സ്വാഗതം
WELCOME

News Update..

Thursday, May 7, 2015

ഇലന്തൂര്‍ പട്ടികജാതി കോളനി നവീകരണം; ഒരുകോടിയുടെ പദ്ധതി Madhyamam News Feeds

ഇലന്തൂര്‍ പട്ടികജാതി കോളനി നവീകരണം; ഒരുകോടിയുടെ പദ്ധതി Madhyamam News Feeds

Link to

ഇലന്തൂര്‍ പട്ടികജാതി കോളനി നവീകരണം; ഒരുകോടിയുടെ പദ്ധതി

Posted: 07 May 2015 12:50 AM PDT

പത്തനംതിട്ട: രാഷ്ട്രപിതാവിന്‍െറ പാദസ്പര്‍ശംകൊണ്ട് അനുഗൃഹീതമായ ഇലന്തൂര്‍ പട്ടികജാതി കോളനിയുടെ നവീകരണത്തിന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ചു. കോളനിയുടെ സമഗ്ര വികസനത്തിന്‍െറ ഭാഗമായി വിവിധ പദ്ധതികള്‍ തയാറാക്കും. റോഡുകളുടെ നിര്‍മാണം, കുടിവെള്ളപദ്ധതികള്‍, വീടുകളുടെ അറ്റകുറ്റപ്പണി, വായനശാല, കണ്യൂണിറ്റി ഹാള്‍ തുടങ്ങിയ പ്രവൃത്തികളാണ് പ്രധാനമായും പദ്ധതികളില്‍ ഉള്‍പ്പെടുത്തിയത്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മഗാന്ധി അധ$സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇലന്തൂര്‍ സന്ദര്‍ശിച്ചത് ചരിത്രത്തില്‍ ഇടം നേടിയിരുന്നു. 1937 ജനുവരി 20നാണ് സ്വാതന്ത്ര്യസമര സേനാനികളായ കെ. കുമാര്‍ജി, ഖദര്‍ദാസ് ഗോപാലപിള്ള എന്നിവരുടെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി ഇലന്തൂരിലത്തെിയത്്. അധ$സ്ഥിത വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ട രാഷ്ട്രപിതാവ് ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കോളനി നിര്‍മിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും സ്വാതന്ത്ര്യസമര സേനാനികളോട് ആഹ്വാനം ചെയ്തിരുന്നു.
ഗാന്ധിജി ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്‍െറ 75ാം വാര്‍ഷികത്തിന്‍െറ ഭാഗമായി നിര്‍മിക്കുന്ന ഗാന്ധി സ്മൃതിമണ്ഡപത്തിന്‍െറ നിര്‍മാണവും പുരോഗമിക്കുന്നു. 15 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്തും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം സ്മൃതിമണ്ഡപം
നിര്‍മിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി കെ. കുമാര്‍ജി സ്്മാരക നവീകരണത്തിന് രണ്ടുലക്ഷം രൂപയും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

തമിഴ്നാട് സര്‍ക്കാറിന്‍െറ മദ്യം ജില്ലയിലേക്ക് കടത്തുന്നു

Posted: 07 May 2015 12:46 AM PDT

തൊടുപുഴ: തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ ബിവറേജസ് ഷോപ്പുകളിലും ബാറുകളിലും നിന്നു തമിഴ്നാട് സര്‍ക്കാറിന്‍െറ മദ്യം അതിര്‍ത്തി വഴി ഇടുക്കി ജില്ലയിലേക്ക് കടത്തുന്നു. വിലകുറഞ്ഞ മദ്യം തോട്ടം മേഖലയിലത്തെിച്ച് വില്‍പന നടത്തുന്നുണ്ട്.
അതിര്‍ത്തിയില്‍ എക്സൈസ്-പൊലീസ് അധികൃതരുടെ പരിശോധന പ്രഹസനമായതാണ് മദ്യക്കടത്ത് വര്‍ധിക്കാന്‍ കാരണം. കുമളിയില്‍നിന്നും കട്ടപ്പനയില്‍നിന്നും കമ്പം, തേനി ഭാഗങ്ങളിലേക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ നിരവധി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ ബസ് ചാര്‍ജ് തുച്ഛമാണ്. ഈ ബസുകളാണ് അനധികൃത മദ്യവില്‍പനക്കാരുടെ ആശ്രയം. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന ഇല്ലാതെയാണ് ബസുകള്‍ എത്തുന്നത്. ലിറ്റര്‍ കണക്കിന് മദ്യം വാങ്ങി കൊണ്ടുവന്ന് ചില്ലറ വില്‍പനയും നടത്തുന്നുണ്ട്. ചില കേന്ദ്രങ്ങളില്‍ സമാന്തര ബാറുകളും പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ ബിവറേജസ് ഷോപ്പുകളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം ഒരു ബില്ലില്‍ ലഭിക്കില്ല. അതിനാല്‍ വില്‍പനക്കാര്‍ തമിഴ്നാടിന് കടക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ, മീഥയില്‍ ആല്‍ക്കഹോള്‍ ഇറക്കുമതി ചെയ്ത് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം നിര്‍മിക്കുന്ന സംഘങ്ങളും ജില്ലയില്‍ സജീവമായി. ബാറുകള്‍ അടച്ചിട്ടും ജില്ലയില്‍ മദ്യം സുലഭമായി ലഭിക്കുന്ന സംഭവം വ്യാപകമായതോടെ എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
തമിഴ് വംശജര്‍ കൂടുതലുള്ള അതിര്‍ത്തി മേഖലകളിലാണ് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരുടെയും സിനിമ താരങ്ങളുടെയും ലേബലില്‍ വ്യാജമദ്യം വ്യാപകമായി വിതരണം ചെയ്യുന്നത്. കേരളത്തിലെ മദ്യത്തെക്കാള്‍ വില കുറച്ച് നല്‍കുന്നതിനാല്‍ തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തി മേഖലയിലാണ് പ്രധാനമായും വിറ്റഴിക്കുന്നത്. ഉള്‍നാടന്‍ കാട്ടുപാതകള്‍ വഴിയും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴിയുമാണ് മീഥയില്‍ ആല്‍ക്കഹോള്‍ എത്തുന്നത്. പച്ചക്കറി വാഹനങ്ങളിലും മറ്റും എത്തുന്ന സ്പിരിറ്റ് അടുത്ത കാലത്തൊന്നും പിടികൂടിയിട്ടില്ല. അഞ്ചുമാസത്തിനുള്ളില്‍ വ്യാജമദ്യത്തിന്‍െറ അമിത ഉപയോഗം മൂലം നിരവധി പേര്‍ കരള്‍ രോഗം, മഞ്ഞപ്പിത്തം മുതലായവ പിടിപെട്ട് ചികിത്സയിലാണ്. അതിര്‍ത്തി ഗ്രാമങ്ങളിലും തോട്ടം മേഖലകളിലും വ്യാജവാറ്റ് സജീവമാണ്. പല വ്യാജമദ്യ നിര്‍മാതാക്കളും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നതായും ആക്ഷേപമുണ്ട്.
ഹൈറേഞ്ചിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും വ്യാജമദ്യം വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന ചാരായം മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോയി കളര്‍ ചേര്‍ത്ത് വിദേശമദ്യമായി വില്‍ക്കുന്ന സംഘങ്ങളുമുണ്ട്.

അപകടങ്ങളും കുരുക്കുമൊഴിയാതെ ദേശീയപാത;നടപ്പാകാതെ നിര്‍ദേശങ്ങള്‍

Posted: 07 May 2015 12:43 AM PDT

തലശ്ശേരി: കണ്ണൂര്‍-മാഹി ദേശീയപാതയില്‍ സംസ്ഥാന പാതയുടെ അത്രപോലും നിലവാരമില്ലാത്ത റോഡുകളില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും തുടര്‍ക്കഥയാകുന്നു. വേനല്‍മഴ കൂടി ആരംഭിച്ചതോടെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
കാഴ്ച തടസ്സപ്പെടുന്ന രീതിയിലെ വളവുകളോടൊപ്പം റോഡരികില്‍ കാട് നിറഞ്ഞിരിക്കുന്നതും അപകടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നു. 10 ദിവസങ്ങള്‍ക്കിടെ തലശ്ശേരി ഗോപാലപ്പേട്ടയില്‍ ദേശീയപാതയിലെ വീതികുറഞ്ഞ ഭാഗത്ത് രണ്ട് അപകടങ്ങളാണുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് എതിര്‍ദിശയില്‍ വരുകയായിരുന്ന ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്കാണ് പരിക്കേറ്റത്. ബസുകള്‍ മാറ്റാന്‍ മണിക്കൂറുകള്‍ വൈകിയതോടെ ഗതാഗതക്കുരുക്കും മുറുകി.
ഏപ്രില്‍ 26ന് വൈകീട്ട് കര്‍ണാടകയില്‍നിന്നുള്ള മത്സ്യ ലോറിയും ഗോപാലപ്പേട്ടയില്‍ അപകടത്തില്‍പ്പെട്ടു. മതിലിലിടിച്ച് കയറിയതിനെ തുടര്‍ന്ന് നാല് മണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. വാഹനങ്ങള്‍ നിയന്ത്രിക്കാനോ അപകടസ്ഥലത്ത് ഓടിയത്തൊനോ ആവശ്യത്തിന് പൊലീസുകാരില്ലാതെ തലശ്ശേരി ട്രാഫിക് പൊലീസും കൈമലര്‍ത്തുമ്പോള്‍ തലശ്ശേരി വഴിയുള്ള ഗതാഗതം ദു:സ്വപ്നമായി മാറുകയാണ്. അവധിക്കാലം ആരംഭിച്ചതോടെ കൊടുവള്ളിയിലും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമായി വരുകയാണ്. ദേശീയപാതയില്‍നിന്ന് പിണറായി ഭാഗത്തേക്കുള്ള റോഡിന്‍െറ തുടക്കത്തില്‍തന്നെ റെയില്‍വേ ഗേറ്റുള്ളതും ഗതാഗതക്കുരുക്ക് സങ്കീര്‍ണമാക്കുന്നു. ഏറെ അപകടങ്ങള്‍ക്കും ഈ കവല കാരണമായിട്ടുണ്ട്. കണ്ണൂര്‍, പിണറായി, തലശ്ശേരി ഭാഗങ്ങളിലേക്ക് ബസ് നിര്‍ത്തിയിടുന്നതും തീരെ വീതിയില്ലാത്ത ഈ റോഡില്‍ തന്നെയാണ്.
സമാന്തര മൊയ്തുപാലം പണി ആരംഭിച്ചതിനാല്‍ ഭാരവാഹനങ്ങള്‍ തിരിച്ചുവരുന്നതും റെയില്‍വേ ഗേറ്റ് ഇറങ്ങിയാണ്. ഗേറ്റ് അടച്ചാല്‍ തലശ്ശേരി ഭാഗത്ത് ജില്ലാ കോടതി വരെയും കണ്ണൂര്‍ ഭാഗത്ത് ധര്‍മടം മീത്തലെപീടിക വരെയും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്. കൊടുവള്ളി പാലത്തിന് വീതിയില്ലാത്തതിനാല്‍ മറ്റിടങ്ങളിലേക്കുള്ള യാത്രക്കാരും ഗേറ്റ് തുറക്കുന്നതുവരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരാവും. വാഹനാപകടങ്ങളുടെ സാഹചര്യങ്ങളും വസ്തുതകളും അന്വേഷിച്ച് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി നിയമിക്കപ്പെട്ട ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമീഷന്‍ ആഴ്ചകള്‍ക്ക് മുമ്പ്, അപകടങ്ങള്‍ക്കിടയാക്കുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കമീഷന്‍ മടങ്ങിയെങ്കിലും നടപടി സ്വീകരിക്കേണ്ടവര്‍ മുന്നിട്ടിറങ്ങാറില്ളെന്നതാണ് സ്ഥിതി. കഴിഞ്ഞ തവണ കമീഷന്‍ സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച തലശ്ശേരി പൊലീസ് സ്റ്റേഷന്‍, സബ് കലക്ടര്‍ ഓഫിസ് എന്നിവക്ക് മുന്നിലെ അപകടകരമായ വളവ് ഇന്നും അതേപടി തുടരുന്നത് ഇതിന് ഉദാഹരണമാണ്.
കൊടുവള്ളിയില്‍ കണ്ണൂരിലേക്കും പിണറായി ഭാഗത്തേക്കും റോഡ് തിരിയുന്നിടത്ത് സര്‍ക്കിള്‍ സ്ഥാപിക്കണമെന്നാണ് കമീഷന്‍െറ പ്രധാന നിര്‍ദേശം. എന്നാല്‍, ഇതിന് റോഡ് വീതികൂട്ടേണ്ടി വരും. സര്‍ക്കാര്‍ സ്ഥലം തന്നെ ലഭ്യമായതിനാല്‍ നിര്‍ദേശം നടപ്പിലാക്കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമുണ്ടാവില്ല. റെയില്‍വേ ഗേറ്റിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ് മാറ്റിസ്ഥാപിക്കാനാണ് കമീഷന്‍െറ മറ്റൊരു നിര്‍ദേശം. റോഡ് വീതികൂട്ടി ഇരുവശങ്ങളിലും ബസ്ബേ നിര്‍മിക്കണം. റോഡുകളില്‍ ബസ് നിര്‍ത്തുന്നതും വാഹനങ്ങള്‍ തലങ്ങും വിലങ്ങും റോഡിലേക്ക് തിരിയുന്നതുമാണ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമെന്ന് കമീഷന്‍ വിലയിരുത്തിയിരുന്നു.

ഐ.ഐ.ടി^ ജെ.ഇ.ഇ മെയ്ന്‍ പരീക്ഷയില്‍ വിജയം നേടി ഗോത്ര വിഭാഗത്തിലെ കുട്ടികള്‍

Posted: 07 May 2015 12:29 AM PDT

Image: 

ഭോപാല്‍: മധ്യപ്രദേശിലെ ഏറ്റവും അധ:സ്ഥിത ഗോത്ര വിഭാഗമായ ബൈഗ ആദിവാസികളില്‍ നിന്നും രണ്ടുപേര്‍ ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് കോളജുകളിലൊന്നിലേക്കുള്ള പ്രവേശത്തിന്‍റെ സുപ്രധാന കടമ്പ കടന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിന്‍റെ(ഐ.ഐ.ടി^ജെ.ഇ.ഇ) പ്രധാന പരീക്ഷയില്‍ വിജയം നേടിയ ഗീത തെക്കാമും സന്തോഷ് കുമാറും  രണ്ടാം ഘട്ട പരീക്ഷക്കുള്ള തയാറെടുപ്പിലാണ്. ഐ.ഐ.ടി^ജെ.ഇ.ഇയുടെ അടുത്ത പരീക്ഷയായ അഡ്വാന്‍സ്ഡ് എക്സാമിലും വിജയം കരസ്ഥമാക്കാനായാല്‍ ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് കോളജിന്‍റെ കവാടങ്ങള്‍ തുറന്നു കിട്ടും.

ഐ.ഐ.ടി പഠനം എന്ന സ്വപ്നം  യാഥാര്‍ഥ്യമാവുമെന്ന് തന്നെയാണ് 18കാരിയായ ഗീത കരുതുന്നത്. അത് സാക്ഷാല്‍ക്കരിക്കപ്പെടുന്നപക്ഷം ബൈഗ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യം ഐ.ഐ.ടിയുടെ പടി കയറുന്ന വ്യക്തിയായിരിക്കും ഗീത. മാണ്ഡ് ലയിലെ സുനേഹ ഗ്രാമത്തില്‍ കൊടിയ ദാരിദ്ര്യത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നാണ് ഗീത വരുന്നത്. ഈ പതിതാവസ്ഥയിലും തങ്ങളുടെ രണ്ട് ആണ്‍മക്കളേക്കാള്‍ മകളെയാണ് പഠിക്കാനയച്ചതെന്ന് ഗീതയുടെ മാതാപിതാക്കള്‍ പറയുന്നു.

മധ്യപ്രദേശിലെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നായ പൗണ്ഡി ഗ്രാമത്തില്‍ നിന്നും വരുന്ന സന്തോഷ് കുമാറിന് താന്‍ ആഗ്രഹിച്ച മേഖലയില്‍ എത്തിച്ചേരാന്‍ കഴിയുമോ എന്ന് തീര്‍ച്ചയില്ളെങ്കിലും ശുഭാപ്തിവിശ്വാസം കൈവെടിഞ്ഞിട്ടില്ല.
അടുത്ത പരീക്ഷയായ അഡ്വാന്‍സ് എക്സാമിന് സംസ്ഥാന സര്‍ക്കാര്‍ ഇരുവര്‍ക്കും  പ്രത്യേക കോച്ചിംഗ്  വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും വിജയത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുമോദനം അറിയിച്ചു. ഇന്ത്യയില്‍ ആകമാനം 13 ലക്ഷം പേരാണ് കഴിഞ്ഞ മെയില്‍ നടന്ന ഐ.ഐ.ടി^ജെ.ഇ.ഇ മെയ്ന്‍ പരീക്ഷ എഴുതിയത്.

ഇടത് ചേരിക്കൊപ്പം ബാലകൃഷ്ണപിള്ളയും ഗണേഷും

Posted: 07 May 2015 12:16 AM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെതിരായ അഴിമതിയാരോപണം വീണ്ടും ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയും രംഗത്ത്. സെക്രട്ടേറിയറ്റിന് മുമ്പില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യഗ്രഹത്തില്‍ പങ്കെടുത്താണ് ഇരുനേതാക്കളും യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചത്. യു.ഡി.എഫ് ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഇരുനേതാക്കളും പങ്കെടുക്കുന്ന ആദ്യ പ്രത്യക്ഷ സമര പരിപാടി കൂടിയാണിത്.  സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വി.എസിന് ഹസ്തദാനം നല്‍കിയ ശേഷമാണ് ബാലകൃഷ്ണപിള്ള പരിപാടിയില്‍ പ്രസംഗിച്ചത്.

യു.ഡി.എഫ് മന്ത്രിസഭയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 300 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ. ബാബു, കെ.വി തോമസ് എം.പി എന്നിവര്‍ ഡല്‍ഹിയില്‍വെച്ചാണ് ഇടപാടുകള്‍ നടത്തിയതെന്നും പിള്ള ആരോപിച്ചു.

അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ സ്ഥലംമാറ്റം നടത്തുന്നതിന് അഴിമതി നടക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കാരുടെ അധ്യക്ഷനാണ്. മന്ത്രിമാര്‍ക്കെതിരെ താന്‍ അഴിമതിയാരോപണം ഉന്നയിച്ചത് നിയമസഭയിലാണ്. എം.എല്‍.എ എന്ന നിലയിലാണ് സഭക്കുള്ളില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കത്ത് കിട്ടിയില്ളെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി.

ബാര്‍കോഴ കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാരായ കെ.എം മാണിയും കെ. ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തുന്നത്.

സിവില്‍ സ്റ്റേഷനില്‍ സര്‍വിസ് സംഘടനകളുടെ സമരങ്ങള്‍ക്ക് നിരോധം

Posted: 07 May 2015 12:14 AM PDT

കാക്കനാട്: സിവില്‍ സ്റ്റേഷന്‍ വളപ്പിലും ഓഫിസുകളിലും സര്‍വിസ് സംഘടനകളുടെ പ്രകടനങ്ങളും യോഗങ്ങളും നടത്തുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് ക്രിമിനല്‍ കുറ്റം ചുമത്തി നടപടിയെടുക്കുമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന സര്‍വിസ് സംഘടനാ ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുക്കും.
ഓഫിസ് സമയങ്ങളില്‍ ജീവനക്കാരില്‍ പലരും പ്രകടനങ്ങളിലും വിശദീകരണയോഗങ്ങളിലും പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും മൂലം സിലില്‍ സ്റ്റേഷനിലെ ഓഫിസുകളിലെ പ്രവര്‍ത്തനം തടസ്സപ്പെട്ട സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അശരണര്‍ക്ക് അനുവദിച്ച ചികിത്സാധനസഹായം അനധികൃതമായി വെട്ടിക്കുറച്ചെന്ന പരാതിയെ ചൊല്ലി കലക്ടറേറ്റില്‍ ഭരണ-പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധപ്രകടങ്ങള്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.കലക്ടറേറ്റില്‍ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തിരുന്നു.

മണല്‍മാഫിയക്ക് ഒത്താശ: ഷാഡോ പൊലീസ് ടീമിന് പിടിവീഴും

Posted: 06 May 2015 11:32 PM PDT

തിരുവനന്തപുരം: ആറ്റിങ്ങല്‍, കഴക്കൂട്ടം, ചിറയിന്‍കീഴ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണല്‍മാഫിയക്ക് ഒത്താശ ചെയ്യുന്ന ഷാഡോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കും.
റൂറല്‍ എസ്.പിയുടെ നിയന്ത്രണത്തിലുള്ള ഷാഡോ സംഘത്തിലെ പ്രമുഖര്‍ മണല്‍മാഫിയക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഷാഡോ പൊലീസ് ടീമിനെ ഉടച്ചുവാര്‍ക്കാനും ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശം നല്‍കി. എസ്.പി അറിയാതെ അദ്ദേഹത്തിന്‍െറ പേര് ദുരുപയോഗം ചെയ്ത് പണപ്പിരിവ് നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
പൊലീസ് ട്രെയിനിങ് കോളജിലെ ഉദ്യോഗസ്ഥന്‍ ജയശങ്കറിന്‍െറ മകന്‍ ഷിനോജ് ശങ്കറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മണല്‍മാഫിയ സംഘത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ഷാഡോടീമിലെ ഒരു പൊലീസുകാരന്‍ ഇടപെട്ടിരുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജയശങ്കര്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കേസ് ഒതുക്കാനാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ശ്രമിച്ചത്. ഇതത്തേുടര്‍ന്നാണ് ഷിനോജിന്‍െറ മാതാവ് ബി. അമ്മിണി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയത്. ഏപ്രില്‍ എട്ടിനാണ് ഷിനോജിനെ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വക്കത്തുവിളയില്‍ വെച്ച് മണല്‍മാഫിയ സംഘാംഗം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ സാക്ഷികളുണ്ടായിട്ടും ചിറയിന്‍കീഴ് എസ്.ഐ പ്രതിക്കനുകൂലമായ നിലപാടാണ് എടുത്തത്. എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
മണല്‍മാഫിയക്ക് ഒത്താശ ചെയ്യുന്ന പൊലീസുകാരനാണ് ഇതിന് പിന്നിലെന്ന് സ്പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. മാര്‍ത്താണ്ഡത്ത് എന്‍ജിനീയറിങ്ങിന് പഠിക്കുന്ന ഷിനോജിനെ അവിടെ ചെന്ന് അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലും ഇയാളുണ്ടായിരുന്നു. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണല്‍മാഫിയക്കുവേണ്ടി ഷാഡോ പൊലീസ് പ്രവര്‍ത്തിക്കുന്നതായും ഇവര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നും സ്പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരന്‍െറ നേതൃത്വത്തില്‍ മണല്‍, ക്വാറി ഉടമകളില്‍നിന്ന് പണപ്പിരിവ് നടക്കുന്നുണ്ടെന്ന് ആക്ഷേപം ശക്തമായതോടെയാണ് സ്ക്വാഡ് പിരിച്ചുവിട്ടത്.
പൊലീസുകാരന്‍െറ മകനെതിരെ വധശ്രമമുണ്ടായിട്ടും അധികൃതര്‍ മണല്‍മാഫിയക്കുവേണ്ടിയാണ് നിലകൊണ്ടത്. ഈ സാഹചര്യത്തില്‍ റൂറല്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും നിരീക്ഷണവിധേയമാക്കാനാണ് റൂറല്‍ എസ്.പിയുടെ തീരുമാനം. ഷിനോജ് ശങ്കര്‍ വധശ്രമകേസിന്‍െറ ഫയല്‍ ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എസ്.പി ഷെഫീന്‍ അഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.

ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി : പരീക്ഷണോല്‍പാദനം ഇന്ന്

Posted: 06 May 2015 11:25 PM PDT

നിലമ്പൂര്‍: ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ട്രയല്‍ റണ്‍ വ്യാഴാഴ്ച നടക്കും. ഇതിന്‍െറ മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച കാഞ്ഞിരപ്പുഴയില്‍ തടയണയുടെ ഷട്ടര്‍ തുറന്ന് തുരങ്കത്തിലൂടെ ഭൂഗര്‍ഭ സംഭരണിയില്‍ വെള്ളം നിറച്ചു. 10 മീറ്റര്‍ വ്യാസവും 13 മീറ്റര്‍ താഴ്ചയുമുള്ള സംഭരണിയില്‍ അതിവേഗമാണ് വെള്ളം നിറഞ്ഞത്.
984 മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള തുരങ്കത്തിലൂടെ സുഗമമായി വെള്ളം ഒഴുകി സംഭരണിയിലത്തെി. ബുധനാഴ്ച രാവിലെ 254 മീറ്റര്‍ നീളവും ഒരുമീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് നിറച്ചുള്ള പരിശോധനയും വിജയകരമായി. വേനലിലും ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വെള്ളം കണ്ടതിനാലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും ട്രയല്‍ റണ്ണിനത്തെും. വര്‍ഷക്കാലത്ത് 3.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് പദ്ധതിയുടെ ലക്ഷ്യം. 1.5ന്‍െറ രണ്ടും 0.5ന്‍െറ ഒന്നും മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന് 1.25 കിലോമീറ്റര്‍ മുകളില്‍ മായംപള്ളിയില്‍ നിര്‍മിച്ച തടയണ വഴി തുരങ്കത്തിലൂടെ വെള്ളം പവര്‍ ഹൗസിലത്തെിച്ചാണ് വൈദ്യുതി ഉല്‍പാദനം. നിലമ്പൂര്‍, പോത്തുകല്‍ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയത്തെിച്ച് ഇവിടെനിന്നാണ് ലൈനുകളിലേക്ക് കടത്തിവിടുക.
2007ലാണ് ആഢ്യന്‍പാറയില്‍ പദ്ധതി തുടങ്ങുന്നത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലനാണ് തറക്കല്ലിട്ടത്. എന്നാല്‍, വൈദ്യുതി ബോര്‍ഡും കരാറുകാരും തമ്മിലുള്ള തര്‍ക്കം മൂലം പദ്ധതി കോടതിയിലേക്ക് നീങ്ങി. പിന്നീട് 2013 ഡിസംബറിലാണ് പദ്ധതി പുനരാരംഭിച്ചത്. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് വീണ്ടും പദ്ധതിക്ക് തറക്കല്ലിട്ടത് വിവാദമായിരുന്നു.
28 കോടി രൂപ മുതല്‍മുടക്കിലുള്ള ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതിയിലൂടെ പ്രതിവര്‍ഷം 9.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് ഉല്‍പാദനം പ്രതിക്ഷിക്കുന്നതെങ്കിലും വേനലിലും ഒരു മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വെള്ളം ഉണ്ടാകുമെന്നത് കൂടുതല്‍ ഉല്‍പാദന പ്രതീക്ഷയേകുന്നുണ്ട്.

കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍ ഇപ്പോഴും പാതിവഴിയില്‍

Posted: 06 May 2015 11:20 PM PDT

കൊയിലാണ്ടി: മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് നിര്‍മാണപ്രവൃത്തി തുടങ്ങിയ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും യാഥാര്‍ഥ്യമായില്ല.
കൊയിലാണ്ടിയുടെ സാമൂഹിക സാമ്പത്തിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്നതാണ് ഹാര്‍ബര്‍. നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇവിടെ ഹാര്‍ബര്‍ അനുവദിച്ചത്. 2006 ഡിസംബര്‍ 17ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുറമുഖത്തിന് ശിലയിട്ടു. 34.5 കോടിയായിരുന്നു ചെലവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുല്യമായാണ് നിര്‍മാണച്ചെലവ് വഹിക്കുക. ആദ്യഘട്ടത്തില്‍ നിര്‍മാണപ്രവൃത്തി വളരെവേഗം മുന്നേറി. പിന്നീട് വേഗത കുറഞ്ഞു. പല തടസ്സങ്ങളും പൊങ്ങിവന്നു. ഏഷ്യയിലെ ഏറ്റവുംവലിയ ഹാര്‍ബര്‍ എന്ന പ്രഖ്യാപനവുമായി പണി തുടങ്ങിയെങ്കിലും ഇടക്ക് ഹാര്‍ബറിന്‍െറ പ്രധാന ആകര്‍ഷണമായ പുലിമുട്ടിന്‍െറ നീളം കുറച്ചത് മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിന് കാരണമായി.
വടക്കുഭാഗം 1110 മീറ്ററും തെക്കുഭാഗം 1900 മീറ്ററുമായിരുന്നു ആദ്യം പ്രഖ്യാപിച്ച നീളം. പ്രക്ഷോഭത്തെ തുടര്‍ന്ന് അനധികൃതമായി നടന്ന ചര്‍ച്ചയില്‍ ഇത് 925 മീറ്ററും 1600 മീറ്ററുമാക്കാന്‍ മനസ്സില്ലാമനസ്സോടെ മത്സ്യത്തൊഴിലാളികള്‍ സമ്മതിച്ചു. എന്നാല്‍, ഇതില്‍ വീണ്ടും കുറവ് വരുത്തി 1600 മീറ്റര്‍ എന്നത് 1515 ആയാണ് ചുരുക്കിയത്. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വാര്‍ഫില്‍ മണല്‍ നിറക്കുന്നതുമായും തദ്ദേശവാസികളില്‍ ചിലരുടെ എതിര്‍പ്പുണ്ടായി. അങ്ങനെ നിര്‍മാണപ്രവൃത്തി മുടങ്ങി. അതിനിടെ അനുവദിച്ച ഫണ്ടും തീര്‍ന്നു. പിന്നെ റീഎസ്റ്റിമേറ്റിന് കാത്തിരിപ്പായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് 64 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയതായി പ്രഖ്യാപനം വന്നു. എന്നാല്‍, 10 കോടി 35 ലക്ഷമാണ് അനുവദിച്ചത്. ഈ തുകക്ക് നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആരെയും ഇതുവരെ കിട്ടിയിട്ടില്ല. ഭാഗികമായ പുലിമുട്ടും ഒരു ലേലപ്പുരയുമാണ് പൂര്‍ത്തിയായത്. പ്രധാന പ്രവൃത്തികളെല്ലാം ബാക്കിയാണ്.

10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Posted: 06 May 2015 11:20 PM PDT

കോഴിക്കോട്: രണ്ടുലക്ഷം രൂപ വിലവരുന്ന 10 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയിലായി. പയ്യാനക്കല്‍ സ്വദേശികളായ കല്ലായി ചാമുണ്ഡിവളപ്പ് പി.ടി. അബിനാസ് (31), കല്ലായി ചാമുണ്ഡിവളപ്പ് നാസര്‍ (32) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് ഫറോക്ക് പഴയ പാലത്തിനടിയില്‍വെച്ച് പൊലീസ് പിടികൂടിയത്. ബാഗിലും ബിഗ്ഷോപ്പറിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കമ്പം, തേനി ഭാഗങ്ങളില്‍നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നത്. ജില്ലയിലെ ചെറുകിട കഞ്ചാവ് വില്‍പനക്കാര്‍, സ്കൂള്‍, കോളജ്, വിദ്യാര്‍ഥികള്‍, മറുസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് വില്‍പന നടത്തുന്നത്. 25 ഗ്രാം, 50 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ചില്ലറ വില്‍പന.
മൊബൈല്‍ ഫോണിലൂടെ വിശ്വാസയോഗ്യമായവര്‍ ആവശ്യപ്പെട്ടാല്‍ അറിയിച്ച സ്ഥലത്ത് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതി. പിടിയിലായതിനുശേഷവും ഇവരുടെ മൊബൈലിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് മറുസംസ്ഥാന തൊഴിലാളികളുടെയും യുവാക്കളുടെയും നിരവധി കാളുകള്‍ എത്തിയിരുന്നു.
കഞ്ചാവ് പൊതിയാനുള്ള പ്ളാസ്റ്റിക് കവറുകള്‍, തൂക്കുന്നതിനുള്ള ത്രാസ് എന്നിവയും പ്രതികളില്‍നിന്ന് കണ്ടെടുത്തു.
പ്രതി അബിനാസിന്‍െറ പേരില്‍ എലത്തൂര്‍, പന്നിയങ്കര, ചേവായൂര്‍, മാറാട്, നല്ലളം, ടൗണ്‍, ഫറോക്ക്, മെഡിക്കല്‍ കോളജ്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ മോഷണം, മാലപൊട്ടിക്കല്‍ കേസുകളും നിലവിലുണ്ട്.
നാസറിനെ അബിനാസ് പുതുതായി കഞ്ചാവ് കച്ചവടത്തില്‍ ചേര്‍ക്കുകയായിരുന്നു. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന് കിട്ടിയ വിവരത്തെ തുടര്‍ന്ന് സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ സി.ഐ ടി. സജീവന്‍, എസ്.ഐ പി.കെ. ചാത്തുനായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഷാഡോ പൊലീസിന്‍െറ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
നല്ലളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സുനില്‍, ശ്രീനിവാസന്‍, സി.പി.ഒ വിജു, ഷാഡോ പൊലീസുകാരായ സുധര്‍മന്‍, ലതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മാനന്തവാടി താലൂക്കിലും കുരങ്ങുപനി; ഒരാള്‍ ചികിത്സയില്‍

Posted: 06 May 2015 11:14 PM PDT

മാനന്തവാടി: സുല്‍ത്താന്‍ ബത്തേരി താലൂക്കിനെ ഭീതിയിലാഴ്ത്തുകയും നിരവധിപേരെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത കുരങ്ങുപനി മാനന്തവാടി താലൂക്കിലും റിപ്പോര്‍ട്ടുചെയ്തു. മാനന്തവാടി പൊതുമരാമത്ത് ഓഫിസിലെ ജീവനക്കാരന്‍ കാട്ടിക്കുളം ചേലൂര്‍ പാലിക്കുഴിയില്‍ സുരേഷ്കുമാറിനാണ് (43) രോഗം സ്ഥിരീകരിച്ചത്.
അമിത മദ്യപാനത്തെതുടര്‍ന്ന് ഇയാള്‍ ബത്തേരിയിലെ സെറിനിറ്റി ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് പനിബാധിച്ചത്. പനി മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഏപ്രില്‍ 28ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നും ഇയാളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ സെന്‍റര്‍ ഫോര്‍ വൈറസ് റിസര്‍ചിലേക്ക് അയച്ചിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് കുരങ്ങുപനി (കെ.ഡി.എഫ്) ആണെന്ന് സ്ഥിരീകരിച്ചത്. വനമേഖലയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഇയാള്‍ക്ക് രോഗംവന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഇയാളുടെ രക്തം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. രക്തസാമ്പിള്‍ ശേഖരിച്ച് അയച്ചാല്‍ ഒരാഴ്ചയെങ്കിലും കഴിയും റിപ്പോര്‍ട്ട് ലഭിക്കാന്‍. അതേസമയം, ഇതുവരെ ഈ പ്രദേശത്ത് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ളെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും ചേലൂര്‍ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. പുല്‍പള്ളി മേഖലയില്‍ മാത്രമാണ് ഇതുവരെ കുരങ്ങുപനി റിപ്പോര്‍ട്ടുചെയ്തിരുന്നത്.

മന്ത്രിമാരെ കാത്തിരിക്കുന്നത് കല്‍ത്തുറുങ്കുകളാണെന്ന് വി.എസ്

Posted: 06 May 2015 10:31 PM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാരായ കെ.എം മാണിയും കെ. ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന ജനപ്രതിനിധികളുടെ സത്യഗ്രഹം തുടങ്ങി. അഴിമതിക്കാരായ മന്ത്രിമാരെ കാത്തിരിക്കുന്നത് കല്‍ത്തുറുങ്കുകളാണെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിമാര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാതെ രാജിവെച്ചൊഴിയണം. കെ. ബാബു 10 കോടിയും കെ.എം മാണി ഒരു കോടിയും വാങ്ങിയതിന് നിരവധി തെളിവുകളാണ് പുറത്ത് വന്നത്. കേസില്‍ ഇനിയും നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് വൈകരുതെന്നും വി.എസ് ആവശ്യപ്പെട്ടു.  

എല്‍.ഡി.എഫ് എം.പിമാര്‍, എം.എല്‍.എമാര്‍, തിരുവനന്തപുരം ജില്ലയിലെ കോര്‍പറേഷന്‍-മുനിസിപ്പല്‍ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത്^ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍^ മെമ്പര്‍മാര്‍, സഹകാരികള്‍ തുടങ്ങിവരാണ് സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്.

കെ. ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം^ ബിജുരമേശ്

Posted: 06 May 2015 10:04 PM PDT

Image: 

തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴകേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരന്‍ ബിജു രമേശ്. ബാര്‍ കോഴ കേസ് ഏഴുദിവസത്തിനകം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിട്ടുണ്ട്. കെ. ബാബു വാങ്ങിയ പണം പലര്‍ക്കായി വീതിച്ചു നല്‍കി. പണം എവിടെ പോയെന്ന് ബാബു പറയുമെന്ന ഭയം മുഖ്യമന്ത്രിക്കുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബാബുവിനെ സംരക്ഷിക്കുന്നതെന്നും ബിജു രമേശ് ആരോപിച്ചു.
2012ലും ബാര്‍ അസോസിയേഷനില്‍ നിന്നും ബാബു മൂന്നു കോടി രൂപ കോഴ വാങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലത്തെിയാണ് താന്‍ 50 ലക്ഷം രൂപ കൈമാറിയത്. മന്ത്രി കെ. ബാബുവിനെതിരായ വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമതിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി.
 

‘നേപ്പാള്‍ കുലുങ്ങിയപ്പോള്‍ ഹിമാലയം നടനമാടി ’

Posted: 06 May 2015 09:36 PM PDT

Image: 
Subtitle: 
നടുക്കുന്ന ഓര്‍മകളുമായി പര്‍വതാരോഹകന്‍ അര്‍ജുന്‍ വാജ്പേയ്

കാഠ്മണ്ഡു: റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം ഭൂമിയെ പിടിച്ചുകുലുക്കിയപ്പോള്‍ അതിന്‍െറ പ്രകമ്പനം സമുദ്ര നിരപ്പില്‍ നിന്ന് 8,463 മീറ്റര്‍ ഉയരത്തിലും പ്രതിഫലിച്ചു. ഭൂമിയില്‍ ഒരു വശത്ത് നേപ്പാള്‍ തകര്‍ന്നടിയുമ്പോള്‍ ആകാശം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന ഹിമവാന്‍ വിറകൊള്ളുകയായിരുന്നു. പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രശസ്തനായ പര്‍വതാരോഹകന്‍ അര്‍ജുന്‍ വാജ്പേയ്. ഉയരക്കൂടുതലില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള മകാലു പര്‍വതം കീഴടക്കാനുള്ള തന്‍െറ മൂന്നാമത്തെ ശ്രമത്തിനിടയില്‍ ഉണ്ടായ നടുക്കുന്ന അനുഭവങ്ങള്‍ വാര്‍ത്താ ലേഖകരുമായി പങ്കുവെക്കുകയായിരുന്നു 21കാരനായ അര്‍ജുന്‍.
 ഭൂകമ്പത്തിന് ശേഷം എട്ട് ദിവസം കഴിഞ്ഞാണ് മകാലു പര്‍വതത്തില്‍ നിന്നു ഏപ്രില്‍ 30ന് വൈകിട്ട് നാല് മണിയോടെ ഹിലരി ബേസ് ക്യാമ്പില്‍ ഇയാള്‍ സുരക്ഷിതമായി തിരിച്ചത്തെിയത്. തിരിച്ചിറങ്ങേണ്ട വഴികളെല്ലാം തകിടം മറിഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. സത്യത്തില്‍ ഹിമാലയം നൃത്തം ചെയുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഏപ്രില്‍ 25ന് രാവിലെ എനിക്കൊപ്പമുണ്ടായിരുന്ന മൂന്ന് വിദേശ പര്‍വതാരോഹകര്‍ക്കൊപ്പം കമ്യൂണിക്കേഷന്‍ ടെന്‍റില്‍ വിശ്രമിക്കുമ്പോഴാണ് ആദ്യ പ്രകമ്പനം അനുഭവപ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലായതിനാല്‍ ഓക്സിജന്‍ കുറവായത് കൊണ്ട് തോന്നിയതായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ വീണ്ടും ശക്തമായ കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് അത് ഭൂകമ്പമാണെന്ന് തിരിച്ചറിഞ്ഞതെന്ന് അര്‍ജുന്‍ വിശദീകരിച്ചു. മകാലുവിന്‍െറ വിവിധ മേഖലകളിലായി തങ്ങളെ പോലെ മറ്റ് സാഹസികരും തമ്പടിച്ചിരുന്നു. ഏതാണ്ട് 40 മുതല്‍ 60 വരെ പേരാണ് ഉണ്ടായിരുന്നത്. സാഹസികതക്കിടെ ഹിമപാതം സാധാരണ കാണാറുണ്ട്. എന്നാല്‍ 400 മീറ്ററോളം വീതിയും 700 മീറ്റര്‍ നീളവുമുള്ള വലിയ ഐസ് കട്ടകള്‍ പൊട്ടിത്തകര്‍ന്നു വീഴുമ്പോഴുണ്ടാകുന്ന അതി ഭീകരമായ ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്. ഹിമാലയം എനിക്കു മുമ്പില്‍ നടനമാടുകയാണോ എന്ന് പോലും തോന്നി. ഭാഗ്യം കൊണ്ട് ഒപ്പമുണ്ടായിരുന്നവര്‍ക്കും അപകടം സംഭവിച്ചില്ളെന്നും അര്‍ജുന്‍ പറഞ്ഞു.

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ അനാസ്ഥ യുവാവിന്‍െറ വിവാഹം മുടക്കി

Posted: 06 May 2015 08:33 PM PDT

Image: 

ദോഹ: ഇന്ന് നിക്കാഹിന് നാട്ടിലെത്തേണ്ട യുവാവടക്കം ആറ് യാത്രക്കാര്‍ക്ക് അവസാന നിമിഷം സീറ്റ് നിഷേധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വീണ്ടും ‘തനിനിറം’ കാട്ടി. ഇന്നലെ രാത്രി 8.40ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് ബോര്‍ഡിങ് പാസ് പ്രതീക്ഷിച്ച് രണ്ടര മണിക്കൂറോളം കാത്തുനിന്ന യാത്രക്കാര്‍ക്ക് നേരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്രൂരത കാണിച്ചത്. യാത്ര മുടങ്ങിയ മറ്റൊരാളുടെ വിവാഹം ഞായറാഴ്ചയാണ്. റയ്യാനില്‍ ജോലി ചെയ്യുന്ന ബേപ്പൂര്‍ സ്വദേശിയായ മന്‍സൂറിന്‍െറ നിക്കാഹും വിവാഹ പാര്‍ട്ടി നിശ്ചയവും ഇന്ന് രാവിലെ 11 മണിക്ക് നടക്കേണ്ടിയിരുന്നതാണ്. സീറ്റില്ളെന്ന് പറഞ്ഞപ്പോള്‍ ഇന്ന് വിവാഹമാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ കനിഞ്ഞില്ളെന്ന് മന്‍സൂര്‍ ‘ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. യാത്ര മുടങ്ങിയ കണ്ണൂര്‍ ചാല സ്വദേശി ജിനേഷിന്‍െറ വിവാഹമാണ് ഞായറാഴ്ച നടക്കേണ്ടത്. വിവാഹത്തിന്‍െറ ഒരുക്കള്‍ക്കായി ഏറെ ബുദ്ധിമുട്ടിയാണ് ലീവ് സംഘടിപ്പിച്ച് യാത്രക്കൊരുങ്ങിയതെന്ന് ജിനേഷ് പറഞ്ഞു.
ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് ടിക്കറ്റ് എടുത്തവരാണ് ആറ് പേരും. ബഹ്റൈനില്‍ നിന്ന് യാത്ര തുടങ്ങുന്ന വിമാനം ഒരു മണിക്കൂറോളം വൈകിയാണ് ഇന്നലെ പുറപ്പെട്ടത്. സീറ്റ് നിഷേധിച്ചതിന് വ്യക്തമായ കാരണവും ഇവരോട് പറഞ്ഞിട്ടില്ല. ആറ് മണിയോടെ വിമാനത്താളത്തിലത്തെിയ ഇവരോട് വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രമുള്ളപ്പോഴാണ് യാത്ര ചെയ്യാന്‍ കഴിയില്ളെന്ന് അറിയിച്ചത്. പിന്നീട് 10.30 വരെ വിമാനത്താവളത്തില്‍ കാത്തിരുന്ന ഇവര്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ല. 10.30ന് ശേഷമാണ് ഇവരെ ഹോട്ടലിലേക്ക് കൊണ്ടുപോകാനും നാളെ ഇതേ സമയത്തുള്ള വിമാനത്തില്‍ യാത്രയാക്കാമെന്ന് എഴുതി നല്‍കുകയും ചെയ്തത്. എടപ്പാള്‍ സ്വദേശി ഫൈസലിന് ഭാര്യക്കും ഒരു വയസുള്ള കുട്ടിക്കുമൊപ്പമാണ് യാത്ര മുടങ്ങിയത്. കുറഞ്ഞ ദിവസത്തേക്ക് ലീവിന് പോകുന്നയാളാണെന്നും യാത്ര മുടങ്ങിയതില്‍ ഏറെ മനപ്രയാസമുണ്ടെന്നും താമരശ്ശേരി സ്വദേശി മഹമൂദ് പറഞ്ഞു. ഒരാള്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്ന് രാവിലെയുള്ള മംഗലാപുരത്തേകും മറ്റൊരാള്‍ ടിക്കറ്റ് റീഫണ്ട് ചെയ്തു.

ബ്രിട്ടനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

Posted: 06 May 2015 08:30 PM PDT

Image: 

ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. 56 മത്  പാര്‍ലമെന്‍റിനെ തെരഞ്ഞെടുക്കുന്നതിന് ബ്രിട്ടീഷ് ജനത ഇന്ന് പോളിങ്ബൂത്തിലത്തെും. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡിന്‍െറ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.  മാറ്റത്തിന്‍െറ കാറ്റുമായി നിരവധി ചെറു പാര്‍ട്ടികളും ഇത്തവണ ഉയര്‍ന്ന് വന്നിട്ടുണ്ട്.  ജനപ്രതിനിധി സഭയിലെ 650  സീറ്റുകളിലേക്കാണ്  തെരഞ്ഞെടുപ്പ് നടക്കുന്നത്.  സര്‍ക്കാര്‍ രൂപീകരിക്കാന്‍ 326 സീറ്റുകളാണ് വേണ്ടത്. ജനവിധി തേടി 12 പാര്‍ട്ടികളാണ് രംഗത്തുണ്ട്.  രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി അമ്പതിനായിരം പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  മെയ് എട്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

അപ്രവചനീയതയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ ഒരുപാര്‍ട്ടി വിഭാഗത്തിനും പ്രതീക്ഷയില്ല. സ്ഥിരതയില്ലാത്ത ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലത്തെിയാല്‍ ഈ വര്‍ഷം തന്നെ മറ്റൊരു തെരഞ്ഞെടുപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഉപപ്രധാനമന്ത്രി നിക്ക് ക്ളെഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 306 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റുമാണ് ലഭിച്ചത്.  നിക്ക് ക്ളെഗ് നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റ്സ് 57 സീറ്റ് സ്വന്തമാക്കി.ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയായിരുന്നു കാമറണിന്‍റെ ഭരണം.  ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് നിക് ക്ളെഗ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തവണ നിക്കോള സ്റ്റര്‍ജന്‍റിന്‍െറ നേതൃത്വത്തിലുള്ള സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി ലിബറല്‍ ഡെമോക്രാറ്റുകളെ പിന്തള്ളി മൂന്നാം സ്ഥാനത്തത്തെുമെന്നാണ് പ്രവചനം. കൂടാതെ യുണെറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ (യു.കെ.ഐ.പി) വളര്‍ച്ചയും രാഷ്ട്രീയാന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടാക്കി. അഞ്ച് വര്‍ഷത്തിനിടെ ചെറുപാര്‍ട്ടികള്‍ നിര്‍ണായക ശക്തിയായി വളര്‍ന്നിട്ടുണ്ട്.

4.5 കോടി ജനങ്ങളാണ് ഇന്നു പോളിങ് ബൂത്തിലത്തെുക. ഇന്ത്യന്‍ വംശജരുടെ വോട്ടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കും.ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്.

ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി യു.എ.ഇ

Posted: 06 May 2015 08:04 PM PDT

Image: 

ദുബൈ: ചുവന്ന ഗ്രഹത്തിന്‍െറ രഹസ്യങ്ങള്‍ തേടി യു.എ.ഇയുടെ ആളില്ലാ വാഹനം 2020 ജൂലൈയില്‍ കുതിച്ചുയരും. പൂര്‍ണമായും സ്വദേശി എന്‍ജിനിയര്‍മാര്‍ നേതൃത്വം നല്‍കുന്ന ദൗത്യത്തിന് അല്‍ അമല്‍ (പ്രതീക്ഷ) എന്നാണ് പേരിട്ടിരിക്കുന്നത്. യു.എ.ഇയുടെ 50ാം വാര്‍ഷികാഘോഷ വേളയായ 2021ല്‍ വാഹനം ചൊവ്വയിലത്തെും. ഇതോടെ ചൊവ്വാദൗത്യം നടത്തുന്ന ആദ്യ അറബ് രാജ്യമായി യു.എ.ഇ മാറും. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സാന്നിധ്യത്തില്‍ എമിറേറ്റ്സ് മാര്‍സ് മിഷന്‍ പ്രൊജക്റ്റ് മാനേജര്‍ ഉമ്രാന്‍ ശരീഫ് ദൗത്യത്തിന്‍െറ വിശദാംശങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും യു.എ.ഇയുടെ ചൊവ്വാ ദൗത്യം. ചൊവ്വയെക്കുറിച്ച നിഗൂഢതകളുടെ ചുരുളഴിയാനും ഭൂമിക്ക് പുറത്ത് ജീവന്‍െറ സാധ്യത കണ്ടത്തൊനും ദൗത്യം വഴിവെക്കും.
കാലാന്തരത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിനുണ്ടായ മാറ്റങ്ങളും പഠനവിധേയമാക്കും. റോക്കറ്റിന്‍െറ സഹായത്തോടെ വിക്ഷേപിക്കുന്ന ദൗത്യവാഹനം ഏഴുമാസം നീളുന്ന 600 ദശലക്ഷം കിലോമീറ്റര്‍ യാത്രക്കൊടുവില്‍ ലക്ഷ്യത്തിലത്തെും. 150 സ്വദേശി എന്‍ജിനിയര്‍മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘമാണ് ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ചെറുകാറിന്‍െറ ആകൃതിയും ഭാരവുമുള്ളതായിരിക്കും ദൗത്യ വാഹനം. മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന റോക്കറ്റില്‍ ഭൂഗുരുത്വാകര്‍ഷണം മറികടന്ന് വാഹനം ബഹിരാകാശത്തത്തെും. തുടര്‍ന്ന് റോക്കറ്റിലെ ബൂസ്റ്ററുകള്‍ കത്തിച്ച് മണിക്കൂറില്‍ ഒരുലക്ഷം കിലോമീറ്റര്‍ വേഗം കൈവരിക്കും. വാഹനം റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും സോളാര്‍ പാനലിന്‍െറ സഹായത്തോടെ ബാറ്ററികള്‍ ചാര്‍ജാവുകയും ചെയ്യും. ബഹിരാകാശത്ത് ജി.പി.എസ് ലഭ്യമല്ലാത്തതിനാല്‍ നക്ഷത്രങ്ങളുടെ സഹായത്തോടെയായിരിക്കും വാഹനം ചൊവ്വയെ കണ്ടത്തെുക.
വേഗം മണിക്കൂറില്‍ 14,000 കിലോമീറ്ററായി കുറച്ച് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ കടക്കും. വാഹനത്തിലെ ത്രസ്റ്ററുകള്‍ മിഷന്‍ കണ്‍ട്രോളില്‍ നിന്ന് നിയന്ത്രിച്ച് 30 മിനുട്ട് ജ്വലിപ്പിച്ചാണ് ചൊവ്വയുടെ അന്തരീക്ഷത്തിലത്തെിക്കുക.  2023 വരെ ചൊവ്വയെ ചുറ്റുന്ന വാഹനത്തില്‍ നിന്ന് 1000 ജി.ബിയിലധികം ഡാറ്റ ഭൂമിയിലത്തെും. 2025 വരെ ദൗത്യം നീട്ടാന്‍ സാധിക്കും.
യു.എ.ഇയിലെ ഗവേഷകര്‍ക്കും ലോകത്തെ 200ഓളം സ്ഥാപനങ്ങള്‍ക്കും സൗജന്യമായി വിവരങ്ങള്‍ കൈമാറും.  അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറകെ യു.എ.ഇയും ചൊവ്വാദൗത്യം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ്.
ചൊവ്വാദൗത്യത്തിന്‍െറ പ്രഖ്യാപന ചടങ്ങില്‍ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, യു.എ.ഇ ബഹിരാകാശ ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ മുഹമ്മദ് ഥാനി അല്‍ റുമൈതി എന്നിവരും സന്നഹിതരായിരുന്നു.

നജ്റാനില്‍ വീണ്ടും ഷെല്ലാക്രമണം: അഞ്ചു മരണം

Posted: 06 May 2015 07:51 PM PDT

Image: 

റിയാദ്: ദക്ഷിണസൗദിയിലെ നജ്റാനില്‍ ഹൂതികള്‍ ബുധനാഴ്ച വീണ്ടും ഷെല്ലാക്രമണം നടത്തി. സിവിലിയന്മാര്‍ താമസിക്കുന്ന വീടുകളും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാഭടനും നാലു സിവിലിയന്മാരും കൊല്ലപ്പെട്ടു. ഹയ്യുദ്ദിയാഫയില്‍ നജ്റാന്‍ സെന്‍ട്രല്‍ ജയില്‍, ടാക്സി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ വാഹനത്തില്‍ ഷെല്‍ പതിച്ചാണ് ഒരാള്‍ മരിച്ചത്. നജ്റാന്‍ പൊതുനിരത്തിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ ഷെല്‍ പതിച്ച് ഡ്രൈവര്‍ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നജ്റാനിലെ ജനവാസ കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികള്‍ വിഫലമായ ആക്രണം നടത്തുന്ന കേന്ദ്രം കണ്ടത്തെുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സഖ്യസേന ഒൗദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ അഹ്മദ് അസീരി പ്രസ്താവന നടത്തിയിരുന്നു. അതിനു പിറകെയാണ് രണ്ടാം ദിവസവും ഹൂതികള്‍ ആക്രമണം നടത്തിയത്.
ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മേഖല ഗവര്‍ണര്‍ സല്‍മാന്‍ രാജാവിന്‍െറ അനുശോചന സന്ദേശം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

എന്‍.ജി.ഒ വേട്ട അവസാനിപ്പിക്കണം

Posted: 06 May 2015 07:30 PM PDT

Image: 

സര്‍ക്കാറിതര സന്നദ്ധ സംഘടനകളെ (എന്‍.ജി.ഒ) ഭാരതീയ ജനതാ പാര്‍ട്ടി ഈ വിധം ദ്രോഹിക്കുന്നത് എന്തുകൊണ്ടാണ്? പാര്‍ട്ടിയുടെ പല നേതാക്കളും പണ്ട് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു എന്നകാര്യം അവര്‍ വിസ്മരിക്കുകയാണോ? നിര്‍ഭാഗ്യകരമാണ് ഈ വേട്ട. ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചതിനെ തുടര്‍ന്ന് അവര്‍ ഇന്ദിരഗാന്ധിയുടെ സ്വേച്ഛാപ്രമത്തതക്കെതിരെയും പൗരാവകാശങ്ങള്‍ക്കുവേണ്ടിയും കടുത്ത പോരാട്ടങ്ങള്‍ തന്നെ നടത്തുകയുണ്ടായി. അത്തരം പാരമ്പര്യമുള്ള ബി.ജെ.പിക്ക് എങ്ങനെ എന്‍.ജി.ഒ വേട്ട നടത്താനാകുന്നുവെന്നതാണ് അതിശയകരം.
സന്നദ്ധസംഘടനകളുടെ വരുമാനക്കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ കൃത്യമായി ഓഡിറ്റ് ചെയ്തുവരുന്നുണ്ട്. വിദേശഫണ്ടുകളെല്ലാം സര്‍ക്കാര്‍ ചാനലുകള്‍ വഴി മാത്രമാണ് എന്‍.ജി.ഒകള്‍ക്ക് ലഭിക്കാറുള്ളതും. എന്നാല്‍, ഫണ്ടുകളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരംഭിച്ച പ്രത്യേക പരിശോധനാ നൂലാമാലകള്‍ അനേകം ഉപദ്രവങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. വിവിധ മേഖലകളില്‍ യഥാസമയം നടക്കേണ്ട സന്നദ്ധസേവന പ്രവര്‍ത്തനങ്ങളെ അത് സ്തംഭിപ്പിക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെറ്റല്‍വാദ്, ജാവേദ് ആനന്ദ് എന്നിവര്‍ക്കെതിരെ നടന്നുവരുന്ന വേട്ട കുപ്രസിദ്ധമായിക്കഴിഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ അവര്‍ അക്ഷീണം നടത്തിവരുന്ന ധീരോദാത്തമായ പോരാട്ടങ്ങള്‍ സര്‍വരാലും ശ്ളാഘിക്കപ്പെടുകയുണ്ടായി. അവരുടെ വിശ്വാസ്യതയിലും സമര്‍പ്പണബോധത്തിലും ആര്‍ക്കുമില്ല സന്ദേഹം. മതേതരത്വ ചരിത്രത്തിന്‍െറ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട സേവനങ്ങള്‍ കാഴ്ചവെച്ചവരാണവര്‍. എന്നാല്‍, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുവേണ്ടി നിലകൊള്ളുന്നവര്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനുവേണ്ടി പോരാടുന്ന ഈ ദമ്പതികളെ ഒറ്റപ്പെടുത്താന്‍ കിണഞ്ഞുശ്രമിക്കുന്നത് അത്യധികം ദൗര്‍ഭാഗ്യമാണെന്ന് പറയാതെവയ്യ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണഘടന നിര്‍മാണസഭയില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നാം മതേതര ഭരണഘടനക്ക് രൂപംനല്‍കിയത്. അതേ മതേതര സങ്കല്‍പത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ നാം ശ്രമിക്കുന്നതെങ്കില്‍ സ്വാതന്ത്ര്യം നേടുന്നതിനും മതേതര റിപ്പബ്ളിക് സ്ഥാപിക്കുന്നതിനുംവേണ്ടി രാഷ്ട്രം അര്‍പ്പിച്ച മഹദ്ത്യാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമായിരിക്കും അത്.
ഗുജറാത്ത് വംശഹത്യയില്‍ പങ്കുള്ളതായി വിമര്‍ശിക്കപ്പെട്ട നരേന്ദ്ര മോദിക്കുപോലും സാമുദായിക ശിഥിലീകരണത്തിന്‍െറ അര്‍ഥശൂന്യത വെളിപ്പെട്ടതായി തോന്നുന്നു. സബ്കാ സര്‍ക്കാര്‍ സബ്കാ വികാസ് (എല്ലാവരുടെയും സര്‍ക്കാര്‍ എല്ലാവരുടെയും വികസനം) എന്ന പുതിയ മുദ്രാവാക്യം അദ്ദേഹം ഉരുവിടാന്‍ തുടങ്ങിയത് അതുകൊണ്ടാകാം. എന്നാല്‍, വിവേകശൂന്യരായ ബി.ജെ.പി നേതാക്കള്‍ ആര്‍.എസ്.എസ് സ്വാധീനത്തിന് വിധേയരായി ന്യൂനപക്ഷ വേട്ടയില്‍ ഇപ്പോഴും അഭിരമിക്കുന്നു. ചര്‍ച്ചുകള്‍ക്കെതിരെ ആക്രമണം നടത്തിയും ഘര്‍ വാപസിയിലൂടെ മതപരിവര്‍ത്തനം നടത്തിയും അവര്‍ ന്യൂനപക്ഷ വിരോധം തീര്‍ക്കുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം അസഹിഷ്ണുതാ നടപടികള്‍ക്കെതിരെ മോദി രംഗത്തുവരേണ്ട സമയമായി.
ഞാന്‍ ലണ്ടനിലെ ഹൈകമീഷണറായിരിക്കെ ഉണ്ടായ ഒരനുഭവം ഓര്‍ക്കുന്നു: ഒരുസംഘം ജൂതന്മാര്‍ എന്നെ സന്ദര്‍ശിക്കാനത്തെി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സഹിഷ്ണുത അനുഭവിച്ചറിഞ്ഞവരായിരുന്നു അവര്‍. ലോകത്ത് ഏതൊരു രാജ്യത്തും ജൂതവിരോധം പ്രകടമാണെങ്കിലും ഇന്ത്യയില്‍ അത്തരം പ്രശ്നമില്ളെന്ന് അവര്‍ എന്നോട് സന്തോഷപൂര്‍വം വെളിപ്പെടുത്തുകയുണ്ടായി. അത്തരമൊരു സഹിഷ്ണുതാബോധവും മതേതര ചിന്തയും വര്‍ഷങ്ങള്‍ക്കുശേഷം കൂടുതല്‍ കരുത്തുനേടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. ഒരുവശത്ത് നാം സാമ്പത്തികവളര്‍ച്ച നേടിയിട്ടുണ്ടാകാം. മറുവശത്ത് ഗ്രാമീണ മേഖലയും കര്‍ഷകരും കുത്തുപാളയെടുക്കുന്ന ദു$സ്ഥിതി തുടരുന്നു. കര്‍ഷക ആത്മഹത്യയുടെ കഥകള്‍ എന്താണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. വികസനത്തിന്‍െറ ഫലങ്ങള്‍ കാര്‍ഷിക മേഖലയില്‍ പ്രത്യക്ഷമാകുന്നില്ല എന്നുതന്നെ.
ആം ആദ്മി റാലിക്കിടെ രാജസ്ഥാനില്‍നിന്നത്തെിയ കര്‍ഷകന്‍ നടത്തിയ ആത്മഹത്യ പാര്‍ലമെന്‍റില്‍ കോലാഹലങ്ങള്‍ക്ക് കാരണമായി. കനത്ത ദു$ഖം പ്രകടിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സഭയും രാജ്യവും ആ മരണം മറന്നു. കാര്യങ്ങള്‍ മുറതെറ്റാതെ തുടര്‍ന്നു. അതിനിടെ ഭൂമി ഏറ്റെടുക്കല്‍ നിയമം വന്നു. വന്‍കിട കോര്‍പറേറ്റുകള്‍ വിജയഗാഥകള്‍ ആവര്‍ത്തിക്കുന്നു.
കര്‍ഷക പ്രശ്നങ്ങളും അവരുടെ ആശങ്കകളും വീണ്ടും വീണ്ടും അവഗണിക്കപ്പെടുമ്പോള്‍, ഗ്രാമീണ കാര്‍ഷിക മേഖലക്ക് മഹാത്മാഗാന്ധി നല്‍കിയിരുന്ന ഊന്നല്‍ ഭരണകൂടങ്ങളെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. മഹാത്മാഗാന്ധി കാണിച്ച മാതൃക സ്വീകരിച്ചാണ് എന്‍.ജി.ഒകള്‍ ഗ്രാമതലത്തില്‍ കര്‍മനിരതരായിരിക്കുന്നത്. എന്നാല്‍, ഇത്തരം 100ലേറെ സംഘടനകളുടെ പ്രവര്‍ത്തനാനുമതി അധികൃതര്‍ റദ്ദാക്കുകയുണ്ടായി.
ടീസ്റ്റയും ആനന്ദും നടത്തുന്ന സേവനദൗത്യങ്ങള്‍ ഭരണകക്ഷിക്ക് ഇഷ്ടപ്പെടുന്നുണ്ടാകില്ല. ശൈഥില്യവും വിഭാഗീയതകളും ഇല്ലാത്ത സമൂഹത്തിനുവേണ്ടിയാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്. അത്തരമൊരു സമൂഹസൃഷ്ടിയായിരുന്നു സ്വാതന്ത്ര്യസമരത്തിലൂടെ രാഷ്ട്രം കാംക്ഷിച്ചതും.
 

ചിത്രലേഖയുടെ സമരം

Posted: 06 May 2015 07:27 PM PDT

Image: 
Subtitle: 
അവര്‍ണം ^ജെനി റൊവീന

പയ്യന്നൂരിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലെ ആദ്യത്തെ ദലിത് സ്ത്രീ ഓട്ടോ ഡ്രൈവറാണ് എരമംഗലത്ത് ചിത്രലേഖ. ആദ്യംമുതലേ, യൂനിയനില്‍ മെംബര്‍ഷിപ് നിഷേധിച്ചും ജാതിപ്പേര് വിളിച്ചാക്ഷേപിച്ചും വണ്ടിയുടെ ഹുഡ് കീറിയും  ഓട്ടോ കുത്തി കൊല്ലാന്‍ശ്രമിച്ചും സ്റ്റാന്‍ഡിലെ ഒ.ബി.സി വിഭാഗത്തില്‍പെട്ട സി.ഐ.ടി.യുക്കാര്‍ ചിത്രലേഖയെ നിരവധി തരത്തില്‍ ആക്രമിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍, ചിത്രലേഖക്കെതിരെ അപമാനകരമായ പോസ്റ്ററുകള്‍ ഒട്ടിച്ചാണ് സി.പി.എം പ്രതികരിച്ചത്. അവസാനം, 2005 ഡിസംബര്‍ 30ന് രാത്രി, ചിത്രലേഖയുടെയും കുടുംബത്തിന്‍െറയും ഒരേയൊരു വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ, സി.പി.എമ്മിന്‍െറ ഗുണ്ടകള്‍ കത്തിച്ച് നശിപ്പിച്ചു. ഇതിനുശേഷം കഴിഞ്ഞ 10 കൊല്ലമായി ചിത്രലേഖ പയ്യന്നൂരിലെ സി.പി.എമ്മിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ, തൊഴില്‍ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്നു.
ഈ കാലയളവില്‍ ചിത്രലേഖയും കുടുംബവും സി.പി.എമ്മില്‍നിന്ന് നേരിട്ട ആക്രമണങ്ങള്‍ നിരവധിയാണ്. ഒരു പ്രാവശ്യം, ചിത്രലേഖയുടെ ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിച്ച്, അനിയത്തിയുടെ ഭര്‍ത്താവിന് കുത്തേറ്റു. നിരവധിതവണ ചിത്രലേഖയും ഭര്‍ത്താവും പൊതുനിരത്തില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. കഴിഞ്ഞകൊല്ലം ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിത്രലേഖയുടെ വീട് വളഞ്ഞ് ആക്രമിച്ചു. ചിത്രലേഖയുടെയും ഭര്‍ത്താവിന്‍െറയും പേരില്‍ നിരവധി കേസുകള്‍ ചുമത്തപ്പെട്ടു. ഇതിന്‍െറ ഭാഗമായി ഒരുതവണ ചിത്രലേഖയും 32 ദിവസം ഭര്‍ത്താവ് ശ്രീഷ്കാന്തും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.
പലതരത്തില്‍ ഇതിനെയെല്ലാം പ്രതിരോധിച്ചെങ്കിലും, ആക്രമണങ്ങള്‍ നേരിടാതെ ചിത്രലേഖക്ക് പയ്യന്നൂരില്‍ ഓട്ടോ ഓടിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ചിത്രലേഖ പയ്യന്നൂര്‍ വിടാന്‍ തീരുമാനിക്കുന്നത്. ഇതിന്‍െറ ഭാഗമായി ചിത്രലേഖ 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ സമരംചെയ്തു. കണ്ണൂര്‍ ടൗണിലേക്കു മാറിത്താമസിക്കാന്‍ വേണ്ടി അവിടെ അഞ്ച് സെന്‍റ് ഭൂമിയും വീടുണ്ടാക്കാനുള്ള ധനസഹായവും ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റും അനുവദിക്കാമെന്നും കള്ളക്കേസുകള്‍ നീക്കാമെന്നും മുഖ്യമന്ത്രിതന്നെ രേഖാമൂലം ഉറപ്പുകൊടുത്തതിനുശേഷമാണ് ചിത്രലേഖ തന്‍െറ നീണ്ടസമരം പിന്‍വലിച്ചത്. എന്നാല്‍, ഏപ്രിലായിട്ടും ഇതൊന്നും നടക്കാത്തതുകണ്ട്, താന്‍ ഇനിയും സമരം ചെയ്യാന്‍ തയാറാണെന്ന പത്രവാര്‍ത്തക്കുശേഷമാണ് (മാധ്യമം, ഏപ്രില്‍ 28) ചിത്രലേഖക്ക് കഴിഞ്ഞയാഴ്ച കണ്ണൂരില്‍ ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റ് കിട്ടിയത്. വരുന്ന മേയ് 15ന് കണ്ണൂരില്‍ വരുമ്പോള്‍ മുഖ്യമന്ത്രിതന്നെ ഭൂമിയുടെ പട്ടയം കൈമാറുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇത് നടന്നില്ളെങ്കില്‍ ഇനിയും സമരം ചെയ്യുകയല്ലാതെ തനിക്ക് വേറെ മാര്‍ഗമില്ളെന്നാണ് ചിത്രലേഖ പറയുന്നത്.
വാസ്തവത്തില്‍ ചിത്രലേഖ നടത്തിവരുന്ന ഈ നീണ്ട സമരം, കേരളാധുനികതയെ തന്നെയാണ് നമുക്കുമുന്നില്‍ തുറന്നുകാണിക്കുന്നത്. തന്‍െറ സമരത്തിന്‍െറ ഭാഗമായി, നീതികിട്ടാനായി, ചിത്രലേഖ സമീപിക്കുന്ന ആധുനിക സ്ഥാപനങ്ങള്‍ നിരവധിയാണ്-പൊലീസ്, കോടതി, കലക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, പട്ടികജാതി/വര്‍ഗ കമീഷന്‍... ജാതിമത ഭേദമന്യേ ജനാധിപത്യം ഉറപ്പാക്കാന്‍ സ്ഥാപിച്ച ഈ സ്ഥാപനങ്ങള്‍ക്കൊന്നുംതന്നെ, ന്യായമായി പ്രവര്‍ത്തിക്കാനോ, ചിത്രലേഖക്ക് നീതി നല്‍കാനോ കഴിഞ്ഞില്ല. എന്നാല്‍, ചിത്രലേഖതന്നെ വീണ്ടുംവീണ്ടും പറയുന്നതുപോലെ, ഇതൊരാളുടെ മാത്രം കഥയല്ല. കണ്ണൂരില്‍തന്നെ, കഴിഞ്ഞ 10 കൊല്ലമായി എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ വകുപ്പ് പ്രകാരമെടുത്ത 500’ല്‍പരം കേസുകളില്‍, ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. ദലിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും ക്രൂരമായി പീഡിപ്പിച്ചതിനും ദലിത് പുരുഷന്മാരെ കൊലചെയ്തതിനും ആക്രമിച്ചതിനുമെതിരെയാണ് ഈ കേസുകള്‍. എന്നിട്ടും, ഇന്നുവരെ ഒന്നും നടന്നിട്ടില്ല. ഇതിനെതിരെ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ‘സ്റ്റേറ്റ് പട്ടികജാതി സമാജം’ സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ അവസാനംവരെ ചിത്രലേഖയും നിരാഹാരമനുഷ്ഠിച്ചിരുന്നു. ഇതേപോലെ, കണ്ണൂരില്‍തന്നെ നിരവധി കീഴ്ജാതി, മുസ്ലിം സ്ത്രീ ഓട്ടോ ഡ്രൈവര്‍മാര്‍ ചിത്രലേഖയെപ്പോലെ തന്നെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചിത്രയുടെ ഓട്ടോ കത്തിക്കുന്നതിനു കുറച്ചുകൊല്ലം മുമ്പ്, ശ്യാമള എന്ന ദലിത് സ്ത്രീയുടെ ഓട്ടോറിക്ഷ, ഇതേപോലെ കണ്ണൂരില്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കും ഇന്നുവരെ നീതി ലഭിച്ചിട്ടില്ല.
വാസ്തവത്തില്‍, ചിത്രലേഖയുടെ ദലിത്-സ്ത്രീ സ്ഥാനം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി തീര്‍ക്കുന്നു. കീഴ്ജാതി സ്ത്രീകളെക്കുറിച്ച് പ്രത്യേകിച്ച്, ദലിത് സ്ത്രീകളെക്കുറിച്ച് പ്രചരിക്കുന്ന വാര്‍പ്പുമാതൃകകളെ നിരന്തരം നേരിട്ടാണ് ചിത്രലേഖ തന്‍െറ സമരം തുടര്‍ന്നുപോവുന്നത്. ഒരുകാലത്ത് സി.പി.എം ചിത്രലേഖയെക്കുറിച്ച് പ്രചരിപ്പിച്ച അപവാദങ്ങള്‍ വിശ്വസിച്ച പലപത്രങ്ങളിലെയും റിപ്പോര്‍ട്ടര്‍മാര്‍ പോലും ചിത്രലേഖയുടെ വാര്‍ത്തകള്‍ കൊടുക്കാന്‍ വിസമ്മതിക്കുമായിരുന്നു. അതുപോലെ സവര്‍ണ ലിബറല്‍ സ്ത്രീ സ്വത്വത്തിലൂന്നി, തൊഴിലാളിയെന്നതിനപ്പുറം (കല്യാണ്‍ സില്‍ക്സ് സമരത്തില്‍ കണ്ടതുപോലെ) കീഴാള സ്ത്രീകളുടെ ജാതി-മത സ്ഥാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സിദ്ധാന്തങ്ങള്‍തന്നെയില്ലാതെ, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിത്രലേഖയുടെ പക്ഷത്ത് ദൃഢമായി നിന്നില്ല. സവര്‍ണ ഫെമിനിസ്റ്റ് ആഭിമുഖ്യത്തില്‍ നടക്കുന്ന സ്ത്രീ സമരങ്ങള്‍ക്കുമാത്രം ഇടംകൊടുക്കുന്ന മാധ്യമങ്ങള്‍ക്കും പലപ്പോഴും കീഴാള സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസയെക്കുറിച്ച് പറയാന്‍ ഒട്ടുംതന്നെ താല്‍പര്യമില്ല. ഇങ്ങനെയൊരു സാഹചര്യത്തോട് പലരീതിയില്‍ പൊരുതിയാണ് ചിത്രലേഖ തന്‍െറ ദലിത്-സ്ത്രീ സ്ഥാനം ഊന്നിപ്പറയുന്നത്. വാസ്തവത്തില്‍, ദലിത് സ്ത്രീകളെക്കുറിച്ചും  ജാതിയും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പറയാന്‍ പുതിയ പദാവലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന കീഴാള/ദലിത് സ്ത്രീ വ്യവഹാരങ്ങളെയാണ് ചിത്രലേഖയുടെ സമരം ശക്തിപ്പെടുത്തുന്നത്.
ഇതുപോലെ, ചിത്രലേഖയുടെ സമരം ഉയര്‍ത്തുന്ന ഏറ്റവും പ്രധാനമായ പ്രശ്നം, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഭൂപരിഷ്കരണത്തിലൂടെയും മറ്റും കീഴാളരുടെ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ സഹായിച്ചെന്നാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍, കേരളത്തിലെ ഭൂപരിഷ്കരണം ദലിതരെ വന്‍തോതില്‍ കോളനിവത്കരിച്ച് പുറന്തള്ളുകയാണ് ചെയ്തതെന്നാണ് ദലിത്പക്ഷം വാദിക്കുന്നത്. സത്യത്തില്‍, ചിത്രലേഖ തന്നെ ഇങ്ങനെയൊരു കോളനിവത്കരണത്തിന്‍െറ ഇരയാണ്. പിന്നാക്ക വിഭാഗമായ മണിയാണി സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന എടാട്ടില്‍ എല്ലാവഴികളും അവസാനിക്കുന്ന ഒരുമൂലയില്‍ സര്‍ക്കാര്‍ തന്‍െറ അമ്മമ്മക്കു നല്‍കിയ അഞ്ചുസെന്‍റ് ഭൂമിയില്‍ തീര്‍ത്തും പ്രാന്തവത്കരിക്കപ്പെട്ട ഒരുരീതിയിലാണ് ചിത്രലേഖ ജനിച്ചുവളര്‍ന്നത്. ഇതിനെക്കാളുപരി, ശക്തമായ പിന്നാക്കജാതി (തിയ്യ) സാന്നിധ്യമുള്ള കണ്ണൂരില്‍, തീര്‍ത്തും സ്വേച്ഛാധിപത്യപരമായ ഒരു ഇടതുപക്ഷ സാമൂഹിക ഘടനയാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.
ഇതിന്‍െറ ഭാഗമായി ഉണ്ടായിവന്ന പാര്‍ട്ടിഗ്രാമങ്ങള്‍ വാസ്തവത്തില്‍ സവര്‍ണര്‍ മേലെ, പിന്നാക്കജാതികള്‍ നടുക്ക്, ദലിതര്‍ ഏറ്റവുംതാഴെ എന്നിങ്ങനെയുള്ള ജാതിവ്യവസ്ഥയുടെ ശ്രേണികളെ തന്നെയാണ് ആധുനികാവസ്ഥയിലും നിലനിര്‍ത്തുന്നത്. ഇവിടെ ഒരുകാലത്ത് ജാതിക്കെതിരെ നീങ്ങിയിരുന്ന കീഴാളരെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം, ‘കര്‍ഷകത്തൊഴിലാളി’, ‘തൊഴിലാളി’ എന്നിങ്ങനെയുള്ള ‘വര്‍ഗ’പരമായ നിര്‍വചനങ്ങളിലേക്ക് തിരിച്ചുവിടുന്നത്. ഇതിലൂടെ പിന്നാക്കവിഭാഗക്കാരനും പുരുഷനും തന്‍െറ കായികശക്തികൊണ്ട് (തനിക്ക് കിട്ടുന്ന ആധുനികസ്വത്വത്തിന് പകരമായി) ഇടതുപക്ഷത്തെ സേവിക്കാന്‍ തയാറായ ഒരു ‘തൊഴിലാളി’യുടെ ആണ്‍/ജാതി സ്ഥാനമാണ് ഇവിടെ നിര്‍വചിക്കപ്പെടുന്നത്. ഇത്തരത്തില്‍ സി.പി.എം ശക്തിപ്പെടുത്തുന്ന കീഴ്ജാതി ആണ്‍ തൊഴിലാളിയാണ് ദലിതയും സ്ത്രീയുമായ ചിത്രയെ ഇത്ര ക്രൂരമായി പുറന്തള്ളുന്നത്. ഇങ്ങനെയൊരു ഉത്തമ തൊഴിലാളിയാകാന്‍ വിസമ്മതിച്ച്, ചിത്രലേഖയുടെ കൂടെനില്‍ക്കാന്‍ തയാറാവുന്നതുകൊണ്ടാണ് ചിത്രയുടെ പിന്നാക്കജാതിക്കാരനായ ഭര്‍ത്താവ് ശ്രീഷ്കാന്ത് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, കേരളാധുനികതയുടെതന്നെ അടിസ്ഥാനപരമായ തകരാറുകള്‍ കാരണമാണ് ചിത്രലേഖയിങ്ങനെ വേട്ടയാടപ്പെടുന്നത്. എന്നാല്‍, ഇന്നും ഇടതുപക്ഷമില്ളെങ്കില്‍ കേരളം തകരുമെന്നുപറയുന്ന ഒരു പൊതുബോധമാണ് നമ്മുടേത്. ഇങ്ങനെയൊരവസ്ഥയിലാണ് കഴിഞ്ഞ 10 കൊല്ലമായി ചിത്രലേഖ തന്‍െറ ചരിത്രപരമായ സമരം തുടരുന്നത് ഇനിയങ്ങോട്ട് എന്തുതന്നെ നടന്നാലും, അവസാനംവരെ ചിത്രലേഖയുടെ സമരത്തിന്‍െറ കൂടെനില്‍ക്കുക എന്നത് കേരളസമൂഹത്തെക്കുറിച്ച് ആകാംക്ഷയുള്ള ഓരോരുത്തരുടെയും ആവശ്യമാണ്.

മാവോവാദികളും ഭരണകൂടവും ജനാധിപത്യ വെളിച്ചത്തിലേക്ക് വരണം

Posted: 06 May 2015 07:24 PM PDT

ഗ്രാമങ്ങള്‍ വിമോചിപ്പിക്കുക, അങ്ങനെ വിമോചിതമായ ഗ്രാമങ്ങള്‍ചേര്‍ന്ന് നഗരങ്ങള്‍ വളയുക, എന്നിട്ട് ബൂര്‍ഷ്വാ ഭരണകൂടങ്ങളെ താഴെയിറക്കുക- അങ്ങനെ ജനകീയ വിപ്ളവം സാധ്യമാക്കുക; ഇങ്ങനെയൊരു ലളിത അജണ്ടയുമായി നടക്കുന്നവരാണ് മാവോവാദികള്‍. ഈ വിപ്ളവ ലൈനിന്‍െറ ഭാഗമായി സര്‍ക്കാര്‍ ജീപ്പുകള്‍ കത്തിക്കുക, ചെക്പോസ്റ്റുകള്‍ തകര്‍ക്കുക, ജെ.സി.ബിയുടെ കാറ്റൊഴിക്കുക തുടങ്ങി ബഹുവിധ പരിപാടികള്‍ അവര്‍ കേരളത്തില്‍ നടത്തിപ്പോന്നിട്ടുണ്ട്. മുമ്പ് 1970കളിലായിരുന്നു ഈ ജനകീയ വിപ്ളവം വലിയ മട്ടില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ ഇടതു കാല്‍പനികതയുടെ പരിലാളന ഏറെ ഏറ്റുവാങ്ങിയ ഒരു കാലമാണ് എഴുപതുകള്‍. അതുമായി ഏതോ നിലക്കൊക്കെ ബന്ധപ്പെട്ടവര്‍ അക്കാലത്തെ ഓര്‍മകളെ മികച്ചൊരു ഉപജീവന മാര്‍ഗമായി ഇന്ന് കൊണ്ടുനടക്കുന്നതു കാണാം. വാക്കത്തിയും നാടന്‍ തോക്കുമായി രാത്രിയില്‍ വിപ്ളവത്തിന് പുറപ്പെട്ട് വഴി മധ്യേ പോത്തിന്‍െറ മുക്രകേട്ട് മടങ്ങിപ്പോന്നതു മുതല്‍ ബൂര്‍ഷ്വാസിയെ നിര്‍വചിക്കുന്നതിലെ സൈദ്ധാന്തിക മുട്ടുകള്‍ കാരണം കഷണങ്ങളായി പിരിഞ്ഞതുവരെയുള്ള പലവിധ രസികന്‍ കഥകളും എഴുപതുകളുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മൊത്തത്തില്‍ ഒരു ബഹുരസികന്‍ ഏര്‍പ്പാടാണ് ഈ മാവോവാദി വിപ്ളവം എന്നു പറയുന്ന കാര്യം.
അടുത്തകാലത്തായി വീണ്ടും കേരളത്തില്‍ മാവോയിസം വാര്‍ത്തകളിലുണ്ട്. അല്ലറച്ചില്ലറ ചില്ലു പൊട്ടിക്കലും വണ്ടി കത്തിക്കലുമൊക്കെയായി ബന്ധപ്പെട്ടാണ് ആ വാര്‍ത്തകള്‍. ചില്ലുപൊട്ടിക്കുന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ഭരണകൂടവും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. തണ്ടര്‍ ബോള്‍ട്ട് എന്നൊക്കെ പേരിട്ട് പ്രത്യേക സേനാവിഭാഗങ്ങളും സംവിധാനങ്ങളും അവര്‍ രൂപവത്കരിച്ചു. രാഷ്ട്രീയ, ഭരണനേതൃത്വത്തിന് കേന്ദ്ര ഫണ്ട് വേണ്ടുവോളം നേടിയെടുക്കാനും ഉപാധിരഹിതമായി പണം ചെലവഴിക്കാനുമൊക്കെയുള്ള മികച്ചൊരു വഴി ഈ വിപ്ളവകാരികള്‍ തുറന്നുകൊടുത്തു. ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ സര്‍ക്കാര്‍ നിലപാടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സംസ്ഥാനത്ത് പലേടങ്ങളില്‍ വലിയതോതില്‍ ജനകീയസമരങ്ങള്‍ നടക്കുന്നുണ്ട്. ന്യായവും പുരോഗമനപരവുമായ ഇത്തരം സമരങ്ങളില്‍ ചിലേടത്തെങ്കിലും നുഴഞ്ഞുകയറാനും അതില്‍ ഇടപെടാനും മാവോവാദികള്‍ക്ക് കഴിഞ്ഞു. കാതിക്കുടം സമരവുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിറ്റാ ജലാറ്റിന്‍ ഓഫിസ് തകര്‍ക്കപ്പെടുന്നതൊക്കെ അതിന്‍െറ ഭാഗമാണെന്ന് കരുതപ്പെടുന്നു. എന്തുതന്നെയായാലും ജനകീയസമരങ്ങളെ തീവ്രവാദ മുദ്രകുത്തി വേട്ടയാടാനും അടിച്ചമര്‍ത്താനും ഭരണകൂടത്തിന് മികച്ചൊരു ന്യായമുണ്ടാക്കിക്കൊടുക്കുന്നതില്‍ മാവോവാദികള്‍ വിജയിച്ചിട്ടുണ്ട്. മാവോവാദി വേട്ടയുടെ പേരില്‍ നിരവധി നിരപരാധികള്‍ വേട്ടയാടപ്പെടുന്ന അവസ്ഥയുമുണ്ടായി.
കേരളത്തിലെ മാവോവാദി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ  പ്രധാനപ്പെട്ട ഒരു പേരായിരുന്നു രൂപേഷ് എന്നത്. ഇന്ത്യയിലെ പ്രമുഖ മാവോവാദി പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ കേരളത്തിലെ പ്രധാന നേതാവാണ് രൂപേഷ് എന്നാണ് പറയപ്പെടുന്നത്. മേയ് നാലിന് അദ്ദേഹത്തെയും ഭാര്യയേയും മറ്റു സംഘാംഗങ്ങളോടൊപ്പം കോയമ്പത്തൂരിനടുത്ത ഒരു ഗ്രാമത്തില്‍വെച്ച് പിടികൂടി എന്നാണ് വാര്‍ത്തകള്‍ പറയന്നത്. രൂപേഷും സംഘവും ഇതെഴുതുമ്പോള്‍ തമിഴ്നാട്ടില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലാണ്. മേയ് നാലിന് ഒരു ബേക്കറിയില്‍ ചായകുടിച്ചുകൊണ്ടിരിക്കെ അറസ്റ്റുചെയ്തുവെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതല്ല സത്യം, നേരത്തേതന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെന്നും ബേക്കറിയില്‍ അറസ്റ്റ് നാടകം മാത്രമായിരുന്നുവെന്നുമാണ് മാവോവാദികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. തങ്ങളെ പൊലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കോടതിയില്‍ ഹാജരാക്കവെ രൂപേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.
മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട ഭരണകൂട നടപടികള്‍ മുഴുക്കെ ദുരൂഹതകള്‍ നിറഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായി പുറത്തുവരുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്‍െറ സുതാര്യ വെളിച്ചത്തിലല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട പല സര്‍ക്കാര്‍ നടപടികളും മുന്നോട്ടു പോവുന്നത്. പക്ഷേ, ഇതേ സുതാര്യതയില്ലായ്മ മാവോവാദികളുടെ പ്രവര്‍ത്തന രീതിയിലുമുണ്ട്. പല വിഷയങ്ങളിലും പൊലീസും മാവോവാദികളും ഒത്തുകളിക്കുകയാണ് എന്നുതന്നെ വിചാരിക്കുന്ന പത്രപ്രവര്‍ത്തകരും നിരീക്ഷകരും  ധാരാളമുണ്ട്. പൊലീസിന്‍െറയും ഭരണകൂടത്തിന്‍െറയും പല ആവശ്യങ്ങളും പരോക്ഷമായി നിവര്‍ത്തിച്ചുകൊടുക്കുന്ന ഒരു ഏജന്‍സിയായി വര്‍ത്തിക്കുകയാണ് ഫലത്തില്‍ മാവോവാദികള്‍ ചെയ്യുന്നത് എന്നതാണ് അവരുടെ പക്ഷം. ദയവു ചെയ്ത് മാവോവാദികള്‍ തങ്ങളെ സഹായിച്ച് ബുദ്ധിമുട്ടിക്കരുത് എന്നൊരു നിലപാട് കേരളത്തിലെ പല ജനകീയ സമരക്കാരും സ്വീകരിച്ചതും ഈ നിരീക്ഷണത്തിന്‍െറ പശ്ചാത്തലത്തിലാണ്.
ജന്മനാടായ ചൈനയില്‍പോലും പുറംതള്ളപ്പെട്ട, പരിഹാസ്യമാംവിധം കാലഹരണപ്പെട്ട ഏര്‍പ്പാടാണ് മാവോയിസം എന്നത് ഒരു യാഥാര്‍ഥ്യമാണ്. ജനാധിപത്യം കൂടുതല്‍ വികസിതമായിക്കൊണ്ടിരിക്കുന്നകാലത്ത്, ജനാധിപത്യം ഉള്ളടക്കത്തിലും ഘടനയിലും അങ്ങേയറ്റം സാന്ദ്രമായ കേരളംപോലൊരു ദേശത്ത് കാട്ടില്‍നിന്നിറങ്ങിവന്ന് നാടന്‍ തോക്കുകൊണ്ട് നാലു വെടിപൊട്ടിച്ച് കാട്ടിലേക്ക് തിരിച്ചോടിപ്പോയിക്കളിച്ചാല്‍ വിപ്ളവംവരുമെന്ന് വിചാരിക്കുന്നത് എന്തുമാത്രം സഹതാപാര്‍ഹമായ കാര്യമാണ്. അത്യന്തം ആത്മാര്‍ഥതയോടെയും ജനതാല്‍പര്യത്തോടെയാണെങ്കിലും മാവോവാദി സുഹൃത്തുക്കള്‍ തെരഞ്ഞെടുത്തിരിക്കുന്ന പാത, അവര്‍ തിരുത്തിയേ പറ്റൂ. എന്നല്ല, അവരുടെ പല ചെയ്തികളും ജനാധിപത്യപരവും സുതാര്യവുമായിട്ടുള്ള ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനുള്ള കാരണമായി ഭരണകൂടം ഉപയോഗിക്കുന്നുമുണ്ട്.
മാവോവാദികളുമായി ബന്ധപ്പെട്ട നമ്മുടെ ഈ വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍തന്നെ അതുമായി ബന്ധപ്പെട്ട് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന അത്യാചാരങ്ങളെ നാം തുറന്നുകാട്ടുകയും എതിര്‍ക്കുകയും വേണം. മാവോവാദികളും ഭരണകൂടവും ഒരേസമയം ജനാധിപത്യത്തിന്‍െറ തുറസ്സുകളിലേക്ക് ഇറങ്ങിവരുകയാണ് വേണ്ടത്.

ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Posted: 06 May 2015 07:21 PM PDT

Image: 

ആലപ്പുഴ: സായി പരിശീലന കേന്ദ്രത്തില്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനി അപര്‍ണ(15)യാണ് മരിച്ചത്. ചികിത്സയിലുള്ള മൂന്ന് കുട്ടികളില്‍ ഒരാളുടെ നില ഗുരുതമാണ്. ഇന്നലെ വൈകുന്നേരമാണ് തുഴച്ചില്‍ താരങ്ങളായ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അപര്‍ണയുടെ ബന്ധുക്കള്‍ ആരോപിച്ചു.  അപര്‍ണയെ പരിശീലകന്‍ തുഴകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്നും ബന്ധുക്കള്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ പുന്നമട ജലകായിക പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് പെണ്‍കുട്ടികള്‍.  ബുധനാഴ്ച വൈകുന്നേരം പുറത്തുപോയ സമയത്താണ് വിഷക്കായ കഴിച്ചത്. രാത്രി എട്ട് മണിയോടെ കുട്ടികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. മറ്റുകുട്ടികളും ഹോസ്റ്റലിന്‍െറ ചുമതലയുള്ളവരും ചേര്‍ന്ന് കുട്ടികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആലപ്പുഴ നഗരത്തിലെയും കുട്ടനാട്ടിലെയും സ്കൂളുകളില്‍ പഠിക്കുന്ന 15 വയസ്സിനടുത്ത് പ്രായമുള്ളവരാണ് നാല് പെണ്‍കുട്ടികളും. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് പുന്നമടയിലെ ഹോസ്റ്റലില്‍ താമസിച്ച് കയാക്കിങ്, കനോയിങ് പരിശീലനം നടത്തുകയാണ്. മുമ്പ് എപ്പോഴോ പുറത്തുപോയ സമയം പെണ്‍കുട്ടികള്‍ ബിയര്‍ കഴിച്ചത് കോച്ചിനെയും മറ്റും അറിയിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും ഇതു സംബന്ധിച്ച മനോവിഷമമാണ് ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

ബംഗാളില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ച് 11 മരണം

Posted: 06 May 2015 06:34 PM PDT

Image: 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മിട്നാപൂരില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 11 പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് മിട്നാപൂരിലെ പിംഗ്ളയിലെ പടക്ക നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. പൊട്ടിത്തെറിയില്‍ സമീപത്തുള്ള വീടുകളിലേക്കും തീപടര്‍ന്നു. അഞ്ചു വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.

തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ രഞ്ജന്‍ മെയ്തിയുടെ ഉടമസ്ഥതയില്‍  പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയാണ് കത്തിനശിച്ചത്. ഇവിടെ അനധികൃതമായി ബോംബ് നിര്‍മിച്ചിരുന്നുവെന്ന്  സംശിക്കുന്നതായി പൊലീസ് പറഞ്ഞു. പടക്കനിര്‍മാണശാലയുടെ പരിസരത്തു നിന്ന്  വന്‍ സ്ഫോടനശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും സമീപവാസികള്‍ പറഞ്ഞു.

പ്രിയ മാറ്റിയോ, നീയാണ് യഥാര്‍ഥ ചാമ്പ്യന്‍...

Posted: 06 May 2015 12:32 PM PDT

Image: 

മോണ്ട വിഡിയോ (ഉറുഗ്വായ്): കാന്‍സര്‍ കാര്‍ന്നുതിന്നുന്ന ഉടലുമായി ആ മുറിയിലേക്ക് കയറുമ്പോള്‍ കൊച്ചു മാറ്റിയോട് ഡോക്ടര്‍ പറഞ്ഞു: ‘നീയിപ്പോള്‍ വിഡിയോ കാളിങ്ങിലൂടെ സംസാരിക്കാന്‍ പോകുന്നത് സ്പെയിനില്‍ നിന്നുള്ള ഡോക്ടറോടാണ്...’
മാറ്റിയോ തലകുലുക്കി സമ്മതിച്ച് ലാപ്ടോപ്പിന് മുന്നിലിരുന്നു. സ്ക്രീനിലെ ഇരുട്ടിലിരുന്നു ആരോ അവനോട് ഹലോ പറഞ്ഞു.
‘ഡോക്ടര്‍മാര്‍ പറയുന്നപോലൊക്കെ ചെയ്യുന്നുണ്ടോ, മരുന്നൊക്കെ കഴിക്കുന്നുണ്ടോ...?’ മറുതലക്കല്‍നിന്ന് ആരോ രോഗവിവരങ്ങള്‍ തിരക്കി.
‘മാറ്റിയോ, ഞാന്‍ സംസാരിക്കുന്നത് സ്പെയിനിലിരുന്നാണ്. പക്ഷേ, ഞാനൊരു ഡോക്ടറൊന്നുമല്ല. എന്നാല്‍, ഞാനെന്താണ് ചെയ്യുന്നതെന്ന് നിനക്ക് നന്നായി അറിയാം...’

അറിയാമെന്ന് അവന്‍ വെറുതെ പറഞ്ഞപ്പോഴും ഇരുട്ടിലിരുന്ന് അയാള്‍ തുടര്‍ന്നു. ‘ചിലപ്പോള്‍ എന്‍െറ ഗോളിനൊപ്പം മാറ്റിയോ, നീയും ആര്‍ത്തുവിളിച്ചിട്ടുണ്ടാവണം..’ അപ്പോഴും ആരോടാണ് താന്‍ സംസാരിക്കുന്നതെന്ന് മാറ്റിയോക്ക് പിടികിട്ടിയില്ല. ഡോക്ടര്‍മാരും ഫുട്ബോള്‍ കളിക്കുന്നവരാണല്ളോ എന്ന് അവന്‍ സമാശ്വസിച്ചു.
പെട്ടെന്ന്, ഇരുട്ടുമാഞ്ഞ് അവന്‍െറ പ്രിയതാരം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. കളിക്കളത്തില്‍ എതിരാളിയെ കടിച്ചുകുടയാന്‍ പോലും മടിയില്ലാത്ത ലൂയിസ് സുവാരസ്.

ഇത്രയും നേരം താന്‍ സംസാരിച്ചുകൊണ്ടിരുന്നത് ലോകപ്രശസ്ത ഫുട്ബാളര്‍ സുവാരസിനോടാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മാറ്റിയോ പൊട്ടിക്കരഞ്ഞുപോയി. ഉറുഗ്വായിലെ കാന്‍സര്‍ ബാധിതരായ കൊച്ചുകുട്ടികളുടെ ചികിത്സ നടത്തുന്ന സ്ക്രിമിനി പെരസ് ഫൗണ്ടേഷനാണ് സുവാരസുമായി മാറ്റിയോക്ക് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. കളിക്കളത്തില്‍ എന്നും വില്ലന്‍ പരിവേഷം മാത്രമുള്ള സുവാരസിന്‍െറ മറ്റൊരു മുഖം ഫൗണ്ടേഷന്‍ തന്നെ പുറത്തുവിട്ട ഹിറ്റായ ഈ യൂട്യൂബ് വിഡിയോ വെളിപ്പെടുത്തുന്നു.

സന്തോഷവും വിസ്മയവുംകൊണ്ട് പൊട്ടിക്കരയുന്ന മാറ്റിയോക്ക് സുവാരസ് ഒരു സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ചികിത്സ തുടര്‍ന്നാല്‍ താന്‍ ഗോളടിച്ച മത്സരത്തില്‍ അണിഞ്ഞ ജഴ്സി സമ്മാനമായി നല്‍കാമെന്നാണ് സുവാരസ് ഉറപ്പുനല്‍കിയത്. രോഗത്തിനെതിരെ പോരാടുന്ന മാറ്റിയോയാണ് യഥാര്‍ഥ ചാമ്പ്യനെന്ന് അവനെ സമാശ്വസിപ്പിക്കാനും സുവാരസ് മറക്കുന്നില്ല.
2014ലെ ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് സസ്പെന്‍ഷനും വാങ്ങിയ സുവാരസ് കളിക്കളത്തിലെ പരാക്രമത്തില്‍ കുപ്രസിദ്ധനാണ്.

കടിച്ചുപറിക്കുന്ന വില്ലനില്‍നിന്നുതിര്‍ന്ന കാരുണ്യമൂറിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്. കാന്‍സര്‍ ചികിത്സക്കായി സ്ഥാപിതമായ സ്ക്രിമിനി പെരസ് ഫൗണ്ടേഷന്‍െറ അംബാസഡര്‍ കൂടിയാണ് സുവാരസ് എന്ന ‘രഹസ്യ’വും കൂടിയാണ് ഇതോടെ വെളിപ്പെട്ടത്.

വിഡിയോ ഇവിടെ കാണാം.

അപകടത്തിന് ഇരയായവരെ പരിഹസിച്ച് ഗായകന്‍െറ ട്വീറ്റ്

Posted: 06 May 2015 12:09 PM PDT

Image: 

 

മുംബൈ: വാഹനാപകട കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാനെ അനുകൂലിച്ചും സര്‍ക്കാറിനെയും അപകടത്തിനിരയായവരെയും വിമര്‍ശിച്ചും പരിഹസിച്ചും ബോളിവുഡ്. റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുന്നവരെ പട്ടിയോടുപമിച്ച ബോളിവുഡ് പിന്നണി ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. സല്‍മാന്‍ ഖാനല്ല അപകട സമയത്ത് അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയുടെ നടപ്പാതയില്‍ കിടന്നുറങ്ങിയവരാണ് കുറ്റക്കാരെന്ന മട്ടിലാണ് അഭിജിത്തിന്‍െറ ട്വിറ്റര്‍. റോഡില്‍ പട്ടി കിടന്നുറങ്ങിയാല്‍ പട്ടിയുടെ മരണമാണ് സംഭവിക്കുകയെന്നും റോഡുകള്‍ പാവപ്പെട്ടവന്‍െറ പിതാവിന്‍െറ വകയല്ളെന്നും ഒരു വര്‍ഷം നഗരത്തില്‍ വീടില്ലാതെ കഴിഞ്ഞ താന്‍ റോഡരികില്‍ ഉറങ്ങിയിട്ടില്ളെന്നുമായിരുന്നു ട്വിറ്ററിന്‍െറ സാരം.

അഭിജിത് വിഡ്ഢിത്തം പുലമ്പുന്നു എന്ന മട്ടിലാണ് മറ്റുള്ളവരുടെ പ്രതികരണം. താരങ്ങള്‍ക്ക് മദ്യലഹരിയില്‍ വാഹനം ഓടിച്ചുകയറ്റാനുള്ളതാണോ റോഡുകളെന്ന മറുചോദ്യവുമുണ്ടായി. അഭിജിത്തിന്‍െറ ട്വിറ്ററിനെ ശക്തമായി എതിര്‍ത്ത് നടന്‍ റാസാമുറാദ് രംഗത്തുവരുകയും ചെയ്തു. പ്രശസ്ത ജ്വല്ലറി ഡിസൈനര്‍ ഫറാ ഖാന്‍ അലിയാണ് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതികരിച്ചത്. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് അവര്‍ റോഡുവക്കിലുറങ്ങുന്നതെന്ന് അവര്‍ പറഞ്ഞു. ട്രെയിന്‍ തട്ടിയുള്ള മരണത്തിന് ട്രെയിന്‍ ഡ്രൈവറെ ശിക്ഷിക്കുന്നതിന് സമമാണ് സല്‍മാനെ ശിക്ഷിക്കുന്നതെന്നും അവര്‍ ട്വിറ്ററിലെഴുതി. എന്നാല്‍, അപകടത്തിന് ഇരകളായവരെ അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല. സല്‍മാന്‍ ശിക്ഷ അര്‍ഹിക്കുന്നുവെന്നും എന്നാല്‍, അഞ്ചു വര്‍ഷം തടവ് അധികമായിപോയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP