സ്വാഗതം
WELCOME

News Update..

Thursday, May 14, 2015

രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം വേണം ^സുപ്രീംകോടതി Madhyamam News Feeds

രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം വേണം ^സുപ്രീംകോടതി Madhyamam News Feeds

Link to

രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം വേണം ^സുപ്രീംകോടതി

Posted: 14 May 2015 12:52 AM PDT

Image: 

ന്യൂഡല്‍ഹി: ടുജി, കല്‍ക്കരിപ്പാടം കേസുകളില്‍ ആരോപണവിധേയരായവരുമായി കൂടിക്കാഴ്ച നടത്തി എന്ന പരാതിയില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സിന്‍ഹ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ്, എ.കെ സിക് റി എന്നിവരടങ്ങിയ  ബെഞ്ചിന്‍േറതാണ് ഉത്തരവ്.

അന്വേഷണത്തിന് പ്രത്യേക സംഘം ആവശ്യമില്ല. എന്നാല്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. ടുജി, കല്‍ക്കരി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ആരോപണവിധേയരുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തി എന്ന പരാതിയില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ ആറിനോ അതിന് മുമ്പോ സി.വി.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ പ്രൊസിക്യൂട്ട് ചെയ്യണമെന്ന രഞ്ജിത് സിന്‍ഹയുടെ അപേക്ഷ കോടതി തള്ളി.

പ്രശാന്ത് ഭൂഷണാണ് കേസില്‍ രഞ്ജിത് സിന്‍ഹക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. കോമണ്‍ കോസ് എന്ന എന്‍.ജി.ഒക്ക് വേണ്ടിയായിരുന്നു പ്രശാന്ത് ഭൂഷന്‍െറ ഹരജി. സി.ബി.ഐ ഡയറകട്റായിരിക്കെ രഞ്ജിത് സിന്‍ഹ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ടുജി, കല്‍ക്കരി കേസുകളിലെ ആരോപണവിധേയരുമായി കൂടിക്കാഴ്ച നടത്തിയെന്നതിന് സിന്‍ഹയുടെ ഓഫീസിലെ സന്ദര്‍ശ പുസ്തകം തെളിവാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിത് സിന്‍ഹ ഇത് നിഷേധിച്ചിരുന്നു.
 

മണല്‍ വാരല്‍ വീണ്ടും പ്രതിസന്ധിയില്‍

Posted: 14 May 2015 12:09 AM PDT

കാക്കനാട്: സംസ്ഥാനത്ത് മണല്‍ വാരാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി നടപ്പായില്ല. മേയ് ഒന്നുമുതല്‍ ഒരുമാസത്തേക്ക് മണല്‍ വാരാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, ഉത്തരവിറങ്ങി ജില്ലയില്‍ നടപടി പൂര്‍ത്തിയാക്കാന്‍ വൈകിയത് തൊഴിലാളികള്‍ക്കും നിര്‍മാണമേഖലക്കും തിരിച്ചടിയായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലും ജില്ലയില്‍ മണല്‍ വാരാന്‍ 15 ദിവസം പോലും ലഭിക്കില്ളെന്നാണ് പരാതി.
സംസ്ഥാന സര്‍ക്കാര്‍ മണല്‍ വാരാന്‍ പ്രത്യേക ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. നേരത്തേ മണല്‍ വാരാന്‍ സര്‍ക്കാര്‍ മൂന്നുമാസം അനുവദിച്ചിരുന്നു. അതിന്‍െറ കാലാവധി ഏപ്രിലില്‍ അവസാനിച്ചതിനുശേഷമാണ് മേയില്‍ ഒരുമാസത്തേക്ക് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മണലിന്‍െറ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത നദികളില്‍നിന്ന് മൂന്നുമാസം വരെ മണല്‍ വാരാന്‍ താല്‍ക്കാലിക അനുമതി നല്‍കുന്നത് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ്.
എന്നാല്‍, ഇത്തവണ ഒരുമാസത്തേക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ജില്ലാഭരണകൂടം തക്കസമയത്ത് നടപടിയെടുത്തില്ളെന്നാണ് ആക്ഷേപം. ആറുമാസമായി നീണ്ട മണല്‍ വാരല്‍ നിരോധം ജനുവരി ഒന്നോടുകൂടിയാണ് അവസാനിച്ചത്.
21 തദ്ദേശ സ്ഥാപനപരിധികളിലായി 54 കടവുകളിലാണ് മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ മണല്‍ വാരാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഉത്തരവിലെ ആശയക്കുഴപ്പം കാരണം നടപടി വൈകി.
അതേസമയം, മണല്‍ ആവശ്യമുള്ളവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

മാധ്യമങ്ങള്‍ക്കെതിരായ ഡല്‍ഹി സര്‍ക്കാറിന്‍െറ സര്‍ക്കുലര്‍ കോടതി റദ്ദാക്കി

Posted: 14 May 2015 12:00 AM PDT

Image: 

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയോ മന്ത്രിസഭയെയോ ഉദ്യോഗസ്ഥരെയോ അപമാനിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യണമെന്നുള്ളതാണ് സര്‍ക്കുലര്‍. ഇതിനെതിരെ അഭിഭാഷകനായ അമിത് സിബല്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

സര്‍ക്കുലറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍െറ നിലപാട് സുപ്രീംകോടതി ആരാഞ്ഞു. ആറ് ആഴ്ചക്കുള്ളില്‍ കെജ് രിവാള്‍ വിശദീകരണം നല്‍കണം. വിഷയത്തില്‍ കെജ് രിവാളിന് ഇരട്ടത്താപ്പാണോ എന്ന് കോടതി ചോദിച്ചു. മുമ്പ് കെജ് രിവാളിനെതിരെ അപകീര്‍ത്തി കേസുണ്ടായപ്പോള്‍ അദ്ദേഹം കോടതിയെ സമീപിച്ചു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ കെജ് രിവാള്‍ അപകീര്‍ത്തിക്കേസിന് ശ്രമിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു.

ഡല്‍ഹി സര്‍ക്കാറിന്‍െറ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിസിറ്റി ഡിപാര്‍ട്ട്മെന്‍റാണ് ഈ മാസം ആറിന് സര്‍ക്കുലര്‍ ഇറക്കിയത്. ഡല്‍ഹി സര്‍ക്കാറുമായി ഒൗദ്യോഗികമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ അപമാനിക്കുന്ന തരത്തില്‍ ഏതെങ്കിലും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുകയാണെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാമെന്നാണ് സര്‍ക്കുലര്‍. പ്രൊസിക്യൂഷന്‍ ഡയറക്ടറുടെ അനുമതിക്കും നിയമവകുപ്പിന്‍െറ അംഗീകാരത്തിനും ശേഷം മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
 

കനത്തമഴ: നെല്‍വയലുകള്‍ വെള്ളത്തിനടിയില്‍

Posted: 13 May 2015 11:54 PM PDT

മാനന്തവാടി: വേനല്‍മഴ നിലക്കാതെ പെയ്തതോടെ വയനാടന്‍ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. കഷ്ടപ്പെട്ട് വിതച്ച നെല്ല് കൊയ്തെടുക്കാനാകാതെ കര്‍ഷകര്‍ കണ്ണീര്‍ക്കയത്തിലായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയാണ് വയലുകളില്‍ വെള്ളം കയറാന്‍ കാരണം. മിക്ക പാടങ്ങളിലും നെല്ല് വിളഞ്ഞ് കൊയ്യാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. വെള്ളം കയറിയതോടെ നെല്‍ക്കതിര്‍ ഒടിഞ്ഞ് വെള്ളത്തിനടിയിലായി മുളക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇടക്കിടെ മഴ പെയ്യുന്നതിനാല്‍ മിക്ക കര്‍ഷകര്‍ക്കും കൊയ്തെടുക്കാനാവുന്നില്ല. കൊയ്തവര്‍ക്ക് വൈക്കോല്‍ ഉണക്കിസൂക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ഫലത്തില്‍ തൊഴിലാളികളെപ്പോലും കിട്ടാതെ അമിത കൂലി നല്‍കി വിളയിച്ചെടുത്ത നെല്ലാണ് കര്‍ഷകന് ഉപകാരപ്പെടാതെ പോകുന്നത്. മാനന്തവാടി താലൂക്കിലെ വേമോം, കൊയിലേരി, ഒഴക്കോടി, തിരുനെല്ലി, കമ്മന, തൃശ്ശിലേരി എന്നിവിടങ്ങളിലെല്ലാം ഏക്കര്‍കണക്കിന് സ്ഥലത്താണ് നെല്ല് കൊയ്യാനാകാതെ കിടക്കുന്നത്. നെല്ല് മുളച്ചുതുടങ്ങിയാല്‍ പിന്നെ ഒന്നിനും പറ്റാത്ത അവസ്ഥയിലാകും. മിക്കവരും കൈവായ്പയും ബാങ്ക് വായ്പയുമെടുത്താണ് കൃഷിചെയ്തത്. നെല്‍കൃഷി നശിച്ചവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഇതിന് കൃഷിവകുപ്പ് അടിയന്തര കണക്കെടുപ്പ് നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

പാഠം പഠിക്കാത്ത മിഠായിത്തെരുവ്

Posted: 13 May 2015 11:41 PM PDT

കോഴിക്കേ ാട്: 2007ലെ വന്‍ അഗ്നിബാധയെ തോല്‍പിക്കുന്ന വിധത്തിലുള്ള തീപിടിത്തമാണ് ബുധനാഴ്ച രാത്രി മിഠായിത്തെരുവില്‍ ഉണ്ടായിരിക്കുന്നത്.
എട്ടുപേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തിനും കാരണമായ 2007ലെ ദുരന്തത്തിനുശേഷം തൊട്ടടുത്ത വര്‍ഷങ്ങളിലും മിഠായിത്തെരുവില്‍ അഗ്നിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു. 2010ല്‍ രണ്ടാമത്തെ വലിയ ദുരന്തം നടന്നത് ആദ്യം അഗ്നിബാധയുണ്ടായതിനു തൊട്ടടുത്ത ഭാഗത്തായിരുന്നു.
പാളയത്തും രണ്ടാംഗേറ്റിന് സമീപവും ഒയാസീസ് കോമ്പൗണ്ടിനകത്തും പിന്നീടുള്ള വര്‍ഷങ്ങളില്‍ കോടികള്‍ കത്തിയെരിഞ്ഞ അഗ്നിദുരന്തങ്ങളുണ്ടായി.
തീപിടിത്തത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ തെരുവാണിതെന്ന് ഓരോ ദുരന്തവും ഓര്‍മപ്പെടുത്തി. പക്ഷേ, കാര്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. വ്യാപാരികളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ടത്ര സഹകരണമുണ്ടായില്ല.
പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയമായ വൈദ്യുതി വിതരണ സംവിധാനങ്ങളുമാണ് മുഖം മിനുക്കി നില്‍ക്കുന്ന വ്യാപാരത്തെരുവിലുള്ളത്. പുറത്തുകാണുന്ന കച്ചവടങ്ങളുടെ മൂന്നിരട്ടി കടകള്‍ ഇടവഴികളിലും മറവിലുമായി പ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് മനുഷ്യര്‍ ഇതിനുള്ളില്‍ ജോലിയെടുക്കുന്നു. എന്നാല്‍, അത്യാഹിതങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള വഴികള്‍ പോലുമില്ലാതെയാണ് മിഠായിത്തെരുവ് പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ ഫയര്‍ ഹൈഡ്രന്‍റുകള്‍ ഉണ്ടായിരുന്നിടത്തുപോലും കടകളാണ്.
പാളയത്ത് വന്‍ തീപിടിത്തമുണ്ടായപ്പോള്‍ മാനാഞ്ചിറ കേന്ദ്രീകരിച്ച് ഫയര്‍ എന്‍ജിനുകള്‍ക്ക് വെള്ളം നിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍സാരി പാര്‍ക്കിന് സമീപം മൂന്ന് ഫയര്‍ എന്‍ജിനുകള്‍ക്ക് ഒരേസമയം വെള്ളം നിറക്കാനുള്ള പദ്ധതി ഫയര്‍ഫോഴ്സ് വിഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഏഴര ലക്ഷം രൂപയുടെ പദ്ധതി പണമില്ളെന്നുപറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. വൈദ്യുതിക്ക് പകരം ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് വെള്ളം നിറക്കുന്ന പദ്ധതിയായിരുന്നു ഇത്.
മിഠായിത്തെരുവിലെ ഫയര്‍ ഹൈഡ്രന്‍റുകളില്‍ വെള്ളം ലഭ്യമാക്കാനാവില്ല എന്ന് ജല അതോറിറ്റി തീര്‍ത്തുപറഞ്ഞതോടെ ഈ അഗ്നിശമന സംവിധാനം പുന$സ്ഥാപിക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്സ് അനവധി കര്‍ശന നിര്‍ദേശങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കിയതാണ്. അവയൊന്നും പാലിക്കാന്‍ കച്ചവടക്കാരുടെ ഭാഗത്തുനിന്ന് ഗൗരവതരമായ നടപടികളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള അഗ്നിദുരന്തം ആവര്‍ത്തിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. രാത്രി കടയടച്ചുപോകുമ്പോള്‍ മെയ്ന്‍ സ്വിച്ച് ഓഫാക്കണമെന്ന നിര്‍ദേശം പല കച്ചവടക്കാരും പാലിക്കാറില്ല.
പഴയ കടകള്‍ പുതുക്കിപ്പണിയാനും തെരുവിനുള്ളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയൊരുക്കാനും അട്ടിമറി തീപിടിത്തങ്ങള്‍ മിഠായിത്തെരുവില്‍ ഉണ്ടാവുന്നതായി സംശയമുയര്‍ന്നിരുന്നു.
എന്നാല്‍, ഈ വഴിക്കുള്ള അന്വേഷണങ്ങള്‍ക്കും ആരും ശക്തമായി ആവശ്യപ്പെട്ടില്ല.
ഓരോ ദുരന്തമുണ്ടാകുമ്പോഴും ജില്ലാ ഭരണകൂടവും നഗരസഭയും വ്യാപാരികളും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുമെന്നല്ലാതെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളെ നേരിടാന്‍ ഒരു നടപടിയുമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.

കൊടികുത്തിമല വികസനം അന്തിമഘട്ടത്തില്‍

Posted: 13 May 2015 11:37 PM PDT

പെരിന്തല്‍മണ്ണ: ജില്ലയുടെ പ്രധാന ടൂറിസം പദ്ധതിയായ കൊടികുത്തിമല പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി അന്തിമഘട്ടത്തില്‍. ആദ്യഘട്ടത്തെ പ്രധാന പ്രവൃത്തിയായ ദേശീയപാതയില്‍നിന്ന് വനാതിര്‍ത്തിവരെയുള്ള റോഡ് ടാറിങ് വെള്ളിയാഴ്ച അവസാനിക്കും.
4.5 കിലോമീറ്ററാണ് റോഡിന്‍െറ ആകെ നീളം. ഇതില്‍ 200 മീറ്റര്‍ മാത്രമാണ് ബാക്കിയുള്ളത്. എട്ട് മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചത്. നേരത്തേ 4.8 മീറ്ററായിരുന്നു വീതി. നാല് കോടി രൂപയാണ് ആദ്യഘട്ട പ്രവൃത്തികള്‍ക്ക് ചെലവായത്. അടുത്ത വേനലില്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.
പദ്ധതിയുടെ രണ്ടാംഘട്ടം മേയ് 30ന് ആരംഭിക്കും. വനഭൂമിയിലൂടെയുള്ള റോഡ് നിര്‍മാണമാണ് രണ്ടാംഘട്ടത്തിലെ പ്രധാന പ്രവൃത്തി. വനഭൂമിയിലുള്ള നിര്‍മാണപ്രവൃത്തി ചുമതല വനസംരക്ഷണ സമിതിക്കാണ്. മൂന്നുകോടി രൂപ രണ്ടാംഘട്ട നിര്‍മാണത്തിന് അനുവദിച്ചിട്ടുണ്ട്. സൗന്ദര്യവത്കരണമടക്കമുള്ള പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുക.
ചെക്ഡാം, കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍നിന്നുള്ള പ്രവേശ കവാടം, തുടക്കം മുതല്‍ 50 മീറ്റര്‍ ഇടവിട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍, ഒരുകിലോ മീറ്റര്‍ ഇടവിട്ട് വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള വെയ്റ്റിങ് ഷെഡുകള്‍, ലാന്‍ഡ് സ്കേപ്പിങ്, വനാതിര്‍ത്തിയില്‍ ബെയ്സ് സ്റ്റേഷന്‍, വ്യൂ ടവര്‍ നവീകരണം, സൂയിസൈഡ് പോയിന്‍റ് നവീകരണം എന്നിവയാണ് നടപ്പാക്കുന്നത്. വനമേഖലയില്‍ ഇക്കോ ടൂറിസമാണ് നടപ്പാക്കുക. നവീകരണം പൂര്‍ത്തിയാക്കിയാല്‍ വനമേഖലയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശമനുവദിക്കില്ല. പകരം വനംവകുപ്പ് പ്രത്യേക വാഹനത്തില്‍ ഗതാഗതസൗകര്യമേര്‍പ്പെടുത്തും.
സുരക്ഷാ ജീവനക്കാരെയും നിയമിക്കും. മൊത്തം എട്ട് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ച ഫണ്ട്. ടൂറിസം വകുപ്പും പൊതുമരാമത്ത് വകുപ്പുമാണ് പ്രധാനമായി ഫണ്ട് അനുവദിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിക്കുന്നുണ്ട്. പദ്ധതി നടത്തിപ്പിന് വലിയ തടസ്സങ്ങള്‍ ഉണ്ടായില്ളെന്നും 64 ഉടമകള്‍ സ്ഥലം വിട്ടു നല്‍കിയെന്നും കൊടികുത്തിമല ടൂറിസം ഡെവലപ്മെന്‍റ് കമ്മിറ്റി കോഓഡിനേറ്റര്‍ കളപ്പാടന്‍ ഹുസൈന്‍ പറഞ്ഞു.

യു.ഡി.എഫില്‍ തുടരണമോയെന്ന് ജെ.ഡി.യു തീരുമാനിക്കണം ^കോടിയേരി

Posted: 13 May 2015 11:27 PM PDT

Image: 

പാലക്കാട്: ആക്ഷേപം സഹിച്ച് യു.ഡി.എഫില്‍ തുടരണമോയെന്ന് ജെ.ഡി.യു തീരുമാനിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍. രാഷ്ട്രീയ തര്‍ക്കത്തിന്‍െറ പേരിലല്ല ജെ.ഡി.യു എല്‍.ഡി.എഫ് വിട്ടത്. സീറ്റ് തര്‍ക്കമായിരുന്നു ബന്ധം വഷളാകാന്‍ ഇടയാക്കിയതെന്നും കോടിയേരി പറഞ്ഞു.

ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന്‍െറ പേരില്‍ ആന്‍റണി കോണ്‍ഗ്രസ് ഇടതുസഖ്യത്തില്‍ നിന്ന് മുമ്പ് പിന്മാറിയിരുന്നു. ഇതിന് സമാനമായ സാഹചര്യമാണ് ജെ.ഡി.യുവിന്‍െറ മുമ്പിലുള്ളത്. ആട്ടും തുപ്പും സഹിച്ച് എന്തിനാണ് ജെ.ഡി.യു യു.ഡി.എഫില്‍ തുടരുന്നതെന്നും കോടിയേരി ചോദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആരും മത്സരിച്ചിട്ടില്ല. ഇതുസംബന്ധിച്ച്തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ റെഡ് വളണ്ടിയര്‍ സേനക്ക് സമ്പൂര്‍ണ കായിക ക്ഷമതാ പരിശീലനം നല്‍കും. പരിശീലനം ആഗ്രഹിക്കുന്ന എല്ലാ യുവതി യുവാക്കള്‍ക്കും ഇതിന് അവസരമൊരുക്കും. തുടക്കത്തില്‍ എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലും തുടര്‍ന്ന് ബ്രാഞ്ച് തലത്തിലേക്കും പരിശീലനം വ്യാപിപ്പിക്കും. ചിലയിടങ്ങളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കരാട്ടെ, കളരി പോലുള്ള മാര്‍ഷ്യല്‍ പരിശീലനങ്ങള്‍ പൊലീസ് അംഗീകാരത്തോടെ മാത്രമെ നല്‍കുകയുള്ളൂവെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

ബിഹാറില്‍ ഒളിച്ചോടിയ കമിതാക്കളെ തീവെച്ചുകൊന്നു

Posted: 13 May 2015 10:46 PM PDT

Image: 

ഗയ: ബിഹാറില്‍ ഒളിച്ചോടിയ കമിതാക്കളെ ഖാപ്പ് പഞ്ചായത്ത് പിടികൂടി തീവെച്ചു കൊലപ്പെടുത്തി.  ഗയയില്‍ 16 കാരിയായ പെണ്‍കുട്ടിയും 36 കാരനുമാണ് കൊല്ലപ്പെട്ടത്. മൂന്നുദിവസം മുമ്പ് ഒളിച്ചോടിപ്പോയ ഇവരെ പഞ്ചായത്ത് പിടികൂടി വിചാരണ ചെയ്യുകയും സംഘം ചേര്‍ന്ന് മര്‍ദിച്ച് ജീവനോടെ തീകൊളുത്തുകയുമായിരുന്നു. ബുധനാഴ്ചയാണ് സംഭവം. 20 ഓളം പേര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. കൃത്യം നടക്കുന്നതിന് പലരും സാക്ഷികളായെങ്കിലും ആരും പൊലീസില്‍ വിവരമറിച്ചില്ല. പെണ്‍കുട്ടിയുടെ കുടുംബമുള്‍പ്പെടെ കൃത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു.സമീപ ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു.
കൊല്ലപ്പെട്ടയാള്‍ക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ഭാര്യയുടെ കുടുംബാംഗങ്ങളെ കാണാന്‍ ഗ്രാമത്തിലത്തെിയ ഇയാള്‍ 16 കാരിയുമായി പ്രണയത്തിലാവുകയായിരുന്നു. മുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തില്‍ നിന്നും കടന്ന ഇവരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്തുടര്‍ന്ന് കൂട്ടികൊണ്ടുവരികയായിരുന്നു. ഇവര്‍ക്ക് ശിക്ഷവിധിക്കാന്‍ ഗ്രാമത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്തില്‍ കുപിതരായ സംഘം ഇവരെ മര്‍ദിച്ച് അവശരാക്കി ജീവനോടെ തീകൊളുത്തുകയായിരുന്നു.

കായിക മോഹം പൂവണിയാന്‍ സഹായം തേടി രണ്ടു ചാമ്പ്യന്മാര്‍

Posted: 13 May 2015 10:34 PM PDT

Image: 
Subtitle: 
ജീവിത ഭാരം താങ്ങുന്നില്ല; ശ്രീക്കുട്ടിക്കും അശ്വതിക്കും ഹോങ്കോങ്ങിലേക്ക് പറക്കാന്‍ സഹായം വേണം

മുഹമ്മ: മത്സര വേദികളില്‍ എതിരാളികളെ പിന്നിലാക്കി ഉയര്‍ത്തിയ ഭാരത്തെക്കാള്‍ വലുതാണ് ജീവിതഭാരമെന്ന തിരിച്ചറിവില്‍ തളര്‍ന്നിരിപ്പാണ് രണ്ട് കായിക താരങ്ങള്‍. ദേശീയ - സംസ്ഥാന മത്സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും വാരിക്കൂട്ടിയിട്ടും ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെങ്കില്‍ ഇനി നല്ല മനസ്സുള്ളവര്‍ കനിയണം.  ആലപ്പുഴ മുഹമ്മ എ.ബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ എസ്.വി. ശ്രീക്കുട്ടിയും സി. അശ്വതിയുമാണ് ഇനിയെന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുന്നത്.

 ചൈനയിലെ ഹോങ്കോങ്ങില്‍ ജൂണ്‍12 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇവര്‍ക്കും പരിശീലകനും പങ്കെടുത്ത്  തിരിച്ചുവരാന്‍ ഏകദേശം അഞ്ചുലക്ഷം രൂപയോളം ചെലവാകും. ദേശീയ-സംസ്ഥാന പവര്‍ ലിഫ്റ്റിങ് മത്സരങ്ങളില്‍ പങ്കെടുത്ത് ശ്രീക്കുട്ടി 14 സ്വര്‍ണമെഡലുകളും 17 വെള്ളിയും അശ്വതി 11സ്വര്‍ണവും 13 വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ ഇരുവരും റെക്കോഡോടെയാണ്  സ്വര്‍ണം നേടിയത്. മികച്ച പരിശീലന ഉപകരണങ്ങളോ മറ്റോ ഇല്ലാതെ പ്രതിസന്ധികളും പരിമിതികളും തരണംചെയ്താണ് ഈ കായികതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരെ എത്തിയത്. മേയ് 21 മുതല്‍ തമിഴ്നാട്ടിലെ സത്യമംഗലത്ത് നടക്കുന്ന സൗത് ഇന്ത്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ഇവര്‍ മാറ്റുരക്കുന്നുണ്ട്. 10 ദിവസം ദല്‍ഹിയില്‍ പരിശീലനമുണ്ടാകും.
ശ്രീക്കുട്ടി മുഹമ്മ ചാണിവെളി ശിവപ്രസാദ്-ശ്രീദേവി ദമ്പതികളുടെ മകളാണ്.  മുഹമ്മ പൂജവെളി പുളിച്ചുവട്ടില്‍ ചന്ദ്രബാബു-രേഖ ദമ്പതികളുടെ മകളാണ് അശ്വതി.

വി. സവിനയനാണ് ഇവരെ പരിശീലിപ്പിക്കുന്നത്. കായിക താരങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ സ്കൂള്‍ സ്പോര്‍ട്സ് അക്കാദമി മുഹമ്മ എസ്.ബി.ടിയില്‍ തുറന്നിട്ടുള്ള 67151371475 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് അയക്കേണ്ടത്. (ഐ.എഫ്.എസ് കോഡ് എസ്.ബി.ടി.ആര്‍ 0000299, എം.ഐ.സി.ആര്‍ 688009058).

എന്‍.ആര്‍.ഐ. രജിസ്ട്രേഷന്‍: ഇതുവരെ പേരുചേര്‍ത്തത് 30,000 പേര്‍ മാത്രം

Posted: 13 May 2015 10:02 PM PDT

Image: 

അബൂദബി: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പൂര്‍ണ വിവരം ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസിയും ദുബൈ കോണ്‍സുലേറ്റും ആരംഭിച്ച എന്‍.ആര്‍.ഐ. രജിസ്ട്രേഷന്‍ പദ്ധതിയോടുള്ള തണുപ്പന്‍ പ്രതികരണം തുടരുന്നു. യു.എ.ഇയിലെ ഇന്ത്യക്കാരുടെ പൂര്‍ണ വിവരം ശേഖരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയില്‍ ഇതുവരെ 30000ത്തിലധികം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറയും വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും പ്രവാസി സമൂഹം കാര്യമായി പ്രതികരിച്ചിട്ടില്ല.
2011 ഫെബ്രുവരിയില്‍ ആദ്യമായി ആരംഭിക്കുകയും 2014 ഡിസംബറില്‍ എല്ലാ ഇന്ത്യക്കാരോടും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത ശേഷവും പ്രവാസികളുടെ തണുപ്പന്‍ പ്രതികരണം തുടരുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷന് പ്രോത്സാഹനം നല്‍കുന്നതിന് പുതിയ പദ്ധതികള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്ര അധികൃതര്‍. പ്രവാസി സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സമ്മാന പദ്ധതികള്‍ ആരംഭിക്കാനും ലക്ഷ്യമുണ്ട്. യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ രജിസ്ട്രേഷന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്ന ബോധവത്കരണം നടത്താനും ലക്ഷ്യമിടുന്നുണ്ട്. പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ് അടക്കം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. അധികം വൈകാതെ തന്നെ ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
യു.എ.ഇയിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പൂര്‍ണ വിവരങ്ങള്‍ നയതന്ത്ര കാര്യാലയത്തിന്‍െറ ഡാറ്റാ ബേസില്‍ ലഭ്യമാക്കുകയാണ് രജിസ്ട്രേഷന്‍െറ പ്രഥമ ലക്ഷ്യം.
നയതന്ത്ര കാര്യാലയങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവാസി സമൂഹത്തിന് ലഭ്യമാക്കാനും അപകടകരമായ സാഹചര്യങ്ങളില്‍ ആവശ്യമായ സഹായം എളുപ്പത്തില്‍ ലഭ്യമാക്കാനും രജിസ്ട്രേഷന്‍ സഹായിക്കുമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രവാസികളുടെ യു.എ.ഇയിലെയും ഇന്ത്യയിലെ വിവരങ്ങള്‍ രജിസ്ട്രേഷനിലൂടെ ലഭിക്കുമെന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കലും കൈമാറലും എളുപ്പമാകും. രജിസ്ട്രേഷന്‍ ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
പേര്, വിലാസം, ജനന തീയതി, പാസ്പോര്‍ട്ട്- വിസ വിവരങ്ങള്‍ തുടങ്ങി അടിസ്ഥാന പരമായ കാര്യങ്ങള്‍ മാത്രമാണ് രജിസ്ട്രേഷന് ആവശ്യമുള്ളത്.

എന്‍.ആര്‍.ഐ. രജിസ്ട്രേഷന്‍ എങ്ങനെ?
യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വെബ്സൈറ്റായ http://uaeindians.org/registration.aspx വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കിയാല്‍ ഇ മെയിലിലേക്ക് സന്ദേശം ലഭിക്കും. അപേക്ഷകന്‍െറ ഇ മെയില്‍ വിലാസത്തില്‍ തന്നെ ഭാവിയില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിന് അടക്കം ഉപകരിക്കുന്ന യൂസര്‍നെയിമും പാസ്വേഡും ലഭിക്കും.

 

റയലിനെ തളച്ച് യുവന്‍റസ് ഫൈനലില്‍

Posted: 13 May 2015 09:58 PM PDT

Image: 

മഡ്രിഡ്: അല്‍വാരോ മൊറാറ്റയുടെ സുവര്‍ണ ബൂട്ടിലൂടെ  ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസ് 12 വര്‍ഷത്തെ ഇടവേളക്കു ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍െറ കലാശപ്പോരാട്ടത്തിലേക്ക്. ആവേശകരമായ രണ്ടാം പാദ സെമിയില്‍ റയല്‍ മഡ്രിഡിനെ അവരുടെ മണ്ണില്‍ സമനിലയില്‍ പിടിച്ചാണ് (1^1) യുവന്‍റസിന്‍െറ ബര്‍ലിന്‍ മാര്‍ച്ച്. ഇരുപാദങ്ങളിലുമായി 2^3 എന്ന അഗ്രഗേറ്റിലാണ് ഇറ്റാലിയന്‍ ടീമിന്‍െറ ജയം.ജൂണ്‍ ആറിന് ഒളിമ്പിയ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് കരുത്തരായ ബാഴ്സലോണയെ നേരിടും.

ടൂറിനില്‍ നടന്ന ആദ്യ പാദ സെമിയിലെ തോല്‍വിയുടെ  (2^1) ആഘാതത്തിലിറങ്ങിയ റയല്‍ മഡ്രിഡ് രണ്ടും കല്‍പിച്ചായിരുന്നു നാട്ടുകാരുടെ മുന്നില്‍ പന്തുതട്ടിയത്.

ആദ്യ പകുതിയിലെ 23ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ക്രിസ്റ്റ്യാനോ റയലിനെ മുന്നിലത്തെിച്ചു. എന്നാല്‍, 57ാം മിനിറ്റിലായിരുന്നു അല്‍വാരോ മൊറാറ്റ യുവന്‍റസിന്‍െറ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച ഗോള്‍ നേടിയത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ റയലിലുണ്ടായിരുന്ന താരമാണ് അല്‍വാരോ മൊറാറ്റ. മൊറാറ്റ തന്നെ ഇത്തവണ റയലിന്‍െറ ഫൈനല്‍ പ്രവേശം തടഞ്ഞിട്ടത് യാദൃശ്ചികമായി. റയലില്‍ 16ാം വയസില്‍ കളിക്കാരനായത്തെിയ മൊറാറ്റ, എന്നാല്‍ ഗോള്‍ നേട്ടം അതിരുവിട്ട് ആഘോഷിക്കാതിരുന്നതും വേറിട്ട കാഴ്ചയായി. തന്നെ കളിക്കാരനാക്കിയ റയലിനുള്ള ബഹുമാനമാണ് മൊറാറ്റ കാണിച്ചത്. നിരവധി തവണ റയല്‍ യുവന്‍റസ് ഗോള്‍മുഖം ലക്ഷ്യമാക്കി എത്തിയെങ്കിലും പേരുകേട്ട ജുവ് പ്രതിരോധത്തിന് മുമ്പില്‍ തട്ടിത്തകര്‍ന്നു.

തന്ത്രങ്ങളുടെ തമ്പുരാനായ ആന്ദ്രെ പിര്‍ലോയുടെ ഫ്രീകിക്കാണ് മൊറാറ്റയുടെ ഗോളിന് വഴിതെളിച്ചത്. ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റാന്‍ മിടുക്കുള്ള പിര്‍ലോയുടെഷോട്ട് റയല്‍ ഗോള്‍കീപ്പര്‍ ഐകര്‍ കസിയസ് തടുത്തിട്ടു. യുവന്‍റസിന്‍െറ ചെല്ലിനി അടുത്തുള്ളപ്പോഴാണ് കസിയസ് ബാള്‍ തട്ടിയറ്റിയത്. എന്നാല്‍ ഉയര്‍ന്നുപൊങ്ങി ബോക്സിന് പുറത്തുപോയ പന്ത് ചിലിയന്‍ താരം ആര്‍തറോ വിദാല്‍ വീണ്ടും ബോക് സിലേക്ക് തട്ടിക്കൊടുത്തു. പന്ത് ലഭിച്ച പോള്‍ പോഗ്ബ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന മൊറാറ്റക്ക് നല്‍കുകയായിരുന്നു. പന്ത് നെഞ്ചില്‍ സ്വീകരിച്ച മൊറാറ്റ ഇടങ്കാലുകൊണ്ട് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. റാഫേല്‍ വരാനെയും ഗോളി കസിയസിനെയും മറികടന്ന് വലകുലുക്കിയ ബാള്‍ 13 വര്‍ഷത്തിന് ശേഷം യുവന്‍റസിനെ ചാമ്പ്യന്‍സ് ലീഗിന്‍െറ ഫൈനലില്‍ എത്തിക്കുകയായിരുന്നു.

സി.എം.സി തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്

Posted: 13 May 2015 09:55 PM PDT

Image: 

ദോഹ: സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ഇന്നലെ നടന്ന തെരെഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 26 മണ്ഡലങ്ങളിലുമായി 70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം പോളിങ് ബൂത്തുകള്‍ അടക്കുമ്പോള്‍ വോട്ട് ചെയ്തവരുടെ എണ്ണം 14,000 കവിഞ്ഞിരുന്നു. എല്ലാ മണ്ഡലങ്ങളിലും മികച്ച പ്രതികരണമാണ് വോട്ടിംഗില്‍ കണ്ടത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്  26ാം നമ്പര്‍ ബൂത്തിലാണ്. 84 ശതമാനം. 59 ശതമാനം വോട്ട് രേഖപ്പെടുത്തിയ 18ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ്. രാവിലെ എട്ട് മുതല്‍ തന്നെ പോളിങ് ബൂത്തുകള്‍ സജീവമായിരുന്നു. 29 മണ്ഡലങ്ങളുണ്ടെങ്കിലും 26 എണ്ണത്തിലേക്കാണ് ഇന്നലെ തെരെഞ്ഞെടുപ്പ് നടന്നത്. ബാക്കി മൂന്നെണ്ണത്തിലേക്ക് (ഒന്ന്, 27, 28) അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
രാജ്യത്തിന്‍െറ ജനാധിപത്യ മൂല്യത്തിന്‍െറ ശക്തമായ അടയാളമായിരുന്നു ഇന്നലെ നടന്ന തെരെഞ്ഞെടുപ്പെന്ന് ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ഖുലൈഫി പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ ആവേശത്തോടെ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷവും മുന്‍ അംഗങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും അല്‍ ഖുലൈഫി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍െറ ജനാധിപത്യത്തെ നിര്‍മിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് തെരഞ്ഞെടുപ്പിനുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഡോ. ഹസ്സ അല്‍ ജാബിര്‍ പറഞ്ഞു. രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ പൗരന്മാരുടെ പങ്കാണ് തെരെഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തി. സി.എം.സിയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയേറെ പങ്കാളിത്തമുണ്ടായ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ളെന്ന് നിരവധി സ്വദേശികള്‍ പറഞ്ഞു.
 

പൈതൃകത്തെരുവില്‍ അഗ്നിദുരന്തങ്ങളുടെ തനിയാവര്‍ത്തനം

Posted: 13 May 2015 09:47 PM PDT

Image: 

കോഴിക്കേ ാട്: 2007ലെ വന്‍ അഗ്നിബാധയെ തോല്‍പിക്കുന്ന വിധത്തിലുള്ള തീപിടിത്തമാണ് ബുധനാഴ്ച രാത്രി മിഠായിത്തെരുവില്‍ ഉണ്ടായിരിക്കുന്നത്.
എട്ടുപേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തിനും കാരണമായ 2007ലെ ദുരന്തത്തിനുശേഷം തൊട്ടടുത്ത വര്‍ഷങ്ങളിലും മിഠായിത്തെരുവില്‍ അഗ്നിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു. 2010ല്‍ രണ്ടാമത്തെ വലിയ ദുരന്തം നടന്നത് ആദ്യം അഗ്നിബാധയുണ്ടായതിനു തൊട്ടടുത്ത ഭാഗത്തായിരുന്നു.
പാളയത്തും രണ്ടാംഗേറ്റിന് സമീപവും ഒയാസീസ് കോമ്പൗണ്ടിനകത്തും പിന്നീടുള്ള വര്‍ഷങ്ങളില്‍ കോടികള്‍ കത്തിയെരിഞ്ഞ അഗ്നിദുരന്തങ്ങളുണ്ടായി.
തീപിടിത്തത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ തെരുവാണിതെന്ന് ഓരോ ദുരന്തവും ഓര്‍മപ്പെടുത്തി. പക്ഷേ, കാര്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. വ്യാപാരികളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ടത്ര സഹകരണമുണ്ടായില്ല.
പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയമായ വൈദ്യുതി വിതരണ സംവിധാനങ്ങളുമാണ് മുഖം മിനുക്കി നില്‍ക്കുന്ന വ്യാപാരത്തെരുവിലുള്ളത്. പുറത്തുകാണുന്ന കച്ചവടങ്ങളുടെ മൂന്നിരട്ടി കടകള്‍ ഇടവഴികളിലും മറവിലുമായി പ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് മനുഷ്യര്‍ ഇതിനുള്ളില്‍ ജോലിയെടുക്കുന്നു. എന്നാല്‍, അത്യാഹിതങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള വഴികള്‍ പോലുമില്ലാതെയാണ് മിഠായിത്തെരുവ് പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ ഫയര്‍ ഹൈഡ്രന്‍റുകള്‍ ഉണ്ടായിരുന്നിടത്തുപോലും കടകളാണ്.
പാളയത്ത് വന്‍ തീപിടിത്തമുണ്ടായപ്പോള്‍ മാനാഞ്ചിറ കേന്ദ്രീകരിച്ച് ഫയര്‍ എന്‍ജിനുകള്‍ക്ക് വെള്ളം നിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍സാരി പാര്‍ക്കിന് സമീപം മൂന്ന് ഫയര്‍ എന്‍ജിനുകള്‍ക്ക് ഒരേസമയം വെള്ളം നിറക്കാനുള്ള പദ്ധതി ഫയര്‍ഫോഴ്സ് വിഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഏഴര ലക്ഷം രൂപയുടെ പദ്ധതി പണമില്ളെന്നുപറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. വൈദ്യുതിക്ക് പകരം ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് വെള്ളം നിറക്കുന്ന പദ്ധതിയായിരുന്നു ഇത്.
മിഠായിത്തെരുവിലെ ഫയര്‍ ഹൈഡ്രന്‍റുകളില്‍ വെള്ളം ലഭ്യമാക്കാനാവില്ല എന്ന് ജല അതോറിറ്റി തീര്‍ത്തുപറഞ്ഞതോടെ ഈ അഗ്നിശമന സംവിധാനം പുന$സ്ഥാപിക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്സ് അനവധി കര്‍ശന നിര്‍ദേശങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കിയതാണ്. അവയൊന്നും പാലിക്കാന്‍ കച്ചവടക്കാരുടെ ഭാഗത്തുനിന്ന് ഗൗരവതരമായ നടപടികളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള അഗ്നിദുരന്തം ആവര്‍ത്തിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. രാത്രി കടയടച്ചുപോകുമ്പോള്‍ മെയ്ന്‍ സ്വിച്ച് ഓഫാക്കണമെന്ന നിര്‍ദേശം പല കച്ചവടക്കാരും പാലിക്കാറില്ല.
പഴയ കടകള്‍ പുതുക്കിപ്പണിയാനും തെരുവിനുള്ളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയൊരുക്കാനും അട്ടിമറി തീപിടിത്തങ്ങള്‍ മിഠായിത്തെരുവില്‍ ഉണ്ടാവുന്നതായി സംശയമുയര്‍ന്നിരുന്നു.
   എന്നാല്‍, ഈ വഴിക്കുള്ള അന്വേഷണങ്ങള്‍ക്കും ആരും ശക്തമായി ആവശ്യപ്പെട്ടില്ല.
ഓരോ ദുരന്തമുണ്ടാകുമ്പോഴും ജില്ലാ ഭരണകൂടവും നഗരസഭയും വ്യാപാരികളും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുമെന്നല്ലാതെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളെ നേരിടാന്‍ ഒരു നടപടിയുമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.
 

വെടിനിര്‍ത്തലിനിടയിലും സൗദിയില്‍ ഷെല്ലാക്രമണം

Posted: 13 May 2015 08:58 PM PDT

Image: 

റിയാദ്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സൗദി അതിര്‍ത്തി പ്രദേശങ്ങളായ നജ്റാനിലും ജിസാനിലും ഹൂതി വിമതരുടെ ഷെല്‍ ആക്രമണം. ബുധനാഴ്ച രാവിലെ 10 ഓടെ ഇവിടങ്ങളില്‍ ഷെല്‍ വീണതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിവിലിയന്മാര്‍ക്ക് സഹായമത്തെിക്കുന്നതിനും അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും അഞ്ചു ദിവസത്തേക്ക് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ദിവസം തന്നെ ഹൂതികള്‍ വീണ്ടും ഷെല്ലാക്രമണം നടത്തിയത് ആശങ്കയോടെയാണ് മേഖലയിലുള്ളവര്‍ കാണുന്നത്. ഹൂതികള്‍ ആയുധം താഴെവെക്കുമെന്ന നിബന്ധനയോടെയാണ് വെടി നിര്‍ത്തലിന് സഖ്യ സേന തയാറായത്. അല്ലാത്തപക്ഷം വ്യോമാക്രമണം തുടരുമെന്ന് സൗദി സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ബുധനാഴ്ച രാവിലെയുണ്ടായ ഷെല്ലാക്രമണത്തോട് സഖ്യ സേന പ്രതികരിച്ചിട്ടില്ല.

ശൈഖ് ഈസ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ഇന്ത്യക്കാരന്‍ ഡോ.അച്യുത സാമന്തക്ക്

Posted: 13 May 2015 08:50 PM PDT

Image: 

മനാമ: രണ്ടാമത് ശൈഖ് ഈസ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ഒഡീഷ സ്വദേശിയും സാമൂഹിക സംരംഭകനുമായ ഡോ.അച്യുത സാമന്തക്ക് ലഭിച്ചു. ദരിദ്രരുടെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ ക്ഷേമത്തിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഒരു ദശലക്ഷം യു.എസ് ഡോളറിന്‍െറ അവാര്‍ഡ് നല്‍കുന്നതെന്ന് ശൈഖ് ഈസ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് സമിതി സെക്രട്ടറി അലി അബ്ദുല്ല ഖലീഫ അമീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ബഹ്റൈന്‍ മുന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയൂടെ സ്മരണാര്‍ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്‍െറ ജന്മദിനമാണ് ജൂണ്‍ മൂന്ന്. അവാര്‍ഡ് തുകക്കൊപ്പം പ്രശസ്തി പത്രവും സ്വര്‍ണ്ണമെഡലും നല്‍കും.
അന്താരാഷ്ട്ര തലത്തില്‍ സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധേയരായ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. സമൂഹികാവസ്ഥ മാറ്റാന്‍ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.വരും തലമുറക്ക് ദിശാബോധം നല്‍കുകയും കരുത്ത് പകരുകയും ചെയ്യുന്ന ശ്രദ്ധേയമായ സേവനം കാഴ്ച വെക്കുന്നവരെയാണ് ഇതിനായി പരിഗണിക്കുക. രണ്ട് വര്‍ഷത്തിലൊരിക്കലാണ് അവാര്‍ഡ് നല്‍കുക. മാനുഷിക സഹായം, വിദ്യാഭ്യാസം, നാഗരികതകള്‍ തമ്മിലുള്ള സംവാദം, മാനവ സൗഹാര്‍ദം, ലോക സമാധാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തങ്ങളിലെ സഹായം തുടങ്ങി വിവിധ മേഖലകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്്. ആദ്യ അവാര്‍ഡ് മലേഷ്യയില്‍ നിന്നുള്ള ഡോ. ജമീല മഹ്മൂദിനാണ് ലഭിച്ചത്.
കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി സ്ഥാപകനാണ് അച്യുത സാമന്ത. വളരെ ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് കഠിന പരിശ്രമം കൊണ്ട് ഉയര്‍ന്നുവരികയും പാവങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഒഡിഷയിലെ കട്ടക് ജില്ലയിലെ കാലരബങ്ക ഗ്രാമത്തില്‍ 1965ലാണ് അദ്ദേഹം ജനിക്കുന്നത്. നാല് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്ന് ഏഴ് സഹോദരങ്ങളും മാതാവും അടങ്ങുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞത്. നന്നെ ചെറിയ പ്രായത്തില്‍ തന്നെ ജോലിയെടുത്തു തുടങ്ങി. കഷ്ടപ്പാടിനിടയിലും പഠനം  തുടര്‍ന്നു. രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം പിന്നീട് ഭുബനേശ്വറിലെ കോളജില്‍ അധ്യാപകനായി. ഇതിനിടയിലും സാധുക്കള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം കൊണ്ടു നടന്നു. അങ്ങിനെ 1993 ല്‍ ഒരു രണ്ടുമുറി കെട്ടിടത്തില്‍ ഐ.ടി.ഐ തുടങ്ങി. അവിടെ നിന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് അച്യുത് രൂപം നല്‍കി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഒന്നര പതിറ്റാണ്ടുകൊണ്ട്  ഭുബനേശ്വറിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ ഗ്രൂപ്പ് ആയി മാറി. നിലവില്‍ ഇവര്‍ക്ക് 7.5 ദശലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ സ്വന്തമായുണ്ട്. വിവിധ ഇടങ്ങളിലായി 20 ക്യാമ്പസുകളുമുണ്ട്.സോഷ്യല്‍ സയന്‍സ്, മെഡിക്കല്‍ സയന്‍സ്, മാനേജ്മെന്‍റ്, കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍, ബയോടെക്നോളജി, നിയമം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നഴ്സറി തലം മുതല്‍ പി.ജി വരെ സൗജന്യ പഠനത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇവിടെ 20,000 കുട്ടികള്‍ പഠിക്കുന്നുണ്ട്.കെ.ഐ.ഐ.ടി യൂനിവേഴ്സിറ്റിയുടെ എക്സ് ചാന്‍സലറും സെക്രട്ടറിയുമാണ്. അമേരിക്കന്‍ ‘എഡ്ജ് ഫൗണ്ടേഷന്‍’ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ 15 സാമൂഹിക സംരംഭകരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയത്തെി.സോഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ അച്യുത് അവിവാഹിതനാണ്.
യൂനിവേഴ്സിറ്റി ഓഫ് മിയാമി ലോ പ്രഫസര്‍ ജാന്‍ പോള്‍സണ്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നിരവധി പ്രമുഖര്‍ അടങ്ങിയ ജൂറിയില്‍ ഇന്ത്യന്‍ സിനിമാ താരം ശബാന ആസ്മിയും അംഗമായിരുന്നു.
 

മലേഷ്യന്‍ വിമാന ദുരന്തം തെരഞ്ഞത് വിമാനം; കണ്ടത്തെിയത് കപ്പല്‍

Posted: 13 May 2015 08:28 PM PDT

Image: 

പെര്‍ത്ത്: ഒരു വര്‍ഷംമുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെരച്ചില്‍ നടത്തുന്ന സംഘത്തിന് മുമ്പെങ്ങോ ദുരന്തത്തിനിരയായ കപ്പലിന്‍െറ അവശിഷ്ടങ്ങള്‍ ലഭിച്ചു. അത്യാധുനിക സാങ്കേതികത ഉപയോഗപ്പെടുത്തി മാസങ്ങളായി തെരച്ചില്‍ തുടരുന്നതിനിടെയാണ് നാലു കിലോമീറ്റര്‍ ആഴത്തില്‍ കപ്പലിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. ഈ ഭാഗത്ത് ഏതെങ്കിലും കപ്പല്‍ അപകടത്തില്‍പെട്ടതിന്‍െറ രേഖകളില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്‍െറ അവശിഷ്ടങ്ങളാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ തെരച്ചില്‍ സംഘത്തിന്‍െറ സംവിധാനങ്ങളില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്ന ശേഷിയുള്ള കാമറകള്‍ ഉപയോഗപ്പെടുത്തിയപ്പോഴാണ് തകര്‍ന്ന കപ്പലാണെന്നത് തിരിച്ചറിഞ്ഞത്. കപ്പലിന്‍െറ നങ്കൂരമുള്‍പെടെ വസ്തുക്കളാണ് കാമറയില്‍ പതിഞ്ഞത്. മിക്കഭാഗങ്ങളും നാമാവശേഷമായ നിലയിലാണ്. 19ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ തകര്‍ന്ന ചരക്കു കപ്പലാകാം ഇതെന്ന് പശ്ചിമ ആസ്ട്രേലിയന്‍ നാവിക മ്യൂസിയത്തിലെ പുരാവസ്തു ശാസ്ത്രജ്ഞന്‍ മൈക്കല്‍ മക്കാര്‍ത്തി പറഞ്ഞു. അതേസമയം, വിമാനാവശിഷ്ടങ്ങള്‍ കണ്ടത്തൊനായില്ളെങ്കിലും തിരച്ചില്‍ ശരിയായ ദിശയിലാണെന്നതിന്‍െറ സൂചനയാണിതെന്ന് അന്വേഷണ മേധാവി പീറ്റര്‍ ഫോളി അഭിപ്രായപ്പെട്ടു.
2014 മാര്‍ച്ച് എട്ടിന് മലേഷ്യയില്‍നിന്ന് ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ച് ഇതുവരെയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഉപഗ്രഹം സ്വീകരിച്ച സിഗ്നലുകള്‍ പഠനവിധേയമാക്കി വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ ദക്ഷിണ മേഖലയില്‍ പതിച്ചതായി കണക്കാക്കിയാണ് അവിടെ മാസങ്ങളായി തിരച്ചില്‍ തുടരുന്നത്. 60,000 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലാണ് തിരച്ചില്‍ നടത്തുന്നത്. മേയ് അവസാനത്തിനകം തിരച്ചില്‍ പൂര്‍ത്തിയാകും. എന്നിട്ടും തെളിവ് ലഭിച്ചില്ളെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
 

കുട്ടിക്കുറ്റവാളികളും ബാലനീതിയും; മുതിര്‍ന്നവരുടെ പാളിച്ചകള്‍

Posted: 13 May 2015 07:39 PM PDT

Image: 

ഈയിടെ ഞാനൊരു വാര്‍ത്ത കാണാനിടയായി. ഒരു അഞ്ചു വയസ്സുകാരന്‍ മോഷണക്കുറ്റം ആരോപിക്കപ്പെടുകയും ജനങ്ങള്‍ അവനെ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് പൊലീസത്തെി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെ അവനെ ക്രൂരമായി മര്‍ദിക്കുകയും, കുറ്റം ഏറ്റുപറയാന്‍ ഇലക്ട്രിക് ഷോക് വരെ ശരീരത്തിലേല്‍പിക്കുകയും ചെയ്തു. അവസാനം ബാലനീതിവകുപ്പ് (ജെ.ജെ.ബി) കേസില്‍ ഇടപെടുകയും കേസ് തള്ളുന്നതിന് പകരം കുട്ടിയെ ജാമ്യത്തില്‍ വിടുകയുമാണ് ചെയ്തത്. കുറ്റാരോപിതനായ അഞ്ചുവയസ്സുകാരന്‍ തുടര്‍നടപടികള്‍ക്ക് വിധേയമാവുമെന്നാണ് ഇതില്‍നിന്നും നമുക്ക് മനസ്സിലാവുന്നത്. പൊലീസും സദാചാരവാദികളും സ്വീകരിച്ച നടപടിയാണ് ശരി എന്നു ധരിക്കുന്നവരുമുണ്ട്. എന്നാല്‍, ബാലനീതി വകുപ്പ് വിവേകത്തോടെ കാര്യത്തില്‍ ഇടപെടുകയും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുട്ടി ശിക്ഷാനടപടികളില്‍നിന്ന് മുക്തനാണെന്ന് വാദിച്ച് നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
ഒരു കുഞ്ഞിനെ സംബന്ധിച്ചോ അവനോട് പെരുമാറേണ്ട മന$ശാസ്ത്രരീതിയെക്കുറിച്ചോ രാജ്യത്തെ നീതിന്യായ വ്യവസ്ഥയും പൊലീസും പൊതുസമൂഹവും അവബോധമില്ലാത്തവരാണെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസ്സിലാകുന്നത്. കുട്ടികള്‍ക്കെതിരായ അന്ധമായ ശാഠ്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ തെര്യപ്പെടുത്തുകയും അവരെ നൈതികപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യേണ്ടത് സാഹചര്യത്തിന്‍െറ ആവശ്യമാണ്.
അപ്പോള്‍, കുട്ടിക്കുറ്റവാളികളുടെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന രാജ്യമാണ് നമ്മുടേതെന്നത് അദ്ഭുതം തന്നെ.
ഗവണ്‍മെന്‍റ് നിലപാടുകളെ നിരാകരിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കൊണ്ട് പുതിയ ജുവനൈല്‍ ജസ്റ്റിസ് ബില്‍ പാര്‍ലമെന്‍റില്‍ വൈകാതെ തന്നെ പാസായേക്കാം. ഇതുവഴി 16 മുതല്‍ 18 വയസ്സുവരെയുള്ള കൗമാര കുറ്റവാളികള്‍ മുതിര്‍ന്നവരുടെ കുറ്റപരിധിക്കുള്ളില്‍ വരും. ഇവര്‍ക്ക് മുതിര്‍ന്ന കുറ്റവാളികളുടെ പരിഗണനയാവും ലഭിക്കുക. ദീര്‍ഘകാല ജയില്‍വാസം, കൊടുംശിക്ഷാമുറകള്‍ തുടങ്ങിയ മുതിര്‍ന്നവരുടെ ശിക്ഷാരീതികള്‍തന്നെയാണ് ഇവര്‍ക്കും ലഭിക്കുക. പുതിയ നിയമമനുസരിച്ച്, ഇനിയും കുറ്റം തെളിയിക്കപ്പെടാത്ത കേവല ആരോപിതനായ അഞ്ചുവയസ്സുകാരന്‍െറ മാനസിക-വൈകാരിക പക്വതയും പാകതയും തീരുമാനിക്കാനുള്ള അധികാരവും, മന$ശാസ്ത്ര അവബോധമില്ലാത്ത ബാലനീതി വകുപ്പിനുതന്നെ എന്നതാണ് ഏറെ വിചിത്രം. നിയമം അനുശാസിക്കുന്ന സംരക്ഷണത്തിന് കുറ്റവാളി അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ഈ വകുപ്പിനാണ്. അവരെങ്ങനെ അത് കൈകാര്യം ചെയ്യുമെന്നത് ഇനിയും വ്യക്തമല്ല. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സിന്‍െറ മുതിര്‍ന്ന മന$ശാസ്ത്രജ്ഞരുടെയും മനോരോഗ വിദഗ്ധരുടെയും അഭിപ്രായത്തില്‍ അത് അസാധ്യമാണ്.
ബാലനീതി വകുപ്പിലും ഇത്തരം അന്ത$സംഘര്‍ഷങ്ങളുള്ള കുട്ടികളുമായി അടുത്തിടപഴകിയതിന്‍െറ അനുഭവത്തില്‍ യുവതലമുറയുടെ ഭാവിയില്‍ ഞാന്‍ ആശങ്കപ്പെടുന്നു. എന്‍െറ ആശങ്കയെ താഴെ കാണിക്കുന്ന കണക്കുകള്‍ ശരിവെക്കുന്നു; 2013ല്‍ ഫെബ്രുവരി-മേയ് മാസങ്ങളില്‍ 31 നിരീക്ഷണകേന്ദ്രങ്ങളിലായി 264 ആണ്‍കുട്ടികളെ ഞങ്ങള്‍ പഠനവിധേയമാക്കി. പഠനത്തില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഇവരില്‍ 72 ശതമാനം കുട്ടികളും ബാലനീതി വകുപ്പിന് മുമ്പാകെ ഹാജരാക്കാതെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ 45 ശതമാനം കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. 27 ശതമാനം കൈയാമം വെക്കപ്പെടുകയും 31 ശതമാനം കനത്ത മാനസികാഘാതങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ അങ്ങേയറ്റം ഹൃദയഭേദകമായ കഥകളും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടിവന്നു. പലരും മര്‍ദനവിധേയരായി കുറ്റം സമ്മതിച്ചവരാണ്. മറ്റു ചിലര്‍ കനത്ത തുക നല്‍കിയാണ് കുറ്റമുക്തരായത്. ഇരുമ്പുദണ്ഡുകളും ലെതര്‍ബെല്‍റ്റുകളും ഉപയോഗിച്ചുള്ള പീഡനം പലപ്പോഴും പാതിരാത്രിവരെ നീണ്ടു. നിരവധി അന്താരാഷ്ട്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നതുപോലെ നിര്‍ബന്ധിത കുറ്റസമ്മതങ്ങള്‍ മുതിര്‍ന്നവരുടേതിനേക്കാള്‍ കൂടുതല്‍ കുട്ടികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുക. സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ പതറിപ്പോകുന്നതിനാല്‍ വിചാരണവേളയില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെവരുന്നു.
ഞങ്ങളോട് കുശലാന്വേഷണം നടത്താനോ ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാനോ ബാലനീതിവകുപ്പ് ഇതുവരെയും സന്നദ്ധരായിട്ടില്ളെന്നാണ് 75 ശതമാനവും ഒരേ സ്വരത്തില്‍ പറയുന്നത്. ഞങ്ങളെ ഒരു നോക്ക് കാണുകപോലുമുണ്ടായിട്ടില്ളെന്ന് ഒരു കുട്ടി പരാതിപ്പെട്ടു. മറ്റു ചിലര്‍ പറഞ്ഞതിങ്ങനെയാണ്, അവര്‍ ഞങ്ങളോട് സംസാരിച്ചു, പക്ഷേ, കുറ്റം ഏറ്റുപറയുന്നതിനാണ് ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടത്. ‘നിങ്ങള്‍ കുറ്റം ചെയ്തോ? ചെയ്തെങ്കില്‍ നിങ്ങള്‍ അത് സമ്മതിക്ക്. നിങ്ങള്‍ക്ക് ജാമ്യം ലഭിക്കും’ ഇതായിരുന്നു അവരുടെ മറുപടി.
ബോര്‍ഡിന്‍െറ പരാജയങ്ങളെമാത്രം എടുത്തുദ്ധരിക്കുന്നത് ഭൂഷണമല്ളെന്നറിയാം. ബാലനീതി വകുപ്പിനോട് അല്‍പം പോലും വിശ്വാസം വെച്ചുപുലര്‍ത്താത്തവരോടാണ് ഈ വേദമോത്തെന്നതാണ് കാരണം. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ളേ എന്ന് തീരുമാനിക്കുന്നത് പൊലീസുകാരാണ് എന്നതിനെക്കുറിച്ചാണ് ഗൗരവചിന്തയുണ്ടാവേണ്ടത്.
ബാലനീതി ബോര്‍ഡിനെയും വിശകലനവിധേയമാക്കണം. തങ്ങളുടെ മുന്നിലത്തെുന്ന കുട്ടികളുടെ കാര്യത്തില്‍ ഒട്ടും തല്‍പരരല്ലാത്ത ഇവരുടെ പെരുമാറ്റങ്ങള്‍ കുട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടതാണ്.
പീഡന-ബലാത്സംഗ കേസുകള്‍ ആരോപിക്കപ്പെടുന്നവരോ അതിന്‍െറ പേരില്‍ ശിക്ഷിക്കപ്പെടുന്നവരോ ആയ ആണ്‍കുട്ടികള്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്നും നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം കേസുകളില്‍ ഇരയുടെ ആളുകള്‍ പ്രതിമയുടെ മേല്‍ കുറ്റം ചാര്‍ത്തുകയും സ്വന്തക്കാരുടെ കുറ്റങ്ങളെ മന$പൂര്‍വമോ അല്ലാതെയോ മറച്ചുപിടിക്കുകയും ചെയ്യാറുണ്ട്. ജാതിയുടെയും മതത്തിന്‍െറയും വരമ്പുകള്‍ ലംഘിച്ച് സ്വന്തം പുത്രി ഒരാണിനൊപ്പം ഇറങ്ങിപ്പോയതാണെന്ന് ഒരു രക്ഷിതാവും കരുതുകയില്ല. ഇരയുടെ കൂടെയാണ് നീതിപീഠം പലപ്പോഴും നില്‍ക്കാറുള്ളത്. ഇതിന്‍െറ ഫലമെന്താകും? കുട്ടിക്കുറ്റവാളിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ അംഗീകരിക്കാന്‍ ആര്‍ക്ക് ധൈര്യം?
യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് പറയുകയാണെങ്കില്‍ ഈ നിയമം യുവതലമുറയുടെ വിനാശത്തിന് കാരണമാകും. പൊതുസമൂഹത്തെ രോഷാകുലരാക്കുന്ന കേസുകളില്‍ മാത്രം നിയമം കൊണ്ടുവരികയും മറ്റുള്ളവയില്‍നിന്ന് സ്വയം തലയൂരുകയും ചെയ്യുന്ന ഒട്ടകപ്പക്ഷി നയം ശരിയല്ല. എല്ലാ അര്‍ഥത്തിലും അസമത്വവും സ്വജനപക്ഷപാതിത്വവും അടക്കിവാഴുന്ന നമ്മുടെ രാജ്യത്ത് ഇത്തരമൊരു നിയമത്തിന്‍െറ പരിണതിയെന്താണെന്നത് ആലോചനീയമാണ്.
ഇവിടെ ശ്രദ്ധേയമായ കാര്യം നാളിതുവരെ നമ്മുടെ ഭരണകൂടം യുവാക്കള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. കൗമാര-യുവ ലോകത്തിന്‍െറ ആവശ്യങ്ങളോടും സുരക്ഷിതത്വത്തോടും നമ്മുടെ ഗവണ്‍മെന്‍റ് പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കാറുള്ളത്. വിദ്യാഭ്യാസമോ ജീവിതപ്രതീക്ഷയോ ഇല്ലാതെ വരുന്ന അത്തരം തലമുറ ക്രൂരമായ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമാവുകയാണ്. ഒരാള്‍ നീതിന്യായ ശിക്ഷാനടപടികള്‍ക്ക് വിധേയപ്പെടേണ്ടത് ശൈശവം പിന്നിട്ടതിന്‍െറ ശേഷമാകണം.
ഗവണ്‍മെന്‍റ് കാണിക്കുന്ന നിഷ്ക്രിയത്വവും സദാചാരവാദികളുടെ ഗുണ്ടായിസവും കൗമാര-ശൈശവ ജീവിതത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്നതില്‍ പക്ഷാന്തരമില്ല. ഇളംതലമുറക്ക് മുതിര്‍ന്നവരുടെ പരിഗണന നല്‍കി പരീക്ഷിച്ച് പരാജയപ്പെട്ട ധാരാളം ഉദാഹരണങ്ങളുമുണ്ട്.
ബാലനീതി വകുപ്പ് അടിയന്തരമായി കൂടുതല്‍ പരിഷ്കരിക്കപ്പെടണം. പ്രത്യേകിച്ച്, ദീര്‍ഘകാല തടവുശിക്ഷയുടെ കാര്യത്തില്‍. ബാലാവകാശങ്ങളിലെന്നപോലെ പ്രായോഗിക വീക്ഷണങ്ങളിലും ഭേദഗതി വരുമ്പോള്‍ മാത്രമേ ഇത്തരം കടന്നാക്രമണങ്ങളെ വേരോടെ പിഴുതെറിയാനും അതുവഴി നൈതിക സംരക്ഷണം സാധ്യമാക്കാനും കഴിയൂ.

വിവ: അമീന്‍. ടി
കടപ്പാട്: എന്‍.ഡി.ടി.വി ഡോട്ട് കോം

(കുട്ടികളുടെ സമഗ്ര പുരോഗതിക്കും വ്യക്തിത്വ പരിശീലനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സംരംഭമായ ‘ആംഗണി’ന്‍െറ മേധാവിയാണ് ലേഖിക.)
 

കാബൂളില്‍ ഭീകരാക്രമണം: രണ്ട് ഇന്ത്യക്കാര്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

Posted: 13 May 2015 07:37 PM PDT

Image: 

കാബൂള്‍: അഫ്ഗാനിലെ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരിക്കേറ്റു. വിദേശ സഞ്ചാരികള്‍ താമസിക്കുന്ന പാര്‍ക് പാലസ് ഗസ്റ്റ് ഹൗസിന് നേരെയാണ് ബുധനാഴ്ച രാത്രി എട്ടിന് വെടിവെപ്പുണ്ടായത്. അഞ്ച് ഇന്ത്യക്കാരില്‍ രണ്ടു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മൂന്നു പേരെ ഇന്ത്യന്‍ എംബസിയിലെത്തിച്ചതായി കാബൂള്‍ പൊലീസ് ചീഫ് അബ്ദുറഹ്മാന്‍ റാഹിമി അറിയിച്ചു.

ആക്രമണ സമയത്ത് 40ലധികം പേര്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ ഭക്ഷണം കഴിക്കുകയും മറ്റുള്ളവര്‍ സംഗീത കച്ചേരിയില്‍ പങ്കെടുക്കുകയുമായിരുന്നു. വെടിവെപ്പ് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. യു.എന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഭീകരാക്രമണം നടത്തിയത്.

ആയുധധാരികള്‍ ബന്ദികളാക്കിയ വിദേശ സഞ്ചാരികളെ അഫ്ഗാന്‍ സേന പിന്നീട് മോചിപ്പിച്ചു. അഫ്ഗാന്‍ പ്രത്യേകസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ ഒരു പൗരന്‍ കൊല്ലപ്പെട്ടതായി യു.എസ് എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പരിക്കേറ്റതായി അഫ്ഗാനിലെ ഇന്ത്യന്‍ സ്ഥാനപതി ട്വിറ്ററിലൂടെ അറിയിച്ചു.

നടുക്കടലില്‍പെട്ട റോഹിങ്ക്യകള്‍

Posted: 13 May 2015 07:33 PM PDT

Image: 

‘ഭൂമുഖത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം’ എന്നാണ് നമ്മുടെ അയല്‍ രാജ്യമായ മ്യാന്മറിലെ അറാകാന്‍ പ്രവിശ്യയിലെ റോഹിങ്ക്യന്‍ വംശജരായ മുസ്ലിംകളെ ഐക്യരാഷ്ട്ര സഭതന്നെ വിശേഷിപ്പിച്ചത്. ഭരണകൂടത്തിന്‍െറയും അതിന്‍െറ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധമത തീവ്രവാദികളുടെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി അതിക്രൂരമായ പീഡനങ്ങളാണ് ആ ജനവിഭാഗം അനുഭവിച്ചു വരുന്നത്. മ്യാന്മറിലെ, ബംഗ്ളാദേശ് അതിര്‍ത്തിയിലെ അറാകാന്‍ പ്രവിശ്യയിലാണ് പ്രധാനമായും റോഹിങ്ക്യകള്‍ താമസിക്കുന്നത്. 20 ലക്ഷത്തോളം വരുന്ന ആ ജനതയില്‍ പകുതിയിലേറെ പേരും ഏതാണ്ട് 12 ലക്ഷത്തോളം ഇതിനകം അഭയാര്‍ഥികളായി കഴിഞ്ഞു. സൗദി അറേബ്യ, പാകിസ്താന്‍, ബംഗ്ളാദേശ്, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായാണ് ഇത്രയും വരുന്ന അഭയാര്‍ഥികള്‍ വര്‍ഷങ്ങളായി കഴിയുന്നത്. എട്ടു ലക്ഷത്തോളം റോഹിങ്ക്യകളാണ് ഇപ്പോള്‍ അറാകാനില്‍ കഴിയുന്നത്. അവരാണ് ഭരണകൂടത്തിന്‍െറ വ്യവസ്ഥാപിത അതിക്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു രാഷ്ട്രവും തിരിഞ്ഞു നോക്കാനില്ലാത്ത ഏറ്റവും പതിതരായ വിഭാഗമായി അവര്‍ മാറിയിരിക്കുന്നു. മ്യാന്മര്‍ പൗരത്വം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവപ്പെട്ട വിഷയം. സ്വന്തം രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്, അവരുടെ മതം വേറെയായതുകൊണ്ട് മാത്രം പൗരത്വം നിഷേധിക്കുന്ന അനുഭവം ലോകത്ത് അപൂര്‍വമായിരിക്കും. എന്നിട്ടുപോലും അതിനെതിരെ ലോക മനസ്സാക്ഷി ഉയര്‍ന്നില്ല എന്നത് ഗൗരവപ്പെട്ട കാര്യമാണ്. റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദമാക്കുന്ന റിപ്പോര്‍ട്ട്  2013ല്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തിറക്കിയിരുന്നു. ഇത്രയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഭൂമിയില്‍ ഒരിടത്ത് വ്യവസ്ഥാപിതമായി നടന്നിട്ടും രാഷ്ട്രാന്തരീയ സമൂഹം അതിനോട് കാണിക്കുന്ന കടുത്ത നിസ്സംഗതയെ പുറത്തുകാണിക്കുന്ന ആ റിപ്പോര്‍ട്ടിന്‍െറ തലക്കെട്ട് തന്നെ ‘ഓള്‍ യൂ കാന്‍ ഡു ഈസ്  പ്രേ’ (All you can do is pray) എന്നാണ്.
റോഹിങ്ക്യകളെക്കുറിച്ച്  ഇപ്പോള്‍ വീണ്ടും ചര്‍ച്ചചെയ്യാന്‍ കാരണമുണ്ട്. നാട്ടിലെ പീഡനം സഹിക്കവയ്യാതെ നാടുവിട്ട ഏഴായിരത്തോളം റോഹിങ്ക്യകള്‍ ദിവസങ്ങളായി ബോട്ടുകളില്‍ ഇന്തോനേഷ്യക്കും മലേഷ്യക്കുമിടയിലുള്ള സമുദ്രമേഖലയില്‍ അലയുകയാണ്. ഇന്തോനേഷ്യന്‍ തീരത്ത് അണയാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍, രാജ്യത്ത് കടക്കാന്‍ ഇന്തോനേഷ്യന്‍ സൈന്യം അനുവദിച്ചില്ല. പകരം അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ അവര്‍ സന്നദ്ധരായി. തുടര്‍ന്ന് മലേഷ്യയെ ലക്ഷ്യമാക്കിയായി അവരുടെ അലച്ചില്‍. എന്നാല്‍, മലേഷ്യയും അവരെ സ്വീകരിക്കാന്‍ സന്നദ്ധമായിട്ടില്ല. രണ്ടു മാസത്തിലേറെയായി കടലില്‍ അലയുന്നവര്‍ വരെ ഈ അഭയാര്‍ഥി സംഘത്തിലുണ്ടെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍െറ പ്രതിനിധി ഫില്‍ റോബര്‍ട്സന്‍ പറയുന്നത്. ഇവരെ കരക്കു കയറാന്‍ സമ്മതിച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ പിറകെ വരുമെന്നും അവരെയെല്ലാം സ്വീകരിക്കാന്‍ സാധ്യമല്ളെന്നുമാണ് ഇന്തോനേഷ്യയും മലേഷ്യയും പറയുന്നത്.
അഭയാര്‍ഥികളെ സ്വീകരിക്കലും സംരക്ഷിക്കലുമായി ബന്ധപ്പെട്ട 1951ലെ യു.എന്‍ കണ്‍വെന്‍ഷന്‍ പ്രകാരം വലിയ പരിചരണവും സംരക്ഷണവും ലഭിക്കേണ്ട വിഭാഗമാണ് റോഹിങ്ക്യകള്‍. എന്നാല്‍, ഇന്ത്യ, ബംഗ്ളാദേശ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി മ്യാന്മറിന് പരിസരത്തുള്ള രാജ്യങ്ങളൊന്നും തന്നെ ഈ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ല എന്നത് ആ മനുഷ്യരുടെ കഷ്ടപ്പാട് വര്‍ധിപ്പിക്കുന്നു. നിയമപരമായ സാങ്കേതികതകള്‍ക്കപ്പുറം വലിയ മാനുഷിക പരിഗണന ലഭിക്കേണ്ട ഒരു ജനസമൂഹം അങ്ങനെ എല്ലാ അര്‍ഥത്തിലും നടുക്കടലില്‍ പെട്ടിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭ പോലുള്ള രാഷ്ട്രാന്തരീയ ഏജന്‍സികള്‍ ഈ വിഷയത്തില്‍ തികഞ്ഞ പരാജയമാണ്. അന്താരാഷ്ട്ര മാധ്യമങ്ങളാകട്ടെ ഇത്രയും ഗൗരവപ്പെട്ട വിഷയത്തിന് നല്‍കേണ്ട ഒരു പരിഗണനയും ഇതുവരെ നല്‍കിയിട്ടില്ല. വിശ്വാസത്തിന്‍െറ പേരിലാണ് റോഹിങ്ക്യകള്‍ പീഡിപ്പിക്കപ്പെടുന്നതെങ്കിലും അന്താരാഷ്ട്ര ഇസ്ലാമിക സമൂഹവും പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. രാഷ്ട്രാന്തരീയ മുസ്ലിം ഏജന്‍സികളും അങ്ങേയറ്റം അലസമായ സമീപനമാണ് വിഷയത്തില്‍ സ്വീകരിക്കുന്നത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയായിരുന്ന  (ഇപ്പോള്‍ പ്രധാനമന്ത്രി) അഹ്മദ് ദാവൂദ് ഒഗ്ലു 2013 നവംബറില്‍ അറാകാന്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി ഒരുപരിധിവരെയെങ്കിലും വിഷയത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്. അതിലപ്പുറം രാഷ്ട്രാന്തരീയ സമൂഹത്തിന്‍െറ ശ്രദ്ധ വിഷയത്തില്‍ പതിഞ്ഞിട്ടില്ല. നമ്മുടെ കാലത്തെ ഏറ്റവും ക്രൂരമായ ഒരു മാനുഷിക ദുരന്തത്തിലൂടെയാണ് മ്യാന്മറിലെ അറാകാന്‍ പ്രവിശ്യ കടന്നുപോവുന്നത്. ഇനിയും നിസ്സംഗത തുടരുകയാണെങ്കില്‍ അത് മനുഷ്യത്വത്തോടുതന്നെ ചെയ്യുന്ന വലിയ അവമതിയായിരിക്കും.

സ്വര്‍ണവില 200 രൂപ കുറഞ്ഞു; പവന് 20,560

Posted: 13 May 2015 07:30 PM PDT

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,560 രൂപയാണ് ഇന്നത്തെ വില. 25 രൂപ കുറഞ്ഞ് 2,570 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ അഗ്നിബാധ; കടകള്‍ കത്തിനശിച്ചു

Posted: 13 May 2015 12:13 PM PDT

Image: 
Subtitle: 
20ഓളം കടകള്‍ കത്തിനശിച്ചു •കോടികളുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിട വരുത്തി വീണ്ടും വന്‍ തീപിടിത്തം. ബുധനാഴ്ച രാത്രി 9.50ഓടെ കോയന്‍കോ ബസാറിനു സമീപത്തെ ബ്യൂട്ടി സ്റ്റോര്‍ എന്ന തുണിക്കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു.
20ഓളം കടകള്‍ കത്തിനശിച്ചു. 30ഓളം ഫയര്‍ ഫോഴ്സ് യൂനിറ്റും പൊലീസും നാട്ടുകാരും ചുമട്ടുതൊഴിലാളികളും അക്ഷീണ ശ്രമം നടത്തിയിട്ടും പുലര്‍ച്ചെ മൂന്ന് വരെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായില്ല. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
ബ്യൂട്ടി സ്റ്റോഴ്സില്‍നിന്ന് തീപടര്‍ന്ന് നിമിഷങ്ങള്‍ക്കകം ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അപ്പോഴേക്കും ടെക്സ്റ്റൈല്‍സിനെ ഭാഗികമായി തീ വിഴുങ്ങിയിരുന്നു. തൊട്ടുമുകളിലുള്ള നൂല്‍ക്കടയായ ബ്രദേഴ്സിലേക്ക് പടര്‍ന്നതോടെ അഗ്നി നിയന്ത്രണാതീതമായി. മിഠായിത്തെരുവിലെ ഹനുമാന്‍ കോവില്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ഓട് പൊട്ടിത്തെറിച്ചു.

തൊട്ടടുത്ത കാലിക്കറ്റ് ഫ്ളവര്‍ സ്റ്റാള്‍, ഹണിബീ ഫാഷന്‍ ടെര്‍മിനല്‍, ആഞ്ജനേയ ഫ്ളവര്‍ സ്റ്റാള്‍, ഹനുമാന്‍ കോവിലിന് പിറകില്‍ 15ഓളം കടകളുള്ള കെട്ടിട സമുച്ചയം എന്നിവിടങ്ങളിലേക്ക് രാത്രി 11ഓടെ തീ പടര്‍ന്നു. 11.15ഓടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള അത്യാധുനിക ഫയര്‍ യൂനിറ്റ് -പാന്തര്‍-എത്തി ഒരു മണിക്കൂറിനകം തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചു.
.

ബ്യൂട്ടി സ്റ്റോഴ്സിന് പിന്നിലെ കെട്ടിടസമുച്ചയ ഭാഗത്തേക്ക് ആര്‍ക്കും എത്തിപ്പെടാനാവാത്തതിനാല്‍ ആളപായമുണ്ടോ എന്ന് അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനം.
മിഠായിത്തെരുവിലെ ഇടുങ്ങിയ റോഡിലൂടെ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് സുഗമമായി നീങ്ങുന്നതിന് തടസ്സമാകും വിധം നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. നിരനിരയായി കെട്ടിടങ്ങളുള്ളതും പിറകുവശത്തെ കെട്ടിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പറ്റിയ വഴികളില്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കോയന്‍കോ ബസാറിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ഏറെ വൈകിയും അക്ഷീണ പ്രയത്നം നടത്തി.

ബ്യൂട്ടി സ്റ്റോഴ്സിന് പിന്നിലെ കെട്ടിട സമുച്ചയത്തിന്‍െറ മൂന്നാം നിലയിലേക്ക് പടര്‍ന്ന തീ അണക്കാന്‍ മൂന്നര മണിക്കൂറിലധികം അത്യധ്വാനം ചെയ്യേണ്ടി വന്നു. മുകള്‍ നിലയിലേക്ക് വെള്ളം നിര്‍ത്താതെ ചീറ്റിയെങ്കിലും കെട്ടിടത്തിന്‍െറ ജനല്‍ച്ചില്ലുകളില്‍ തട്ടി പുറത്തേക്കൊഴുകി. ഫയര്‍ എന്‍ജിനുകളുടെ മുകളില്‍ കയറി ജനല്‍ ചില്ലുകള്‍ കല്ളെറിഞ്ഞ് തകര്‍ത്ത ശേഷമാണ് പുലര്‍ച്ചെ ഒന്നരയോടെ ഉള്ളിലെ തീയണച്ചത്. തൊട്ടടുത്ത കെ.ആര്‍ ബ്രദേഴ്സ്, മീന ഇലക്ട്രിക്കല്‍സ് എന്നീ കടകള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്‍െറ മുകളില്‍ക്കയറി ഓടുകള്‍ തകര്‍ത്തും തീ നിയന്ത്രണവിധേയമാക്കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി, കലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിരുന്നു.
1995ലും 2007ലും 2010ലും മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം നടന്നിരുന്നു.

 

ചടങ്ങില്‍ ഉറക്കംതൂങ്ങി; ഉത്തര കൊറിയയില്‍ പ്രതിരോധ മേധാവിയെ വെടിവെച്ചുകൊന്നു

Posted: 13 May 2015 10:45 AM PDT

Image: 

സോള്‍: ഉത്തര കൊറിയയില്‍ ഭരണ മേധാവി കിം ജോങ് ഉന്‍ പങ്കെടുത്ത ചടങ്ങില്‍ ഉറക്കംതൂങ്ങിയതിന് പ്രതിരോധ വകുപ്പ് മേധാവിയെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്കുമുമ്പ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് മോസ്കോയില്‍ രാജ്യാന്തര സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സൈനിക മേധാവി ഹിയോണ്‍ യോങ് ചോള്‍ ആണ് ഏപ്രില്‍ 30ന് ദാരുണമായി കൊല്ലപ്പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ വിഭാഗം പറയുന്നു. തന്നോട് അനുഭാവം പുലര്‍ത്താത്തവരെ കിം ജോങ് ഉന്‍ കൊന്നൊടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും സമാന സംഭവം. ഒരു സൈനിക ചടങ്ങിനിടെയാണ് കിമ്മിനോട് അനാദരവുണ്ടായതെന്ന് പറയുന്നു. വിമാനവേധ തോക്കുപയോഗിച്ച് നൂറുകണക്കിന് പേര്‍ സാക്ഷിനില്‍ക്കെയാണ് ശിക്ഷ നടപ്പാക്കിയത്. ജനറല്‍ റാങ്കിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഹിയോണ്‍ 2012ലാണ് ഉത്തര കൊറിയന്‍ സൈന്യത്തില്‍ വൈസ് മാര്‍ഷലായി അവരോധിക്കപ്പെടുന്നത്. കുറഞ്ഞ കാലത്തിനിടെ സൈനിക രംഗത്ത് ഏറെ ഉയരങ്ങള്‍ കീഴടക്കിയ ഹിയോണ്‍ അനഭിമതനായതോടെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്.
ഈ വര്‍ഷത്തിനിടെ 15ഓളം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ രാജ്യദ്രോഹം ചുമത്തി ശിക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കിം അധികാരത്തിലത്തെിയതോടെ ഭരണ, സൈനിക മേഖലകളില്‍ വ്യാപക അഴിച്ചുപണി തുടരുകയാണ്. രാജ്യഭരണത്തില്‍ രണ്ടാമനായി പരിഗണിക്കപ്പെട്ടിരുന്ന അമ്മാവന്‍ ജാങ് സോങ് തായികിനെ 2013ല്‍ വധിച്ചത് രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിസ്ഥാന വികസന മേഖലയിലെ പുതിയ മാറ്റങ്ങളുടെ ശില്‍പിയായി പരിഗണിക്കപ്പെട്ടിരുന്ന മാ വോന്‍ ചുന്നും ഇല്ലാതാക്കപ്പെട്ടു. ഇതിനുപിന്നാലെയാണ് പുതിയ സംഭവം.

സി.പി.എം സെക്രട്ടേറിയറ്റ് രൂപവത്കരണം: നേതൃത്വത്തിനെതിരെ രംഗത്തുവന്നവര്‍ക്ക് രൂക്ഷവിമര്‍ശം

Posted: 13 May 2015 10:45 AM PDT

Image: 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് രൂപവത്കരണവേളയില്‍ നേതൃത്വത്തിനെതിരെ രംഗത്തുവന്നവര്‍ക്ക് സി.പി.എം സംസ്ഥാനസമിതിയില്‍ രൂക്ഷവിമര്‍ശം. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചയെക്കുറിച്ച് തെറ്റായരീതിയില്‍ വാര്‍ത്തകള്‍ വന്നതിനെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജാഗ്രതപാലിക്കണമെന്ന് അംഗങ്ങളോട് നിര്‍ദേശിച്ചു. ഏപ്രില്‍ 25ന് സെക്രട്ടേറിയറ്റ് രൂപവത്കരണവേളയില്‍ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം. ചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്‍, സി.എസ്. സുജാത, സി.കെ. ശശീന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ എന്നീ എട്ടുപേര്‍ക്കെതിരെ ആയിരുന്നു വിമര്‍ശം. നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ തെറ്റുതിരുത്തി പോകണമെന്ന് ഒൗദ്യോഗികപക്ഷം ആവശ്യപ്പെട്ടു. അവസാനിച്ച വിഭാഗീയ നിലപാടാണ് വീണ്ടും ഒരുവിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നതെന്നും മാധ്യമങ്ങളില്‍ തെറ്റായവാര്‍ത്ത വരുന്നതിന് ഇത് കാരണമാകുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഏതാണ്ട് അവസാനിച്ചപ്പോഴാണ് വീണ്ടും ഇത്തരം സമീപനം ഉണ്ടാകുന്നത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണിത്. നേതൃത്വം ഇക്കാര്യത്തില്‍ ജാഗ്രതകാട്ടണമെന്നും ആവശ്യമുയര്‍ന്നു.
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശത്തിന് വിധേയരായവര്‍ ആക്ഷേപങ്ങളെ പ്രതിരോധിച്ചു. സെക്രട്ടേറിയറ്റ് രൂപവത്കരണത്തിനെതിരെ വിമര്‍ശം ഉന്നയിക്കേണ്ടിവന്ന സാഹചര്യം എട്ടുപേരും വിശദീകരിച്ചു.
മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ സെക്രട്ടേറിയറ്റ് രൂപവത്കരണത്തെക്കുറിച്ച് വന്നത് ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്ണന്‍, ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും ആര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞിട്ടില്ളെന്നും വ്യക്തമാക്കി.
 

മാവോ ഒരുവിളക്ക്; വഴി തീരുമാനിക്കേണ്ടത് നമ്മളാണ് –ഗ്രോ വാസു

Posted: 13 May 2015 10:29 AM PDT

Image: 
Subtitle: 
ഛത്തിസ്ഗഢിലും മറ്റും ഫ്യൂഡല്‍ വ്യവസ്ഥക്കെതിരായി നടക്കുന്ന മാവോവാദി സമരങ്ങളെ പ്രതീക്ഷയോടുകൂടിയാണ് നോക്കികാണുന്നത്

കോഴിക്കോട്: സംസ്ഥാനത്ത് മാവോവാദികള്‍ നടത്തുന്ന ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ആത്യന്തികമായി ഭരണവര്‍ഗത്തെ തന്നെയാണ് സഹായിക്കുന്നതെന്നും അതേസമയം, മാവോവാദി വേട്ടയുടെ മറവില്‍ നടക്കുന്ന ഭരണകൂട ഭീകരത അപലപനീയമാണെന്നും ഗ്രോ വാസു. കോഴിക്കോട് പൊറ്റമ്മലിലെ ‘ഒറ്റമുറി വസതി’യിലിരുന്നാണ് മാവോവാദത്തിന്‍െറ പരിമിതികളെക്കുറിച്ചും ഭരണകൂടത്തിന്‍െറ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും വാസുവേട്ടന്‍ ‘മാധ്യമ’ത്തോട് മനസ്സുതുറന്നത്. 85ാം വയസ്സിലും പോരാളിയുടെ മനസ്സ് കാത്തുസൂക്ഷിക്കുന്ന അദ്ദേഹം സൈദ്ധാന്തികമായി മാവോവാദത്തെ തള്ളിപ്പറയാന്‍ സന്നദ്ധമല്ല. എന്നാല്‍, അതിന്‍െറ പരിമിതികളെക്കുറിച്ചും പ്രസ്ഥാനത്തിലെ ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്നുപറയാന്‍ മടിക്കുന്നുമില്ല.
ഛത്തിസ്ഗഢിലും മറ്റും ഫ്യൂഡല്‍ വ്യവസ്ഥക്കെതിരായി നടക്കുന്ന മാവോവാദി സമരങ്ങളെ പ്രതീക്ഷയോടുകൂടിയാണ് ഞാന്‍ നോക്കികാണുന്നത്. പക്ഷേ, കേരളത്തില്‍ പലപ്പോഴും ജനകീയസമരങ്ങളെ ഹൈജാക്ക് ചെയ്യുന്ന രൂപത്തിലാണത് പ്രവര്‍ത്തിക്കുന്നത്.
നിറ്റാ ജലാറ്റിന്‍ കമ്പനിക്കുനേരെ നടന്ന ആക്രമണം തന്നെ ഉദാഹരണം. അവിടെ ജനകീയസമരം ശക്തമായി ഉയര്‍ന്നുവന്ന ഘട്ടത്തില്‍ നടന്ന ആക്രമണം യഥാര്‍ഥത്തില്‍ സമരനേതാക്കളുടെ ഇമേജിനെതന്നെ തകര്‍ക്കുന്നതിനാണ് സഹായിച്ചത്. ഗ്വാളിയോര്‍ റയോണ്‍സില്‍ ‘ഗ്രോ’ സമരം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ സമാനമായ പ്രതിസന്ധി അനുഭവിച്ചതാണ്. ‘ദേശീയ സ്വയം നിര്‍ണയ’ പ്രശ്നമുയര്‍ത്തിയാണ് അന്ന് നക്സലൈറ്റുകള്‍ എനിക്കെതിരെ അവിശ്വാസമുണ്ടാക്കാനും സമരത്തെ പൊളിക്കാനും ശ്രമം നടത്തിയത്. ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങളെ ഹൈജാക്ക് ചെയ്യുന്ന ഈ രീതി ഇന്നും തുടരുന്നു. പ്രസ്ഥാനത്തിനകത്തെ പൊലീസ് ചാരന്മാരുടെ ഇടപെടലിന്‍െറ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് എന്‍െറ വിശ്വാസം. ഇത്തരം ആക്രമണങ്ങള്‍ മാവോവാദികളെ സായുധമായി നേരിടാന്‍ ഭരണകൂടത്തിന് അവസരമൊരുക്കുന്നു. എന്നാല്‍, ഇതിന്‍െറ മറവില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്തുവിലകൊടുത്തും ചെറുക്കണം -വാസുവേട്ടന്‍ വ്യക്തമാക്കി.
അതേസമയം, മാവോയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. എന്നാല്‍, ഓരോ നാട്ടിലെയും വൈവിധ്യപൂര്‍ണമായ സാമൂഹിക വ്യവസ്ഥകള്‍ പരിഗണിച്ച് പ്രയോഗത്തില്‍ തന്ത്രങ്ങളും അടവുകളും ആവശ്യമാണ്. മാവോവാദികള്‍ 10 വര്‍ഷമായി ജാതി പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുന്‍ഗണനയിലൊക്കെ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. അംബേദ്കറെ പരിഗണിക്കാന്‍ ഇവര്‍ അറക്കുന്നു. ജാതിവ്യവസ്ഥയെ പ്രത്യയശാസ്ത്രപരമായി നേരിടുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായില്ലായെന്നതാണ് തന്നെ നിരാശനാക്കുന്നതെന്നും വാസുവേട്ടന്‍ പറഞ്ഞു.

എന്‍.ടി.പി.സി, ഇന്ത്യന്‍ ഓയില്‍ ഓഹരി വില്‍ക്കുന്നു

Posted: 13 May 2015 09:45 AM PDT

Image: 
Subtitle: 
നടപ്പു വര്‍ഷം 41,000 കോടി സമാഹരിക്കാനാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം

ന്യൂഡല്‍ഹി: നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ ഓഹരിയില്‍ ഒരുപങ്ക് വിറ്റ് 13,600 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
എന്‍.ടി.പി.സിയുടെ അഞ്ചും ഐ.ഒ.സിയുടെ 10ഉം ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്. എന്‍.ടി.പി.സിയുടെ ഓഹരി വില്‍ക്കുന്നതുവഴി പ്രതീക്ഷിക്കുന്നത് 5,565 കോടി രൂപയുടെ വരുമാനമാണ്. ഐ.ഒ.സിയുടെ ഓഹരി വില്‍പനയില്‍നിന്ന് 7,932 കോടിയും പ്രതീക്ഷിക്കുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ നടപ്പു വര്‍ഷം 41,000 കോടി സമാഹരിക്കാനാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. തന്ത്രപരമായ ഓഹരി വില്‍പനയിലൂടെ ഇതിനുപുറമെ 28,500 കോടിയും സമാഹരിക്കാനാണ് ഉദ്ദേശ്യം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP