തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍ Posted: 31 Aug 2015 12:29 AM PDT കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍. ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 17നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നവംബര്‍ 24ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി 28ന് വോട്ടെണ്ണാം. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ജില്ലാപഞ്ചായത്തുകളുടെ പട്ടിക ഒക്ടോബര്‍ 16നകം പൂര്‍ത്തിയാക്കും. ബ്ളോക്ക് പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 14ന് പുറത്തിറക്കും. ഒക്ടോബര്‍ 19ന് വിജ്ഞാപനം പുറത്തിറക്കുമെന്നും കോടതിയെ അറിയിച്ചു. നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാരും തമ്മില്‍ ധാരണയായിരുന്നു.  |
കപ്പലത്തെിയത് അരനൂറ്റാണ്ടിന് ശേഷം; വന്‍വരവേല്‍പ്പ് Posted: 31 Aug 2015 12:01 AM PDT കൊല്ലം: കാത്തിരിപ്പിന്‍െറ കാലംകഴിഞ്ഞു. ഇനി കൊല്ലം തുറമുഖം തിരക്കിലേക്ക്. തോല്‍പിക്കാന്‍ ശ്രമിക്കുമ്പോഴും വിജയിക്കാനുള്ള പോരാട്ടവീര്യത്തിനൊടുവില്‍ ആഫ്രിക്കന്‍ തോട്ടണ്ടിയുമായി കപ്പല്‍ കൊല്ലം തുറമുഖമണഞ്ഞത് പരമ്പരാഗത വ്യവസായ മേഖലക്ക് പുത്തനുണര്‍വായി. അര നൂറ്റാണ്ടിന് ശേഷമത്തെിയ കപ്പലിനെ വരവേല്‍ക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരുമടക്കം മണിക്കൂറോളം പൊരിവെയിലില്‍ കാത്തുനിന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം തോട്ടണ്ടിയുമായത്തെുന്ന കപ്പല്‍ കാണണമെന്ന ആഗ്രഹത്തോടെയത്തെിയവരുടെ എണ്ണം വര്‍ധിച്ചതോടെ അധികൃതര്‍ അകത്തേക്ക് പ്രവേശം അനുവദിച്ചു. തുറമുഖത്തിനുള്ളില്‍ എത്തിയെങ്കിലും പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ വാര്‍ഫിനടുത്തേക്ക് എത്തിയിരുന്നില്ല. ഉച്ചക്ക് 12.30 ഓടെയാണ് എം.ടി.കേരളമെന്ന ടഗിന്‍െറ സഹായത്തോടെ തുറമുഖത്തേക്ക് എത്തിയത്. കൊല്ലം തുറമുഖം പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ച പി.കെ. ഗുരുദാസന്‍ എം.എല്‍.എ ചൂടിന്‍െറ കാഠിന്യം വകവെക്കാതെ രാവിലെ മുതല്‍ സ്ഥലത്തുണ്ടായിരുന്നു. കപ്പല്‍ നങ്കൂരമിട്ടതും മന്ത്രി കെ.ബാബുവത്തെി. കസ്റ്റംസ് ക്ളിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്ളതിനാല്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് വെയിലത്ത് നില്‍ക്കേണ്ടിവന്നു. മേയര്‍ ഹണി ബെഞ്ചമിന്‍, മുന്‍ മേയര്‍ പത്മലോചനന്‍, കൗണ്‍സിലര്‍ ജോര്‍ജ് ഡി. കാട്ടില്‍, കാപ്പെക്സ് ചെയര്‍മാന്‍ ഫിലിപ് കെ. തോമസ്, നേതാക്കളായ ബേസില്‍ലാല്‍, ജമീല ഇബ്രാഹിം, ടി.കെ.സുല്‍ഫി, ഇക്ബാല്‍, എ. ഇക്ബാല്‍കുട്ടി, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘവും കപ്പലിനെ വരവേല്‍ക്കാനത്തെിയിരുന്നു. എല്ലാവരും കപ്പലില്‍ കയറാന്‍ വന്നതാണെന്നുകരുതി കപ്പിത്താന്‍ പ്രവേശാനുമതി നിഷേധിച്ചു. വ്യവസായികള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയശേഷമാണ് മന്ത്രിക്കും എം.എല്‍.എക്കും കപ്പലില്‍ കയറാനായത്. ക്യാപ്റ്റന്‍ ലിയോ മാരി മള്‍ഗാപോയെ ഹസ്തദാനം നല്‍കി ഇരുവരും ആശ്ളേഷിച്ചു. മന്ത്രി ക്യാപ്റ്റനെ ഷാള്‍ അണിയിച്ച ശേഷം മടങ്ങി. തിങ്കളാഴ്ച മുതല്‍ തോട്ടണ്ടി ഇറക്കിത്തുടങ്ങും. കൊല്ലം തുറമുഖം പൂര്‍ത്തിയായ ശേഷം തോട്ടണ്ടി കയറ്റിറക്കുമതി ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഇപ്പോഴാണ് സാക്ഷാത്കൃതമായത്. നേരത്തെ നിര്‍മാണ സാമഗ്രിയുമായി കപ്പലുകള്‍ എത്തിയെങ്കിലും തോട്ടണ്ടി കൊണ്ടുവരാനായില്ല. 2014 ജൂലൈയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ തൂത്തുക്കുടിയില്‍ നിന്ന് തോട്ടണ്ടി കപ്പലില്‍ എത്തിക്കാന്‍ ധാരണയായെങ്കിലും നടന്നില്ല. നിരവധിതവണ പ്രസ്താവനകള്‍ ഇറക്കിയെങ്കിലും തൂത്തുക്കുടി-കൊല്ലം ചരക്ക്നീക്കം ധാരണയില്‍ അവശേഷിച്ചു. ഇതിനിടെയാണ് വ്യവസായികള്‍ നേരിട്ട് കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. കപ്പലില്‍ കയറ്റുന്നതുമുതല്‍ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കൊല്ലം തുറമുഖത്തേക്കുള്ള ചരക്ക്നീക്കം അട്ടിമറിക്കാനുള്ള ലോബിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാണ് ഞായറാഴ്ച തോട്ടണ്ടിയുമായുള്ള കപ്പല്‍ കൊല്ലം തീരത്തത്തെിച്ചത്. ഇതിനകം 14 കപ്പലുകളാണ് തുറമുഖത്തത്തെിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ കൊല്ലത്തേക്ക് എത്തുമെന്നാണ് വ്യവസായികളും ഉദ്യോഗസ്ഥരും പറയുന്നത്. ഒന്നരമാസത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ ആഫ്രിക്കന്‍ തോട്ടണ്ടി കൊല്ലം തുറമുഖത്തത്തെിച്ച സന്തോഷത്തിലാണ് വ്യവസായികളും ഷിപ്പിങ് എജന്‍റും. പലവിധ തടസ്സങ്ങളും പ്രതിസന്ധികളും തരണംചെയ്താണ് കപ്പല്‍ കൊല്ലത്തത്തെിക്കാന്‍ കഴിഞ്ഞത്. കൊച്ചിയിലെ മെര്‍ലിസ് ലോജിസ്റ്റിക്സ് ഉടമ ഡെന്‍സില്‍ ജോസാണ് ഷിപ്പിങ് ഏജന്‍റ്. കപ്പല്‍ കൊല്ലം തുറമുഖത്തത്തെിച്ചത് പല വെല്ലുവിളികളും അതിജീവിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.സെന്‍റ് മേരീസ്, സെന്‍റ് ജോണ്‍സ്, സെന്‍റ് ഗ്രിഗോറിയോസ്, സെന്‍റ് പോള്‍, മഹാവിഷ്ണു, ഇമ്മാനുവല്‍, മൗണ്ട് കാര്‍മല്‍, എയ്ഞ്ചല്‍, പൂജ, ജോണ്‍സ്, ശ്രീദുര്‍ഗ, കാര്‍മല്‍ എന്നീ കശുവണ്ടി ഫാക്ടറികള്‍ക്കായാണ് തോട്ടണ്ടി എത്തിച്ചിരിക്കുന്നത്. മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 25 ശതമാനം ചെലവ് മാത്രമേ കൊല്ലത്തുള്ളൂവെന്ന് പുത്തൂര്‍ സെന്‍റ് ഗ്രിഗോറിയോസ് കാഷ്യു ഉടമ ജോണ്‍സണ്‍ ജെ. ഉമ്മന്‍ പറഞ്ഞു. ഇറക്കുന്നതിന് അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലായാല്‍ പിഴ നല്‍കേണ്ടിവരുമെന്നും ഇമ്മാനുവല്‍ കാഷ്യു ഫാക്ടറി ഉടമ ജയിംസ് എബ്രഹാം പറഞ്ഞു.  |
ശീന ബോറ കേസ്: ഇന്ദ്രാണിയെയും സഞ്ജീവ് ഖന്നയെയും കോടതിയില്‍ ഹാജരാക്കി Posted: 31 Aug 2015 12:00 AM PDT മുംബൈ: ശീനാ ബോറ കൊലപാതകക്കേസില്‍ മാതാവ് ഇന്ദ്രാണി മുഖര്‍ജി, രണ്ടാനച്ഛന്‍ സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ കാര്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിഎന്നിവരെ കോടതിയില്‍ ഹാജരാക്കി. ശീനക്കൊപ്പം മകന്‍ മിഖായേല്‍ ബോറയെയും വധിക്കാന്‍ ശ്രമിച്ചിരുന്നതിന് തെളിവ് ലഭിച്ച സാഹചര്യത്തില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ വ ശ്രമത്തിന് കേസെടുക്കും. അതേസമയം, ശീനയുടെ കൊലപാതകത്തെ കുറിച്ച് ഇന്ദ്രാണി മൂഖര്‍ജി തുറന്ന് പറഞ്ഞില്ളെങ്കില്‍ താന്‍ മാധ്യമങ്ങളിലൂടെ എല്ലാം വെളിപ്പെടുത്തുമെന്ന് മിഖായേല്‍ ബോറ പറഞ്ഞു. ഇന്ദ്രാണി മൂന്ന് പ്രാവശ്യം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് മിഖായേല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും വ്യതത മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ ഇരുവരെയും നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  |
തദ്ദേശതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ സത്യവാങ്മൂലം ഇന്ന് Posted: 30 Aug 2015 11:54 PM PDT തിരുവനന്തപുരം: ബ്ളോക് പുന$സംഘടനയും ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലെ മാറ്റംവരുത്തലും പുരോഗമിക്കവെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തെക്കന്‍ ജില്ലകളില്‍ നവംബര്‍ 24നും വടക്കന്‍ ജില്ലകളില്‍ 26നും തെരഞ്ഞെടുപ്പ് നടത്താനാവുന്ന വിധം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ധാരണ. അതേസമയം, കൃത്യമായ തീയതികള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടില്ല. തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചാല്‍ നവംബര്‍ 28ന് വോട്ടെണ്ണലും ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തിലത്തെുകയും ചെയ്യുന്ന വിധം തെരഞ്ഞെടുപ്പു നടത്താന്‍ കഴിയുമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച ഹരജി ഹൈകോടതി സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. ഹൈകോടതി അംഗീകരിച്ച 28 പുതിയ മുനിസിപ്പാലിറ്റികളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. ഇതിന് ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ മാറ്റംവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അത് പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം വേണം. ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ 31 ബ്ളോക് പഞ്ചായത്തുകള്‍ പുന$സംഘടിപ്പിക്കുന്നതിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സംസ്ഥാനത്തെ 152 ബ്ളോക്കുകളിലും മാറ്റംവരുത്താതെ പുതിയ നഗരസഭാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരസഭകളില്‍ മാത്രമാണ് മാറ്റംവരുത്തിയത്. തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും കോടതിയില്‍ എതിര്‍ക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലത്തെിയിരുന്നു. 2005ല്‍ തദ്ദേശതെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കുകയും ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതി അധികാരത്തില്‍വരുകയും ചെയ്തിരുന്നു. 2010ലാകട്ടെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തി നവംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വന്നു. കഴിഞ്ഞതവണ ഒരുമാസം ദീര്‍ഘിപ്പിച്ചതിന്‍െറ പിന്‍ബലത്തോടെയാണ് ഇക്കുറി ഡിസംബറില്‍ ഭരണസമിതി അധികാരത്തിലത്തൊനുള്ള തയാറെടുപ്പ് നടത്താമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുക.  |
ഓണാഘോഷം അതിരുവിട്ടു; പൊലീസുകാര്‍ തമ്മില്‍ത്തല്ലി Posted: 30 Aug 2015 11:48 PM PDT തൃശൂര്‍: ഉത്രാടനാളില്‍ പൊലീസുകാരും കുടുംബാംഗങ്ങളും പങ്കെടുത്ത ഓണസദ്യയിലും ആഘോഷത്തിലും തര്‍ക്കവും തമ്മില്‍ത്തല്ലും. സംഭവത്തെക്കുറിച്ച് കമീഷണര്‍ കെ.ജി. സൈമണ്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ചിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി. പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു ആഘോഷം. ഓണസദ്യ ഉണ്ട് പിരിയാന്‍ നേരം ഓരോരുത്തരും വീട്ടിലേക്കായി വിഭവങ്ങള്‍ വാങ്ങി. സദ്യയില്‍ പങ്കെടുത്ത എസ്.ഐ ഓണസദ്യയുടെ ചുമതലയുണ്ടായിരുന്ന പൊലീസ് സ്റ്റോര്‍ കീപ്പര്‍ കൂടിയായ സിവില്‍ പൊലീസ് ഓഫിസറോട് വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാമ്പാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. സാമ്പാര്‍ ചോദിച്ച എസ്.ഐയെ കളിയാക്കിയതോടൊപ്പം മദ്യപിച്ച് ലക്കുകെട്ട മറ്റൊരു സി.പി.ഒ കരണത്തടിക്കുകയും ചെയ്തു. ഇവര്‍ പരസ്പരം ഉന്തും തള്ളുമായപ്പോള്‍ ട്രാഫിക് സ്റ്റേഷന്‍ എസ്.ഐ ഇടപെട്ടു. ഇദ്ദേഹത്തിനും കിട്ടി കീഴുദ്യോഗസ്ഥരുടെ മര്‍ദനം. ഇതോടെ പരിപാടി അലങ്കോലപ്പെടുകയും ചേരി തിരിഞ്ഞ് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. പൊലീസുകാരുടെ മക്കളത്തെിയാണ് ഇവരെ പിടിച്ചുമാറ്റിയത്. ഓണസദ്യക്കായി ഒരാളില്‍ നിന്ന് 750 രൂപ വീതം പിരിവെടുത്തിരുന്നു. ഇതിലെ ക്രമക്കേട് മൂടിവെക്കാനുള്ള തന്ത്രമായിരുന്നു സി.പി.ഒമാരുടെ കടന്നുകയറ്റമെന്ന് ഓണസദ്യയില്‍ പങ്കെടുത്തവര്‍ പറയുന്നു. പൊലീസുകാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 200 ഓളം പേരാണ് ഓണസദ്യയില്‍ പങ്കെടുത്തതത്. സ്റ്റോര്‍ കീപ്പര്‍ കൂടിയായ സി.പി.ഒ നേരത്തെ പടിഞ്ഞാറെ കോട്ടയില്‍ ഹോംഗാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടയാളാണ്. തിരുവോണനാളില്‍ നടന്ന വയര്‍ലെസ് മീറ്റിങ്ങില്‍ സംഭവത്തെ കമീഷണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടെ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കാനും ശ്രമമുണ്ട്. മര്‍ദനമേറ്റ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റം ആവശ്യപ്പെട്ട് കമീഷണര്‍ക്ക് അപേക്ഷ നല്‍കിയതായും അറിയുന്നു.  |
കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം Posted: 30 Aug 2015 11:39 PM PDT കോട്ടയം: കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം, സി.പി.എം നേതാവിന്‍െറ വീട്ടുമുറ്റത്തെ കാര്‍ തകര്‍ത്തു. സംഭവം അന്വേഷിച്ചത്തെിയ പൊലീസിനെ കണ്ട് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ചാടി. ഇതിലൊരാളെ കാണാതായതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടഞ്ഞുവെച്ചു. ഒരുമണിക്കൂറോളം റോഡ് ഉപരോധിച്ചുള്ള പ്രതിഷേധത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സി.പി.എം കുമരകം നോര്‍ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എം.എന്‍. പുഷ്കരന്‍െറ കാര്‍ അക്രമിസംഘം തകര്‍ത്തത്. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ സൂക്ഷിച്ച കാര്‍ കല്ളെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. കാര്‍ തകര്‍ത്തത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവും സി.പി.എം കോട്ടയം ഏരിയ സെക്രട്ടറിയുമായ എം.കെ. പ്രഭാകരന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് ആശാരിമറ്റം കോളനിയില്‍ എത്തുകയായിരുന്നു. ഈസമയം പൊലീസിന്‍െറ പിടിയില്‍ പെടാതിരിക്കാനായി യുവാക്കള്‍ കായലില്‍ ചാടുകയും ഒരാളെ കാണാതാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ കുമരകം എസ്.ഐ കെ.എ. ഷരീഫിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെ തടഞ്ഞുവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംഭവമറിഞ്ഞ് ഡിവൈ.എസ്.പി വി. അജിത്, വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഒരുവര്‍ഷമായി പ്രദേശത്ത് ഇടക്കിടെയുള്ള സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയാണ് ഞായറാഴ്ചത്തെ സംഭവം. കാര്‍ തകര്‍ത്ത സംഭവത്തിലും പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.  |
ആവേശമായി അയിരൂര്‍ പുതിയകാവ് മാനവമൈത്രി ജലമേള Posted: 30 Aug 2015 11:30 PM PDT കോഴഞ്ചേരി: പമ്പയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും ആവേശം കൈവിടാതെ അയിരൂര്‍ പുതിയകാവ് മാനവമൈത്രി ജലമേള നടന്നു. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ഇടശ്ശേരിമല വരെയുള്ള 17 പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുത്തു. രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ഹരികുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ ചെറുകോല്‍ ഒന്നാം സ്ഥാനവും മേലുകര രണ്ടും അയിരൂര്‍ മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് കോയിപ്രം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യു സമ്മാനദാനം നിര്‍വഹിച്ചു. അയിരൂര്‍, തെക്കേമുറി, ചിറയിറമ്പ്, നെടുമ്പ്രയാര്‍, കുറിയന്നൂര്‍, മേലുകര, കീഴുകര, ചെറുകോല്‍, ഇടക്കുളം, ഇടശ്ശേരിമല, പുല്ലൂപ്രം, കോറ്റാത്തൂര്‍, കീക്കൊഴൂര്‍, ഇടപ്പാവൂര്‍, കോഴഞ്ചേരി, ഇടപ്പാവൂര്‍ പേരൂര്‍, കാട്ടൂര്‍ എന്നീ പള്ളിയോടങ്ങളാണ് എ, ബി ബാച്ചുകളിലായി ജലമേളയില്‍ പങ്കെടുത്തത്. മേളയില്‍ പങ്കെടുക്കാനത്തെിയ പള്ളിയോടങ്ങളെ വെറ്റ, പുകയില നല്‍കി സ്വീകരിച്ചു. ജലമേളയുടെ ഉദ്ഘാടനം ആന്‍േറാ ആന്‍റണി എം.പി നിര്‍വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, വര്‍ഗീസ് പുന്നന്‍, സലിം പി. ചാക്കോ, കെ. ജയവര്‍മ, ടി.കെ. പീതാംബരന്‍, വിജയകുമാരി, അംബുജ ഭായി, വി. പ്രസാദ്, സുരേഷ് കുഴിവേലി വിദ്യാധരന്‍ അമ്പലാത്ത്, സുനി മോള്‍, അമ്പിളി പ്രഭാകരന്‍, ഹരികുമാര്‍ നാകത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ഹരികുമാര്‍ പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്‍റും ട്രോഫിയും വിതരണം ചെയ്തു.  |
നാടെങ്ങും ചതയദിനം ആഘോഷിച്ചു Posted: 30 Aug 2015 11:26 PM PDT തൊടുപുഴ: ഗുരുജയന്തിയോടനുബന്ധിച്ച് ജില്ലയിലെമ്പാടും ഘോഷയാത്രയും ആഘോഷങ്ങളും നടന്നു. എസ്.എന്‍.ഡി.പി പുറപ്പുഴ, വഴിത്തല, കുണിഞ്ഞി ശാഖകള്‍ സംയുക്തമായി നടത്തിയ ജയന്തി ദിനാഘോഷം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം: ഗുരുജയന്തിയോടനുബന്ധിച്ച് പച്ചടി ശ്രീധരന്‍ സ്മാരക എസ്.എന്‍.ഡി.പി യൂനിയനിലെ 16 ശാഖകളിലും രാവിലെ പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരു ജയന്തി ആഘോഷിച്ചു. വിവിധ ശാഖകളില്‍ ഗുരുപൂജ, പുഷ്പാഞ്ജലി, ഗുരുകൃതികളുടെ പാരായണം, പ്രസാദമൂട്ട്, അന്നദാനം, ഘോഷയാത്ര, ദൈവദശക നൃത്താവിഷ്കാരം തുടങ്ങിയവ നടന്നു. വിവിധ മേഖലകളിലെ ഘോഷയാത്രകള്‍ നെടുങ്കണ്ടം ശ്രീഉമാമഹേശ്വര ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്ന് സംയുക്തമായി ടൗണില്‍ വിപുലമായ ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ നവീകരിച്ച ശാഖാ ഓഫിസിന്‍െറ ഉദ്ഘാടനം നടന്നു. ശാഖകളിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണവും നടന്നു. വിവിധ ശാഖകളില്‍ യൂനിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് കെ.എന്‍. തങ്കപ്പന്‍, സുധാകരന്‍, സനീഷ്, മിനി മധു, എ.വി. മണിക്കുട്ടന്‍, കെ.ബി. സുരേഷ്, ഷീബ ദിലീപ്, വി.എസ്. സജിമോന്‍ എന്നിവര്‍ ചതയദിന സന്ദേശം നല്‍കി. രാജകുമാരി: രാജകുമാരി നോര്‍ത് 4116ാം നമ്പര്‍ ശാഖായോഗത്തിന്‍െറയും വനിതാസംഘം യൂത്ത്മൂവ്മെന്‍റ് വിവിധ കുടുംബ യൂനിറ്റുകളുടെയും ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. ശാഖാ സെക്രട്ടറി രാജേഷ്, പ്രസിഡന്‍റ് സി.എന്‍. സുരേഷ്, കെ.എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.എന്‍.ഡി.പി യോഗം രാജകുമാരി സൗത് 1479 നമ്പര്‍ ശാഖയുടെ നേതൃത്വത്തിലും ഘോഷയാത്ര നടന്നു. പ്രസിഡന്‍റ് എ.വി. ശിവന്‍, സെക്രട്ടറി ഇ.എന്‍. സുകുമാരന്‍ യൂനിയന്‍ വൈസ് പ്രസിഡന്‍റ് രഞ്ജിത് കാവളായില്‍, കെ.എസ്. ലതീഷ്കുമാര്‍, ജി. അജയന്‍, അഡ്വ. കെ.എസ്. സുരേന്ദ്രന്‍, പി.ടി. ഗിരീഷ് സുമ നകുലന്‍, വിജയകുമാരി ഷാജി, പി.ആര്‍. ശശി പങ്കെടുത്തു. മുട്ടുകാട് 1766 നമ്പര്‍ ശാഖായോഗം നേതൃത്വത്തില്‍ ചതയദിന ഘോഷയാത്ര നടന്നു. ശാഖാ യോഗം പ്രസിഡന്‍റ് കെ.കെ. അനില്‍കുമാര്‍, സെക്രട്ടറി വി.കെ സാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജാക്കാട് 1209ാം നമ്പര്‍ ശാഖായോഗം നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. രാജാക്കാട് ടൗണ്‍ ചുറ്റി ഗുരുക്ഷേത്ര സന്നിധിയില്‍ ഘോഷയാത്ര സമാപിച്ചു. ശാഖാ യോഗം പ്രസിഡന്‍റ് കെ.ആര്‍. നാരായണന്‍, സെക്രട്ടറി വി.എസ്. ബിജു, ഐബി പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനം നടന്നു. ശാന്തന്‍പാറ 1805 നമ്പര്‍ ശാഖാ യോഗം നേതൃത്വത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. ജി. അജയകുമാര്‍, യൂനിയന്‍ വൈസ്പ്രസിഡന്‍റ് രഞ്ജിത് കാവളായില്‍, കെ.ആര്‍. ദിലീപ്, വിഎസ്. സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വണ്ടിപ്പെരിയാര്‍: ചതയദിനാഘോഷത്തിന്‍െറ ഭാഗമായി എസ്.എന്‍.ഡി.പിയുടെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ റാലി നടന്നു. പെരിയാര്‍, വാളാര്‍ഡി, 62ാം മൈല്‍, വള്ളക്കടവ്, അയ്യപ്പന്‍ കോവില്‍, കറുപ്പുപാലം, മ്ളാമല, ടൗണ്‍ തുടങ്ങിയ ശാഖകളില്‍നിന്ന് നിരവധി പേര്‍ റാലിയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കക്കികവലയില്‍നിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാന്‍ഡ് ചുറ്റി പശുമല ജങ്ഷനിലെ ഗുരുമന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്.എന്‍.ഡി.പി പീരുമേട് യൂനിയന്‍ പ്രസിഡന്‍റ് ഗോപി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. അജയന്‍ കെ. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. നാരായണന്‍, പി.ഡി. മോഹനന്‍, കെ.കെ. തങ്കച്ചന്‍, സി.ഡി. സുകുമാരന്‍, സരോജിനി ജയചന്ദ്രന്‍, വിജയന്‍, ശശി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. കട്ടപ്പന: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സംഘശക്തി വിളിച്ചോതി ഹൈറേഞ്ചില്‍ ചതയദിനാഘോഷം നടന്നു. വിവിധ ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന ചതയദിനാഘോഷ പരിപാടികളുടെ മുഖ്യആകര്‍ഷണം പീതവര്‍ണത്തില്‍ ചാലിച്ച സാംസ്കാരിക റാലിയായിരുന്നു. ചെണ്ടമേളം, കരകാട്ടം, അമ്മന്‍കൊടം, പഞ്ചാരിമേളം തുടങ്ങിയ നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് പീതാംബര ധാരികളായ ആയിരങ്ങള്‍ പൊലിമയേകി. ഉപ്പുതറയില്‍നടന്ന ചതയദിനാഘോഷം മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ശാഖ നേതൃത്വത്തില്‍ നടന്ന സംയുക്ത ചതയദിനാഘോഷം യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ഇരട്ടയാറില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ യൂനിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാറിലും കൂട്ടാറ്റിലും നടന്ന ചതയദിനാഘോഷ പരിപാടികള്‍ യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പനയില്‍ നടന്ന സാംസ്കാരിക റാലിയും പൊതുസമ്മേളനവും ബിജുമാധവന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു.  |
മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ബസ് സൗകര്യം വേണമെന്ന് ആവശ്യം Posted: 30 Aug 2015 11:06 PM PDT മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അന്തര്‍ സംസ്ഥാന ബസ് സൗകര്യം വേണമെന്ന ആവശ്യം ശക്തമായി. പ്രവാസികളെയും ഇവരെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് തിരിച്ചുവരുന്നവരെയും ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍മാര്‍ പിഴിയുന്നത് പതിവാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയാളി യാത്രക്കാരും ബന്ധുക്കളുമാണ് ദുരിതമനുഭവിക്കുന്നത്. വിമാനത്താവളത്തില്‍ നേരിട്ടത്തൊന്‍ മംഗളൂരു സിറ്റി കോര്‍പറേഷനോ എയര്‍പോര്‍ട്ട് അതോറിറ്റിയോ സൗകര്യമൊരുക്കാത്തതാണ് പ്രശ്നം. മംഗളൂരു നഗരത്തില്‍നിന്ന് ബജ്പെയിലേക്കോ കെജ്ജാറിലേക്കോ ബസിലത്തെുന്നവര്‍ക്ക് വിമാനത്താവളത്തിലത്തൊന്‍ ഓട്ടോയോ ടാക്സിയോ പിടിക്കേണ്ടിവരും. സ്പെഷല്‍ ഓട്ടോക്ക് 45 രൂപയാണ് വാടക. കാറിന് 500 രൂപയും. വിമാനത്താവളത്തില്‍നിന്ന് ടാക്സിക്ക് റെയില്‍വേ സ്റ്റേഷനിലോ മംഗളൂരു ബസ് സ്റ്റാന്‍ഡിലോ എത്താന്‍ കഴുത്തറുപ്പന്‍ വാടകയിനത്തില്‍ 450 മുതല്‍ 600 രൂപ വരെ ഈടാക്കും. മുമ്പ് രാവിലെ വിമാനത്താവളത്തില്‍നിന്ന് 8.30നും 11.30നും വൈകീട്ട് 3.30ന് നഗരത്തില്‍നിന്നും ബസ് സൗകര്യമുണ്ടായിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ഓട്ടോ-കാര്‍ ഡ്രൈവര്‍മാരുടെ സമ്മര്‍ദ ഫലമായി സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്ന് വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അന്ന് പെര്‍മിറ്റ് നല്‍കിയ റൂട്ടുകളില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ ഏറെയാണ്. ഡ്രൈവര്‍മാര്‍ യാത്രക്കാരെയും സ്വീകരിക്കാനത്തെുന്ന സ്വകാര്യ കാര്‍ ഡ്രൈവര്‍മാരെയും കൈകാര്യം ചെയ്യുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ 'ഓല കാബ്' സര്‍വിസു വഴിയോ കാറില്‍ വന്നാല്‍ യാത്രക്കാരെ കയറ്റാന്‍ ഇവിടത്തെ ഡ്രൈവര്‍മാര്‍ സമ്മതിക്കില്ല. ഭര്‍ത്താവിന്‍െറ അത്യാസന്ന നിലയിലായ പിതാവിനെ കാണാന്‍ വിമാനത്തില്‍ മംഗളൂരുവിലത്തെിയ ഐ.ടി ഉദ്യോഗസ്ഥയെ ഒന്നരമാസം മുമ്പ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ ഒരുമിച്ചു കാര്‍ വാടകക്കെടുത്താലും ഡ്രൈവര്‍മാര്‍ പ്രശ്നമുണ്ടാക്കുന്നതായി പ്രവാസികള്‍ പറയുന്നു. ബസ് സര്‍വിസുണ്ടെങ്കില്‍ 14 രൂപക്ക് എത്തുന്ന ദൂരത്തേക്കാണ് വിദേശത്ത് നിന്നത്തെുന്നവര്‍ 500 രൂപ വാടകയിനത്തില്‍ കൊടുക്കുന്നത്. കേരള എസ്.ആര്‍.ടി.സിയോ കര്‍ണാടക എസ്.ആര്‍.ടി.സിയോ കണ്ണൂരിലേക്കും കാസര്‍കോട്ടേക്കും രാവിലെയും വൈകീട്ടും സര്‍വിസ് നടത്തിയാല്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്കും സ്വീകരിക്കാനത്തെുന്നവര്‍ക്കും പ്രയോജനമാകും.  |
ജില്ലയിലെങ്ങും ചതയദിനം ആഘോഷിച്ചു Posted: 30 Aug 2015 10:54 PM PDT കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്‍െറ 161ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നാടെങ്ങും കൊണ്ടാടി. ക്ഷേത്രങ്ങളിലും മഠങ്ങളിലും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. ശ്രീ ഭക്തി സംവര്‍ദ്ധിനി യോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ രാവിലെ പതാക ഉയര്‍ത്തി. തുടര്‍ന്ന് എഴുന്നള്ളത്ത്, പായസദാനം, അന്നദാനം എന്നിവ ഉണ്ടായി. വൈകീട്ട് എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്രയുമുണ്ടായി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ രാമചന്ദ്രന്‍ നമ്പ്യാര്‍ പ്രഭാഷണം നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജയലക്ഷ്മി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഇരിട്ടി: ശ്രീനാരായണ ഗുരുദേവന്‍െറ 161ാമത് ജയന്തി നടത്തി. ആഘോഷം മലയോര മേഖലയിലെ 46 ശാഖകളില്‍ നടത്തി. സമൂഹ പ്രാര്‍ഥന, കലാ സാഹിത്യ മത്സരങ്ങള്‍, ഘോഷയാത്ര, സമൂഹ സദ്യ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. കോളിത്തട്ട് ശാഖാ ഓഫിസിന്‍െറ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും ശ്രീനാരായണ ഹാള്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി തോമസും ഉദ്ഘാടനം ചെയ്തു. ആനക്കുഴിയില്‍നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട ഘോഷയാത്ര കോളിത്തട്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എന്‍. ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.കെ. ശിവരാമന്‍, ഇന്ദിരാ പുരുഷോത്തമന്‍, ജസ്റ്റിന്‍ പാലക്കുന്നേല്‍, ഷെര്‍ളി അലക്സാണ്ടര്‍, കെ.ജി. നന്ദനന്‍ കുട്ടി, കെ.വി. അജി, കെ.ജി. യശോധരന്‍, കെ.എന്‍. വിനോദ്, ഫാ. ഷാജി പ്ളാച്ചിറ, ഫാ. ബാബു വര്‍ഗീസ്, ഫാ. ക്രിസ്റ്റീന സാമുവെല്‍, മുഹമ്മദ് സഹദി, പി.വി. ജയകുമാര്‍, എം.ആര്‍. രാജേഷ്, സുനികിനാത്തി, വി.കെ. ദാസന്‍, എന്‍.എന്‍. സ്റ്റാലിന്‍, ടി.എസ്. സത്യന്‍, ഓമന വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ട് മേളയും സംഘടിപ്പിച്ചു.  |
നിര്‍മാണം ഇഴയുന്നു: മലയോര ഹൈവേ തകര്‍ന്നു തുടങ്ങി Posted: 30 Aug 2015 10:54 PM PDT ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ മലയോര ഹൈവേയുടെ പ്രവൃത്തി എങ്ങുമത്തെിയില്ല. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചെമ്പേരി-പയ്യാവൂര്‍ വരെയുള്ള ഹൈവേ തകര്‍ന്ന് കാല്‍നടയാത്ര പോലും അസാധ്യമായി. കാസര്‍കോട് നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം കടുക്കറ വരെ 960 കി.മീ റോഡാണ് മെക്കാഡം ടാറിങ്ങിന് നിശ്ചയിച്ചെങ്കിലും പ്രവൃത്തി ഇഴയുകയാണ്. പല തവണ റൂട്ട് മാറ്റവും മറ്റും നടന്നതല്ലാതെ പ്രവൃത്തി മുന്നോട്ട് പോയില്ല. ചെമ്പേരി-പയ്യാവൂര്‍ റൂട്ടില്‍ മലയോര ഹൈവേയിലൂടെ 10 ദീര്‍ഘദൂര ബസുകളടക്കം 20ലധികം ബസുകള്‍ സര്‍വിസ് നടത്തുന്നത് തകര്‍ന്ന റോഡിലൂടെയാണ്. മലയോര ഹൈവേ തകര്‍ന്നതോടെ മലയോര ജനതയുടെ പ്രതീക്ഷക്കും മങ്ങലേറ്റു. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, ചെറുപുഴ, ആലക്കോട്, നടുവില്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍ വഴിയാണ് ഹൈവേ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നത്. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, എറണാകുളം, പാല എന്നിവിടങ്ങളിലേക്കും ബംഗളൂരുവിലേക്കും ബസുകള്‍ പോകുന്നത് ഇതുവഴിയാണ്. 2005ല്‍ ചെമ്പേരി-പയ്യാവൂര്‍ വരെ 10 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. പലയിടത്തും പ്രവൃത്തി നിലച്ചു.ഒരു ഭാഗത്ത് നിര്‍മാണം നടത്തുമ്പോള്‍ ആദ്യഭാഗം തകരാന്‍ തുടങ്ങി. ഈ തകര്‍ച്ച പിന്നീടിങ്ങോട്ട് വ്യാപകമാവുകയും ചെയ്തു. മലബാറിലെ ആറ് ജില്ലകളിലായി 541 കി.മീറ്റര്‍ റോഡാണ് മലയോര ഹൈവേയുടെ ഒന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിലവിലുള്ള റോഡുകള്‍ മലയോര ഹൈവേയുടെ ഭാഗമാക്കി മാറ്റിയുള്ള നവീകരണമാണ് നടത്തുന്നത്. ഏകോപനമില്ലാതെ പണി നടത്തിയതാണ് മലയോര ഹൈവേ തകരാനും പണി നീണ്ടുപോകാനും കാരണം. ചെമ്പേരിക്കടുത്ത പുറഞ്ഞാണ്‍ മുതല്‍ പയ്യാവൂര്‍ ചമതച്ചാല്‍ വരെയുള്ള റോഡ് മെക്കാഡം ടാറിങ്ങിനായി 8.35 കോടിയുടെ കരാറാണ് പി.ഡബ്ള്യു.ഡി നല്‍കിയിരുന്നത്. എന്നാല്‍, 28 ശതമാനം അധിക തുക ആവശ്യപ്പെട്ട് കരാറുകാരന്‍ അധികൃതരെ സമീപിച്ചതിനാല്‍ പ്രവൃത്തി അനിശ്ചിതത്വത്തിലായി. മെക്കാഡം ടാറിങ് നടത്തേണ്ടതിനാല്‍ തകര്‍ന്ന ഭാഗത്ത് സാധാരണ അറ്റകുറ്റപ്പണികളും അധികൃതര്‍ നടത്തിയില്ല. ടാറിങ് നടത്തിയ ഭാഗത്തും നടക്കാനിരിക്കുന്ന ഭാഗത്തും റോഡ് തകര്‍ന്നതിനാല്‍ ബസുകള്‍ കൃത്യമായി ഓടിയത്തെുന്നില്ളെന്ന പരാതി വ്യാപകമാണ്. ചില ബസുകള്‍ ട്രിപ്പ് മുടക്കാനും തുടങ്ങി. മലയോര ഹൈവേ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.  |
അക്രമങ്ങള്‍ അമര്‍ച്ച ചെയ്യും ^രമേശ് ചെന്നിത്തല Posted: 30 Aug 2015 10:53 PM PDT തിരുവനന്തപുരം സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഓണാഘോഷം സമാധാനപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് കാസര്‍കോടും കണ്ണൂരും അക്രമങ്ങള്‍ ഉണ്ടായത്. അക്രമങ്ങളില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. ബോധപൂര്‍വം അക്രമം അഴിച്ചുവിടാനാണ് ഇരു പാര്‍ട്ടികളുടെയും ശ്രമം. അക്രമം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അക്രമം സംസ്ഥാനത്തിന്‍്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ട്. അക്രമമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദശേം നല്‍കിയിട്ടുണ്ട്.ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.  |
പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ഹിമാചലും ബ്രിട്ടനുമായി ധാരണ Posted: 30 Aug 2015 10:40 PM PDT ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലഘട്ടത്തിലെ അപൂര്‍വമായ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ബ്രിട്ടനുമായി കൈകോര്‍ക്കുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഡേവിഡ് എലിയട്ട് സെപ്റ്റംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങുമായി കൂടിക്കാഴ്ച നടത്തും. 1864 മുതല്‍ 1947 വരെ ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല ഭരണകേന്ദ്രമായിരുന്ന ഷിംലയിലെ പൈത്യക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തേതന്നെ ബ്രിട്ടന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഷിംലയിലും സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളിലുമുള്ള പൈതൃകങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാന്‍ ബ്രിട്ടന്‍െറ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്‍െറ ലക്ഷ്യം. ബ്രിട്ടീഷ്-ഇന്ത്യയിലെ പ്രമുഖ കെട്ടിടമായ ഷിംലയിലെ 'വൈസ്റീഗല്‍ ലോഡ്ജ്' ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രധാന പൗരാണിക കെട്ടിടങ്ങളിലൊന്നാണ്. മഹാത്മാ ഗാന്ധി, 1922ല്‍ ലോര്‍ഡ് റീഡിംഗുമായും 1931ല്‍ ലോര്‍ഡ് വെല്ലിംഗ്ടണുമായും കൂടിക്കാഴ്ച നടത്തിയത് ഇവിടെ വെച്ചായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. 1945ല്‍ പ്രശസ്തമായ ഷിംല കോണ്‍ഫ്രന്‍സ് നടന്നതും ഇവിടെ വെച്ചാണ്. ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഷിംല ആദ്യം പഞ്ചാബിന്‍െറയും പിന്നീട് ഹിമാചല്‍ പ്രദേശിന്‍െറയും തലസ്ഥാനമായി മാറി. ഇത്തരത്തില്‍ ചരിത്രപ്രസിദ്ധമായ 95 കെട്ടിടങ്ങളാണ് ഇപ്പോള്‍ ഷിംലയില്‍ മാത്രമുള്ളത്. ബ്രിട്ടന്‍െറ സഹായത്തോടെ സംസഥാനത്തെ ടൂറിസം വ്യവസായം മെച്ചപ്പെടുത്തുക എന്നതാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍െറ ലക്ഷ്യം.  |
പാതയോരങ്ങളെ മഞ്ഞയണിയിച്ച് ഗുരുജയന്തി ആഘോഷം Posted: 30 Aug 2015 10:36 PM PDT തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുവിന്‍െറ 161ാമത് ജയന്തിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗുരുപ്രതിഷ്ഠ മണ്ഡപങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ആഘോഷിച്ചു. ജയന്തി ഘോഷയാത്ര സാംസ്കാരിക പരിപാടികള്‍, ഗുരുകൃതികളുടെ പാരായണം, പ്രഭാഷണങ്ങള്‍, കാവടിയാട്ടം, വാദ്യമേളങ്ങള്‍, പുഷ്പാര്‍ച്ചന, ദീപക്കാഴ്ച, അന്നദാനം എന്നിവ വിവിധ സ്ഥലങ്ങളില്‍ നടന്നു. എസ്.എന്‍.ഡി.പി യോഗം ശാഖകള്‍ പോഷക സംഘടനകള്‍, വനിത-യുവജന സംഘടനകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിപാടികളില്‍ ഓരോ കേന്ദ്രത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഗുരുവന്ദനം എസ്.എന്‍.ഡി.പി 2697ാം നമ്പര്‍ ശാഖായോഗത്തിന്‍െറ നേതൃത്വത്തില്‍ വനിതകളടക്കം എഴുനൂറോളം പേര്‍ യൂനിഫോം അണിഞ്ഞ് മഞ്ഞക്കുടകളേന്തി നടത്തിയ ഘോഷയാത്ര ആകര്‍ഷകമായി. ഘോഷയാത്രക്ക് ശാഖാ പ്രസിഡന്‍റ് പ്രദീപ്, സെക്രട്ടറി മോഹനന്‍, കെ.എന്‍. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കായിക മത്സരങ്ങളും നടത്തി. പൂത്തോട്ട പുത്തന്‍കാവ് ഗുരുമണ്ഡപത്തില്‍ ദീപാരാധന, പുഷ്പാര്‍ച്ചന, ഘോഷയാത്ര, ദീപക്കാഴ്ച എന്നിവയോടെ ജയന്തി ദിനാഘോഷം നടത്തി. തെക്കന്‍ പറവൂരില്‍ പുഷ്പാഭിഷേകം ദീപക്കാഴ്ച എന്നിവയുണ്ടായി. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീ കുമാരമംഗലം ക്ഷേത്രം കേന്ദ്രീകരിച്ച് ജയന്തി ദിന ഘോഷയാത്ര, ഇരുചക്രവാഹന റാലി, സാംസ്കാരിക സമ്മേളനം, പിറന്നാള്‍ സദ്യ, ഗുരുമണ്ഡപം കേന്ദ്രീകരിച്ച് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടത്തി. എരൂര്‍ പോട്ടയില്‍ ക്ഷേത്രം, ഗുരുപരാശ്രമം കേന്ദ്രീകരിച്ച് ഘോഷയാത്ര, പുഷ്പാര്‍ച്ചന, ദീപാലങ്കാരം തുടങ്ങിയ പരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു. ചോറ്റാനിക്കര ഗുരുമണ്ഡപം കേന്ദ്രീകരിച്ച് നടന്ന പരിപാടികളില്‍ ഘോഷയാത്ര, ദീപക്കാഴ്ച, പുഷ്പാലങ്കാരം എന്നിവ ഉണ്ടായി. ചോറ്റാനിക്കര മണ്ഡപത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര എരുവേലിയിലാണ് സമാപിച്ചത്. കണയന്നൂര്‍ ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ശ്രീനാരായണ ധര്‍മപോിഷണി സഭ, ശ്രീധര്‍മ കല്‍പഭ്രമ യോഗം, ശ്രീധര്‍മ പരിപാലന യോഗം, ശ്രീധര്‍മ സമാജം തുടങ്ങിയ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തിരുവാങ്കുളം, മാമല, മുളന്തുരുത്തി, ആമ്പല്ലൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ശ്രീനാരായണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കാക്കനാട്: എസ്.എന്‍.ഡി.പി തൃക്കാക്കര സൗത് ശാഖ കമ്മിറ്റിയുടെയും ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഗുരുജയന്തി ആഘോഷവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും നടന്നു. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് വി.ഡി. സുരേഷ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എന്‍.ഡി. പ്രേമചന്ദ്രന്‍, സെക്രട്ടറി ഡി.എ. വിശ്വംഭരന്‍, എം.എന്‍. മോഹനന്‍, ഉണ്ണി കാക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍നിന്ന് നിരവധി പേര്‍ പങ്കെടുത്ത ഘോഷയാത്ര കാക്കനാട് ഗുരുമണ്ഡപത്തില്‍ സമാപിച്ചു. കാക്കനാട് എസ്.എന്‍.ഡി.പി തുതിയൂര്‍ ശാഖയുടെ ഗുരുജയന്തി ഘോഷയാത്ര കണയന്നൂര്‍ യൂനിയന്‍ കൗണ്‍സില്‍ അംഗം ടി.എം. വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ശാഖ മന്ദിരത്തില്‍ നടന്ന ജയന്തി സമ്മേളനം ശാഖ പ്രസിഡന്‍റ് കെ.ടി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.കെ. ശശിധരന്‍, വി.കെ. ബിനോയ്, കെ.വി. സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു തുടങ്ങിയ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും വിതരണം ചെയ്തു. കളമശ്ശേരി: ശ്രീനാരായണഗുരു ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ചതയദിന റാലി നടത്തി. കങ്ങരപ്പടി എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചതയദിന റാലി മുന്‍ എ.ഡി.ജി.പി എം.ജി.എ. രാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റാലി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്ത റാലി കെ.ആര്‍. സുനില്‍, ബാലന്‍ ചിറമോളത്ത്, മോഹന്‍ കരിപ്പ്മൂല, ടി.പി. വേണു, ഉദയന്‍, സുജാത ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  |
പായിപ്പാട് ജലോത്സവം: പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ് Posted: 30 Aug 2015 10:06 PM PDT ഹരിപ്പാട്: വഞ്ചിപ്പാട്ടിന്‍െറയും ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ തിങ്ങിക്കൂടിയ ആയിരങ്ങളെ വിസ്മയത്തിലാക്കി തമ്പി തറാക്കേരില്‍ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ളബിന്‍െറ പായിപ്പാടന്‍ ചുണ്ടന്‍ പായിപ്പാട് ജലോത്സവത്തില്‍ ജേതാവായി. പ്രസാദ് കുമാര്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ബോട്ട് ക്ളബിന്‍െറ കാരിച്ചാല്‍ ചുണ്ടനെ ഒരു വള്ളപ്പാട് പിന്നിലാക്കിയാണ് പായിപ്പാട് വിജയികളായത്. പ്രണവം ശ്രീകുമാര്‍ ക്യാപ്റ്റനായ ആനാരി ചുണ്ടന്‍ വള്ളസമിതിയുടെ ആനാരി ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് മത്സരത്തില്‍ സന്തോഷ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ബോട്ട് ക്ളബിന്‍െറ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ ഒന്നാമതും വെള്ളംകുളങ്ങര രണ്ടാമതും കരുവറ്റാ ചുണ്ടന്‍ മൂന്നാമതും എത്തി. സെക്കന്‍ഡ് ലൂസേഴ്സ് മത്സരത്തില്‍ ശ്രീവിനായകന്‍ ഒന്നാമതായും വലിയദിവാന്‍ജി രണ്ടമതായും ചെറുതന മൂന്നാമതായും ഫിനിഷ് ചെയ്തു. വെപ്പ് എ ഗ്രേഡില്‍ മണലിക്കാണ് ഒന്നാം സ്ഥാനം. ആശാ പുളക്കക്കളത്തിന് രണ്ടാം സ്ഥാനവും പട്ടേരിപുരക്കല്‍ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡില്‍ തോട്ടുകടവന്‍ ഒന്നാം സ്ഥാനം നേടി. ഫൈബര്‍ ചുണ്ടന്‍ എ ഗ്രേഡ് വിഭാഗത്തില്‍ ശ്രീ വിശ്വനാഥന്‍ ഒന്നാമതും നെടുമ്പറമ്പന്‍ രണ്ടാമതും ഫിനിഷ് ചെയ്തു. ബി ഗ്രേഡില്‍ തൃക്കുന്നപ്പുഴ ഒന്നും തത്ത്വമസി രണ്ടും വൈഗ മൂന്നാം സ്ഥാനവും നേടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരവള്ളംകളി ഉദ്ഘാടനം ചെയ്തു. ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ് എ എം.പി. സമ്മാനദാനം നിര്‍വഹിച്ചു.  |
ഗുരു സ്മരണയില്‍ ജയന്തി ആഘോഷം Posted: 30 Aug 2015 10:03 PM PDT പാലക്കാട്: ഗുരുദേവ സന്ദേശങ്ങള്‍ ചൊരിഞ്ഞ് നാടെങ്ങും ചതയദിനം ആഘോഷിച്ചു. മാനവ സമൂഹത്തിന് വഴികാട്ടിയ ശ്രീ നാരായണഗുരുവിന്‍െറ ജയന്തി ആഘോഷത്തിന് ഘോഷയാത്രകള്‍ അകമ്പടി സേവിച്ചു. പീതപതാക വഹിച്ച് നാരായണീയരും വാദ്യാഘോഷങ്ങളും ഘോഷയാത്രയില്‍ അകമ്പടിയായി. എസ്.എന്‍.ഡി.പി പാലക്കാട് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് കോട്ടമൈതാനം അഞ്ച് വിളക്കിന് മുന്നില്‍ നിന്നാരംഭിച്ച ഘോഷയാത്ര കോര്‍ട്ട് റോഡ്-ഹെഡ്പോസ്റ്റ് ഓഫിസ് റോഡ്, കൊപ്പം വഴി ലയണ്‍സ് സ്കൂളിലത്തെി. തുടര്‍ന്ന്, നടന്ന പൊതുസമ്മേളനം എറണാകുളം ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് ആര്‍. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ലാ പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാള്‍ സമ്മാനിച്ചു. പാലക്കാട്: ഗുരുധര്‍മ പ്രചാരണസഭ മണലി ആസ്ഥാനത്ത് നടത്തിയ ശ്രീ നാരായണ ഗുരു ജന്മ ദിനാഘോഷം മുന്‍ എം.പി വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സി.ജി. മണി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ ജയന്തി ദിന സന്ദേശം നടത്തി. കെ. അച്യുതന്‍ എം.എല്‍.എ, ബ്രഹ്മകുമാരി മീന, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സി.കൃഷ്ണകുമാര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സി. ഭവദാസ്, സുജന, വി.പി. അനന്തനാരായണന്‍, ചെമ്പക്കര സുകുമാര്‍, ആര്‍. രാമകൃഷ്ണന്‍, പി.എന്‍. രാജേന്ദ്രന്‍, സി.എന്‍. സുകുമാരന്‍, എ.കെ. ദിനേശന്‍, പി. രാജന്‍, കെ. ജയകുമാര്‍, പി.കെ. സജീവന്‍, പി.സി. സുധാകരന്‍, സി.വി. ത്യാഗരാജന്‍, സി.ജി. ലളിത എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് യൂനിയന്‍ സംഘടിപ്പിച്ച 161ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് എന്‍.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മുന്‍ എം.എല്‍.എ പി. കുമാരന്‍ വിതരണം ചെയ്തു. യോഗം ഡയറക്ടര്‍മാരായ ജി. അനു പെട്ടിക്കല്‍, തിലകരാജ്, വൈസ് പ്രസിഡന്‍റ് സി.കെ. ശിവദാസ്, സെക്രട്ടറി കെ.വി. പ്രസന്നന്‍, കൗണ്‍സിലര്‍മാരായ എം. രാമകൃഷ്ണന്‍, കെ. അരവിന്ദാക്ഷന്‍, മൈക്രോഫിനാന്‍സ് ഓഫിസര്‍ കെ.ആര്‍. പ്രകാശന്‍, ആര്‍.എന്‍. റെജി, എ. രാജപ്രകാശ്, ലളിത കൃഷ്ണന്‍, പങ്കജവല്ലി രാജന്‍ എന്നിവര്‍ സംസാരിച്ചു. ചതയ ദിനത്തിന്‍െറ ഭാഗമായി രാവിലെ ഗുരുപൂജ, പതാക ഉയര്‍ത്തല്‍ എന്നിവയും ഉച്ചക്ക് മണ്ണാര്‍ക്കാട് നഗരത്തില്‍ ഗജവീരന്‍െറയും ശിഹങ്കാര മേളയുടെയും അകമ്പടിയോടെ ആയിരങ്ങള്‍ നിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. മണ്ണാര്‍ക്കാട് ടൗണ്‍ ശാഖയില്‍ പ്രസിഡന്‍റ് ഡോ. പി.കെ. ജയപ്രകാശ് പതാക ഉയര്‍ത്തി. കുളപ്പാടം ശാഖയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുകുമാരി ഉദ്ഘാടനം ചെയ്തു.  |
ഗുരുസ്മരണയില്‍ ജയന്തി ആഘോഷം Posted: 30 Aug 2015 09:42 PM PDT മലപ്പുറം: കേരളത്തില്‍ സാമുദായിക നീതിക്ക് അടിത്തറ പാകിയത് ശ്രീനാരായണഗുരുവാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്.എന്‍.ഡി.പി മലപ്പുറം യൂനിയന്‍ സംഘടിപ്പിച്ച 161ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ശ്രീനാരായണ ഗുരു നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ഉത്തേജനം ചരിത്രമാണ്. ശ്രീനാരായണഗുരുവിന്‍െറ ആശയങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് കേരളത്തില്‍ വര്‍ഗീയതയും തീവ്രവാദവും പോലുള്ള ചിന്തകള്‍ നിലനില്‍ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ പ്രസിഡന്‍റ് അയ്യപ്പന്‍ മാസ്റ്റര്‍ ദീപം തെളിയിച്ചു. പ്രകാശ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ വൈസ് പ്രസിഡന്‍റ് പ്രദീപ് ചുങ്കപ്പള്ളി, വനിതാസംഘം പ്രസിഡന്‍റ് രമാദേവി, സെക്രട്ടറി സരള, വിവിധ മേഖലാ കണ്‍വീനര്‍മാരായ കെ. സുബ്രഹ്മണ്യന്‍, ഭാസ്കരന്‍ വലിയോറ, ഗോവിന്ദന്‍ കോട്ടക്കല്‍, ദാമോദരന്‍ ചാലില്‍, കൃഷ്ണന്‍ ഒതുക്കുങ്ങല്‍, രാജന്‍ സി.കെ. പാറ, ജതീന്ദ്രന്‍ മണ്ണില്‍തൊടി എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതവും നാരായണന്‍ കല്ലാട്ട് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി തൃപുരാന്തകക്ഷേത്രം മുതല്‍ മലപ്പുറം ടൗണ്‍ഹാള്‍ വരെ ഘോഷയാത്രയും നടന്നു. നിലമ്പൂര്‍: പൂക്കോട്ടുംപാടം എസ്.എന്‍.ഡി.പി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഗാന്ധിപ്പടിയില്‍നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഘോഷയാത്ര പുതിയകളത്തുള്ള പ്രാര്‍ഥന മന്ദിരത്തില്‍ സമാപിച്ചു. എസ്.എന്‍.ഡി.പി നിലമ്പൂര്‍ യൂനിയന്‍ വനിതാസംഘം വൈസ് പ്രസിഡന്‍റ് പി.വി. ഉഷ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖ പ്രസിഡന്‍റ് കക്കുഴി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍. രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ തത്തപ്പൂള, സുന്ദരന്‍ നടുത്തൊടി, മോഹനന്‍ സൂത്രത്തില്‍, സി. ഷിജി, പൊന്നമ്മ എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി പി.സി. കൃഷ്ണന്‍ സ്വാഗതവും സുകുമാരന്‍ അരിപ്രകുത്ത് നന്ദിയും പറഞ്ഞു. പിറന്നാള്‍ സദ്യയും നടത്തി. മരണപ്പെട്ട ശാഖ മുന്‍ പ്രസിഡന്‍റ് സുരേഷ് ബാബുവിന്‍െറ കുടുംബത്തിന് ശാഖാംഗങ്ങള്‍ സ്വരൂപിച്ച ധനസഹായം ചടങ്ങില്‍ സെക്രട്ടറി പി.സി. കൃഷ്ണന്‍ കൈമാറി. നിലമ്പൂര്‍: എസ്.എന്‍.ഡി.പി നിലമ്പൂര്‍ ശാഖ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ശാഖ പ്രസിഡന്‍റ് എം.എ. രവികുമാര്‍ അധ്യക്ഷനായിരുന്നു. ശാഖ വൈസ് പ്രസിഡന്‍റ് എം. അയ്യപ്പുണ്ണി, വി. വേണുഗോപാല്‍, വി. ശശി, സി.എസ്. രവീന്ദ്രന്‍, എം.കെ. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.  |
കെ.പി.സി.സി നിര്‍ദേശം പാലിച്ചില്ളെന്ന്; ഡി.സി.സി ഭാരവാഹി പട്ടികതര്‍ക്കം തീര്‍ന്നില്ല Posted: 30 Aug 2015 09:28 PM PDT കല്‍പറ്റ: ആഗസ്റ്റ് 31ന് പട്ടിക നല്‍കണമെന്ന് കെ.പി.സി.സി അന്ത്യശാസനം നല്‍കിയിട്ടും വയനാട്ടില്‍ തയാറാക്കിയ ഡി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം തീരുന്നില്ല. സമവായ കമ്മിറ്റി ഉണ്ടാക്കിയ പട്ടിക സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ആഗസ്റ്റ് 31നുള്ളില്‍ പട്ടിക കൈമാറിയില്ളെങ്കില്‍ കെ.പി.സി.സി ഇടപെടുമെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചിരുന്നു. പാര്‍ട്ടി പുന$സംഘടനയുമായി ബന്ധപ്പെട്ട് 2014 ജൂലൈ 14ന് കെ.പി.സി.സി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും 2014 ആഗസ്റ്റ് 20നകം പുന$സംഘടന പൂര്‍ത്തീകരിക്കണമെന്നായിരുന്നു 10/14 നമ്പര്‍ സര്‍ക്കുലറിലുള്ള കര്‍ശന നിര്‍ദേശം. ഡി.സി.സി പ്രസിഡന്‍റ്, 20 ഭാരവാഹികള്‍ എന്നിവരടക്കം 21 അംഗ കമ്മിറ്റിയാണ് ജില്ലയില്‍ വേണ്ടത്. പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍, ട്രഷറര്‍, 15 ജന. സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് കമ്മിറ്റി. 20 എക്സിക്യൂട്ടിവ് അംഗങ്ങളും വേണം. ഭാരവാഹികളുടെ പട്ടിക തയാറാക്കാനായി ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മുതിര്‍ന്ന നേതാവ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, ഡി.സി.സി സെക്രട്ടറിമാരായ വി.എ. മജീദ്, സി. അബ്ദുല്‍ അഷറഫ് എന്നീ 'ഐ' ഗ്രൂപ്പുകാരും പി.കെ. ഗോപാലന്‍, എന്‍.ഡി. അപ്പച്ചന്‍, അഡ്വ. എന്‍.കെ. വര്‍ഗീസ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി എന്നീ 'എ' ഗ്രൂപ്പുകാരും ഉള്‍പ്പെട്ട സമവായ കമ്മിറ്റി നേരത്തേ രൂപവത്കരിച്ചിരുന്നു. എന്നാല്‍, ഓരോ കമ്മിറ്റിയംഗങ്ങളും രണ്ടും മൂന്നും പേരെ ഭാരവാഹികളായി നിര്‍ദേശിച്ചതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരം ഭാരവാഹിത്വത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരും മാറണം. നിലവിലെ 50 ശതമാനം ആളുകളും മാറി പുതിയവര്‍ വരണം. 30 ശതമാനം പേര്‍ 50 വയസ്സിന് താഴെയുള്ളവരും വേണം. ജാതി, മത സമവാക്യവും പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍, തയാറാക്കിയ പട്ടികയില്‍ ജാതി, മത സമവാക്യം തീരെ പരിഗണിക്കപ്പെട്ടിട്ടില്ല. ചില നേതാക്കന്മാരുടെ കടുംപിടിത്തമാണ് സമവായത്തിലത്തൊന്‍ കഴിയാത്തതെന്ന് ഇരു ഗ്രൂപ്പുകളും കുറ്റപ്പെടുത്തുന്നു. ഡി.സി.സി പ്രസിഡന്‍റാണ് പിടിവാശി നടത്തുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ 'എ' ഗ്രൂപ്പിലെ മുതിര്‍ന്ന ചില നേതാക്കളാണ് തടസ്സം നില്‍ക്കുന്നതെന്ന് 'ഐ' ഗ്രൂപ്പും ആരോപിക്കുന്നു. നേരത്തേ മണ്ഡലം പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചപ്പോള്‍ 'എ' ഗ്രൂപ് നാലു മുസ്ലിംകളെ പരിഗണിച്ചിട്ടുണ്ട്. 'ഐ' ഗ്രൂപ് ഒരാളെയും പരിഗണിച്ചിട്ടില്ല. ഇരുഗ്രൂപ്പുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട ഒരാളെപോലും പരിഗണിച്ചിട്ടില്ല. ബ്ളോക് പ്രസിഡന്‍റുമാരില്‍ 'എ' ഗ്രൂപ് ഒരു മുസ്ലിമിനെയും 'ഐ' ഗ്രൂപ് ഒരു എസ്.ടി വിഭാഗത്തെയും പരിഗണിച്ചതുമാത്രമാണ് എടുത്തുപറയാനുള്ളത്. ജില്ലയിലെ ഒരു ബ്ളോക് കമ്മിറ്റിയില്‍ പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവരൊക്കെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരാണ്. ബ്ളോക് പ്രസിഡന്‍റുമാരായി വനിതകളെ പരിഗണിച്ചിട്ടുമില്ല. ഡി.സി.സി പട്ടികയില്‍ തര്‍ക്കം രൂക്ഷമായ സ്ഥിതിക്ക് കെ.പി.സി.സി നേതൃത്വം അടിയന്തര ഇടപെടല്‍ നടത്തുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രങ്ങളില്‍പെട്ട പ്രധാന ജില്ലയായ വയനാട്ടിലെ പ്രശ്നങ്ങള്‍ നേതൃത്വം ഗൗരവമായാണ് കാണുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കെ.പി.സി.സി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗ്രൂപ് വ്യത്യാസമില്ലാതെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുത്താനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്.  |
ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: 416 പാസ്പോര്‍ട്ടുകള്‍ തിരിച്ചുകിട്ടി; ഒരാള്‍ കസ്റ്റഡിയില്‍ Posted: 30 Aug 2015 09:24 PM PDT മുക്കം: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സേവനത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി മലബാറിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി ആയിരത്തോളം ആളുകളില്‍നിന്ന് പാസ്പോര്‍ട്ടും പണവും വാങ്ങി ഏജന്‍റ് മുങ്ങിയ സംഭവത്തില്‍ 416 പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് ലഭിച്ചു. പ്രതി മുക്കം മുത്തേരി സ്വദേശി ജാബിറിന്‍െറ തറവാട് വീടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍നിന്നാണ് പാസ്പോര്‍ട്ടുകള്‍ ലഭിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഓമശ്ശേരി സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പാസ്പോര്‍ട്ട് കണ്ടെടുത്ത കാര്‍ ഓടിച്ചയാളാണ് കസ്റ്റഡിയിലുള്ളത്. മുഖ്യ പ്രതിയായ ജാബിറിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. കോഴിക്കോട്, വയനാട് ജില്ലകളിലെ പലഭാഗത്തും തട്ടിപ്പിനിരയായവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിക്കൊണ്ടിരുന്നതായും പറയപ്പെടുന്നു. ഏജന്‍റ് രംഗത്തുവരാതെ തന്ത്രപൂര്‍വമാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. തട്ടിപ്പിനിരയായവര്‍ പലഭാഗത്തും സംഘടിച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകളുടെ പാസ്പോര്‍ട്ടുും മുപ്പതിനായിരംവരെ തുകയും കൈവശപ്പെടുത്തി കബളിപ്പിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് പരക്കെ പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് തട്ടിപ്പിനിരയായവര്‍ ഞായറാഴ്ച മുക്കം പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘടിച്ചു. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മുഖ്യ പ്രതിയെന്ന നിലയില്‍ ഇവിടെ പരാതിയുമായത്തെിയവരോട് നല്ലനിലയില്‍ പെരുമാറുകപോലുമുണ്ടായില്ല. പ്രതികളെ പിടികൂടാനുള്ള സൂചന നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. പ്രതിയുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടത്തെിയതിലും ആശങ്കയുണ്ട്. കാറിന്‍െറ ഉടമയാര്, പ്രതിയുമായുള്ള ബന്ധം, കാറില്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന മറുപടി പ്രതികളുമായുള്ള പൊലീസ് ബന്ധത്തിന് ആക്കംകൂട്ടുന്നതായും ഇവര്‍ പറഞ്ഞു. കാറില്‍നിന്ന് കിട്ടിയതായി പറയുന്ന പാസ്പോര്‍ട്ടുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കും. പിന്നീട് അതത് പൊലീസ് സ്റ്റേഷന്‍ മുഖേനയാകും ഇത് വിതരണം ചെയ്യുക. രണ്ടു ദിവസമായി മുക്കം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാസ്പോര്‍ട്ടിനായി കാത്തിരുന്നവര്‍ ഞായറാഴ്ച സന്ധ്യയോടെയാണ് പിരിഞ്ഞുപോയത്. കോടതിയിലത്തെുന്നതോടെ തുകക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍. പൊലീസിന്‍െറ നടപടിയില്‍ മുസ്ലിംലീഗ് മുക്കം പഞ്ചായത്ത് സെക്രട്ടറി അബു കല്ലുരുട്ടി പ്രതി ഷേധിച്ചു.  |
‘എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’... ആദിവാസി ഭാഷ പഠിക്കാം... Posted: 30 Aug 2015 09:24 PM PDT Subtitle: ആദിവാസി ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയാണ് നിര്‍മാണ്‍ സൊസൈറ്റി കല്‍പറ്റ: ‘ഒറങ്ങ്വിനിക്കി കാണന്‍റ്ത് ഇല്ല. നമ്മളെ ഒറങ്ങ്വാന്‍ ശമ്മ്തിക്കാത്തതാണം ക്നാവ്’. ‘ഉറക്കത്തില്‍ കാണുന്നതല്ല, നമ്മളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം’ എന്നാണ് ഇതിന്‍െറ മലയാളം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ പ്രശസ്തമായ വാക്കുകള്‍ മുതുവാന്‍ വിഭാഗം ആദിവാസികളുടെ ഭാഷയില്‍ ഇങ്ങനെയാണ് പറയുക. പലരും കളിയാക്കി ചിരിക്കുന്ന ആദിവാസി ഭാഷകളില്‍ പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ നിര്‍മാണ്‍ സൊസൈറ്റി. ആദിവാസികളുടെ ഭാഷയിലുള്ള ആദ്യമാസികയാണ് ‘എങ്ങള ശത്തം’ (ഞങ്ങളുടെ ശബ്ദം). മാസികയുടെ 2015 ആഗസ്റ്റ് ലക്കത്തിന്‍െറ മുഖലേഖനം കലാമിനെ പറ്റിയാണ്. തലക്കെട്ട് ഇങ്ങനെ ‘ഒറ്മ്മയില് തീച്ചെറക്ക്’ അഥവാ ഓര്‍മയിലെ അഗ്നിച്ചിറക്.  ആദിവാസി ഭാഷകളുടെ പരിപോഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിര്‍മാണ്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത് ഏറെക്കാലം വയനാട്ടില്‍ സേവനമനുഷ്ഠിച്ച എബ്രഹാം ജോസാണ്. സാറാമ്മയാണ് ഭാര്യ. ഐറിന്‍, ഐവിയ എന്നിവര്‍ മക്കള്‍. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ ബിന്നി അബ്രഹാമാണ് ഭാഷാസഹായി. കേരളത്തില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഓരോ വര്‍ഷവും സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത്. തങ്ങള്‍ക്ക് തീര്‍ത്തും അന്യമായ സാഹചര്യത്തില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനാലാണ് ഇതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അവരുടെ ഭാഷയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം നല്‍കിയാല്‍ അവരെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിലനിര്‍ത്താനാകും. ഇതിന് അധ്യാപകര്‍ക്കും മറ്റും സഹായകരമാകുന്ന തരത്തില്‍ നിരവധി പുസ്തകങ്ങള്‍ സൊസൈറ്റി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധയിടങ്ങളിലുള്ള ആദിവാസി വിഭാഗങ്ങളായ റാവുളര്‍ (അടിയ വിഭാഗം), പാല്‍കുറുമ്പ, മുഡുഗ, മണ്ണാന്‍, മുതുവാന്‍ എന്നിവരുടെ ഭാഷകളില്‍ നാല് ഭാഗങ്ങളുള്ള ഭാഷാപഠന സഹായികളാണിവ. റാവുള പുസ്തകത്തിന്‍െറ ആദ്യഭാഗത്തിന്‍െറ പേര് ‘റാവുള ബാക്കു എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’ (റാവുള ഭാഷ എഴുതാനും വായിക്കാനുമുള്ള ഒരുക്കം) എന്നാണ്. രണ്ടാമത്തെ ഭാഗം ‘റാവുള ബാക്കു എവുദുവനുമു പടേപ്പനുമു കീന്‍റ ബുക്കു ഒന്‍റു’ (റാവുള ഭാഷ എഴുതാനും വായിക്കാനുമുള്ള തുടക്കം) എന്നാണ്. ഒന്നാം ഭാഗത്തില്‍ ചിത്രങ്ങളും അവയുടെ പേരുകളും മാത്രമേ ഉള്ളൂ. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിക്കുന്നുണ്ട്. പുല്‍പള്ളി പയ്യമ്പള്ളി മുട്ടന്‍കര കോളനിയിലെ ശിവന്‍ വരച്ച ചിത്രങ്ങളുമുണ്ട്. നാലാം പുസ്തകത്തില്‍ കഥകള്‍ മാത്രം. മറ്റ് ഭാഷകളിലും സൊസൈറ്റി മാസിക ഇറക്കുന്നുണ്ട്. മുതുവാന്‍ ഭാഷയില്‍ ‘എങ്ങളെ ശത്തം’ അഥവാ ‘ഞങ്ങളുടെ ശബ്ദം’, റാവുള ഭാഷയില്‍ ‘റാവുള കന്നലാടി’ അഥവാ ‘ദൂതന്‍’ എന്നും മന്നാന്‍ ഭാഷയില്‍ ‘മന്നാന്‍ ചേദി’ (മന്നാന്‍ ശബ്ദം) എന്നുമാണ് മാസികകളുടെ പേര്. ആദിവാസി വിഭാഗത്തിലുള്ളവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ചാണ് പുസ്തകങ്ങളും മാസികകളും തയാറാക്കുന്നത്. പണിയ ഭാഷയിലുള്ള പുസ്തകങ്ങള്‍ പണിപ്പുരയിലാണ്.  |
നിതാഖാത്: ഉയര്‍ന്ന ഗണത്തിലെ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിസ പ്രാബല്യത്തില്‍ Posted: 30 Aug 2015 08:12 PM PDT റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ നിതാഖാത് വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ വിസ ലഭിക്കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പുതുതായി ആരംഭിച്ചതെന്ന് വകുപ്പു മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഇ-ഗേറ്റ് സംവിധാനം വഴിയാണ് ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കേണ്ടത്. സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കിയ, നിതാഖാത് വ്യവസ്ഥയിലെ പ്ളാറ്റിനം, ഉയര്‍ന്ന പച്ച, ഇടത്തരം പച്ച എന്നീ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുക. നിതാഖാത് വ്യവസ്ഥയനുസരിച്ച് സ്ഥാപനത്തിന് അര്‍ഹമായ വിസയുടെ എണ്ണം പരിശോധിക്കാനും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വിസ കൈപ്പറ്റാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി പറഞ്ഞു. നിബന്ധനകള്‍ക്ക് വിധേയമായാണ് ഓണ്‍ലൈന്‍ വിസ ആനുകൂല്യം ലഭിക്കുക. സ്ഥാപനം ആരംഭിച്ച് ചുരുങ്ങിയത് ആറ് മാസം പിന്നിട്ടിരിക്കുക, നിതാഖാത് തരം തിരിവില്‍ ഇടത്തരം പച്ചക്ക് മുകളിലായിരിക്കുക, പുതിയ വിസകള്‍ അനുവദിച്ചാലും ഈ ഗണത്തില്‍ തുടരാന്‍ അര്‍ഹമായ അനുപാതം സ്വദേശികള്‍ ഉണ്ടായിരിക്കുക, വേതനസുരക്ഷ നിയമം നടപ്പാക്കിയിരിക്കുക, തൊഴില്‍ പരിശോധനയില്‍ സ്ഥാപനത്തിനെതിരെ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക എന്നിവയാണ് നിബന്ധനകള്‍. നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക് വേഗത്തിലും നീതിപരമായും വിസ ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വിസ അനുവദിച്ച ശേഷം ഉപയോഗിച്ചില്ളെങ്കില്‍ റദ്ദ് ചെയ്യാനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ സ്ഥാപനം റദ്ദ് ചെയ്ത വിസകള്‍ പിന്നീട് ഓണ്‍ലൈന്‍ വഴി എടുക്കാം. സ്വദേശിവത്കരണം പാലിച്ച സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കുക, ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൂടാതെ വിസ നടപടികളില്‍ സുതാര്യതയും വേഗത്തിലുള്ള സേവനവും ഉറപ്പുവരുത്തുക എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിന്‍െറ ലക്ഷ്യമാണ്. എന്നാല്‍ സൗദി തൊഴില്‍ വിപണിയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ ഇളവ് വരുത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ളെന്നും മന്ത്രി പറഞ്ഞു.  |
ഒമാനില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നത് 11,200 തീര്‍ഥാടകര്‍ Posted: 30 Aug 2015 08:04 PM PDT മസ്കത്ത്: രാജ്യത്തുനിന്ന് ഈവര്‍ഷം 11,200 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ സൗദി അറേബ്യ അനുമതി നല്‍കിയതായി ഒമാന്‍ ഹജ്ജ് മിഷന്‍ തലവന്‍ ഇസ്സ ബിന്‍ യൂസുഫ് അല്‍ ബുസൈദി അറിയിച്ചു. ഇതില്‍ 10,015 പേര്‍ സ്വദേശി തീര്‍ഥാടകരാണ്. 580 അറബ് തീര്‍ഥാടകരും 605 വിദേശികളും ഒമാനില്‍നിന്നുള്ള തീര്‍ഥാടക സംഘത്തിലുണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിന്‍െറ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. 61 കമ്പനികള്‍ക്കാണ് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്. ഇതില്‍ 54 എണ്ണം സ്വദേശികളെയാണ് കൊണ്ടുപോകുന്നത്. മൂന്നെണ്ണം അറബ് വംശജരെയും നാലെണ്ണം മറ്റ് വിദേശികളെയും കൊണ്ടുപോകുന്നതാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച 13 കമ്പനികളുടെ അനുമതി റദ്ദാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സ്മാര്‍ട്ട് കാര്‍ഡിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തീര്‍ഥാടകര്‍ പുറപ്പെടുംമുമ്പ് സൗദി ഹജ്ജ് പെര്‍മിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍നിന്ന് റോഡുമാര്‍ഗം എത്തുന്ന തീര്‍ഥാടകര്‍ ദുല്‍ഖഅദ് അവസാനത്തിനുമുമ്പ് എത്തണം. വിമാനമാര്‍ഗമത്തെുന്നവര്‍ ദുല്‍ഹജ്ജ് നാലിന് എത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  |
ബി.ജെ.പി^സി.പി.എം സംഘര്‍ഷം: ബോംബുമായി ഒരാള്‍ പിടിയില്‍ Posted: 30 Aug 2015 07:58 PM PDT കണ്ണൂര്‍: ചക്കരക്കല്ലിനടുത്ത് ബോംബുമായി ഒരാള്‍ പിടിയിലായി. സി.പി.എം പ്രവര്‍ത്തകനായ പിലാനൂര്‍ സ്വദേശി ഷനോജ് ആണ് പെരിങ്ങളായിയില്‍ വെച്ച് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം തുടരുന്നതിനിടെയാണ് അറസ്റ്റ്. കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് കൊളവയല്‍ കാറ്റാടിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ഞായാറാഴ്ച ഒമ്പതു പേര്‍ക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ ശ്രീജേഷ് (28), രതീഷ് (30), ഷിജു (30), ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കെ.വി. ഗണേശന്‍ (40), കെ.വി. സുനില്‍ (35) എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശ്രീജേഷിന്‍െറ നില ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകന്‍ ശ്രീജിത്തി(22)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി. ചന്ദ്രന്‍ (40), സഞ്ജു (28), പ്രജിത്ത് (28 )എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കാറ്റാടിയിലെ ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി. നാരായണന്‍, അപ്പ എന്നിവരുടെ വീടുകളും തകര്‍ത്തിട്ടുണ്ട് പൊയിനാച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കണ്ണൂരില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറയും ഡി.വൈ.എഫ്.ഐ മേഖലാ ട്രഷററുടെയും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്തിന്‍െറ പള്ളിക്കുന്ന് പള്ളിയാംമൂലയിലുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായത്. രണ്ട് തവണ ബോംബേറുണ്ടായതായി രഞ്ജിത്ത് ടൗണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറര്‍ ചാലാട് പഞ്ഞിക്കയില്‍ സഹിന്‍ രാജിന്‍െറ വീടിനുനേരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബോംബെറിഞ്ഞത്. തിലാന്നൂര്‍ പെരിങ്ങളായിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജിതിന്‍െറ വീടിന് നേരെയും ബോംബേറുണ്ടായി.ചാവശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീടിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട്ട് ശനിയാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പുതുശ്ശേരി പടിക്കല്‍ മഹേഷിനാണ് (23) വെട്ടേറ്റത്. കോട്ടയം കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സി.പി.എം കുമരകം നോര്‍ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എം.എന്‍. പുഷ്കരന്‍െറ കാര്‍ അക്രമിസംഘം തകര്‍ത്തത്. സംഭവം അന്വേഷിച്ചത്തെിയ പൊലീസിനെ കണ്ട് ഭയന്നോടിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ ചാടി. ഇതിലൊരാളെ കാണാതായതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടഞ്ഞുവെച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശാരിമറ്റം കോളനിയില്‍ വൈശാഖിനെ (20) ഉച്ചക്ക് രണ്ടേമുക്കാലോടെ കായല്‍തീരത്തെ കണ്ടല്‍ക്കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടത്തെി. തൃശൂര്‍ കൊടകരയില്‍ തിരുവോണ നാളില്‍ വാസുപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി.  |
യു.എ.ഇ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു Posted: 30 Aug 2015 07:40 PM PDT അബൂദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായി യു.എ.ഇ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സെപ്റ്റംബര്‍ രണ്ടിന് ന്യൂഡല്‍ഹിയിലത്തെും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രിതല യോഗങ്ങളിലും പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യാപാര പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍നടപടികള്‍ ശൈഖ് അബ്ദുല്ലയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍ പ്രധാനമന്ത്രി യു.എ.ഇയിലെ വ്യാപാര പ്രമുഖര്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. നിക്ഷേപത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ശൈഖ് അബ്ദുല്ലയുടെ സന്ദര്‍ശന വേളയില്‍ ധാരണയാകുമെന്ന് കരുതുന്നു. സെപ്റ്റംബര്‍ രണ്ടിന് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. മൂന്നിന് മന്ത്രിതല യോഗവും ഇരുരാജ്യങ്ങളിലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും. ബാങ്കിങ്, ടൂറിസം, ഊര്‍ജം, ധനകാര്യം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വ്യോമയാനം, കാര്‍ഷിക മേഖലയിലെ പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.  |
പരിക്ക്, മരിയ ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്നും പിന്‍മാറി Posted: 30 Aug 2015 07:38 PM PDT വാഷിങ്ടണ്‍: റഷ്യന്‍ താരം മരിയ ഷറപ്പോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്മാറി. പരിക്ക് മൂലമാണ് യു.എസ് ഓപ്പണില്‍ മൂന്നാം സീഡായിരുന്ന ഷറപ്പോവ പിന്മാറിയത്. മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നത്. രണ്ടാം സീഡ് മരിയ ഷറാപോവക്ക് പകരം റഷ്യയുടെ ദാരിയ കസാത്കിനയായിരിക്കും ടൂര്‍ണമെന്‍്റില്‍ പങ്കെടുക്കുകയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടെന്നീസ് അസോസിയേഷന്‍ പറഞ്ഞു.  |