ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് Madhyamam News Feeds | ![]() |
- ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്
- ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍; ഇന്ത്യയിലെത്തിക്കുമെന്ന് രാജ് നാഥ് സിങ്
- ചാത്തങ്കോട്ടുനട മിനി ജലവൈദ്യുതി പദ്ധതി നിര്‍മാണം ഇഴയുന്നു
- നാടിന്‍െറ ഉത്സവമായി മന്ത്രിയുടെ വിവാഹം
- ഫിലിപ്പീന്‍സില്‍ നോള്‍ ചുഴലിക്കാറ്റ്
- ജയലളിതയെ വെറുതേവിട്ട വിധി ഞെട്ടിച്ചു ^സുബ്രഹ്മണ്യന്‍ സ്വാമി
- ജയലളിതയുടെ തടവുശിക്ഷ റദ്ദാക്കി
- ബസ് ഡ്രൈവറുടെ കൊലപാതകം: ഡല്‍ഹിയില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍
- പ്രതിഭകളെ പോലും പിറകോട്ടുവലിക്കുന്നതാണ് നമ്മുടെ കായികലോകം -പി.ടി. ഉഷ
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,280 രൂപ
- അമേരിക്കയുമായി ജി.സി.സി രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും –കുവൈത്ത് അമീര്‍
- കൊല്ലത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി
- ഭൂകമ്പങ്ങള്‍ എന്ന താക്കീത്
- 89 പിന്നിട്ടു; എലിസബത്ത് രാജ്ഞിയുടെ ഒൗദ്യോഗിക പരിപാടികളില്‍ ക്രമീകരണം
- കോപയിലെ കൊടുങ്കാറ്റിന് ഇനി 31 ദിനം
- യു.എ.ഇയില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം കുറഞ്ഞു
- കോളജുകളില്‍ പഞ്ചിങ്, സമീപം പൊലീസ് സ്റ്റേഷന്‍
- യമനിലെ വെടിനിര്‍ത്തല്‍ പൊയ് വെടി ആകാതിരിക്കട്ടെ
- രൂപേഷിന്‍െറ സഹായി എ. രജീഷ് പിടിയില്‍
- ജയം; ചെന്നൈ നമ്പര്‍ വണ്‍
- സ്പാനിഷ് ലാ ലിഗ: ബാഴ്സക്ക് ഒരുജയമകലെ കിരീടം
- അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്
- അഭയാര്‍ഥികളുടെ ഒഴുക്ക്; യൂറോപ്യന്‍ യൂനിയന്‍ ലിബിയക്കെതിരെ ആക്രമണത്തിന്
- മാസിഡോണിയയില്‍ സംഘട്ടനം; എട്ടു പൊലീസുകാരുള്‍പ്പെടെ 22 മരണം
- 75 വര്‍ഷമെടുത്ത് ആന്‍റണി ബ്രൂട്ടോ ബിരുദധാരിയായി
ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് Posted: 11 May 2015 12:42 AM PDT Image: ![]() ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ കുറ്റവിമുക്തയായ അണ്ണാ ഡി.എം.കെ നേതാവ് ജെ. ജയലളിതക്ക് മുഖ്യമന്ത്രി പദത്തിലേക്ക് മടങ്ങിവരാനുള്ള വഴിതെളിഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള ജയക്കുള്ള അയോഗ്യതയാണ് കര്‍ണാടക ഹൈകോടതി വിധിയോടെ നീങ്ങിയത്. ജയലളിത മേയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജയ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം കാലാവധിയുള്ള അണ്ണാ ഡി.എം.കെ ഭരണത്തിലേക്ക് മടങ്ങി വരുന്ന ജയയുടെ മുമ്പില്‍ മൂന്നു വഴികളാണുള്ളത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജയ ആറു മാസത്തിനുള്ളില്‍ ഉപ തെരഞ്ഞെടുപ്പിലൂടെ എം.എല്‍.എയാകുക. അല്ളെങ്കില്‍ ആറു മാസം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന ശേഷം പൊതു തെരഞ്ഞെടുപ്പിനായി നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുക. മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തോട് നിയമസഭ പിരിച്ചുവിടാന്‍ നിര്‍ദേശിച്ച് പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് തമിഴകത്ത് വന്‍ തിരിച്ചുവരവ് നടത്താന്‍ ജയക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈകോടതി വിധി അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വം പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പദം രാജിവെക്കാനുള്ള സന്നദ്ധത പന്നീര്‍ശെല്‍വം പാര്‍ട്ടി നേതാവിനെ അറിയിച്ചു. കേസില്‍ ജയ കുറ്റവിമുക്തയാക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് പന്നീര്‍ശെല്‍വം നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജയലളിതയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമ പ്രകാരമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടി. |
ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍; ഇന്ത്യയിലെത്തിക്കുമെന്ന് രാജ് നാഥ് സിങ് Posted: 11 May 2015 12:07 AM PDT Image: ![]() ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമിനെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കും. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന എല്ലാ തെളിവുകളും നല്‍കിയിട്ടും പാകിസ്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പാകിസ്താനെ സമര്‍ദ്ദം ചെലുത്തിയും പ്രേരിപ്പിച്ചും ദാവൂദിനെ ഇന്ത്യയിലത്തെിക്കുമെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. 1993 മുംബൈ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് എവിടെയുണ്ടന്ന് സര്‍ക്കാരിന് അറിയില്ളെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി നേരത്തെ പാര്‍ലമെന്‍്റില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതത്തെുടര്‍ന്നാണ് ആഭ്യന്തര മന്ത്രി പാര്‍ലമെന്‍്റില്‍ പുതിയ പ്രസ്താവന നടത്തിയത്.
|
ചാത്തങ്കോട്ടുനട മിനി ജലവൈദ്യുതി പദ്ധതി നിര്‍മാണം ഇഴയുന്നു Posted: 11 May 2015 12:07 AM PDT കുറ്റ്യാടി: കുറ്റ്യാടിപ്പുഴയുടെ പോഷക നദികളായ കരിങ്ങാട്, പൂതംപാറ പുഴകളിലെ വെള്ളം ഉപയോഗപ്പെടുത്തി സ്ഥാപിക്കുന്ന ചാത്തങ്കോട്ടുനട ചെറുകിട ജലവൈദ്യുതി പദ്ധതി നിര്‍മാണം ഇഴയുന്നു. 2011ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതിയുടെ കാലാവധി രണ്ടുവര്‍ഷമായിരുന്നു. എന്നാല്‍, നാലുവര്‍ഷമായിട്ടും 20 ശതമാനം പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയായത്. മഴക്കാലത്ത് മാത്രം ഉല്‍പാദനം നടക്കുന്ന പദ്ധതിയില്‍നിന്ന് പ്രതിവര്‍ഷം 14.76 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. 45 കോടി രൂപക്ക് ഹൈദരാബാദിലെ ഒരു കമ്പനിയാണ് കരാറെടുത്തത്. തൊഴിലാളിക്ഷാമം പറഞ്ഞ് കമ്പനി പ്രവൃത്തി നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപണമുണ്ട്. |
നാടിന്‍െറ ഉത്സവമായി മന്ത്രിയുടെ വിവാഹം Posted: 11 May 2015 12:00 AM PDT മാനന്തവാടി: കേരള മന്ത്രിസഭയിലെ ഏക വനിതാമന്ത്രിയുടെ വിവാഹം മന്ത്രിയുടെ ജന്മസ്ഥലമായ വാളാട് ഗ്രാമത്തിന്‍െറ ഉത്സവമായി. രാവിലെ 9.15നാണ് മുഹൂര്‍ത്തമെങ്കിലും രാവിലെ ഏഴുമുതല്‍ തന്നെ പാലോട് തറവാട്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വി.ഐ.പികളുടെ വരവുകൂടിയായതോടെ തറവാടും പരിസരവും ഉത്സവച്ഛായയിലായിരുന്നു. |
ഫിലിപ്പീന്‍സില്‍ നോള്‍ ചുഴലിക്കാറ്റ് Posted: 10 May 2015 11:41 PM PDT Image: ![]() മനില: വടക്കു കിഴക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച നോള്‍ ചുഴലിക്കാറ്റില്‍ രണ്ടു മരണം. നിരവധി വീടുകള്‍ നശിക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തു. കാഗയാന്‍ പ്രവിശ്യയിലും വടക്കു കിഴക്കന്‍ ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലുമാണ് നോള്‍ ശക്തിയായി വീശിയത്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ മുതല്‍ 315 കിലോമീറ്റര്‍ വരെ വേഗതയുള്ള നോള്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ഫീലിപ്പീന്‍സ് തീരങ്ങളില്‍ ആഞ്ഞടിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 3,800 ഓളം കുടുംബങ്ങളെ ഉയര്‍ന്ന ഭൂപ്രദേശങ്ങളിലേക്കു മാറ്റി. ഈ വര്‍ഷം ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് നോള്‍. |
ജയലളിതയെ വെറുതേവിട്ട വിധി ഞെട്ടിച്ചു ^സുബ്രഹ്മണ്യന്‍ സ്വാമി Posted: 10 May 2015 11:25 PM PDT Image: ![]() ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയലളിതയെ വെറുതേവിട്ട ഹൈകോടതി വിധി ഞെട്ടിച്ചെന്ന് പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി. അഴിമതിക്കെതിരായ പോരാട്ടത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. |
ജയലളിതയുടെ തടവുശിക്ഷ റദ്ദാക്കി Posted: 10 May 2015 10:42 PM PDT Image: ![]() ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ജെ. ജയലളിതയുടെ തടവുശിക്ഷ കര്‍ണാടക ഹൈകോടതി റദ്ദാക്കി. ബംഗളൂരുവിലെ പ്രത്യേക കോടതി വിധിക്കെതിരെ ജയയും കൂട്ടരും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി ശിക്ഷ റദ്ദാക്കിയത്. വരുമാന സ്രോതസ് തെളിയിക്കാന്‍ ജയലളിതക്ക് സാധിച്ചെന്നും പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും വിധി ന്യായത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. കേസില്‍ സുപ്രീംകോടതി ജയലളിതക്ക് അനുവദിച്ച ജാമ്യം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് വെറുതേവിട്ടു കൊണ്ടുള്ള ഹൈകോടതി വിധി വന്നത്. കേസില്‍ ജയലളിതക്ക് നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ ’96 വരെയുള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 18 വര്‍ഷം നീണ്ടുനിന്ന കേസില്‍ 2014 സെപ്റ്റംബറിലാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ ജയലളിത കര്‍ണാടക ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച ജയക്കും കൂട്ടര്‍ക്കും 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ 17ന് ജാമ്യം ലഭിച്ചു. കര്‍ണാടക ഹൈകോടതിയില്‍ പ്രത്യേക ബെഞ്ച് രൂപവത്കരിച്ച് മൂന്നു മാസത്തിനകം അപ്പീലില്‍ വാദം പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. |
ബസ് ഡ്രൈവറുടെ കൊലപാതകം: ഡല്‍ഹിയില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ Posted: 10 May 2015 10:27 PM PDT Image: ![]() ന്യൂഡല്‍ഹി: ബസ് ഡ്രൈവറെ മര്‍ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വീസിലെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. |
പ്രതിഭകളെ പോലും പിറകോട്ടുവലിക്കുന്നതാണ് നമ്മുടെ കായികലോകം -പി.ടി. ഉഷ Posted: 10 May 2015 10:24 PM PDT Image: ![]() ദോഹ: ഇന്ത്യയില്‍ പ്രതിഭ തെളിയിച്ച കായിക താരങ്ങളെ പോലും പിറകോട്ടുവലിക്കുന്നതായാണ് തന്‍െറ അനുഭവമെന്ന് പ്രമുഖ അത്ലറ്റായിരുന്ന പി.ടി. ഉഷ. അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാതെ, തന്‍െറ ഇഛാശക്തി കൊണ്ടുമാത്രമാണ് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് നടന്നുപോകുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ഉഷ. കായികരംഗത്ത് ചെറിയ കഴിവുള്ളവരെ പോലും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് ഖത്തറിലേത്. ഇത് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മാതൃകയാക്കേണ്ടതാണ്. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാരണവും ദൈവസഹായവും കൊണ്ട് മാത്രമാണ് സ്കൂള്‍ നടന്നുപോകുന്നതെന്നും ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ പറഞ്ഞു. പ്രഥമ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ജിസ്ന മാത്യുവിനോടൊപ്പം ഖത്തറിലത്തെിയതാണ് ഉഷ. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,280 രൂപ Posted: 10 May 2015 10:18 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,280 രൂപയിലും ഗ്രാമിന് 2,535 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മേയ് എട്ടിനാണ് വില 20,200ല്‍ നിന്ന് 20,280 രൂപയിലേക്ക് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.97 ഡോളര്‍ കുറഞ്ഞ് 1,188.13 ഡോളറിലെത്തി. |
അമേരിക്കയുമായി ജി.സി.സി രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും –കുവൈത്ത് അമീര്‍ Posted: 10 May 2015 10:08 PM PDT Image: ![]() കുവൈത്ത് സിറ്റി: അമേരിക്കയുമായുള്ള ജി.സി.സി രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുമെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് വ്യക്തമാക്കി. തന്‍െറ അമേരിക്കന്‍ സന്ദര്‍ശനം ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് അമീര്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിയാദില്‍ കഴിഞ്ഞദിവസം നടന്ന ജി.സി.സി യോഗ തീരുമാനങ്ങള്‍ അമീറിന്‍െറ നിര്‍ദേശപ്രകാരം മന്ത്രിസഭാ യോഗത്തില്‍ കാബിനറ്റ് കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്സബാഹ് വിശദീകരിച്ചു. യമനിലെ പ്രതിസന്ധിയുള്‍പ്പെടെ മേഖലയിലെ നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. തീവ്രവാദമുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടാന്‍ യോജിച്ച പദ്ധതി തയാറാക്കി വരുന്നതായി അമീര്‍ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. മേഖലയില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. കഴിഞ്ഞദിവസം നടന്ന ജി.സി.സി. രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗതീരുമാനങ്ങള്‍ വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. വരുന്ന ആഴ്ചയില്‍ ജി.സി.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം അമേരിക്കയില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. |
കൊല്ലത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി Posted: 10 May 2015 09:18 PM PDT Image: ![]() കൊല്ലം: കൊല്ലം ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ രാവിലെ എട്ട് മണിക്കാണ് പരിപാടി ആരംഭിച്ചത്. 30133 പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 109 പേര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി പറയാം. പരാതികള്‍ സ്വീകരിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിന്‍െറ 60 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫാത്തിമാ കോളേജില്‍ തിങ്കളാഴ്ച നടക്കേണ്ട കേരള സര്‍വകലാശാല പരീക്ഷകള്‍ വിമലഹൃദയ സ്കൂളിലെ സബ് സെന്‍ററിലാണ് നടക്കുക. |
Posted: 10 May 2015 08:00 PM PDT Image: ![]() Subtitle: കാണാപ്പുറം നേപ്പാളിലും സമീപപ്രദേശങ്ങളിലുമുണ്ടായ ശക്തമായ ഭൂകമ്പം ഹൃദയഭേദകമായിരുന്നു. ഏപ്രില്‍ 25ന് സംഭവിച്ച പ്രകമ്പനത്തിന്‍െറ തുടര്‍ ചലനങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വിനാശങ്ങള്‍ ഇരട്ടിപ്പിച്ചു. ആയിരങ്ങളുടെ ജീവന്‍ പൊലിഞ്ഞു. ഭവനങ്ങള്‍ നിലംപൊത്തി. ഫാക്ടറികളും കൃഷിഭൂമികളും എങ്ങോ തിരോധാനം ചെയ്തു. ഇന്ത്യയും ലോകരാജ്യങ്ങളും പ്രശംസനീയമായ സേവനങ്ങള്‍ തുടരുന്നു. ഭൂകമ്പം, സൂനാമി, കൊടുങ്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്ക് ദക്ഷിണേഷ്യ അനായാസം ഇരയാകാനുള്ള സാധ്യതയിലേക്കുള്ള ഏറ്റവും പുതിയ മുന്നറിയിപ്പാണ് നേപ്പാള്‍ ഭൂകമ്പം. കെടുതികള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് സംഭവിക്കുന്ന വീഴ്ചകളിലേക്കും ദുരന്തം വിരല്‍ചൂണ്ടുന്നുണ്ട്. എന്നാല്‍, ഭൂകമ്പം പ്രവചനാതീതമായ പ്രതിഭാസമാണെന്ന പരിഹാസ്യമായ ന്യായങ്ങള്‍ നിരത്തുന്ന ധിറുതിയിലാണിപ്പോള്‍ ഉദ്യോഗസ്ഥവൃന്ദം. വേണ്ടത്ര മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തപക്ഷം ഇത്തരം പ്രകൃതിദുരന്തങ്ങള്‍ കടുത്ത സാമൂഹിക ദുരന്തങ്ങള്‍ക്ക് നിമിത്തമാകുമെന്ന് നിരവധി അനുഭവങ്ങള്‍ സ്പഷ്ടമാക്കുന്നുണ്ട്. സൂക്ഷ്മശ്രദ്ധ പതിയേണ്ട ചില വസ്തുതകള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം. അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പും ഭൂകമ്പസാധ്യത മേഖലകള്‍ ആയിരിക്കെ തന്നെ 10,000 പേര്‍ കൊല്ലപ്പെടുന്ന ഭൂകമ്പങ്ങള്‍ ഒരുനൂറ്റാണ്ടിനിടെ അവിടങ്ങളില്‍ സംഭവിച്ച ചരിത്രമില്ല. 2010ല്‍ ഹെയ്തിയില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ലക്ഷം പേരാണ് അവിടെ കൊല്ലപ്പെട്ടത്. അതേ വര്‍ഷം ഇതിനെക്കാള്‍ തീവ്രമായ ഭൂകമ്പം ചിലിയില്‍ സംഭവിച്ചെങ്കിലും 500 പേര്‍ക്ക് മാത്രമായിരുന്നു ജീവഹാനി. പ്രകൃതിദുരന്തങ്ങള്‍ പ്രതിവര്‍ഷം ജപ്പാനില്‍ 63 പേരുടെ ജീവന്‍ അപഹരിക്കുമ്പോള്‍ പെറുവില്‍ 2900 പേര്‍ വീതമാണ് കൊല്ലപ്പെടുന്നത്. എലേന ചുഴലിക്കാറ്റ് അമേരിക്കയില്‍ 1985ല്‍ അടിച്ചുവീശിയപ്പോള്‍ അഞ്ചുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. സമാനമായ കൊടുങ്കാറ്റ് ബംഗ്ളാദേശില്‍ 1991ല്‍ അഞ്ചുലക്ഷം പേരുടെ ജീവന്‍ കവര്‍ന്നു. 1993ല്‍ ഇന്ത്യയിലെ ലാത്തൂരില്‍ വന്‍ദുരന്തം സംഭവിച്ച ഘട്ടത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലും വന്‍ ഭൂചലനം അരങ്ങേറി. കാലിഫോര്‍ണിയയില്‍ മൂന്നുപേര്‍ മാത്രം മരിച്ചപ്പോള്‍ ഇന്ത്യയില്‍ 8000ത്തിലേറെ പേര്‍ക്കായിരുന്നു ജീവഹാനി. മൂന്നാംലോക രാജ്യങ്ങളിലെ ഭരണപരമായ പാളിച്ചകള്‍ രക്ഷാദൗത്യം സങ്കീര്‍ണമാക്കുന്നു. ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം, പൗരജീവിതത്തെ വിലമതിക്കാത്ത ഭരണാധികാരികള്‍, സുതാര്യമല്ലാത്ത നയരൂപവത്കരണം തുടങ്ങിയവ പ്രകൃതിദുരന്ത നിവാരണത്തെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളിവീഴ്ത്തുന്നു. സുരക്ഷാചട്ടങ്ങള്‍ പാലിക്കാത്ത കെട്ടിടനിര്‍മാണ ശീലങ്ങളാണ് ദുരന്തങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. നേപ്പാളില്‍ ചട്ടലംഘനങ്ങള്‍ നിരവധിയായിരുന്നു. ഭൂകമ്പപ്രതിരോധ ശേഷിയുള്ള കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യാനുള്ള സംവിധാനങ്ങള്‍ വികസ്വര രാഷ്ട്രങ്ങളിലെ പട്ടണങ്ങളില്‍ നടപ്പാക്കുന്ന കാലം ഇനി എപ്പോഴാകുമോ? ദക്ഷിണേഷ്യ ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലയാണെന്ന പഠന മുന്നറിയിപ്പുകള്‍ നിരവധി തവണ പുറത്തുവന്ന ശേഷവും ഗുരുതരമായ ഇത്തരം അനാസ്ഥകള്‍ തുടരുന്നു. ഹിമാലയന്‍ താഴ്വരയിലെ രാജ്യങ്ങള്‍ വന്‍ ഭൂകമ്പസാധ്യതാ ഭീഷണി നേരിടുന്നുവെന്ന് 2001ല്‍ ‘സയന്‍സ്’ മാസിക നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയായിരുന്നു. അഞ്ചുകോടിയിലേറെ പേര്‍ ഭൂകമ്പഭീഷണി നേരിട്ടതായി മാസിക സ്പഷ്ടമാക്കിയിരുന്നു. ഇന്ത്യ, നേപ്പാള്‍, ബംഗ്ളാദേശ്, പാകിസ്താന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരികളും ഭൂകമ്പങ്ങളുടെ നിഴലിലാണെന്ന് മാസികയിലെ പഠന പ്രബന്ധം വിശദീകരിക്കുന്നു. കൃത്യമായ ആസൂത്രണങ്ങളിലൂടെ ഭൂകമ്പ ആഘാതങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. ഭൂകമ്പത്തെ ചെറുക്കാന്‍ കെല്‍പുള്ള കെട്ടിടങ്ങളുടെ നിര്‍മാണം, ഭൂകമ്പ നിരീക്ഷണം, ഭൂകമ്പപഠന റിപ്പോര്‍ട്ടുകളുടെ അവലോകനം തുടങ്ങിയവ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കാനുള്ള പ്രതിബദ്ധതയാണ് ഭരണകൂടങ്ങള്‍ കാണിക്കേണ്ടത്. എന്നാല്‍, ഇത്തരം മുന്നറിയിപ്പുകള്‍ക്കിടയിലും ഹിമാലയന്‍ താഴ്വര പ്രദേശങ്ങളില്‍ ജലവൈദ്യുതി പദ്ധതികളും അണക്കെട്ടുകളും നിര്‍മിക്കുന്ന വിവേകശൂന്യതക്ക് ഇന്ത്യ, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉദ്യുക്തരാവുകയുണ്ടായി. ഭൂകമ്പമേഖലക്ക് സമീപം തെഹ്രി ഡാം നിര്‍മിച്ച് ഇന്ത്യ ഉയര്‍ത്തിയ വിവാദം ദൗര്‍ഭാഗ്യകരമായിരുന്നു. ആണവനിലയ നിര്‍മാണം അപകടകരമാണെന്ന് പ്രമുഖ ശാസ്ത്രജ്ഞരായ വിനോദ് ഗൗര്‍, ബില്‍ഹാം എന്നിവര്‍ ‘കറന്‍റ് സയന്‍സ്’ എന്ന പ്രബന്ധത്തിലൂടെ നല്‍കിയ മുന്നറിയിപ്പ് ഗൗനിക്കാതെ മഹാരാഷ്ട്രയിലെ ജൈതാപൂര്‍ റിയാക്ടര്‍ നിര്‍മാണം ആരംഭിക്കുകയായിരുന്നു അധികൃതര്‍. പഠനപ്രബന്ധം ശാസ്ത്രീയ വിശകലനം ചെയ്യാന്‍ തയാറാകാതെ ബില്‍ഹാമിന് ഇന്ത്യയിലെ പ്രവേശം നിഷേധിക്കാനായിരുന്നു ആണവലോബീയിസ്റ്റുകള്‍ ശ്രമിച്ചത്. താക്കീതുകാരനെ വെടിവെച്ചുവീഴ്ത്തുന്ന സമീപനവും പൊതുസുരക്ഷാ കാര്യങ്ങളിലെ താല്‍പര്യരാഹിത്യവും സമഗ്രാധിപത്യത്തിന്‍െറ സൂചനകള്‍ മാത്രമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. |
89 പിന്നിട്ടു; എലിസബത്ത് രാജ്ഞിയുടെ ഒൗദ്യോഗിക പരിപാടികളില്‍ ക്രമീകരണം Posted: 10 May 2015 07:06 PM PDT Image: ![]() Subtitle: 63 വര്‍ഷവും ഏഴുമാസവും ബ്രിട്ടന്‍ ഭരിച്ച വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള റെക്കോഡ് സെപ്റ്റംബറില്‍ മറികടക്കും ലണ്ടന്‍: പ്രായം തളര്‍ത്താത്ത ഊര്‍ജസ്വലതയുമായി ബ്രിട്ടീഷ് രാജവാഴ്ചയുടെ ചരിത്രത്തില്‍ സ്ഥിരതയുടെ നാമമായി മാറിയ എലിസബത്ത് രാജ്ഞിക്ക് ഒൗദ്യോഗിക പരിപാടികളില്‍ ഇളവുകള്‍. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയെന്ന റെക്കോഡ് തൊടാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രായത്തിന്‍െറ പ്രയാസങ്ങള്‍ കണക്കിലെടുത്ത് പുതിയ സമയക്രമം അനുവദിക്കുന്നത്. കഴിഞ്ഞ മാസം 89 വയസ്സ് പൂര്‍ത്തിയാക്കിയ രാജ്ഞിക്ക് ഇനിയും പഴയ രീതിയില്‍ ചടങ്ങുകളില്‍ പങ്കെടുക്കാനായേക്കില്ളെന്ന് അധികൃതര്‍ പറയുന്നു. ബ്രിട്ടീഷ് ജനതയുടെ പൊതുവികാരം കണക്കിലെടുത്താണ് നടപടി. അടുത്ത മാസം ഭര്‍ത്താവ് ഫിലിപ് രാജകുമാരനുമൊന്നിച്ച് മൂന്നു ദിവസത്തെ ജര്‍മന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അത് രാജ്ഞിയുടെ അവസാന വിദേശ സന്ദര്‍ശനമായേക്കുമെന്നാണ് സൂചന. ഇനി ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവന്നാല്‍ രാജകുടുംബത്തില്‍നിന്ന് പകരക്കാരെ കണ്ടത്തൊനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം യു.കെയില്‍ 375ഉം വിദേശത്ത് 18ഉം ഒൗദ്യോഗിക പരിപാടികളിലാണ് രാജ്ഞി പങ്കെടുത്തിരുന്നത്. സമാനമായി ഇനിയും പരിപാടികള്‍ തുടരുന്നതിന് ആരോഗ്യം അനുവദിക്കുന്നില്ളെന്ന് കൊട്ടാര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്ഞി പങ്കെടുക്കേണ്ട ചടങ്ങുകളില്‍ കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും അദ്ദേഹത്തിന്‍െറ മകന്‍ വില്യം രാജകുമാരനും പങ്കെടുക്കും. 1926 ഏപ്രില്‍ 21ന് പിറന്ന എലിസബത്ത് രാജ്ഞി 1952 ഫെബ്രുവരി ആറിനാണ് അധികാരമേല്‍ക്കുന്നത്. ബ്രിട്ടന്‍െറ രാജ്ഞിയെന്ന നിലക്ക് കോമണ്‍വെല്‍ത്ത് മേധാവി, ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സുപ്രീം ഗവര്‍ണര്‍ പദവികളും വഹിക്കുന്നുണ്ട്. |
കോപയിലെ കൊടുങ്കാറ്റിന് ഇനി 31 ദിനം Posted: 10 May 2015 07:02 PM PDT Image: ![]() Subtitle: കോപ അമേരിക്കക്ക് ജൂണ്‍ 11ന് ചിലിയില്‍ കിക്കോഫ് സാന്‍റിയാഗോ: തെക്കനമേരിക്കന്‍ മണ്ണിലെ കാല്‍പന്ത് ഉത്സവത്തിന് തിരിതെളിയാന്‍ ഇനി 31 ദിവസം മാത്രം. ചിലി വേദിയാവുന്ന 44ാമത് കോപ അമേരിക്ക ഫുട്ബാള്‍ മാമാങ്കത്തിലേക്ക് ഫുട്ബാള്‍ പ്രേമികള്‍ ദിവസമെണ്ണുമ്പോള്‍ ബ്രസീല്‍ സമ്മാനിച്ച ലോകകപ്പ് ആവേശത്തിനു പിന്നാലെ, ലാറ്റിനമേരിക്കന്‍ മണ്ണില്‍നിന്ന് മറ്റൊരു ഫുട്ബാള്‍ ആരവവും. ഫുട്ബാളിന്‍െറ വശ്യസൗന്ദര്യമായ അര്‍ജന്‍റീനയും ബ്രസീലും ഒപ്പം, പ്രതാപമൊഴുകുന്ന ഉറുഗ്വായും അണിനിരിക്കുന്ന കോപ അമേരിക്ക, തെക്കനമേരിക്ക മുതല്‍ യൂറോപ്പിലെയും ഏഷ്യയിലെയും ആരാധകര്‍ക്ക് മറ്റൊരു ലോകകപ്പ് തന്നെയാണ്. ജൂണ്‍ 11ന് ചിലിയിലെ സാന്‍റിയാഗോയില്‍ കോപ അമേരിക്കയുടെ പോരാട്ടങ്ങള്‍ക്ക് കിക്കോഫ് കുറിക്കും. ഗ്രൂപ് ‘എ’യില്‍ ചിലി, മെക്സികോ, എക്വഡോര്‍, ബൊളീവിയ. ‘ബി’യില്‍ അര്‍ജന്‍റീന, ഉറുഗ്വായ്, പരഗ്വേ, ജമൈക്ക. ‘സി’യില്‍ ബ്രസീല്‍, കൊളംബിയ, പെറു, വെനിസ്വേല എന്നിവര്‍ മാറ്റുരക്കും. ക്ഷണിതാക്കളായാണ് ജമൈക്കയും, മെക്സികോയും ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. സ്വന്തം മണ്ണിലെ ലോകകപ്പില്‍ ദയനീയമായി പുറത്തായതിന്‍െറ ഓര്‍മകള്‍ ബ്രസീലിനെ ഇന്നും വേട്ടയാടുകയാണ്. അതിനിടയില്‍ വിരുന്നത്തെിയ കോപ അമേരിക്കയില്‍ എല്ലാവേദനയും തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍. എന്നാല്‍, നിലവിലെ ജേതാക്കളായ ഉറുഗ്വായ് 16ാം കിരീടലക്ഷ്യത്തിലേക്കാണ് ബൂട്ടണിയുന്നത്. 14 തവണ കിരീടം ചൂടിയ അര്‍ജന്‍റീന 1993ലാണ് അവസാനമായി മുത്തമിട്ടത്. എട്ടുതവണ ജേതാക്കളായ ബ്രസീല്‍ 2007ല്‍ അവസാനമായി ചാമ്പ്യന്മാരായി. |
യു.എ.ഇയില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം കുറഞ്ഞു Posted: 10 May 2015 06:49 PM PDT Image: ![]() അബൂദബി: വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഇന്ത്യന്‍ എംബസിയുടെ കൈവശമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെയാണ് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. ഏകദേശം 30 ശതമാനമാണ് തടവുകാരുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. 2013ലെ കണക്കുപ്രകാരം 1200ലധികം ഇന്ത്യക്കാരാണ് വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് തടവറകളില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവെച്ച തടവുകാരെ കൈമാറല്‍ നിയമം പ്രാബല്യത്തില്‍ വന്ന 2013 മേയ് മാസത്തിലാണ് ഇത്രയും തടവുകാര്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമായത്. എന്നാല്‍, 2015 ആയപ്പോഴേക്കും തടവുകാരുടെ എണ്ണം 800ലധികം ആയി കുറഞ്ഞതായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തെ ജയിലുകളില്‍ ഓരോ ആഴ്ചയും നടത്തുന്ന സന്ദര്‍ശനങ്ങളില്‍ നിന്നാണ് തടവുകാരുടെ എണ്ണം മനസ്സിലാക്കാന്‍ സാധിച്ചത്. 2012ന് ശേഷം ഇന്ത്യന്‍ തടവുകാരുടെ എണ്ണം സംബന്ധിച്ച് യു.എ.ഇ അധികൃതരില്‍ നിന്ന് കണക്കുകള്‍ ഒൗദ്യോഗികമായി ലഭിച്ചിട്ടില്ളെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ തടവുകാരുടെ എണ്ണം ലഭിക്കുന്നതിന് യു.എ.ഇ അധികൃതര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ദേശീയ ദിനത്തോടും പെരുന്നാളുകളോടും റമദാനോടും അനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികള്‍ നല്‍കുന്ന പൊതുമാപ്പ് മൂലം തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുന്നതും ബോധവത്കരണത്തിലൂടെ അബദ്ധത്തില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമാണ് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
|
കോളജുകളില്‍ പഞ്ചിങ്, സമീപം പൊലീസ് സ്റ്റേഷന്‍ Posted: 10 May 2015 06:46 PM PDT Image: ![]() Subtitle: സര്‍വകലാശാലകളിലും കോളജുകളിലും കര്‍ശന സുരക്ഷക്ക് മാര്‍ഗരേഖയുമായി യു.ജി.സി കണ്ണൂര്‍: സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ക്കടക്കം പഞ്ചിങ് ഏര്‍പ്പടുത്താനും കര്‍ശന സുരക്ഷാ രീതികള്‍ ഏര്‍പ്പെടുത്താനും യു.ജി.സി നിര്‍ദേശം. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ഉയര്‍ന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ മുന്‍ നിര്‍ത്തിയ പുതിയ മാര്‍ഗരേഖ യു.ജി.സി പുറത്തിറക്കിയത്. ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ സര്‍വകലാശാലകള്‍ക്കും ഉന്നത പഠന സ്ഥാപനങ്ങള്‍ക്കും അയച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. സര്‍വകലാശാലകളിലും മറ്റു പഠനകേന്ദ്രങ്ങളിലും പുറത്തു നിന്നുള്ളവര്‍ അനിയന്ത്രിതമായി പ്രവേശിക്കുന്നത് തടയാനാണ് പഞ്ചിങ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തേണ്ടത്. പഠിതാക്കളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനാവുമെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഇതനുസരിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. ഹോസ്റ്റലുകള്‍, വിദ്യാര്‍ഥികള്‍ക്ക് കൂട്ടമായി താമസിക്കാന്‍ സ്ഥാപനം ഏര്‍പ്പെടുത്തിയ മറ്റു താമസ സൗകര്യങ്ങള്‍ എന്നിവക്ക് വലിയ ചുറ്റുമതില്‍ നിര്‍മിക്കാനും നിര്‍ദേശമുണ്ട്. ഇത്തരം ചുറ്റുമതിലുകള്‍ക്കു മുകളില്‍ അതിക്രമിച്ചു കയറുന്നതു തടയാനായി കമ്പിവേലികളോ, മറ്റുതരത്തിലുള്ള വേലിക്കെട്ടുകളോ സ്ഥാപിക്കണം. നിശ്ചിത കവാടത്തിലൂടെ മാത്രമേ പ്രവേശം അനുവദിക്കാവൂ. സന്ദര്‍ശകരെ നിയന്ത്രിക്കാനും പരിശോധിക്കാനുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണം. ഒരു വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെയും ഇത്തരത്തിലുള്ള സുരക്ഷാ പോയന്‍റുകളില്‍ നിയോഗിക്കണം. വനിതാ സന്ദര്‍ശകരെ ശാരീരികമായി പരിശോധിക്കേണ്ട സാഹചര്യമുണ്ടായാലാണ് ഇവരുടെ സഹായം തേടണം. സി.സി.ടി.സി കാമറ, സന്ദര്‍ശ രജിസ്റ്ററുകള്‍ എന്നിവ നിര്‍ബന്ധമാക്കണം. കാമ്പസുകളിലേക്കും ഹോസ്റ്റലുകളിലേക്കും പ്രവേശിക്കുന്നവരുടെ ബാഗ് പരിശോധിക്കുന്നതിനു മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കണം. ആയുധ രഹിത, അക്രമ രഹിത കാമ്പസിന് ഇത് അത്യാവശ്യമാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കു നേരെ കാമ്പസിനകത്തും പുറത്തും നിന്നുള്ള അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതു സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കാന്‍ എമര്‍ജന്‍സി നോട്ടിഫിക്കേഷന്‍ സംവിധാനം സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങള്‍ എന്നിവ സ്ഥാപിക്കണം. ഇ-മെയില്‍, ടെലിഫോണ്‍, എസ്.എം.എസ് മുഖേന നിമിഷങ്ങള്‍ക്കകം വിവരമറിയുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, വിദ്യാര്‍ഥികളുടെ ഓരോ ചലനങ്ങളും രേഖപ്പെടുത്തുന്നതും ചിട്ടപ്പെടുത്തുന്നതും അവരുടെ സ്വാതന്ത്ര്യത്തെ ബലി കഴിക്കുമെന്നും സര്‍വകലാശാല പോലെയുള്ള വലിയ ബൗദ്ധിക വികാസങ്ങള്‍ സംഭവിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ ബന്ധനസ്ഥരാക്കുന്നതിനു തുല്യമായിരിക്കും ഇതെന്നും അക്കാദമിക രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.പ്രധാന നിര്‍ദേശങ്ങളില്‍ ചിലത്
|
യമനിലെ വെടിനിര്‍ത്തല്‍ പൊയ് വെടി ആകാതിരിക്കട്ടെ Posted: 10 May 2015 06:33 PM PDT Image: ![]() യമനിലെ സൈനികനടപടി അടുത്ത ചൊവ്വാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാനുള്ള സൗദി നിയന്ത്രിത സഖ്യസേനയുടെ നിര്‍ദേശത്തോട് ഹൂതി കലാപകാരികള്‍ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. ഹൂതികള്‍ തയാറെങ്കില്‍ വെടിനിര്‍ത്തല്‍ ചൊവ്വാഴ്ചയോടെ നിലവില്‍വരുമെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സങ്ങളൊഴിവാക്കുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സൗദി അറേബ്യ പ്രഖ്യാപിച്ചതിനു പിറകെയാണ് ഹൂതി പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുദ്ധക്കെടുതിയില്‍ പൊറുതിമുട്ടുന്ന യമനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പോലും അസാധ്യമായ ഘട്ടത്തിലാണ് ഐക്യരാഷ്ട്രസഭയും വന്‍ശക്തി രാജ്യങ്ങളും വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി രംഗത്തുവന്നതും സഖ്യസേന സമ്മതം മൂളിയതും. അതേസമയം, സിവിലിയന്മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ നിര്‍ത്തുവോളം ഹൂതി കേന്ദ്രങ്ങളില്‍ സൈനിക നടപടി തുടരുമെന്ന് സഖ്യസേന മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനുള്ള മറുപടിയായാണ് ഞായറാഴ്ച ഹൂതികളുടെ വക്താവ് കേണല്‍ ശറഫ് ലുഖ്മാന്‍ വെടിനിര്‍ത്തല്‍ സന്നദ്ധത വെളിപ്പെടുത്തിയത്. എന്നാല്‍, അല്‍ഖാഇദയോ അവരോടൊപ്പം നില്‍ക്കുന്നവരോ പിന്തുണക്കുന്നവരോ അവര്‍ക്ക് ഫണ്ട് ചെയ്യുന്നവരോ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ കനത്ത മറുപടി നല്‍കുമെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. സൈനികനടപടിയിലെന്ന പോലെ വെടിനിര്‍ത്തല്‍ നീക്കത്തിലും ബലാബലം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. അല്‍ഖാഇദക്കും അഴിമതിക്കുമെതിരാണ് തങ്ങളുടെ പോരാട്ടമെന്ന് പുതിയൊരു വിശദീകരണവും ഇപ്പോള്‍ ഹൂതികള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 26ന് നിയമാനുസൃത പ്രസിഡന്‍റായിരുന്ന അബ്ദുറബ്ബു മന്‍സൂര്‍ ഹാദിയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ സായുധ ഇടപെടലിന് അഭ്യര്‍ഥിച്ചതും ഗള്‍ഫ് രാഷ്ട്ര സംയുക്തസേനയുടെ വ്യോമാക്രമണത്തിന് യമനിലേക്ക് വഴിതുറന്നു കൊടുത്തതും. ഹൂതികള്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍നിന്ന് ദക്ഷിണ യമനിലെ ഏദനും പിടിച്ച് ഒൗദ്യോഗിക ഭരണകൂടത്തെ അപ്രസക്തമാക്കിയപ്പോള്‍ പുറത്തുനിന്നുള്ള ശക്തമായ ഇടപെടലിലൂടെ അവരെ നിഷ്പ്രയാസം ഒതുക്കാമെന്നായിരുന്നു മന്‍സൂര്‍ ഹാദിയുടെ കണക്കുകൂട്ടല്‍. സൈനിക നടപടി ആദ്യദിനം കൊണ്ടുതന്നെ ലക്ഷ്യം നേടുമെന്ന കണക്കുകൂട്ടലും അതനുസരിച്ച അവകാശവാദവുമുണ്ടായെങ്കിലും പ്രയോഗത്തില്‍ ചിത്രം മറ്റൊന്നായിരുന്നുവെന്ന് ഒന്നര മാസം പിന്നിടുന്ന സഖ്യസേന നീക്കത്തിന്‍െറ കണക്കെടുപ്പ് വ്യക്തമാക്കുന്നു. ഇരുപക്ഷത്തെയും അവകാശവാദങ്ങള്‍ കഴിച്ചാല്‍ യമന്‍ ജനത വിനാശകരമായ യുദ്ധക്കെടുതിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നതാണ് ആക്രമണ പ്രത്യാക്രമണങ്ങളുടെയും ഹൂതി കലാപകാരികളുടെ മുന്നേറ്റത്തിന്‍െറയും ആത്യന്തികഫലം. നിയമാനുസൃത പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിക്കും മന്ത്രിസഭയിലെ പ്രമുഖര്‍ക്കും പ്രധാന കക്ഷി നേതാക്കള്‍ക്കുമൊക്കെ രാജ്യം വിടേണ്ടിവന്നു. യുദ്ധവും അതിന്‍െറ ഫലങ്ങളും യമനെ നൂറു കൊല്ലം പിറകിലേക്ക് തള്ളിയെന്നും ഏദന്‍, ദാലിഅ്, തഇസ് തുടങ്ങിയ പ്രവിശ്യകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മുച്ചൂടും താറുമാറായിരിക്കുന്നുവെന്നും യമന്‍ മനുഷ്യാവകാശ മന്ത്രി ഇസ്സുദ്ദീന്‍ അല്‍ അസ്ബഹി തന്നെ വ്യക്തമാക്കി. യു.എന്‍ കണക്കുപ്രകാരം 1500 ഓളം സിവിലിയന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മൂന്നുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ആയുധക്കടത്തു തടയാന്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയ കപ്പലുകള്‍ക്കുപോലും യമന്‍ തീരങ്ങള്‍ അപ്രാപ്യമായി. കനത്ത ചെറുത്തുനില്‍പ് നേരിടേണ്ടി വരുന്ന പ്രദേശങ്ങളിലേക്ക് ഹൂതി കലാപകാരികള്‍ വാഹനവ്യൂഹങ്ങളെ വിലക്കിയതുനിമിത്തം ഭക്ഷ്യവിതരണം കരമാര്‍ഗവും പ്രതിസന്ധിയിലായി. സഖ്യസേന ഹൂതികളെ അവരുടെ കേന്ദ്രങ്ങളില്‍ ആക്രമിച്ചതോടെ അവര്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് താവളങ്ങള്‍ മാറ്റിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. കലാപകാരികളെ ലക്ഷ്യമിട്ടെന്നു പറയുന്ന ആക്രമണങ്ങള്‍ക്ക് പലപ്പോഴും വിലയൊടുക്കേണ്ടി വന്നത് സിവിലിയന്മാരാണ്. ഇരുപക്ഷവും തമ്മിലുള്ള പൊരിഞ്ഞ യുദ്ധത്തിനിടെ പാല്‍ ഉല്‍പാദന ഫാക്ടറി തകര്‍ന്നതും പലായനം ചെയ്യുന്നവരുടെ ബോട്ടിനു നേരെയുണ്ടായ ആക്രമണവുമൊക്കെ അന്താരാഷ്ട്ര സമൂഹത്തിന്‍െറ രൂക്ഷമായ വിമര്‍ശത്തിനു വിധേയവുമായി. ജനവാസകേന്ദ്രങ്ങളില്‍ താവളമൊരുക്കിയ ഹൂതികള്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് സഖ്യസേന കുറ്റപ്പെടുത്തിയത് ശ്രദ്ധേയമാണ്. ‘നിര്‍ണായക കൊടുങ്കാറ്റ്’ ഓപറേഷന്‍ രണ്ടാം ഘട്ടമായ ‘പ്രത്യാശയുടെ വീണ്ടെടുപ്പി’ലേക്ക് മാറിയെങ്കിലും ഹൂതികളുടെ തെരുവുയുദ്ധം നിലക്കാതിരുന്നതിനാല്‍ വ്യോമാക്രമണം നീണ്ടുപോകുകയായിരുന്നു. അതിനിടെ, ഹൂതി ഭീകരത അതിര്‍ത്തികടന്നു സൗദിയുടെ തെക്കന്‍ നഗരങ്ങളെ ലക്ഷ്യമിടുകയും ഏതാനും പേര്‍ക്ക് ആള്‍നാശം വരുത്തുകയും ചെയ്തു. തുടര്‍ന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി നേതാക്കന്മാരെ ലക്ഷ്യമിട്ട് അവരുടെ കേന്ദ്രങ്ങളില്‍ കടന്നാക്രമണം നടത്തുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ മുന്‍പ്രസിഡന്‍റ് അലി സാലിഹിന്‍െറ കൊട്ടാരം ബോംബിങ്ങില്‍ തകര്‍ന്നു. ഇങ്ങനെ പോയാല്‍ ചൊവ്വാഴ്ച സൈനികനീക്കത്തിനു എങ്ങനെ അര്‍ധവിരാമമെന്ന് ആശങ്കയുയരുന്നതിനിടയിലാണ് ഹൂതികളുടെ മനംമാറ്റ പ്രസ്താവന ഉണ്ടായിരിക്കുന്നത്. യു.എന്‍ നേതൃത്വത്തില്‍ രാഷ്ട്രീയസംവാദത്തിനും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരത്തേ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണിത്. ഇനി വാക്കുകളിലല്ല, പ്രവൃത്തിയിലുള്ള സമാധാനനീക്കങ്ങളാണ് ആവശ്യം. ഇരുവിഭാഗവും പൊതുധാരണയിലേക്കടുത്തു കൊണ്ടിരിക്കെ, വിലപേശി നേരം കളയാതെ യമന്‍ ജനത തീക്കളിയില്‍നിന്നു രക്ഷപ്പെടുത്താന്‍ അതു കൊളുത്തിയവര്‍തന്നെ തിടുക്കപ്പെടുമെന്ന് ആശിക്കുക, പ്രാര്‍ഥിക്കുക. |
രൂപേഷിന്‍െറ സഹായി എ. രജീഷ് പിടിയില്‍ Posted: 10 May 2015 01:00 PM PDT Image: ![]() പയ്യോളി: മാവോവാദികളെ സഹായിച്ചെന്നാരോപിച്ച് യുവാവിനെ അറസ്റ്റു ചെയ്തു. തിക്കോടി കൈനോത്ത് വടക്കെ അയ്യിട്ട വളപ്പില്‍ രജീഷിനെയാണ് (32) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാവോവാദി നേതാവ് രൂപേഷിനൊപ്പം അറസ്റ്റിലായ അനൂപ് മാത്യുവിന് സഹായമത്തെിക്കുന്നതില്‍ മുഖ്യകണ്ണിയായി രജീഷ് പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. അനൂപ് മാത്യുവിനെ ചോദ്യം ചെയ്തതില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിക്കോടിയില്‍നിന്നാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്. രജീഷിനെതിരെ യു.എ.പി.എ ചുമത്തി. തിങ്കളാഴ്ച പയ്യോളി കോടതിയില്‍ ഹാജരാക്കും. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോവാദി പ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്തു. അനൂപ് മാത്യുവിന് വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തത് രജീഷായിരുന്നു. രണ്ട് കാറും ഒരു ഓട്ടോറിക്ഷയും രജീഷിനുണ്ട്. മാവോവാദി സംഘത്തിലെ അനൂപ് മാത്യുവുമായി മാത്രമേ രജീഷിന് ബന്ധമുള്ളൂവെന്ന് അന്വേഷണം സംഘം പറഞ്ഞു.വടകരയില്‍ എത്തിയ അനൂപ് മാത്യു തമിഴ് സംഘത്തോടൊപ്പം രണ്ട് മാസം താമസിച്ചതായി പറയുന്നു. അനൂപ് മാത്യുവിനൊപ്പം ഹൈദരാബാദ്, ആന്ധ്ര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ രജീഷ് സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു. |
Posted: 10 May 2015 11:48 AM PDT Image: ![]() ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിന് തോല്‍പിച്ച് ചെന്നൈ വീണ്ടും ഒന്നാമത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലമിന്‍െറ അര്‍ധസെഞ്ച്വറി മികവില്‍ (61 പന്തില്‍ 81) അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍െറ പോരാട്ടം ഒമ്പതിന് 145ല്‍ അവസാനിച്ചു. ഷെയ്ന്‍ വാട്സന്‍ (28), സഞ്ജു സാംസണ്‍ (26) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും രവീന്ദ്ര ജദേജയും (നാല്വിക്കറ്റ്),മൊഹിത് ശര്‍മയും (മൂന്ന് വിക്കറ്റ്) നയിച്ച ബൗളിങ് ആക്രമണത്തെ പ്രതിരോധിക്കാനായില്ല. മക്കല്ലത്തിന്‍െറ ഒറ്റയാന്‍ ബാറ്റിങ്ങായിരുന്നു ചെന്നൈയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ജയത്തോടെ, ഒരു ദിവസത്തെ ഇടവേളയില്‍ ടീമിന് ഒന്നാം സ്ഥാനത്ത് തിരിച്ചത്തൊനും കഴിഞ്ഞു. |
സ്പാനിഷ് ലാ ലിഗ: ബാഴ്സക്ക് ഒരുജയമകലെ കിരീടം Posted: 10 May 2015 11:00 AM PDT Image: ![]() Subtitle: റയലിനെ വലന്‍സിയ സമനിലയില്‍ (2-2) തളച്ചു മഡ്രിഡ്: അടിച്ചുകൂട്ടിയ 42 ഗോളുകളുടെ സുന്ദര ഓര്‍മകളേക്കാള്‍ പാഴാക്കിയ ഒരു പെനാല്‍റ്റിയാവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ആരാധകരെയും വരുന്ന കുറച്ചുനാള്‍ വേട്ടയാടുക. കാരണം, കൈവിട്ടത് ഒരു ജയം മാത്രമല്ല. സ്പാനിഷ് ലാ ലിഗയിലെ 33ാം കിരീടമെന്ന റയലിന്‍െറ മോഹവും കൂടിയാണ്. കിരീടപോരാട്ടത്തില്‍ മുന്നിലുള്ള ബാഴ്സലോണയുമായി നാല് പോയന്‍റിന്‍െറ വ്യത്യാസം നിലനില്‍ക്കുമ്പോള്‍ ഒരു തിരിച്ചുവരവ് ഇറ്റലിക്കാരനായ റയല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയും ആലോചിക്കുന്നില്ല. ശനിയാഴ്ച അര്‍ധരാത്രിയില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ റയല്‍ സൊസീഡാഡിനെ 2-0ന് വീഴ്ത്തുകയും, റയലിനെ വലന്‍സിയ 2-2ന് സമനിലയില്‍ തളക്കുകയും ചെയ്തതോടെയാണ് ലാ ലിഗയിലെ കിരീട നിര്‍ണയം ആവേശകരമായത്. ഇനി ശേഷിക്കുന്ന രണ്ടുകളികളില്‍ ഒരു ജയം ഉറപ്പിച്ചാല്‍ ബാഴ്സക്ക് തങ്ങളുടെ 23ാം ലാ ലിഗ കിരീടം ചൂടാം. 17ന് അത്ലറ്റികോ മഡ്രിഡും, 23ന് ഡി പൊര്‍ടീവയുമാണ് ബാഴ്സയുടെ എതിരാളികള്‍. റയല്‍ അടുത്ത മത്സരങ്ങളില്‍ എസ്പാന്യോളിനെയും ഗെറ്റാഫയെയും നേരിടും.36 കളിയില്‍ 90 പോയന്‍റുമായി ബാഴ്സ ഒന്നാമതും. 86 പോയന്‍റുമായി റയല്‍ രണ്ടാംസ്ഥാനത്തുമാണ്. ബാഴ്സയുടെ ജയത്തിനുപിന്നാലെ സ്വന്തം കളത്തിലിറങ്ങിയ റയലിന് തൊട്ടതെല്ലാം പിഴച്ചദിനമായിരുന്നു. യുവന്‍റസിനോടേറ്റ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയിലെ തോല്‍വി ക്ഷീണം മാറിയിട്ടില്ല. കളി തുടങ്ങി ആദ്യപകുതിക്കുള്ളില്‍ രണ്ട് ഗോളുകള്‍ കസീയസിന്‍െറ വലയില്‍ അടിച്ചുകയറ്റിയ വലന്‍സിയ റയലിനെ വലച്ചു. കളിയില്‍ മേധാവിത്വം റയലിനായിരുന്നു. എന്നാല്‍, 19ാം മിനിറ്റില്‍ പാകോ അല്‍കാസറും 26ാം മിനിറ്റില്‍ യാവി ഫ്യൂഗോയും ആതിഥേയരെ ഞെട്ടിച്ച് സ്കോര്‍ ചെയ്തു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റയലിന് തിരിച്ചടിക്കാന്‍ അവസരം കുറിച്ച് പെനാല്‍റ്റി പിറന്നു. ഗാരെത് ബെയ്ലിനെ ഫൗള്‍ ചെയ്തതിനു ലഭിച്ചതായിരുന്നു ഈ അവസരം. പക്ഷേ, കിക്കെടുത്ത ക്രിസ്റ്റ്യാനോയെ വലന്‍സിയ ഗോളി ഡീഗോ ആല്‍വസ് കീഴടക്കി. പന്ത് തട്ടിയകറ്റിയ ആല്‍വസ് റയലിന്‍െറ കിരീടം കൂടി അകറ്റുകയായിരുന്നു. രണ്ടാംപകുതിയില്‍ ആഞ്ഞടിച്ചുകൊണ്ടാണ് കളി തുടങ്ങിയത്. 56ാം മിനിറ്റില്‍ പെപെയും 84ാം മിനിറ്റില്‍ ഇസ്കോയും സ്കോര്‍ ചെയ്തതോടെ തോല്‍വിഭാരം ഒഴിവായെങ്കിലും വിലപ്പെട്ട രണ്ട് പോയന്‍റ് നഷ്ടമായി. നെയ്മറിന്‍െറയും പെഡ്രോ റോഡ്രിഗസിന്‍െറയും ഗോള്‍ മികവിലായിരുന്ന ബാഴ്സലോണ, റയല്‍ സൊസീഡാഡിനെ വീഴ്ത്തിയത്. |
അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ് Posted: 10 May 2015 10:59 AM PDT Image: ![]() ശ്രീനഗര്‍: പ്രഫഷനല്‍ പ്രവേശ പരീക്ഷയില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ‘പശു’ പരീക്ഷയില്‍ ആബ്സെന്‍റ്. ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല. മേയ് രണ്ടിനാണ് കശ്മീരിലെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ബോര്‍ഡ് പശുവിന് അഡ്മിറ്റ് കാര്‍ഡ് അയച്ച് പുലിവാല് പിടിച്ചത്. ബഡ്ഗാം സ്വദേശിയായ അബ്ദുല്‍ റഷീദ് എന്നയാളാണ് പശുവിന്‍െറ മകള്‍ എന്ന് അര്‍ഥം വരുന്ന കാച്ചിര്‍ ഗൗവ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. ആദ്യഘട്ട പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി അധികൃതര്‍ പശുവിന് അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ വഴി അയക്കുകയും ചെയ്തു. ഈ കാര്‍ഡ് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി വക്താവായ ജുനൈദ് അസിം മട്ടു ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നതും വിവാദമാകുന്നതും. ബോര്‍ഡിനെ കളിയാക്കലല്ല, പരീക്ഷാ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു തന്‍െറ ലക്ഷ്യമെന്ന് റഷീദ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
അഭയാര്‍ഥികളുടെ ഒഴുക്ക്; യൂറോപ്യന്‍ യൂനിയന്‍ ലിബിയക്കെതിരെ ആക്രമണത്തിന് Posted: 10 May 2015 10:34 AM PDT Image: ![]() ലിബിയന്‍ ജലാതിര്‍ത്തിയില്‍ സായുധനീക്കത്തിന് അനുമതി തേടി യൂറോപ്യന്‍ രാജ്യങ്ങള്‍ തിങ്കളാഴ്ച യു.എന്നിനെ സമീപിക്കും യു.എന്‍ രക്ഷാസമിതിയില്‍ ബ്രിട്ടനാകും ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുക. ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി ഉള്‍പ്പെടെ 10ഓളം രാജ്യങ്ങള്‍ പിന്തുണക്കും. അനധികൃത കടത്തുകാരെ തകര്‍ക്കാന്‍ ഏതറ്റം വരെ പോകാനും അനുമതി ആവശ്യപ്പെടുന്നതാകും പ്രമേയമെന്ന് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വീറ്റോ ചെയ്യാന്‍ സാധ്യതയുള്ള റഷ്യയുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്. പ്രമേയത്തിന് അനുമതി ലഭിക്കുന്നതോടെ റോം ആസ്ഥാനമായി സൈനിക നീക്കം നടത്താനാണ് പദ്ധതി. ആറു രാജ്യങ്ങള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കും. മറ്റു അംഗരാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മാള്‍ട്ടയിലുള്ള ബ്രിട്ടീഷ് പടക്കപ്പല്‍ എച്ച്.എം.എസ് ബള്‍വാര്‍ക്ക് ഉള്‍പ്പെടെ ലിബിയന്‍ ജലാതിര്‍ത്തികളിലേക്ക് നീങ്ങും. വിഷയത്തെക്കുറിച്ച് ആരുംതന്നെ ഇതുവരെ സമീപിച്ചിട്ടില്ളെന്ന് യു.എന്നിലെ ലിബിയന്‍ അംബാസഡര്‍ ഇബ്രാഹീം ദബ്ബാശി പറഞ്ഞു. ലിബിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകുന്ന പക്ഷം ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിലേക്ക് ലിബിയ ഒരിക്കലൂടെ വലിച്ചിഴക്കപ്പെടും. മുഅമ്മര്‍ ഗദ്ദാഫിയെ സൈനികനീക്കത്തിലൂടെ മറിച്ചിട്ട ശേഷമുണ്ടായ ആഭ്യന്തര സംഘര്‍ഷം യുദ്ധഭൂമിയാക്കിയ ലിബിയയില്‍നിന്ന് ആയിരങ്ങളാണ് സുരക്ഷിത ജീവിതം ലക്ഷ്യമിട്ട് കടല്‍ കടക്കുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ കയറിപ്പറ്റിയാണ് ഇവര്‍ നൂറുകണക്കിന് കിലോമീറ്റര്‍ കടലില്‍ സഞ്ചരിക്കുന്നത്. |
മാസിഡോണിയയില്‍ സംഘട്ടനം; എട്ടു പൊലീസുകാരുള്‍പ്പെടെ 22 മരണം Posted: 10 May 2015 10:31 AM PDT Image: ![]() Subtitle: അല്‍ബേനിയന്‍ വംശജര്‍ വസിക്കുന്ന മേഖലയിലാണ് സംഘര്‍ഷം ആതന്‍സ്: ബാള്‍ക്കന്‍ രാജ്യമായ മാസിഡോണിയയില്‍ അല്‍ബേനിയന്‍ വംശജരായ സായുധ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. 2001ല്‍ അല്‍ബേനിയന്‍ സംഘര്‍ഷ കാലത്ത് സ്ഥിരം സംഘര്‍ഷഭൂമിയായിരുന്ന വടക്കന്‍ മാസിഡോണിയയിലെ കുമനോവോ ഗ്രാമത്തിലാണ് സംഭവം. സായുധസംഘത്തെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ ദൗത്യം രക്തരൂഷിതമാവുകയായിരുന്നു. ഒരു ദിവസം മുഴുക്കെ വെടിവെപ്പ് നടത്തിയിട്ടും അക്രമികളെ പൂര്‍ണമായി തുരത്താനായിട്ടില്ല. എട്ട് പൊലീസുകാര്‍ മരിച്ചതിനു പുറമെ 37 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. 14 അക്രമികളും കൊല്ലപ്പെട്ടു. സിവിലിയന്മാര്‍ അപകടത്തില്‍ പെട്ടിട്ടില്ളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊലീസുകാരുടെ ജീവത്യാഗത്തില്‍ അനുശോചിച്ച് പ്രസിഡന്‍റ് ജോര്‍ജ് ഇവാനോവ് രാജ്യത്ത് മൂന്നുദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗവും വിളിച്ചുകൂട്ടി. മാസിഡോണിയയിലെ 20 ലക്ഷം ജനസംഖ്യയില്‍ 30 ശതമാനവും അല്‍ബേനിയന്‍ വംശജരാണ്. അവകാശ നിഷേധത്തിനെതിരെ അല്‍ബേനിയക്കാര്‍ 2001ല്‍ ആയുധമെടുത്തതോടെ അയല്‍രാജ്യങ്ങള്‍ ഇടപെട്ട് സംഘര്‍ഷം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഇതുവരെയും അവ നടപ്പാക്കപ്പെട്ടിട്ടില്ളെന്ന് ആരോപണമുണ്ട്. മേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിന്‍െറ തുടര്‍ച്ചയാണോ ഇന്നലത്തെ ആക്രമണമെന്ന് വ്യക്തമല്ല. രാജ്യത്തിന്‍െറ പേരിനെചൊല്ലി ഗ്രീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാറ്റോ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയില്‍ ഇതുവരെയും പ്രവേശം ലഭിക്കാത്ത രാജ്യമാണ് മാസിഡോണിയ. |
75 വര്‍ഷമെടുത്ത് ആന്‍റണി ബ്രൂട്ടോ ബിരുദധാരിയായി Posted: 10 May 2015 10:09 AM PDT Image: ![]() വാഷിങ്ടണ്‍: നീണ്ട 75 വര്‍ഷം പഠിച്ചതിനൊടുവില്‍ 94 കാരനായ ആന്‍റണി ബ്രൂട്ടോ ബിരുദധാരിയായി. രണ്ടാം ലോകയുദ്ധത്തിന് തൊട്ടുമുമ്പ് പഠനം തുടങ്ങി ഇടക്കു മുറിഞ്ഞും പിന്നീട് തുടര്‍ന്നും ഇഴഞ്ഞുനീങ്ങിയ പഠനമാണ് പൂര്‍ത്തിയാക്കിയത്. ഈയാഴ്ച നടക്കുന്ന ചടങ്ങില്‍ ബിരുദം നല്‍കും. മികച്ച അധ്യാപകരെ കിട്ടാത്തതിനൊപ്പം വിഷയത്തിന് കടുപ്പവും കൂടുതലാണെന്ന തോന്നലില്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഇന്‍ഡസ്ട്രിയല്‍ ആര്‍ട്സ് വിഷയങ്ങളിലേക്കുമാറി. രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ പഠനം നിര്‍ത്തി ആര്‍മി എയര്‍കോപ്സ് വിഭാഗത്തില്‍ സൈനികനായി ചേര്‍ന്നു. യുദ്ധംകഴിഞ്ഞ് വീണ്ടും ക്ളാസിലത്തെിയെങ്കിലും വില്ലനായി ഭാര്യയുടെ അസുഖമത്തെിയതോടെ പിന്നെയും പഠനം മുടങ്ങി. പഠനം ഉള്ളില്‍ സൂക്ഷിച്ച് വിമാന നിര്‍മാണ കമ്പനികളില്‍ മെഷിനിസ്റ്റായിട്ടായിരുന്നു അടുത്ത നിയോഗം. 80കളുടെ മധ്യത്തില്‍ വിരമിക്കുംവരെ പഠനം കാര്യമായി തലക്കുപിടിച്ചില്ല. വിരമിച്ചതോടെ പിന്നെയും തുടങ്ങി പഴയ ബിരുദ മോഹം. അതാണ് ഏറെക്കാലമെടുത്ത് പൂര്‍ത്തിയാക്കുന്നത്. മേയ് 17ന് യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ 4,500 വിദ്യാര്‍ഥികള്‍ ബിരുദം ഏറ്റുവാങ്ങും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment