സല്‍മാന്‍റെ തടവുശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി Madhyamam News Feeds | ![]() |
- സല്‍മാന്‍റെ തടവുശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി
- കാലിക്കറ്റിലെ പരീക്ഷാഹാളുകളില്‍ കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം
- സാമൂഹിക വിരുദ്ധരുമായി ബന്ധം: തിരുവമ്പാടി എസ്.ഐക്കെതിരെ വിജിലന്‍സ് അന്വേഷണം
- ബദല്‍ പാത: പഴയ മൈസൂര്‍ റോഡ് നാറ്റ്പാക് പട്ടികയില്‍
- ബദല്‍ പാത: പഴയ മൈസൂര്‍ റോഡ് നാറ്റ്പാക് പട്ടികയില്‍
- മധു ഈച്ചരത്ത് കൊലക്കേസ്: ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തം; ഏഴാം പ്രതിക്ക് ജീവപര്യന്തം
- അവധി വാര്‍ത്ത നിഷേധിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ്
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,200 രൂപ
- പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിട; മോഹന്‍ദാസ് ഇന്ന് നാട്ടിലേക്ക് മടങ്ങും
- കായിക താരങ്ങളെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചനയെന്ന് സായ്
- കുവൈത്തില്‍ പുകവലിക്കെതിരെ നടപടി കര്‍ശനമാക്കുന്നു
- രൂപയുടെ മൂല്യം ഇടിയുന്നു; വിനിമയനിരക്ക് ഇനിയും ഉയരാന്‍ സാധ്യത
- ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്നില്‍
- ഷെല്‍ ആക്രമണം തുടരുന്നു; പ്രവാസികള്‍ ആശങ്കയില്‍
- എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയിട്ടില്ല ^ചെന്നിത്തല
- യുവാക്കളെ അണിനിരത്തി സി.പി.എമ്മിന്‍െറ ‘ചുവപ്പു സേന’
- ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റ് ഇന്നുമുതല്‍ ദോഹയില്‍
- യുദ്ധരഹിത ലോകം എപ്പോള്‍ സ്വീകാര്യമാകും?
- രാജ്യം കാതോര്‍ത്തു കേട്ട കോടതിവിധി
- സല്‍മാനെതിരെ വിധിപറയാന്‍ രണ്ട് കേസുകള്‍ കൂടി
- 15 വര്‍ഷത്തിനുശേഷം തുറന്നു; ഓര്‍മകളുടെ അലമാര
- പിയൂഷ് കരുത്തില്‍ കൊല്‍ക്കത്ത
- വിടപറഞ്ഞത് സ്വപ്നങ്ങള്‍ ബാക്കിയാക്കി; തീരാനൊമ്പരവുമായി മാതൃഹൃദയം
- യു.കെ. തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; തൂക്കു സഭക്ക് സാധ്യത
- സ്ത്രീകള്‍ക്ക് കരയാന്‍ ഹോട്ടല്‍ മുറി റെഡി; വാടക 5000 രൂപ
സല്‍മാന്‍റെ തടവുശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി Posted: 08 May 2015 12:22 AM PDT Image: ![]() മുംബൈ: കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ തടവു ശിക്ഷ ബോംബെ ഹൈകോടതി മരവിപ്പിച്ചു. സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനം ആവും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ കോടതി പിന്നീട് വിശദ വാദം കേള്‍ക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബോംബെ ഹൈകോടതി അനുവദിച്ച രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ നല്‍കിയ ജാമ്യ ഹരജി കോടതി പരിഗണനക്കെടുക്കുകയായിരുന്നു. ഏറെ വിവാദവും ദുരൂഹതയും നിറഞ്ഞ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഐ.പി.സി 304, 279, 337, 338 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.ഡബ്ള്യു ദേശ്പാണ്ഡെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് കേസില്‍ സല്‍മാനു മേല്‍ ചുമത്തിയിരുന്നത്. |
കാലിക്കറ്റിലെ പരീക്ഷാഹാളുകളില്‍ കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം Posted: 08 May 2015 12:02 AM PDT തേഞ്ഞിപ്പലം: കോപ്പിയടി തടയാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഹാളുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ പരീക്ഷാകണ്‍ട്രോളര്‍ക്ക് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം നിര്‍ദേശം നല്‍കി. പരീക്ഷാഹാളുകളില്‍ കാമറ സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഏപ്രില്‍ 29ന് നടന്ന വി.സിമാരുടെ യോഗത്തില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. പരീക്ഷാഹാളുകള്‍ക്കു പുറമെ കോളജുകളില്‍ ചോദ്യക്കടലാസ് സൂക്ഷിക്കുന്ന മുറികളിലും കാമറ സ്ഥാപിക്കും. |
സാമൂഹിക വിരുദ്ധരുമായി ബന്ധം: തിരുവമ്പാടി എസ്.ഐക്കെതിരെ വിജിലന്‍സ് അന്വേഷണം Posted: 07 May 2015 11:59 PM PDT കോഴിക്കോട്: മയക്കുമരുന്ന് വില്‍പനക്കാര്‍ മണല്‍-മട്ടിമണല്‍ മാഫിയ എന്നിവരടക്കം സാമൂഹികള്‍ വിരുദ്ധ പ്രവര്‍ത്തകരെ വഴിവിട്ടു സഹായിക്കുന്നുവെന്ന പൊതുപ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവമ്പാടി എസ്.ഐക്കെതിരെ വിജിലന്‍സ് അന്വേഷണം. |
ബദല്‍ പാത: പഴയ മൈസൂര്‍ റോഡ് നാറ്റ്പാക് പട്ടികയില്‍ Posted: 07 May 2015 11:51 PM PDT സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധം നിലനില്‍ക്കുന്ന കൊല്ലഗല്‍-ബത്തേരി-കോഴിക്കോട് ദേശീയപാതക്ക് സമാന്തരമായി ബദല്‍പാത കണ്ടത്തൊനുള്ള നാറ്റ്പാക് സര്‍വേയില്‍ പഴയ മൈസൂര്‍ റോഡ് ഇടംപിടിച്ചത് പുതിയ പ്രതീക്ഷയായി. ബത്തേരിയില്‍നിന്ന് മൂലങ്കാവ്, വള്ളുവാടി, ചിക്കബര്‍ഗി, ബട്കല്‍പുര, ഹെഡ്യാള, ബേഗൂര്‍ വഴി ഗുണ്ടല്‍പേട്ടക്ക് 14 കിലോമീറ്റര്‍ അപ്പുറം ദേശീയപാതയില്‍ സന്ധിക്കുന്നതാണ് നിര്‍ദിഷ്ട റോഡ്. ബത്തേരിയില്‍നിന്ന് ദേശീയപാതയില്‍ നാല് കിലോമീറ്റര്‍ പോയാല്‍ മൂലങ്കാവിലത്തൊം. കര്‍ണാടക വനാതിര്‍ത്തിയായ കേരളത്തിലെ വള്ളുവാടിയിലത്തൊന്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. വള്ളുവാടിയില്‍നിന്ന് ചിക്കബര്‍ഗി വരെയുള്ള കേവലം ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് റോഡില്ലാത്തത്. കര്‍ണാടക വനമേഖലയില്‍ ഉള്‍പ്പെട്ടതാണ് ഈ സ്ഥലം. പഴയ മൈസൂര്‍ റോഡിന്‍െറ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ പ്രകടമാണ്. വള്ളുവാടിയിലും ചിക്കബര്‍ഗിയിലും റോഡിന് കുറുകെ കര്‍ണാടക വനംവകുപ്പ് ചങ്ങല സ്ഥാപിച്ചിട്ടുണ്ട്. ചിക്കബര്‍ഗിയില്‍നിന്ന് ബട്കല്‍പുരം വഴി ഹെഡ്യാളയിലേക്ക് 11 കിലോ മീറ്ററാണുള്ളത്. ഹെഡ്യാളയില്‍നിന്ന് 20 കി.മീ. പിന്നിട്ടാല്‍ കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത 212ല്‍ സന്ധിക്കും. ഇവിടെനിന്ന് മൈസൂരുവിലേക്ക് 41 കിലോമീറ്റര്‍ മാത്രമാണുള്ളത്. ദേശീയപാത 212ല്‍ ബത്തേരി-മൈസൂരു ദൂരം 115 കി. മീറ്ററാണ്. നിര്‍ദിഷ്ട പഴയ മൈസൂര്‍ പാത, ബദല്‍പാതയായി മാറിയാല്‍ ദൂരം 20 കിലോമീറ്റര്‍ കുറയും. |
ബദല്‍ പാത: പഴയ മൈസൂര്‍ റോഡ് നാറ്റ്പാക് പട്ടികയില്‍ Posted: 07 May 2015 11:51 PM PDT സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധം നിലനില്‍ക്കുന്ന കൊല്ലഗല്‍-ബത്തേരി-കോഴിക്കോട് ദേശീയപാതക്ക് സമാന്തരമായി ബദല്‍പാത കണ്ടത്തൊനുള്ള നാറ്റ്പാക് സര്‍വേയില്‍ പഴയ മൈസൂര്‍ റോഡ് ഇടംപിടിച്ചത് പുതിയ പ്രതീക്ഷയായി. ബത്തേരിയില്‍നിന്ന് മൂലങ്കാവ്, വള്ളുവാടി, ചിക്കബര്‍ഗി, ബട്കല്‍പുര, ഹെഡ്യാള, ബേഗൂര്‍ വഴി ഗുണ്ടല്‍പേട്ടക്ക് 14 കിലോമീറ്റര്‍ അപ്പുറം ദേശീയപാതയില്‍ സന്ധിക്കുന്നതാണ് നിര്‍ദിഷ്ട റോഡ്. ബത്തേരിയില്‍നിന്ന് ദേശീയപാതയില്‍ നാല് കിലോമീറ്റര്‍ പോയാല്‍ മൂലങ്കാവിലത്തൊം. കര്‍ണാടക വനാതിര്‍ത്തിയായ കേരളത്തിലെ വള്ളുവാടിയിലത്തൊന്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. വള്ളുവാടിയില്‍നിന്ന് ചിക്കബര്‍ഗി വരെയുള്ള കേവലം ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് റോഡില്ലാത്തത്. കര്‍ണാടക വനമേഖലയില്‍ ഉള്‍പ്പെട്ടതാണ് ഈ സ്ഥലം. പഴയ മൈസൂര്‍ റോഡിന്‍െറ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ പ്രകടമാണ്. വള്ളുവാടിയിലും ചിക്കബര്‍ഗിയിലും റോഡിന് കുറുകെ കര്‍ണാടക വനംവകുപ്പ് ചങ്ങല സ്ഥാപിച്ചിട്ടുണ്ട്. ചിക്കബര്‍ഗിയില്‍നിന്ന് ബട്കല്‍പുരം വഴി ഹെഡ്യാളയിലേക്ക് 11 കിലോ മീറ്ററാണുള്ളത്. ഹെഡ്യാളയില്‍നിന്ന് 20 കി.മീ. പിന്നിട്ടാല്‍ കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത 212ല്‍ സന്ധിക്കും. ഇവിടെനിന്ന് മൈസൂരുവിലേക്ക് 41 കിലോമീറ്റര്‍ മാത്രമാണുള്ളത്. ദേശീയപാത 212ല്‍ ബത്തേരി-മൈസൂരു ദൂരം 115 കി. മീറ്ററാണ്. നിര്‍ദിഷ്ട പഴയ മൈസൂര്‍ പാത, ബദല്‍പാതയായി മാറിയാല്‍ ദൂരം 20 കിലോമീറ്റര്‍ കുറയും. |
മധു ഈച്ചരത്ത് കൊലക്കേസ്: ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തം; ഏഴാം പ്രതിക്ക് ജീവപര്യന്തം Posted: 07 May 2015 11:04 PM PDT Image: ![]() തൃശൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഏഴാം പ്രതിക്ക് ജീവപര്യന്തം. തൃശൂര്‍ അതിവേഗ കോടതി നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.പി സുധീറാണ് ശിക്ഷ വിധിച്ചത്. അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേംജി, കൊള്ളന്നൂര്‍ അടാട്ട് പ്ളാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍, ചാവക്കാട് മങ്ങാട്ട് ഷിനോജ്, അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍, അടാട്ട് കോടിയില്‍ വീട്ടില്‍ പ്രജിത്ത്, അടാട്ട് പുത്തന്‍ വീട്ടില്‍ സുരേഷ് എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും അടാട്ട് മഞ്ഞക്കാട്ടില്‍ വീട്ടില്‍ സനൂപിന് ജീവപര്യന്തവുമാണ് ശിക്ഷ ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 302, ഐ.പി.സി 201 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പരിപാവനമായി കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയ പരിസരത്ത് നടത്തിയ കൃത്യം നീതീകരിക്കാനാവാത്തതാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടതുമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതികളില്‍ പ്രജിത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതു മൂലം വിചാരണവേളയില്‍ റിമാന്‍ഡിലായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കോടതി പരിസരത്ത് വന്‍ തിരക്കായിരുന്നു. കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് 2013 ജൂണ്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി മടങ്ങുന്നതിനിടെ ഓട്ടോയിലെത്തിയ സംഘം ക്ഷേത്രത്തിന് മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. |
അവധി വാര്‍ത്ത നിഷേധിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ് Posted: 07 May 2015 10:51 PM PDT Image: ![]() തിരുവനന്തപുരം: താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ളെന്ന് ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എ.ഡി.ജി.പി ജേക്കബ് തോമസ്. വയനാട്ടിലുള്ള ജേക്കബ് തോമസ് ടെലിഫോണിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വയനാട്ടില്‍ വിജിലന്‍സ് കേരളാ സംഘടിപ്പിച്ച വര്‍ക്ഷോപ്പില്‍ പങ്കെടുക്കുകയാണെന്നും എ.ഡി.ജി.പി അറിയിച്ചു. അതേസമയം, ജേക്കബ് തോമസ് അവധിയിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ അവധിയാണ് ജേക്കബ് തോമസ് എടുത്തിട്ടുള്ളത്. ദീര്‍ഘകാല അവധിയെകുറിച്ച് വിവരമില്ളെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ളെന്ന് ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ വ്യക്തമാക്കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്‍െറ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയ എ.ഡി.ജി.പി ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോഴ കേസിലെ ഇപ്പോഴത്തെ അന്വേഷണ രീതിയില്‍ അതൃപ്തിയുള്ള ജേക്കബ് തോമസ് ഇക്കാര്യം മേലധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായ കെ.എം മാണിക്കെതിരായ കേസ് വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റും കെ. ബാബുവിനെതിരായ കേസ് എറണാകുളം യൂനിറ്റുമാണ് അന്വേഷിക്കുന്നത്. ഈ രണ്ട് അന്വേഷണ സംഘത്തിന്‍െറ ചുമതല എ.ഡി.ജി.പി ജേക്കബ് തോമസാണ് വഹിച്ചിരുന്നത്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,200 രൂപ Posted: 07 May 2015 10:20 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,200 രൂപയും ഗ്രാമിന് 2,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആറാം തീയതിയാണ് പവന്‍ വില 20,200 രൂപയിലേക്ക് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.70 ഡോളര്‍ ഉയര്‍ന്ന് 1,184.10 ഡോളറിലെത്തി. |
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിട; മോഹന്‍ദാസ് ഇന്ന് നാട്ടിലേക്ക് മടങ്ങും Posted: 07 May 2015 10:13 PM PDT Image: ![]() മനാമ: ‘ഇനിയൊരിക്കലും നാടുകാണില്ളെന്ന് പലവട്ടം കരുതിയിരുന്നതാണ്. പലരും മുടങ്ങാതെ നാട്ടില്‍പോയി വരുമ്പോള്‍, അവരുടെ നാടിനെക്കുറിച്ച കഥകള്‍ കേള്‍ക്കുമ്പോള്‍, ആ സൗഭാഗ്യം തനിക്ക് വിധിച്ചിട്ടില്ളെന്ന് കരുതി. ഇപ്പോള്‍ പിറന്ന നാട്ടിലെ മണ്ണിന്‍െറ മണമറിയാം എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല.’ -പറയുന്നത് നീണ്ട 28വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാത്ത ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി മനന്താനത്ത് മോഹന്‍ദാസ്. 1986ല്‍ ബഹ്റൈനില്‍ ഇറങ്ങിയതു മുതല്‍ ഇതുവരെ മോഹന്‍ദാസിന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ നീണ്ട കാലയളവിനിടെ, ഇയാളുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. ഉറ്റവര്‍ പലരും മണ്‍മറഞ്ഞു. സ്വന്തം ഭാര്യയുടെ സാമീപ്യമറിയാനുള്ള വഴിപോലും പഴയ ചില ചിത്രങ്ങള്‍ മാത്രമായി. ഒരുപറ്റം മനുഷ്യസ്നേഹികളുടെ നിരന്തര ശ്രമം മൂലം എല്ലാ ദുരിതവും തീര്‍ന്ന് മോഹന്‍ദാസ് ഇന്ന് രാത്രിയുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലേക്ക് പോകും.ഓര്‍മ്മകളുടെ മറുതീരം തേടി. |
കായിക താരങ്ങളെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചനയെന്ന് സായ് Posted: 07 May 2015 10:11 PM PDT Image: ![]() ആലപ്പുഴ: വിഷക്കായ കഴിച്ച മൂന്ന് കായികതാരങ്ങളെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി സായ് ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസ്. കുട്ടികള്‍ വിഷക്കായ കഴിച്ചത് എന്തിനാണെന്ന് അറിയില്ല. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ പ്രത്യേക കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുട്ടികളുടെ നില മെച്ചപ്പെട്ടതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു ദിവസം കൂടി കുട്ടികളെ നിരീക്ഷിക്കണം. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സിങ് വഴി ചികിത്സയെകുറിച്ച് ചര്‍ച്ച നടത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയ സായ് ഡയറക്ടര്‍ ജനറല്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സന്ദര്‍ശിച്ചു. |
കുവൈത്തില്‍ പുകവലിക്കെതിരെ നടപടി കര്‍ശനമാക്കുന്നു Posted: 07 May 2015 09:54 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്ത് പുകവലിക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി നിരോധിതയിടങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ യന്ത്രസഹായം തേടുന്നു. |
രൂപയുടെ മൂല്യം ഇടിയുന്നു; വിനിമയനിരക്ക് ഇനിയും ഉയരാന്‍ സാധ്യത Posted: 07 May 2015 09:51 PM PDT Image: ![]() മസ്കത്ത്: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതുമൂലം റിയാലിന്‍െറ വിനിമയനിരക്ക് 20 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലത്തെി. ഒരു റിയാലിന് 166 രൂപ 80 പൈസ എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച നല്‍കിയത്. |
ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്നില്‍ Posted: 07 May 2015 09:28 PM PDT Image: ![]() ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകളില്‍ ലേബര്‍ പാര്‍ട്ടിയായിരുന്നു മുന്നില്‍. ആകെയുള്ള 650 സീറ്റുകളില്‍ 599 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 294 സീറ്റ് നേടി. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 217 സീറ്റുകള്‍ നേടി തൊട്ടുപിന്നിലുണ്ട്. അതേസമയം സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായി വാദിക്കുന്ന സ്കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കി. 56 സീറ്റുകളാണ് എസ്.എന്‍.പി നേടിയത്. കാമറണ്‍ സര്‍ക്കാറില്‍ സഖ്യകക്ഷിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു. എട്ട് സീറ്റ് മാത്രമാണ് ലിബര്‍ല്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ 57 സീറ്റ് നേടിയിരുന്നു. യു.കെ.ഐ.പി^1, ഗ്രീന്‍^4, പ്ലെയ്‌ഡ് കിംറു^3, ഡി.യു.പി^8, സിന്‍ ഫീന്‍^4, എസ്.ഡി.എല്‍.പി^3 എന്നിവയാണ് മറ്റ് സീറ്റുകളില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍ ഡേവിഡ് കാമറണിന്‍െറ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു പ്രവചനം. കണ്‍സര്‍വേറ്റുകള്‍ക്ക് 316 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 239 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 650 അംഗ ജനപ്രതിനിധി സഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 326 അംഗങ്ങളുടെ പിന്തുണ വേണം. |
ഷെല്‍ ആക്രമണം തുടരുന്നു; പ്രവാസികള്‍ ആശങ്കയില്‍ Posted: 07 May 2015 09:18 PM PDT Image: ![]() ജിദ്ദ: സൗദിയുടെ തെക്കന്‍ അതിര്‍ത്തി നഗരമായ നജ്റാനില്‍ ഹൂതികളുടെ ആക്രമണം വ്യാഴാഴ്ചയും തുടര്‍ന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരക്കു ശേഷം നഗരത്തില്‍ അങ്ങിങ്ങായി ഷെല്ലുകള്‍ പതിച്ചു. വ്യാഴാഴ്ച നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ ഷെല്ലുകള്‍ വീണെന്നും എന്നാല്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ളെന്നും നജ്റാന്‍ സിവില്‍ ഡിഫന്‍സ് ഓഫിസ്് അറിയിച്ചു. നജ്റാനില്‍ ഏതാനും നാളുകളായി നടക്കുന്ന ഷെല്ലാക്രമണങ്ങളില്‍ ഇതുവരെയായി പത്തു പേര്‍ മരിച്ചു. വിവിധ സംഭവങ്ങളില്‍ നജ്റാനില്‍ എട്ടു പേരും വീടിനു മേല്‍ ഷെല്‍ പതിച്ച് ജീസാനില്‍ ദമ്പതികളുമാണ് മരിച്ചത്. |
എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയിട്ടില്ല ^ചെന്നിത്തല Posted: 07 May 2015 09:14 PM PDT Image: ![]() ആലപ്പുഴ: എ.ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്‍െറ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിനെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ബാര്‍കോഴ അന്വേഷണ സംഘത്തില്‍ എ.സി.പി മെറില്‍ ജോസഫിനെ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. വിഷക്കായ കഴിച്ചിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും ചെന്നിത്തല പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സായിലെ കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
യുവാക്കളെ അണിനിരത്തി സി.പി.എമ്മിന്‍െറ ‘ചുവപ്പു സേന’ Posted: 07 May 2015 07:38 PM PDT Image: ![]() Subtitle: 'മഹാസമ്പര്‍ക്ക് അഭിയാനു'മായി ബി.ജെ.പി കണ്ണൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാവാന്‍ യൂനിഫോമും വടിയുമായി സി.പി.എമ്മിന്‍െറ ചുവപ്പ് വളന്‍റിയര്‍മാര്‍ വരുന്നു. കണ്ണൂരില്‍ നിന്ന് പുതുതായി തുടക്കം കുറിക്കുന്ന സേനയില്‍ 18നും 30നും മധ്യേ പ്രായമുള്ള യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായമത്തെിക്കാനാണ് സേനയെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കുമ്പോള്‍ ബി.ജെ.പി ഉള്‍പ്പെടെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നത്. സി.പി.എം സംസ്ഥാന തലത്തില്‍ തീരുമാനിച്ച വളന്‍റിയര്‍ റിക്രൂട്ട്മെന്‍റ് പരിപാടിയുടെ ആദ്യ പരിശീലന കളരിയും ശക്തിപ്രകടനവും കണ്ണൂരില്‍ തന്നെ. മേയ് 26ന് കണ്ണൂര്‍ നഗരത്തില്‍ ആറടി നീളമുള്ള ചൂരലുമായി ‘ചുവപ്പു സേന’ മാര്‍ച്ച് ചെയ്യുമ്പോള്‍ അതിന്‍െറ ഉദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ‘ചുവപ്പു സേന’ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന്‍െറ തുടക്കമാവും ഇത്. |
ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റ് ഇന്നുമുതല്‍ ദോഹയില്‍ Posted: 07 May 2015 07:12 PM PDT Image: ![]() Subtitle: ഒ.പി. ഷാനവാസ് ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച ദോഹയില്‍ ആരംഭിക്കും. ഇന്‍റര്‍നാഷനല്‍ അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്‍ (ഐ.എ.എ.എഫ്), നാഷനല്‍ അത്ലറ്റിക്സ് ഫെഡറേഷനുകള്‍ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഷ്യന്‍ യുവജന കായികമേള ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. |
യുദ്ധരഹിത ലോകം എപ്പോള്‍ സ്വീകാര്യമാകും? Posted: 07 May 2015 06:52 PM PDT Image: ![]() സിംഹാസനത്തില്‍ വാഴുന്നവരെ സംബന്ധിച്ച് ഫോക്സ് ചാനലിലെ ജോണ്‍ സ്റ്റോസല്‍ നടത്തിയ പ്രസ്താവന കൃത്യമാണെന്ന് പല സന്ദര്‍ഭങ്ങളിലും തോന്നാറുണ്ട്. ‘ഒരു പരേഡിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് താനാണ് ഈ റാലി മുഴുവനും നിയന്ത്രിക്കുന്നതെന്ന് ഭാവിക്കുന്ന ആളെപ്പോലെയാണ് ഭരണകൂടങ്ങള്‍’ എന്നാണ് ജോണ്‍ പുറത്തുവിട്ട നിരീക്ഷണം. ജനങ്ങള്‍ മാറ്റത്തിന് സന്നദ്ധരായിക്കഴിഞ്ഞാല്‍ ഈ മാറ്റം തങ്ങളുടെ വകയാണെന്ന അവകാശവാദം ഉന്നയിക്കാന്‍ അധികാരകേന്ദ്രങ്ങള്‍ക്ക് ഒട്ടും സങ്കോചമുണ്ടാകാറില്ളെന്ന് സ്പഷ്ടമാക്കുകയായിരുന്നു ജോണ്‍. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കുറ്റസമ്മതം നടത്താനോ രാഷ്ട്രീയനേതാക്കള്‍ തയാറാകുന്ന പ്രശ്നവുമില്ല. കടപ്പാട്: ആന്‍റിവാര്‍ ഡോട്കോം |
രാജ്യം കാതോര്‍ത്തു കേട്ട കോടതിവിധി Posted: 07 May 2015 06:30 PM PDT Image: ![]() ഹിന്ദി സിനിമാതാരം സല്‍മാന്‍ ഖാന്‍ മദ്യപിച്ച് വാഹനമോടിക്കുകയും പാതയോരത്ത് കിടന്നുറങ്ങിയവരുടെമേല്‍ പാഞ്ഞുകയറി ഒരാളുടെ മരണത്തിനും നാലാളുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിന്‍െറ കോടതിവിധി രാജ്യം ഇത്ര ആകാംക്ഷയോടെ ശ്രവിച്ചത് പ്രതി സൂപ്പര്‍സ്റ്റാര്‍ ആണെന്നതിനാലും കേസിന്‍െറ തുടക്കം മുതല്‍ വിഷയം സെന്‍സേഷനലൈസ് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ മത്സരബുദ്ധി കാണിച്ചതുകൊണ്ടുമാണ്. പ്രോസിക്യൂഷന്‍ സല്‍മാന് എതിരെ ആരോപിച്ച എട്ടു കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തില്‍ മന$പൂര്‍വമല്ലാത്ത നരഹത്യക്ക് ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കണ്ടത്തെിയ മുംബൈ സെഷന്‍ കോടതി അഞ്ചുവര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. മദ്യലഹരിയിലായിരുന്നതിനാല്‍ വണ്ടി ഓടിക്കരുതെന്ന് പൊലീസ് കോണ്‍സ്റ്റബ്ള്‍ താക്കീത് നല്‍കിയിട്ടും സല്‍മാന്‍ വകവെച്ചില്ലത്രെ. പരമാവധി ശിക്ഷയായ 10 വര്‍ഷത്തെ തടവ് നല്‍കണമെന്ന പ്രോസിക്യൂഷന്‍െറ ആവശ്യം അതേപടി സ്വീകരിക്കാതിരുന്നത് മനുഷ്യനന്മക്കായുള്ള പല കാര്യങ്ങളും ചെയ്യുന്നതില്‍ സിനിമാതാരം മുന്‍പന്തിയിലാണെന്ന പരിഗണനയിലാണെന്നും ന്യായാസനം ചൂണ്ടിക്കാട്ടുകയുണ്ടായി. 2002 സെപ്റ്റംബര്‍ 28നു നടന്ന ഒരു സംഭവത്തില്‍ വിധിപറയാന്‍ 13 വര്‍ഷം വേണ്ടിവന്നു എന്നത് കേസ് എത്ര പ്രമാദമായാലും ശരി, നമ്മുടെ നീതിന്യായവ്യവസ്ഥ ഒച്ചിന്‍െറ വേഗത്തില്‍ ഇഴഞ്ഞേ നീങ്ങൂ എന്ന ധാരണയാണ് ബലപ്പെടുത്തുന്നത്. |
സല്‍മാനെതിരെ വിധിപറയാന്‍ രണ്ട് കേസുകള്‍ കൂടി Posted: 07 May 2015 12:52 PM PDT Image: ![]() Subtitle: മുംബൈയിലെ വാഹനാപകട കേസിലടക്കം വിധിപറഞ്ഞ മൂന്നു കേസുകളിലായി മൊത്തം 12 വര്‍ഷം തടവ് ശിക്ഷയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത് മുംബൈ: ബോളീവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വിധിപറയാന്‍ ശേഷിക്കുന്നത് രണ്ട് കേസുകള്‍ കൂടി. കൃഷ്ണമൃഗത്തെ കൊന്ന കേസും വേട്ടക്ക് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ച കേസുമാണിവ. ആയുധക്കേസില്‍ 14നും മാന്‍വേട്ട കേസില്‍ 28നുമാണ് അടുത്തവാദം കേള്‍ക്കല്‍. 1998ല്‍ ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ മാന്‍വേട്ട നടത്തിയത്. സഹ നടീനടന്മാരായ തബു, സോനാലി ബേന്ദ്ര, നീലം, സതീഷ് ഷാ എന്നിവരും സല്‍മാനൊപ്പം പങ്കാളികളായിരുന്നു. ഇവരും കേസിലെ പ്രതികളാണ്. സല്മാന് തടവ് ശിക്ഷ വിധിക്കുന്ന മൂന്നാമത്തെ കേസാണ് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2002ലെ വാഹനാപകട കേസ്. 2002 സെപ്റ്റംബര്‍ 28 ന് പുലര്‍ച്ചെ ബാന്ദ്രയിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയുടെ നടപ്പാതയിലേക്ക് സല്‍മാന്‍ ഓടിച്ച കാറ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയായിരുന്നു അപകടം. നടപ്പാതയില്‍ ഉറങ്ങിക്കിടന്ന ബേക്കറി ജീവനക്കാരാണ് അപകടത്തിന് ഇരയായവര്‍. കേസില്‍ മന$പൂര്‍വമല്ലാത്ത നരഹത്യക്കുറ്റത്തിന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് മുംബൈയിലെ സെഷന്‍സ് കോടതി വിധിച്ചത്. 1998ലെ മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ നേരത്തേ സല്‍മാന് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഒരുവര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യം ചെയ്തതിന്‍െറ പേരില്‍ അഞ്ചുവര്‍ഷവും തടവാണ് ജോധ്പൂര്‍ കോടതി വിധിച്ചത്. ഈ കേസുകളിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സല്‍മാന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. മാന്‍വേട്ടയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളില്‍ വിചാരണ ജോധ്പൂര്‍ കോടതിയില്‍ നടന്നുവരുകയുമാണ്. |
15 വര്‍ഷത്തിനുശേഷം തുറന്നു; ഓര്‍മകളുടെ അലമാര Posted: 07 May 2015 12:14 PM PDT Image: ![]() കല്‍പറ്റ: അകാലത്തില്‍ പൊലിഞ്ഞ പ്രിയമകന്‍െറ ഓര്‍മകള്‍ക്ക് മുന്നില്‍ നീണ്ട പതിനഞ്ചുവര്‍ഷം മാതാപിതാക്കള്‍ കാവല്‍ നിന്നു. ചങ്കില്‍ കെട്ടിയ നോവുമായി പകലിരവുകള്‍ എത്രയോ കടന്നുപോയി. ഒടുവില്‍ ആരോ പറഞ്ഞയച്ചപോലെ സഹപാഠികള്‍ വീടിന്‍െറ പടികടന്നത്തെി. 15 വര്‍ഷത്തിനുശേഷം അലമാര തുറന്നു, ജീവിച്ചു കൊതിതീരാത്ത യുവാവിന്‍െറ ഓര്‍മകളും പ്രതീക്ഷകളുമായിരുന്നു അതില്‍ നിറയെ. |
പിയൂഷ് കരുത്തില്‍ കൊല്‍ക്കത്ത Posted: 07 May 2015 11:55 AM PDT Image: ![]() കൊല്‍ക്കത്ത: ഡല്‍ഹിയുടെ കഷ്ടകാലം ഈ സീസണിലും വിടാതെ കൂടെയുണ്ടെന്ന് തെളിയിച്ച് ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 13 റണ്‍സിന് ജയിച്ചുകയറി. നാലു വിക്കറ്റുകള്‍ കൊയ്ത് സ്പിന്നര്‍ പിയൂഷ് ചൗളയാണ് കൊല്‍ക്കത്തയുടെ ജയത്തില്‍ ചുക്കാന്‍ പിടിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി, 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ എത്തിനിന്നു. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോററായത്. യുവരാജ് സിങ് പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ 32 റണ്‍സ് നല്‍കി നാല് വിക്കറ്റെടുത്ത പീയുഷ് കളിയിലെ താരമായി. മനോജ് തിവാരി (25), ഡുമിനി (25), കേദാര്‍ (10), യുവരാജ് സിങ് എന്നിവരുടെ വിക്കറ്റാണ് പിയൂഷ് വീഴ്ത്തിയത്. ജയത്തോടെ കൊല്‍ക്കത്ത മൂന്നാമതത്തെി. നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തക്കായി യൂസുഫ് പത്താനും (42) റോബിന്‍ ഉത്തപ്പയും (32) സ്കോര്‍ കണ്ടത്തെി. മനീഷ് പാണ്ഡെ 22 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ച് കളത്തിലിറങ്ങിയ പിയൂഷ് ചൗളക്ക് കൂട്ടായി പത്താന്‍ വന്നതോടെയാണ് കൊല്‍ക്കത്ത രക്ഷപ്പെട്ടത്. സ്റ്റേഡിയത്തിന്‍െറ അതിരുകള്‍ അളന്ന മൂന്ന് പടുകൂറ്റന്‍ സിക്സറുകളും മൂന്ന് ബൗണ്ടറിയും പത്താന്‍െറ ബാറ്റില്‍ നിന്ന് പറന്നു. |
വിടപറഞ്ഞത് സ്വപ്നങ്ങള്‍ ബാക്കിയാക്കി; തീരാനൊമ്പരവുമായി മാതൃഹൃദയം Posted: 07 May 2015 11:31 AM PDT Image: ![]() മണ്ണഞ്ചേരി: മെഡലുകള്‍ വാരിക്കൂട്ടി പ്രശസ്തിയിലേക്ക് ഉയര്‍ന്ന മകളുടെ കായിക സ്വപ്നങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മാതാവ് ഗീതക്ക് മകള്‍ അപര്‍ണയുടെ അപ്രതീക്ഷിത വേര്‍പാട് തീരാനൊമ്പരമായി. ആലപ്പുഴ പുന്നമട സായി പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന ആര്യാട് പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് ചെമ്പന്തറ പനക്കല്‍ രാമഭദ്രന്‍െറ മകള്‍ അപര്‍ണ രാമഭദ്രന്‍ (ശില്‍പ -17) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആര്യാട് കൊറ്റംകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ദേശീയതലത്തില്‍ പശ്ചിമബംഗാളിലും ഹൈദരാബാദിലും നടന്ന റോവിങ് മത്സരങ്ങളില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ അപര്‍ണ കുടുംബത്തിന്‍െറ ഏക പ്രതീക്ഷയായിരുന്നു. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ളെന്നാണ് മാതാവ് ഗീത പറയുന്നത്. വിഷു ആഘോഷത്തിനായി വീട്ടില്‍ എത്തി മടങ്ങിയ അപര്‍ണ സന്തോഷവതിയായിരുന്നു. സംഭവ ദിവസം രാവിലെ അപര്‍ണ വിളിച്ചിരുന്നു. തനിക്കു പനിയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അങ്ങോട്ട് വരട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടാ എന്ന് മറുപടി നല്‍കി. എന്നാല്‍, മകളുടെ ശബ്ദത്തില്‍ പതര്‍ച്ചയുണ്ടായിരുന്നു. മുതിര്‍ന്ന രണ്ടു കുട്ടികളുടെ പീഡനം അസഹനീയമായിരുന്നതായി അപര്‍ണ മാതാവിനോട് പറഞ്ഞിരുന്നു. നേരത്തെ പല തവണ ഇവരുടെ പ്രശ്നങ്ങള്‍ ഗീതയോട് പറഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഗീത സായി കേന്ദ്രത്തിലത്തെി ബഹളംവെച്ചിരുന്നു. എന്നാലും മകള്‍ ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ളെന്ന് ഗീത പറഞ്ഞു. രാത്രി എട്ടരയോടെ കേന്ദ്രത്തില്‍നിന്ന് മേട്രന്‍ വിളിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍തന്നെ മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ എത്തുകയായിരുന്നു. മകളോട് സംസാരിച്ച മാതാവിനോട് താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചതല്ളെന്നും തനിക്ക് ജോലി കിട്ടിയ ശേഷം അമ്മയെ പൊന്നുപോലെ നോക്കുമെന്നും നല്ല വീട് വെക്കണമെന്നും ആഗ്രഹിച്ചിരുന്നതായും അപര്‍ണ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷമായി സായി കേന്ദ്രത്തില്‍ പരിശീലനത്തിലായിരുന്നു അപര്‍ണ. ഏക സഹോദരന്‍ അനുജിത്ത് തത്തംപള്ളി സെന്‍റ് ആന്‍റണീസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ്. |
യു.കെ. തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; തൂക്കു സഭക്ക് സാധ്യത Posted: 07 May 2015 11:13 AM PDT Image: ![]() Subtitle: ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമെന്ന് സര്‍വേ ഫലങ്ങള്‍ ലണ്ടന്‍: 56ാമത് ബ്രീട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ഫലം പ്രവചനാതീതമായ തെരഞ്ഞെടുപ്പിന്‍െറ വീറും വാശിയും വോട്ടെടുപ്പിലും പ്രകടമായി. സര്‍ക്കാര്‍ രൂപവത്കരണത്തിനാവശ്യമായ 326 സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്ക് നേടാന്‍ സാധ്യത കുറവാണ്. ഒടുവില്‍ പുറത്തുവരുന്ന സര്‍വേ ഫലങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറണും ഭാര്യ സാമന്തയും ഓക്സ്ഫഡ്ഷെയറിലെ തന്‍െറ മണ്ഡലമായ വിറ്റ്നിയിലെ പോളിങ് ബൂത്തില്‍ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ‘രാജ്യത്തിന്‍െറ ഭാവി നിങ്ങളുടെ കരങ്ങളിലാണ്, ഭാവിയില്‍ ഖേദിക്കേണ്ടിവരുന്ന ഒന്നും നിങ്ങള്‍ ചെയ്യരുത്’ എന്നാണ് പോളിങ്ങിന് മുമ്പ് അവസാനമായി നല്‍കിയ അഭിമുഖത്തില്‍ കാമറണ്‍ പറഞ്ഞത്. അതേസമയം, ഭരണത്തില്‍ രണ്ടാമൂഴം തേടുന്ന കാമറണിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും മോഹഭംഗമുണര്‍ത്തുന്നതാണ് അവസാന സര്‍വേ ഫലങ്ങള്‍. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമെന്നാണ് സര്‍വേ ഫലം പറയുന്നത്. ലേബര്‍ പാര്‍ട്ടി 35 ശതമാനം വോട്ടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 34 ശതമാനം വോട്ടും നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. എക്സിറ്റ് ഫലങ്ങള്‍ വ്യാഴാഴ്ച പോളിങ് നടപടികള്‍ അവസാനിച്ച ശേഷം പ്രാദേശിക സമയം രാത്രി പത്തിനാണ് പുറത്തുവിടുക. |
സ്ത്രീകള്‍ക്ക് കരയാന്‍ ഹോട്ടല്‍ മുറി റെഡി; വാടക 5000 രൂപ Posted: 07 May 2015 11:05 AM PDT Image: ![]() ടോക്യോ: കരയാന്‍ ഒരിടം വേണം. അതിന് സൗകര്യങ്ങളെല്ലാമുള്ള ഹോട്ടലാണെങ്കിലോ? ജപ്പാനിലെ കരയുന്ന സ്ത്രീകള്‍ക്കായി അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ടോക്യോവിലെ ഒരു ഹോട്ടല്‍ ശൃംഖല. മനസ്സ് തുറന്ന് കരയാന്‍ മറ്റെവിടെയും പോകേണ്ട, നേരെ ഹോട്ടലിലേക്ക് വരുക എന്നതാണ് ഹോട്ടലിന്‍െറ ആപ്തവാക്യം. മിറ്റ്സൂയി ഗാര്‍ഡന്‍ യോറ്റ്സൂയ ഹോട്ടലിലാണ് കരയാന്‍ മുറിയുള്ളത്. കരളലിയിപ്പിക്കുന്ന സിനിമകളും പാട്ടുകളുമാണ് മുറിയില്‍ ഒരുക്കിയിരിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളിലും വൈകാരിക പ്രശ്നങ്ങളിലും അകപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് മുറിയിലിരുന്ന് സ്വകാര്യമായി മതിയാകുംവരെ കരയാം. മുറിയുടെ ഒരു രാത്രി വാടക 83 ഡോളറാണ്. അതായത് 5321 രൂപ. 2004ലെ ചുവെറ്റ്സു ഭൂകമ്പത്തെ അതിജീവിച്ച നായയുടെയും മൂന്നു കുട്ടികളുടെയും കഥപറയുന്ന ദ ട്രു സ്റ്റോറി ഓഫ് എ ഡോഗ് ആന്‍ഡ് ഹേര്‍ പപ്പീസ് ഉള്‍പ്പെടെ സങ്കടക്കഥ പറയുന്ന സിനിമകളും കാണാം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment