സ്വാഗതം
WELCOME

News Update..

Friday, August 23, 2013

ഗുസ്തി മത്സരത്തില്‍ തോറ്റുകൊടുക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന് സുശീല്‍കുമാര്‍ Madhyamam News Feeds

ഗുസ്തി മത്സരത്തില്‍ തോറ്റുകൊടുക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന് സുശീല്‍കുമാര്‍ Madhyamam News Feeds

Link to

ഗുസ്തി മത്സരത്തില്‍ തോറ്റുകൊടുക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന് സുശീല്‍കുമാര്‍

Posted: 23 Aug 2013 12:43 AM PDT

Image: 

ന്യൂദല്‍ഹി: ലോക ഗുസ്തി  ചാമ്പ്യന്‍ഷിപ്പ്  മത്സരത്തില്‍ തോറ്റുകൊടുത്താല്‍ പണം   വാഗ്ദാനം ചെയ്തതായി ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ സുശീല്‍കുമാറിന്‍്റെ വെളിപ്പെടുത്തല്‍. 2010 ല്‍ മോസ്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്‍്റെ ഫൈനലില്‍ റഷ്യന്‍ താരത്തോട് തോറ്റുകൊടുക്കാന്‍ സമ്മര്‍ദം ചെലുത്തിയതായി ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ സുശീല്‍കുമാര്‍ പറഞ്ഞു.

റഷ്യയുടെ താരമായ അലന്‍ ഗോഗേവുമായുള്ള ഫൈനലിന് മുമ്പ് ഇന്ത്യന്‍ സംഘത്തിലെ ഒരാളാണ്  ഒത്തുകളിച്ചാല്‍ കോടികള്‍ ലഭിക്കുമെന്ന വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. ഒരു ഗുസ്തി താരത്തെ  സംബന്ധിച്ച് ആകര്‍ഷമായ വാഗ്ദാനമായിരുന്നു അത്. എന്നാല്‍ രണ്ടോ മൂന്നോ കോടി രൂപയുടെ കാര്യമല്ല,  അഭിമാന പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ദങ്ങളെ നേരിട്ട സുശീല്‍കുമാര്‍ ഫൈനലില്‍ അലന്‍ ഗോഗേവിനെ 31 ന് തോല്‍പ്പിച്ച് സ്വര്‍ണം നേടി. ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക സ്വര്‍ണമാണിത്.
ഒളിമ്പികിസില്‍ ഇരട്ട മെഡല്‍ ജേതാവായ ഏക ഇന്ത്യന്‍ താരമാണ്  സുശീല്‍കുമാര്‍. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി മെഡലുമാണ് സുശീല്‍ സ്വന്തമാക്കിയത്.

തെങ്ങുകള്‍ക്കും മഹാളി; ആശങ്കയോടെ കര്‍ഷകര്‍

Posted: 22 Aug 2013 11:52 PM PDT

ആനക്കര: കവുങ്ങുകളില്‍ പിടിമുറുക്കിയ മഹാളിരോഗം തെങ്ങുകളെയും ബാധിച്ചു. ഇതോടെ കര്‍ഷകരും മൊത്തകച്ചവടക്കാരും ആശങ്കയിലായി. കാലാവസ്ഥയിലെ മാറ്റമാണ് രോഗബാധക്ക് പ്രധാന കാരണം. മഴ വിട്ടുനിന്ന് മഞ്ഞ് വ്യാപകമായതോടെ രോഗം പിടിമുറുക്കുകയായിരുന്നു. 
കര്‍ക്കടകത്തിലുണ്ടായ തേങ്ങകളാണ് രോഗത്തിന്‍െറ പിടിയിലായത്. കവുങ്ങിന് തോട്ടങ്ങളില്‍ മഹാളി മരുന്ന് അടിച്ചിരുന്നു. എന്നാല്‍, മരുന്നിന്‍െറ വിലയേക്കാള്‍ കൂലി ചെലവാണ് കേര കര്‍ഷകരെ വലക്കുന്നത്. നാളികേരവില ഉയര്‍ന്ന വേളയിലാണ് രോഗം വേട്ടയാടാന്‍ തുടങ്ങിയത്.

ഭൂരിപക്ഷം കുട്ടികള്‍ക്കും ആശ്രയം ഓപണ്‍ സ്കൂള്‍

Posted: 22 Aug 2013 11:48 PM PDT

Subtitle: 
പ്ളസ് വണ്‍ ജില്ലയില്‍ സര്‍ക്കാര്‍ മുന്‍ഗണന അധിക ബാച്ചിന്
മലപ്പുറം: ജില്ലയില്‍ പ്ളസ്വണിന് അധികബാച്ചും പുതിയ സ്കൂളും അനുവദിക്കുന്നതിനെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒഴിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപക സംഘടനകള്‍ അധിക ബാച്ചിനും സ്കൂളിനുമെതിരെ പരോക്ഷ പ്രചാരണം നടത്തുന്നത്.
 എതിര്‍പ്പ് ശക്തമായതിനാല്‍ സര്‍ക്കാര്‍ മലബാറില്‍ ഈ വര്‍ഷം കൂടുതല്‍ സ്കൂള്‍ അനുവദിക്കാന്‍ സാധ്യത കുറവാണ്. പകരം അധിക ബാച്ചുകള്‍ നല്‍കാനാണ് വിദ്യഭ്യാസ വകുപ്പ് ശ്രമം. മതിയായ ബാച്ചുകള്‍ ലഭ്യമായില്ലെങ്കില്‍ ഈ വര്‍ഷവും ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഓപണ്‍ സ്കൂളിനെ ആശ്രയിക്കേണ്ടിവരും. 
ജില്ലയില്‍ പ്ളസ്വണിന് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, കമ്യൂണിറ്റി വിഭാഗങ്ങളിലായി ആകെയുള്ളത് 54, 211 സീറ്റുകളാണ്. ഇതില്‍ അലോട്ട് ചെയ്തത് 48058 സീറ്റുകള്‍. ആകെ മെരിറ്റ് സീറ്റുകള്‍ 35, 462. ഏഴ് അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ ഒഴിവുള്ളത് 183 സീറ്റുകള്‍ മാത്രം. ഏട്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 21ന് നടന്നു. ജില്ലയില്‍ ആകെ മാനേജ്മെന്‍റ് സീറ്റുകള്‍ 4101. അലോട്ട് ചെയ്തത് 3865. ഒഴിവുള്ള സീറ്റുകള്‍ 236. ജില്ലയില്‍ ആകെ കമ്യൂണിറ്റി സീറ്റുകള്‍ 2238. ഇതില്‍ 2088 സീറ്റ് അലോട്ട് ചെയ്തു. ബാക്കി 150 സീറ്റുകള്‍. അണ്‍ എയ്ഡഡില്‍ ആകെ 112, 246 സീറ്റുകളുണ്ട്. ഇതില്‍ 6811 സീറ്റുകളാണ് അലോട്ട് ചെയ്തത്. 5434 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 
ഇതുള്‍പ്പെടെ ജില്ലയില്‍ 6153 സീറ്റുകളാണ് ഒഴിവുള്ളത്. വന്‍തുക ഫീസ് നല്‍കി പഠിക്കാന്‍ സാധിക്കാത്തതിനാലാണ് അണ്‍ എയ്ഡഡില്‍ പ്രവേശം നേടാത്തത്. മാനേജ്മെന്‍റ് സീറ്റുകള്‍ക്കും കോഴ കൊടുക്കണം. ഒഴിവുള്ള മറ്റു സീറ്റുകള്‍ ഉള്‍പ്രദേശങ്ങളിലാണ്. സീറ്റുകിട്ടാതെ പുറത്തിരിക്കുന്ന കുട്ടികള്‍ക്ക് ഇവിടെ ചേര്‍ന്ന് പഠിക്കുക പ്രായോഗികമല്ല. ഇതിനാല്‍ ഈ സീറ്റുകള്‍ ഇനി നികത്തുക പ്രയാസമാണ്. ജില്ലയില്‍ ഏകജാലകംവഴി അപേക്ഷിച്ചവരില്‍ 10,762 കുട്ടികളാണ് പ്രവേശം കിട്ടാതെ പുറത്തുള്ളത്. ഇവര്‍ക്ക് പഠനാവസരം ഉറപ്പുവരുത്താന്‍ കുടുതല്‍ ബാച്ചുകളും പഞ്ചായത്ത് പരിഗണന ഇല്ലാതെ സ്കൂളുകളും അനുവദിക്കുകയാണ് ഏക പരിഹാരം.  മലബാറില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നതിനെതിരെ ഭരണതലത്തില്‍ ഭിന്നത ശക്തമാണ്. ഇതില്‍ ഈ വര്‍ഷം പഞ്ചായത്ത് പരിഗണന ഇല്ലാതെ സ്കൂള്‍ അനുവദിക്കാന്‍ സാധ്യത ഇല്ല. പകരം 40 മുതല്‍ 60 വരെ അധിക ബാച്ചുകളാണ് സര്‍ക്കാര്‍ പരിഗണനയില്‍. ഇതു വഴി 3000ഓളം കുട്ടികള്‍ക്ക് മാത്രമേ പ്രവേശം ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓപണ്‍ സ്കൂളില്‍ ചേര്‍ന്ന് പഠിക്കേണ്ടിവരും.  
 
 
 

കല്‍ക്കരി പാടം അഴിമതി: 16 ഫയലുകള്‍ കണ്ടെടുത്തു

Posted: 22 Aug 2013 11:33 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരി പാടം അഴിമതിക്കേസില്‍ കാണാതായ ഫയലുകളില്‍ 16 എണ്ണം കണ്ടത്തെിയതായി കല്‍ക്കരി മന്ത്രാലയം. കേസില്‍ സി.ബി.ഐ ആവശ്യപ്പെട്ട ഫയലുകള്‍ 16 എണ്ണം കണ്ടത്തെിയതായും മറ്റുള്ളവക്കായി തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും  മന്ത്രാലയം അറിയിച്ചു. കണ്ടത്തെിയ ഫയലുകള്‍ സി.ബി.ഐക്ക് കൈമാറും. ഇതോടെ  സി.ബി.ഐക്ക് നല്‍കിയ മറുപടിയില്‍ ഫയലുകള്‍ നഷ്ടമായി എന്ന വാദം മന്ത്രാലയം ഒഴിവാക്കി.
കേസില്‍ 769 ഫയലുകള്‍ ഇതിനകം സി.ബി.ഐക്ക് കൈമാറിയതായി കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജെയ്സ്വാള്‍ നേരത്തെ അറിയിച്ചിരുന്നു. ഫയലുകള്‍ കാണാതായ സംഭവത്തില്‍ പാര്‍ലമെന്‍്റിന്‍്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍്റില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് 14 നാണ് 225 ഫയലുകള്‍ ആവശ്യപ്പെട്ട് സി.ബി.ഐ കല്‍ക്കരി മന്ത്രാലയത്തിന് എഴുതിയത്. അഴിമതിക്കേസില്‍ നിര്‍ണായകമായവയാണ്  19932004 വരെയുള്ള ഈ ഫയലുകള്‍. ഇതിന് അയച്ച വിശദമറുപടിയിലാണ് ഫയലുകള്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചത്. നേരത്തേ ഫയലുകള്‍ കാണാനില്ളെന്ന നിലപാടായിരുന്നു സര്‍ക്കാറിന്.
കേന്ദ്ര സര്‍ക്കാറിന്‍െറ മറുപടി ആഗസ്റ്റ് 27 ന് സുപ്രീംകോടതിയെ അറിയിക്കുമെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വ്യക്തമാക്കി. 13 കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതിയാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
 

പൊതുതാല്‍പര്യ ഹരജി ഹൈകോടതി ഹരിത ട്രൈബ്യൂണലിനുവിട്ടു

Posted: 22 Aug 2013 11:27 PM PDT

Subtitle: 
കലഞ്ഞൂര്‍ പഞ്ചായത്തിലെ ക്രഷര്‍ യൂനിറ്റുകള്‍
കോന്നി: കലഞ്ഞൂര്‍ പഞ്ചായത്തിലെ ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരെ ഹൈകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചിലേക്ക് മാറ്റാന്‍ ഹൈകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി ഹരിത ട്രൈബ്യൂണലിന് കൈമാറിയത്. കേരളത്തില്‍നിന്ന് ആദ്യമായാണ് കരിങ്കല്‍ ക്വാറികള്‍ക്കെതിരായ ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ പരിഗണനക്ക് വരുന്നത്. 
പടപ്പാറയിലെ പിരമിഡ് ഗ്രാനൈറ്റ്, പോത്തുപാറയിലെ ദര്‍ശന്‍ ഗ്രാനൈറ്റ്, പാടത്തെ മാവനാല്‍ ഗ്രാനൈറ്റ് എന്നീ ക്രഷര്‍ യൂനിറ്റുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അനധികൃത പാറഖനനം തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നാലാം ബ്ളോക്കിലും ഇഞ്ചപ്പാറയിലും പുതിയ ക്രഷര്‍ യൂനിറ്റുകള്‍ ആരംഭിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 
1975 കാലഘട്ടത്തില്‍ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കുന്നത്തൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കലഞ്ഞൂര്‍, കൂടല്‍ വില്ലേജുകളില്‍ കൃഷിയുക്ത വനഭൂമി പട്ടയങ്ങള്‍ എന്ന പേരില്‍ വിതരണം ചെയ്യപ്പെട്ട പട്ടയഭൂമികളിലാണ് റവന്യൂ നിയമങ്ങള്‍ ലംഘിച്ച് ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നത്. കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിന്‍െറ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന വനഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൃഷി ചെയ്യാനും താമസത്തിനുംവേണ്ടി മാത്രം വിതരണം ചെയ്യപ്പെട്ട ഭൂമിയായിരുന്നു. പട്ടയവ്യവസ്ഥ ലംഘിച്ചാണ് ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 
വനാതിര്‍ത്തിയില്‍ ക്രഷര്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം ദൂരപരിധി പാലിക്കാതെയാണെന്നും ഇവ വനപരിപാലനത്തിനും വന്യജീവി സംരക്ഷണത്തിനും ഭീഷണിയാണെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍ ഹൈകോടതിയില്‍ കേസ് നിലനില്‍ക്കെ ക്വാറി മാഫിയയെ സഹായിക്കാന്‍ പഞ്ചായത്ത് തിടുക്കത്തില്‍ 13ല്‍ അധികം പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കി. ഒപ്പം ഹരജിയില്‍ എതിര്‍ത്തിരുന്ന നാലാം ബ്ളോക്കിലെ (വാര്‍ഡ് ആറ്) ക്രഷര്‍ യൂനിറ്റിന് ലൈസന്‍സ് നല്‍കി. ഇഞ്ചപ്പാറയിലും പൊടിമണ്ണിലും പുതിയ ക്രഷര്‍ യൂനിറ്റുകള്‍ തുടങ്ങുന്നതിന് നിരാക്ഷേപ പത്രങ്ങളും നല്‍കി.    2011 മാര്‍ച്ചില്‍ ലഭിച്ച വിവരാവകാശം അനുസരിച്ച് കലഞ്ഞൂര്‍ പഞ്ചായത്തില്‍ കരിങ്കല്‍ ക്വാറികള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രഷര്‍ യൂനിറ്റുകള്‍ക്ക് ലഭിച്ച ലൈസന്‍സിന്‍െറ മറവില്‍ വന്‍തോതില്‍ പാറഖനനം നടത്തുകയായിരുന്നു. ക്രഷറുകള്‍ക്കും ക്വാറികള്‍ക്കും പ്രത്യേകം ലൈസന്‍സുകള്‍ ആവശ്യമുള്ളപ്പോഴായിരുന്നു അനധികൃത ഖനനം. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി.

നാട് പീതസാഗരമായി; എങ്ങും ഗുരുജയന്തി ഘോഷയാത്രകള്‍

Posted: 22 Aug 2013 11:18 PM PDT

പൊന്‍കുന്നം: നാടെങ്ങും പീത വര്‍ണത്തില്‍മുക്കി ശ്രീനാരായണ ജയന്തി ഘോഷയാത്രകള്‍. വിവിധ സ്ഥലങ്ങളില്‍ നടന്ന ഗുരു ജയന്തി ആഘോഷത്തില്‍ മഞ്ഞ വസ്ത്ര ധാരികളായ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. വിവിധ എസ്.എന്‍.ഡി.പി ശാഖാ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് വാദ്യമേളകള്‍, ഗുരുദേവ രഥങ്ങള്‍, മഞ്ഞ പതാകകള്‍ എന്നിവ മാറ്റേകി. 
പൊന്‍കുന്നം 1044 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തില്‍ യൂത്ത് മൂവ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ വിളംബര റാലി നടത്തി. ചതയദിനത്തോടനുബന്ധിച്ച് ഗുരു ക്ഷേത്രത്തില്‍ വിവിധ പൂജകള്‍ നടന്നു. പൊന്‍കുന്നം ടൗണില്‍ ജയന്തി ഘോഷയാത്ര നടന്നു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു. ചിറക്കടവ് 54 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ ആഭിമുഖ്യത്തില്‍ മണക്കാട് ശ്രീഭദ്രാക്ഷേത്രത്തിലേക്കും തിരികെ ഗുരുക്ഷേത്രത്തിലേക്കും ജയന്തി ഘോഷയാത്ര നടന്നു. സോമശേഖരപിള്ള പ്രഭാഷണം നടത്തി. 
ഇളംങ്ങുളം 44 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയില്‍ രാവിലെ ജയന്തിഘോഷയാത്ര നടത്തി. ഗുരുദേവ ക്ഷേത്രത്തില്‍ മഹാഗുരുപൂജ നടന്നു. യൂനിയന്‍ കൗണ്‍സിലര്‍ പി.എന്‍.മധു വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശാഖാ പ്രസിഡന്‍റ് സി.എസ്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.  എലിക്കുളം 45 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തില്‍ ഗുരുജയന്തി രഥഘോഷയാത്ര നടന്നു. ഗുരുദേവ ക്ഷേത്രത്തില്‍ മഹാഗുരുപൂജയും പ്രസാദ ഊട്ടും നടന്നു. വാഴൂരിലെ വിവിധ എസ്.എന്‍.ഡി.പി ശാഖാ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ജയന്തി ഘോഷയാത്ര നടന്നു. 17 ാം മൈല്‍ 231 ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ഗുരുദേവപൂജകള്‍ നടന്നു. ഉച്ചക്ക് പായസ വിതരണവും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് 17 ാം മൈല്‍, 15 ാം മൈല്‍, ചാമംപതാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഘോഷയാത്രകള്‍ ഇളപ്പുങ്കലില്‍ സംഗമിച്ചു. തുടര്‍ന്ന് കൊടുങ്ങൂരില്‍ നടന്ന വര്‍ണശബള ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. 
വൈക്കം: നഗരം പീത വര്‍ണത്തില്‍  അലിഞ്ഞു. വൈക്കം യൂനിയന്‍െറ  കീഴിലെ 70 ശാഖകളിലെ ശ്രീനാരായണീയര്‍ ജയന്തി ഘോഷയാത്രയില്‍ പീതവര്‍ണപതാകളേന്തി അണിനിരന്നു. യൂനിയന്‍ ഓഫിസില്‍ ആരംഭിച്ച ഘോഷയാത്ര വലിയകവല വഴി  ആശ്രമം സ്കൂളില്‍ എത്തി. മുത്തുക്കുട, പഞ്ചവാദ്യം, വാദ്യമേളം, നിശ്ചല ദൃശ്യങ്ങള്‍, റോഡ് ഷോ, നീലകാവടി എന്നിവ ഘോഷയാത്രക്ക് മനോഹരിതയേറ്റി. 
മുണ്ടക്കയം: മലയോര മേഖലയെ പീത സാഗരമാക്കി ശ്രീനാരായണ ഗുരു ജയന്തിയാഘോഷം. ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂനിയന്‍െറ കീഴില്‍ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ ആഘോഷം നടന്നു. വിവിധ റാലികളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കോരുത്തോട് എസ്.എന്‍.ഡി.പി ശാഖ നേതൃത്വത്തില്‍ വിപുല ആഘോഷം നടന്നു. രാവിലെ 10ന് ജയന്തി ആഘോഷ ഉദ്ഘാടനം ശാഖ വൈസ് പ്രസിഡന്‍റ് എം.ആര്‍. ഷാജി നിര്‍വഹിച്ചു. 
10.30ന് സംയുക്ത ജയന്തി ഘോഷയാത്ര ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത ഷാജിയും, ജാഥ ഫ്ളാഗ് ഓഫ് സ്വാതന്ത്ര്യ സമര സേനാനി എം.കെ. രവീന്ദ്രന്‍ വൈദ്യരും നിര്‍വഹിച്ചു. പൊതുസമ്മേളനം എം.എസ്. ജയപ്രകാശിന്‍െറ അധ്യക്ഷതയില്‍ ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. പി.സി.ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണവും വൈക്കം ദാമു സംഘടനാ സന്ദേശവും നിര്‍വഹിച്ചു. ഒ.ജി. സാബു, ലാലിറ്റ് എസ്.തകടിയേല്‍, കെ.എസ്.ബാബു, മാത്യു തോമസ്, അനിത ഷാജി, വിജയമ്മ ബാബു, സന്ധ്യവിനോദ്, മഞ്ജു പൊന്നപ്പന്‍, പത്മാവതി സോമന്‍, കെ.പി. ബാബു,  അനീഷ് മുടന്തിയാനി, പി.കെ. സുകുമാരന്‍, ബിജു കുഴിപ്പാല, പി.കെ. പ്രസന്നന്‍, എം.സി. ഷാജി എന്നിവര്‍ സംസാരിച്ചു.
മുണ്ടക്കയം 52 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ ജയന്തി ആഘോഷിച്ചു. ഘോഷയാത്രയും അനുമോദന സമ്മേളനവും നടന്നു. സി.കെ. നന്ദന്‍െറ അധ്യക്ഷതയില്‍ ഡോ. പി. അനിയന്‍ ഉദ്ഘാടനം ചെയ്തു. 
വണ്ടന്‍പതാല്‍ ശാഖ, മുരിക്കുംവയല്‍ ശാഖ, പോഷക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും ചതയ ദിനാഘോഷം നടത്തി.  ഇളംകാട് പാര്‍വതീദേവീ ക്ഷേത്രം, എസ്.എന്‍. ഡി.പി ശാഖ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജയന്തി ആഘോഷിച്ചു. ഘോഷയാത്ര, ക്ഷേത്രച്ചടങ്ങുകള്‍ എന്നിവ സംഘടിപ്പിച്ചു. 
ചിറ്റടി ശാഖ നേതൃത്വത്തില്‍ രാവിലെ ഘോഷയാത്ര നടത്തി. ഷാജി ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. യോഗം ഡയറക്ടര്‍ കെ.എസ്. ബാബു സന്ദേശം നല്‍കി. വിഴിക്കത്തോട് ശാഖ നേതൃത്വത്തില്‍ കരിമ്പുകയം ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര നടത്തി. പെരുവന്താനം ശാഖ നേതൃത്വത്തില്‍ ബോയിസ് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിച്ച് മരുതുംമൂട്ടില്‍ സമാപിച്ചു. 
പൊതുസമ്മേളനം ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. വിസ്മയ ശ്രീനി, ജിത്തു ജയന്‍, എന്നിവര്‍ സന്ദേശം നല്‍കി. ചോറ്റി ശാഖയുടെ നേതൃത്വത്തില്‍ ഘോഷയാത്ര നടത്തി. പൊതുസമ്മേളനം ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. അന്നദാന പന്തലിന്‍െറ ഉദ്ഘാടനം യൂനിയന്‍ സെക്രട്ടറി ഒ.ജി. സാബു നിര്‍വഹിച്ചു.
എരുമേലി: ശ്രീനാരായണഗുരുവിന്‍െറ 159 ാം ജയന്തി  എസ്.എന്‍.ഡി.പി യോഗം എരുമേലി യൂനിയന്‍െറയും ശാഖകളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഘോഷയാത്ര ശബരി ഓഡിറ്റോറിയത്തിന് സമീപം ആരംഭിച്ച് ടൗണ്‍ ചുറ്റി വലിയമ്പലത്തിനടുത്ത് ആലംപള്ളി മൈതാനത്ത് സമാപിച്ചു.
 

ഭക്തിനിര്‍ഭരം ഗുരുജയന്തി

Posted: 22 Aug 2013 11:13 PM PDT

തൊടുപുഴ: ശ്രീനാരായണ ഗുരുവിന്‍െറ 159ാമത് ജയന്തി ജില്ലയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശാഖയോഗങ്ങളില്‍ ഘോഷയാത്ര നടന്നു. വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ശ്രീനാരായണീയര്‍ അണിനിരന്ന വര്‍ണപ്പകിട്ടാര്‍ന്ന ചതയദിന ഘോഷയാത്രകളാണ് നടന്നത്.
എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂനിയനിലെ 46 ശാഖകളിലും ഗുരുമന്ദിരങ്ങളിലും വിവിധ ചടങ്ങുകളോടെ ജയന്തി യാഘോഷം നടന്നു. യൂത്ത് മൂവ്മെന്‍റ് യൂനിയന്‍ ആഭിമുഖ്യത്തില്‍ ഉടുമ്പന്നൂര്‍ മേഖലയിലെ ഏഴ് ശാഖകളില്‍ ഇരുചക്ര വാഹന ജയന്തി ഘോഷയാത്ര നടത്തി. ഉടുമ്പന്നൂരില്‍ ഏഴ് ശാഖകളുടെ ആഭിമുഖ്യത്തിലാണ് ആഘോഷിച്ചത്. ഉടുമ്പന്നൂര്‍, കുളപ്പാറ, വെള്ളാന്താനം, ഓലിക്കാമറ്റം, ചെപ്പുകുളം, പെരിങ്ങാശേരി, മലയിഞ്ചി  ശാഖകളില്‍നിന്നുള്ള ആയിരക്കണക്കിന് ശ്രീനാരായണീയര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. സമ്മേളനം വനിതസംഘം യൂനിയന്‍ പ്രസിഡന്‍റ് ഇന്ദു സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കരിമണ്ണൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രക്ക് ശാഖപ്രസിഡന്‍റ് എന്‍.ആര്‍. ശിവരാമന്‍, സെക്രട്ടറി വിജയന്‍ താഴാനി, വനിതസംഘം സെക്രട്ടറി ഷൈനി ശശി, എംപ്ളോയീസ് ഫോറം സെക്രട്ടറി ശശി മുല്ലശേരി എന്നിവര്‍ നേതൃത്വം നല്‍കി. കാപ്പ്, ചിറ്റൂര്‍ ശാഖകളുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര നടന്നു. വെങ്ങല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ സമ്മേളനം എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്‍റ് കെ.ആര്‍. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈക്കം രമണന്‍, സെക്രട്ടറി വി.കെ. ശശി  എന്നിവര്‍ സംസാരിച്ചു. എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ച ശാഖഅംഗങ്ങളായ ആര്യമോള്‍ അശോകന്‍, അപര്‍ണ എന്നിവരെ ചടങ്ങില്‍ സി.കെ. വിദ്യാസാഗര്‍ ആദരിച്ചു.
വണ്ണപ്പുറം, കാളിയാര്‍ ടൗണ്‍, തൊമ്മന്‍കുത്ത്, മുണ്ടന്മുടി ശാഖകളുടെയും ഗുരുമന്ദിരം സമിതിയുടെയും ആഭിമുഖ്യത്തില്‍ വണ്ണപ്പുറത്ത് ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്രയോടെ ജയന്തി ആഘോഷിച്ചു. കാഞ്ഞിരമറ്റം ശാഖയില്‍ ജയന്തി ഘോഷയാത്രയും സമ്മേളനവും നടന്നു. സമ്മേളനം യൂത്ത് മൂവ്മെന്‍റ് യൂനിയന്‍ സെക്രട്ടറി രതീഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്‍റ് മൃദുല വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. സാജു ബാലകൃഷ്ണന്‍, കെ.ആര്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ഏലപ്പാറ, കോഴിക്കാനം ശാഖയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ സംയുക്ത ജയന്തിയാഘോഷം നടത്തി. ഏലപ്പാറയെ പീതസാഗരമാക്കിയ വര്‍ണശബളമായ ഘോഷയാത്ര ലക്ഷംവീട് കാണിക്ക മണ്ഡപത്തില്‍നിന്നാരംഭിച്ച് ഏലപ്പാറ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്‍റ് അജിത് ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാഷ് അവാര്‍ഡ് വിതരണം ആന്‍റപ്പന്‍ എന്‍.ജേക്കബ്, സിറിയക് തോമസ് എന്നിവര്‍ നിര്‍വഹിച്ചു. സി. സന്തോഷ് കുമാര്‍, ജോസ് ഫിലിപ്, ചാക്കോ ചെറിയാന്‍, കെ.കെ. പ്രസന്നകുമാര്‍, മഹേഷ് വി.നായര്‍, ടി.വി. സഹദേവന്‍, കെ.ആര്‍. സോഹന്‍ലാല്‍, വനിതസംഘം പ്രസിഡന്‍റ് പുഷ്പമ്മ വിജയന്‍, തങ്കമ്മ തങ്കപ്പന്‍, നിര്‍മല രഘു, യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് വി. വിശാഖ്, പി.എസ്. സുമേഷ് എന്നിവര്‍ സംസാരിച്ചു. ശാഖസെക്രട്ടറി വി.പി. ബാബു സ്വാഗതം പറഞ്ഞു.
ചെറുതോണി: എസ്.എന്‍.ഡി.പി കഞ്ഞിക്കുഴി ശാഖയില്‍ ഗുരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാഖ പ്രസിഡന്‍റ് എന്‍.കെ. സോമശേഖരന്‍ പതാക ഉയര്‍ത്തി. തള്ളക്കാനത്തുനിന്ന് ഘോഷയാത്ര നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യൂനിയന്‍ കമ്മിറ്റിയംഗം ശശി കണ്യാലില്‍ ഉദ്ഘാടനം ചെയ്തു. സിജി സജീവ് ജയന്തി സന്ദേശം നല്‍കി.  കട്ടപ്പന: പീതവസ്ത്രധാരികളായ ആയിരക്കണക്കിന് ശ്രീനാരായണ ഭക്തര്‍ അണിനിരന്ന ഘോഷയാത്രയോടെ ശ്രീനാരായണ ഗുരുജയന്തി കട്ടപ്പനയില്‍ ആഘോഷിച്ചു. കട്ടപ്പന, കട്ടപ്പന നോര്‍ത്, കൊച്ചുതോവാള, പുളിയന്മല തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ശാഖകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്രയില്‍ താലപ്പൊലി, കരകനൃത്തം, മയിലാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരന്നു. വൈകുന്നേരം നാലോടെ ഘോഷയാത്രകള്‍ കട്ടപ്പന പഞ്ചായത്ത് മൈതാനിയില്‍ എത്തിയപ്പോള്‍ കട്ടപ്പന അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലായി.
തുടര്‍ന്ന് കട്ടപ്പന പഞ്ചായത്ത് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് സി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.എന്‍. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ആര്‍. മുരളീധരന്‍ ചതയദിനസന്ദേശം നല്‍കി. സ്കോളര്‍ഷിപ് വിതരണം ബിജു മാധവന്‍ നിര്‍വഹിച്ചു. പി.കെ. ശിവന്‍, ഐ.കെ. ദിനേശന്‍, സന്തോഷ്, പി.കെ. ജോഷി, കെ.എന്‍. റെജി, വിധു എ.സോമന്‍, കെ.എന്‍. രാജു, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
നെടുങ്കണ്ടം: ഗുരുപൂജ, ഗുരുകൃതികളുടെ പാരായണം, ഘോഷയാത്ര, സമൂഹ പ്രാര്‍ഥന, ചതയദിനറാലി തുടങ്ങി വിവിധ പരിപാടികളോടെ നെടുങ്കണ്ടത്ത് ഗുരുജയന്തി ആഘോഷിച്ചു. നെടുങ്കണ്ടം എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ വിപുല പരിപാടികളോടെയായിരുന്നു ചതയദിനാഘോഷം. 13 മേഖലകളില്‍നിന്നെത്തിയ ചതയദിന റാലി ശാഖാ അങ്കണത്തില്‍ സംഗമിച്ച് നെടുങ്കണ്ടം ചുറ്റി റാലി നടത്തി. തൂക്കുപാലം, ഉദയഗിരി ശാഖകളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, ഗുരുകൃതികളുടെ പാരായണം, റാലി, സ്കോളര്‍ഷിപ് വിതരണം എന്നിവ നടന്നു. ക്ഷേത്രാങ്കണത്തില്‍നിന്നാരംഭിച്ച റാലി തൂക്കുപാലം കിഴക്കേകവല വഴി മുണ്ടിയെരുമയിലെത്തി തിരികെ ഗുരുമന്ദിരത്തില്‍ സമാപിച്ചു. സന്യാസിയോട, കൗന്തി, കോമ്പയാര്‍, പാമ്പാടുംപാറ എന്നിവിടങ്ങളിലും ചതയദിനം ആഘോഷിച്ചു.
ചെറുതോണി: എസ്.എന്‍.ഡി.പി ഇടുക്കി യൂനിയന് കീഴില്‍ വിവിധ ശാഖകളില്‍ ഗുരുജയന്തി ആഘോഷം നടന്നു. യൂനിയന്‍ ഓഫിസില്‍ പ്രസിഡന്‍റ് പി. രാജന്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്‍റ് സി.പി. ഉണ്ണി, സെക്രട്ടറി സുരേഷ് കോട്ടക്കകത്ത്, യൂത്ത് മൂവ്മെന്‍റ് ജില്ലാ ചെയര്‍മാന്‍ മനേഷ് കുടിക്കകത്ത്, യൂത്ത് മൂവ്മെന്‍റ് ഇടുക്കി യൂനിയന്‍ പ്രസിഡന്‍റ് സന്തോഷ് മണിമലക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍െറ വിവിധ ശാഖകളില്‍ ഘോഷയാത്രയും അന്നദാനവും പായസവിതരണ സദ്യയും നടന്നു.
 
 
 

മെട്രോ: കരാറുകാരുമായി സി.ഐ.ടി.യു ഉരസുന്നു

Posted: 22 Aug 2013 11:02 PM PDT

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം റീച്ചിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാരുമായി സി.ഐ.ടി.യു ഉരസുന്നു. നിര്‍മാണ ജോലികളില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നത് കരാറുകാരും തൊഴിലാളി സംഘടനാ നേതാക്കളുമായി ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമാണെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ സി.ഐ.ടി.യു കരാറുകാരായ എല്‍.ആന്‍ഡ്.ടിയെ പ്രതിഷേധം അറിയിച്ചതായി ജില്ലാ സെക്രട്ടറി കെ.ജെ. ജേക്കബ് ‘മാധ്യമ’ത്തോട് പറഞ്ഞു. 
ശനിയാഴ്ച നടക്കുന്ന സി.ഐ.ടി.യുവിന്‍െറ ജില്ലാ ഭാരവാഹി നേതൃയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കൊച്ചി മെട്രോയുടെ കാസ്റ്റിങ് യാര്‍ഡ് അടക്കം നിര്‍മിക്കുന്ന പ്രധാന കേന്ദ്രമാണ് കളമശേരി ഉള്‍പ്പെടുന്ന രണ്ടാം റീച്ച്. കളമശേരിയില്‍ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ടും നിര്‍മാണജോലിയില്‍ പങ്കാളിത്തം ആവശ്യപ്പെട്ടും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സാഹചര്യവും ഉണ്ടായി. ഈ സാഹചര്യത്തില്‍ നിര്‍മാണജോലി തടസ്സപ്പെട്ടാല്‍ നിയമ നടപടി അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് ഡി.എം.ആര്‍.സിയുടെ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മെട്രോയുടെ നിര്‍മാണം സംബന്ധിച്ച് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ വിലയിരുത്തി. മൂന്നാഴ്ചക്ക്ശേഷം കൊച്ചിയിലെത്തി അദ്ദേഹം പ്രോജക്ട് ഡയറക്ടര്‍ പി. ശ്രീറാം അടക്കമുള്ളവരുമായി നിര്‍മാണപുരോഗതി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്‍റായി ഈജിസ് റെയിലിന്‍െറ  ദല്‍ഹിയില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച  ഡി.എം.ആര്‍.സി ആസ്ഥാനത്ത് എത്തിയിരുന്നു. പി. ശ്രീറാം അടക്കമുള്ളവരുമായി ഇവര്‍ ചര്‍ച്ച നടത്തി.  പതിവ് കൂടിക്കാഴ്ചകളും ചര്‍ച്ചകളും മാത്രമാണ് നടന്നതെന്ന് ഡി.എം.ആര്‍.സി വൃത്തങ്ങള്‍ പറഞ്ഞു. 
അതേസമയം,  ചങ്ങമ്പുഴ പാര്‍ക്കില്‍ 25ാമത്തെ പൈലിന്‍െറ നിര്‍മാണജോലി പുരോഗമിക്കുകയാണ്.  നാലാമത്തെ റീച്ചില്‍ വൈറ്റില മൊബിലിറ്റി ഹബിനോട് ചേര്‍ന്ന് ടെസ്റ്റ് പൈലിങ് ജോലിയും നടക്കുന്നു. ആലുവയില്‍ സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള പൈലിങ് ഇനിയും ആരംഭിച്ചിട്ടില്ല. ഇവിടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെങ്കിലും പൈലിന്‍െറ  ഡിസൈന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് നിര്‍മാണം ആരംഭിക്കാത്തത്.  വെള്ളിയാഴ്ച ഇവിടെ പൈലിങ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ആധുനിക സംവിധാനങ്ങളില്ല; മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്ക് ദുരിതം

Posted: 22 Aug 2013 10:59 PM PDT

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വൈകുന്നതിനാല്‍ രോഗികള്‍ ദുരിതത്തില്‍. ഇപ്പോള്‍ പല ചികിത്സക്കും രോഗികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ കൊണ്ടുപോകുകയാണ്. 
സാധാരണക്കാര്‍ക്ക് ആശ്വാസം പകരേണ്ട മെഡിക്കല്‍ കോളജിലെ പല വകുപ്പുകളിലും ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഇപ്പോഴും സജീവമല്ല. ആധുനിക അത്യാഹിത ചികിത്സാവിഭാഗം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിന്‍െറ അവസ്ഥയും മറിച്ചല്ല. ഇവിടെ ആകെയുള്ളത് അഞ്ച് കിടക്കയാണ്. ഉള്ള സി.ടി സ്കാന്‍ അടിക്കടി തകരാറിലാകും. ആധുനികരീതിയിലെ സ്കാനിങ് യന്ത്രം ഇവിടെയില്ല. 
ആശുപത്രിയില്‍ മോര്‍ച്ചറി തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും ഫ്രീസര്‍ സംവിധാനമായില്ല. മെഡിക്കല്‍ കോളജിലെ മാനസിക രോഗവിഭാഗം ഇപ്പോഴും അവഗണന നേരിടുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് ഇവിടെയുമുണ്ട്. ദിവസവും ഒ.പി ചികിത്സയുള്ള ഇവിടെ ഒരു പ്രഫസറും അസോസിയേറ്റ് പ്രഫസറും മാത്രമാണുള്ളത്. 
മറ്റൊരു ദുരിതം ലിഫ്റ്റുകളുടേതാണ്. 11 ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 42 ലിഫ്റ്റ് ഓപറേറ്റര്‍മാര്‍ വേണ്ടിടത്ത് ഉള്ളത് പത്തുപേര്‍. രോഗികളും കൂട്ടിരിപ്പുകാരും ഇപ്പോഴും ആശ്രയിക്കുന്നത് പടികളെ തന്നെ.
 

റെയില്‍വേ പങ്കാളിത്ത വികസന പദ്ധതി തുടങ്ങി

Posted: 22 Aug 2013 10:53 PM PDT

തൃക്കരിപ്പൂര്‍: പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ റെയില്‍വേ വികസന പദ്ധതിക്ക് തൃക്കരിപ്പൂരില്‍ തുടക്കമായി. സുരക്ഷാ ബോധവത്കരണവും റെയില്‍വേ സ്റ്റേഷന്‍ വികസനവുമാണ് കമ്യൂണിറ്റി എയ്ഡഡ് റെയില്‍ ഡെവലപ്മെന്‍റ് (കാര്‍ഡ്) എന്ന പദ്ധതി വിഭാവനം ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് വികസനം നടപ്പാക്കുന്നത്. സ്റ്റേഷന്‍ ശുചീകരണം, മാലിന്യ സംസ്കരണ പ്ളാന്‍റ്, കുടിവെള്ളം, യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ‘കാര്‍ഡി’ലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. 
വര്‍ധിച്ചുവരുന്ന റെയില്‍ അപകടങ്ങള്‍ കുറക്കുന്നതിന്‍െറ ഭാഗമായാണ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളാണ് കൂടുതലും അപകടത്തില്‍പെടുന്നത്. അതിനാല്‍ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്.
പരിപാടി തൃക്കരിപ്പൂര്‍ ഗവ. വി.എച്ച്.എസില്‍ അസി. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. 
ശരീഫ് കൂലേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ഭാസ്കരന്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.ടി. വിജയന്‍, എ. മുകുന്ദന്‍, കെ.വി. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. പി. മഷൂദ് സ്വാഗതവും ടി.വി. ചന്ദ്രദാസ് നന്ദിയും പറഞ്ഞു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP