ഖവാലിയെ മാറ്റിയെഴുതിയ ഇതിഹാസം Madhyamam News Feeds | ![]() |
- ഖവാലിയെ മാറ്റിയെഴുതിയ ഇതിഹാസം
- ചികിത്സ തുടങ്ങി; ശാഇരി സന്തുഷ്ടന്‍
- ഫ്ളാറ്റ് ടി.വിക്ക് 36.05 ശതമാനം നികുതി; പ്രവാസിക്ക് വീണ്ടും തിരിച്ചടി
- ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്ച അടുത്ത മാസം
- ബഹ്റൈനും ഫിലിപ്പൈന്‍സും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു
- പാകിസ്താന്‍ വെള്ളിയാഴ്ച 338 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും
- കൗമാര മേളം; ആഘോഷത്തില്‍ മുങ്ങി ഖൈറാനിലെ രാവ്
- ‘ഹയര്‍’ കഴിഞ്ഞു; ഇനി ‘ഫയര്‍’?
- ഇന്ത്യയുടെ ഐ.എന്‍.എസ് വിക്രാന്ത് ഭീഷണിയെന്ന് ചൈന
- സര്‍ക്കാര്‍ ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിച്ചു
Posted: 21 Aug 2013 12:27 AM PDT Image: ![]() വെറും നാല്‍പത്തെട്ടു വയസുവരെ മാത്രം ജീവിച്ച നുസ്രത്ത് ഫത്തേഹ് അലിഖാന്‍ എന്ന പാകിസ്ഥാനി ഗായകന്‍ തന്‍്റെ ഹൃസ്വജീവിതംകൊണ്ട് മാറ്റിമറിച്ചത്് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഖവാലി സംഗീതത്തിന്‍്റെ സ്വീകാര്യതയെയാണ്്. ലോകപ്രശസ്ത സംഗീതഞ്ജന്‍ ഫത്തേഹ് അലിഖാന്‍്റെ പുത്രനായ നുസ്രത്തിന്‍്റെ കുടുംബത്തിനുതന്നെ 600 വര്‍ഷം നീളുന്ന ഖവാലി പാരമ്പര്യമാണുള്ളത്. എന്നും വീട്ടില്‍ സംഗീതവിരുന്നാണ്. ഒരുപാട് അംഗങ്ങളുള്ള വീട്ടില്‍ എവരും പാട്ടുകാരും ഉപകരണസംഗീതജ്ഞരും മാത്രം. എന്നാല്‍ നുസ്രത്തിന്‍്റെ ഭാഗധേയം മാറ്റിമറിക്കപ്പെട്ടേനെ. തന്‍്റെ പ്രശസ്തിയെപ്പറ്റി അധികം ബോധവാനായിരുന്നില്ല ഫത്തേഹ് അലി ഖാന്‍. അദ്ദേഹം കരുതിയത് ഖവാലി സംഗീതജ്ഞര്‍ക്ക് വലിയ വിലയൊന്നും ഇല്ളെന്നാണ്. അതിനാല്‍ അഞ്ചാമത്തെ മകനായ നുസ്രത്തിനെ അദ്ദേഹം സംഗീതത്തിന്‍്റെ വഴിയേ വിട്ടില്ല. പകരം മകനെ ഡോക്ടറാക്കാനായിരുന്നുആഗ്രഹം. എന്നാല്‍ ആ ആഗ്രഹം സഫലമാകും മുമ്പേ 63ാം വയസില്‍ അദ്ദേഹം വിട പറഞ്ഞു. എന്നാല്‍ അതിനോടകം നുസ്രത്ത് തന്‍്റെ പതിനാറാം വയസില്‍ ഒരു സംഗീതഞ്ജനായിക്കഴിഞ്ഞിരുന്നു. പിതാവിന്‍്റെ നാല്‍പതാം മരണാനന്തര ദിവസം നുസ്രത്ത് പൊതുവേദിയില്‍ പാടി. തുടര്‍ന്ന് പിതാവിന്‍്റെ അനുജന്‍മാരായ മുബാറക് അലി ഖാനും സല്‍മത്ത് അലിഖാനും ചേര്‍ന്ന് കൂടുതല്‍ സംഗീതം പഠിപ്പിച്ചു. നൂറ്റാണ്ടുകള്‍ മുമ്പ പ്രാദേശികമായി രൂപപ്പെട്ട ഖവാലി സംഗീതത്തിന്‍്റെ എറ്റവും വലിയ പ്രചാരകര്‍ ഫത്തേഹ് കുടുംബമാണ്. എന്നാല്‍ കവാലി ലോകം കേട്ടത് നുസ്രത്തിലൂടെയാണ്. പാരമ്പര്യത്തില്‍ മാത്രം ഊന്നി നിന്ന സംഗീതരൂപത്തില്‍ നിന്ന് ആദ്യം ഫ്യൂഷന്‍ സംഗീതം ഉണ്ടാക്കുന്നതും അതിന് ആഗോളപരിവേഷം ചമയ്ക്കുന്നതും അദ്ദേഹമാണ്. ഒരുപാകിസ്ഥനിയായി ഇന്‍ഡ്യക്കാര്‍ക്ക് നുസ്രത്തിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ഡ്യന്‍ സംഗീതുേവദികളില്‍ മാത്രമല്ല, സിനിമയിലും പരീക്ഷണസംഗീതങ്ങളിലും ആല്‍ബങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. എ.ആര്‍.റഹ്മാനുമായ ചേര്‍ന്ന് അദ്ദേഹമുണ്ടാക്കിയ ‘ഗുരൂസ് ഓഫ് പീസ്’, ജാവേദ് അക്തറുമായി ചേര്‍ന്നുള്ള ‘സംഗം’ തുടങ്ങിയ ആല്‍ബങ്ങള്‍ സംഗീതത്തിന്‍്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കാട്ടിത്തന്നു. പാകിസ്ഥാനി സിനിമയിലും ഹോളിവുഡ് സിനിമയിലും പശ്ചാത്തലമൊരുക്കിയ അദ്ദേഹത്തിന് ഇന്‍ഡ്യന്‍ സിനിമിലെ പല ഓഫറുകളും നിരസിക്കേണ്ടി വന്നു. എന്നാല്‍ ശേഖര്‍ കപൂറിന്‍്റെ ‘ബന്‍ഡിറ്റ് ക്വീന്‍’ അതിജീവനത്തിന്‍്റെ, സമരതീഷ്ണതയുടെ സംഗീതം കേള്‍പ്പിച്ചു തന്നു. കടുത്ത പ്രമേഹരോഗിയും പിന്നീട് വൃക്കരോഗിയുമായിത്തീര്‍ന്ന അദ്ദേഹം വിദേശത്തുവച്ചാണ് മരിന്നത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രിയക്കായി അമേരിക്കയിലേക്ക് പോകാവെ ഹൃദയാഘാതം വന്നായിരുന്നു ആ മഹാഗായകന്‍ വിടപറഞ്ഞത്്. ശബദത്തിന്‍്റെ റേഞ്ചില്‍ ലേകത്തെ ഞെട്ടിച്ച നുസ്രത്ത് അവസാന കാലത്ത് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം; ‘എന്‍്റെ ശരീരത്തെ എന്തുവേണമെകിലും ചെയ്തുകൊള്ളൂ; പക്ഷേ എന്‍്റെ ശബ്ദം നഷ്ടപ്പെടുത്തരുതേ’. രാജ്യത്തിന്‍്റെയും ഭൂഖണ്ഡങ്ങളുടെയും അതിരുകള്‍ ഭേദിച്ചതായിരുന്നു ആ ശബ്്ദം; മത- രാഷ്ട്രഭേദങ്ങളെ ഹൃദയസംഗീതംകൊണ്ട് ഒന്നാക്കിയതായിരുന്നു ആ തേനൂറുന്ന ശബ്ദം. ഒരു സംഗീതരൂപത്തിന്‍്റെ ദേശാന്തര അംഗീകാരത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഒരു സംഗീതജ്ഞന്‍െറ ഹൃദയത്തില്‍ നിന്ന് ഉതിരുന്നതായിരുന്നു അത്. ആ ശബ്ദം അദ്ദേഹത്തിന്‍്റെ കണ്ഠനാളത്തില്‍ നിന്ന് വേറിട്ടുപോയിട്ട് ഈ മാസം പതിനാറു വര്‍ഷമാകുന്നു. ഹിന്ദുസ്ഥാനി പാരമ്പര്യത്തില്‍ കവാലിയും ഗസലുമൊക്കെ പാടുന്ന ആയിരക്കണക്കിന് സംഗീതജ്ഞരുടെയിടയില്‍ എറ്റവും സ്വീകാര്യനായയരുന്നു നുസ്രത്ത്. സി.എന്‍.എന്‍ ഒരിക്കല്‍ നടത്തിയ ലോകത്തെ കഴിഞ്ഞ അന്‍പതുവര്‍ഷത്തെ ഏറ്റവും വലിയ ഗായകരെ കണ്ടത്തൊനുള്ള സര്‍വേയില്‍ ലോകത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേരില്‍ ഒരാള്‍ നുസ്രത്ത് ആയിരുന്നു. മറ്റെരു വിദേശ ആരാധകന്‍ അദ്ദേഹത്തെ എല്‍വിസ് പ്രിസ്റ്റ്ലി എന്ന് വിശേഷിപ്പിച്ചു. ലോകസംഗീതത്തിന്‍്റെ നിറുകില്‍ നിന്ന് കാലം അദ്ദേഹത്തെ വിളച്ചത് വളരെ നേരത്തെയായിപ്പോയി എന്ന ദുഖം അദ്ദേഹത്തിന്‍്റെ ആരാധകരില്‍ ഇന്നും നോവു പടര്‍ത്തുന്നു. features: Facebook Twitter |
ചികിത്സ തുടങ്ങി; ശാഇരി സന്തുഷ്ടന്‍ Posted: 20 Aug 2013 11:57 PM PDT Image: ![]() റിയാദ്: അമിതവണ്ണം മൂലം ദേഹാസ്വാസ്ഥ്യം ബാധിച്ചതിനെ തുടര്‍ന്ന് സൗദി ഭരണാധികാരിയുടെ പ്രത്യേകനിര്‍ദേശ പ്രകാരം റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജീസാനിലെ ഖാലിദ് മുഹ്സിന്‍ ശാഇരി (22)യുടെ ചികിത്സ തുടങ്ങി. ആശുപത്രിയിലെത്തി ചികിത്സ തുടങ്ങാനായതില്‍ ശാഇരി സന്തുഷ്ടി പ്രകടിപ്പിച്ചു. വൈദ്യചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളിലൊന്നാണ് ശാഇരിയുടെ രോഗപ്രതിഭാസവും കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ചികിത്സയുമെന്ന് മെഡിക്കല്‍ സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജനറല്‍ ഡോ. മഹ്മൂദ് ബിന്‍ അബ്ദുല്‍ജബ്ബാര്‍ യമാനി പറഞ്ഞു. ആശുപത്രിയിലെ പ്രത്യേകവാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിന്‍െറ നില തൃപ്തികരമാണെന്നും വിദഗ്ധപരിശോധനക്ക് വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. |
ഫ്ളാറ്റ് ടി.വിക്ക് 36.05 ശതമാനം നികുതി; പ്രവാസിക്ക് വീണ്ടും തിരിച്ചടി Posted: 20 Aug 2013 11:45 PM PDT Image: ![]() ദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അനുവദിച്ച ബാഗേജിന്‍െറ തൂക്കം 30 കിലോയില്‍ നിന്ന് 20 ആക്കികുറച്ചതിന് പിന്നാലെ പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വീണ്ടും ഇരുട്ടടി. വിദേശത്തുനിന്ന് ഫ്ളാറ്റ് സ്ക്രീന്‍ ടി.വി (പ്ളാസ്മ,എല്‍.ഇ.ഡി,എല്‍.സി.ഡി) കൊണ്ടുവരാന്‍ 36.05 ശതമാനം നികുതി ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്. |
ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്ച അടുത്ത മാസം Posted: 20 Aug 2013 11:24 PM PDT Image: ![]() വാഷിങ്ടണ്‍: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 27ന് വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശനത്തിന്‍്റെ മുന്നോടിയായി, ശിവശങ്കര്‍ മോനോന്‍, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് മുമ്പ് 2009ലാണ് മന്‍മോഹന്‍ സിങ് അമേരിക്ക സന്ദര്‍ശിച്ചത്. തൊട്ടടുത്ത വര്‍ഷം ബറാക് ഒബാമ ഇന്ത്യയിലത്തെിയിരുന്നു.
|
ബഹ്റൈനും ഫിലിപ്പൈന്‍സും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു Posted: 20 Aug 2013 11:18 PM PDT Image: ![]() മനാമ: ബഹ്റൈനും ഫിലിപ്പൈന്‍സും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളില്‍ യോജിച്ച് മുന്നോട്ട് നീങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് ഇടക്കിടെ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ മന്ത്രിമാരായ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും ദെല്‍ റൊസാരിയോയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ഫെബ്രുവരിയില്‍ മനിലയില്‍ സംയുക്ത യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ ഇപ്പോള്‍ പഠനത്തിലിരിക്കുന്ന നിരവധി കരാറുകളില്‍ ഒപ്പുവെക്കും. |
പാകിസ്താന്‍ വെള്ളിയാഴ്ച 338 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും Posted: 20 Aug 2013 11:16 PM PDT Image: ![]() മുംബൈ: പാക് ജയിലില്‍ കഴിയുന്ന 338 ഇന്ത്യന്‍ തടവുകാരെ വെള്ളിയാഴ്ച മോചിപ്പിക്കും. മത്സ്യബന്ധനതൊഴിലാളികളും കുട്ടികളുമടങ്ങുന്ന 338 തടവുകാരെ മോചിപ്പിച്ച് വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍്റെ ഭാഗമായാണ് നടപടി. |
കൗമാര മേളം; ആഘോഷത്തില്‍ മുങ്ങി ഖൈറാനിലെ രാവ് Posted: 20 Aug 2013 11:00 PM PDT Image: ![]() കുവൈത്ത് സിറ്റി: പാരമ്പര്യത്തിന്‍െറ തനിമ നിലനിര്‍ത്താന്‍ മുത്തുതേടിയിറങ്ങിയ കൗമാരക്കാരുടെ ആഘോഷമായിരുന്നു ഞായറാഴ്ച രാത്രി ഖൈറാന്‍ ദ്വീപില്‍. സാധാരണ ദിവസങ്ങളില്‍ നിശ്ശബ്ദത മുറ്റി നില്‍ക്കുന്ന ഖൈറാനില്‍ രാവന്തിയോളം ആട്ടവും പാട്ടും മേളവും മുഴങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും സംഘാടകരുമെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഖൈറാനിന്‍െറ തീരത്ത് ഉത്സവത്തിന്‍െറ പ്രതീതിയായിരുന്നു. |
Posted: 20 Aug 2013 10:31 PM PDT Image: ![]() സ്ഥിര ജോലി ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന നാട്ടില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നിയമനം കിട്ടാന്‍ സാധ്യതയുള്ള ‘ഹയര്‍ ആന്‍ഡ് ഫയര്‍’ വന്നപ്പോഴും നമുക്ക് സന്തോഷമായിരുന്നു. കരാര്‍ നിയമനമാണെങ്കിലും ഉയര്‍ന്ന ശമ്പളം കിട്ടിയാല്‍ മതിയല്ലോ. കമ്പനികള്‍ പലതും മാറി നടന്ന് ചെറുപ്പത്തിലേ മികച്ച തസ്തികകളിലെത്തിയ ചെറുപ്പക്കാര്‍ പക്ഷേ ഇപ്പോള്‍ ആശങ്കയിലാണ്. ഹയര്‍ (ജോലിക്കെടുക്കലുകള്‍) കുറയുകയും ഫയര്‍ (പുറത്താക്കല്‍) കൂടുകയും ചെയ്തതോടെയാണിത്. |
ഇന്ത്യയുടെ ഐ.എന്‍.എസ് വിക്രാന്ത് ഭീഷണിയെന്ന് ചൈന Posted: 20 Aug 2013 10:15 PM PDT Image: ![]() ബെയ്ജിങ്: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് ഭീഷണിയാണെന്ന് ചൈന. ജപ്പാന്‍ നീറ്റിലിറക്കിയിരുന്ന ഏറ്റവും വലിയ വിമാനവാഹിനി കപ്പലിനുശേഷം ചൈനക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ഐ.എന്‍.എസ് വിക്രാന്തെന്ന് ബുധനാഴ്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
|
സര്‍ക്കാര്‍ ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിച്ചു Posted: 20 Aug 2013 09:43 PM PDT Image: ![]() തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പത്താം ക്ളാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു. ഭാഷാന്യൂനപക്ഷ വകുപ്പിന്‍്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത്. ജൂലൈ 24ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. പത്താം ക്ളാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മലയാളത്തില്‍ യോഗ്യതാ പരീക്ഷ പാസായിരിക്കണമെന്നായിരുന്നു ചട്ടം. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും ഒൗദ്യോഗിക ഭാഷാവകുപ്പും തീരുമാനത്തോട് യോജിക്കുകയും വിഷയത്തില്‍ പി.എസ്.സിയുടെ ശിപാര്‍ശ ആരായുകയും ചെയ്തിരുന്നു. സ്കൂള്‍ തലത്തില്‍ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം മിഷന്‍്റെ കീഴിലുള്ള സീനിയര്‍ ഹയര്‍ ഡിപ്ളോമ പാസാകണം. എന്നാല്‍ ക്ളാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കും. നിലവില്‍ സേവനമനുഷ്ഠിക്കുന്നവരെയും ഒഴിവാക്കാം. ഇതിനനുസരിച്ച് ചട്ടത്തില്‍ ഭേദഗതി വരുത്താമെന്നുമായിരുന്നു പി.എസ്.സിയുടെ ശുപാര്‍ശ. ചട്ടം ഭേദഗതിക്കായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി ഫയല്‍ മന്ത്രിസഭായോഗത്തിന്‍്റെ പരിഗണനയ്ക്കുവന്നപ്പോഴാണ് സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന നിര്‍ദേശം തന്നെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment