സ്വാഗതം
WELCOME

News Update..

Tuesday, May 5, 2015

ബാര്‍ കോഴ: അന്തിമറിപ്പോര്‍ട്ട് 31ന് മുമ്പ് Madhyamam News Feeds

ബാര്‍ കോഴ: അന്തിമറിപ്പോര്‍ട്ട് 31ന് മുമ്പ് Madhyamam News Feeds

Link to

ബാര്‍ കോഴ: അന്തിമറിപ്പോര്‍ട്ട് 31ന് മുമ്പ്

Posted: 05 May 2015 12:53 AM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് ഈ മാസം 31ന് മുമ്പ് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. അന്വേഷണം ഊര്‍ജിതമായാണ് നടക്കുന്നത്. ഇത് അന്തിമ ഘട്ടത്തിലാണ്. തെളിവായ സിഡിയുടെ പരിശോധന, നുണപരിശോധന എന്നിവ നടത്തേണ്ടതുണ്ട്. 300 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. അതേസമയം, കേസിന്‍്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വേണമെന്നാവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് നല്‍കിയ ഹരജി കോടതി തള്ളി.

ബാര്‍ കോഴക്കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ ഉന്നത ഇടപെടലില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജു രമേശിന്‍്റെയും പ്രതിപക്ഷത്തിന്‍്റെയും ആരോപണം.
 

താന്‍ പൂന്തോട്ടം നനക്കുന്നത് മൂത്രം ഉപയോഗിച്ചാണെന്ന് നിതിന്‍ ഗഡ്കരി

Posted: 04 May 2015 11:53 PM PDT

Image: 

മുംബൈ: മനുഷ്യമൂത്രത്തിന്‍െറ ഗുണങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തന്‍െറ വസതിയിലുള്ള പൂന്തോട്ടം തന്‍െറ മൂത്രം ഉപയോഗിച്ച് നനക്കാറുണ്ടെന്ന് ഗഡ്കരി വ്യക്തമാക്കി. ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ബി.ജെ.പി ഘടകം സംഘടിപ്പിച്ച സ്പ്രിംഗ്ളര്‍ ഇറിഗേഷന്‍ സെമിനാറിലാണ് ഗഡ്കരി മൂത്രഗുണങ്ങളെ അനുഭവങ്ങളിലൂടെ വിശദീകരിച്ചത്. എന്നാല്‍ സംഭവത്തിന്‍െറ വിഡിയോ പിന്നീടാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കപ്പെട്ടത്.

വീട്ടില്‍ ലഭ്യമാക്കാവുന്ന നല്ളൊരു വളമാണ് മൂത്രം. യൂറിയ^ നൈട്രജന്‍ എന്നിവയുടെ മികച്ചശേഖരമാണിത്. വെള്ളത്തിനു പകരം ചെടികള്‍ക്ക് മൂത്രം ഒഴിച്ചു കൊടുത്താല്‍ തഴച്ചുവളരുമെന്ന് താന്‍ സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യം ഉറപ്പു വരുത്താനായി തന്‍െറ തോട്ടക്കാരനോട് കുറച്ചു ചെടികള്‍ മൂത്രം ഉപയോഗിച്ച് നനക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അത്തരത്തില്‍ നനച്ചവ തഴച്ചുവളരുകയായിരുന്നു.

ദിവസവും താന്‍ മൂത്രം ശേഖരിക്കാറുണ്ടെന്നും ആദ്യം ചെറിയ ക്യാനില്‍ ശേഖരിച്ച് 50 ലിറ്ററിന്‍െറ വലിയ ക്യാനിലേക്ക് മൂത്രം മാറ്റും. ഇത് കൊണ്ടാണ് പൂന്തോട്ടം നനക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഓറഞ്ച് മരം മൂത്രം ഉപയോഗിച്ച് നനച്ചാല്‍ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാവും. അത് മറ്റുളള മരങ്ങളേക്കാള്‍ കൂടുതല്‍ പൂവിടുകയും കായ്ക്കുകയും ചെയ്യുമെന്നും മുന്‍ ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ ഗഡ്കരി വ്യക്തമാക്കി.

 
 

ജൊനാഥന്‍ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Posted: 04 May 2015 11:17 PM PDT

Image: 

ലണ്ടന്‍: ഇംഗ്ളീഷ് ക്രിക്കറ്റ് താരം ജൊനാഥന്‍ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടത്തൊന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തീരുമാനം. പരമ്പരയില്‍ ആറു ഇന്നിങ്സുകളില്‍ നിന്നായി കേവലം 72 റണ്‍സ് മാത്രമാണ് 34 കാരനായ ട്രോട്ടിനു നേടാനായത്. അഞ്ചു തവണ രണ്ടക്കം കടക്കാന്‍ സാധിക്കാത്ത ട്രോട്ട് മൂന്ന് തവണയാണ് പൂജ്യത്തിന് പുറത്തായത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ രാജ്യത്തിനായി കളിക്കുന്നതിന്‍്റെ നിലവാരത്തിലേക്ക് തന്‍്റെ കളി ഉയരുന്നില്ളെന്ന് തോന്നിയതിനാലാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

2013^14 സീസണിലെ ആഷസ് പരമ്പരക്കിടെയുണ്ടായ വിഷാദരോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികില്‍സയിലായിരുന്നു. 18 മാസത്തെ ഇടവേളക്കുശേഷമാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ളീഷ് ടീമിലേക്ക് താരം മടങ്ങിവന്നത്. എന്നാല്‍ ക്രീസില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല.

2009ല്‍ ഇംഗ്ളണ്ട് ജഴ്സിയില്‍ അരങ്ങേറിയ ട്രോട്ട് 51 ടെസ്റ്റ് മല്‍സരങ്ങളും 68 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 3826 റണ്‍സും ഏകദിനത്തില്‍ 2819ഉം റണ്‍സുമാണ് സമ്പാദ്യം. 226 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.

 

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മഡ്രിഡ് ^യുവന്‍റസ് സെമി പോരാട്ടം ഇന്ന്

Posted: 04 May 2015 10:16 PM PDT

Image: 

ടൂറിന്‍: യൂറോപ്യന്‍ ഫുട്ബാള്‍ കിരീടപ്പോരാട്ട വഴിയില്‍ ഇനി സെമിഫൈനല്‍ അങ്കം. ആദ്യ പോരാട്ടത്തിന്‍െറ ഒന്നാം പാദത്തില്‍ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യരായ റയല്‍ മഡ്രിഡിന് വെല്ലുവിളിയുമായി കാത്തിരിക്കുന്നത് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസ്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 12.15 നാണ് മത്സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ നാലാം സീസണിലും  സീരി എ കിരീടത്തിന് അവകാശികളായതിന് തൊട്ടുപിന്നാലെയാണ് യുവന്‍റസ് യൂറോപ്യന്‍ പോരാട്ടത്തിനിറങ്ങുന്നത്.

റയലാകട്ടെ, ലാ ലിഗയില്‍ തകര്‍പ്പന്‍ ജയങ്ങളുമായി കിരീടപ്രതീക്ഷ നിലനിര്‍ത്തി മുന്നേറുന്നതിനൊപ്പം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കുമായി മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ചതിന്‍െറ ആവേശത്തിലാണ്. ഇരുടീമുകള്‍ക്കും സമാനമായിരുന്നു ക്വാര്‍ട്ടര്‍ പോരാട്ടം.  ഫ്രഞ്ച് ക്ളബായ മൊണാകോക്കെതിരെ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ 1^0ത്തിന്‍െറ ജയവും രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനിലയും പിടിച്ച് ആകെ 1^0ത്തിന്‍െറ ജയവുമായി യുവന്‍റസ് സെമിയിലേക്ക് കുതിച്ചപ്പോള്‍, നാട്ടങ്കത്തില്‍ അത്ലറ്റികോ മഡ്രിഡിനെതിരെ ആദ്യപാദത്തില്‍ ഗോള്‍രഹിത സമനിലയും രണ്ടാം പാദത്തില്‍ 1^0ത്തിന്‍െറ ജയവുമായാണ് റയല്‍ മഡ്രിഡ് മുന്നേറിയത്.

ഓര്‍മകള്‍ തുടിക്കും
യൂറോപ്യന്‍ സെമി

മറ്റൊരു ചാമ്പ്യന്‍സ് ലീഗ് സെമിക്കായി സ്പാനിഷ്-ഇറ്റാലിയന്‍ കരുത്തര്‍ കച്ചകെട്ടുമ്പോള്‍ ചരിത്രത്തില്‍ ഓര്‍മപ്പെടുത്തലുമായി ഒരു സെമി ഏറ്റുമുട്ടല്‍ എത്തിനോക്കുന്നുണ്ട്. 2002-03 സീസണിലെ യുവന്‍റസിന്‍െറ ഏറ്റവും ഒടുവിലത്തെ യൂറോപ്യന്‍ സെമി. അന്ന് ഇരുകൂട്ടരും ആദ്യ പാദത്തില്‍ പോരിനിറങ്ങിയത് റയലിന്‍െറ തട്ടകത്തില്‍ എന്ന വ്യത്യാസം മാത്രം. നിലവിലെ ചാമ്പ്യന്‍ പദവിക്കൊപ്പം ലോക ഫുട്ബാളിലെ താരകങ്ങളുടെ കൂട്ടമായിരുന്ന ‘ഗലാക്റ്റികോസ്’ നിരയുമായാണ് അന്ന് റയല്‍ യുവന്‍റസിനെ എതിരേറ്റത്.

ഫേവറിറ്റുകളായി വാഴ്ത്തപ്പെട്ട റയല്‍തന്നെ ആദ്യപാദത്തില്‍ 2^1 ജയം പിടിച്ചു. രണ്ടാംപാദ പോരാട്ടം യുവന്‍റസിന്‍െറ തട്ടകമായ ടൂറിനിലെ യുവന്‍റസ് സ്റ്റേഡിയത്തിലേക്ക് കളി മാറി. 3^1 ന് ജയം നിന്നത് ആതിഥേയര്‍ക്കൊപ്പം. അഗ്രഗേറ്റ് സ്കോറില്‍ 4^3 ന്‍െറ ജയവുമായി നിലവിലെ ചാമ്പ്യന്‍ ടീമിനെ തട്ടിമറിച്ചിട്ട് ഇറ്റാലിയന്‍ കരുത്തര്‍ അന്ന് ഫൈനലിലേക്ക് കുതിച്ചു. ആ ഫൈനലില്‍ ജയിക്കാനായില്ല എന്നത് പിന്നീട് നടന്നത്. ശേഷം ഒരു യൂറോപ്യന്‍ സെമിയില്‍പോലും അവര്‍ കളിച്ചില്ല എന്നതും സത്യം. എന്തായാലും ഇത്തവണ ആദ്യ പാദം സ്വന്തം തട്ടകത്തില്‍ നടക്കുമ്പോള്‍ അന്നത്തെ സെമിയുടെ ത്രസിപ്പിക്കുന്ന ഓര്‍മകള്‍ യുവന്‍റസ് നിരക്ക് പ്രചോദനമാകും. നിലവിലെ ചാമ്പ്യനും ഫേവറിറ്റ് പട്ടവും റയലിന് സ്വന്തമാണ്. പക്ഷേ, യുവന്‍റസിനെ വിലകുറച്ച് കാണാനാകില്ല എന്നത് അന്നത്തെ സെമിയില്‍നിന്ന് ഓര്‍ത്തെടുത്തുകൊണ്ടാകും കാര്‍ലോ ആന്‍സലോട്ടിയുടെ റയല്‍ പട ടൂറിനില്‍ പന്തുതട്ടാനിറങ്ങുക.

ശക്തി
ഈ സീസണില്‍ യുവന്‍റസ് ഇതുവരെ അഞ്ചു ഗോളുകള്‍ മാത്രമാണ് ഏറ്റുവാങ്ങിയത്. അഞ്ചു ക്ളീന്‍ ഷീറ്റുകള്‍.  അവരുടെ കോമ്പിനേഷന്‍ എന്തായിരിക്കും എന്നതിന് പ്രസക്തിയേയില്ല. തോല്‍പിക്കണമെങ്കില്‍ റയല്‍ നന്നായി വിയര്‍ക്കേണ്ടിവരും. സെന്‍റര്‍ ബാക് പൊസിഷനില്‍ ലിയനാഡോ ബൊനൂചി, ജോര്‍ജിയോ ചെല്ലിനി, ആന്ദ്രിയ ബര്‍സാഗ്ലി ത്രയത്തിന്‍െറ രൂപത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ച് പരിചയസമ്പന്നരായ കരുത്തുറ്റ നിരയാണുള്ളത്. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധനിരകളില്‍ ഒന്ന്.

റയലിന്‍െറ ശക്തി സൂപ്പര്‍ താരങ്ങളടങ്ങിയ മുന്നേറ്റനിര തന്നെയാണ്. ലൂക മോഡ്രിച്, ഗാരത് ബെയ്ല്‍, കരീം ബെന്‍സേമ എന്നിവരില്ലാതെ അത്ലറ്റികോയെ മറികടന്ന റയലിന്‍െറ മുന്നേറ്റം ഏത് പ്രതിസന്ധിയും നേരിടാന്‍ മികവുറ്റതാണെന്ന് തെളിയിച്ചുകഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജയിംസ് റോഡ്രിഗസ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് സെമിയില്‍ കൂട്ടായി ബെയ്ല്‍ തിരിച്ചത്തെുമ്പോള്‍ യാവിയര്‍ ഹെര്‍ണാണ്ടസ് എന്ന പ്രതിഭ അവര്‍ക്ക് ബോണസാണ്.

ദൗര്‍ബല്യം
മധ്യനിരയില്‍ പോള്‍ പോഗ്ബയുടെ അഭാവം തന്‍െറ ടീമിന് പലപ്പോഴും അനുഭവപ്പെടുന്നുണ്ടെന്നാണ് യുവന്‍റസ് കോച്ച് മാസിമിലിയാനോ അല്ളെഗ്രിയുടെ പക്ഷം. പരിക്കിന്‍െറ പിടിയിലായി പുറത്തിരിക്കുന്ന താരത്തെ രണ്ടാം പാദത്തിലെങ്കിലും തിരിച്ചത്തെിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.

പോഗ്ബ ഇല്ലാതെയും മികച്ച കളി പുറത്തെടുക്കാന്‍ യുവന്‍റസിനായിട്ടുണ്ട്. എന്നാല്‍, മിഡ്ഫീല്‍ഡില്‍ പോഗ്ബ കാഴ്ചവെച്ചിരുന്ന ശാരീരിക ക്ഷമതയും പ്രവചനാതീതമായ നീക്കങ്ങളും കൃത്യതയാര്‍ന്ന ഷോട്ടുകളും കാണാന്‍ ടീം നന്നായി കൊതിക്കുന്നുണ്ട്്. ക്രിസ്റ്റ്യാനോയെ പിടിച്ചുകെട്ടാനായി മികച്ച തന്ത്രങ്ങള്‍തന്നെ അവര്‍ പുറത്തെടുക്കേണ്ടിവരും.  കഴിഞ്ഞ വര്‍ഷം ഗ്രൂപ് ഘട്ടത്തില്‍ യുവന്‍റസിനെതിരെ റയലിന് ജയം കൊണ്ടുവന്നതും പോര്‍ചുഗീസ് താരത്തിന്‍െറ ബൂട്ടുകളാണ്.

കരീം ബെന്‍സേമ പരിക്ക് കാരണം പുറത്തിരിക്കും എന്നതാണ് റയല്‍ ക്യാമ്പിനെ നിരാശരാക്കുന്ന ഒരു വാര്‍ത്ത. കൂടാതെ, മുന്നേറ്റം മികച്ചതാകുന്നതിനൊപ്പം പ്രതിരോധം പിഴക്കുന്നു എന്നത് റയലിന് അപകടഭീതിയുയര്‍ത്തുന്ന ഒന്നാണ്.
അത്ലറ്റികോക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പിന്‍നിരക്ക് കഴിഞ്ഞെങ്കിലും എല്ലായ്പോഴും ആ മികവ് പുലര്‍ത്താന്‍ കഴിയില്ളെന്ന് ഈ സീസണില്‍തന്നെ അവര്‍ പലപ്പോഴും തെളിയിച്ചിരുന്നു. ഇകര്‍ കാസിയസിന് വലിയ വെല്ലുവിളിയുമായി യുവന്‍റസിന്‍െറ നിരയില്‍ പിര്‍ലോ ഇറങ്ങുന്നുണ്ട്.
 

ചര്‍ച്ച ചെയ്യാമെന്ന നിലപാടില്‍ സന്തോഷം^ വീരേന്ദ്ര കുമാര്‍

Posted: 04 May 2015 10:10 PM PDT

Image: 

തിരുവനന്തപുരം: ജെ.ഡി.യുവിന്‍െറ പരാതികള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് എം.പി വീരേന്ദ്രകുമാര്‍. ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നിത്തലയുമായി ഇന്ന് ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തി. ഇനിയും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.ഡി.യു സാന്നിദ്ധ്യം യു.ഡി.എഫില്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായമില്ളെന്നും കൂടിക്കാഴ്ചക്കു ശേഷം ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

 

പ്രതിരോധ രംഗത്ത് ഖത്തര്‍^ഫ്രാന്‍സ് സഹകരണം

Posted: 04 May 2015 09:38 PM PDT

Image: 

ദോഹ: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലത്തെിയ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലാണ്ടയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ദിവാനി അമീരില്‍ ഇന്നലെ ഉച്ചക്ക് മുമ്പായിരുന്നു ഇരുരാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച. സുരക്ഷപ്രതിരോധ മേഖലയില്‍ ഖത്തറും ഫ്രാന്‍സും സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.
ഇതിന്‍െറ ഭാഗമായി ഫ്രാന്‍സില്‍ നിന്ന് 24 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍  ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. ഇത് പരസ്പരം കൈമാറി. പ്രതിരോധ രംഗത്ത് ഖത്തര്‍ഫ്രഞ്ച് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കും. ഇരു രാഷ്ട്രങ്ങളും തമ്മില്‍ വ്യോമ ഗതാഗത സംവിധാനം വര്‍ധിപ്പിക്കുന്നതിലും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
2022 ലോകകപ്പ് ഫുട്ബാള്‍ നടത്തിപ്പിന് ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഈ രംഗത്ത് ഫ്രാന്‍സിന്‍െറ പൂര്‍ണ പിന്തുണയും  ലോകകപ്പ് നടത്തിപ്പില്‍ അതിന്‍െറ അനുഭവ പരിജ്ഞാനവും കൈമാറുമെന്നും പ്രഖ്യാപിച്ചു. വലിയ കായിക മേളകളില്‍ സുരക്ഷാ രംഗത്ത് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. സാമ്പത്തികമായി ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതുമായും നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഖത്തര്‍ഫ്രാന്‍സ് കൂടിക്കാഴ്ചയില്‍ ധാരണയായി. ആഫ്രിക്കയില്‍ വിവിധ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനും ഇരുരാഷ്ട്രങ്ങളും യോജിപ്പിലത്തെിയിട്ടുണ്ട്. ആഗോള താപന വിഷയത്തില്‍  സഹകിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇരു രാഷ്ട്രങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി തുടങ്ങിയ പ്രമുഖരും ഫ്രഞ്ച് പ്രസിഡന്‍റിനെ അനുഗമിക്കുന്ന ഫ്രഞ്ച് പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്യുകയും അത് വിശാലമാക്കുന്നതിനാവശ്യമായ മാര്‍ഗങ്ങളെക്കുറിച്ച് വിശകലനം നടത്തുകയും ചെയ്തു.
കൂടാതെ ഇരുരാഷ്ട്രങ്ങള്‍ക്കും പ്രാധാന്യമുള്ള ദേശീയഅന്തര്‍ദേശീയ പ്രസക്തിയുള്ള വിഷയങ്ങളും തന്ത്രപ്രധാന കാര്യങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. ലോകം നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും ശാന്തിയും സ്ഥിരതയും സ്ഥാപിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ഇരു രാജ്യങ്ങളും ധാരണയിലത്തെി.

ദുരിതപര്‍വം തീര്‍ന്നു; ശുഹൈബ് നാട്ടിലേക്ക് തിരിച്ചു

Posted: 04 May 2015 09:18 PM PDT

Image: 

മനാമ: തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ജയിലില്‍ വരെ കഴിയേണ്ടി വന്ന കണ്ണൂര്‍ പാനൂര്‍ സ്വദേശി ശുഹൈബ് ഒടുക്കം നാട്ടിലേക്ക് തിരിച്ചു. അറബിക് ടൈപിങ് ജോലിക്കായി ബഹ്റൈനിലത്തെിയ യുവാവാണ് മലയാളിയായ തൊഴിലുടമയുടെ പ്രതികാര നടപടികള്‍ക്കിരയായി ദുരിതമനുഭവിച്ചത്.
2012 ജൂണിലാണ് ശുഹൈബ് ഇവിടെയത്തെുന്നത്. തുടര്‍ന്ന് 125 ദിനാര്‍ ശമ്പളത്തില്‍ രണ്ടു വര്‍ഷം മലയാളി നടത്തുന്ന സ്ഥാപനത്തില്‍ ജോലിചെയ്തു. രണ്ടുവര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍, പകരം ആളെ കിട്ടാതെ തിരിച്ചയക്കില്ളെന്നായിരുന്നു സ്ഥാപനം നടത്തുന്ന ആളുടെ മറുപടി. പലതവണ അഭ്യര്‍ഥിച്ചിട്ടും വഴങ്ങാതിരുന്നപ്പോള്‍ ശുഹൈബ് വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും എംബസിയുടെ അഭിഭാഷക വഴി 2014 ജൂലൈയില്‍ കേസ് കൊടുക്കുകയും ചെയ്തു. പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. എംബസിയുമായി ബന്ധപ്പെട്ടതോടെ ശുഹൈബിനെ ഉടമ താമസസ്ഥലത്തുനിന്ന് പുറത്താക്കി. ഈ പ്രശ്നം ഉന്നയിച്ച് യുവാവ് നയീം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതോടെ ഉടമ പ്രതികാര നടപടികള്‍ തുടങ്ങി. സ്റ്റാമ്പ് പേപ്പറില്‍ ശുഹൈബിന്‍െറ വ്യാജ ഒപ്പിട്ട് 650 ദിനാര്‍ തനിക്ക് നല്‍കാനുണ്ടെന്ന് കാണിച്ച് ഇയാള്‍ കേസ് നല്‍കുകയായിരുന്നു. അതോടെ ട്രാവല്‍ ബാന്‍ വന്നു. ഒപ്പം റണ്‍ എവെ കേസും കൊടുത്തു. കേസില്‍ നാലു മാസം കഴിഞ്ഞ് പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് വിധി വന്നെങ്കിലും ഉടമ പാസ്പോര്‍ട്ട് തന്‍െറ കൈവശം ഇല്ളെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കി.
ഇതോടെ കള്ളക്കേസില്‍ കുടുക്കിയ ഇനത്തിലുള്ള തുക അടച്ചു തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായി യുവാവ്. വിഷയം ഐ.സി.ആര്‍.എഫും, ‘പ്രതിഭ’യും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഏറ്റെടുക്കകയും ശുഹൈബിന് എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു.
കഠിനാധ്വാനം ചെയ്തുണ്ടാക്കിയ തുകയും സുമനസുകള്‍ നീട്ടിയ സഹായങ്ങളും ചേര്‍ത്ത് കോടതിയില്‍ 728 ദിനാര്‍ കെട്ടിയതോടെ ട്രാവല്‍ ബാന്‍ നീങ്ങി. എംബസി ഒൗട്ട് പാസും നല്‍കി. ഇതുമായി എമിഗ്രേഷനില്‍ പോയപ്പോഴാണ് ഉടമ തന്‍െറ കടയുടെ താക്കോല്‍ ശുഹൈബ് മോഷ്ടിച്ചു എന്ന് കാണിച്ച് കള്ളക്കേസ് കൊടുത്ത കാര്യം അറിയുന്നത്. ഇതോടെ എമിഗ്രേഷനില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ജയിലിലേക്കും മാറി. പത്തു ദിവസത്തെ ജയില്‍ വാസവും കഴിഞ്ഞാണ് ശുഹൈബ് ഇന്നലെ നാട്ടിലേക്ക് പറന്നത്. തിരിച്ചുപോകാനുള്ള ടിക്കറ്റ് എംബസിയാണ് നല്‍കിയത്.
സാമൂഹിക പ്രവര്‍ത്തകരും നേതാക്കളും നിരന്തരം അഭ്യര്‍ഥിച്ചിട്ടും സ്ഥാപന ഉടമ വഴങ്ങാതെ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.
ജീവിത സ്വപ്നങ്ങള്‍ നെയ്ത് ഗള്‍ഫില്‍ യൗവ്വനം ഹോമിക്കാനത്തെുന്ന മലയാളികള്‍ക്ക് മലയാളികള്‍ തന്നെ പാരയാകുന്ന സംഭവത്തിന്‍െറ ഉത്തമ ഉദാഹരണമാണ് ശുഹൈബിന്‍െറ അനുഭവം.
 

വിമാന ഇന്ധനവില കുറക്കാന്‍ മന്ത്രിസഭയുടെ അനുമതി

Posted: 04 May 2015 09:01 PM PDT

Image: 

റിയാദ്: സൗദി വിമാനത്താവളങ്ങളില്‍ ഇന്ധനവില കുറക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ലിറ്ററിന് 15 മുതല്‍ 20 ഹലാല വരെ വില കുറക്കാന്‍ അംഗീകാരം നല്‍കിയത്. സൗദി വിമാനത്താവളങ്ങളിലെ ഇന്ധനവില അന്താരാഷ്ട്ര വിപണിയുമായി താരതമ്യം ചെയ്യാനും വില പുനര്‍നിര്‍ണയത്തെക്കുറിച്ച് പഠിക്കാനും ഏല്‍പിച്ച പ്രത്യേക കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ ലിറ്ററിന് 15 ഹലാലയാണ് കുറക്കുക. എന്നാല്‍ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഇതര വിമാനത്താവളങ്ങളില്‍ 20 ഹലാല കുറക്കും. സൗദി വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറക്കുന്ന വിദേശ വിമാനകമ്പനികള്‍ക്കും നിരക്കിളവിന്‍െറ ആനുകൂല്യം ലഭിക്കും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇന്ധനം വിതരണം ചെയ്യുന്ന സൗദി അരാംകോ കമ്പനിയോട് നിരക്കിളവ് പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന സ്വകാര്യ വിമാനകമ്പനിയായ നാസ് എയര്‍വേസും പുതുതായി ആഭ്യന്തര സര്‍വീസിന് അംഗീകാരം ലഭിച്ച വിദേശ കമ്പനികളും അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികളും നിരക്കിളവ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിഷയം പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന തരത്തിലാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
പുതുതായി സ്ഥാനമേറ്റ കിരീടാവകാശികള്‍, വകുപ്പുമന്ത്രിമാര്‍ എന്നിവരെ മന്ത്രിസഭായോഗത്തിന്‍െറ തുടക്കത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നേതാക്കളുമായി രാജാവ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയും ടെലിഫോണ്‍ സംഭാഷണവും മന്ത്രിസഭ അവലോകനം ചെയ്തു. ജി.സി.സി ഉച്ചകോടിക്ക് മുമ്പായി നടക്കുന്ന യോഗത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാഹചര്യമുണ്ടാവട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ച മന്ത്രിസഭ അയല്‍രാജ്യമായ യമനിലെ പൗരന്മാര്‍ക്ക് അനുവദിച്ച പ്രത്യേക ഇളവ് സ്വാഗതം ചെയ്തു.
 

പാപ് വ ന്യൂ ഗിനിയയില്‍ ഭൂചലനം

Posted: 04 May 2015 08:34 PM PDT

Image: 

പോര്‍ട്ട് മോര്‍സ്ബി: തെക്കന്‍ പാപ് വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാപ് വ ന്യൂ ഗിനിയയില്‍ തിങ്കളാഴ്ച റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പ്രദേശത്തിന്‍റെ  63 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ആളപായവും നാശനഷ്ടവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

മുഖച്ഛായ മാറുന്നു; കെ.എസ്.ഇ.ബിക്ക് പുതുവെളിച്ചം

Posted: 04 May 2015 08:07 PM PDT

Image: 

കല്‍പറ്റ: ലോഗോ, ബോര്‍ഡ്, ഉപഭോക്താക്കള്‍ക്കുള്ള ബില്‍, അപേക്ഷാഫോമുകള്‍ തുടങ്ങി എല്ലാത്തിലും മുഖം മിനുക്കി സ്മാര്‍ട്ടാവുന്ന തിരക്കിലാണ് കെ.എസ്.ഇ.ബി. കമ്പനി ആയതോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്നാണ് പുതിയ പേര്. നവീകരണത്തിന്‍െറ ഭാഗമായി മുഖച്ഛായയില്‍ വലിയ മാറ്റമാണ് വരുന്നത്. സര്‍ക്കാര്‍ ഓഫിസുകളുടെ മുഖമുദ്രയായ മഞ്ഞയില്‍ കറുപ്പ് നിറത്തിലുള്ള പഴഞ്ചന്‍ ബോര്‍ഡ് പോയതാണ് പ്രധാനം.
സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കെ.എസ്.ഇ.ബിയുടെ പുതിയ മാറ്റങ്ങള്‍ രൂപകല്‍പന ചെയ്തത്. ‘കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്’ എന്ന് വൃത്താകൃതിയില്‍ എഴുതിയതിനുള്ളില്‍ അണക്കെട്ട്, വൈദ്യുതി ലൈനുകള്‍ എന്നിവ ആലേഖനം ചെയ്തതായിരുന്നു പഴയ ലോഗോ. ‘KSEB’ എന്ന കട്ടിയുള്ള ചെരിഞ്ഞുനില്‍ക്കുന്ന വലിയ അക്ഷരങ്ങളിലെ ‘E’ യുടെ ഉള്ളില്‍ ഇടിമിന്നലിന്‍െറ രൂപം ആലേഖനം ചെയ്തതാണ് നീലനിറത്തിലുള്ള പുതിയ ലോഗോ. പഴയ മഞ്ഞ ബോര്‍ഡുകള്‍ മിക്കയിടത്തും നീലബോര്‍ഡിന് വഴിമാറിയിട്ടുണ്ട്. 2015 ജനുവരി ഒന്നിനാണ് പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് വൈദ്യുതി ഭവന്‍ ഉത്തരവിറക്കിയത്. ഫെബ്രുവരി ഏഴിനുള്ളില്‍ തന്നെ മാറ്റം പൂര്‍ത്തിയാക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, ചില ഓഫിസുകളില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ചുവരുന്നതേയുള്ളൂ. ഇത് ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി ഭവന്‍ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
നീല, മഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ ലെറ്റര്‍ പാഡും കറസ്പോന്‍ഡന്‍സ് ഫയലും ഉള്ളത്. വിസിറ്റിങ് കാര്‍ഡ്, അപേക്ഷാഫോമുകള്‍ എന്നിവയും മാറി. ഉപഭോക്താക്കള്‍ക്കുള്ള ബില്ലിലുമുണ്ട് കാര്യമായ മാറ്റം.
ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനായി കെ.എസ്.ഇ.ബി ഇതിനകംതന്നെ നിരവധി പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നു. ബില്‍ അടക്കാനുള്ള കൗണ്ടറില്‍ എത്തുന്ന ഉപഭോക്താക്കളെ ഇപ്പോള്‍ സ്വീകരിക്കുന്നത് പാട്ടുപാടുന്ന സ്പീക്കറാണ്. വൈദ്യുതി വകുപ്പിനെ പരിചയപ്പെടുത്തുന്നതും വിവിധ സേവനങ്ങള്‍ വിശദീകരിക്കുന്നതുമായ പ്രത്യേക ഓഡിയോയാണ് പാട്ടിന്‍െറ അകമ്പടിയോടെയുള്ളത്.

ലഖ് വി നിരപരാധിയാണെന്ന് ഹാഫിസ് സഈദ്

Posted: 04 May 2015 07:30 PM PDT

Image: 

ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കറെ ത്വയ്യിബ നേതാവുമായ  സകിയുര്‍ റഹ്മാന്‍ ലഖ്വി നിരപരാധിയാണെന്ന് നിരോധിത സംഘടനയായ ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സഈദ്. മുംബൈ ഭീകരാക്രമണക്കേസിലെ ലഖ്വിയുടെ പങ്ക് തെളിയിക്കുന്നതിന് തെളിവില്ലാത്തതിനാല്‍ അദ്ദേഹം നിരപരാധിയാണ്. 2008 മുംബൈ ഭീകരാക്രമണക്കേസില്‍ ലഖ്വിയെ ശിക്ഷിക്കുന്നതിന് വേണ്ടി യു.എന്നിന്‍്റെയും യു.എസിന്‍്റെയും സഹായത്തോടെ പാകിസ്താനില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇന്ത്യയെന്നും സഈദ് ആരോപിച്ചു.

ലഖ്വിക്കെതിരെ ഇന്ത്യയുടെ കൈയ്യില്‍ യാതൊരു തെളിവുമില്ല. പാകിസ്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ലഖ് വിയെ ശിക്ഷിക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. പാക്കിസ്താന്‍്റെ നിയമവ്യവസ്ഥയില്‍ ഇടപെടുന്നതിന് ഇന്ത്യക്കോ യു.എന്നിനോ യാതൊരു അവകാശവുമില്ല. പാകിസ്താന്‍ കോടതികളുടെ ഒരു നിര്‍ദേശങ്ങളും ഇന്ത്യ സ്വീകരിച്ചിട്ടില്ളെന്നും ഹാഫിസ് സഈദ് പറഞ്ഞു.

ഒരു പുലിറ്റ്സര്‍ ധര്‍മസങ്കടം

Posted: 04 May 2015 07:16 PM PDT

Image: 
Subtitle: 
മാധ്യമപക്ഷം

പുലിറ്റ്സര്‍ അവാര്‍ഡ് ഏറ്റവും വിലമതിക്കപ്പെടുന്ന പത്രപ്രവര്‍ത്തക പുരസ്കാരം ആണ് എന്നാണ് കരുതപ്പെടുന്നത്. ജോസഫ് പുലിറ്റ്സര്‍ എന്ന പത്ര ഉടമ മരണപത്രത്തില്‍ എഴുതി നീക്കിവെച്ച വലിയ തുകകൊണ്ട് 1917 മുതല്‍ നല്‍കപ്പെടുന്ന പുരസ്കാരം. ഏറ്റവും ‘പൈങ്കിളി’ എന്ന് വിളിക്കാവുന്ന തരം പത്രപ്രവര്‍ത്തനത്തിന് അമേരിക്കയില്‍ തുടക്കംകുറിച്ച ആളാണ് പുലിറ്റ്സര്‍ എന്നൊക്കെ കുറ്റപ്പെടുത്താമെങ്കിലും അവാര്‍ഡ് കേമംതന്നെയാണ്. ഈ അടുത്ത ദിവസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍  നടാലീ കൗല ഹൗഫ് എന്ന മുപ്പത്തൊന്നുകാരി ആദ്യം ഞെട്ടുകയും പിന്നെ ഹര്‍ഷോന്മാദയാവുകയും നിമിഷങ്ങള്‍ക്കകം ഒപ്പമുണ്ടായിരുന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് പൊട്ടിക്കരയുകയു ം ചെയ്തു. കാരണമുണ്ട്.
 പൊതുസേവന പത്രപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത് നടാലീ കൗല ഫൗഫിന് ആണ്. ദ പോസ്റ്റ് ആന്‍ഡ് കൊറിയര്‍ എന്ന സൗത് കരോലൈന പത്രത്തില്‍ ഏഴ് ലക്കമായി എഴുതിയ വാര്‍ത്താപരമ്പരയാണ് ബഹുമതിക്ക് അര്‍ഹമായത്. നാട്ടില്‍ പകര്‍ച്ചവ്യാധി പോലെ പടരുന്ന ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള അന്വേഷണ പരമ്പര ആയിരുന്നു അത്. ഒരു ദശകത്തിനിടയില്‍ സൗത് കരോലൈനയില്‍ മുന്നൂറിലേറെ ഭാര്യമാര്‍ക്ക് വെടിയേല്‍ക്കുകയോ കുത്തേല്‍ക്കുകയോ മറ്റുതരത്തില്‍ ഗുരുതരമായി ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന പരമ്പര കോളിളക്കമുണ്ടാക്കി. ഗാര്‍ഹികപീഡനം തടയുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കി ഈ പരമ്പര സൃഷ്ടിച്ച വികാരം.  
എങ്കില്‍പിന്നെ, പുരസ്കാരം ലഭിച്ച ലേഖിക എന്തിനാണ് പൊട്ടിക്കരഞ്ഞത്? പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ പത്രപ്രവര്‍ത്തനരംഗത്തേ ഉണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തില്‍താഴെ മാത്രം സേവന പരിചയം ഉണ്ടായിരുന്ന നടാലീ വാര്‍ത്താപരമ്പര പ്രസിദ്ധപ്പെടുത്തുന്ന ഘട്ടത്തില്‍തന്നെ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് ചാള്‍സ്റ്റണ്‍ കൗണ്ടിയിലെ സര്‍ക്കാറിന്‍െറ മീഡിയ റിലേഷന്‍സ് കോഓഡിനേറ്റര്‍ ആയിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ആയി തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമായിരുന്നു അവര്‍ക്ക്. പിന്നെ എന്തിന് മാധ്യമരംഗം ഉപേക്ഷിച്ചു?  ലളിതം -പത്രപ്രവര്‍ത്തക എന്ന നിലയിലെ വരുമാനം കഷ്ടിച്ച് വാടക കൊടുക്കാനും ഭക്ഷണം കഴിക്കാനുമേ തികയൂ. വേറെ വഴിയില്ലാഞ്ഞിട്ടാണ് പി.ആര്‍ പണി സ്വീകരിച്ചത്.
നടാലീ തനിച്ചല്ല. ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനജേതാക്കളില്‍ രണ്ടുപേര്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരല്ല എന്നത് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുന്നുണ്ട്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പ്രൈസ് നേടിയത് കാലിഫോര്‍ണിയയിലെ ഡെയ്ലി ബ്രീസ് പത്രത്തില്‍ വിദ്യാഭ്യാസകാര്യ ലേഖകന്‍ റോബ് കുസ്നിയ എഴുതിയ വാര്‍ത്താപരമ്പരയാണ്. പക്ഷേ, പ്രൈസ് പ്രഖ്യാപിക്കുമ്പോഴേക്ക് അദ്ദേഹവും ഉപേക്ഷിച്ചിരിക്കുന്നു മാധ്യമപ്രവര്‍ത്തനം. അദ്ദേഹം സ്വീകരിച്ചതും പി.ആര്‍ ജോലിയാണ്. എന്തുകൊണ്ട് മാധ്യമരംഗം ഇങ്ങനെ ദരിദ്രമാകുന്നു? പ്രതിഭകളെ ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയാതെപോകുന്നത് എന്തുകൊണ്ട്? മാധ്യമങ്ങളുടെ ഗുണനിലവാരത്തെ ഇത് ദോഷകരമായി ബാധിക്കില്ളേ? നിലവാരത്തകര്‍ച്ച ഫോര്‍ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള അവയുടെ പ്രവര്‍ത്തനക്ഷമതയെയും ജനാധിപത്യത്തത്തെന്നെയും ബാധിക്കില്ളേ?
മാധ്യമമേഖലയിലെ വേതനനിലവാരം താഴേക്കും പബ്ളിക് റിലേഷന്‍സ് മേഖലയിലേത് മേലേക്കും പോകുന്നു എന്നതാണ് ഈ പ്രവണതക്ക് കാരണം എന്ന് എല്ലാവര്‍ക്കും അറിയാം. പ്രചാരവും പരസ്യവരുമാനവും അനുദിനം ഇടിയുന്ന, വിലയും വേതനവുമെല്ലാം വിപണി നിശ്ചയിക്കുന്ന മേഖലയില്‍ ഇതല്ലാതെ മറ്റൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഏതാനും വന്‍ നഗരങ്ങളിലൊഴിച്ച് എല്ലായിടത്തും മാധ്യമരംഗത്തെ തൊഴിലവസരങ്ങളും വേതനവും കുറയുന്നു, പബ്ളിക് റിലേഷന്‍സ് മേഖലയില്‍ വേതനം കുതിച്ചുയരുന്നു. മാധ്യമപ്രവര്‍ത്തനം ഒരു കാരണവശാലും പബ്ളിക് റിലേഷന്‍സ് ആവരുത് എന്ന് പറയുമ്പോഴും പബ്ളിക് റിലേഷന്‍സ് സ്ഥാപനങ്ങള്‍ റിക്രൂട്ട് ചെയ്യുന്നത് പത്രപ്രവര്‍ത്തകരെയാണ്.
എല്ലാം വിപണി നിര്‍ണയിക്കട്ടെ എന്ന് പറയുമ്പോള്‍തന്നെ ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കാകുലരാണ് വികസിതരാജ്യങ്ങളിലെ പൊതുസമൂഹം. ഒന്നാം ഭേദഗതിയിലൂടെ പത്രസ്വാതന്ത്ര്യം മൗലികാവകാശമാക്കിയ രാജ്യമാണ് അമേരിക്ക. മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനും പ്രതികൂല കാലാവസ്ഥയിലും അവര്‍ വലിയ പ്രാധാന്യം കല്‍പിക്കുന്നു. എന്നാല്‍, സാങ്കേതികവികാസം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ അവരും നിസ്സഹായരാണ്.
മാധ്യമ വേതന-സേവന വ്യവസ്ഥകള്‍ നിയമംമൂലം സംരക്ഷിച്ചിട്ടുള്ള അത്യപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുറയുന്ന പ്രചാരത്തിന്‍െറയും വരുമാനത്തിന്‍െറയും പ്രതിസന്ധികള്‍ ബാധിച്ചുതുടങ്ങിയിട്ടില്ളെങ്കിലും ഇന്ത്യയും പുതിയ പ്രവണതകളില്‍നിന്ന് മോചിതമല്ല. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടും വേജ് ബോര്‍ഡുകളും  ഇക്കാര്യത്തില്‍ കുറെയെല്ലാം സംരക്ഷണം നല്‍കിയിരുന്നു. അപ്പോള്‍പോലും നിയമബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല, ഉള്ളവ വളരെ ദുര്‍ബലങ്ങളുമായിരുന്നു.
ഏറ്റവും ഒടുവിലത്തെ വേജ്ബോര്‍ഡ് ശിപാര്‍ശകളുടെ കാര്യത്തിലുണ്ടായ സുപ്രീംകോടതി വിധി ജീവനക്കാര്‍ക്ക് അനുകൂലമായിരുന്നെങ്കിലും അതിന്‍െറ പരിണിത ഫലം വിപരീതമായി മാറി. ശമ്പളക്കാര്യത്തില്‍ വേജ്ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കുന്നു എന്നുറപ്പുവരുത്താനുള്ള നിയമപരമായ ബാധ്യതകളില്‍നിന്ന് വന്‍കിട മാധ്യമങ്ങളൊക്കെ ഒഴിഞ്ഞുമാറിക്കഴിഞ്ഞു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കുകയും പത്രപ്രവര്‍ത്തനപരമായ ചുമതലകള്‍ പോലും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്‍െറ പരിധിക്ക് പുറത്തുകടത്തുകയും ചെയ്യുന്നതോടെ മാധ്യമങ്ങളും മറ്റേതൊരു വ്യവസായം പോലെയായി. ഇത് ചിലരുടെ ശമ്പളപ്രശ്നം മാത്രമല്ല. ഇരുപതോ മുപ്പതോ വര്‍ഷംമുമ്പ് കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചു പോലും മാധ്യമസ്ഥാപനങ്ങളിലേക്ക് വന്നവര്‍ ധാരാളമുണ്ടായിരുന്നു. ഇന്ന് പത്തും പന്ത്രണ്ടും വര്‍ഷത്തെ സേവനത്തിനു ശേഷംപോലും നല്ല കഴിവുള്ളവര്‍ പോലും സര്‍ക്കാര്‍ ഓഫിസുകളിലെ സാധാരണ ജോലികളിലേക്ക് പോകുംവിധം അനാകര്‍ഷകമായിക്കൊണ്ടിരിക്കുന്നു മാധ്യമരംഗം. അല്ലാത്തപ്പോള്‍പോലും നിലവാരത്തകര്‍ച്ചയും വിശ്വാസത്തകര്‍ച്ചയും നേരിട്ടിരുന്നു മാധ്യമവ്യവസായം. വ്യവസായത്തിന്‍െറ ലാഭനഷ്ടങ്ങളെ  ഇതൊന്നും ഇപ്പോഴും ബാധിച്ചിട്ടില്ലായിരിക്കാം. പക്ഷേ, എപ്പോള്‍വേണമെങ്കിലും ബാധിച്ചുതുടങ്ങാം. അമേരിക്കന്‍ മാധ്യമങ്ങള്‍ എത്തിയേടത്ത് എത്രയുംവേഗം എത്താനാണോ നാം വെമ്പല്‍കൊള്ളേണ്ടത്; അതല്ല അത് കഴിയുന്നത്ര വൈകിക്കാനോ?

കരിനിയമങ്ങളാണ് ഒന്നാം പ്രതി

Posted: 04 May 2015 07:05 PM PDT

Image: 

ഹുബ്ബള്ളി ഗൂഢാലോചനക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടതോടെ, കെട്ടിച്ചമച്ച ഒരു ‘ഭീകര’ക്കേസുകൂടി പൊളിഞ്ഞിരിക്കുന്നു. ഐ.ടി വിദഗ്ധരായ 13 പേരടക്കം 17 പ്രതികളെയും നിരുപാധികം കോടതി വെറുതെവിട്ടത് അവര്‍ക്കെതിരെ തെളിവൊന്നും ഇല്ലാത്തതിനാലാണ്. 360ഓളം സാക്ഷികള്‍ സഹിതം കര്‍ണാടക പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകള്‍ വ്യാജമായിരുന്നു എന്നര്‍ഥം. മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരായ വ്യാജ ആരോപണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈ കേസും എന്നാണ് തെളിയുന്നത്. ഇക്കാര്യം തുടക്കംമുതലേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നതാണ്. എന്നാല്‍, യു.എ.പി.എ എന്ന കരിനിയമം ചാര്‍ത്തി നീതിനിഷേധത്തിന് മൂര്‍ച്ചകൂട്ടാനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഹുബ്ബള്ളി കേസില്‍ വിട്ടയക്കപ്പെട്ട യഹ്യ കമ്മുക്കുട്ടി ഏഴു വര്‍ഷത്തിനുശേഷം സ്വതന്ത്രനായെങ്കിലും മറ്റു പലരും വേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലുകളില്‍ തുടരുന്നു. അവരെല്ലാം ഇരകളാക്കപ്പെട്ടിരിക്കുന്നു കരിനിയമത്തിന്‍െറയും വര്‍ഗീയവിഷം കലര്‍ന്ന പൊതുബോധത്തിന്‍െറയും ആ വിഷം ആവുംവിധം പരത്തിക്കൊണ്ടിരിക്കുന്നു മാധ്യമങ്ങളുടെയും ഇരകള്‍.
‘ടാഡ’യും ‘പോട്ട’യും പോലെ ‘യു.എ.പി.എ’യും ഭീകരാക്രമണങ്ങള്‍ തടയാന്‍ പര്യാപ്തമല്ളെന്ന് വ്യക്തമായിക്കഴിഞ്ഞതാണ്. അതിന് ഒരു കാരണം, ഈ നിയമമുപയോഗിച്ച് അധികൃതര്‍ യഥാര്‍ഥ പ്രതികളെയല്ല കണ്ടത്തെുന്നത് എന്നതാണ്. മക്ക മസ്ജിദ്, മാലേഗാവ് തുടങ്ങി ഒരുപാട് ഭീകരസംഭവങ്ങളില്‍ കുറ്റവാളികളല്ല തുടക്കത്തില്‍ പിടിക്കപ്പെട്ടത്. പകരം, നിരപരാധികള്‍ പിടിക്കപ്പെടുകയും ചെയ്തു. എന്തുകൊണ്ടെന്നാല്‍, മുന്‍വിധിയോടെയാണ് അധികൃതര്‍ ഭീകരാക്രമണങ്ങളെ സമീപിച്ചുവന്നിട്ടുള്ളത്. രണ്ടാമത്തെ കാരണം, യു.എ.പി.എ പോലുള്ള നിയമങ്ങള്‍ കുറ്റവാളികളെ കണ്ടത്തൊനുള്ള ഉപാധികളായിട്ടല്ല വിഭാവനം ചെയ്തിട്ടുള്ളത് എന്നതാണ്. നീതിന്യായത്തിന്‍െറ പതിവുപരിരക്ഷ നിഷേധിച്ചുകൊണ്ട് നിരപരാധികളെ പിടികൂടാനും കള്ളക്കേസുകള്‍ കെട്ടിച്ചമക്കാനും പൊലീസിന് കിട്ടിയ സൗകര്യപ്രദമായ ആയുധമാണ് കരിനിയമങ്ങള്‍. കേസ് തെളിയിച്ചെന്ന് വരുത്താനോ അതല്ളെങ്കില്‍, വര്‍ഗീയവൈരം തീര്‍ക്കാനോ ഒക്കെ പൊലീസുദ്യോഗസ്ഥര്‍ നിരപരാധികളെ പിടികൂടാന്‍ അവ ഉപയോഗപ്പെടുത്തുന്നു. നിയമത്തിന്‍െറ പിടിയില്‍പെടാതെ അന്യായംചെയ്യാന്‍ അധികൃതര്‍  സജ്ജമാക്കിയ ആത്മരക്ഷാ കവചമാണ് യു.എ.പി.എ അല്ലാതെ രാജ്യസുരക്ഷക്കുള്ള നിയമമല്ല അത്. ഇപ്പോള്‍ നിരപരാധിയെന്ന് കോടതി വിധിയെഴുതിയ യഹ്യ കമ്മുക്കുട്ടി എങ്ങനെ യു.എ.പി.എക്കിരയായി എന്നത് ഇതിന്‍െറ തെളിവാണ്.
2008 ജനുവരിയില്‍ ഒരു ബൈക്ക് മോഷണക്കേസാണ് പൊലീസ് ഇങ്ങനെ ഭീകരക്കേസാക്കി മാറ്റിയത് അതിനുവേണ്ടി നിരപരാധികളെ പിടികൂടി പ്രതിചേര്‍ത്ത് കേസ് ചമച്ചു. യു.എ.പി.എ ഇതിനെല്ലാം സൗകര്യവുമായി. ബൈക്ക് മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളില്‍ ഒരാളുടെ പിതാവ് ഹരേന്‍ പാണ്ഡ്യ കൊലക്കേസില്‍ പ്രതിയായിരുന്നു (ആ കേസും കെട്ടിച്ചമച്ചതായിരുന്നതിനാല്‍ 2011ല്‍ ഗുജറാത്ത് ഹൈകോടതി അതിലെ പ്രതികളെയും വിട്ടയക്കുകയായിരുന്നു). ഇതു മറയാക്കി ബൈക്ക് കേസ് പൊലീസ് ഭീകരക്കേസാക്കി. പിടിയിലായവര്‍ ലശ്കറെ ത്വയ്യിബക്കാരാണെന്ന് ആരോപിച്ചു. പാകിസ്താനില്‍ ആയുധപരിശീലനം നടത്തിയവരാണെന്നുപറഞ്ഞു. ബംഗളൂരുവില്‍ ജോലിചെയ്യുന്ന യഹ്യയെ ചില വിവരങ്ങള്‍ ചോദിച്ചറിയാനെന്നുപറഞ്ഞ് കൊണ്ടുപോയ പൊലീസ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി. ഇങ്ങനെ മറ്റു കുറെ പേരെയും പ്രതിചേര്‍ത്ത് നിര്‍മിച്ചെടുത്ത കേസാണ് കോടതിയില്‍ പൊളിഞ്ഞത്.
കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്ന തത്ത്വം യു.എ.പി.എയില്‍ അട്ടിമറിക്കപ്പെടുന്നു. പൗരാവകാശത്തിന്‍െറയും മനുഷ്യാവകാശത്തിന്‍െറയും സാമാന്യ നീതിയുടെയും നിഷേധമാണ് അത്. ആദ്യമായല്ല യു.എ.പി.എ കേസുകള്‍ വ്യാജമായിരുന്നെന്ന് തെളിയുന്നത്. പക്ഷേ, നിരപരാധികളെ ദ്രോഹിച്ച അധികൃതര്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. ഏഴു വര്‍ഷം അന്യായത്തടങ്കലനുഭവിച്ച യഹ്യയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. കെട്ടിച്ചമച്ച തെളിവുകള്‍, നീണ്ട സാക്ഷിപ്പട്ടികകള്‍, നിരന്തരമായി കേസ് നീട്ടിവെപ്പിക്കല്‍ എന്നിവയിലൂടെ പൊലീസും നീതിന്യായ സംവിധാനവും പൗരന്മാരുടെ ആയുസ്സ് വെട്ടിക്കുറക്കുന്നു. ആ പൗരന്മാരാകട്ടെ പലപ്പോഴും നിരപരാധരും. ഇത്തരം അനീതി തുടര്‍ച്ചയാകുമ്പോള്‍, അതിന്‍െറ ഇരകള്‍ക്ക് ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, നീതിക്കുവേണ്ടി പുതിയ ഇടപെടലുകള്‍ ആവശ്യമായിരിക്കുന്നു. യു.എ.പി.എ പിന്‍വലിക്കാതിരിക്കാന്‍ ഇനി ന്യായങ്ങളില്ല. വെറുതെ തടങ്കലനുഭവിക്കേണ്ടിവന്ന നിരപരാധികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക ഭരണകൂടത്തിന്‍െറ ബാധ്യതയാക്കേണ്ടതുമുണ്ട്. മാത്രമല്ല, യു.എ.പി.എ പോലുള്ള കടുംനിയമങ്ങള്‍ ബാധകമാക്കിയ എല്ലാ കേസുകളെപ്പറ്റിയും സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കരുതിക്കൂട്ടി കള്ളക്കേസ് ചമച്ചതായി തെളിഞ്ഞാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുകയും വേണം. നിരപരാധികള്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാന്‍ നമുക്കാവില്ളെങ്കിലും അവരുടെ ദുരിതം മനുഷ്യാവകാശത്തിന്‍െറ പുത്തന്‍പ്രഭാതത്തിന് നിമിത്തമാവുകയെങ്കിലും വേണം.
 

ഫാക്ടറി നിയമം ഉദാരമാക്കുന്നു

Posted: 04 May 2015 06:36 PM PDT

Image: 
Subtitle: 
40ല്‍ താഴെ തൊഴിലാളികളുള്ള ഫാക്ടറികളില്‍ 14 തൊഴില്‍ നിയമങ്ങള്‍ ബാധകമാവില്ല

ന്യൂഡല്‍ഹി: പ്രധാന തൊഴില്‍നിയമങ്ങളുടെ പരിധിയില്‍നിന്ന് 40 തൊഴിലാളികള്‍ വരെ പണിയെടുക്കുന്ന ഫാക്ടറികളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യവസായിക്ക് അനുകൂലമായി തൊഴില്‍നിയമങ്ങളില്‍ പൊളിച്ചെഴുത്തിന് ഒരുക്കം നടക്കുന്നതിനിടെ, ചെറുകിട ഫാക്ടറികളില്‍ തൊഴില്‍ പരിഷ്കരണം കൊണ്ടുവരാനുള്ള നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ ഈയാഴ്ച പരിഗണിച്ചേക്കും.  സര്‍ക്കാര്‍ തയാറാക്കിയ ചെറുകിട ഫാക്ടറി (തൊഴില്‍ നിയന്ത്രണ-സേവന വ്യവസ്ഥ) ബില്‍ പ്രകാരം വ്യവസായ തര്‍ക്ക നിയമം, ഫാക്ടറി നിയമം, വേതന നിയമം തുടങ്ങി 14 പ്രധാന തൊഴില്‍നിയമങ്ങളുടെ പരിധിയില്‍നിന്നാണ് 40 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന ഫാക്ടറികളെ ഒഴിവാക്കുന്നത്. എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ട് നിയമവ്യവസ്ഥകളിലും ഈ സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിക്കും.  ബജറ്റ് സമ്മേളനത്തില്‍തന്നെ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ആകെയുള്ള ഫാക്ടറികളില്‍ 70 ശതമാനത്തിലും 40ല്‍ താഴെയാണ് തൊഴിലാളികളുടെ എണ്ണം.
ഇന്ത്യയില്‍ 1.76 ലക്ഷം ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. മൂന്നു വര്‍ഷം മുമ്പത്തെ വ്യവസായ വാര്‍ഷിക സര്‍വേ പ്രകാരം, ഇതില്‍ ഒന്നേകാല്‍ ലക്ഷം സ്ഥാപനങ്ങളിലും തൊഴിലാളികളുടെ എണ്ണം 50ല്‍ താഴെയാണ്. ഫലത്തില്‍ ഇത്രത്തോളം ഫാക്ടറികള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ നാമമാത്രവും ഉദാരവുമാകും. ബില്ലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.

പിടിയിലായത് കേരള പൊലീസിന്‍െറ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ്

Posted: 04 May 2015 01:26 PM PDT

Image: 

കല്‍പറ്റ: മാവോയിസ്റ്റ് നേതാവ് രൂപേഷും കൂട്ടരും കോയമ്പത്തൂരില്‍ പിടിയിലായതോടെ കേരള പൊലീസിന് ആശ്വാസം. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാവോവാദികള്‍ നടത്തിയതായി പറയപ്പെടുന്ന നിരവധി ആക്രമണങ്ങള്‍ക്കിടയിലും അവയുടെ സൂത്രധാരന്മാരില്‍ ഒരാളെപ്പോലും പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കേരള പൊലീസിന്‍െറ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റായി സംസ്ഥാന ആഭ്യന്തര വകുപ്പ് കരുതുന്ന രൂപേഷും ഭാര്യ ഷൈനയുമടക്കം അഞ്ചു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നേതാക്കള്‍ കോയമ്പത്തൂര്‍ കരുമംപെട്ടിയില്‍ പിടിയിലാവുന്നത്.
രൂപേഷടങ്ങുന്ന മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രധാന താവളമാണ് വയനാട് എന്ന് പൊലീസ് വൃത്തങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ വ്യക്തമാക്കിയിരുന്നു. തിരുനെല്ലി, കുഞ്ഞോം പ്രദേശങ്ങളിലെ വനമേഖലകളില്‍ ഇവര്‍ തമ്പടിക്കുന്നതായും ആദിവാസി കോളനികള്‍ ലക്ഷ്യമിട്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായും ഇന്‍റലിജന്‍സ് അധികൃതര്‍ സൂചന നല്‍കി. പൊലീസുകാരന്‍െറ വീട്ടിലത്തെി മാവോയിസ്റ്റുകള്‍ ബൈക്ക് കത്തിക്കുകയും ചുവരില്‍ നോട്ടീസ് പതിക്കുകയും ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ട് അര്‍ധരാത്രി ആക്രമണത്തിനിരയായി. മേഖലകളില്‍ തണ്ടര്‍ബോള്‍ട്ടിനെയടക്കം വിന്യസിച്ച് തെരച്ചില്‍ വ്യാപകമാക്കിയിട്ടും ഫലമുണ്ടായില്ല. ഒരു വശത്ത് വ്യാപക തെരച്ചില്‍ നടക്കുമ്പോഴും തൊട്ടടുത്ത പ്രദേശങ്ങളിലെ കോളനികളിലത്തെി മാവോവാദികള്‍ ആദിവാസി വിഭാഗങ്ങളുമായി കുശലം പറയുകയും അരിയും ചായപ്പൊടിയും ഉള്‍പ്പെടെ വാങ്ങി വനത്തിലേക്ക് മറയുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രൂപേഷും സംഘവുമാണ് കോളനികളില്‍ വന്നതെന്ന് ആദിവാസികളെ ചോദ്യം ചെയ്ത് ഇത്തരം കേസുകളില്‍ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മലപ്പുറത്ത് നിലമ്പൂരിലും പാലക്കാട്ടുമൊക്കെ സമാന സംഭവങ്ങളുണ്ടായി.
മാവോയിസ്റ്റുകളുടെ വയനാട്ടിലെ സാന്നിധ്യം പൊലീസ് ആവര്‍ത്തിച്ചുറപ്പിക്കുകയും അന്വേഷണം ഊര്‍ജിതമായി മുന്നേറുകയും ചെയ്യുന്നതിനിടയിലാണ് സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള തിരുനെല്ലിയിലെ കെ.ടി.ഡി.സി ഹോട്ടല്‍ അടിച്ചുതകര്‍ക്കപ്പെടുന്നത്. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരില്‍ നോട്ടീസും ബാനറുകളും പതിക്കുകയും ലഘുലേഖ വിതറുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ കുഞ്ഞോം ചപ്പ കോളനിക്കടുത്ത വനത്തില്‍ 20 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ആറു പേരടങ്ങിയ മാവോയിസ്റ്റ് സംഘവുമായി ഏറുമുട്ടിയതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും വയനാട്ടിലത്തെി കോളനികളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ കാട്ടില്‍ നടത്തിയ തിരച്ചിലില്‍ മാവോവാദികളുടെ വസ്ത്രമടക്കം കണ്ടുകിട്ടിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അവര്‍ തയാറായില്ല.
ഓരോ ആക്രമണങ്ങള്‍ക്കും പിന്നാലെ കനത്ത തെരച്ചിലുമായി പൊലീസ് സംഘം കാടുകയറിയെങ്കിലും ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും ആറളം വനമേഖല ഉള്‍പ്പെടുന്ന കണ്ണൂരിലേക്കും പൊടുന്നനെ തട്ടകം മാറ്റാന്‍ സൗകര്യമുള്ളതുകൊണ്ടാണ് വയനാടന്‍ കാടുകളെ മാവോവാദികള്‍ സുരക്ഷിത താവളമായിക്കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ നിരീക്ഷിച്ചിരുന്നു. ചപ്പാ കോളനിയിലും കുഞ്ഞോത്തും പൊലീസിന്‍െറ നിരീക്ഷണം ശക്തമാണെന്ന് അവകാശപ്പെട്ടിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് കുഞ്ഞോം ഫോറസ്റ്റ് ഒൗട്ട്പോസ്റ്റ് ആക്രമിക്കപ്പെട്ടത്. ഇതിനുശേഷം കുറച്ചുകാലമായി വയനാട്ടില്‍നിന്ന് മാവോയിസ്റ്റ് ആക്രമണ വാര്‍ത്തകളുണ്ടായില്ല. ഈ ഇടവേളയിലാണ് കോയമ്പത്തൂരില്‍ രൂപേഷും സംഘവും പിടിയിലായതായി വാര്‍ത്ത വരുന്നത്.
 

കാസ്ട്രോ മയക്കുമരുന്ന് തലവന്‍?

Posted: 04 May 2015 12:51 PM PDT

Image: 
Subtitle: 
•17 വര്‍ഷം കാസ്ട്രോയുടെ അംഗരക്ഷകനായിരുന്ന ജുവാന്‍ റെയിനാള്‍ഡോ സാന്‍ചസ് രചിച്ച 'ദ ഡബ്ള്‍ ലൈഫ് ഓഫ് ഫിദല്‍ കാസ്ട്രോ' വിവാദമാകുന്നു

ഹവാന: ക്യൂബന്‍ മുന്‍ ഭരണാധികാരി ഫിദല്‍ കാസ്ട്രോ മയക്കുമരുന്ന് തലവനായിരുന്നോ? അദ്ദേഹം ജീവിതത്തിലെന്നും ഇരട്ടവ്യക്തിത്വം പാലിച്ചിരുന്നോ?  17 വര്‍ഷം കാസ്ട്രോയുടെ അംഗരക്ഷകനായി പ്രവര്‍ത്തിച്ച ജുവാന്‍ റെയിനാള്‍ഡോ സാന്‍ചസ് തന്‍െറ പുസ്തകത്തില്‍ കാസ്ട്രോയെപ്പറ്റി മറ്റൊരു വിവരണം നല്‍കുന്നു. ‘ദ ഡബ്ള്‍ ലൈഫ് ഓഫ് കാസ്ട്രോ’ എന്നപേരില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുസ്തകം വന്‍ വിവാദമാണ് വിളിച്ചുവരുത്തുന്നത്.
മയക്കുമരുന്ന് കച്ചവടത്തിന് കാസ്ട്രോ ഒത്താശചെയ്യുകയും അതില്‍നിന്നുള്ള പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവെന്നുമാണ് സാന്‍ചസ് ആരോപിക്കുന്നത്. 1988ല്‍ അവസാനം ഒരു മധ്യാഹ്നത്തില്‍ ഹവാനയിലെ ഓഫിസില്‍ ആഭ്യന്തരമന്ത്രിയായ അര്‍ബാന്‍റിസ് കാസ്ട്രോയെ കാണാന്‍വന്നു. ഇരുവരും ഓഫിസിലിരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ മറ്റൊരു മുറിയില്‍ രഹസ്യമായി സംഭാഷണം റെക്കോഡ് ചെയ്യുകയായിരുന്നു സാന്‍ചസ്. ഇടക്ക് കാസ്ട്രോ കടന്നുവന്ന് സംഭാഷണം റെക്കോഡ് ചെയ്യരുതെന്നു പറഞ്ഞു. അല്‍പനേരത്തിനുശേഷം എന്താണ് ഇരുവരും സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ച സാന്‍ചസ് ഞെട്ടിയത്രേ. അമേരിക്കയില്‍ താമസിക്കുന്ന മയക്കുമരുന്ന് വ്യാപാരിയുടെ കുടുംബത്തിന് സ്വദേശമായ ക്യൂബയില്‍ അല്‍പകാലം താമസിക്കണം. അതിന് കാസ്ട്രോയുടെ അനുമതിതേടിയാണ് അര്‍ബാന്‍റസ് വന്നത്. 75000 (4,773,932 രൂപ) ഡോളര്‍ മയക്കുമരുന്ന് വ്യാപാരി നല്‍കും. മയക്കുമരുന്ന് വ്യാപാരിയുടെ മാതാപിതാക്കളോട് മകന്‍ അമേരിക്കയില്‍ കഴിയുന്ന ക്യൂബന്‍ ഇന്‍റലിജന്‍സ് ഓഫിസറാണെന്നും വിവരം പുറത്ത് മറ്റാരെങ്കിലും അറിഞ്ഞാല്‍ മകന്‍െറ ജീവന്‍ അപകടത്തിലാകുമെന്നും ഭീഷണിപ്പെടുത്തി. അര്‍ബാന്‍റിസിന്‍െറ ആവശ്യത്തിന് അനുമതിനല്‍കിയ കാസ്ട്രോ പിന്നീടും മയക്കുമരുന്ന് ഇടനിലക്കാര്‍ക്ക് ഒരു ഗോഡ്ഫാദറിനെപ്പോലെ സംരക്ഷണം നല്‍കുകയും പണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് പുസ്തകരചയിതാവിന്‍െറ ആരോപണം. 1986ല്‍ സോവിയറ്റ് യൂനിയനില്‍നിന്നുള്ള സാമ്പത്തികസഹായത്തിന് കുറവു വന്നപ്പോള്‍ കാസ്ട്രോ എം.സി ഡിപ്പാര്‍ട്മെന്‍റ് തുറന്നുവത്രെ. ഇതറിയപ്പെട്ടത് മരിജുവാന ആന്‍ഡ് കൊക്കയിന്‍ ഡിപ്പാര്‍ട്മെന്‍റ് എന്നായിരുന്നു. മയക്കുമരുന്ന് വില്‍പനയിലൂടെയാണ് അമേരിക്കന്‍ ഉപരോധത്തെ ക്യൂബ അതിജീവിച്ചതെന്നുമാണ് ആരോപണം.
പിന്നീട് മയക്കുമരുന്നുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നപ്പോള്‍ അര്‍ബാന്‍റസിനെയും പഴയ വിപ്ളവനേതാവ് അര്‍നാള്‍ഡോ ഓച്ചോവയെയും കാസ്ട്രോ കൈയൊഴിഞ്ഞു. ഓച്ചോവക്ക് വധശിക്ഷയും അര്‍ബാന്‍േറാക്ക് 20 വര്‍ഷം തടവും ലഭിച്ചു.
ഇരുവരുടെയും വിചാരണ റെക്കോഡ് ചെയ്യാന്‍ കാസ്ട്രോ നിയോഗിച്ചത് സാന്‍ചസിനെയാണ്. ഓച്ചോവയെ വെടിവച്ചുകൊല്ലുന്നതും റെക്കോഡ് ചെയ്തു. പിന്നീട് അര്‍ബാന്‍റസ് ജയിലില്‍ പെട്ടന്ന് ഹൃദയസ്തംഭനംമൂലം മരിച്ചു. ഈ മരണത്തിലും കാസ്ട്രോക്ക് പങ്കുണ്ടെന്ന സൂചനയും പുസ്തകത്തിലുണ്ട്.
ഓച്ച മരിച്ചശേഷം കാസ്ട്രോയുടെ സഹോദരനും ഇപ്പോള്‍ ക്യൂബന്‍ ഭരണാധികാരിയുമായ റാഉള്‍ കാസ്ട്രോ മദ്യപാനത്തില്‍ മുങ്ങി. അര്‍ബാന്‍റിസിന്‍െറ വിധി തനിക്കും സംഭവിക്കുമോയെന്ന് റാഉള്‍ ഭയപ്പെട്ടതാണ് കാരണം. പിന്നീട് റാഉളിനെ കാണാന്‍ കാസ്ട്രോ എത്തുന്ന രംഗത്തിനും സാന്‍ചസ് സാക്ഷിയായി. ‘അര്‍ബാന്‍റസിന് സംഭവിച്ചത് നിനക്കും വരുമെന്ന് കരുതേണ്ട. അര്‍ബാന്‍റസ് എന്‍െറ സഹോദരനല്ല.
നമ്മള്‍ കുട്ടിയായപ്പോഴേ ഒന്നിച്ചവരാണ്’ എന്നുപറഞ്ഞ് കാസ്ട്രോ സഹോദരനെ സമാധാനിപ്പിച്ചു. പിന്നീട് പരസ്യവേദികളില്‍ കാസ്ട്രോ, റാഉളിനെ പുകഴ്ത്തിപ്പറഞ്ഞു. പക്ഷേ, റാഉള്‍ ഒരിക്കലും മദ്യപാനത്തില്‍നിന്ന് മുക്തനായില്ളെന്നും പുസ്തകം പറയുന്നു.
17 വര്‍ഷം അംഗരക്ഷകനായെങ്കിലും സാന്‍ചസിനെ 1994ല്‍ കാസ്ട്രോ ജയിലിലടച്ചു. കാസ്ട്രോയുടെ കാപട്യംകണ്ട് വിരമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ജയിലിലടച്ചത് എന്ന് സാന്‍ചസ് ആരോപിക്കുന്നു. ദ്വീപില്‍നിന്ന് 10 തവണ സാന്‍ചസ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍, 2008ല്‍ മെക്സികോവഴി ടെക്സാസിലേക്ക് കടന്നു. ഇപ്പോള്‍ അമേരിക്കയിലാണ് സാന്‍ചസ്. അമേരിക്കന്‍ താല്‍പര്യമാണ് പുസ്തകത്തില്‍ പ്രകടമാകുന്നതെന്ന് ക്യൂബന്‍ അനുയായികളും വിമര്‍ശകരും ഉന്നയിക്കുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും

Posted: 04 May 2015 12:42 PM PDT

Image: 

വാഷിങ്ടണ്‍: ആഹാര നിയന്ത്രണം മൂലം മനസ്സ് മടുത്ത പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി പുതിയ കണ്ടത്തെല്‍. പ്രഭാത ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാവുന്ന വര്‍ധന നിയന്ത്രിക്കാമെന്നാണ് കൊളംബിയയിലെ യൂനിവേഴ്സിറ്റി ഓഫ് മിസൂറിയിലെ ഗവേഷകര്‍ പറയുന്നത്.
നിലവില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കാതിരിക്കാന്‍ മിക്ക രോഗികളും പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് വിപരീതഫലമാണ് ചെയ്യുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന രോഗികളില്‍ ഉച്ചഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാളും ഉയര്‍ന്ന തോതിലാണ് കണ്ടുവരുന്നത്. അതേ സമയം പ്രോട്ടീന്‍ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരില്‍ ഉച്ചഭക്ഷണത്തിന് ശേഷവും പരിമിതമായ തോതില്‍ മാത്രമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജില്‍ കനാലീ പറഞ്ഞു. ഭക്ഷണത്തിലെ പ്രോട്ടീന്‍െറ സാന്നിധ്യം ശരീരത്തിലെ ഇന്‍സുലിന്‍െറ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതുകൊണ്ടാണിതെന്നും യൂനിവേഴ്സിറ്റിയിലെ ‘ന്യൂട്രീഷന്‍ ആന്‍ഡ് എക്സര്‍സൈസ് ഫിസിയോളജി’ വിഭാഗം മേധാവികൂടിയായ അദ്ദേഹം പറഞ്ഞു.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഭയന്ന് പാതിവയറില്‍ അരപ്പട്ടിണിയുമായി കഴിയുന്ന രോഗികളോട് ആദ്യഭക്ഷണത്തില്‍തന്നെ 25 മുതല്‍ 30 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണം കഴിക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.

ബാബുവിനെതിരായ ക്വിക് വെരിഫിക്കേഷന്‍: എക്സൈസ് കമീഷണറുടെ മൊഴി രേഖപ്പെടുത്തി

Posted: 04 May 2015 12:22 PM PDT

Image: 
Subtitle: 
കൂടുതല്‍ ബാറുടമകളെ വിളിച്ചുവരുത്തും

തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ ക്വിക് വെരിഫിക്കേഷന്‍െറ ഭാഗമായി വിജിലന്‍സ് മധ്യമേഖലാ ഡിവൈ.എസ്.പി. എം.എന്‍. രമേശിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം എക്സൈസ് കമീഷണറുടെയും മുന്‍ നികുതി സെക്രട്ടറിയുടെയും മൊഴി രേഖപ്പെടുത്തി. ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍ നിന്ന് ഉയര്‍ത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് ഇവരോട് ചോദിച്ചത്.
ലൈസന്‍സ് ഫീസ് 22ല്‍ നിന്ന് 30 ലക്ഷം ആക്കാതിരിക്കാന്‍ മന്ത്രി ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നാണ് ബിജുരമേശിന്‍െറ ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ച സാഹചര്യത്തില്‍ ലൈസന്‍സ് ഫീസ് 25 ലക്ഷമാക്കിക്കൂടേയെന്ന് ബാറുടമകള്‍ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കടുംപിടിത്തത്തിലാണെന്നും വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ളെന്നും ബാബു പറഞ്ഞതായും ആരോപണമുണ്ട്.
തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ 23 ലക്ഷത്തിന് ഉറപ്പിച്ചതായും ബിജു മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നുണ്ട്. ഇതിന്‍െറ നിജസ്ഥിതി പരിശോധിക്കാനുള്ള ചോദ്യങ്ങളാണ് എക്സൈസ് കമീഷണര്‍ എക്സ്. അനിലിനോട് ചോദിച്ചത്. മുന്‍കാലങ്ങളില്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയതിന്‍െറ വിശദാംശങ്ങളും ഫീസ് ഉയര്‍ത്താനുള്ള മാനദണ്ഡങ്ങളും ചോദിച്ചറിഞ്ഞ അന്വേഷണസംഘം ഇവ സംബന്ധിച്ച ഫയലുകളും ശേഖരിച്ചു. കാലാനുസൃതമായി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത് സ്വാഭാവികമാണെന്നും ഇക്കാര്യത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ളെന്നും എക്സൈസ് കമീഷണര്‍ മൊഴി നല്‍കിയതായാണ് സൂചന.
ലൈസന്‍സ് ഫീസ് കൂട്ടരുതെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ തങ്ങളെ സമീപിച്ചിട്ടില്ളെന്നും മാധ്യമങ്ങളില്‍ വരുന്നതില്‍ കൂടുതലായി തങ്ങള്‍ക്ക് ഒന്നും അറിയില്ളെന്നും കമീഷണര്‍ മൊഴി നല്‍കി. നികുതി കൂട്ടുന്നതിന്‍െറ സാങ്കേതികത്വങ്ങളെക്കുറിച്ചാണ് മുന്‍ നികുതി സെക്രട്ടറി എ.അജിത്കുമാറിനോട് ചോദിച്ചത്. ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ. ബാബുവുമായി ചര്‍ച്ച ചെയ്യാന്‍ തന്നോടൊപ്പമുണ്ടായിരുന്നെന്ന് ബിജു പറയുന്ന ബാറുടമകളുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. മന്ത്രിയുടെ ഓഫിസില്‍ വെച്ച് 50 ലക്ഷം കൈമാറിയെന്ന ബിജുവിന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഓഫിസിലേക്കും അന്വേഷണം നീളും. ബാബുവിന്‍െറ മൊഴി രേഖപ്പെടുത്താനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

ആന്‍ഡി മറെക്ക് ആദ്യ കളിമണ്‍ കോര്‍ട്ട് കിരീടം

Posted: 04 May 2015 11:53 AM PDT

Image: 

മ്യൂണിക്: ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെക്ക് കരിയറിലെ ആദ്യ കളിമണ്‍ കോര്‍ട്ട് കിരീടം. മ്യൂണിക് ഓപണിന്‍െറ ഫൈനലില്‍ ജര്‍മനിയുടെ ഫിലിപ് കോല്‍ഷ്രെയ്ബെറെ തോല്‍പിച്ചാണ് മറെ കിരീടം ചൂടിയത്. മൂന്നു മണിക്കൂര്‍ നീണ്ട കടുത്ത പോരാട്ടത്തില്‍ 7^6(7^4), 5^7, 7^6(7^4) സ്കോറിനായിരുന്നു ലോക മൂന്നാം നമ്പര്‍ താരത്തിന്‍െറ ജയം.

ബ്ളാസ്റ്റേഴ്സ് മാര്‍ക്വീതാരമാവാന്‍ ജോണ്‍ റീസ് വരുന്നു

Posted: 04 May 2015 11:50 AM PDT

Image: 

കൊച്ചി: വരുന്ന സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരമായി മുന്‍ ലിവര്‍പൂള്‍ താരം ജോണ്‍ അര്‍നെ റീസ് എത്തിയേക്കും. ഗ്രീസിലെ സൈപ്രസ് ലീഗ് ചാമ്പ്യന്‍ ടീമായ അപോയല്‍ എഫ്.സിക്കുവേണ്ടി പന്തുതട്ടുന്ന റീസുമായി ബ്ളാസ്റ്റേഴ്സ് അധികൃതര്‍ ധാരണയിലത്തെിയതായാണ് റിപ്പോര്‍ട്ട്. പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും തുടര്‍നടപടികള്‍ വൈകാതെയുണ്ടാവുമെന്നും ക്ളബുമായി അടുത്ത കേന്ദ്രം പ്രതികരിച്ചു.
ഉദ്ഘാടന സീസണില്‍ ടീമിനെ ഫൈനല്‍ വരെ നയിച്ച ഡേവിഡ് ജയിംസിനു പകരക്കാരനായാവും ലെഫ്റ്റ്ബാക് കൂടിയായി 34കാരന്‍ ഐ.എസ്.എല്ലിന്‍െറ ഭാഗമാവുക. പോര്‍ചുഗല്‍, ലാറ്റിനമേരിക്കന്‍, ഡാനിഷ് താരങ്ങളുമായി ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെയാണ് ജോണ്‍ റീസെ അനുകൂലമായി പ്രതികരിച്ചത്. എന്നാല്‍, കരാര്‍ ഒപ്പിടുമെന്നതില്‍ ഒൗദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കേണ്ടിവരും. ബ്ളാസ്റ്റേഴ്സ് ബന്ധപ്പെട്ട ഒരുപാട് താരങ്ങളില്‍ ഒരാളാണ് റീസെയെന്നാണ് അസി. കോച്ച് ട്രെവര്‍ മോര്‍ഗന്‍ വിശദീകരിച്ചത്.

മുന്‍ നോര്‍വേ ദേശീയ താരമായ റീസ് നീണ്ട ഏഴു സീസണുകളില്‍ ലിവര്‍പൂളിനു വേണ്ടി പന്തുതട്ടിയാണ് പേരെടുത്തത്. 2005ല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ടീമില്‍ അംഗം കൂടിയായിരുന്നു പ്രതിരോധത്തിലെ സൂപ്പര്‍താരം. നോര്‍വേക്കുവേണ്ടി 110 മത്സരങ്ങളില്‍ കളിച്ച് 16 ഗോളടിച്ച റീസ് 40 വയസ്സുവരെ കളിക്കുമെന്ന് കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിറകൊടിഞ്ഞ കിനാവുകള്‍

Posted: 04 May 2015 11:49 AM PDT

Image: 
Subtitle: 
ആര്‍മിക്ക് ഓവറോള്‍ കിരീടം •അവസാനദിനവും കേരളത്തിന് സ്വര്‍ണമില്ല,ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റില്‍ കേരളത്തിന് വനിതാ കിരീടം മാത്രം

മംഗളൂരു:   കരസേനയുടെയും തമിഴ്നാടിന്‍െറയും  കരുത്തിന് മുന്നില്‍ കീഴടങ്ങിയ കേരളത്തിന് 19ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ വനിതകളുടെ കിരീടം മാത്രം. 123.5 പോയന്‍റ് നേടിയ ആര്‍മി ആണ് ഓവറോള്‍ കിരീടം ചൂടിയത്. 114 പോയന്‍റുമായി  തമിഴ്നാട് രണ്ടാമതായി. 98 പോയന്‍റ് മാത്രം നേടിയ കേരളം നാലാമതാണത്തെിയത്. വനിതകളില്‍ 86 പോയന്‍റുമായാണ് കേരളം കിരീടം നിലനിര്‍ത്തിയത്. 68 പോയന്‍റുള്ള കര്‍ണാടകയാണ് രണ്ടാമത്. ആര്‍മിയുടെ പോയന്‍റ് മുഴുവന്‍ പുരുഷ വിഭാഗത്തിലാണ്. 48 പോയന്‍റുള്ള തമിഴ്നാടാണ് പുരുഷ വിഭാഗത്തില്‍  രണ്ടാമത്. കഴിഞ്ഞ വര്‍ഷം ഓവറോള്‍ കിരീടംചൂടിയ തമിഴ്നാടിന് പിന്നില്‍  കേരളം രണ്ടാം സ്ഥാനത്തായിരുന്നു. റിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയ ഹരിയാനയുടെ ഷോട്ട്പുട്ട് താരം  ഇന്ദ്രജിത്ത് സിങ് പുരുഷന്മാരിലും സ്പ്രിന്‍റ് ഡബ്ള്‍ നേടിയ ഒഡിഷയുടെ ശ്രബാനി നന്ദ വനിതകളിലും മികച്ചതാരങ്ങളായി.

അവസാന ദിനമായ തിങ്കളാഴ്ച  കേരളത്തിനായി ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫ്, വനിതകളുടെ 400 മീറ്ററില്‍ ആര്‍. അനു, 1500 മീറ്ററില്‍ പി.യു. ചിത്ര എന്നിവര്‍ വെള്ളിയും ഹെപ്റ്റാത്തലണില്‍ ലിക്സിയുടെ ചേച്ചി നിക്സി ജോസഫും വനിതകളുടെ 400 മീറ്ററില്‍ ടിന്‍റു ലൂക്കയും വെങ്കല മെഡലിനുടമകളായി. വനിതകളുടെ 4x 400 മീറ്ററിലും കേരളം വെങ്കലം നേടി. 200 മീറ്ററില്‍ ഒന്നാമതായ ഒഡിഷയുടെ ശ്രബാനി നന്ദ ‘സ്പ്രിന്‍റ് ഡബ്ളിന്’ അര്‍ഹയായി. 1500 മീറ്ററിലെ സ്വര്‍ണത്തോടെ ആര്‍മിയുടെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും ഇരട്ട സ്വര്‍ണം സ്വന്തമായി.
മംഗള സ്റ്റേഡിയം കാത്തിരുന്ന പോരാട്ടമായ വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്‍െറ ആര്‍. അനുവിനെ രണ്ടാംസ്ഥാനത്തേക്കും ടിന്‍റു ലൂക്കയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി ഒ.എന്‍.ജി.സിയുടെ എം.ആര്‍. പൂവമ്മ സ്വര്‍ണത്തിലേക്ക് കുതിച്ചു. ദക്ഷിണ കന്നഡക്കാരിയായ പൂവമ്മ കാണികളുടെ നിറഞ്ഞ പിന്തുണക്കൊടുവില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണമാണ് കഴുത്തിലണിഞ്ഞത്. 53.41 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ഈ താരത്തിന് ഏഷ്യന്‍ മീറ്റിലേക്ക് ടിക്കറ്റ് ഉറപ്പായി. 54.27 സെക്കന്‍ഡ് സമയമെടുത്താണ് ആര്‍. അനു വെള്ളി നേടിയത്. 54.31 സെക്കന്‍ഡാണ് വെങ്കലം നേടിയ ടിന്‍റുവിന്‍െറ സമയം. ഹെപ്റ്റാത്തലണില്‍ അവസാന ഇനമായ 800 മീറ്റില്‍ രണ്ടാമതായത് ലിക്സി ജോസഫിന് സ്വര്‍ണം നഷ്ടമാക്കി. 5458 പോയന്‍റാണ് വയനാട് പുല്‍പ്പള്ളിക്കാരിയായ ലിക്സി ഓടിയും ചാടിയും എറിഞ്ഞും നേടിയത്. ഒഡിഷയുടെ പൂര്‍ണിമ ഹേംബ്രാം 5462 പോയന്‍റുമായി മുന്നിലത്തെി. വെങ്കലമുള്ള നിക്സി ജോസഫിന് 5290 പോയന്‍റുണ്ട്. ലിക്സിക്കും പൂര്‍ണിമക്കും ഏഷ്യന്‍ മീറ്റ് യോഗ്യതയും നേടാനായി.

വനിതകളുടെ 1500 മീറ്ററില്‍ നാല് മിനിറ്റ് 27.94 സെക്കന്‍ഡിലാണ് കേരളത്തിന്‍െറ പി.യു. ചിത്ര രജതപതക്കമണിഞ്ഞത്. ഹരിയാനയുടെ സുഷമാ ദേവിക്കാണ് സ്വര്‍ണം.

പുരുഷന്‍മാരുടെ 1500 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്തിയാണ് കോഴിക്കോട് സ്വദേശിയായ ആര്‍മിതാരം  ജിന്‍സണ്‍ ജോണ്‍സണ്‍ മീറ്റിലെ ഇരട്ടസ്വര്‍ണത്തിലേക്ക് കുതിച്ചത് (സമയം:  മൂന്ന് മിനിറ്റ് 46.98 സെക്കന്‍ഡ്). പുരുഷന്മാരുടെ നൂറു മീറ്റര്‍ റിലേയില്‍ മലയാളി താരം ഷമീര്‍ മോന്‍ ഉള്‍പ്പെട്ട ആര്‍മിക്കാണ് സ്വര്‍ണം. 400 മീറ്ററിലും കരസേനക്കാര്‍ ആധിപത്യം നിലനിര്‍ത്തി. ഈയിനത്തില്‍ രണ്ടാം സ്ഥാനം നേടിയത് സചിന്‍ റോബി, ആര്‍.കെ. ജോര്‍ജ്, നോവ നിര്‍മല്‍ ടോം, വി. സജിന്‍ എന്നീ മലയാളികളടങ്ങിയ എയര്‍ഫോഴ്സ് ടീമിനാണ്.

പുരുഷന്മാരുടെ 200 മീറ്ററില്‍ ഹരിയാനയുടെ ധരംവീര്‍ സിങ്ങും വനിതകളിലെ ഒന്നാം സ്ഥാനക്കാരി ശ്രബാനി നന്ദയും അവസാനദിനത്തില്‍ ഏഷ്യന്‍ മീറ്റിലേക്ക് യോഗ്യത ഉറപ്പിച്ചു. നേരത്തേ 100 മീറ്ററിലും ശ്രബാനിയായിരുന്നു ജേത്രി. പുരുഷന്മാരുടെ 400 മീറ്ററില്‍ ആര്‍മിയെ പ്രതിനിധാനം ചെയ്ത് തമിഴ്നാട്ടുകാരന്‍ ആരോക്യ രാജീവ് സ്വര്‍ണവും ഏഷ്യന്‍ മീറ്റ് യോഗ്യതയും നേടി. 46.24 സെക്കന്‍ഡിലായിരുന്നു രാജീവ് ഓട്ടം പൂര്‍ത്തിയാക്കിയത്. എയര്‍ഫോഴ്സ് താരമായ പാലക്കാട് ചിറ്റിലഞ്ചേരിക്കാരന്‍ വി. സജിനാണ് വെള്ളി. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ആര്‍മിയുടെ മലയാളി താരം ടി. ഗോപി മീറ്റിലെ രണ്ടാം വെള്ളിപ്പതക്കമണിഞ്ഞു.

110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഒ.എന്‍.ജി.സിയുടെ ദേശീയ റെക്കോഡ് ജേതാവ് സിദ്ധാന്ത് തിങ്കലായ സ്വര്‍ണം നിലനിര്‍ത്തി. 13.92 സെക്കന്‍ഡില്‍ ഫിനിഷ്ചെയ്ത ഈ മഹാരാഷ്ട്രക്കാരന് ഏഷ്യന്‍ മീറ്റിന്‍െറ യോഗ്യത കടക്കാനായില്ല. കേരളത്തിന്‍െറ പിന്‍േറാ മാത്യൂ ആറാമതായി. 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ തമിഴ്നാടിന്‍െറ ഗായത്രിക്കാണ് സ്വര്‍ണം. 13.67 സെക്കന്‍ഡ് സമയത്തില്‍ ഗംഭീരപ്രകടനം നടത്തിയ ഗായത്രിയും വെള്ളിനേടിയ തമിഴ്നാട്ടുകാരി ദീപികയും വെങ്കലമണിഞ്ഞ ആതിഥേയരുടെ മേഘന ഷെട്ടിയും ഏഷ്യന്‍ മീറ്റിന് അര്‍ഹത സ്വന്തമാക്കി. ആകെ 25 താരങ്ങള്‍ ഏഷ്യന്‍ മീറ്റിന് യോഗ്യത നേടിയിട്ടുണ്ട്.

കൊല്‍ക്കത്ത കരുത്ത്

Posted: 04 May 2015 11:40 AM PDT

Image: 

കൊല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ നടന്ന പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് എറിഞ്ഞൊതുക്കി. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 168 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മൊയിസെസ് ഹെന്‍റിക് 41 റണ്‍സെടുത്ത് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍ ആയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. എട്ടാം വിക്കറ്റില്‍ 36 റണ്‍സ് ചേര്‍ത്ത കരണ്‍ ശര്‍മ (32) പ്രവീണ്‍ കുമാര്‍ (12) കൂട്ടുകെട്ടാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവ് കളിയിലെ താരമായി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. ഓപണര്‍മാരായ റോബിന്‍ ഉത്തപ്പ (30), ഗൗതം ഗംഭീര്‍ (31), മനീഷ് പാണ്ഡെ (33) എന്നിവര്‍ക്ക് ലഭിച്ച മികച്ച തുടക്കം വലിയ സ്കോറിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 19 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന യൂസഫ് പത്താനാണ് മധ്യനിരയില്‍ കൊല്‍ക്കത്തയുടെ ഇന്നിങ്സ് താങ്ങിയത്.

 

സൗജന്യ ഇന്‍റര്‍നെറ്റ്: ഓപണ്‍ പ്ളാറ്റ്ഫോമുമായി ഫേസ്ബുക്

Posted: 04 May 2015 11:34 AM PDT

Image: 

മുംബൈ: റിലയന്‍സുമായി ചേര്‍ന്ന് ഫേസ്ബുക് ആരംഭിച്ച സൗജന്യ ഇന്‍റര്‍നെറ്റ് സേവനപദ്ധതിയായ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗില്‍ ചേരുന്നതിന്, ഓണ്‍ലൈന്‍ ഉള്ളടക്കശേഖരണം, ആപ്ളിക്കേഷന്‍ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഓപണ്‍ പ്ളാറ്റ്ഫോം ആരംഭിച്ചു.

ഫീച്ചര്‍ ഫോണുകളിലും സ്മാര്‍ട്ഫോണുകളിലും ഒരുപോലെ ഉള്ളടക്കം ഉപയോഗിക്കാനാകണം, പരിമിതമായ ബാന്‍ഡ്വിഡ്ത്തിലും ബ്രൗസ് ചെയ്യാനാകണം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് ഓപണ്‍ പ്ളാറ്റ്്ഫോമില്‍ ചേരാനാവുക. പദ്ധതിയില്‍ ചേരുന്നതിന് വെബ്സൈറ്റുകള്‍ പണം നല്‍കേണ്ടതില്ല. ഡാറ്റ ഉപയോഗിക്കുന്നതിന് ഓപറേറ്റര്‍ നിരക്ക് ഈടാക്കുകയുമില്ല.
ഇന്‍റര്‍നെറ്റ് സമത്വത്തെക്കുറിച്ച് ഇന്ത്യയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്ന സമയത്താണ് ഫേസ്ബുക്കിന്‍െറ ഈ നീക്കം. ഫെബ്രുവരിയിലാണ് റിലയന്‍സുമായി ചേര്‍ന്ന് ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

റിലയന്‍സ് സിംകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത വെബ്സൈറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് പദ്ധതി. എന്നാല്‍, ഇന്‍റര്‍നെറ്റ് സമത്വത്തിനെതിരായതിനാല്‍ ഇ-കോമേഴ്സ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ വെബ്സൈറ്റുകള്‍ പദ്ധതിയില്‍നിന്ന് പിന്മാറി. പ്രമുഖ യാത്രാസേവന വെബ്സൈറ്റായ ക്ളിയര്‍ട്രിപ്, ടൈംസ് ഗ്രൂപ്, എന്‍.ഡി.ടി.വി തുടങ്ങിയവയാണ് പിന്മാറിയത്.

നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അറിഞ്ഞതായും നിരീക്ഷിച്ചുവരുകയാണെന്നും ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയേല്‍സ് പറഞ്ഞു. ഇന്‍റര്‍നെറ്റ് സമത്വവും കൂടുതല്‍പേരെ ഇന്‍റര്‍നെറ്റിലത്തെിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും പൊരുത്തപ്പെട്ടു പോകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളിലാണ് ഫേസ്ബുക് ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് ആരംഭിച്ചിരിക്കുന്നത്.
 

മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും പോലീസ് പിടിയില്‍

Posted: 04 May 2015 11:08 AM PDT

Image: 

കോയമ്പത്തൂര്‍: മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരില്‍ അറസ്റ്റിലായി. രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്നാട് സ്വദേശി കണ്ണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂരിനടുത്ത കറുമത്തംപട്ടിക്ക് സമീപം ചായക്കടയില്‍ ഭക്ഷണം കഴിക്കെയാണ് ആന്ധ്ര പൊലീസിലെ നക്സല്‍ സ്ക്വാഡും തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസും ചേര്‍ന്ന് പിടികൂടിയത്. പിന്നീട് പീളമേട് പി.എസ്.ജി ഹോസ്പിറ്റലിന് സമീപമുള്ള ക്യൂബ്രാഞ്ച് ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു.

അറസ്റ്റ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.  ഇവരെ ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യനും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് മാവോവാദി അനുഭാവികളായ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യം. ഇതിനായി രഹസ്യയോഗം നടത്താനിരിക്കെയാണ് കസ്റ്റഡിയിലായത്. മാവോ അനുകൂലികളായ വിദ്യാര്‍ഥികളെക്കുറിച്ച് കോയമ്പത്തൂര്‍ സിറ്റി പൊലീസും അന്വേഷിക്കുന്നുണ്ട്. കോയമ്പത്തൂരില്‍നിന്ന് അട്ടപ്പാടിയിലേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റ് വിവരമറിഞ്ഞ് തമിഴ്നാട്, ആന്ധ്ര പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലത്തെി.
പാലക്കാട് എസ്.പി ചൊവ്വാഴ്ച കോയമ്പത്തൂരിലത്തെും. പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിക്കും. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി വിശദ തെളിവെടുപ്പിനായി ആന്ധ്രയിലേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്. മാവോവാദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ ആന്ധ്രയിലാണുള്ളത്. ദക്ഷിണേന്ത്യയിലെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് രൂപേഷിന്‍െറ സംഘമായിരുന്നു. ഈയിടെയായി കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ചെറിയ രീതിയിലുള്ള മാവോവാദി ആക്രമണങ്ങളും ആദിവാസി കോളനികളില്‍  പ്രവര്‍ത്തനങ്ങളും അരങ്ങേറിയിരുന്നു. രൂപേഷിന്‍െറ അറസ്റ്റോടെ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന മാവോവാദി ഭീഷണിക്ക് താല്‍ക്കാലിക ശമനം ഉണ്ടാകുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ പ്രവീണ്‍ എന്ന രൂപേഷ് നിയമ ബിരുദധാരിയാണ്. വിദ്യാര്‍ഥിയായിരിക്കെ സി.പി.ഐ (എം.എല്‍) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഹൈകോടതി ജീവനക്കാരിയായ ഭാര്യ ഷൈന സംഘടനയുടെ വനിതാ കമാന്‍ഡിങ് ഓഫിസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വയനാട്ടില്‍ മാവോവാദി ഗറിലകള്‍ക്കൊപ്പം രൂപേഷ് ഉണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. രഹസ്യകേന്ദ്രത്തില്‍ തോക്കേന്തിയ നിലയില്‍ വിഡിയോ അഭിമുഖം നേരത്തെ രൂപേഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. 2006 ല്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢി അങ്കമാലിയില്‍ അറസ്റ്റിലാതോടെയാണ് രൂപേഷ് ഒളിവില്‍ പോയത്.

 

മധ്യപ്രദേശില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ച് 35 മരണം

Posted: 04 May 2015 07:32 AM PDT

Image: 

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്ന ജില്ലയില്‍ബസ് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ച് 35പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പാന്ന ജില്ലയിലെ മദ്ല ഘാട്ടിയില്‍ ദേശീയപാത 75ലാണ് അപകടമുണ്ടായത്. പാനയില്‍നിന്നും ഛത്തര്‍പുരിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്ക് ഭിത്തിയില്‍ത്തട്ടി മറിഞ്ഞ ബസ് അഗ്നിക്കിരയാവുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കുവീണ ബസിന്‍െറ ഡീസല്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് സൂചന.

മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരപരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25,000 രൂപ വീതവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തില്‍ അനുശോചനമറിയിച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP