ഊര്‍ജിത കന്നുകാലി വികസന പദ്ധതിയുടെ ഭാഗമായി ഐ.സി.ഡി.പി ഉപകേന്ദ്രങ്ങളെ ആര്‍.എ.ഐ.സിയില്‍നിന്ന് മൃഗാശുപത്രിയിലേക്ക്  എടുത്തുമാറ്റിയ ഉത്തരവിലും ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാത്തതിലും സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് റേഷ്യൊ പ്രമോഷന്‍ ഉത്തരവ് വര്‍ഷങ്ങളായി ഇറക്കാത്തതിലും പ്രതിഷേധിച്ചാണ്  നിസ്സഹകരണ സമരം നടത്തുന്നതെന്ന്  കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. 
സമരത്തിന്‍െറ ഭാഗമായി ‘പെന്‍ഡൗണ്‍ സ്ട്രൈക്കി’നും മൃഗസംരക്ഷണ വകുപ്പിലെ പ്രത്യേക പദ്ധതികളില്‍നിന്ന് വിട്ടുനില്‍ക്കുവാനും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ തീരുമാനിച്ചു. ഇപ്പോള്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പില്‍ നിന്ന്  ലൈവ് സ്റ്റോക്ക്  ഇന്‍സ്പെക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഈ പദ്ധതി അവതാളത്തിലാണ്. വകുപ്പ് മന്ത്രിയുടെ ഏകപക്ഷീയമായ ഉത്തരവിനും തെറ്റായ നയങ്ങള്‍ക്കും എതിരാണ്  സമരം. സമരം ജനവിരുദ്ധവും  സര്‍ക്കാറിനെതിരെയുമാണെന്ന് ചില ജീവനക്കാരും സംഘടനകളും ദുഷ്പ്രചാരണം നടത്തുന്നതായും ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചില മൃഗഡോക്ടര്‍മാര്‍ പീഡിപ്പിക്കുന്നതായും അസോസിയേഷന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും  അല്ലാത്തപക്ഷം  സംഘടന ശക്തമായി പ്രതികരിക്കുമെന്നും  മുന്നറിയിപ്പ് നല്‍കി. 
 

ആലങ്കോട്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നില്ല; യു.ഡി.എഫ് വിട്ടുനിന്നു

Posted: 13 Aug 2013 12:19 AM PDT

Subtitle: 
ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസും ലീഗും ഒറ്റക്ക് മത്സരിക്കും
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിങ്കളാഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രസിഡന്‍റ്  സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് -ലീഗ് തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പില്‍നിന്ന് ഇരുപാര്‍ട്ടികളും വിട്ടുനിന്നത്. ലീഗ് പ്രസിഡന്‍റ്  സ്ഥാനം കൈവശം വെച്ച ആലങ്കോട് പഞ്ചായത്തില്‍ ശേഷിക്കുന്ന രണ്ടരവര്‍ഷം തങ്ങള്‍ക്ക് പ്രസിഡന്‍റ് സ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസിന്‍െറ  ആവശ്യം.  എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലീഗ് തയാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും യു.ഡി.എഫ് സംവിധാനത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പ്രസിഡന്‍റ്  പദം വിട്ടുനല്‍കാമെന്ന് ലീഗ് സമ്മതിച്ചിട്ടുണ്ട്. അവസാനത്തെ ഒരുവര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം നല്‍കാന്‍ തയാറാണെന്നാണ് ലീഗിന്‍െറ  ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ആദ്യത്തെ വര്‍ഷം തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്‍െറ  ആവശ്യം. അവസാനനിമിഷം വരെ ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. 
ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ളെന്നും സ്വന്തം നിലയില്‍ പ്രസിഡന്‍റ്  സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസും വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്‍റ് ഷാനവാസ് വട്ടത്തൂര്‍ തന്നെയാണ് ലീഗിലെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. നേരത്തെ സ്റ്റാന്‍ഡിങ്  കമ്മറ്റി ചെയര്‍മാനായിരുന്ന ടി.വി.  സുലൈമാനാണ് കോണ്‍ഗ്രസിലെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. 19 അംഗങ്ങളുള്ള ആലങ്കോട് ലീഗിന് ആറ്, കോണ്‍ഗ്രസിന് അഞ്ച്, യു.ഡി.എഫ് സ്വതന്ത്രന്‍ ഒന്ന്, സി.പി.എം ഏഴ് എന്നിങ്ങനെയാണ് സീറ്റ് നില. 
 

സോളാര്‍ തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted: 12 Aug 2013 11:00 PM PDT

Image: 
Subtitle: 
അന്വേഷണ പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. അന്വേഷണത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

കടക്കാട് വീണ്ടും ഡെങ്കിപ്പനിപടരുന്നു, ആരോഗ്യവകുപ്പ് ഉറക്കത്തില്‍

Posted: 12 Aug 2013 10:49 PM PDT

പന്തളം: കടക്കാടും പരിസരങ്ങളിലും അമ്പതോളം പേര്‍ക്ക്  ഡെങ്കിയും പകര്‍ച്ചപ്പനിയും പിടിപ്പെട്ടിട്ടും ആരോഗ്യവകുപ്പ് പ്രതിരോധ മാര്‍ഗമൊരുക്കുന്നില്ല. ഒരാഴ്ചയായി ഡങ്കിപ്പനി പടരുമ്പോഴും സ്ഥലത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ  അധികൃതര്‍ക്ക് അനക്കമില്ല. കാലവര്‍ഷം കനത്തപ്പോള്‍ പനി പടര്‍ന്നതിനത്തെുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടതൊഴിച്ചാല്‍ കാര്യമായ മാറ്റമൊന്നും ഇവിടെ ഉണ്ടായിട്ടില്ല. കിടത്തി ച്ചികിത്സയില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലത്തെിച്ചാലും അവശരായ നിര്‍ധനരോഗികള്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നു. മെച്ചപ്പെട്ട ചികിത്സ തേടി രോഗികള്‍ കോഴഞ്ചേരി, മാവേലിക്കര, അടൂര്‍ പത്തനംതിട്ട എന്നിവിടങ്ങളിലെ ഗവ.ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പനി വീണ്ടുമത്തൊനുള്ള കാരണം കണ്ടത്തൊന്‍  വെക്ടര്‍ സ്റ്റഡി നടത്തിയിരുന്നെങ്കിലും  തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും സ്വീകരിച്ചില്ല.ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയില്ലാതെ പാളിച്ചപറ്റിയതുകൊണ്ടാണ് ഡെങ്കിയും പകര്‍ച്ചപ്പനിയും പടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.മാലിന്യം കെട്ടിനില്‍ക്കുന്ന ഓടകള്‍ ശുചീകരിക്കാത്തതും കൊതുക് വളരാനുള്ള സാഹചര്യമൊരുക്കുന്നുമുണ്ട്.മഴക്കാല പൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായി ഓടകള്‍ ഇത്തവണ  ഇവിടെ കാര്യമായി പഞ്ചായത്ത് ശുചീകരിച്ചിട്ടുമില്ല.രോഗപ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് പാളിച്ച പറ്റിയിട്ടുണ്ടെന്നും കലക്ടര്‍ക്ക് പരാതി നല്‍കുമെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍.
ഒഴുക്ക് നിലച്ച കടക്കാട് കല്ലാര്‍ തോടും ചന്തയുടെ പിറകിലൂടെയുള്ള കല്ലാര്‍ചെറുതോടും മാലിന്യ കേന്ദ്രമായി മാറിയിട്ടുണ്ട്. 
മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഓട മാലിന്യത്തില്‍ മുങ്ങിനികന്ന് രോഗം പരത്തുന്ന കൊതുകുകളും പുഴുക്കളും  വളരുകയാണ്.  മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനോ, കൊതുകുകള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനോ ആരോഗ്യവകുപ്പ് മെനക്കെടുന്നുമില്ല.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളിലെ മാലിന്യം സംസ്കരിക്കാന്‍ ഇടമില്ലാതെ കല്ലാര്‍തോട്ടിലേക്കും കടക്കാട് ചെറിയതോട്ടിലേക്കുമാണ് കൊണ്ടിട്ടുകൊണ്ടിരിക്കുന്നത്. തോടിന്‍െറ പരിസരത്ത് താമസിക്കുന്നവരില്‍ ഡെങ്കിപ്പനി പടരുന്നുണ്ട്.  ഓടകളിലേയും  കല്ലാര്‍ തോടുകളിലേയും മാലിന്യം നീക്കാത്ത പക്ഷം ഇവിടെ മറ്റു സാംക്രമികരോഗങ്ങളും പടരുമെന്ന ഭയത്തിലാണ് ഇവിടെയുള്ളവര്‍.കടക്കാട് മത്സ്യമാര്‍ക്കറ്റില്‍ ആവശ്യമായ ഡ്രെയ്നേജ്  സംവിധാനമില്ലാത്തതിനാല്‍ അവിടെ നിന്നുമുള്ള  ജലവും ഒഴുകിമാറാതെ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. കൂടാതെ ഇവിടെയുള്ള ചെറിയ തോടിനോട് ചേര്‍ന്ന്  അറുക്കുന്ന മാംസാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്തതും കൊതുക് വളരാന്‍ കാരണമായിട്ടുണ്ട്.
  മാവര ഏലായില്‍ നിന്നും കല്ലാര്‍ പുഞ്ചയില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കടക്കാട് കല്ലാര്‍ തോടിനെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിച്ചിരുന്നു. എന്നാല്‍ കല്ലാര്‍ തോടും തരിശായ കല്ലാര്‍ പുഞ്ചയും മാലിന്യ നിക്ഷേപകേന്ദ്രമായിക്കഴിഞ്ഞിട്ടുമുണ്ട്. 
കടക്കാട് പെരുംതോട്ടിലെ വെള്ളവും ഉയര്‍ന്നുകഴിഞ്ഞാല്‍ കല്ലാര്‍ പുഞ്ചയിലൂടെ കല്ലാര്‍തോട്ടിലൂടെ ഒഴകിയത്തെി കടക്കാട്  ചെറുതോടിനെയും വൃത്തിയാക്കുമായിരുന്നു. രണ്ടു തോടുകളും വശങ്ങള്‍ കെട്ടി സംരക്ഷിക്കുകയും മാലിന്യ നിക്ഷേപത്തിന് അറുതി വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
 

സമരം പിന്‍വലിച്ചാല്‍ ജുഡീഷ്യല്‍ അന്വേഷണം -സര്‍ക്കാര്‍

Posted: 12 Aug 2013 10:34 PM PDT

Image: 
Subtitle: 
സമരം ശക്തിപ്പെടുത്തുമെന്ന് സി.പി.എം

തിരുവനന്തപുരം: ഇടതുമുന്നണി സമരം പിന്‍വലിച്ചാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് യു.ഡി.എഫ് ഘടകകക്ഷി യോഗത്തില്‍ ധാരണ. ഏകപക്ഷീയമായി ജുഡീഷ്യല്‍ അന്വേഷണത്തിന് വഴങ്ങില്ല. മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യത്തിന് ഒരു കാരണവശാലും വഴങ്ങില്ല.  സമരം അക്രമത്തിലേക്ക് നീങ്ങിയാല്‍ ശക്തമായി നേരിടും. യു.ഡി.എഫ് നേതാക്കളുമായുള്ള ധാരണയിലാണ് സെക്രട്ടറിയേറ്റിന് അവധി നല്‍കിയതെന്നും യോഗത്തില്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാറുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചക്കു പോവേണ്ടെന്ന് സി.പി.ഐ.എം  തീരുമാനിച്ചു. ഇന്നു രാവിലെ ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റിലാണ് തീരുമാനം. മുഖ്യമന്ത്രി രാജി വെച്ചാല്‍ മാത്രമെ സമരം പിന്‍വലിക്കുകയുള്ളൂ. സമരം കൂടുതല്‍ ശക്തിപ്പെടുത്താനും സി.പി.ഐ.എം തീരുമാനിച്ചു. സി.പി.ഐ-സി.പി.എം നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്.

മഴക്കെടുതി 188 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്

Posted: 12 Aug 2013 10:26 PM PDT

തൊടുപുഴ: മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും താണ്ഡവമാടിയപ്പോള്‍ ജില്ലക്ക് നഷ്ടമായത് കോടികള്‍. പ്രാഥമിക കണക്കുകളനുസരിച്ച് 188 കോടിയുടെ നാശമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കണക്കുകള്‍ വരുമ്പോള്‍ ഇത് ഇനിയും ഉയരും. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് 188 കോടിയുടെ കണക്ക് വ്യക്തമാക്കിയത്.
കാര്‍ഷിക ഖേമലയില്‍ മാത്രം 27.42 കോടിയുടെ പ്രാഥമിക നഷ്ടം കൃഷിവകുപ്പ് കണക്കാക്കുന്നു. 530 ഹെക്ടര്‍ സ്ഥലത്തായി 1350 കര്‍ഷകരെ മഴക്കെടുതി ബാധിച്ചതായാണ് കൃഷിവകുപ്പിന്‍െറ കണക്ക്. റബര്‍, വാഴ, കുരുമുളക്, ഏലം, തെങ്ങ്, കൊക്കോ എന്നിവയാണ് നശിച്ചതിലേറെയും.
ജില്ലയിലെ 16 പഞ്ചായത്തുകളിലായി ചെറുതും വലുതുമായ 46 ഉരുള്‍പൊട്ടലാണ് ഉണ്ടായത്. അതില്‍ വന്‍ നാശം വിതച്ചത് 18 എണ്ണമാണ്. ഇതിനുപുറമെ ശക്തമായ മണ്ണിടിച്ചിലും വന്‍ നാശത്തിന് ഇടയാക്കി. അടിമാലിയിലും വെള്ളിയാമറ്റത്തും വാഴത്തോപ്പിലുമായിരുന്നു കൂടുതല്‍ ഉരുള്‍പൊട്ടലുണ്ടായത്. തൊടുപുഴ താലൂക്കില്‍ 80 വീട് പൂര്‍ണമായി തകര്‍ന്നതായാണ് കണക്ക്. 448 വീട് ഭാഗികമായി നശിച്ചു.
മൂന്ന് ദിവസമായി മഴ മാറിനിന്നിരുന്നെങ്കിലും തിങ്കളാഴ്ച ജില്ലയില്‍ ശക്തമായി മഴ പെയ്തു. മഴ ശക്തമായാല്‍ ഇടുക്കിയുടെ പല ഭാഗത്തും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചെറുതോണി: അഞ്ചുപേര്‍ മരിച്ച ജില്ലാ ആസ്ഥാന പഞ്ചായത്തുകളില്‍ മാത്രം ഭീമമായ നഷ്ടമാണ് ഉണ്ടായത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിലെ വില്ളേജ് ഓഫിസുകളിലും കൃഷിഭവനുകളിലും നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ കുന്നുകൂടുകയാണ്. ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ ദുരന്തത്തിന്‍െറ കണക്കുകള്‍ ശേഖരിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിക്കുകയും ആവശ്യമായ തുക അനുവദിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. കൃഷിഭവനുകളില്‍ അപേക്ഷ സ്വീകരിച്ച് ചട്ടപ്പടി അന്വേഷണം നടത്തി കൃഷിക്കാരെ വെറുംകൈയോടെ പറഞ്ഞയക്കുന്ന സ്ഥിതിവിശേഷം ഇക്കാര്യത്തില്‍ ഉണ്ടാകരുതെന്ന് കര്‍ഷകര്‍ പറയുന്നു. ദുരിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും ജനപ്രതിനിധികള്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല.
രണ്ടുമാസമായി പെയ്യുന്ന മഴയില്‍ ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴ, വരിക്കമുത്തന്‍, വെണ്‍മണി, പട്ടയക്കുടി, വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറംകുടി, വട്ടമേട്, പെരുങ്കാല തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഈ കോളനികളില്‍ താമസിക്കുന്നവരില്‍ 30 ശതമാനം പേര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിയിട്ടില്ല. കനത്ത മഴയും മഴക്കാല രോഗങ്ങളം മൂലം നിരവധി പേര്‍ ദുരിതത്തിലാണ്

മെട്രോ സ്റ്റേഷനുകളുടെ പ്രാഥമിക രൂപരേഖ ഇന്ന് കൈമാറും

Posted: 12 Aug 2013 10:20 PM PDT

Subtitle: 
സ്റ്റേഷനുകളില്‍ സോളാര്‍ പാനലും മഴവെള്ള സംഭരണിയും
കൊച്ചി: കൊച്ചി മെട്രോയുടെ 17 സ്റ്റേഷനുകളുടെ പ്രാഥമിക രൂപരേഖ തയാര്‍. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ (ഡി.എം.ആര്‍.സി.) ഡിസൈന്‍ കണ്‍സള്‍ട്ടന്‍റായ ഈജിസ് തയാറാക്കിയ പ്രാഥമിക രൂപരേഖ സ്റ്റേഷനുകളുടെ രൂപകല്‍പന ചുമതലയുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്സ് കൊച്ചി ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക്് ചൊവ്വാഴ്ച കൈമാറും. 
മെട്രോയുടെ 22 സ്റ്റേഷനുകളില്‍ ശേഷിക്കുന്നവയുടെ രൂപരേഖയും അടുത്ത ദിവസങ്ങളിലായി  തയാറാകും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ആര്‍ക്കിടെക്റ്റ്സ് പ്രതിനിധികള്‍ അഞ്ചംഗങ്ങളായി തിരിഞ്ഞായിരിക്കും സ്റ്റേഷന്‍ രൂപകല്‍പന ചെയ്യുക. കേരളത്തിലെ കാലാവസ്ഥയുടെ പ്രത്യേകത കണക്കിലെടുത്ത് സ്റ്റേഷന്‍ രൂപകല്‍പന ചെയ്യണമെന്നും തിങ്കളാഴ്ച ചേര്‍ന്ന ആലോചന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.
 പ്രകൃതിദത്തമായ വെളിച്ചവും കാറ്റും സ്റ്റേഷനുകളില്‍ പരമാവധി ഉപയോഗപ്പെടുത്തും. കഴിയുന്നത്ര സോളാര്‍ പാനല്‍, മഴവെള്ള സംഭരണി എന്നിവ സ്റ്റേഷന്‍െറ ഭാഗമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
മികച്ചതും വ്യത്യസ്തവുമായ രീതിയില്‍ രൂപകല്‍പനയെന്നതിനൊപ്പം ചെലവ് നിശ്ചിത പരിധിക്കപ്പുറം പോകരുതെന്ന നിര്‍ദേശവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഓഫിസില്‍ ചേര്‍ന്ന യോഗം മുന്നോട്ടുവെച്ചു.
സ്റ്റേഷന്‍ രൂപകല്‍പനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കെ.എം.ആര്‍.എല്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, ഡയറക്ടര്‍ -പ്രോജക്ട്സ് മഹേഷ്കുമാര്‍,  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി സി.നജീബ്, പ്രസിഡന്‍റ് കൊച്ചുതൊമ്മന്‍, ഡി.എം.ആര്‍.സി., ഈജിസ് പ്രതിനിധികള്‍ പങ്കെടുത്തു.
 

നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ബൈലോ പരിഷ്കരിക്കും

Posted: 12 Aug 2013 10:13 PM PDT

ആലപ്പുഴ: നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ബൈലോ സമ്പൂര്‍ണമായി പരിഷ്കരിക്കുമെന്ന് സൊസൈറ്റി ചെയര്‍മാനും കലക്ടറുമായ എന്‍. പത്മകുമാര്‍ അറിയിച്ചു. 61ാമത് ജലോത്സവത്തിന്‍െറ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബൈലോ നിയമപരമായി കെട്ടുറപ്പുള്ളതാക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.  സൊസൈറ്റിക്ക് ലീഗല്‍ കണ്‍സള്‍ട്ടന്‍റിനെ ഏര്‍പ്പെടുത്താനും സ്ഥിരം ഓഫിസ് സജ്ജമാക്കാനും തീരുമാനമായി. അടുത്ത ജലോത്സവത്തിന് 10 മാസം മുമ്പുതന്നെ ഒരുക്കം തുടങ്ങും. 
ജനറല്‍ ബോഡിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കുകയും എല്ലാ മാസവും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുകയും ചെയ്യും. ജലോത്സവത്തിന്‍െറ നടത്തിപ്പിന് മാന്വല്‍ രൂപവത്കരിക്കാനും തീരുമാനമായി. നെഹ്റു പവിലിയന്‍െറ ഘടന മാറ്റാനും പ്രമുഖ വ്യക്തികള്‍ക്ക് തടസ്സംകൂടാതെ ജലമേള കാണാനുതകുന്ന രീതിയില്‍ ക്രമീകരണം നടത്താനുമുള്ള പ്രപ്പോസല്‍ തയാറാക്കുന്നതിന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. 
സ്റ്റാര്‍ട്ടിങ് സംവിധാനം കുറ്റമറ്റതാക്കുന്നതിന് ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കും. പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് ഇതിന്‍െറ ഏകോപന ചുമതല. സബ് കമ്മിറ്റികള്‍ ഇക്കഴിഞ്ഞ ജലമേളയുടെ കണക്കുകള്‍ രണ്ടാഴ്ചക്കകം ക്രമീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിലവിലെ ഉപസമിതികളുടെ ഘടനയും പ്രവര്‍ത്തനരീതിയും നവീകരിക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ചുമതലകള്‍ വിഭജിച്ച് റേസ് കമ്മിറ്റി പ്രത്യേകമായി ഏര്‍പ്പെടുത്തുന്നതും ഗതാഗതത്തിന് മാത്രമായി കമ്മിറ്റി രൂപവത്കരിക്കുന്നതും പരിഗണനയിലുണ്ട്.
കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സൊസൈറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ ആന്‍റണി ഡൊമിനിക്, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനറായ നഗരസഭാ  ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, സുവനീര്‍ കമ്മിറ്റി കണ്‍വീനറായ എ.ഡി.എം കെ.പി. തമ്പി, മുന്‍ എം.എല്‍.എമാരായ എ.എ. ഷുക്കൂര്‍, കെ.കെ. ഷാജു, പബ്ളിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ ദേവദത്ത് ജി. പുറക്കാട്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഉച്ചക്കഞ്ഞി അരി തിരിമറി; ഗോഡൗണ്‍ ഉടമയെ കണ്ടെത്താതെ അന്വേഷണം നിലച്ചു

Posted: 12 Aug 2013 09:56 PM PDT

കാസര്‍കോട്: സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് അനുവദിച്ച അരി സ്വകാര്യ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം എങ്ങുമെത്താതെ നിലച്ചു. ഒരുമാസം കഴിഞ്ഞിട്ടും ഗോഡൗണ്‍ ഉടമയെയോ അരി തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗോഡൗണിന്‍െറ വരാന്തയില്‍നിന്ന് ഒമ്പത് ചാക്ക് അരി പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ താലൂക്ക് സപൈ്ള ഓഫിസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അരി ചാക്കുകള്‍ പിടിച്ചെടുത്തത്.
ഉച്ചക്കഞ്ഞി വിതരണത്തിന് സ്കൂളുകളിലേക്ക് സൗജന്യമായി നല്‍കാന്‍ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് മാവേലി സ്റ്റോറുകളിലേക്ക് അനുവദിച്ച അരിയാണിതെന്ന് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. അവശ്യ സാധന നിയമപ്രകാരം പിടിച്ചെടുത്ത അരി റേഷന്‍കടയിലേക്ക് മാറ്റുകയും താലൂക്ക് സപൈ്ള ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണമാരംഭിച്ചത്. ഗോഡൗണ്‍ ഉടമയെ കണ്ടെത്താനായില്ലെന്ന കാരണത്താല്‍ അന്വേഷണം നിര്‍ത്തിവെച്ച സ്ഥിതിയാണ്.
കെട്ടിട നമ്പറുമായി നഗരസഭാ ഓഫിസില്‍ സമീപിച്ചിട്ടും ഗോഡൗണ്‍ ഉടമയുടെ പേരും വിവരങ്ങളും പൊലീസിന് ലഭ്യമായില്ലെന്നാണ് പറയുന്നത്.
അരി സ്വകാര്യ ഗോഡൗണിലേക്ക് മറിച്ചുവിറ്റ സ്കൂളധികൃതര്‍, ഇതിന് കൂട്ടുനിന്ന മാവേലി സ്റ്റോര്‍ ജീവനക്കാര്‍ എന്നിവരെയും കണ്ടെത്താനായില്ല. 
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ഞി വിതരണത്തിനായി അനുവദിക്കുന്ന അരിയില്‍ നല്ലൊരു വിഹിതം കരിഞ്ചന്തയിലേക്കാണ് എത്തുന്നത്.
മാവേലി സ്റ്റോറുകളില്‍നിന്ന് ഏറ്റെടുക്കുന്ന അരി നേരിട്ട് സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തുകയാണ് പതിവ്. ഇതിന് അധ്യാപകരും ചുമട്ടുതൊഴിലാളികളും ഉള്‍പ്പെട്ട റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത് കൃത്യമായി പരിശോധിക്കാന്‍ സംവിധാനമില്ല. വല്ലപ്പോഴും പരാതികളോ രഹസ്യ സന്ദേശങ്ങളോ ലഭിച്ചാല്‍ മാത്രമാണ് പരിശോധന. അരി പിടിച്ചെടുത്താലും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ നടപടി അവസാനിക്കുകയാണ്.
 

നെന്മേനി പഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള ഇടതുനീക്കം പാളി

Posted: 12 Aug 2013 09:48 PM PDT

Subtitle: 
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്‍റ്
സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തില്‍ 2013-14 വാര്‍ഷിക പദ്ധതി ഭരണ സമിതി അട്ടിമറിച്ചെന്ന പ്രതിപക്ഷ മെംബര്‍മാരുടെ ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ മുരളിയും, വൈസ് പ്രസിഡന്‍റ് കെ.ആര്‍. സാജനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫ് മെംബര്‍മാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍പെടുത്തി ദൈ്വവാര്‍ഷിക പദ്ധതി ആവിഷ്കരിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് കരട് പദ്ധതി നിര്‍ദേശങ്ങള്‍ തയാറാക്കി ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്ത ശേഷം 2012 സെപ്റ്റംബര്‍ 17ന് ചേര്‍ന്ന വികസന സെമിനാറിലും ചര്‍ച്ച നടത്തിയാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്. ജില്ലാ പ്ളാനിങ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് നിയമാനുസൃതം അംഗീകാരം നേടുകയും ചെയ്തു. പദ്ധതി നിര്‍ദേശങ്ങളില്‍ വന്ന ചുള്ളിയോട്, ഷോപ്പിങ് കോംപ്ളക്സ് രണ്ടാംനില നിര്‍മാണം ഒഴിവാക്കേണ്ടി വന്നത് പദ്ധതിക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ്. കഴിഞ്ഞ ഇടതുഭരണത്തില്‍ നടന്ന ഒന്നാംനില നിര്‍മാണത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് പദ്ധതി അപ്രാപ്യമാക്കിയത്.  വനിതാ യൂനിറ്റുകള്‍ക്കുള്ള ചെണ്ടമേളം പരിശീലനം, മുള-ഈറ്റ, വാഴനാര് ഉല്‍പന്ന യൂനിറ്റുകള്‍, കൂണ്‍കൃഷി പദ്ധതി എന്നിവ ഒഴിവാക്കേണ്ടി വന്നത് സര്‍ക്കാറിന്‍െറ സബ്സിഡി മാര്‍ഗനിര്‍ദേശങ്ങളില്ലാത്തതുമൂലമാണ്. ഇതെല്ലാം പ്രതിപക്ഷ മെംബര്‍മാരടക്കം പങ്കെടുത്ത സെമിനാറില്‍ അംഗീകരിക്കപ്പെട്ടതുമാണ്.
2013-14 വാര്‍ഷിക പദ്ധതിയിലേക്ക് നിലവില്‍ നിശ്ചയിച്ചതിലും പത്തുശതമാനം കൂടി അധികരിച്ച തുക അനുവദിച്ചപ്പോള്‍ മുന്‍ഗണനാ ക്രമത്തില്‍ ഗ്രാമസഭകളില്‍ മുന്‍ഗണന നല്‍കിയ ഏഴ് റോഡുകളുടെ വിപുലീകരണം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് താമസിക്കുന്ന വാര്‍ഡില്‍ റോഡ് അംഗീകരിച്ചത് മുന്‍ഗണനാ ക്രമം പാലിച്ചുതന്നെയാണ്. 2013 ഫെബ്രുവരി 26ന് ചേര്‍ന്ന വിശകലന സമിതി നിര്‍ദേശിച്ച പദ്ധതികള്‍ മാര്‍ച്ച് 15ന് വികസനകാര്യ സ്ഥിരം സമിതിയും 16ന് പഞ്ചായത്ത് ഭരണ സമിതിയും അംഗീകരിച്ചതാണ്. ഇവിടെയെല്ലാം പ്രതിപക്ഷ മെംബര്‍മാരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. 
ഭരണപക്ഷത്തുനിന്ന് ഒരു മെംബറെ അടര്‍ത്തിമാറ്റി യു.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള ഇടതുപക്ഷത്തിന്‍െറ ഗൂഢനീക്കം പരാജയപ്പെട്ടതാണ് ഭരണ സമിതിക്കെതിരെ അടിസ്ഥാന രഹിത ആരോപണങ്ങളുമായി മുമ്പോട്ടുവരാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചതെന്ന് പ്രസിഡന്‍റ് പറഞ്ഞു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP