നേപ്പാള്‍ ഭൂകമ്പം: മരണം 6,621; ഇനി ആരും രക്ഷപ്പെടാനിടയില്ലെന്ന് സര്‍ക്കാര്‍ Madhyamam News Feeds | ![]() |
- നേപ്പാള്‍ ഭൂകമ്പം: മരണം 6,621; ഇനി ആരും രക്ഷപ്പെടാനിടയില്ലെന്ന് സര്‍ക്കാര്‍
- മോഗ കൂട്ടമാനഭംഗം: ദൈവ വിധിയാണെന്ന് പഞ്ചാബ് മന്ത്രി
- ഇബ്രാഹിംകുഞ്ഞിനെതിരെ പ്രാഥമിക അന്വേഷണം വേണ്ടെന്ന് ചെന്നിത്തല
- രാഹുലിനെ ഭ്രാന്തനോടും മോദിയെ കൃഷ്ണനോടും ഉപമിച്ച് സാക്ഷി മഹാരാജ്
- വ്യവസായിക്കൊപ്പം ഉല്ലാസയാത്ര: ഡി.സി.സി സെക്രട്ടറിയോട് വിശദീകരണം തേടി
- വെള്ളക്കെട്ട്: തിരുവനന്തപുരത്ത് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു
- വെടിക്കെട്ടുമായി സഞ്ജു; നാടകാന്ത്യം മുംബൈ
- കശ്മീരില്‍ പാക് പതാകയുമായി വീണ്ടും ഹുര്‍റിയത് റാലി
- മോദി സര്‍ക്കാറിനെതിരെ അരുണ്‍ ഷൂരി
- ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കെന്ന് റിപ്പോര്‍ട്ട്
- പിതാവിന്‍െറ പാദമുദ്രകളില്‍ ബിന്‍ നായിഫിന് ഇത് ചരിത്രനിയോഗം
- തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടും ^യെച്ചൂരി
നേപ്പാള്‍ ഭൂകമ്പം: മരണം 6,621; ഇനി ആരും രക്ഷപ്പെടാനിടയില്ലെന്ന് സര്‍ക്കാര്‍ Posted: 02 May 2015 12:31 AM PDT Image: ![]() കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലെ മരണ സംഖ്യ 6,621 ആയി. ദുരന്തം നടന്നിട്ട് ഇപ്പോള്‍ ഒരാഴ്ച പിന്നിടുന്നു, ഇനിയും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്നും ആരും രക്ഷപ്പെടാനിടയില്ലെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പ്രസാദ് ദാകല്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്കാവും വിധം രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും 14,023 പേര്‍ക്കാണ് പരിക്കേറ്റതെന്നും മന്ത്രാലയം വ്യക്തമാക്കി. 80 വര്‍ഷത്തിന് ശേഷമാണ് നേപ്പാളില്‍ ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാള്‍ പൂര്‍ണമായി തകര്‍ന്നു. അയല്‍രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലുമായി നൂറിലേറെ പേര്‍ മരണപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങളും വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ രണ്ടായിരം കോടി രൂപ വേണ്ടിവരുമെന്ന് നേപ്പാള്‍ ധനമന്ത്രി റാം ശരണ്‍ മഹത് പറഞ്ഞു. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള പറഞ്ഞിരുന്നു. 20 ലേറെ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് പരിശീലനം ലഭിച്ച നായ്ക്കളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നത്. |
മോഗ കൂട്ടമാനഭംഗം: ദൈവ വിധിയാണെന്ന് പഞ്ചാബ് മന്ത്രി Posted: 02 May 2015 12:29 AM PDT Image: ![]() ചണ്ഡീഗഡ്: പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. സംഭവം ദൈവത്തിന്‍െറ വിധിയാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിങ് രഖ്റാമി പ്രസ്താവിച്ചത്. ദൈവവിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. കാറുകളും വിമാനങ്ങളും വരെ അപകടത്തില്‍ പെടുന്നു. ഇതെല്ലാം ദൈവത്തിന് വിട്ടിരിക്കുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു. 13കാരി മരണപ്പെട്ട സംഭവം രാജ്യത്ത് വന്‍ പ്രതിഷേധം സൃഷ്ടിക്കുന്നതിനിടെയാണ് സംസ്ഥാന മന്ത്രിയുടെ പ്രസ്താവന. സംഭവം കോടതിക്ക് പുറത്തുവെച്ച് തീര്‍പ്പാക്കണമെന്ന് അകാലിദള്‍ പാര്‍ട്ടിയുടെ മോഗ എം.എല്‍.എ ജോഗീന്ദര്‍പാല്‍ ജെയിന്‍ വ്യക്തമാക്കി. ഇരു കക്ഷികള്‍ക്കും തൃപ്തികരമാവുന്ന തരത്തില്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു എം.എല്‍.എയുടെ അഭിപ്രായം. അതേസമയം പാര്‍ട്ടി അഭിഭാഷകന്‍ ഇതൊരു അപകടം മാത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് പണം ആവശ്യമില്ളെന്നും പ്രതികളെ ശിക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍െറ മകന്‍െറ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിയുടേതാണ് ബസ്. ഇതാണ് പ്രതികളെ പിടികൂടാന്‍ പൊലിസ് വൈകിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. അകാലി ദള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭവം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍. ബസ് കമ്പനി അടച്ചുപൂട്ടണമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്തെ റെയില്‍ ഗതാഗതം ഉപരോധിക്കുകയാണ്. പഞ്ചാബ് തലസ്ഥാനമായ ചണ്ഡീഗഢിന് 150 കിലോമീറ്റര്‍ അകലെ മോഗ^ ബട്ടിന്‍ഡ ദേശീയപാതയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. 38 കാരിയായ യുവതിയും ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ മകളും ബസില്‍ കയറിയപ്പോള്‍ മുതല്‍ ബസിലുണ്ടായിരുന്ന യുവാക്കളും ജീവനക്കാരും ശല്യപ്പെടുത്തുകയായിരുന്നു. ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ബസിന്‍െറ വേഗതകൂട്ടി. നിവൃത്തിയില്ലാതെ ഇരുവരും പുറത്തേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍ തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഗയില്‍നിന്ന് ബാഗപുരാനയിലേക്ക് പോകുകയായിരുന്ന യുവതിയോടൊപ്പം 10 വയസുകാരനായ മകനുമുണ്ടായിരുന്നു.
|
ഇബ്രാഹിംകുഞ്ഞിനെതിരെ പ്രാഥമിക അന്വേഷണം വേണ്ടെന്ന് ചെന്നിത്തല Posted: 01 May 2015 09:57 PM PDT Image: ![]() ആലുവ: ഗണേഷ് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ക്വിക്ക് ഇര്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടിന്‍്റെ ആവശ്യമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഗണേഷ് കുമാര്‍ ലോകായുക്തയിലാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ലോകായുക്ത അനേഷിക്കട്ടെയെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു. |
രാഹുലിനെ ഭ്രാന്തനോടും മോദിയെ കൃഷ്ണനോടും ഉപമിച്ച് സാക്ഷി മഹാരാജ് Posted: 01 May 2015 09:47 PM PDT Image: ![]() ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. രാഹുല്‍ ഗാന്ധിയെ ഭ്രാന്തനോട് ഉപമിച്ചാണ് മഹാരാജിന്‍െറ പുതിയ പ്രസ്താവന. മനസ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുലിനെ കാണുമ്പോള്‍ ഭ്രാന്തനാണെന്ന് തോന്നുന്നതായും മഹാരാജ് പരിഹസിച്ചു. രാഹുലിന് ഭ്രാന്താണ്. രാഷ്ട്രീയത്തിന്‍െറ എ.ബി.സി.ഡി പോലും അദ്ദേഹത്തിന് അറിയില്ല. കര്‍ഷകരുമായി സംസാരിക്കുന്ന രാഹുല്‍ ഗോതമ്പും ചോളവും തിരിച്ചറിയാനാവാത്ത വ്യക്തിയാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനെ പോലെയാണെന്ന് സാക്ഷി മഹാരാജ് പുകഴ്ത്തി. നേപ്പാളിലെ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍.ഡി.എ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോദി പ്രതികരിച്ചത്. ദ്രൗപതിക്കു സഹായം വേണ്ടി വന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. നേപ്പാളിന്‍െറ കാര്യത്തില്‍ മോദി ചെയ്തത് ഇതാണെന്നും മഹാരാജ് അവകാശപ്പെടുന്നു. നേപ്പാളിലെ ഭൂകമ്പത്തിനു കാരണം രാഹുലിന്‍െറ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന മഹാരാജിന്‍െറ പ്രസ്താവന വിവാദമായിരുന്നു. രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ബീഫ് കഴിക്കുന്ന രാഹുല്‍ ദേഹശുദ്ധി വരുത്താതെ പുണ്യസ്ഥലം സന്ദര്‍ശിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും മഹാരാജ് ആരോപിച്ചിരുന്നു. |
വ്യവസായിക്കൊപ്പം ഉല്ലാസയാത്ര: ഡി.സി.സി സെക്രട്ടറിയോട് വിശദീകരണം തേടി Posted: 01 May 2015 09:28 PM PDT Image: ![]() പാലക്കാട്: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡി.സി.സി സെക്രട്ടറി പി.ബാലഗോപാലിനെതിരെ കെ.പി.സി.സി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. സംഭവത്തില്‍ കെ.പി.സി.സി ബാലഗോപാലിനോട് വിശദീകരണം തേടി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സംഘടനാ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി തമ്പാനൂര്‍ രവിയാണ് ബാലഗോപാലിന് നോട്ടീസ് നല്‍കിയത്. വിവാദ വ്യവസായിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഗോവയില്‍ ഉല്ലാസയാത്ര നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം.പി വീരേന്ദ്രകുമാറിന്‍റെ തോല്‍വി അന്വേഷിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലും ബാലഗോപാലിനെതിരെ നടപടി എടുക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. |
വെള്ളക്കെട്ട്: തിരുവനന്തപുരത്ത് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു Posted: 01 May 2015 08:15 PM PDT Image: ![]() തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ വേണ്ടി തിരുവനന്തപുരത്തെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. പഴവങ്ങാടി ക്ഷേത്രത്തിന് മുമ്പിലെ ബുക്ക് സ്റ്റാള്‍ അടക്കമുള്ള കൈയ്യേറ്റങ്ങളാണ് നീക്കം ചെയ്തത്. രാവിലെ അഞ്ചു മണിയോടെ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്‍െറ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉണ്ടായില്ല. തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ രാജ ഭരണകാലത്ത് നിര്‍മിച്ച കനാല്‍ പുനഃസ്ഥാപിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഒരു മാസം മുമ്പേ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. |
വെടിക്കെട്ടുമായി സഞ്ജു; നാടകാന്ത്യം മുംബൈ Posted: 01 May 2015 07:59 PM PDT Image: ![]() മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മലയാളിതാരം സഞ്ജു സാസംണ്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനും രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാനായില്ല. മുംബൈ ഉയര്‍ത്തിയ 188 റണ്‍സെ ന്ന സ്കോറിനെ പിന്തുടര്‍ന്ന രാജസ്ഥാന്‍ എട്ടു റണ്‍സകലെ വീണു. വ്യക്തിഗത സ്കോര്‍ 76 റണ്‍സെ ടുത്തു നില്‍ക്കേ സഞ്ജു സാംസണ്‍ പുറത്താവുകയായിരുന്നു. ഈ സമയത്ത് രാജസ്ഥാന് വേണ്ടത് 14 പന്തില്‍ നിന്നും 27 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 179 റണ്‍സെടുക്കാനെ രാജസ്ഥാന് കഴിഞ്ഞുള്ളു. 46 പന്തില്‍ നിന്ന് മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍െറ ഇന്നിങ്സ്. അജങ്ക്യ രഹാനെ (16), സ്റ്റീവ് സ്മിത്ത് (26) ഷെയ്ന്‍ വാട്സണ്‍ (28) എന്നിവരായിരുന്നു രാജസ്ഥാന്‍െറ മറ്റു സ്കോറര്‍മാര്‍. 27പന്തില്‍ നിന്നും 53 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്‍െറ മികവിലാണ് മുംബൈ ഇന്ത്യന്‍സ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. സിമ്മണ്‍സ് (38), പാര്‍ത്ഥിവ് പട്ടേല്‍ (23), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (27), കിരണ്‍ പൊള്ളാര്‍ഡ് (24) എന്നിവരും മുംബൈക്കായി മികച്ച കളി പുറത്തെടുത്തിരുന്നു. |
കശ്മീരില്‍ പാക് പതാകയുമായി വീണ്ടും ഹുര്‍റിയത് റാലി Posted: 01 May 2015 06:51 PM PDT Image: ![]() ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന്‍ പതാകയുമായി ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്ദ് അലി ഷാ ഗീലാനിയുടെ നേതൃത്വത്തില്‍ റാലി. തെക്കന്‍ കശ്മീരിലെ ത്രാല്‍ താഴ്വരയില്‍ നടന്ന യോഗത്തിലാണ് ഗിലാനിക്ക് പിന്നാലെ ഒരു സംഘം പാക് പതാകയും പിടിച്ച് റാലി നടത്തിയത്. റാലിയില്‍ പങ്കെടുത്തവര്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അമര്‍നാഥ് തീര്‍ഥാടന യാത്രയുടെ സമയം 15 മുതല്‍ 30 ദിവസം വരെയായി വെട്ടിച്ചുരുക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ഗിലാനി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സേന കാശ്മീരില്‍ നിന്ന് പിന്‍മാറണം. മുഫ്തി മുഹമ്മദ് സയ്ദ് പാവ മുഖ്യമന്ത്രിയാണ്. കശ്മീര്‍ വിരുദ്ധ അജന്‍ഡയാണ് മുഫ്തി സര്‍ക്കാര്‍ അദ്ദേഹം നടപ്പിലാക്കുന്നതെന്നും ഗീലാനി ആരോപിച്ചു. ഏപ്രില്‍ 15ന് ഗീലാനിയും സംഘവും പാക് പതാകയുമായി റാലി നടത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. അതേസമയം, റാലി നടത്തിയ സാഹചര്യത്തില്‍ കശ്മീര്‍ സര്‍ക്കാറില്‍ പങ്കാളിയായ ബി.ജെ.പിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രംഗത്തെത്തി. കശ്മീരില്‍ പാക് പതാകയുമായി റാലി നടക്കുമ്പോള്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ് മുംബൈയില്‍ സിനിമാ താരങ്ങളുടെ നടുവിലായിരുന്നെന്ന് ഒമര്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. |
മോദി സര്‍ക്കാറിനെതിരെ അരുണ്‍ ഷൂരി Posted: 01 May 2015 10:51 AM PDT Image: ![]() ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ഷൂരി. വളരെ മോശപ്പെട്ട രീതിയിലാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്ന് ഷൂരി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള തീവ്ര വലതുപക്ഷ ആക്രമണങ്ങള്‍ക്കുനേരെ മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ഷൂരി കുറ്റപ്പെടുത്തി. ഹെഡ് ലൈന്‍സ് ടുഡേയില്‍ കരണ്‍ ഥാപറിന് അനുവദിച്ച അഭിമുഖത്തിലാണ് വാജ്പേയി മന്ത്രിസഭയിലെ ഓഹരി വിറ്റഴിക്കല്‍^വാര്‍ത്താവിനിമയ^ഐ.ടി മന്ത്രിയായിരുന്ന അരുണ്‍ ഷൂരി ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ചത്. മോദി, അമിത്ഷാ, അരുണ്‍ ജെയ്റ്റ് ലി എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടായി എന്നും അത് പത്തിലേക്ക് കടക്കും എന്നുമൊക്കെയുള്ളത് അവകാശവാദം മാത്രമാണ്. വാര്‍ത്തകളില്‍ ഇടം നേടാനുള്ള വിദ്യകളാണ് ഇത്തരം പ്രസ്താവനകകള്‍. മോദിയുടെ ഭരണത്തിന് ദിശ തെറ്റിയിരിക്കുന്നു. നയങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം വാര്‍ത്തകളില്‍ ഇടം നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പാട് കഷ്ണങ്ങളാക്കിയ ഒരു വലിയ ചിത്രം ശരിയായി ചേര്‍ത്തുവെക്കാനറിയാതെ നില്‍ക്കുന്ന, ലക്ഷ്യമില്ലാത്ത അവസ്ഥയാണ് സര്‍ക്കാറിന്‍േറത് ^ഷൂരി വിമര്‍ശിച്ചു. ബറാക് ഒബാമയുടെ സന്ദര്‍ശന സമയത്ത് തന്‍െറ പേര് ആലേഖനം ചെയ്ത സ്യൂട്ട് മോദി ധരിച്ചതിനെയും ഷൂരി വിമര്‍ശിച്ചു. ഒരു വലിയ തെറ്റായിരുന്നു അത്. ആ സ്യൂട്ട് വാങ്ങി ധരിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായി െല്ലന്നും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ ഷൂരി പറഞ്ഞു. |
ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കെന്ന് റിപ്പോര്‍ട്ട് Posted: 01 May 2015 03:33 AM PDT Image: ![]() ബാഗ്ദാദ്: ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്) തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രണത്തില്‍ പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ 'ദി ഗാര്‍ഡിയനാ'ണ് ബാഗ്ദാദിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഗ്ദാദി മുസിലിലെ രഹസ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ ചികിത്സയിലാണെന്നും ഗാര്‍ഡിയന്‍ പറയുന്നു. സ്വയം പ്രഖ്യാപിത ഖലീഫയായ ബാഗ്ദാദിക്ക് ഒന്നര മാസത്തോളമായി പരിക്കേറ്റിട്ടെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ബാഗ്ദാദിക്ക് ഇനി ഐ.എസിനെ നയിക്കാന്‍ കഴിയില്ല എന്ന് തീവ്രവാദ ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായും ഗാര്‍ഡിയന്‍ ഡോട്കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അബൂബക്കര്‍ ബാഗ്ദാദി യു.എസിന്‍െറ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് യു.എസ് തന്നെ രംഗത്തുവരികയായിരുന്നു. ആക്രമണം നടത്തിയത് സ്ഥിരീകരിച്ച യു.എസ് പരിക്ക് പറ്റിയവരെ പറ്റി അറിയി െല്ലന്നും വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 18നാണ് പ്രസ്തുത ആക്രമണം നടന്നത്. |
പിതാവിന്‍െറ പാദമുദ്രകളില്‍ ബിന്‍ നായിഫിന് ഇത് ചരിത്രനിയോഗം Posted: 01 May 2015 01:37 AM PDT Image: ![]() റിയാദ്: രാജ്യത്തിന്‍െറ കിരീടാവകാശിയും ശക്തനായ ഭരണാധിപവാഗ്ദാനവുമായി സൗദിക്ക് അകത്തും പുറത്തും നിറഞ്ഞു നിന്ന അമീര്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസിന്‍െറ പുത്രന്‍ പിതാവിന്‍െറ കാലടി പിന്തുടര്‍ന്നാണ് ഒൗദ്യോഗികജീവിതത്തിന് തുടക്കം കുറിച്ചത്. ഭരണപാടവം പൈതൃകമായി ലഭിച്ച അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പിന്നിട്ട വഴികളിലെല്ലാം പിതാവിന്‍െറ മകന്‍ തന്നെ താനെന്നു തെളിയിച്ചു. ഒടുവില്‍ രണ്ടര വര്‍ഷം മുമ്പ് അന്തരിച്ച പിതാവ് അമീര്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ് കൈയേന്തിയ കിരീടാവകാശിസ്ഥാനവും ബിന്‍ നായിഫിനെ തേടിയത്തെുകയാണ്, പുതിയൊരു ചരിത്രനിയോഗവുമായി. രാജ്യസ്ഥാപകന്‍ അബ്ദുല്‍അസീസ് രാജാവിന്‍െറ സന്താനപരമ്പരകള്‍ വാണ രാജസ്ഥാനത്തിന്‍െറ കിരീടാവകാശം കുടുംബത്തിലെ പേരമക്കളുടെ രണ്ടാം തലമുറയിലേക്ക് ഏറ്റെടുക്കുകയാണ് പുതിയ സ്ഥാനലബ്ധിയിലൂടെ ബിന്‍ നായിഫ് രാജകുമാരന്‍. അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജ്യസുരക്ഷ രംഗത്ത് ദീര്‍ഘകാല സേവന പാരമ്പര്യവുമായി പിതാവിന്‍െറ പാത പിന്തുടര്‍ന്നാണ് രാജാവിന്‍െറ കിരീടാവകാശ പദവിയിലേക്കും ഉപപ്രധാനമന്ത്രി സ്ഥാനത്തേക്കും ചുവടുവെക്കുന്നത്. 1959 ആഗസ്റ്റ് 30ന് മുന്‍ കിരീടാവകാശി അമീര്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിന്‍െറയും അമീറ ജൗഹറ ബിന്‍ത് അബ്ദുല്‍ അസീസ് ബിന്‍ മുസാഇദ് ബിന്‍ ജലവിയുടെയും മകനായി ജിദ്ദയില്‍ ജനിച്ച അമീര്‍ മുഹമ്മദ് പ്രാഥമിക വിദ്യാഭ്യാസം തലസ്ഥാന നഗരിയിലാണ് പൂര്‍ത്തിയാക്കിയത്. അമേരിക്കയില്‍ ഉപരിപഠനം നടത്തിയ അമീര്‍ മുഹമ്മദ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും സൈനികകാര്യങ്ങളില്‍ വിവിധ കോഴ്സുകളും പൂര്‍ത്തിയാക്കിയാണ് രാഷ്ട്രീയ, ആഭ്യന്തരസുരക്ഷാരംഗത്തേക്ക് കടന്നുവന്നത്. 1999 മെയ് 13ന് ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള സഹമന്ത്രിയായി നിയമിക്കപ്പെട്ടു. ഇതേ പദവി മന്ത്രിസ്ഥാനത്തിന് തുല്യമായി ഉയര്‍ത്തി 2008 സെപ്റ്റംബറില്‍ സൗദി മന്ത്രിസഭ അമീര്‍ മുഹമ്മദിന്‍െറ സുരക്ഷാരംഗത്തെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കി. 2009 ആഗസ്റ്റ് 27ന് റമദാന്‍ ആദ്യവാരത്തില്‍ ജിദ്ദയില്‍ നടന്ന വധശ്രമത്തില്‍ നിന്ന് അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അത്ഭുദകരമായി രക്ഷപ്പെടുകയായിരുന്നു. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച അല്‍ഖാഇദ തീവ്രവാദ പട്ടികയിലെ പിടികിട്ടാപ്പുള്ളിയെ ജിദ്ദയിലെ സ്വന്തം വീട്ടില്‍ സ്വീകരിക്കാനും കീഴടങ്ങാനും അവസരമൊരുക്കിയ അമീര്‍ മുഹമ്മദിന്‍െറ മുന്നിലത്തെിയ തീവ്രവാദി മൊബൈല്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ചാവേറായി മാറുകയായിരുന്നു. രാജ്യസുരക്ഷക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ സന്നദ്ധനായ സുരക്ഷാമേധാവി ഇതോടെ ആഭ്യന്തര മന്ത്രി പദവിക്ക് യോഗ്യത തെളിയിച്ചു. 2012 നവംബര്‍ അഞ്ചിന് അബ്ദുല്ല രാജാവിന്‍െറ ഭരണകാലത്ത് കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന അമീര്‍ നായിഫിന്‍െറ നിര്യാണത്തത്തെുടര്‍ന്നാണ് അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ആഭ്യന്തരമന്ത്രിയായി നിയമിക്കപ്പെട്ടത്. അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തത്തെുടര്‍ന്ന് സ്ഥാനമേറ്റ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നടത്തിയ ആദ്യ മന്ത്രിസഭ അഴിച്ചുപണിയില്‍ 2015 ജനുവരി 23ന് രണ്ടാം കിരീടാവകാശിയായി അമീര്‍ മുഹമ്മദിനെ നിയമിച്ചു. അതേസമയം ആഭ്യന്തര മന്ത്രി പദവി സ്ഥാനവും അമീര്‍ മുഹമ്മദില്‍ തന്നെ നിക്ഷിപ്തമായിരുന്നു. തലസ്ഥാന നഗരിയില്‍ നടന്ന ഭീകരാക്രമണത്തെ ഒതുക്കിയും തീവ്രവാദ പ്രവണതകളെ മുളയിലേ നുള്ളിയും ഭീകരപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണതലത്തില്‍ ആഗോളശ്രദ്ധ നേടിയ മന്ത്രിപ്രമുഖനെന്ന മികവും അമീര്‍ മുഹമ്മദിന് അധികാരാരോഹണത്തിന് എന്നും തുണയായി. |
തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടും ^യെച്ചൂരി Posted: 01 May 2015 01:35 AM PDT Image: ![]() ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍െറ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് രാജ്യത്തെ വിവിധ പാര്‍ട്ടികളെ ഒന്നിപ്പിക്കും. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പ കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നും യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള ആദ്യ മേയ് ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ദിനത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും മാന്യതയോടെയും അന്തസോടെയും ജീവിക്കാന്‍ അവസരമുണ്ടാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment