പ്രവാസി പുനരധിവാസ പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നു Madhyamam News Feeds | ![]() |
- പ്രവാസി പുനരധിവാസ പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നു
- ടി.പി സെന്‍കുമാര്‍ പുതിയ ഡി.ജി.പി
- സ്വകാര്യ ബസുകളില്‍ ചില്ലറയല്ല പ്രശ്നങ്ങള്‍
- മെഡിക്കല്‍ പ്രവേശന പരീക്ഷ: പി. ഹിബക്ക് ഒന്നാം റാങ്ക്
- കല്ലാച്ചിയില്‍ നാട്ടുകാര്‍ സി.ഐയുടെ ജീപ്പ് തടഞ്ഞു
- പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ സ്ഥാപിക്കും –മന്ത്രി എം.കെ. മുനീര്‍
- കല്ലാച്ചിയില്‍ നാട്ടുകാര്‍ സി.ഐയുടെ ജീപ്പ് തടഞ്ഞു
- പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ സ്ഥാപിക്കും –മന്ത്രി എം.കെ. മുനീര്‍
- മലബാര്‍ സിമന്‍റ്സ് അഴിമതി സി.ബി.ഐയുടെ പ്രത്യേക സംഘം അന്വേഷിക്കണം ^സുധീരന്‍
- സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളന പരമ്പകളുമായി കോണ്‍ഗ്രസ്
- വെടിനിര്‍ത്തലിന് വിരാമം; യമനില്‍ വീണ്ടും സഖ്യസേനയുടെ വ്യോമാക്രമണം
- ഹൈദരാബാദില്‍ എ.ടി.എമ്മില്‍ തോക്ക് ചൂണ്ടി കവര്‍ച്ച
- അശരണര്‍ക്ക് തണലൊരുക്കാന്‍ വെയില്‍കൊള്ളുന്ന ചിലര്‍
- നാല് പതിറ്റാണ്ടിന്‍െറ തേങ്ങലുമായി അരുണയുടെ സഹോദരി
- മോദിയുടെ സെല്‍ഫി
- ‘അതിവേഗം, ബഹുദൂരം’ എവിടെയത്തെി?
- ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തി
- ഷേക്സ്പിയറിന്‍െറ ‘യഥാര്‍ഥ മുഖം’ പുറത്ത്
- ഇറാഖ്: അന്‍ബാറില്‍ ഐ.എസ് മുന്നേറ്റം തുടരുന്നു
- ഹിലരിയുടെ ഇ-മെയിലുകള്‍ ജനുവരിയില്‍ പുറത്തുവിടും
- മുംബൈ ഫൈനലില്‍
- ‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’: പ്രധാനമന്ത്രിക്ക് വിവാദങ്ങളുടെ ട്വിറ്റര്‍കാലം
- ഐ ലീഗ്: കാലിടറി ഗോവന്‍ ക്ളബുകള്‍
- ഡല്‍ഹി മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും രാഷ്ട്രപതിയെ കണ്ടു
- തോക്കിന്‍ മുനയില്‍ പാകിസ്താനില്‍ വീണ്ടും ക്രിക്കറ്റ്
പ്രവാസി പുനരധിവാസ പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നു Posted: 20 May 2015 12:43 AM PDT സുല്‍ത്താന്‍ ബത്തേരി: പ്രവാസികള്‍ക്കുവേണ്ടി നോര്‍ക്ക ആവിഷ്കരിച്ച സ്വയംതൊഴില്‍ പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നു. നിതാഖാത് അടക്കമുള്ള പ്രശ്നങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ഹതാശരായ പതിനായിരങ്ങളാണ് സ്വയംതൊഴില്‍ പദ്ധതിപ്രകാരം അപേക്ഷ നല്‍കിയത്. |
ടി.പി സെന്‍കുമാര്‍ പുതിയ ഡി.ജി.പി Posted: 20 May 2015 12:43 AM PDT Image: ![]() തിരുവനന്തപുരം: പുതിയ ഡി.ജി.പിയായി ടി.പി സെന്‍കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഇന്ത്യന്‍ എകണോമിക്സ് സര്‍വീസില്‍ നിന്നും 1983ലാണ് ഇദ്ദേഹം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ എത്തുന്നത്. നിരവധി പ്രമാദമായ കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. 2009ല്‍ പോലീസ് മെഡല്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. |
സ്വകാര്യ ബസുകളില്‍ ചില്ലറയല്ല പ്രശ്നങ്ങള്‍ Posted: 20 May 2015 12:41 AM PDT പെരിന്തല്‍മണ്ണ: സ്വകാര്യ ബസുകളില്‍ ചില്ലറ പ്രശ്നം ബസില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണം നല്‍കിയാല്‍ മിക്ക കണ്ടക്ടര്‍മാരും ബാക്കി പിന്നെ ശരിയാക്കാം എന്നുപറയും. ബസില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് ഒമ്പത് രൂപ ചാര്‍ജുകാരാണ്. സ്വാഭാവികമായി ഇവര്‍ 10 രൂപയാണ് കണ്ടക്ടര്‍ക്ക് നല്‍കുക. മിക്കവര്‍ക്കും ബാക്കി ഒരു രൂപയില്ല. ബാക്കി ചോദിക്കുന്നവന് പിശുക്കന്‍ എന്ന പരിഹാസവും ശകാരവും. ആദ്യം ബാക്കി തുകക്ക് പകരം മിഠായി നല്‍കിയിരുന്നു. ചിലര്‍ തിരിച്ചു മിഠായി നല്‍കി തുടങ്ങിയതോടെ കണ്ടക്ടര്‍മാര്‍ ആ പണി നിര്‍ത്തി. |
മെഡിക്കല്‍ പ്രവേശന പരീക്ഷ: പി. ഹിബക്ക് ഒന്നാം റാങ്ക് Posted: 20 May 2015 12:29 AM PDT Image: ![]() തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശി ഹിബ. പിക്കാണ് ഒന്നാം റാങ്ക് (954.7826). എറണാകുളം സ്വദേശി മറിയം റാഫിയക്ക് രണ്ടാം റാങ്കും (944.3478) കൊല്ലം സ്വദേശി അജീഷ് സാബുവിന് മൂന്നാം റാങ്കും (944.3478) ലഭിച്ചു. എസ്.സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണനും എസ്.ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്ക് നേടി. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ആദ്യ പത്തുറാങ്കുകാര്‍ 1 ഹിബ.പി മലപ്പുറം 2 മറിയം റാഫി എറണാകുളം 3 അജീഷ് സാബു കൊല്ലം 4 വര്‍ണ മാത്യു, തൃശൂര്‍ (939.3478) 5 ഐശ്വര്യ എന്‍. വി. മലപ്പുറം (939.1304) 6 അന്ന ജെയിംസ്, കട്ടപ്പന (936.210) 7 അജയ് ബാലചന്ദ്രന്‍, തിരുവനന്തപുരം (934.9378) 8 കല്യാണി കൃഷ്ണന്‍, കൊല്ലം (933.9130) 9 ജോയല്‍ അലക്സ്, പത്തനംതിട്ട (933.9130) 10 മെല്‍വിന്‍ ഷാജി, മലപ്പുറം (930.7826) |
കല്ലാച്ചിയില്‍ നാട്ടുകാര്‍ സി.ഐയുടെ ജീപ്പ് തടഞ്ഞു Posted: 20 May 2015 12:25 AM PDT നാദാപുരം: ട്രാഫിക് നിയമം ലംഘിച്ച് ടൗണില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയുടെ താക്കോല്‍ ഊരിയെടുത്ത് പൊലീസ് സ്ഥലംവിട്ടു. കൈക്കുഞ്ഞടങ്ങുന്ന ഓട്ടോയാത്രികര്‍ ഇതോടെ പോകാനാവാതെ മണിക്കൂറുകളോളം കാത്തിരുന്നു. ഇതില്‍ രോഷാകുലരായ നാട്ടുകാരും ഇവരുടെ ബന്ധുക്കളും സി.ഐയുടെ വാഹനം തടഞ്ഞുവെച്ചത് സംഘര്‍ഷത്തിനിടയാക്കി. കസ്റ്റഡിയിലെടുത്ത ഓട്ടോ പിന്നീട് പൊലീസ് വിട്ടുനല്‍കി. |
പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ സ്ഥാപിക്കും –മന്ത്രി എം.കെ. മുനീര്‍ Posted: 20 May 2015 12:25 AM PDT കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കലാഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം.കെ. മുനീര്‍. |
കല്ലാച്ചിയില്‍ നാട്ടുകാര്‍ സി.ഐയുടെ ജീപ്പ് തടഞ്ഞു Posted: 20 May 2015 12:23 AM PDT നാദാപുരം: ട്രാഫിക് നിയമം ലംഘിച്ച് ടൗണില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയുടെ താക്കോല്‍ ഊരിയെടുത്ത് പൊലീസ് സ്ഥലംവിട്ടു. കൈക്കുഞ്ഞടങ്ങുന്ന ഓട്ടോയാത്രികര്‍ ഇതോടെ പോകാനാവാതെ മണിക്കൂറുകളോളം കാത്തിരുന്നു. ഇതില്‍ രോഷാകുലരായ നാട്ടുകാരും ഇവരുടെ ബന്ധുക്കളും സി.ഐയുടെ വാഹനം തടഞ്ഞുവെച്ചത് സംഘര്‍ഷത്തിനിടയാക്കി. കസ്റ്റഡിയിലെടുത്ത ഓട്ടോ പിന്നീട് പൊലീസ് വിട്ടുനല്‍കി. |
പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ സ്ഥാപിക്കും –മന്ത്രി എം.കെ. മുനീര്‍ Posted: 20 May 2015 12:23 AM PDT കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കലാഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം.കെ. മുനീര്‍. |
മലബാര്‍ സിമന്‍റ്സ് അഴിമതി സി.ബി.ഐയുടെ പ്രത്യേക സംഘം അന്വേഷിക്കണം ^സുധീരന്‍ Posted: 20 May 2015 12:12 AM PDT Image: ![]() തൃശൂര്‍: മലബാര്‍ സിമന്‍റ്സിലെ അഴിമതി സി.ബി.ഐയുടെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നല്ല ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കണം. മലബാര്‍ സിമന്‍റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍െറ മരണം സി.ബി.ഐ അന്വേഷിക്കുന്നുണ്ടെങ്കിലും അഴിമതിയെക്കുറിച്ച് നിലവില്‍ അന്വേഷണമില്ളെന്ന് സുധീരന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഹൈകോടതിയില്‍ സമര്‍പ്പിക്കാനായി മലബാര്‍ സിമന്‍റ്സ് അഴിമതി സി.ബി.ഐ അന്വേഷിക്കുന്നതില്‍ വിരോധമില്ളെന്ന് സത്യവാങ്മൂലം തയാറാക്കിയിരുന്നു. എന്നാല്‍ അക്കാര്യം ഒഴിവാക്കിക്കൊണ്ടുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ നല്‍കിയത്. ഇതെക്കുറിച്ച് താന്‍ മുഖ്യമന്ത്രിയോടും മറ്റും പറഞ്ഞിരുന്നു. വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടും. മലബാര്‍ സിമന്‍റ്സ് അഴിമതി പ്രശ്നം രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സത്യം കണ്ടെത്തേണ്ടത് പൊതുസമൂഹത്തിന്‍െറ ആവശ്യമാണ്. വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനൊപ്പം പാലക്കാട് ഡി.സി.സി സെക്രട്ടറി പി. ബാലഗോപാല്‍ ഉല്ലാസയാത്ര നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് സുധീരന്‍ പ്രതികരിച്ചില്ല. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ച യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും കെ.പി.സി.സിക്ക് ലഭിച്ചാല്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. |
സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളന പരമ്പകളുമായി കോണ്‍ഗ്രസ് Posted: 19 May 2015 11:10 PM PDT Image: ![]() ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ പുതിയ തുറുപ്പു ചീട്ടുമായി കോണ്‍ഗ്രസ്. രാജ്യ വ്യാപകമായി നൂറ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തികൊണ്ടാണ് കോണ്‍ഗ്രസ് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മോദി സര്‍ക്കാറിന്‍റെ ഒന്നാം വര്‍ഷം ആഘോഷിക്കാനിരിക്കെയാണ് സര്‍ക്കാറിന്‍റെ പരാജയങ്ങളും ജനദ്രോഹ നടപടികളും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യത്തിന്‍റെ 24 നഗരങ്ങളിലാണ് പ്രമുഖ നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിക്കുക. ചെന്നൈയില്‍ മിലിന്ദ് ഡെറോറ, ശ്രീനഗറില്‍ ഷക്കീല്‍ അഹമ്മദ് എന്നിവര്‍ മാധ്യമങ്ങളുമായി സംസാരിക്കും. മെയ് 20 മുതല്‍ 26 വരെയാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക. |
വെടിനിര്‍ത്തലിന് വിരാമം; യമനില്‍ വീണ്ടും സഖ്യസേനയുടെ വ്യോമാക്രമണം Posted: 19 May 2015 10:03 PM PDT Image: ![]() റിയാദ്: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ അവാസനിച്ചതോടെ ചൊവ്വാഴ്ച വീണ്ടും വ്യോമാക്രമണം ആരംഭിച്ചു. ഹൂതികളുടെ ശക്തികേന്ദ്രമായ മധ്യയമനിലെ തഅസിലാണ് സേനയുടെ യുദ്ധവിമാനങ്ങള്‍ കനത്ത ആക്രമണം നടത്തിയത്. യമനില്‍ ദുരിത ജീവിതം നയിക്കുന്ന സിവിലിയന്മാര്‍ക്ക് സഹായം എത്തിക്കുന്നതിന്‍െറ ഭാഗമായി ഐക്യരാഷ്ട്രസഭയുടെയും ലോകരാജ്യങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. ഈ കാലയവളവില്‍ ഹൂതി പക്ഷത്തുനിന്ന് ഒന്നിലധികം തവണ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായെങ്കിലും സഖ്യസേന സംയമനം പാലിച്ചിരുന്നു. സൗദിയുടെ നജ്റാന്‍, ജീസാന്‍ എന്നിവിടങ്ങളിലാണ് ഹൂതികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചതിന് ശേഷവും ഷെല്ലാക്രമണം നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി റിയാദില്‍ നടന്ന യമന്‍ സമാധാന സംവാദത്തില്‍ പങ്കെടുത്ത യു.എന്‍ പ്രതിനിധി വെടിനിര്‍ത്തല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സഖ്യസേന അംഗീകരിച്ചിരുന്നില്ല. സമ്മേളനം അവസാനിച്ച ചൊവ്വാഴ്ചയാണ് വ്യോമാക്രണമുണ്ടായത്. തഅസ് നഗരത്തില്‍ ശക്തമായ പൊട്ടിത്തെറി കേട്ടതായും പുകയും തീയും പടരുന്നത് കണ്ടതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ഇസ്തിഖ്ബാല്‍ സൈനിക താവളം, റിപ്പബ്ളികന്‍ സേനയുടെ സൈനിക കേന്ദ്രം, ഹൗബാനിലെ സൈനിക കേന്ദ്രം എന്നിവ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തത്തെുടര്‍ന്നുള്ള നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹൂതികള്‍ക്ക് കനത്ത പ്രഹരം ഏല്‍പിച്ചിട്ടുണ്ടെന്നാണ് സഖ്യസേന അവകാശപ്പെട്ടത്. ഏറ്റവും ശക്തമായ ആക്രമണം നടന്ന തഅസില്‍ അവശ്യ സാധനങ്ങള്‍ പോലും കിട്ടാത്ത നിരവധി പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. |
ഹൈദരാബാദില്‍ എ.ടി.എമ്മില്‍ തോക്ക് ചൂണ്ടി കവര്‍ച്ച Posted: 19 May 2015 09:59 PM PDT Image: ![]() ഹൈദരാബാദ്: എ.ടി.എമ്മില്‍ കാര്‍ സെന്‍റര്‍ ജീവനക്കാരിയായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു. ഹൈദരാബാദിലെ യൂസഫ് ഗുഡയിലെ എ.ടി.എമ്മില്‍ വെച്ചാണ് തോക്കുധാരിയായ അക്രമി യുവതിയുടെ പണവും ആഭരണങ്ങളും കവര്‍ന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. എ.ടി.എമ്മില്‍ അതിക്രമിച്ചു കയറിയ അക്രമി മുകളിലേക്ക് വെടിവെച്ച ശേഷം പണമെടുക്കാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം ആഭണങ്ങളും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. എ.ടി.എമ്മിലെ സി.സി ടിവിയില്‍ കവര്‍ച്ച ചെയ്യുന്നതിന്‍്റെ ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുണ്ട്. എന്നാല്‍ അക്രമിയുടെ മുഖം മറച്ചനിലയിലാണ് ദൃശ്യത്തിലുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. |
അശരണര്‍ക്ക് തണലൊരുക്കാന്‍ വെയില്‍കൊള്ളുന്ന ചിലര്‍ Posted: 19 May 2015 09:40 PM PDT Image: ![]() മനാമ: മനുഷ്യന് മനുഷ്യനോടുള്ള സ്നേഹം വെറുമൊരു വാക്കായി കാണുന്നവരല്ല ‘തണല്‍’ എന്ന മഹനീയ സംരംഭത്തിന്‍െറ സംഘാടകര്‍. അവര്‍ സേവനം ജീവിതചര്യയാക്കി മാറ്റിയവരാണ്. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി വടകര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘തണലി’ലൂടെ സാന്ത്വനത്തിന്‍െറ മറുകര പറ്റിയവര്‍ നിരവധിയാണ്. അതില്‍ സ്വന്തം സ്വത്വം തിരിച്ചറിയാന്‍ സാധിക്കാത്ത മനോരോഗികള്‍ മുതല്‍ സമൂഹം പുറമ്പോക്കിനും പുറത്ത് നിര്‍ത്തിയ എയ്ഡ്സ് രോഗികള്‍ വരെയുണ്ട്. ഒരുപറ്റം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഈ ആശയം ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പടര്‍ന്ന് പന്തലിച്ച് ഒരു മഹാവൃക്ഷമാവുകയായിരുന്നു. നാട്ടിലും പുറത്തുമുള്ള സുമനസുകളാണ് ‘തണലി’ന്‍െറ എല്ലാ സംരംഭങ്ങള്‍ക്കും താങ്ങായി നിന്നത്. അതുവഴി അഗതി മന്ദിരം, ഇന്ത്യയിലെ തന്നെ മികച്ച ഡയാലിസിസ് യൂനിറ്റ്, ഫിസിയോതെറാപി സെന്‍റര്‍, സ്പീച് തെറാപി സെന്‍റര്‍, പെയ്ന്‍ ആന്‍റ് പാലിയേറ്റീവ് ക്ളിനിക്, ഷുഗര്‍ ആന്‍റ് പ്രഷര്‍ ക്ളിനിക്, എച്ച്.ഐ.വി സെന്‍റര്‍, മനോരോഗ കേന്ദ്രം, മൊബൈല്‍ ക്ളിനിക് തുടങ്ങി നിരവധി സ്ഥാപനങ്ങളും ഉദ്യമങ്ങളുമാണ് ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം വലുതായതോടെ രോഗികളുടെയും എണ്ണം കൂടി. അഭയം തേടി വരുന്നവരെ തിരിച്ചക്കേണ്ടി വരും എന്ന അവസ്ഥയത്തെുമ്പോഴാണ് ‘തണലി’ന്‍െറ സംഘാടകര്‍ വീണ്ടും ജനത്തിനോട് സഹായം തേടുന്നത്. ‘തണലി’ന്‍െറ പ്രധാന സംഘാടകരായ ഡോ.ഇദ്രിസും ബഷീര്‍ ഉസ്മാനുമെല്ലാം ബഹ്റൈനെിലത്തെിയത് ഈ ദൗത്യവുമായാണ്. 2006-08 കാലത്ത് സൗദി താഇഫില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്രിസ്. ആ സമയത്ത് ജിദ്ദയില്‍ വച്ച് നടന്ന ഒരു യോഗത്തിലാണ് ‘തണലി’നെക്കുറിച്ചുള്ള ആലോചന നടക്കുന്നത്. 2007ല്‍ ട്രസ്റ്റ് ആയി സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. 2002 മുതല്‍ പെയ്ന്‍ ആന്‍റ് പാലിയേറ്റീവ് സംരംഭവുമായി ഇദ്രിസ് സഹകരിച്ചിരുന്നു. ഇതിന്‍െറ അനുഭവങ്ങളാണ് പുതിയ സംരംഭത്തിന് വിത്തുപാകിയത്. പെയ്ന്‍ ആന്‍റ് പാലിയേറ്റീവിന്‍െറ സേവനം വീടുകളിലാണ് ലഭ്യമാകുന്നത്. എന്നാല്‍ വീടുപോലുമില്ലാത്ത ആയിരക്കണക്കിന് രോഗികള്‍ തെരുവുകളിലുണ്ട് എന്നത് ഒരു വലിയ തിരിച്ചറിവ് ആകുകയായിരുന്നു. കേരളത്തില്‍ 300ലധികം വൃദ്ധ സദനങ്ങളുണ്ട്. അവര്‍ക്കുപോലും മാരകരോഗങ്ങളുള്ളവരെ വേണ്ട. ബഷീര്‍ ഉസ്മാന്‍െറ മാഹി പള്ളൂരിലെ തറവാട് വീട് വാങ്ങിയാണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് മാസം കൊണ്ട് ഇവിരെ കൊള്ളാവുന്നതിലധികം രോഗികളായി. അങ്ങിനെയാണ് വടകര താഴെ അങ്ങാടിയില്‍ അഗതിമന്ദിരം തുടങ്ങുന്നത്. 2010ല്‍ 10മിഷീനുകളുമായി ഡയാലിസിസ് സെന്‍ററും തുടങ്ങി. ഇന്ന് 50ലധികം ഡയാലിസിസ് മെഷീനുകള്‍ ഇവര്‍ക്കുണ്ട്. 2010ല്‍ എയ്ഡ്സ് രോഗികളുടെ കേന്ദ്രം കോഴിക്കോട്ട് തുടങ്ങി. ഡോ.ആസാദ് മൂപ്പന്‍െറ ഭാര്യാപിതാവ് ആലിക്കുട്ടി ഹാജി കൊയിലാണ്ടി അരിക്കുളത്ത് 40 സെന്‍റ് സ്ഥലവും കെട്ടിടവും നല്‍കിയതോടെ അവിടെ ‘നന്‍മ തണല്‍വീട്’ തുടങ്ങി. വടകര ഭാഗത്തുള്ള 100ലധികം കുട്ടികള്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂളിന് 2002ല്‍ തുടക്കമായി. ഓട്ടിസം,സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികളെ വീട്ടിലത്തെി സ്കൂളിലേക്ക് കൊണ്ടുപോകും. തിരിച്ച് വീട്ടിലത്തെിക്കുകയും ചെയ്യും. ഇതിനിടെ മനോരോഗ കേന്ദ്രങ്ങള്‍ക്കും തുടക്കമിട്ടു. മാനസിക രോഗങ്ങള്‍ ബാധിച്ചവര്‍ക്കായി ഡേകെയര്‍ സെന്‍ററും നടത്തുന്നുണ്ട്. അസുഖം ഭേതപ്പെട്ടവര്‍ പലവിധത്തിലുള്ള തൊഴിലുകള്‍ക്ക് വളണ്ടിയര്‍മാര്‍ക്കൊപ്പം പോകാറുണ്ട്. അത് അവര്‍ക്ക് സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് തിരിച്ചു നടക്കാനുള്ള വഴിയാകാറാണ് പതിവ്. നാല് രോഗികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ ഇവര്‍ക്ക് സ്റ്റാഫുണ്ട്. വിപുലീകരണത്തിന്‍െറ ഭാഗമായി എടച്ചേരിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കോടികള്‍ ചെലവ് വരും. ഇവിടെ വനിതാബ്ളോക്ക് നിര്‍മ്മിക്കാന്‍ ഒമാനിലുള്ള ഒരു മനുഷ്യസ്നേഹി മൂന്ന് കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. പുരുഷന്‍മാരുടെ ബ്ളോക്കിനായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി നല്ളൊരു തുക കിട്ടിയിട്ടുണ്ട്. ഇനി സ്കൂള്‍ ബ്ളോക് നിര്‍മ്മിക്കാന്‍ രണ്ട് കോടി കൂടി വേണം. ഇവരുടെ ഡയാലിസിസ് യൂനിറ്റ് ജൂണ്‍ ഒന്നു മുതല്‍ പൂര്‍ണ്ണമായും സൗജന്യമാക്കുകയാണ്. ഇതിന് പ്രതിമാസം 25 ലക്ഷം രൂപ ചെലവ് വരും. ‘തണലി’ന്‍െറ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായമൊരുക്കിയ വടകരക്കാര്‍ ഈ ഉദ്യമത്തിലും അവരെ സഹായിച്ചു. മേയ് 9,10 തിയ്യതികളിലായി ഡയാലിസിസ് സേവനത്തിനുള്ള മൂലധനം സ്വരൂപിക്കുന്നതിനായി വടകരയില്‍ നടത്തിയ ധനസമാഹരണത്തില്‍ നല്ളൊരു തുക ശേഖരിക്കാനായി. വടകര കോഓപറേറ്റീവ് ആശുപത്രിയിലെ ഫിസിഷ്യന്‍ ആണ് ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് ചെയര്‍മാനായ ഡോ. ഇദ്രിസ്. ജോലിയും ‘തണലു’മാണ് അദ്ദേഹത്തിന്‍െറ ജീവിതത്തിന്‍െറ രാവും പകലും. ഈ വെള്ളിയാഴ്ച രാത്രി 7.30ന് ഗുദൈബിയ സൗത്ത് പാര്‍ക് റസ്റ്റോറന്‍റില്‍ വച്ചു ‘തണലി’നെ ബഹ്റൈന്‍ സമൂഹത്തിന് പരിചയപ്പെടുത്താനായി പ്രത്യേക പരിപാടി നടത്തുന്നുണ്ട്. ഡോ.ഇദ്രിസുമായി 3837 8005, 388 34390 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഇദ്രിസ്, ബഷീര്‍ ഉസ്മാന്‍, റസാഖ് മൂഴിക്കല്‍, ആര്‍.പവിത്രന്‍, റഷീദ് മാഹി, എ.പി.ഫൈസല്‍, കെ.ആര്‍.ചന്ദ്രന്‍, യു.കെ.ബാലന്‍, മനോജ് മയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. |
നാല് പതിറ്റാണ്ടിന്‍െറ തേങ്ങലുമായി അരുണയുടെ സഹോദരി Posted: 19 May 2015 07:22 PM PDT Image: ![]() Subtitle: ദു:ഖമുണ്ട്, എങ്കിലും ജീവച്ഛമായി കിടക്കുന്ന അവസ്ഥ മാറിയല്ളോ ബംഗളൂരു: മരണത്തിനും ജീവിതത്തിനുമിടയില്‍ നാലു പതിറ്റാണ്ട് ഇഴഞ്ഞുനീങ്ങിയതിനുശേഷം തിങ്കളാഴ്ച ശ്വാസം നിലച്ച അരുണ ഷാന്‍ബാഗിനെ അവരുടെ ജന്മനാട്ടില്‍ കൂടുതല്‍ പേര്‍ക്കറിയില്ല. എന്നാല്‍, പതിറ്റാണ്ടിന്‍െറ വിങ്ങല്‍ ഉള്ളിലൊതുക്കി ഉത്തര കര്‍ണാടകയിലെ കോഡ്കാനി ഗ്രാമത്തില്‍ ഒരാള്‍ ബാക്കിയുണ്ട്. അരുണയുടെ എട്ട് സഹോദരങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏകയാള്‍ - ശ്യാമള ഷാന്‍ബാഗ്. നാലു പതിറ്റാണ്ട് ആശുപത്രിക്കിടക്കയില്‍ അരുണ നിശ്ചലമായി കിടന്നപ്പോള്‍ സഹോദരിയെ കുറിച്ച ശ്യാമളയുടെ ഓര്‍മകള്‍ക്ക് അന്നും ഇന്നും 25 വയസ്സാണ് പ്രായം. അരുണയുടെ മരണം ബന്ധുക്കളാണ് ശ്യാമളയോട് പറഞ്ഞത്. ‘ദു$ഖമുണ്ട്, എങ്കിലും ജീവച്ഛമായി കിടക്കുന്ന അവസ്ഥ മാറിയല്ളോ’ എന്നായിരുന്നു അവരുടെ പ്രതികരണം. |
Posted: 19 May 2015 07:07 PM PDT Image: ![]() ആഗോളതലത്തില്‍ ഒറ്റ ഗവണ്‍മെന്‍റ്. അതിരുകള്‍ അപ്രസക്തമായ ലോകം. അത്തരമൊരു സങ്കല്‍പം നടപ്പാക്കുന്നതിന് ഏറെ പ്രചാരണം നടത്തിയ വിഖ്യാത ചിന്തകനാണ് ബര്‍ട്രന്‍ഡ് റസ്സല്‍. ഒരുകാലത്തും നടപ്പില്ലാത്ത മനോഹരമായ സ്വപ്നം നാളെയെങ്ങാന്‍ നേരായി പുലരാന്‍ ഒരു അവസരമുണ്ടെങ്കില്‍, അതിന്‍െറ തലപ്പത്തേക്കുവരാന്‍ കൊള്ളാവുന്നവരായി ലോകത്ത് അധികം നേതാക്കളൊന്നുമില്ല. ‘നരേന്ദ്ര ദാമോദര്‍ദാസ് മോദി-ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ്’ എന്നു പേരെഴുതിയ ബോര്‍ഡിനു പിന്നിലെ കസേരയില്‍ ആ പേരെഴുതിയ കോട്ടിട്ട് ഉപവിഷ്ടനായി ബറാക്, വ്ളാദിമിര്‍, ലി കെക്വിയാങ് എന്നിത്യാദി രാഷ്ട്രത്തലവന്മാര്‍ക്ക് താടിയുഴിഞ്ഞ് മോദി ക്ളാസെടുക്കുന്ന കാലം വരില്ളെന്ന് ആരുകണ്ടു! |
‘അതിവേഗം, ബഹുദൂരം’ എവിടെയത്തെി? Posted: 19 May 2015 07:00 PM PDT Image: ![]() കേരളത്തിലെ യു.ഡി.എഫ് ഭരണം നാലു വര്‍ഷം പിന്നിട്ട് കാലാവധി അവസാനിക്കാന്‍ ഒരേയൊരു കൊല്ലം മാത്രം അവശേഷിക്കെ, ഭരണനേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഇതിനകം ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനുമായി ഉന്നതരുടെ നേതൃത്വത്തില്‍ മേഖലാ ജാഥകള്‍ പുറപ്പെട്ടിരിക്കുകയാണ്. ഈയവസരത്തില്‍ വളരെയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്ന് അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒന്നും നേടാനായില്ളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അവകാശപ്പെട്ടത് സ്വാഭാവികമാണ്. രണ്ടുപേരുടെയും അവകാശവാദങ്ങള്‍ക്കപ്പുറത്ത് ജനങ്ങളാണ് യഥാര്‍ഥ കണക്കെടുപ്പ് നടത്തേണ്ടത്. ജനപക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ വെറും രണ്ടുപേരുടെ ഭൂരിപക്ഷവുമായി ഏതു നിമിഷവും താഴെ പതിക്കാവുന്ന പരുവത്തില്‍നിന്ന് യാത്ര തുടങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുകയും ഒടുവിലത്തെ വര്‍ഷത്തില്‍ കാര്യമായ ഭീഷണിയൊന്നും നേരിടാവുന്ന സാഹചര്യമില്ലാതിരിക്കുകയും ചെയ്തതുതന്നെയാണ് ഏറ്റവും വലിയ നേട്ടം. ഇതിനുപക്ഷേ, ജനപ്രിയ പരിപാടികളോ വികസന അജണ്ടയോ അല്ല പ്രതിപക്ഷത്തിന്‍െറ ബലഹീനതയാണ് വഴിയൊരുക്കിയതെന്നത് ലളിതമായ സത്യം മാത്രം. തുടക്കത്തില്‍ത്തന്നെ മുസ്ലിം ലീഗിന്‍െറ അഞ്ചാം മന്ത്രി, പിന്നീട് കോണ്‍ഗ്രസ് മന്ത്രിമാരുടെ ഇളക്കിപ്രതിഷ്ഠ, കേരള കോണ്‍ഗ്രസ്-ബി പ്രതിനിധി ഗണേഷ്കുമാറിന്‍െറ മന്ത്രിസഭയില്‍നിന്നുള്ള രാജി, സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിന്‍െറ പങ്ക്, ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ അന്വേഷണം തുടങ്ങി പ്രമാദമായ നിരവധി വിവാദ പ്രശ്നങ്ങളും അതേച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളും സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ത്തുവെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. യു.ഡി.എഫിന്‍െറ സ്ഥാപക നേതാക്കളിലൊരാളായ ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയും കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായിരുന്ന പി.സി. ജോര്‍ജും ഒപ്പമില്ലാതെയാണ് യു.ഡി.എഫ് ഇപ്പോള്‍ യാത്ര തുടരുന്നത്. കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസും എം.വി. രാഘവന്‍െറ സി.എം.പിയും മുഴുവനുമായി ഇപ്പോള്‍ യു.ഡി.എഫിലില്ല. അതേസമയം, ഇടതുപക്ഷത്തെ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന ആര്‍.എസ്.പിയെ അടര്‍ത്തിയെടുത്ത് യു.ഡി.എഫിനോടൊപ്പം നിര്‍ത്തുന്നതില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടുകാരും വിജയിക്കുകയും ചെയ്തു. |
ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തി Posted: 19 May 2015 06:45 PM PDT Image: ![]() ന്യൂഡല്‍ഹി: ആറുദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലത്തെിയത്. ചൈന, മംഗോളിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തില്‍ മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം ഉറപ്പിക്കുകയും നിരവധി വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. മെയ് 14നാണ് പ്രധാനന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ ചൈന സന്ദര്‍ശിച്ച അദ്ദേഹം മെയ് 17ന് മംഗോളിയയിലേക്ക് പോയി. 18നും 19നും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ മടക്കം. മൂന്നുരാജ്യങ്ങളിലെ നേതാക്കളുമായി വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ സംഘം ചര്‍ച്ച ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്കു വിദേശ വ്യവസായികളുടെ സഹകരണം പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. |
ഷേക്സ്പിയറിന്‍െറ ‘യഥാര്‍ഥ മുഖം’ പുറത്ത് Posted: 19 May 2015 12:46 PM PDT Image: ![]() ലണ്ടന്‍: കാലത്തെ അതിജീവിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ വില്യം ഷേക്സ്പിയറിന്‍െറ ‘യഥാര്‍ഥ മുഖം’ പുറത്ത്. അദ്ദേഹത്തിന്‍െറ ജീവിതകാലത്ത് വരച്ചതെന്ന് കരുതപ്പെടുന്ന ഛായാചിത്രം 400 വര്‍ഷം പഴക്കമുള്ള സസ്യശാസ്ത്രഗ്രന്ഥത്തില്‍ കണ്ടത്തെിയതായി അക്കാദമിക് വിദഗ്ധന്‍െറ വെളിപ്പെടുത്തല്‍. |
ഇറാഖ്: അന്‍ബാറില്‍ ഐ.എസ് മുന്നേറ്റം തുടരുന്നു Posted: 19 May 2015 12:45 PM PDT Image: ![]() ബഗ്ദാദ്: ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയായ അന്‍ബാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സായുധ വിഭാഗത്തിന്‍െറ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍, പ്രവിശ്യാ തലസ്ഥാനമായ റമാദി നിയന്ത്രണത്തിലാക്കിയ ഐ.എസിനെ നേരിടാനൊരുങ്ങുകയാണ് ശിയാ മിലീഷ്യ. 3000ഓളം വരുന്ന ശിയാ സൈനികര്‍ നഗരം വളഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറുകള്‍ക്കകം, കനത്ത പോരാട്ടത്തിന് സാധ്യത നിലനില്‍ക്കെ റമാദിയില്‍നിന്നും ആയിരങ്ങള്‍ പലായനം ചെയ്തു. കാല്‍ ലക്ഷം പേര്‍ റമാദി വിട്ടുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. |
ഹിലരിയുടെ ഇ-മെയിലുകള്‍ ജനുവരിയില്‍ പുറത്തുവിടും Posted: 19 May 2015 12:43 PM PDT Image: ![]() വാഷിങ്ടണ്‍: യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന്‍െറ ഇ-മെയിലുകള്‍ ജനുവരിയില്‍ പുറത്തുവിടാന്‍ നീക്കം |
Posted: 19 May 2015 11:55 AM PDT Image: ![]() Subtitle: ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ 25 റണ്‍സിന് തോല്‍പിച്ചു മുംബൈ: ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ അഭാവത്തില്‍ ആക്സിലൊടിഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്സിനെ നിലംപരിശാക്കി മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിന്‍െറ ഫൈനലില്‍ കടന്നു. 25 റണ്‍സിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് എടുത്തത്. ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറ അര്‍ധ സെഞ്ച്വറിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കീറോണ്‍ പൊള്ളാര്‍ഡിന്‍െറ ഉശിരന്‍ ബാറ്റിങ്ങിന്‍െറയും ബലത്തിലാണ് മുംബൈ മികച്ച സ്കോറില്‍ എത്തിയത്. പതിവിനു വിപരീതമായി ആദ്യ പന്തുതന്നെ സ്പിന്നര്‍ അശ്വിനെ ഏല്‍പിച്ച ധോണിയുടെ തന്ത്രം ഓപണര്‍മാരായ സിമ്മണ്‍സും പാര്‍ഥിവ് പട്ടേലും തല്ലിക്കെടുത്തി. സ്കോര്‍ 90ല്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടിവന്നു ആദ്യ വിക്കറ്റ് വീഴാന്‍. 25 പന്തില്‍ 35 റണ്‍സെടുത്ത പാര്‍ഥിവ് ബ്രാവോയുടെ പന്തില്‍ ജദേജ പിടിച്ചു പുറത്തായി. 113ല്‍ സിമ്മണ്‍സും വീണു. അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 51 പന്തില്‍ 65 റണ്‍സെടുത്താണ് സിമ്മണ്‍സ് പുറത്തായത്. പിന്നീട് വന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 19 റണ്‍സെടുത്ത് പുറത്തായി. ആദ്യ വിക്കറ്റ് വീഴ്ചയുടെ തനിയാവര്‍ത്തനമായിരുന്നു ഇതും. ബ്രാവോ എറിഞ്ഞു. ജദേജ പിടിച്ചു. അടുത്തടുത്തായി വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് പൊള്ളാര്‍ഡ് ഒറ്റക്ക് നടത്തിയ പോരാട്ടമാണ് മികച്ച സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്. 17 പന്തില്‍ അഞ്ച് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 41 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചുതകര്‍ത്തത്. |
‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’: പ്രധാനമന്ത്രിക്ക് വിവാദങ്ങളുടെ ട്വിറ്റര്‍കാലം Posted: 19 May 2015 11:27 AM PDT Image: ![]() ന്യൂഡല്‍ഹി: അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയും അമ്പരപ്പിച്ചുകളയും. വിദേശ സഞ്ചാരത്തിനിടെ ഇക്കുറി മോദി നടത്തിയ പരാമര്‍ശം കടുത്ത മോദിഭക്തരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഷാങ്ഹായിയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഇന്ത്യയില്‍ ജനിക്കാന്‍ ആളുകള്‍ ലജ്ജിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുത്തത് ബി.ജെ.പി സര്‍ക്കാറാണ്’ എന്നുമാണ് മോദി പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ പെരുമഴയാണ്. ‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’ എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പറപറക്കുന്നത്. 2014നുമുമ്പ് ഇന്ത്യയില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പലരും ഫേസ്ബുക്കില്‍ സ്റ്റാറ്റസ് നല്‍കി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളും പ്രസ്താവനക്കെതിരെ രംഗത്തുവന്നു. പ്രസ്താവനയിലൂടെ ഓരോ ഇന്ത്യക്കാരനെയും മോദി അപമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും വെറുക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ജനിച്ചതില്‍ അപമാനമില്ളെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു ബ്ളോഗിലും ഫേസ്ബുക്കിലും പ്രതികരിച്ചു. വിദേശത്തിരുന്ന് രാജ്യത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ളെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞത്. പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ അപമാനിച്ചുവെന്നാണ് കമന്‍റുകളിലേറെയും. 38,000 ട്വീറ്റുകളാണ് മോദിയെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ടത്. ‘പ്രധാനമന്ത്രി താങ്കളായാലും അല്ളെങ്കിലും ഇന്ത്യക്കാരനെന്ന നിലക്ക് ഞാന്‍ അഭിമാനിക്കുന്നു’ എന്ന് ഒരു ട്വീറ്റില്‍ പറയുന്നു. ഗാന്ധിയും നെഹ്റുവും സുഭാഷ്ചന്ദ്ര ബോസുമെല്ലാം ജീവിച്ചുമരിച്ച ഒരു രാജ്യത്ത് ജനിച്ചത് ഒരിക്കലും ലജ്ജാകരമല്ല എന്നും മോദിയെ ഓര്‍മിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം കാനഡ സന്ദര്‍ശനത്തിനിടെയും മോദി മുന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ പാര്‍ലമെന്‍റില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിച്ച് ‘മോദി ഇന്ത്യാസ് പ്രൈഡ്’ എന്ന ഹാഷ്ടാഗില്‍ സംഘ്പരിവാര്‍ അനുകൂലികളും രംഗത്തുണ്ട്. |
ഐ ലീഗ്: കാലിടറി ഗോവന്‍ ക്ളബുകള്‍ Posted: 19 May 2015 11:27 AM PDT Image: ![]() Subtitle: കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക് മുംബൈ: ദേശീയ ഐ ലീഗ് ഫുട്ബാള്‍ ഫിനിഷിങ് പോയന്‍റിലേക്ക് അടുക്കവെ കിരീടപ്പോരാട്ടവും കനക്കുന്നു. ബംഗളൂരു 24ന് ഡെംപോയെ നേരിടും. 31ന് നടക്കുന്ന ബംഗളൂരു^ബഗാന്‍ മത്സരം ഐ ലീഗ് സീസണിന്‍െറ ഫൈനല്‍ അങ്കവുമാകും. മൂന്നാം സ്ഥാനത്തുള്ള റോയല്‍ വാഹിങ്ദോക്ക് 18 കളിയില്‍ 30 പോയന്‍റാണ് സമ്പാദ്യം. രണ്ടു മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളാണ് ഷില്ളോങ് ടീമിന്‍െറ എതിരാളി. സാധ്യത ബഗാന്: 32 പോയന്‍റുള്ള ബഗാന് ലഭിക്കാനുള്ള പരമാവധി ഒമ്പത് പോയന്‍റ്. ശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാല്‍ മാത്രം പോരാ, ബംഗളൂരുവിന് അടിതെറ്റുകയും വേണം. അവസാന മത്സരം ബംഗളൂരുവിനെതിരെയാണെന്നതും ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. തരംതാഴാതിരിക്കാന്‍ ഗോവന്‍ പോര് ഈ സീസണ്‍ അന്ത്യത്തോടടുക്കവെ, കേരളത്തിന്‍െറ വഴിയേ ഗോവയും എന്ന ആശങ്കയിലാണ് ഫുട്ബാള്‍ ലോകം. ഐ ലീഗിലെ 11ല്‍ അവസാന സ്ഥാനക്കാര്‍ തരംതാഴ്ത്തപ്പെടുമ്പോള്‍ ഈ പട്ടികയില്‍ പെടാതിരിക്കാനുള്ള പോരാട്ടത്തിലാണ് ഗോവക്കാര്‍. നിലവിലെ പോയന്‍റ് ടേബ്ള്‍ പ്രകാരം, സാല്‍ഗോക്കര്‍ 11ഉം ഗോവ സ്പോര്‍ട്ടിങ് 10ഉം ഡെംപോ ഒമ്പതും സ്ഥാനത്താണ്. മുന്‍ ചാമ്പ്യന്മാരായ മൂവര്‍ക്കും 17 പോയന്‍റ് സമ്പാദ്യം. |
ഡല്‍ഹി മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും രാഷ്ട്രപതിയെ കണ്ടു Posted: 19 May 2015 11:22 AM PDT Image: ![]() Subtitle: സര്‍ക്കാര്‍ വീണ്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചു ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി നിയമനത്തെച്ചൊല്ലി രൂക്ഷമായ ഡല്‍ഹി ലഫ്.ഗവര്‍ണര്‍-മുഖ്യമന്ത്രിപ്പോര് കൂടുതല്‍ കടുക്കുന്നു. പരസ്പര ആരോപണങ്ങളുമായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കണ്ട് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു. ജങ് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിനെയും സന്ദര്‍ശിച്ചു. ലഫ്. ഗവര്‍ണര്‍ സ്വന്തം നിലയില്‍ ഭരണം നടത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മറികടന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും രാഷ്ട്രപതിയോട് ബോധിപ്പിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. തങ്ങളുമായി കൂടിയാലോചിക്കാതെ നിയമനങ്ങള്‍ നടത്തുന്നുവെന്ന് സര്‍ക്കാറും കൂടിയാലോചന വേണ്ടതില്ളെന്ന് ലഫ്. ഗവര്‍ണറും വാദിക്കുന്നതിനിടെ സര്‍ക്കാര്‍ ചൊവ്വാഴ്ച സ്വന്തം നിലയില്‍ മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൂടി നിയോഗിച്ചു. തന്‍െറ അനുമതിയില്ലാത്തതിനാല്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജങ് നിയമനം അസാധുവെന്ന് പ്രഖ്യാപിച്ച സേവനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ മുഖേന പൊതുഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അരവിന്ദ് റായിയെയാണ് നിയമിച്ചത്. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ കാര്യഗൗരവത്തോടെ പെരുമാറണമെന്നും വിവാദങ്ങളല്ല ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്താണ് ന്യായമെന്നും ഭരണനിര്‍വഹണത്തിനു ഗുണകരമാകുമെന്നു തോന്നുന്ന ഉദ്യോഗസ്ഥര്‍ വേണമെന്ന് താല്‍പര്യപ്പെടാനും നിഷ്കര്‍ഷിക്കാനും സര്‍ക്കാറിന് അവകാശമുണ്ടെന്നും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരായ രാജീവ് ധവാനും ഇന്ദിര ജയ്സിങ്ങും വ്യക്തമാക്കി. ലഫ്. ഗവര്‍ണര്‍ കടന്നുകയറ്റമാണ് നടത്തുന്നതെന്ന് ഇരുവരും സര്‍ക്കാറിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. ലഫ്. ഗവര്‍ണര്‍ നേരിട്ട് നല്‍കുന്ന ഉത്തരവുകള്‍ നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. |
തോക്കിന്‍ മുനയില്‍ പാകിസ്താനില്‍ വീണ്ടും ക്രിക്കറ്റ് Posted: 19 May 2015 11:18 AM PDT Image: ![]() Subtitle: ഒമ്പതു വര്‍ഷത്തിനുശേഷം പരമ്പരക്കായി സിംബാബ്വെ എത്തി ലാഹോര്‍: അസ്വസ്ഥതകളുടെ വെടിയൊച്ച മുഴങ്ങിയ ലാഹോറിന്‍െറ മണ്ണില്‍ ആറു വര്‍ഷത്തിനുശേഷം സൗഹൃദത്തിന്‍െറ കളിയൊച്ചകള്‍ക്ക് കളമൊരുങ്ങുന്നു. ശ്രീലങ്കന്‍ ടീമിനുനേരെ ആക്രമണമുണ്ടായശേഷം ക്രിക്കറ്റ് കളിക്കാന്‍ മറ്റു രാജ്യങ്ങളുടെ ടീമുകള്‍ മടിച്ചുനിന്ന പാകിസ്താനിലേക്ക് പരമ്പരക്കായി സിംബാബ്വെ ടീം എത്തി. രണ്ട് ട്വന്‍റി20 മത്സരങ്ങള്‍ക്കും മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുമാണ് ടീം ചൊവ്വാഴ്ച വെളുപ്പിന് ലാഹോറിലിറങ്ങിയത്. അല്ലാമ ഇക്ബാല്‍ ഇന്‍റര്‍നാഷനല്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ 1.30ന് വന്നിറങ്ങിയ 16 അംഗ ടീമിനെ രണ്ട് ബസുകളില്‍ ഹോട്ടലില്‍ എത്തിച്ചു. വിമാനത്താവളത്തില്‍നിന്ന് ഹോട്ടലിലേക്കുള്ള 14 കിലോമീറ്റര്‍ ദൂരത്തില്‍ നാലായിരത്തോളം സുരക്ഷാസൈനികരെയാണ് വിന്യസിച്ചത്. നവാസ് ശെരീഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ടീമിനെ കൂടാതെ ഒമ്പത് ടീം ഒഫീഷ്യലുകളും അഞ്ച് ബോര്‍ഡ് ഒഫീഷ്യലുകളും സിംബാബ്വെ സംഘത്തിലുണ്ട്. വെള്ളിയാഴ്ചയാണ് ആദ്യ ട്വന്‍റി20 മത്സരം. പാകിസ്താനെതിരെ പരമ്പരക്കത്തെിയ ശ്രീലങ്കന്‍ ടീം 2009 മാര്‍ച്ച് മൂന്നിന് രണ്ടാം ടെസ്റ്റിന്‍െറ മൂന്നാം ദിവസത്തെ കളിക്കായി ഖദ്ദാഫി സ്റ്റേഡിയത്തിലേക്ക് പുറപ്പെടുമ്പോള്‍ സഞ്ചരിച്ച ബസിനുനേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. എട്ടുപേര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് പരമ്പര അവസാനിപ്പിച്ച് ലങ്കന്‍ ടീം നാട്ടിലേക്ക് മടങ്ങി. അതിനുശേഷം ടെസ്റ്റ് പദവിയുള്ള ഏതെങ്കിലും രാജ്യത്തിന്‍െറ സമ്പൂര്‍ണ ടീം ആദ്യമായാണ് പാകിസ്താനില്‍ പരമ്പരക്കത്തെുന്നത്. കെനിയയുടെയും അഫ്ഗാനിസ്താന്‍െറയും ടീമുകള്‍ ഇതിനിടെ സൗഹൃദമത്സരങ്ങള്‍ക്കായി എത്തിയിരുന്നു. ആക്രമണം ഭയന്ന് പാകിസ്താനില്‍ വന്നില്ളെങ്കിലും യു.എ.ഇയില്‍ അവര്‍ക്കെതിരെ പല രാജ്യങ്ങളും പരമ്പര കളിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ബംഗ്ളാദേശ് പാകിസ്താനെതിരെ യു.എ.ഇയില്‍ പരമ്പര കളിച്ചു. വരുന്ന ഡിസംബറില്‍ ഇന്ത്യയും പാകിസ്താനുമെതിരെ യു.എ.ഇയില്‍ പരമ്പര കളിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment