സ്വാഗതം
WELCOME

News Update..

Thursday, August 1, 2013

എയര്‍ഹോണ്‍ വേട്ട ഇന്നുമുതല്‍ Madhyamam News Feeds

എയര്‍ഹോണ്‍ വേട്ട ഇന്നുമുതല്‍ Madhyamam News Feeds

Link to

എയര്‍ഹോണ്‍ വേട്ട ഇന്നുമുതല്‍

Posted: 01 Aug 2013 12:04 AM PDT

കോഴിക്കോട്: സ്വകാര്യ ബസുകളിലെയും ലോറികളിലെയും എയര്‍ഹോണ്‍ ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്സിങ്ങിന്‍െറ ഉത്തരവ്. ഇതനുസരിച്ച് ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ജില്ലയില്‍ എയര്‍ഹോണ്‍ വേട്ട നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
ബസ്സ്റ്റാന്‍ഡുകളിലും റോഡിലും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ആര്‍.ടി.ഒ രാജീവ് പുത്തലത്ത് അറിയിച്ചു. എയര്‍ഹോണ്‍ പിടിക്കപ്പെട്ടാല്‍ ആദ്യം പിഴ ഈടാക്കും.
ഇതേ വാഹനത്തില്‍ വീണ്ടും എയര്‍ഹോണ്‍ കണ്ടാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ  പറഞ്ഞു. ബസ്സ്റ്റാന്‍ഡുകളില്‍ ബാച്ച് അടിസ്ഥാനത്തില്‍ രാത്രിയും പകലും തുടര്‍ച്ചയായി പരിശോധിക്കും. കോഴിക്കോടിനെ എയര്‍ഹോണ്‍രഹിത ജില്ലയാക്കുകയാണ് ലക്ഷ്യം.
നിരോധിച്ച എയര്‍ഹോണ്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വാഹനപരിശോധനക്ക് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഉത്തരവിട്ടത്. ഹോണ്‍ ശബ്ദം കൂടുന്നതനുസരിച്ച് ബസ്-ലോറി ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതായാണ് പഠനം. എയര്‍ഹോണ്‍ മുഴക്കിയാല്‍ മറ്റ് വാഹനങ്ങള്‍ വഴിമാറുമെന്ന ധാരണയില്‍ വേഗത വര്‍ധിപ്പിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി സംസ്ഥാനതല പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വാഹനങ്ങളില്‍ എയര്‍ഹോണ്‍ കണ്ടാല്‍ യാത്രക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. രജിസ്ട്രേഷന്‍ നമ്പറടക്കം ആര്‍.ടി.ഒ, കോഴിക്കോട്, സിവില്‍സ്റ്റേഷന്‍-673020 എന്ന വിലാസത്തില്‍ അറിയിക്കണം. പരാതികള്‍ 8547639011 നമ്പറില്‍ എസ്.എം.എസും ചെയ്യാം.

മന്ത്രിസഭാ പുനഃസംഘടന: ലീഗ് നേതാക്കളും മാണിയും ദല്‍ഹിയിലേക്കില്ല

Posted: 31 Jul 2013 11:51 PM PDT

Image: 

കോഴിക്കോട്: മന്ത്രി സഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ലീഗ് നേതാക്കളും കെ.എം മാണിയും  ദല്‍ഹിയിലേക്കില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോഴിക്കോട് ലീഗ് ഹൗസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലീഗ് നേതാക്കള്‍ ദല്‍ഹിയിലേക്കില്ലെന്നറിയിച്ചത്. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് ദല്‍ഹി യാത്ര ഒഴിവാക്കിയതെന്നാണ് ലീഗിന്റെ ഔദ്യോഗിക വിശദീകരണം.

പുന:സംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകളെല്ലാം പുര്‍ത്തിയായെന്നും തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും ലീഗ് ഹൗസിലെ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. അന്തിമ തീരുമാനം ഹൈകമാന്‍ഡിന്റേതാണ്. ലീഗ് ഹൗസിലേത് സൗഹൃദസംഭാഷണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ പരിപാടികളില്‍ സംബന്ധിച്ച ശേഷം മുഖ്യമന്ത്രി ഇന്ന് ദല്‍ഹിയിലേക്ക് തിരിക്കും.

ഖത്തര്‍ ലോകകപ്പിനെതിരെ പരാമര്‍ശവുമായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് തലവനും

Posted: 31 Jul 2013 11:23 PM PDT

Image: 

ദോഹ: ഖത്തര്‍ 2022 ലോകകപ്പിനെതിരെ രംഗത്തുവന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചീഫ് എക്സിക്യുട്ടീവ് റിച്ചാര്‍ഡ് സ്കുഡമോറിനെതിരെ ഖത്തറിലെ ഫുട്ബാള്‍ ആരാധകരുടെ പ്രതിഷേധം. 2022 ഫിഫ ലോകകപ്പ് ഫുടബാള്‍ ടൂര്‍ണമെന്‍റ് തണുപ്പുകാലത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും ലോകകപ്പ് വേദി ഖത്തറില്‍ നിന്ന് മാറ്റുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്യുമെന്നുമാണ് അദ്ദേഹം തിങ്കളാഴ്ച പറഞ്ഞത്.
ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ പതിവ് വിമര്‍ശകനായ സ്കുഡമോര്‍  ലോകകപ്പ് മല്‍സരങ്ങള്‍ തണുപ്പുകാലത്തേക്ക് മാറ്റുന്നത് ഫിഫ ആലോചിക്കുമെന്ന ബ്ളാറ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു. എന്നാല്‍, ടൂര്‍ണമെന്‍റ് സമയം മാറ്റുന്നതിനെ പ്രതിരോധിക്കുന്നതിനൊപ്പം ഖത്തറില്‍ നിന്ന് മാറ്റുന്നതിനും കഴിയുന്നതെല്ലാം ചെയ്യുമെന്ന അദ്ദേഹത്തിന്‍െറ പ്രതികരണം അതിരുകടന്നതായി ഖത്തറിലെ ഫുട്ബാള്‍ പ്രേമികള്‍ അഭിപ്രായപ്പെട്ടു.
പ്രശസ്ത അറബ് സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റായ ഖത്തര്‍ ഷെയറില്‍ ഒരു ആരാധകന്‍ പ്രതികരിച്ചത് ലോകകപ്പ് വേദി ഖത്തറിന് പുറത്തേക്ക് മാറ്റുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നാണ്. ഖത്തറില്‍ ടൂര്‍ണമെന്‍റ് നടത്തുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഏറ്റവും ഭംഗിയായി നടത്തികാണിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ നിരവധി പേര്‍ ഇത്തരം അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ടൂര്‍ണമെന്‍റ് തണുപ്പ് കാലത്തേക്ക് മാറ്റുന്നതിനെ എതിര്‍ക്കാന്‍ പരമാവധി പിന്തുണ നേടാന്‍ ശ്രമിക്കുമെന്നും സ്കുഡമോര്‍ പറഞ്ഞു. വേനലാണ് ലോകകപ്പിന്‍െറ ശരിയായ സമയം. ഈ സമയത്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ടൂര്‍ണമെന്‍റ് നടത്താനാവുന്നില്ലെങ്കില്‍ വേദി മറ്റേതെങ്കിലും രാജ്യത്തിന് കൈമാറണമെന്നാണ് അദ്ദേഹത്തിന്‍െറ വാദം.
2010ല്‍ ഫിഫ എക്സിക്യുട്ടീവ് യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആസ്ട്രേലിയ, ജപ്പാന്‍, സൗത്ത് കൊറിയ, യു.എസ് എന്നീ രാജ്യങ്ങളെ മറികടന്നാണ് ഖത്തര്‍ ലോകകപ്പിനുള്ള വേദി സ്വന്തമാക്കിയത്. തണുപ്പുകാലത്ത് ഇംഗ്ളിഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നടക്കുന്നതിനാലാണ് സ്കുഡമോര്‍ സെപ് ബ്ളാറ്ററുടെ അഭിപ്രയത്തിനെതിരെ രംഗത്തുവന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍, ഖത്തറില്‍ നിന്ന് വേദി മാറ്റണമെന്ന അദ്ദേഹത്തിന്‍െറ അഭിപ്രയാത്തിനെതിരെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ ഖത്തര്‍ ആരാധകരുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
2022 ഫുട്ബാള്‍ ലോകകപ്പിന് ഖത്തര്‍ വേദിയാക്കിയതിനെതിരായ പരാമര്‍ശവുമായി ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ തിയോ ഷ്വാന്‍സിഗറും രംഗത്തു വന്നിരുന്നു. 2022 ലോകകപ്പ് വേദി ഖത്തറിന് സമ്മാനിച്ചത് ‘പ്രകടമായ തെറ്റ്’ ആയെന്നാണ് അദ്ദേഹം പറഞ്ഞത്.
ലോകകപ്പ് വേദി ഖത്തര്‍ മറ്റേതെങ്കിലും രാജ്യത്തിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ് ബ്ളാറ്ററുടെ നിര്‍ദേശം നടപ്പാക്കിയാല്‍ അത് തണുപ്പുകാലത്ത് നടക്കുന്ന യൂറോപ്യന്‍ ലീഗ് മല്‍സരങ്ങളെ ബാധിക്കുമെന്നും ജര്‍മ്മന്‍ ഫുട്ബാളിന്‍െറ ഐക്യത്തിന് തന്നെ ഭീഷണിയായിരിക്കുമന്നുമായിരുന്നു ഷ്വാന്‍സിഗറുടെ പ്രതികരണം.

ബാഗേജ് വെട്ടിക്കുറക്കല്‍; എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ ദുരൂഹത

Posted: 31 Jul 2013 11:11 PM PDT

Image: 

ദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് 30 കിലോയില്‍ നിന്ന് 20 ആയി കുറച്ച നടപടി നിലവിലുള്ള യാത്രക്കാരെ കൂടി ഇല്ലാതാക്കാനും സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുമാണെന്ന് ആരോപണമുയരുന്നു. സീസണ്‍ അവസാനിക്കുന്ന സമയത്ത് മറ്റു വിമാനക്കമ്പനികളെല്ലാം ലഗേജ് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇങ്ങനെയൊരു തീരുമാനമെടുത്തത് ദുരൂഹമാണെന്ന് ട്രാവല്‍ ഏജന്‍സികളും പ്രവാസി സംഘടനകളും കുറ്റപ്പെടുത്തുന്നു.
185 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലോഡ് കൂടുതലായതിനാല്‍ 165ല്‍ താഴെ യാത്രക്കാരുമായാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നതെന്നും 15 മുതല്‍ 20 വരെ യാത്രക്കാരെ അധികം കൊണ്ടുപോകുന്നതിനാണ് ബാഗേജ് കുറച്ചതെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ലോഡ് പെനാല്‍റ്റി എന്ന സാങ്കേതിക ന്യായവും അവര്‍ നിരത്തുന്നു. എന്നാല്‍, നിലവില്‍ ഗള്‍ഫില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബജറ്റ് വിമാനങ്ങളായ എയര്‍ അറേബ്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഫൈ്ള ദുബൈ തുടങ്ങിയവയെല്ലാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലേക്കും 30 മുതല്‍ 40 കിലോവരെ ബാഗേജുമായി പറക്കുമ്പോഴാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 10 കിലോ കുറച്ചിരിക്കുന്നത്.
ബജറ്റ് വിമാനങ്ങളല്ലാത്ത എമിറേറ്റ്സ്, ജെറ്റ് എയര്‍വേസ്, ശ്രീലങ്ക തുടങ്ങിയവ 35 കിലോ മുതല്‍ 40 കിലോ വരെ ബാഗേജുകളുമായാണ് സര്‍വീസ് നടത്തുന്നത്.
ബജറ്റ് വിമാനം എന്ന പേരിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നതെങ്കിലും മറ്റു വിമാനങ്ങളില്‍ നിന്ന് നിരക്കത്തില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ആഗസ്റ്റ് 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പോകുന്നവര്‍ 20 കിലോയില്‍ കൂടുതല്‍ ബാഗേജുണ്ടെങ്കില്‍ കിലോക്ക് 40 ദിര്‍ഹം നല്‍കണമെന്നാണ് ഉത്തരവ്. രണ്ടു മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളെയാണ് ഈ രീതിയില്‍ എയര്‍ ഇന്ത്യ പരീക്ഷിക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന് രണ്ട് തരം ടിക്കറ്റുകളുണ്ട്. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ളക്സി ഫെയര്‍ എന്നിവ. എക്സ്പ്രസ് ഫ്ളക്സി ടിക്കറ്റിന് കുടിയ നിരക്കാണ്. എന്നാല്‍ ഈ യാത്രക്കാര്‍ക്ക് 30 കിലോ കൊണ്ടു പോകാന്‍ അനുമതിയുണ്ട്. എക്സ്പ്രസ് വാല്യു ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. ഇവര്‍ക്ക് 20 കിലോ ബാഗേജാക്കിയാല്‍ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 2005 മുതലാണ് പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സപ്രസ് സര്‍വീസ് തുടങ്ങിയത്. 30 കിലോ ബാഗേജ് കൊണ്ടു പോകാനുള്ള സൗകര്യമായിരുന്നു യാത്രക്കാരെ പ്രധാനമായും എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഇന്ത്യയുടെ ഔദ്യാഗിക വിമാനക്കമ്പനി തന്നെ ബാഗേജ് കുറച്ചാല്‍ മറ്റു കമ്പനികളും അധികം വൈകാതെ ഈ പാത പിന്തുടരും.
പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്ന തീരുമാനത്തിനെതിരെ ഗള്‍ഫില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തിലിടപെടുമെന്നും വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ അധികൃതരുടെ ഇടപെടലുണ്ടാവുമെന്നും എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിക്കുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷ.
 

രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍; സൗദി റിയാലിന്‍െറ മൂല്യം 16.10

Posted: 31 Jul 2013 10:59 PM PDT

Image: 

റിയാദ്: ഇന്ത്യന്‍ രൂപ ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനെ നേരിട്ടപ്പോള്‍ സൗദി റിയാല്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളുടെ മൂല്യം കുതിച്ചുയര്‍ന്നു. രാവിലെ മുംബൈയില്‍ വിപണി ഉണര്‍ന്നപ്പോള്‍ തന്നെ 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തി രൂപ കനത്ത തകര്‍ച്ചയെ നേരിടുകയായിരുന്നു. ഡോളറിന്‍െറ മൂല്യം ഒരു വേള 61.20 രൂപയിലേക്ക് ഉയര്‍ന്നു. ഡോളറുമായി വിനിമയ മൂല്യം സ്ഥിരപ്പെടുത്തിയിട്ടുള്ള സൗദി റിയാലിന്‍െറ മൂല്യം ഈ സമയം ആഗോള വിപണിയില്‍ 16.10 രൂപയായി ഉയര്‍ന്നു. ഇത് റെക്കോര്‍ഡ് വര്‍ധനയാണ്.
ആഗോള വിപണിയിലെ നിരക്കില്‍നിന്ന് നേരിയ കുറവിലാണ് സൗദിയിലെ വിദേശ നാണയവിനിമയ സ്ഥാപനങ്ങളും റെമ്മിറ്റന്‍സ് സെന്‍ററുകളും വാണിജ്യ ബാങ്കുകളും ബുധനാഴ്ച ഇടപാട് നടത്തിയത്. രൂപ തിരിച്ചുകയറുന്നതിന് മുമ്പ് അതായത് ഉച്ചക്ക് രണ്ടു വരെ പ്രധാനപ്പെട്ട റെമിറ്റന്‍സ് ശൃംഖലകളായ തഹ്വീല്‍ അല്‍റാജിയും ഇന്‍ജാസും 15.87 എന്ന നിരക്കിലാണ് ഇടപാടുകള്‍ നടത്തിയത്. 1000 രൂപക്ക് 62.429 റിയാല്‍ എന്ന നിലയില്‍. ഇത് പുതിയ റെക്കാര്‍ഡാണ്. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിയില്‍ മാറ്റംവന്നു. ഡോളര്‍ മൂല്യത്തില്‍ രാവിലെയുണ്ടായ 73പൈസയുടെ വര്‍ധനവ് വിപണി ക്ളോസ് ചെയ്യുംനേരം 36പൈസയായി കുറഞ്ഞ് രൂപ നില മെച്ചപ്പെടുത്തിയപ്പോള്‍ അതിന്‍െറ പ്രതിഫലനം വൈകീട്ട് സൗദി റിയാലുമായുള്ള മൂല്യ വ്യതിയാനത്തിലുണ്ടായി. വൈകീട്ട് ഇന്‍ജാസ് ബാങ്ക് ആയിരം രൂപക്ക് 63 റിയാലാണ് ഈടാക്കിയത്. ഇതിനടുത്ത നിരക്കിലേക്ക് തഹ്വീല്‍ അല്‍റാജിയിലും വര്‍ധനയുണ്ടായി. എങ്കില്‍ പോലും അതും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത നിരക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാസാന്ത്യമായതിനാല്‍ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡുണ്ടായതിനോടൊപ്പം വായ്പാനയത്തില്‍ മാറ്റം വേണ്ടെന്ന റിസര്‍വ് ബാങ്കിന്‍െറ ചൊവ്വാഴ്ചത്തെ തീരുമാനം വിപണിയെ സ്വധീനിച്ചതും രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമായിട്ടുണ്ടാകാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാല പലിശനിരക്കുകളായ റിപ്പോയിലും ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തിലും മാറ്റം വരുത്താതെ കരുതലോടെ നീങ്ങാനുള്ള റിസര്‍വ് ബാങ്കിന്‍െറ തീരുമാനം വിപണിയുടെ പ്രതീക്ഷിച്ചതായിരുന്നില്ല.
ഏതായാലും സൗദി റിയാലുള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളുടെ മൂല്യം ഉയരുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകുകയാണ്. മാസങ്ങളായി സംഭവിക്കുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ചേതം വരുത്തുന്നുണ്ടെങ്കിലും വിദേശ നാണ്യത്തില്‍ വരുമാനമുണ്ടാകുന്ന വിദേശ ഇന്ത്യക്കാര്‍ക്കും ബിസിനസുകാര്‍ക്കും വലിയ നേട്ടമാണ് കിട്ടുന്നത്. രൂപയുടെ മൂല്യശോഷണത്തോടൊപ്പം ഓഹരി വിപണികളും തകര്‍ന്നിരുന്നു.

ഒമാനില്‍ ഇറക്കുമതി കൂടുന്നു; സംസ്കൃത എണ്ണ കയറ്റുമതി കുറഞ്ഞു

Posted: 31 Jul 2013 10:57 PM PDT

Image: 

മസ്കത്ത്: ഒമാനിലേക്കുള്ള ഇറക്കുമതയില്‍ വന്‍ വര്‍ധന. സംസ്കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായതായും കഴിഞ്ഞ രണ്ട് വര്‍ഷത്തെ വ്യാപരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
2012ല്‍ ഒമാനിലേക്ക് നടന്ന ഇറക്കുമതി 10,811.3 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം നടന്നതാകട്ടെ 9,081.8 മില്ല്യണ്‍ റിയാലിന്‍െറ ഇറക്കുമതി. അഥവ ഒരു വര്‍ഷത്തിനിടെയുണ്ടയത് 19 ശതമാനത്തിന്‍െറ വര്‍ധന. എന്നാല്‍ ഒമാനില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത്ര വര്‍ധനയുണ്ടായിട്ടില്ല. 2011ല്‍ 18,106.8 മില്ല്യണ്‍ റിയാലായിരുന്നു കയറ്റുമതി. കഴിഞ്ഞ വര്‍ഷം അത് 20,047.1 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.7 ശതമാനം മാത്രമാണ് അധികമുള്ളത്.
ഇതില്‍ തന്നെ സംസ്കരിച്ച എണ്ണയുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 20.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 2011ല്‍ 697.1 മില്ല്യണ്‍ റിയാലിന്‍െറ എണ്ണ കയറ്റുമതി നടന്ന രാജ്യത്ത്, 2012ല്‍ ആകെ 557.1 മില്ല്യണ്‍ റിയാലിന്‍െറ കയറ്റുമതി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ന്‍െറ അവസാന മൂന്ന് മാസങ്ങളില്‍ 34.08 മില്ല്യണില്‍ നിന്ന് 58.8 മില്ല്യണിലേക്ക് കയറ്റുമതി വര്‍ധിച്ചെങ്കിലും മുന്‍വര്‍ഷത്തോളം എത്താന്‍ കഴിഞ്ഞില്ല. അതേസമയം മിനറല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി 137.3 ശതാമനം വര്‍ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്‍െറ കയറ്റുമതിയിലും 10.7 ശതമാനം വര്‍നധയുണ്ട്. പ്രകൃതി വാതകം 9.9 ശതമാനം കയറ്റുമതി വര്‍ധിച്ചു. സംസ്കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും ാെമത്തത്തില്‍ എണ്ണ-വാതകങ്ങളുടെ കയറ്റുമതിയില്‍ 8.9 ശതമാനത്തിന്‍െറ വര്‍ധനയാണ് ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന ഇറക്കുമതി ഇനങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷം കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഗതാഗത സാമഗ്രികളുടെ ഇറക്കുമതിയാണ് ഇതില്‍ കൂടുതല്‍ 36.2 ശത
മാനം.
കെമിക്കല്‍ ഉല്‍പന്നങ്ങള്‍, ബേസ് മെറ്റല്‍ ആന്‍റ് ആര്‍ട്ടിക്കിള്‍സ് എന്നിവ 28 ശതാമനവും കൂടുതല്‍ ഇറക്കുമതി ചെയ്തു. വളര്‍ത്തുമൃഗങ്ങളും അവയുടെ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഇതിന്‍െറ വര്‍ധന 12.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിമാനം വഴിയുള്ള ചരക്ക് കടത്താണ് ഇക്കാലയളവില്‍ ഏറ്റുവം അധികം വര്‍ധിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 31.9 ശതമാനം വര്‍ധനയാണ് വിമാനക്കടത്തില്‍ ഉണ്ടായിരിക്കുന്നത്. കരമാര്‍ഗം 29.5 ശതമാനം  അധികം ചരക്ക് കൈമാറ്റം നടന്നപ്പോള്‍ കടല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ 23.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

അവഹേളിച്ചവര്‍ക്ക് അമീര്‍ മാപ്പുനല്‍കി

Posted: 31 Jul 2013 10:49 PM PDT

Image: 

കുവൈത്ത് സിറ്റി: തന്നെ പരസ്യമായി അവഹേളിച്ചതിന് വിചാരണ നേരിടുന്ന എല്ലാവര്‍ക്കും കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് മാപ്പുനല്‍കി. റമദാനിലെ അവസാന പത്തിനോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിമുഖീകരിക്കവെയാണ് അമീറിന്‍െറ പ്രഖ്യാപനം. തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന പുതിയ പാര്‍ലമെന്‍റ് രാജ്യത്തിന്‍െറ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും വരുമാന വൈവിധ്യവത്കരണത്തിന് പരിശ്രമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തന്നെ ആക്ഷേപിച്ചതിന് വിചാരണ നേരിടുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൈവത്തിന്‍െറ അനുഗ്രഹത്താല്‍ പുതിയ പാര്‍ലമെന്‍റിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചു. പുരോഗതിയുടെയും വികസനത്തിന്‍െറയും കാര്യത്തില്‍ രാജ്യം പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. വരുമാന വൈവിധ്യവത്കരണത്തിന് നടപടിയുണ്ടാകണം. പ്രഖ്യാപിച്ച വികസന പദ്ധതികള്‍ക്ക് പിന്തുടര്‍ച്ച ഉറപ്പാക്കണം. ഉദ്യോഗസ്ഥരും നിയമനിര്‍മാണ സഭയും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണം. രാജ്യത്തെ ഛിദ്രതയില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍, പ്രാര്‍ഥനകള്‍ക്ക് ഏറെ ഉത്തരം ലഭിക്കുന്ന റമദാനില്‍ അകമഴിഞ്ഞ് പ്രാര്‍ഥിക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. നോമ്പും രാത്രി നമസ്കാരവും സദ്പ്രവൃത്തികളും സ്വീകരിക്കപ്പെടാന്‍ പ്രാര്‍ഥന തുടരേണ്ടതുണ്ട്. ഖുര്‍ആന്‍ പാരായണവും നമസ്കാരവും സദ്പ്രവൃത്തികളും വര്‍ധിപ്പിക്കുകയും വേണം.
രാജ്യത്തെ ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നതിന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കായ എല്ലാ പൗരന്മാര്‍ക്കും അമീര്‍ നന്ദി പറഞ്ഞു. ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്വത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വേഗത്തിലുള്ള നടപടികളാണ് കുവൈത്തി ജനത ആഗ്രഹിക്കുന്നത്. പുരോഗതിക്ക് വിഘാതമാകുന്ന തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും മാറ്റിവെക്കണം. ‘കുവൈത്ത് ശ്രവിക്കുന്നു’ എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്രഥമ ദേശീയ യൂത്ത് കോണ്‍ഫറന്‍സ് രാജ്യത്തിന്‍െറ ഭാവിയെ സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ച് എത്രയും വേഗം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണം. യുവതലമുറയെ രാജ്യ പുരോഗതിയില്‍ പങ്കാളികളാക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണ്.
ജനങ്ങള്‍ക്കിടയില്‍ സ്നേഹവും സാഹോദര്യവും നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍െറ നിലനില്‍പിന് അത്യന്താപേക്ഷിതമാണെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് അമീര്‍ വിശദീകരിച്ചു. ആഭ്യന്തര പ്രശ്നങ്ങള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ സംവാദങ്ങളിലൂടെ പരിഹരിക്കണം. ആരെയും ആക്ഷേപിക്കാനോ അവഹേളിക്കാനോ പാടില്ല. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായിരിക്കണം സംവാദങ്ങളെന്നും അനൈക്യവും സ്പര്‍ധയും മതഭ്രാന്തും പാടില്ലെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പൂര്‍വ പിതാക്കളുടെ പാത പിന്തുടര്‍ന്ന് രാജ്യത്ത് സമാധാനവും സുരക്ഷയും പുരോഗതിയും വിളയാടാന്‍ ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തെറ്റയിലിനെതിരായ ബലാല്‍സംഗ കേസ് റദ്ദാക്കി

Posted: 31 Jul 2013 10:16 PM PDT

Image: 

കൊച്ചി: ജോസ് തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ ഹൈകോടതി റദ്ദാക്കി. ജോസ് തെറ്റയില്‍ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് കോടതി റദ്ദാക്കിയത്.

ബലാല്‍സംഗം നടന്നുവെന്ന് കരുതാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ല. ലൈംഗിക ബന്ധം സമ്മതത്തോടെയല്ല നടന്നത് എന്ന് തെളിയിക്കാനായിട്ടില്ല. ആരോപണങ്ങള്‍ക്ക് നിയമപരമായ സാധുത ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പി. ഭവദാസനാണ് വിധി പുറപ്പെടുവിച്ചത്.

അതേസമയം, പരാതിയില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ട് പോകുന്നത് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പരാതിക്കാരി പ്രതികരിച്ചു.

ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താറുണ്ടെന്ന് എന്‍.എസ്.എ സമ്മതിച്ചു

Posted: 31 Jul 2013 10:04 PM PDT

Image: 

വാഷിങ്ടണ്‍: പൗരന്മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താറുണ്ടെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ആദ്യമായി സമ്മതിച്ചു. സെനറ്റ് ജുഡീഷ്യറി കമ്മറ്റിക്കു മുമ്പാകെ എന്‍.എസ്.എ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഇന്‍ഗ്‌ലിസ്‌ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറ്റക്കാരനെന്ന് സംശയിക്കുന്ന ഒരാള്‍ക്കു വേണ്ടി കോടിക്കണക്കിന് അമേരിക്കക്കാരുടെ ഫോണ്‍ ചോര്‍ത്താന്‍ തങ്ങളുടെ ഏജന്‍റുമാര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂര്‍വ്വകമായിട്ടാണ് എന്‍.എസ്.എയുടെ ഏജന്‍റുമാര്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതും അദ്ദേഹം വ്യക്തമാക്കി.

കുറ്റക്കാരനെന്ന് സംശയിക്കപ്പെട്ടാല്‍ അയാള്‍ വിളിക്കുന്നതും അയാളെ വിളിക്കുന്നതുമായ എല്ലാ ഫോണ്‍ കോളുകളും ചോര്‍ത്തും. അയാള്‍ ബന്ധപ്പെടുന്നവരുടെ ഫോണ്‍ രേഖകളും വിശകലനം ചെയ്യുമെന്നാണ് എന്‍.എസ്.എ തലവന്റെ വെളിപ്പെടുത്തല്‍.

ഫോണ്‍ രേഖകള്‍ അപൂര്‍വമായേ എന്‍.എസ്.എ വിശകലനം ചെയ്യാറുള്ളൂ എന്നും ഭീകരവാദിയെന്ന് സംശയിക്കുന്ന ആളുടെ വിവരങ്ങള്‍ മാത്രമേ ചോര്‍ത്താറുള്ളൂ എന്നുമാണ് നേരത്തെ ഒബാമ ഭരണകൂടം അവകാശപ്പെട്ടിരുന്നത്.

കുറ്റക്കാരനെന്ന് സംശയിക്കുന്ന ഒരാളെ നിരീക്ഷിക്കാന്‍ 25 ലക്ഷം പൗരന്മാരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തുന്നത്. ഇത്തരം 300 വിശകലനങ്ങളാണ് എന്‍.എസ്.എ കഴിഞ്ഞ വര്‍ഷം നടത്തിയത്.

ഇ-മെയിലുകളും ഓണ്‍ലൈന്‍ ചാറ്റിങുകളും വെബ് ബ്രൗസിങും വരെ ചോര്‍ത്താന്‍ ഏജന്‍സിക്ക് സാധിക്കുമെന്ന് എന്‍.എസ്.എയുടെ സാങ്കേതികവിഭാഗം മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കിയിരുന്നു.

മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം: ബി.ജെ.പി-ആര്‍.എസ്.എസ് യോഗം ആരംഭിച്ചു

Posted: 31 Jul 2013 09:30 PM PDT

Image: 

ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച അവസാന ഘട്ട ചര്‍ച്ചകള്‍ക്കായി ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ യോഗം ആരംഭിച്ചു. ബി.ജെ.പി പ്രസിഡന്‍്റ് രാജ്നാഥ് സിങ്, സുഷമ സ്വരാജ്, ആര്‍.എസ്.എസ് നേതാക്കളായ ഭയ്യാജി ജോഷി, സുരേഷ് സോണി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് മോഡിയും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍.കെ. അദ്വാനി യോഗത്തില്‍ പങ്കെടുക്കുന്നില്ല.

തെരഞ്ഞെടുപ്പ് കാമ്പയിനിന്‍്റെ തലവനായി മോഡിയെ പ്രഖ്യാപിച്ചതിനും അതില്‍ പ്രതിഷേധിച്ച് എല്‍.കെ. അദ്വാനി കലാപക്കൊടി ഉയര്‍ത്തിയതിനും ശേഷം ആദ്യമായാണ് ഇരു പാര്‍ട്ടി നേതാക്കളും യോഗം ചേരുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍്റെ വിലയിരുത്തല്‍.

പാര്‍ലമെന്‍്റിന്‍്റെ വര്‍ഷകാല സമ്മേളന·ില്‍ സ്വീകരിക്കേണ്ട നയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തെലങ്കാന ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP