സ്വാഗതം
WELCOME

News Update..

Saturday, May 16, 2015

നേതൃമാറ്റം എന്ന വാര്‍ത്തക്ക് പിന്നില്‍ വി.ഡി സതീശന്‍: കൊടിക്കുന്നില്‍ Madhyamam News Feeds

നേതൃമാറ്റം എന്ന വാര്‍ത്തക്ക് പിന്നില്‍ വി.ഡി സതീശന്‍: കൊടിക്കുന്നില്‍ Madhyamam News Feeds

Link to

നേതൃമാറ്റം എന്ന വാര്‍ത്തക്ക് പിന്നില്‍ വി.ഡി സതീശന്‍: കൊടിക്കുന്നില്‍

Posted: 16 May 2015 12:49 AM PDT

Image: 

ന്യൂഡല്‍ഹി: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി. സതീശന്‍ അധികാരമോഹിയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. സതീശന്‍ ഹൈകമാന്‍റ് ചമയുകയാണ്. മന്ത്രിസഭാ പുനസംഘടനയിലൂടെ മന്ത്രിയാകാനുള്ള ശ്രമമാണ് സതീശന്‍േറത്. ഈ നിലപാട് അംഗീകരിക്കാന്‍ സാധിക്കി െല്ലന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. നിലപാട് പാര്‍ട്ടിയെയും സര്‍ക്കാറിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.  

കേരളത്തില്‍ നേതൃമാറ്റം നടക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ വി.ഡി സതീശനാണ്. ഹൈകമാന്‍റിന്‍െറ പേരു പറഞ്ഞാണ് ഇത്തരം കാര്യങ്ങള്‍ സതീശന്‍ പ്രചരിപ്പിക്കുന്നത്. കെ.പി.സി.സി യോഗത്തിലെ തീരുമാനങ്ങള്‍ ചോരുന്നതും സതീശന്‍ വഴിയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

കെ.പി.സി.സിയുടെ ആറ് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാള്‍ മാത്രമാണ് സതീശന്‍. ആന്‍റണിയുടെയും സതീശന്‍െറയും വാക്കുകള്‍ ഒരുപോലെ കാണാനാകില്ല. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് അത് കിട്ടാതായപ്പോള്‍ സതീശന്‍ മന്ത്രിയാകാന്‍ ശ്രമിക്കുകയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

സര്‍ക്കാറും മന്ത്രിമാരും അഴിമതിയുടെ കരിനിഴലിലാണെന്നായിരുന്നു വെള്ളിയാഴ്ച വി.ഡി. സതീശന്‍ പറഞ്ഞത്. നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണ്. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. ഉമ്മന്‍ചാണ്ടി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കോണ്ടത് ഹൈകമാന്‍റാണെന്നും സതീശന്‍ പറഞ്ഞിരുന്നു.
 

നേപ്പാള്‍: 64,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍

Posted: 16 May 2015 12:17 AM PDT

Image: 

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിലും തുടര്‍ ചലനങ്ങളിലും 64,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്ക്. രാജ്യം പൂര്‍വസ്ഥിതിയിലാകാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സഹായങ്ങള്‍ ആവശ്യമുള്ളതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.

പ്രാഥമികമായി തയ്യാറാക്കിയ രൂപരേഖയനുസരിച്ച് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 32,000കോടി രൂപ  ആവശ്യമുണ്ടെന്ന് ധനമന്ത്രി രാം ശരണ്‍ മഹത് സന്നദ്ധസംഘടനകളുടെ യോഗത്തില്‍ അറിയിച്ചു. 8,400 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്നുപോയ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക വലിയ വെല്ലുവിളിയാണ്. അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് അടിയന്തിര സഹായങ്ങളും പുനര്‍നിര്‍മാണ പ്രക്രിയക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സഹായങ്ങളും ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

സന്നദ്ധസംഘടനകളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും ഒരു രൂപ പോലും ഓഡിറ്റില്‍ ഉള്‍പ്പെടുത്താതിരിക്കില്ളെന്നും ധനമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖം: മന്ത്രിസഭാ തീരുമാനത്തിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുന്‍മന്ത്രിമാര്‍

Posted: 16 May 2015 12:11 AM PDT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുന്‍ തുറമുഖ വകുപ്പ് മന്ത്രിമാരായ എം.വിജയകുമാറും വി. സുരേന്ദ്രന്‍പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വന്തം പാര്‍ട്ടിയിലും പ്രതിപക്ഷവുമായും ചര്‍ച്ച നടത്താതെയാണ് മുഖ്യമന്ത്രി വിഴിഞ്ഞവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിട്ടുള്ളത്. അദാനി ഗ്രൂപ്പുമായുള്ള വഴിവിട്ട ബന്ധമാണ് കരാറിനു പിന്നില്‍. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പി.പി.പി മാതൃകയിലെ നിര്‍മാണ ടെന്‍ഡര്‍ പരാജയപ്പെട്ട മൂന്നുതവണയും സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാതെ തീരുമാനം നടപ്പാക്കുകയാണ്.
വിഴിഞ്ഞം പി.പി.പി മോഡല്‍ ആക്കാനുള്ള താല്‍പര്യമറിയിച്ച് കേന്ദ്ര പ്ളാനിങ് കമീഷന് ഉമ്മന്‍ ചാണ്ടി കത്തെഴുതിയതും സ്വന്തം താല്‍പര്യപ്രകാരമാണ്. ഇതില്‍ അദാനിഗ്രൂപ്പിനെ തന്നെ പങ്കാളിയാക്കാനും ചരടുവലി നടന്നിരുന്നു. യു.പി.എ സര്‍ക്കാര്‍ ആദ്യം അനുമതി നിഷേധിച്ച കമ്പനിയാണ് അദാനിയുടേത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കെ.വി.തോമസ് എം.പിയുടെ വസതിയില്‍ ഗൗതം അദാനിയും മുഖ്യമന്ത്രിയും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
വിഴിഞ്ഞം അദാനിക്കു തന്നെ നല്‍കാമെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ലാന്‍ഡ് ലോര്‍ഡ് മോഡല്‍ തുറമുഖം എങ്ങനെ പി.പി.പി ആയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.പി.പി മോഡല്‍ തുറമുഖം എന്ന ആശയം മുന്നോട്ടു വെച്ചപ്പോള്‍ അതിനെ എതിര്‍ത്തയാളാണ് ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന് ലഭിക്കുമായിരുന്ന 332 കോടി നഷ്ടപ്പെടുമെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്. അന്ന് സ്വന്തമായി തുറമുഖം നിര്‍മിക്കാമെന്നും ഉടമസ്ഥാവകാശം ഏതാനും വര്‍ഷത്തേക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അദാനിഗ്രൂപ് ടെന്‍ഡറില്‍ പങ്കെടുത്തത്.
എന്നാല്‍ ഇപ്പോഴത്തെ ഉടമ്പടി പ്രകാരം 1650 കോടി രൂപ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കണം. ഇതെങ്ങനെ സംഭവിച്ചെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടു. 4500 കോടി രൂപ മുടക്കി നിര്‍മിക്കുന്ന തുറമുഖം 65 വര്‍ഷത്തേക്കാണ് അദാനിയുടെ കൈവശമാകുന്നത്. ഇതിനായി 250 ഏക്കര്‍ സ്ഥലം സര്‍ക്കാറാണ് ഏറ്റെടുത്തത്. 1000 കോടി രൂപക്ക് മുകളിലാണ് സ്ഥലം ഏറ്റെടുക്കലിന് ചെലവിട്ടത്.
കൂടാതെ ജലവിതരണം, വൈദ്യുതി, റെയില്‍വേ തുടങ്ങി അടിസ്ഥാനസൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ തന്നെയാണ് വികസിപ്പിച്ചത്. ഇത്രയും സൗകര്യങ്ങള്‍ ഒരുക്കാമെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ തുറമുഖം യാഥാര്‍ഥ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted: 16 May 2015 12:08 AM PDT

കൊല്ലം: സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് പിടിയിലായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി സൂചന. ബി.എസ്.എം.എസ് ഇന്‍റര്‍നാഷനല്‍ കോളജ് എം.ഡി മുണ്ടയ്ക്കല്‍ ഷാന്‍ മന്‍സിലില്‍ ഷാന്‍ സുലൈമാനാണ് (31) കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തില്‍ നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചു. വിശ്വാസവഞ്ചനക്കുറ്റം ചുമത്തി ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ പിടിയിലായ സംഘവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിന് പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.
തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചതിനുള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ യു.പി. വിപിന്‍കുമാര്‍ പറഞ്ഞു. എസ്.എസ്.എല്‍.സി മുതല്‍ എം.ബി.എ ക്ളാസുകള്‍ വരെ നടത്തുന്ന സ്ഥാപനം എന്ന് പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മലേഷ്യ, സിംഗപ്പൂര്‍ സര്‍വകലാശാലകളുടെ രണ്ടുവര്‍ഷത്തെ എം.ബി.എ, മൂന്നു വര്‍ഷത്തെ ബി.ബി.എ, ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് പ്രവേശം നല്‍കാമെന്നു പറഞ്ഞ് നിരവധിപേരില്‍നിന്ന് രണ്ടു ലക്ഷംവരെ വാങ്ങി. ഒരു ബാച്ചിലേക്ക് 30 പേരില്‍നിന്നാണ് പണം വാങ്ങുന്നത്. പുതിയ ബാച്ച് കൊട്ടാരക്കര ചെങ്ങമനാട്ട് ഓഫ് കാമ്പസില്‍ ആരംഭിക്കുമെന്നാണ് പണം നല്‍കിയവരോട് പറഞ്ഞിരുന്നത്. മുണ്ടയ്ക്കലില്‍നിന്ന് പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ സീഡി പൊലീസിനെ കണ്ട് പൊട്ടിച്ചുകളഞ്ഞു. കേരള സര്‍വകലാശാല ബി.ടെക് പരീക്ഷ തോറ്റ വിദ്യാര്‍ഥിയെ ഉത്തരക്കടലാസ് പുന$പരിശോധനയിലൂടെ ജയിപ്പിക്കാമെന്ന് പറഞ്ഞ് 1.30 ലക്ഷം വാങ്ങിയെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. മലേഷ്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷനല്‍ ഡെവലപ്മെന്‍റ് ഓപണ്‍ യൂനിവേഴ്സിറ്റിയുടെ അംഗീകാരം കഴിഞ്ഞ വര്‍ഷം ലഭിച്ചെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.
എന്നാല്‍, തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. എസ്.എസ്.എല്‍.സി, പ്ളസ് ടു സര്‍ട്ടിഫിക്കറ്റിന് പണം നല്‍കിയവരുടെ പേരുവിവരം അടങ്ങിയ രജിസ്റ്റര്‍ പൊലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്യും. മാനവ സേവാ യൂനിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ നിരവധി പകര്‍പ്പും കണ്ടെടുത്തു. ഓഫിസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധിക്കും. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. തട്ടിപ്പിനിരയായെന്ന പരാതിയുമായി നിരവധിപേര്‍ വെള്ളിയാഴ്ച ഈസ്റ്റ് സ്റ്റേഷനിലത്തെി. പോളയത്തോട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ പ്രമുഖ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിറ്റതിന് നേരത്തേ പിടിയിലായവരുമായി ഷാന്‍ സുലൈമാന് ബന്ധമുണ്ടോ എന്നതും അന്വേഷിക്കും.
തില്ളേരി സ്വദേശി ടോണിയുടെ പരാതിയിലാണ് ഷാനിനെ അറസ്റ്റ് ചെയ്തത്. ഉടന്‍ ആരംഭിക്കുന്ന വസ്ത്ര സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജോലിക്ക് ഒന്നരലക്ഷം നല്‍കിയ സുനില്‍ സുപ്രിയനും പരാതി നല്‍കി. ഇവരുള്‍പ്പെടെ നാലോളം പേരാണ് പരാതി നല്‍കിയതെന്നും വാര്‍ത്ത വന്നതിനത്തെുടര്‍ന്ന് നിരവധി പേര്‍ പരാതിയുമായത്തെുന്നുണ്ടെന്നും എസ്.ഐ പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടി ഇന്ന്

Posted: 15 May 2015 11:44 PM PDT

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 'കരുതല്‍- 2015' ശനിയാഴ്ച രാവിലെ എട്ടിന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഹ്രസ്വമായ ഉദ്ഘാടന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പരാതിക്കാരെ നേരില്‍ കാണും.
മുന്‍കൂര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ 19,070 പേരില്‍ തിരഞ്ഞെടുത്ത 100 അപേക്ഷകരെയാണ് മുഖ്യമന്ത്രി ആദ്യം നേരില്‍ കാണുക. അപേക്ഷ ബന്ധപ്പെട്ട കൗണ്ടറുകളില്‍ ഏല്‍പ്പിച്ച് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രാവിലെ മുതല്‍ അതിന് സൗകര്യമുണ്ടാകും.
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ നല്‍കിയവരില്‍ സ്ക്രീനിങ് കമ്മിറ്റിയുടെ തീരുമാനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചവരും കിടപ്പിലായ രോഗികളും നേരിട്ട് വരേണ്ടതില്ല. മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അവസരമുള്ളവര്‍ക്ക് അറിയിപ്പ് അയച്ചിട്ടുണ്ട്. നേരത്തെ അപേക്ഷിച്ചവര്‍ക്ക് സ്ക്രീനിങ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പരാതിക്കാരുടെ വീടുകളില്‍ നേരിട്ട് എത്തിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ക്ക് വേദിയിലെ പ്രത്യേക പവ്ലിയനില്‍നിന്ന് വിവരങ്ങള്‍ അറിയാനാകും. ധനസഹായം അനുവദിച്ച് അറിയിപ്പ് ലഭിച്ചവര്‍ ജനസമ്പര്‍ക്ക വേദിയിലേക്ക് വരേണ്ടതില്ല. സഹായങ്ങള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ അപേക്ഷയോടൊപ്പം നല്‍കാത്തവര്‍ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
അപേക്ഷിച്ചവരില്‍ അര്‍ഹരായ 7084 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിക്കാന്‍ നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ക്രീനിങ് കമ്മിറ്റി യോഗം ശിപാര്‍ശ ചെയ്തിട്ടുണ്ട്. 573 പേര്‍ക്ക് ഒരു ലക്ഷം വീതവും 73 പേര്‍ക്ക് ലക്ഷത്തിന് മുകളിലും 6438 പേര്‍ക്ക് 50000ത്തിനും ഒരു ലക്ഷത്തിനും ഇടയിലും സഹായം അനുവദിക്കാനാണ് സ്ക്രീനിങ് കമ്മിറ്റി യോഗ തീരുമാനം.
ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കാനായി മൊത്തം 19,070 അപേക്ഷകളാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി ലഭിച്ചത്.
ഭവന നിര്‍മാണ ധനസഹായത്തിന് 2197, വികലാംഗ ധനസഹായത്തിന് 527, ജോലി-സ്വയംതൊഴിലിന് 532, വൈദ്യുതി-വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് 304, ആരോഗ്യ വകുപ്പ് 121, വായ്പ 342, പട്ടയം 324, വീട്ടുനമ്പര്‍ 88, പൊലീസ് സഹായം 24, സാമൂഹികനീതി വകുപ്പ് 134, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 131, ഗതാഗത സേവനങ്ങള്‍ക്ക് 140, പി.എസ്.സി 46, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 25, റോഡ്- ബില്‍ഡിങ് അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് 207, മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് 996 എന്നിങ്ങനെ അപേക്ഷകളാണുള്ളത്.

നുണപരിശോധന: സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി

Posted: 15 May 2015 11:34 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണപരിശോധനയില്‍ നിലപാട് അറിയിക്കാനുള്ള സമയം നീട്ടിനല്‍കാനാവി െല്ലന്ന് വിജിലന്‍സ് പ്രത്യേക കോടതി. സമയം നീട്ടി നല്‍കാന്‍ ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി, എം.ഡി ധനേഷ്, പി.എം കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. സമയം രണ്ടാഴ്ച നീട്ടിനല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഒരാഴ്ച സമയമാണ് അനുവദിച്ചത്. ഇവര്‍ നാലുപേരും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസ് 25ന് വീണ്ടും പരിഗണിക്കും.

രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നറിയിച്ച വിജിലന്‍സ് ലീഗര്‍ അഡൈ്വസര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷയെ എതിര്‍ത്തു. ഇതോടെയാണ് കോടതി സമയം നീട്ടിനല്‍കാന്‍ വിസമ്മതിച്ചത്. നുണപരിശോധനക്ക് തയാറല്ല എന്ന് കേസിലെ മറ്റൊരു സാക്ഷിയും രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവുമായ ശ്രീവത്സന്‍ കോടതിയെ അറിയിച്ചു. അതേസമയം  ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന തിങ്കളാഴ്ച നടക്കും.

മിഠായിത്തെരുവ് തീപിടിത്തം; 10 പേരെ ചോദ്യം ചെയ്തു

Posted: 15 May 2015 11:05 PM PDT

കോഴിക്കോട്: നിരവധി ദുരൂഹതകള്‍ ഉയര്‍ത്തി മിഠായിത്തെരുവില്‍ ബുധനാഴ്ച രാത്രിയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് 10 പേരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
ബ്യൂട്ടി സ്റ്റോഴ്സിനു മുന്നിലെ വൈദ്യുതി പോസ്റ്റില്‍ പൊട്ടിത്തെറി കണ്ടതായി ആദ്യം പറഞ്ഞിരുന്ന ഇവര്‍ തീപിടിത്തമുണ്ടായ വിവിധ കടകളിലെ തൊഴിലാളികളാണ്. തങ്ങളാരും നേരില്‍ പൊട്ടിത്തെറി കണ്ടിട്ടില്ളെന്നും പൊട്ടിത്തെറിയെ തുടര്‍ന്ന് ബ്യൂട്ടി സ്റ്റോഴ്സില്‍ തീപിടിത്തമുണ്ടായതറിഞ്ഞ് ഓടിയത്തെുകയായിരുന്നുവെന്നുമാണ് ഇവരുടെ മൊഴി.
പൊട്ടിത്തെറി ആദ്യം നേരില്‍ കണ്ടതായി നേരത്തേ പൊലീസിന് മൊഴി നല്‍കിയ ആളും വെള്ളിയാഴ്ച മൊഴി മാറ്റി. കടയില്‍ തീപിടിച്ചതായി സുഹൃത്ത് വിളിച്ചറിയിച്ചപ്പോള്‍ ഓടിയത്തെിയെന്നും അപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തീപാറുന്നത് കണ്ടെന്നുമാണ് ഇയാളുടെ പുതിയ മൊഴി. ഓടിയത്തെി ബ്യൂട്ടി സ്റ്റോഴ്സിന്‍െറ ഷട്ടര്‍ തുറന്നപ്പോള്‍ ഉള്ളില്‍ നിറയെ പുകയായിരുന്നെന്നും ഉടന്‍ വൈദ്യുതി പോസ്റ്റിലേക്ക് നോക്കിയപ്പോള്‍ തീപ്പൊരി ചിതറുന്നത് കണ്ടെന്നുമാണ് ഇയാളുടെ മൊഴി. അതേസമയം, വൈദ്യുതി പോസ്റ്റില്‍നിന്ന് ബ്യൂട്ടി സ്റ്റോഴ്സിലേക്കുള്ള വൈദ്യുതി കേബിളിനോ ഫ്യൂസുകള്‍ക്കോ കടയിലെ ഫ്യൂസുകള്‍ക്കോ ഒരു തകരാറും സംഭവിച്ചിട്ടില്ളെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ റിപ്പോര്‍ട്ട്.
സ്പാര്‍ക് മൂലം തീയുണ്ടായി അത് കടയിലെ ഫ്യൂസിലേക്ക് പ്രവഹിച്ചിരുന്നെങ്കില്‍ കേബിളും ഫ്യൂസ്വയറും ഉരുകിപ്പോകേണ്ടതാണെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് വൈദ്യുതി പോസ്റ്റിലെ കേബ്ള്‍, ഫ്യൂസ്, ഫ്യൂസ്വയര്‍, ബ്യൂട്ടി സ്റ്റോഴ്സിലെ ഫ്യൂസ് തുടങ്ങിയവ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
ഒരു കേടും സംഭവിക്കാത്ത ഇവ പൊലീസ് സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.'സ്പാര്‍ക്' മൊഴി പൊളിഞ്ഞതോടെ ബ്യൂട്ടി സ്റ്റോഴ്സിനു മുകളിലുള്ള ബ്രദേഴ്സ് ലെയ്സ് ആന്‍ഡ് ബട്ടണ്‍സില്‍ ആദ്യം തീപിടിച്ചതാണെന്ന് ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വൈദ്യുതി പോസ്റ്റില്‍നിന്ന് മുകള്‍നിലയിലേക്കും വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്. അവിടെ ആദ്യം തീപിടിച്ചുവെന്ന പ്രചാരണത്തിന് ഇതുവരെ ദൃക്സാക്ഷികളില്ല.
അതേസമയം, ബ്യൂട്ടി സ്റ്റോഴ്സില്‍നിന്ന് പുക ഉയരുന്നത് കണ്ടവരുണ്ട്. ബ്യൂട്ടി സ്റ്റോഴ്സില്‍ ആദ്യം തീപിടിത്തമുണ്ടാവുകയും മിനിറ്റുകള്‍ക്കകം അത് മുകള്‍നിലയിലേക്ക് പടര്‍ന്നെന്നുമാണ് ശാസ്ത്രീയ വിലയിരുത്തല്‍.
നൈലോണ്‍ നൂല്‍ ശേഖരമടക്കം കത്തിത്തീര്‍ന്ന ബ്രദേഴ്സ് ലെയ്സ് ആന്‍ഡ് ബട്ടണ്‍സിലെ സ്വിച്ച് ബോര്‍ഡും കത്തിയ നിലയിലാണ്. തീപിടിത്തത്തിന്‍െറ വ്യാപ്തിമൂലം ഇവയും കത്തിയതാണെന്നാണ് പൊലീസിന്‍െറ നിഗമനം. എങ്കിലും 'ബ്രദേഴ്സിലെ' സ്വിച്ച്ബോര്‍ഡ് വീണ്ടും പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങളായി ആദായവില്‍പന നടക്കുന്ന ബ്യൂട്ടി സ്റ്റോഴ്സ് ടി. നസിറുദ്ദീന്‍ പലര്‍ക്കായി പ്രതിദിന വാടകക്ക് നല്‍കിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വാടകക്കെടുത്തവരുടെ തൊഴിലാളികളായി നസിറുദ്ദീന്‍െറ ഏതാനും മുന്‍ ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
ബ്യൂട്ടി സ്റ്റോഴ്സില്‍ വാടകക്ക് കച്ചവടം ചെയ്യുന്നവരോട് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്യൂട്ടി സ്റ്റോഴ്സിനു പിന്നിലെ കെട്ടിടസമുച്ചയത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവും തീപിടിത്തവും തമ്മില്‍ ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.
പ്രത്യേക സംഘത്തിന്‍െറ അന്വേഷണ പുരോഗതി എല്ലാ ദിവസവും പരിശോധിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി സിറ്റി പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

കുടിവെള്ള പൈപ്പ് പൊട്ടി; അറിയില്ളെന്ന് ഭാവിച്ച് ജല അതോറിറ്റി

Posted: 15 May 2015 10:49 PM PDT

കല്‍പറ്റ: നഗരമധ്യത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് മൂന്ന് ദിവസമായിട്ടും പരിഹരിച്ചില്ല.
ദേശീയ പാതയില്‍ കല്‍പറ്റ നഗരത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിന് എതിര്‍വശത്ത് മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയുടെ തുടക്കത്തിലാണ് ജല അതോറിറ്റിയുടെ കുടിവെളള പൈപ്പ് പൊട്ടിയത്. വ്യാപാരികളും മറ്റും അധികൃതരെ വിവരമറിയിച്ചിട്ടും ഒരു നടപടിയുമില്ല.
മൂന്ന് ജീവനക്കാര്‍ കഴിഞ്ഞദിവസം പൈപ്പ് പരിശോധിക്കാനത്തെിയിരുന്നു. എന്നാല്‍, നന്നാക്കിയില്ല.
ഉന്നത അധികൃതരെ വിളിക്കുമ്പോള്‍ ഫോണെടുക്കുന്നത് പോലുമില്ളെന്ന് പരാതിയുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള പൈപ്പാണിത്. ചാക്കിട്ടുമൂടി വെള്ളം റോഡിലേക്ക് ചീറ്റിത്തെറിക്കുന്നത് രണ്ടുദിവസം വ്യാപാരികള്‍ തടഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ റോഡ് മുഴുവന്‍ വെള്ളം ചീറ്റുകയാണ്.
വാഹനയാത്രക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ വെള്ളത്തില്‍ തെന്നിവീണ് അപകടത്തില്‍പെടാനും സാധ്യത കൂടുതലാണ്.
സമീപത്തെ വ്യാപാരികള്‍ക്കും ഓട്ടോസ്റ്റാന്‍ഡിലുള്ളവര്‍ക്കും ഇത് ദുരിതമായി.
ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴാകുന്നത്. നഗരഹൃദയത്തില്‍ തന്നെ പൈപ്പ് പൊട്ടിയിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.

യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി

Posted: 15 May 2015 10:46 PM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയില്‍ മനംമടുത്ത് മുന്നണി വിടുന്നവരെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സഹകരിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഇത്തരം കക്ഷികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നത് മുന്നണിയും ഓരോ കക്ഷികള്‍ പ്രത്യേകമായും തീരുമാനമെടുക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സി.പി. എം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

വര്‍ഷങ്ങളായി യു.ഡി.എഫിനെ നയിച്ച നേതാക്കന്‍മാരില്‍ ഒരാളാണ് ആര്‍. ബാലകൃഷ്ണ പിള്ള. പിള്ള മുന്നണി വിട്ടത് യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. അവസാന നിമിഷം വരെ പിള്ളയെ മുന്നണിയുടെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചവരാണ് അഴിമതി വിരുദ്ധ സമരത്തില്‍ പിള്ള പങ്കെടുത്തതിനെ ധാര്‍മിക പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത്. ആര്‍.എസ്.പി, ജെ.ഡി.യു പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് തിരിച്ചുവരണം. ദേശീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണിത്. വര്‍ഗീയതക്കെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത എം.പി വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം എഴുതിയത് തരംതാണ ഭാഷയിലാണ്. മുഖപ്രസംഗത്തിനോട് രാഷ്ട്രീയമായി എങ്ങനെ വീരേന്ദ്രകുമാറും കൂട്ടരും പ്രതികരിക്കുമെന്ന് നോക്കിക്കാണാം.

കേരളത്തിലെ ആര്‍.എസ്.പി ഇപ്പോഴും മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണ്. ഒരു പാര്‍ലമെന്‍റ് സീറ്റിന്‍െറ പേരിലാണ് 34 വര്‍ഷമായി തുടര്‍ന്നുവന്ന രാഷ്ട്രീയ നയം ആര്‍.എസ്.പി ഉപേക്ഷിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ അഴിമതി ഭരണത്തിന് ഹലേലുയ്യ പാടി ഇവര്‍ സി.പി.എമ്മിനെതിരെ അപവാദപ്രചാരണം നടത്തുകയാണെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തി.

കേരളത്തിന്‍െറ സമ്പദ്ഘടന ശക്തിപ്പെടുത്തിയതില്‍ പ്രവാസികളുടെ പങ്ക് മഹത്തരം- കെ.എം. മാണി

Posted: 15 May 2015 10:21 PM PDT

Image: 

ദുബൈ: കേരളത്തിന്‍െറ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി മലയാളികള്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് ധനമന്ത്രി കെ.എം മാണി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി അല്‍ബറാഹ ആസ്ഥാനത്ത് ‘കേരളത്തിന്‍െറ സമ്പദ് ഘടനയും പ്രവാസികളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍െറ സമ്പദ് വ്യവസ്ഥയെ മണിയോര്‍ഡര്‍ ഇക്കോണമി എന്ന് ഒരുകാലത്ത് പരിഹസിച്ചിരുന്നു.
എന്നാല്‍ അതാണ് കേരളത്തിന്‍െറ സാമ്പത്തിക രംഗം ശക്തമാക്കിയത്. കേരളത്തിലേക്ക് വിദേശ മലയാളികള്‍ അയച്ച സംഖ്യ കഴിഞ്ഞ മാര്‍ച്ചില്‍  97,000 കോടിയിലത്തെി. പരിചയസമ്പന്നരും അധ്വാന ശീലക്കാരുമായ പ്രവാസികള്‍ കേരളത്തിന്‍െറ സമ്പത്താണ്. ഗള്‍ഫില്‍ 20 ലക്ഷം മലയാളികളുണ്ട്. രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികളുമുണ്ട്. അതിനാല്‍ തന്നെ പ്രവാസിയും കേരള സമ്പദ് വ്യവസ്ഥയും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. പ്രവാസികളയക്കുന്ന പണത്തില്‍ അധികവും ബാങ്കുകളില്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്നതാണ് സാമൂഹ്യ നഷ്ടം. അതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്ന് തിരിച്ചറിയുന്നു.
ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സംരംഭങ്ങള്‍ തുടങ്ങുമ്പോഴേക്കും മുദ്രാവാക്യം വിളിച്ച് കൊടിപിടിക്കുന്ന രീതി അസ്തമിച്ചിരിക്കുന്നു. കേരളത്തിലുള്ള സൗകര്യങ്ങള്‍ പ്രവാസികള്‍ പ്രയോജനപ്പെടുത്തണം. ടൂറിസം, കാര്‍ഷിക മേഖലകളില്‍ ഏറെ നിക്ഷേപ സാധ്യതകളുണ്ട്. അടിസ്ഥാന മേഖലകള്‍ വികസിച്ചാല്‍ മാത്രമേ ദ്വിദ്വീയ മേഖലക്കും ത്രിതീയ മേഖലക്കും ഉത്തേജനമുണ്ടാകൂ. നിക്ഷേപ സുരക്ഷ യു.ഡി.എഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചത്തെ പരിശീലനം കിട്ടിയ യുവാക്കള്‍ക്ക് 20 ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കുന്നുണ്ട്. ഇതുവഴി കടക്കെണിയില്ലാതെ വ്യവസായങ്ങള്‍ നടത്താന്‍ കഴിയും. മൂലധന സബ്സിഡി നല്‍കുന്ന പദ്ധതികള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. വനിതകള്‍ക്ക് 95 ശതമാനം വരെ വായ്പ നല്‍കാനുള്ള സംവിധാനമുണ്ട്. ജോലി അന്വേഷിച്ച് ശമ്പളത്തൊഴിലാളികളാകാതെ പുതിയ സംരംഭങ്ങളുമായി മുന്നോട്ടു വരണം. നിക്ഷേപക സംസ്കാരമാണ് കേരളത്തിന് ആവശ്യം. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കണം. കെ.എം.സി.സി. തന്നെ തൊഴില്‍ പരിശീലന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ഇന്‍ഷുറന്‍സ് പോലുള്ള വിഷയങ്ങള്‍ പദ്ധതി തയാറാക്കിയാല്‍ പ്രായോഗികമാണെങ്കില്‍ പരിഗണിക്കും. എയര്‍ കേരളക്കായി കേരള സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി. ഇസ്മാഈല്‍ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൊയില്‍ അബ്ദുല്ല, സുധീഷ് ഗുരുവായൂര്‍ എന്നിവരെ മന്ത്രി കെ.എം മാണി ആദരിച്ചു. പി.സൈദലവി മാസ്റ്റര്‍, സലാം വളാഞ്ചേരി, എന്‍.ആര്‍ മായിന്‍, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളാവിപ്പാലം, അബ്രഹാം പി. സണ്ണി, ഡയസ് ഇടിക്കുള, ബാബു തിരുമംഗലത്ത്, മഹ്മൂദ് അള്ളാംകുളം എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, പി. ഉസ്മാന്‍ തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, കെ.എം. ഇസ്മായില്‍ അരൂര്‍, ആര്‍. ശുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

ക്യാമ്പ് ഡേവിഡ് സമാപന ചടങ്ങില്‍ അമീര്‍

Posted: 15 May 2015 10:13 PM PDT

ദോഹ: ആണവ വിഷയത്തില്‍ ഇറാനുമായി 5+1 രാജ്യങ്ങളുണ്ടാക്കുന്ന കരാറിനെ സ്വാഗതം ചെയ്യുന്നതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ കരാറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അമീര്‍ പറഞ്ഞു. അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ നടന്ന ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ജി.സി.സി നേതാക്കളും യു.എസ് പ്രസിഡന്‍റ് ഒബാമയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍.
നിലവിലെ ജി.സി.സി സെഷന്‍ ചെയര്‍മാനെന്ന നിലക്ക് ഒബാമക്കൊപ്പം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.  ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് അമീര്‍ അമേരിക്കന്‍ പ്രസിഡന്‍റിന് നന്ദി അറിയിച്ചു. മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ ചര്‍ച്ചകള്‍ സുതാര്യതമായിരുന്നു.
ഇതുവരെ നടന്ന ചര്‍ച്ച മികച്ച ഫലമാണ് നല്‍കിയതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷം ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തണമെന്ന രാഷ്ട്രത്തലവന്മാരുടെ ക്ഷണം ഒബാമ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ അടുത്ത വര്‍ഷം വരെ കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടക്കും. അമേരിക്കയില്‍ വെച്ച് സഹോദര രാഷ്ട്രങ്ങളുമായി നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കി. അറബ് രാജ്യങ്ങളുടെയും മേഖലയുടെയും പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ വിശകലനം ചെയ്തു. ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള മേഖലകള്‍ക്ക് ഇനിയും വ്യാപ്തിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉച്ചകോടിയിലെ രണ്ട് ദിവസവും ചര്‍ച്ച നടന്നതായും അമീര്‍ പറഞ്ഞു.
ഉച്ചകോടിയുടെ തുടര്‍ച്ചയെന്നോണം ജി.സി.സി രാജ്യങ്ങളുടെ ക്ഷണം സ്വീകരിക്കുന്നതായി ഒബാമ പറഞ്ഞു. പുറത്തുനിന്നുള്ള ഏത് തരം ആക്രമണത്തെയും നേരിടുന്നതില്‍ വാഷിങ്ടണിന്‍െറ പിന്തുണ ജി.സി.സി രാജ്യങ്ങള്‍ക്ക് ഉണ്ടാകുമെന്നും ഒബാമ വ്യക്തമാക്കി.
കൂടിക്കാഴ്ചയില്‍ അധികവും ഇറാനുമായി ബന്ധപ്പെട്ടായിരുന്നു. ആണവായുധം കൈവശം വെക്കില്ളെന്ന ഇറാന്‍ അറിയിച്ചതിന്‍െറ വിശ്വാസ്യത ഉറപ്പുവരുത്തും. മേഖലയില്‍ ഇറാന്‍െറ നടപടിക്രമങ്ങള്‍ അസ്ഥിരത പടര്‍ത്തുന്നുണ്ടെന്ന് അടിവരയിട്ട ഒബാമ, ഗള്‍ഫ് മേഖലയില്‍ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉച്ചകോടിക്ക് ശേഷംവാഷിംഗ്ടണില്‍ നിന്നും ഖത്തറിലേക്ക് മടങ്ങി.
 

ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി; പി.എം നജീബ് പ്രസിഡന്‍റ്

Posted: 15 May 2015 10:06 PM PDT

Image: 

ജിദ്ദ: ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കൈയ്യാങ്കളിയും വാക്കേറ്റവും. സമവായത്തിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെങ്കിലും വെള്ളിയാഴ്ച ശറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ഒരു വിഭാഗം ഇരച്ചത്തെിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. റിട്ടേണിങ് ഓഫിസറായി ജിദ്ദയിലത്തെിയ കെ.പി.സിസി സെക്രട്ടറി എം.എം നസീറിന്‍െറ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.എം നജീബിന്‍െറ നേതൃത്വത്തിലുള്ള പാനലാണ് അംഗീകരിക്കപ്പെട്ടത്. ഇസ്മാഈല്‍ എരുമേലി (റിയാദ്), അഡ്വ. സുധീന്ദ്രന്‍ (ദമ്മാം), സുല്‍ഫിക്കര്‍ പാപ്പറ്റ (ജിദ്ദ), ഷാജി സോണ (റിയാദ്) എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും ജിദ്ദയിലുള്ള തക്ബീര്‍ പന്തളത്തെ ട്രഷററായും തെരഞ്ഞെടുത്തു. നിഷാദ് യഹ്യ (ദമ്മാം) ഓഡിറ്ററാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കിടെ താന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ഹാളിലേക്ക് കയറുകയും ബഹളം വെക്കുകയും മൈക്കും പ്രസംഗ പീഢവും തകര്‍ക്കുകയുമായിരുന്നുവെന്ന് എം.എം നസീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദ റീജണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ് ഇതിന് പിന്നില്‍. ഇവരുടെ പക്ഷത്ത് നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതു കൊണ്ട് തന്നെ  ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാുമാവില്ല. ഇതെല്ലാറം മറികടന്നാണ് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്നും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വിട്ടുനില്‍ക്കുന്ന വിഭാഗം വ്യാഴാഴ്ച രാത്രി എം.എം നസീറിനെ കണ്ട് പരാതി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ല നടന്നതെന്നും പ്രശ്നങ്ങള്‍ പരിഹാരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് നടന്നപ്പോഴുള്ള വികാര പ്രകടനമാണ് നടന്നതെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് മതി തെരഞ്ഞെടുപ്പ് എന്നുള്ള വികാരമാണ് കാണിച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ളെന്നും ഈ വിഭാഗവും പറയുന്നു.
കെ.പി.സി.സി നേതൃത്വത്തെ ജിദ്ദ റീജണല്‍ കമ്മിറ്റി ഭാരവാഹികള്‍ തെറ്റിദ്ധരിപ്പിച്ചാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഇവര്‍ ഒ.ഐ.സി.സിയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ജിദ്ദ, റിയാദ്, ദമ്മാം, അബഹ എന്നീ നാലു റീജണല്‍ കമ്മിറ്റികളിലെ പ്രസിഡന്‍റുമാരും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും ഗ്ളോബല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി അംഗങ്ങളുമുള്‍പെടെ 62 പേരാണ് യോഗത്തില്‍ പങ്കെടുക്കാനത്തെിയിരുന്നത്. ജിദ്ദയില്‍ നിന്ന് 24 പേരും റിയാദില്‍ നിന്ന് 17ഉം ദമ്മാമില്‍ നിന്ന് 15ഉം അബഹയില്‍ നിന്ന് ആറു പേരുമാണ് ഈ 62 പേരില്‍ ഉള്‍പ്പെടുന്നത്.

റുസ്താഖ് വാഹനാപകടം : കോഴിക്കോട് സ്വദേശി സ്നേഹേഷിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Posted: 15 May 2015 09:54 PM PDT

Image: 

മസ്കത്ത്: റുസ്താഖില്‍ ബുധനാഴ്ച കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സ്നേഹേഷിന്‍െറ (47) മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4.30നുള്ള വിമാനത്തില്‍
ഷാര്‍ജ വഴി കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിലത്തെിക്കും. മുക്കം കുന്ദമംഗലം സ്വദേശി പരേതനായ മണ്ണത്തുകുളങ്ങര ഭരതന്‍െറ (കോഴിക്കോട് പുഷ്പ തിയേറ്റര്‍ ഉടമ) മകനാണ് സ്നേഹേഷ്. സുമിത്രയാണ് മാതാവ്. ഭാര്യ എളമ്പിളാശേരി സിമി മസ്കത്തിലെ ഖിംജി രാംദാസ് എല്‍.എല്‍.സി ജീവനക്കാരിയാണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഉഴുവത്തിക്കടവ് തൈത്തറ വീട്ടില്‍ ഗോപിയുടെ മകന്‍ ഷിന്‍േറായും (24) അപകടത്തില്‍ മരിച്ചിരുന്നു.  റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഷിന്‍േറായുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ കൊണ്ടുപോകാമെന്നാണ് പ്രതീക്ഷയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പയ്യന്നൂര്‍ സ്വദേശി വിനോദ് റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. 20 വര്‍ഷമായി മസ്കത്തിലുള്ള സ്നേഹേഷ് റൂവിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്ഥാപനം നടത്തിവരുകയായിരുന്നു. ഷിന്‍േറായും വിനോദും സ്നേഹേഷിന്‍െറ സ്ഥാപനത്തിലെ ജോലിക്കാരാണ്. ഷിന്‍േറാ രണ്ടരവര്‍ഷം മുമ്പാണ് മസ്കത്തില്‍ എത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഹസം-സുവൈഖ് റോഡിലായിരുന്നു അപകടം. റുസ്താഖിന് സമീപം ഹെല്‍ത്ത് സെന്‍ററിന്‍െറ നിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു മൂവരും. രണ്ടുവരി റോഡില്‍ ദിശ തെറ്റി എത്തിയ പിക്കപ്പുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു മലയാളിയും രണ്ട് ബംഗാളിയുമാണ് പിക്കപ്പിലുണ്ടായിരുന്നത്. മലയാളിയാണ് പിക്കപ്പ് ഓടിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഇവര്‍ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്സ് അധികൃതരത്തെി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. സ്നേഹേഷ് ബുധനാഴ്ച ആശുപത്രിയില്‍ എത്തിയ ശേഷവും ഷിന്‍േറാ വ്യാഴാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്.
 

അരുണാഷാന്‍ബാഗ് ഗുരുതരാവസ്ഥയില്‍

Posted: 15 May 2015 09:18 PM PDT

Image: 

മുബൈ: സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണാഷാന്‍ബാഗ് അതീവ ഗുരുതരാവസ്ഥയില്‍. അരുണ ജോലി ചെയ്തിരുന്നതും വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്നതുമായ  കെ.ഇ.എം ആശുപത്രി അധികൃതരാണ് കടുത്ത ന്യുമോണിയ ബാധ മൂലം വെന്‍റിലേറ്റര്‍ സഹായം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.

1973ലാണ് നഴ്സായി അരുണാഷാന്‍ബാഗിനെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ച്, സഹപ്രവര്‍ത്തകന്‍  സോഹന്‍ ലാല്‍ ബര്‍ത വാല്‍മീകി ബലാല്‍സംഗം ചെയ്തത്. പട്ടിയുടെ ബെല്‍റ്റുപയോഗിച്ച് കെട്ടിയിട്ട് നടത്തിയ ക്രൂരകൃത്യത്തിന്‍െറ ഫലമായി അന്നുമുതല്‍ കോമയില്‍ കഴിയുന്ന അരുണയുടെ സംരക്ഷണ ചുമതല കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോള്‍ 68 വയസ്സായ അരുണയുടെ  ജീവിതത്തെക്കുറിച്ച്  'അരുണയുടെ കഥ' എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങിയിരുന്നു.  പുസ്തകമെഴുതിയ പിങ്കി വിറാനി 2011ല്‍ അരുണക്ക് ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. അരുണ മരിച്ചതിനു തുല്യമായാണ് ജീവിച്ചിരിക്കുന്നതെന്നും അതിനാല്‍ ദയാവധത്തിന് അര്‍ഹയാണ് എന്നുമായിരുന്നു പിങ്കിയുടെ വാദം. ഇതിനെതിരെ കെ.ഇ.എം. ആശുപത്രി ജീവനക്കാര്‍ നിയമപോരാട്ടം നടത്തിയതിന്‍െറ ഫലമായാണ് സുപ്രീം കോടതി കേസ് തള്ളിയത്.

കോടതികളില്‍ സംഭവിക്കുന്നത്

Posted: 15 May 2015 08:13 PM PDT

Image: 

വാട്സ്ആപ്പില്‍ കഴിഞ്ഞദിവസം വന്ന ഒരുതമാശ ഉഗ്രന്‍ മാത്രമല്ല, അര്‍ഥഗര്‍ഭവുമായിരുന്നു. ‘സല്‍മാന്‍ ഖാനെതിരായ മനുഷ്യഹത്യക്കേസിലും ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഉള്ള കോടതിവിധികള്‍ക്കുശേഷം ദാവൂദ് ഇബ്രാഹീം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് കാര്യമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്; കാരണം, ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അദ്ദേഹത്തിന് അതിയായ വിശ്വാസം ഉടലെടുത്തിരിക്കുന്നു. ‘ദുബൈയിലും പാകിസ്താനിലുമായി വര്‍ഷങ്ങളായി ഒളിച്ചുകഴിയുന്ന ഈ മുംബൈ അധോലോക രാജാവ്, തനിക്കെതിരായി ഭീകരപ്രവര്‍ത്തനം മുതല്‍ കൊള്ള, കൊല തട്ടിക്കൊണ്ടുപോകല്‍ വരെയുള്ള പരശ്ശതം കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ പര്യാപ്തമായ വിധികള്‍ ഉണ്ടാവുന്ന ഒരു കാലാവസ്ഥ വന്നിരിക്കുന്നെന്ന് വിശ്വസിച്ചുപോയാല്‍ തെറ്റുപറയാന്‍ പറ്റില്ല. ഒരു വാട്സ്ആപ് ഫലിതത്തിനപ്പുറമുള്ള അര്‍ഥവ്യാപ്തി ഇതിന് കൈവന്നിരിക്കുന്ന ഒരു നീതിന്യായ കാലാവസ്ഥ തന്നെയാണ് സല്‍മാന്‍ കേസ്, ജയലളിത കേസ് വിധികള്‍ സൃഷ്ടിച്ചിരിക്കുന്നത്.

2015 മേയ് മാസത്തിലെ ഈ രണ്ട് വിധികളുടെയും അതേതോതിലുള്ള ഒന്നല്ളെങ്കിലും, ഇതേമാസം സുപ്രീംകോടതിയും അദ്ഭുത വ്യവഹാരങ്ങളിലേക്ക് തങ്ങളുടേതായ സംഭാവനയും നല്‍കി. സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുദ്രണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിങ്ങനെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവായിരുന്നു ഇത്. മൂന്ന് വ്യത്യസ്ത തലങ്ങളില്‍, കോടതിക്ക് വ്യത്യസ്തമായ തോതിലുള്ള അന്ധത ബാധിച്ച വിധിപ്രസ്താവങ്ങളായിരുന്നു ഇവ. ഇംഗ്ളണ്ടില്‍, പ്രത്യേകിച്ച് ലണ്ടനില്‍, രാജകുടുംബത്തോടുള്ള പ്രേമം മൂത്ത്, ഒരുവിഭാഗം ജനങ്ങള്‍ പരിഹാസ്യവും ഭ്രാന്തവുമായ ആരാധനാപ്രകടനങ്ങള്‍ നടത്തുന്നതിനെ ‘സില്ലി സീസണ്‍’ എന്ന ഇംഗ്ളീഷ് ഭാഷ പ്രയോഗംകൊണ്ട് വിശേഷിപ്പിക്കാറുണ്ട്. സമാനമായ ഒരു ‘സില്ലി സീസണി’ലൂടെയാണ് ഇന്ത്യന്‍ ജുഡീഷ്യറി കടന്നു പോകുന്നതെന്ന് ഈ വിധിപ്രസ്താവങ്ങളെ മുന്‍നിര്‍ത്തി ഒരു വ്യാഖ്യാനവുമുണ്ട്. പക്ഷേ, രാജകുടുംബത്തോടുള്ള ചില ജനവിഭാഗങ്ങളുടെ ഭ്രാന്തമായ പ്രേമം സാമൂഹികതലത്തില്‍ നേരിട്ടുള്ള അപായങ്ങളോ ജനാധിപത്യ സമ്പ്രദായത്തിന് മൂര്‍ത്തമായ ഉടവുകളോ സൃഷ്ടിക്കുന്നതല്ല. എന്നാല്‍, 2015 മേയ് മാസത്തിലെ ഈ മൂന്ന് വിധികളും ഇന്ത്യന്‍ ജുഡീഷ്യറിയെയും അതോടൊപ്പം വിശാലമായ ജനാധിപത്യ പ്രക്രിയയെ തന്നെയും, പ്രതികൂലമായി അല്ല, ആഴത്തില്‍ അപായപ്പെടുത്തുന്ന തരത്തില്‍ മാരകമായതാണ്.     

ജയലളിതയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്രസ്താവത്തിന് പിറകില്‍ എന്താണ് സംഭവിച്ചതെന്ന ദുരൂഹത ഇതെഴുതുമ്പോഴും വിട്ടുമാറിയിട്ടില്ല. സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചന, ഈ ദുരൂഹത ഇനിയും ഏറെക്കാലം നിലനില്‍ക്കുമെന്നാണ്. 1100 പേജുകളിലായി പരന്നുകിടക്കുന്ന കേസ് രേഖകളാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. കീഴ്കോടതി അവരെയും കൂട്ടുപ്രതികളായ ശശികലയെയും മറ്റും കുറ്റക്കാരായി വിധിച്ചപ്പോള്‍, ഈ കേസ് രേഖകളില്‍ പരന്നുകിടന്ന ആരോപണങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സ്ഥാപിച്ചിരിക്കുന്നെന്നാണ് അടിവരയിട്ട് പറഞ്ഞത്. അന്ന് വിധി പ്രഖ്യാപിച്ച ജോണ്‍ മൈക്കിള്‍ ഡി കുഞ്ഞ എന്ന പ്രത്യേക ജഡ്ജി, ജയലളിതയും കൂട്ടുപ്രതികളും ചേര്‍ന്ന് 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നാണ് വിധിച്ചത്. 2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12,000 സാരികള്‍, ആയിരക്കണക്കിന് ജോഡി ചെരുപ്പുകള്‍ ഇങ്ങനെ പോയി ആ അനധികൃത സ്വത്ത് സമ്പാദനത്തിന്‍െറ വിശദാംശങ്ങള്‍. 2014 സെപ്റ്റംബര്‍ 27ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കപ്പെട്ട ഈ ആരോപണങ്ങളും അവയുടെ നിയമപരമായ സാധൂകരണവും അക്ഷരാര്‍ഥത്തില്‍ ചില ഞൊടികള്‍ കൊണ്ടാണ് കര്‍ണാടക ഹൈകോടതിയിലെ  ജസ്റ്റിസ് പി.ആര്‍. കുമാരസ്വാമി തള്ളിക്കളഞ്ഞത്. എട്ടുമാസം മുമ്പ് ജനിച്ച ഒരു കോടതിവിധി അങ്ങനെ അകാലത്തില്‍ വധിക്കപ്പെട്ടു.

എങ്ങനെയാണ് അദ്ഭുതകരമായ ഈ വിധിപ്രസ്താവത്തിലേക്ക് ജസ്റ്റിസ് കുമാരസ്വാമി എത്തിച്ചേര്‍ന്നത് എന്നത് സംബന്ധിച്ച് ഒരുപാട് കഥകളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ട്. കേവലമായ കണക്കുകൂട്ടല്‍ പിഴവാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്‍െറ തോത് കുറച്ചുകാണിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യയുടെ വസ്തുനിഷ്ഠവാദം. ഈ കണക്കുപിഴവുകള്‍ മാറ്റിയാല്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്തിന്‍െറ തോത് ജസ്റ്റിസ് കുമാരസ്വാമി കണ്ടത്തെിയ 8.12 ശതമാനത്തിനുപകരം, 76.76 ശതമാനമായി കുതിച്ചുയരുമെന്നും ആചാര്യ വാദിക്കുന്നു.

പ്രത്യക്ഷമായ ഈ വാദഗതികള്‍ക്കപ്പുറം, അധികാരത്തിന്‍െറയും ജുഡീഷ്യറിയുടെയും അകത്തളങ്ങളില്‍ ഡല്‍ഹി മുതല്‍ ബംഗളൂരു വരെ അടക്കം പറഞ്ഞുകേള്‍ക്കുന്ന കഥകളില്‍, വലിയ വലിയ പേരുകളുണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും നീതിന്യായ വ്യവസ്ഥയിലെയും ഏറ്റവും വലിയ പേരുകള്‍ തന്നെ പരാമര്‍ശിക്കപ്പെടുന്ന ഈ കഥകള്‍, ഇന്ത്യയുടെ വരുംകാല രാഷ്ട്രീയത്തെപ്പറ്റിയും, അതിലെ ഭരണപരമായ സമവാക്യങ്ങളെപ്പറ്റിയും പാര്‍ലമെന്‍റിനകത്ത്, പ്രത്യേകിച്ച് രാജ്യസഭയില്‍ ഉള്ള ബലാബലത്തെക്കുറിച്ചുമൊക്കെ സൂചനകളും സിദ്ധാന്തങ്ങളും നിറഞ്ഞുകിടക്കുന്നവയാണ്. അദ്ഭുതകരമാംവിധം അനുകൂലമായ ഈ വിധിപ്രസ്താവത്തിനുശേഷവും ജനങ്ങള്‍ക്ക് മുന്നിലും സ്വന്തം നിയമസഭാ സാമാജികര്‍ക്കു മുന്നിലും എന്തിന്, തന്‍െറ റബര്‍ സ്റ്റാമ്പ് മുഖ്യമന്ത്രിയായ പന്നീര്‍സെല്‍വത്തിന് മുന്നില്‍പോലും പ്രത്യക്ഷപ്പെടാത്ത ജയലളിതയുടെ ശാരീരിക-മാനസിക ആരോഗ്യനിലകളെപ്പറ്റിയുള്ള കൗതുകകരമായ അനുമാനങ്ങളും ബംഗളൂരു കോടതിയിലെ ഈ അപഹാസ്യ നാടകത്തിനുശേഷം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിന്‍െറയെല്ലാം ആകത്തെുകയായി ചില രാഷ്ട്രീയ ഗൂഢാലോചന സിദ്ധാന്തങ്ങളും പലതലങ്ങളില്‍ വ്യാപരിക്കുന്നുണ്ട്.
കൂടുതല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വഴിയെ പുറത്തുവരും എന്ന് കരുതപ്പെടുന്ന ജയലളിത കേസിനോളം ദുരൂഹതയൊന്നും സല്‍മാന്‍ ഖാന്‍െറ കേസിനില്ല. 13 വര്‍ഷം മുമ്പ് മദ്യലഹരിയില്‍ തെരുവുനിവാസികള്‍ക്ക് മേല്‍ കാറോടിച്ച് കയറ്റി, ഒരു മരണത്തിനും നിരവധി പരിക്കുകള്‍ക്കും കാരണക്കാരനായ ഈ ഹീറോയെ ജുഡീഷ്യറി 13 വര്‍ഷം നീണ്ട നിയമപ്രക്രിയക്കുശേഷം, അഞ്ചുവര്‍ഷം തടവ് അനുഭവിക്കേണ്ട കുറ്റക്കാരനായി കണ്ടത്തെി. മേയ് ആറിന് പ്രഖ്യാപിച്ച ശിക്ഷാവിധിക്ക് പക്ഷേ, 48 മണിക്കൂറിന്‍െറ ആയുസ്സുപോലും ഉണ്ടായില്ല. മേയ് എട്ടിന്, മേയ് ആറിന്‍െറ സെഷന്‍സ് കോടതി വിധി മുംബൈ ഹൈകോടതി മരവിപ്പിച്ചു. അപ്പീല്‍ വ്യവസ്ഥകളെക്കുറിച്ച് വിചിന്തനം നടത്താമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കോടതി. ഇവിടെയും ഈ മലക്കംമറിച്ചിലുകള്‍ക്ക് പിന്നില്‍ നടന്നതെന്ത് എന്ന ചോദ്യം, നിയമനിര്‍മാണ പ്രക്രിയയുടെ നേര്‍മക്കും കളങ്കരാഹിത്യത്തിനും മേല്‍ വന്‍നിഴല്‍ വീശുന്നതാണ്. ജയലളിതയുടെ കേസിലെ അണിയറക്കളികള്‍ രാഷ്ട്രീയ തലത്തില്‍ വരുംദിവസങ്ങളിലൊ മാസങ്ങളിലൊ അനാവൃതമാകാന്‍ ഏറെ സാധ്യതയുണ്ട്. പക്ഷേ, സല്‍മാന്‍ ഖാന്‍ കേസിലെ അണിയറക്കഥകള്‍ അങ്ങനെ പൊതുഅറിവിലേക്ക് എത്തിക്കോളണം എന്നില്ല.  

ഈ രണ്ട് വിധി പ്രസ്താവങ്ങളിലും ക്രിമിനാലിറ്റിയുടെ വിവിധ ധാരകളുടെ പ്രതിഫലനം നിരവധി നിരീക്ഷകര്‍ വ്യാഖ്യാനിച്ചെടുക്കുന്നുണ്ട്. പക്ഷേ, നേതാക്കന്മാരുടെ മുഖചിത്രമുദ്രണം വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ എളുപ്പത്തില്‍ ജനങ്ങളുടെ കൈയടി നേടാനുള്ള ചെപ്പടിവിദ്യയും ഗിമ്മിക്കുകളുമാണ് പ്രധാനമായും പ്രതിഫലിക്കുന്നത്. നിയമസംബന്ധിയായ വാദപ്രതിവാദങ്ങള്‍ യുക്തിഭദ്രമാവണം എന്നാണ് സങ്കല്‍പം. പക്ഷേ, ഈ ഉത്തരവ് എത്രതന്നെ ജനപ്രീതിക്ക് പാത്രമായാലും യുക്തിയുടെ കാര്യത്തില്‍ അതിന് പാസ് മാര്‍ക്ക് പോലുമില്ല. സര്‍ക്കാറിന്‍െറയും മറ്റ് ഭരണസ്ഥാപനങ്ങളുടെയും നേട്ടങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, എല്ലാത്തരം രാഷ്ട്രീയ നേതാക്കന്മാരുടെയും മുഖചിത്രം അച്ചടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യക്തിപൂജയും താന്‍പ്രമാണിത്തവും വളര്‍ത്തുന്ന തെറ്റായ പ്രവണതകള്‍ക്ക് ആക്കം കൂട്ടുമെന്നാണ് കോടതി പറയുന്നത്. സമ്മതിച്ചു. പക്ഷേ, ഈ തെറ്റായ പ്രവണതകള്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറയും മുഖചിത്രം അച്ചടിച്ചാല്‍ പൊട്ടിമുളക്കില്ളേ? അക്ഷരാര്‍ഥത്തില്‍ പരിശോധിച്ചാല്‍ ഇങ്ങനെ മൂന്ന് പ്രഗല്ഭവ്യക്തികള്‍ക്ക് മാത്രം സ്വയം പ്രചരിപ്പിക്കാനുള്ള അവകാശം നല്‍കുകയും മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ഒരു തരത്തിലുള്ള ജനാധിപത്യ നിഷേധം തന്നെയാണ്.

ലോകമെമ്പാടും ജുഡീഷ്യല്‍ ആക്ടിവിസത്തിന്‍െറ കാലാവസ്ഥ വളര്‍ന്നുവന്ന 1980കള്‍ക്ക് ശേഷം, ജുഡീഷ്യറി സര്‍വവ്യാപകമായി സ്വന്തം മൂല്യ ഉന്നതി എടുത്തുകാട്ടാന്‍ ഉപയോഗിച്ചിരിക്കുന്ന ഒരുരീതിയാണ് രാഷ്ട്രീയ നേതൃത്വത്തെയും ബ്യൂറോക്രസിയെയും അവരുടെ ചെയ്തികളെ വെല്ലുവിളിക്കുക എന്നുള്ളത്. ജുഡീഷ്യറിയും രാഷ്ട്രീയ സമ്പ്രദായവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം സൂക്ഷ്മമായി പരിശോധിച്ച കനേഡിയന്‍ അക്കാദമിക് റാന്‍ ഹിര്‍ഷല്‍ തന്‍െറ ശ്രദ്ധേയമായ ‘ടുവേഡ്സ് ജൂരിസ്റ്റോക്രസി’ എന്ന പഠനഗ്രന്ഥത്തില്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിനൊപ്പം കടന്നുവന്ന ഈ രാഷ്ട്രീയ-ബ്യൂറോക്രസി വിരുദ്ധ പ്രവണതയെ വിവിധ മേഖലകളിലെ സാമൂഹിക പ്രവര്‍ത്തകര്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നും വിവരിക്കുന്നുണ്ട്. ഇന്ത്യയിലും എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവുംതൊട്ട് വര്‍ധിതമായി പ്രതിഫലിച്ച ഈ പ്രവണത പലപ്പോഴും പകുതി വെന്ത ചിന്തകള്‍ സൃഷ്ടിക്കുന്ന തന്‍ശരിമാ വാദമായും എലീറ്റിസമായും അവതീര്‍ണമായിട്ടുണ്ട്. യു.പി.എ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ കുളിച്ചുനിന്ന 2009ന്‍െറ മധ്യമാസങ്ങളില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദിനെതിരായ അഴിമതിക്കേസിലെ വിധിയില്‍പോലും ഈ പ്രവണതകള്‍ കണ്ടിരുന്നു. എന്നാല്‍, ജയലളിത കേസിലേക്കും സല്‍മാന്‍ ഖാന്‍ കേസിലേക്കും മുഖചിത്രവിവാദ കേസിലേക്കുമൊക്കെ എത്തുമ്പോള്‍, ഈ പകുതി വെന്ത ചിന്തകളുടെയും എലീറ്റിസത്തിന്‍െറയും പ്രതിഫലനങ്ങള്‍ ദുരൂഹതയുടെയും വഴിവിട്ട ഫേവറേറ്റിസത്തിന്‍െറയും ലാഞ്ഛനകളോടെ കൂടുതല്‍ വലിയ മൂല്യശോഷണത്തിലേക്ക് വിരല്‍ച്ചൂണ്ടുന്നു. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നാണ് കാള്‍ മാര്‍ക്സ് പറഞ്ഞത്. ഇവിടെ ദുരന്തവും പ്രഹസനവും കൂടിക്കുഴഞ്ഞ് നമ്മുടെ കോടതികളില്‍, ചരിത്രം സൃഷ്ടിക്കപ്പെടുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

മോദിസര്‍ക്കാറിന്‍െറ കരണംമറിച്ചില്‍

Posted: 15 May 2015 08:04 PM PDT

Image: 

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും വിജ്ഞാപനത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ജയിച്ച് അധികാരത്തിലേറിയാല്‍ നടപ്പാക്കാനുള്ളതല്ളെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നത് കുറുപ്പിന്‍െറ ഉറപ്പിനേക്കാള്‍ ബലഹീനമാണ് അത്തരം വാഗ്ദാനങ്ങള്‍ എന്നതുകൊണ്ടാണ്. ദിവാസ്വപ്നമോ അവിശ്വസനീയമോ ആയ കാര്യങ്ങള്‍പോലും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളില്‍ എഴുതിച്ചേര്‍ക്കാന്‍ പാര്‍ട്ടികള്‍ ഉദ്യുക്തരാവുന്നതും സമ്മതിദായകര്‍ അവ മുഖവിലക്കെടുക്കയില്ളെന്ന വിശ്വാസംകൊണ്ടുതന്നെ. എന്നാല്‍, നിലവിലെ സര്‍ക്കാറിന്‍െറ ഒരു നയത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതിനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടുകയും തങ്ങള്‍ അധികാരത്തില്‍വന്നാല്‍ ആ നയം തിരുത്തുമെന്ന് പ്രഖ്യാപിക്കുകയുംചെയ്ത ഒരു പാര്‍ട്ടിയും മുന്നണിയും വോട്ടുവാങ്ങി അധികാരത്തിലേറിയശേഷം ഇതിന് കടകവിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നത് കടുത്ത വഞ്ചനയും ജനങ്ങളോടുള്ള ധിക്കാരവുമല്ലാതെ മറ്റൊന്നുമല്ല. 2012ല്‍ മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ ചില്ലറ വ്യാപാരമേഖലയില്‍ ബഹു ബ്രാന്‍ഡ് വില്‍പനരംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തിറങ്ങിയവരുടെ മുന്‍പന്തിയിലായിരുന്നു ഹിന്ദുത്വകൂട്ടുകെട്ട്. ഏക ബ്രാന്‍ഡ് വില്‍പനരംഗത്ത് നേരത്തേതന്നെ 51 ശതമാനം വിദേശനിക്ഷേപത്തിന് വാതില്‍ തുറന്നുകൊടുത്ത മന്‍മോഹന്‍-ചിദംബരം ടീം എതിര്‍പ്പുകളെ അവഗണിച്ചു ബഹു ബ്രാന്‍ഡ് വില്‍പനരംഗത്തും എഫ്.ഡി.ഐക്ക് അനുമതിനല്‍കുന്ന ബില്‍ പാസാക്കിയെടുത്തത് എസ്.പി, ബി.എസ്.പി പാര്‍ട്ടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ തരപ്പെടുത്തിയെടുത്തുകൊണ്ടായിരുന്നു. എന്നാല്‍, ഇതിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച ഹിന്ദുത്വ കൂട്ടായ്മ തങ്ങളുടെ സര്‍ക്കാര്‍നയം തിരുത്തുമെന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിക്കൊണ്ടാണ് യു.പിയിലടക്കം സീറ്റുകള്‍ വാരിക്കൂട്ടിയത്. ഇപ്പോഴിതാ ലജ്ജാകരമായൊരു കരണംമറിച്ചിലില്‍ ബഹു ബ്രാന്‍ഡ് വ്യാപാരരംഗത്ത് 51 നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കാനും ഏക ബ്രാന്‍ഡ് വില്‍പനമേഖലയില്‍ അത് 100 ശതമാനമാക്കി ഉയര്‍ത്താനും നരേന്ദ്ര മോദി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഈ മലക്കംമറിച്ചില്‍ മറച്ചുവെച്ച് ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ളെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വ്യാഴാഴ്ച നാഗ്പൂരില്‍ സമ്മേളിച്ച ആര്‍.എസ്.എസ്് നേതൃത്വം സര്‍ക്കാറിന്‍െറ നയംമാറ്റത്തെ ശക്തമായി വിമര്‍ശിക്കുകയും അത് അസ്വീകാര്യമാണെന്ന് സര്‍ക്കാറിനെ അറിയിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ വാണിജ്യമന്ത്രിയുടേത് വെറും കബളിപ്പിക്കലാണെന്ന് വ്യക്തമായി.
മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റമുതല്‍ ദേശീയ ജീവിതത്തിന്‍െറ മുഖ്യ തുറകളിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് ദാസ്യവും സാമ്രാജ്യത്വവിധേയത്വവും ശ്രദ്ധിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഒരദ്ഭുതവും ഇത് ഉളവാക്കില്ല. ഇന്‍ഷുറന്‍സ്, പ്രതിരോധം, നിര്‍മാണം, ഒൗഷധം തുടങ്ങിയ എല്ലാ മേഖലകളെയും വിദേശനിക്ഷേപത്തിനായി തുറന്നിട്ടിരിക്കെ, ബഹുബ്രാന്‍ഡ് ചില്ലറ വില്‍പനരംഗംമാത്രം എന്തിന് ഒഴിച്ചിടണമെന്നാണ് ഡി.ഐ.പി.പി സെക്രട്ടറി അമിതാബ് കാന്തിന്‍െറതന്നെ ചോദ്യം. തന്നെ അധികാരത്തിലേറ്റാന്‍ വെള്ളംപോലെ പണമൊഴുക്കുകയും സമസ്ത മാധ്യമങ്ങളെയും വിലക്കെടുക്കുകയും ചെയ്തവരോടുള്ള കൃതജ്ഞതയും കടപ്പാടും മറന്നുകളയാന്‍ നരേന്ദ്ര മോദിക്ക് പറ്റില്ല, അഥവാ മറന്നാല്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് കാണുകയുമില്ല. അത്രക്ക് ഭീകരമാണ് ബഹുരാഷ്ട്ര-സ്വദേശി കുത്തകകളുടെ നീരാളിപ്പിടിത്തം. സ്വദേശിമന്ത്രം നാഴികക്ക് നാല്‍പതുവട്ടം ചൊല്ലിശീലിച്ച മാതൃപ്രസ്ഥാനമായ ആര്‍.എസ്.എസിനെപ്പോലും ഇക്കാര്യത്തില്‍ ഗൗനിക്കേണ്ടതില്ളെന്നേടത്ത് മോദി എത്തിക്കഴിഞ്ഞിരിക്കുന്നു. മുരടന്‍ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടക്ക് പച്ചക്കൊടികാട്ടിക്കൊണ്ട് അവരെ അടക്കിയിരുത്താമെന്നും യു.പി.എ തുടങ്ങിവെച്ച ‘സാമ്പത്തിക പരിഷ്കാരങ്ങള്‍’ പൂര്‍വാധികം ശക്തമായും സമഗ്രമായും തുടരാമെന്നും മോദിസര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞതാണ്. പക്ഷേ, മറ്റേത് മേഖലയേക്കാളും സാധാരണജനങ്ങളെ ആഴത്തില്‍ ബാധിക്കുന്നതാണ് ചില്ലറ വ്യാപാരരംഗത്തെ സമ്പൂര്‍ണ വാതില്‍ തുറന്നിടല്‍. നാലുകോടി ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെ നേര്‍ക്കുനേരെ തകര്‍ക്കുന്നതിനുപുറമെ അവശ്യസാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം സൃഷ്ടിക്കാന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അത് അവസരം സൃഷ്ടിക്കുകയും ചെയ്യും. തുടക്കത്തില്‍ ഉല്‍പാദകര്‍ക്ക് ആകര്‍ഷകമായ വിലനല്‍കി ഉല്‍പന്നങ്ങള്‍ മൊത്തമായി വാങ്ങുന്ന കോര്‍പറേറ്റുകള്‍ രംഗം അവരുടെ പിടിയിലൊതുങ്ങുന്നതോടെ പാവം കര്‍ഷകരെ ഞെക്കിപ്പിഴിയും. പൊതുവിതരണ രംഗത്തുനിന്ന് നിശ്ശേഷം പിന്മാറാന്‍ തുടങ്ങിയ സര്‍ക്കാറുകള്‍ ജനങ്ങളുടെ രക്ഷക്കത്തെുകയില്ല. അവര്‍ക്കായി പ്രക്ഷോഭരംഗത്തിറങ്ങാന്‍പോലും മുഖ്യധാര പാര്‍ട്ടികളൊന്നും ധൈര്യപ്പെടുകയുമില്ല. അതിനാല്‍, ഭവിഷ്യത്തു മുന്നില്‍ക്കണ്ട് സര്‍ക്കാറിന്‍െറ നയംമാറ്റത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരേണ്ട സമയം ഇപ്പോഴാണ്.

ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതിക്ക് വധശിക്ഷ

Posted: 15 May 2015 07:47 PM PDT

Image: 

ബോസ്റ്റണ്‍: യു.എസില്‍ മൂന്നുപേരുടെ മരണത്തിനും 264 പേരുടെ പരിക്കിനുമിടയാക്കിയ 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സഫോടനക്കേസിലെ പ്രതി ദ്സോകാര്‍ സാര്‍നേവിന് വധശിക്ഷ. സര്‍നേവിനെ നേരത്തെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. യു.എസ് മാര്‍ഷല്‍ സര്‍വീസിന്‍െറ കസ്റ്റഡിയില്‍ തുടരുന്ന സര്‍നേവിനെ ഇന്ത്യാനയിലെ ടെറെ ഹൂട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍െറയടക്കം മൊഴിയനുസരിച്ച് 21കാരനെ വധശിക്ഷക്ക് വിധിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി തമര്‍ലാന്‍ സര്‍നേവ് നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. ചെചന്‍ വംശജരായ ഇരുവരും സഹോദരങ്ങളാണ്.

2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനുശേഷം അമേരിക്കയെ ഞെട്ടിച്ച ഏറ്റവും വലിയ ആക്രമണമായിരുന്നു ബോസ്റ്റണ്‍ സ്ഫോടനം. മുസ് ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശത്തിനുള്ള തിരിച്ചടിയാണിതെന്ന സാവര്‍നേവിന്‍െറ കുറിപ്പ് പൊലീസ് ഹാജരാക്കിയിരുന്നു. വീട്ടില്‍ ഇവര്‍ നിര്‍മിച്ച പ്രഷര്‍കുക്കര്‍ ബോംബുകളാണ് മാരത്തണ്‍ അവസാനിക്കുന്നതിനടുത്ത് ജനക്കൂട്ടത്തിനിടയില്‍ പൊട്ടിച്ചത്. സംഭവത്തില്‍ 17 പേര്‍ക്ക് കാലുകള്‍ നഷ്ടപ്പെട്ടിരുന്നു.

രണ്ട് മാസം മുമ്പ് കേസില്‍ വിചാരണ ആരംഭിച്ചപ്പോള്‍ ബോംബുകളിലൊന്ന് സ്ഥാപിച്ചതും ഒരു ദിവസം കഴിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതും സാര്‍നേവ് ആണെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ തുറന്നുസമ്മതിച്ചിരുന്നു. ഒളിവിലായിരുന്ന സാര്‍നേവിനെ വാട്ടര്‍ടൗണിലെ ഒരു വീടിന് പിന്നിലുള്ള ബോട്ടിന്‍്റെ മൂലയില്‍ നിന്നാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റമുട്ടലില്‍ സാര്‍നേവിന് പരിക്കേറ്റിരുന്നു.

കേരളത്തില്‍ സര്‍വത്ര അഴിമതി ^ആന്‍റണി

Posted: 15 May 2015 07:40 PM PDT

Image: 
Subtitle: 
സര്‍ക്കാര്‍ തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ചിരിക്കും. ചിരിക്കുന്നവരും മോശക്കാരല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്‍റണി. പണം കൊടുക്കാതെ ഒരു കാര്യവും സാധിക്കാനാകാത്ത അവസ്ഥ. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, സ്വകാര്യമേഖലയിലും അഴിമതി പെരുകുകയാണ്. അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമെല്ലാം അഴിമതിയാണ്. സര്‍ക്കാര്‍ തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ചിരിക്കും. ചിരിക്കുന്നവരും മോശക്കാരല്ല. കൂട്ടായി ശ്രമിച്ചാല്‍ നാടിനെ കുറെയെങ്കിലും രക്ഷിക്കാനാവും. ഇത് സര്‍ക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് അസോസിയേഷന്‍െറ സംശുദ്ധ ഭരണ സാക്ഷാത്കാരം എന്ന മുദ്രാവാക്യം മഹത്തരമാണ്. എന്നാല്‍, ഇത് നടപ്പാക്കല്‍ അത്ര എളുപ്പമല്ല. എല്ലാവരും അഴിമതിരഹിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, നാട്ടില്‍ അഴിമതി കൂടിവരുന്നെന്നാണ് ജനം പറയുന്നത്. അഴിമതി തടയാന്‍ താനും ചിലതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമുദായിക, സര്‍വിസ് സംഘടനകള്‍ അഴിമതി തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് ആന്‍റണി ആവശ്യപ്പെട്ടു.
 സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങള്‍ ബാറുകളായി മാറുകയാണെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യത്തിന്‍െറ ഉപഭോഗം കുറഞ്ഞിട്ടില്ല. ഇവിടെ ഏറ്റവും അച്ചടക്കം കാണുന്ന സ്ഥലം ചില്ലറ മദ്യവില്‍പനശാലകളാണ്. അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂലിപ്പണിക്കാരുമെല്ലാം അച്ചടക്കത്തോടെയാണ് അവിടെ ക്യൂ നില്‍ക്കുന്നത്. നിയന്ത്രിക്കാന്‍ ഒരു പൊലീസ് കോണ്‍സ്റ്റബ്ള്‍പോലും വേണ്ട. വര്‍ധിച്ചുവരുന്ന ഈ മദ്യപാനാസക്തിക്കെതിരെ  പ്രചാരണം ശക്തമാക്കണം. മദ്യാസക്തി കുറക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ. ഇതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കര്‍മപദ്ധതി നടപ്പാക്കണം.
കേരളത്തില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നു. സന്തുഷ്ട കുടുംബ ജീവിതം ഇല്ലാതാവുകയാണ്. പാശ്ചാത്യരാജ്യങ്ങളിലെ കുടുംബാന്തരീക്ഷം കേരളത്തിലേക്ക് അതിവേഗം കടന്നുവരുന്നതാണ് ഇതിന് കാരണം. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാനുഷികമായ മനസ്സോടെ കണ്ണുതുറന്നു കാണുകയും കാതുതുറന്നു കേള്‍ക്കുകയും വേണം. ഒരു കാലത്ത് ഇന്ത്യയിലത്തെന്നെ ഏറ്റവും ശുചിത്വമുള്ള തലസ്ഥാനം തിരുവനന്തപുരമായിരുന്നു.
ഇന്ന് പലവിധ മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് നഗരമെന്നും ആന്‍റണി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

നിയമത്തില്‍നിന്ന് രക്ഷപ്പെട്ടാലും അഴിമതിക്കാരെ ജനം തിരിച്ചറിയും ^ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: അഴിമതിയാരോപണമുണ്ടായാല്‍ നിയമത്തിന്‍െറ പരിധിയില്‍ നിന്ന് രക്ഷപ്പെട്ടാലും ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്ക് എതിരെയാണ്. എന്നാല്‍, അവര്‍ അഴിമതിക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതായി ജനങ്ങള്‍ വിശ്വസിക്കുന്നില്ല. ഇവിടെയാണ് അഴിമതി സംബന്ധിച്ച് നേതാക്കളും ജനങ്ങളും തമ്മിലുള്ള അന്തരം ഉണ്ടാകുന്നത് -അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനതീത സാധ്യതകള്‍ ആരായണം ^സുധീരന്‍
ന്യൂഡല്‍ഹി: അധികാരമേഖലകളില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കും അവസാനമുണ്ടാക്കാന്‍ രാഷ്ട്രീയത്തിനതീതമായ സാധ്യതകള്‍പോലും ആരായണം. നിയമനങ്ങളില്‍ സുതാര്യതവരുത്തിയും മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയും പ്രശ്നം ഒഴിവാക്കാന്‍ കെ.പി.സി.സി നിര്‍ദേശിച്ചിട്ടുണ്ട്-സുധീരന്‍ പറഞ്ഞു.

ആന്‍റണി പറഞ്ഞത് ശരി ^ചെന്നിത്തല

ആലുവ: അഴിമതിയുടെ ക്കാര്യത്തില്‍ ആന്‍റണിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് ചെന്നിത്തല. വിജിലന്‍സ് വിചാരിച്ചാല്‍ മാത്രം അഴിമതി തടയാന്‍ സാധ്യമല്ല. പൊതുജനങ്ങളും  ഇടപെടേണ്ടതുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലില്‍ ^സതീശന്‍

കൊച്ചി: സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ മികച്ച മുഖമാണ് രമേശിന്‍േറത്. ഉമ്മന്‍ ചാണ്ടി അടുത്തതവണ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സോണിയ ഗാന്ധിയാണ് -സതീശന്‍ പറഞ്ഞു.
 

 

ക്യാമ്പ് ഡേവിഡില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒബാമയുടെ ഉറപ്പ്

Posted: 15 May 2015 12:57 PM PDT

Image: 
Subtitle: 
ഇറാനില്‍നിന്ന് ഉണ്ടായേക്കാവുന്ന മിസൈല്‍ ആക്രമണം ചെറുക്കാന്‍ സംവിധാനം വികസിപ്പിക്കും •സമഗ്ര പ്രതിരോധ കരാറിന് ഒബാമ വിസമ്മതിച്ചു

വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറിനെച്ചൊല്ലി പിണങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ തലവന്മാരുമായി അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ നടന്ന അപൂര്‍വ ഉച്ചകോടിയിലാണ് വാഗ്ദാനങ്ങളുമായി യു.എസ് പ്രസിഡന്‍റ് നിറഞ്ഞുനിന്നത്. ഇറാനില്‍നിന്ന് ഉണ്ടായേക്കാവുന്ന നാവിക, വ്യോമ, സൈബര്‍ ഭീഷണികളെ നേരിടാന്‍ ആവശ്യമായ സൈനിക-സാങ്കേതിക സംവിധാനങ്ങള്‍ നല്‍കുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കിയ അദ്ദേഹം, ദിവസം നീണ്ടുനിന്ന ചര്‍ച്ചയിലും സമഗ്ര പ്രതിരോധ കരാറിന് വിസമ്മതിച്ചത് ശ്രദ്ധേയമായി.
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഏതു വിദേശ ആക്രമണമുണ്ടായാലും അമേരിക്ക കൂടെയുണ്ടാകുമെന്ന് ഒബാമ പറഞ്ഞു. നിലവിലെ സാമ്പത്തിക ഉപരോധം നീക്കുന്നത് അയല്‍ രാജ്യങ്ങളായ ഇറാഖ്, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍െറ ഇടപെടല്‍ വര്‍ധിപ്പിക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ളെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ‘കടുത്ത നിബന്ധനകള്‍ക്കു വിധേയമായാണ് ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക സമ്മതിച്ചത്. ജൂണ്‍ 30നുള്ളില്‍ അന്തിമ കരാറിലത്തൊനായാല്‍ ഇറാന്‍െറ ആണവായുധ ശേഷി ഇല്ലാതാകുമെന്നതിനാല്‍ ഗള്‍ഫ് മേഖല കൂടുതല്‍ സുരക്ഷിതമാകുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവ വിഷയത്തില്‍ അമേരിക്കയുടെ മേല്‍നോട്ടത്തില്‍ ആഴ്ചകള്‍ക്കുമുമ്പ് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രാഥമിക കരാറിന് ധാരണയായിരുന്നു.
അന്തിമ കരാറിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ തിരക്കിട്ട് പൂര്‍ത്തിയായിവരുന്നത് മേഖലയില്‍ ഇറാന്‍െറ മേല്‍ക്കോയ്മ ഉറപ്പാക്കുമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക മുന്‍നിര്‍ത്തിയാണ് ഒബാമയുടെ പ്രഖ്യാപനം. പ്രതിഷേധത്തിന്‍െറ സൂചന നല്‍കി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്യാമ്പ് ഡേവിഡ് ഉച്ചകോടിക്ക് എത്തിയിരുന്നില്ല.
ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒബാമക്കു പുറമെ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് ജെ. മോണിസ് എന്നിവരും ചര്‍ച്ചകളിലെ പ്രധാന സാന്നിധ്യങ്ങളായിരുന്നു.  
ഇറാനിയന്‍ മിസൈലുകളെ ചെറുക്കാനുള്ള പ്രതിരോധ സംവിധാനം സ്വയം വികസിപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു ക്യാമ്പ് ഡേവിഡിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. മിസൈലുകളെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം വികസിപ്പിക്കാനാവശ്യമായ നീക്കങ്ങളുണ്ടാകും. ലിബിയന്‍ വിഷയത്തില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് രാജ്യത്തെ കക്ഷികളെ നിര്‍ബന്ധിക്കാനും ഉച്ചകോടി തീരുമാനമെടുത്തു.

ബാംഗ്ളൂരിന് ത്രസിപ്പിക്കുന്ന ജയം

Posted: 15 May 2015 12:30 PM PDT

Image: 

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ആറുവിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന വിജയം. മഴമൂലം വൈകിത്തുടങ്ങിയതിനാല്‍ 11 ഓവര്‍ വീതമാക്കിയാണ് മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബാംഗ്ളൂരിന്‍െറ വിജയലക്ഷ്യം ആറ് ഓവറില്‍ 81 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഒരുപന്ത് ശേഷിക്കേയാണ് ബാംഗ്ളൂര്‍ വിജയലക്ഷ്യം നേടിയത്. വിജയത്തോടെ ബാംഗ്ളൂര്‍ പോയന്‍്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

‘തെലങ്കാനയില്‍ മിനി മോദി’; ഇരട്ട ആക്രമണവുമായി രാഹുല്‍

Posted: 15 May 2015 12:04 PM PDT

Image: 
Subtitle: 
പദയാത്ര തുടങ്ങി; 'ആക്രമണോത്സുക'നായി രാഹുല്‍

ആദിലാബാദ് (തെലങ്കാന): കടന്നാക്രമണത്തിന്‍െറ ഇരട്ടപോര്‍മുഖം തുറന്ന്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ തെലങ്കാന പദയാത്ര. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെ ‘മിനി മോദി’യെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റാവുവിനെയും ഒരേസമയം ആക്രമിച്ചാണ് രാഹുല്‍ തെലങ്കാന ഗ്രാമങ്ങളിലൂടെ 15 കിലോമീറ്റര്‍ കര്‍ഷക പദയാത്രക്ക് തുടക്കംകുറിച്ചത്. കാലംതെറ്റി പെയ്ത മഴയില്‍ കാര്‍ഷികദുരന്തം ഏറ്റുവാങ്ങിയ മേഖലകളിലൊന്നായ, ആദിലാബാദ് ജില്ലയിലെ കൊരട്ടിക്കല്‍ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച പദയാത്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രണ്ടു നേതാക്കളും തയാറാകണമെന്ന് ഓര്‍മിപ്പിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, കര്‍ഷകകുടുംബങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു. 12 ലക്ഷം രൂപയുടെ കടം വന്നതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വെല്‍മ രാജേശ്വറിന്‍െറ വീട് സന്ദര്‍ശിച്ച് രണ്ടു ലക്ഷം രൂപയുടെ ചെക് രാജേശ്വറിന്‍െറ കുടുംബത്തിന് കൈമാറി.
‘കാലം തെറ്റി പെയ്ത മഴ കര്‍ഷകരെ ദുരിതക്കടലില്‍ ആഴ്ത്തിയപ്പോള്‍ നരേന്ദ്ര മോദി ഒന്നും ചെയ്തില്ല. അതുപോലെ തെലങ്കാനയിലെ ‘മിനി മോദി’യും ഒന്നും ചെയ്യാതെയിരിക്കുകയാണ്. അധികാരത്തിലത്തെുന്നതിനുമുമ്പ്, തെലങ്കാനയിലെ നേതാക്കളെപ്പോലെ നരേന്ദ്ര മോദിയും ഏറെ വാഗ്ദാനങ്ങള്‍ വാരിവിതറി. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിലയും കടം എഴുതിത്തള്ളുമെന്നുമെല്ലാം പറഞ്ഞിരുന്നു. എന്നാല്‍, അധികാരത്തിലത്തെിയതോടെ കേന്ദ്രവും സംസ്ഥാനവും ഒരേപോലെ നിശ്ചലമായിരിക്കുന്നു’ -രാഹുല്‍ വിമര്‍ശിച്ചു.
വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരായ ആശങ്ക തെലങ്കാനയിലും രാഹുല്‍ ഉന്നയിച്ചു. സോഷ്യല്‍ ഓഡിറ്റ് പോലുള്ള വ്യവസ്ഥ ബില്ലില്‍നിന്ന് എടുത്തുമാറ്റുന്നതിലൂടെ കര്‍ഷകരെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാറെന്നും അദ്ദേഹം തുടര്‍ന്നു. പദയാത്ര സമാപിക്കുന്ന വാദ്യാല്‍ ഗ്രാമത്തില്‍ കര്‍ഷകരുടെ യോഗത്തില്‍ രാഹുല്‍ സംസാരിക്കും.
അതേസമയം, കര്‍ഷകരുടെ പ്രശ്നങ്ങളുടെ പേരില്‍ മുതലെടുപ്പ് ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്ന് ആരോപിച്ച ഭരണപക്ഷമായ ടി.ആര്‍.എസ്, കേന്ദ്രത്തില്‍ മികച്ച പ്രതിപക്ഷമാകാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് പറഞ്ഞു.
കര്‍ഷകവിഷയം രാഷ്ട്രീയവത്കരിച്ച രാഹുല്‍ തന്‍െറ സന്ദര്‍ശനത്തെ ആഘോഷമാക്കി മാറ്റുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു. നിരവധി കര്‍ഷക ആത്മഹത്യകള്‍ അരങ്ങേറിയ പഞ്ചാബിലും മഹാരാഷ്ട്രയിലും രാഹുല്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു. ഈ മാസം 18ന് രാഹുല്‍ തന്‍െറ മണ്ഡലമായ അമത്തേിയിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ധനത്തിന് ശ്രീലങ്കയിലും പാകിസ്താനിലും വിലക്കുറവ്

Posted: 15 May 2015 12:01 PM PDT

Image: 

ന്യൂഡല്‍ഹി: സര്‍ക്കാറിന്‍െറ മൗനസമ്മതത്തോടെ ഇന്ധനവില എണ്ണക്കമ്പനികള്‍ കൂട്ടുമ്പോള്‍ ഇന്ത്യയേക്കാള്‍ ദരിദ്രമായ പാകിസ്താനിലും ശ്രീലങ്കയിലും പെട്രോളിന് വില കുറവാണ്.  കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്‍റില്‍വെച്ച കണക്കുപ്രകാരം പെട്രോളിന് പാകിസ്താനില്‍ വില 44.05 രൂപ മാത്രം. ശ്രീലങ്കയില്‍ 54.75 രൂപ. ബംഗ്ളാദേശില്‍ 76.97 രൂപയും നേപ്പാളില്‍ 68.13 രൂപയുമാണ് വില.  പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഡീസലിനും ഇന്ത്യയേക്കാള്‍ വിലക്കുറവ്. ശ്രീലങ്കയില്‍ 44.29 രൂപ; പാകിസ്താനില്‍ 51.15 രൂപ. മറ്റിടങ്ങളില്‍ പക്ഷേ, വില കൂടുതലാണ്.
 

മഅ്ദനിയെ കാത്ത് തോട്ടുവാല്‍ വീട്

Posted: 15 May 2015 11:48 AM PDT

Image: 

ശാസ്താംകോട്ട: പുന$സമാഗമത്തിന് കാത്തിരിക്കുകയാണ് മൈനാഗപ്പള്ളി വേങ്ങയിലെ തോട്ടുവാല്‍ വീട്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കുടുംബവീടായ ഇവിടെ അദ്ദേഹത്തെ കാത്ത് രണ്ട് വയോധികജന്മങ്ങള്‍ നിമിഷമെണ്ണിക്കഴിയുകയാണ്. മഅ്ദനിയുടെ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍  പക്ഷാഘാതം ബാധിച്ച് ചക്രക്കസേരയിലും ഉമ്മ അസ്മാബീവി ശ്വാസകോശാര്‍ബുദം ബാധിച്ച് ശയ്യാവലംബിയുമാണ്. 22 വര്‍ഷമായി തങ്ങള്‍ അനുവഭിക്കുന്ന വേദന മറ്റാര്‍ക്കും വരുത്തല്ളേയെന്നാണ് ഇവരുടെ പ്രാര്‍ഥന. 2010ലെ അറസ്റ്റിനുശേഷം മാതാപിതാക്കളും മകനും നേരില്‍ കണ്ടിട്ടില്ല.
‘നീതിപീഠത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തിരിച്ചറിയാന്‍ നീതിപീഠത്തിന് കഴിയുന്നുവെന്നത് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്നതാണ്. ഞങ്ങളുടെ പ്രാര്‍ഥനയും കണ്ണീരും പടച്ചവന്‍ തള്ളില്ല. അത്രമേല്‍ അനുഭവിച്ചുകഴിഞ്ഞു’ -സമദ് മാസ്റ്റര്‍ പറഞ്ഞു.
‘മോന്‍ വന്ന് ഒരു നോക്കുകാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്‍െറ കുഞ്ഞിനെ ഓര്‍ത്ത് എത്രയോ വര്‍ഷങ്ങളായി ഞാനുറങ്ങിയിട്ട്. ഒരുമ്മയ്ക്കും മോനും ഈ വിധി വരുത്തല്ളേ ...’; അസ്മാബീവി നേര്‍ത്ത വിലാപത്തോടെയാണ് ഇത് പറഞ്ഞവസാനിപ്പിച്ചത്.
 2010 ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ് കൊണ്ടുപോയ മഅ്ദനി തോട്ടുവാല്‍ വീട്ടിലേക്ക്  വന്നത് മാതാപിതാക്കളെ ഒരുനോക്ക് കണ്ട് മടങ്ങാനാണ്. 2013 മാര്‍ച്ച് 10ന് മകളുടെ വിവാഹത്തിന് മഅ്ദനി കേരളത്തിലത്തെിയപ്പോള്‍ അന്‍വാര്‍ശ്ശേരി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ജാമ്യവ്യവസ്ഥയിലെ കാര്‍ക്കശ്യത്തത്തെുടര്‍ന്ന് കുടുംബവീട് സന്ദര്‍ശിക്കാനോ മാതാപിതാക്കളെ അടുത്ത് കാണാനോ സാധിച്ചില്ല.

ദൈവത്തിന് നന്ദി ^മഅ്ദനി
ബംഗളൂരു: വര്‍ഷങ്ങള്‍ക്കുശേഷം മാതാപിതാക്കളെ കാണാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തെ സ്തുതിക്കുന്നതായി മഅ്ദനി. നീതി ലഭ്യമാകാന്‍വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് വിലക്കുള്ളതിനാല്‍ ഫേസ്ബുക് പേജിലാണ് മഅ്ദനി വിധിയോട് പ്രതികരിച്ചത്. കേസില്‍ നിരപരാധിത്വം തെളിഞ്ഞ് പുറത്തുവരാന്‍ മുഴുവന്‍പേരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും മഅ്ദനി വ്യക്തമാക്കി.

 

ഇന്ത്യ^ചൈന 24 ഇന കരാര്‍

Posted: 15 May 2015 11:19 AM PDT

Image: 

വെള്ളിയാഴ്ച ബെയ്ജിങ്ങില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവെച്ച 24 ഇന കരാറിന്‍െറ വിശദാംശങ്ങള്‍.
1. സിച്വാന്‍ പ്രവിശ്യാ തലസ്ഥാനമായ ഷെങ്ദൂ, ചെന്നൈ എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥാപിക്കും. ഗ്വാങ്ചോവിലുള്ള കോണ്‍സുലേറ്റ് ജനറലിന്‍െറ പരിധിയില്‍ ജിയാങ്ഷി പ്രവിശ്യകൂടി ഉള്‍പ്പെടുത്തും.
2. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സംരംഭകത്വ മന്ത്രാലയവും ചൈനയുടെ മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ സഹകരണം.
3. ഗുജറാത്തില്‍ നിര്‍മിക്കുന്ന മഹാത്മാ ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്കില്‍ ഡെവലപ്മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പുമായി ചൈനീസ് ഭരണകൂടത്തിന്‍െറ സഹകരണം.
4. വ്യാപാരസഹകരണം.
5. വിവിധ വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണം.
6. റെയില്‍വേ ഗതാഗതരംഗത്ത് ഇന്ത്യന്‍ റെയില്‍വേയും ചൈനയുടെ നാഷനല്‍ റെയില്‍വേ അഡ്മിനിസ്ട്രേഷനും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ളാന്‍.
7. വിദ്യാഭ്യാസ സഹകരണ കരാര്‍.
8. ധാതു, ഖനി വ്യവസായ രംഗത്ത് സാങ്കേതിക മേഖലയിലുള്ള സഹകരണം.
9. ബഹിരാകാശ ഗവേഷണം (നടപ്പുവര്‍ഷം മുതല്‍ 2020 വരെ)
10. ഭക്ഷ്യ കയറ്റുമതി
11. വാര്‍ത്താ സംപ്രേഷണ രംഗത്ത് ദൂരദര്‍ശനും ചൈന സെന്‍ട്രല്‍ ടെലിവിഷനും തമ്മില്‍ സഹകരണം.
12. വിനോദസഞ്ചാരം.
13. ഇരു രാജ്യങ്ങളിലെയും അക്കാദമിക് ബുദ്ധിജീവികളുടെ സംയുക്ത വേദി
14. ‘നിതി അയോഗു’മായി ചൈന സ്റ്റേറ്റ് കൗണ്‍സിലിന്‍െറ സഹകരണം.
15. ഭൂചലനസംബന്ധിയായ ഗവേഷണത്തില്‍ കേന്ദ്ര ഭൂമിശാസ്ത്ര പഠനകേന്ദ്രവും ചൈന എര്‍ത്ത്ക്വേക് അഡ്മിനിസ്ട്രേഷനും തമ്മില്‍ സഹകരണം.
16. സമുദ്രശാസ്ത്രം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് സഹകരണം.
17. ഭൂമിശാസ്ത്ര സര്‍വേയിലുള്ള സഹകരണം.
18. ഇരു രാജ്യങ്ങളുടെയും സംസ്ഥാന/പ്രവിശ്യാ നേതാക്കളുടെ ഒത്തുചേരലിന് സംയുക്ത വേദി.
19 ചെന്നൈ-ഷോങ്ഗിങ് സഹോദരനഗരങ്ങള്‍.
20. ഹൈദരാബാദ്-ക്വിങ്ദാവു സഹോദരനഗരമാക്കും.
21. ഒൗറംഗാബാദ്-ഡുന്‍ഹ്വാങ് എന്നിവയും സഹോദരനഗരമാകും.
22. സഹോദരപ്രവിശ്യ: കര്‍ണാടകയുടെ സഹോദരപ്രവിശ്യയായി ചൈനയിലെ സിച്വാനെയും  പ്രഖ്യാപിച്ചു.  
23. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍െറ സഹായത്തോടെ ചൈനയില്‍ ഗാന്ധിയന്‍ പഠനകേന്ദ്രം സ്ഥാപിക്കല്‍.
24. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍െറ സഹായത്തോടെ ചൈനയില്‍ യോഗ കോളജ് സ്ഥാപിക്കല്‍.
 

‘മാര്‍ത്തയുടെ ദൗത്യം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും’

Posted: 15 May 2015 11:15 AM PDT

Image: 

ന്യൂഡല്‍ഹി: ‘സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ജീവിച്ചുമരിച്ച അവളുടെ ദൗത്യം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. അവളുടെ ജീവത്യാഗത്തോട് ചെയ്യാവുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലിയായിരിക്കുമത്’ -കണ്ണീരു മറച്ച കണ്ണുകളോടെ സുനില്‍ ടാണ്ടന്‍ പറഞ്ഞു. അഫ്ഗാന്‍ തലസ്ഥാനത്ത് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയും പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച് ഇന്‍ ഏഷ്യ (പി.ആര്‍.ഐ.എ) എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറുമായ മാര്‍ത്ത ഫാരലിന്‍െറ മൃതദേഹം ന്യൂഡല്‍ഹിയില്‍ ഏറ്റുവാങ്ങവെയാണ് ഭര്‍ത്താവ് സുനില്‍ ടാണ്ടന്‍ പ്രിയതമയുടെ ഓര്‍മക്കു മുന്നില്‍ വിതുമ്പിയത്.
അഫ്ഗാനിലെ വനിതാവകാശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിശീലനത്തിന് കാബൂളില്‍ എത്തിയ മാര്‍ത്ത ശനിയാഴ്ച മടങ്ങിയത്തെുമെന്നായിരുന്നു പറഞ്ഞത്. ആക്രമണത്തിന്‍െറ തൊട്ടുമുമ്പുള്ള മിനിറ്റിലാണ് ഭാര്യയുമായി സംസാരിച്ചതെന്നും ടാണ്ടന്‍ പറഞ്ഞു. ‘എട്ടരയോടെയാണ് ഞങ്ങള്‍ സംസാരിച്ചത്. ഫോണ്‍ വെച്ചയുടന്‍ ആക്രമണം നടന്നിരിക്കാം’ -സംഘടനയുടെ സഹസ്ഥാപകനും പ്രസിഡന്‍റുമായ സുനില്‍ പറഞ്ഞു.

ലിംഗവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന മാര്‍ത്ത സ്ത്രീക്കും തുല്യാവകാശം വേണമെന്ന ഉറച്ച നിലപാടുകാരിയായിരുന്നുവെന്ന് സംഘടനയുടെ മാനേജറും മാര്‍ത്തയുടെ അടുത്ത സഹപ്രവര്‍ത്തകയുമായ നന്ദിത ഓര്‍ക്കുന്നു. ‘സ്വന്തം പെരുമാറ്റം സംബന്ധിച്ച് പുരുഷന്മാര്‍ ബോധവാന്മാരായിരിക്കണം, കാരണം; സ്വാഭാവികമെന്ന് പുരുഷന്മാര്‍ കരുതുന്ന പെരുമാറ്റങ്ങള്‍ പലതും സ്ത്രീക്ക് മറിച്ചാണ് തോന്നുക തുടങ്ങിയവ മാര്‍ത്ത ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്നും നന്ദിത അനുസ്മരിച്ചു.
ആറാം തവണയാണ് മാര്‍ത്ത അഫ്ഗാന്‍ സന്ദര്‍ശിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ പഠനശേഷം അലീഗഢ് വാഴ്സിറ്റിയില്‍നിന്ന് ഗവേഷണബിരുദം നേടി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP