കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി Madhyamam News Feeds | ![]() |
- കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി
- ചൈനയില്‍ വൃദ്ധസദനത്തില്‍ 38 പേര്‍ പൊള്ളലേറ്റു മരിച്ചു
- അച്ഛേ ദിന്‍, ഹാ ഹാ!
- കൂട്ടക്കുഴിമാടങ്ങളിലെ അഴുകിയ സത്യങ്ങള്‍
- രണ്ടായിരത്തി പതിനാലാനന്തര ഇന്ത്യയില്‍ അപമാനിതരാവാന്‍ പത്തു കാരണങ്ങള്‍
- കൊര്‍ദോവ മസ്ജിദ് കത്തീഡ്രലാക്കല്‍: വിവാദം കൊഴുക്കുന്നു
- അല്ല, ഉസാമ മരിക്കേണ്ടവന്‍ തന്നെയല്ലായിരുന്നോ?
- പൊലീസിന്‍െറ ക്രൂരതയില്‍ കാഴ്ച നഷ്ടപ്പെട്ടു; വേദനയില്‍ നീറി ഹാമിദ് ബട്ട്
- അഞ്ചാം കിരീടമുയര്‍ത്തി ചെല്‍സി
- കള്ളപ്പണം: രണ്ട് ഇന്ത്യക്കാരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിട്ടു
- അമ്പരപ്പിച്ച് മുംബൈ..!
- കട്ടപ്പുറത്തായ താരങ്ങള്‍...
- ആസ്ട്രേലിയന്‍ ഓപണ്‍: കിരീടം നിലനിര്‍ത്താനൊരുങ്ങി സൈന
- നല്ല ദിനം വന്നു; മോശം ദിനം അഴിമതിക്കാര്‍ക്ക് മാത്രം ^മോദി
- ഫ്രഞ്ച് ഓപണ്‍; ഷറപ്പോവ, നിഷികോരി, ബര്‍ഡിച് മുന്നോട്ട്
- ഏഴുപേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്‍െറയും വധശിക്ഷ തടഞ്ഞു
- മുംബൈ ചാമ്പ്യന്‍സ്
- യുവന്‍റസ് ഒരു പ്രതീക്ഷ കൂടിയാണ്
- സി.ബി.എസ്.ഇ: 82 ശതമാനം വിജയം; മലയാളിക്ക് ഒന്നാം റാങ്ക്
- മുരി എക്സ്പ്രസ് പാളംതെറ്റി: നാലു മരണം
- ഡല്‍ഹി ഗവര്‍ണര്‍ക്കെതിരെ ഹൈകോടതി
- വികസനം കാത്ത് വാമനപുരം സര്‍ക്കാര്‍ ആശുപത്രി
- ഉഷ്ണക്കാറ്റ്: ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു
കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി Posted: 25 May 2015 11:59 PM PDT Image: ![]() മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ നിന്നും പുറത്തായതിനു പിറകെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ളബ് പ്രസിഡന്‍റ് ഫ്ലോറന്‍റീന പെരസ് ആണ് ആഞ്ചലോട്ടിയെ പുറത്താക്കുന്ന കാര്യം അറിയിച്ചത്. ഏറെ പ്രയാസമുള്ള തീരുമാനമാണിതെന്നും എന്നാല്‍ റയല്‍ മാഡ്രിഡ് എപ്പോഴും വിജയത്തിനായി ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കളിക്കാര്‍ക്കും ആരാധകര്‍ക്കും അദ്ദേഹവുമായി അടുപ്പമുള്ള പോലെ തനിക്കുമുണ്ടെന്നും എന്നാല്‍ ക്ളബിന്‍െറ ആവശ്യങ്ങള്‍ വളരെ ഉയര്‍ന്നതാണെന്നും പെരസ് വ്യക്തമാക്കി. ആഞ്ചലോട്ടിയുടെ പിന്‍ഗാമിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. നാപ്പോളി ക്ളബിന്‍െറ സ്പാനിഷ് കോച്ച് റാഫേല്‍ റയല്‍ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്‍്റെ ആദ്യ പരിശീലക സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ളബ്ബ് ലോകകപ്പ് എന്നിവ ബെര്‍ണബ്യൂവിലെ ഷോകേസിലത്തെിക്കാന്‍ ആഞ്ചലോട്ടിക്കായിട്ടുണ്ട്. എന്നാല്‍ രണ്ടാം സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് കിരീടങ്ങളൊന്നും വരാഞതാണ് അദ്ദേഹത്തിന് വിനയായത്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്‍റസിനോട് തോറ്റ് പുറത്തായതും ലാ ലിഗായില്‍ രണ്ട് പോയന്‍റ് മാത്രം പിറകില്‍ നിത്യവൈരികളായ ബാഴ്സലോണ കിരീടം സ്വന്തമാക്കിയതുമാണ് അദ്ദേഹത്തിന് തിരിച്ചടിയായി. കിരീട വരള്‍ച്ച ഉണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ ക്ളബിലെ പ്രമുഖ കളിക്കാരുടെ പിന്തുണ ആഞ്ചലോട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിനെ തേടാന്‍ ക്ളബ് മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.
|
ചൈനയില്‍ വൃദ്ധസദനത്തില്‍ 38 പേര്‍ പൊള്ളലേറ്റു മരിച്ചു Posted: 25 May 2015 11:12 PM PDT Image: ![]() ബെയ്ജിംഗ്: മധ്യചൈനയില്‍ കെയര്‍ഹോമിലുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ പൊള്ളലേറ്റു മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. പിംഗ്ഡിംഗ്ഷാന്‍ പ്രവിശ്യയിലെ സ്വകാര്യ വൃദ്ധസദനത്തിലാണു തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു വൃദ്ധസദനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തന നടപടികളും തെരച്ചിലുകളും ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല |
Posted: 25 May 2015 09:31 PM PDT Image: ![]()
|
കൂട്ടക്കുഴിമാടങ്ങളിലെ അഴുകിയ സത്യങ്ങള്‍ Posted: 25 May 2015 09:27 PM PDT Image: ![]() ലോകത്തെ ഏറ്റവും ദുരിതംപിടിച്ച ജനതയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച മ്യാന്മറിലെ 13 ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരായ മൃഗീയ ചൂഷണത്തിന്‍െറ പുതിയ കഥയാണ് തായ്ലന്‍ഡിലും മലേഷ്യയിലും വെളിപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടക്കുഴിമാടങ്ങളില്‍നിന്നു പുറത്തുവരുന്നത്. മലേഷ്യയുടെ വടക്ക് തായ്ലന്‍ഡിനോട് അതിര്‍ത്തിപങ്കിടുന്ന പെര്‍ലിസിലെ പെദാങ് ബെസാറിലാണ് 139 കുഴിമാടങ്ങള്‍ കണ്ടത്തെിയതെന്നും റോഹിങ്ക്യന്‍, ബംഗ്ളാ അഭയാര്‍ഥികളെ പണത്തിനുവേണ്ടി അയല്‍രാജ്യങ്ങളിലേക്ക് കടത്തുന്ന മനുഷ്യക്കടത്തുകാരുടെ ക്യാമ്പുകള്‍ക്ക് അനുബന്ധമായാണ് ഈ കുഴിമാടങ്ങളുള്ളതെന്നും മലേഷ്യ പറയുന്നു. രണ്ടാഴ്ച മുമ്പ് തായ്ലന്‍ഡില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മലേഷ്യയില്‍ അത്തരം സാധ്യതകളില്ളെന്ന് അടച്ചുനിഷേധിച്ച അധികൃതര്‍ കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി സ്ഥിരീകരിച്ചത്. ഇവിടെനിന്ന് കുഴിച്ചെടുത്ത മൃതദേഹങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ച മലേഷ്യ ഇരകളുടെ വംശവും ദേശവും തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. അതേസമയം, കുഴിച്ചെടുത്ത മൃതശരീരങ്ങളെല്ലാം റോഹിങ്ക്യകളും ബംഗ്ളാദേശികളുമായ അഭയാര്‍ഥികളുടേതാണെന്ന് ദേശീയ, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. |
രണ്ടായിരത്തി പതിനാലാനന്തര ഇന്ത്യയില്‍ അപമാനിതരാവാന്‍ പത്തു കാരണങ്ങള്‍ Posted: 25 May 2015 01:04 PM PDT Image: ![]() പാര്‍ലമെന്‍റിലത്തെിയാല്‍ ഗുജറാത്ത് എന്ന മഹാരാജ്യത്തെ മഹാ സംഭവങ്ങളെക്കുറിച്ചാണ് മഹാനുഭാവന്‍ പറയുക. അവിടെ പാദുഷാ ആയി വാഴുംകാലം ചെയ്ത വീരപരാക്രമങ്ങള്‍ ഇന്ത്യയിലും നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കും. ലോക്സഭയുടെ മുക്കാലേ മുണ്ടാണി വരുന്ന കാവി ഭാഗക്കാര്‍ മേശയില്‍ കൊട്ടിയും ഘോര മുദ്രാവാക്യം കൊണ്ടും ആഘോഷമാക്കും. ആഗ്രയില്‍ പാട്ടപെറുക്കി ജീവിച്ചിരുന്ന പട്ടിണിപ്പാവങ്ങളെ ബി.പി.എല്‍ കാര്‍ഡും ആധാറും നല്‍കാമെന്ന് മോഹിപ്പിച്ച് മതംമാറ്റ ചടങ്ങിലേക്ക് ആട്ടിത്തെളിച്ചു. മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഢിലും രാജസ്ഥാനിലും മിഷനറിമാരെ ആട്ടിപ്പായിച്ചു. ക്രിസ്തുമസ് കാലത്ത് ചര്‍ച്ചുകളില്‍ നക്ഷത്രം തൂക്കുന്നതിനും സ്കൂളുകളില്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ വരുന്നതിനും വിലക്കേര്‍പ്പെടുത്തി. അലീഗഢില്‍ ക്രിസ്തുമാസ് ദിനത്തില്‍ പരസ്യ മതപരിവര്‍ത്തന കണ്‍വെന്‍ഷന്‍ നടത്തി ദൈവങ്ങളുടെ ശക്തി പരീക്ഷിക്കുമെന്ന് ഭീഷണി മുഴക്കി. പിന്നെ കുറെ നാള്‍ക്കു ശേഷം ഇതേ അലീഗഢിനടുത്തൊരു ഗ്രാമത്തില്‍ ചുട്ടുരുകുന്ന ഉത്തരേന്ത്യന്‍ വേനലില്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലവും നമസ്കരിക്കാന്‍ സൗകര്യവും നല്‍കിയ ആളെയുള്‍പ്പെടെ മതംമാറ്റ കേസില്‍ കുടുക്കി അറസ്റ്റു ചെയ്യാന്‍ ശ്രമം നടന്നു. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ അപമാനം കൊണ്ട് തല താഴ്ന്നുപോകാന്‍ ഇതിലേറെ എന്തുണ്ട്? |
കൊര്‍ദോവ മസ്ജിദ് കത്തീഡ്രലാക്കല്‍: വിവാദം കൊഴുക്കുന്നു Posted: 25 May 2015 12:15 PM PDT Image: ![]() Subtitle: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായും മസ്ജിദ് ഉടമസ്ഥാവകാശം മാറി കൊര്‍ദോവ: സ്പെയിനിലെ ചരിത്രപ്രധാനമായ കൊര്‍ദോവ മസ്ജിദ് കത്തീഡ്രലാക്കി മാറ്റിയ സംഭവം കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും പ്രധാന വിഷയമായതോടെ വിവാദം കത്തുന്നു. ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന കേന്ദ്രത്തെ ചരിത്രസ്മാരകമായി നിലനിര്‍ത്തുന്നതിനു പകരം സ്വഭാവം മാറ്റിയെടുത്ത് കത്തീഡ്രലാക്കിയത് ശരിയായില്ളെന്ന് പ്രദേശവാസികളും ടൂറിസ്റ്റുകളും ഒരുപോലെ പറയുന്നു. സ്പെയിനില്‍ ഇസ്ലാമിക ഭരണം നിലനിന്ന 785ലാണ് മസ്ജിദിന്‍െറ നിര്‍മാണം ആരംഭിക്കുന്നത്. വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയായ പള്ളി പിന്നീട് യൂറോപ്പിലെ അറിയപ്പെട്ട വൈജ്ഞാനിക ആസ്ഥാനമായി മാറി. കൊര്‍ദോവയുടെ ആധിപത്യം ക്രിസ്ത്യന്‍ ഭരണകൂടം തിരിച്ചുപിടിച്ച ശേഷം 1236ല്‍ മസ്ജിദിനു ചുറ്റും കത്തീഡ്രല്‍ പണിതപ്പോഴും പള്ളി അതേപടി നിലനിന്നു. കൊര്‍ദോവയിലെ ഇസ്ലാമിക ഭരണത്തിന്‍െറ ജീവിച്ചിരിക്കുന്ന സ്മാരകമെന്ന വിശേഷണത്തോടെ 1984ല്‍ യുനെസ്കോ പള്ളിക്ക് ലോക പൈതൃക പട്ടം നല്‍കി. 2010ലാണ് പേര് കൊര്‍ദോവ കത്തീഡ്രല്‍ എന്നു മാത്രമാക്കി മാറ്റിയത്. നാടിന്‍െറ ചരിത്രത്തെയാണ് അധികൃതര്‍ വികൃതമാക്കിയതെന്ന് പുതിയ നാമകരണത്തിനെതിരെ രംഗത്തുള്ള ലാ പ്ളാറ്റ്ഫോമ മെസ്കിറ്റ- കത്തീഡ്രല്‍ സംഘടന പറയുന്നു. മസ്ജിദിന്‍െറ ഉടമസ്ഥാവകാശം പ്രാദേശിക ഭരണകൂടത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് സംഘടനക്കു കീഴില്‍ നാലുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് അധികൃതര്‍ക്കു നല്‍കിയിര ുന്നു. മേയ് 24ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായും ഉടമസ്ഥാവകാശം മാറി. പ്രധാന സ്ഥാനാര്‍ഥികളൊക്കെയും മസ്ജിദ് കൈമാറണമെന്ന ആവശ്യം ഉന്നയിച്ചത് ശ്രദ്ധേയമായി. |
അല്ല, ഉസാമ മരിക്കേണ്ടവന്‍ തന്നെയല്ലായിരുന്നോ? Posted: 25 May 2015 12:06 PM PDT Image: ![]() Subtitle: ഉസാമ വിഷയത്തില്‍ സി.ഐ.എ ഇപ്പോഴും നിഗൂഢതകള്‍ തുടരുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്ക് കഴുത്തറുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി തുലനംചെയ്താല്‍ ഒരു പാവം വയോധികനായിരുന്നു ഉസാമ ബിന്‍ ലാദിനെന്നു തോന്നുന്നു. റമാദിയിലും പല്‍മീറയിലുമാണിപ്പോള്‍ കറുത്ത ബാനറുകളണിഞ്ഞ ഈ ആരാച്ചാര്‍മാരുടെ താണ്ഡവം. അതിനിടെയാണ്, ആ വയസ്സന്‍ ബിന്‍ലാദിന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് വലവീശിപ്പിടിക്കപ്പെട്ട് വീണ്ടുമത്തെുന്നത്. ഭാര്യയെ സ്നേഹിക്കുന്ന, തന്‍െറ അല്‍ഖാഇദ സാമ്രാജ്യം മകനു കൈമാറാന്‍ കൊതിക്കുന്ന, നോം ചോംസ്കിയെ -ഇംഗ്ളീഷ് വായിക്കാനറിയുമെങ്കില്‍- വായിക്കുന്ന ഒരാളായി. കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ് |
പൊലീസിന്‍െറ ക്രൂരതയില്‍ കാഴ്ച നഷ്ടപ്പെട്ടു; വേദനയില്‍ നീറി ഹാമിദ് ബട്ട് Posted: 25 May 2015 12:01 PM PDT Image: ![]() Subtitle: കശ്മീര്‍ പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശമുയരുന്നു ശ്രീനഗര്‍: ഇനിയൊരിക്കലും പഴയതുപോലെ ലോകത്തെ കാണാനാവില്ളെന്ന വേദനയിലാണ് 16കാരനായ ഹാമിദ് നസീര്‍ ബട്ട്. കശ്മീര്‍ പൊലീസുകാരുടെ പെല്ലറ്റ് ഗണ്ണില്‍നിന്നുള്ള വെടിയുണ്ടകള്‍ തുളഞ്ഞു കയറിയത് ഈ കൗമാരക്കാരന്‍െറ മുഖത്തും കണ്ണിലും മൂക്കിലുമായിരുന്നു. |
അഞ്ചാം കിരീടമുയര്‍ത്തി ചെല്‍സി Posted: 25 May 2015 11:40 AM PDT Image: ![]() ലണ്ടന്‍: അഞ്ചുവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഇംഗ്ളീഷ് ഫുട്ബാളിന്‍െറ കിരീടംവെച്ച രാജാക്കന്മാരായി അവരോധിക്കപ്പെട്ട സന്ധ്യയില്‍ ആഹ്ളാദവാനില്‍ പറന്നുനടക്കുകയായിരുന്നു നീലപ്പട. ഒരു ഇടവേളക്ക് ശേഷം തിരിച്ചത്തെി തന്‍െറ പ്രിയ ടീമിന് പ്രീമിയര്‍ ലീഗ് കിരീടവും സമ്മാനിച്ച് പടിയിറങ്ങിയ ദിദിയര്‍ ദ്രോഗ്ബയെന്ന അതികായനെ ചെല്‍സിയിലെ താരകങ്ങള്‍ നിലംതൊടീക്കാതെ ആഘോഷത്തില്‍ ആറാടിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കിരീടം തങ്ങള്‍ക്ക് സ്വന്തമായെന്ന് ഉറപ്പാക്കി അവസാന പോരാട്ടത്തിനിറങ്ങിയ ചെല്‍സി സണ്ടര്‍ലന്‍ഡിനെ 3^1 ന് മുട്ടുകുത്തിച്ച് സീസണിന് വീരോചിതമായി തിരശ്ശീലവീഴ്ത്തി. പിന്നീട് ആഘോഷം മാത്രമായിരുന്നു സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍. കിരീടവഴിയിലെ വലിയ ചാലക ശക്തിയായി വര്‍ത്തിച്ച ദ്രോഗ്ബയെ പ്രീമിയര്‍ ലീഗ് കിരീടത്തിന് മുകളിലെ ‘കിരീടം’ സ്വയം ജോസെ മൗറീന്യോയുടെ നേതൃത്വത്തില്‍ അണിയിച്ചതുള്‍പ്പെടെയുള്ള അവിസ്മരണീയ നിമിഷങ്ങള്‍ ആ സന്ധ്യയെ ധന്യമാക്കി. കിരീടധാരണത്തിന് പിന്നാലെ പടിഞ്ഞാറന്‍ ലണ്ടന്‍ വീഥികളെ കുളിരണിയിച്ച വിക്ടറി പരേഡും ചേര്‍ത്ത് രാജകീയമായിരുന്നു ചെല്‍സിയുടെ ആഘോഷം. അവസാന മത്സരത്തിനിടയില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോള്‍ സഹതാരങ്ങള്‍ ചുമലിലേറ്റി യാത്രയയപ്പ് നല്‍കിയ ദ്രോഗ്ബക്ക് ആരാധകരോട് അടുത്തുനിന്ന് വിടചൊല്ലാനുള്ള അവസരവുമായി ടീം പരേഡ്. ഇംഗ്ളണ്ടിലെ ചാമ്പ്യന്‍ ടീമായതിന്‍െറ ആഹ്ളാദം പങ്കുവെക്കുന്ന പാട്ടും ആരാധകര്‍ക്കായി ദ്രോഗ്ബ പാടി. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദം ഓരോ വാക്കിലും നിറച്ചാണ് ക്യാപ്റ്റന്‍ ജോണ്‍ ടെറി ആരാധകരോട് സംസാരിച്ചത്. അടുത്ത വര്‍ഷവും വിക്ടറി പരേഡിന് എത്താന്‍ തയാറായിക്കൊള്ളാനാണ് മൗറീന്യോ ആരാധകരോട് ആഹ്വാനം ചെയ്തത്. ടീം വിടുന്ന ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്കും വിടവാങ്ങല്‍ വാക്കുകള്‍കൊണ്ട് ആഘോഷത്തിന് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. |
കള്ളപ്പണം: രണ്ട് ഇന്ത്യക്കാരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിട്ടു Posted: 25 May 2015 11:37 AM PDT Image: ![]() ബാര്‍നെ: സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യന്‍ വംശജരുടെ സ്ത്രീകളുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ടു. സ്നേഹ് ലത സാഹ്നെ, സംഗീത സാഹ്നെ എന്നിവരാണ് കള്ളപ്പണം നിക്ഷേപിച്ചത്. ഇവരുടെ മറ്റു വിവരങ്ങള്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാതിരിക്കണമെങ്കില്‍ 30 ദിവസത്തിനകം ഫെഡറല്‍ അഡ്മിനിസ്ട്രേറ്റിവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ബാങ്ക് ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്കാരെ കൂടാതെ ബ്രിട്ടീഷ്, സ്പാനിഷ്, റഷ്യന്‍ പൗരന്മാരുടെ പേരുകളും ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അമേരിക്കക്കാരുടെയും ഇസ്രയേലികളുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 40 ഓളം പേരുകളാണ് ഇത്തരത്തില്‍ ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍, മുന്‍ എംപി അനു ടണ്ഡന്‍, മഹാരാഷ്ര്ട മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നീലേഷ്, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത എന്നിവരും അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വസന്ത് സാഠേയുടെ ചില കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ സ്വിസ് ബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു. |
Posted: 25 May 2015 11:34 AM PDT Image: ![]() മുംബൈ: ധോണിയെപ്പോലെ കൂളോ, കോഹ്ലിയെപ്പോലെ പരാക്രമമോ ഇല്ല. മാത്രമല്ല, ഒട്ടൊരു അലസനുമാണ്. പക്ഷേ, രണ്ടുപേരെയും കടത്തിവെട്ടി കപ്പില്‍ മുത്തമിടാന്‍ ഇക്കുറി രോഹിത് ശര്‍മക്ക് കഴിഞ്ഞത് വിമര്‍ശകരെയും ആരാധകരെയും തെല്ല് അമ്പരപ്പിച്ചുകൊണ്ടായിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ കളിച്ച ആദ്യത്തെ ആറ് മത്സരങ്ങളും എട്ട് നിലയില്‍ പൊട്ടിയ ടീം ഫൈനല്‍ റൗണ്ടില്‍പോലും എത്തില്ളെന്ന് കരുതിയിരുന്നിടത്തുനിന്നാണ് ജേതാക്കളായി നീലപ്പട തലയുയര്‍ത്തി നില്‍ക്കുന്നത്. അവസാനത്തെ പത്ത് മത്സരങ്ങളില്‍ ഒന്നില്‍മാത്രം പരാജയപ്പെട്ട ടീം ആദ്യ ക്വാളിഫയറിലും ഫൈനലിലും ചെന്നൈ സൂപ്പര്‍ കിങ്സിനെ അക്ഷരാര്‍ഥത്തില്‍ കശക്കിയെറിയുകയായിരുന്നു. രണ്ടാം വട്ടമാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ കിരീടം നേടുന്നത്. രണ്ട് വട്ടവും ക്യാപ്റ്റനായിരുന്നത് രോഹിത് ശര്‍മ. 2013ല്‍ പാതിവഴിയില്‍ കളി നിര്‍ത്തിയ കപ്പിത്താന് പകരക്കാരനായി ടീമിന്‍െറ അമരമേന്തിയാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്‍െറ ക്യാപ്റ്റനായത്. സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലോക കപ്പിന് പിന്നാലെ ഐ.പി.എല്‍ കിരീടവും കാഴ്ചവെച്ച് വിടവാങ്ങാന്‍ അവസരമൊരുക്കിയ മത്സരമായിരുന്നു 2013ലേത്. ഫോം മോശമായ റിക്കി പോണ്ടിങ് ക്യാപ്റ്റന്‍സ്ഥാനവും കളിയും മതിയാക്കിയപ്പോള്‍ ആ പദവിയിലേക്ക് ആകസ്മികമായി കയറിവന്ന രോഹിത് താന്‍ യോഗ്യനാണെന്ന് തെളിയിക്കുകയായിരുന്നു. ഇക്കുറി വീണ്ടും കപ്പ് നേടുമ്പോള്‍ മുംബൈയുടെ കോച്ചായി റിക്കി പോണ്ടിങ് ഉണ്ട്. ആദ്യത്തെ ആറ് കളികള്‍ തോറ്റപ്പോഴും തിരിച്ചുവരാന്‍ കഴിഞ്ഞത് പോണ്ടിങ്ങിന്‍െറ തന്ത്രങ്ങളിലൂടെയായിരുന്നുവെന്ന് രോഹിത് പറയുന്നു. പോണ്ടിങ്ങിന് പുറമേ, സചിന്‍ ടെണ്ടുല്‍ക്കറും അനില്‍ കുംബ്ളെയും ഉപദേഷ്ടാക്കളുടെ റോളിലും ജോണ്ടി റോഡ്സും ഷെയിന്‍ ബോണ്ടും റോബിന്‍ സിങ്ങും സഹകോച്ചുമാരുമായി നല്‍കിയ പിന്തുണയും മുംബൈക്ക് തിരിച്ചുവരാന്‍ കരുത്തായി. അണിയറയില്‍ ഇവര്‍ ഒരുക്കിയ തന്ത്രങ്ങളായിരുന്നു രണ്ടാം പകുതിയിലെ വഴിത്തിരിവിന് കാരണമായത്. ആദ്യ പത്ത് മികച്ച റണ്‍വേട്ടക്കാരില്‍ ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സും രോഹിത് ശര്‍മയും ഇടംപിടിച്ചു. ബൗളിങ്ങിലും അവര്‍ മോശമായില്ല. ലസിത് മലിംഗ രണ്ടാമതും ഹര്‍ഭജന്‍ ആറാമതും മിച്ചല്‍ മക്ലനാഗന്‍ എട്ടാമനുമായ ബൗളിങ് നിര പലപ്പോഴും ബാറ്റിങ്ങിന്‍െറ പോരായ്മ പരിഹരിക്കുകയും എതിരാളികളെ വരച്ചവരയില്‍ നിര്‍ത്തുകയും ചെയ്തു. അതേസമയം രാജാക്കന്മാരെപോലെ ആയിരുന്നു ചെന്നൈയുടെ വരവ്. പോയന്‍റ് നിലയില്‍ മുമ്പനായി ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പ്ളേ ഓഫിലേക്ക് ആദ്യമത്തെിയത് ധോണിയുടെ മഞ്ഞപ്പടയായിരുന്നു. റണ്‍വേട്ടയില്‍ മുന്നില്‍നിന്ന് നയിച്ച ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് കളിക്കാന്‍ പോയതോടെ നടുവൊടിഞ്ഞപോലെയായി ചെന്നൈ. മക്കല്ലം ഫോമിലായാല്‍ ഏത് വമ്പന്‍ സ്കോറും അടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പകരം വന്ന മൈക്ക് ഹസിയാകട്ടെ വാര്‍ധക്യസഹജമായ പരാധീനതകളാല്‍ വട്ടംകറങ്ങി ടീമിന് ബാധ്യതയായി. ഫോമില്‍ കളിക്കുന്ന ഫാഫ് ഡുപ്ളസിസിനെ ഫൈനല്‍ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് കൊണ്ടുവന്നത് ‘ധോണി മാജിക്’ ആയതുമില്ല. ഏത് വമ്പന്‍ സ്കോറും അടിച്ചെടുക്കുന്ന ധോണിയുടെ ബാറ്റ് വേണ്ട രീതിയില്‍ പ്രയോജനപ്പെട്ടുമില്ല. റെയ്നയാകട്ടെ ശോഭിക്കാതെയും പോയി. ആദ്യഘട്ടത്തില്‍ പിന്നില്‍നിന്ന മുംബൈ കുതിച്ചുകയറിയപ്പോള്‍ ആദ്യത്തെ കുതിപ്പിന്‍െറ കിതപ്പിലായിപ്പോയി ചെന്നൈ. ഇന്ത്യന്‍ ടീമിന് ധോണിക്ക് ശേഷം ആരെന്ന ചോദ്യത്തിനു സെലക്ടര്‍മാരുടെ കണ്ണില്‍പെടാവുന്ന ഉത്തരമായി ഈ ടൂര്‍ണമെന്‍േറാടെ രോഹിത് ശര്‍മ മാറിയിരിക്കുന്നു. ഏകദിനത്തില്‍ രണ്ട് ഡബ്ള്‍ സെഞ്ച്വറി എന്ന അപൂര്‍വ റെക്കോഡിന് ഉടമയായ ഏക കളിക്കാരനും രോഹിത് ആണ്. |
Posted: 25 May 2015 11:28 AM PDT Image: ![]() കൊല്‍ക്കത്ത: ഒരു റണ്ണിന് 64,516 രൂപ. ഈ ഐ.പി.എല്‍ സീസണില്‍ യുവരാജ് സിങ് അടിച്ച ഒരു റണ്ണിന്‍െറ വിലയാണിത്. സീസണിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16 കോടിക്ക് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയ യുവരാജിന്‍െറ പ്രകടനം ശരാശരിക്ക് താഴെ ഒതുങ്ങിനിന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‍റാണിത്. 14 മത്സരങ്ങളില്‍നിന്ന് 248 റണ്‍സാണ് യുവരാജ് നേടിയത്. അതില്‍ ഒരു അര്‍ധസെഞ്ച്വറി മാത്രം. ഗൗതം ഗംഭീര്‍ മോശമാക്കിയില്ളെങ്കിലും മടങ്ങിവരവിന് സഹായിക്കുന്ന പ്രകടനമായില്ല. കൊല്‍ക്കത്തക്കായി കൂടുതല്‍ റണ്‍ നേടിയതും ഗംഭീറായിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറി അടക്കം 13 കളികളില്‍നിന്നായി 327 റണ്‍സ്. പക്ഷേ, ഗംഭീറില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ റോബിന്‍ ഉത്തപ്പയും വമ്പന്‍ അടിക്കാരന്‍ യൂസുഫ് പത്താനും ഇന്ത്യന്‍ ടീമില്‍ കടക്കാന്‍ പറ്റിയ പ്രകടനക്കാരായില്ല. മലയാളികളുടെ പ്രതീക്ഷയായ സഞ്ജു വി. സാംസണും നിരാശപ്പെടുത്തി. ബൗളിങ്ങില്‍ സഹീര്‍ഖാനും മികച്ച പ്രകടനം നടത്തി മടങ്ങിവരാമെന്ന് കരുതിയതാണെങ്കിലും രക്ഷപ്പെട്ടില്ല. അതേസമയം, അപ്രതീക്ഷിത പ്രകടനമികവോടെ ഹര്‍ഭജന്‍ സിങ് ടീമില്‍ തിരികെ കയറി. 15 കളികളില്‍നിന്ന് 18 വിക്കറ്റ് വീഴ്ത്തി മുംബൈ വിജയത്തില്‍ ചുക്കാന്‍പിടിച്ച ഹര്‍ഭജന്‍ 19 പന്തില്‍ അര്‍ധ സെഞ്ച്വറി അടിച്ച് ബാറ്റുകൊണ്ടും അതിശയിപ്പിച്ചു. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി എന്ന നേട്ടം കൊല്‍ക്കത്തയുടെ ആന്ദ്രേ റസലിനൊപ്പം പങ്കിട്ടു. ടൂര്‍ണമെന്‍റ് അവസാന വട്ടത്തിലേക്ക് കടന്നപ്പോള്‍തന്നെ ഇന്ത്യന്‍ ടീമിലത്തൊനും ഭാജിക്ക് കഴിഞ്ഞു. രാജസ്ഥാന്‍െറ അജിന്‍ക്യ രഹാനെ മികവ് നിലനിര്‍ത്തി. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ ശ്രേയസ് അയ്യരാണ് ഈ സീസണിലെ കണ്ടത്തെല്‍. |
ആസ്ട്രേലിയന്‍ ഓപണ്‍: കിരീടം നിലനിര്‍ത്താനൊരുങ്ങി സൈന Posted: 25 May 2015 11:22 AM PDT Image: ![]() സിഡ്നി: ആസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്താന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്വാള്‍ ഒരുങ്ങുന്നു. യോഗ്യതാ മത്സരങ്ങളോടുകൂടി ചൊവ്വാഴ്ച ടൂര്‍ണമെന്‍റിന് തുടക്കമാകും. കഴിഞ്ഞവര്‍ഷം കിരീടമില്ലാതെ നീണ്ട 20 മാസങ്ങളുടെ താഴ്ചക്കുശേഷം, ഇവിടെ സ്പെയിനിന്‍െറ കരോളിന മരിനെ തോല്‍പിച്ച് കിരീടം ചൂടിയാണ് സൈന ഫോമിലേക്ക് തിരിച്ചത്തെിയത്. എന്നാല്‍, ഈ വര്‍ഷം മികച്ച ഫോമിലുള്ള ഇന്ത്യന്‍താരം ഇന്ത്യന്‍ സൂപ്പര്‍ സീരീസ്, സെയ്ദ് മോദി ഗ്രാന്‍പ്രീ എന്നിവിടങ്ങളില്‍ കിരീടവും ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് കുതിച്ചതിന്‍െറ മികവിലാണ്. |
നല്ല ദിനം വന്നു; മോശം ദിനം അഴിമതിക്കാര്‍ക്ക് മാത്രം ^മോദി Posted: 25 May 2015 11:21 AM PDT Image: ![]() Subtitle: മോദി സര്‍ക്കാറിന് ഒരു വയസ്സ്; ആഘോഷം തുടങ്ങി, നേട്ടം വിവരിക്കാന്‍ ഒരാഴ്ച രാജ്യമെങ്ങും ബി.ജെ.പി റാലികള്‍ ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. രാജ്യത്ത് എല്ലാവര്‍ക്കും ന ല്ലദിനങ്ങള്‍ വന്നുകഴിഞ്ഞുവെന്നും 60 വര്‍ഷം നാട് കട്ടുമുടിച്ചവര്‍ക്ക് മാത്രമാണ് അത് മോശമായി തോന്നുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി യു.പിയിലെ മഥുരയില്‍ സംഘ്പരിവാര്‍ താത്ത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ജന്മഗ്രാമത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഒരു മണിക്കൂര്‍ പ്രസംഗത്തില്‍ ഏറെയും കര്‍ഷകവിരുദ്ധ, കോര്‍പറേറ്റ് ചങ്ങാത്ത സര്‍ക്കാറെന്ന പ്രതിപക്ഷ ആക്ഷേപത്തിനുള്ള മറുപടിയായിരുന്നു. മുന്‍സര്‍ക്കാറിനെ കടന്നാക്രമിച്ച മോദി പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെന്ന വാഗ്ദാനം ഒരു വര്‍ഷത്തിനകം പാലിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. യു.പി.എ അധികാരത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അവസ്ഥ മറ്റൊന്നാകുമായിരുന്നു. ഒരു വര്‍ഷംകൊണ്ട് രാജ്യം ഒട്ടേറെ മാറി. മാറ്റം കൊണ്ടുവന്നത് ഞാനല്ല. ബി.ജെ.പിക്ക് അധികാരം നല്‍കിയ ജനങ്ങളാണ്. വര്‍ഷം 12 രൂപക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. അടല്‍ പെന്‍ഷന്‍ യോജന വഴി എല്ലാവിഭാഗം ആളുകള്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ഉറപ്പാക്കി. വിലക്കയറ്റം പരിഹരിച്ചു. നാണയപ്പെരുപ്പം കുറച്ചു. ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാന്‍ മുദ്രാ ബാങ്ക് തുടങ്ങി. സ്വച്ച് ഭാരത് അഭിയാന്‍ വഴി പാവപ്പെട്ടവരുടെ ജീവിതത്തിന് പുതിയ നിറം നല്‍കി. എല്ലാ വീടുകള്‍ക്കും ശൗചാലയത്തിനുള്ള പദ്ധതി തുടങ്ങി. 2022 ആകുമ്പോഴേക്കും വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കും. തൊഴിലാളികളുടെ പി.എഫ് തുക നഷ്ടമാകാതിരിക്കാന്‍ സവിശേഷ പി.എഫ് നമ്പര്‍ സംവിധാനം കൊണ്ടുവന്നു. പൗരന്മാരെ വിശ്വാസത്തിലെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്വയംസാക്ഷ്യപ്പെടുത്താന്‍ അനുവാദം നല്‍കി. ഡല്‍ഹിയില്‍നിന്ന് നല്‍കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പറഞ്ഞത് രാജീവ് ഗാന്ധിയാണ്. ഡല്‍ഹിയില്‍ നിന്ന് അധികാരത്തിന്‍െറ ഇടനിലക്കാരെ ഇല്ലാതാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു അഴിമതിക്കേസ്പോലും ഉണ്ടായില്ല. ഇത്രയൂം കാലം കട്ടുമുടിച്ചവര്‍ക്ക് നല്ലദിനം ഉറപ്പുനല്‍കുന്നില്ല. ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. ഗാന്ധിജി, രാം മനോഹര്‍ ലോഹ്യ, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരാണ് 100 വര്‍ഷത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ ചിന്തയെയും സ്വാധീനിച്ചവരെന്നും മോദി തുടര്‍ന്നു. കേന്ദ്രസര്‍ക്കാറിന്‍െറ വാര്‍ഷികം പ്രമാണിച്ച് മേയ് 31നിടക്ക് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 200 വന്‍ റാലികളും 5000 പൊതുയോഗങ്ങളും നടക്കും. സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാര്‍ മോദി സര്‍ക്കാറിന്‍െറ നേട്ടം വിവരിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ 200 വാര്‍ത്താ സമ്മേളനങ്ങളാണ് വിളിച്ചിട്ടുള്ളത്. |
ഫ്രഞ്ച് ഓപണ്‍; ഷറപ്പോവ, നിഷികോരി, ബര്‍ഡിച് മുന്നോട്ട് Posted: 25 May 2015 11:17 AM PDT Image: ![]() Subtitle: എസ്തോണിയയുടെ കയിയ കനേപിയെ നേരിട്ടുള്ള സെറ്റിനാണ് (6^2, 6^4) ഷറപ്പോവ തോല്‍പിച്ചത് പാരിസ്: വനിത സിംഗ്ള്‍സ് നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ അനായാസ ജയവുമായി ഫ്രഞ്ച് ഓപണ്‍ ടെന്നിസിന് തുടക്കം കുറിച്ചു. എസ്തോണിയയുടെ കയിയ കനേപിയെ നേരിട്ടുള്ള സെറ്റുകളില്‍ 6^2, 6^4ന് മറികടന്നാണ് രണ്ടാം സീഡ് താരം കുതിച്ചത്. ആദ്യ റൗണ്ടിന്‍െറ കടമ്പ കടന്ന് ജപ്പാന്‍താരം കി നിഷികോരിയും തോമസ് ബര്‍ഡിച്ചും ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്‍െറ പുരുഷ സിംഗ്ള്‍സില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം പോള്‍ ഹെന്‍റി മാത്യുവിനെ 6^3, 7^5, 6^1ന് തോല്‍പിച്ചാണ് നിഷികോരി മുന്നേറിയത്. 6^0, 7^5, 6^3ന് ജപ്പാന്‍െറ യോഷിഹിതോ നിഷിയോകയെ മുട്ടുകുത്തിച്ചാണ് നാലാം സീഡായ ചെക് താരം ബെര്‍ഡിച് രണ്ടാം റൗണ്ടിലത്തെിയത്. ജോ വില്‍ഫ്രഡ് സോംഗയും രണ്ടാം റൗണ്ടിലത്തെിയിട്ടുണ്ട്. സ്വീഡിഷ് താരം ക്രിസ്റ്റ്യന്‍ ലിന്‍ഡെലിനെ 6^1, 6^2, 6^2ന് തോല്‍പിച്ചാണ് ഫ്രഞ്ച് താരം മുന്നേറിയത്. നെതര്‍ലന്‍ഡ്സിന്‍െറ ഇഗോര്‍ സിസ്ലിങ്ങിനെതിരെ 6^4, 6^4, 7^6ന്‍െറ ഒന്നാം റൗണ്ട് ജയം സ്വന്തമാക്കി ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസും രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചു. വനിതാ സിംഗ്ള്‍സില്‍ ഏഴാം സീഡ് അന ഇവാനോവിച് മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 4^6, 6^2, 6^2ന് ജയം പിടിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കസാഖ്സ്താന്‍െറ യരോസ്ളാവ ഷ്വെഡോവയാണ് സെര്‍ബിയന്‍ താരത്തിന് മുന്നില്‍ തോറ്റത്. ബെലറൂസിന്‍െറ വിക്ടോറിയ അസരങ്ക രണ്ടാം റൗണ്ടിലത്തെി. 6^2, 6^1 സ്കോറിന് സ്പാനിഷ് താരം മരിയ ടോറോ ഫ്ളോറിനെയാണ് അസരങ്ക തോല്‍പിച്ചത്. അതേസമയം, പോളണ്ടിന്‍െറ 14ാം സീഡ് അഗ്നിയേസ്ക റഡവാന്‍സ്കയെ അട്ടിമറിച്ച് ജര്‍മനിയുടെ അനിക ബെക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6^2, 3^6, 6^1നാണ് ബെക്ക് ജയംപിടിച്ചത്. |
ഏഴുപേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്‍െറയും വധശിക്ഷ തടഞ്ഞു Posted: 25 May 2015 10:47 AM PDT Image: ![]() ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ 10 വയസ്സുകാരനുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിയുടെയും കാമുകന്‍െറയും വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. |
Posted: 25 May 2015 10:40 AM PDT Image: ![]() Subtitle: സിമ്മണ്‍സിനും രോഹിതിനും അര്‍ധശതകം കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ഇത്തവണയും രോഹിത് ശര്‍മയെയും മുംബൈ ഇന്ത്യന്‍സിനെയും കൈവിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം പതിപ്പിന്‍െറ രാജാക്കന്മാരായി മുംബൈ തന്നെ കളം വാണു. ഇന്നലെ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 41 റണ്‍സിന് തോല്‍പിച്ച മുംബൈ തങ്ങളുടെ രണ്ടാം കിരീടമുയര്‍ത്തി. 2013 ഇതേ ഗ്രൗണ്ടില്‍ നടന്ന ഫൈനലിന്‍െറ തനിയാവര്‍ത്തനമായി ഫലം. ചെന്നൈക്കും കൊല്‍ക്കത്തക്കും ശേഷം രണ്ടുതവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി. കഴിഞ്ഞ നാലു സീസണുകളിലും ആദ്യ റൗണ്ടില്‍ രണ്ടാമതത്തെിയ ടീം ഒടുവില്‍ കിരീടം ചൂടിയ പതിവിന് ഇത്തവണയും മാറ്റം വന്നില്ല. മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടിന് 161 വരെ എത്താനെ കഴിഞ്ഞുള്ളു. ഓപണര്‍ ഡ്വെ്ന്‍ സ്മിത്ത് അര്‍ധശതകവുമായി (57) ശ്രമം നടത്തിയെങ്കിലും പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. സുരേഷ് റെയ്ന (28), ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (18), രവീന്ദ്ര ജദേജ (11*), മൊഹിത് ശര്‍മ (21*) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. മിച്ചല്‍ മക്ക്ളെനാഗന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ലസിത് മലിംഗ, ഹര്‍ഭജന്‍ സിങ്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത മുംബൈ ഓപണിങ്ങില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് തുടങ്ങിവെച്ച തകര്‍പ്പനടി ഏഴാമനായത്തെിയ ഹര്‍ഭജന്‍ സിങ് വരെ വരെ തുടര്‍ന്നതോടെയാണ് സ്കോര്‍ കുതിച്ചുയര്‍ന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കീറോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായുഡുവും വെടിക്കെട്ടുവീരന്മാരായി. ഇടക്ക് കാലിടറിയത് ഓപണര്‍ പാര്‍ഥിവ് പട്ടേലിനും ആറാമന്‍ ഹാര്‍ദിക് പാണ്ഡ്യക്കും മാത്രം. അഞ്ച് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായപ്പോള്‍ സിമ്മണ്‍സും രോഹിതും അര്‍ധശതകങ്ങളിലേക്ക് പന്തടിച്ചുയര്‍ത്തി. ടോസ് തുണച്ചത് മുതല്‍ അഞ്ചാം പന്ത് വരെ ഭാഗ്യം ചെന്നൈ പടക്കൊപ്പമായിരുന്നു. അഞ്ചാം പന്തില്‍ പാര്‍ഥിവിനെ പൂജ്യനാക്കി റണ്ണൗട്ടാക്കി സ്വയം തെരഞ്ഞെടുത്ത ഫീല്‍ഡിങ്ങിന് മികച്ച തുടക്കം നല്‍കിയ ചെന്നൈക്ക് പിന്നീടങ്ങോട്ട് പിടിവിടുന്ന കാഴ്ചയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍. മുംബൈയെ ബാറ്റിങ്ങിനയക്കാനുള്ള തീരുമാനത്തിന് പ്രതിഫലമെന്നോണം പിന്നീടങ്ങോട്ട് അവര്‍ അടി വാങ്ങിക്കൂട്ടി. എട്ട് ഫോറും മൂന്നു സിക്സും താരം പറത്തി. തുടര്‍ന്ന്, കീറോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായുഡുവും മുംബൈയെ തിരിച്ചത്തെിച്ചു. തന്‍െറ അവസാന ഓവര്‍ എറിയാനത്തെിയ ചെന്നൈ സ്റ്റാര്‍ ബൗളര്‍ ആശിഷ് നെഹ്റയെ കണക്കിന് ശിക്ഷിച്ചു. 23 റണ്‍സ് പിറന്ന ആ ഓവറിലൂടെ മുംബൈ സ്കോര്‍ 170ന് മുകളിലത്തെി. ആദ്യ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ട് കൊടുത്തതിനുശേഷമാണ് കാര്യങ്ങള്‍ നെഹ്റയുടെ കൈവിട്ടുപോയത്. 200 മുകളിലേക്ക് ലക്ഷ്യമിട്ട് കുതിച്ച സഖ്യം 19ാം ഓവറിലെ അഞ്ചാം പന്തില്‍ മോഹിത് ശര്‍മക്കും സുരേഷ് റെയ്നയുടെ ക്യാച്ചിങ് പാടവത്തിനും മുന്നില്‍ മുട്ടുകുത്തി. 18 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്സും അടിച്ച് 36 റണ്‍സെടുത്ത പൊള്ളാര്‍ഡ് മടങ്ങി. ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ റണ്‍ എടുക്കുന്നതിനുമുമ്പ് ഹാര്‍ദികിനെയും തകര്‍പ്പന്‍ ഒരു ശ്രമത്തിലൂടെ റെയ്ന പിടികൂടി.
|
യുവന്‍റസ് ഒരു പ്രതീക്ഷ കൂടിയാണ് Posted: 25 May 2015 09:49 AM PDT Image: ![]() മുന്‍ മിലാന്‍ താരം ആന്ദ്രെ നെസ്റ്റ കൊച്ചിയില്‍ കളിക്കാനെത്തിയപ്പോള്‍ ഫോര്‍സാ മിലാന്‍ എന്ന പോസ്റ്ററുമായി ഏതാനും ചെറുപ്പക്കാര്‍ കൊച്ചിയിലുണ്ടായിരുന്നു. അന്നവരുടെ ഫോട്ടോ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ചിരുന്നു. ഇന്നും പല നവമാധ്യമങ്ങളിലും സ്പാനിഷ്^ഇംഗ്ളീഷ് ടീമുകളുടെ കൂട്ടയിടിക്കിടെ നിശബ്ദത പാലിക്കുന്ന ഇന്‍റര്‍ മിലാന്‍, എ .സി മിലാന്‍ തുടങ്ങിയ ഇറ്റാലിയന്‍ ടീമുകളുടെ ആരാധകരെ കാണാം. രണ്ടായിരമാണ്ടിന്‍െറ തുടക്കത്തില്‍ ഈ ഒരവസ്ഥക്ക് മാറ്റം വരുന്നതാണ് കണ്ടത്. ആ കാലത്തെ ഏറ്റവും മികച്ച കളിക്കാരനായ സിനദിന്‍ സിദാനെ റെക്കോര്‍ഡ് തുകക്ക് യുവന്‍റസില്‍ നിന്നും റയല്‍ മാഡ്രിഡ് വാങ്ങി. പിന്നീട് യൂറോപ്പില്‍ ഇറ്റാലിയന്‍ ടീമുകളുടെ അപ്രമാധിത്യം അവസാനിച്ചു തുടങ്ങി എന്ന് പറയാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത് ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ തുടരുകയാണ്. സിദാനു ശേഷം ഓരോരുത്തരായി ഇറ്റലിയില്‍ നിന്ന് പടിയിറങ്ങി. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളിലെ ത്തിയ ബലോട്ടെല്ലി വരെ അതെത്തി നില്‍ക്കുന്നു. കഴിവുറ്റ കളിക്കാരുടെ ഹോള്‍സെയില്‍ മാര്‍കറ്റും മുപ്പതും മുപ്പത്തഞ്ചും കഴിഞ്ഞ കളിക്കാരുടെ അഭയകേന്ദ്രവുമായി ഇറ്റലി മാറി. രണ്ടായിരത്തിമൂന്നിന് ശേഷം രണ്ട് തവണ മാത്രമാണ് ഇറ്റലിയില്‍ നിന്ന് ജേതാക്കളുണ്ടായത്. അതിനു പുറമേ മികച്ച പ്രകടനം നടത്താന്‍ ഒരിക്കല്‍ പോലും ഒരു ടീമിനും സാധിച്ചില്ല. സീരീ എ യുടെ പതനത്തിനു കാരണങ്ങള്‍ അനവധിയാണ്. ഏറ്റവും പ്രധാനമായത് സാമ്പത്തികം തന്നെ. പല ടീം ഉടമകളും സാമ്പത്തിക ഞെരുക്കത്തിലാണ്. പണമുണ്ടെങ്കില്‍ മാത്രം നിലനില്‍പുള്ള പുതിയ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും ബുണ്ടേഴ്സ് ലീഗും ഫ്രഞ്ച് ലീഗുമൊക്കെ മുന്നോട്ട് കുതിക്കുമ്പോഴും തൊണ്ണൂറുകളില്‍ ഇറ്റലി നേടിയെടുത്ത പ്രൗഢിയുടെ നിഴലിലാവുന്നു. മറ്റു യൂറോപ്യന്‍ ലീഗുകളെ താരതമ്യം ചെയ്യുമ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ വരുമാനം വളരെ കുറവാണ്. ഒട്ടുമിക്ക സ്റ്റേഡിയങ്ങളുടെയും ഉടമസ്ഥാവകാശം ടീമുകള്‍ക്കല്ല. അത് കൊണ്ടു തന്നെ ടിക്കറ്റില്‍ നിന്നും മറ്റുമുള്ള വരുമാനം കുറവാണ്. യൂറോപിലെ എല്ലാ ലീഗുകളിലും പുതിയ നിക്ഷേപകരുടെ എണ്ണം ഓരോ സീസണിലും വര്‍ധിക്കുമ്പോഴും ഇറ്റാലിയന്‍ ലീഗ് നിക്ഷേപകരെ ആകര്‍ഷിക്കാത്തതിന്‍െറ ഒരു കാരണമിതാണ്. ഉള്ള സ്റ്റേഡിയങ്ങളാകട്ടേ കാലപ്പഴക്കം ചെന്നവയും. ഒട്ടുമിക്ക സ്റ്റേഡിയങ്ങളും തൊണ്ണൂറിലെ ഇറ്റലി ലോകകപ്പിന് മുന്നോടിയായി മിനുക്കിയവയാണ്. മിലാന്‍ ടീമുകളുടെ ഹോം ഗ്രൗണ്ടാണ് ഇതിന് ഉത്തമ ഉദാഹരണം. 1926ല്‍ സ്ഥാപിതമായ സ്റ്റേഡിയം അവസാനമായി പുതുക്കി പണിതത് 1989ലാണ്. ഇടക്കിടക്ക് അക്രമാസക്തരാവുന്ന ഇറ്റലിയിലെ ആരാധകരും ഒരു വലിയപ്രശ്നമാണ്. 2005ലെ മിലാന്‍ ഡര്‍ബിയില്‍ അക്രമാസക്തരായ ഇന്‍റര്‍മിലാന്‍ ആരാധകര്‍ ഗ്രൗണ്ടില്‍ പടക്കങ്ങളും ഗ്രനേഡും (flares) എറിയുകയും എ.സി മിലാന്‍ ഗോള്‍കീപ്പര്‍ ദിദക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഗ്രൗണ്ടില്‍ ആളിക്കത്തുന്ന തീയെ നോക്കി പരസ്പരം തോളില്‍ കയ്യിട്ട് നില്‍ക്കുന്ന എ.സി മിലാന്‍ താരം റൂയി കോസ്റ്റയുടെയും ഇന്‍റര്‍ മിലാന്‍ താരം മറ്റരാസിയുടെയും ചിത്രം ഓരോ ഫുട്ബാള്‍ ആരാധകന്‍െറയും മനസ്സിലെ മായാത്ത കാഴ്ചയാണ്. 2006ലെ ,കാല്‍സിയോപോളി ഒത്തുകളിയും റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവാദങ്ങളുമൊക്കെ ഇറ്റാലിയന്‍ ഫുട്ബോളിന്‍െറ പതനത്തിനു ആക്കം കൂട്ടി. വിവാദത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യുവന്‍റസ്, എ.സി മിലാന്‍, ലാസിയോ, ഫിയോറെന്‍റിന, റെഗ്ഗിന ക്ളബ്ബുകള്‍ക്ക് നടപടിക്കു വിധേയരാകേണ്ടി വന്നു. ഇറ്റലിയില്‍ കളിക്കാനെത്തുന്ന കളിക്കാരില്‍ യുവതാരങ്ങള്‍ വളരെ വിരളമാണ്. മറ്റു യൂറോപ്യന്‍ ക്ളബ്ബുകള്‍ പുറംതള്ളുന്ന കളിക്കാരെയാണ് പൊതുവേ ഇറ്റാലിയന്‍ ക്ളബ്ബുകള്‍ വാരിക്കൂട്ടുന്നത്. ബെക്കാമും റൊണാള്‍ഡീഞ്ഞോയും കക്കയുമൊക്കെ സ്പെയിനില്‍ നിന്നും ഇംഗ്ളണ്ടില്‍ നിന്നുമൊക്കെ പടിയിറങ്ങി നേരെ പോയത് ഇറ്റലിയിലേക്കായിരുന്നു. കഴിഞ്ഞ സീസണില്‍ ഇറ്റലിയിലെത്തിയ ജെറെമി മേനെസ്, ഡീഗോ ലോപസ്, നെമാന്‍ജ വിടിക് തുടങ്ങിയ താരങ്ങളെല്ലാം ഫ്രീ ട്രാന്‍സ്ഫറുകളായിരുന്നു. ഈ യുവന്‍റസില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കെങ്കിലും മറ്റു ഇറ്റാലിയന്‍ ടീമുകള്‍ തയ്യറാവുകയാണെങ്കില്‍ അത് സീരീ എയുടെ പുതിയ ഉണര്‍വിനു കാരണമാകും എന്നുറപ്പാണ്. അത്കൊണ്ടു തന്നെ യുവന്‍റസിന്‍െറ വിജയം കേവലമൊരു വിജയമെന്നതിനപ്പുറത്തേക്ക് ഇറ്റാലിയന്‍ ഫുട്ബാളിനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷ കൂടിയാണ്. പഴയ ആവേശത്തോടെ അര്‍ദ്ധരാത്രിയില്‍ ഉറക്കമുണര്‍ന്നു മിലാന്‍ ഡര്‍ബി കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഫുട്ബാള്‍ ആരാധകനും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തില്‍ ജൂണ്‍ ആറിനു ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍െറ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ കപ്പുയര്‍ത്താന്‍ ഓടി വരുന്നത് ഇറ്റാലിയന്‍ ഫുട്ബോളിന്‍െറ സീബ്രകളാവണേ എന്നായിരിക്കും. |
സി.ബി.എസ്.ഇ: 82 ശതമാനം വിജയം; മലയാളിക്ക് ഒന്നാം റാങ്ക് Posted: 25 May 2015 08:27 AM PDT Image: ![]() ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്‌ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.72 ശതമാനം കുറവാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. രാജ്യത്താകെ 10 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയിരുന്നത്. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 95.41 ശതമാനമാണ് ഇവിടുത്തെ വിജയം.മലയാളിയായ എം. ഗായത്രി 496 മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി. സാകേത് ന്യൂഗ്രീന്‍ ഫീല്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം സ്വദേശി കെ.മോഹനന്റെ മകളാണ് ഗായത്രി. നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൈഥിലി മിശ്ര 495 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in, www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.സി.ബി.എസ്.ഇ 10ാം ക്‌ളാസ് പരീക്ഷാഫലം മേയ് 27നാണ് പുറത്തുവരുക. 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്.
|
മുരി എക്സ്പ്രസ് പാളംതെറ്റി: നാലു മരണം Posted: 25 May 2015 02:58 AM PDT Image: ![]() Subtitle: . അപകടം ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയില്‍ . അട്ടിമറിയെന്നു സംശയം ലഖ്നോ: ഉത്തര്‍പ്രദേശില്‍ മുരി എക്സ്പ്രസ് പാളം തെറ്റി നാലു മരണം. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. അപകട കാരണം അറിവായിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. മരിച്ചവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. |
ഡല്‍ഹി ഗവര്‍ണര്‍ക്കെതിരെ ഹൈകോടതി Posted: 25 May 2015 01:54 AM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റില്ളെന്നും ജനവിധി മാനിക്കണമെന്നും ഹൈകോടതി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന ഡല്‍ഹിയില്‍, കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് വിരുദ്ധവും ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന് ആയുധവുമാണ് ഹൈകോടതി വിധി. |
വികസനം കാത്ത് വാമനപുരം സര്‍ക്കാര്‍ ആശുപത്രി Posted: 25 May 2015 01:18 AM PDT വെഞ്ഞാറമൂട്: ബ്രിട്ടീഷ് ഭരണകാലത്ത് മലയോര പ്രദേശത്തെ ഏക ധര്‍മാശുപത്രി ജനാധിപത്യ ഭരണക്കാര്‍ക്ക് മുന്നില്‍ വികസനത്തിനായി യാചിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വാര്‍ഡുകളും നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും കുറവും കാരണം അവഗണന നേരിടുകയാണ് വാമനപുരം സര്‍ക്കാര്‍ ആശുപതി. |
ഉഷ്ണക്കാറ്റ്: ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു Posted: 25 May 2015 01:16 AM PDT Image: ![]() ന്യൂഡല്‍ഹി: ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റില്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ആന്ധ്രയിലും തെലങ്കാനയിലുമാണ് ഉഷ്ണക്കാറ്റ് ഏറെ ബാധിച്ചിരിക്കുന്നത്. കാറ്റ് കുറച്ചു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ചൂട് കാരണം കഴിഞ്ഞദിവസം മാത്രം രാജ്യത്ത് മരിച്ചത് 127 പേരാണ്. ആന്ധ്രയില്‍ മാത്രം 246 പേര്‍ മരിച്ചു. മെയ് 18 മുതലുള്ള കണക്കാണിത്. ഞായറാഴ്ച 84 പേര്‍ കടുത്ത ചൂട് കാരണം സംസ്ഥാനത്ത് മരണപ്പെട്ടെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. പ്രകാശം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്; 57 പേര്‍. വിശാഖപട്ടണം (53) വിഴിനഗരം (40) എന്നിങ്ങനെയാണ് ആന്ധ്രയിലെ മറ്റ് ജില്ലകളിലെ മരണസംഖ്യ. തെലങ്കാനയിലെ പത്ത് ജില്ലകളിലായി 186 പേര്‍ ഇതുവരെ ഉഷ്ണക്കാറ്റ് കാരണം മരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാത്രം 58 പേരാണ് തെലങ്കാനയില്‍ മരണപ്പെട്ടത്. 55 പേര്‍ മരിച്ച നാല്‍ഗോണ്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഖമ്മം ജില്ലയില്‍ 43 പേരും മഹ്ബൂബ് നഗറില്‍ 23 പേരും മരിച്ചു. ഒഡിഷ^26, പശ്ചിമ ബംഗാള്‍^10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ 46 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം ചൂട് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ 47.7ഉം ഝാര്‍ഖണ്ഡില്‍ 44.8ഉം ഡിഗ്രി ആണ് ചൂട് അനുഭവപ്പെട്ടത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment