സ്വാഗതം
WELCOME

News Update..

Wednesday, May 6, 2015

സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് Madhyamam News Feeds

സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് Madhyamam News Feeds

Link to

സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

Posted: 06 May 2015 01:03 AM PDT

Image: 

മുംബൈ: കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്. ഐ.പി.സി 304, 279, 337, 338 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.ഡബ്യു ദേശ്പാണ്ഡെ ശിക്ഷ വിധിച്ചത്. കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയ കേസില്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കേണ്ടതാണ്. ഏറെ വിവാദവും ദുരൂഹതയും നിറഞ്ഞ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

കോടതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സല്‍മാനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റും. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചതിനാല്‍ വിചാരണ കോടതിയില്‍ നിന്ന് സല്‍മാന് ജാമ്യം ലഭിക്കില്ല. അതിനാല്‍ ജാമ്യത്തിനായി മുംബൈ ഹൈകോടതിയെ സമീപിക്കണം.

അപകട സമയത്ത് കാറോടിച്ചത് സല്‍മാന്‍ തന്നെയാണെന്ന് ജഡ്ജി ഡി.ഡബ്യു ദേശ്പാണ്ഡെ വ്യക്തമാക്കി. ഡ്രൈവര്‍ അശോക് സിങ്ങാണ് വാഹനം ഓടിച്ചതെന്ന പ്രതിയുടെ വാദം വിശ്വസനീയമല്ല. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത പ്രതി അപകട സമയത്ത് മദ്യ ലഹരിയിലായിരുന്നു. സല്‍മാനെതിരെ പൊലീസ് ചുമത്തിയ എട്ട് കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി അറിയിച്ചു.

എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന്, താങ്കളാണ് ന്യായാധിപനെന്നും വിധി എന്തായാലും അംഗീകരിക്കുമെന്നും സല്‍മാന്‍ മറുപടി നല്‍കി. കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ തന്‍െറ കക്ഷിക്ക് ചെറിയ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍െറ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. രണ്ട് വര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് അഭ്യര്‍ഥിച്ചത്. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക നല്‍കാമെന്നും ഇതുവരെ 19 ലക്ഷം രൂപ നല്‍കിയതായും അഭിഭാഷകന്‍ അറിയിച്ചു. തലകുനിച്ചു നിന്നാണ് കുറ്റക്കാരനെന്ന വിധി പ്രസ്താവം സല്‍മാന്‍ കേട്ടത്. മാതാപിതാക്കള്‍ ഒഴിച്ച് മറ്റ് കുടുംബാംഗങ്ങളെല്ലാം വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2002 സെപ്തംബര്‍ 28ന് മുംബൈയിലെ ബാന്ദ്രയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താരം ഓടിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ അമേരിക്കന്‍ എക്സ് പ്രസ് ബേക്കറിയുടെ മുമ്പിലെ നടപ്പാതയില്‍ ഉറങ്ങി കിടന്ന അഞ്ച് പേരുടെമേല്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടകരമായ ഡ്രൈവിങ്, കുറ്റകരമല്ലാത്ത നരഹത്യ അടക്കം എട്ട് കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയത്. കേസില്‍ 27 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതി ഭാഗം സാക്ഷിയെയും വിസ്തരിച്ചു. അപകട സമയത്ത് സല്‍മാനോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പൊലീസ് കോണ്‍സ്റ്റബ്ള്‍ രവീന്ദ്ര പാട്ടീലടക്കമുള്ളവര്‍ കേസില്‍ മൊഴി നല്‍കി. കാറോടിച്ചതും അപകടമുണ്ടാക്കിയതും സല്‍മാനാണെന്നായിരുന്നു പാട്ടീലിന്‍െറ മൊഴി. എന്നാല്‍, രോഗം ബാധിച്ച പാട്ടീല്‍ 2007ല്‍ മരണമടഞ്ഞു. ജഡ്ജിക്ക് മുമ്പാകെ മൊഴി നല്‍കാത്ത സാഹചര്യത്തില്‍ പാട്ടീലിന്‍െറ മൊഴി പരിഗണിക്കരുതെന്ന വാദം സല്‍മാന്‍െറ അഭിഭാഷകന്‍ ഉന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

അപകടം നടന്ന സ്ഥലത്തിനടുത്തെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ സചിന്‍ കദം എന്നയാള്‍ അപകടസമയത്ത് സല്‍മാനെ കണ്ടതായി മൊഴി നല്‍കിയിരുന്നു. അതിവേഗതയില്‍ വന്ന കാറാണ് അപകടം വരുത്തിയതെന്നും ഡ്രൈവറുടെ സീറ്റില്‍ നിന്ന് സല്‍മാന്‍ പുറത്തേക്ക് ഇറങ്ങുന്നതായി കണ്ടുവെന്നും മറ്റൊരു സാക്ഷിയും മൊഴി നല്‍കിയിട്ടുണ്ട്. സല്‍മാന്‍ നല്ല പോലെ മദ്യപിച്ചിരുന്നതായും അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ തുനിയാതെ പ്രതി കാറില്‍ നിന്ന് ഇറങ്ങി ഓടിയതായും സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സല്‍മാന്‍െറ രക്തപരിശോധന നടത്തിയതില്‍ 0.062 ശതമാനം ആല്‍ക്കഹോളിന്‍െറ അംശം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇത് അനുവദനീയമായതിലും ഇരട്ടിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, താനല്ല കാര്‍ ഓടിച്ചിരുന്നതെന്നും മദ്യമല്ല വെള്ളമാണ്  കഴിച്ചതെന്നുമാണ് സല്‍മാന്‍ കോടതിയില്‍ മൊഴി നല്‍കിയത്.

ഇതിനിടെ, കേസിന്‍െറ വിചാരണവേളയില്‍ സല്‍മാനെതിരെയുള്ള 56ഓളം സാക്ഷിമൊഴികളും കേസ് ഡയറിയും അടങ്ങിയ രേഖകള്‍ കാണാതായത് ദുരൂഹതക്ക് വഴിവെച്ചിരുന്നു. ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ഫയല്‍ ശേഖരത്തില്‍ നിന്ന് പിന്നീട് രേഖകള്‍ കണ്ടെത്തി.  

ബോളിവുഡില്‍ സല്‍മാനുവേണ്ടി കോടികള്‍ മുടക്കിയ നിര്‍മാതാക്കളെ കോടതി വിധി ഞെട്ടിച്ചു. 200 കോടി രൂപയോളം മുതല്‍മുടക്കുള്ള സല്‍മാന്‍െറ ഒമ്പതോളം ചിത്രങ്ങള്‍ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണ്. കൂടാതെ 10 പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ പങ്കാളിയുമാണ്.

പഴശ്ശി സംഭരണിയില്‍ ജലനിരപ്പ് താഴ്ന്നു; ജലക്ഷാമം രൂക്ഷമാവും

Posted: 06 May 2015 12:59 AM PDT

ഇരിക്കൂര്‍: മലയോര മേഖലയിലും അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശങ്ങളിലും വേനല്‍മഴ കൂടിയിട്ടും പഴശ്ശി ജലസംഭരണിയില്‍ ജലനിരപ്പ് വര്‍ധിക്കാത്തത് ആശങ്കയിലായി.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ അണക്കെട്ടിന്‍െറ എല്ലാ ഷട്ടറുകളും അടച്ചിട്ടിട്ടും ഇതുവരെ അണക്കെട്ട് നിറഞ്ഞിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഷട്ടറുകള്‍ അടച്ചാല്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം റിസര്‍വോയര്‍ നിറയുന്നതാണ്. വേനലില്‍ ഒട്ടേറെ മഴ കിട്ടിയിട്ടും ഇപ്പോഴും 23.23 മീറ്റര്‍ ഉയരത്തിലേ ജലവിതാനം എത്തിയിട്ടുള്ളൂ.
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലുണ്ടായിരുന്ന വെള്ളത്തിന്‍െറ നിലവാരത്തിലേക്ക് ഇത്തവണ ഒരിക്കലും എത്തിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇനിയും പണിപൂര്‍ത്തിയായ രണ്ട് ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കാനുണ്ട്. അണക്കെട്ടിലെ ജലത്തിന്‍െറ കുറവാണ് ഇവ സ്ഥാപിക്കാന്‍ തടസ്സമായി കിടക്കുന്നത്. ഈ രണ്ട് ഷട്ടറുകളും മാറ്റിസ്ഥാപിക്കണമെങ്കില്‍ ഷട്ടറുകള്‍ തുറക്കണം. അപ്പോള്‍ വെള്ളം വന്‍തോതില്‍ ഒഴുകിപ്പോകുമ്പോള്‍ പ്രശ്നം ഗുരുതരമാവും. റിസര്‍വോയറില്‍ തടഞ്ഞുവെച്ച വെള്ളശേഖരത്തില്‍നിന്നാണ് ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയിലേക്ക് വെള്ളം നല്‍കുന്നത്.
ജില്ലയിലെ മിക്ക സ്ഥലങ്ങളിലേക്കും ഇപ്പോള്‍ ആവശ്യമുള്ള ജലവിതരണം ചെയ്യുന്നത് പഴശ്ശി അണക്കെട്ടില്‍നിന്നാണ്. ഇപ്പോഴും അണക്കെട്ടിന്‍െറ ഒന്ന്, 15, 16 ഷട്ടറുകളില്‍ ചോര്‍ച്ചയുമുണ്ട്. ഷട്ടറുകളിലെ ചോര്‍ച്ചയും വേനല്‍മഴ കാര്യമായി ഗുണം ചെയ്യാത്തതും പഴശ്ശി റിസര്‍വോയറില്‍ വെള്ളം കുറഞ്ഞതും ആശങ്കയുണ്ടാക്കുകയാണ്.

ഓണാട്ടുകര കാര്‍ഷികമേഖലകളിലെ നിലം നികത്തലിനെതിരെ പ്രതിഷേധം വ്യാപകം

Posted: 06 May 2015 12:53 AM PDT

മാവേലിക്കര: ഓണാട്ടുകര കാര്‍ഷികമേഖലകളിലെ കൃഷിചെയ്യുന്നതും തരിശുകിടക്കുന്നതുമായ നിലങ്ങള്‍ നികത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മാവേലിക്കര താലൂക്കിലെ കട്ടച്ചിറ, ഇലിപ്പക്കുളം, തഴക്കര മേഖലകളില്‍ രാത്രി റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭൂമാഫിയ, റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ നിലങ്ങള്‍ നികത്തുന്നതായാണ് ആരോപണം.
ഇതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ മാവേലിക്കര താലൂക്ക് ഓഫിസ് മാര്‍ച്ചും ഉപരോധവും നടത്തി.
കുട്ടനാട് പാക്കേജ് വിഭാവന ചെയ്യുമ്പോള്‍ ഡോ. സ്വാമിനാഥന്‍ കമീഷന്‍ ഓണാട്ടുകരയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണാട്ടുകര കാര്‍ഷികമേഖലയിലെ തരിശുനിലങ്ങള്‍ കൃഷി സജ്ജമാക്കാന്‍ ഫണ്ടുകള്‍ ഏകീകരിച്ചതുമില്ല. ഇതിന് ജില്ലാപഞ്ചായത്ത് മുന്നിട്ടിറങ്ങണമെന്ന ആവശ്യം ഉയരുന്നു.
മേഖലയിലെ നല്ലഭാഗം കര്‍ഷകരും കടക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ വയലുകളിലെ ചളിയും മണലും വില്‍ക്കുന്ന അവസ്ഥയിലാണ്. ഭൂമാഫിയയാണ് ഇതിനുപിന്നില്‍. പഞ്ചായത്ത് ചെറുറോഡുകളോട് ചേര്‍ന്ന വയലുകള്‍ ഏറിയപങ്കും കരഭൂമിയായി മാറി. നാമമാത്ര സെന്‍റ് ഭൂമിയില്‍ വീട് വെക്കാമെന്നതിന്‍െറ മറവില്‍ വില്ളേജ് ഓഫിസുകളെയും മറ്റും സ്വാധീനിച്ചാണ് നികത്തല്‍.
ഇവിടെ ഒരുദശകത്തിനുള്ളില്‍ 50 ശതമാനത്തോളം വയലുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പെരുവേലിച്ചാല്‍, കരിങ്ങാലി, കരിപ്പുഴ, ചെന്നിത്തല, തഴക്കര, മറ്റം, മങ്ങാട്, തോണ്ടലില്‍, മരത്തേരി പാടശേഖരങ്ങളില്‍ നികത്തല്‍ കാണാനാകും. ഇവിടെ പല ജലനിര്‍ഗമന-നീരൊഴുക്ക് തോടുകളും നികന്നുകഴിഞ്ഞു.
ഇവ പുന$സ്ഥാപിക്കാന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കാര്‍ഷിക സര്‍വകലാശാല, സഹകരണസംഘം കൂട്ടായ്മകളിലൂടെ ഓണാട്ടുകര കാര്‍ഷികവികസനം സാധ്യമാക്കാനാകും. പാടശേഖര കൂട്ടായ്മകളിലൂടെ ഇവിടെ കാര്‍ഷികവിജയം കണ്ടുവരുന്നുണ്ട്.
ഫലഭൂയിഷ്ഠിക്കുറവ്, മഴയെ ആശ്രയിച്ച് കൃഷി, വിത്തിന്‍െറ ദൗര്‍ലഭ്യം, യന്ത്രവത്കരണ അഭാവം, കീടബാധ, താഴ്ന്ന നിലനിരപ്പ്, കൃഷിയോടുള്ള താല്‍പര്യക്കുറവ് എന്നിവയാണ് കൃഷിയില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.സമഗ്ര നെല്‍കൃഷി വികസനം ലക്ഷ്യമാക്കിയ ജനകീയാസൂത്രണ പദ്ധതികള്‍ക്കും ഓണാട്ടുകര കര്‍ഷകരെ പിടിച്ചുനിര്‍ത്താനാവുന്നില്ല.

ഗ്രീന്‍പീസ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു

Posted: 06 May 2015 12:46 AM PDT

Image: 

ന്യൂഡല്‍ഹി: ഭരണകൂടത്തിന്‍റെ സാമ്പത്തിക നിയന്ത്രണം വിഘാതം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഗ്രീന്‍പീസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടത്.

ഇന്ത്യയിലെ ഓഫീസിന് ഇനി 30 നാള്‍ കൂടി പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക ശേഷി മാത്രമേയുള്ളുവെന്ന് ഗ്രീന്‍പീസ് പറയുന്നു. രാജ്യത്ത് മാരകമായ കീടനാശിനികള്‍ക്കും മലിനീകരണങ്ങള്‍ക്കുമെതിരെ സംഘടന പ്രചാരണം നടത്തിവരുന്നതിനിടെയാണ് സര്‍ക്കാറിന്‍െറ നടപടി. ഭരണകൂടത്തിനെതിരായ വിമര്‍ശനത്തിന്‍െറ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് ഇതെന്ന് ഗ്രീന്‍പീസ് പറയുന്നു.  340 ജീവനക്കാരുമായി ഇന്ത്യയില്‍ 14 വര്‍ഷമായി ഗ്രീന്‍പീസ് പ്രവര്‍ത്തിച്ചുവരികയാണ്.

ആറു മാസത്തേക്കാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ട് സര്‍ക്കാര്‍ മരവിപ്പിച്ചത്. സംഘടനക്ക് അനധികൃതമായി വിദേശ ഫണ്ടുകള്‍ എത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

 

പരാതികള്‍ തീര്‍പ്പാക്കാന്‍ കലക്ടറേറ്റില്‍ സംവിധാനം; ആദ്യസിറ്റിങ് 16ന്

Posted: 06 May 2015 12:42 AM PDT

കൊച്ചി: കലക്ടറേറ്റിലും താലൂക്കുകളിലും വില്ളേജുകളിലുമായി കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യം ആവിഷ്കരിച്ച പരാതി പരിഹാര സെല്ലിന്‍െറ ആദ്യ സിറ്റിങ് ഈ മാസം 16ന് കലക്ടറേറ്റില്‍ നടത്തും. കാലങ്ങളായി ഒട്ടേറെ ഫയലുകള്‍ വിവിധ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടര്‍തന്നെ മുന്‍കൈയെടുത്ത് പ്രത്യേക സംവിധാനം ആവിഷ്കരിക്കുന്നത്. 16ന് രാവിലെ 10മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി. ഇതു മൂന്നുഘട്ടങ്ങളായി തിരിച്ചാണ് നടത്തുന്നത്. ആദ്യ ഒരുമണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പിന്നീട് അടുത്തഘട്ടത്തില്‍ ഏറെനാളായി കെട്ടിക്കിടക്കുന്ന പരാതികളുടെ സൂക്ഷ്മപരിശോധനയും തീര്‍പ്പാക്കലും നടക്കും. അടുത്തഘട്ടത്തില്‍ താലൂക്ക് അടിസ്ഥാനത്തിലുള്ള പരാതികളുടെ വിശകലനമായിരിക്കും. ഇവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുകയാണു ലക്ഷ്യം.
ജില്ലയിലെ ഏഴുതാലൂക്കുകളിലെ തഹസില്‍ദാര്‍മാരും മറ്റ് ഉദ്യോഗസ്ഥരും സിറ്റിങ്ങില്‍ പങ്കെടുക്കും. എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് സിറ്റിങ് നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ തഹസില്‍ദാര്‍മാരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കലക്ടര്‍ എം.ജി. രാജമാണിക്യം പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. എ.ഡി.എം ബി. രാമചന്ദ്രന്‍, ഫോര്‍ട്ട്കൊച്ചി സബ്കലക്ടര്‍ എസ്. സുഹാസ്, ഹുസൂര്‍ ശിരസ്തദാര്‍ പി.ആര്‍. രാധിക, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ താലൂക്കിലെയും പട്ടയം സംബന്ധിച്ച ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടി പുരോഗമിച്ചുവരുകയാണ്. പട്ടയങ്ങള്‍ സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകും. ഇതിന് താലൂക്കുകളില്‍ കൂടുതല്‍ കമ്പ്യൂട്ടറുകളും സ്കാനറുകളും ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
വീട്, ഭൂമി, പട്ടയം പോലുള്ള വിഷയങ്ങളില്‍ ഫയലുകള്‍ പരിശോധിച്ച് എളുപ്പത്തില്‍ തീരുമാനമെടുക്കണമെന്ന് കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

മാവോവാദി സംഘത്തിന്‍െറ അറസ്റ്റ്: ഒൗട്ട് പോസ്റ്റുകളില്‍നിന്ന് വനം ഉദ്യോഗസ്ഥരെ പിന്‍വലിച്ചു

Posted: 06 May 2015 12:35 AM PDT

നിലമ്പൂര്‍: മാവോവാദി നേതാവ് രൂപേഷിന്‍െറ അറസ്റ്റ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഉള്‍ക്കാടുകളിലെ ഒൗട്ട് പോസ്റ്റുകളില്‍നിന്ന് വനം ഉദ്യോഗസ്ഥരെ തിങ്കളാഴ്ച രാത്രി തന്നെ വനംവകുപ്പ് പിന്‍വലിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ വനത്തിലെ ഒൗട്ട് പോസ്റ്റുകളില്‍നിന്ന് വനം സംരക്ഷണ വിഭാഗം ജീവനക്കാരെ പിന്‍വലിച്ചത്. രൂപേഷിന്‍െറ അറസ്റ്റോടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി മാവോവാദികള്‍ വിലപേശുന്ന സാഹചര്യം ഒഴിവാക്കാനാണ് മുന്‍കരുതല്‍ നടപടിയെടുത്തത്.
ഒൗട്ട് പോസ്റ്റുകളിലും ഫോറസ്റ്റ് സ്റ്റേഷനുകളിലും തനിച്ച് കഴിയരുതെന്നും കൂട്ടമായി തങ്ങണമെന്നും വനപാലകര്‍ക്ക് നിര്‍ദേശമുണ്ട്.
രൂപേഷിന്‍െറയും കൂട്ടാളികളുടെയും അറസ്റ്റ് പുറത്തുവിട്ട സമയത്ത് തന്നെ ജില്ലയിലെ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് ജില്ലാ പൊലീസ് മേധാവി ഫോണില്‍ നേരിട്ട് ബന്ധപ്പെട്ട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ വനത്തോട് ചേര്‍ന്ന പൊലീസ് സ്റ്റേഷനുകളിലും കടുത്ത ജാഗ്രത പുലര്‍ത്താന്‍ എസ്.പിയുടെ നിര്‍ദേശമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനുകളിലെ കാവല്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

നഗരസഭ വീണ്ടും ചുരുങ്ങി ; വാര്‍ഡുകള്‍ 75ല്‍ നിന്ന് 58 ആയി

Posted: 06 May 2015 12:20 AM PDT

കോഴിക്കോട്: കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൂന്ന് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് 75 വാര്‍ഡുകളായി വികസിപ്പിച്ച കോഴിക്കോട് നഗരസഭ മറ്റൊരു തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലത്തെി നില്‍ക്കേ വീണ്ടും വിഭജിക്കുന്നു.
കഴിഞ്ഞ തവണ കൂട്ടിച്ചേര്‍ത്ത എലത്തൂര്‍, ചെറുവണ്ണൂര്‍-നല്ലളം,ബേപ്പൂര്‍ എന്നീ പഞ്ചായത്തുകള്‍ അടര്‍ത്തി മാറ്റി 58 വാര്‍ഡുകളാക്കി ചുരുക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാനമിറങ്ങിയതോടെ വിഭജനപ്രേമികളായ യു.ഡി.എഫും എതിര്‍ക്കുന്ന ഇടതുപക്ഷവും നിയമ പോരാട്ടത്തിന് കച്ചമുറുക്കി. ഉത്തരവിനെതിരെ അടുത്തയാഴ്ച ഹൈകോടതിയെ സമീപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുന്‍മേയര്‍മാരുടെ ഫോറത്തിന് വേണ്ടി ടി.പി. ദാസന്‍, ചെറുവണ്ണൂര്‍ മേഖലയില്‍ വിഭജനത്തെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നഗരസഭാ നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍മാനുമായ ടി. മൊയ്തീന്‍ കോയ, ബേപ്പൂര്‍ മേഖലക്ക് വേണ്ടി നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി. രജനി എന്നിവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനം.
എലത്തൂരിന് വേണ്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നഗരസഭാ കൗണ്‍സിലറുമായ വി.കെ. മോഹന്‍ദാസ്, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും ഹരജി നല്‍കും.
പുതിയ 58 വാര്‍ഡുകളില്‍ 29 എണ്ണം സ്ത്രീ സംവരണമാണ്. രണ്ടെണ്ണം പട്ടിക ജാതിക്കും ഒന്ന് പട്ടികജാതി സ്ത്രീ സംവരണമായും നീക്കിവെച്ചിട്ടുണ്ട്. എലത്തൂര്‍, ചെറുവണ്ണൂര്‍- നല്ലളം, ബേപ്പൂര്‍ എന്നിവക്കൊപ്പം രാമനാട്ടുകര, കൊടുവള്ളി, മുക്കം, തുടങ്ങി പുതിയ ഏഴ് മുനിസിപ്പാലിറ്റികള്‍ കൂടിയുണ്ടാക്കി മൊത്തം ജില്ലയില്‍ ഒമ്പത് മുനിസിപ്പാലിറ്റിയും ഒരു നഗരസഭയുമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ തവണ നഗരസഭ 55 വാര്‍ഡുള്ളത് വികസിപ്പിച്ചപ്പോള്‍ അതിനെതിരെ പ്രതിപക്ഷം നിയമ നടപടിക്കൊരുങ്ങിയെങ്കിലും ഫലം കണ്ടിരുന്നില്ല. പഞ്ചായത്ത് കോര്‍പറേഷനാക്കി വിഭജിക്കുന്നതിനെതിരെ നടപടിയെടുക്കാനാവില്ളെന്നായിരുന്നു അന്ന് നിയമോപദേശം. എന്നാല്‍ നിലവില്‍ കോര്‍പറേഷന്‍ പരിധിയിലായ സ്ഥലം അടര്‍ത്തി മാറ്റി മുനിസിപ്പാലിറ്റിയാക്കുന്നത് ചട്ട വിരുദ്ധമാണെന്നും കോടതിവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് ഇടതുപക്ഷത്തിന്‍െറ വിലയിരുത്തല്‍.
മട്ടന്നൂര്‍ നഗരസഭയില്‍നിന്ന് കുറച്ച് ഭാഗം പഞ്ചായത്താക്കിയതിനെതിരെയുണ്ടായ കോടതി വിധിയാണ് ഇടതുപക്ഷ നീക്കത്തിന്‍െറ അടിസ്ഥാനം. വാര്‍ഡുകളുടെ എണ്ണം പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തിനിര്‍ണയവും മറ്റും പൂര്‍ത്തിയായിട്ടില്ല.

വിദ്യാര്‍ഥികള്‍ക്ക് അവധി ദിനങ്ങളിലും യാത്രാ ഇളവ്

Posted: 06 May 2015 12:20 AM PDT

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷാരംഭത്തിനു മുന്നോടിയായി ജില്ലാതല സ്റ്റുഡന്‍റ്സ്് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
പുതിയ യാത്രാ പാസുകള്‍ വിതരണം ചെയ്യുന്നതുവരെ നിലവിലെ പാസ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാമെന്ന് യോഗം വ്യക്തമാക്കി.
അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും യാത്രാ പാസ് ലഭിക്കുന്നുവെന്നും അനര്‍ഹരുടെ കൈയില്‍ അത് എത്തുന്നില്ളെന്നും ഉറപ്പുവരുത്തുന്നതിനായി പാസ് നല്‍കുതിനുമുമ്പ് സ്ഥാപന-ബസ് ഉടമകളുമായി ആര്‍.ടി.ഒ ചര്‍ച്ച നടത്തും. സ്ഥാപനങ്ങള്‍ അവരുടെ അംഗീകാര പത്രം ഉള്‍പ്പടെയുള്ള രേഖകള്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റിനൊപ്പം നല്‍കണം.
വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആര്‍.ടി.ഒ കെ. പ്രേമാനന്ദന്‍ പറഞ്ഞു.
ബസില്‍ കയറ്റുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ 'ഇന്‍റര്‍വ്യൂ' ചെയ്യുക, കയറാന്‍ അനുവദിക്കാതിരിക്കുക, വിദ്യാര്‍ഥികള്‍ കയറുന്നതിനുമുമ്പ് ബസ് വിടുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. വൈകുന്നേരം ആറു മണിക്കു ശേഷം പാസ് സ്വീകരിക്കില്ളെന്ന നിലപാട് ശരിയല്ല. അവധി ദിനങ്ങളിലുള്‍പ്പെടെ യാത്രാ ഇളവിന് വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം, എല്ലാ വിദ്യാര്‍ഥികളും ഒരേ ബസില്‍തന്നെ യാത്ര ചെയ്യണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസിന്‍െറ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 26384 വിദ്യാര്‍ഥി പാസുകളാണ് ആര്‍.ടി.ഒ വിതരണം ചെയ്തത്.
ഇത്തവണ അധ്യയന വര്‍ഷത്തിന്‍െറ തുടക്കത്തില്‍തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ്, വടകര ആര്‍.ടി.ഒ ടി.സി വിനേഷ്, ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, ജില്ലാ പാരലല്‍ കോളജ് അസോസിയേഷന്‍, ഓഫ് കാമ്പസ് അസോസിയേഷന്‍, കെ.എസ്.ആര്‍.ടി.സി, ഡി.ഇ.ഒ, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊട്ടിക്കരഞ്ഞ് സല്‍മാന്‍െറ സഹോദരിമാര്‍; കുപിതനായി സുഹൈല്‍

Posted: 06 May 2015 12:06 AM PDT

Image: 

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയ മുംബൈ സെഷന്‍സ് കോടതിയില്‍ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങള്‍. ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന വിധിക്കായി രാവിലെ മുതല്‍ വന്‍ മാധ്യമപ്പടയും ആരാധകരും ബാന്ദ്രയിലെ ഗ്യാലക്സി അപ്പാര്‍ട്ട്മെന്‍റിലും കോടതി പരിസരത്തും തടിച്ചു കൂടിയിരുന്നു. അതിരാവിലെ തന്നെ ഷാറൂഖ് ഖാന്‍ സല്‍മാനെ സന്ദര്‍ശിച്ചിരുന്നു. പിതാവ് സാലിം ഖാന്‍, സഹോദരന്‍ സുഹൈല്‍ഖാന്‍ എന്നിവര്‍ പിന്നീട് സല്‍മാന്‍െറ വസതിയിലെ ത്തി. പിന്നീട് എല്ലാവരും കൂടി കോടതിയിലേക്ക് പുറപ്പെട്ടു.

സല്‍മാനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി കേസിലെ ദൃക്സാക്ഷി ഫ്രാന്‍സിസ് ഫെര്‍ണാന്‍റസ് വ്യക്തമാക്കിയിരുന്നു. അതേസമയം സല്‍മാനു വേണ്ടി രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി പൂജകളും പ്രാര്‍ത്ഥനകളും ആരാധകര്‍ സംഘടിപ്പിച്ചിരുന്നു. സല്‍മാന്‍െറ സഹോദരിമാരായ അല്‍വിരാ ഖാന്‍, അര്‍പിതാ ശര്‍മ്മ എന്നിവര്‍ വിധി കേട്ട് പൊട്ടിക്കരഞ്ഞു. അതിനിടെ വിധി കേട്ട് സല്‍മാന്‍െറ അമ്മ വീട്ടില്‍ കുഴഞ്ഞു വീണതായ വാര്‍ത്ത കേട്ട് സുഹൈല്‍ഖാന്‍ വീട്ടിലേക്ക് മടങ്ങി. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം കയര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുംബൈയിലെ സാധാരണ ടാക്സി കാറിലാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

സല്‍മാനെ സാക്ഷിക്കൂട്ടില്‍ വിസ്തരിക്കുമ്പോള്‍ കോടതിക്കു പുറത്ത് പൊലിസും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുകയായിരുന്നു. കോടതിക്ക് പുറത്തെ ശബ്ദകോലാഹലങ്ങള്‍ കേട്ട് ജഡ്ജി എല്ലാവരോടും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 

വള്ളുവാടിയില്‍ കുരങ്ങുകളെ വിടാനുള്ള നീക്കം ജനം തടഞ്ഞു

Posted: 06 May 2015 12:06 AM PDT

സുല്‍ത്താന്‍ ബത്തേരി: കുരങ്ങുപനി മരണങ്ങള്‍ ഭീതിപടര്‍ത്തിയ വള്ളുവാടിയില്‍ ജനവാസകേന്ദ്രങ്ങളില്‍നിന്ന് പിടിച്ച ശല്യക്കാരായ കുരങ്ങുകളെ തുറന്നുവിടാനുള്ള വനംവകുപ്പിന്‍െറ നീക്കം ജനം തടഞ്ഞു.
വന്യജീവി ശല്യം നിരന്തര ഭീഷണിയായ പ്രദേശത്ത് കുരങ്ങുകളെ തുറന്നുവിടുന്നത് അനുവദിക്കില്ളെന്നായിരുന്നു ജനങ്ങളുടെ നിലപാട്. തലേന്ന് രാത്രിയിലും ഈ പ്രദേശത്ത് കാട്ടാനകളുടെ വിളയാട്ടമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കാടിറങ്ങിയ കാട്ടാനകള്‍, ഇതുവഴി നടന്നുവന്ന് തൊട്ടടുത്ത കോളനിയിലെ യുവാക്കളെ ഓടിച്ചെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.
ഇതിനു പുറമെയാണ് കുരങ്ങുകളുടെ ശല്യം. വനാതിര്‍ത്തി പ്രദേശമായ വള്ളുവാടിയില്‍ കുരങ്ങുകള്‍മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. കമ്പിവലയിട്ട ഇരുമ്പുകൂട്ടില്‍ കുരങ്ങുകളുമായി എത്തിയ വനംവകുപ്പിന്‍െറ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്.
കര്‍ണാടകാതിര്‍ത്തിയോട് ചേര്‍ന്ന ഉള്‍വനത്തില്‍ തുറന്നുവിടാമെന്ന ഉപാധിയില്‍ പിന്നീട് ജനങ്ങള്‍ പിന്മാറുകയായിരുന്നു. വള്ളുവാടിക്കടുത്ത പുതുവീട് നായ്ക്ക കോളനിയിലെ സിന്ധ്യയും പണിയ കോളനിയിലെ കുമാരനും കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. ആന, കരടി, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി, മലയണ്ണാന്‍ എന്നിവ ഇവിടെയുള്ള ജനങ്ങളുടെ സൈ്വരം കെടുത്തുന്നുണ്ട്.
തമിഴ്നാട് വനത്തില്‍ തുറന്നുവിട്ടെന്ന് വനപാലകര്‍ അവകാശപ്പെട്ട ആക്രമണകാരിയായ കടുവ മുമ്പ് വള്ളുവാടിയിലും ഓടപ്പള്ളത്തും ഭീതിവിതച്ച അനുഭവവും നാട്ടുകാര്‍ക്കുണ്ട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വൈകും

Posted: 05 May 2015 11:03 PM PDT

Image: 

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകും. കരടു റിപ്പോര്‍ട്ടിനുള്ള സംസ്ഥാനങ്ങള്‍ മറുപടി നല്‍കാനുള്ള സമയപരിധി നീട്ടിയതാണ് കാരണം. നീട്ടി നല്‍കിയ തിയതി അനുസരിച്ച് ജൂണ്‍ 15 വരെ സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാം.
ഏപ്രില്‍ 15 വരെയായിരുന്നു പശ്ചിമഘട്ടത്തിന്‍്റെ പരിധിയിലുള്ള സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം നല്‍കിയത്. എന്നാല്‍ മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങള്‍ മറുപടി നല്‍കാത്ത പശ്ചാത്തലത്തിലാണ് അന്തിമ വിജ്ഞാപനം വൈകുന്നത്.
കൂടുതല്‍ സമയം നല്‍കണമെന്ന  സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീയതി നീട്ടിയിരിക്കുന്നത്. മുഴുവന്‍ സംസ്ഥാനങ്ങളുടേയും മറുപടി കിട്ടിയ ശേഷമേ അന്തിമവിജ്ഞാപനം തയാറാക്കാനാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ദുബൈയില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ശരീഅ പിന്തുടര്‍ച്ചാ നിയമം ബാധകമാവില്ല

Posted: 05 May 2015 11:02 PM PDT

Image: 

ദുബൈ: ദുബൈയില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനിമുതല്‍ ശരീഅ പിന്തുടര്‍ച്ചാ നിയമം ബാധകമാവില്ല. മരണശേഷം ഇവര്‍ക്ക് തങ്ങളുടെ സ്വത്തുക്കള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മറ്റ് നിയമങ്ങള്‍ അനുസരിച്ച് വിതരണം ചെയ്യാം. ദുബൈ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് സെന്‍ററാണ് നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്. ഇതോടെ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ശരീഅത്തിന് പുറത്ത് മരണപത്രം തയാറാക്കാന്‍ അനുവദിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ ഭരണകൂടമായി മാറുകയാണ് ദുബൈ.
നിലവില്‍ ദുബൈയില്‍ സ്വത്തുക്കളും സ്ഥാപനങ്ങളുമുള്ള മുസ്ലിംകളല്ലാത്ത വിദേശികള്‍ ശരീഅ നിയമമനുസരിച്ചാണ് തങ്ങളുടെ സ്വത്തവകാശം വീതിച്ചിരുന്നത്. വ്യക്തി നിയമങ്ങള്‍ക്കും സിവില്‍ കൈമാറ്റ നിയമങ്ങള്‍ക്കും ഇത് ബാധകമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം മുസ്ലിം അല്ലാത്ത വ്യക്തികള്‍ക്ക് മരണാന്തരം സ്വത്ത് പിന്തുടര്‍ച്ചാവകാശികള്‍ക്ക് നല്‍കുന്നതിന് ഇസ്ലാമിക നിയമം ബാധകമായിരിക്കില്ല.
നിയമമാറ്റത്തിന്‍െറ തുടര്‍ച്ചയായി ദുബൈ ഫിനാന്‍സ് സെന്‍ററില്‍ അമുസ്ലിംകള്‍ക്ക് ഇംഗ്ളീഷ് ഭാഷയില്‍ വില്‍പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ഇതോടെ ഉടമക്ക് തന്‍െറ സ്വന്തം ഇഷ്ടപ്രകാരം സ്വത്ത് വീതം വെക്കാം.
യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നാലാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു ഒസ്യത്ത് രജിസ്ട്രേഷന്‍ കേന്ദ്രം തുറക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായാണ് മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ഇത്തരമൊരു നിയമവ്യവസ്ഥ അനുവദിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരടക്കം നിരവധി അമുസ്ലിം പ്രവാസികള്‍ക്ക് ഇത് പ്രയോജനപ്പെടും. ദുബൈയിലെ ഇസ്ലാമികേതര സമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന സഹിഷ്ണുതാപരമായ കാഴ്ചപ്പാടിന്‍െറ തെളിവായും നിയമമാറ്റം വിലയിരുത്തപ്പെടുന്നു.
 

കെജ് രിവാളിന്‍റെ ഓഫീസ് ചാനല്‍ വാര്‍ത്തകളെ നിരീക്ഷിക്കുന്നു

Posted: 05 May 2015 10:18 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ ഓഫീസ് വാര്‍ത്താ ചാനലുകളെ നിരീക്ഷിക്കുന്നു. ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഡയക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ളിസിറ്റിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

രാവിലെ ഒമ്പതു മണിമുതല്‍ രാത്രി 11 വരെ വാര്‍ത്താ ചാനലുകളെ നിരീക്ഷിക്കണമെന്നാണ് ഡി.പി.ഐക്ക് നല്‍കിയ നിര്‍ദേശം. വാര്‍ത്തകള്‍ നിരീക്ഷിച്ച് ദിവസേന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുവാനായി മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചാനലിലെ എല്ലാ വാര്‍ത്തകളും റെക്കോഡ് ചെയ്യുന്നതിനു പകരം ഡല്‍ഹിയും ഡല്‍ഹി സര്‍ക്കാറുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ ചുരുക്കി റിപ്പോര്‍ട്ട് തയാറാക്കുകയാണ് ചെയ്യുന്നത്. വാര്‍ത്തകള്‍ ഇത്തരത്തില്‍ നിരീക്ഷിക്കുന്നതില്‍ തെറ്റില്ളെന്നും ഷീലാ ദീക്ഷിത് സര്‍ക്കാറും വാര്‍ത്തകള്‍ മോണിറ്റര്‍ ചെയ്തിരുന്നുവെന്നും കെജ് രിവാളിന്‍റെ ഓഫീസ് അറിയിച്ചു.
 

നേപ്പാള്‍ പുനര്‍നിര്‍മാണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യ

Posted: 05 May 2015 09:55 PM PDT

Image: 

യുഎന്‍: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിനെ പുനര്‍നിര്‍മിക്കാനും ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യ. നേപ്പാള്‍ ഭൂകമ്പം സംബന്ധിച്ച് യു.എന്‍ സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തില്‍ ഇന്ത്യയുടെ സ്ഥിരം ഉപപ്രതിനിധി ഭഗവത് ബിഷ്നോയിയാണ് ഇക്കാര്യമറിയിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സജീവ പങ്കാളിയാണ്. നേപ്പാള്‍ സര്‍ക്കാറുമായി ചേര്‍ന്നാണ് കൂടിയാലോചനയും ഏകോപനവും നടത്തുന്നത്. നേപ്പാളിന്‍െറ കാര്യത്തില്‍ യു.എന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിക്കുമെന്നും ബിഷ്നോയി വ്യക്തമാക്കി.

ഭൂകമ്പ മേഖലയിലെ തെരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഹൃദയം നേപ്പാളിലെ ജനങ്ങള്‍ക്കൊപ്പമാണ്. ചരിത്രപരമായും തുറന്ന അതിര്‍ത്തി എന്ന നിലയിലും നേപ്പാളുമായി ഇന്ത്യ ഐക്യത്തിലാണെന്നും ബിഷ്നോയി വിശദീകരിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് ഏപ്രില്‍ 25ന് ഓപ്പറേഷന്‍ മൈത്രി എന്ന പേരില്‍ തുടക്കമിട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സജീവമാണ്. 7.9 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 41 ഇന്ത്യക്കാര്‍ അടക്കം 7500 അധികം പേര്‍ മരണപ്പെട്ടു.
 

ചാമ്പ്യന്‍സ് ലീഗ്: റയലിനെ യുവന്‍റസ് വീഴ്ത്തി

Posted: 05 May 2015 08:30 PM PDT

Image: 

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആദ്യപാദ സെമി ഫൈനലില്‍ യുവന്‍റസിന്‍െറ തട്ടകത്തില്‍ റയല്‍ മാഡ്രിഡിന് അടിതെറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇറ്റാലിയന്‍ ക്ളബിന്‍െറ ജയം. അല്‍വാരോ മൊറാത്ത, കാര്‍ലോസ് ടെവസ് എന്നിവരാണ് യുവന്‍റസിന്‍െറ സ്കോറര്‍മാര്‍. റയലിനായി ക്രിസ്റ്റ്യനോ റൊണാള്‍ഡോയാണ് വല കുലുക്കിയത്. ഇതോടെ ഇരു പാദങ്ങളിലായി നടക്കുന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ യുവന്‍റസിന് ഒരു ഗോള്‍ ലീഡായി.

8-ാം മിനിറ്റില്‍ മൊറാത്തയാണ് ആദ്യം വലകുലുക്കിയത്. 27ാം മിനിറ്റില്‍ റൊണാള്‍ഡോ തിരിച്ചടിച്ചു. ജെയിംസ് റോഡിഗ്രസിന്‍െറ പാസ്സിലായിരുന്നു റോണോയുടെ ഗോള്‍. ഈ സീസണിലെ റൊണാള്‍ഡോയുടേ 54ാം ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിലെ സമനിലക്കു ശേഷം 57-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് അര്‍ജന്‍റീനക്കാരന്‍ കാര്‍ലോസ് ടെവസ് വിദഗ്ദ്ധമായി വലയിലാക്കുകയായിരുന്നു. 2003 നു ശേഷമുള്ള ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് യുവന്‍റസ് സ്വപ്നം കാണുന്നത്. മെയ് 13 ന് മാഡ്രിഡില്‍ വെച്ചാണ് അടുത്ത മത്സരം.
 

 

അറബ് സുസ്ഥിര വികസന ഫോറത്തിന് തുടക്കമായി

Posted: 05 May 2015 07:51 PM PDT

Image: 

മനാമ: അറബ് സുസ്ഥിര വികസന ഫോറത്തിന് ബഹ്റൈനില്‍ തുടക്കമായി. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ ഫോറം ഉദ്ഘാടനം ചെയ്തു.  വെസ്റ്റേണ്‍ ഏഷ്യ ഇക്കണോമിക് ആന്‍റ് സോഷ്യല്‍ കമ്മീഷനാണ് ഫോറത്തിന്‍െറ സംഘാടകര്‍. യു.എന്‍, അറബ് ലീഗ് എന്നിവയും ഫോറവുമായി സഹകരിക്കുന്നുണ്ട്.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സുസ്ഥിര വികസനത്തിനായി നടക്കുന്ന ശ്രമങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് കാണുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ വ്യക്തമാക്കി. രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏറെ ഫലപ്രദമാണ്.
സൗജന്യ വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം, സാമൂഹിക സഹകരണ മേഖലയുടെ വ്യാപനം, ആരോഗ്യ സേവനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ രംഗങ്ങളില്‍ വലിയ നേട്ടമാണ് രാജ്യം കൈവരിച്ചിട്ടുള്ളത്. സുസ്ഥിര വികസനം സാധ്യമാകണമെങ്കില്‍ സാമൂഹിക സുരക്ഷയും സമാധാനവും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വംശീയതയും വിഭാഗീയതയും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനവും ശാന്തിയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാ രാജ്യങ്ങളും മുമ്പോട്ട് വരണം. ജനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സ്വാഭാവികമായും അവിടെ സമാധാനപൂര്‍ണമായ  അന്തരീക്ഷം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികളാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്.
 

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...

Posted: 05 May 2015 07:17 PM PDT

Image: 

‘മനുഷ്യന്‍ എന്നനിലക്കും മലയാളി എന്നനിലക്കും നീറ്റലോടെ നമ്മെ ആത്മാഭിമാനംകൊള്ളിക്കേണ്ട ഒരു സംഭവം ഈയിടെയായി പത്രങ്ങളുടെ ലോക്കല്‍ പേജുകളില്‍ അമുങ്ങിപ്പോയിട്ടുണ്ട്.
ഇതാണ് ആ സംഭവം:
കടലുണ്ടി റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ അല്ലലില്ലാതെ ജീവിക്കുന്ന പുതിയവീട്ടില്‍ അബ്ദുറഹ്മാന്‍, 64 വയസ്സുകാരന്‍. സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ റിലീഫ് വിങ് വളന്‍റിയര്‍.
ആരോരുമില്ലാതെ വയനാട്ടില്‍നിന്ന് തെണ്ടിത്തിരിഞ്ഞത്തെി കടലുണ്ടിയില്‍ അല്ലറചില്ലറ ജോലികള്‍ചെയ്ത് കാലംകഴിക്കുന്ന രാമന്‍, 62 വയസ്സുകാരന്‍. വെടിപൊട്ടിയാല്‍ എന്താ പുകയെന്ന് ചോദിക്കുന്ന ബധിരന്‍.

ഏപ്രില്‍ എട്ടാംതീയതി രാവിലെ പള്ളിയില്‍നിന്ന് സുബ്ഹി നമസ്കാരം തീര്‍ത്ത് അബ്ദുറഹ്മാന്‍ സ്വന്തക്കാര്‍ക്കൊപ്പം കടലുണ്ടി സ്റ്റേഷന്‍െറ സമീപത്തുകൂടിവരുകയായിരുന്നു. കച്ചെഗുഡ-മംഗലാപുരം എക്സ്പ്രസ് കുതിച്ചത്തെുന്നതിന്‍െറ ഹോണലര്‍ച്ച ദൂരേനിന്ന് കേള്‍ക്കുന്നുണ്ട്. പെട്ടെന്ന് രാമന്‍ റെയില്‍പാളം മുറിച്ച് അപ്പുറത്തേക്ക് കടക്കാന്‍ പോകുന്നത് അബ്ദുറഹ്മാന്‍െറയും സംഘത്തിന്‍െറയും ശ്രദ്ധയില്‍പെട്ടു... തീവണ്ടി ഓടിയടുക്കുന്നതിന്‍െറ കൂസലേ ഇല്ലാതെയായിരുന്നു അലസരാമന്‍െറ സുഖസഞ്ചാരം. ഉടന്‍ അബ്ദുറഹ്മാന്‍െറ സംഘത്തിലുള്ളവര്‍ ‘റെയില് കടക്കല്ളേ രാമാ, വണ്ടി വരുന്നൂ, റെയില് കടക്കല്ളേ രാമാ, വണ്ടി വരുന്നൂ’ എന്ന് കൂവിവിളിക്കാന്‍ തുടങ്ങി. പക്ഷേ, രാമന് ചെവി ഒട്ടുംകേള്‍ക്കുകയില്ളെന്ന് നല്ലപോലെ അറിയുന്ന അബ്ദുറഹ്മാന്‍ അയാളെ പിടിച്ചുമാറ്റാനായി പാളത്തിലേക്ക് കുതിക്കുകതന്നെ ചെയ്തു. ‘വേണ്ടാ, വേണ്ടാ അപകടമാണെന്ന്’ കൂട്ടത്തിലുള്ളവര്‍ ഒച്ചവെച്ചതിന് ‘എന്താ നിങ്ങളീ പറയുന്ന്, ഓന്‍ മരിച്ചുപോകില്ളേയെന്ന്’ ചോദിച്ചായിരുന്നു റഹ്മാന്‍െറ മുന്നോട്ട് മിന്നല്‍.

നിര്‍ഭാഗ്യവശാല്‍ പാളത്തില്‍നിന്ന് രാമനെ തള്ളിമാറ്റുന്നതിനിടയില്‍ത്തന്നെ കച്ചെഗുഡ എക്സ്പ്രസ് അയാളെ തട്ടിത്തെറിപ്പിച്ചിരുന്നു. ശാരീരികമായ നരകപീഡയിലൂടെയെങ്കിലും ആത്മീയമായ സ്വര്‍ഗാനുഭൂതിയിലേക്ക്-
തനിക്കുവേണ്ടി പ്രദേശത്തുകാരന്‍ ജീവന്‍ സമര്‍പ്പിച്ചത് അറിഞ്ഞാകാം, അറിയാതെയാകാം തൊട്ടുപിറകെ രാമനും കാലഗതി പൂകിക്കഴിഞ്ഞു’.
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരനായ കെ.പി. രാമനുണ്ണി മാതൃഭൂമിയില്‍ (മാതൃഭൂമി 23.4.15) എഴുതിയ ഒരു കുറിപ്പിന്‍െറ ആദ്യ ഭാഗമാണിത്. മാനവികമായി ചിന്തിക്കുന്ന ആരെയും ആഹ്ളാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവം, അതിന് പ്രചോദനമേകുന്ന വരികള്‍. മൂല്യച്യുതിയുടെ ഘനാന്ധകാരത്തില്‍ പ്രത്യാശയുടെ തിരിവെളിച്ചം. പക്ഷേ, പ്രമുഖ സാഹിത്യനിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിക്ക് രാമനുണ്ണിയുടെ കുറിപ്പ് ഇഷ്ടപ്പെട്ടില്ളെന്നു മാത്രമല്ല, അതില്‍ അദ്ദേഹം ‘അങ്ങേയറ്റം അപകടം’ കണ്ടത്തെുകയും ചെയ്തിരിക്കുന്നു (മാതൃഭൂമി, മേയ് 5, 2015). കടലുണ്ടിയിലെ അബ്ദുറഹ്മാന്‍െറ ജീവത്യാഗം ഉദാത്തമാതൃകയാണെന്നകാര്യത്തില്‍ കാരശ്ശേരിക്കും സംശയമില്ല. സഹജീവിസ്നേഹത്തിന്‍െറ രക്തസാക്ഷിയാണദ്ദേഹം എന്നും കാരശ്ശേരിക്കഭിപ്രായമുണ്ട്. അതേപ്പറ്റി രാമനുണ്ണി ലേഖനമെഴുതിയതിലുമില്ല ഭിന്നാഭിപ്രായം. അപകടം മുഴുവന്‍ തലക്കെട്ടിലാണ്. ‘ഇതാണ് ഇസ്ലാം’ എന്നാണ് രാമനുണ്ണിയുടെ തലക്കെട്ട്.
യഥാര്‍ഥത്തില്‍ കടലുണ്ടിയിലെ അബ്ദുറഹ്മാന്‍െറ ആത്മബലിയെ കുറിച്ച് ലേഖനമെഴുതാന്‍ തന്നെ പ്രേരിപ്പിച്ച സാഹചര്യം രാമനുണ്ണിതന്നെ വ്യക്തമാക്കാതിരുന്നിട്ടില്ല. അതിങ്ങനെ: ‘അവസാനമായി പറയാനുള്ളത് ഇസ്ലാംമതം ഇന്നു നേരിടുന്ന ഇരുതല ആക്രമണത്തെക്കുറിച്ചാണ്. വിവേകാനന്ദനും മഹാത്മജിയും അത്യധികം ആദരിച്ചിട്ടുള്ള മുഹമ്മദ് നബിയിലൂടെ പ്രബോധനപ്പെട്ട  ഇസ്ലാമിനെ സകല ആഗോളപ്രശ്നങ്ങളുടെയും കാതലായി ഫാഷിസ്റ്റ് ശക്തികള്‍ ഒരുവശത്ത് ചിത്രീകരിക്കുന്നു. എന്താണ് ഇസ്ലാം ഇങ്ങനെയെന്നവര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ പുച്ഛിക്കുന്നു. മുസ്ലിംകളുടെ വോട്ടവകാശംപോലും നിഷേധിക്കാന്‍ ഘോരഘോരം ആവശ്യപ്പെടുന്നു. മറുവശത്ത് അത്തരക്കാരുമായി രഹസ്യ കരാറുണ്ടാക്കിയതരത്തില്‍ ഇസ്ലാമിന്‍െറ സല്‍പ്പേര് നശിപ്പിക്കാന്‍ ചില മുസ്ലിംകള്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ഇന്ത്യക്കകത്ത് അവര്‍ തീവ്രവാദവും പിന്തിരിപ്പന്‍ യാഥാസ്ഥിതികതയും വളര്‍ത്തി ഭൂരിപക്ഷവര്‍ഗീയതയുടെ ചാര്‍ജറുകളായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യക്കുപുറത്ത് അവര്‍ ദുഷിച്ച അധികാരക്കൊതിയാല്‍ മതത്തിനകത്ത് യുദ്ധചേരികളുണ്ടാക്കി വിശുദ്ധ ഖുര്‍ആനെയും നബിവചനങ്ങളെയും അപഹസിക്കുന്നു. മഹാത്മാഗാന്ധിപോലും പ്രശംസിച്ച ഖലീഫഭരണത്തിന്‍െറ ലേബല്‍ സ്വയമെടുത്തണിഞ്ഞ് കൗമാരക്കാരെയടക്കം ചുട്ടുകൊല്ലുന്നു. മുഹമ്മദ് നബിക്ക് അങ്ങേയറ്റം പ്രിയങ്കരനായിരുന്ന ഈസാനബിയുടെ (യേശുവിന്‍െറ) മതക്കാരെ വധിക്കുന്ന ചിത്രങ്ങള്‍ ചളിപ്പില്ലാതെ പ്രചരിപ്പിക്കുന്നു. ഈയൊരു ലോകാവസ്ഥയില്‍ നീതിമാനും കാരുണ്യമൂര്‍ത്തിയുമായിരുന്ന പ്രവാചകന്‍െറ ശരിയായ ഇസ്ലാം എന്താണെന്ന് നമ്മുടെ കടലുണ്ടിക്കാരനായ അബ്ദുറഹ്മാന്‍ ജീവിച്ചുകാണിച്ചു എന്നത് ചെറിയൊരു കാര്യമല്ലതന്നെ. കുടുംബനാഥന്‍െറ വിയോഗം അത്യന്തം വേദനാജനകമെങ്കിലും അദ്ദേഹത്തിന്‍െറ സ്വന്തക്കാരിലേക്ക് ദൈവകാരുണ്യം പ്രവഹിക്കുകതന്നെ ചെയ്യും.’

ഇസ്ലാമിന്‍െറയും മനുഷ്യത്വത്തിന്‍െറയും ശത്രുക്കളായ ചില അവിവേകിക്കൂട്ടങ്ങള്‍ ലോകത്തിന്‍െറ ചില ഭാഗങ്ങളില്‍ മതത്തിന്‍െറ മറവിലും മേല്‍വിലാസത്തിലും ചെയ്തുകൂട്ടുന്ന അത്യാചാരങ്ങളുടെ പേരില്‍ ഇസ്ലാമും ലോകമുസ്ലിംകളും മുഴുക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന വര്‍ത്തമാനകാലത്ത് പ്രവാചകാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ഇസ്ലാമിന്‍െറ മൂല്യങ്ങളെ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച കടലുണ്ടിയിലെ ഐ.ആര്‍.ഡബ്ള്യൂ പ്രവര്‍ത്തകന്‍േറതാണ് യഥാര്‍ഥ ഇസ്ലാമികമാതൃക എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു രാമനുണ്ണി. അതുപക്ഷേ, മതേതരനായ കാരശ്ശേരിക്ക് സഹിക്കുന്നില്ല. അതിനദ്ദേഹം പറഞ്ഞ കാരണങ്ങള്‍:
1. ഇസ്ലാം മതാനുയായികളിലെല്ലാം ഈ സ്നേഹം കാണുന്നില്ല.
2. ചില ഇസ്ലാം മതാനുയായികളില്‍ ചിലപ്പോള്‍ ഇതിന് നേര്‍വിപരീതം കണ്ടിട്ടുണ്ട്.
3. മറ്റു മതത്തിന്‍െറ അനുയായികളിലും ചിലപ്പോള്‍ ഈ ഗുണം കാണാനുണ്ട്.
4. ഒരു മതത്തിലും വിശ്വസിക്കാത്തവരിലും ഇത്തരം നന്മകള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട്.

ഇസ്ലാം മതാനുയായികളായി അറിയപ്പെടുന്നവരെല്ലാം സദ്ഗുണസമ്പന്നരും സ്നേഹത്തിന്‍െറ നിറകുടങ്ങളുമാണെന്ന് ആരാണു പറഞ്ഞത്? രാമനുണ്ണി അപ്രകാരം എഴുതിയോ? തെറ്റും തിന്മയും ചെയ്യുന്നവര്‍ മുസ്ലിംകളിലുമുണ്ട് എന്നറിയാത്തവര്‍ ആരുണ്ട്? അതുപോലെ മറ്റു മതസ്ഥരില്‍ സ്നേഹവും അനുകമ്പയും മറ്റു ഗുണങ്ങളും ഇല്ളെന്നവാദം രാമനുണ്ണിയടക്കം ആര്‍ക്കെങ്കിലുമുണ്ടോ? സാക്ഷാല്‍ വിശുദ്ധ ഖുര്‍ആന്‍തന്നെ ക്രൈസ്തവരെക്കുറിച്ച് സ്നേഹവും സൗഹൃദവും പുലര്‍ത്തുന്നവര്‍ എന്ന് പ്രശംസിച്ചതായിക്കാണാം. മതത്തില്‍ വിശ്വസിക്കാത്തവരിലും കാണാം മാനുഷികഗുണങ്ങള്‍. ഇവിടെ പ്രശ്നമെന്താണ്? ഇസ്ലാമിതര മതങ്ങളുടെയോ മതേതരാശയങ്ങളുടെയോ നേര്‍ക്ക് ഇസ്ലാമിന്‍െറ  നേരെ നിരന്തരം നടക്കുന്നതുപോലുള്ള സംഘടിതാക്രമണങ്ങള്‍ നടക്കുന്നില്ല. തീവ്രവാദമോ ഭീകരതയോ ആരോപിക്കപ്പെടുന്നില്ല.

മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണുകളും ലേഖനങ്ങളും പുസ്തകങ്ങളും സുലഭമായി പുറത്തുവരുമ്പോള്‍ മറ്റേതെങ്കിലും പ്രവാചകനെക്കുറിച്ച് അങ്ങനെയൊന്നുമില്ല. ഇന്ത്യാ രാജ്യത്തുതന്നെ സംഘ്പരിവാറിന്‍െറ ആക്രമണങ്ങള്‍ ഇസ്ലാമിനും മുസ്ലിംകളുടെയും നേരെയാണ്, പിന്നെയാണ് മറ്റു ന്യൂനപക്ഷങ്ങള്‍. ഈ സാഹചര്യത്തിലാണ് ഇസ്ലാം ഹിംസയുടെയും വെറുപ്പിന്‍െറയും മതമല്ല, സ്നേഹത്തിന്‍െറ മതമാണെന്ന് കടലുണ്ടിക്കാരന്‍ അബ്ദുറഹ്മാന്‍െറ അനുഭവം മുന്‍നിര്‍ത്തി രാമനുണ്ണി ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിച്ചത്. അത് മഹാപരാധമായി കാരശ്ശേരിക്ക് തോന്നിയെങ്കില്‍ അദ്ദേഹത്തെ പിടികൂടിയ മതേതര മഹാരോഗത്തിന്‍െറ ലക്ഷണമായതിനെ കാണേണ്ടിവരും.
വിമര്‍ശക്കുറിപ്പിന്‍െറ അന്ത്യത്തിലത്തെുമ്പോള്‍ കാരശ്ശേരിയെ പിടികൂടിയ രോഗത്തിന്‍െറ അടിവേരുകള്‍ മറനീക്കി പുറത്തുവരുന്നുണ്ടെന്നതാണ് കൗതുകകരം.

‘ഈ ഇടപാട് കുറച്ചായി നടന്നുവരുന്നു. ഈ കച്ചവടത്തില്‍ ചില സാഹിത്യകാരന്മാര്‍ക്കൊപ്പം ചില മുന്‍ നക്സലൈറ്റുകളുണ്ട്, ചരിത്രകാരന്മാരുണ്ട്, ഗവേഷകന്മാരുണ്ട്, അധ്യാപകരുണ്ട്, പൗരാവകാശപ്രവര്‍ത്തകരുണ്ട്, മാധ്യമ പ്രവര്‍ത്തകരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, സ്ത്രീവാദികളുണ്ട്... പതുക്കെപ്പതുക്കെ രൂപംകൊണ്ടുവരുന്ന സ്വത്വരാഷ്ട്രീയത്തിന്‍െറ ഈ ആയുധപ്പുര തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളും സമ്മാനങ്ങളും സൗജന്യങ്ങളും ശ്രദ്ധിച്ചാല്‍ മതി. ‘സ്വത്വരാഷ്ട്രീയ’ത്തിന്‍െറ വിത്താണ് ആ ലേഖനത്തില്‍ കിടക്കുന്നത്.’
സ്വത്വരാഷ്ട്രീയം ഭയപ്പെടേണ്ടതോ നിരാകരിക്കപ്പെടേണ്ടതോ ആയ ഒന്നല്ലതന്നെ. ഏത് ജനവിഭാഗത്തെയും അവരാക്കി നിലനിര്‍ത്തുന്ന സവിശേഷതകളും സാംസ്കാരികത്തനിമയും വ്യതിരിക്തതകളുമുണ്ട്. അത് പരിരക്ഷിക്കാന്‍ ഐക്യരാഷ്ട്ര പ്രമാണങ്ങളും ജനാധിപത്യ ഭരണഘടനയും അവര്‍ക്ക് അവകാശവും നല്‍കിയിരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് മുതല്‍ മുഹമ്മദ്  അബ്ദുറഹ്മാന്‍ സാഹിബ് വരെയുള്ള മഹാവ്യക്തികള്‍ തങ്ങളുടെ സ്വത്വവും വ്യക്തിത്വവും ബലികഴിച്ചല്ല ദേശത്തിനുവേണ്ടി പോരാടിയിരുന്നത്. മതേതരത്വം നല്‍കിയതിനെക്കാള്‍ പതിന്മടങ്ങ് സംഭാവനകള്‍ മതത്തിലൂടെയാണ് മനുഷ്യവര്‍ഗത്തിന് ലഭിച്ചിട്ടുള്ളതും. എന്നാല്‍, ഏതെങ്കിലും മതക്കാരോ മതേതരക്കാരോ തങ്ങളുടെ വിശ്വാസാചാരങ്ങളും സംസ്കാരവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അതാണ് ഫാഷിസം. ഹിന്ദുത്വക്കാര്‍ സ്വത്വം ഉയര്‍ത്തിപ്പിടിച്ചതു കൊണ്ടല്ല, സ്വന്തം സ്വത്വത്തെ ജനാധിപത്യ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണത് ഫാഷിസമായത്. അപ്രകാരം, ഇസ്ലാമിന്‍െറ സ്വത്വത്തെ ഇന്ത്യയുടെമേല്‍ കെട്ടിയേല്‍പിക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും കൂട്ടായ്മകള്‍ ഇന്ത്യയിലുണ്ടെങ്കില്‍ അതും ഫാഷിസംതന്നെ. പക്ഷേ, ഉണ്ടോയെന്ന് കാരശ്ശേരി പറഞ്ഞുതരണം.

ന്യൂനപക്ഷസമുദായത്തിന്‍െറ ഭൂമികയില്‍നിന്ന് ഭൂരിപക്ഷത്തെ സുഖിപ്പിക്കുന്ന വരികള്‍ കാച്ചിയാലേ തങ്ങളുടെ മതേതരത്വ പ്രതിബദ്ധത തെളിയിക്കപ്പെടൂയെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ഥത്തില്‍ അപകടകാരികള്‍. സത്യവും നീതിയും നന്മയും ആരില്‍ കണ്ടാലും അത് തുറന്നുപറയുന്നവര്‍ മാനവികതയുടെ കാവല്‍ക്കാരാണ്. അവര്‍ക്ക് വംശനാശം സംഭവിക്കാതിരിക്കട്ടെ.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നേരിടുന്ന ഭീഷണി

Posted: 05 May 2015 07:10 PM PDT

Image: 

യു.എസ് പ്രസിഡന്‍റ്, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ അമേരിക്കന്‍ സര്‍ക്കാറിലെ അത്യുന്നതര്‍ക്ക് നയപരമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട യു.എന്‍ കമീഷന്‍ ഓണ്‍ ഇന്‍റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം അഥവാ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ച കമീഷന്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്ന അഫ്ഗാനിസ്താന്‍, ക്യൂബ, റഷ്യ തുടങ്ങിയ 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത് നരേന്ദ്ര മോദി സര്‍ക്കാറിന് രസിച്ചിട്ടില്ല. എന്നാല്‍, പൂര്‍ണവിധേയത്വത്തോളം വളര്‍ന്ന ബന്ധമാണ് അമേരിക്കയുമായി ഇന്ത്യക്കുള്ളത് എന്നതുകൊണ്ട് വളരെ മൃദുവായി പ്രതികരിക്കാനേ സാധിച്ചിട്ടുള്ളൂ. റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി വെളിപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, യു.എസ് സംഘടനയുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങളെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതുകൊണ്ടാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പക്ഷേ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യവും ശരിയുമായ വിവരം യു.എസ് കമീഷന്‍ ശേഖരിച്ചിട്ടുണ്ടെന്നേ അഞ്ചു പേജുവരുന്ന ഇന്ത്യയെക്കുറിച്ച പരാമര്‍ശങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ആര്‍ക്കും തോന്നൂ. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം മോദിസര്‍ക്കാര്‍ വന്നതില്‍ പിന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ മറച്ചുവെക്കാനാവാത്തവിധം പ്രകടവും കനത്തതുമാണ്. മുസ്ലിം, ക്രിസ്ത്യന്‍ സമുദായക്കാരെ നിര്‍ബന്ധപൂര്‍വം ഹിന്ദുത്വത്തില്‍ ചേര്‍ക്കുന്ന ഘര്‍ വാപസിയും ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ നേരെ നടന്ന ആക്രമണങ്ങളും സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തരം തൊടുത്തുവിടുന്ന ന്യൂനപക്ഷ വിരോധ പ്രസ്താവനകളും യു.എസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് ഇന്ത്യന്‍ സാമൂഹികഘടന മനസ്സിലാക്കാത്തതിന്‍െറ കുഴപ്പമാണെന്ന് പറയാന്‍ പറ്റില്ലല്ളോ. ഇത്തരം ചെയ്തികളും മൊഴികളുമാകട്ടെ, നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നേതാക്കളും ഭരണപക്ഷ വക്താക്കളും തള്ളിപ്പറയുന്നുമില്ല. 2002ല്‍ ഗുജറാത്തില്‍നടന്ന മുസ്ലിംവിരുദ്ധ കലാപത്തില്‍ മോദി പങ്കാളിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നതായി യു.എസ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുമുണ്ട്. തന്മൂലം 2005ല്‍ മോദിക്ക് അമേരിക്കയിലേക്ക് പ്രവേശാനുമതി സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് നിഷേധിച്ച കാര്യവും റിപ്പോര്‍ട്ടില്‍ അനുസ്മരിക്കുന്നു. ഇക്കാരണംപറഞ്ഞ് ‘വിസ നിഷേധിക്കപ്പെട്ട ഒരേയൊരു വ്യക്തിയാണ് മോദി’ എന്നുകൂടിയുണ്ട് റിപ്പോര്‍ട്ടില്‍.

ഇവ്വിധമൊരു റിപ്പോര്‍ട്ട് ഊഷ്മളമായ ഇന്ത്യ-യു.എസ് ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും എന്നുകരുതാന്‍ സാഹചര്യമില്ല. തത്ത്വദീക്ഷയെക്കാളും നീതിബോധത്തെക്കാളും തീവ്രമാണ് സാമ്രാജ്യത്വ, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ എന്നതുതന്നെ കാരണം. അതേയവസരത്തില്‍ മോദി സര്‍ക്കാര്‍ പരമാവധി ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ പ്രതിച്ഛായക്കും വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധങ്ങള്‍ക്കും ദോഷംചെയ്യുമെന്ന വസ്തുത കാണാതിരുന്നുകൂടാ. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനാവശ്യമായ സംവാദങ്ങള്‍ ആ രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധത്തിന്‍െറ അജണ്ടയില്‍ വരേണ്ടതുണ്ടെന്ന്, റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാറിനെ ഉണര്‍ത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വിദ്വേഷ പ്രചാരണം നടത്തുന്ന മത-രാഷ്ട്രീയ നേതാക്കളെ താക്കീത് ചെയ്യാന്‍ യു.എസ് ഭരണകൂടം ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും റിപ്പോര്‍ട്ടാവശ്യപ്പെടുന്നുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണെന്ന് തന്‍െറ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം സ്വദേശത്ത് പ്രതികരിച്ച പ്രസിഡന്‍റ് ബറാക് ഒബാമ പക്ഷേ, ഇന്ത്യയിലെ മതസ്പര്‍ധ അതിന്‍െറ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നു എന്നു കൂട്ടിച്ചേര്‍ത്തത് ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. നരേന്ദ്ര മോദി വികസന തല്‍പരനും കോര്‍പറേറ്റ് സൗഹൃദ നിലപാടുകാരനുമാണെന്ന് തെളിയിക്കാന്‍ എത്രതന്നെ ശ്രമിച്ചാലും തന്‍െറ മാതൃപ്രസ്ഥാനത്തിന്‍െറ കടുത്ത പരമത അസഹിഷ്ണുതയും വിദ്വേഷ തത്ത്വശാസ്ത്രവും തള്ളിപ്പറയാന്‍ അദ്ദേഹത്തിന് കഴിയാത്തിടത്തോളം കാലം മതസ്വാതന്ത്ര്യത്തെക്കുറിച്ച സര്‍ക്കാറിന്‍െറ അവകാശവാദങ്ങളെ ലോകം മുഖവിലക്കെടുക്കാന്‍ പോവുന്നില്ല. തീവ്ര ഹിന്ദുത്വവാദികളായ ബി.ജെ.പി മന്ത്രിമാരില്‍നിന്നും പാര്‍ലമെന്‍റംഗങ്ങളില്‍നിന്നും ദിനേന പുറത്തുവരുന്ന വിദ്വേഷംവമിക്കുന്ന ആക്രോശങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി തയാറില്ളെന്നത് ലോകം ശ്രദ്ധിക്കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിഞ്ഞേ തീരൂ. എന്തിനേറെ, ‘സാനിയ മിര്‍സയുടെ വിജയത്തെക്കുറിച്ചും ആരുടെയെങ്കിലും പിറന്നാളിനെക്കുറിച്ചും മറ്റും തുരുതുരെ ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി ലവ് ജിഹാദ്, ഘര്‍ വാപസി, ചര്‍ച്ച് ആക്രമണംപോലെ ന്യൂനപക്ഷങ്ങള്‍ക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളില്‍ നിശ്ശബ്ദത പുലര്‍ത്തുന്നതില്‍ ശരികേടുണ്ട്’ എന്ന് അരുണ്‍ ഷൂരിയെപ്പോലുള്ള കടുത്ത ന്യൂനപക്ഷ വിരോധിയും ബി.ജെ.പിയുടെ മുന്‍ കാബിനറ്റ് മന്ത്രിയുമായ ഒരാള്‍ ചൂണ്ടിക്കാട്ടേണ്ടിവരുന്നുവെങ്കില്‍ സംഗതികള്‍ നേരായ ദിശയിലല്ല നീങ്ങുന്നതെന്ന് മനസ്സിലാക്കുന്നത് മോദിക്ക് നല്ലത്.

രൂപേഷിന്‍െറ അറസ്റ്റില്‍ ദുരൂഹത

Posted: 05 May 2015 06:30 PM PDT

Image: 

കോയമ്പത്തൂര്‍: രൂപേഷിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ മാവോവാദി സംഘത്തിന്‍െറ അറസ്റ്റില്‍ ദുരൂഹത ഉയരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരക്ക് കോയമ്പത്തൂര്‍ പീളമേട് ക്യൂബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിനുശേഷം കോടതിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് വാനില്‍ കയറ്റി പോകവെ രൂപേഷ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സംശയത്തിന് കാരണമായത്. കീഴടങ്ങിയതല്ളെന്നും ആന്ധ്ര പൊലീസ് തട്ടിക്കൊണ്ടു വന്നതാണെന്നുമാണ് രൂപേഷ് അറിയിച്ചത്. അതിനിടെ,  അഞ്ചംഗ മാവോവാദി സംഘത്തെ ജൂണ്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട് കോയമ്പത്തൂര്‍ സി.ജെ.എം കോടതി ഉത്തരവിട്ടു. പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.

കോയമ്പത്തൂരിനടുത്ത കറുമത്തംപട്ടിയിലെ അണ്ണൂര്‍ റോഡിലെ ബേക്കറിയില്‍ ചായ കുടിക്കവെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഘത്തെ ചായക്കടയിലേക്ക് കയറ്റിവിട്ട്  പൊലീസ് കസ്റ്റഡിയിലെടുക്കുന്നതായ ആസൂത്രിത നാടകം നടത്തിയതാണോയെന്ന സംശയമാണ് ഉയരുന്നത്. രൂപേഷും കൂട്ടരും വാഹനത്തിലാണോ കറുമത്തംപട്ടിയിലത്തെിപ്പെട്ടതെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല.  
ചോദ്യം ചെയ്ത വേളയില്‍ നിരാഹാര സമരത്തിലായിരുന്നുവെന്നും ഈ നിലയിലാണ് കോടതിയില്‍ ഹാജരാക്കുന്നതെന്നും രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമഘട്ടത്തിലെ പോരാട്ടം തുടരുമെന്നും സംഘാംഗങ്ങള്‍ വിളിച്ചുപറഞ്ഞു. ‘മാവോയിസം ജയിക്കട്ടെ, മാവോയിസം സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് സംഘം പൊലീസ് വാനില്‍ കയറിയത്. രൂപേഷിനെയും സംഘത്തെയും മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് പരമാവധി അകറ്റാന്‍ പൊലീസ് ശ്രദ്ധിച്ചിരുന്നു. ക്യൂബ്രാഞ്ച് പൊലീസ് ഓഫിസില്‍നിന്ന് പ്രതികളെ വിളിച്ചിറക്കി കൊണ്ടുവന്നത് പൊലീസ് വലയത്തിലായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് രൂപേഷിനും സംഘത്തിനും വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. ആന്ധ്രയിലെ വിന്ധ്യയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് രൂപേഷ് കോടതിയിലും പറഞ്ഞു.

അതിനിടെ കാല്‍മുട്ടിന്‍െറ ചികിത്സക്ക് കോയമ്പത്തൂരിലത്തെിയപ്പോള്‍ പൊലീസ് തട്ടിക്കൊണ്ടു വരികയായിരുന്നുവെന്ന രൂപേഷിന്‍െറ ഭാര്യ ഷൈന പറഞ്ഞത് പൊലീസിന്‍െറ നടപടിയെ ന്യായീകരിക്കുന്നതാണ്. പീളമേട് ഭാഗത്താണ് പ്രമുഖ സ്വകാര്യ ആശുപത്രികളുള്ളത്. സംഘത്തിന്‍െറ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാതിരുന്നതും ഈ പശ്ചാത്തലത്തിലാണെന്ന് അഭിപ്രായമുണ്ട്. ഒരാഴ്ചയായി ആന്ധ്രപൊലീസ് രൂപേഷിനെയും സംഘത്തെയും പിന്തുടരുകയായിരുന്നു. പ്രതികള്‍ ചായ ആവശ്യപ്പെട്ട ഉടനെയാണ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തതെന്ന് ചായക്കട ഉടമ സദാശിവം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെയാണ് തട്ടിക്കൊണ്ടുപോകലായി പ്രതികള്‍ ചിത്രീകരിക്കുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു. ക്യൂബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് പുറത്തുനിന്ന് മരുന്ന് വാങ്ങിക്കൊണ്ടുപോയിരുന്നു. രൂപേഷിന് അള്‍സറിന്‍െറ അസുഖം ഉണ്ടായിരുന്നതായി പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മധുര സ്വദേശിയായ കണ്ണന്‍, ഗുഡല്ലൂര്‍ വീരമണി, പത്തനംതിട്ട അനൂപ് തുടങ്ങിയവരാണ് രൂപേഷ്-ഷൈന ദമ്പതികള്‍ക്കൊപ്പം അറസ്റ്റിലായത്. വളരെ ക്ഷീണിതരായിരുന്നു ഇവര്‍. വൈദ്യ പരിശോധനക്കുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്യായമായ സംഘം ചേരല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം രൂപേഷിന്‍െറയും സംഘത്തിന്‍െറയും പേരില്‍ കോയമ്പത്തൂര്‍ ക്യൂബ്രാഞ്ച് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
 

അവസാന ഓവറില്‍ മുംബൈ

Posted: 05 May 2015 12:45 PM PDT

Image: 
Subtitle: 
ഹര്‍ഭജന്‍ കളിയിലെ താരം

മുംബൈ: കീറോണ്‍ പൊള്ളാര്‍ഡ് എന്ന വെസ്റ്റിന്‍ഡീസുകാരന്‍ 14 പന്തില്‍ നേടിയ 26 റണ്‍സും അമ്പാട്ടി റായുഡു എന്ന ഇന്ത്യക്കാരന്‍ 40 പന്തില്‍ നേടിയ 49 റണ്‍സും ചേര്‍ന്ന് മുംബൈക്ക് സമ്മാനിച്ചത് ജീവശ്വാസമാകുന്ന ജയം. സ്വന്തം മണ്ണില്‍ നടന്ന പോരാട്ടത്തില്‍ അവസാന ഓവര്‍ വരെ നീണ്ട പിരിമുറുക്കത്തിനൊടുവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ അഞ്ചു വിക്കറ്റ് ജയമാണ് മുംബൈ സ്വന്തമാക്കിയത്.

ഒമ്പത് മത്സരങ്ങളില്‍നിന്ന് അഞ്ചു തോല്‍വികളുമായി ഏഴാം സ്ഥാനത്ത് കിടന്ന അവര്‍ക്ക് ഈ ജയം നല്‍കിയത് നാലാം സ്ഥാനം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മുന്നോട്ടുവച്ച 153 റണ്‍സ് ലക്ഷ്യം 19.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. ഇടക്ക് മഴ എത്തിയതോടെ മത്സരം അല്‍പം നീണ്ടിരുന്നു. എന്നാല്‍, മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (37) റായുഡുവും പൊള്ളാര്‍ഡും വിജയതീരത്തേക്ക് സുരക്ഷിതമായി അവരെ അടുപ്പിച്ചു.

അവസാന ഓവറുകളില്‍ കൂറ്റനടികളുമായി കളം നിറഞ്ഞ പൊള്ളാര്‍ഡും വിക്കറ്റ് വീഴ്ചയിലും ഇന്നിങ്സിന് താങ്ങായ റായുഡുവും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സാണ് ചേര്‍ത്തത്.  നേരത്തെ, 44 പന്തില്‍ 57 റണ്‍സ് നേടിയ യുവ്രാജ് സിങ്ങിന്‍െറ പ്രകടനത്തിലാണ് ഡല്‍ഹി മെച്ചപ്പെട്ട സ്കോര്‍ കണ്ടത്തെിയത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് യുവരാജ് ഫിഫ്റ്റിയിലേക്ക് കുതിച്ചത്. ഡല്‍ഹിയുടെ ശ്രേയസ് അയ്യരുടെയും(19) കേദാര്‍ ജാദവിന്‍െറയും(16) വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജനാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റ് വീശാന്‍ തീരുമാനിച്ച ഡല്‍ഹിക്ക് ആദ്യപന്തില്‍തന്നെ ലസിത് മലിംഗ തിരിച്ചടി നല്‍കി. ഓപണര്‍ മായങ്ക് അഗര്‍വാളിനെ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്‍െറ കൈകളിലത്തെിച്ചായിരുന്നു മലിംഗയുടെ തുടക്കം. ക്യാപ്റ്റന്‍ പോള്‍ ഡുമിനി രണ്ട് സിക്സും മൂന്ന് ഫോറുമായി മിന്നി നോക്കിയെങ്കിലും 28 റണ്‍സെടുത്ത് സുചിതിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പിന്നീടായിരുന്നു യുവ്രാജിന്‍െറ പ്രകടനം. കോടികള്‍ വിലകൊടുത്ത് ഡല്‍ഹി സ്വന്തമാക്കിയ ഈ വമ്പനടിക്കാരന്‍ അവസാന ഓവറുകള്‍ വരെ കാത്തിരിക്കേണ്ടിവന്നു തന്‍െറ പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന ഷോട്ടുകള്‍ പുറത്തെടുക്കാന്‍. ഫിഫ്റ്റി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മലിംഗയാണ് യുവരാജിനെ മടക്കിയത്.  
 

മേല്‍ത്തട്ട് പരിധി 10.5 ലക്ഷമാക്കാന്‍ ശിപാര്‍ശ

Posted: 05 May 2015 12:22 PM PDT

Image: 
Subtitle: 
ഒ.ബി.സി സംവരണ ക്വാട്ട നികത്തുന്നതിന് മാനദണ്ഡങ്ങള്‍ ഇളവുചെയ്യണം

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ (ഒ.ബി.സി) പെട്ടവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനപരിധി ആറുലക്ഷത്തില്‍നിന്ന് 10.50 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് ദേശീയ പിന്നാക്കവിഭാഗ കമീഷന്‍ കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
വിദ്യാലയ പ്രവേശത്തിലും കേന്ദ്രസര്‍ക്കാര്‍ ജോലികളിലും ഒ.ബി.സി വിഭാഗക്കാരുടെ സംവരണ ക്വാട്ട നികത്തുന്നതിന് യോഗ്യതാ മാനദണ്ഡങ്ങള്‍ ഇളവുചെയ്യണമെന്നും ജസ്റ്റിസ് വി. ഈശ്വരപ്പ ചെയര്‍മാനായ കമീഷന്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

കമീഷന്‍ ശിപാര്‍ശ അതേപടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമല്ല. അതേസമയം, മേല്‍ത്തട്ടുപരിധി ഉയര്‍ത്തേണ്ട സമയം അതിക്രമിച്ച സൂചനയാണ് ശിപാര്‍ശ. ബിഹാറിലും മറ്റും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വൈകാതെ നടക്കാനിരിക്കെ, കമീഷന്‍ റിപ്പോര്‍ട്ട് തീര്‍ത്തും അവഗണിക്കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാറിന് മുന്നിലുണ്ട്.

ഗ്രാമപ്രദേശങ്ങളില്‍ വരുമാനപരിധി ഒമ്പതുലക്ഷവും നഗരമേഖലകളില്‍ 12 ലക്ഷവുമാക്കണമെന്നാണ് കഴിഞ്ഞതവണ കമീഷന്‍ ശിപാര്‍ശ ചെയ്തത്. അന്നത്തെ യു.പി.എ സര്‍ക്കാര്‍ പക്ഷേ, മേല്‍ത്തട്ടു വരുമാനപരിധി നാലരലക്ഷത്തില്‍നിന്ന് ആറുലക്ഷമാക്കി ഉയര്‍ത്തുകയാണുണ്ടായത്.
ക്രീമിലെയര്‍ വരുമാനപരിധി ഉയര്‍ത്താന്‍ ഉദ്ദേശമില്ളെന്ന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.
ക്രീമിലെയര്‍: ജെയിംസ് കമ്മിറ്റിക്ക്  നോട്ടീസ്
പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശത്തിന് ക്രീമിലെയര്‍ ബാധകമാക്കിയ ജെയിംസ് കമ്മിറ്റിയുടെ നടപടി ചോദ്യംചെയ്ത ഹരജി തള്ളിയ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പാലക്കാട് കരുണാ മെഡിക്കല്‍ കോളജും വിദ്യാര്‍ഥികളും നല്‍കിയ ഹരജിയെ തുടര്‍ന്ന് ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ജെയിംസ് കമ്മിറ്റിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കോളജിന്‍െറ പ്രോസ്പെക്ടസ് പ്രകാരം 40 ശതമാനം മാര്‍ക്ക് ലഭിച്ച ആറു വിദ്യാര്‍ഥികളെ ജെയിംസ് കമ്മിറ്റി പുറത്താക്കിയിരുന്നു. 

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 40 ശതമാനം മാര്‍ക്കിന് പുറമെ, രക്ഷിതാവിന്‍െറ വരുമാനം ആറു ലക്ഷം കവിയരുതെന്ന നിബന്ധനയും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ പുറത്താക്കിയത്. ആറു ലക്ഷം എന്ന വ്യവസ്ഥ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മാത്രമാണ് ബാധകമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.  ഈ വാദമാണ് ഹൈകോടതി തള്ളിയത്.

ബാഴ്‌സ x ഗ്വാര്‍ഡിയോള

Posted: 05 May 2015 11:59 AM PDT

Image: 
Subtitle: 
ബാഴ്സ-ബയേണ്‍ പോരാട്ടം •കളി ബാഴ്സലോണയുടെ തട്ടകമായ നൗകാംപില്‍ •റോബന്‍ കളിക്കില്ല

നൗക്യാംപ്: യൂറോപ്യന്‍ ക്ളബ് ഫുട്ബാള്‍ കിരീടപ്പോരാട്ടത്തിന് ടിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാം ടീമാകാനുള്ള ഏറ്റുമുട്ടലിന് ബുധനാഴ്ച സ്പെയിനിലെ കാറ്റലോണിയ ദേശത്തെ നൗക്യാംപില്‍ ആരംഭം കുറിക്കും. ഒരു വശത്ത് മുറിവേറ്റ സിംഹത്തിന്‍െറ പ്രതികാരദാഹവുമായി ആതിഥേയരായ ബാഴ്സലോണ കളംനിറയുമ്പോള്‍ മറുപകുതിയില്‍ ആധിപത്യത്തിന്‍െറ പഴയ വിജയഗാഥകളെ ചേര്‍ത്തുപിടിച്ച് ജര്‍മന്‍ ഫുട്ബാളിന്‍െറ സ്വന്തം ബയേണ്‍ മ്യൂണിക്. ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയുടെ ആദ്യപാദത്തിന് ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 12.15 ഓടെയാണ് നൗക്യാംപില്‍ പന്തുരുളുക.

ഒരു നാണക്കേടിന്‍െറ ഓര്‍മയുമായി
കൃത്യം രണ്ടു സീസണുകള്‍ക്ക് മുമ്പാണ്, ഇതേ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ വേദി. ആദ്യപാദത്തിന്‍െറ പോരാട്ടഭൂമി അങ്ങ് ജര്‍മനിയിലെ ബയേണ്‍ ആയിരുന്നു എന്നതുമാത്രം വ്യത്യാസം. ഫുട്ബാള്‍ ലോകത്തിന് മുഴുവന്‍ ഞെട്ടല്‍ സമ്മാനിച്ച ഒരു ഫലവുമായാണ് അന്ന് ബാഴ്സ^ബയേണ്‍ സെമി പോരാട്ടം നൗക്യാംപിലെ രണ്ടാം പാദത്തില്‍ അവസാന വിസില്‍ മുഴങ്ങിയത്. 7^0 എന്ന അഗ്രഗേറ്റ് സ്കോറില്‍ സ്പാനിഷ് വമ്പന്‍ ബാഴ്സലോണയുടെ തോല്‍വി. ബയേണിന്‍െറ തട്ടകമായ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ 4^0ത്തിനായിരുന്നു ബാഴ്സ തോല്‍വി ഏറ്റുവാങ്ങിയത്. എവേ മത്സരത്തില്‍ ബാഴ്സ ഏറ്റുവാങ്ങിയ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന്. തിരികെ സ്വന്തം തട്ടകത്തില്‍ വന്നിട്ടും കളിയുടെ തലവരമാറ്റാന്‍ കറ്റാലന്‍ പടക്കായില്ല. അവിടെ തോല്‍വി 3-0ത്തിന്. ലോകത്തെ ഏറ്റവും മികച്ച ടീമിനെ തകര്‍ത്തെറിഞ്ഞ അന്നത്തെക്കുതിപ്പില്‍ കിരീടം നേടിക്കൊണ്ടാണ് ബയേണ്‍ അടങ്ങിയത്.

നാലു വര്‍ഷത്തെ വിജയകരമായ പരിശീലനപദവി വിട്ട് പെപ് ഗാര്‍ഡിയോള ബാഴ്സ വിട്ടതിനുശേഷമുള്ള ആദ്യ സീസണ്‍ ആയിരുന്നു അത്. തൊട്ടടുത്ത സീസണില്‍ അതേ ഗാര്‍ഡിയോള പരിശീലകനാകാന്‍ ചെന്നത്തെിയതും ബയേണിലേക്ക്. ബുധനാഴ്ച മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം ആദ്യമായി, തന്നെ കളിക്കാരനായും കോച്ചായും വളര്‍ത്തി വലുതാക്കിയ ബാഴ്സയുടെ മണ്ണിലേക്ക് ഗാര്‍ഡിയോള തിരിച്ചത്തെുന്നത് ശത്രുപക്ഷത്ത്, ബയേണിന് തന്ത്രങ്ങള്‍ ഓതിക്കൊടുത്തുകൊണ്ടാണ്. അവിടെക്കാത്തിരിക്കുന്നത് പ്രതികാരംവീട്ടാന്‍ കച്ചകെട്ടിയൊരുങ്ങിനില്‍ക്കുന്ന ലൂയിസ് എന്‍റികും പിള്ളേരുമാണ്.

പഴയ വിജയങ്ങളുടെ ചരിത്രത്തില്‍ ബയേണ്‍ ഒരുപടി മുന്നില്‍ നില്‍ക്കുമ്പോള്‍തന്നെ ലയണല്‍ മെസ്സി^നെയ്മര്‍^സുവാരസ് ത്രയം നേതൃത്വം നല്‍കുന്ന മുന്നേറ്റം രണ്ടും കല്‍പിച്ചാണ്. തന്‍െറ പഴയ ടീമിനെ എങ്ങനെ മുറിവേല്‍പിക്കണമെന്ന് ഒരു പരിധിവരെ ഗാര്‍ഡിയോളക്ക് അറിയാമെങ്കിലും അദ്ദേഹത്തിന്‍െറ സഹതാരംകൂടിയായിരുന്ന എന്‍റികിന്‍െറ ശിക്ഷണത്തില്‍ വീണ്ടും ലോകത്തെ മികച്ചവരുടെ നിരയായി നില്‍ക്കുകയാണ് ബാഴ്സ. അതേസമയം, ബാഴ്സ ബയേണിനോട് ജയംപിടിച്ച ഒരേയൊരു അവസരത്തില്‍ ഗാര്‍ഡിയോളയായിരുന്നു പരിശീലകക്കുപ്പായത്തിലുണ്ടായിരുന്നത്.

പരിക്ക് മുറിവേല്‍പിച്ച് ബയേണ്‍; സൂപ്പര്‍ ഫോമില്‍ ബാഴ്സ
ഏറ്റവും ഒടുവില്‍ നേരിട്ടുകണ്ട 2013 സെമിയുടെ ഇരുപാദങ്ങളിലും ബാഴ്സയെ മുറിവേല്‍പിച്ച് ഗോള്‍ നേടിയ വെറ്ററന്‍ താരം ആര്യന്‍ റോബന്‍െറ അഭാവം തന്നെയാണ് ബയേണ്‍ മ്യൂണിക്കിന് തലവേദനയാകുന്ന ഒരു ഘടകം. തുടര്‍ച്ചയായ മൂന്നാം സീസണിലും ബുണ്ടസ്ലിഗ കിരീടം സ്വന്തമാക്കിയതിന്‍െറ ആഹ്ളാദത്തിനിടയില്‍ ജര്‍മന്‍ കപ്പ് സെമിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് തോറ്റതിന്‍െറ ക്ഷീണം ബയേണിനുണ്ട്. പരിക്കുകാരണം ഏറെനാള്‍ പുറത്തിരുന്നശേഷം ആ മത്സരത്തിലൂടെ തിരിച്ചത്തെിയ റോബന്‍, വീണ്ടും പരിക്കേറ്റ് തിരിച്ചുകയറിയതിനും ആ ദിനം വേദിയായി. റോബനെ കൂടാതെ ഫ്രാങ്ക് റിബറിയുടെ  കാര്യവും സംശയത്തിലാണ്. മൂക്കിന് പരിക്കേറ്റ ലെവന്‍ഡോവ്സ്കി

ഇറങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. യാവി മാര്‍ട്ടിനസ് കളിക്കാന്‍ സാധ്യതയുണ്ടെന്നത് ബയേണ്‍ നിരയില്‍ ആശ്വാസം പകരുന്നുണ്ട്.  
തുടര്‍ച്ചയായ നാലാം സെമി കളിക്കുന്ന ബയേണ്‍  ഇത്തവണ ക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ പിന്തള്ളി മുന്നേറിയതും സംഭവബഹുലമായ രണ്ട് പാദങ്ങളിലൂടെയാണ്. പോര്‍ട്ടോയുടെ മണ്ണില്‍ 3^1ന് തോല്‍വി ഏറ്റുവാങ്ങിയ ബയേണ്‍, അലയന്‍സ് അരീനയില്‍ 6^1 തിരിച്ചടിച്ചാണ് അവസാന നാലില്‍ ഒന്നായത്. നേരെമറിച്ച്, ബാഴ്സയാകട്ടെ കരുത്തരായ പാരിസ് സെന്‍റ് ജര്‍മെയ്നെതിരെ ഇരുപാദത്തിലും വ്യക്തമായ മേധാവിത്വത്തോടെ ജയിച്ചുകയറി. ആദ്യപാദത്തില്‍ 3^1നും രണ്ടാം പാദത്തില്‍ 2^0ത്തിനും ജയം. കൂടാതെ, ലാ ലിഗയില്‍ കിരീടപ്പോരാട്ടത്തില്‍ ഒന്നാമതുള്ള ബാഴ്സ തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ 20 ഗോളുകള്‍ എതിര്‍വലയില്‍ വര്‍ഷിച്ച അവര്‍ ഒന്നുപോലും തിരികെ വാങ്ങിയിട്ടില്ല. മെസ്സിയുടെയും നെയ്മറിന്‍െറയും സുവാരസിന്‍െറയും ഫോം തന്നെയാണ് ബാഴ്സയെ മുന്നില്‍നിര്‍ത്തുന്നത്. സീസണില്‍ ഇതുവരെയായി 108 ഗോളുകള്‍ അടിച്ച് റെക്കോഡുമായാണ് ബാഴ്സ ത്രയം മുന്നേറുന്നത്.

കോണ്‍ഗ്രസിന്‍െറ ഉറപ്പ്; ജെ.ഡി.യു നേതൃത്വം മെരുങ്ങി

Posted: 05 May 2015 11:56 AM PDT

Image: 
Subtitle: 
തല്‍കാലം യു.ഡി.എഫില്‍ നില്‍ക്കും; ഉപസമിതി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉടന്‍

തിരുവനന്തപുരം: ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഉറപ്പിനുമുന്നില്‍ ജെ.ഡി.യു നേതൃത്വം മെരുങ്ങി. ജനതാദള്‍-യു തല്‍കാലം യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കും. എം.പി. വീരേന്ദ്രകുമാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കുംകൂട്ടായും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് വീരേന്ദ്രകുമാറിന് ഏറ്റ തോല്‍വിയെപ്പറ്റി അന്വേഷിച്ച യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് ഉടന്‍ വാങ്ങി തുടര്‍നടപടി സ്വീകരിക്കാമെന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തോല്‍വിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കോഴിക്കോട് നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി ചൊവ്വാഴ്ച തലസ്ഥാനത്ത് മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരുമായി വീരേന്ദ്രകുമാര്‍ വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി. വന്നകാലം മുതല്‍ മുന്നണിമര്യാദ പാലിച്ച തങ്ങളെ പൂര്‍ണമായി അവഗണിക്കുകയായിരുന്നെന്ന പരാതി  നേതാക്കളെ അദ്ദേഹം അറിയിച്ചു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും  നീതികാട്ടിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ നിഷേധിച്ചു. ഇടതുമുന്നണിക്ക് മാത്രം ജയിക്കാന്‍ കഴിയുന്ന സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നീതികേടുകാട്ടി. ഇടതുമുന്നണി വിട്ടപ്പോള്‍ വടകര സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയമര്യാദയുടെ പേരില്‍ അന്ന് വേണ്ടെന്ന് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും  നല്‍കിയില്ല. പകരം പാലക്കാട് നിര്‍ബന്ധിപ്പിച്ച് മത്സരിപ്പിച്ച് അപമാനിച്ചെന്നും  വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിവേണമെന്ന നിലപാടില്‍ ഉറച്ചുനിന്ന വീരേന്ദ്രകുമാര്‍ യു.ഡി.എഫ് നിയമിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നപരാതികള്‍ കേട്ട ചെന്നിത്തലയും സുധീരനും  പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന്  ഉറപ്പുനല്‍കി. വീരേന്ദ്രകുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ചെന്നിത്തലയും സുധീരനും വ്യക്തമാക്കി.  

രാവിലെ ഒമ്പതോടെ മന്ത്രി രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്‍െറ വസതിയിലും 12.45ന് കെ.പി.സി.സി ആസ്ഥാനത്ത് സുധീരനുമായും നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍വീതം നീണ്ടു. ഇതിനുശേഷം രാത്രി ഏഴോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ കെ.പി.സി.സി ആസ്ഥാനത്ത് ഒന്നിച്ചിരുന്നാണ് ജെ.ഡി.യു ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയത് സമവായ നിര്‍ദേശത്തിന് രൂപംനല്‍കിയത്. തുടര്‍ന്ന് നാല് നേതാക്കളും ക്ളിഫ്ഹൗസിലത്തെി മുന്‍നിശ്ചയപ്രകാരം അവിടെയത്തെിയ വീരേന്ദ്രകുമാറുമായും മറ്റ് ജെ.ഡി.യു നേതാക്കളുമായും ആശയവിനിമയം നടത്തി.

പാലക്കാട് ഉപസമിതി റിപ്പോര്‍ട്ട് ഒമ്പതിന് സമര്‍പ്പിക്കുമെന്ന് സമിതിക്ക് നേതൃത്വംവഹിക്കുന്ന പി.പി. തങ്കച്ചന്‍ നല്‍കിയ ഉറപ്പ് ദള്‍ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. യു.ഡി.എഫ് സംഘടനാ സംവിധാനത്തില്‍ അര്‍ഹമായ പങ്കാളിത്തം വേണമെന്ന ദളിന്‍െറ ആവശ്യം കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് നടപ്പാക്കും. തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് മാന്യമായ പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുനല്‍കി. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമായത്.യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ ദിവസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായും സന്തോഷത്തോടെയാണ് മടങ്ങുന്നതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

ഐ.എ.എസ് ദമ്പതിമാര്‍ കേഴുന്നു, ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കൂ

Posted: 05 May 2015 11:47 AM PDT

Image: 

ന്യൂഡല്‍ഹി: പങ്കാളിക്കൊപ്പം ജീവിക്കാന്‍ സര്‍ക്കാറിന്‍െറ കനിവു കാത്ത് ഒരു പറ്റം ഐ.എ.എസ് ഓഫിസര്‍മാര്‍. മസൂറിയിലെ പരിശീലനകാലത്ത് പ്രണയബദ്ധരായി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച പത്തിലേറെ ഐ.എ.എസുകാരാണ്, പങ്കാളിക്കൊപ്പം ഒരേ കേഡറില്‍ നിയമനം നല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

സാധാരണഗതിയില്‍, പരിശീലനാനന്തരം നിയോഗിക്കപ്പെടുന്ന സംസ്ഥാനത്തു തന്നെ ഒൗദ്യോഗിക ജീവിതം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. ദമ്പതിമാരായ ഐ.എ.എസുകാരെ ഇങ്ങനെ രണ്ടു സംസ്ഥാനങ്ങളിലായി വിന്യസിക്കുന്നതോടെ ഒന്നിച്ചുള്ള ജീവിതം പിന്നെ റിട്ടയര്‍മെന്‍റിനുശേഷം എന്നതാണ് അവസ്ഥ. ഇത് മറികടക്കാന്‍ തങ്ങളെ ഒരേ സംസ്ഥാനത്തുതന്നെ നിയോഗിക്കണമെന്നാണ് ഇത്തരം ദമ്പതിമാരുടെ ആവശ്യം. 

2010^2014 ബാച്ചിലെ ഏഴ് പുരുഷ ഓഫിസര്‍മാരും ആറ് വനിതാ ഐ.എ.എസുകാരുമാണ് ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്രഭരണ പ്രദേശത്തേക്ക് നിയോഗിക്കപ്പെട്ട മേധ രൂപം, ഭര്‍ത്താവ് നിയമിക്കപ്പെട്ട ഉത്തര്‍പ്രദേശ് കേഡറിലേക്കാണ് മാറ്റം ആവശ്യപ്പെട്ടത്. അതേസമയം, ഇത്തരം അപേക്ഷകളില്‍ ഭൂരിഭാഗവും അനുവദിക്കാറുണ്ടെങ്കിലും കുറച്ചുപേര്‍ക്കെങ്കിലും വെവ്വേറെ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കേണ്ടി വരുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഏറെയുള്ള ഛത്തിസ്ഗഢ് പോലുള്ള സംസ്ഥാനങ്ങള്‍, തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട യുവ ഉദ്യോഗസ്ഥരെ വിട്ടുനല്‍കാന്‍ തയാറാകാറില്ല.

ഭര്‍ത്താവിന്‍െറ കേഡറായ മധ്യപ്രദേശിലേക്ക് മാറ്റം ആവശ്യപ്പെട്ട ഉദ്യോഗസ്ഥയോട്, ഭര്‍ത്താവിന് വേണമെങ്കില്‍ ഛത്തിസ്ഗഢിലേക്ക് മാറാമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ അധികാരമെന്നതിനാല്‍ അവരുടെ കനിവ് കാത്ത് കഴിയുകയാണ് ഈ ഐ.എ.എസ് ദമ്പതിമാര്‍.
 

ഗസ്സ ആക്രമണം: യുദ്ധക്കുറ്റം സമ്മതിച്ച് ഇസ്രായേല്‍ സൈനികര്‍

Posted: 05 May 2015 11:28 AM PDT

Image: 
Subtitle: 
സൈനികരുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പ്രമുഖ സന്നദ്ധ സംഘടന പുറത്തുവിട്ടു

തെല്‍ അവീവ്: കഴിഞ്ഞ വര്‍ഷം ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനിടെ വ്യാപകമായി യുദ്ധക്കുറ്റം നടത്തിയിരുന്നതായി ഇസ്രായേല്‍ സൈനികരുടെ കുറ്റസമ്മതം. ‘ബ്രേക്കിങ് ദി സൈലന്‍സ്’ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സൈനികര്‍ സ്വയം കുറ്റമേറ്റുപറയുന്നത്. ആക്രമണങ്ങളില്‍ 2,200 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഉന്നതതലത്തില്‍ നിന്ന് താഴത്തേട്ടിലേക്കു നല്‍കിയ നിര്‍ദേശങ്ങളാണ് ഏറ്റവും ഭീകരമായിരുന്നത്. ‘ഗസ്സക്കുള്ളിലെ എന്തും ഭീഷണിയാണ്. ആ ഭൂമി ഒരു മനുഷ്യന്‍ പോലുമില്ലാത്ത വിധം സമ്പൂര്‍ണമായി വന്ധീകരിക്കപ്പെടണം. ആക്രമണത്തിനിടെ  ‘ഞാന്‍ കീഴടങ്ങുന്നു’വെന്ന് പറഞ്ഞ് ആരെങ്കിലും വെള്ളത്തൂവാല ഉയര്‍ത്തിക്കാണിച്ചാല്‍ പോലും വെടിവെച്ചുകൊല്ലാന്‍ അനുവാദമുണ്ട്’- അധികൃതര്‍ നല്‍കിയ നിര്‍ദേശം ഇതായിരുന്നെന്ന് കാലാള്‍പടയിലെ ഒരു സൈനികന്‍ പറയുന്നു.
ഒരു ശബ്ബത്തിന്‍െറ ദിനത്തില്‍ ഗസ്സയില്‍ നിരീക്ഷണത്തിന് എത്തിയ ടാങ്കിനു സമീപമത്തെി വൃദ്ധന്‍ കരുണ തേടി കരഞ്ഞുപറഞ്ഞിട്ടും നട്ടുച്ച സമയത്ത് നിര്‍ദയം കൊലപ്പെടുത്തിയതിന്‍െറ കരളലിയിക്കുന്ന കഥയാണ് മറ്റൊരു സൈനികന്‍ പങ്കുവെക്കുന്നത്. ഉന്നം പിഴച്ച് പാതി കൊണ്ട വെടിയുമായി വേദനകൊണ്ടു പുളഞ്ഞ വൃദ്ധനെ രക്ഷപ്പെടുത്താനോ പ്രാഥമിക ചികിത്സ നല്‍കാനോ ശ്രമിക്കുന്നതിനു പകരം കവചിത ബുള്‍ഡോസര്‍ എത്തി മണ്‍കൂന കോരിയിട്ട്  ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. മുതിര്‍ന്നവര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വെടിവെച്ചുകൊന്നെന്ന ഒഴുക്കന്‍ മറുപടി നല്‍കി രക്ഷപ്പെടുകയും ചെയ്തു.
ഡി9 എന്ന കവചിത ബുള്‍ഡോസര്‍ ഉപയോഗിച്ച് സിവിലിയന്മാര്‍ താമസിച്ച വീടുകള്‍ വ്യാപകമായി നിരപ്പാക്കിയതിന്‍െറ വിവരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഗസ്സയില്‍ കടന്ന ടാങ്കുകള്‍ എതിരാളികളില്ളെന്നറിഞ്ഞിട്ടും പലപ്പോഴും വെറുതെ ആക്രമണം നടത്തുകയായിരുന്നെന്നും വീടുകള്‍ക്കുനേരെ മുന്നറിയിപ്പെന്നോണം വെടിയുതിര്‍ത്ത ശേഷം നിരത്തലായിരുന്നു പതിവെന്നുമാണ് സൈനികരുടെ മൊഴി. പലപ്പോഴും വീടുകള്‍ക്കകത്തുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പോലും അവസരം നല്‍കിയിരുന്നില്ല.
‘ബ്രേക്കിങ് ദി സൈലന്‍സ്’ സംഘടന 60 ഓളം സൈനികരില്‍നിന്നാണ് മൊഴികളെടുത്തത്. ഗസ്സയില്‍ 50 ദിവസം നീണ്ട ആക്രമണങ്ങളില്‍ മരിച്ചവരില്‍ മഹാഭൂരിപക്ഷവും സിവിലിയന്മാരായിരുന്നു. ഇവരെ ബോധപൂര്‍വം കൊലപ്പെടുത്താന്‍ ഉന്നതതലത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതായാണ് മൊഴികള്‍ സൂചിപ്പിക്കുന്നത്. വ്യാപക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സൈനികരുടെ ഭാഗത്തുനിന്ന് പരിധിവിടല്‍ ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഫലസ്തീന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുദ്ധക്കുറ്റ വിചാരണയുടെ സാധ്യതകള്‍ തേടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP